ഫിഖ്ഹീ ഗ്രന്ഥങ്ങളിലെ ലിത്തിബാഇസ്സലഫി വൽ ഖലഫി എന്നതു കൊണ്ടുള്ള വിവക്ഷ എന്താണ്?
സലഫ് കൊണ്ട് സ്വഹാബികളും ഖലഫ് കൊണ്ട് താബിഉകളും താബിഉത്താബിഉകളുമാണ് ഉദ്ദേശ്യം.
(ഇആനത്ത് 2-67)
മുജീബ് വഹബി MD, നാദാപുരം
ഫിഖ്ഹീ ഗ്രന്ഥങ്ങളിലെ ലിത്തിബാഇസ്സലഫി വൽ ഖലഫി എന്നതു കൊണ്ടുള്ള വിവക്ഷ എന്താണ്?
സലഫ് കൊണ്ട് സ്വഹാബികളും ഖലഫ് കൊണ്ട് താബിഉകളും താബിഉത്താബിഉകളുമാണ് ഉദ്ദേശ്യം.
(ഇആനത്ത് 2-67)
മുജീബ് വഹബി MD, നാദാപുരം
ഹജ്ജു കർമം അനുഷ്ഠിച്ചവർ എന്ന അർഥത്തിൽ ബഹുമാന സൂചകമായിട്ടാണെങ്കിൽ പോലും ഹജ്ജു ചെയ്യാത്തവരെ ഹാജി എന്ന് വിളിക്കൽ ഹറാമാണ്. അതു കളവാണെന്നതാണു കാരണം.(ഹാശിയതുൽ ജമൽ: 2-372)
മുജീബ് വഹബി MD, നാദാപുരം
മുസ്ലിം മയ്യിത്തിനെ അമുസ്ലിംകൾ കുളിപ്പിക്കുകയോ കഫൻ ചെയ്യുകയോ മറമാടുകയോ ചെയ്താൽ ബാധ്യത വീടുമോ?
ബാധ്യത വീടും. (തുഹ്ഫ: 3-99 നോക്കുക)
മുജീബ് വഹബി MD, നാദാപുരം
മുർതദ്ദിന്റെ (ഇസ്‌ലാമിൽ നിന്ന് പുറത്തു പോയവർ) ദാനവും വിൽപനയും സാധുവാണോ? മരണ ശേഷം അവന്റെ സ്വത്ത് അവകാശികൾക്ക് ഓഹരി ചെയ്ത് എടുക്കാമോ?
പാടില്ല. മുർതദ്ദ് മരണപ്പെട്ടാൽ അവന്റെ സ്വത്ത് 'ഫൈഅ്' (ഒരു പ്രത്യേക തരം പൊതു സ്വത്ത്) ആണ്. ബൈത്തുൽ മാലിലേക്ക് അത് നീക്കണം. ഇമാം നിയമ പ്രകാരം അത് കൈകാര്യം ചെയ്യേണ്ടതാണ്.
(തുഹ്ഫ: 7-129, 6-416). മുർതദ്ദിന്റെ ദാനവും വിൽപനയും അസാധുവാണ്. (തുഹ്ഫ:9-100)
മുജീബ് വഹബി MD, നാദാപുരം
ജനാസ നമസ്കാരത്തിൽ ഇമാം അഞ്ചോ ആറോ തക്ബീർ ചൊല്ലിയാൽ മഅ്മൂം എന്തു ചെയ്യണം? മറന്നോ മനപ്പൂർവ്വമോ നിശ്ചിത എണ്ണത്തേക്കാൾ തക്ബീറുകൾ വർധിപ്പിച്ചാൽ മയ്യിത്ത് നമസ്കാരം ബാത്വിലാകുമോ?
ബാത്വിലാകുന്നതല്ല. എങ്കിലും ഇമാം വർധിപ്പിച്ച തക്ബീറുകളിൽ പിന്തുടരാതിരിക്കലാണ് മഅ്മൂമിന് സുന്നത്ത്. ഇമാമിനെ വിട്ടുപിരിഞ്ഞു എന്നു കരുതി സലാം വീട്ടുകയോ ഇമാമിനോടൊപ്പം സലാം വീട്ടാനായി കാത്തു നിൽക്കുകയോ ചെയ്യാവുന്നതാണ്. കാത്തു നിൽക്കലാണ് ഉത്തമം. (തുഹ്ഫ: 3-134,135)
മുജീബ് വഹബി MD, നാദാപുരം
ഒരാൾ മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ മദ്യപിക്കുകയോ ചെയ്ത ശേഷം തൗബ ചെയ്യുകയും പിന്നീട് പ്രസ്തുത കുറ്റകൃത്യങ്ങൾ ശരീഅത്ത് കോടതിയിൽ തെളിയുകയും ചെയ്താൽ ഭരണാധിപന് അയാൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാമോ?
സ്വീകരിക്കാം. പ്രസ്തുത കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയുന്നതിന് മുമ്പോ ശേഷമോ തൗബ ചെയ്തതു കൊണ്ട് അവയുടെ ഹദ്ദ് ഒഴിവാകുന്നതല്ല (തുഹ്ഫ:9-164)
മുജീബ് വഹബി MD, നാദാപുരം
പച്ചനുണയാണത്. ഖുർആൻ പരിഭാഷ അനുവദനീയമല്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വളരെ സ്പഷ്ടമായി ഇമാം നവവി(റ)യും മറ്റും വിവരിച്ചിട്ടുണ്ട്.(ശർഹുൽ മുഹദ്ദബ്: 3 -330, തുഹ്ഫ ശർവാനി സഹിതം: 2 - 44, ശർഹ് ബാഫള്ൽ: 1- 237)
മുജീബ് വഹബി MD, നാദാപുരം
നമസ്കരിക്കാം. പക്ഷേ, മയ്യിത്തിനെ പൂർണ്ണമായും കഫൻ ചെയ്യുന്നതിനു മുമ്പ് ജനാസ നമസ്കരിക്കൽ കറാഹത്താണ്. (ശറഹുൽ മൻഹജ്: 2-180 നോക്കുക.)
മുജീബ് വഹബി MD, നാദാപുരം
അവധിയെത്തിയ കടബാധ്യതയുള്ളയാൾ വീട്ടാൻ വകയുണ്ടായിരിക്കെ കടം നൽകിയവന്റെ സമ്മതമോ അവനു തൃപ്തിയുണ്ടെന്ന ധാരണയോ ഇല്ലാതെ യാത്ര ചെയ്യുന്നത് ഹറാമാണ്.(ഫത്ഹുൽ മുഈൻ പേ:467)
മുജീബ് വഹബി MD, നാദാപുരം
തശഹ്ഹുദ് അവസാനിച്ച ശേഷം സലാം വീട്ടുന്നതിനു മുമ്പാണ് ചൂണ്ടുവിരൽ താഴ്ത്തേണ്ടത്. തുഹ്ഫ ശർവാനി സഹിതം : 2-80 നോക്കുക.
മുജീബ് വഹബി MD, നാദാപുരം
ഖ്വസ്റിനെ കരുതിയിട്ടുണ്ടോ ഇല്ലയോ എന്ന് യാത്രക്കാരൻ നമസ്കാരത്തിനിടയിൽ സംശയിക്കുകയും കരുതിയിട്ടുണ്ടെന്ന് പെട്ടെന്ന് ഓർമ്മ വരികയും ചെയ്താൽ പിന്നെ ഖ്വസ്റാക്കി നമസ്ക്കരിക്കാമോ?
ഖ്വസ്റിനെ കരുതിയതിൽ സംശയിച്ചാൽ പെട്ടെന്ന് ഓർമ്മ വന്നാലും പൂർത്തീകരിച്ചു നമസ്കരിക്കൽ നിർബന്ധമാണ്. (തർശീഹ്- 135)
മുജീബ് വഹബി MD, നാദാപുരം
രോഗം മൂലം ഓരോ ഫർള് നമസ്കാരവും അതതു സമയങ്ങളിൽ ഞാൻ നിർവഹിക്കുന്നത് വലിയ പ്രയാസം സഹിച്ചുകൊണ്ടാണ്. ജംആക്കുവാൻ എനിക്ക് ഇളവുണ്ടോ?
രോഗത്തിന്റെ പേരിൽ ജംഅ് അനുവദനീയമല്ലന്നാണു പ്രബലം. അനുവദനീയമാണെന്ന അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായം തഖ്ലീദു ചെയ്യാവുന്നതാണ്. (തുഹ്‌ഫ ശർവാനി സഹിതം: 2-404)
മുജീബ് വഹബി MD, നാദാപുരം
ഒരാൾക്ക് നിസ്‌ക്കാരത്തിൽ നിൽക്കുവാനും റുകൂഅ് ചെയ്യുവാനും സാധിക്കും. കാൽമുട്ട് വേദന മൂലമോ മറ്റോ സുജൂദ് ചെയ്യാൻ കഴിയില്ല. എങ്കിൽ സുജൂദിന് പകരം അയാൾ എന്ത് ചെയ്യണം?
അദ്ദേഹം സുജൂദിന് പകരം റുകൂഅ് ആവർത്തിക്കേണ്ടതാണ്. പരിപൂർണ്ണ റുകൂഇനെക്കാൾ കൂടുതലായി കുനിയുവാൻ സാധിക്കുമെങ്കിൽ സുജൂദിന് അവ്വിധം കുനിയിൽ നിർബന്ധമാണ്. (തുഹ്ഫ 2/23)
മുജീബ് വഹബി MD, നാദാപുരം
സുന്നത്തുണ്ട്. പ്രസവ വേദന അനുഭവിക്കുന്നവളുടെ അടുത്തു വച്ച് ആയത്തുൽകുർസിയ്യ്, സൂറത്തുൽഫലഖ്, സൂറത്തുന്നാസ്, സൂറത്തുൽഅഅ്റാഫിലെ 54ാം ആയത്തായ
إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ 5
കുട്ടികൾക്കു ജിബ്‌രീൽ എന്നു പേരിടാമോ ?
മലക്കുകളുടെ പേരിടാവുന്നതാണ്. (ഫത്ഹുൽമുഈൻ: 218)
മുജീബ് വഹബി MD, നാദാപുരം
യാത്രയിൽ ജംആക്കലാണോ? അതതു സമയങ്ങളിൽ നിർവഹിക്കലാണോ ഉത്തമം?
യാത്രയിൽ ജംഅ് ഒഴിവാക്കി ഓരോ നമസ്കാരവും അതതു സമയങ്ങളിൽ നിർവഹിക്കലാണ് ഉത്തമം. പക്ഷേ, യാത്രക്കാരായ ഹാജിമാർക്ക് ഹജ്ജിന്റെ വേളയിൽ അറഫ ദിവസം നമിറ മസ്ജിദിൽ വച്ച് ളുഹ്റും അസ്വറും മുന്തിച്ചും മുസ്ദലിഫയിൽവച്ച് മഗ്‌രിബും ഇശാഉം പിന്തിച്ചും ജംആക്കി നിസ്കരിക്കലാണ് ശ്രേഷ്ഠം. ജംഅ് അനുവദനീയമാണെന്നതിൽ സംശയിക്കുന്നവർക്കും അതിനോടു മനസ്സിൽ അനിഷ്ടം തോന്നുന്നവർക്കും ജനങ്ങൾ മാതൃകായോഗ്യരായി കണ്ട് അനുകരിക്കപ്പെടുന്നവർക്കും ജംആക്കലാണ് ഉത്തമം
(തുഹ്ഫ ശർവാനി സഹിതം: 2/394 നോക്കുക)
മുജീബ് വഹബി MD നാദാപുരം
ഒരാൾ ഇമാമിനോടൊപ്പം ഒന്നാം സുജൂദിൽ തുടരുകയും രണ്ടാം സുജൂദ് ചെയ്യുന്നതിനു മുമ്പു വുളൂഅ് മുറിഞ്ഞതിനാലോ മറ്റോ ഇമാം നമസ്കാരത്തിൽ നിന്നു പുറത്തു പോവുകയും ചെയ്താൽ പ്രസ്തുത മഅ്മൂം എഴുന്നേൽക്കുകയാണോ അതോ രണ്ടാം സുജൂദ് നിർവ്വഹിക്കുകയാണോ വേണ്ടത് ?
രണ്ടാം സുജൂദ് നിർവ്വഹിക്കാതെ എഴുന്നേൽക്കുകയാണു വേണ്ടത്. പ്രസ്തുത അറിവുണ്ടായിട്ടും ബോധപൂർവ്വം രണ്ടാം സുജൂദ് ചെയ്താൽ നമസ്കാരം ബാത്വിലാകും. ഇമാമിനോടുള്ള തുടർച്ചക്കുവേണ്ടിയല്ലാതെ നമസ്കാരത്തിന്റെ ഒരു കർമ്മം വർദ്ധിപ്പിച്ചു എന്നതാണു കാരണം. (ശർവാനി: 2/151)
മുജീബ് വഹബി MD നാദാപുരം
മരണപ്പെട്ട സ്ത്രീയെ ഭർത്താവോ പുരുഷനെ ഭാര്യയോ കുളിപ്പിക്കുമ്പോൾ മുട്ടുപൊക്കിളിനിടയിലുള്ള ഭാഗം സ്പർശിക്കാമോ ?
മറയില്ലാതെ സ്പർശിക്കൽ ഹറാമാണ്. (തുഹ്ഫ: 3/101)
മുജീബ് വഹബി MD നാദാപുരം
അവസാനത്തെ അത്തഹിയ്യാത്തിൽ ദുആ പൂർത്തിയാകുന്നതിനു മുമ്പ് ഇമാമിനോടൊപ്പം സഹ്‌വിന്റെ സുജൂദ് ചെയ്ത മഅ്മൂമിനു സലാം വീട്ടുന്നതിനു മുമ്പ് ദുആയുടെ ബാക്കി ഭാഗം കൊണ്ടുവരൽ സുന്നത്തുണ്ടോ?
സുന്നത്തില്ല . ഇമാം സലാം വീട്ടിയ ഉടനെ സലാം വീട്ടലാണു സുന്നത്ത്.
(തുഹ്ഫ ശർവാനി സഹിതം: 2/197)
മുജീബ് വഹബി MD നാദാപുരം
ഒരു പ്രദേശത്തു കാരണമില്ലാതെ തന്നെ ഒന്നിലധികം ജുമുഅ അനുവദനീയമാണെന്ന അനുകരിക്കാവുന്ന അഭിപ്രായം ശാഫിഈ മദ്ഹബിലുണ്ടോ?
അകാരണമായി ഒന്നിലധികം ജുമുഅ അനുവദനീയം അല്ല എന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായവ്യത്യാസമില്ല.
(ശർഹുൽ മുഹദ്ദബ്: 4/488)
മുജീബ് വഹബി MD നാദാപുരം
മയ്യിത്തിന്റെ അടുത്ത ബന്ധുക്കൾ പിതാവും മാതാവും ഒത്ത ഒരു സഹോദരൻ, പിതാവു മാത്രം ഒത്ത ഒരു സഹോദരൻ, മാതാവു മാത്രം ഒത്ത ഒരു സഹോദരൻ എന്നിവർ മാത്രമാണെങ്കിൽ സ്വത്ത് എത്ര ഓഹരി ചെയ്യണം? ആർക്കെല്ലാം നൽകണം?
സ്വത്ത് ആറ് ഓഹരി ചെയ്തു ഒരോഹരി മാതാവു മാത്രം ഒത്ത സഹോദരനും ബാക്കി അഞ്ച് ഓഹരി പിതാവും മാതാവും ഒത്ത സഹോദരനും നൽകേണ്ടതാണ്. പിതാവു മാത്രം ഒത്ത സഹോദരന് ഇവിടെ അവകാശമില്ല. (ഫത്ഹുൽ മുഈൻ പേ: 332,333,334 )
മുജീബ് വഹബി MD നാദാപുരം
സൂറത്ത് ആലു -ഇമ്രാൻ
ആലു ഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ).
فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّى وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّى سَمَّيۡتُهَا مَرۡيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ
ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) ബാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97).
‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും അവന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).
‘ഈ ബാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).
വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. ബാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.
ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ).
ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്. കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).
അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബി(സ്വ)യുടെ അടുത്തുചെന്നു നബി(സ്വ) കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ബുഖാരി 9/587).
മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത് (തുഹ്ഫ). പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം (ശര്‍വാനി). കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.
മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തു പ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി(സ്വ) കല്‍പിക്കുന്നതും അതുകൊണ്ടാണ്.
സ്വഹീഹാകും. പക്ഷെ, പ്രസ്തുത ഇമാം ഖുത്വ്‌ബ കേട്ടവനായിരിക്കണം. അല്ലാത്തപക്ഷം ജുമുഅ അസാധുവാണ്.
(തുഹ്ഫ:2-487)
മുജീബ് വഹബി MD നാദാപുരം
അനിവാര്യ ഘട്ടങ്ങളിൽ പോലും അവിശ്വാസികൾക്കു മക്കയിലെ ഹറമിൽ പ്രവേശനാനുമതി നൽകാൻ പാടില്ല. തടയൽ നിർബന്ധമാണ്. മദീനയിലെ ഹറമിനെ തൊട്ട് അവിശ്വാസികളെ തടയൽ നിർബന്ധമില്ലെങ്കിലും സുന്നത്താണ്.
(തുഹ്ഫ: 9-283)
മുജീബ് വഹബി MD നാദാപുരം
ബാത്വിലാകും. എന്നാൽ മറന്നുകൊണ്ടോ, ബാത്വിലാകുമെന്ന നിയമം പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത പുതു മുസ്‌ലിംകളും ഈ മസ്അല അറിയുന്നവർ ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും അജ്ഞത കൊണ്ടോ സുജൂദു ചെയ്താൽ നമസ്കാരം ബാത്വിലാകുന്നതല്ല.
(തുഹ്ഫ: ശർവാനി സഹിതം 2/174)
മുജീബ് വഹബി MD നാദാപുരം
ഖുർആനിന്റെ അക്ഷരങ്ങരങ്ങളേക്കാൾ തഫ്സീറിന്റെ അക്ഷരം കൂടുതലാണെങ്കിൽ തൊടലും ചുമക്കലും കറാഹത്തും അല്ലാത്തപക്ഷം ഹറാമുമാണ്.
(തുഹ്ഫ: 1/151)
മുജീബ് വഹബി MD നാദാപുരം
ഹറമിലുള്ള കുടുംബത്തോടൊപ്പം താമസിച്ച ശേഷം ഉംറ നിർവഹിക്കണമെന്നുദ്ദേശിച്ചു യാത്ര പുറപ്പെട്ടവർ തങ്ങളുടെ മീഖാത്തിൽ വെച്ചു തന്നെ ഇഹ്റാം ചെയ്യണോ? ഹറമിലെത്തിയ ശേഷമാണ് ഇഹ്റാം ചെയ്തതെങ്കിൽ അറവു നിർബന്ധമാണോ?
അറവു നിർബന്ധമാണ്. എന്നാൽ ഉംറയുടെ കർമ്മങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് തങ്ങളുടെ മീഖാത്തിലേക്കോ അത്രയും ദൂരമുള്ള മറ്റൊരു സ്ഥലത്തേക്കോ മടങ്ങിയാൽ അറവ് ഒഴിവാകുന്നതാണ്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു യാത്ര പുറപ്പെട്ടവർ പ്രസ്തുത കർമ്മം നിർവഹിക്കുന്നതിനു മുമ്പ് എവിടെ താമസിക്കുകയാണെങ്കിലും ഇഹ്റാം ചെയ്യാതെ തങ്ങളുടെ മീഖാത്ത് വിട്ടു കടക്കൽ ഹറാമാണ്.
(തുഹ്ഫ: 4-43,48)
മുജീബ് വഹബി MD നാദാപുരം
ബറാഅത്ത് രാവ്, അറഫ രാവ്, വെള്ളിയാഴ്ച രാവ് ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ രാവ് ഏതാണ് ?
പ്രസ്തുത രാവുകളിൽ ഏറ്റവും ശ്രേഷ്ഠമായത് അറഫ രാവും പിന്നെ വെള്ളിയാഴ്ച രാവും ശേഷം ബറാഅത്ത് രാവുമാണ്.(ശർവാനി: 3-462)
മുജീബ് വഹബി MD നാദാപുരം