Friday, 21 November 2025

ഹനഫി മദ്ഹബ് പ്രകാരം സുജൂദിൽ കാൽ വെക്കുമ്പോൾ വിരലുകൾ ചവിട്ടി ഖിബ്ലക്ക് നേരെ ആക്കണമെന്ന് സുജൂദ് ശരിയാവുന്നതിന്റെ ഭാഗമാണോ വിശദീകരണം നൽകിയാൽ ഉപകാരമായിരുന്നു


സുജൂദ് ശരിയാകുന്നതിന് കാൽപാദങ്ങൾ നിലത്ത് സ്പർശിക്കൽ നിർബന്ധമാണ്. കാലിലെ 10 വിരലുകളിൽ നിന്നും ഒരു വിരലെങ്കിലും സാവധാനത്തിൽ “സുബ്ഹാനല്ലാഹ്” എന്ന് പറയുന്നതിനുള്ള സമയത്തോളം നിലത്ത് തൊട്ടാൽ സുജൂന്റെ നിർബന്ധ ബാധ്യത വീടുന്നതാണ്.  കാരണമൊന്നുമില്ലാതെ സുജൂദിലെ മുഴുവൻ സമയവും  ഇരുകാലുകളും പൂർണ്ണമായി നിലത്ത് തൊടാതിരുന്നാൽ അത്തരം സുജൂദ് കൊണ്ട് നിസ്കാരം ശരിയാകില്ല. അതിനാൽ നിസ്കാരം മടക്കി നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ കാരണം ഒന്നുമില്ലാതെ സുജൂദിന്റെ  ഇടയിൽ കാലുകൾ ഉയർത്തി വെക്കൽ കറാഹത്താണ്. കാരണമുണ്ടെങ്കിൽ കറാഹത്ത് ഇല്ലാത്ത തന്നെ അനുവദനീയമാണ്.

എന്നാല്‍ ന്യായവും യുക്തിഭദ്രവുമായ കാരണമുണ്ടെങ്കിൽ സുജൂദ് മുഴുവനും കാലുകൾ ഉയർത്തി വെക്കൽ അനുവദനീയമാണ്.വിരലുകൾ ഖിബ്ലക്ക് നേരെയാക്കൽ സുന്നത്താണ്. നിർബന്ധമില്ല. ഉപേക്ഷിക്കൽ കറാഹത്താണ്.


وَمِنْهَا السُّجُودُ) بِجَبْهَتِهِ وَقَدَمَيْهِ، وَوَضْعُ إصْبَعٍ وَاحِدَةٍ مِنْهُمَا شَرْطٌ،.....(قَوْلُهُ وَقَدَمَيْهِ) يَجِبُ إسْقَاطُهُ لِأَنَّ وَضْعَ إصْبَعٍ وَاحِدَةٍ مِنْهُمَا يَكْفِي كَمَا ذَكَرَهُ بَعْدُ ح. وَأَفَادَ أَنَّهُ لَوْ لَمْ يَضَعْ شَيْئًا مِنْ الْقَدَمَيْنِ لَمْ يَصِحَّ السُّجُودُ وَهُوَ مُقْتَضَى مَا قَدَّمْنَاهُ آنِفًا عَنْ الْبَحْرِ، وَفِيهِ خِلَافٌ سَنَذْكُرُهُ فِي الْفَصْلِ الْآتِي

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/447]

وَمِنْ سُنَنِ السُّجُودِ أَنْ يُوَجِّهَ أَصَابِعَهُ نَحْوَ الْقِبْلَةِ، لِمَا فِي صَحِيحِ الْبُخَارِيِّ وَسُنَنِ أَبِي دَاوُد عَنْ أَبِي حُمَيْدٍ - رَضِيَ اللَّهُ عَنْهُ - فِي صَلَاةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «فَإِذَا سَجَدَ وَضَعَ يَدَيْهِ غَيْرَ مُفْتَرِشٍ وَلَا قَابِضِهِمَا، وَاسْتَقْبَلَ بِأَطْرَافِ أَصَابِعِ رِجْلَيْهِ إلَى الْقِبْلَةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/504]

(وَيَسْتَقْبِلُ بِأَطْرَافِ أَصَابِعِهِ رِجْلَيْهِ الْقِبْلَةَ، وَيُكْرَهُ إنْ لَمْ يَفْعَلْ) ذَلِكَ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/503]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രൂരമായി കൊലചെയ്ത ഫിർഔൻ മരിക്കുന്ന സമയത്ത് കലിമ പറയാൻ ഉദ്ദേശിക്കുകയും ജിബ്രീൽ (അ) കലിമ പറയാതിരിക്കാൻ അവന്റെ വായിൽ മണ്ണ് നിറച്ച സംഭവത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

 

ഇമാം അഹ്മദ്, ഇമാം ഇബ്നു ഹിബ്ബാൻ, ഇമാം തിർമിദി മുതലായവർ പറയപ്പെട്ട ആശയങ്ങൾ ഉൾക്കൊള്ളുന്ന ഹദീസുകൾ രിവായത്ത് ചെയ്തിട്ടുണ്ട്.

عن ابن عباس أن النبي صلى الله عليه وسلم قال: لما أغرق الله فرعون قال: آمنت أنه لا إله إلا الذي آمنت به بنو إسرائيل، فقال جبريل: يا محمد، فلو رأيتني وأنا آخذ من حال البحر فأدسه في فيه، مخافة أن تدركه الرحمة. رواه الترمذي: هذا حديث حسن.

 إن جبريل كان يدس في فم فرعون الطين، مخافة أن يقول: لا إله إلا الله رواه  أحمد وابن حبان وصحح إسناده



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജമാഅത്ത് നിസ്കാരത്തിനു ശേഷം യാത്രക്കാർ രണ്ടാമതൊരു ജമാഅത്ത് നടത്തുന്നതിന്റെ വിധി ?


നിർണ്ണിത ഇമാം, മുഅദ്ദിൻ, സ്ഥിര നിസ്കാരക്കാർ കൂടാതെ ജമാഅത്തിന് കൃത്യമായ സമയക്രമവും ഉള്ള ഒരു മസ്ജിദിൽ അവിടെ ഒരു പ്രാവശ്യം ബാങ്കും ഇഖാമത്തും നൽകി സാധാരണ ജമാഅത്ത് നടക്കുകയും ആളുകൾ അതിൽ പങ്കെടുക്കുകയും ചെയ്താൽ അതിനുശേഷം വീണ്ടും ജമാഅത്ത് നിസ്കാരം നടത്തുന്നത് കറാഹത് തഹ്രീം ആണ്.

യാത്രക്കാർക്ക് സാധിക്കുമെങ്കിൽ മസ്ജിദിന് പുറത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുക.

അവിടെ അവർക്ക് വേറെ ജമാഅത്ത് നടത്താം. മസ്ജിദിന് പുറത്തു സ്ഥലം ലഭിക്കാത്ത പക്ഷം മസ്ജിദിന്റെ അകത്ത് തന്നെ ആദ്യ ജമാഅത്ത് നടന്ന സ്ഥലം ഒഴിവാക്കി ജമാഅത്ത് നടത്താം

പുതുതായി ബാങ്ക് വിളിക്കാതെ ഇഖാമത്ത് കൊടുക്കാതെ വിളിച്ചുകൂട്ടൽ (تداعی) ഇല്ലാതെ ജമാഅത്ത് നടത്താവുന്നതാണ്. പ്രദേശവാസികൾക്ക് ഒരു രൂപത്തിലും രണ്ടാമതൊരു ജമാഅത്ത് നിസ്കാരം നിർവഹിക്കൽ അനുവദനീയമല്ല. ജമാഅത്ത് ലഭിക്കാത്തവർ ഒറ്റയ്ക്ക് നിസ്കാരം നിർവഹിക്കേണ്ടതാണ്.

ഒരു രൂപത്തിലും രണ്ടാമതൊരു ജമാഅത്ത് നിസ്കാരം നിർവഹിക്കൽ അനുവദനീയമല്ല. ഇത് അബൂ ഹനീഫ (റ) അഭിപ്രായമാണ്.

എന്നാൽ അബു യൂസുഫ് (റ) മുഹമ്മദ് (റ) എന്നിവരുടെ അഭിപ്രായത്തിൽ അബദ്ധത്തിൽ ആദ്യത്തെ ജമാഅത്ത് നഷ്ടപ്പെട്ട പ്രദേശവാസികൾക്കും രണ്ടാമത് ബാങ്ക് വിളിക്കാതെയും ഇഖാമത്ത് കൊടുക്കാതെയും മസ്ജിദിന്റെ അകത്ത് തന്നെ ആദ്യ ജമാഅത്ത് നടന്ന സ്ഥലം ഒഴിവാക്കി ജമാഅത്ത് നടത്താവുന്നതാണ്.

എന്നാൽ രണ്ടാമത്തെ ജമാഅത്തിനെ പതിവാക്കലും ആളുകളെ വിളിച്ചുകൂട്ടലും (تداعی)  അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ആർക്കും അനുവദനീയമല്ല. ഒരു ഫിഖ്ഹിന്റെ ഗ്രന്ഥവും അതിന് തെളിവായി ഉപയോഗിക്കാൻ കഴിയില്ല. ഇത് പൂർണ്ണമായും നിരോധിക്കപ്പെട്ടതും കറാഹത്തുമാണ്.(കിഫായത്തുൽ മുഫ്തി  3/140)

وَيُكْرَهُ تَكْرَارُ الْجَمَاعَةِ بِأَذَانٍ وَإِقَامَةٍ فِي مَسْجِدِ مَحَلَّةٍ لَا فِي مَسْجِدِ طَرِيقٍ أَوْ مَسْجِدٍ لَا إمَامَ لَهُ وَلَا مُؤَذِّنَ ....قَوْلُهُ وَيُكْرَهُ) أَيْ تَحْرِيمًا لِقَوْلِ الْكَافِي لَا يَجُوزُ وَالْمَجْمَعُ لَا يُبَاحُ وَشَرْحُ الْجَامِعِ الصَّغِيرِ إنَّهُ بِدْعَةٌ كَمَا فِي رِسَالَةِ السِّنْدِيِّ (قَوْلُهُ بِأَذَانٍ وَإِقَامَةٍ إلَخْ) عِبَارَتُهُ فِي الْخَزَائِنِ: أَجْمَعُ مِمَّا هُنَا وَنَصُّهَا: يُكْرَهُ تَكْرَارُ الْجَمَاعَةِ فِي مَسْجِدِ مَحَلَّةٍ بِأَذَانٍ وَإِقَامَةٍ، إلَّا إذَا صَلَّى بِهِمَا فِيهِ أَوَّلًا غَيْرُ أَهْلِهِ، لَوْ أَهْلَهُ لَكِنْ بِمُخَافَتَةِ الْأَذَانِ، وَلَوْ كَرَّرَ أَهْلُهُ بِدُونِهِمَا أَوْ كَانَ مَسْجِدَ طَرِيقٍ جَازَ إجْمَاعًا؛ كَمَا فِي مَسْجِدٍ لَيْسَ لَهُ إمَامٌ وَلَا مُؤَذِّنٌ وَيُصَلِّي النَّاسُ فِيهِ فَوْجًا فَوْجًا، فَإِنَّ الْأَفْضَلَ أَنْ يُصَلِّيَ كُلُّ فَرِيقٍ بِأَذَانٍ وَإِقَامَةٍ عَلَى حِدَةٍ كَمَا فِي أَمَالِي قَاضِي خَانْ اهـ وَنَحْوُهُ فِي الدُّرَرِ، وَالْمُرَادُ بِمَسْجِدِ الْمَحَلَّةِ مَا لَهُ إمَامٌ وَجَمَاعَةٌ مَعْلُومُونَ كَمَا فِي الدُّرَرِ وَغَيْرِهَا. قَالَ فِي الْمَنْبَعِ: وَالتَّقْيِيدُ بِالْمَسْجِدِ الْمُخْتَصِّ بِالْمَحَلَّةِ احْتِرَازٌ مِنْ الشَّارِعِ، وَبِالْأَذَانِ الثَّانِي احْتِرَازًا عَمَّا إذَا صَلَّى فِي مَسْجِدِ الْمَحَلَّةِ جَمَاعَةٌ بِغَيْرِ أَذَانٍ حَيْثُ يُبَاحُ إجْمَاعًا.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/553]

عَنْ أَبِي يُوسُفَ أَنَّهُ إذَا لَمْ تَكُنْ الْجَمَاعَةُ عَلَى الْهَيْئَةِ الْأُولَى لَا تُكْرَهُ وَإِلَّا تُكْرَهُ، وَهُوَ الصَّحِيحُ، وَبِالْعُدُولِ عَنْ الْمِحْرَابِ تَخْتَلِفُ الْهَيْئَةُ كَذَا فِي الْبَزَّازِيَّةِ انْتَهَى. وَفِي التَّتَارْخَانِيَّة عَنْ الْوَلْوَالِجيَّةِ: وَبِهِ نَأْخُذُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/553]

وَرُوِيَ عَنْ أَبِي يُوسُفَ أَنَّهُ إنَّمَا يُكْرَهُ إذَا كَانَتْ الْجَمَاعَةُ الثَّانِيَةُ كَثِيرَةً، فَأَمَّا إذَا كَانُوا ثَلَاثَةً، أَوْ أَرْبَعَةً فَقَامُوا فِي زَاوِيَةٍ مِنْ زَوَايَا الْمَسْجِدِ وَصَلَّوْا بِجَمَاعَةٍ لَا يُكْرَهُ. وَرُوِيَ عَنْ مُحَمَّدٍ أَنَّهُ إنَّمَا يُكْرَهُ إذَا كَانَتْ الثَّانِيَةُ عَلَى سَبِيلِ التَّدَاعِي وَالِاجْتِمَاعِ، فَأَمَّا إذَا لَمْ يَكُنْ فَلَا يُكْرَهُ

[الكاساني، بدائع الصنائع في ترتيب الشرائع، ١٥٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കാരത്തിൽ തുമ്മിയാൽ അൽഹംദുലില്ലാഹ് പറയണോ? പറഞ്ഞുപോയാൽ നമസ്കാരം ബാത്തിൽ ആകുമോ?


ഒരാൾ നിസ്കാരത്തിൽ തുമ്മി അയാൾ അൽഹംദുലില്ലാ പറഞ്ഞാൽ നിസ്കാരം ബാത്വിലാവുകയില്ല എന്നാൽ മറ്റൊരാൾ അയാൾക്ക് يرحمك الله  എന്ന് മറുപടി നൽകിയാൽ മറുപടി നൽകിയാളുടെ നിസ്കാരം ബാത്വിലായി പോകുന്നതാണ്.

ولو قال الحمدلله فمن العاطس نفسه لا تفسد وكذا من غيره إن أراد الثواب إتفاقا كما تفسد إتفاقا

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٣٢٦]

وَ) يُفْسِدُهَا (تَشْمِيتُ عَاطِسٍ) لِغَيْرِهِ (بِيَرْحَمُكَ اللَّهُ وَلَوْ مِنْ الْعَاطِسِ لِنَفْسِهِ لَا) وَبِعَكْسِهِ التَّأْمِينُ بَعْدَ التَّشْمِيتِ........قَوْلُهُ بِيَرْحَمُكَ اللَّهُ) قَيَّدَ بِهِ لِأَنَّ السَّامِعَ لَوْ قَالَ الْحَمْدُ لِلَّهِ، فَإِنْ عَنَى الْجَوَابَ اخْتَلَفَ الْمَشَايِخُ، أَوْ التَّعْلِيمَ فَسَدَتْ، أَوْ لَمْ يُرِدْ وَاحِدٌ مِنْهُمَا لَا تَفْسُدُ اتِّفَاقًا نَهْرٌ. وَصَحَّحَ فِي شَرْحِ الْمُنْيَةِ عَدَمَ الْفَسَادِ مُطْلَقًا لِأَنَّهُ لَمْ يُتَعَارَفْ جَوَابًا. قَالَ: بِخِلَافِ الْجَوَابِ السَّارِّ بِهَا أَيْ بِالْحَمْدِ لَهُ لِلتَّعَارُفِ (قَوْلُهُ وَلَوْ مِنْ الْعَاطِسِ لِنَفْسِهِ لَا) أَيْ لَوْ قَالَ لِنَفْسِهِ يَرْحَمُك اللَّهُ يَا نَفْسِي لَا تَفْسُدُ لِأَنَّهُ لَمَّا لَمْ يَكُنْ خِطَابًا لِغَيْرِهِ لَمْ يُعْتَبَرْ مِنْ كَلَامِ النَّاسِ كَمَا إذَا قَالَ يَرْحَمُنِي اللَّهُ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٢٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വുളു ചെയ്തതിനു ശേഷം ഡ്രസ്സ് മാറുമ്പോൾ നഗ്നത വെളിവായാൽ വുളു മുറിയുമോ

 

ഇല്ല.സ്വന്തം നഗ്നത വെളിവായാലോ മറ്റൊരാളുടെ നഗ്നത കണ്ടാലോ വുളു മുറിയില്ല.


وَكَذَلِكَ إنْ مَسَّ ذَكَرَهُ بَعْدَ الْوُضُوءِ فَلَا وُضُوءَ عَلَيْهِ،....وَكَذَلِكَ إذَا نَظَرَ إلَى فَرْجِ امْرَأَةٍ

[السرخسي ,المبسوط للسرخسي ,1/67,66]

وَإِنْ انْكَشَفَتْ عَوْرَتُهُ فِي الصَّلَاةِ فَسَتَرَهَا بِلَا مُكْثٍ جَازَتْ صَلَاتُهُ إجْمَاعًا وَإِنْ أَدَّى رُكْنًا مَعَ الِانْكِشَافِ فَسَدَتْ إجْمَاعًا

[مجموعة من المؤلفين، الفتاوى الهندية، ٥٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കാരത്തിൽ ബോർഡ് നോക്കി വായിക്കലും മനസ്സിലാക്കലും കൊണ്ട് നിസ്കാരം ഫസാദ് ആകുമോ


നിസ്കരിക്കുന്ന വ്യക്തി നാവുകൊണ്ട് എഴുത്ത് വായിച്ചാൽ നിസ്കാരം അസാധുവാകും നിസ്കാരം മടക്കി നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ മനസ്സിൽ മാത്രം വായിച്ച് മനസ്സിലാക്കിയാൽ നിസ്കാരം അസാധുവാകില്ല. എന്നിരുന്നാലും എഴുതിയത് മനഃപൂർവ്വം മനസ്സിൽ വായിച്ച്  മനസ്സിലാക്കുന്നത് കറാഹത്താണ്.

(وَلَا يُفْسِدُهَا نَظَرُهُ إلَى مَكْتُوبٍ وَفَهْمُهُ) وَلَوْ مُسْتَفْهِمًا وَإِنْ كُرِهَ ....قَوْلُهُ وَلَوْ مُسْتَفْهِمًا) أَشَارَ بِهِ إلَى نَفْيِ مَا قِيلَ إنَّهُ لَوْ مُسْتَفْهِمًا تَفْسُدُ عِنْدَ مُحَمَّدٍ..... (قَوْلُهُ وَإِنْ كُرِهَ) أَيْ لِاشْتِغَالِهِ بِمَا لَيْسَ مِنْ أَعْمَالِ الصَّلَاةِ، وَأَمَّا لَوْ وَقَعَ عَلَيْهِ نَظَرُهُ بِلَا قَصْدٍ وَفَهِمَهُ فَلَا يُكْرَهُ ط

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/634]

وَقِرَاءَتُهُ مِنْ مُصْحَفٍ) أَيْ مَا فِيهِ قُرْآنٌ (مُطْلَقًا) لِأَنَّهُ تَعَلُّمٌ...قَوْلُهُ أَيْ مَا فِيهِ قُرْآنٌ) عَمَّمَهُ لِيَشْمَلَ الْمِحْرَابَ، فَإِنَّهُ إذَا قَرَأَ مَا فِيهِ فَسَدَتْ فِي الصَّحِيحِ بَحْرٌ (قَوْلُهُ مُطْلَقًا) أَيْ قَلِيلًا أَوْ كَثِيرًا، إمَامًا أَوْ مُنْفَرِدًا، أُمِّيًّا لَا يُمْكِنُهُ الْقِرَاءَةُ إلَّا مِنْهُ أَوْ لَا

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٢٤/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കാഫിർ എന്നത് കൊണ്ട് ആരെയാണ് ഉദ്ദേശിക്കുന്നത് ?


നബി ﷺ യിൽ നിന്ന് ഖണ്ഡിതവും (قطعي)  സ്വാഭാവികമായി ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നതും (بدیهی) മായ തെളിവുകളാൽ സ്ഥിരപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തെ ഹൃദയം കൊണ്ടോ നാവ് കൊണ്ടോ നിഷേധിക്കുന്ന ഏതൊരാളും കാഫിറാണ്.

وفي الشرع: إنكار ما علم بالضرورة مجيء الرسول صلّى الله عليه وسلّم به،

[ناصر الدين البيضاوي ,تفسير البيضاوي = أنوار التنزيل وأسرار التأويل ,1/41]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സകാത് നിർബന്ധമാകുന്ന നിസാബിൽ സ്വർണ്ണമാണോ വെള്ളിയാണോ മാനദണ്ഡമാക്കേണ്ടത് ? ഇപ്പോഴത്തെ വിലയിൽ സ്വർണ്ണം നോക്കിയാൽ 11 ലക്ഷത്തിന്റെ മുകളിലാണ് വില വരുന്നത്


സ്വർണ്ണം മാത്രമുള്ള മറ്റ് സമ്പത്തുകളൊന്നുമില്ലാത്ത (കറൻസി, വെള്ളി, കച്ചവട ചരക്ക് ) ഒരാൾ സകാത്തിന്റെ നിസാബ് സ്വർണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കേണ്ടത്. അതായത് 87.43 ഗ്രാമോ കൂടുതലോ സ്വർണ്ണമുണ്ടെങ്കിൽ വർഷാവസാനം മൊത്തം സ്വർണ്ണത്തിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം.

വെള്ളി മാത്രമുള്ള മറ്റ് സമ്പത്തുകളൊന്നുമില്ലാത്ത (കറൻസി, സ്വർണ്ണം, കച്ചവട ചരക്ക് ) ഒരാൾക്ക് അയാൾക്കുള്ള സകാതിന്റെ നിസാബ് വെള്ളിയുടെ അടിസ്ഥാനത്തിലാണ്. അതായത് 612 ഗ്രാമോ അതിൽ കൂടുതലോ വെള്ളി ഉണ്ടെങ്കിൽ വർഷാവസാനം അയാൾ മൊത്തം വെള്ളിയുടെ രണ്ടര ശതമാനം സകാത്ത് നൽകണം.

  • സ്വർണ്ണവും വെള്ളിയും
  • സ്വർണ്ണവും കറൻസിയും കച്ചവട ചരക്കും
  • വെള്ളിയും കറൻസിയും കച്ചവട ചരക്കും
  • സ്വർണ്ണവും വെള്ളിയും കറൻസിയും 
  • സ്വർണ്ണവും വെള്ളിയും കച്ചവട ചരക്കും
  • വെള്ളിയും കച്ചവട ചരക്കും
  • വെള്ളിയും കറൻസിയും 

കൈവശം വച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മുകളിൽ പറഞ്ഞ നാല് സമ്പത്തുകളും (സ്വർണ്ണം, വെള്ളി, പണം, കച്ചവട ചരക്ക്) കൈവശം വച്ചിട്ടുണ്ടെങ്കിൽ അത്തരമൊരു വ്യക്തിയുടെ സക്കാത്തിന്റെ നിസാബ് 612 ഗ്രാം വെള്ളിയുടെ മൂല്യമാണ്.(ഇന്നത്തെ വിലയിൽ 1.2 ലക്ഷം രൂപ) അതിനാൽ ഈ സന്ദർഭങ്ങളിൽ ഈ വസ്തുക്കളുടെ ആകെ മൂല്യം വെള്ളിയുടെ നിസാബിന്റെ മൂല്യത്തിന് തുല്യമാണെങ്കിൽ സാധുക്കൾക്ക് കൂടുതൽ പ്രയോജനം ലഭിക്കണമെന്ന ലക്ഷ്യം മുൻനിർത്തി വെള്ളിയുടെ അടിസ്ഥാനത്തിൽ സക്കാത്ത് നൽകണം.

وَلَوْ ضَمَّ أَحَدَ النِّصَابَيْنِ إلَى الْأُخْرَى حَتَّى يُؤَدِّيَ كُلَّهُ مِنْ الذَّهَبِ أَوْ مِنْ الْفِضَّةِ لَا بَأْسَ بِهِ لَكِنْ يَجِبُ أَنْ يَكُونَ التَّقْوِيمُ بِمَا هُوَ أَنْفَعُ لِلْفُقَرَاءِ قَدْرًا وَرَوَاجًا وَإِلَّا فَيُؤَدِّي مِنْ كُلِّ وَاحِدٍ رُبُعَ عُشْرِهِ كَذَا فِي مُحِيطِ السَّرَخْسِيِّ.

[مجموعة من المؤلفين، الفتاوى الهندية، ١٧٩/١]

فَأَمَّا إذَا كَانَ لَهُ الصِّنْفَانِ جَمِيعًا فَإِنْ لَمْ يَكُنْ كُلُّ وَاحِدٍ مِنْهُمَا نِصَابًا بِأَنْ كَانَ لَهُ عَشْرَةُ مَثَاقِيلَ وَمِائَةُ دِرْهَمٍ فَإِنَّهُ يُضَمُّ أَحَدُهُمَا إلَى الْآخَرِ فِي حَقِّ تَكْمِيلِ النِّصَابِ عِنْدَنَا.....(وَلَنَا) مَا رُوِيَ عَنْ بُكَيْر بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ أَنَّهُ قَالَ: مَضَتْ السُّنَّةُ مِنْ أَصْحَابِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِضَمِّ الذَّهَبِ إلَى الْفِضَّةِ وَالْفِضَّةِ إلَى الذَّهَبِ فِي إخْرَاجِ الزَّكَاةِ.

وَلِأَنَّهُمَا مَالَانِ مُتَّحِدَانِ فِي الْمَعْنَى الَّذِي تَعَلَّقَ بِهِ وُجُوبُ الزَّكَاةِ فِيهِمَا وَهُوَ الْإِعْدَادُ لِلتِّجَارَةِ بِأَصْلِ الْخِلْقَةِ وَالثَّمَنِيَّةِ فَكَانَا فِي حُكْمِ الزَّكَاةِ كَجِنْسٍ وَاحِدٍ.

وَلِهَذَا اتَّفَقَ الْوَاجِبُ فِيهِمَا وَهُوَ رُبُعُ الْعُشْرِ عَلَى كُلِّ حَالٍ وَإِنَّمَا يَتَّفِقُ الْوَاجِبُ عِنْدَ اتِّحَادِ الْمَالِ

وَأَمَّا عِنْدَ الِاخْتِلَافِ فَيَخْتَلِفُ الْوَاجِبُ وَإِذَا اتَّحَدَ الْمَالَانِ مَعْنًى فَلَا يُعْتَبَرُ اخْتِلَافُ الصُّورَةِ كَعُرُوضِ التِّجَارَةِ وَلِهَذَا يُكْمَلُ نِصَابُ كُلِّ وَاحِدٍ مِنْهُمَا بِعُرُوضِ التِّجَارَةِ وَلَا يُعْتَبَرُ اخْتِلَافُ الصُّورَةِ، كَمَا إذَا كَانَ لَهُ أَقَلُّ مِنْ عِشْرِينَ مِثْقَالًا وَأَقَلُّ مِنْ مِائَتَيْ دِرْهَمٍ وَلَهُ عُرُوضٌ لِلتِّجَارَةِ وَنَقْدُ الْبَلَدِ فِي الدَّرَاهِمِ وَالدَّنَانِيرِ سَوَاءٌ فَإِنْ شَاءَ كَمَّلَ بِهِ نِصَابَ الذَّهَبِ وَإِنْ شَاءَ كَمَّلَ بِهِ نِصَابَ الْفِضَّةِ وَصَارَ كَالسُّودِ مَعَ الْبِيضِ بِخِلَافِ السَّوَائِمِ؛ لِأَنَّ الْحُكْمَ هُنَاكَ مُتَعَلِّقٌ بِالصُّورَةِ وَالْمَعْنَى وَهُمَا مُخْتَلِفَانِ صُورَةً وَمَعْنًى فَتَعَذَّرَ تَكْمِيلُ نِصَابِ أَحَدِهِمَا بِالْآخَرِ

[الكاساني، بدائع الصنائع في ترتيب الشرائع، ١٩/٢]

وَالتَّقْوِيمُ يُعَرِّفُ الْمَالِيَّةَ، وَالنَّقْدَانِ فِي ذَلِكَ سَوَاءٌ فَيُخَيَّرُ. وَعَنْ أَبِي حَنِيفَةَ: يَقَوِّمُهَا بِمَا هُوَ أَنْفَعُ لِلْفُقَرَاءِ، وَهُوَ أَنْ يَبْلُغَ نِصَابًا نَظَرًا لَهُمْ

[ابن مودود الموصلي، الاختيار لتعليل المختار، ١١٢/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സക്കാത്തിലെ കറൻസികൾ


കറൻസിയിലും സക്കാത്ത് നിർബന്ധമാണ്. സക്കാത്ത് കണക്കാക്കുമ്പോൾ കറൻസിയിൽ ഉൾപ്പെടുന്ന ഇനങ്ങൾ. 

കയ്യിലുള്ള സ്വർണ്ണം/ വെള്ളി/ കച്ചവട ചരക്ക് എന്നിവയുടെ കൂടെ കറൻസിയും 612 ഗ്രാം വെള്ളിയുടെ മൂല്യ (1.2 ലക്ഷം രൂപ) ത്തിന് തുല്യമായാൽ വർഷം പൂർത്തിയാകുമ്പോൾ സകാത് നൽകൽ നിർബന്ധമാണ്.

  • പക്കലുള്ള ( ഉടമസ്തതയിലുള്ള) സ്വദേശിയും വിദേശിയുമായ കറൻസികൾ. (നാണയങ്ങൾ)
  • ഹജ്/ഉംറ , വീട് പണി, വാഹനമെടുക്കുന്നതിനായി, വിവാഹച്ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയ പണം.
  • ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന പണം
  • ആർക്കെങ്കിലും കടമായി നൽകിയിട്ടുള്ള (താമസിച്ചാലും) ലഭിക്കുമെന്ന പ്രതീക്ഷ  ഉള്ള പണം.
  • ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന പണം.
  • ഇതുവരെ ലഭിചിട്ടില്ലാത്ത ചിട്ടിയിൽ നിക്ഷേപിച്ചിട്ടുള്ള പണം.
  • ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിച്ച പണം.
  • വ്യക്തിഗതമായോ പങ്കാളിത്തമായോ നടത്തുന്ന ബിസിനസ്സിൽ നിക്ഷേപിച്ചിരിക്കുന്ന മൂലധനം.
  • ബിസിനസിൽ നിന്നുള്ള ലാഭമായി ലഭിച്ച തുക
  • ഈസിപൈസ പോലുള്ള അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണം.
  • പ്രൈസ് ബോണ്ട് (Prize Bond) ന്റെ അസൽ തുക.
  • ജോലി വഴി ലഭിച്ച ശമ്പളത്തിന്റെ പണം.
  • NSC പോലുള്ള സേവിംഗ് സർട്ടിഫിക്കറ്റുകളിൽ നിക്ഷേപിച്ചിട്ടുള്ള അസൽ പണം.

ഇവിടെ പറയപ്പെട്ട ഇൻഷുറൻസ്, ഈസി പൈസ പോലുള്ളവയിൽ പൈസ നിക്ഷേപിക്കൽ അനുവദനീയമല്ല.അഥവാ ഇനി നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അവയിൽ സക്കാത്ത് നിർബന്ധമാണ്.


മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹനഫി മദ്ഹബിൽ യാത്രക്കാരനായിട്ട് ആരെയാണ് പരിഗണിക്കപ്പെടുക ?


ഒരാൾ 77.25 കിലോമീറ്ററോ അതിലധികമോ ദൂരം യാത്ര ചെയ്യാനുള്ള ഉറച്ച ഉദ്ദേശത്തോടെ പുറപ്പെടുകയും തന്റെ നഗരമോ ഗ്രാമമോ ആയ പ്രദേശത്തിന്റെ അതിർത്തി കടക്കുകയും ചെയ്താൽ അയാൾ ഷറഇയ്യായ യാത്രക്കാരൻ ആകുന്നതാണ്.

തുടർന്ന് അവൻ തന്റെ പ്രദേശത്തിന്റെ അതിർത്തിയിൽ തിരിച്ചെത്തുന്നത് വരെ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്ത് 15 ദിവസം അല്ലെങ്കിൽ അതിലധികം താമസിക്കാൻ ഉറച്ച ഉദ്ദേശം ഉണ്ടാകുന്നത് വരെ അവൻ ശരീഅത്തിൽ യാത്രക്കാരനായി തുടരുന്നതാണ്.

السفر الذي يتغير به الأحكام أن يقصد الإنسان مسيرة ثلاثة أيام ولياليها بسير الإبل ومشي الأقدام " لقوله عليه الصلاة والسلام " يمسح المقيم كمال يوم وليلة والمسافر ثلاثة أيام ولياليها " عمت الرخصة الجنس ومن ضرورته عموم التقدير وقدر أبو يوسف رحمه الله بيومين وأكثر اليوم الثالث والشافعي بيوم وليلة في قول وكفى بالسنة حجة عليهما " والسير المذكور هو الوسط " وعن أبي حنيفة رحمه الله التقدير بالمراحل وهو قريب من الأول

[المَرْغِيناني ,الهداية في شرح بداية المبتدي ,1/80]

وَلَا يَزَالُ عَلَى حُكْمِ السَّفَرِ حَتَّى يَدْخُلَ مِصْرَهُ أَوْ يَنْوِيَ الْإِقَامَةَ خَمْسَةَ عَشَرَ (ف) يَوُمًا فِي مِصْرٍ أَوْ قَرْيَةٍ.

[ابن مودود الموصلي، الاختيار لتعليل المختار، ٧٩/١]


77 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നയാൾ യാത്രക്ക് മുമ്പ് കസറിന്റെ ഉദ്ദേശം വെക്കണോ ? അതോ യാത്രയിൽ ഉദ്ദേശിച്ച സ്ഥലം എത്തിയ ശേഷം നിയ്യത്ത് വെച്ച് കാസര് നിസ്‌ക്കരിച്ചാൽ മതിയോ ?

യാത്രക്കിറങ്ങുമ്പഴേ നിയ്യത്ത് വെക്കണമെന്നില്ല . യാത്രയുടെ പരിധി എത്തിയാൽ കസർ ആക്കി നിസ്‌ക്കരിച്ചാൽ മതിയാകും.

യാത്രക്കിറങ്ങിയപ്പോൾ കസറിന്റെ ദൂരപരിധിയുണ്ട്. പോകുന്ന വഴിയിൽ കസറാക്കി നിസ്‌ക്കരിക്കുകയും ചെയ്തു . ആ യാത്ര ഉപേക്ഷിക്കപ്പെട്ടാൽ കസർ ആക്കി നിസ്‌ക്കരിച്ചത് മടക്കി നിസ്‌ക്കരിക്കണോ ?

അത് മടക്കി നിസ്‌ക്കരിക്കേണ്ട ആവശ്യമില്ല കാരണം ആ സമയം നമ്മൾ യാത്രക്കാരനായിരുന്നു.കസറിന്റെ നിയമത്തിലും ആയിരുന്നു. ശേഷമാണ് യാത്ര നിർത്തേണ്ടി വന്നത് .

കസർ കളാഅ് ആയത് പിന്നീട് കളാഅ് വീട്ടി നിസ്‌ക്കരിക്കുമ്പോൾ കസറിന്റെ റക്കഅത്ത് തന്നെ നിസ്‌ക്കരിച്ചാൽ മതിയോ ? അതോ പൂർണ്ണമാക്കണോ ? 

കസറിന്റെ റക്കഅത്ത് തന്നെ നിസ്‌ക്കരിച്ചാൽ മതി . 


മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഫലസ്തീൻ ചരിത്രത്തിലൂടെ

 


13 മില്യൺ വരുന്ന ഫലസ്തീൻ വംശജരിൽ 20% ഉം ക്രിസ്ത്യാനികളാണ്. അവരിൽ 70% ഉം താമസിക്കുന്നത് ഇസ്രായേലിനും ഫലസ്തീനും പുറത്താണ്. ഇക്കാര്യം ആദ്യമേ പറയുന്നത് ഫലസ്തീനിൽ വീഴുന്നത് മുസ്ലിം രക്തമാണ് എന്ന ധാരണയിൽ ചിലർക്ക് കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ, അത് ശമിപ്പിക്കാനാണ്.

ഫലസ്തീൻ വിഷയം ഒരു മുസ്‌ലിം പ്രശ്നം മാത്രമല്ല. പ്രശ്നം അനുഭവിക്കുന്നവരിൽ അറബ് മുസ്ലിംകളുടെ അളവ് താരതമ്യേന കൂടുതൽ ആണെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം. അത് പോലെ തന്നെ ഇസ്രായേലിലുള്ളത് മുഴുവനും ജൂതന്മാരുമല്ല. ഏതാണ്ട് 18 % മുസ്ലിംകളും  2% ക്രിസ്താനികളും കുറച്ച് ദ്രൂസികളും  മറ്റു ചിലരും കഴിഞ്ഞാൽ 74 ശതമാനം ജൂതരാണ് ഇസ്രായേലിൽ ഉള്ളത്.

ജൂതരിൽ തന്നെ ഇസ്രായേലിന്റെ പലസ്തീൻ കയ്യേറ്റങ്ങൾ എതിർക്കുന്ന ധാരാളം പേരുണ്ട്. അവർക്ക് സംഘടനകളുമുണ്ട്. എല്ലാ ജൂതന്മാരും ഇസ്രായേൽ രാജ്യത്തിന്റെ കൂടെ ആണെന്നുള്ള ധാരണയും മാറ്റി വെയ്ക്കുക... 

സോഷ്യൽ മീഡിയയിൽ കാണുന്ന വിധം റോക്കറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നാൽ മുസ്ലിം രക്തവും ജൂത രക്തവും മാത്രമേ വീഴുന്നുള്ളൂ എന്ന ധാരണ ആദ്യമേ അങ്ങോട്ട് മാറ്റി വെച്ച് നമുക്ക് അടിസ്ഥാന വിഷയത്തിലേക്ക് വരാം... ഇൻ ശാ അല്ലാഹ്.

വിഷയം നീതിയാണ്.  ഫലസ്തീൻ ആരുടെ മണ്ണാണ്..!!

മണ്ണ് ഫലസ്തീന്റെയോ ഇസ്രായേലിന്റെയോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രം വെച്ചാണ്. അതിൽ വികാരപരമോ വിധേയത്വപരമോ ആയ നിലപാടുകൾക്ക്  പ്രസക്തിയില്ല. നിങ്ങളുടെ വീട് നിങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് രേഖകൾ വെച്ചാണ്. അല്ലാതെ, ആരാന്റെ പറമ്പിനോട് ഇഷ്ടം കൂടി അവിടെ കേറി വീട് വെച്ചു എന്നത് പോലുള്ള ബാലിശമായ വാദങ്ങൾ ആവരുത് നിലപാടിന് ആധാരം.

ഭൂമി ശാസ്ത്രം 

മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിയ്ക്കും ഇടയിലുള്ള പ്രദേശമാണ് ഫലസ്തീൻ. ക്രിസ്തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചിത്രകാരന്റെ രേഖകളിൽ ഫലസ്തീൻ എന്ന പേര് കാണാം. ക്രിസ്തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന  ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്തീൻ എന്ന പേര് ഉണ്ടായത് എന്നാണ് പ്രബലമായ അഭിപ്രായം. ബൈബിളിൽ കാനൻ എന്നും അറബിയിൽ കൻആൻ എന്നും ഈ പ്രദേശം അറിയപ്പെട്ടു.

ബിസി 16 ആം നൂറ്റാണ്ടിൽ കാനനിൽ ജീവിച്ചിരുന്ന യഅക്കൂബ്‌ നബി (അ)(മുസ്ലിം വിശ്വാസം) അഥവ ജേക്കബ് (ബൈബിൾ) എന്ന പ്രവാചകന്റെ സന്തതികൾ ആണ് പിന്നീട് ബനൂ ഇസ്രായേലികൾ എന്ന് അറിയപ്പെട്ടത്. അവരെ കുറിച്ച് ബൈബിളിലും ഖുർആനിലും വിശദമായ പരാമർശങ്ങൾ ഉണ്ട്. ചുരുക്കത്തിൽ അവിടെ ഫലസ്തീനികളും ഇസ്രായേലികളും അധിവസിച്ചു പോന്നത് ഒരേ കാലത്ത് തന്നെയാണ് എന്ന് കാണാം. 

ക്രിസ്തുവിനു മുൻപ് തന്നെ അസ്സീറിയക്കാരും ബാബിലോണിയൻസും റോമാക്കാരും ജൂതരെ പലപ്പോഴായി നാട് കടത്തിയിരുന്നു. ജറുസലേമിൽ ജൂതരുടെ ആരാധനാലയങ്ങൾ നശിപ്പിച്ചതിൽ റോമക്കാർക്ക് വലിയ പങ്കുണ്ട്. ക്രിസ്തുവിന് ശേഷം Deicide അഥവ ദൈവത്തെ കൊന്നു എന്ന കുറ്റമാരോപിച്ച് വലിയ പീഡനങ്ങൾ ജൂതർ നേരിടേണ്ടി വന്നിട്ടുണ്ട്.  AD 250 മുതല്‍ 1948 വരെ 109 നാടുകളിൽ നിന്നവരെ ആട്ടി ഓടിച്ചിട്ടുമുണ്ട്...

അതിന്റെ ലഘു ചിത്രം ഇങ്ങനെയാണ് : 

എ ഡി 136 ല്‍ റോമന്‍ ചക്രവര്‍ത്തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.

1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്.

കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.

1099ല്‍ യൂറോപ്പ്യർ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 യൂറോപ്യർ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.

1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു. 

മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.

1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു. 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.

കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത്. സഭയ്ക്ക് പറ്റിയ തെറ്റായി സഭ തന്നെ ഏറ്റു പറഞ്ഞ ചരിത്രമാണിത്‌.  

1933 മുതൽ ജർമ്മനിയിൽ നടന്ന ജൂത ഹത്യയൊക്കെ യൂറോപ്പിന്റെ ജൂത വിരോധത്തിന്റെ തുടർച്ച മാത്രമായിരുന്നു. അതിൽ ഹിറ്റ്ലറെയും ജർമ്മൻകാരെയും മാത്രം പഴിക്കുന്നതിൽ കാര്യമില്ല. യൂറോപ്പ്യർ മുഴുവനും ജൂതരോട് ചെയ്തത് വെറും ദ്രോഹം മാത്രമാണ് എന്ന് ചരിത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെയുള്ള ചരിത്രമാണിത്. അധികമൊന്നും പുറകിലേക്ക് പോവേണ്ടതില്ല എന്ന് ചുരുക്കം.

മുസ്ലിംകളും ജൂതരും :

സത്യത്തിൽ ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മുസ്ലിംകളെ ജൂത വിരോധികളായി പരിഹസിക്കുന്നത് കാണുമ്പോൾ ചരിത്രം അറിയുന്നവർക്ക് ചിരിയാണ് വരിക. ഫലസ്തിനിലേക്ക് തന്നെ വരാം.

പ്രവാചകന് (ﷺ) ശേഷം ഇസ്‌ലാമിക ഭരണം വികസിച്ചപ്പോൾ AD 638 ൽ ഉമർ ബ്നുൽ ഖത്താബ് (റ) ഇസ്‌ലാമിലെ രണ്ടാം ഖലീഫയും പ്രവാചകന്റെ ഉറ്റ അനുയായിയുമായിരുന്നു. ജറൂസലേം ബൈസാന്റിയൻ സാമ്രാജ്യത്തിൽ നിന്ന് മോചിപ്പിച്ചു. അബൂ ഉബൈദ (റ) വിന്റെ നേതൃത്വത്തിൽ നടന്ന മുസ്ലിം സൈന്യത്തിന്റെ മുന്നിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബൈസാന്റിയൻ സാമ്രാജ്യത്തിനു അടിയറവ് പറയേണ്ടി വന്നു. ഖലീഫയുടെ മുൻപിൽ അടിയറവ് വെയ്ക്കാൻ തങ്ങൾ തയ്യാറാണ് എന്ന്  അവർ നിബന്ധന വെച്ചതിനാൽ  മദീനയിൽ നിന്ന് ഖലീഫ തന്നെ നേരിട്ട് ജറുസലേമിൽ എത്തി. ഒരു തുള്ളി രക്തം പോലും ജറുസലേമിൽ വീഴ്ത്താതെ സമാധാനപരമായി, ആ മണ്ണിന്റെ പവിത്രത മാനിച്ചു കൊണ്ട് ഖലീഫ ഉമർ (റ) പുണ്യ നഗരിയുടെ താക്കോൽ ഏറ്റു വാങ്ങി. ഖലീഫ ഒപ്പ് വെച്ച സമാധാനക്കരാറിൽ അവിടെയുള്ള ക്രിസ്ത്യൻ ആരാധാലയങ്ങൾ പരിപാലിക്കുമെന്നും ആരെയും നിർബന്ധിതമായി മതം മാറ്റില്ലെന്നും തന്റെ അനുയായികൾ ഈ ഉറപ്പ് പാലിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു... 

നൂറ്റാണ്ടുകളായി ബൈസാന്റിയൻ സാമ്രാജ്യത്താൽ പീഡിപ്പിക്കപ്പെട്ട ജൂതർക്ക് വിശുദ്ധ മണ്ണിൽ അവകാശമോ ആരാധനാ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. ആരാധനാ സമയമായാൽ അവർ കുന്നുകളിൽ കയറി നിന്ന് വിശുദ്ധ ഗേഹത്തെ നോക്കി പ്രാർത്ഥിച്ചുപോന്നു. ഖലീഫ ഉമർ (റ) ജൂതർക്ക് അവിടെ താമസം അനുവദിക്കുകയും അവർക്ക് ആരാധനാ സ്വാതന്ത്ര്യം വീണ്ടു കിട്ടുകയും ചെയ്തു...

ഒന്നും രണ്ടും വർഷമാണെന്ന് കരുതേണ്ട.  AD 638 മുതൽ 1099 വരെ. അതായത് 458 വർഷങ്ങൾ ജൂതരും മുസ്ലിംകളും ക്രിസ്ത്യാനികളും ഈ മണ്ണിൽ മാറി മാറി വന്ന മുസ്ലിം ഭരണത്തിൽ സഹോദരന്മാരായി ജീവിച്ചു . ഉമർ (റ) വിന്റെ വാക്ക് തലമുറകൾ പാലിച്ചു..!! 

1099 ൽ യൂറോപ്പ്യർ ജറുസലേം പിടിച്ചടക്കുവോളം ഈ വാക്ക് പാലിക്കപ്പെട്ടു. അതിനിടയിൽ അമവികളുടെ ഭരണവും അബ്ബാസിയാ ഭരണവും ഫാഥിമികളുടെ ഭരണവുമൊക്കെ വന്നിരുന്നു. ഫാഥിമികളുടെ ഭരണത്തിൽ ജൂതരിൽ നിന്ന് ഗവർണറെ വരെ നിയമിച്ചു എന്നോർക്കണം. അതിന് മുൻപ് ആയിരം വർഷം ഒരു മനുഷ്യാവകാശവും നൽകപ്പെടാത്തവർ ആയിരുന്നു എന്ന് കൂടി ഓർക്കണം...

1099 ൽ ജറുസലേം മുസ്ലിംകളിൽ നിന്ന് നഷ്ടപ്പെട്ടു. ജൂതരുടെ കഷ്ട കാലവും ആരംഭിച്ചു. കൂട്ടക്കൊലയാണ് പിന്നീട് അരങ്ങേറിയത്. 1187 സുൽത്താൻ സ്വലാഹുദീൻ അയ്യൂബിയുടെ (റ) നേതൃത്വത്തിൽ മുസ്ലിംകൾ ജെറുസലേം തിരിച്ചു പിടിച്ചു. ജൂതരെ വീണ്ടും അവിടെ പുനരധിവസിപ്പിച്ചു. സർവ്വ സുരക്ഷയോടെ തന്നെ..!!

മുസ്ലിംകൾ സ്പെയിൻ കീഴടക്കിയപ്പോഴും സമാനമായ മാതൃക കാണിച്ചു. സംശയമുള്ളവർക്ക് 'Golden age of Jews in Europe' എന്ന് ഗൂഗിൾ ചെയ്തു നോക്കാം. ജൂതരുടെ സുവർണ്ണ കാലം മുസ്ലിംകളുടെ സ്പെയിനിൽ ആയിരുന്നു എന്ന് കാണാം. 1492 ൽ സ്പെയിനിൽ മുസ്ലിം ഭരണം അവസാനിക്കുന്നത് വരെ അവർ സ്പെയിനിൽ സുരക്ഷിതർ ആയിരുന്നു.

അതിനു ശേഷം അവരെ ആട്ടിയോടിക്കപ്പെട്ടു. വീണ്ടും ജൂതര്‍ക്ക് ഒരു അഭയം നല്‍കിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ്‌ രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.  

ഈ കാലയളവിൽ ഒക്കെ ജൂതരെ യൂറോപ്പിൽ കൂട്ടക്കൊല ചെയ്യുകയാണേ.. ഒരു കാര്യം കൂടി പറയട്ടെ, മുസ്ലിംകൾക്ക് ജൂതരോട് അന്ധമായ വിരോധം ഉണ്ടെങ്കിൽ പ്രവാചകന്റെ (ﷺ) അനുയായി ഖലീഫാ ഉമർ (റ), തുടർന്ന് വന്ന അമവികൾ, അബ്ബാസിയാക്കൾ, ഫാഥിമികൾ, ഉസ്മാനിയികൾ, സുൽത്താൻ സ്വലാഹുദീൻ അയ്യൂബി (റ). എന്നിവർക്കുള്ള ഇസ്‌ലാമിക സ്പിരിറ്റൊന്നും ഇന്നത്തെ മുസ്ലിംകൾക്ക് കാണില്ല. അവർക്കില്ലാത്ത എന്ത് അന്ധമായ വിരോധമാണ് നിങ്ങൾ ഞങ്ങളിൽ ആരോപിക്കുന്നത്.

കഴിഞ്ഞ 1500 വർഷത്തെ ചരിത്രത്തിൽ ലോകത്തെവിടെയും  അറബ് - മുസ്ലിംകൾക്ക് ജൂതരുമായി നിരന്തരം സംഘർഷ സ്ഥിതിഗതികൾ നില നിന്നിരുന്നതായി ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്ന് നാം ഒന്നാം ഭാഗത്തിൽ വിശദീകരിച്ചു. എന്ന് മാത്രമല്ല റോമക്കാരും ജർമ്മനിയുൾപ്പടെയുള്ള വിവിധ യൂറോപ്പ്യൻ രാജ്യങ്ങളും വൈരാഗ്യ ബുദ്ധിയോടെയും വെറുപ്പോടെയും ജൂതരെ വേട്ടയാടിയപ്പോൾ അവർക്ക് ചരിത്രത്തിൽ എല്ലാ കാലത്തും അഭയം നൽകിയിരുന്നതും മുസ്ലിംകൾ ആണെന്ന്  വ്യക്തമാക്കുകയുണ്ടായി.

AD 638 മുതൽ 1099 വരെ 461 വർഷങ്ങൾ ജറുസലേമിലും മുസ്ലിംകൾ  സ്പെയിൻ ഭരിച്ചിരുന്ന 800 വർഷത്തോളം സ്പെയിനിലും പിന്നീട് ഓട്ടോമൻ തുർക്കിയുടെ കാലത്തും മാത്രമാണ് ലോകത്ത് ഏതെങ്കിലും ഒരു വിഭാഗം ഇസ്രായേൽ രാജ്യം ഉണ്ടാകുന്നതിനു മുൻപ് ജൂതരെ സ്ഥിരമായി സംരക്ഷിച്ചിട്ടുള്ളത്. മറിച്ചൊരു ചരിത്രമുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിയില്ല.

വായനയ്ക്ക് :

ഇക്കാര്യം അടിവരയിട്ട് പറയുന്നത്  ഇസ്രായേൽ - ഫലസ്തീൻ സമകാലിക സംഘർഷങ്ങളെ മുൻ നിറുത്തി  മുസ്ലിംകളുടെ ജൂത വിരോധമാണ് ഫലസ്തീനിലെ പ്രശ്നമെന്ന് ചുരുക്കി കെട്ടി പറയുന്നവർക്ക് മുൻപിൽ അതല്ല സത്യമെന്ന് ആവർത്തിക്കാനാണ്.  

എന്നാൽ യൂറോപ്പിൽ അതിനു മുൻപും ശേഷവുമൊക്കെ ജൂതരെ കൊല്ലും കൊല്ലാ കൊലയും ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ടായിരം വർഷത്തെ ജൂത സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാർക്കും ഉപകാരപ്പെട്ടേക്കാം.

  • ബിസി 37- എ ഡി 324: റോമന്‍ ഭരണം
  • എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
  • എഡി 136: റോമന്‍ ചക്രവര്‍ത്തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി. ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു.
  • യഹൂദര്‍ക്ക് പലരും ജെറൂസലേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു .
  • എ ഡി 324-628: ബൈസഡ്രിയന്‍ (കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
  • 629: ബൈസാഡ്രിയക്കാര്‍ ഒന്നര ലക്ഷം യഹൂദരെ ജറുസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
  • 638: ഖലീഫ ഉമറിന്റെ (റ) ഭരണത്തില്‍ ജറുസലേം മുസ്ലിംകളുടെ കീഴില്‍ വന്നു.
  • 661: ഉമവികളുടെ ഭരണത്തില്‍
  • 750: അബ്ബാസികളുടെ കീഴില്‍
  • 970: ഫാതിമികളുടെ ഭരണത്തില്‍, ജറുസലേമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
  • 700-1250: യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
  • 1071: സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
  • 1099: യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
  • 1187: സലാഹുദ്ദീന്‍ അയ്യൂബി (റ) ജെറുസലേം തിരിച്ചു പിടിച്ചു. യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
  • 900-1090: സ്പെയിൻ മുസ്ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
  • 1260-1517: മംലൂക്കുകളുടെ കീഴില്‍
  • 1275: എഡ്വാര്‍ഡ് ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
  • 1306 -1394: ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു.
  • 1492: സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാരെ നെതർലാന്റ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
  • 1493: സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി.
  • 1496: പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി.
  • 1501: പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി.
  • 1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു.
  • 1648: പോളണ്ടില്‍ ജൂത ജന സംഖ്യാ വര്‍ധനവ്
  • 1655: പോളണ്ടില്‍ കൂട്ടക്കൊല നടന്നു.
  • 1700: കളില്‍ ഫ്രാന്‍സ്, ഇംഗ്ളണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
  • 1517-1917: പലസ്തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
  • ബസയീദ്‌ രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി.
  • 1850 കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു.
  • 1860-70 കളില്‍ ഇറ്റലി ജര്‍മനി ഹംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
  • 1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഖ്യാ വര്‍ദ്ധന.
  • 1882: ഒന്നാം ജൂത കുടിയേറ്റം (ഒന്നാം അലിയ)
  • 1890: തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
  • 1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്സർലാന്റിലെ ബാസലില്‍ നടന്നു. ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
  • 1917: ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
  • 1917- 1948: പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍.
  • 1921: സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്.
  • 1929-39: അഞ്ചാം അലിയാ (രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
  • 1938-45: ജര്‍മനിയില്‍ ജൂത പീഡനം, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
  • 1948: പലസ്തീനെ യു എന്‍ പ്രമേയം മൂന്നായി തിരിച്ചു
  • 1948: ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി.
  • കഴിഞ്ഞ 2000 വർഷത്തെ ജൂത ചരിത്രത്തിന്റെ സൂചികകളാണ് . ആരായിരുന്നു ജൂതരെ പീഡിപ്പിച്ചതെന്നും സംരക്ഷിച്ചതെന്നും വ്യക്തമാവാൻ ഇത് ഉപകരിക്കും.


പീഡിതരായ ജൂതരുടെ ചരിത്രം വിവരിച്ചു കഴിഞ്ഞു. ഇനിയാണ് നാം ഫലസ്തീനിലേക്ക് മടങ്ങുന്നത്...

ഒരു കാര്യം ആദ്യമേ പറയട്ടെ, ഇത് ചരിത്രമാണ്. ഇന്നലെകളിലെ ചരിത്രത്തിൽ ഓരോ ജനതയും അവരവരുടെ കാലഘട്ടത്തിൽ നീതിയും നീതികേടും ഒക്കെ കാണിച്ചിട്ടുണ്ട്. ചരിത്രത്തെ ആ അർത്ഥത്തിൽ മാത്രം കാണുക. യൂറോപ്യരുടെ ജൂത വിരോധം    തെളിയിക്കപ്പെട്ട വസ്തുതയാണ് എന്ന് വെച്ച് ഇന്നത്തെ കാലത്ത് അവരുടെ തലമുറയെ വെറുക്കുന്നതിൽ അർത്ഥമില്ല. ഒരാളുടെ പാപവും മറ്റൊരാൾ അനന്തരാവകാശം എടുക്കുന്നില്ല. ചരിത്രം വായിക്കാനും വർത്തമാനത്തെ മനസ്സിലാക്കാനും ഭാവിയെ കരു പിടിപ്പിക്കാനുമുള്ള വിവരങ്ങൾ മാത്രമാണ്.  അത് ഭൂതകാലത്തെ തെറ്റുകൾ തിരുത്താനുള്ള പ്രചോദനമാവുകയാണ് വേണ്ടത്. അല്ലാതെ ആ തെറ്റുകൾ ആവർത്തിക്കാനുള്ള പാഠങ്ങൾ ആവരുത്... 

ഫലസ്തീൻ ജനത ആരായിരുന്നു..? 

അറിയപ്പെട്ട ചരിത്രം നോക്കിയാൽ ഇസ്രായേലികൾക്കും  ഫലസ്തീനികൾക്കും കാനൻ പ്രദേശത്ത് ഒരേ പഴക്കമാണുള്ളത്. ജൂതർ എന്ന വാക്ക് തൽക്കാലം ഇനി ഉപയോഗിക്കുന്നില്ല. കാരണം എല്ലാ ജൂതരും ഇസ്രായേലികൾ അല്ല എന്നത് കൊണ്ട് തന്നെ. യഅക്കൂബ്‌ നബിയുടെ (അ) (ജേക്കബ്) സന്തതി പരമ്പരയാണ് ഇസ്രായേൽ സന്തതികൾ. ചരിത്രാതീത കാലം മുതൽക്ക് തന്നെ കാനൻ പ്രദേശത്ത് മനുഷ്യ വാസമുണ്ടെന്ന് കാണാം. ഇരുമ്പ് യുഗത്തിന്റെ പ്രാരംഭ ഘട്ടം മുതൽക്ക് തന്നെ  ഫിലിസ്തീനികളും (Philistines) ഇസ്രായേലികളും ഇവിടെ ജീവിച്ചിരുന്നതായി തെളിവുകൾ ഉണ്ട് 


അതായത് ഇസ്രായേൽ സന്തതികൾക്ക് ആ മണ്ണിൽ എത്ര ചരിത്രമുണ്ടോ അതിനോളം തന്നെ കാലമായി ഫിലിസ്തീനികളും (പഴയ പേര്) അവിടെ താമസിക്കുന്നു. പിൽക്കാലത്ത് കയറി വന്നവർ അല്ലെന്ന് ചുരുക്കം. 

ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ വിശദീകരിച്ചത് പ്രകാരം  ഇസ്രായേലികളും ജൂതരും പല നാടുകളിൽ പോയെങ്കിലും ഫലസ്തീനികൾ ആയിരക്കണക്കിന് വർഷമായി അവിടെ നില നിന്ന് പോന്നിട്ടുണ്ട്. ഇനി മറ്റൊരു രസകരമായ കാര്യം  ഇസ്രായേലികളും ഫലസ്തീനികളും തമ്മിൽ ജനിതക ബന്ധമുണ്ടെന്ന് DNA പഠനങ്ങൾ പറയുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് വെങ്കല യുഗത്തിലോ അതിനു മുൻപോ ഇവർ ഒറ്റ ജനതയായി ഇടപഴകി അവിടെ ജീവിച്ചിരുന്നു എന്നാണ്. 


എല്ലാ ജൂതരും ഇസ്രായേലികൾ ആണോ..?

ഒരിക്കലുമല്ല. ജൂതരിൽ തന്നെ അനേകം വിഭാഗങ്ങളുണ്ട്. അവരിലെ അഷ്കെനാസി വിഭാഗത്തിന്റെ ഒറിജിൻ യൂറോപ്പാണ്. DNA പഠനങ്ങളും അത് തെളിയിക്കുന്നു.


ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ്.ഇപ്പോൾ ഇസ്രയേലിൽ ഉള്ള ജൂതരിൽ 32% പേരും ഈ വിഭാഗമാണ് . യൂറോപ്യൻ കാലക്രമേണ ജൂത മതം സ്വീകരിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു വിഭാഗം ഉണ്ടായത്. നാസികളുടെ കൂട്ടക്കൊലയ്ക്ക് മുൻപ് ജൂത ജനസംഖ്യയിലെ 92% ഉം ഈ വിഭാഗമായിരുന്നു. കേരളത്തിൽ തന്നെ വെളുത്ത ജൂതരും കറുത്ത ജൂതരുമുണ്ടായിരുന്നു എന്ന് മാത്രമല്ല വെളുത്ത ജൂതർക്ക് കറുത്ത ജൂതരോട് വിവേചനവുമുണ്ടായിരുന്നു. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കറുത്ത ജൂതർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല . 


ഇതൊക്കെ സൂചിപ്പിക്കുന്നത്  വിവിധ ജൂതർക്കിടയിലെ വിവിധ വംശങ്ങളെയാണ്. 

ഓർത്തോഡോക്സ് ജൂതർ ജൂതരായി പരിവർത്തനം ചെയ്യപ്പെട്ട ജൂതരെ തങ്ങളുടെ ഭാഗമായി ഉൾക്കൊള്ളാതെ നോക്കാറുണ്ട്. അതിന്റെ പേരിൽ കേസും വ്യവഹാരങ്ങളും നടക്കാറുമുണ്ട്. Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ്. ചുരുക്കത്തിൽ ഇസ്രായേലിലെ എല്ലാ ജൂതരും ബനീ ഇസ്രായേൽ (അഥവ ഇസ്രായേൽ സന്തതികൾ അല്ലെന്ന് അർത്ഥം). 

സംഭവിച്ചത് ഇതാണ്. ഇസ്രായേൽ സന്തതികളായ ജൂതരും അല്ലാത്തവരായ കാക്കത്തൊള്ളായിരം ഇതര വംശത്തിൽ പെട്ട ജൂതരും ഫലസ്തീന്റെ മേൽ അവകാശം സ്ഥാപിച്ചതാണ്.  ഇസ്രായേൽ സന്തതികളായ ജൂതരുടെ പിതാക്കന്മാർ ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുൻപ് ഫലസ്തീനികളോട് ചേർന്ന് ജീവിച്ചു എന്നെങ്കിലും വാദത്തിനു പറയാം. അല്ലാത്തവരായ ജൂതർക്കെങ്ങനെ ഫലസ്തീൻ ജന്മ ദേശമാകും..?!

ഇനി ബൈബിളിലെ വാഗ്ദത്ത ഭൂമി എന്ന വാദം അനുസരിച്ചാണെങ്കിൽ പോലും അബ്രഹാമിന്റെ സന്തതികൾക്ക് മാത്രമേ അത് ബാധകമുള്ളൂ.. അതിലാവട്ടെ ജൂതർ മാത്രമല്ല പലസ്തീൻ പ്രദേശത്തെ മുസ്ലിം ക്രിസ്ത്യാനികളും ഉൾപ്പെടും. ജനിതക ബന്ധം പോലുമില്ലാത്തവർക്ക് അങ്ങനെ ഒരു സാധ്യത പോലും വിദൂരമാണ്.

ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത:

പലരും ഇസ്രായേലിന്റെ അവകാശങ്ങളെ സ്ഥാപിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രയോഗമാണിത്.

'ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത' എന്ന് വിശേഷിപ്പിക്കുന്നവർ  എന്തായാലും ദൈവ വിശ്വാസികൾ ആയിരിക്കുമല്ലോ..? എങ്കിൽ പിന്നെന്തിനാണ് ക്രിസ്തുവിനു ശേഷം 2000 വർഷം 109 യൂറോപ്പ്യൻ നാടുകളിൽ   ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയെ പീഡിപ്പിച്ചത്..!! അന്നവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലേ..?! ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരോടുള്ള സ്നേഹം അവർ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ മൃഗങ്ങളെ പോലെ അലഞ്ഞപ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പോഴും ഉണ്ടായിരുന്നില്ല. ഏറിയാൽ 70 വർഷത്തെ പഴക്കം (ഇസ്രായേൽ രാജ്യം ഉണ്ടായതിനു ശേഷം മാത്രം) മാത്രമേ കാണൂ.  അവർ അതിനു മുൻപ് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടർ അല്ലാത്തത് കൊണ്ട് നടന്ന ക്രൂരതകളുടെ ലഘു ചിത്രം  ഇവിടെ വായിക്കാം  


ആയിരം വർഷത്തിലധികം ജൂത വിരോധം ജീവിതത്തിലും സാഹിത്യത്തിലും കലയിലും വരെ പുലർത്തി അവരെ പീഡിപ്പിച്ച യൂറോപ്യർക്ക് ഈ ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക അത്യാവശ്യമായി വന്നു.   

കലയുടെ കാര്യം ഷേക്ക് സ്പിയർ കൃതികൾ മാത്രം പരതിയാൽ മതി. 1596 ൽ അദ്ദേഹം എഴുതിയ 'The Merchant of Venice' ജൂത വിരോധം കൊണ്ട് ശ്രദ്ധേയമാണ്. ഷൈലോക്ക് ഒരു ജൂതനായിരുന്നു എന്ന് പറയുമ്പോൾ തന്നെ അന്നത്തെ കൊള്ളപ്പലിശക്കാരനും മനസ്സലില്ലാത്തവനുമായ ജൂതന്റെ ചിത്രം തെളിഞ്ഞു വരും. 

ഈ ഡ്രാമ 1933 നും 1939 നുമിടയ്ക്ക് അതായത് ജർമ്മനിയിൽ ജൂത വിരോധം അതിന്റെ ഉന്നതിയിൽ എത്തിയ സമയത്ത് 50 തവണ ആവിഷ്‌ക്കരിക്കപ്പെട്ടു. ദുഷ്ടനായ ജൂതൻ തന്റെ ക്രിസ്ത്യൻ ഇടപാടുകാരോട് കാണിക്കുന്ന പെരുമാറ്റവും ചേഷ്ടകളും സമൂഹത്തിൽ നില നിന്നിരുന്ന ജൂത വിരോധം മുതലെടുക്കാൻ വേണ്ടി പരമാവധി  വക്രീകരിക്കാൻ സംവിധായകർ മത്സരിച്ചു എന്ന് ചരിത്രം. നാമൊക്കെ ഏറെ കൊട്ടിഘോഷിച്ച ഷേക്‌സ്‌പിയർക്ക്  പോലും  ജൂത വിരോധത്തിൽ നിന്ന് മോചനമുണ്ടായിരുന്നില്ല എന്ന് വ്യക്തം. 


യൂറോപ്പിനെ മുച്ചൂടും മൂടി നിന്ന ജൂത വെറുപ്പിന്റെയും പീഡനത്തിന്റെയും പശ്ചാത്തലത്തിൽ ജൂതർക്ക് ഒരു രാജ്യം വേണമെന്ന് ആലോചനകൾ സജീവമായി...
 
ആധുനിക സിയോണിസത്തിനും മുൻപ് തുടങ്ങിയ ഈ ചിന്ത അതിന്റെ ശേഷവും തുടർന്ന് പോയി. ഒരു രസമെന്താണെന്ന് വെച്ചാൽ ഈ സമയത്ത് അവർ പ്രൊപ്പോസ് ചെയ്ത രാജ്യങ്ങൾ ഒന്നും  ഫലസ്തീനിൽ ആയിരുന്നില്ല എന്നതാണ്.  ചില പ്രൊപ്പോസലുകൾ കാണുക :
  • GRAND LAND : അമേരിക്കയിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക എന്ന പ്രൊപ്പോസൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സജീവമായിരുന്നു. അതിനായി സ്ഥലം കണ്ടെത്തുകയും റാബ്ബിമാരെ വരെ നിശ്ചയിക്കുകയും ചെയ്യപ്പെട്ടു.  ലോകത്തെ ജൂത അഭയാർത്ഥികളെ മുഴുവൻ കൊണ്ടു വന്ന് ഒരു ഹോം ലാൻഡ് എന്ന അവരുടെ സ്വപ്നം  ഇവിടെ വായിക്കാം
  • ബ്രിട്ടീഷ് - ഉഗാണ്ട പ്രോഗ്രാം : ഇതൊരു ബ്രിട്ടീഷ് പ്രൊപ്പോസൽ ആയിരുന്നു. അന്ന് ബ്രിട്ടീഷ് അധീനതയിൽ ഉണ്ടായിരുന്ന കിഴക്കൻ ആഫ്രിക്കയിൽ  ഒരു ജൂത രാഷ്ട്രം അതും 13000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മാതൃ രാജ്യം. അതായിരുന്നു പ്രൊപ്പോസൽ. വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷന്റെ  ആറാമത്തെ മീറ്റിങ്ങിൽ ഈ പ്രൊപ്പോസൽ ചർച്ചയ്ക്ക് വന്നു. വർഷം 1903. ഒരു കാര്യം അറിയണ്ടേ.. 177 വോട്ടുകൾക്ക് എതിരെ 275 വോട്ട് നേടി ഈ പ്രൊപ്പോസൽ പാസ്സായി. ജൂതർക്ക് ഒരു രാജ്യം മതിയായിരുന്നു, അതിനി ലോകത്ത് എവിടെയായാലും വേണ്ടിയിരുന്നില്ല എന്ന് മനസ്സിലാക്കാൻ ഈ പ്രൊപ്പോസൽ പാസ്സായത് നോക്കിയാൽ മനസ്സിലാവും. ആഫ്രിക്കയിലെ ചൂട് യൂറോപ്പിൽ നിന്നുള്ളവർക്ക് താങ്ങാൻ കഴിയില്ല. വന്യ മൃഗങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് എന്നീ കാരണങ്ങളാൽ ഈ പ്രൊപ്പോസൽ 1905 ൽ ഉപേക്ഷിക്കുകയായിരുന്നു.  തിയോഡോർ ഹെസിലിന്റെ മനസ്സും ഈ പ്ളാനിനോട് ഒപ്പമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു താൽക്കാലിക രാജ്യമായിട്ടെങ്കിലും ഉഗാണ്ട സ്വീകരിക്കണമെന്ന് അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നു.  
റഷ്യ , ജപ്പാൻ, മഡഗാസ്‌ക്കർ, ഇറ്റലിയുടെ കീഴിലെ ഈസ്റ്റ് ആഫ്രിക്ക, ആസ്‌ത്രേലിയ, ബ്രിട്ടിഷ് ഗിയാന തുടങ്ങി ഒരു ഡസനോളം സെറ്റിൽമെന്റ് സാധ്യതകൾ അന്നത്തെ യൂറോപ്പ്യൻ രാജ്യങ്ങളും സയണിസ്റ്റ് നേതാക്കളും ആലോചിച്ചിട്ടുണ്ട്. അവയൊക്കെ വിശദമായി പഠന വിധേയമാക്കപ്പെടുകയും ചെയ്തു.

ജൂതന്മാരുടെ സെറ്റിൽമെന്റ് യൂറോപ്പിന്റെ ഒരു പൊതു പ്രശ്നമായതിനാലാണ് അവർ ഈ സാധ്യതകളെല്ലാം തേടിയത് എന്ന് കാണാം. ഈ പ്രൊപ്പോസലുകൾ തള്ളിയ  വിഷയത്തിൽ ജൂതർക്കിടയിൽ തന്നെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. ഉഗാണ്ട പ്രൊപ്പോസൽ തള്ളിയതോടെ എവിടെയായാലും ഒരു രാജ്യം കിട്ടിയാൽ മതി എന്ന ചിന്താഗതിക്കാർ Jewish Territorial Organization എന്നൊരു സംഘടന തന്നെ ഉണ്ടാക്കി പ്രതിഷേധിച്ചിരുന്നു. 
കൂടുതൽ വായനക്ക്  


ഈ സമയത്തെല്ലാം ഫലസ്തീനികൾ അവരുടെ രാജ്യത്ത് ആയിരക്കണക്കിന് വർഷങ്ങളായി ജീവിച്ചു പോരുകയാണ് എന്നോർക്കണം. തങ്ങൾക്ക് വരാൻ പോവുന്ന ചതിയെ കുറിച്ച് ഒരാശങ്ക പോലുമില്ലാതെ.. അല്ലെങ്കിലും അവർക്കങ്ങനെ ആശങ്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല. അവരുടെ പ്രപിതാക്കന്മാർ ഇരുമ്പ് യുഗത്തിനും മുൻപ് ജീവിച്ചു പോരുന്ന മണ്ണിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് ആരെങ്കിലും സ്വപ്നത്തിലെങ്കിലും കരുതുമോ..? ഇല്ല...

അവർ അധിനിവേശകരോ കയ്യടക്കി ജീവിക്കുന്നവരോ ആയിരുന്നില്ല. അവർ ആരെയും പുറത്താക്കുകയോ ആരോടെങ്കിലും യുദ്ധം ചെയ്തു ആരെയെങ്കിലും പുറത്താക്കാൻ പക്ഷം ചേരുകയോ ചെയ്തിട്ടില്ല. ജൂതർ യൂറോപ്പിന്റെ പ്രശ്നമാവാൻ കാരണം യൂറോപ്പ്യർ തന്നെയാണ്. അവരാണ് അവരെ 2000 വർഷം പീഡിപ്പിച്ചു പോന്നത്.

യൂറോപ്പ്യൻ ജനിതമുള്ളവരെ പോലും ജൂതൻ ആണെന്ന കാരണത്താൽ കൂട്ടക്കൊല ചെയ്തത്, ഓരോ രാജ്യങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്നത്, മൃഗങ്ങളുമായി ഗുസ്തി പിടിക്കാൻ അവരെ വിനോദോപാധികളാക്കിയത്...

ഫലസ്തീനിലേക്ക് :

ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക എന്ന യൂറോപ്പിന്റെ (പ്രത്യേകിച്ച് ബ്രിട്ടന്റെ) ശ്രമങ്ങൾ ഫലസ്തീനിലേക്ക് തിരിഞ്ഞു...

തിയോഡോർ ഹാസിൽ എന്ന ആധുനിക സയണിസ്റ്റിന്റെ മനസ്സിൽ ഫലസ്തീൻ ആയിരുന്നു. അയാൾ അതിനുള്ള ചരട് നീക്കം നടത്തി. മറ്റു പ്രൊപ്പോസലുകൾ എല്ലാം ഓരോ കാരണത്താൽ നിരാകരിക്കപ്പെട്ടു. വിഷയം ഫലസ്തീനിലേക്ക് മാത്രം പിൻ പോയന്റ് ചെയ്യപ്പെട്ടു... 

19 ആം നൂറ്റാണ്ടിൽ യൂറോപ്പിൽ ജൂതർക്കിടയിൽ ഒരു Emancipation രൂപപ്പെട്ടു ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. നൂറ്റാണ്ടുകളായി തങ്ങൾക്ക് ഒരു മനുഷ്യൻ എന്ന നിലയ്ക്ക് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  അടിസ്ഥാനപരമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഒരു ശ്രമമായിരുന്നു അത്... 

യൂറോപ്യരിലെ ജൂത വിരോധം മാറ്റിയെടുത്ത് അതാത് രാജ്യങ്ങളിൽ തുല്യ പൗരത്വം നേടിയെടുക്കാൻ കഴിയുമോ എന്നായിരുന്നു അവർ അന്വേഷിച്ചത്. ആധുനിക സയണിസത്തിന്റെ പിതാവ് എന്ന് പിന്നീട് അറിയപ്പെട്ട തിയോഡർ ഹെഴ്സൽ തന്റെ ആദ്യ കാലത്ത് ഈ മൂവ്മെന്റിൽ ആകൃഷ്ടനായിരുന്നു. അക്കാലത്ത് ഫലസ്തീൻ അദ്ദേഹത്തിന്റെ പോലും ചിന്തയിലില്ല. 

യൂറോപ്പ്യരെ നന്നാക്കിയെടുത്ത് അവിടെ തന്നെ കഴിഞ്ഞു കൂടാമെന്ന മോഹവുമായി അവർ തങ്ങളുടെ പരിശ്രമങ്ങളുമായി മുന്നോട്ടു പോയി. പക്ഷെ യൂറോപ്പ്യരുടെ മനസ്സിലെ ജൂത വിരോധം നീക്കം ചെയ്യുക സാധ്യമല്ലെന്ന് വൈകാതെ തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ജനാധിപത്യം ഉയർന്നു വരുന്ന കാലം കൂടിയായായിരുന്നു. ജനാധിപത്യത്തിന്റെ ഒരു മോശം വശം കൂടി നമുക്കിവിടെ കാണാം...

എന്താണെന്ന് അറിയണ്ടേ, എത്ര കണ്ട് ജൂത വിരുദ്ധത പ്രകടിപ്പിക്കുന്നവോ അവരെ ജയിപ്പിക്കാനാണ് യൂറോപ്പ്യർ ശ്രമിച്ചത്. (ഇന്ന് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് റാലികളിൽ മുസ്ലിം വിരോധം ആളിക്കത്തിച്ച് ജയിക്കാൻ നോക്കുന്നത് പോലെ എന്ന് ചുരുക്കം)

എത്ര കണ്ട് ഇഴുകി ചേരാൻ ശ്രമിച്ചാലും തങ്ങളുടെ സ്വത്വത്തിൽ നിന്ന് പുറത്തു കടക്കാൻ യൂറോപ്പിലെ ജൂതർക്ക് കഴിയില്ലെന്ന് ആദ്യം മനസ്സിലാക്കിയ വ്യക്തിയും ഇദ്ദേഹമായിരുന്നു. Emancipation മൂവ്മെന്റ് എത്ര കണ്ട് ശക്തിപ്പെടുത്താൻ ശ്രമിച്ചാലും ജൂതരെ ജൂതരായി മാത്രമേ കാണൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിവേചനത്തിന്റെ പ്രകടമായ മതിൽക്കെട്ടുകൾ ഇല്ലാതായാൽ പോലും അദൃശ്യമായ മതിൽക്കെട്ടുകൾ ഭേദിക്കാൻ ഒരിക്കലും തങ്ങൾക്ക് സാധിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.

തെരഞ്ഞെടുപ്പ് റാലികളിൽ  'death to jews - ജൂതർക്ക് മരണം ' എന്ന് ആവേശത്തോടെ ആർത്തു വിളിക്കുന്ന കാഴ്ച്ചകൾ കണ്ടു തുടങ്ങിയപ്പോൾ ജനാധിപത്യ സമൂഹത്തിലും തങ്ങൾക്ക് രക്ഷയില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം എഴുതി :

"യൂറോപ്പിന്റെ ജൂത വിരോധം ഇല്ലായ്മ ചെയ്യുക അസാധ്യമാണ്. ഒഴിവാക്കുക മാത്രമാണ് പ്രതിവിധി "

അതായത് യൂറോപ്പിലെ ജനങ്ങൾ  എന്തായാലും നന്നാവില്ല, അത് കൊണ്ട് അവർക്കിടയിൽ നിന്ന് പോവുക മാത്രമാണ് ഏക പരിഹാരം എന്ന് ചുരുക്കം. സയണിസത്തിന്റെ പിതാവിന് പോലും തന്റെ ആദ്യ കാലത്ത് ഫലസ്തീൻ കേന്ദ്രീകരിച്ച് ഒരു സ്വപ്നം ഉണ്ടായിരുന്നില്ല എന്നർത്ഥം. 


Emancipation മുന്നേറ്റങ്ങളുടെ തകർച്ച മുന്നിൽ കണ്ട അദ്ദേഹം അതിൽ നിന്ന് രാജി വെച്ച് വിയന്നയിൽ പത്ര പ്രവർത്തനവുമായി ജീവിക്കുമ്പോഴാണ് 'ജൂതർക്ക് ഒരു രാജ്യം' എന്ന സ്വപ്നം പരസ്യമായി അദ്ദേഹം പറയുന്നതും എഴുതുന്നതും. വർഷം 1895!


ഈ ആശയത്തിന് ജൂതർക്കിടയിൽ വലിയ പ്രചാരം കിട്ടിയെങ്കിലും ജൂതർക്ക് പുറത്തേക്ക് അത് വളർന്നത് വളരെ പതിയെ മാത്രമാണ്. 

തന്റെ ആശയത്തിന് പിന്തുണ തേടി അദ്ദേഹം പലരെയും നേരിൽ കാണാൻ തുടങ്ങി. 1898 ൽ അദ്ദേഹം ജെറുസലേം സന്ദർശിച്ചു.1902-1903 കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിലെ ചിലരുമായി ബന്ധം സ്ഥാപിച്ച് ഫലസ്തീനിൽ ഒരു  രാജ്യം കിട്ടുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ബ്രിട്ടീഷ് സർക്കാരിന്റെ ഈജിപ്ഷ്യൻ കൗൺസിലർ ഈ നീക്കം പ്രായോഗികമല്ലെന്ന് കണ്ട് ബ്ലോക്ക് ചെയ്തു.

അതേ വർഷം തന്നെ അദ്ദേഹം കത്തോലിക്കാ സഭയുടെ പരമോന്നതനായ പോപ്പിനെ കണ്ടു. സയണിസ്റ്റുകളുടെ ആറാം ഉച്ചകോടിയിൽ ഉയർന്ന ആശയമായിരുന്നു അത്. ജെറുസലേമിലും ഫലസ്തീനിലും ഒരു ജൂത രാഷ്ട്രത്തിന് തങ്ങൾ ഒരിക്കലും പിന്തുണ നൽകുകയില്ല എന്ന് പോപ്പ് പിയസ്‌ പത്താമൻ ആണയിട്ട് പറഞ്ഞു. എന്ന് മാത്രമല്ല, പോപ്പ് പറഞ്ഞത് ഇപ്രകാരമാണെന്ന് ഹെഴ്സൽ തന്റെ ഡയറികുറിപ്പിൽ എഴുതി. 

We cannot give approval to this movement. We cannot prevent the Jews from going to Jerusalem – but we could never sanction it. The soil of Jerusalem, if it was not always sacred, has been sanctified by the life of Jesus Christ. As the head of the Church I cannot tell you anything different. The Jews have not recognized our Lord, therefore we cannot recognize the Jewish people.”

അതായത് ഞങ്ങളുടെ കർത്താവിനെ അംഗീകരിക്കാത്ത ജൂതർക്ക് ഒരു രാജ്യമെന്നത് ഞങ്ങൾക്ക് അംഗീകരിക്കുക സാധ്യമല്ല. 25 മിനിറ്റ്  നേരത്തെ മീറ്റിംഗിൽ അദ്ദേഹം ഇത് കൂടി പറഞ്ഞു :"ഇനി അഥവാ നിങ്ങളുടെ ജനത  പലസ്തീനിൽ താമസം ആരംഭിച്ചാൽ പോലും ഞങ്ങളുടെ ചർച്ചും പുരോഹിതരും നിങ്ങളെ മാമോദിസ മുക്കുവാൻ അവിടെ ഉണ്ടാവുക തന്നെ ചെയ്യും "


1903 ൽ തന്നെയാണ് ബ്രിട്ടീഷുകാർ ജൂതർക്ക് ആഫ്രിക്കയിൽ ഒരു രാജ്യം നൽകുന്ന ഓഫർ നൽകുന്നത്. 1903 ൽ ഈ ഓഫർ ജൂതർ ചർച്ച ചെയ്തു. മീറ്റിംഗിൽ അത് പാസ്സായി. തിയോഡർ ഹെഴ്സൽ തന്നെയാണ് ഉപാധികളോടെ ഇത് ആദ്യം അംഗീകരിച്ചത് എങ്കിലും 1905 ൽ ഇത് നേരത്തെ പറഞ്ഞത് പോലെ തള്ളി. പക്ഷെ അത് കാണാൻ ഹെഴ്സൽ ജീവിച്ചിരുന്നില്ല. 

നോട്ട് : ഇത് ചരിത്രമാണ്. ആരെയെങ്കിലും വെറുക്കാനോ അന്ധമായി വിമർശിക്കുവാനോ അവമതിക്കുവാനോ ഉള്ളതല്ല ചരിത്രം. ഇന്നലെകളിലെ കാൽപ്പാടുകൾ ഒപ്പിയെടുക്കുക മാത്രമാണ് ചെയ്യുന്നത്. ചരിത്രത്തിലെ വെറുപ്പ് ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നന്മയെ മാത്രം പ്രോത്സാഹിപ്പിക്കുവാനും വേണ്ടി മാത്രം ചരിത്രത്തെ കാണുക.

പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് എവിടേയ്ക്ക് എങ്കിലും രക്ഷപ്പെടാനുള്ള സാധ്യതകൾ തേടിയ ജൂത സമൂഹത്തിന്റെ ചരിത്രം നാം കഴിഞ്ഞ പോസ്റ്റിൽ വിവരിച്ചു. അതിന്റെ കാരണങ്ങളും വ്യക്തമാക്കപ്പെട്ടു. അതിന്റെ കാരണങ്ങളും അതിലേക്ക് നയിച്ച ചില സംഭവങ്ങളും നമുക്ക് ഇങ്ങനെ ചുരുക്കാം : 
  • ജനാധിപത്യം വന്നു തുടങ്ങിയിട്ടും കൂടി വരുന്ന ആന്റി സെമിറ്റിസം :
ജനാധിപത്യത്തിന് നല്ല വശങ്ങൾ ഉണ്ടെങ്കിലും അതിന്റെ ഏറ്റവും മോശം വശം ഏതെങ്കിലും സമൂഹത്തോടുള്ള വെറുപ്പ് ആ നാട്ടിലുണ്ടെങ്കിൽ ആ വെറുപ്പ് വോട്ടാക്കി ജയിക്കാമെന്നതാണ്. നാം ഇന്ത്യക്കാർക്ക് അത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല. 

ഇലക്ഷൻ നടക്കുമ്പോൾ കുറച്ചു പച്ച വർഗ്ഗീയത പറഞ്ഞാൽ അവൻ ജയിച്ചു പോരുന്നത് നാം കാണുന്നതാണ്. സമാനമായി, യൂറോപ്പിലും ജൂതർക്കെതിരെ ഹേറ്റ് കാമ്പയിൻ നടത്തി ആളുകൾ ജയിക്കാൻ തുടങ്ങി. ജനാധിപത്യത്തിന്റെ ഈ ഭീകര മുഖം ആദ്യമേ തിരിച്ചറിഞ്ഞ അവർ യൂറോപ്പിൽ നിന്ന് പുറത്തു വരാതെ രക്ഷയില്ലെന്നു മനസ്സിലാക്കി. അങ്ങനെയാണ് നേരത്തെ നാം പറഞ്ഞ രാജ്യങ്ങളിലേക്കുള്ള സാധ്യതകൾ എല്ലാം അന്വേഷിച്ചത്. 
  • സൂയസ്  കനാൽ : 
സൂയസ് കനാൽ നിർമ്മിച്ചതോടെ ചെങ്കടലിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് ഒരു എളുപ്പമാർഗ്ഗം തുറന്നു. യൂറോപ്പ്യർക്ക് തങ്ങളുടെ ആഫ്രിക്കൻ കോളനികളിലേക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഒരു പുതിയ മാർഗ്ഗമായി. എന്നാൽ ഈ കനാലിന്റെ കാര്യത്തിൽ ബ്രിട്ടന് ഫ്രാൻസിനെ പോലെ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. ആയിടക്കാണ് കട ബാധ്യതയായി ഈജിപ്ത് അവരുടെ ഷെയർ വിൽക്കുന്നത്. അത് വൻ വിലയ്ക്ക് സ്വന്തമാക്കാൻ ബ്രിട്ടനെ സഹായിച്ച യൂറോപ്പിലെ സമ്പന്ന ബാങ്കിങ് കുടുംബമായ Rothschild കുടുംബം ബ്രിട്ടീഷ് സർക്കാരിലെ ഒരു സ്വാധീന ശക്തിയായി മാറി. ജൂതർക്ക് ഒരു ഗ്രിപ്പ് കിട്ടി തുടങ്ങുന്നത് അങ്ങനെയാണ്. 
  • റഷ്യൻ കൂട്ടക്കൊല 1882 :
റഷ്യയിൽ നടന്ന ഭീകരമായ കൂട്ടക്കൊല ജൂതരുടെ കുടിയേറ്റത്തിന് (എളുപ്പത്തിലാക്കാൻ) വലിയ പ്രേരകമായി. അതിനെ തുടർന്നാണ് ആലിയകൾ ആരംഭിക്കുന്നത്. (ഘട്ടം ഘട്ടമായ കുടിയേറ്റം)

ആലിയ 

Going up എന്നാണ് ഈ വാക്കിന്റെ അർത്ഥം. ജൂതർ ഫലസ്തീനിലേക്ക് സെറ്റിൽ ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാക്കാണിത്. സമുദ്ര നിരപ്പിൽ നിന്ന് 750 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായ ജെറുസലേമിലേക്ക് കയറി പോവുക എന്ന അർത്ഥത്തിൽ അതിനൊരു ആത്മീയ വിവക്ഷയുണ്ട്. 

അബ്രഹാം പൗത്രനായ ജേക്കബും സന്തതികളും ഈജിപ്തിൽ സെറ്റിൽ ചെയ്ത ശേഷം മോശെയുടെ കാലത്ത്  ജെറുസലേമിലേക്ക് മടങ്ങുന്നത് ഒരു തരത്തിൽ ജെറുസലേമിലേക്ക് കയറി പോവുക എന്ന അർത്ഥത്തിൽ ആണ് ഇസ്രായേലികൾ കരുതി പോന്നിരുന്നത്. നമ്മുടെ നാട്ടിൽ മല കയറുക എന്നാൽ ശബരി മല തീർത്ഥാടനം എന്ന് നമ്മുടെ മനസ്സിലേക്ക് വരുന്നത് പോലെ ആലിയ എന്നാൽ അതിന്റെ ഉദ്ദേശം തന്നെ ജെറുസലേമിലേക്ക് മടങ്ങൽ എന്നാണെന്ന് ഓരോ ജൂതനും വിശ്വസിച്ചു. അത് കൊണ്ട് തന്നെ ആലിയ എന്ന പ്രയോഗത്തിന് ഒരു ആത്മീയ പ്രതലമുണ്ടായിരുന്നു. ജൂത രാഷ്ട്രം രൂപീകരിക്കപ്പെടുന്നതിന്റെ ഭാഗമായി നടന്ന കുടിയേറ്റങ്ങൾ ആലിയയുടെ വിവിധ ഘട്ടങ്ങളാണ്. 

▪️ആലിയ ഒന്ന് 1883-1903 

റഷ്യയിൽ ജൂതർ അടിച്ചമർത്തൽ നേരിട്ടപ്പോഴാണ് ആദ്യമായി ഫലസ്തീനിലേക്ക് ഒരു ഒഴുക്ക് ആരംഭിക്കുന്നത്. 35000 ജൂതരാണ് ഒന്നാം ആലിയയിൽ ഫലസ്തീനിൽ എത്തുന്നത്. ഇംഗ്ലണ്ടിലെ പ്രമുഖ പ്രഭു കുടുംബമായ റോത്ത്ചൈൽഡ് ഫാമിലി അക്കാലത്ത് യൂറോപ്പിലെ തന്നെ സമ്പന്നരായ ബാങ്കിങ് കുടുംബമായിരുന്നു. ബ്രിട്ടനെ ഫലസ്തീനിലെ ജൂത രാഷ്ട്രമെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച ലോബിയിങ് നടത്തിയത് ഈ കുടുംബമാണ്. കഴിയുന്നത്ര ഭൂമി വാങ്ങിക്കൂട്ടുക എന്ന പദ്ധതിയാണ് ഒന്നാം ആലിയയുടെ ഭാഗമായി അവർക്ക് ഉണ്ടായിരുന്നത്. പൊതു കടം വർധിച്ചതിനാൽ ഈജിപ്തിന്റെ ഭരണാധികാരി സൂയസ് കനാലിൽ ഈജിപ്തിനുണ്ടായിരുന്ന ഷെയറുകൾ വിൽപ്പനയ്ക്ക് വെച്ചു. ഈ ഷെയറുകൾക്ക് വേണ്ടി ബ്രിട്ടീഷ് സർക്കാരിന് പണം നൽകിയത് റോത്തശ്ചിൾഡ് ഫാമിലിയായിരുന്നു. അങ്ങനെയാണ് ഈ കനാലിൽ ബ്രിട്ടീഷുകാർക്ക് ഒരു പങ്ക് ഉണ്ടാവുന്നത്. ആഫ്രിക്കയിലേക്ക് കടന്ന് കയറാൻ ഇത് വളരെ വേഗത്തിൽ ബ്രിട്ടനെ സഹായിച്ചു. ഈ സംഭവം റോത്തശ്ചിൾഡ് കുടുംബത്തിന്റെ  സ്വാധീനം ബ്രിട്ടനിൽ വർധിപ്പിച്ചു. 

▪️രണ്ടാം ആലിയ 

സാമ്പത്തികമായ ആവശ്യങ്ങൾ ആയിരുന്നു ഈ ഘട്ടത്തിലൊക്കെ ജൂത കുടിയേറ്റങ്ങൾക്ക് വലിയ കാരണമായത്. യൂറോപ്പിലെ ദാരിദ്രാവസ്ഥയിൽ നിന്ന് മോചനം തേടിയാണ് അവർ പുറപ്പെട്ടത്. എന്നാൽ ഫലസ്തീൻ ഒരു വലിയ സാമ്പത്തിക സാധ്യത അവർക്ക് നൽകിയില്ല എന്നതിനാൽ തന്നെ കുടിയേറ്റം നടന്നു എങ്കിലും കൂടുതൽ പേരും കുടിയേറിയത് അമേരിക്കയിലേക്കാണ്.

hashomer എന്ന സായുധ സംഘം അവർ രൂപീകരിക്കുന്നതും ഹിബ്രു ഭാഷയിൽ ഒരു ഡിക്ഷ്ണറി തയ്യാറാക്കുന്നതും ഈ കാലഘട്ടത്തിൽ ആയിരുന്നു. 1908 ൽ തുർക്കിയിൽ ആരംഭിച്ച വിപ്ലവവും ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കി ബ്രിട്ടന്റെ ശത്രുവായ ജർമ്മനിയുടെ സഖ്യത്തിന്റെ ഭാഗമായതും ബാൽഫർ പ്രഖ്യാപനത്തിന് കാരണമായി. 1915 ൽ തന്നെ ഈ പ്രഖ്യാപനത്തിനു വേണ്ടിയുള്ള ചരട് വലികൾ നടന്നിരുന്നു. 1917 ൽ റോത്തശ്ചിൾഡ് കുടുംബത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബാൽഫർ പ്രഖ്യാപനവുമുണ്ടായി. മേഖലയിൽ ഫ്രാൻസിനുള്ള സ്വാധീനം ബ്രിട്ടനെ അസ്വസ്ഥമാക്കിയിരുന്നു. അത് കൊണ്ട് തന്നെ അവിടെ ഒരു പുതിയ ക്രമം ഉണ്ടാവുക എന്നതും ബ്രിട്ടന്റെ ലക്ഷ്യമായിരുന്നു. 1840 മുതൽക്ക് തന്നെ ബ്രിട്ടൻ ചെറിയ തോതിലെങ്കിലും കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിച്ചു പോന്നത് അതിനായിരുന്നു . 

▪️1919-1923 മൂന്നാം ആലിയ

ഒന്നാം ലോക യുദ്ധത്തിന് ശേഷം  തുടക്കം. 40000 ജൂതരാണ് ഈ ഘട്ടത്തിൽ ഫലസ്തീനിലേക്ക് വരുന്നത്. 

▪️1924 -1928 നാലാം ആലിയ 

1926 ലെ സാമ്പത്തിക പ്രശ്നങ്ങളാൽ കുറച്ചു പേർ തിരികെ പോയി. 

▪️അഞ്ചാം ആലിയ 1929-1939

മൂന്ന് ലക്ഷത്തോളം ജൂതർ വന്നു. ജർമ്മനിയിലെ കൂട്ടക്കൊലയും പീഡനവും ഇതിനൊരു കാരണമായി. മാത്രമല്ല, അമേരിക്ക അവരുടെ അതിരുകൾ അടച്ചതോടെ പലായനം ചെയ്യുന്ന ജൂതരുടെ ഒറ്റ ലക്‌ഷ്യം ഫലസ്തീൻ ആയി മാറി. രണ്ടാം ലോക മഹായുദ്ധ യുദ്ധ സമയത്ത് ഒരു ഇടവേള ഉണ്ടായി. യുദ്ധാനന്തരം  രാഷ്ട്രം നിർമ്മിക്കുകയും ചെയ്തു.

ലോകത്ത് ഇത്രയധികം പീഡനം അനുഭവിച്ച ഒരു സമൂഹം, ഒരു രാജ്യം ഉണ്ടാക്കി കഴിഞ്ഞപ്പോൾ അവിടെ ആയിരക്കണക്കിന് വർഷമായി ജീവിച്ചു പോരുന്ന ഫലസ്തീനികളായ തദ്ദേശീയരോട് അതേ മർദ്ധന മുറകൾ നടത്തുന്നത് വിചിത്രമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ തങ്ങളുടെ സ്ഥിതിയും വളരെ ദയനീയമായിരുന്നു എന്ന ഓർമ്മ അവർക്കുണ്ടെങ്കിൽ അവർ അനുദിനം ഒരു കാൻസർ പോലെ ഫലസ്തീന്റെ അതിരുകളിലേക്ക് വീണ്ടും വീണ്ടും കയറുമോ..?!

അങ്ങനെ ചെയ്യുമെന്നാണ് ചരിത്രം പറയുന്നത്. തദ്ദേശീയരായ ഫലസ്തീനികൾ ഇക്കാര്യത്തിൽ എന്ത് പിഴച്ചു..? അവർ ആയിരക്കണിന് വർഷമായി അവിടെ ജീവിച്ചു പോരുകയാണ്. അവരും അവരുടെ മുൻ തലമുറകളും അവിടെ ആയിരക്കണക്കിന് വർഷമായി ജീവിച്ചു പോരുകയാണ്. അവർ ആരെയും ആട്ടിപ്പായിച്ചിട്ടില്ല...

ഉദാഹരണം പറയാം : നമ്മൾ തലമുറകളായി താമസിക്കുന്ന വീട്ടിൽ നിന്ന് ഒരു ദിവസം നമ്മളെ ഇറക്കി വിടുകയാണ്. അതിനു പറയുന്ന കാരണം ആയിരം വർഷങ്ങൾക്ക് മുൻപ് ആ പറമ്പ് വേറെ ആരുടേതോ ആയിരുന്നു എന്നാണ്..!! നിങ്ങൾ ഇറങ്ങുമോ? അങ്ങനെ ഇറക്കി വിടാൻ പറ്റുമോ..?!

പറ്റുമെങ്കിൽ നമുക്ക്‌ വേറെയും ചിലത് വിട്ടു കൊടുക്കാനുണ്ട്.

അമേരിക്ക റെഡ് ഇന്ത്യന്‍സിന് വിട്ടു കൊടുക്കുമോ..?!

60000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമേരിക്കയില്‍ താമസമാക്കിയ റെഡ് ഇന്ത്യന്‍സ് ആണ് അമേരിക്കയിലെ യഥാര്‍ത്ഥ പൌരന്മാര്‍. 15 ആം നൂറ്റാണ്ടിനു ശേഷമാണ് ഇന്ന് അമേരിക്കയില്‍ കാണുന്ന ഭൂരിപക്ഷം പേരും അമേരിക്കയിലേക്ക് കുടിയേറിയത്. അതായത് കണക്കു നോക്കിയാല്‍ നാല്, അഞ്ചു നൂറ്റാണ്ടുകള്‍ മാത്രം...

ഇന്നത്തെ ഫലസ്തീനികള്‍ ഇതിന്‍റെ നാലഞ്ചു ഇരട്ടിയിലേറെ കാലമായി ഫലസ്തീനില്‍ ഉണ്ട് എന്ന് നിസ്സംശയം പറയാം. ഒന്ന് കൂടി ചികഞ്ഞു നോക്കിയാല്‍ അതിനേക്കാള്‍ പഴക്കം കണ്ടെന്നും വരാം. നാളെ റെഡ് ഇന്ത്യന്‍സ് അമേരിക്ക വേണമെന്ന് പറഞ്ഞാല്‍ വിട്ടു കൊടുക്കുമോ..?!

ഇംഗ്ലണ്ട് ആരുടെ ഭൂമി..?

ക്രിസ്തുവിനു 4000 വര്‍ഷം മുന്‍പാണ് Neolithic കര്‍ഷകര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. അതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് Spain, Dordogne ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ ജന സമൂഹം ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നു. ഇന്നത്തെ സായിപ്പന്മാരില്‍ അധികവും മധ്യ യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വന്നിട്ട് അധിക കാലം ആയിട്ടില്ല. ഇംഗ്ലണ്ടിലെ സായിപ്പന്മാരെ ഒക്കെ കുടിയോഴിച്ചു ആ രാജ്യം അതിന്‍റെ പഴയ പൌരന്മാര്‍ക്ക് വിട്ടു കൊടുക്കുമോ..?!

ഓസ്ട്രേലിയ അബോരിജിന്‍സിനു വിട്ടു കൊടുക്കുമോ..?!

വെളുത്ത ഓസ്‌ട്രേലിയയുടെ പുറകില്‍ ഒരു കറുത്ത ചരിത്രമുണ്ട്. ആഫ്രിക്കയില്‍ നിന്ന് ഏതാണ്ട് 50000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്ട്രേലിയയില്‍ വന്നു താമസം ആരംഭിച്ച ജന വിഭാഗമാണ്‌ അബോരിജിന്‍സ്. അബോരിജിന്‍സിനു ഓസ്ട്രേലിയ വിട്ടു കൊടുക്കാന്‍ ഇന്നത്തെ ലോകം തയ്യാറാവുമോ..?!

ഇന്ത്യയിലേക്ക് വന്ന ആര്യന്മാരെ ആട്ടിപ്പായിക്കുമോ..?!

ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും ആയിരക്കണക്കിന് പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച പല സമൂഹങ്ങളുമുണ്ട്. എന്ന് വെച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം എവിടെ നിന്നോ വന്ന ഏതാനും പേര്‍ അവരുടെ പാരമ്പര്യം പറഞ്ഞു കൊണ്ട് തദ്ദേശീയരായ പച്ച മനുഷ്യരെ കൊന്നു നിഷ്കാസനം ചെയ്തു ഭൂമി കയ്യടക്കുന്നത് നീതിയാണോ..?! അവരില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ആണെന്നും ഓര്‍ക്കണം..!!

ഇവിടെ വിഷയം ആയിരക്കണക്കിന് വർഷം ഒരേ സ്ഥലത്ത് ജീവിക്കുകയും അവിടെ തന്നെ മരിക്കുകയും തലമുറകളായി ആ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ ആട്ടിപ്പായിച്ചു. അവരുടെ ഭൂമി കയ്യടക്കിയ വലിയ അതിക്രമമാണ്. 10 ലക്ഷത്തില്‍ കുറയാത്ത ഫലസ്തീനികള്‍ക്കാണ് തങ്ങളുടെ കൂര നഷ്ടപ്പെട്ടത്. അവര്‍ക്ക് തിരിച്ചു ഫലസ്തീനില്‍ കയറാന്‍ അനുവാദമില്ല. ശേഷിക്കുന്ന ഫലസ്തീനികളുടെ ഭൂമിയില്‍ ഐക്യ രാഷ്ട സഭയുടെ മുന്നറിയിപ്പ് പോലും വക വെയ്ക്കാതെ അനധികൃത കുടിയേറ്റങ്ങള്‍ തുടരുന്നു. ഈ ഫലസ്തീനികള്‍ക്ക് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇല്ലേ..?!

ഇസ്രായേൽ എന്തിനു വീണ്ടും വീണ്ടും പലസ്തീന്റെ മണ്ണ് മാന്തുന്നു..?!

മേൽ പറഞ്ഞ എല്ലാ നീതികേടും വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ ഇപ്പോഴും ഫലസ്തീനിലേക്ക് നടത്തുന്ന കടന്നു കയറ്റത്തെ കുറിച്ച് എന്ത് പറയുന്നു . 12 കുടുംബങ്ങളെയാണ് ഷെയ്ഖ് ജറാഹിൽ ഇന്ന് ഇപ്പോൾ കുടിയിറക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത്. അതിനെ തുടർന്നാണ് ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ ഉണ്ടായത്.

നേരത്തെ കയ്യിലുള്ള സ്ഥലങ്ങളെ കൂടാതെ വീണ്ടും വീണ്ടും ശേഷിക്കുന്ന ഫലസ്തീൻ മണ്ണിലേക്ക് കുടിയേറ്റം നടത്തുന്നതിന് എന്തുണ്ട് ന്യായീകരണം..!! ഹമാസ് ആണ് ഈ പ്രശ്നങ്ങൾക്ക് കാരണമെങ്കിൽ ഇപ്പോൾ കയ്യേറ്റം നടന്നു കൊണ്ടിരിക്കുന്ന വെസ്റ്റ് ബാങ്ക് മേഖലയിൽ ഹമാസ് ഇല്ല. ഇസ്രായേലിനു കൂടി അംഗീകരിക്കാൻ കഴിയുന്ന ഫത്ത പാർട്ടിയുടെ മേഖലയാണത്. അപ്പോൾ പ്രശ്നം ഇതൊന്നുമല്ല. അത് മറ്റൊന്നാണ്.

ഇസ്രായേൽ ഇനിയും കുടിയേറ്റം തുടരുക തന്നെ ചെയ്യും. അതിന്റെ കാരണം മറ്റൊന്നാണ്... 

ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണ് കൂടി നിരുപാധികം ഇസ്രായേലിനു വിട്ടു കൊടുത്താൽ പോലും ലോകത്ത് ഇസ്രായേലിന്റെ അധിനിവേശം അവസാനിക്കില്ല എന്ന് എത്രപേർക്കറിയാം..?!

ഇസ്രായേലിന്റെ ലക്ഷ്യം ഇനി ശേഷിക്കുന്ന ഗാസാ മുനമ്പൊ വെസ്റ്റ്‌ ബാങ്കോ മാത്രമല്ല. ഇപ്പോഴുള്ള അധിനിവേശം ഒരു കാൽ വെയ്പ്പ് മാത്രമാണ്. സയണിസത്തിന്റെ പിതാവ് Theodore Herzl തന്നെ വ്യക്തമാക്കുന്നത് ഗ്രൈറ്റെർ ഇസ്രായേലിന്റെ അതിരുകൾ നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെ എന്നാണ്..!! അവരുടെ പതാകയിലെ 2 നീല വരകൾ ഈ രണ്ടു നദികളുടെ സിമ്പലുകളാണ്. അതായത് ഇന്നത്തെ ലബനോൻ, സിറിയ, ഇറാഖ്, സൗദിയുടെ പല ഭാഗങ്ങൾ, സീനായ്, ജോർദാൻ തുടങ്ങി പ്രവിശാലമായ തങ്ങളുടെ ഒരു ഭൂമികയാണ് ഇവരുടെ ലക്ഷ്യം. അവസാനത്തെ ഫലസ്തീനിയും കൊല്ലപ്പെട്ടാലും ഇസ്രായേൽ രക്ത ചൊരിച്ചിൽ അവസാനിപ്പിക്കില്ലെന്നു അർത്ഥം. ഈ പ്ലാനിനെ യിനോണ്‍ പ്ലാൻ എന്നാണ് ഇസ്രായേൽ പേരിട്ടിരിക്കുന്നത്. എന്ത് വില കൊടുത്തും നടപ്പിലാക്കാൻ ആണ് ഇസ്രായേലിന്റെ ലക്ഷ്യം. അതിനുവേണ്ടി എത്ര തദ്ദേശീയർ കൊല്ലപ്പെട്ടാലും ഇസ്രായേലിനു വിഷയമല്ല. ഫലസ്തീനികൾ ഈ പ്ലാനിന്റെ ആദ്യത്തെ ഇരകൾ മാത്രമാണ്. ഇതോടൊപ്പം ചേർക്കുന്ന ഇസ്രായേൽ നാണയത്തിൽ ഗ്രെയ്റ്റർ ഇസ്രായേൽ അതിരുകൾ കാണാം. അതൊരു സ്വപ്നം മാത്രമല്ല, പതിയെ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ്...

ഈ യുദ്ധം ഇന്നും നാളെയും അവസാനിക്കാൻ പോവുന്നില്ല. അവസാനത്തെ ഫലസ്തീനിയും ആറടി മണ്ണിൽ അടയ്ക്കപ്പെട്ടാലും ഈ യുദ്ധം അവസാനിക്കില്ല. ഇത് കേവലമൊരു ആഗ്രഹം മാത്രമല്ല. ഒരു രാജ്യത്തിന്റെ സ്റ്റേറ്റ് പോളിസിയാണ്. അതിന്റെ തെളിവാണ് ഗ്രേറ്റർ ഇസ്രായേൽ മാപ്പ് അവരുടെ നാണയത്തിൽ തന്നെ പതിച്ചു വെച്ചിരിക്കുന്നത്. ഐക്യ രാഷ്ട്ര സഭ നൂറ്റിയൊന്ന് തവണ നിറുത്തി വെയ്ക്കാൻ ആവശ്യപ്പെട്ടാലും അനധികൃത കുടിയേറ്റം അവസാനിക്കാൻ പോവുന്നില്ല എന്നതാണ് സത്യം..!!

ഇനി നിഷ്‌പക്ഷതയുടെ മുഖം മൂടി അണിഞ്ഞു ഇസ്രായേൽ രാജ്യത്തിന്റെ നില നിൽക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നവരോട് ഒരു ചോദ്യം..!!

ഗ്രൈറ്റർ ഇസ്രായേൽ പദ്ധതിയെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ..? ഫലസ്തീനിലെ സംഘർഷം ഏകപക്ഷീയമായി അറബികൾക്ക് പരിഹരിക്കാൻ കഴിയുമെന്ന അഭിപ്രായം ഇപ്പോഴുമുണ്ടോ..? എങ്കിൽ കളിയറിയാതെ ഗ്യാലറിയിൽ ഇരുന്നു ആട്ടം കാണുന്ന വെറും വിഡ്ഢിയാണ് നിങ്ങൾ..!!

  • ഇസ്രായേൽ ജൂതരുടെ വാഗ്ദത്ത ഭൂമിയല്ലേ..?
വാഗ്ദത്ത ഭൂമി എന്നത് ഒരു മതപരമായ വിശ്വാസമാണ്. ദൈവമില്ല എന്ന് വാദിക്കുന്ന യുക്തരും മറ്റും ഇതെടുത്ത് വീശാറുണ്ട്. ഒരു വശത്ത് ദൈവമില്ലെന്ന് പറയുകയും മറുവശത്ത് ദൈവം ജൂതർക്ക് നൽകിയ വാഗ്ദത്ത ഭൂമിയാണെന്ന് വാദിക്കുകയും ചെയ്യുന്നത് വിചിത്രമാണ്... 

ഇസ്രായേലികൾക്ക് ഒരു വാഗ്ദത്ത ഭൂമി നൽകി എന്ന് പിന്നീട് വാദിക്കുന്നത് ചില ക്രിസ്ത്യൻ പ്രൊഫൈലുകൾ ആണ്. അവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നാണ് അവരുടെ വാദം. അങ്ങനെ വാദിക്കുമ്പോൾ ഒരു കുഴപ്പമുണ്ട്. എങ്കിൽ പിന്നെ എന്തിനാണ്  ക്രിസ്തുവിനു ശേഷം റോമൻ ഭരണത്തിലും തുടർന്ന് കുരിശു യുദ്ധ കാലത്തും അതിനു ശേഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരേയ്ക്കും  (ഹിറ്റ്ലറുടെ കാലം വരെ) ഈ തെരഞ്ഞെടുക്കപ്പെട്ട ദൈവ ജനതയെ യൂറോപ്യൻ പീഡിപ്പിച്ചത് ? അവരുടെ മണ്ണാണ് എങ്കിൽ എന്തിനാണ് ആട്ടിയോടിച്ചത് ? എന്തിനാണ്  ജറുസലേമിൽ തങ്ങൾക്ക് ഒരു രാജ്യം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാൻ സാക്ഷാൽ പോപ്പിനെ കണ്ട് സയണിസ്റ്റ് നേതാവ് തിയോഡർ ഹെഴ്സിൽ അഭ്യർത്ഥിച്ചപ്പോൾ ഒരിക്കലും സഭയുടെ അധികാരി  എന്ന നിലക്ക് ഞാൻ ഈ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞത്..? 

കഴിഞ്ഞ 1950 വർഷത്തോളം അവർക്ക് വാഗ്ദത്ത ഭൂമി ഇല്ലായിരുന്നോ..?

അന്നവർ ദൈവത്തിന്റെ ജനത അല്ലായിരുന്നോ..? 

ഇനി ജൂതർക്ക് മാത്രമായി വാഗ്ദത്ത ഭൂമി എന്ന വാദം തന്നെ ബാലിശമാണ്. കാരണം പ്രാമാണികമായി എവിടെയും ജൂതർക്കായി ഒരു വാഗ്ദത്ത ഭൂമിയില്ല. എല്ലായിടത്തും അബ്രഹാമിന്റെ സന്തതികൾ എന്നാണ് പരാമർശം. അവർ ജൂതർ മാത്രമല്ല, പിൽക്കാലത്ത്  ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ചവരും ഇസ്‌ലാം മതം സ്വീകരിച്ചവരും എല്ലാം ആ സന്തതി പരമ്പരയിൽ വരുന്നവരാണ്. യേശു പോലും അബ്രഹാമിന്റെ  പരമ്പരയിൽ ആണ് ജനിക്കുന്നത് !! പിന്നെ എങ്ങനെയാണ് ജൂതർക്ക് 'മാത്രമായി' ഒരു വാഗ്ദത്ത ഭൂമി അവരുടെ വിശ്വാസ പ്രമാണങ്ങൾ പ്രകാരം പോലുമില്ല എന്നതാണ് സത്യം. സംശയമുള്ളവർക്ക് കീ വേർഡ്‌ വെച്ച് സേർച്ച്‌ ചെയ്തു സ്വയം ബോധ്യപ്പെടാനായി ഒരു ലിങ്ക് കൂടി നൽകുന്നു. 

വാഗ്ദത്ത ഭൂമി വാദ പ്രകാരം മറ്റു അബ്രഹാം സന്തതികളെ പോലെ ജൂതർക്കും അവകാശം ഉണ്ടെങ്കിൽ തന്നെ എല്ലാ ജൂതരും ഇസ്രായേൽ സന്തതികൾ അല്ലെന്നതും മറ്റൊരു വസ്തുതയാണ്. ഭൂരിപക്ഷം ആഷ്കെനസി വിഭാഗത്തിൽ പെടുന്ന യൂറോപ്യൻ ജൂതർക്ക് ഇത് ബാധകമല്ലെന്ന് അർത്ഥം. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി വാദത്തിന്റെ അകം ഇത്ര കണ്ട് പൊള്ളയാണ്. 
  • ഇസ്രായേലികൾ ബുദ്ധി കൂടുതൽ ഉള്ളവരാണ്..?
ഈ വാദവും ഇപ്പോഴത്തെ സംഘർഷവും തമ്മിൽ എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ല. എന്ന് മാത്രമല്ല, ഒരു തികഞ്ഞ വംശീയത കൂടിയാണിത്. പരിണാമ വാദികൾ പലപ്പോഴും ആഫ്രിക്കക്കാരുടെ പരിണാമം വേണ്ട വിധത്തിൽ നടന്നിട്ടില്ലെന്ന വാദം ഉയർത്താറുണ്ട്. പിന്നെ ബുദ്ധിയുടെ മാനദണ്ഡം എന്താണ്..? ഇപ്പോഴത്തെ വികസനമാണോ..? അത് ബുദ്ധിയുടെ തെളിവാണെങ്കിൽ കഴിഞ്ഞ 2000 വർഷമായി യൂറോപ്പിൽ അലഞ്ഞു തിരിഞ്ഞ കാലത്ത് ജൂതർക്ക് എന്തേ വികസനം ഉണ്ടായില്ല..?  അന്നവർ പീഡിതർ ആയിരുന്നുവല്ലേ അപ്പോൾ ഭൗതിക അവസരങ്ങളാണ് ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് വളമാകുന്നത്. ജൂതർക്ക് ഒരു രാജ്യവും  പ്രതിവർഷം അമേരിക്കയിൽ നിന്ന് മൂന്നര ബില്യൺ ഡോളർ സഹായവും മുടങ്ങാതെ കിട്ടുമ്പോൾ വികസനം സ്വാഭാവികം.  

ഫലസ്തീനികൾ പരസ്പരം കണക്ഷൻ പോലുമില്ലാത്ത രണ്ടു കഷ്ണം ഭൂമിയിലാണ് ജീവിക്കുന്നത്. ചുറ്റു പാടും അതിരുകളാണ്. കര മാർഗ്ഗമോ കടൽ മാർഗ്ഗമോ ആകാശ മാർഗ്ഗമോ അവിടേക്ക് എത്തുവാനോ പുറത്തു വരുവാനോ സാധ്യമല്ല. സ്‌കൂളുകളോ സൗകര്യങ്ങളോ കാര്യമായി ഇല്ല. സാങ്കേതിക വിദ്യയില്ല. എന്നിട്ടും അവർ അതിജീവിക്കുന്നു എന്നതിലാണ് അത്ഭുതം. ജൂതരുടെ മുന്നേറ്റത്തിന് ഏറിയാൽ 73 വർഷത്തെ ഹിസ്റ്ററിയാണ് ഉള്ളത്. എന്നാൽ യൂറോപ്പ് ഇരുട്ടിൽ തപ്പുന്ന കാലത്ത് മധ്യകാല മുസ്ലിം ലോകത്ത് വൈജ്ഞാനിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. https://cutt.ly/qb9CST3. എന്നാൽ ഇന്ന് അറബ് ലോകത്ത് അത്ര കണ്ട് മുന്നേറ്റങ്ങൾ നടക്കുന്നുമില്ല. അതെന്താ മധ്യ കാലത്ത് ജൂതരുടെ ബുദ്ധി അറബികൾ കടം വാങ്ങിയിരുന്നോ..? ഇപ്പോൾ അറബ് മുസ്ലിംകളുടെ ബുദ്ധി ജൂതർ കൊണ്ടു പോയോ..? 

അതൊന്നുമല്ല. ഭൗതിക സാഹചര്യങ്ങളാണ് ഇതിന്റെയെല്ലാം കാരണം. ആഫ്രിക്കൻ രാജ്യങ്ങളിൽ കാര്യമായ ശാസ്ത്ര പ്രതിഭകൾ ഉണ്ടാവാതെ പോയത് അവർക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടോ പരിണാമ വാദികൾ പറയുന്നത് പോലെ ആധുനിക മനുഷ്യരിലേക്കുള്ള അവരുടെ പരിണാമം പൂർണ്ണമാവാത്തത് കൊണ്ടോ അല്ല. അവരെ അടിമകളാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ചാണ് മറ്റുള്ളവർ വളർന്നത്.

ലോകത്ത് 130 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ശാസ്ത്രത്തിനു കിട്ടിയ നോബൽ സമ്മാനം എത്രയാണ്..? സി. വി രാമന് 1930 ൽ കിട്ടിയതല്ലാതെ ഒന്നുമില്ല. (ഇന്ത്യൻ പൗരന്മാരല്ലാത്ത 2-3 ഇന്ത്യൻ വംശജർക്ക് കിട്ടിയിട്ടുണ്ട്) അതിന്റെ അർത്ഥം ഇന്ത്യക്കാർക്ക്  ബുദ്ധി കുറവാണ് എന്നാണോ..? അല്ല. ലോകത്ത് ഒരു കാലത്ത്  വൈജ്ഞാനിക മണ്ഡലത്തെ നയിച്ചിരുന്ന പല ഇന്ത്യൻ പ്രതിഭകൾ പണ്ട് ഉണ്ടായിട്ടുണ്ട്. 

വേറെ ഒരു ഉദാഹരണം കൂടി... 

ഒരു 20 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്ന് ഒരു റാങ്കുകാരനെ കാണാൻ തപസ്സ് വേണ്ടിയിരുന്നു. ഇന്ന് ഓരോ റാങ്ക് ലിസ്റ്റിലും അവരുടെ കുതിപ്പാണ്. അതായത് നമ്മളൊക്കെ ഒരേ ജീനാണ്. ബുദ്ധിക്ക് ഏറ്റകുറച്ചിൽ ഒന്നുമില്ല. സാഹചര്യങ്ങളാണ് നമ്മുടെ വികസനത്തെ സ്വാധീനിക്കുന്നത്.

ഇനി അവർക്ക് ബുദ്ധിയും വികസനവും കൂടുതൽ ആണെന്ന് വാദത്തിനു സമ്മതിച്ചാൽ തന്നെ അതെങ്ങനെയാണ് അവരുടെ കടന്നു കയറ്റത്തെ വാലിഡേറ്റ് ചെയ്യുന്നത്..?!
  • ഫലസ്തീനികൾക്ക് അവരുടെ ഭൂമിയിലും ഇസ്രായേലികൾക്ക് അവരുടെ ഭൂമിയിലും സ്വസ്ഥമായി കഴിഞ്ഞാൽ പോരെ..?
എന്റെ അഭിപ്രായത്തിൽ അത് തന്നെയാണ് വേണ്ടത്. പക്ഷെ ഒരു കുഴപ്പമുണ്ട്. ഐക്യ രാഷ്ട്ര സഭ ഫലസ്തീന് നൽകിയ 45% ഭൂമിയിൽ ഇന്ന് ശേഷിക്കുന്നത് വെറും 23% ആണ്. അതായത് ബാക്കി 22% ഉം പതിയെ പതിയെ ഇസ്രായേൽ കാർന്നു കൊണ്ടു പോയി. ഇപ്പോൾ വെസ്റ്റ് ബാങ്കിലെ ഷെയ്ഖ് ജർറാഹിലെ 12 കുടുംബങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണ്. അവർ താമസിക്കുന്നത് ഫലസ്തീന്റെ ഭൂമിയിലാണ്. അവിടേക്കാണ് വീണ്ടും കടന്നു കയറുന്നത്. 2020 ലെ കണക്കു പ്രകാരം മാത്രം വെസ്റ്റ് ബാങ്കിൽ  ഇസ്രായേൽ 230 അനധികൃത കുടിയേറ്റം നടത്തിയിട്ടുണ്ട്. 4 ലക്ഷം ഇസ്രയേലികളെ പുതുതായി അവിടെ താമസിപ്പിച്ചിട്ടുമുണ്ട്. ഈ സെറ്റിൽമെന്റുകൾ എല്ലാം തന്നെ നിയമ വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ റെസൊല്യൂഷൻ പാസ്സാക്കിയിട്ടുമുണ്ട്. (446, 452, 465, 471 and 476)


അതായത് എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തിയിട്ടാണ് ഫലസ്തീനികളുടെ ശേഷിക്കുന്ന മണ്ണിലേക്ക് ഓരോ ദിവസവും കടന്നു കയറി കൊണ്ടിരിക്കുന്നത്..! ഗാസയിൽ അല്ല വെസ്റ്റ് ബാങ്കിൽ മാത്രം !! ഫലസ്തീനികളുടെ പ്രതിരോധം ആണ് കാരണമെങ്കിൽ വെസ്റ്റ് ബാങ്കിൽ ഹമാസില്ല. ഫത്ത പാർട്ടിയാണ്. അവിടെയാണ് കഴിഞ്ഞ അര നൂറ്റാണ്ടായി ഏറ്റവും കൂടുതൽ മണ്ണ് കവർന്നു കൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു രാജ്യവും ഐക്യ രാഷ്ട്ര സഭയുടെ പ്രമേയങ്ങളെ ഇത്ര ലംഘിച്ചിട്ടില്ല. ലോകത്തുള്ള മറ്റു മുഴുവൻ രാജ്യങ്ങൾക്ക് എതിരെ ഇറക്കിയ പ്രമേയങ്ങൾ മുഴുവൻ കൂട്ടിയാൽ പോലും ഇസ്രായേൽ ലംഘിച്ച 45 പ്രമേയങ്ങളുടെ അടുത്ത് പോലുമെത്തില്ല. ഇസ്രായേൽ പതാകയിലെ രണ്ടു നിലവരകൾ സൂചിപ്പിക്കുന്നത് പോലെ യൂഫ്രട്ടീസ്, ജോർദാൻ നദികൾക്കിടയിലെ മുഴുവൻ ഭാഗവും അടങ്ങുന്ന ഗ്രേയ്റ്റർ ഇസ്രായേൽ ലക്‌ഷ്യം  കാണാതെ പോവരുത്. 
  • ഇന്ത്യയിലെ സംഘ് പരിവാർ ഇസ്രയേലിന്റെ കൂടിയാണല്ലോ..?
മഹാത്മാ ഗാന്ധി മുതൽക്ക് എല്ലാ ഇന്ത്യൻ നേതാക്കളും ഫലസ്തീന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത് ചരിത്രമാണ്. പോട്ടെ, ഇപ്പോൾ പോലും ഐക്യ രാഷ്ട്ര ഇന്ത്യ ഫലസ്തീന്റെ പക്ഷത്താണ്.

ഫേസ്ബുക്കിൽ കുറെ സംഘ് പരിവാറുകാർ ഇസ്രായേൽ പ്രേമം കാണിക്കുമ്പോൾ ഹിറ്റ്ലറുടെ   ജൂത കൂട്ടക്കൊലയെ വംശ ശുദ്ധീകരണം എന്ന് വിശേഷിപ്പിച്ച അവരുടെ പഴയ കാലം തിരിഞ്ഞു കൊത്തുകയാണ്. അന്ന് ഹിറ്റ്ലർക്ക് ഒപ്പവും ഇന്ന് അന്നത്തെ ഹിറ്റ്ലറുടെ ഇരകൾക്ക് ഒപ്പവും നിൽക്കുന്ന കാപട്യത്തിന് ചരിത്രത്തിൽ സമാനതകൾ ഇല്ല. ഏറ്റവും രസകരമായ വസ്തുത ഇവരുടെ ഈ സോഷ്യൽ മീഡിയ സപ്പോർട്ട് ഇസ്രായേൽ പൗരന്മാരെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട്. അവരുടെ പ്രതികരണങ്ങൾ ഇവിടെ പകർത്താൻ എന്റെ ലജ്ജ  എന്നെ  അനുവദിക്കുന്നില്ല. ക്ഷമിക്കുക...  
  • എന്താണ് ഇനിയൊരു പരിഹാരം..?
എന്റെ അഭിപ്രായമാണ്. ഇസ്രായേലും ഫലസ്തീനും ഒരു യാഥാർത്ഥ്യമായി അംഗീകരിച്ച്, അവരവർ അവരുടെ ഭൂമികളിൽ പരസ്പരം അംഗീകരിച്ചു ജീവിക്കുക. അങ്ങനെയെങ്കിൽ ഇസ്രായേൽ അനധികൃതമായി കയ്യടക്കിയ ഭൂമികളിൽ നിന്ന് പിൻവാങ്ങിയാൽ തന്നെ മേഖലയിൽ സമാധാനമുണ്ടാവും. നൂറ്റാണ്ടുകളായി ജൂത മുസ്ലിം സമൂഹം ഇതേ ഫലസ്തീനിലിൽ ഒരുമിച്ചു ജീവിച്ചിട്ടുണ്ട്. പഴയ പോസ്റ്റുകളിൽ വിശദീകരിച്ച ചരിത്രത്തിലേക്ക് ഇനിയും മടങ്ങുന്നില്ല. അതല്ലാതെ വീണ്ടും വീണ്ടും ഫലസ്തീനികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ സംഘർഷങ്ങൾ ഒരിക്കലും അവസാനിക്കാൻ പോവുന്നില്ല. ആകാശത്തിന്റെ  അവസാനത്തെ അതിരുകളും അവസാനിച്ചാൽ പക്ഷികൾ പിന്നെ എങ്ങോട്ടാണ് പറക്കുക..?!



കടപ്പാട് : നസറുദ്ദീൻ മണ്ണാർക്കാട്

Friday, 14 November 2025

ഹനഫി മദ്ഹബ് പ്രകാരം ഉപയോഗിക്കുന്ന സ്വർണ്ണാഭരണത്തിനും സകാത്ത് കൊടുക്കണമല്ലോ. അങ്ങനെയെങ്കിൽ ഗ്രാമിന്റെ കണക്ക് നോക്കുമ്പോൾ 24 ക്യാരറ്റിന്റെ അടിസ്ഥാനത്തിലാണോ നോക്കേണ്ടത് അതല്ല 22 ക്യാരറ്റ് വെച്ചിട്ടുള്ള സ്വർണാഭരണത്തിന്റെ തൂക്കം സക്കാത്തിന്റെ അളവിൽ (87.48 ഗ്രാം) എത്തിയാലും നിർബന്ധമാകുമോ ?


സ്വർണ്ണാഭരണങ്ങളുടെ മൊത്തം തൂക്കത്തിലാണ് സകാത്ത് നിർബന്ധമാകുന്നത്. ക്യാരറ്റ് വ്യത്യാസം പരിഗണിക്കുന്നതല്ല. വിലയുടെ അടിസ്ഥാനത്തിലാണെങ്കിൽ സകാത്ത് നൽകുന്ന ദിവസത്തെ കയ്യിലുള്ള സ്വർണ്ണത്തിന്റെ മാർക്കറ്റ് വില കണക്കാക്കി സകാത് നൽകണം. ക്യാരറ്റ് മാറുന്നതിനനുസരിച്ച് വിലയിലും മാറ്റം വരുന്നതാണ്.

(وَغَالِبُ الْفِضَّةِ وَالذَّهَبِ فِضَّةٌ وَذَهَبٌ وَمَا غَلَبَ غِشُّهُ) مِنْهُمَا (يُقَوَّمُ) كَالْعُرُوضِ، وَيُشْتَرَطُ فِيهِ النِّيَّةُ إلَّا إذَا كَانَ يَخْلُصُ مِنْهُ مَا يَبْلُغُ نِصَابًا أَوْ أَقَلَّ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٠٠/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Thursday, 13 November 2025

നഗ്നനായി കുളിക്കുന്നത് തെറ്റാണെന്ന് പറയുന്നു ? ഉടുത്ത് മാറാന്‍ തോര്‍ത്ത് പോലുള്ളവ ഇല്ലെങ്കില്‍ ചെയ്യുന്നത് കുഴപ്പമുണ്ടോ ?


കുളിക്കുന്ന സ്ഥലത്ത് ആരുടെയും കാഴ്ച ഉള്ളിലേക്ക് വരാത്ത രീതിയിൽ പൂര്‍ണമായ മറയും സ്വകാര്യതയും ഉണ്ടെങ്കിൽ കറാഹത്ത് ഇല്ലാത്ത തന്നെ നഗ്നമായി കുളിക്കൽ അനുവദനീയമാണ്. എന്തെങ്കിലും തുണി ഉടുത്തി കുളിക്കൽ വളരെ നല്ലതാണ്.

وَعَنْ يَعْلَى رَضِيَ اللَّهُ عَنْهُ، قَالَ: «إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلًا يَغْتَسِلُ بِالْبَرَازِ، فَصَعِدَ الْمِنْبَرَ، فَحَمِدَ اللَّهَ، وَأَثْنَى عَلَيْهِ، ثُمَّ قَالَ: " إِنَّ اللَّهَ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالتَّسَتُّرَ ; فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ» ". رَوَاهُ أَبُو دَاوُدَ وَالنَّسَائِيُّ، وَفِي رِوَايَتِهِ قَالَ: " «إِنَّ اللَّهَ سِتِّيرٌ، فَإِذَا أَرَادَ أَحَدُكُمْ أَنْ يَغْتَسِلَ فَلْيَتَوَارَ بِشَيْءٍ..... قَالَ ابْنُ حَجَرٍ: وَحَاصِلُ حُكْمِ مَنِ اغْتَسَلَ عَارِيًا أَنَّهُ إِنْ كَانَ بِمَحَلٍّ خَالٍ لَا يَرَاهُ أَحَدٌ مِمَّنْ يَحْرُمُ عَلَيْهِ نَظَرُ عَوْرَتِهِ حَلَّ لَهُ ذَلِكَ، لَكِنَّ الْأَفْضَلَ التَّسَتُّرُ حَيَاءً مِنَ اللَّهِ تَعَالَى، وَإِنْ كَانَ بِحَيْثُ يَرَاهُ أَحَدٌ يَحْرُمُ عَلَيْهِ نَظَرُ عَوْرَتِهِ، وَجَبَ عَلَيْهِ التَّسَتُّرُ مِنْهُ إِجْمَاعًا

[الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٤٣١/٢]


മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


1. രഹസ്യമായി കുളിക്കുമ്പോൾ (സ്വകാര്യ സ്ഥലങ്ങളിൽ)

പൊതുസ്ഥലങ്ങളിൽ നിന്നോ മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്നോ പൂർണ്ണമായും മറഞ്ഞിരിക്കുന്ന ഒരിടത്താണ് കുളിക്കുന്നതെങ്കിൽ (ഉദാഹരണത്തിന്, അടച്ച ബാത്ത്റൂമിലോ കുളിമുറിയിലോ) നഗ്നനായി കുളിക്കുന്നത് അനുവദനീയമാണ് എന്ന നിലപാടാണ് ഭൂരിഭാഗം പണ്ഡിതന്മാരും സ്വീകരിക്കുന്നത്.

🔸 ഉത്തമം (മുസ്തഹബ്ബ്)

സ്വകാര്യമായി കുളിക്കുമ്പോൾ പോലും, പൂർണ്ണമായും നഗ്നനാകുന്നതിനേക്കാൾ ഒരു തുണിയോ മറ്റോ ഉപയോഗിച്ച് ഔറത്ത് ഭാഗം മറയ്ക്കുന്നത് ഉചിതമാണ് (മുസ്തഹബ്ബ്) എന്നും അത് നാണത്തിൻ്റെ (ഹയാഇൻ്റെ) ഭാഗമാണെന്നും ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

നബി (ﷺ) പറഞ്ഞു: "തീർച്ചയായും അല്ലാഹു ലജ്ജാശീലനും (ഹയാഉള്ളവനും), മറയ്ക്കാൻ ഇഷ്ടപ്പെടുന്നവനുമാണ്. അതിനാൽ, നിങ്ങളിലൊരാൾ കുളിക്കുമ്പോൾ അവന് മറഞ്ഞിരിക്കുന്നത് നന്നായിരിക്കും." (നസാഈ, അബൂ ദാവൂദ്).

2. പൊതുസ്ഥലത്ത് കുളിക്കുമ്പോൾ

പൊതുസ്ഥലങ്ങളിൽ, അല്ലെങ്കിൽ മറ്റൊരാൾക്ക് കാണാൻ സാധ്യതയുള്ള ഒരിടത്താണ് കുളിക്കുന്നതെങ്കിൽ, ഔറത്ത് ഭാഗങ്ങൾ മറയ്ക്കാതെ കുളിക്കുന്നത് ഇസ്‌ലാമികമായി അനുവദനീയമല്ല (ഹറാം). ഇത്തരം സാഹചര്യങ്ങളിൽ ഔറത്ത് തീർച്ചയായും മറച്ചിരിക്കണം.

സംഗ്രഹം

അനുവദനീയം: പൂർണ്ണമായും അടച്ചുറപ്പുള്ളതും സ്വകാര്യവുമായ ഒരിടത്ത് നഗ്നനായി കുളിക്കുന്നത് അനുവദനീയമാണ്.

ഉചിതം (മുസ്തഹബ്ബ്): സ്വകാര്യമായി കുളിക്കുമ്പോൾ പോലും ഔറത്ത് ഭാഗങ്ങൾ ഒരു തുണി ഉപയോഗിച്ച് മറയ്ക്കുന്നത് കൂടുതൽ ഉചിതവും ശ്രേഷ്ഠവുമാണ്.

നിഷിദ്ധം (ഹറാം): മറ്റൊരാൾ കാണാൻ സാധ്യതയുള്ള ഒരിടത്ത് ഔറത്ത് മറയ്ക്കാതെ കുളിക്കുന്നത് നിഷിദ്ധമാണ്. 

നികാഹിൽ വക്കാലത്ത് ഏൽപ്പിക്കുമ്പോൾ


  1. നികാഹിൽ വക്കാലത്ത് ഏൽപ്പിക്കുമ്പോൾ വധുവിന്റെയും വരന്റെയും വക്കീലായി രണ്ട് പേര് വേണോ അതല്ല രണ്ടാൾക്കും കൂടി ഒരാൾ മതിയാകുമോ ?
  2. വക്കീലിന് ഒരു സാക്ഷി യായി നിൽക്കാൻ സാധിക്കുമോ ?
  3. സാക്ഷികൾ നികാഹ് മൊബൈലിലൂടെ കണ്ടാൽ മതിയാകുമോ? 4.വധുവിനെയും സാക്ഷികൾക്ക് നേരത്തെ പരിചയമുണ്ടായിരിക്കൽ നിർബന്ധമുണ്ടോ ?


1. ഒരാൾക്ക് തന്നെ ഇരു കൂട്ടരുടെയും വക്കാലത്ത് സ്വീകരിച്ച് വക്കീൽ ആകാവുന്നതാണ്.

2. സാധിക്കില്ല. വക്കീലിനെ കൂടാതെ രണ്ട് സാക്ഷികൾ നിർബന്ധമാണ്.

3. നേരിട്ട് തന്നെ നികാഹ് കാണൽ നിർബന്ധമാണ്.

4. നിർബന്ധമില്ല. 

وَيَتَوَلَّى طَرْفَيْ النِّكَاحِ وَاحِدٌ) بِإِيجَابٍ يَقُومُ مَقَامَ الْقَبُولِ فِي خَمْسِ صُوَرٍ كَأَنْ كَانَ وَلِيًّا أَوْ وَكِيلًا مِنْ الْجَانِبَيْنِ أَوْ أَصِيلًا مِنْ جَانِبٍ وَوَكِيلًا أَوْ وَلِيًّا مِنْ آخَرَ، أَوْ وَلِيًّا مِنْ جَانِبٍ وَكِيلًا مِنْ آخَرَ كَزَوَّجْت بِنْتِي مِنْ مُوَكِّلِي.... (قَوْلُهُ وَلِيًّا أَوْ وَكِيلًا مِنْ الْجَانِبَيْنِ) كَزَوَّجْت ابْنِي بِنْتَ أَخِي أَوْ زَوَّجْت مُوَكِّلِي فُلَانًا مُوَكِّلَتِي فُلَانَةَ قَالَ ط: وَيَكْفِي شَاهِدَانِ عَلَى وَكَالَتِهِ، وَوَكَالَتِهَا وَعَلَى الْعَقْدِ لِأَنَّ الشَّاهِدَ يَتَحَمَّلُ الشَّهَادَاتِ الْعَدِيدَةِ. اهـ. وَقَدَّمْنَا أَنَّ الشَّهَادَةَ عَلَى الْوَكَالَةِ لَا تَلْزَمُ إلَّا عِنْدَ الْجُحُودِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٧/٣]

(قَوْلُهُ: وَمَنْ أَمَرَ رَجُلًا أَنْ يُزَوِّجَ صَغِيرَتَهُ فَزَوَّجَهَا عِنْدَ رَجُلٍ وَالْأَبُ حَاضِرٌ صَحَّ، وَإِلَّا فَلَا) ؛ لِأَنَّ الْأَبَ يُجْعَلُ مُبَاشِرًا لِلْعَقْدِ بِاتِّحَادِ الْمَجْلِسِ لِيَكُونَ الْوَكِيلُ سَفِيرًا، وَمُعَبِّرًا فَبَقِيَ الْمُزَوِّجُ شَاهِدًا، وَإِنْ كَانَ الْأَبُ غَائِبًا لَمْ يَجُزْ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٩٧/٣]

وَمِنْهَا) الشَّهَادَةُ قَالَ عَامَّةُ الْعُلَمَاءِ: إنَّهَا شَرْطُ جَوَازِ النِّكَاحِ هَكَذَا فِي الْبَدَائِعِ وَشُرِطَ فِي الشَّاهِدِ أَرْبَعَةُ أُمُورٍ: الْحُرِّيَّةُ وَالْعَقْلُ وَالْبُلُوغُ وَالْإِسْلَامُ

[مجموعة من المؤلفين، الفتاوى الهندية، ٢٦٧/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കാരത്തിൽ രണ്ട് സുജൂദികൾക്കിടയിൽ ദുആ ഓതലിന്റെ വിധി

 

രണ്ട് സുജൂദുകൾക്കിടയിൽ ഉള്ള ഇരുത്തത്തിൽ اللّٰهُمَّ اغْفِرْ لِي، وَارْحَمْنِي، وَعَافِنِي، وَاهْدِنِي، وَارْزُقْنِي എന്ന ദുആ ഓതൽ മുസ്തഹബ്ബാണ്.

ഫർള്, നഫ്ൽ നിസ്കാരങ്ങളിൽ ഒറ്റയ്ക്കും ജമാഅത് നിസ്കാരങ്ങളിലും ഓതാവുന്നതാണ്. ഇമാം ഓതാതിരിക്കലാണ് ഉത്തമം.

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا،أَنَّ النَّبِيَّ ﷺ كَانَ يَقُولُ بَيْنَ السَّجْدَتَيْنِ: اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاجْبُرْنِي، وَاهْدِنِي، وَارْزُقْنِي۔ رواه الترمذي 

وَلَيْسَ بَيْنَهُمَا ذِكْرٌ مَسْنُونٌ، وَكَذَا) لَيْسَ (بَعْدَ رَفْعِهِ مِنْ الرُّكُوعِ) دُعَاءٌ، وَكَذَا لَا يَأْتِي فِي رُكُوعِهِ وَسُجُودِهِ بِغَيْرِ التَّسْبِيحِ (عَلَى الْمَذْهَبِ) وَمَا وَرَدَ. مَحْمُولٌ عَلَى النَّفْلِ .....قَوْلُهُ مَحْمُولٌ عَلَى النَّفْلِ) أَيْ تَهَجُّدًا أَوْ غَيْرَهُ خَزَائِنُ. وَكَتَبَ فِي هَامِشِهِ: فِيهِ رَدٌّ عَلَى الزَّيْلَعِيِّ حَيْثُ خَصَّهُ بِالتَّهَجُّدِ. اهـ. ثُمَّ الْحَمْلُ الْمَذْكُورُ صَرَّحَ بِهِ الْمَشَايِخُ فِي الْوَارِدِ فِي الرُّكُوعِ وَالسُّجُودِ، وَصَرَّحَ بِهِ فِي الْحِلْيَةِ فِي الْوَارِدِ فِي الْقَوْمَةِ وَالْجِلْسَةِ وَقَالَ عَلَى أَنَّهُ إنْ ثَبَتَ فِي الْمَكْتُوبَةِ فَلْيَكُنْ فِي حَالَةِ الِانْفِرَادِ، أَوْ الْجَمَاعَةِ وَالْمَأْمُومُونَ مَحْصُورُونَ لَا يَتَثَقَّلُونَ بِذَلِكَ كَمَا نَصَّ عَلَيْهِ الشَّافِعِيَّةُ، وَلَا ضَرَرَ فِي الْتِزَامِهِ وَإِنْ لَمْ يُصَرِّحْ بِهِ مَشَايِخُنَا فَإِنَّ الْقَوَاعِدَ الشَّرْعِيَّةَ لَا تَنْبُو عَنْهُ، كَيْفَ وَالصَّلَاةُ وَالتَّسْبِيحُ وَالتَّكْبِيرُ وَالْقِرَاءَةُ كَمَا ثَبَتَ فِي السُّنَّةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/506]

أَقُولُ: بَلْ فِيهِ إشَارَةٌ إلَى أَنَّهُ غَيْرُ مَكْرُوهٍ إذْ لَوْ كَانَ مَكْرُوهًا لَنَهَى عَنْهُ كَمَا يَنْهَى عَنْ الْقِرَاءَةِ فِي الرُّكُوعِ وَالسُّجُودِ وَعَدَمِ كَوْنِهِ مَسْنُونًا لَا يُنَافِي الْجَوَازَ كَالتَّسْمِيَةِ بَيْنَ الْفَاتِحَةِ وَالسُّورَةِ، بَلْ يَنْبَغِي أَنْ يُنْدَبَ الدُّعَاءُ بِالْمَغْفِرَةِ بَيْنَ السَّجْدَتَيْنِ خُرُوجًا مِنْ خِلَافِ الْإِمَامِ أَحْمَدَ لِإِبْطَالِهِ الصَّلَاةَ بِتَرْكِهِ عَامِدًا وَلَمْ أَرَ مَنْ صَرَّحَ بِذَلِكَ عِنْدَنَا، لَكِنْ صَرَّحُوا بِاسْتِحْبَابِ مُرَاعَاهُ الْخِلَافِ، وَاَللَّهُ أَعْلَمُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/505]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മഗ്‌രിബിന് ശേഷം ഹൈളിൽ നിന്നും ശുദ്ധിയായാൽ മഗ്രിബ് മാത്രമാണോ അതല്ല അസറും ചേർത്ത് നിസ്കരിക്കണോ ?


മഗ്‌രിബ് മാത്രം നിസ്കരിച്ചാൽ മതിയാകും. അസർ നിസ്കരിക്കേണ്ടതില്ല.

ഏത് വഖ്‌തിനാണോ ശുദ്ധിയായത് അതിന്റെ സമയം അവസാനിക്കുന്നതിനു മുമ്പ് പെട്ടെന്ന് തന്നെ കുളിച്ച് ആ നിസ്കാരത്തിനു വേണ്ടി തക്ബീറത്തുൽ ഇഹ്റാം പറയാൻ സമയം കിട്ടിയാൽ മാത്രം ആ വഖ്ത് നിസ്കരിച്ചാൽ മതിയാകും. തൊട്ടുമുമ്പുള്ള വഖ്ത് നിസ്കരിക്കേണ്ടതില്ല.

(وإن) انقطع لدون أقله تتوضأ وتصلي في آخر الوقت وإن (لاقله) فإن لدون عادتها لم يحل، وتغتسل وتصلي وتصوم احتياطا، وإن لعادتها، فإن كتابية حل في الحال وإلا (لا) يحل (حتى تغتسل) أو تتيمم بشرطه أو يمضي عليها زمن يسع الغسل) ولبس الثياب (والتحريمة)

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ٤٤]

وَلَوْ لِعَشْرَةٍ إلَخْ) أَيْ وَلَوْ انْقَطَعَ لِعَشْرَةٍ، فَتَقْضِي الصَّلَاةَ إنْ بَقِيَ قَدْرُ التَّحْرِيمَةِ فَقَطْ. وَالْحَاصِلُ أَنَّ زَمَنَ الْغُسْلِ مِنْ الْحَيْضِ لَوْ انْقَطَعَ لِأَقَلِّهِ؛ لِأَنَّهَا إنَّمَا تَطْهُرُ بَعْدَ الْغُسْلِ، فَإِذَا أَدْرَكَتْ مِنْ آخَرِ الْوَقْتِ قَدْرَ مَا يَسَعُ الْغُسْلَ فَقَطْ لَمْ يَجِبْ عَلَيْهَا قَضَاءُ تِلْكَ الصَّلَاةِ؛ لِأَنَّهَا لَمْ تَخْرُجْ مِنْ الْحَيْضِ فِي الْوَقْتِ، بِخِلَافِ مَا إذَا كَانَ يَسَعُ التَّحْرِيمَةَ أَيْضًا؛ لِأَنَّ التَّحْرِيمَةَ مِنْ الطُّهْرِ فَيَجِبُ الْقَضَاءُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٩٧/١]

وَفِي الْحَقِيقَةِ تَنْبَنِي هَذِهِ الْمَسْأَلَةُ عَلَى أَصْلٍ وَهُوَ أَنَّ عِنْدَهُ بَيْنَ الظُّهْرِ وَالْعَصْرِ تَدَاخُلًا حَتَّى إذَا بَلَغَ الصَّبِيُّ أَوْ أَسْلَمَ الْكَافِرُ فِي وَقْتِ الْعَصْرِ يَلْزَمُهُمَا قَضَاءُ الظُّهْرِ وَكَذَلِكَ الْمَغْرِبُ مَعَ الْعِشَاءِ وَعِنْدَنَا لَا تَدَاخُلَ بَلْ كُلُّ وَاحِدٍ مِنْهُمَا مُخْتَصٌّ بِوَقْتِهِ وَدَلِيلُنَا مَا رَوَيْنَا لَا يَدْخُلُ وَقْتُ صَلَاةٍ حَتَّى يَخْرُجَ وَقْتُ الْأُخْرَى

[السرخسي، المبسوط للسرخسي، ١٥٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴി പൈസ അയക്കുമ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്ക് ഉപയോഗിക്കൽ അനുവദനീയമാണോ


ഗൂഗിൾ പേയിലൂടെയോ ഫോൺ പേയിലൂടെയോ മറ്റോ പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ കമ്പനി നൽകുന്ന ക്യാഷ് ബാക്ക് സ്വീകരിക്കൽ അനുവദനീയമാണ്. ആ തുക കസ്റ്റമറെ ആകർഷിക്കാനും പ്രോത്സാഹനം നൽകാനുമുള്ള സമ്മാനം എന്ന നിലയിക്കാണ്. എന്നാൽ വെറും പണം സമ്പാദിക്കാനുള്ള കുറുക്കുവഴി ആയി അങ്ങനെ ചെയ്യുന്നത് നല്ലതല്ല.

"إِنَّ مِثْلَ هٰذِهِ الْجَوَائِزِ الَّتِي تُـمْنَحُ عَلَى أَسَاسِ عَمَلٍ عَمِلَهُ أَحَدٌ لَا تَخْرُجُ عَنْ كَوْنِهَا تَبَرُّعًا وَهِبَةً؛ لِأَنَّهَا لَيْسَ لَهَا مُقَابِلٌ، وَأَنَّ الْعَمَلَ الَّذِي عَمِلَهُ الْمَوْهُوبُ لَهُ لَمْ يَكُنْ عَلَى أَسَاسِ الْإِجَارَةِ أَوِ الْجِهَالَةِ، حَتَّى يُقَالَ: إِنَّ الْجَائِزَةَ أُجْرَةٌ لِعَمَلِهِ، وَإِنَّمَا كَانَ عَلَى أَسَاسِ الْهِبَةِ لِلتَّشْجِيعِ، وَجَاءَ فِي الْمَوْسُوعَةِ الْكُوَيْتِيَّةِ: الأَصْلُ إِبَاحَةُ الْجَائِزَةِ عَلَى عَمَلٍ مَشْرُوعٍ سَوَاءٌ كَانَ دِينِيًّا أَوْ دُنْيَوِيًّا، لِأَنَّهُ مِنْ بَابِ الْحَثِّ عَلَى الْخَيْرِ وَالإِعَانَةِ عَلَيْهِ بِالْمَالِ، وَهُوَ مِنْ قَبِيلِ الْهِبَةِ.

 (بُحُوثٌ فِي قَضَايَا فِقْهِيَّةٍ مُعَاصِرَةٍ: كِتَابُ الْبُيُوعِ، 259/3)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Monday, 10 November 2025

നേർച്ച ചെയ്ത് അറുത്ത ആടിന്റെ മാംസം ആർക്കെല്ലാമാണ് നൽകേണ്ടത് ?

 

സകാത്തിന്റെ അവകാശികളായ മുസ്ലിങ്ങൾക്ക് മാത്രമാണ് നേർച്ചയുടെ മാംസം കഴിക്കൽ അനുവദനീയമാകുന്നത്. അർഹരായ കുടുംബക്കാർക്കും നൽകൽ അനുവദനീയമാണ്. തനിക്കോ താൻ ചിലവ് നൽകൽ നിർബന്ധമായവർക്കും, സകാത്തിന്റെ അവകാശികൾ അല്ലാത്തവർക്കും,അമുസ്ലിംകൾക്കും നേർച്ചയുടെ മാംസം ഉപയോഗിക്കൽ അനുവദനീയമല്ല.

بَابُ الْمَصْرِفِ (قَوْلُهُ: أَيْ مَصْرِفِ الزَّكَاةِ وَالْعُشْرِ) يُشِيرُ إلَى وَجْهِ مُنَاسَبَتِهِ هُنَا، وَالْمُرَادُ بِالْعُشْرِ مَا يُنْسَبُ إلَيْهِ كَمَا مَرَّ فَيَشْمَلُ الْعُشْرَ وَنِصْفَهُ الْمَأْخُوذَيْنِ مِنْ أَرْضِ الْمُسْلِمِ وَرُبْعَهُ الْمَأْخُوذَ مِنْهُ إذَا مَرَّ عَلَى الْعَاشِرِ أَفَادَهُ ح. وَهُوَ مَصْرِفٌ أَيْضًا لِصَدَقَةِ الْفِطْرِ وَالْكَفَّارَةِ وَالنَّذْرِ وَغَيْرِ ذَلِكَ مِنْ الصَّدَقَاتِ الْوَاجِبَةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/339]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സകാത്ത് പണമായി തന്നെ നൽകണമെന്ന് നിർബന്ധമുണ്ടോ?


നൽകപ്പെടുന്നവൻ സക്കാതിന്  അർഹനാണെങ്കിൽ ഏതു രൂപത്തിൽ വേണമെങ്കിലും അവന് സകാത്ത് നൽകാം.വീട്, വാഹനം മുതലായവ പോലെ. അത് അവന്റെ ഉടമസ്ഥതയിൽ ആക്കി കൊടുക്കണം എന്ന് മാത്രം. ഇത് സക്കാത്തിന്റെ  മുതൽ ആണെന്ന് അവൻ അറിയണ്ട ആവശ്യം കൂടി ഇല്ല.

تمليك خَرَجَ الْإِبَاحَةُ، فَلَوْ أَطْعَمَ يَتِيمًا نَاوِيًا الزَّكَاةَ لَا يَجْزِيهِ إلَّا إذَا دَفَعَ إلَيْهِ الْمَطْعُومَ كَمَا لَوْ كَسَاهُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٥٧/٢]

لِأَنَّ الزَّكَاةَ يَجِبُ فِيهَا تَمْلِيكُ الْمَالِ؛ لِأَنَّ الْإِيتَاءَ فِي قَوْله تَعَالَى {وَآتُوا الزَّكَاةَ} [البقرة: 43] يَقْتَضِي التَّمْلِيكَ، وَلَا تَتَأَدَّى بِالْإِبَاحَةِ 

[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ٢٥١/١]

أَشَارَ إلَى أَنَّهُ لَا اعْتِبَارَ لِلتَّسْمِيَةِ؛ فَلَوْ سَمَّاهَا هِبَةً أَوْ قَرْضًا تُجْزِيهِ فِي الْأَصَحِّ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٦٨/٢]

ولا يشترط علم الفقير أنها زكاة على الأصح حتى لو أعطاه شيئا وسماه هبة أو قرضا ونوى به الزكاة صحت 

[الشرنبلالي، مراقي الفلاح شرح نور الإيضاح، صفحة ٢٧١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Sunday, 9 November 2025

ഗുഹ്യഭാഗത്ത് മുറിവുള്ള വ്യക്തി മൂത്രം ഒഴിച്ച ശേഷം വെള്ളം ഉപയോഗിച്ചാൽ മുറിവ് ഉണങ്ങാൻ തമാസം വരുന്നതിനാൽ വെള്ളം ഉപയോഗിക്കാതെ ബദൽ മാർഗം തേടമോ ?


ടിഷ്യുപേപ്പർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കിയാൽ മതിയാകും. കൂടുതൽ സ്ഥലത്തേക്ക് നജസ് പടരാതെ സൂക്ഷിക്കണം.

(ويجب) أي يفرض غسله (إن جاوز المخرج نجس) مائع، ويعتبر القدر المانع لصلاة (فيما وراء موضع الاستنجاء) لان ما على المخرج ساقط شرعا وإن كثر، ولهذا لا تكره الصلاة معه.

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ٤٩]

قَوْلُهُ: وَلِهَذَا إلَخْ) اسْتِدْلَالٌ عَلَى سُقُوطِ اعْتِبَارِ مَا عَلَى الْمَخْرَجِ، وَفِيهِ أَنَّ تَرْكَ غَسْلِ مَا عَلَى الْمَخْرَجِ إنَّمَا لَا يُكْرَهُ بَعْدَ الِاسْتِجْمَارِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٣٩/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

പല്ലിൽ കമ്പി ഇടുമ്പോൾ ഒരുതരം പശ ഉപയോഗിക്കുന്നു. വെള്ളം ചേരാത്തതാണ്. കുളിയും മറ്റും ശരിയാകുമോ ?


പല്ലിലെ കമ്പി (ബ്രേസ്സ്) നീക്കുന്നതുവരെ പശ (പേസ്റ്റ് അല്ലെങ്കിൽ ബോണ്ടിംഗ് മെറ്റീരിയൽ) സാധാരണയായി അവിടെ തന്നെ തുടരും. ആവശ്യാനുസരണം അത് നീക്കം ചെയ്യാൻ സാധിക്കാത്തതാണ്. അതുപോലെ തന്നെ സ്ഥിരമായി വെച്ചിരിക്കുന്ന കൃത്രിമ പല്ല് (ഫിക്സഡ് ടൂത്ത്) സന്ദർഭമനുസരിച്ച് ഊരി മാറ്റാനും തിരികെ ഘടിപ്പിക്കാനും സാധിക്കാ

ത്തതാണെങ്കിൽ അതിന്റെ അടിയിൽ വെള്ളം എത്താതിരുന്നതുകൊണ്ട് കുളി അസാധുവാകില്ല ശരിയാകുന്നതാണ്. എന്നാൽ അതു ഊരിമാറ്റാനാവുന്ന തരത്തിലുള്ളതാണെങ്കിൽ വെള്ളം അതിന്റെ അടിയിൽ എത്തിയില്ലെങ്കിൽ കുളി ശരിയാകുകയില്ല.

وَاسْمُ الْبَدَنِ يَقَعُ عَلَى الظَّاهِرِ، وَالْبَاطِنِ فَيَجِبُ تَطْهِيرُ مَا يُمْكِنُ تَطْهِيرُهُ مِنْهُ بِلَا حَرَجٍ،

[الكاساني ,بدائع الصنائع في ترتيب الشرائع ,1/34]

(وَ) لَا يَمْنَعُ (مَا عَلَى ظُفْرِ صَبَّاغٍ وَ) لَا (طَعَامٌ بَيْنَ أَسْنَانِهِ) أَوْ فِي سِنِّهِ الْمُجَوَّفِ بِهِ يُفْتَى. وَقِيلَ إنْ صُلْبًا مَنَعَ، وَهُوَ الْأَصَحُّ.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/154]

الظَّهِيرِيَّةِ وَلَوْ كَانَ سِنُّهُ مُجَوَّفًا فَبَقِيَ فِيهِ أَوْ بَيْنَ أَسْنَانِهِ طَعَامٌ أَوْ دَرَنٌ رَطْبٌ فِي أَنْفِهِ ثُمَّ غَسَلَهُ عَلَى الْأَصَحِّ.

[مجموعة من المؤلفين، الفتاوى الهندية، ١٣/١]

وإذا اغتسل من الجنابة وبقي بين أسنانه طعام ولم يصل الماء تحته جاز؛ لأن ما بين الأسنان رطب، فلا يمنع وصول الماء إلى ما تحته

[ابن مَازَةَ، المحيط البرهاني في الفقه النعماني، ٨٢/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

എല്ലാ തിങ്കളും വ്യാഴവും നോമ്പ് പിടിക്കാൻ നേർച്ച ചെയ്തു. ഇപ്പോൾ അനാരോഗ്യം കാരണം നോമ്പ് പിടിക്കാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്. മൂന്നുദിവസം നോമ്പ് വച്ചാൽ പരിഹാരമാണ് എന്ന് കേട്ടു. ഇത് ശരിയാണോ ?


നേർച്ച സാധുവാകാൻ മനസ്സിലെ കരുതൽ മാത്രം പോരാ വാക്കിലൂടെ മൊഴിയൽ നിബന്ധനയാണ്.നാവിലൂടെ നേർച്ചയുടെ വാക്കുകൾ ഉച്ചരിച്ചിട്ടുണ്ടെങ്കിൽ ആ നേർച്ച അവരുടെ മേൽ നിർബന്ധമാകുന്നതാണ്.

അവർ മരണം വരെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് നോൽക്കൽ നിർബന്ധമാണ്.മൂന്നുദിവസം നോമ്പ് പിടിക്കൽ ശപഥത്തിന്റെ പ്രായശ്ചിത്തമാണ്. അത് നേർച്ചക്ക്‌ പരിഹാരമല്ല അത് ഒഴിവാക്കുകയില്ല. നോമ്പ് നോൽക്കാൻ കഴിവുള്ളടത്തോളം അത് നോൽക്കൽ നിർബന്ധമാണ്. 

എന്നാൽ പ്രായാധിക്യം  കൊണ്ടോ അനാരോഗ്യം മൂലമോ ഒരാൾക്ക് ഇനി നോമ്പ് നോൽക്കാൻ കഴിയാത്ത സ്ഥിതി വന്നാൽ ഓരോ നോമ്പിനും പകരമായി സാധുക്കൾക്ക് ഫിത്വറിന്റെ അളവിന് തുല്യമായ ധാന്യം അല്ലെങ്കിൽ അതിന്റെ വില ദാനം ചെയ്യണം.

എന്നാൽ അവർക്ക് നോമ്പ് നോൽക്കാനും കഴിയുന്നില്ല അതുപോലെ ഫിദ്യ കൊടുക്കാനും കഴിവില്ല എങ്കിൽ അല്ലാഹുവിനോട് തന്റെ ഈ കുറവിനെ അവൻ തന്റെ കരുണയാൽ മാപ്പാക്കണമെന്ന് പൊറുക്കലിനെ തേടണം.

وَمَنْ نَذَرَ نَذْرًا مُطْلَقًا أَوْ مُعَلَّقًا بِشَرْطٍ وَكَانَ مِنْ جِنْسِهِ وَاجِبٌ) أَيْ فَرْضٌ كَمَا سَيُصَرِّحُ بِهِ تَبَعًا لِلْبَحْرِ وَالدُّرَرِ (وَهُوَ عِبَادَةٌ مَقْصُودَةٌ) خَرَجَ الْوُضُوءُ وَتَكْفِينُ الْمَيِّتِ (وَوُجِدَ الشَّرْطُ) الْمُعَلَّقُ بِهِ (لَزِمَ النَّاذِرَ) لِحَدِيثِ «مَنْ نَذَرَ وَسَمَّى فَعَلَيْهِ الْوَفَاءُ بِمَا سَمَّى»

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٣٥/٣]

(نَذَرَ صَوْمَ شَهْرٍ مُعَيَّنٍ لَزِمَهُ مُتَتَابِعًا لَكِنْ إنْ أَفْطَرَ) فِيهِ (يَوْمًا قَضَاهُ) وَحْدَهُ وَإِنْ قَالَ مُتَتَابِعًا (بِلَا لُزُومِ اسْتِقْبَالٍ) لِأَنَّهُ مُعَيَّنٌ وَلَوْ نَذَرَ صَوْمَ الْأَبَدِ فَأَكَلَ لِعُذْرٍ فَدَى..... (قَوْلُهُ وَإِنْ قَالَ مُتَتَابِعًا) لِأَنَّ شَرْطَ التَّتَابُعِ فِي شَهْرٍ بِعَيْنِهِ لَغْوٌ لِأَنَّهُ مُتَتَابِعٌ لِتَتَابُعِ الْأَيَّامِ وَأَيْضًا لَا يُمْكِنُ الِاسْتِقْبَالُ لِأَنَّهُ مُعَيَّنٌ دُرَرٌ، وَأَمَّا إذَا كَانَ لِشَهْرٍ غَيْرِ مُعَيَّنٍ فَإِنْ شَاءَ تَابَعَهُ، وَإِنْ شَاءَ فَرَّقَهُ إلَّا إذَا شَرَطَ التَّتَابُعَ فَيَلْزَمُهُ وَيَسْتَقْبِلُ فَتْحٌ أَيْ يَسْتَقْبِلُ شَهْرًا غَيْرَهُ لَوْ أَفْطَرَ يَوْمًا وَلَوْ مِنْ الْأَيَّامِ الْمَنْهِيَّةِ كَمَا مَرَّ فِي الصَّوْمِ وَتَقَدَّمَ هُنَاكَ تَمَامُ الْكَلَامِ عَلَى مَا يَجِبُ فِيهِ التَّتَابُعُ وَمَا لَا يَجِبُ وَمَا يَجُوزُ تَقْدِيمُهُ أَوْ تَأْخِيرُهُ وَمَا لَا يَجُوزُ فَرَاجِعْهُ (قَوْلُهُ فَأَكَلَ لِعُذْرٍ) وَكَذَا لِدُونِهِ ح (قَوْلُهُ فَدَى) أَيْ لِكُلِّ يَوْمٍ نِصْفَ صَاعٍ مِنْ بُرٍّ أَوْ صَاعًا مِنْ شَعِيرٍ وَإِنْ لَمْ يَقْدِرْ اسْتَغْفَرَ اللَّهَ تَعَالَى كَمَا مَرَّ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٤١/٣]

وَنَظِيرُهُ الصَّوْمُ فِي حَقِّ الشَّيْخِ الْفَانِي مَعْصِيَةٌ لِإِفْضَائِهِ إلَى إهْلَاكِهِ، وَصَحَّ نَذْرُهُ بِالصَّوْمِ وَعَلَيْهِ الْفِدْيَةُ، وَجَعَلَ ذَلِكَ الْتِزَامًا لِلْفِدْيَةِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٣٩/٣]

إذَا نَذَرَ أَنْ يَصُومَ كُلَّ خَمِيسٍ يَأْتِي عَلَيْهِ فَأَفْطَرَ خَمِيسًا وَاحِدًا فَعَلَيْهِ قَضَاؤُهُ كَذَا فِي الْمُحِيطِ.

وَلَوْ أَخَّرَ الْقَضَاءَ حَتَّى صَارَ شَيْخًا فَانِيًا أَوْ كَانَ النَّذْرُ بِصِيَامِ الْأَبَدِ فَعَجَزَ لِذَلِكَ أَوْ بِاشْتِغَالِهِ بِالْمَعِيشَةِ لِكَوْنِ صِنَاعَتِهِ شَاقَّةً فَلَهُ أَنْ يُفْطِرَ وَيُطْعِمَ لِكُلِّ يَوْمٍ مِسْكِينًا عَلَى مَا تَقَدَّمَ، وَإِنْ لَمْ يَقْدِرْ عَلَى ذَلِكَ لِعُسْرَتِهِ يَسْتَغْفِرُ اللَّهَ إنَّهُ هُوَ الْغَفُورُ الرَّحِيمُ

[مجموعة من المؤلفين، الفتاوى الهندية، ٢٠٩/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കുന്നതിന്റെ വിധി?

 

ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കൽ അനുവദനീയമാണ്.നബി ﷺ ഭക്ഷണം കഴിക്കുമ്പോൾ സംഭാഷണം നടത്തിയതായി  സ്ഥിരപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പൂർണ്ണമായും നിശബ്ദത പാലിക്കൽ മജൂസികളുടെ (അഗ്നി ആരാധകരുടെ) രീതിയായി ഫുഖഹാഖൾ രേഖപ്പെടുത്തുന്നു.ഭക്ഷണ സമയത്തുള്ള സംഭാഷണം നല്ലകാര്യങ്ങളായിരിക്കണം മഹാന്മാരുടെ ജീവിതകഥകൾ നബിമാരുടെ സംഭവങ്ങൾ നന്മയിലേക്ക് പ്രേരിപ്പിക്കുന്ന ചർച്ചകൾ 

الدر المختار وحاشية ابن عابدين (رد المحتار) (6 / 340):

"ويكره السكوت حالة الأكل؛ لأنه تشبه بالمجوس، و يتكلم بالمعروف".

الفتاوى الهندية (5 / 345):

"يكره السكوت حالة الأكل؛ لأنه تشبه بالمجوس، كذا في السراجية. ولايسكت على الطعام ولكن يتكلم بالمعروف وحكايات الصالحين، كذا في الغرائب



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കറുപ്പ് നിറത്തിലുള്ള വസ്ത്രവും ഖുഫ്ഫയും ധരിക്കൽ അനുവദനീയമാണോ ഏതെങ്കിലും നിരോധനം ഉണ്ടോ


കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ നബി (സ) തങ്ങൾ ധരിച്ചിട്ടുള്ളതായി സ്ഥിരപ്പെട്ടിട്ടുള്ളതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കറുത്ത വസ്ത്രങ്ങൾ ധരിക്കൽ അനുവദനീയമാണ്. കറുപ്പുനിറത്തിലുള്ള ഖുഫ്ഫയും ധരിക്കൽ അനുവദനീയമാണ്. അതിന് ശറഇയ്യായ മറ്റ് തടസ്സങ്ങൾ ഒന്നുമില്ല.

ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് മുഹറം മാസത്തിൽ കറുത്ത വസ്ത്രം ധരിക്കൽ വഴിതെറ്റിയ ബിദ്‌അത്കാരുടെ പ്രത്യേക അടയാളമായി മാറിയിരിക്കുന്നു. അതിനാൽ അത്തരം ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ദുഃഖാചരണത്തിന്റെ പേരിലും കറുത്ത വസ്ത്രം ധരിക്കൽ അനുവദനീയമല്ല.

وَيُسْتَحَبُّ الْأَبْيَضُ، وَكَذَا الْأَسْوَدُ لِأَنَّهُ شِعَارُ بَنِي الْعَبَّاسِ «وَدَخَلَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - مَكَّةَ وَعَلَى رَأْسِهِ عِمَامَةٌ سَوْدَاءُ» اهـ. وَفِي رِوَايَةٍ لِابْنِ عَدِيٍّ «كَانَ لَهُ عِمَامَةٌ سَوْدَاءُ يَلْبَسُهَا فِي الْعِيدَيْنِ وَيُرْخِيهَا خَلْفَهُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٥٠/٢]

قَوْلُهُ وَنُدِبَ لُبْسُ السَّوَادِ) لِأَنَّ مُحَمَّدًا ذَكَرَ فِي السِّيَرِ الْكَبِيرِ فِي بَابِ الْغَنَائِمِ حَدِيثًا يَدُلُّ عَلَى أَنَّ لُبْسَ السَّوَادِ مُسْتَحَبٌّ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٥٥/٦]

اتِّخَاذُ النَّعْلِ مِنْ الْخَشَبِ بِدْعَةٌ وَعَنْ أَبِي الْقَاسِمِ الصَّفَّارِ الْخُفُّ الْأَحْمَرُ خُفُّ فِرْعَوْنَ وَالْخُفُّ الْأَبْيَضُ خُفُّ هَامَانَ وَالْخُفُّ الْأَسْوَدُ خُفُّ الْعُلَمَاءِ وَلَقَدْ لَقِيتُ عِشْرِينَ مِنْ كِبَارِ فُقَهَاءِ بَلْخٍ فَمَا رَأَيْتُ لِأَحَدِهِمْ خُفًّا أَبْيَضَ، وَلَا أَحْمَرَ، وَلَا سَمِعْتُ أَنَّهُ أَمْسَكَهُ وَرُوِيَ أَنَّهُ «- عَلَيْهِ الصَّلَاةُ وَالسَّلَامُ - أَمْسَكَ خُفًّا أَسْوَدَ أُهْدِيَ لَهُ خُفَّانِ أَسْوَدَانِ فَقَبَضَ وَلَبِسَ» ، كَذَا فِي الْقُنْيَةِ وَاَللَّهُ أَعْلَمُ.

[مجموعة من المؤلفين ,الفتاوى الهندية ,5/334]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്ഥാപനങ്ങളിലും മറ്റും കമ്മീഷൻ നിശ്ചയിച്ചുകൊണ്ട് പിരിവിന് വേണ്ടി ആൾക്കാരെ നിയമിക്കാറുണ്ട്. ഇത് അനുവദനീയമാണോ ?


കമ്മീഷൻ അടിസ്ഥാനത്തിൽ സംഭാവന പിരിച്ചു നൽക്കുന്നതിൽ ഷറഇയ്യായ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അനുവദനീയമല്ല.

1. ആദ്യത്തെ കാരണം اجرة من العمل ആണ്. ജോലിയിൽ നിന്ന് തന്നെ കൂലി ഇത് അനുവദനീയമല്ല അതായത് ഈ വേതനം ശേഖരിച്ച സംഭാവനയിൽ നിന്ന് തന്നെയാണ് നൽകുന്നതെങ്കിൽ ഈ രീതി അനുവദനീയമല്ല.

കാരണം ഇത് قفیز طحان  രൂപമാണ്. ഇത് നിരോധിച്ചു കൊണ്ട് ഹദീസുകൾ വന്നിട്ടുണ്ട്. സ്ഥാപനം സ്വന്തം ഫണ്ടിൽ നിന്ന് നൽകിയാൽ  ഈ പ്രശ്നം നിലനിൽക്കില്ല പക്ഷേ ഇനിപ്പറയുന്ന മറ്റ് പ്രശ്നങ്ങൾ നിലനിൽക്കും. (അഹം മസാഇൽ 1/287)

2. പിരിക്കുന്നയാൾ സ്വന്തം നിലക്ക് ഈ ജോലിക്ക് (സ്ഥാപനത്തിന് പണം എത്തിച്ചു നൽകൽ) കഴിവുള്ളവനല്ല. മറിച്ച് മറ്റുള്ളവരുടെ ശക്തിയാൽ മാത്രമേ കഴിയൂ (قادر بقدرة الغیر). തന്റെ ജോലി സംഭാവന നൽകുന്നവരുടെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.അതിനാൽ മറ്റുള്ളവരുടെ കഴിവാൽ മാത്രം കഴിവുള്ളവൻ എന്ന നിലയിൽ അവൻ ശരീഅത്തിന്റെ നോട്ടത്തിൽ അശക്തനായി (عاجز) കണക്കാക്കപ്പെടുന്നു.

ഒരു ജോലി ഏൽപ്പിക്കുന്നത് ശരീഅത്തിന്റെ അടിസ്ഥാനത്തിൽ ശരിയാകണമെങ്കിൽ കരാർ സമയത്ത്  ജോലി ചെയ്യേണ്ടയാൾ സ്വന്തമായി ആ ജോലിക്ക് സ്വതന്ത്രമായി  കഴിവുള്ളയാൾ ആയിരിക്കണം. അതുപോലെ ജോലി നൽകുന്നയാൾ വേതനം നൽകാൻ കഴിവുള്ളവൻ ആയിരിക്കണം ഇവ രണ്ടും ജോലി കരാറിന്റെ സ്വഹീഹാകാനുള്ള നിബന്ധനകളാണ്. ഈ നിബന്ധന പാലിക്കപ്പെടാത്തതിനാൽ ഇത്  അസാധുവാണ്. അതിനാൽ സംഭാവന നൽകുന്ന വ്യക്തിക്ക് ഒരു നിശ്ചിത ശതമാനത്തിന്റെശതമാനത്തിന്റെ രൂപത്തിലുള്ള വേതനം അനുവദനീയമല്ല. (അഹ്സനുൽ ഫതാവ 7/276)

3. ഇവിടെ പ്രതിഫലവും പ്രയോജനവും ജോലിയും അജ്ഞാതമാണ്.

ഒരു ദിവസം എത്ര മണിക്കൂർ ആളുകളിലേക്ക് പോകണമെന്ന് ഒരു നിശ്ചിത സമയമില്ലാത്തതിനാൽ തുടങ്ങിയ കാരണങ്ങളാൽ കമ്മീഷൻ അടിസ്ഥാനത്തിൽ കൂലി നൽകുന്നത് അനുവദനീയമല്ല.

 പിരിക്കുന്നയാൾക്ക് കൂലി നൽകാനുള്ള ഏറ്റവും നല്ല മാർഗ്ഗം

സംഭാവനകൾ ശേഖരിക്കാൻ നിയമിക്കുന്ന വ്യക്തിക്ക് അത് പ്രതിമാസമോ ദിവസേനയോ ആകട്ടെ ഒരു നിശ്ചിത ശമ്പളം നിശ്ചയിക്കണം. കൂടാതെ ആ വ്യക്തി ഈ നിശ്ചിത ഫീസ് അനുസരിച്ച് സംഭാവനകൾ ശേഖരിക്കുകയാണെങ്കിൽ, അത് നിസ്സംശയമായും അനുവദനീയമാണ്. ഇരിക്കുന്നയാൾ ആത്മാർത്ഥമായി ജോലി ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന് ഒരു നിശ്ചിത തുക ശമ്പളത്തിന് പുറമേ പ്രോത്സാഹന സമ്മാനമായി  പ്രതിഫലമായി തുക അദ്ദേഹത്തിന് നൽകാൻ അനുവാദമുണ്ട്. 

 ചുരുക്കത്തിൽ രണ്ടു കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്. ഒന്ന്. കമ്മീഷന്റെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കുക. ഇത് അനുവദനീയമല്ല രണ്ട്. നിർണ്ണിതമായ ശമ്പളത്തിന് പുറമേ ബോണസും നൽകുക. ഇത് അനുവദനീയമാണ്.

രണ്ടും തമ്മിലുള്ള വ്യത്യാസം കമ്മീഷൻ വേതമായിട്ടാണ് പരിഗണിക്കുക. ഇത്  ഇജാറ ഫാസിദിന്റെ വിഭാഗത്തിൽ ഉൾപ്പെടുന്നു. വേതനത്തിന് പുറമേ നല്ല പ്രകടനത്തിനുള്ള ബോണസും നൽകുന്നു ശരീഅത്ത് അനുസരിച്ച് അനുവദനീയമായതാണ്. എന്നിരുന്നാലും ബോണസ് എത്ര ശതമാനം നൽകിയാലും അനുവദനീയമാണ്. കാരണം ഇത് വേതനം അല്ല. അങ്ങനെ അല്ലെങ്കിൽ അവ്യക്തമായ ശമ്പളത്തിന് ഇവിടെ ഒരു സാധ്യത ഉണ്ടാകുന്നു. ശമ്പളത്തിലെ അവ്യക്തത അനുവദനീയമല്ല.

(وَلَوْ) (دَفَعَ غَزْلًا لِآخَرَ لِيَنْسِجَهُ لَهُ بِنِصْفِهِ) أَيْ بِنِصْفِ الْغَزْلِ (أَوْ اسْتَأْجَرَ بَغْلًا لِيَحْمِلَ طَعَامَهُ بِبَعْضِهِ أَوْ ثَوْرًا لِيَطْحَنَ بُرَّهُ بِبَعْضِ دَقِيقِهِ) فَسَدَتْ فِي الْكُلِّ؛ لِأَنَّهُ اسْتَأْجَرَهُ بِجُزْءٍ مِنْ عَمَلِهِ، وَالْأَصْلُ فِي ذَلِكَ نَهْيُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَنْ قَفِيزِ الطَّحَّانِ وَقَدَّمْنَاهُ فِي بَيْعِ الْوَفَاءِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧/٦]

وَمِنْهَا أَنْ تَكُونَ الْأُجْرَةُ مَعْلُومَةً. وَمِنْهَا أَنْ لَا تَكُونَ الْأُجْرَةُ مَنْفَعَةً هِيَ مِنْ جِنْسِ الْمَعْقُودِ عَلَيْهِ كَإِجَارَةُ السُّكْنَى بِالسُّكْنَى وَالْخِدْمَةِ بِالْخِدْمَةِ. 

[مجموعة من المؤلفين، الفتاوى الهندية، ٤١١/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട