Friday 21 October 2016

കുട്ടികള്‍ക്ക് എത്ര വയസ്സ് വരെ മുലപ്പാല്‍ കൊടുക്കാന്‍ പറ്റും?

 

കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്, മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ട് വര്‍ഷം മുലയൂട്ടണം, മുലകുടി കാലം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചവര്‍ക്ക് (സൂറതുല്‍ബഖറ 233). 

രണ്ട് വര്‍ഷം മുലയൂട്ടുന്നതോടെ അതിന്‍റെ കാലാവധി പൂര്‍ത്തിയാവുമെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. അത് കൊണ്ട് തന്നെ, രണ്ട് വര്‍ഷത്തിന് ശേഷം കുട്ടിക്ക് മുലപ്പാല്‍ സാധാരണ പക്ഷം പോലെ മാത്രമേ ആകുന്നുള്ളൂ എന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടതായി കാണാം. ഉമ്മയുടെ മുലപ്പാലിലൂടെ ഉദ്ദേശിക്കപ്പെടുന്ന ഫലങ്ങള്‍ കുട്ടിക്ക് സാധാരണഗതിയില്‍ ലഭ്യമാവുന്നത് രണ്ട് വയസ്സ് വരെയുള്ള മുലയൂട്ടലിലൂടെയാണെന്ന് ഇന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നുണ്ടെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. അതേ സമയം, രണ്ട് വര്‍ഷത്തിലധികം മലയൂട്ടുന്നത് കുട്ടിയുടെ ക്ഷീണമോ ശക്തിക്കുറവോ കാരണം ആവശ്യമാണെന്ന് തോന്നിയാല്‍ ചെയ്യാവുന്നതാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. 


ഉബൈദുല്ലാഹ് ബാഖവി 

No comments:

Post a Comment