Friday 16 December 2016

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?





❓ ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് പറഞ്ഞ് അതിനെ ശക്തിയായി നിഷിദ്ധമാക്കിയതിന്റെ രഹസ്യമെന്താണ് ? പന്നി ഏറ്റവും ഉപദ്രവകാരിയായ ജീവിയായതു കൊണ്ടാണോ ?  രക്തവും, ചീന്തിപ്പറിച്ചു തിന്നുന്ന വന്യജീവികളും നിഷിദ്ധമാക്കപ്പെട്ടതെന്തുകൊണ്ടാണ് ?

✅ ഖുര്‍ആന്‍ ഏതെങ്കിലും വസ്തു തിന്നുന്നത് നിരോധിക്കുമ്പോള്‍ നിരോധത്തിന്റെ പിന്നിലുള്ള പരിഗണന വൈദ്യശാസ്ത്രപരമായ ദോഷങ്ങളാകാവുന്നതാണ്. എന്നാല്‍ അടിസ്ഥാനപരമായ കാരണം വൈദ്യശാസ്ത്രപരമല്ല, ധാര്‍മികവും വിശ്വാസപരവുമാണ്. വിശ്വാസപരമായ അടിസ്ഥാനത്തില്‍ ചില വസ്തുക്കള്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഉദാഹരണം. ധാര്‍മിക ദോഷങ്ങള്‍ കാരണം ചില ജന്തുക്കള്‍ നിരോധിച്ചിട്ടുണ്ട്. ഉദാഹരണം പന്നി. അതുകൊണ്ടുണ്ടാകുന്ന ധാര്‍മിക നഷ്ടങ്ങളെപറ്റി നമുക്ക് വേണ്ടത്ര വിവരമില്ല. പക്ഷേ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്കവ മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി, പന്നിയെ സംബന്ധിച്ചിടത്തോളം അതിന്റെ മാംസം അങ്ങേയറ്റം നിര്‍ലജ്ജത ഉണ്ടാക്കിത്തീര്‍ക്കുന്നുവെന്നതാണ് ലോകത്തിന്റെ അനുഭവം. പന്നിമാംസം ധാരാളമായി ഉപയോഗിക്കുന്ന സമുദായത്തിന്റെ ധാര്‍മികാവസ്ഥ ഇതിന് സാക്ഷിയാണ്.

ലോകത്തില്‍ ഒരുപക്ഷേ, പന്നി മാത്രമാണ്, ഒരു പെണ്‍പന്നിക്കു ചുറ്റും ഒരു കൂട്ടം ആണ്‍പന്നികള്‍ ഒരുമിച്ചുകൂടി ഊഴമൂഴമായി ഒന്ന് മറ്റൊന്നിന്റെ മുന്നില്‍വച്ചു ഇണചേരുന്ന ജീവി. നിര്‍ലജ്ജതയുടെ ഈ പ്രത്യേക സ്വഭാവം ഏത് സമൂഹത്തിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്ന് താങ്കള്‍ സ്വയം മനസ്സിലാക്കുമല്ലോ?     ഒരു സമുദായത്തിന്റെ സഭാമര്യാദയനുസരിച്ച് ഒരാളുടെ ഭാര്യ മറ്റൊരാളുടെ തോളോടുതോള്‍ ചേര്‍ന്നിരിക്കല്‍ അനിവാര്യമാണെന്ന് കരുതുക, സ്വന്തം ഭാര്യയോടൊപ്പം നൃത്തമാടുന്നത് അസൂയയും സങ്കുചിതത്വവുമായി പരിഗണിച്ച് അവളെ ഇതര പുരുഷന്‍മാരോടൊത്ത് നെഞ്ഞോട് നെഞ്ഞുരുമ്മി ആടുവാന്‍ വിടുന്നത് വിശാലതയുടെയും പൗരുഷത്തിന്റെയും അടയാളമായി ഗണിക്കുക-ഈ ചിന്താഗതിയുടെ ഉറവിടം ഏതാണെന്ന് താങ്കള്‍ പരിശോധിക്കുന്ന പക്ഷം അത്, ഏതൊരു മൃഗത്തിന്റെ മാംസമാണോ അക്കൂട്ടര്‍ ധാരാളമായി ഉപയോഗിക്കുന്നത് അതേ മൃഗത്തിന്റെ പ്രകൃതിയില്‍ കണ്ടെത്താന്‍ പ്രയാസമില്ല. ഇപ്രകാരം തന്നെ ഹിംസ്രജന്തുക്കളുടെ മാംസമുപയോഗിക്കുന്നത് രക്തദാഹം ഉണ്ടാവാന്‍ കാരണമാകുമെന്നൂഹിക്കാവുന്നതാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന രക്തവും ഒഴുകിയ രക്തവും ഉപയോഗിക്കുന്നതുകൊണ്ട് മൃഗീയതയും കാര്‍ക്കശ്യവുമുണ്ടായിത്തീരുമെന്ന അനുമാനവും അപ്രസക്തമല്ല.

📔 മത വേദ ഗ്രന്ഥങ്ങളിൽ 

💥 പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറയ്ക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്ക് അശുദ്ധം.ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്ക് അശുദ്ധം.
(ലേവ്യ 11.7-8 -ബൈബിള്‍ )

💥 പന്നി: അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്ക് അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.(ആവര്‍ത്തന പുസ്തകം 14.8-ബൈബിള്‍)

❓ഇനി ശാസ്ത്രീയകാരണങ്ങള്‍ നോക്കാം.ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ചുറ്റുപാടുകളില്‍ വളരുന്ന പന്നിയായാലും വളര്‍ത്തുന്ന പന്നിയായാലും അതിന്‍റെ ശരീരത്ത് പരാന്നജീവികളും രോഗാണുക്കളും വളരെയധികം പാര്‍ക്കുന്നുണ്ട്. അതേപോലെ തന്നെ പന്നിയുടെ ശരീരത്തിനുള്ളില്‍ പോലും നിരവധി അണുക്കളും കൃമികളും വിരകളും വരെയുണ്ട്. മിക്കവയും മനുഷ്യന് അസുഖമോ മരണം വരെയോ സമ്മാനിക്കാന്‍ പര്യാപ്തം. അതേപോലെ ശരീരത്തിനനുസരിച്ചു ശ്വാസകോശത്തിന്‍റെ വലിപ്പം ചെറുതായ പന്നിയ്ക്ക് ന്യുമോണിയ,ബ്രോങ്കിറ്റിസ് തുടങ്ങിയ രോഗവും സാധാരണം തന്നെ. അതേപോലെ വളരെയധികം കൊഴുപ്പും അടങ്ങിയ പന്നിയുടെ മാംസം ഒഴിവാക്കുന്നതാവും ആരോഗ്യത്തിന് നല്ലത് എന്ന് ആധുനിക വൈദ്യശാസ്ത്രവും ശുപാര്‍ശ ചെയ്യുന്നു.

💥 ചില ജീവികളുടെ ഭക്ഷണം അവയുടെ മാംസത്തെ ബാധിക്കുന്നു. ഉദാഹരണത്തിന് പലപ്പോഴും പന്നി ഭക്ഷിക്കുന്നത് വേസ്റ്റ് ആണ്. അതിന്റെ മാംസത്തിനും അതിന്റേതായ കുഴപ്പങ്ങള്‍ ഉണ്ടാകും.

💥 ചില ജീവികളെ കൊല്ലുന്ന രീതി – കഴുത്ത് മുറിച്ചു രക്തം മുഴുവനും ഊറ്റിക്കളഞ്ഞു കൊല്ലുന്ന ജീവിയാണ് ഭക്ഷിക്കാന്‍ അനുയോജ്യം. എന്നാല്‍ ഇക്കാലത്ത് ചിലവയെ കഴുത്ത് ഞെരിച്ചും ചിലവയെ തലക്കടിച്ചും ഒക്കെ കൊല്ലുന്നതായി കാണാറുണ്ട്‌. പോത്ത്, കാള, പന്നി മുതലായവയെ അങ്ങനെയാണ് സാധാരണയായി ഇപ്പോള്‍ കൊല്ലുന്നത്‌. രക്തം ഒഴുകി പോകാതെ മാംസത്തിന്റെ തൂക്കം കൂടാനാണ് അപ്രകാരം ചെയ്യുന്നത്. ഇത് രക്തം ഭക്ഷിക്കുന്നതിനു തുല്യമാണ്. (അപ്പൊ. 15: 28, 29 ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക) അഡ്രിനാലിന്‍ ഹോര്‍മോണ്‍ ജീവികളുടെ രക്തത്തില്‍ കലരുന്നത് വഴി ആരോഗ്യകരമായ പ്രശ്നങ്ങളും ഈ രീതിയില്‍ തയ്യാറാക്കിയ മാംസത്തിനു ഉണ്ട്.

💥 പന്നിമാംസം ധാരാളം കൊഴുപ്പടങ്ങിയിരിക്കുന്നതാണ്. രക്തത്തിലെ കൊളസ്ട്രോള്‍ ഉയര്‍ത്തുവാന്‍ പന്നി മാംസത്തിനു കഴിയും.

💥 പന്നിമാംസം bladder (മൂത്രാശയ) cancer  ഉളവാക്കാന്‍ സാധ്യത കൂട്ടും എന്ന് ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

💥 പന്നിയുടെ ശരീരത്തിലെ 'Trichina' (മനുഷ്യന് വളരെ അപകടം വരുത്തിത്തീര്‍ക്കുന്ന പരാദമാണ് ഇത്. ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് Rheumatism and Muscular Pain.  ഒരു തരത്തിലുള്ള പ്രതിരോധമാര്‍ഗവും ഇതിനില്ല. ചിലര്‍ പതിയെ മരണത്തിന് കീഴടങ്ങുകയും മറ്റു ചിലര്‍ രോഗത്തിന്റെ കഷ്ടതകള്‍ വര്‍ഷങ്ങളോളം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു) എന്ന അണുവാണ്.

പന്നിമാംസം കഴിക്കുന്നതോടെ ഇത് മനുഷ്യശരീത്തില്‍ പ്രവേശിക്കുകയും അത് ഹൃദയപേശികളില്‍ കുടികൊള്ളുകയും ഹൃദയപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും വലിയ അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. വന്‍തോതിലുള്ള യൂറിക് ആസിഡ് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ മനുഷ്യശരീരത്തിലെ യൂറിക് ആസിഡ് കിഡ്‌നിയിലൂടെ രക്തം ശുദ്ധീകരിച്ച് മലമൂത്രവിസര്‍ജനത്തിലൂടെ പുറംതള്ളാറാണ് പതിവ്. എന്നാല്‍ പന്നിശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലാണ്. അവയുടെ വിസര്‍ജ്യത്തിലൂടെ രണ്ട് ശതമാനം മാത്രമാണ് പുറം തള്ളപ്പെടുന്നത്. ബാക്കി 98 ശതമാനവും അതിന്റെ ശരീരത്തില്‍ തന്നെ അവശേഷിക്കുന്നു. മാത്രവുമല്ല, പന്നി സ്വന്തം വിസര്‍ജ്യം ഭക്ഷിക്കുന്നതിനാല്‍ നഷ്ടപ്പെട്ട രണ്ട് ശതമാനം യൂറിക് ആസിഡ് വീണ്ടും അതിന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഈ വന്‍തോതിലുള്ള യൂറിക് ആസിഡ് പന്നിമാംസം കഴിക്കുന്നവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതു മൂലം കിഡ്‌നിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തേണ്ടി വരികയും ക്രമേണ കിഡ്‌നി അതിവേഗം തകരാറിലാവുകയും ചെയ്യുന്നു.

💥 പന്നിയില്‍ നിന്ന് 450-ല്‍ പരം രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നുണ്ടെന്ന് ആധുനിക ശാസ്ത്രം ശരിവെക്കുന്നു. പന്നിയുടെ കുഞ്ഞുങ്ങളില്‍ നിന്ന് തന്നെ 57-ല്‍ പരം രോഗങ്ങള്‍ പകരുന്നു. അവയില്‍ ചിലത് വളരെ വലിയ അപകടകാരിയും ജീവന് ഭീഷണിയുമാണ്. 27-ല്‍ പരം പകര്‍ച്ച വ്യാധികള്‍ മനഷ്യരിലേക്ക് പകര്‍ത്തുന്ന ഒരേയൊരു ജീവിയാണ് പന്നി. ഇതര ജീവികളിലും ഇതുപോലെ കാണപ്പെടാറുണ്ടെങ്കിലും പന്നിയാണ് ഇതില്‍ മുഖ്യമായ പങ്ക് വഹിക്കുന്നത്.

❓പന്നിയില്‍ നിന്നും രോഗം പകരുന്ന മൂന്ന് രീതികള്‍

1⃣  വളര്‍ത്തുമ്പോഴുണ്ടാകുന്ന ഇടപഴകലിലൂടെ. 32-ഓളം രോഗങ്ങള്‍ ഇതിലൂടെ പകരും. തൊഴിത്തിലും അറവുശാലകളിലും ജോലി ചെയ്യുന്നവര്‍ക്കും രോഗങ്ങള്‍ പകരും. ശരീരത്തില്‍ വിള്ളലുകളും മുറിവുകളും ഉണ്ടാകുന്നു. ജപ്പാന്‍ ജ്വരം ഇപ്രകാരം പകരുന്ന രോഗമാണ്.

2⃣ പന്നിസ്പര്‍ശമേറ്റ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ. 28-ല്‍ കുറയാത്ത രോഗങ്ങള്‍ ഇപ്രകാരം ഉണ്ടാകുന്നു. കരള്‍ വീക്കം ഉദാഹരണം.

3⃣ മാംസം, നെയ്യ് തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ.  പതിനാറില്‍പരം രോഗങ്ങള്‍ ഇതുമുഖേന അഭിമുഖീകരിക്കേണ്ടിവരും.

🏒 മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ ആന്റിബോഡി കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത്തരം പ്രതിരോധവസ്തുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ ഗുണം ചെയ്യില്ല.

🏒 പന്നികളില്‍ ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് പന്നികളുടെ പേശികളില്‍ സംഭരിച്ചുവെക്കുന്നു. ഇത്തരം ഇറച്ചി കഴിക്കുന്നത് മനുഷ്യരുടെ ശരീരത്തില്‍ ദോഷം ചെയ്യും.

🏒 പന്നിയിറച്ചിയില്‍ കൂടിയ തോതില്‍ കൊളസ്‌ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരം നല്‍കില്ല. പൊണ്ണത്തടിയായിരിക്കും ഫലം.

🏒 ഇത് ശരീരത്തിന് പല കേടുപാടുകളും ഉണ്ടാക്കും. ഇത് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് കുത്തി നിറയ്ക്കുന്നു. ഇതില്‍ കൂടിയ തോതില്‍ കലോറിയും അടങ്ങിയിട്ടുണ്ട്.

🏒 കലോറി കൂടിയ തോതില്‍ അടങ്ങിയ പന്നിയിറച്ചി നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ അതിലേക്ക് വെണ്ണയും ഓയിലും ഉപ്പും ചേര്‍ക്കുന്നു. ഇത് വീണ്ടും കലോറി കൂട്ടാന്‍ കാരണമാകുന്നു. കൊഴുപ്പും സോഡിയവും കൂടുന്നു. ഇതാണ് നിങ്ങള്‍ കഴിക്കുന്നത്.

🏒 കൂടിയ തോതില്‍ കലോറിയും കൊഴുപ്പും സോഡിയവും അടിങ്ങിയ പന്നിയിറച്ചി കഴിക്കുന്നതിലൂടെ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നു.

🏒 കൂടിയ തോതില്‍ കലോറിയും കൊഴുപ്പും നിങ്ങലുടെ ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോള്‍ നിങ്ങളുടെ രക്ത സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു.

🏒 പന്നിയിറച്ചി കൂടുതല്‍ കഴിക്കുന്നത് ക്യാന്‍സറിന് സാധ്യതയുണ്ടാക്കും.

🏒 കൂടിയ തോതില്‍ സോഡിയം നിങ്ങളുടെ ശരീരത്തില്‍ എത്തുന്നതു വഴി നിങ്ങളുടെ ഹൃദയത്തിന് പല കേടുപാടുകളും സംഭവിക്കാം.

🏒 ട്രിച്ചിനോസിസ് എന്ന പരാസ്റ്റിക് രോഗത്തിന് വരെ കാരണമാകുന്നു. കൊഴുപ്പ് കൂടിയ പന്നിയിറച്ചി പല രീതിയിലും പാചകം ചെയ്ത് കഴിക്കുന്നത് ഗുണം ചെയ്യില്ല.

🏒 പന്നിയിറച്ചി കഴിക്കുന്നതിലൂടെയും സ്‌വൈന്‍ ഫഌ പിടിപ്പെടാം. എച്ച് വണ്‍ എന്‍ വണ്‍ എന്ന വൈറസ് നിങ്ങളില്‍ കടന്നു കൂടി പന്നിപ്പനിയുണ്ടാക്കുന്നു. ചൂടുകാലത്ത് പന്നിയിറച്ചി കഴിക്കുന്നവരില്‍ പെട്ടെന്ന് ഇത് പിടിപ്പെടാം.

🏒 ഹിസ്റ്റാമിനും, ഇമിഡസോള്‍ സംയുക്തങ്ങളും അമിതമായി പന്നിയിറച്ചിയില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവാതത്തിന് സാധ്യതയുണ്ടാക്കാം.

🏒 പന്നിയിറച്ചി കഴിക്കുന്നതിലൂടെ ഗോള്‍സ്‌റ്റോണ്‍ ഉണ്ടാകാം. കരള്‍സഞ്ചിയിലുണ്ടാകുന്ന കല്ലാണ് ഗോണ്‍സ്‌റ്റോണ്‍. കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരം രോഗം ഉണ്ടാകുന്നത്.

🏒 പന്നിയിറച്ചിലുള്ള ഒമേഗ-6 ഫാറ്റി ആസിഡ് എരിച്ചലും, കരള്‍ വീക്കവും, പൊണ്ണത്തടി, പ്രതിരോധശേഷി പ്രവര്‍ത്തനം തടസ്സപ്പെടല്‍ എന്നിവയ്‌ക്കൊക്കെ കാരണമാകാം.

🏒 അയേണും സെലനിയവും കൂടിയ തോതില്‍ അടങ്ങിയ പന്നിയിറച്ചി കഴിക്കുന്നതിലൂടെ തൈറോയ്ഡ്, ശ്വാസകോശ പ്രശ്‌നം, പാന്‍ക്രീയാറ്റിക്, കരള്‍, മൂത്രശയം, പ്രൊസ്റ്ററേറ്റ് ക്യാന്‍സര്‍ എന്നിവയൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

No comments:

Post a Comment