Monday, 26 January 2026

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ എന്ന ദുആയിൽ റജബ് മാസം കഴിഞ്ഞാൽ റജബ് ഒഴിവാക്കി ബാരിക് ലനാ ശഅബാൻ എന്ന് ദുആ ചെയ്യണോ


ഇത് നബി ﷺ തങ്ങളിൽ നിന്നും വന്നിട്ടുള്ള ദുആയാണ്.  മസ്നൂൻ ദുആകളിൽ യാതൊരു മാറ്റവും വരുത്താതെ പറയാൻ ശ്രദ്ധിക്കേണ്ടതാണ്. റജബ് കഴിഞ്ഞാലും ദുആ പൂർണമായും പറയേണ്ടതാണ്. അതുതന്നെയാണ് ശ്രേഷ്ഠത.

وَأَوْلَى مَا قِيلَ فِي الْحِكْمَةِ فِي رَدِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى مَنْ قَالَ الرَّسُولَ بَدَلَ النَّبِيِّ أَنَّ أَلْفَاظَ الْأَذْكَارِ تَوْقِيفِيَّةٌ وَلَهَا خَصَائِصُ وَأَسْرَارٌ لَا يَدْخُلُهَا الْقِيَاسُ فَتَجِبُ الْمُحَافَظَةُ عَلَى اللَّفْظِ الَّذِي وَرَدَتْ بِهِ وَهَذَا اخْتِيَارُ الْمَازِرِيِّ قَالَ فَيُقْتَصَرُ فِيهِ عَلَى اللَّفْظِ الْوَارِدِ بِحُرُوفِهِ وَقَدْ يَتَعَلَّقُ الْجَزَاءُ بِتِلْكَ الْحُرُوفِ وَلَعَلَّهُ أَوْحَى إِلَيْهِ بِهَذِهِ الْكَلِمَاتِ فَيَتَعَيَّنُ أَدَاؤُهَا بِحُرُوفِهَا

[ابن حجر العسقلاني، فتح الباري لابن حجر، ١١٢/١١]

أَنَّ هَذَا ذِكْرٌ وَدُعَاءٌ فَيَنْبَغِي فِيهِ الِاقْتِصَارُ عَلَى اللَّفْظِ الْوَارِدِ بِحُرُوفِهِ وَقَدْ يَتَعَلَّقُ الْجَزَاءُ بِتِلْكَ الْحُرُوفِ وَلَعَلَّهُ أُوحِي إِلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِهَذِهِ الْكَلِمَاتِ فَيَتَعَيَّنُ أَدَاؤُهَا بِحُرُوفِهَا وَهَذَا الْقَوْلُ حَسَنٌ

[النووي، شرح النووي على مسلم، ٣٣/١٧]




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കരിക്കുന്നയാൾ മുന്നിൽ മറ വെക്കുന്നതിന്റെ വിധി ? മിഹ്റാബിൽ നിൽക്കുന്ന ഇമാമിന് ഭിത്തിയുടെ മറകൂടാതെ പ്രത്യേകം മറ വേറെ തന്നെ വയ്ക്കേണ്ടതുണ്ടോ


മറ വെക്കൽ മുസ്തഹബ്ബാണ്. മുന്നിലൂടെ ആരെങ്കിലും കടന്നുപോകാൻ സാധ്യതയില്ലെങ്കിൽ അവിടെ മറ വയ്ക്കേണ്ട ആവശ്യമില്ല. ഇമാമിന്റെ മറ ഭിത്തി തന്നെ മതിയാകുന്നതാണ് പ്രത്യേകം മറ വയ്ക്കേണ്ട ആവശ്യമില്ല.

قَوْلُهُ نَدْبًا) لِحَدِيثِ " «إذَا صَلَّى أَحَدُكُمْ فَلْيُصَلِّ إلَى سُتْرَةٍ، وَلَا يَدَعْ أَحَدًا يَمُرُّ بَيْنَ يَدَيْهِ» رَوَاهُ الْحَاكِمُ وَأَحْمَدُ وَغَيْرُهُمَا، وَصَرَّحَ فِي الْمُنْيَةِ بِكَرَاهَةِ تَرْكِهَا، وَهِيَ تَنْزِيهِيَّةٌ. وَالصَّارِفُ لِلْأَمْرِ عَنْ حَقِيقَتِهِ مَا رَوَاهُ أَبُو دَاوُد عَنْ الْفَضْلِ وَالْعَبَّاسِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٣٦/١]

ولا بأس بترك السترة إذا أمن المرور ولم يواجه الطريق 

[المَرْغِيناني، الهداية في شرح بداية المبتدي، ٦٣/١]




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുഖത്ത് നെറ്റിയുടെ ഭാഗത്തും വാലിന്റെ ഭാഗത്തും അല്പം വലിയ അളവിൽ വെളുത്ത പാടുകളുള്ള മൃഗത്തിനെ ഉളുഹിയ്യത് നൽകിയാൽ ശരിയാകുമോ


ഉളുഹിയ്യത് നൽകപ്പെടുന്ന മൃഗത്തിന്റെ ശരീരത്തിൽ വെളുത്ത പാടുകൾ ഉണ്ടായാലും  അത് ഷറഇൽ ഒരു ന്യൂനതയായി കണക്കാക്കപ്പെട്ടിട്ടില്ല. അത്തരം പാടുകൾ മൃഗത്തിന്റെ മാംസത്തിന് യാതൊരു കേടും വരുത്തുന്നില്ല. അതിനാൽ വെളുത്ത പാടുകൾ ഉള്ള മൃഗത്തിന്റെ ഉളുഹിയ്യത് യാതൊരു കറാഹതുമില്ലാതെ തന്നെ ശരിയാകുന്നതാണ്.


وَأَمَّا صِفَتُهُ) : فَهُوَ أَنْ يَكُونَ سَلِيمًا مِنْ الْعُيُوبِ الْفَاحِشَةِ

[مجموعة من المؤلفين، الفتاوى الهندية، ٢٩٧/٥]

تَجُوزُ التَّضْحِيَةُ بِالْمَجْبُوبِ الْعَاجِزِ عَنْ الْجِمَاعِ، وَاَلَّتِي بِهَا سُعَالٌ، وَالْعَاجِزَةُ عَنْ الْوِلَادَةِ لِكِبَرِ سِنِّهَا، وَاَلَّتِي لَهَا كَيٌّ، وَاَلَّتِي لَا لِسَانَ لَهَا فِي الْغَنَمِ خُلَاصَةٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٢٥/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജനിച്ച ഉടനെ മരിച്ച കുട്ടിയെ കുളിപ്പിക്കുമ്പോൾ തയമ്മും ചെയ്യണോ

 

കുഞ്ഞ് ജനിച്ച ശേഷം മരിക്കുകയുമാണെങ്കിൽ കുളിപ്പിക്കണം. കൂടെ തയമ്മും ചെയ്യേണ്ട ആവിശ്യമില്ല.

وَمَنْ اسْتَهَلَّ بَعْدَ الْوِلَادَةِ سُمِّيَ وَغُسِّلَ وَصُلِّيَ عَلَيْهِ وَإِنْ لَمْ يَسْتَهِلَّ أُدْرِجَ فِي خِرْقَةٍ وَلَمْ يُصَلَّ عَلَيْهِ وَيُغَسَّلُ فِي غَيْرِ الظَّاهِرِ مِنْ الرِّوَايَةِ وَهُوَ الْمُخْتَارُ، كَذَا فِي الْهِدَايَةِ، وَالِاسْتِهْلَالُ مَا يُعْرَفُ بِهِ حَيَاةُ الْوَلَدِ مِنْ صَوْتٍ أَوْ حَرَكَةٍ وَلَوْ شَهِدَتْ الْقَابِلَةُ أَوْ الْأُمُّ عَلَى اسْتِهْلَالِ الْوَلَدِ فَإِنَّ قَوْلَهُمَا مَقْبُولٌ فِي جَوَازِ الصَّلَاةِ عَلَيْهِ، هَكَذَا فِي الْمُضْمَرَاتِ.

السِّقْطُ الَّذِي لَمْ تَتِمَّ أَعْضَاؤُهُ لَا يُصَلَّى عَلَيْهِ بِاتِّفَاقِ الرِّوَايَاتِ وَالْمُخْتَارُ أَنْ يُغَسَّلَ وَيُدْفَنَ مَلْفُوفًا فِي خِرْقَةٍ، كَذَا فِي فَتَاوَى قَاضِي خَانْ

[مجموعة من المؤلفين، الفتاوى الهندية، ١٥٩/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


ഫർള് കുളി നിർവഹിക്കുമ്പോൾ സ്ത്രീകൾക്ക് തല നനയ്ക്കാതിരിക്കാൻ എന്തെങ്കിലും ഇളവ് ഉണ്ടോ തല നനയ്ക്കൽ നിർബന്ധമാണോ?


കുളിക്കുമ്പോൾ സ്ത്രീകളുടെ തലമുടി തുറന്ന നിലയിലാണെങ്കിൽ ഫർള് കുളിയിൽ മുഴുവൻ മുടിയും നനക്കലും മുടിയുടെ വേരുകളിലേക്കു വെള്ളം എത്തിക്കലും ഫർളാണ്. മുടി പിന്നിക്കെട്ടി വെച്ചിരിക്കുകയൊ അല്ലെങ്കിൽ കടുത്ത ജട പിടിച്ച നിലയിലോ ആണെങ്കിൽ അത് അഴിക്കേണ്ടതില്ല. ഈ സാഹചര്യത്തിൽ മുഴുവൻ മുടിയും നനയിൽ നിർബന്ധമില്ല മറിച്ച് വേരുകളിലേക്കു (തലയോട്ടി) വെള്ളം എത്തിക്കുന്നത് മാത്രം ഫർളാകുന്നതാണ്. എന്നാൽ മുടി അഴിക്കാതെ വേരുകളിലേക്കു വെള്ളം എത്തിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ മുഴുവൻ മുടിയും അഴിച്ച് കഴുകൽ ഫർളാകുന്നതാണ്.

(قَوْلُهُ: وَلَا تُنْقَضُ ضَفِيرَةٌ إنْ بُلَّ أَصْلُهَا) أَيْ وَلَا يَجِبُ عَلَى الْمَرْأَةِ أَنْ تَنْقُضَ ضَفِيرَتَهَا إنْ بَلَّتْ فِي الِاغْتِسَالِ أَصْلَ شَعْرِهَا وَالضَّفِيرَةُ بِالضَّادِ الْمُعْجَمَةِ الذُّؤَابَةُ مِنْ الضَّفْرِ، وَهُوَ فَتْلُ الشَّعْرِ وَإِدْخَالُ بَعْضِهِ فِي بَعْضٍ وَلَا يُقَالُ بِالظَّاءِ وَالْأَصْلُ فِيهِ مَا رَوَاهُ مُسْلِمٌ وَغَيْرُهُ عَنْ أُمِّ سَلَمَةَ «قَالَتْ: قُلْت: يَا رَسُولَ اللَّهِ إنِّي امْرَأَةٌ أَشُدُّ ضَفْرَ رَأْسِي أَفَأَنْقُضهُ لِغُسْلِ الْجَنَابَةِ فَقَالَ: لَا إنَّمَا يَكْفِيك أَنْ تَحْثِي عَلَى رَأْسِك ثَلَاثَ حَثَيَاتٍ ثُمَّ تُفِيضِينَ عَلَيْك الْمَاءَ فَتَطْهُرِينَ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٥٤/١]

وَلَيْسَ عَلَى الْمَرْأَةِ أَنْ تَنْقُضَ ضَفَائِرَهَا فِي الْغُسْلِ إذَا بَلَغَ الْمَاءُ أُصُولَ الشَّعْرِ وَلَيْسَ عَلَيْهَا بَلُّ ذَوَائِبِهَا هُوَ الصَّحِيحُ. كَذَا فِي الْهِدَايَةِ. وَلَوْ كَانَ شَعْرُ الْمَرْأَةِ مَنْقُوضًا يَجِبُ إيصَالُ الْمَاءِ إلَى أَثْنَائِهِ وَيَجِبُ عَلَى الرَّجُلِ إيصَالُ الْمَاءِ إلَى أَثْنَاءِ اللِّحْيَةِ كَمَا يَجِبُ إلَى أُصُولِهَا وَإِلَى أَثْنَاءِ شَعْرِهِ وَإِنْ كَانَ ضَفِيرًا. كَذَا فِي مُحِيطِ السَّرَخْسِيِّ

[مجموعة من المؤلفين، الفتاوى الهندية، ١٣/١]




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Friday, 16 January 2026

റജബുമായി ബന്ധപ്പെട്ട ചില പ്രത്യേക നിസ്കാരങ്ങളെ പറ്റി കണ്ടു. ഇതിനെ കുറിച്ചുള്ള അഭിപ്രായമെന്താണ്.


അത്തരം ഒരു നിസ്കാരം ശരീഅത്തിൽ സ്ഥിരപ്പെട്ടിട്ടില്ല. 

ഇമാം നവവി (റ) പറയുന്നു. പണ്ഡിതന്മാർ ഈ റഗാഇബ് എന്ന പേരിൽ അറിയപ്പെടുന്ന നിസ്കാരത്തിന്റെ കറാഹത്ത് തെളിയിച്ചിട്ടുണ്ട്. അത് ഉണ്ടാക്കിയവനെയും കണ്ടുപിടിച്ചവനെയും അല്ലാഹു നശിപ്പിക്കട്ടെ!

കാരണം, അത് അംഗീകരിക്കാനാവാത്ത ഒരു ബിദ്‌അത്താണ്.

അത് അറിവില്ലായ്മയും വഴികേടും അടങ്ങിയ ബിദ്‌അത്തുകളിൽ ഒന്നാണ്.

അതിൽ വ്യക്തമായ തെറ്റുകളും അപകൃത്യങ്ങളും അടങ്ങിയിരിക്കുന്നു.

وَاحْتَجَّ بِهِ الْعُلَمَاءُ عَلَى كَرَاهَةِ هَذِهِ الصَّلَاةِ الْمُبْتَدَعَةِ الَّتِي تُسَمَّى الرَّغَائِبُ قَاتَلَ اللَّهُ وَاضِعَهَا وَمُخْتَرِعَهَا فَإِنَّهَا بِدْعَةٌ مُنْكَرَةٌ مِنَ الْبِدَعِ الَّتِي هِيَ ضَلَالَةٌ وَجَهَالَةٌ وَفِيهَا مُنْكَرَاتٌ ظَاهِرَةٌ وَقَدْ صَنَّفَ جَمَاعَةٌ مِنَ الْأَئِمَّةِ مُصَنَّفَاتٍ نَفِيسَةً فِي تَقْبِيحِهَا وَتَضْلِيلِ مُصَلِّيهَا وَمُبْتَدِعِهَا وَدَلَائِلِ قبحها وبطلانها وتضلل فَاعِلِهَا أَكْثَرَ مِنْ أَنْ تُحْصَرَ وَاللَّهُ أَعْلَمُ

[النووي، شرح النووي على مسلم، ٢٠/٨]

الصَّلَاةُ الْمَعْرُوفَةُ بصلاة الرغائب وهي ثنتى عَشْرَةَ رَكْعَةً تُصَلَّى بَيْنَ الْمَغْرِبِ وَالْعِشَاءِ لَيْلَةَ أَوَّلِ جُمُعَةٍ فِي رَجَبٍ وَصَلَاةُ لَيْلَةِ نِصْفِ شَعْبَانَ مِائَةُ رَكْعَةٍ وَهَاتَانِ الصَّلَاتَانِ بِدْعَتَانِ وَمُنْكَرَانِ قَبِيحَتَانِ وَلَا يُغْتَرُّ بِذَكَرِهِمَا فِي كِتَابِ قُوتِ الْقُلُوبِ وَإِحْيَاءِ عُلُومِ الدِّينِ وَلَا بِالْحَدِيثِ الْمَذْكُورِ فِيهِمَا فَإِنَّ كُلَّ ذَلِكَ بَاطِلٌ وَلَا يُغْتَرُّ بِبَعْضِ مَنْ اشْتَبَهَ عَلَيْهِ حُكْمُهُمَا مِنْ الْأَئِمَّةِ فَصَنَّفَ وَرَقَاتٍ فِي اسْتِحْبَابِهِمَا فَإِنَّهُ غَالِطٌ فِي ذَلِكَ

[النووي، المجموع شرح المهذب، ٥٦/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ഒരാൾക്ക് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ പൈസ ഉപയോഗിച്ച് മറ്റൊരു ലോണിന്റെ മേൽ വരുന്ന പലിശ അടയ്ക്കൽ അനുവദനീയമാണോ


ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയിൽ നിന്ന് ലഭിക്കുന്ന പലിശയിൽ നിന്ന് വ്യക്തിപരമായോ പൊതുവായോ ഒരുതരത്തിലുള്ള പ്രയോജവും എടുക്കൽ അനുവദനീയമല്ല. ആ പലിശ പൈസ യഥാർത്ഥ ഉടമയ്ക്കു തന്നെ തിരികെ നൽകലാണ് അടിസ്ഥാന നിയമം അഥവാ ഏത് സ്ഥലത്തിൽ നിന്നാണ് ആ പണം വന്നതോ അവിടേക്കു തന്നെ അത് മടക്കി നൽകണം. അത് സാധ്യമല്ലെങ്കിൽ പ്രതിഫലം പ്രതീക്ഷിക്കാതെയായി സാധുക്കൾക്കും നിർധനർക്കും ഈ തുക സദഖ ചെയ്യണം.

പലിശ പണം കൊണ്ട് പലിശ അടയ്ക്കൽ രണ്ടു രൂപത്തിൽ സാധുവായിരിക്കും.

  • ഏതൊരു ബാങ്കിൽ നിന്നാണോ പലിശ ലഭിക്കുന്നത് അതേ ബാങ്കിൽ തന്നെയാണ് പലിശ അടക്കേണ്ടിവരുന്നതെങ്കിൽ അത്തരം ഘട്ടത്തിൽ പലിശ പൈസ ഉപയോഗിച്ച് പലിശ അടക്കാവുന്നതാണ്. ഉദാ: SBI യിൽ നിന്ന് കിട്ടിയ പലിശ SBI യിൽ തന്നെ പലിശയായി നൽകുന്നു. ഇവിടെ പലിശ തുകയുടെ യഥാർത്ഥ ഉടമയ്ക്കു തന്നെ തിരികെ നൽകുന്നു എന്ന അടിസ്ഥാനത്തിലാണ് അനുവദനീയമാകുന്നത്. ഈ രീതിയിൽ സമ്പന്നർക്കും സാധുക്കൾക്കും ഒരേ പോലെ പലിശ അടക്കാവുന്നതാണ്.
  • പലിശ അടയ്ക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാത്ത സക്കാത്തിന്റെ അവകാശികളായ സാധുക്കൾക്ക് പലിശയുടെ പണം സ്വീകരിച്ച് പലിശ അടക്കാവുന്നതാണ്. ഇവിടെ മറ്റേതെങ്കിലും രീതിയിൽ പലിശ അടയ്ക്കാൻ സാമ്പത്തികം ഉള്ളവരാണെങ്കിൽ പറയപ്പെട്ട രീതിയിൽ പലിശ അടയ്ക്കൽ അനുവദനീയമല്ല. 

[وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ، 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٩/٥]

يَجِبُ عَلَيْهِ أَنْ يَرُدَّهُ إِنْ وُجِدَ الْمَالِكُ، وَإِلَّا فَفِي جَمِيعِ الصُّوَرِ يَجِبُ عَلَيْهِ أَنْ يَتَصَدَّقَ بِمِثْلِ مِلْكِ الأَمْوَالِ عَلَى الْفُقَرَاءِ

بذل المجهود — ١/٣٥٩

وَلَا يَأْخُذُونَ مِنْهُ شَيْئًا وَهُوَ أَوْلَى بِهِمْ وَيَرُدُّونَهَا عَلَى أَرْبَابِهَا إنْ عَرَفُوهُمْ، وَإِلَّا تَصَدَّقُوا بِهَا لِأَنَّ سَبِيلَ الْكَسْبِ الْخَبِيثِ التَّصَدُّقُ إذَا تَعَذَّرَ الرَّدُّ عَلَى صَاحِبِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٥/٦]

وَيَجِبُ عَلَيْهِ تَفْرِيغُ ذِمَّتِهِ بِرَدِّهِ إلَى أَرْبَابِهِ إنْ عُلِمُوا وَإِلَّا إلَى الْفُقَرَاءِ 

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢١/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഖളാ ആയ നോമ്പ് പിടിച്ചു വീട്ടാതെ അടുത്ത റമളാൻ ആയാൽ ഫിദിയ കൊടുക്കണോ?


റമദാനിലെ നോമ്പുകൾ ഖളാ ആയാൽ പെട്ടന്ന് തന്നെ പിടിച്ചു വീട്ടേണ്ടതാണ്. അടുത്ത റമദാനിന് മുമ്പ് വീട്ടിയില്ലന്നതിന്റെ പേരിൽ ഫിദ്യ ഒന്നും നിർബന്ധമില്ല.

وَلِهَذَا قَالَ أَصْحَابُنَا: إنَّهُ لَا يُكْرَهُ لِمَنْ عَلَيْهِ قَضَاءُ رَمَضَانَ أَنْ يَتَطَوَّعَ، وَلَوْ كَانَ الْوُجُوبُ عَلَى الْفَوْرِ لَكُرِهَ لَهُ التَّطَوُّعُ قَبْلَ الْقَضَاءِ لِأَنَّهُ يَكُونُ تَأْخِيرًا لِلْوَاجِبِ عَنْ وَقْتِهِ الْمَضِيقِ، وَإِنَّهُ مَكْرُوهٌ، وَعَلَى هَذَا قَالَ أَصْحَابُنَا: إنَّهُ إذَا أَخَّرَ قَضَاءَ رَمَضَانَ حَتَّى دَخَلَ رَمَضَانُ آخَرُ فَلَا فِدْيَةَ عَلَيْهِ

[الكاساني، بدائع الصنائع في ترتيب الشرائع، ١٠٤/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഷഅബാനിൽ നിഫാസിൽ നിന്നും ശുദ്ധിയാകുന്ന സ്ത്രീക്ക് റമദാനിൽ നോമ്പ് പിടിക്കൽ നിർബന്ധം ആണോ ? ആരോഗ്യം പരിഗണിച് ഒഴിവാക്കിയാൽ ഫിദ്യ മുദ്ദ് നൽകേണ്ടതുണ്ടോ ?


കുഞ്ഞിന് പാൽ നൽകുന്ന സ്ത്രീയ്ക്ക് സ്വന്തം ആരോഗ്യത്തിന് ദോഷം സംഭവിക്കുമെന്ന ശക്തമായ ആശങ്ക ഉണ്ടായിരിക്കയും അവളുടെ പാലൊഴികെ കുഞ്ഞിന് മറ്റേതെങ്കിലും ഭക്ഷണ ക്രമീകരണമില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ ആ സാഹചര്യത്തിൽ നോമ്പ് പിടിക്കൽ നിർബന്ധമില്ല. പിന്നീട് ഖളാ വീട്ടിയാൽ മതിയാകും. ഫിദ്യ ഒന്നും നൽകേണ്ടതില്ല.

ഇനി കുഞ്ഞിന് മറ്റേതെങ്കിലും രീതിയിൽ ഭക്ഷണം നൽകാനാകുമെങ്കിൽ ആരോഗ്യ അവസ്ഥയിൽ ആശങ്ക ഇല്ലെങ്കിൽ നോമ്പ് പിടിക്കൽ നിർബന്ധമാണ്.

(وَالْحَامِلُ وَالْمُرْضِعُ إذَا خَافَتَا عَلَى أَنْفُسِهِمَا أَوْ وَلَدَيْهِمَا أَفْطَرَتَا وَقَضَتَا) دَفْعًا لِلْحَرَجِ (وَلَا كَفَّارَةَ عَلَيْهِمَا) لِأَنَّهُ إفْطَارٌ بِعُذْرٍ (وَلَا فِدْيَةَ عَلَيْهِمَا) خِلَافًا لِلشَّافِعِيِّ - رَحِمَهُ اللَّهُ - فِيمَا إذَا خَافَتْ عَلَى الْوَلَدِ، هُوَ يَعْتَبِرُهُ بِالشَّيْخِ الْفَانِي. وَلَنَا أَنَّ الْفِدْيَةَ بِخِلَافِ الْقِيَاسِ فِي الشَّيْخِ الْفَانِي، وَالْفِطْرَ بِسَبَبِ الْوَلَدِ لَيْسَ فِي مَعْنَاهُ لِأَنَّهُ عَاجِزٌ بَعْدَ الْوُجُوبِ، وَالْوَلَدُ لَا وُجُوبَ عَلَيْهِ أَصْلًا

[الكمال بن الهمام، فتح القدير للكمال ابن الهمام، ٣٥٥/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ചെറിയ കുട്ടിയുടെ അധികരിച്ച കരച്ചിൽ മാറാൻ എന്തെങ്കിലും ദിക്റോ ദുആ ക്കളോ ഉണ്ടോ


സാധാരണയായി എല്ലാ കുട്ടികളും കരയാറുള്ളതാണ്. അതിനാൽ അതിനെക്കുറിച്ച് അധികമായി ആശങ്കപ്പെടേണ്ടതില്ല. എന്നാൽ കുട്ടി അത്യധികമായി കരയുന്നതിനാൽ ഏതെങ്കിലും രോഗമുണ്ടെന്ന സംശയം തോന്നുന്നുവെങ്കിൽ ഒരു നല്ല വൈദ്യനെയോ ഡോക്ടറെയോ കാണിച്ച് ചികിത്സ നേടേണ്ടതാണ്.

അതോടപ്പം 

  • സൂറത്തുൽ ഫാത്തിഹയും സൂറത്തുൽ തക്വീർ (ഇദാശ്ശംസു കുവ്വിറത്) മൂന്നു പ്രാവശ്യം വീതം ഓതി വെള്ളത്തിൽ ഊതി ആ വെള്ളം കുട്ടിക്ക് കുടിപ്പിച്ചുകൊണ്ടിരിക്കുക.
  • ശിഫായുടെ ആയത്തുകൾ പതിവായി ഓതി കുട്ടിയുടെ മേൽ ഊതുകയും വേണം. കുട്ടിക്ക് നൽകുന്ന ആഹാര പാനീയങ്ങളിൽ ഈ ആയത്തുകൾ ഓതി ഊതിയ ശേഷം നൽകുന്നതും ഉത്തമമാണ്.

ശിഫായുടെ ആയത്തുകൾ

 {وَیَشْفِ صُدُورَ قَوْمٍ مُّؤْمِنِیْنَ} [التوبة: 14:9]

{وَشِفَآءٌ لِّمَا فِى ٱلصُّدُورِ} [یونس: 57:10]

{يَخْرُجُ مِنْ بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِّلنَّاسِ‌} [النحل: 69:16]

 {وَنُنَزِّلُ مِنَ الْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِيْنَ} [الإسراء: 82:17]

{وَإِذَا مَرِضْتُ فَهُوَ يَشْفِین} [الشعراء: 80:86]

 {قُلْ هُوَ لِلَّذِينَ ءَامَنُواْ هُدًى وَشِفَآءٌ} [حٰم السجدة: 41:44]

അവലംബം : ഉസ്വാ റസൂൽ അക്രം ﷺ മുഹമ്മദ്‌ അബ്ദുൽ ഹയ്യ് ആരീഫി (റ)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുലപ്പാൽ വിൽക്കുന്നതിന്റെ വിധി എന്താണ്


അനുവദനീയമല്ല

ولا بيع لبن امرأة في قدح" وقال الشافعي رحمه الله يجوز بيعه لأنه مشروب طاهر، ولنا أنه جزء الآدمي وهو بجميع أجزائه مكرم مصون عن الابتذال بالبيع، ولا فرق في ظاهر الرواية بين لبن الحرة والأمة

[المَرْغِيناني، الهداية في شرح بداية المبتدي، ٤٦/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജമാഅത് നിസ്കാരത്തിൽ മുന്നിലെ സഫിൽ സ്ഥലം ഇല്ലാത്തതിനാൽ പിന്നിലെ സ്വഫിൽ ഒറ്റക്ക് നിന്ന് നമസ്കരിക്കുന്നതിന്റെ വിധി ? അഥവാ ഒറ്റയ്ക്കായാൽ മുന്നിലെ സഫിൽ നിന്ന് ഒരാളെ പിറകിലേക്ക് വലിക്കാമോ


മുന്നിലെ സഫിൽ സ്ഥലം ഉണ്ടായിരിക്കെ ഒരാൾ ഒറ്റയ്ക്ക് പിന്നിലെ സ്വഫിൽ നിന്ന് നമസ്കാരം നിർവഹിച്ചാൽ അത് കറാഹത് തഹ്രീമാണ്. നമസ്കാരം സാധുവായിരിക്കും.

ഇനി ആദ്യ സഫിൽ സ്ഥലം ഇല്ലാതെ വരികയും അടുത്ത സഫിൽ ആരുമില്ലാതിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിസ്കരിക്കുന്നവർ വരാനുണ്ടെങ്കിൽ അയാൾ കാത്തിരിക്കണം രണ്ടാമൻ വന്നാൽ അവനോടൊപ്പം ചേർന്ന് അടുത്ത സ്വഫിൽ നിൽക്കണം.

ഇനി ആരും വരാനില്ലെങ്കിൽ ആദ്യ സഫിൽ നിന്ന് ഈ മസ്അല അറിയുന്ന ഒരാളെ രണ്ടാം സഫിലേക്കായി സമാധാനത്തിൽ പിന്നിലേക്ക് വലിക്കണം. അതായത് അവന്റെ തോളിൽ കൈ വെച്ച് പിന്നിലേക്കു ക്ഷണിക്കണം. അയാളും പിന്നിലെ സഫിലേക്ക് വരേണ്ടതാണ്.(മസ്അല അറിയാത്ത ആളെ വിളിച്ചാൽ ഫിത്നയ്ക്കും അയാൾ കൈ അഴിച്ച് തിരിഞ്ഞു നോക്കി നിസ്കാരം ബാത്തിലാവാനും സാധ്യതയുണ്ട്)

ഇപ്രകാരം മസ്അല അറിയുന്ന ആരെയും മുന്നിലെ സഫിൽ കാണാനില്ലെങ്കിൽ ആവശ്യകത മൂലം ഇമാമിന്റെ പിന്നിലും സഫിന്റെ മദ്ധ്യഭാഗത്തുമായി ഒറ്റയ്ക്ക് നിന്ന് നിസ്കരിക്കാം. അങ്ങനെ ചെയ്താലും നിസ്കാരം സാധുവായിരിക്കും.

وَلَوْ صَلَّى عَلَى رُفُوفِ الْمَسْجِدِ إنْ وَجَدَ فِي صَحْنِهِ مَكَانًا كُرِهَ كَقِيَامَةِ فِي صَفٍّ خَلْفَ صَفٍّ فِيهِ فُرْجَةٌ. قُلْت: وَبِالْكَرَاهَةِ أَيْضًا صَرَّحَ الشَّافِعِيَّةُ. قَالَ السُّيُوطِيّ فِي [بَسْطِ الْكَفِّ فِي إتْمَامِ الصَّفِّ] : وَهَذَا الْفِعْلُ مُفَوِّتٌ لِفَضِيلَةِ الْجَمَاعَةِ الَّذِي هُوَ التَّضْعِيفُ لَا لِأَصْلِ بَرَكَةِ الْجَمَاعَةِ، فَتَضْعِيفُهَا غَيْرُ بَرَكَتِهَا، وَبَرَكَتُهَا هِيَ عَوْدُ بَرَكَةِ الْكَامِلِ مِنْهُمْ عَلَى النَّاقِصِ. اهـ

وَلَوْ وَجَدَ فُرْجَةً فِي الْأَوَّلِ لَا الثَّانِي لَهُ خَرْقُ الثَّانِي لِتَقْصِيرِهِمْ، وَفِي الْحَدِيثِ «مَنْ سَدَّ فُرْجَةً غُفِرَ لَهُ» وَصَحَّ «خِيَارُكُمْ أَلْيَنُكُمْ مَنَاكِبَ فِي الصَّلَاةِ» وَبِهَذَا يُعْلَمُ جَهْلُ مَنْ يَسْتَمْسِكُ عِنْدَ دُخُولِ دَاخِلٍ بِجَنْبِهِ فِي الصَّفِّ وَيَظُنُّ أَنَّهُ رِيَاءٌ كَمَا بُسِطَ فِي الْبَحْرِ،

لَكِنْ نَقَلَ الْمُصَنِّفُ وَغَيْرُهُ عَنْ الْقُنْيَةِ وَغَيْرِهَا مَا يُخَالِفُهُ، ثُمَّ نَقَلَ تَصْحِيحَ عَدَمِ الْفَسَادِ فِي مَسْأَلَةِ مَنْ جَذَبَ مِنْ الصَّفِّ فَتَأَخَّرَ، فَهَلْ ثَمَّ فَرْقٌ؟ فَلْيُحَرَّرْ.......(قَوْلُهُ كَقِيَامِهِ فِي صَفٍّ إلَخْ) هَلْ الْكَرَاهَةُ فِيهِ تَنْزِيهِيَّةٌ أَوْ تَحْرِيمِيَّةٌ، وَيُرْشِدُ إلَى الثَّانِي قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - " وَمَنْ قَطَعَهُ قَطَعَهُ اللَّهُ " ط.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧٠/١]

وَمَتَى اسْتَوَى جَانِبَاهُ يَقُومُ عَنْ يَمِينِ الْإِمَامِ إنْ أَمْكَنَهُ وَإِنْ وَجَدَ فِي الصَّفِّ فُرْجَةً سَدَّهَا وَإِلَّا انْتَظَرَ حَتَّى يَجِيءَ آخَرُ فَيَقِفَانِ خَلْفَهُ، وَإِنْ لَمْ يَجِئْ حَتَّى رَكَعَ الْإِمَامُ يَخْتَارُ أَعْلَمَ النَّاسِ بِهَذِهِ الْمَسْأَلَةِ فَيَجْذِبُهُ وَيَقِفَانِ خَلْفَهُ، وَلَوْ لَمْ يَجِدْ عَالِمًا يَقِفُ خَلْفَ الصَّفِّ بِحِذَاءِ الْإِمَامِ لِلضَّرُورَةِ، وَلَوْ وَقَفَ مُنْفَرِدًا بِغَيْرِ عُذْرٍ تَصِحُّ صَلَاتُهُ عِنْدَنَا خِلَافًا لِأَحْمَدَ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٨/١]

وَيُكْرَهُ لِلْمُنْفَرِدِ أَنْ يَقُومَ فِي خِلَالِ صُفُوفِ الْجَمَاعَةِ فَيُخَالِفَهُمْ فِي الْقِيَامِ وَالْقُعُودِ وَكَذَا لِلْمُقْتَدِي أَنْ يَقُومَ خَلْفَ الصُّفُوفِ وَحْدَهُ إذَا وَجَدَ فُرْجَةً فِي الصُّفُوفِ وَإِنْ لَمْ يَجِدْ فُرْجَةً فِي الصُّفُوفِ رَوَى مُحَمَّدُ بْنُ شُجَاعٍ وَحُسْنُ بْنُ زِيَادٍ عَنْ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - أَنَّهُ لَا يُكْرَهُ فَإِنْ جَرَّ أَحَدًا مِنْ الصَّفِّ إلَى نَفْسِهِ وَقَامَ مَعَهُ فَذَلِكَ أَوْلَى. كَذَا فِي الْمُحِيطِ وَيَنْبَغِي أَنْ يَكُونَ عَالِمًا حَتَّى لَا تَفْسُدَ الصَّلَاةُ عَلَى نَفْسِهِ. كَذَا فِي خِزَانَةِ الْفَتَاوَى

[مجموعة من المؤلفين ,الفتاوى الهندية ,1/107]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

യത്തീമിന് കൊടുക്കാൻ നൽകിയ പൈസ 16 വയസ്സുള്ള പെൺകുട്ടിക്ക് നൽകാമോ


ആരാണ് യതീം

പ്രായപൂർത്തിയാകാത്ത  അവസ്ഥയിൽ ഒരു കുട്ടിയുടെയോ പിതാവ് മരണപ്പെടുകയാണെങ്കിൽ അവൻ/അവൾ യതീമാണ്. പ്രായപൂർത്തിയാകുന്നത് വരെ മാത്രമാണ് യതീമെന്ന സവിശേഷത നിലനിൽക്കുന്നത്. പ്രായപൂർത്തിയായതിന് ശേഷം (ആൺ പെൺ വിത്യാസമില്ലാതെ) ആരും യതീമെന്ന നിലയിൽ തുടരുകയില്ല.

ആൺകുട്ടിയിൽ സ്വപ്നസ്ഖലനം പോലുള്ള പ്രായപൂർത്തിയുടെ ഏതെങ്കിലും ലക്ഷണം പ്രകടമായാൽ അവന്റെ പ്രായപൂർത്തിയുടെ കുറഞ്ഞ പ്രായം പന്ത്രണ്ട് വയസാണ്.

പെൺകുട്ടിയിൽ ഹൈള് പ്രായപൂർത്തിയുടെ ലക്ഷണം പ്രകടമായാൽ കുറഞ്ഞത് ഒൻപത് വയസ്സ് അവളുടെ പ്രായപൂർത്തിയായി കണക്കാക്കപ്പെടും.

ഇരുവരിൽ (ആൺകുട്ടിയിലും പെൺകുട്ടിയിലും) പ്രായപൂർത്തിയുടെ യാതൊരു ലക്ഷണവും പ്രകടമാകാതിരുന്നാൽ ഇരുവരുടെയും പ്രായപൂർത്തിയുടെ പ്രായം ചന്ദ്രവർഷ കണക്കിൽ പതിനഞ്ച് വയസായി കണക്കാക്കപ്പെടും.

ചോദ്യത്തിൽ പറയപ്പെട്ട പെൺകുട്ടി യതീമല്ല. ആ തുക അവൾക്ക് നൽകൽ അനുവദനീയമല്ല.


وَالْيَتِيمُ اسْمٌ لِمَنْ مَاتَ أَبُوهُ قَبْلَ الْحُلُمِ. قَالَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَا يُتْمَ بَعْدَ الْبُلُوغِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٨٨/٦]

وَأَدْنَى مُدَّتِهِ لَهُ اثْنَتَا عَشْرَةَ سَنَةً وَلَهَا تِسْعُ سِنِينَ) هُوَ الْمُخْتَارُ كَمَا فِي أَحْكَامِ الصِّغَارِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٥٤/٦]

بُلُوغُ الْغُلَامِ بِالِاحْتِلَامِ أَوْ الْإِحْبَالِ أَوْ الْإِنْزَالِ، وَالْجَارِيَةُ بِالِاحْتِلَامِ أَوْ الْحَيْضِ أَوْ الْحَبَلِ، كَذَا فِي الْمُخْتَارِ. وَالسِّنُّ الَّذِي يُحْكَمُ بِبُلُوغِ الْغُلَامِ وَالْجَارِيَةِ إذَا انْتَهَيَا إلَيْهِ خَمْسَ عَشْرَةَ سَنَةً عِنْدَ أَبِي يُوسُفَ وَمُحَمَّدٍ - رَحِمَهُمَا اللَّهُ تَعَالَى - وَهُوَ رِوَايَةٌ عَنْ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - وَعَلَيْهِ الْفَتْوَى، .....وَأَدْنَى مُدَّةِ الْبُلُوغِ بِالِاحْتِلَامِ وَنَحْوِهِ فِي حَقِّ الْغُلَامِ اثْنَتَا عَشْرَةَ سَنَةً، وَفِي الْجَارِيَةِ تِسْعُ سِنِينَ، وَلَا يُحْكَمُ بِالْبُلُوغِ إنْ ادَّعَى وَهُوَ مَا دُونَ اثْنَتَيْ عَشْرَةَ سَنَةً فِي الْغُلَامِ وَتِسْعِ سِنِينَ فِي الْجَارِيَةِ

[مجموعة من المؤلفين، الفتاوى الهندية، ٦١/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

യാത്രയിൽ വിത്ർ നിസ്കാരത്തിന് എന്തെങ്കിലും ഇളവ് ഉണ്ടോ


ഷറഈ യാത്രയിലും വിത്ർ നിസ്കാരം മൂന്ന് റകഅത് നിർവഹിക്കൽ നിർബന്ധമാണ്.

فيقصر" المسافر "الفرض" العلمي "الرباعي" فلا قصر للثنائي والثلاثي ولا للوتر فإنه فرض عملي ولا في السنن فإن كان في حال نزول وقرار 

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٤٢٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബാങ്ക് ജോലിക്കാരൻ ഹദ്യയായി കൊണ്ടുവരുന്ന സാധനങ്ങൾ കഴിക്കൽ അനുവദനീയമാണോ. ഹലാൽ ആകുമോ കക്ഷി ബാങ്ക് മാനേജരാണ്.


ബാങ്കിൽ നേരിട്ട് പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിഭാഗത്തിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് ബാങ്ക് ജോലിക്കുപുറമെ മറ്റൊരു ഹലാലായ വരുമാനമാർഗം ഒന്നുമില്ലാതിരിക്കുകയും ബാങ്കിൽ നിന്ന് ലഭിക്കുന്ന അതേ വരുമാനം ഉപയോഗിച്ചാണ് പറയപ്പെട്ട ഹദിയ നൽകുന്നതെങ്കിൽ അത് സ്വീകരിക്കലും കഴിക്കലും അനുവദനീയമല്ല.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും  ഹദിയ ആണെങ്കിൽ അവരുടെ ഹൃദയം മുറിക്കാതെ യുക്തിസഹമായ രീതിയിൽ ക്ഷമ ചോദിച്ച് മടക്കലാണ് നല്ലത്. ഫിത്നയോ അല്ലെങ്കിൽ ബന്ധത്തിൽ വിള്ളലോ ഭയപ്പെടുന്നെങ്കിൽ അത് സ്വീകരിച്ച് സാധുക്കളായ മറ്റാർക്കെങ്കിലും നൽകേണ്ടതാണ്.

എന്നാൽ ബാങ്ക് ജീവനക്കാരന് ബാങ്കിൽ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റൊരു ഹലാലായ വരുമാനമാർഗം ഉണ്ടെങ്കിൽ അത് പരിഗണിച്ച് ആ ഹദിയ സ്വീകരിക്കലും കഴിക്കലും അനുവദനീയമാണ്. എങ്കിലും സൂക്ഷ്മത പാലിക്കുന്നതാണ് എപ്പോഴും നല്ലത്.

أَهْدَى إلَى رَجُلٍ شَيْئًا أَوْ أَضَافَهُ إنْ كَانَ غَالِبُ مَالِهِ مِنْ الْحَلَالِ فَلَا بَأْسَ إلَّا أَنْ يَعْلَمَ بِأَنَّهُ حَرَامٌ، فَإِنْ كَانَ الْغَالِبُ هُوَ الْحَرَامَ يَنْبَغِي أَنْ لَا يَقْبَلَ الْهَدِيَّةَ، وَلَا يَأْكُلَ الطَّعَامَ إلَّا أَنْ يُخْبِرَهُ بِأَنَّهُ حَلَالٌ وَرِثْتُهُ أَوْ اسْتَقْرَضْتُهُ مِنْ رَجُلٍ، كَذَا فِي الْيَنَابِيعِ

وَلَا يَجُوزُ قَبُولُ هَدِيَّةِ أُمَرَاءِ الْجَوْرِ؛ لِأَنَّ الْغَالِبَ فِي مَالِهِمْ الْحُرْمَةُ إلَّا إذَا عَلِمَ أَنَّ أَكْثَرَ مَالِهِ حَلَالٌ بِأَنْ كَانَ صَاحِبَ تِجَارَةٍ أَوْ زَرْعٍ فَلَا بَأْسَ بِهِ؛ لِأَنَّ أَمْوَالَ النَّاسِ لَا تَخْلُو عَنْ قَلِيلٍ حَرَامٍ فَالْمُعْتَبَرُ الْغَالِبُ، وَكَذَا أَكْلُ طَعَامِهِمْ، كَذَا فِي الِاخْتِيَارِ شَرْحِ الْمُخْتَارِ

[مجموعة من المؤلفين ,الفتاوى الهندية ,5/342]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

786 ന് ഇസ്ലാമിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ


സംഖ്യാശാസ്ത്രത്തിലെ (علم الاعداد) കണക്കുപ്രകാരം “بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ” എന്ന വചനത്തിലെ അക്ഷരമൂല്യങ്ങളുടെ ആകെ തുകയാണ് 786 എന്ന സംഖ്യ. 

ب=2 س=60 م=40 ا=1 ل=30 ل=30 ھ=5 

ا=1 ل=30 ر=200 ح=8 م=40 ن=50 

ا=1 ل=30 ر=200 ح=8 ي=10 م=40

 ആകെ തുക = 786

786 എന്നത് بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ ന് പകരമോ സ്ഥാനപൂരകമോ അ ല്ല. മറിച്ച് എഴുതുന്ന വ്യക്തി തുടക്കത്തിൽ ബിസ്മി വായിച്ചതിന്റെ ഒരു അടയാളം മാത്രമാണ് ഇത്. അതിനാൽ അത് വായിക്കുന്ന വ്യക്തിയും بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ എന്ന് വായിക്കണം എന്നതാണ് ഉദ്ദേശം. അതിനാൽ 786 നെ തന്നെ ബിസ്മി എന്ന് കരുതുകയോ അല്ലെങ്കിൽ അത് ബിസ്മിയുടെ സ്ഥാനത്ത് ഉപയോഗിക്കുകയോ ചെയ്യുന്നത് ശരിയല്ല. അതുപോലെ തന്നെ 786  എന്നതിന് പൂർണ്ണമായും ബിസ്മി എഴുതിയതിനുള്ള പുണ്യം ലഭിക്കുകയുമില്ല. പൂർണ്ണമായും ബിസ്മി എഴുതലാണ് സുന്നത്.


മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബാങ്ക് ആരംഭിക്കുന്നതിനു മുമ്പ് ശബ്ദത്തിൽ സ്വലാത്ത് പറയുന്ന രീതി കാണുന്നു. അതിന്റെ വിധി എന്താണ് സുന്നതാണോ


സ്വലാത്ത് ഒരു പ്രത്യേക ഇബാദത്താണ്. ധരാളം മഹത്വങ്ങൾ ഖുർആനിലും ഹദീസുകളിലും വന്നിട്ടുണ്ട്.ബാങ്ക് എന്നത് നിസ്കാര സമയത്തെ അറിയിക്കാൻ ഷരീഅത്ത് നിർദേശിച്ചിട്ടുള്ള പ്രത്യേക ഇബാദത്താണ്. അതിന്റെ വാക്കുകൾ ഹദീസിൽ തന്നെ സ്ഥിരപ്പെട്ടിട്ടുണ്ട്. ബാങ്കിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ കുറക്കലോ അനുവദനീയമല്ല.

ബാങ്കിന് മുമ്പും ശേഷവും ഉച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നത് ശരീഅത്തിൽ തെളിയപ്പെട്ടിട്ടില്ല. ഇത് ബാങ്കിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലിന് തുല്യമാണ്. സ്വലാത്തിന്റെ മഹത്വങ്ങളെക്കുറിച്ചുള്ള എല്ലാ ഹദീസുകളും സഹാബാക്കൾക്കും താബിഈങ്ങൾക്കും തബഅതാബിഈങ്ങൾക്കും അറിയാമായിരുന്നു. എന്നിട്ടും അവരിൽ ആരും ബാങ്കിന് മുമ്പോ ശേഷമോ ഉച്ചത്തിൽ സ്വലാത്ത് സ്ഥിരമായ പതിവാക്കിയിട്ടില്ല.

ബാങ്കിന് മുമ്പും ശേഷവും ഉച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നത് ബിദ്അത്താണ്. അത് ഉപേക്ഷിക്കൽ നിർബന്ധമാണ്. ബാങ്കിന് ശേഷം പതുക്കെ വ്യക്തിപരമായി അത് അദാനിന്റെ ഭാഗമെന്ന് കരുതാതെ സ്വലാത്ത് ചൊല്ലൽ സുന്നത്തിലൂടെ തെളിയപ്പെട്ടതാണ്. അത്രമാത്രം അമൽ ചെയ്യുന്നത് മുസ്തഹ്സൻ (പ്രശംസനീയമായ) പ്രവർത്തനമാണ്. മുസ്തഹബ്ബാണ്.

(وَسُئِلَ) هَلِ الصَّلَاةُ عَلَى النَّبِيِّ ﷺ مُسْتَحَبَّةٌ قَبْلَ الْأَذَانِ كَمَا هِيَ بَعْدَهُ، أَوْ لَا؟ .....وَهَلْ يُنْهَى عَنْهَا، وَعَنِ الصَّلَاةِ عَلَى النَّبِيِّ ﷺ قَبْلَ الْأَذَانِ، أَوْ لَا؟ (فَأَجَابَ)...... وَأَمَّا الصَّلَاةُ وَالسَّلَامُ عَلَى النَّبِيِّ ﷺ بَعْدَ الْأَذَانِ وَالْإِقَامَةِ فَإِنَّهُمَا مَنْدُوبَانِ، كَمَا صَرَّحَ بِهِ أَصْحَابُنَا. وَمِمَّا جَاءَ بِذَلِكَ خَبَرُ مُسْلِمٍ، وَالْأَرْبَعَةِ إِلَّا ابْنَ مَاجَهَ، أَنَّهُ ﷺ قَالَ: «إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ، ثُمَّ صَلُّوا عَلَيَّ؛ فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا، ثُمَّ سَلُوا اللَّهَ تَعَالَى لِيَ الْوَسِيلَةَ؛ فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ تَعَالَى، وَأَرْجُو أَنْ أَكُونَ هُوَ أَنَا، فَمَنْ سَأَلَ اللَّهَ لِيَ الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ…....» فَمَنْ أَتَى بِوَاحِدٍ مِنْهُمَا فِي ذَلِكَ مُعْتَقِدًا سُنِّيَّتَهُ فِي ذَلِكَ الْمَحَلِّ الْمَخْصُوصِ نُهِيَ عَنْهُ وَمُنِعَ مِنْهُ؛ لِأَنَّهُ تَشْرِيعٌ بِغَيْرِ دَلِيلٍ، وَمَنْ شَرَعَ بِلَا دَلِيلٍ يُزْجَرُ عَنْ ذَلِكَ وَيُنْهَى عَنْهُ. (فَائِدَةٌ): قَدْ أَحْدَثَ الْمُؤَذِّنُونَ الصَّلَاةَ وَالسَّلَامَ عَلَى رَسُولِ اللَّهِ ﷺ عَقِيبَ الْأَذَانِ لِلْفَرَائِضِ الْخَمْسِ؛ إِلَّا الصُّبْحَ وَالْجُمُعَةَ فَإِنَّهُمْ يُقَدِّمُونَ ذَلِكَ فِيهِمَا عَلَى الْأَذَانِ، وَإِلَّا الْمَغْرِبَ فَإِنَّهُمْ لَا يَفْعَلُونَهُ غَالِبًا لِضِيقِ وَقْتِهَا.وَلَقَدِ اسْتُفْتِيَ مَشَايِخُنَا وَغَيْرُهُمْ فِي الصَّلَاةِ وَالسَّلَامِ عَلَيْهِ ﷺ بَعْدَ الْأَذَانِ عَلَى الْكَيْفِيَّةِ الَّتِي يَفْعَلُهَا الْمُؤَذِّنُونَ، فَأَفْتَوْا بِأَنَّ الْأَصْلَ سُنَّةٌ، وَالْكَيْفِيَّةَ بِدْعَةٌ

[الفتاوى الفقهية الكبرى، ابن حجر الهيتمي كتابُ الصَّلَاةِ، بابُ الأَذَانِ، 1- 129,130,131]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മസ്ജിദിൽ നികാഹ് നടത്തുന്നതിന്റെ വിധി ?


മസ്ജിദിൽ നികാഹ് നടത്തൽ മുസ്തഹബ്ബാണ്. മസ്ജിദ് അല്ലാത്ത സ്ഥലങ്ങളിലും നികാഹ് നടത്തൽ അനുവദനീയമാണ്. 

عَنْ عَائِشَةَ قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أَعْلِنُوا هَذَا النِّكَاحَ وَاجْعَلُوهُ فِي الْمَسَاجِدِ وَاضْرِبُوا عَلَيْهِ بِالدُّفُوفِ» . رَوَاهُ التِّرْمِذِيُّ

قوله: (وَعَنْ عَائِشَةَ قَالَتْ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أَعْلَنُوا هَذَا النِّكَاحَ) أَيْ: بِالْبَيِّنَةِ فَالْأَمْرُ لِلْوُجُوبِ أَوْ بِالْإِظْهَارِ وَالِاشْتِهَارِ فَالْأَمْرُ لِلِاسْتِحْبَابِ كَمَا فِي قَوْلِهِ (وَاجْعَلُوهُ فِي الْمَسَاجِدِ) وَهُوَ إِمَّا لِأَنَّهُ أَدْعَى إِلَى الْإِعْلَانِ أَوْ لِحُصُولِ بِرْكَةِ الْمَكَانِ وَيَنْبَغِي أَنْ يُرَاعَى فِيهِ أَيْضًا فَضِيلَةُ الزَّمَانِ لِيَكُونَ نُورًا عَلَى نُورٍ وَسُرُورًا عَلَى سُرُورٍ، قَالَ ابْنُ الْهُمَامِ: " يُسْتَحَبُّ مُبَاشَرَةَ عَقْدِ النِّكَاحِ فِي الْمَسْجِدِ لِكَوْنِهِ عِبَادَةً 

(مرقاة المفاتیح 5/2072)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

പുരുഷൻമാർക്ക് സിൽവർ (വെള്ളി) ചെയിൻ ഇടാമോ


അനുവദനീയമല്ല..

(وَلَا يَتَخَتَّمُ) إلَّا بِالْفِضَّةِ لِحُصُولِ الِاسْتِغْنَاءِ بِهَا فَيَحْرُمُ (بِغَيْرِهَا كَحَجَرٍ)....(قَوْلُهُ فَيَحْرُمُ بِغَيْرِهَا إلَخْ) لِمَا رَوَى الطَّحَاوِيُّ بِإِسْنَادِهِ إلَى عِمْرَانَ بْنِ حُصَيْنٍ وَأَبِي هُرَيْرَةَ قَالَ: «نَهَى رَسُولُ اللَّهِ - صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ - عَنْ خَاتَمِ الذَّهَبِ» ، وَرَوَى صَاحِبُ السُّنَنِ بِإِسْنَادِهِ إلَى عَبْدِ اللَّهِ بْنِ بُرَيْدَةَ عَنْ أَبِيهِ: «أَنَّ رَجُلًا جَاءَ إلَى النَّبِيِّ - صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ - وَعَلَيْهِ خَاتَمٌ مِنْ شَبَهٍ فَقَالَ لَهُ: مَالِي أَجِدُ مِنْك رِيحَ الْأَصْنَامِ فَطَرَحَهُ ثُمَّ جَاءَ وَعَلَيْهِ خَاتَمٌ مِنْ حَدِيدٍ فَقَالَ: مَالِي أَجِدُ عَلَيْك حِلْيَةَ أَهْلِ النَّارِ فَطَرَحَهُ فَقَالَ: يَا رَسُولَ اللَّهِ مِنْ أَيِّ شَيْءٍ أَتَّخِذُهُ؟ قَالَ: اتَّخِذْهُ مِنْ وَرِقٍ وَلَا تُتِمّهُ مِثْقَالًا» " فَعُلِمَ أَنَّ التَّخَتُّمَ بِالذَّهَبِ وَالْحَدِيدِ وَالصُّفْرِ حَرَامٌ فَأُلْحِقَ الْيَشْبُ بِذَلِكَ لِأَنَّهُ قَدْ يُتَّخَذُ مِنْهُ الْأَصْنَامُ، فَأَشْبَهَ الشَّبَهَ الَّذِي هُوَ مَنْصُوصٌ مَعْلُومٌ بِالنَّصِّ إتْقَانِيٌّ وَالشَّبَهُ مُحَرَّكًا النُّحَاسُ الْأَصْفَرُ قَامُوسٌ وَفِي الْجَوْهَرَةِ وَالتَّخَتُّمُ الْحَدِيدِ وَالصُّفْرِ وَالنُّحَاسِ وَالرَّصَاصِ مَكْرُوهٌ لِلرَّجُلِ وَالنِّسَاءِ (قَوْلُهُ جَوَازُ الْيَشْبِ) بِالْبَاءِ أَوْ الْفَاءِ أَوْ الْمِيمِ وَفَتْحِ أَوَّلِهِ وَسُكُونِ ثَانِيهِ وَتَحْرِيكُهُ خَطَأٌ كَمَا فِي الْمُغْرِبِ، قَالَ الْقُهُسْتَانِيُّ: وَقِيلَ إنَّهُ لَيْسَ بِحَجَرٍ فَلَا بَأْسَ بِهِ وَهُوَ الْأَصَحُّ كَمَا فِي الْخُلَاصَةِ اهـ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/360]

وَلَا يَزِيدُهُ عَلَى مِثْقَالٍ(وَتَرْكُ التَّخَتُّمِ لِغَيْرِ السُّلْطَانِ وَالْقَاضِي) وَذِي حَاجَةٍ إلَيْهِ كَمُتَوَلٍّ (أَفْضَلُ).....قَوْلُهُ وَتَرْكُ التَّخَتُّمِ إلَخْ) أَشَارَ إلَى أَنَّ التَّخَتُّمَ سُنَّةٌ لِمَنْ يَحْتَاجُ إلَيْهِ كَمَا فِي الِاخْتِيَارِ قَالَ الْقُهُسْتَانِيُّ: وَفِي الْكَرْمَانِيِّ نَهَى الْحَلْوَانِيُّ بَعْضَ تَلَامِذَتِهِ عَنْهُ، وَقَالَ: إذَا صِرْت قَاضِيًا فَتَخَتَّمْ وَفِي الْبُسْتَانِ عَنْ بَعْضِ التَّابِعِينَ لَا يَتَخَتَّمُ إلَّا ثَلَاثَةٌ: أَمِيرٌ، أَوْ كَاتِبٌ، أَوْ أَحْمَقُ وَظَاهِرُهُ أَنَّهُ يُكْرَهُ لِغَيْرِ ذِي الْحَاجَةِ لَكِنَّ قَوْلَ الْمُصَنِّفِ أَفْضَلُ كَالْهِدَايَةِ وَغَيْرِهَا يُفِيدُ الْجَوَازَ، وَعَبَّرَ فِي الدُّرَرِ بِأَوْلَى وَفِي الْإِصْلَاحِ بِأَحَبَّ، فَالنَّهْيُ لِلتَّنْزِيهِ وَفِي التَّتَارْخَانِيَّة عَنْ الْبُسْتَانِ: كَرِهَ بَعْضُ النَّاسِ اتِّخَاذَ الْخَاتَمِ إلَّا لِذِي سُلْطَانٍ وَأَجَازَهُ عَامَّةُ أَهْلِ الْعِلْمِ، وَعَنْ يُونُسَ بْنِ أَبِي إِسْحَاقَ قَالَ: رَأَيْت قَيْسَ بْنَ أَبِي حَازِمٍ وَعَبْدَ الرَّحْمَنِ بْنَ الْأَسْوَدِ وَالشَّعْبِيَّ وَغَيْرَهُمْ يَتَخَتَّمُونَ فِي يَسَارِهِمْ وَلَيْسَ لَهُمْ سُلْطَانٌ وَلِأَنَّ السُّلْطَانَ يَلْبِسُ لِلزِّينَةِ وَالْحَاجَةُ إلَى الْخَتْمِ وَغَيْرِهِ فِي حَاجَةِ الزِّينَةِ وَالْخَتْمِ سَوَاءٌ فَجَازَ لِغَيْرِهِ وَبِهِ نَأْخُذُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/361]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വിജ്ഞാനവും സമ്പത്തും


നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ് (റ) പറയുന്നു:

ഏഴ് കാരണങ്ങൾ കൊണ്ട് സമ്പത്തിനെക്കാൾ വിജ്ഞാനമാണ് ശ്രേഷ്ഠമായത്. 

  1. ഇൽമ് (വിജ്ഞാനം) പ്രവാചകന്മാരുടെ അനന്തരാവകാശവും,സമ്പത്ത് ധിക്കാരികളുടെ അനന്തരാവകാശവുമാണ്.
  2. ഇൽമ് ചെലവഴിക്കൽ കൊണ്ട് ചുരുങ്ങുകയില്ല എന്നാൽ സമ്പത്ത് ചെലവഴിക്കൽ കൊണ്ട് ചുരുങ്ങും.
  3. സമ്പത്ത് ഒരുസൂക്ഷിപ്പുകാരനിലേക്ക് ആവശ്യമാകും എന്നാൽ ഇൽമ് അറിവുള്ളവനെ സംരക്ഷിക്കും.
  4. ഒരാൾ മരണപ്പെട്ടാൽ അവന്റെ സമ്പത്ത് ഭൂമുഖത്ത് അവശേഷിക്കും എന്നാൽ ഇൽമ് അവനോടൊപ്പം ഖബറിൽ പ്രവേശിക്കും.
  5. സമ്പത്ത് സത്യവിശ്വാസിക്കും, സത്യനിഷേധിക്കും ലഭിക്കും എന്നാൽ യഥാർത്ഥ ഇൽമ് സത്യവിശ്വാസിക്ക് മാത്രമേ ലഭിക്കുകയുള്ളു.
  6. മതപരമായ കാര്യങ്ങളിൽ മുഴുവൻ ജനങ്ങളും ഇൽമുള്ളവനിലേക്ക് ആവശ്യക്കാരാകും എന്നാൽ എല്ലാ ജനങ്ങളും  സമ്പത്തുള്ളവനിലേക്ക് ആവശ്യക്കാരാവുകയില്ല.
  7. ഇൽമ് ഒരാളെ പരലോകത്ത് സ്വിറാത്വ് മുറിച്ചുകടക്കുന്നതിന്ശക്തിപ്പെടുത്തും എന്നാൽ അന്യായമായ സമ്പത്ത് സ്വിറാത്വ് മുറിച്ചുകടക്കുന്നതിൽ നിന്നും അവനെ തടയും.


 قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ: الْعِلْمُ أَفْضَلُ مِنَ الْمَالِ بِسَبْعَةِ أَوْجُهٍ: أَوَّلُهَا: الْعِلْمُ مِيرَاثُ الْأَنْبِيَاءِ، وَالْمَالُ مِيرَاثُ الْفَرَاعِنَةِ. الثَّانِي: الْعِلْمُ لَا يَنْقُصُ بِالنَّفَقَةِ وَالْمَالُ يَنْقُصُ، وَالثَّالِثُ: يَحْتَاجُ الْمَالُ إِلَى الْحَافِظِ وَالْعِلْمُ يَحْفَظُ صَاحِبَهُ. وَالرَّابِعُ: إِذَا مَاتَ الرَّجُلُ يَبْقَى مَالُهُ وَالْعِلْمُ يَدْخُلُ مَعَ صَاحِبِهِ قَبْرَهُ. وَالْخَامِسُ: الْمَالُ يَحْصُلُ لِلْمُؤْمِنِ وَالْكَافِرِ وَالْعِلْمُ لَا يَحْصُلُ إِلَّا لِلْمُؤْمِنِ، وَالسَّادِسُ: جَمِيعُ النَّاسِ يَحْتَاجُونَ إِلَى صَاحِبِ الْعِلْمِ فِي أَمْرِ دِينِهِمْ وَلَا يَحْتَاجُونَ إِلَى صَاحِبِ الْمَالِ. السَّابِعُ: الْعِلْمُ يُقَوِّي الرَّجُلَ عَلَى الْمُرُورِ عَلَى الصِّرَاطِ وَالْمَالُ يَمْنَعُهُ

(تفسير الرازي)

ഒരാൾക്ക് കുറച്ച് സ്ഥലവും വീടും ഉണ്ട് ആ വ്യക്തിക്ക് ഭാര്യയും ഉണ്ട് പക്ഷേ മക്കളില്ല. ഇദ്ദേഹത്തിൻറെ വീടും സ്ഥലത്തിൻറെ മൂന്നിലൊന്നും അദ്ദേഹത്തിൻറെ കാലശേഷം ഭാര്യക്കും മൂന്നിലൊന്ന് സ്ഥലം കടം വീട്ടാനും ബാക്കി മൂന്നിൽ ഒന്ന് തൻറെ സഹോദരി സഹോദരന്മാർക്ക് കൊടുക്കുവാനും വസ്സിയ്യത്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു. ഭാര്യക്ക് കൊടുക്കുന്ന സ്ഥലവും വീടും ഭാര്യയുടെ കാലശേഷം ഏതെങ്കിലും കോളേജിനോ മറ്റോ കൊടുക്കണം എന്നുകൂടി വസിയത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമോ? അങ്ങനെ ചെയ്തില്ല എങ്കിൽ അത് അനർഹരിലേക്ക് പോകാൻ സാധ്യതയുണ്ട്


ചോദ്യത്തിൽ പറയപ്പെടുന്ന വസ്വിയ്യത് ഷറഇൽ പരിഗണനീയമല്ല.

കാരണങ്ങൾ

  • അനന്തരവകാശികളുടെ മേൽ വസിയത്ത് സാധുവാകുന്നതല്ല. ചോദ്യത്തിലെ ഭാര്യയും സഹോദരങ്ങളും  മയ്യിത്തിന്റെ അവകാശികളാണ്.
  • മരണ ശേഷം വസിയ്യത്ത് സമ്പത്തിന്റെ മൂന്നിലൊന്നിൽ മാത്രമാണ് പരിഗണിക്കപെടുന്നത്. അതിൽ കൂടുതൽ വസിയ്യത്ത് ചെയ്താലും അവകാശികളുടെ സമ്മതവും തൃപ്തിയും ഇല്ലാതെ  കൂടുതലിൽ വസ്വിയ്യത് നടപ്പാവില്ല.
  • കടം വീട്ടാൻ വസ്വിയ്യത് ആവശ്യമില്ല. മറിച്ച് മുഴുവൻ കടവും വീട്ടിയതിനുശേഷം ബാക്കിവരുന്ന സമ്പത്ത് മാത്രമാണ് അവകാശികൾക്കിടയിൽ വീതിക്കുന്നത്.

അല്ലാഹുവിനെ ﷻ ഭയന്ന് ആഖിറം മുന്നിൽകണ്ട് ജീവിക്കുന്നവർ ഒരിക്കലും അന്യായമായി ഒരാളുടെയും സമ്പത്ത് തട്ടിപ്പറിക്കില്ല. ആ നിലക്ക് ഇവിടെ പറയപ്പെട്ട അവകാശികൾക്കെല്ലാം അവർക്ക് അർഹതപ്പെട്ട വീതം തീർച്ചയായും ലഭിക്കുക തന്നെ ചെയ്യും. ഇനി ദീൻ ഇല്ലാത്തവരാണ് എങ്കിൽ വിൽപത്രം എഴുതി വെക്കുക. ഷറഇൽ അതിന് പ്രസക്തിയില്ലെങ്കിലും ഇന്നത്തെ കോടതികളിൽ അതിന് കാര്യമായ പരിഗണന ലഭിക്കുന്നതാണ്.

تَصِحُّ الْوَصِيَّةُ لِأَجْنَبِيٍّ مِنْ غَيْرِ إجَازَةِ الْوَرَثَةِ، كَذَا فِي التَّبْيِينِ وَلَا تَجُوزُ بِمَا زَادَ عَلَى الثُّلُثِ إلَّا أَنْ يُجِيزَهُ الْوَرَثَةُ بَعْدَ مَوْتِهِ وَهُمْ كِبَارٌ وَلَا مُعْتَبَرَ بِإِجَازَتِهِمْ فِي حَالِ حَيَاتِهِ، كَذَا فِي الْهِدَايَةِ.....وَلَا تَجُوزُ الْوَصِيَّةُ لِلْوَارِثِ عِنْدَنَا إلَّا أَنْ يُجِيزَهَا الْوَرَثَةُ

[مجموعة من المؤلفين، الفتاوى الهندية، ٩٠/٦]

ثُمَّ) تُقَدَّمُ (دُيُونُهُ الَّتِي لَهَا مُطَالِبٌ مِنْ جِهَةِ الْعِبَادِ) ...

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٦٠/٦]

قال علماؤنا رحمهم الله: تتعلق بتركة الميت حقوق أربعة مرتبتة: الأول: يبدأ بتكفينه وتجهيزه من غيره تبذير ولاتقتير، ثم تقضى ديونه من جميع ما بقي من ماله، ثم تنفذ وصاياه من ثلث مابقي بعد الدين، ثم يقسم الباقي بين ورثته بالكتاب والسنة وإجماع الأمة. (السراجي في الميراث، ص:5، 6)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഗൾഫിൽ റിയാൽ സ്വീകരിച്ച് അതിന്റെ പകരമായി നാട്ടിൽ രൂപ നൽകുന്നതിന്റെ വിധി എന്ത്


ചോദ്യത്തിൽ പറയപ്പെട്ട രൂപം  ഷറഈ വീക്ഷണത്തിൽ അനുവദനീയമാണ്. രണ്ട് കറൻസികളിൽ (റിയാൽ / രൂപ) ഏതെങ്കിലും ഒന്ന് ഇടപാടിന്റെ സമയത്ത് തന്നെ കൈപ്പറ്റൽ നിർബന്ധമാണ്.( രണ്ടും കടം ആകരുത്) നൽകുന്ന റിയാലിന്റെ മൂല്യം എത്രയാണോ അതിൽ നിന്ന് ഒന്നും കുറയാതെ നാട്ടിൽ രൂപ ലഭിക്കൽ നിർബന്ധമാണ്.

ഇത്തരം ഇടപാടുകൾ ദേശീയ അന്തർദേശീയ നിയമങ്ങളാൽ നിരോധിക്കപ്പെട്ടതാണ്. നിയമങ്ങൾ പാലിക്കുക എന്നത് ഒരു മുസ്ലിമിന്റെ ഉത്തരവാദിത്തമാണ്. നിയമം പാലിക്കാത്ത പക്ഷം നിയമലംഘനത്തിന്റെ പ്രശ്നം ഉണ്ടാകും. എന്നാലും പണവും ഇടപാടും ഹറാമായിരിക്കില്ല.

അവലംബം : ഇസ്ലാം ഔർ ജദീദ് മാഅീശി മസായിൽ 2/86,87



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഷാഫി മദ്ഹബകാരനായ ഇമാമിന്റെ പിന്നിൽ നിസ്കരിക്കുന്നതിന്റെ വിധി

 

നമസ്കാരത്തിലും ത്വഹാറത്തിലും മദ്ഹബുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങളിൽ ഷാഫിആയ ഇമാം ഹനഫി മദ്ഹബിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ആ ഇമാമിനെ പിന്തുടരൽ അനുവദനീയമാണ്.

ഇനി അവ സൂക്ഷിക്കാത്ത ഇമാമാണെന്ന് പിന്തുടരുന്നയാൾക്ക് അറിയാമെങ്കിൽ ഉദാ: വുളുവിൽ തലയുടെ നാലിലൊന്ന് തടകുന്നില്ല. ഈ സാഹചര്യത്തിൽ ആ ഇമാമിന്റെ  പിന്നിൽ നിസ്കരിക്കൽ അനുവദനീയമല്ല. തുടർന്നാൽ നിസ്കാരം ശരിയാകുന്നതല്ല.

ഇമാമീങ്ങൾ സഗൗരവം ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ദറസ് അറബിക് കോളേജുകളിൽ ഇമാമത് നിർവഹിക്കുന്നവർ ഷാഫി ഹനഫി  മദ്‌ഹബുകളെയും പരിഗണിച്ച് സൂക്ഷ്മത പുലർത്തേണ്ടതാണ്. ഉസ്താദുമാർ അവർക്ക് നിർദ്ദേശങ്ങൾ നൽകാനും ശ്രദ്ധിക്കേണ്ടതാണ്.

والصغرى ربط صلاة المؤتم بالامام بشروط عشرة: نية المؤتم الاقتداء، واتحاد مكانهما وصلاتهما، وصحة صلاة إمامه، 

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ٧٥]

قَوْلُهُ وَصِحَّةُ صَلَاةِ إمَامِهِ) فَلَوْ تَبَيَّنَ فَسَادُهَا فِسْقًا مِنْ الْإِمَامِ أَوْ نِسْيَانًا لِمُضِيِّ مُدَّةِ الْمَسْحِ أَوْ لِوُجُودِ الْحَدَثِ أَوْ غَيْرِ ذَلِكَ لَمْ تَصِحَّ صَلَاةُ الْمُقْتَدِي لِعَدَمِ صِحَّةِ الْبِنَاءِ؛ وَكَذَا لَوْ كَانَتْ صَحِيحَةً فِي زَعْمِ الْإِمَامِ فَاسِدَةً فِي زَعْمِ الْمُقْتَدَى لِبِنَائِهِ الْفَاسِدَ فِي زَعْمِهِ فَلَا يَصِحُّ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٥١/١]

إنْ تَيَقَّنَ الْمُرَاعَاةَ لَمْ يُكْرَهْ، أَوْ عَدَمَهَا لَمْ يَصِحَّ، وَإِنْ شَكَّ كُرِهَ ....(قَوْلُهُ إنْ تَيَقَّنَ الْمُرَاعَاةَ لَمْ يُكْرَهْ إلَخْ) أَيْ الْمُرَاعَاةُ فِي الْفَرَائِضِ مِنْ شُرُوطٍ وَأَرْكَانٍ فِي تِلْكَ الصَّلَاةِ وَإِنْ لَمْ يُرَاعِ الْوَاجِبَاتِ وَالسُّنَنَ كَمَا هُوَ ظَاهِرُ سِيَاقِ كَلَامِ الْبَحْرِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/563]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹൈളിന്റെ സമയത്ത് മുട്ട് പൊക്കിളിലിനിടയിൽ സുഖമെടുക്കുന്നതുമായി ബന്ധപ്പെട്ട വിധി എന്താണ് ?പ്രവേശിപ്പിക്കൽ മാത്രമാണോ അതല്ല അവിടെ സ്പർശനവും മറ്റുമെല്ലാം പാടില്ലാത്തതാണോ ?


ഹൈളിന്റെ സമയങ്ങളിൽ മുട്ട് പൊക്കിളിലിനിടയിൽ മറയൊന്നുമില്ലാതെ സുഖമെടുക്കൽ അനുവദനീയമല്ല. പ്രവേശിപ്പിക്കൽ മാത്രമല്ല മറയില്ലാതെയുള്ള മറ്റിതര ആസ്വാദനങ്ങളും നിരോധന പരിധിയിൽ ഉൾപ്പെടുന്നതാണ്. മറയുടെ മുകളിലൂടെ കുഴപ്പമില്ല. അനുവദനീയമാണ്. അവിടമൊഴികെ മറ്റു ശരീരഭാഗങ്ങളിൽ നിന്നെവിടെയും മറയില്ലാതെ സുഖം എടുക്കൽ അനുവദനീയമാണ്.

[قَالَ - رَحِمَهُ اللَّهُ - (وَقُرْبَانَ مَا تَحْتَ الْإِزَارِ) أَيْ وَيَمْنَعُ الْحَيْضُ قُرْبَانَ زَوْجِهَا مَا تَحْتَ إزَارِهَا لِقَوْلِهِ تَعَالَى {وَلا تَقْرَبُوهُنَّ حَتَّى يَطْهُرْنَ} [البقرة: 222] وَتَحْرُمُ الْمُبَاشَرَةُ مَا بَيْنَ السُّرَّةِ وَالرُّكْبَةِ عِنْدَ أَبِي حَنِيفَةَ وَأَبِي يُوسُفَ وَقَالَ مُحَمَّدٌ يَجُوزُ لَهُ الِاسْتِمْتَاعُ مِنْهَا بِمَا دُونَ الْفَرْجِ لِقَوْلِهِ تَعَالَى {وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ} [البقرة: 222] وَالْمَحِيضُ هُوَ مَوْضِعُ الْحَيْضِ وَهُوَ الْفَرْجُ وَلِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «اصْنَعُوا مَا شِئْتُمْ إلَّا الْجِمَاعَ» وَلَنَا قَوْلُهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «لِلَّذِي سَأَلَهُ عَمَّا يَحِلُّ لَهُ مِنْ امْرَأَتِهِ وَهِيَ حَائِضٌ، لَك مَا فَوْقَ الْإِزَارِ» وَقَوْلُهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - لِعَائِشَةَ «شُدِّي عَلَيْك إزَارَك» إذْ لَوْ كَانَ الْمَمْنُوعُ مَوْضِعَ الدَّمِ لَا غَيْرَ لَمْ يَكُنْ لِشَدِّ الْإِزَارِ مَعْنًى

[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ٥٧/١]

وَمِنْهَا) حُرْمَةُ الْجِمَاعِ. هَكَذَا فِي النِّهَايَةِ وَالْكِفَايَةِ وَلَهُ أَنْ يُقَبِّلَهَا وَيُضَاجِعَهَا وَيَسْتَمْتِعَ بِجَمِيعِ بَدَنِهَا مَا خَلَا مَا بَيْنَ السُّرَّةِ وَالرُّكْبَةِ عِنْدَ أَبِي حَنِيفَةَ وَأَبِي يُوسُفَ. هَكَذَا فِي السِّرَاجِ الْوَهَّاجِ

[مجموعة من المؤلفين ,الفتاوى الهندية ,1/39]

 (قَوْلُهُ وَقُرْبَانُ مَا تَحْتَ إزَارٍ) مِنْ إضَافَةِ الْمَصْدَرِ إلَى مَفْعُولِهِ، وَالتَّقْدِيرُ: وَيَمْنَعُ الْحَيْضُ قُرْبَانَ زَوْجِهَا مَا تَحْتَ إزَارِهَا كَمَا فِي الْبَحْرِ (قَوْلُهُ يَعْنِي مَا بَيْنَ سُرَّةٍ وَرُكْبَةٍ) فَيَجُوزُ الِاسْتِمْتَاعُ بِالسُّرَّةِ وَمَا فَوْقَهَا وَالرُّكْبَةِ وَمَا تَحْتَهَا وَلَوْ بِلَا حَائِلٍ، وَكَذَا بِمَا بَيْنَهُمَا بِحَائِلٍ بِغَيْرِ الْوَطْءِ وَلَوْ تَلَطَّخَ دَمًا،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٩٢/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

തങ്ങളുടെ ﷺ മേലുള്ള സ്വലാത്ത്

 

തടയപ്പെടാത്ത എല്ലാ സാഹചര്യങ്ങളിലും നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലൽ മുസ്തഹബ്ബാണ്. ഫുഖഹാക്കൾ പ്രത്യേകം സുന്നത്/മുസ്തഹബ്ബ് പരാമർശിച്ച സന്ദർഭങ്ങൾ.

  1. വെള്ളിയാഴ്ച രാവും പകലും 
  2. ശനി, ഞായർ, വ്യാഴം ദിവസങ്ങളിൽ
  3. പ്രഭാത സമയം
  4. വൈകുന്നേര സമയം
  5. മസ്ജിദിൽ പ്രവേശിക്കുമ്പോൾ
  6. മസ്ജിദിൽ നിന്ന് പുറത്തുപോകുമ്പോൾ
  7. നബി ﷺ യുടെ പരിശുദ്ധ റൗള സന്ദർശിക്കുമ്പോൾ
  8. സഫാ മർവക് ഇടയിൽ സഈ ചെയ്യുമ്പോൾ
  9. ജുമുഅ ഖുത്ബയിൽ
  10. മറ്റു ഖുത്ബകളിൽ
  11. ബാങ്ക് കേട്ട് മറുപടി  പറഞ്ഞതിന് ശേഷം
  12. ഇഖാമത്ത് സമയത്ത്
  13. ദുആ ആരംഭിക്കുമ്പോൾ
  14. ദുആയുടെ മധ്യത്തിൽ 
  15. ദുആ അവസാനിപ്പിക്കുമ്പോൾ
  16. ഖുനൂത്തിന് ശേഷം
  17. തൽബിയ പൂർത്തിയായ ശേഷം
  18. ആളുകൾ ഒരുമിച്ചു കൂടുമ്പോൾ
  19. ആളുകൾ വേർപിരിയുമ്പോൾ
  20. വുദൂ ചെയ്യുമ്പോൾ
  21. ചെവി മൂളുമ്പോൾ
  22. ഏതെങ്കിലും കാര്യം മറന്നുപോയാൽ
  23. വഅ്‌ളു നടത്തുമ്പോൾ
  24. വിജ്ഞാനം പ്രചരിപ്പിക്കുമ്പോൾ
  25. ഹദീസ് വായന ആരംഭിക്കുമ്പോൾ
  26. ഹദീസ് വായന അവസാനിപ്പിക്കുമ്പോൾ
  27. ചോദ്യം എഴുതുമ്പോൾ
  28. ഫത്‌വ എഴുതുമ്പോൾ
  29. കത്തുകളിൽ
  30. പ്രധാന കാര്യങ്ങൾക്ക് മുമ്പ്
  31. നബി ﷺ യുടെ പേര് പറയുമ്പോൾ
  32. നബി ﷺ യുടെ പേര് കേൾക്കുമ്പോൾ
  33. നബി ﷺ യുടെ പേര് എഴുതുമ്പോൾ
  34. ഗ്രന്ഥ രചനയിൽ
  35. പഠിക്കുമ്പോൾ
  36. പഠിപ്പിക്കുമ്പോൾ
  37. നികാഹ് ചെയ്യിപ്പിക്കുന്നയാൾ
  38. നികാഹ് ചെയ്യുന്ന വ്യക്തി
  39. നികാഹിൽ വലിയ്യ്

നബി ﷺ യുടെ മേൽ സ്വലാത്ത് മക്റൂഹായ സാഹചര്യങ്ങൾ

  • സംയോഗത്തിനിടയിൽ 
  • മലമൂത്ര വിസർജനത്തിനിടയിൽ 
  • വില്‍പ്പന നടത്തുമ്പോൾ
  • വസ്തുവിന്റെ പരസ്യം ചെയ്യുമ്പോൾ
  • അത്യാഹിതം സംഭവിക്കുമ്പോൾ
  • അത്ഭുതപ്പെടുമ്പോൾ
  • മൃഗത്തെ അറുക്കുമ്പോൾ 

അനുവദനീയമല്ലാത്ത സാഹചര്യം

ജുമാ ഖുതുബക്കിടയിൽ  (ഖത്തീബ് ഒഴികെ) നബി ﷺ തങ്ങളുടെ പേര് കെട്ടിട്ടിട്ടോ അല്ലാതെയോ  നാവ് ചലിപ്പിച്ച് സലാത്ത് ചൊല്ലൽ അനുവദനീയമല്ല. നിസ്കാരത്തിലും നബി ﷺ തങ്ങളുടെ പേര് കേട്ടാൽ മറുപടിയായി സലാത്ത് പറയാൻ പാടില്ല നിസ്കാരം ബാത്തിലാകും. റദ്ദുല്‍ മുഹ്താര്‍ (1/518)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കറുപ്പ് ഡൈ ചെയ്ത ഇമാമിനെ പിന്തുടർന്ന് നിസ്ക്കരിക്കുന്നതിന്റെ വിധി


തലമുടിയിലോ താടിമീശ രോമങ്ങളിലോ  കറുപ്പായി തോന്നുന്നതിന് കറുത്ത ഡൈ ഉപയോഗിക്കൽ കറാഹത് തഹ്‌രീമാണ്.  അനുവദനീയമല്ല. മാത്രമല്ല കടുത്തപാപമാകുന്നു.  ഇത് തന്നെയാണ് മദ്ഹബിലെ പ്രാബല അഭിപ്രായം.

അതിനാൽ കറുപ്പ് ഡൈ ചെയ്ത ഇമാമിന് ഇമാമത് നിൽക്കൽ  അനുവദനീയമല്ല. കറാഹത് തഹ്‌രീമാണ്. അടുത്ത് തന്നെ മറ്റൊരു പള്ളിയിൽ ജമാഅത് ലഭിക്കുമെങ്കിൽ ആ ഇമാമിന്റെ പിന്നിൽ നിസ്കരിക്കൽ അനുവദനീയമല്ല. വേറെ പള്ളിയിൽ ജമാഅത് കിട്ടില്ലെങ്കിൽ ആ ഇമാമിന്റെ പിന്നിൽ തന്നെ നിസ്കരിക്കേണ്ടതാണ്. കറാഹത്ത് തഹ്രീമോടെ നിസ്കാരം ശരിയാകുന്നതാണ്. ജമാഅത്തിന്റെ പൂർണമായ പ്രതിഫലം ലഭിക്കുകയില്ല.

ഇമാമിന്റെ കാര്യത്തിൽ മസ്ജിദിന്റെ ഉത്തരവാദികൾ ഇമാമിനെ കറുത്ത ഡൈഇൽ നിന്ന് തടയേണ്ടതാണ്. ഇനി കഴുകിയിട്ടും പാളി ശേഷിക്കുന്ന തരത്തിലുള്ള ഡൈ ആണെങ്കിൽ അതിന്റെ കാരണം കൊണ്ട് വെള്ളം രോമങ്ങളിലേക്കോ തൊലിയിലേക്കോ എത്താതിരുന്നാൽ ആ അവസ്ഥയിൽ വുളുവും കുളിയും ശരിയാകില്ല. വുളുവും കുളിയും ശരിയാകാതെ പോയാൽ നമസ്കാരവും ശരിയായിരിക്കുകയില്ല.

വെള്ളം ചേരുന്ന കറുത്ത ഡൈ ചെയ്ത ഇമാമിന്റെ പിന്നിൽ വേറെ ജമാഅത് കിട്ടാത്ത സാഹചര്യത്തിൽ നിസ്കരിക്കൽ അനുവദനീയമാണ്. വേറെ ജമാഅത്ത് കിട്ടുമെങ്കിൽ അനുവദനീയമല്ല.

വെള്ളം ചേരാത്ത ഡൈ ആണെങ്കിൽ ഒരു കാരണവശാലും ആ ഇമാമിന്റെ  പിന്നിൽ നിസ്കരിക്കൽ അനുവദനീയമല്ല. ജമാഅത്ത് വേറെ കിട്ടട്ടെ കിട്ടാതിരിക്കട്ടെ.

📌റെഡ്, ബ്രൗൺ, ഡാർക്ക്‌ ബ്രൗൺ പോലുള്ള നിറങ്ങൾ അനുവദനീയമാണ്. തനി കറുപ്പ് നിറമാണ് തടയപ്പെട്ടത്.

أَمَّا الْخِضَابُ بِالسَّوَادِ لِلْغَزْوِ، لِيَكُونَ أَهْيَبَ فِي عَيْنِ الْعَدُوِّ فَهُوَ مَحْمُودٌ بِالِاتِّفَاقِ وَإِنْ لِيُزَيِّنَ نَفْسَهُ لِلنِّسَاءِ فَمَكْرُوهٌ، وَعَلَيْهِ عَامَّةُ الْمَشَايِخِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٢٢/٦]

وَيُكْرَهُ إِمَامَةُ الْعَبْدِ (ف) وَالْأَعْرَابِيِّ وَالْأَعْمَى (ف) وَالْفَاسِقِ وَوَلَدِ الزِّنَا (ف) وَالْمُبْتَدِعِ، وَلَوْ تَقَدَّمُوا وَصَلَّوْا جَازَ،.....

[ابن مودود الموصلي، الاختيار لتعليل المختار، ٥٨/١]

وَأَمَّا الْفَاسِقُ فَقَدْ عَلَّلُوا كَرَاهَةَ تَقْدِيمِهِ بِأَنَّهُ لَا يُهْتَمُّ لِأَمْرِ دِينِهِ، وَبِأَنَّ فِي تَقْدِيمِهِ لِلْإِمَامَةِ تَعْظِيمَهُ، وَقَدْ وَجَبَ عَلَيْهِمْ إهَانَتُهُ شَرْعًا، وَلَا يَخْفَى أَنَّهُ إذَا كَانَ أَعْلَمَ مِنْ غَيْرِهِ لَا تَزُولُ الْعِلَّةُ، فَإِنَّهُ لَا يُؤْمَنُ أَنْ يُصَلِّيَ بِهِمْ بِغَيْرِ طَهَارَةٍ فَهُوَ كَالْمُبْتَدِعِ تُكْرَهُ إمَامَتُهُ بِكُلِّ حَالٍ، بَلْ مَشَى فِي شَرْحِ الْمُنْيَةِ عَلَى أَنَّ كَرَاهَةَ تَقْدِيمِهِ كَرَاهَةُ تَحْرِيمٍ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٠/١]

قَوْلُهُ نَالَ فَضْلَ الْجَمَاعَةِ) أَفَادَ أَنَّ الصَّلَاةَ خَلْفَهُمَا أَوْلَى مِنْ الِانْفِرَادِ، لَكِنْ لَا يَنَالُ كَمَا يَنَالُ خَلْفَ تَقِيٍّ وَرَعٍ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٢/١]

فَإِنْ أَمْكَنَ الصَّلَاةُ خَلْفَ غَيْرِهِمْ فَهُوَ أَفْضَلُ وَإِلَّا فَالِاقْتِدَاءُ أَوْلَى مِنْ الِانْفِرَادِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٥٩/١]

و" لذا كره إمامة "الفاسق" العالم لعدم اهتمامه بالدين فتجب إهانته شرعا فلا يعظم بتقديمه للإمامة وإذا تعذر منعه ينتقل عنه إلى غير مسجده للجمعة وغيرها

[الشرنبلالي، مراقي الفلاح شرح نور الإيضاح، صفحة ١١٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുഖം (കണ്ണ്, മൂക്ക്, വായ്) മില്ലാത്ത രൂപമുള്ള ഫോട്ടോയുടെ വിധി എന്താണ് സ്കൂൾ മദ്രസ പോലെയുള്ള സ്ഥാപനങ്ങളിൽ ഉപയോഗിക്കൽ അനുവദനീയമാണോ


ജീവനുള്ള വസ്തുവാണെന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങൾ ഹറാമായ ചിത്രത്തിന്റെ ഹുകുമിൽ തന്നെ വരുന്നതാണ്. എന്നാൽ ചിത്രത്തിലെ ജീവിയുടെ മുഖം അഥവാ കണ്ണ്, ചെവി, മൂക്ക് മുതലായവ മാഞ്ഞുപോയിരിക്കുകയോ മുഖം തീർത്തും അവ്യക്തമായിരിക്കുകയോ ആണെങ്കിൽ അത്തരം ചിത്രങ്ങൾ ഹറാമായ ചിത്രത്തിന്റെ പരിധിയിൽ ഉൾപെടുന്നതല്ല. ആ ചിത്രത്തിൽ മുഖമില്ല. അത് ഉപയോഗിക്കൽ അനുവദനീയമാണ്. 

(أَوْ مَقْطُوعَةَ الرَّأْسِ أَوْ الْوَجْهِ) أَوْ مَمْحُوَّةَ عُضْوٍ لَا تَعِيشُ بِدُونِهِ (أَوْ لِغَيْرِ ذِي رُوحٍ لَا) يُكْرَهُ لِأَنَّهَا لَا تُعْبَدُ وَخَبَرُ جِبْرِيلَ مَخْصُوصٌ بِغَيْرِ الْمُهَانَةِ كَمَا بَسَطَهُ ابْنُ الْكَمَالِ....(قَوْلُهُ أَوْ مَقْطُوعَةَ الرَّأْسِ) أَيْ سَوَاءٌ كَانَ مِنْ الْأَصْلِ أَوْ كَانَ لَهَا رَأْسٌ وَمُحِيَ، وَسَوَاءٌ كَانَ الْقَطْعُ بِخَيْطِ خِيطَ عَلَى جَمِيعِ الرَّأْسِ حَتَّى لَمْ يَبْقَ لَهُ أَثَرٌ، أَوْ بَطَلَيْهِ بِمَغْرَةٍ أَوْ بِنَحْتِهِ، أَوْ بِغَسْلِهِ لِأَنَّهَا لَا تُعْبَدُ بِدُونِ الرَّأْسِ عَادَةً وَأَمَّا قَطْعُ الرَّأْسِ عَنْ الْجَسَدِ بِخَيْطٍ مَعَ بَقَاءِ الرَّأْسِ عَلَى حَالِهِ فَلَا يَنْفِي الْكَرَاهَةَ لِأَنَّ مِنْ الطُّيُورِ مَا هُوَ مُطَوَّقٌ فَلَا يَتَحَقَّقُ الْقَطْعُ بِذَلِكَ، وَقَيَّدَ بِالرَّأْسِ لِأَنَّهُ لَا اعْتِبَارَ بِإِزَالَةِ الْحَاجِبِينَ أَوْ الْعَيْنَيْنِ لِأَنَّهَا تُعْبَدُ بِدُونِهَا وَكَذَا لَا اعْتِبَارَ بِقَطْعِ الْيَدَيْنِ أَوْ الرِّجْلَيْنِ بَحْرٌ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/649]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഭാര്യ ഭർത്താക്കന്മാർ പരസ്പരം പേര് വിളിക്കൽ അനുവദനീയമാണോ ?


ഭർത്താവ് ഭാര്യയെ പേരു വിളിക്കുന്നതിൽ ശറഇൽ അപാകതയോ കറാഹത്തോ ഇല്ല. ഭാര്യ ഭർത്താവിനെ പേരുപറഞ്ഞ് വിളിക്കുന്നതും പാപകരമായ കാര്യമല്ല. എന്നാൽ അദബിന് വിരുദ്ധമാണെന്നതിനാൽ കറാഹത് തൻസീഹുണ്ട് ഒഴിവാക്കലാണ് ഉത്തമം. അതിനാൽ സ്ത്രീകൾ അദബ്ബിന്റെ ആവശ്യകത കണക്കിലെടുത്ത് ഇതിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

എന്നാൽ വിളിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ ഭർത്താവിന്റെ പേര് പറയേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഭർത്താവിന്റെ പേര് പറയുന്നതിൽ യാതൊരു തടസ്സവുമില്ല. എല്ലാ സാഹചര്യങ്ങളിലും ഭർത്താവിന്റെ പേര് പറയുന്നത് നിരോധിതമോ പാപമോ ആണെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. അതിന്റെ തിരുത്തൽ ആവശ്യമാണ്. 

(وَيُكْرَهُ أَنْ يَدْعُوَ الرَّجُلُ أَبَاهُ وَأَنْ تَدْعُوَ الْمَرْأَةُ زَوْجَهَا بِاسْمِهِ....قَوْلُهُ وَيُكْرَهُ أَنْ يَدْعُوَ إلَخْ) بَلْ لَا بُدَّ مِنْ لَفْظٍ يُفِيدُ التَّعْظِيمَ كَيَا سَيِّدِي وَنَحْوِهِ لِمَزِيدِ حَقِّهِمَا عَلَى الْوَلَدِ وَالزَّوْجَةِ، وَلَيْسَ هَذَا مِنْ التَّزْكِيَةِ، لِأَنَّهَا رَاجِعَةٌ إلَى الْمَدْعُوِّ بِأَنْ يَصِفَ نَفْسَهُ بِمَا يُفِيدُهَا لَا إلَى الدَّاعِي الْمَطْلُوبِ مِنْهُ التَّأَدُّبُ مَعَ مَنْ هُوَ فَوْقَهُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/418]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു വ്യക്തിക്ക് രണ്ട് ആൺമക്കളുണ്ട്. ആദ്യ ഭാര്യ പോയപ്പോൾ അയാൾ ഒരു മകളുള്ള വേറൊരു സ്ത്രീയെ രണ്ടാമത് പുനർവിവാഹം ചെയ്തു.


  1. പിതാവിന്റെ ആൺമക്കൾക്ക്  പിതാവിന്റെ ഭാര്യയെ കാണൽ അനുവദനീയമാണോ
  2. ഉമ്മയുടെ ഭർത്താവിന് മകളെ കാണൽ അനുവദനീയമാണോ
  3. അയാളുടെ ആൺമക്കൾക്ക്  പിതാവിന്റെ  ഭാര്യയുടെ മകളെ കാണൽ അനുവദനീയമാണോ


  1. പിതാവിന്റെ ഭാര്യ മഹ്റമാണ്. കാണാം. വിവാഹത്തോടെ തന്നെ മഹ്റമാണ് സംയോഗം ശർത്തില്ല.
  2. ഉമ്മയുടെ ഭർത്താവ് മഹ്റമാണ്. കാണാം എന്തെങ്കിലും കാരണം കൊണ്ട് അവരിൽ സംയോഗം നടന്നില്ലെങ്കിൽ മഹ്റമാവില്ല.
  3. പിതാവിന്റെ ഭാര്യ മഹ്റമാകുമെങ്കിലും മുൻ ഭർത്താവിൽ നിന്നുള്ള അവളുടെ പെൺമക്കൾ മഹറമല്ല. കാണൽ അനുവദനീയമല്ല.

وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَـٰحِشَةً وَمَقْتًا وَسَآءَ سَبِيلًا.  (النساء: من الآية 22)

وَزَوْجَةَ أَصْلِهِ وَفَرْعِهِ مُطْلَقًا) وَلَوْ بَعِيدًا دَخَلَ بِهَا أَوْ لَا

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/31]

أَنَّ الرَّبَائِبَ لَا يَحْرُمْنَ بِالْعَقْدِ عَلَى الْأُمِّ حَتَّى يَدْخُلَ بِهَا أَوْ يَكُونَ مِنْهُ مَا يُوجِبُ التَّحْرِيمَ مِنْ اللَّمْسِ وَالنَّظَرِ عَلَى مَا بَيِّنَاهُ فِيمَا سَلَفَ, وَهُوَ نَصُّ التَّنْزِيلِ فِي قَوْله تَعَالَى: {فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلا جُنَاحَ عَلَيْكُمْ}

[الجصاص، أحكام القرآن للجصاص ط العلمية، ١٥٩/٢]

وَأَمَّا بِنْتُ زَوْجَةِ أَبِيهِ أَوْ ابْنُهُ فَحَلَالٌ.....(قَوْلُهُ: وَأَمَّا بِنْتُ زَوْجَةِ أَبِيهِ أَوْ ابْنِهِ فَحَلَالٌ) وَكَذَا بِنْتُ ابْنِهَا بَحْرٌ

قَالَ الْخَيْرُ الرَّمْلِيُّ: وَلَا تَحْرُمُ بِنْتُ زَوْجِ الْأُمِّ وَلَا أُمُّهُ وَلَا أُمُّ زَوْجَةِ الْأَبِ وَلَا بِنْتُهَا وَلَا أُمُّ زَوْجَةِ الِابْنِ وَلَا بِنْتُهَا وَلَا زَوْجَةُ الرَّبِيبِ وَلَا زَوْجَةُ الرَّابِّ. اهـ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣١/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കരിക്കുന്നയാളുടെ മുന്നിലൂടെ നടക്കൽ അനുവദനീയമല്ലല്ലോ എത്ര ദൂര പരിധിയിലാണ് നടക്കാൻ അനുവാദം ഉള്ളത് ?


ചെറിയ മസ്ജിദിലോ മുറിയിലോ ഒരാൾ നിസ്കരിക്കുമ്പോൾ മുന്നിലൂടെ നടക്കുന്നത് അനുവദനീയമല്ല.വലിയ മസ്ജിദ് ( കുറഞ്ഞത് 60 അടി നീളമൊ അതിലധികമോ വലിപ്പമുള്ളത് ) അല്ലെങ്കിൽ വലിയ കെട്ടിടം തുറന്ന മൈതാനം എന്നിവയിലാണെങ്കിൽ നിസ്കരിക്കുന്നയാളുടെ നോട്ടം സുജൂദിന്റെ സ്ഥാനത്ത് തന്നെ വെച്ചാൽ മുന്നിലൂടെ കടന്നുപോകുന്ന ആളെ കാണാൻ കഴിയാത്തത്ര അകലത്തിൽ കൂടി നടക്കൽ അനുവദനീയമാണ്. ഫുഖഹാക്കൾ ഇതിനെ നിസ്കരിക്കുന്നയാളുടെ മുന്നിലുള്ള മൂന്നു സ്വഫ് അകലം എന്ന അളവിലാണ് കണക്കാക്കിയിരിക്കുന്നത്. 

ഈ “മൂന്നു സ്വഫ്” എന്ന അളവ് വലിയ സ്ഥലങ്ങൾക്കും തുറന്ന മൈതാനങ്ങൾക്കുമാത്രമാണ് ചെറിയ മസ്ജിദുകൾക്കും പരിമിതമായ ഇടങ്ങൾക്കും ബാധകമല്ല. അതിനാൽ ചെറിയ മസ്ജിദിലോ പരിമിതമായ സ്ഥലത്തിലോ എത്ര അകലമുണ്ടായാലും നിസ്കരിക്കുന്നവന്റെ മുന്നിലൂടെ കടക്കുന്നത് ശരിയല്ല. ഇത്തരത്തിൽ നമസ്കാരം തീരുന്നത് വരെ കാത്തിരിക്കൽ നിർബന്ധമാണ്.കാരണം നിസ്കരിക്കുന്നവന്റെ മുന്നിലൂടെ കടക്കുന്നവരെക്കുറിച്ച് ഹദീസുകളിൽ കർശനമായ താക്കീതുകൾ വന്നിട്ടുണ്ട്.

അവലംബം : ഫതാവാ മഹ്മൂദിയ്യ

وَمُرُورُ مَارٍّ فِي الصَّحْرَاءِ أَوْ فِي مَسْجِدٍ كَبِيرٍ بِمَوْضِعِ سُجُودِهِ) فِي الْأَصَحِّ (أَوْ) مُرُورِهِ (بَيْنَ يَدَيْهِ) إلَى حَائِطِ الْقِبْلَةِ .....قَوْلُهُ بِمَوْضِعِ سُجُودِهِ) أَيْ مِنْ مَوْضِعِ قَدَمِهِ إلَى مَوْضِعِ سُجُودِهِ كَمَا فِي الدُّرَرِ، وَهَذَا مَعَ الْقُيُودِ الَّتِي بَعْدَهُ إنَّمَا هُوَ لِلْإِثْمِ، وَإِلَّا فَالْفَسَادُ مُنْتَفٍ مُطْلَقًا (قَوْلُهُ فِي الْأَصَحِّ) هُوَ مَا اخْتَارَهُ شَمْسُ الْأَئِمَّةِ وَقَاضِي خَانَ وَصَاحِبُ الْهِدَايَةِ وَاسْتَحْسَنَهُ فِي الْمُحِيطِ وَصَحَّحَهُ الزَّيْلَعِيُّ، وَمُقَابِلُهُ مَا صَحَّحَهُ التُّمُرْتَاشِيُّ وَصَاحِبُ الْبَدَائِعِ وَاخْتَارَهُ فَخْرُ الْإِسْلَامِ وَرَجَّحَهُ فِي النِّهَايَةِ وَالْفَتْحِ أَنَّهُ قَدْرُ مَا يَقَعُ بَصَرُهُ عَلَى الْمَارِّ لَوْ صَلَّى بِخُشُوعٍ أَيْ رَامِيًا بِبَصَرِهِ إلَى مَوْضِعِ سُجُودِهِ؛ وَأَرْجِعُ فِي الْعِنَايَةِ الْأَوَّلِ إلَى الثَّانِي بِحَمْلِ مَوْضِعِ السُّجُودِ عَلَى الْقَرِيبِ مِنْهُ

وَخَالَفَهُ فِي الْبَحْرِ وَصَحَّحَ الْأَوَّلَ، وَكَتَبْت فِيمَا عَلَّقْته عَلَيْهِ عَنْ التَّجْنِيسِ مَا يَدُلُّ عَلَى مَا فِي الْعِنَايَةِ فَرَاجِعْهُ (قَوْلُهُ إلَى حَائِطِ الْقِبْلَةِ) أَيْ مِنْ مَوْضِعِ قَدَمَيْهِ إلَى الْحَائِطِ إنْ لَمْ يَكُنْ لَهُ سُتْرَةٌ، فَلَوْ كَانَتْ لَا يَضُرُّ الْمُرُورُ وَرَاءَهَا عَلَى مَا يَأْتِي بَيَانُهُ (قَوْله فِي بَيْتٍ) ظَاهِرُهُ وَلَوْ كَبِيرًا. وَفِي الْقُهُسْتَانِيِّ: وَيَنْبَغِي أَنْ يَدْخُلَ فِيهِ أَيْ فِي حُكْمِ الْمَسْجِدِ الصَّغِيرِ الدَّارُ وَالْبَيْتُ (قَوْلُهُ وَمَسْجِدِ صَغِيرٍ) هُوَ أَقَلُّ مِنْ سِتِّينَ ذِرَاعًا، وَقِيلَ مِنْ أَرْبَعِينَ، وَهُوَ الْمُخْتَارُ كَمَا أَشَارَ إلَيْهِ فِي الْجَوَاهِرِ قُهُسْتَانِيٌّ (قَوْلُهُ فَإِنَّهُ كَبُقْعَةٍ وَاحِدَةٍ) أَيْ مِنْ حَيْثُ إنَّهُ لَمْ يَجْعَلْ الْفَاصِلَ فِيهِ بِقَدْرِ صَفَّيْنِ مَانِعًا مِنْ الِاقْتِدَاءِ تَنْزِيلًا لَهُ مَنْزِلَةَ مَكَان وَاحِدٍ، بِخِلَافِ الْمَسْجِدِ الْكَبِيرِ فَإِنَّهُ جُعِلَ فِيهِ مَانِعًا فَكَذَا هُنَا يُجْعَلُ جَمِيعُ مَا بَيْنَ يَدَيْ الْمُصَلِّي إلَى حَائِطِ الْقِبْلَةِ مَكَانًا وَاحِدًا، بِخِلَافِ الْمَسْجِدِ الْكَبِيرِ وَالصَّحْرَاءِ فَإِنَّهُ لَوْ جُعِلَ كَذَلِكَ لَزِمَ الْحَرَجُ عَلَى الْمَارَّةِ، فَاقْتُصِرَ عَلَى مَوْضِعِ السُّجُودِ، هَذَا مَا ظَهَرَ لِي فِي تَقْرِيرِ هَذَا الْمَحَلِّ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/634]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹനഫി മദ്ഹബ് പ്രകാരം തവാഫിന് ശേഷമുള്ള രണ്ടുറകഅത്ത് നിസ്കാരം വാജിബ് ആണല്ലോ


ഹനഫി മദ്ഹബ് പ്രകാരം തവാഫിന് ശേഷമുള്ള രണ്ടുറകഅത്ത് നിസ്കാരം വാജിബ് ആണല്ലോ. അസർ നിസ്കാരത്തിന് ശേഷം മറ്റു നിസ്കാരങ്ങൾ ഒന്നും പാടില്ലാത്തതിനാൽ അസറിന് ശേഷം ത്വവാഫ് ചെയ്യുന്ന ഒരാൾ ഈ വാജിബായ നമസ്കാരം എപ്പോഴാണ് നമസ്കരിക്കേണ്ടത് ? ഹജ്ജിന്റെ ഥവാഫിന് ശേഷം വാജിബായത് പോലെ എല്ലാ ഥവാഫുകൾക്ക് ശേഷവും 2 റക്അത്ത് നമസ്കരിക്കൽ വാജിബാണോ?


മഗ്‌രിബ് ഫർള് നിസ്കാരത്തിനു ശേഷം മഗ്‌രിബിന്റെ ശേഷമുള്ള സുന്നതിന് മുമ്പായിട്ടാണ് നിസ്കരിക്കേണ്ടത്.

ഏത് ത്വവാഫിന് ശേഷവും രണ്ട് റകഅത്ത് നിസ്കരിക്കൽ വാജിബാണ്.

قَيْدٌ لِلصَّلَاةِ فَقَطْ فَتُكْرَهُ فِي وَقْتِ الْكَرَاهَةِ بِخِلَافِ الطَّوَافِ، وَالسُّنَّةُ الْمُوَالَاةُ بَيْنَهُمَا وَبَيْنَ الطَّوَافِ، فَيُكْرَهُ تَأْخِيرُهَا عَنْهُ إلَّا فِي وَقْتٍ مَكْرُوهٍ وَلَوْ طَافَ بَعْدَ الْعَصْرِ يُصَلِّي الْمَغْرِبَ، ثُمَّ رَكْعَتَيْ الطَّوَافِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٩٩/٢]

وَهِيَ أَيْ صَلَاةُ الطَّوَافِ وَاجِبَةٌ بَعْدَ كُلِّ طَوَافٍ، فَرْضًا كَانَ أَوْ وَاجِبًا، أَوْ سُنَّةً أَوْ نَفْلًا، وَلَا تَخْتَصُّ بِزَمَانٍ وَلَا مَكَانٍ، أَيْ بِاعْتِبَارِ الْجَوَازِ وَالصِّحَّةِ، وَلَا تَفُوتُ، فَلَوْ تَرَكَهَا لَمْ تُجْبَرْ بِدَمٍ، وَلَوْ صَلَّاهَا خَارِجَ الْحَرَمِ، وَلَوْ بَعْدَ الرُّجُوعِ إِلَى وَطَنِهِ جَازَ وَيُكْرَهُ، وَالسُّنَّةُ الْمُوَالَاةُ بَيْنَهُمَا وَبَيْنَ الطَّوَافِ، وَتُسْتَحَبُّ مُؤَكَّدًا أَدَاؤُهَا خَلْفَ الْمَقَامِ … ثُمَّ فِي الْكَعْبَةِ، ثُمَّ فِي الْحِجْرِ تَحْتَ الْمِيزَابِ، ثُمَّ كُلُّ مَا قَرُبَ مِنَ الْحِجْرِ إِلَى الْبَيْتِ، ثُمَّ بَاقِي الْحِجْرِ، ثُمَّ مَا قَرُبَ مِنَ الْبَيْتِ، ثُمَّ الْمَسْجِدِ، ثُمَّ الْحَرَمِ، ثُمَّ لَا فَضِيلَةَ بَعْدَ الْحَرَمِ، بَلِ الْإِسَاءَةُ …

[لباب المناسك مع إرشاد الساري ص: 218، ]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ളുഹർ ജമാഅത്തിൽ പങ്കെടുത്തു. ജമാഅത്ത് കഴിഞ്ഞെത്തിയ കുറച്ചുപേർ രണ്ടാമത് ജമാഅത്തായി നിസ്കരിക്കുമ്പോൾ മുമ്പ് എനിക്ക് ഖളാ ആയി പോയിട്ടുള്ള ളുഹർ നിസ്കാരം കരുതി ആ ജമാഅത്തിൽ ചേരാൻ പറ്റുമോ ?


ചോദ്യത്തിൽ പറയപ്പെട്ട രൂപത്തിൽ ഖളാ വീട്ടൽ ശരിയാകുന്നതല്ല. ഇമാമിന്റെയും മുഖ്തദിയുടെയും നിസ്കാരം എല്ലാ രീതിയിലും ഒന്നാകൽ ശർത്താണ്. ഇമാമും മുഖ്തദിയും ഒരേ ദിവസത്തെ ഒരേ ഫർള് തന്നെ ആയിരിക്കണം നിസ്കരിക്കേണ്ടത്. എന്നാൽ മാത്രമാണ് പിന്തുടരൽ ശരിയാകുത്.

ചോദ്യത്തിലെ വ്യക്തി അന്നേ ദിവസത്തെ ളുഹർ നിസ്കാരം നിർവഹിച്ച് കഴിഞ്ഞു. തുടർന്ന് രണ്ടാം ജമാഅത്തിൽ ഖളായുടെ നിയ്യത്ത് കരുതുന്നത് മുമ്പ് കഴിഞ്ഞുപോയ ഏതെങ്കിലും ദിവസങ്ങളിലെ ആയിരിക്കും. ഇവിടെ വഖ്‌ത് ഒന്നാണെങ്കിലും സിഫത് (ദിവസം) വ്യത്യാസപ്പെടുന്നതിനാൽ ആഖളാ വീട്ടൽ ശരിയാകുന്നതല്ല.

ഇനി ഒന്നിലധികം പേർക്ക് ഒരേ ദിവസത്തെ ഒരേ വഖ്ത് ഫർള് നിസ്കാരം ഖളാ ആയാൽ അവർക്കെല്ലാവർക്കും കൂടി ജമാഅത്തായി ഖളാ വീട്ടാവുന്നതാണ്.

وَ) لَا (مُفْتَرِضٍ بِمُتَنَفِّلٍ وَبِمُفْتَرِضٍ فَرْضًا آخَرَ) لِأَنَّ اتِّحَادَ الصَّلَاتَيْنِ شَرْطٌ عِنْدَنَا. (قَوْلُهُ وَبِمُفْتَرِضٍ فَرْضًا آخَرَ) سَوَاءٌ تَغَايَرَ الْفَرْضَانِ اسْمًا أَوْ صِفَةً كَمُصَلِّي ظُهْرَ أَمْسِ بِمُصَلِّي ظُهْرِ الْيَوْمِ؛ بِخِلَافِ مَا إذَا فَاتَتْهُمْ صَلَاةٌ وَاحِدَةٌ مِنْ يَوْمٍ وَاحِدٍ فَإِنَّهُ يَجُوزُ؛

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧٩/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഗൾഫിലുള്ള ഒരു കമ്പനി അവർ നമുക്ക് കാർ വാങ്ങി നൽകുന്നു. 3000 ദിനാർ വിലയുള്ള കാർ 4000 ദിനാറിനാണ് നമുക്ക് നൽകുന്നത്. ശേഷം അവർ അതിനെ തവണകളാക്കി മാസത്തിൽ ഇത്ര അടയ്ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അടവ് മുടങ്ങിയാലോ മറ്റോ അധികമായ തുക ഈടാക്കുന്നില്ല. ഇത് അനുവദനീയമാണോ അവർ വാങ്ങുന്ന കൂടുതൽ തുക പലിശയിൽ പെടുമൊ

 

ചോദ്യത്തിൽ പറയപ്പെട്ടത് അനുവദനീയമായ കച്ചവട രീതിയാണ്. മുറാബഹയും തവണവ്യവസ്ഥയുടേയും രൂപമാണ്. കമ്പനി ആദ്യം വാഹനം വില നൽകി വാങ്ങുന്നു. തുടർന്ന് അതിന്റെ യഥാർത്ഥ വാങ്ങിയ വില ഇത്രയാണെന്ന് വ്യക്തമായി അറിയിച്ച ശേഷം അതിന്മേൽ നിശ്ചിത ലാഭം ചേർത്ത് മറിച്ച് വിൽക്കുന്നു. കച്ചവടം ചെയ്യുമ്പോൾ ലാഭമെടുക്കൽ അനുവദനീയം ആണല്ലോ. കൂടാതെ തവണ അടവുകളിൽ വസ്തുക്കൾ വാങ്ങലും അനുവദനീയമാണ്. റൊക്കം വിലയേക്കാൾ തവണയിൽ കൂടുതൽ നിശ്ചയിക്കലും അനുവദനീയമാണ്. പിഴ ഈടാക്കിയാൽ അത് പലിശയാണ്. ഇവിടെ അടവ് വൈകിയാൽ പിഴയുമില്ല.

ഇനി വാഹനം വാങ്ങാതെ കമ്പനി നമുക്കുവേണ്ടി പൈസ മാത്രമാണ് ചിലവാക്കുന്നതെങ്കിൽ അത് അനുവദനീയമല്ല. കാരണം അത് കടമാണ്. കടത്തിൽ എന്തെങ്കിലും അധികമായി കൈപ്പറ്റൽ പലിശയാണ് അനുവദനീയമല്ല.  

 المرابحة نقل ما ملكه بالعقد الأول بالثمن الأول مع زيادة ربح والتولية نقل ما ملكه بالعقد الأول بالثمن الأول من غير زيادة ربح والبيعان جائزان لاستجماع شرائط الجواز

الهداية شرح البداية (3/ 56)

وَإِنَّ زِيَادَةَ الثَّمَنِ مِنْ أَجْلِ الأَجَلِ، وَإِنْ كَانَ جَائِزًا عِنْدَ بَدَايَةِ الْعَقْدِ، وَلَكِنْ لَا تَجُوزُ الزِّيَادَةُ عِنْدَ التَّخَلُّفِ فِي الأَدَاءِ، فَإِنَّهُ رِبًا فِي مَعْنَى: «أَتَقْضِي أَمْ تُرْبِي؟»، وَذَلِكَ لِأَنَّ الأَجَلَ، وَإِنْ كَانَ مَنْظُورًا عِنْدَ تَعْيِينِ الثَّمَنِ فِي بَدَايَةِ الْعَقْدِ، وَلَكِنْ لَمَّا تَعَيَّنَ الثَّمَنُ، فَإِنَّ كُلَّهُ مُقَابِلٌ لِلْمَبِيعِ، وَلَيْسَ مُقَابِلًا لِلأَجَلِ، وَلِذَلِكَ لَا يَجُوزُ «ضَعْ وَتَعَجَّلْ». أَمَّا إِذَا زِيدَ فِي الثَّمَنِ عِنْدَ التَّخَلُّفِ فِي الأَدَاءِ، فَهُوَ مُقَابِلٌ لِلأَجَلِ مُبَاشَرَةً لَا غَيْرَ، وَهُوَ الرِّبَا

[فقهُ البُيُوع، ج 1، ص 545]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നാട്ടിൽ ഇന്ന് ഒരു മരണം ഉണ്ടായിരുന്നു. മയ്യിത്തിന്റെ പിതാവാണ് നിസ്കരിപ്പിച്ചത്. മൂന്നാമത്തെ തക്ബീറിനു ശേഷം സലാം വീട്ടി നിസ്കാരം പൂർത്തിയാക്കി. തുടർന്ന് നിസ്കാരം ശരിയായി എന്നും ഇല്ല എന്നും അഭിപ്രായ വ്യത്യാസമുണ്ടായി. ഇതിന്റെ വിധി എന്താണെന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു


ജനാസ നിസ്കാരത്തിൽ നാല് തക്ബീറുകൾ പറയൽ ഫർളാണ്. ഈ നാല് തക്ബീറുകളും നിസ്കാരത്തിലെ നാല് റകഅത്തുകളുടെ സ്ഥാനത്താണ്.അതിനാൽ ജനാസ നിസ്കാരത്തിൽ ഇമാം നാല് തക്ബീറുകൾക്ക് പകരം മൂന്ന് തക്ബീറുകൾ പറഞ്ഞ് സലാം വീട്ടിയാൽ ആ ജനാസ നമസ്കാരം ശരികില്ല.

ഈ സാഹചര്യത്തിൽ മയ്യിത്ത് നിസ്കാരം വീണ്ടും ആവർത്തിച്ച് നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ നിസ്കാരം മടക്കാതെ മയ്യിത്തിനെ ഖബറടക്കം ചെയ്താൽ മൂന്ന് ദിവസത്തിനുള്ളിൽ (മയ്യിത്ത് ചീഞ്ഞ് പൊട്ടിപ്പോകുമെന്ന ശക്തമായ അനുമാനം ഉണ്ടാകുന്നതുവരെ) ഖബറിന്റെ അടുത്ത്  ജനാസ നിസ്കാരം നിർവഹിക്കേണ്ടതാണ്.

മയ്യിത്ത് എത്ര ദിവസത്തിനകം ചീഞ്ഞുതുടങ്ങും എന്നതിന് ശരീഅത്തിൽ കൃത്യമായ ഒരു സമയപരിധി നിർണ്ണയിച്ചിട്ടില്ല. കാരണം കാലാവസ്ഥ (ചൂടോ തണുപ്പോ) മയ്യിത്തിന്റെ ശരീരഘടന, ഭൂമിയുടെ സ്വഭാവം ആശ്രയിച്ച് ഓരോ പ്രദേശത്തും ഈ കാലാവധി വ്യത്യസ്തമായിരിക്കും.

എന്നാൽ ചില ഫുഖഹാക്കൾ ഈ കാലാവധി മൂന്ന് ദിവസമെന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് അർത്ഥമാക്കുന്നത് സാധാരണയായി മൂന്ന് ദിവസത്തിന് ശേഷം മയ്യിത്ത് ചീഞ്ഞുതുടങ്ങാൻ സാധ്യതയുണ്ടെന്നാണ്. അതിനാൽ ഖബറടക്കം ചെയ്തതിനു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ഖബറിന്മേൽ ജനാസ നമസ്കാരം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതിന് ശേഷം അത് ചെയ്യേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം.

وَرُكْنُهَا) شَيْئَانِ (التَّكْبِيرَاتُ) الْأَرْبَعُ، فَالْأُولَى رُكْنٌ أَيْضًا لَا شَرْطٌ، فَلِذَا لَمْ يَجُزْ بِنَاءُ أُخْرَى عَلَيْهَا (وَالْقِيَامُ) فَلَمْ تَجُزْ قَاعِدًا بِلَا عُذْرٍ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٠٩/٢]

وَإِنْ دُفِنَ) وَأُهِيلَ عَلَيْهِ التُّرَابُ (بِغَيْرِ صَلَاةٍ) أَوْ بِهَا بِلَا غُسْلٍ أَوْ مِمَّنْ لَا وِلَايَةَ لَهُ (صُلِّيَ عَلَى قَبْرِهِ) اسْتِحْسَانًا (مَا لَمْ يَغْلِبْ عَلَى الظَّنِّ تَفَسُّخُهُ) مِنْ غَيْرِ تَقْدِيرٍ هُوَ الْأَصَحُّ. وَظَاهِرُهُ أَنَّهُ لَوْ شُكَّ فِي تَفَسُّخِهِ صُلِّيَ عَلَيْهِ، لَكِنْ فِي النَّهْرِ عَنْ مُحَمَّدٍ لَا كَأَنَّهُ تَقْدِيمًا لِلْمَانِعِ.....(قَوْلُهُ صُلِّيَ عَلَى قَبْرِهِ) أَيْ افْتِرَاضًا فِي الْأُولَيَيْنِ وَجَوَازًا فِي الثَّالِثَةِ لِأَنَّهَا لِحَقِّ الْوَلِيِّ أَفَادَهُ ح. أَقُولُ: وَلَيْسَ هَذَا مِنْ اسْتِعْمَالِ الْمُشْتَرَكِ فِي مَعْنَيَيْهِ كَمَا وَهَمَ لِأَنَّ حَقِيقَةَ الصَّلَاةِ فِي الْمَسَائِلِ الثَّلَاثِ وَاحِدَةٌ، وَإِنَّمَا الِاخْتِلَافُ فِي الْوَصْفِ وَهُوَ الْحُكْمُ، فَهُوَ كَإِطْلَاقِ الْإِنْسَانِ عَلَى مَا يَشْمَلُ الْأَبْيَضَ وَالْأَسْوَدَ فَافْهَمْ (قَوْلُهُ هُوَ الْأَصَحُّ) لِأَنَّهُ يَخْتَلِفُ بِاخْتِلَافِ الْأَوْقَاتِ حَرًّا وَبَرْدًا وَالْمَيِّتِ سِمَنًا وَهُزَالًا وَالْأَمْكِنَةِ بَحْرٌ، وَقِيلَ يُقَدَّرُ بِثَلَاثَةِ أَيَّامٍ، وَقِيلَ عَشَرَةٍ، وَقِيلَ شَهْرٍ ط عَنْ الْحَمَوِيِّ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٤/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഫീ റജബിൻ/ ഫീ റജബ


അല്ലാഹുമ്മ ബാരിക് ലനാ എന്ന ദുആയിൽ “ഫീ റജബിൻ”  എന്നും “ഫീ റജബ” എന്നും കേൾക്കാം ഇതിന്റെ  പിന്നിലെ വ്യാകരണ കാരണങ്ങൾ 

“റജബ്” മുൻസ്വരിഫ് ആണോ ഗൈർ മുൻസ്വരിഫ് ആണോ?


ഈ വിഷയത്തിൽ പണ്ഡിതർക്കിടയിൽ നല്ല ചർച്ചയുണ്ട്. കാരണം “റജബ്” എന്ന പദം മുൻസ്വരിഫ് ആണോ ഗൈർ മുൻസ്വരിഫ് ആണോ എന്നതനുസരിച്ച് അതിന്റെ ഇഅ്റാബ് (അവസാന ചിഹ്നം) വ്യത്യസ്തമാകുന്നു. മുൻസ്വരിഫ് ആയാൽ കസർ തൻവീൻ വരും. ഗൈർ മുൻസ്വരിഫ് ആയാൽ ജർറിന്റെ അവസ്ഥയിലും ഫത്ഹ വരും. അതിനാലാണ് ദുആകളിൽ “റജബ്” എന്ന വാക്കിന്റെ വ്യാകരണ ചർച്ച പ്രസക്തമാകുന്നത്.

ചില പണ്ഡിതർ പറയുന്നു : “റജബ്” എന്നത് കൊണ്ട് പ്രത്യേകമായ മാസം ഉദ്ദേശിക്കുമ്പോൾ അത് ഗൈർ മുൻസ്വരിഫ് ആകുന്നു. കാരണം, അത് നാമസ്വഭാവമുള്ളതും (العَلَم الحقيقيَّ) അൽ സഹിതമുള്ള രൂപത്തിൽ (ال- رجب) നിന്നുള്ള മാറ്റം (العدل) വന്നതുമാണെന്ന് ഈ നിലപാട് കാണുന്നു. ചിലർ അലമും തഅ്നീസുമാണെന്ന് (العلمية والتأنيث) അഭിപ്രായപ്പെടുന്നു.  അതിനാൽ  “ഫീ റജബ” എന്ന് (ഫത്ഹ) വരുന്നതാണ്.

ചില പണ്ഡിതർ പറയുന്നു : “റജബ്” മുൻസ്വരിഫ് തന്നെയാണ് കാരണം ഗൈർ മുൻസ്വരിഫ് ആകാൻ ആവശ്യമായ രണ്ട് കാരണങ്ങൾ അല്ലെങ്കിൽ രണ്ടിന് തുല്യമായ ഒരേയൊരു കാരണം ഇവിടെ പൂർണ്ണമായി കാണുന്നില്ല. “റജബ്” എന്നതിൽ നാമസ്വഭാവം ഉണ്ടായാലും, അതിനൊപ്പം ചേർന്ന് ഗൈർ മുൻസ്വരിഫ് ആക്കേണ്ട മറ്റൊരു ശക്തമായ കാരണം ഇല്ല. അതിനാൽ ദുആകളിൽ ഫീ റജബിൻ എന്ന് (കസർ തൻവീൻ) വരുന്നതാണ്.

അറബ് വ്യാകരണ ശാസ്ത്രത്തിൽ പ്രബലമായത് “ഫീ റജബിൻ”എന്നതാണ് മാത്രമല്ല ഹദീസിൽ വന്നത് “ഫീ റജബിൻ” തൻവീനാണെന്ന് ജാമിഉസ്സഗീറിന്റെ ശറഹായ അസ്സിറാജുൽ മുനീറിൽ കാണാം.

قوله: "رجب" هو كصفر إن أريد به معين فغير منصرف للعلمية والعدل عن المحلى بأل, وإلا فمنصرف نقله الدنوشري عن السعد وغيره, ونقل شيخنا عن شرح المواهب لشيخه الزرقاني أن رجب من أسماء الشهور مصروف, وإن أريد به معين كما في المصباح

[الصبان، حاشية الصبان على شرح الأشمونى لألفية ابن مالك، ١١٤/٣]

وصريح ذلك أن العلم الحقيقي لا يصح عدله عن ذي آل؛ لما ذكر فاحفظه ينفعك في مواطن كثيرة، فما نقل عن السعد وغيره من أن رجب وصفر من الشهور إذا أريد بهما معين يمنع صرفهما؛ للعلمية، والعدل عن الرجب والصفر بـ «أل ينبغى حمله على العلمية الحكمية وهي المعبر عنها هنا بشبه العلمية؛ لما سمعت، ولأن العلم الحقيقي لا يحتاج لاشتراط التعيين، والملجىء الاشتراطه سماعهما بالصرف وعدمه هذا، ويحتمل أن منعهما للعلمية الجنسية على الأيام المخصوصة والتأنيث المعنوي باعتبار تأويلهما بالمدة وصرفهما على اعتبار الوقت سواء أريد بهما معين أم لا فتأمل. وفي المصباح: أن رجب الشهر مصروف وإن أريد به معين، وأما باقي الشهور فجمادى ممنوع؛ لألف التأنيث، وشعبان ورمضان للعلمية والزيادة والباقي مصروف، والله أعلم

(حاشية الخضري على شرح ابن عقيل على ألفية ابن مالك 2/246)

كان إذا دخل رجب قال اللهم بارك لنا في رجب) بالتنوين وشعبان (وبلغنا رمضان وكان إذا كانت ليلة الجمعة قال هذه ليلة غراء ويوم أزهر) أي نير مشرق (هب) وابن عساكر عن أنس وفيه ضعيف كما في الأذكار

[العزيزي، السراج المنير شرح الجامع الصغير في حديث البشير النذير، ٦٣/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉംറക്ക് വേണ്ടി ദമാമിൽ നിന്ന് ഫ്ളൈറ്റിൽ ജിദ്ദലേക്ക് അവിടെ നിന്ന് ഹറമിലേക്ക് പോകാൻ ഉദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് ഇഹ്റാം കെട്ടേണ്ടത്


ദമാമിൽ നിന്ന് ജിദ്ദ വഴി ഉംറയ്ക്ക് പോകുന്നവർ നജ്ദ് മീഖാത്തായ ഖർനുൽ മനാസിൽ (അസ്സൈൽ അൽ കബീർ) കടക്കുന്നതിന് മുമ്പ് ഇഹ്റാം കെട്ടണം. ഫ്ളൈറ്റിലായതിനാൽ ദമാമിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഇഹ്റാം വസ്ത്രം ധരിച്ച് ഉംറയുടെ നിയ്യത്ത് ചെയ്ത് തൽബിയ തുടങ്ങുക അല്ലെങ്കിൽ വിമാനം മീഖാത്തിന് സമീപമാകുമ്പോൾ ഉംറയുടെ നിയ്യത്ത് ചെയ്ത് തൽബിയ തുടങ്ങുക ജിദ്ദയിൽ നിന്ന് ഇഹ്റാം കെട്ടാൻ പാടില്ല, കാരണം ജിദ്ദ മീഖാത്തിന് അകത്താണ്. അങ്ങനെ ചെയ്താൽ അറവ് നിർബന്ധമാകുന്നതാണ്.

الْمَوَاقِيتُ الَّتِي لَا يَجُوزُ أَنْ يُجَاوِزَهَا الْإِنْسَانُ إلَّا مُحْرِمًا خَمْسَةٌ: لِأَهْلِ الْمَدِينَةِ ذُو الْحُلَيْفَةِ وَلِأَهْلِ الْعِرَاقِ ذَاتُ عِرْقٍ، وَلِأَهْلِ الشَّامِ جُحْفَةُ وَلِأَهْلِ نَجْدٍ قَرْنٌ، وَلِأَهْلِ الْيَمَنِ يَلَمْلَمُ، وَفَائِدَةُ التَّأْقِيتِ الْمَنْعُ عَنْ تَأْخِيرِ الْإِحْرَامِ عَنْهَا كَذَا فِي الْهِدَايَةِ

فَإِنْ قُدِّمَ الْإِحْرَامُ عَلَى هَذِهِ الْمَوَاقِيتِ جَازَ وَهُوَ الْأَفْضَلُ إذَا أُمِنَ مُوَاقَعَةُ الْمَحْظُورَاتِ وَإِلَّا فَالتَّأْخِيرُ إلَى الْمِيقَاتِ أَفْضَلُ كَذَا فِي الْجَوْهَرَةِ النَّيِّرَةِ

وَكُلُّ وَاحِدٍ مِنْ هَذِهِ الْمَوَاقِيتِ وَقْتٌ لِأَهْلِهَا وَلِمَنْ مَرَّ بِهَا مِنْ غَيْرِ أَهْلِهَا كَذَا فِي التَّبْيِينِ

[مجموعة من المؤلفين، الفتاوى الهندية، ٢٢١/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഡിജിറ്റൽ ഗോൾഡ് : വിധിയും സാധ്യതയും

 

ഇസ്ലാമിൽ ഏതൊരു വസ്തുവിന്റെയും വാങ്ങലും വിൽപ്പനയും സാധുവാകുന്നതിനായി ഷരീഅത് നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കപ്പെടണം. ആ നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ മാത്രമാണ് ആ ഇടപാട് അനുവദനീയമാകുന്നത്.

ഡിജിറ്റൽ ഗോൾഡ് പോലെ ഇന്ന് നിലവിലുള്ള ഓൺലൈൻ സ്വർണ്ണ വ്യാപാരങ്ങളിൽ ഈ നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടാറില്ല. അതിനാൽ അത്തരം സാഹചര്യങ്ങളിൽ ഈ വാങ്ങലും വിൽപ്പനയും ശരിയായതാവുന്നില്ല. ഇക്കാരണത്താൽ സാധാരണ നിലയിൽ ഓൺലൈൻ സ്വർണ്ണ വ്യാപാരം ഒഴിവാക്കുന്നതാണ് ഉചിതം.

 എന്നാൽ പൊതുവെ ഓൺലൈൻ സ്വർണ്ണ വ്യാപാരത്തിൽ ഇത്തരമൊരു സാഹചര്യം ഉണ്ടെങ്കിൽ സ്വർണ്ണം വ്യക്തമായും നിർണ്ണിതമായും ആയിരിക്കണം അത് വിൽപ്പനക്കാരന്റെ ഉടമസ്ഥതയിൽ ഉണ്ടായിരിക്കണം അതോടൊപ്പം വിൽപ്പനക്കാരന് ആ സ്വർണ്ണത്തിൽ യഥാർത്ഥ  قبضة (കൈപ്പറ്റൽ) നടക്കണം. അങ്ങനെയെങ്കിൽ ആ രീതിയിൽ സ്വർണ്ണം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്.

ഡിജിറ്റൽ ഗോൾഡ് സാമാന്യ രൂപം

ഡിജിറ്റൽ ഗോൾഡ് എന്നത് ആപ്പുകൾ വഴി പണം നൽകി സ്വർണം വാങ്ങുന്ന ഒരു ഓൺലൈൻ സംവിധാനം ആണ്. ഇതിൽ സ്വർണം ഭൗതികമായി നമ്മുടെ കൈവശം ഉണ്ടാകില്ല. Digital Ownership മാത്രമാണ്. കമ്പനി അവരുടെ വാൾട്ടിൽ സൂക്ഷിക്കുന്നു എന്ന് മാത്രം പറയുന്നു. നേരിട്ട് ചെന്നു സ്വർണം പുറത്തെടുത്തു കാണാൻ, പരിശോധിക്കാൻ അല്ലെങ്കിൽ ഉടമസ്ഥൻ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ മറിച്ചു വിൽക്കാനോ കൈമാറ്റം ചെയ്യാനോ സാധാരണയായി സാധ്യത ഉണ്ടായിരിക്കില്ല. അതായത് യഥാർത്ഥ സ്വർണം കൈമാറൽ അല്ല സ്വർണ്ണത്തിന്റെ മൂല്യം (value) മാത്രമാണ് അവിടെ വങ്ങാലും വിൽക്കലും നടക്കുന്നത്.

പ്രശ്നങ്ങൾ

  • സ്വർണ്ണം വാങ്ങുന്ന വ്യക്തിക്ക് ഡിജിറ്റൽ ഉടമസ്ഥത (Digital Ownership) മാത്രമാണ് നൽകുന്നത്. യഥാർത്ഥ കൈപ്പറ്റൽ (Physical Possession) നൽകുന്നില്ല. അതിനാൽ ഈ ഡിജിറ്റൽ ഉടമസ്ഥതയുടെ സ്വഭാവവും വിശദാംശങ്ങളും മനസ്സിലാക്കുന്നത് അനിവാര്യമാണ്.

ഡിജിറ്റൽ ഉടമസ്ഥത എന്നത് ഇത്തരത്തിലായിരിക്കണം അതായത് വാങ്ങിയ സ്വർണ്ണത്തിൽ എല്ലാ തരത്തിലുള്ള ഉടമസ്ഥാവകാശപരമായ ഇടപെടലുകൾ നടത്താനുള്ള പൂർണ്ണ അധികാരം വാങ്ങുന്നവന് ലഭിച്ചിരിക്കണം. അവൻ ആഗ്രഹിച്ചാൽ ആ സ്വർണ്ണം യഥാർത്ഥമായി കൈപ്പറ്റാൻ (Physical Possession) യാതൊരു തടസ്സവും ഉണ്ടാകരുത്. വാങ്ങിയ സ്വർണ്ണത്തിന്റെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കണം. അതിലൂടെ അത് മറ്റ് സ്വർണ്ണങ്ങളിൽ നിന്നും വസ്തുക്കളിൽ നിന്നും വ്യക്തമായി വേർതിരിക്കപ്പെടണം.

  • വാങ്ങിയ സ്വർണ്ണത്തിന്റെ റിസ്ക് (Risk / ضمان) വാങ്ങുന്നവനിലേക്കു മാറിയിരിക്കണം. 

ഈ രീതിയിലുള്ള ഡിജിറ്റൽ ഉടമസ്ഥതയെ തഖ്ലിയ (تخلية) എന്ന നിലയിൽ കണക്കാക്കി അതിനെ ഹുക്മിയായ കൈപ്പറ്റൽ قبضة (Constructive Possession) ആയി പരിഗണിക്കാവുന്നതാണ്.

എന്നാൽ നിലവിൽ പ്രചാരത്തിലുള്ള ഓൺലൈൻ സ്വർണ്ണ വ്യാപാരങ്ങളിൽ ഈ എല്ലാ സൂക്ഷ്മതകളും സാധാരണയായി പാലിക്കപ്പെടുന്നില്ല.

മിക്കവാറും അക്ക മാത്രമായ ഒരു എൻട്രി (Numerical Reflection) മാത്രമാണ് കാണിച്ചുതരുന്നത്. അതേസമയം മുകളിൽ പറഞ്ഞ എല്ലാ നിബന്ധനകളും കൃത്യമായി പാലിക്കപ്പെടുന്നുവെങ്കിൽ കൂടാതെ മറ്റേതെങ്കിലും ശരീഅത്ത് വിരുദ്ധതകൾ ഇല്ലെങ്കിൽ ഓൺലൈൻ സ്വർണ്ണ വ്യാപാരം അനുവദനീയമായിരിക്കും.

കൂടാതെ സ്വർണ്ണം അല്ലെങ്കിൽ വെള്ളി സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ പകരമായി വാങ്ങി വിൽക്കുകയാണെങ്കിൽ, ഇരുവശത്തുനിന്നും ഉടൻ ഉടൻ قبضة (On-Spot Possession) ഉണ്ടാകണം. അതുപോലെ ഒരേ ഇനത്തിലുള്ള (സ്വർണ്ണത്തിന് സ്വർണ്ണം, വെള്ളിക്ക് വെള്ളി) വാങ്ങലും വിൽപ്പനയും നടക്കുകയാണെങ്കിൽ അധികമോ കുറവോ അനുവദനീയമല്ല കൂടാതെ തവണ വ്യവസ്ഥ ഇൻസ്റ്റാൾമെന്റ് (Deferred)ഇവിടെ അനുവദനീയമല്ല.

ഷെയറുകളുടെ വാങ്ങലും വിൽപ്പനയും സംബന്ധിച്ചും മറ്റ് നിബന്ധനകളോടൊപ്പം ഹുക്മിയായ قبضة (Constructive Possession) അനിവാര്യമാണ്. അതില്ലാതെ ഷെയർ വ്യാപാരം ശരിയായതല്ല. 

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം

മേൽ പറയപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ ഡിജിറ്റൽ ഗോൾഡുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായി മനസ്സിലാക്കിയ കാര്യങ്ങളുടെ മേൽ എഴുതിയ വിശദീകരണമാണ്.

ഓൺലൈൻ ട്രേഡിംഗിൽ പലപ്പോഴും വളരെ സൂക്ഷ്മവും സങ്കീർണ്ണവുമായ വിശദാംശങ്ങൾ ഉണ്ടാകാറുണ്ട്. അവ കാരണം ഇടപാടുകളും ശരീഅത്ത് പ്രകാരം ഫാസിദ് (അസാധു) ആയി മാറാൻ സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ വ്യാപാരത്തിലേർപ്പെടുന്നതിന് മുൻപ് അതിന്റെ എല്ലാ വിശദാംശങ്ങളും  വെച്ച് അതിലെ ഷറഈ നിലപാട് മനസ്സിലാക്കൽ നിർബന്ധമാണ്.

تَسْلِيمُ العُرُوضِ يَكُونُ بِإِعْطَائِهَا لِيَدِ المُشْتَرِي، أَوْ بِوَضْعِهَا عِنْدَهُ، أَوْ بِإِعْطَاءِ الإِذْنِ لَهُ بِالْقَبْضِ بِإِرَاءَتِهَا لَهُ

[دُرَرُ الحُكَّامِ فِي شَرْحِ مَجَلَّةِ الأَحْكَامِ، ج ١، ص ٢٥٨]

وَالتَّخْلِيَةُ فِي بَيْتِ البَائِعِ صَحِيحَةٌ عِنْدَ مُحَمَّدٍ رَحِمَهُ اللَّهُ تَعَالَى، خِلَافًا لِأَبِي يُوسُفَ رَحِمَهُ اللَّهُ تَعَالَى… فَإِنَّهُ يَهْلِكُ مِنْ مَالِ المُشْتَرِي فِي قَوْلِ مُحَمَّدٍ، وَعَلَيْهِ الفَتْوَى

[الفَتَاوَى الهِنْدِيَّة، كِتَابُ البُيُوعِ، ج ٣، ص ١٦]

مَطْلَبٌ فِي شُرُوطِ التَّخْلِيَةِ، وَحَاصِلُهُ: أَنَّ التَّخْلِيَةَ قَبْضٌ حُكْمًا، لَوْ مَعَ القُدْرَةِ عَلَيْهِ بِلَا كُلْفَةٍ، وَلٰكِنَّ ذٰلِكَ يَخْتَلِفُ بِحَسَبِ حَالِ المَبِيعِ

[ابْنُ عَابِدِينَ، رَدُّ المُحْتَارِ، ج ٤، ص ٥٦٢]

الصَّرْفُ هُوَ البَيْعُ إِذَا كَانَ كُلُّ وَاحِدٍ مِنْ عِوَضَيْهِ مِنْ جِنْسِ الأَثْمَانِ… وَلَا بُدَّ مِنْ قَبْضِ العِوَضَيْنِ قَبْلَ الِافْتِرَاقِ

[المَرْغِينَانِي، الهِدَايَةُ فِي شَرْحِ بِدَايَةِ المُبْتَدِي، ج ٣، ص ٨١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വീട്ടിൽ കയറുമ്പോൾ സലാം പറഞ്ഞ് ഖുൽഹുവല്ലാഹ് സൂറത്ത് ഓതിയാൽ ദാരിദ്ര്യം മാറുമെന്ന് ഹദീസ് ഉണ്ടോ


ഇമാം സഖാവി (റ) അൽ കൗലുൽ ബദീഅ് എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് കൊണ്ടുവരുന്നുണ്ട്.സഹ്ൽ ബിൻ സഅദ് (റ) യിൽ നിന്നുള്ള ഒരു രിവായത് ചെയ്യുന്ന ഹദീസ് :ഒരു വ്യക്തി നബി ﷺ യുടെ അടുക്കൽ വന്ന് ദാരിദ്ര്യവും ജീവിതക്കഷ്ടതയും പരാതിപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: നീ നിന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ അവിടെ ആരെങ്കിലും  ഉണ്ടെങ്കിലും ഇല്ലെങ്കിലും സലാം പറയുക. ശേഷം എന്നോട് (നബി ﷺ യോട്) സലാം പറയുക. പിന്നെ ഒരു പ്രാവശ്യം കുൽ ഹുവല്ലാഹു അഹദ് (സൂറത്ത് ഇഖ്‌ലാസ്) ഓതുക. അദ്ദേഹം അതുപോലെ പ്രവർത്തിച്ചു. അതിന്റെ ഫലമായി അല്ലാഹു അദ്ദേഹത്തിന് ധാരാളമായ റിസ്ക് നൽകി. അതിന്റെ ബർകത് അയൽക്കാരിലും ബന്ധുക്കളിലും വരെ എത്തി.

ഈ ഹദീസിന്റെ സനദ് ദുർബലമാണ് (ضعيف). എന്നാൽ ഫദാഇലുൽ അഅ്മാലിൽ ദുർബല ഹദീസ് അനുസരിച്ച് അമൽ ചെയ്യാവുന്നതാണ് എന്ന് ഭൂരിപക്ഷം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

وعن سهل بن سعد رضي الله عنه قال جاء رجل إلى النبي صلى الله عليه وسلم فشكا إليه الفقر وضيق العيس والمعاش فقال له رسول الله - صلى الله عليه وسلم - إذا دخلت منزلك فيلم إن كان فيه أحد أو لم يكن فيه أحد ثم سلم علي واقرأ قل هو الله أحد مرة واحدة ففعل الرجل فأدر الله عليه الرزق حتى أفاض على جيرانه وقراباته رواه أبو موسى المديني بسند ضعيف

[السخاوي، شمس الدين، القول البديع في الصلاة على الحبيب الشفيع، صفحة ١٣٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Wednesday, 7 January 2026

സംസം വെള്ളം ലേലം പറഞ്ഞ് വിൽക്കാൻ പറ്റുമോ


വിൽക്കാം. അനുവദനീയമാണ് 

قال "ولا بأس ببيع من يزيد" وتفسيره ما ذكرنا. وقد صح أن النبي عليه الصلاة والسلام باع قدحا وحلسا ببيع من يزيد؛ ولأنه بيع الفقراء والحاجة ماسة إلى "نوع منه"

[المَرْغِيناني، الهداية في شرح بداية المبتدي، ٥٤/٣]

لَا يَجُوزُ بَيْعُ الْمَاءِ فِي بِئْرِهِ وَنَهْرِهِ هَكَذَا فِي الْحَاوِي وَحِيلَتُهُ أَنْ يُؤَاجِرَ الدَّلْوَ وَالرِّشَاءَ هَكَذَا فِي مُحِيطِ السَّرَخْسِيِّ فَإِذَا أَخَذَهُ وَجَعَلَهُ فِي جَرَّةٍ أَوْ مَا أَشْبَهَهَا مِنْ الْأَوْعِيَةِ فَقَدْ أَحْرَزَهُ فَصَارَ أَحَقَّ بِهِ فَيَجُوزُ بَيْعُهُ

[مجموعة من المؤلفين، الفتاوى الهندية، ١٢١/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉംറ സംഘത്തോട് ഒരു ഉസ്താദ് പറയുന്നത് കേട്ടു. എല്ലാ വർഷവും ഹജ്ജിന്റെ സമയത്ത് ഇല്യാസ് നബിയും ഖിള്ർ നബിയും വരുന്നതും രണ്ടുപേരും പരസ്പരം മുടി വടിച്ചു കൊടുക്കുന്നതും ഹജ്ജിന്റെ അമലുകൾ ചെയ്യുന്നതുമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ്


പറയപ്പെട്ട സംഭവം ഇമാം സുയൂത്വി (റ) അദ്-ദുർറുൽ മൻസൂറിൽ കൊണ്ട് വന്നിട്ടുണ്ട്. ഈ ഹദീസിന്റെ വിഷയത്തിൽ പ്രബലരായ ഹദീസ് പണ്ഡിതന്മാർ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇത് അത്യധികം ദുർബല ഹദീസാണ്. 

ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) ഇല്യാസ് (അ) നബിയും ഖിള്ർ (അ) നബിയും എല്ലാവർഷവും ഹജ്ജിന് ഒരുമിച്ച് കൂടുന്ന  വിഷയത്തിൽ ഹദീസുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്ന് പറഞ്ഞിരിക്കുന്നു.

وَأخرج الْعقيلِيّ وَالدَّارَقُطْنِيّ فِي الْأَفْرَاد وَابْن عَسَاكِر عَن ابْن عَبَّاس عَن النَّبِي صلى الله عَلَيْهِ وَسلم قَالَ: يلتقي الْخضر وإلياس كل عَام فِي الْمَوْسِم فيحلق كل وَاحِد مِنْهُمَا رَأس صَاحبه ويتفرقان عَن هؤلاك الْكَلِمَات: بِسم الله مَا شَاءَ الله لَا يَسُوق الْخَيْر إِلَّا الله مَا شَاءَ الله لَا يصرف السوء إِلَّا الله مَا شَاءَ الله مَا كَانَ من نعْمَة فَمن الله مَا شَاءَ الله لَا حول وَلَا قُوَّة إِلَّا بِاللَّه

[السيوطي ,الدر المنثور في التفسير بالمأثور ,5/434]

قال الدارقطنيّ في «الأفراد» : لم يحدث به عن ابن جريج غير الحسن بن رزين. وقال أبو جعفر العقيلي: لم يتابع عليه، وهو مجهول، وحديثه غير محفوظ. وقال أبو الحسين بن المنادي: هو حديث واه بالحسن المذكور. انتهى. وقد جاء من غير طريقه، لكن من وجه واه جدا، أخرجه ابن الجوزي من طريق أحمد بن عمار: حدثنا محمد بن مهدي، حدثنا محمد مهدي بن هلال، حدثني ابن جريج، فذكره بلفظ: يجتمع البري والبحري إلياس والخضر كلّ عام بمكة. قال ابن عبّاس: بلغنا أنه يحلق أحدهما رأس صاحبه، ويقول أحدهما للآخر: قل بسم اللَّه.. إلخ. وزاد: قال ابن عبّاس: قال رسول صلّى اللَّه عليه وسلّم: «ما من عبد قالها في كلّ يوم إلّا أمن من الحرق والغرق والسّرق، وكلّ شيء يكرهه حتّى يمسي، وكذلك قال: حين يصبح» . قال ابن الجوزيّ: أحمد بن عمار متروك عند الدارقطنيّ، ومهدي بن هلال مثله. وقال ابن حبّان: مهدي بن هلال يروي الموضوعات.

[ابن حجر العسقلاني، الإصابة في تمييز الصحابة، ٢٦١/٢]

أَرْبَعَةُ أَنْبِيَاءَ أَحْيَاءٌ، اثْنَانِ فِي الْأَرْضِ: إِلْيَاسُ وَالْخَضِرُ، وَاثْنَانِ فِي السَّمَاءِ: إِدْرِيسُ وَعِيسَى. وَقَدْ قَدَّمْنَا قَوْلَ مَنْ ذَكَرَ أَنَّ إِلْيَاسَ وَالْخَضِرَ يَجْتَمِعَانِ فِي كُلِّ عَامٍ فِي شَهْرِ رَمَضَانَ بِبَيْتِ الْمَقْدِسِ، وَأَنَّهُمَا يَحُجَّانِ كُلَّ سَنَةٍ، وَيَشْرَبَانِ مِنْ زَمْزَمَ شَرْبَةً تَكْفِيهُمَا إِلَى مِثْلِهَا مِنَ الْعَامِ الْمُقْبِلِ. وَأَوْرَدْنَا الْحَدِيثَ الَّذِي فِيهِ أَنَّهُمَا يَجْتَمِعَانِ بِعَرَفَاتٍ كُلَّ سَنَةٍ، وَبَيَّنَّا أَنَّهُ لَمْ يَصِحَّ شَيْءٌ مِنْ ذَلِكَ، وَأَنَّ الَّذِي يَقُومُ عَلَيْهِ الدَّلِيلُ: أَنَّ الْخَضِرَ مَاتَ، وَكَذَلِكَ إِلْيَاسُ، عَلَيْهِمَا السَّلَامُ.

[ابن كثير، البداية والنهاية ط هجر، ٢٧٤/٢]

حَدِيثُ اجْتِمَاعُ الْخَضِرِ وَإِلْيَاسَ عَلَيْهِمَا السَّلامُ فِي كُلِّ عَامٍ فِي الْمَوْسِمِ بِمِنًى قَالَ الْعَسْقَلانِيُّ لَا يَثْبُتُ فِيهِ شَيْءٌ

[الملا على القاري، المصنوع في معرفة الحديث الموضوع، صفحة ٤٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


ഖുൽഅ്, ഫസ്ഖിനു ശേഷം ആ ദമ്പതികൾക്ക് വീണ്ടും ഒരുമിക്കാൻ അനുവാദം ഉണ്ടോ അങ്ങനെ ഒരുമിക്കുന്നതിന്റെ വിധി


ഷറഇയ്യായ വ്യവസ്ഥകൾക്ക് അധിഷ്ഠിതമായി ഖുൽഓ ഫസ്ഖോ സംഭവിച്ചാൽ അതിലൂടെ ഭാര്യയുടെ മേൽ ബാഇനായ ഒരു ത്വലാഖ്  സംഭവിക്കുന്നതും അവരുടെ വിവാഹബന്ധം അവസാനിക്കുന്നതുമാണ്. ഇനി റുജൂഅ് (തിരിച്ചു എടുക്കൽ) സാധ്യമല്ല.

അവർ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ മഹർ നിശ്ചയിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയൊരു നികാഹ് (തജ്ദീദ് നികാഹ്) നിർബന്ധമായും ചെയ്യണം.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈ പുതിയ നികാഹിന് ശേഷം ഭർത്താവിന് ഇനി രണ്ട് ത്വലാഖുകളുടെ അവകാശം മാത്രമേ ശേഷിക്കുകയുള്ളൂ. അതിനാൽ ഭാവിയിൽ ത്വലാഖുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

الْخُلْعُ إزَالَةُ مِلْكِ النِّكَاحِ بِبَدَلٍ بِلَفْظِ الْخُلْعِ كَذَا فِي فَتْحِ الْقَدِيرِ وَقَدْ يَصِحُّ بِلَفْظِ الْبَيْعِ وَالشِّرَاءِ وَقَدْ يَكُونُ بِالْفَارِسِيَّةِ كَذَا فِي الظَّهِيرِيَّةِ (وَشَرْطُهُ) شَرْطُ الطَّلَاقِ (وَحُكْمُهُ) وُقُوعُ الطَّلَاقِ الْبَائِنِ كَذَا فِي التَّبْيِينِ. وَتَصِحُّ نِيَّةُ الثَّلَاثِ فِيهِ. وَلَوْ تَزَوَّجَهَا مِرَارًا وَخَلَعَهَا فِي كُلِّ عَقْدٍ عِنْدَنَا لَا يَحِلُّ لَهُ نِكَاحُهَا بَعْدَ الثَّلَاثِ قَبْلَ الزَّوْجِ الثَّانِي كَذَا فِي شَرْحِ الْجَامِعِ الصَّغِيرِ لِقَاضِي خَانْ.....إذَا تَشَاقَّ الزَّوْجَانِ وَخَافَا أَنْ لَا يُقِيمَا حُدُودَ اللَّهِ فَلَا بَأْسَ بِأَنْ تَفْتَدِيَ نَفْسَهَا مِنْهُ بِمَالٍ يَخْلَعُهَا بِهِ فَإِذَا فَعَلَا ذَلِكَ وَقَعَتْ تَطْلِيقَةٌ بَائِنَةٌ وَلَزِمَهَا الْمَالُ كَذَا فِي الْهِدَايَةِ

[مجموعة من المؤلفين، الفتاوى الهندية، ٤٨٨/١]

إنْ اخْتَارَتْ الْفُرْقَةَ أَمَرَ الْقَاضِي أَنْ يُطَلِّقَهَا طَلْقَةً بَائِنَةً فَإِنْ أَبَى فَرَّقَ بَيْنَهُمَا هَكَذَا ذَكَرَ مُحَمَّدٌ - رَحِمَهُ اللَّهُ تَعَالَى - فِي الْأَصْلِ كَذَا فِي التَّبْيِينِ وَالْفُرْقَةُ تَطْلِيقَةٌ بَائِنَةٌ 

[مجموعة من المؤلفين، الفتاوى الهندية، ٥٢٤/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വളരെ അവശനിലയിലായ പ്രായമായ സ്ത്രീയുടെ തലയില്‍ നിറയെ പേന്‍ ആണ്.. ഈ കാരണം കൊണ്ട് തലമുടി വെട്ടുന്നത് അല്ലെങ്കിൽ തലമുടി വടിക്കുന്നത് തെറ്റാണോ..?


ചികിത്സ ചെയ്ത് നോക്കുക ഫലം കാണുന്നില്ലെങ്കിൽ മുടി മുറിക്കുകയോ വടിക്കുകയോ ചെയ്യൽ അനുവദനീയമാണ്.

وَتُمْنَعُ مِنْ حَلْقِ رَأْسِهَا. أَيْ حَلْقِ شَعْرِ رَأْسِهَا. أَقُولُ ذَكَرَ الْعَلَّامِيُّ فِي كَرَاهَتِهِ أَنْ لَا بَأْسَ لِلْمَرْأَةِ أَنْ تَحْلِقَ رَأْسَهَا لِعُذْرٍ: مَرَضٍ وَوَجَعٍ وَبِغَيْرِ عُذْرٍ لَا يَجُوزُ (انْتَهَى) . وَالْمُرَادُ بِلَا بَأْسَ هُنَا الْإِبَاحَةُ لَا مَا تَرْكُ فِعْلِهِ أَوْلَى، وَالظَّاهِرُ أَنَّ الْمُرَادَ بِحَلْقِ شَعْرِ رَأْسِهَا إزَالَتُهُ سَوَاءٌ كَانَ بِحَلْقٍ أَوْ قَصٍّ أَوْ نَتْفٍ أَوْ نُورَةٍ. فَلْيُحَرَّرْ، وَالْمُرَادُ بِعَدَمِ الْجَوَازِ كَرَاهِيَةُ التَّحْرِيمِ لِمَا فِي مِفْتَاحِ السَّعَادَةِ، وَلَوْ حَلَقَتْ فَإِنْ فَعَلَتْ ذَلِكَ تَشَبُّهًا بِالرِّجَالِ فَهُوَ مَكْرُوهٌ لِأَنَّهَا مَلْعُونَةٌ

[الحموي، أحمد بن محمد مكي ,غمز عيون البصائر في شرح الأشباه والنظائر ,3/381]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അലങ്കാരത്തിനും ഉല്ലാസത്തിനും പക്ഷികളെ കൂട്ടിലിട്ടു വളർത്തൽ, അക്വറിയത്തിൽ മീൻ വളർത്തൽ ഇതിന്റെ ഇസ്ലാമിക വിധി എന്താണ്


പക്ഷികളെയും മത്സ്യങ്ങളെയും വളർത്തൽ അനുവദനീയമാണ്. അവയുടെ ഭക്ഷണവും മറ്റു ആവശ്യങ്ങളും കൃത്യമായി പാലിക്കുകയും, അവയ്ക്ക് യാതൊരു വിധത്തിലുള്ള പീഡനവും ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. കാരണം അവയ്ക്ക് വേണ്ട ഭക്ഷണം നൽകാതിരിക്കൽ  പാപമാണ്. അവയെ വളർത്തുന്നവർക്ക് ആ ഉത്തരവാദിത്വം പാലിക്കൽ നിർബന്ധമാണ്.

[وَمَا دَرَى أَنَّ فِي هَذَا الْحَدِيثِ مِنْ وُجُوهِ الْفِقْهِ وَفُنُونِ الْأَدَبِ وَالْفَائِدَةِ سِتِّينَ وَجْهًا....وَجَوَازُ لَعِبِ الصَّغِيرِ بِالطَّيْرِ وَجَوَازُ تَرْكِ الْأَبَوَيْنِ وَلَدَهُمَا الصَّغِيرَ يَلْعَبُ بِمَا أُبِيحَ اللَّعِبُ بِهِ وَجَوَازُ إِنْفَاقِ الْمَالِ فِيمَا يَتَلَهَّى بِهِ الصَّغِيرُ مِنَ الْمُبَاحَاتِ وَجَوَازُ إِمْسَاكِ الطَّيْرِ فِي الْقَفَصِ وَنَحْوِهِ 

[ابن حجر العسقلاني، فتح الباري لابن حجر، ٥٨٤/١٠]

وَعَنْ جَابِرٍ - رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " «عُرِضَتْ عَلَيَّ النَّارُ، فَرَأَيْتُ فِيهَا امْرَأَةً مِنْ بَنِي إِسْرَائِيلَ تُعَذَّبُ فِي هِرَّةٍ لَهَا، رَبَطَتْهَا فَلَمْ تُطْعِمْهَا وَلَمْ تَدَعْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ حَتَّى مَاتَتْ جُوعًا، وَرَأَيْتُ عَمْرَو بْنَ عَامِرٍ الْخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ، وَكَانَ أَوَّلَ مَنْ سَيَّبَ السَّوَائِبَ» "، رَوَاهُ مُسْلِمٌ

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,8/3345]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബാങ്കിൽ നിന്നും ലഭിച്ച പലിശ പൈസ എന്താണ് ചെയ്യേണ്ടത് പള്ളിക്ക് വേണ്ടി ടോയ്ലറ്റ് പണിയുന്നതിന് നൽകൽ അനുവദനീയമാണോ


ആ പണത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് അറിയാമെങ്കിൽ ആ തുക അയാൾക്കു തന്നെ തിരിച്ചു നൽകൽ നിർബന്ധമാണ്. ഉടമ ആരാണന്ന് അറിയില്ലെങ്കിൽ പ്രതിഫലം ആഗ്രഹിക്കാതെ ഏതെങ്കിലും സാധുക്കൾക്ക് സ്വദഖ ചെയ്യണം.

ടോയ്ലറ്റിനോ മറ്റ് പൊതു ആവശ്യങ്ങൾക്കോ   ഹറാമായ സമ്പത്ത് ഉപയോഗിക്കൽ ഹനഫി മദ്ഹബിൽ അനുവദനീയമല്ല.

[وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ، 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٩/٥]

يَجِبُ عَلَيْهِ أَنْ يَرُدَّهُ إِنْ وُجِدَ الْمَالِكُ، وَإِلَّا فَفِي جَمِيعِ الصُّوَرِ يَجِبُ عَلَيْهِ أَنْ يَتَصَدَّقَ بِمِثْلِ مِلْكِ الأَمْوَالِ عَلَى الْفُقَرَاءِ

بذل المجهود — ١/٣٥٩

وَلَا يَأْخُذُونَ مِنْهُ شَيْئًا وَهُوَ أَوْلَى بِهِمْ وَيَرُدُّونَهَا عَلَى أَرْبَابِهَا إنْ عَرَفُوهُمْ، وَإِلَّا تَصَدَّقُوا بِهَا لِأَنَّ سَبِيلَ الْكَسْبِ الْخَبِيثِ التَّصَدُّقُ إذَا تَعَذَّرَ الرَّدُّ عَلَى صَاحِبِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٥/٦]

وَيَجِبُ عَلَيْهِ تَفْرِيغُ ذِمَّتِهِ بِرَدِّهِ إلَى أَرْبَابِهِ إنْ عُلِمُوا وَإِلَّا إلَى الْفُقَرَاءِ 

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢١/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബന്ധപ്പെടുമ്പോഴോ അല്ലാത്തപ്പോഴോ ഭാര്യയുടെ/ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ നോക്കുന്നതിനെപ്പറ്റി ഉള്ള വിധി എന്താണ് ?


നോക്കൽ അനുവദനീയമാണ്. പരമാവധി നോട്ടം ഒഴിവാക്കൽ നല്ലതാണ്. അമിതമായ നോട്ടം ഓർമ്മക്കുറവ്, കാഴ്ചക്കുറവ് മുതലായവയ്ക്ക് കാരണമായേക്കാം. ഹറാമിൽ നിന്ന് നോട്ടം സൂക്ഷിക്കാൻ സാധിക്കാത്തവർ ഹലാലിൽ നോക്കുന്നത് തന്നെയാണ് ഉത്തമം.

قَالَ - رَحِمَهُ اللَّهُ - (وَيَنْظُرُ الرَّجُلُ إلَى فَرْجِ أَمَتِهِ وَزَوْجَتِهِ) يَعْنِي عَنْ شَهْوَةٍ وَغَيْرِ شَهْوَةٍ قَالَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «غُضَّ بَصَرَكَ إلَّا عَنْ زَوْجَتِكَ، وَأَمَتِكَ»...... وَلِأَنَّهُ يَجُوزُ لَهُ الْمَسُّ وَالْغِشْيَانُ فَالنَّظَرُ أَوْلَى إلَّا أَنَّ الْأَوْلَى أَنْ لَا يَنْظُرَ كُلٌّ مِنْهُمَا إلَى عَوْرَةِ صَاحِبِهِ لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «إذَا أَتَى أَحَدُكُمْ زَوْجَتَهُ فَلْيَسْتَتِرْ مَا اسْتَطَاعَ وَلَا يَتَجَرَّدَانِ تَجَرُّدَ الْبَعِيرِ» ؛ لِأَنَّ النَّظَرَ إلَى الْعَوْرَةِ يُورِثُ النِّسْيَانَ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٠/٨]

قَوْلُهُ وَالْأَوْلَى تَرْكُهُ) قَالَ فِي الْهِدَايَةِ: الْأَوْلَى أَنْ لَا يَنْظُرَ كُلُّ وَاحِدٍ مِنْهُمَا إلَى عَوْرَةِ صَاحِبِهِ....وَلِأَنَّ ذَلِكَ يُورِثُ نِّسْيَانَ لِوُرُودِ الْأَثَرِ،.... (قَوْلُهُ لِأَنَّهُ يُورِثُ النِّسْيَانَ) وَيُضْعِفُ الْبَصَرَ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٦٧/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വ്യാഴാഴ്ച‌ നഖം വെട്ടിയാൽ പല രോഗങ്ങളിൽ നിന്നും നിർഭയത്വം ഉണ്ടാകുമെന്ന് കേൾക്കുന്നു ശരിയാണോ?


അതെ ശരിയാണ് വ്യാഴാഴ്ച അസ്വറിന്ന് ശേഷം നഖം വെട്ടിയാൽ ഭ്രാന്ത്, വെള്ളപ്പാണ്ട്, കാഴ്ച ഇല്ലാത്തതിനാൽ ഉള്ള സങ്കടം, ദാരിദ്ര്യം, എന്നിവയിൽ നിന്ന് കാവൽ ഉണ്ടാകുന്നതാണെന്ന് അല്ലാഹുവിന്റെ മുത്ത് റസൂൽ (സ) പ്രസ്താവിച്ചിട്ടുണ്ട്. ഇത് ശരിയാണോ 

ചോദ്യത്തിൽ പറയപ്പെട്ടത് നബി ﷺ തങ്ങളോട് ചേർക്കൽ ശരിയല്ല. ഇത് ഹദീസായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് ഇബ്നു ഹജർ അസ്ഖലാനി (റ) പറഞ്ഞിരിക്കുന്നു.(ഫത് ഹുൽ ബാരി 10/346)

ഇമാം ഷൗകാനി (റ) ഇത് വ്യാജ ഹദീസ് ആണെന്ന് പറഞ്ഞിരിക്കുന്നു.

وَلَمْ يَثْبُتْ أَيْضًا فِي اسْتِحْبَابِ قَصِّ الظُّفُرِ يَوْمَ الْخَمِيسِ حَدِيثٌ وَقَدْ أَخْرَجَهُ جَعْفَرٌ الْمُسْتَغْفِرِيُّ بِسَنَدٍ مَجْهُولٍ وَرَوَيْنَاهُ فِي مُسَلْسَلَاتِ التَّيْمِيِّ مِنْ طَرِيقِهِ وَأَقْرَبُ مَا وَقَفْتُ عَلَيْهِ فِي ذَلِكَ مَا أَخْرَجَهُ الْبَيْهَقِيُّ مِنْ مُرْسَلِ أَبِي جَعْفَرٍ الْبَاقِرِ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَحِبُّ أَنْ يَأْخُذَ مِنْ أَظْفَارِهِ وَشَارِبِهِ يَوْمَ الْجُمُعَةِ وَلَهُ شَاهِدٌ مَوْصُولٌ عَنْ أَبِي هُرَيْرَةَ لَكِنْ سَنَدُهُ ضَعِيفٌ أَخْرَجَهُ الْبَيْهَقِيُّ أَيْضًا فِي الشُّعَبِ وَسُئِلَ أَحْمَدُ عَنْهُ فَقَالَ يُسَنُّ فِي يَوْمِ الْجُمُعَةِ قَبْلَ الزَّوَالِ وَعَنْهُ يَوْمَ الْخَمِيسِ وَعَنْهُ يَتَخَيَّرُ وَهَذَا هُوَ الْمُعْتَمَدُ أَنَّهُ يُسْتَحَبُّ كَيْفَ مَا احْتَاجَ إِلَيْهِ

[ابن حجر العسقلاني، فتح الباري لابن حجر، ٣٤٦/١٠]

حديث: "مَنْ قَلَّمَ أَظْفَارَهُ يَوْمَ السَّبْتِ خَرَجَ مِنْهُ الدَّاءُ وَدَخَلَ فِيهِ الشِّفَاءُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الأَحَدِ خَرَجَتْ مِنْهُ الْفَاقَةُ وَدَخَلَ فِيهِ الْغِنَى وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الاثْنَيْنِ خَرَجَتْ مِنْهُ الْعِلَّةُ وَدَخَلَ فِيهِ الصِّحَّةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الثُّلاثَاءِ خَرَجَ مِنْهُ المرض وَدَخَلَتْ فِيهِ الْعَافِيَةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الأَرْبِعَاءِ خَرَجَ مِنْهُ الوسواس [والخوف] وَدَخَلَ فِيهِ الأمْنُ وَالصِّحَّةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الْخَمِيسِ خَرَجَ مِنْهُ الْجُذَامُ وَدَخَلَتْ فِيهِ الْعَافِيَةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الْجُمُعَةِ دَخَلَتْ فِيهِ الرَّحْمَةُ وَخَرَجَ مِنْهُ الذُّنُوبُ

هُوَ مَوْضُوعٌ فِي إِسْنَادِهِ: وَضَّاعَانِ وَمَجَاهِيلُ فَقَبَّحَ اللَّهُ الْكَذَّابِينَ وَقَبَّحَ أَلْفَاظَهُمُ السَّاقِطَةَ وَكَلِمَاتِهِمُ الرَّكِيكَةَ

قَالَ السَّخَاوِيُّ فِي الْمَقَاصِدِ: لَمْ يَثْبُتْ فِي كَيْفِيَّةِ قَصِّ الأَظْفَارِ وَلا فِي تَعْيِينِ يَوْمٍ لَهُ شَيْءٍ عَنِ النَّبِيِّ صَلَّى اللَّهُ عليه وَسَلَّمَ وَمَا يَعْزَى مِنَ النُّظُمِ فِيهَا لِعَلِيٍّ رَضِيَ اللَّهُ عَنْهُ فباطل

[الشوكاني، الفوائد المجموعة، صفحة ١٩٧]

وَرَوَى الدَّيْلَمِيُّ بِسَنَدٍ وَاهٍ عَنْ أَبِي هُرَيْرَةَ رَفَعَهُ «مَنْ قَلَّمَ أَظْفَارَهُ يَوْمَ السَّبْتِ خَرَجَ مِنْهُ الدَّاءُ وَدَخَلَ فِيهِ الشِّفَاءُ وَمَنْ قَلَّمَهَا يَوْمَ الْأَحَدِ خَرَجَ مِنْهُ الْفَاقَةُ وَدَخَلَ فِيهِ الْغِنَى وَمَنْ قَلَّمَهَا يَوْمَ الِاثْنَيْنِ خَرَجَ مِنْهُ الْجُنُونُ وَدَخَلَتْ فِيهِ الصِّحَّةُ وَمَنْ قَلَّمَهَا يَوْمَ الثُّلَاثَاءِ خَرَجَ مِنْهُ الْمَرَضُ وَدَخَلَ فِيهِ الشِّفَاءُ وَمَنْ قَلَّمَهَا يَوْمَ الْأَرْبِعَاءِ خَرَجَ مِنْهُ الْوَسْوَاسُ وَالْخَوْفُ وَدَخَلَ فِيهِ الْأَمْنُ وَالشِّفَاءُ وَمَنْ قَلَّمَهَا يَوْمَ الْخَمِيسِ خَرَجَ مِنْهُ الْجُذَامُ وَدَخَلَتْ فِيهِ الْعَافِيَةُ وَمَنْ قَلَّمَهَا يَوْمَ الْجُمُعَةِ دَخَلَتْ فِيهِ الرَّحْمَةُ وَخَرَجَتْ مِنْهُ الذُّنُوبُ» "

(قَوْلُهُ وَعَنْهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَخْ) لَمْ يَثْبُتْ حَدِيثًا بَلْ وَقَعَ فِي كَلَامِ غَيْرِ وَاحِدٍ كَالشَّيْخِ عَبْدِ الْقَادِرِ قَدَّسَ اللَّهُ سِرَّهُ فِي غُنْيَتِهِ وَكَابْنِ قُدَامَةَ فِي مُغْنِيهِ وَقَالَ السَّخَاوِيُّ: لَمْ أَجِدْهُ لَكِنْ كَانَ الْحَافِظُ الدِّمْيَاطِيُّ يَنْقُلُ ذَلِكَ عَنْ بَعْضِ مَشَايِخِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٠٥/٦] 



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട