ഇസ്ലാമിക വിശ്വാസത്തിന് നേർവിപരീത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആഘോഷിക്കപ്പെടുന്ന ഒന്നാണ് ക്രിസ്മസ്. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ആഘോഷങ്ങളിലോ മറ്റു പരിപാടികളിലോ പങ്കെടുക്കാനോ സന്തോഷം പ്രകടിപ്പിക്കാനോ ശാരീരിക സാമ്പത്തിക സഹകരണങ്ങളോ അനുവദനീയമല്ല.
എന്നാൽ ഇതര മതസ്ഥർ സ്നേഹബന്ധത്തിന്റെ പേരിൽ കേക്ക് പോലെ എന്തെങ്കിലും സമ്മാനങ്ങൾ നൽകിയാൽ ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കാവുന്നതാണ്.
- മതപരമായ എന്തെങ്കിലും പ്രത്യേകമായ കർമ്മങ്ങളോ അനുഷ്ഠാനങ്ങളോ ചെയ്ത തയ്യാറാക്കുന്ന ഭക്ഷണം ആകരുത്.
- ഹറാമായ വസ്തുക്കൾ ഒന്നും അതിൽ അടങ്ങിയിട്ടുണ്ടാകരുത്
- ഹൃദയത്തിൽ അവരുടെ ആഘോഷത്തോട് മാനസികമായ അംഗീകാരമോ അടുപ്പമോ ഉണ്ടാകരുത്
പറയപ്പെട്ട വ്യവസ്ഥകൾ ശ്രദ്ധിച്ചാൽ ക്രിസ്മസിന് ലഭിക്കുന്ന കേക്ക് മറ്റ് സമ്മാനങ്ങൾ സ്വീകരിക്കൽ അനുവദനീയമാണ്. എന്നാലും ക്രൈസ്തവ സാദൃശ്യതയുടെ ഉള്ളതിനാൽ ഏതെങ്കിലും നിലയിൽ അത് സ്വീകരിക്കാതെ നിരാകരിക്കലാണ് അതാണ് ഏറ്റവും നല്ലത്.
ബന്ധങ്ങളിൽ വിള്ളൽ വീഴുക, മറ്റ് ഫിത്നകൾ ഭയപ്പെടുക ( പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ) സാഹചര്യങ്ങളിൽ അത് സ്വീകരിച്ച് സാധുക്കൾക്ക് കൊടുക്കലാണ് നല്ലത്. സ്വന്തമായി ഉപയോഗിച്ചാലും അതിൽ കുഴപ്പമൊന്നുമില്ല. അനുവദനീയമാണ്.
وَالْإِعْطَاءُ بِاسْمِ النَّيْرُوزِ وَالْمِهْرَجَانِ لَا يَجُوزُ) أَيْ الْهَدَايَا بِاسْمِ هَذَيْنِ الْيَوْمَيْنِ حَرَامٌ (وَإِنْ قَصَدَ تَعْظِيمَهُ) كَمَا يُعَظِّمُهُ الْمُشْرِكُونَ (يَكْفُرُ) ...... وَلَوْ أَهْدَى لِمُسْلِمٍ وَلَمْ يُرِدْ تَعْظِيمَ الْيَوْمِ بَلْ جَرَى عَلَى عَادَةِ النَّاسِ لَا يَكْفُرُ وَيَنْبَغِي أَنْ يَفْعَلَهُ قَبْلَهُ أَوْ بَعْدَهُ نَفْيًا لِلشُّبْهَةِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٥٤/٦]
قَالَ - رَحِمَهُ اللَّهُ - (وَالْإِعْطَاءُ بِاسْمِ النَّيْرُوزِ وَالْمِهْرَجَانِ لَا يَجُوزُ) أَيْ الْهَدَايَا بِاسْمِ هَذَيْنِ الْيَوْمَيْنِ حَرَامٌ بَلْ كُفْرٌ وَقَالَ أَبُو حَفْصٍ الْكَبِيرُ - رَحِمَهُ اللَّهُ - لَوْ أَنَّ رَجُلًا عَبَدَ اللَّهَ تَعَالَى خَمْسِينَ سَنَةً ثُمَّ جَاءَ يَوْمُ النَّيْرُوزِ وَأَهْدَى إلَى بَعْضِ الْمُشْرِكِينَ بَيْضَةً يُرِيدُ تَعْظِيمَ ذَلِكَ الْيَوْمِ فَقَدْ كَفَرَ وَحَبَطَ عَمَلُهُ وَقَالَ صَاحِبُ الْجَامِعِ الْأَصْغَرِ إذَا أَهْدَى يَوْمَ النَّيْرُوزِ إلَى مُسْلِمٍ آخَرَ وَلَمْ يُرِدْ بِهِ تَعْظِيمَ الْيَوْمِ وَلَكِنْ عَلَى مَا اعْتَادَهُ بَعْضُ النَّاسِ لَا يَكْفُرُ وَلَكِنْ يَنْبَغِي لَهُ أَنْ لَا يَفْعَلَ ذَلِكَ فِي ذَلِكَ الْيَوْمِ خَاصَّةً وَيَفْعَلُهُ قَبْلَهُ أَوْ بَعْدَهُ لِكَيْ لَا يَكُونَ تَشْبِيهًا بِأُولَئِكَ الْقَوْمِ، وَقَدْ قَالَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ» وَقَالَ فِي الْجَامِعِ الْأَصْغَرِ رَجُلٌ اشْتَرَى يَوْمَ النَّيْرُوزِ شَيْئًا يَشْتَرِيهِ الْكَفَرَةُ مِنْهُ وَهُوَ لَمْ يَكُنْ يَشْتَرِيهِ قَبْلَ ذَلِكَ إنْ أَرَادَ بِهِ تَعْظِيمَ ذَلِكَ الْيَوْمِ كَمَا تُعَظِّمُهُ الْمُشْرِكُونَ كَفَرَ، وَإِنْ أَرَادَ الْأَكْلَ وَالشُّرْبَ وَالتَّنَعُّمَ لَا يَكْفُرُ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق
وتكملة الطوري، ٥٥٥/٨]
وَمَا يَأْتِي بِهِ الْمَحْبُوسُ فِي نَيُورُزِهِمْ مِنَ الْأَطْعِمَةِ إِلَى الْأَكابِرِ وَالسَّادَاتِ مَنْ كَانَتْ بَيْنَهُمْ وَبَيْنَهُمْ مَعْرِفَةٌ ذَهَابٌ وَمَجِئٌ فَقَدْ قِيلَ: إِنَّ مَنْ أَخَذَ ذَلِكَ عَلَى وَجْهِ الْمُوَافَقَةِ لِفَرَحِهِمْ يُفَسَّرُ ذَلِكَ بِدِينِهِ، وَإِنْ أَخَذَهُ عَلَى ذَلِكَ الْوَجْهِ لَا بَأْسَ بِهِ وَالِاحْتِرَازُ عَنْهُ أَوْلَىٰ أَهْ (الفتاویٰ التاتارخانیة ٥/٥٢٢)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട