Monday 12 December 2016

യമാമ യുദ്ധം






ഇസ്‌ലാമിക ചരിത്രതാളുകളിൽ രേഖപ്പെടുത്തിവെച്ച ഒരു യുദ്ധമാണ് യമാമയുദ്ധം.

പതിനാലു നൂറ്റാണ്ടുകൾക്കപ്പുറത്തു പരിശുദ്ധ റസൂൽ(സ)ക്ക്
ബദൽപ്രവാചക പ്രഖ്യാപനവുമായി ലോകത്തു അവതരിച്ച ഒരു കള്ളപ്രവാചകന്റെ ജീവിതത്തിന്റെ.അവന്റെ അസ്ത്തമയത്തിന്റെ ചരിത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

സർവ്വ സ്തുതിയും അല്ലാഹുവിലർപ്പിച്ചുകൊണ്ട്  ഈ ചരിത്രം ഇറാഖിലെ ദിജിലയുടെ തീരത്തുനിന്നും തുടങ്ങാം.

ഈ ദിജിലയുടെ തീരത്തിലൂടെയാണ് പഴയകാലത്ത് ഇറാഖിലെ നഗരങ്ങളായ ബസറ, കൂഫാ, ഭഗദാദ് പോലെയുള്ള നാടുകളിലേക്ക് കച്ചവടചരക്കുമായി വ്യാപാരികൾ പോകുന്നത്.

ഈ ദിജിലാനദിയുടെ തീരത്ത് ഉമാറാ എന്ന് പേരുള്ള ഒരു ചെറിയ ഗ്രാമമുണ്ടടായിരുന്നു.

ആ നാട്ടിൽ അതിനാൻബിൻഹുക്ബാ എന്ന് പേരുള്ള
അഗ്‌നിയാണ് എന്റെ ശ്രഷ്ട്ടാവു എന്ന് വിശ്വസിക്കുന്ന മജൂസിയായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു.

അയാൾക്ക് അതിസുനദ്‌ധരിയായ ഒരു പെൺകുട്ടി ഉണ്ടടായിരുന്നു.

പേര് മലീഹാ എന്നാണ്. ആ പെണ്ണിന്റെ മാതാവ് മരിച്ചുപോയി.
അദ്‌നാന് ഈ ഒരൊറ്റ മകളെയുള്ളൂ.

കല്യണ പ്രായമായ തന്റെ മകളെ കെട്ടിച്ചുവിടാൻ അദ്‌നാൻ പല വാതിലുകളും മുട്ടിനോക്കി.

പക്ഷെ സാമ്പത്തികം വില്ലനായപ്പോൾ ഹുക്ബയുടെ മകൾക്ക് കല്യാണം നടന്നില്ല.

ഒരുദിവസം മലീഹാ ദിജിലാനദിയുടെ തീരത്ത് ഒരു പാറകല്ലിൽ വന്നിരുന്നിട്ടു മറ്റുചില ചെറിയ കല്ലുകൾ പെറുക്കി വെള്ളത്തിലേക്ക് എറിഞ്ഞുകൊണ്ടു വളരെ വിഷമത്തോടെ ചിന്തദ്ധിചച്ചു കൊണ്ടിരിക്കെ
ഇറാഖിലെ പുരാതന സ്ഥലമായ  അഹുവാസിലേക്ക്
ഒരു കച്ചവടസംഗം ദിജിലയുടെ തീരത്തിലൂടെ കടന്നുവന്നു.

ആ കച്ചവടസംഗത്തിന്റെ നേതാവ് പാറപ്പുറത്ത് ചിന്തദ്ധാനിമഗ്നയായിരിക്കുന്ന മലീഹയെ കണ്ടു.

അയാൾ മെല്ലെ ഒട്ടകപ്പുറത്തുനിന്നും താഴേക്കിറങ്ങി. എന്നിട്ടു തന്റെ കൂടെയുള്ളവരോട് പറഞ്ഞു നിങ്ങൾ അഹുവാസിലേക്ക് പൊയ്‌ക്കൊള്ളു.
കച്ചവടം കഴിഞ്ഞു ലാഭമുണ്ടായാൽ അത് തിരിച്ചു യമാമയിലെത്തിയിട്ടു എന്റെ പിതാവിനെ ഏൽപ്പിച്ചാൽ മതി.

അപ്പോൾ അവർ ചോദിച്ചു നിങ്ങൾ വരുന്നില്ലേ?

ആ ചെറുപ്പക്കാരൻ പറഞ്ഞു ഞാൻ ചിലപ്പോൾ വരും ചിലപ്പോൾ വരില്ല.
എന്നെ നിങ്ങൾ പ്രതീക്ഷിക്കണ്ട.
കച്ചവടം നിങ്ങൾ നടത്തിക്കൊളൂ എന്ന്.

അവർ നേതാവിന്റെ വാക്കു കേട്ട് അതിവേഗം മുന്നോട്ടുപോയി.

അവർ പോയത്തിനുശേഷം പാറകെട്ടിലിരിക്കുന്ന മലീഹയുടെ അടുത്തേക്ക് ആ ചെറുപ്പക്കാരൻ നടന്നവന്നു്.

അയാൾ മലീഹയുടെ മുഖത്തേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി!!!!!

അവളുടെ ഭംഗികണ്ട് അവൻ അത്ഭുതപ്പെട്ടു!

ആ ചെറുപ്പക്കാരൻ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് മലീഹ കണ്ടു.

അവൾ പറഞ്ഞു ച്ചീ... നീ എന്താടാ എന്നെത്തന്നെ നോക്കുന്നെ.
നീയൊരു അന്യ പുരുഷനല്ലേ.

അവൻ പറഞ്ഞു അതുകൊണ്ടാ നോക്കുന്നെ.

ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടപ്പോൾ അവൾ വേഗം വീട്ടിലേക്കോടി.
അവൻ അവളുടെ പിന്നാലെ കൂടി...

മലീഹ വേഗം വീട്ടിലേക്കോടി.

ആചെറുപ്പക്കാരൻ അവളെ പിന്തുടർന്ന് വീടിന്റെ ഉമ്മറത്ത് വന്നുനിന്നു.

ആദ്നാൻബിൻഹുക്ബ മകളുടെ ഭയവും ബേജാറും കണ്ടു പുറത്തേക്കിറങ്ങിനോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനതാ മുറ്റത്തു നിൽക്കുന്നു.

ഹുക്ബ ചോദിച്ചു ആരാ?
എന്തുവേണം?

ചെറുപ്പക്കാരൻ:ഞാനാരാണെന്നൊക്കെ പറയാം.
പക്ഷെ അതിനുമുൻപ് അകത്തേക്ക് പോയ ആ പെൺകുട്ടി ആരാ?

ഹുക്‌ബ: അതെന്റെമകൾ മലീഹ.
നിങ്ങളാരെന്നു പറഞ്ഞില്ല.

ചെറുപ്പക്കാരൻ: ഞാൻ യമാമയിലെ കുലപതിയായ കോടിശ്വരൻ മുസൈലിമതുസമാമയുടെ മകൻ മസൂദ്ബിനുമുസൈലിമ.

ഹുക്‌ബ: മുസൈലിമയുടെ മകനെന്താ എന്റെ വീട്ടുമുറ്റത്തു?

മസൂദ്: ഞാൻ ഇതുവഴി അഹുവാസിലേക്ക് പോവുകയായിരുന്നു.
അപ്പോഴാണ് നിങ്ങളുടെ മകളെ കണ്ടത്.

ഹുക്ബ: അതിന്?

മസൂദ്: എനിക്കവളെ ഇഷ്‌ടടായി. 
ഞാൻ നിങ്ങളുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.

ഹുക്‌ബ ചിരിച്ചുകൊണ്ട് പറഞ്ഞു നിങ്ങളെന്താണീ പറയുന്നത്.
നിങ്ങൾ ഒരു രാജ്യത്തിന്റെ അധികാരവും അവകാശവും കൈയ്യാളാൻ സംഭത്തുകൊണ്ട ദൈവംതമ്പുരാൻ അനുഗ്രഹിച്ച ഒരു മനുഷ്യന്റെ മകനല്ലേ.

ഞങ്ങളോ ഒരുനേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങൾ.

എന്നിട്ട് എന്റെ കുട്ടിയെ നിങ്ങൾ കല്യാണം കഴുക്കുമെന്നോ?

മസൂദ്: അതിനെന്താ കുഴപ്പം.
എനിക്ക് നിങ്ങളുടെ മകളെ അതത്രക്കിഷ്‌ടായി!

ഹുക്‌ബ: നിങ്ങൾക്കിഷ്‌ടടായ സ്ഥിതിക്ക് ഞാനെന്റെ മകളോടൊന്നു ചോദിക്കട്ടെ.

ഹുക്‌ബ അകത്തേക്ക് കയറി നോക്കുമ്പോൾ കണ്ടട കാഴ്ച മലീഹ ആ കൊച്ചുവീടിന്റെ ജനവാതിലിലൂടെ മസൂദിനെയും ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
വാപ്പ പിറക്കിലൂടെ വന്നത് അവൾ കണ്ടടിരുന്നില്ല.

ഹുക്ബ മലീഹയെ മെല്ലെ വിളിച്ചു

മലീഹ ഞെട്ടി തിരിഞ്ഞുനോക്കികൊണ്ട ചോദിച്ചു അ.... വാപ്പയോ...

ഹുക്ബ ചോദിച്ചു ഞാനും ആ ചെറുപ്പക്കാരനും സംസാരിക്കുന്നതു നീ കേട്ടോ?

അവൾ ഒന്ന് പരുങ്ങികൊണ്ടു ഇല്ലെന്നു പറഞ്ഞു.

അവളുടെ ആ പെരുമാറ്റത്തിൽനിന്നും വാപ്പാക്കു മനസിലായി ഇവളെല്ലാം കേട്ടെന്നു.

ഹുക്‌ബ: ആ വന്ന മനുഷ്യന് നിന്നെ ഇഷ്‌ടായിന്നു പറയുന്നു.
എന്താ നിന്റെ അഭിപ്രായം?
നിനക്കിഷ്‌ടാണോ?

മലീഹ നാണംകൊണ്ടു തലതാഴ്ത്തിനിന്നു.
അവൾ പറഞ്ഞു ഉപ്പാക്കിഷ്ടാണെങ്കിൽ....

അത് കേട്ടപ്പോൾ ഹുക്‌ബ പുറത്തേ്ക്കിറങ്ങി.
മസൂദിനോട് പറഞ്ഞു എന്റെ കുട്ടിക്ക് നിങ്ങളെയും ഇഷ്‌ടടായി.
പരസ്‌പരം ഇഷ്‌ടടായ സ്ഥിതിക്ക നമുക്ക എന്നാ കല്യാണം വെക്കേണ്ടത്?

മസൂദ് പറഞ്ഞു ഇപ്പോൾ!!!

ഹുക്ബ ഞെട്ടി!!! 
ഇപ്പോഴോ?
ഇപ്പൊ പറ്റില്ല.
ഒരു കല്യാണം നടത്തേണ്ട സാഹചര്യത്തിലല്ല ഞാനിപ്പോൾ.

മസൂദ് പറഞ്ഞു കല്യാണം ഇപ്പോൾ നടക്കണം.

നിർബനദ്‌ധിച്ചപ്പോൾ ഹുക്‌ബ പറഞ്ഞു അല്ല മസൂദേ ഒരു കല്യാണമാകുമ്പോൾഅയൽപക്കക്കാരെയൊക്കെ വിളിക്കേണ്ടേ?

മസൂദ്: എന്നാ പോയി വിളിച്ചിട്ട് വരിം.

ഗതികെട്ട ഹുക്‌ബ അയല്പക്കത്തിലൊക്കെ പോയി പറഞ്ഞു എന്റെ മകളെ കല്യാണമാണ് ഇപ്പോൾ. എല്ലാവരും വരണം.

അന്ന് രാത്രി അഗ്നികുണ്ടടത്തിൽ വിറക് വാരിയിട്ടു കത്തിച്ചിട്ട് അവർ വിശ്വസിക്കുന്ന ദൈവത്തിനെ പ്രസാധിപ്പിച്ചിട്ടു തന്റെ മകളെ മസൂദിന് വിവാഹം ചെയ്‌തുകൊടുത്തു.


മസൂദിന്റെയും മലീഹയുടെയും കല്യാണം അതിഭംഗിയായി കഴിഞ്ഞു.

ആറു മാസത്തോളം അവർ പട്ടിണിയും പരിഭവവുമില്ലാതെ സുഖമായി ജീവിച്ചു.

പിന്നെ നോക്കുമ്പോൾ മസൂദിന്റെ കയ്യിലുള്ള കാശെല്ലാം തീർന്നുപോയിരുന്നു.

ഒരുദിവസം രാവിലെ മസൂദ് മലീഹയെ വിളിച്ചിട്ട് പറഞ്ഞു
മലീഹാ... ദെയ് നോക്ക്...
എനിക്കൊന്നു നാട്ടിൽ പോകണം.

മലീഹ ചോദിച്ചു എന്തിന്?

എടീ... ഞാൻ ബൻ്ധധുക്കളെയൊക്കെ വിട്ട് കച്ചവടത്തിന് വന്നതല്ലേ.
ആറു മാസമായില്ലേ നാട് വിട്ടിട്ട്.
വാപ്പാനെയൊക്കെ ഒന്ന് കണ്ടിട്ട് വരാം.

മലീഹ പറഞ്ഞു വേണ്ട... നിങ്ങൾ പോവണ്ടാ... 
നിങ്ങൾ പോയാൽ ഞാൻ ഒറ്റക്കാവില്ലേ.

മസൂദ്: എടീ... എനിക്ക് പോകാതിരിക്കാൻ കഴിയില്ല.
ഞാൻ പോയിട്ട് പെട്ടൊന്ന
വരും.

മലീഹാ:വേണ്ടാ...

മസൂദ്: എടീ... ഈ ചെറ്റപൂരയിൽ ജീവിച്ചു നിനക്ക് മടുത്തില്ലേ?
വല്ല്യ കൊട്ടാരംപോലത്തെ വീട്ടിൽ ജീവിച്ച ആളാ ഞാൻ!

ഞാൻ പോയിവന്നിട്ടു ഈ വീട് പൊളിച്ചുമാറ്റിയിട്ടു നമുക്ക് ഒരു കൊട്ടാരംപോലത്തെ വീട് പണിയാം.
അതിലെ രാജകുമാരനും രാജകുമാരിയുമായി നമുക്ക് ജീവിക്കാം.

മലീഹ: എങ്കിൽ നിങ്ങൾ പൊയ്‌ക്കോളൂ.
പക്ഷെ എന്നാ തിരിച്ചു വരിക?

മസൂദ്: ഞാൻ നാട്ടിലെത്തിയ ഉടനെ എന്റെ പിതാവിന്റെ കയ്യിൽന്ന് എന്റെ അവകാശങ്ങൾ വാങ്ങിയിട്ട് പെട്ടൊന്ന തിരിച്ചുവരാം.
ഞാൻ നാട്ടിലെത്തിയിട്ടു ഇങ്ങോട്ടു തിരിച്ചുവരുന്ന സമയമേ എനിക്ക് വേണ്ടൂ.
ഞാൻ നിന്നെവിട്ടു വേറെങ്ങും പോകില്ല പെണ്ണെ...

അങ്ങനെ മലീഹ സമ്മതിച്ചപ്പോൾ മസൂദ് മുറ്റത്തേക്കിറങ്ങി.

അത്‌നാൻബിൻഹുക്ബ മരുമകനെ യാത്രയയക്കാൻ
തീയിൽ വിറകിട്ടു കത്തിച്ചു അവർ ആരാധിക്കുന്ന ദൈവത്തിനെ പ്രീതിപ്പെടുത്താൻവേണ്ടി.
അങ്ങനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചുവരാൻ വേണ്ടി തീയോട് പ്രാർത്ഥിച്ചു യാത്ര അയച്ചു.

മസൂദ് ദിജിലാ നദിയുടെ തീരത്തുകൂടി നടന്നുനീങ്ങുന്നത് കലങ്ങിയ കണ്ണുമായി കണ്ണിൽനിന്നു മറയുന്നതുവരെ മലീഹ നോക്കിനിന്നു.

കുറേ ദൂരം ചെന്നപ്പോൾ അഹുവാസിൽനിന്നും കച്ചവടം കഴിഞ്ഞു മടങ്ങുന്ന
ഒരു സംഗത്തിലെ ഒരാൾ ദിജിലനദിയുടെ തീരത്തുകൂടെ നടന്നു പോകുന്ന ആ ചെറുപ്പക്കാരനെ നോക്കി.

അയാൾ പെട്ടെന്നു കൂട്ടുകാരെ വിളിച്ചിട്ട് പറഞ്ഞു ടാ നമ്മുടെ യമാമയിലെ മസൂദല്ലെ ആ പോകുന്നത്.


അപ്പോൾ ഒരാൾ പറഞ്ഞു ഒന്ന് പോടാവിടുന്നു.
ആയിരക്കണക്കിന് കുതിരകളും ഒട്ടകങ്ങളും ജന്മാവകാശമായി കിട്ടിയ ആളാണ് മസൂദ്.
അയാളിങ്ങനെ ഒറ്റയ്ക്ക് നടന്നു പോകാനോ!!!

അപ്പോൾ മറ്റൊരുത്തൻ പറഞ്ഞു അല്ലട... അത് മസൂദന്നെ.
നമുക്കൊന്ന് വിളിച്ചുനോക്കാം.

അങ്ങനെ കൂട്ടത്തിൽനിന്നും ഒരാൾ ഉച്ചത്തിൽ വിളിച്ചു
മസൂദേ.... ടാ മസൂദേ...

തന്റെ പേര് വിളിക്കുന്നത് കേട്ടപ്പോൾ മസൂദിബ്നുമുസൈലിമ അവിടെ നിന്നു ഒന്ന് തിരിഞ്ഞുനോക്കി ചിന്തിച്ചു ആരാണിതിപ്പോ എന്റെ പേര് വിളിച്ചത്!

കുറച്ചു അടുത്തെത്തിയപ്പോൾ മസൂദ്: അ... അത് ശരി നിങ്ങളോ! 
നിങ്ങളെങ്ങോട്ടാ പോകുന്നേ

അതിലൊരാൾ: ഞങ്ങൾ അഹുവാസിൽനിന്നു കച്ചവടം ചെയ്തു ബാക്കിയുള്ളതുമായി ഭാഗ്ദാദിലേക്ക് പോവാ.

കൂട്ടത്തിലൊരുത്താൻ ചോദിച്ചു അല്ല മസൂദേ ആറു മാസത്തിലതികമായി നിന്നെ കച്ചവട ചൻതയിൽ കണ്ടടിട്ടു.
സത്യത്തിൽ നീ ഇത്രയുംനാൾ എവിടെയായിരുന്നു?

മസൂദ് കല്യാണം കഴിച്ചതൊക്കെ പറഞ്ഞു.
കൂടുതൽ ഡീറ്റിയൽസൊന്നും കൊടുത്തില്ല.

പിന്നീടവർ പറഞ്ഞു മസൂദേ നീ ഇല്ലാഞ്ഞിട്ട് ചന്ദ്ധയിലൊന്നും ഒരു രസവുമില്ലടാ. 
നീ ഇപ്പോൾ എവിടെ പോവാ?

മസൂദ്: ഞാൻ യമാമായിൽ പോവാ.

അവർ: യമാമായിലൊക്കെ നമുക്ക് ഒരുമിച്ചു പിന്നെ പോവാം നീ ഞങ്ങടെ കൂടെ ബാഗ്‌ദാദിലേക്ക് വാ.

മസൂദ്: അത് ശരിയാവില്ലെടാ.
എനിക്ക് നാട്ടിൽ പോകണം.

അപ്പോൾ സുഹൃത്തുക്കൾ എല്ലാവരും ഇറങ്ങി മസൂദിനെ പിടിച്ചുവലിച്ചിട്ടു പറഞ്ഞു
നീ വാടാ നമുക്കു ഭാഗ്ദാദിലൊക്കെ പോയി അടിച്ചുപൊളിച്ചു കറങ്ങിയിട്ടൊക്കെ പോകാം നീ ഇങ്ങട്ടു വാ എന്ന് പറഞ്ഞു കൈ പിടിച്ചു വലിച്ചു ഒട്ടകപ്പുറത്തു കയറ്റി.

അങ്ങനെ മസൂദ് ആ സംഘത്തിൽ ചേർന്ന് ആടിപ്പാടി ദിജിലയുടെ തീരത്തുകൂടി ഭാഗദാദിലേക്ക് യാത്രയായി...

മസൂദ് കൂട്ടുകാരോടൊപ്പം ആടിത്തിമർത്തു ഭാഗ്ദാദിലേക്ക യാത്രയാകുമ്പോൾ ഇവിടെ ഉമാറയിൽ ദിജിലയുടെ തീരത്ത് മലീഹ എന്ന ആ പാവം പെൺകുട്ടി കാത്തിരുന്നു.
ഇന്ന് വരും, നാളെ വരും, അല്ലെങ്കിൽ മറ്റന്നാൾ തീർച്ചയായും വരുമെന്ന പ്രതീക്ഷയോടെ.

പക്ഷെ മസൂദ് വന്നില്ല.

ദിജിലാനദിയുടെ തീരത്തിലൂടെ പോകുന്ന കച്ചവട സംഗങ്ങളോടൊക്കെ മലീഹ മസൂദിനെ അന്ന്യേഷിച്ചു.
പക്ഷെ ചിലർക്ക് അവനെ കുറിച്ച് ഒരു വിവരവുമില്ല.

മറ്റുചിലർ മറുപടി കൊടുത്തതുമില്ല.

മസൂദ് വരുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കേ അവളൊരു സത്യം തിരിച്ചറിഞ്ഞു.

മസൂദുമൊത്തുള്ള ജീവിതത്തിൽ ഞാൻ ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്ന സത്യം!

ദിവസങ്ങളും മാസങ്ങളും കടന്നു പോകവേ വിഷമം കാരണം അവൾ വല്ലാതെ ക്ഷീണിച്ചു.
വീട്ടിൽ കഴിക്കാൻ നല്ലൊരു ഭക്ഷണവുമില്ല.

പല രാത്രികളിലും വാതിലിൽ ആരോ മുട്ടുന്നതുപോലെ തോന്നും.
അത് തന്റെ ഭർത്താവാകുമെന്നു കരുതി അവൾ ഓടിവന്ന് വാതിൽ തുറക്കും.
പക്ഷെ മുന്നിൽ ആരുമില്ലാതെ ഷൂന്യമായ മുറ്റം കാണുമ്പോൾ കലങ്ങിയ കണ്ണുമായി അവൾ തിരിച്ചു പോയി സങ്കടപ്പെട്ടു കിടക്കും.

എല്ലാ ദിവസവും ദിജിലാതീരത്തു തന്റെ ഭർത്താവിനെ കാത്തിരുന്നു പ്രതീക്ഷ അസത്തമിച്ചപ്പോൾ അവൾ വീട്ടിൽതന്നെ ഒതുങ്ങിക്കൂടി.

മാസങ്ങൾ പിന്നെയും കഴിഞ്ഞുപോകവേ മലീഹ ഒരു  ആൺകുഞ്ഞിന് ജൻമം നൽകി.


പക്ഷെ അപ്പോഴും മസൂദ് വന്നില്ല.

ആ അരുമസന്ദധാനത്തെ നെഞ്ചോടു ചേർത്തിട്ടു മലീഹ ചോദിക്കും മോനെ നിന്റെ വാപ്പാ നമ്മളെവിട്ടു എങ്ങോട്ട് പോയെടാ.

ആ കൊച്ചുകുഞ് മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കും.

ആ പുഞ്ചിരിയിൽ തന്റെ പ്രിയതമന്റെ വേദന തൽകാലം മലീഹ മറക്കും.

ആ കുഞ്ഞിന് ആബിദ് എന്ന് പേരിട്ടു.
കാലങ്ങൾ മുന്നോട്ടു നീങ്ങി
ആബിദ് വളർന്നു മെല്ലെമെല്ലെ പിച്ചവെക്കാൻ തുടങ്ങി.

കുഞ്ഞിനാണെങ്കിൽ പാലല്ലാതെ മറ്റൊന്നും ആ വീട്ടിൽ കൊടുക്കാനില്ല.
പാലു കൊടുക്കണെങ്കിൽ
മാതാവ് ഭക്ഷണം കഴിക്കേണ്ടെ.

വിശന്നു കരയുന്ന ആബിദിന് ആ വീട്ടിൽ ഒരു ഭക്ഷണവും കൊടുക്കാനില്ലെന്നു കണ്ടപ്പോൾ പ്രിയപ്പെട്ട മലീഹ വയസായി കിടക്കുന്ന ഹുക്‌ബയോട് പറഞ്ഞു വാപ്പാ എന്റെ പൊന്നുമോൻ പട്ടിണി കിടന്നു വളരേണ്ടവനല്ല.
ഇവന് പാൽ മാത്രമാണ് ഭക്ഷണം.
എനിക്ക് ഭക്ഷണം കഴിക്കാനില്ലാത്തതുകൊണ്ട ആ പാൽതന്നെ ഇവന് കൊടുക്കാൻ പറ്റിണില്ല.

അതുകൊണ്ടു എന്റെ പ്രിയപ്പെട്ട വാപ്പാ
ഇവന്റെ പിതാവ് വിശാലമായ ഹാദീകത്തുറഹുമാൻ എന്നാ പൂതോട്ടത്തിന്റെ മദ്ധ്യത്തിൽ പത്തോളം കൊട്ടാരങ്ങളുള്ള മുസൈലിമയുടെ മകനാണ്.

(ഹദീകത്തുറഹുമാൻ പിൽക്കാലത്തു ഹദീകത്തു ൽമൗത് അഥവാ മരണത്തിന്റെ തോട്ടം എന്നാണു അറിയപ്പെട്ടത്)

ആ കൊട്ടാരങ്ങളിലാണ് എന്റെ കുഞ്ഞ് ജീവിക്കേണ്ടത്.
പക്ഷെ ഈ ചെറ്റക്കുടിലിൽ പട്ടിണികിടന്നു വളരുകയാണെന്റെ കുഞ്ഞ്.

അതുകൊണ്ടു ഞാൻ എന്റെ മകനുമായിട്ടു യമാമായിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നു.
വാപ്പാ എനിക്ക് സമ്മദം തരണം എന്ന് പറഞ്ഞു.

അപ്പോൾ ഹുക്ബ പറഞ്ഞു മോളേ നിന്നെ ഇവിടെ പിടിച്ചുനിർത്തുകയാണെങ്കിൽ നിനക്ക് ഭക്ഷണം ഞാൻ തരേണ്ടി വരും.
അതിനെനിക്കു കഴിയുന്നില്ല.
അതുകൊണ്ട് നിനക്ക് പോകാം.
പക്ഷെ ഒരു ഒട്ടകംപോലുമില്ലാതെ നീ അത്രയും ദൂരം എങ്ങനെ പോകും?

(യമാമ എന്ന് പറയുമ്പോൾ അത് ഇന്നത്തെ റിയാദി ന്റെ ഭാഗമാണ്)

ഇറാക്കിൽനിന്നും അത്രയും ദൂരം നടന്നുപോകാൻ പറ്റില്ലല്ലോ.
ഞാനാരോടെങ്കിലും ഒരു ഒട്ടകത്തെ കടം ചോദിക്കട്ടെ എന്ന് പറഞ്ഞു ഹുക്‌ബ അയല്പക്കങ്ങളിൽ ചെന്ന് എന്റെ മകൾക്ക് യ്മാമായിൽപോയി തിരിച്ചു വരാൻ ഒരു ഒട്ടകത്തെ തരോ എന്ന് ചോദിച്ചു.

പക്ഷെ ആരും കൊടുത്തില്ല.

ഒടുവിൽ ഹുക്‌ബയുടെ ഒരു പ്രായംചെന്ന കൂട്ടുകാരന്റെ അടുത്തെത്തി.

അയാൾ ഒട്ടകത്തെ തരാമെന്ന സമ്മതിച്ചു്.

നോക്കുമ്പോൾ ഇയാളെപോലതന്നെ ഒരു വയസായ ഒട്ടകം.

ഹുക്‌ബ ആ ഒട്ടകത്തെ വീടിന്റെ മുന്നിൽ കൊണ്ടുവന്നു നിറുത്തി അതിന്റെ മുകളിൽ ഈത്തപ്പനയുടെ മട്ടലുകൾ കൂട്ടിവെച്ചു ഒരു ഒട്ട്കകട്ടിൽ വെച്ചുകെട്ടി.

അടുത്തദിവസം രാവിലെ മലീഹ യാത്രക്ക് ഒരുങ്ങി.

ഹുക്‌ബ കുറച്ചു ഭക്ഷണം കൊടുത്തിട്ട് പറഞ്ഞു മോളെ ദാഹിക്കുമ്പോഴും വിശക്കുമ്പോഴും നിനക്ക് കഴിക്കാൻ ഇത് മാത്രമാണ് എന്റെ കയ്യിലുള്ളത്.
അതുകൊണ്ടു വാപ്പാനെ ക്ഷഭിക്കരുതെ എന്ന് പറഞ്ഞിട്ട് ഹുക്‌ബ മലീഹയെ യാത്രയാക്കി.

സ്വന്തം മകൾ ഒരുപാടകലേക്കു യാത്രപോകുന്നത് നിറകണ്ണുകളോടെ അദ്നാൻബിൻഹുക്‌ബ നോക്കിനിന്നു ..

തന്റെ കുഞ്ഞിനെ മാറോട്‌ ചേർത്തുപിടിച്ചു മലീഹ യമാമ ലക്ഷ്യംവെച്ചു യാത്ര തുടങ്ങി.

തന്റെ പ്രിയതമനെ കണ്ട് എല്ലാ സങ്കടങ്ങളും പറയാൻ അവൾക്ക് തിടുക്കമായി.

നീണ്ട യാത്രയാണ്.
 രാവിലെ മുതൽ വൈകുന്നേ രം വരെ യാത്ര ചെയ്യും.

ഇരുട്ടായാൽ ഒട്ടകത്തെ എവിടെങ്കിലും മുട്ടുകുത്തിക്കും.
എന്നിട്ടു ആ മരുഭൂമിയിൽ വിശ്രമിച്ചു വീണ്ടും രാവിലെ യാത്ര തുടങ്ങും.

വാപ്പ കൊടുത്ത ഭക്ഷണം അൽപാൽപം കഴിച്ചു
കുഞ്ഞിന് പാലും കൊടുത്ത്
മലീഹ യാത്ര തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.

നാലാമത്തെ ദിവസം യാത്ര തുടങ്ങാൻ വേണ്ടി ആ പാവം പെണ്ണ് ഒട്ടകത്തെ നിർത്തിയിട്ട തന്റെ മകൻ ആബിദിനെ ഒട്ടക കട്ടിലിലേക്ക് വെച്ചിട്ട് ഈ വയസായ ഒട്ടകത്തിന്റെ മുട്ടിൻകാലിൽ ചവിട്ടിയിട്ട
മലീഹ കയറാൻ ശ്രമിക്കവേ
പെട്ടെന്ന് ഒട്ടകം ഒന്ന് ചെരിഞ്ഞു.

ഒട്ടകം ചെരിഞ്ഞപ്പോൾ ആബിദ് താഴേക്കു വീണു.

അവൻ വീഴുന്നത് കണ്ട മലീഹ അവനെ പിടിക്കാൻ ചാടി.

ആബിദ് വീണത് മണലിലേക്കായതുകൊണ്ടു അവനൊന്നും പറ്റിയില്ല.

പക്ഷെ മലീഹ വീണത് മരുഭൂമിയിലുണ്ടടാവുന്ന ഒരുതരം വെളുത്ത മൂർച്ചയുള്ള പാറകല്ലിലേക്കാണ്.

മലീഹയുടെ ശരീരമാസകലം
മുറിവ് പറ്റി.

വലത് കാൽമുട്ട് ആയത്തിൽ മുറിവായി.

അതൊന്നും കാര്യമാക്കാതെ ഓടിവന്നു വേഗം കുഞ്ഞിനെ വാരി എടുത്തു.
കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ലെന്ന് കണ്ടപ്പോൾ വീണ്ടും ഒട്ട്ക്പ്പുറത്ത കയറ്റി.

എന്നിട്ടവൾ ഒട്ടകപ്പുറത്തേക്കു വലിഞ്ഞുകേറാൻ ശ്രമിക്കുമ്പോൾ താൻ വന്ന വഴി മുഴുവൻ രക്തമാണ്.

സൂക്ഷിച്ചു നോക്കിയപ്പോൾ വലതുകാൽ ആയത്തിൽ മുറിഞ്ഞിട്ടുണ്ട്.
തന്റെ കയ്യിലുള്ള ഷാൾകൊണ്ടു അവൾ കാൽമുട്ട് വരിഞ്ഞുകെട്ടി.
വീണ്ടും ഒട്ടകപ്പുറത്തേക്കു കയറി.

ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച് മെല്ലെ തെളിച്ചു മരുഭൂമിയിലൂടെ വീണ്ടും അവൾ യ്മാമായിലേക്ക യാത്ര തിരിച്ചു.

അകലെ ഒരുപാട് ദൂരം വിശാലമായ മരുഭൂമിയാണ് കാണുന്നത്.
അതെല്ലാം യാത്രചെയ്ത് തീർക്കണം.

ഏകദേശം ഉച്ചയായപ്പോൾ തൂക്കിയിട്ട കാലിൽ നീർവന്നു വീർത്തു.
അസഹ്യമായ വേദന മലീഹക്ക് അനുഭവപെട്ടു.
മരുഭൂമിയിലെ ചൂടുള്ള കാറ്റ് അവളെ വല്ലാതെ തളർത്തി.
നന്നായിട്ട് പനി വരുന്നതുപോലെ അവൾക്കു തോന്നി.

ഒട്ട്കകട്ടിലിലേക്ക് അവൾ ചെരിഞ്ഞുകിടന്നു.
അവസാനം പനിവന്നു വിറക്കാൻ തുടങ്ങി.
മരുഭൂമി അവസാനിക്കുന്നില്ല.
വീണ്ടും ഒരുപാട് മുന്നോട്ട് പോയിക്കൊണ്ടിരിക്കണം അവൾക്ക്.

പനിയുടെ ശക്‌തി കൂടി അവളുടെ ബോധം പോയി.
ഒട്ടകം ഒരുപാട് സഞ്ചരിച്ചു.
എന്നിട്ടും തന്റെ ഏജമാനത്തി മുട്ട് കുത്താനുള്ള സിഗ്നൽ തരുന്നില്ല എന്ന് കണ്ടപ്പോൾ അവസാനം ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ അരികിൽ വന്നിട്ട് ആ പാവം ജീവി താനേ മുട്ടുകുത്തി.
എന്നിട്ടും മലീഹ എഴുന്നേൽക്കിണില്ല എന്ന് കണ്ടപ്പോൾ ഒട്ടകം ഒന്നു കുലുങ്ങി.

കണ്ണുതുറന്ന് മലീഹ കണ്ടത് സൂര്യൻ പടിഞ്ഞാറേ ച്ചക്രവാളത്തിൽ
അസ്തമിച്ചിരിക്കുന്നു.

അവൾ മെല്ലെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു.
ഒരുകയ്യിൽ ആബിദിനെ എടുത്തു.
മറുകയ്യിൽ ഭക്ഷണപൊതിയുമെടുത്തു അവൾ കാൽ താഴേക്കു
വെച്ചതെയുള്ളൂ.
അസാധ്യമായ വേദനകൊണ്ട്
കാൽ നീർത്താൻ പറ്റിണില്ല.
അവൾ ഒട്ടകപ്പുറത്തുതന്നെ ഏറെനേരം ഇരുന്നു.
പിന്നെ ഒറ്റക്കാലിൽ ചാടിയിറങ്ങി ഒരുകാലിൽ ചാടിചാടി ആ ഇടിഞ്ഞ കെട്ടിടത്തിനകത്തേക്കു അവൾ നടന്നു.

കുഞ്ഞിനെ അവിടെ ഇരുത്തി.
കയ്യിലുള്ള ഷാൾ നിലത്തു വിരിച്ചു അവൾ അതിലേക്കു വീണു.
വീണതെ അവൾക്ക് ഓർമയുള്ളു അപ്പോഴേക്കും വീണ്ടും അവൾ ബോധരഹിതയായി.

ആ പാവം കുഞ്ഞ് വിശന്നിട്ട ഉമ്മയെ കുറെ തട്ടിനോക്കി.
മലീഹക്ക് ഒരനക്കവുമില്ല.
ഒടുവിൽ അബിദ് മലീഹയുടെ നെഞ്ചത്ത് കിടന്ന് ഉറങ്ങി.

അടുത്ത ദിവസം രാവിലെ ആബിദ് എഴുന്നേറ്റു മരുഭൂമിയിലൂടെ നടക്കാൻ തുടങ്ങി.
ആ കൊച്ചുകുഞ്ഞിന് എന്തറിയാനാ.

മലീഹ ബോധംവന്നു കണ്ണ് തുറന്നപ്പോൾ തന്റെ കുഞ്ഞ് ദൂരേക്ക് നടന്ന് പോകുന്നതാണ് കണ്ടത്.

അവൾ കുഞ്ഞിനെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ നാവിൽനിന്ന് ശബ്ദം പുറത്തേക്ക് വരുന്നില്ല.
തളർന്ന് കിടക്കുകയാണവൾ

ആ കുഞ്ഞ് നടന്ന് നടന്ന് അകലേക്കുപോയി.

ഏറെ കഴിയും മുൻപേ ബദുക്കളായ ഒരു കാട്ടറബിസംഗം അതുവഴി വന്നു.

അവർ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനകത്തു ഒരു പെണ്ണ് കിടക്കുന്നത് കണ്ടു.
അവർ ഒട്ടകപ്പുറത്തുനിന്നും ഇറങ്ങി.
അവർ ചോദിച്ചു ഏ പെണ്ണേ എന്താ ഇവിടെ കിടക്കുന്നത്?
എഴുന്നേറ്റുപോ.

മലീഹ പറഞ്ഞു ഞാൻ ഒട്ടകപ്പുറത്തുനിന്നും വീണിട്ട് പരിക്ക് പറ്റിയിട്ടു കിട്ടക്കാണ്.

അറബികൾ: നീ എങ്ങോട്ടാ പോകുന്നത്?

മലീഹ: ഞാൻ യമാമയിലേക്ക് പോകാണ്.

അറബികൾ: യമാമയാണോ നിന്റെ നാട്?

മലീഹ: അല്ല. ഇറാഖിലെ ഉമാറയാണ് എന്റെ നാട്

അറബികൾ: പിന്നെന്തിനാണ് നീ യമാമയിൽ പോകുന്നത്?

മലീഹ: എന്റെ ഭർത്താവായ മസൂദ്ബിനുമുസൈലിമയുടെ വീട്ടിലേക്ക.

ഇത് കേൾക്കേണ്ട താമസം യമാമാക്കാരായ കാട്ടറബിസംഗം  പരസ്‌പരം മുകത്തോടുമുഖം നോക്കി!

എന്നിട്ടവർ ചോദിച്ചിച്ചു മോളേ ഞങ്ങളൊക്കെ യമാമകാരാണ്.
നിന്റെ ഭർത്താവ് മുസൈലിമയുടെ മകൻ മസൂദ്തന്നെയാണോ?

മലീഹ: അതെ!

അറബികൾ: നിന്റെ ഭർത്താവ് നിന്നെ വിട്ടുപിരിഞ്ഞിട്ട് എത്രകാലമായി?

മലീഹ: ഏകദേശം ഒരു കൊല്ലത്തിലേറെയായി.

അറബികൾ: മസൂദിനെ കുറിച്ച് പിന്നെ നിനക്കൊരു വിവരവും കിട്ടിയിട്ടില്ലേ?

മലീഹ: ഇല്ല.

അറബികൾ: എന്നിട്ടാണോ നീ യമാമായിലേക്കു് പോകുന്നത്?
അവിടെ പോയിട്ട് നിനക്കൊരു കാര്യവുമില്ല.

ഖൽബിൽ അലിവ് തൊട്ട് തീണ്ടിയിട്ടില്ലാത്ത കാട്ടറബിവർഗം ഒരു മുഖവുരയുമില്ലാതെ അവളോടൊരു സത്യം വിളിച്ചുപറഞ്ഞു!

മലീഹ അതുകേട്ട് ഒരലർച്ചയോടെ ബോധരഹിതയായി വീണു!

എന്താണ് അറബികൾ മലീഹയോട് പറഞ്ഞ ആ സത്യം!

ഇത്രയും കാലം മലീഹ അറിയാതിരുന്ന ആ സത്യം അറിയണമെങ്കിൽ മസൂദ് അവളെ വിട്ട് പോയ ദിജിലാതീരത്തുതന്നെ നമുക്ക് മടങ്ങിയെത്താം.

അതെ... അന്ന് ആ കച്ചവട സംഗത്തിനൊപ്പം ആടിപ്പാടി മസൂദും ഭാഗ്ദാദിലേക്ക് അവരുടെ നിർഭംദ്ധത്തിന് വഴങ്ങി ഒപ്പംകൂടി.



ഭാഗ്ദാദിൽ ഒരു സ്ഥലമുണ്ട്.
ഷാത്തേ അറബ് എന്ന അറബികൾ പറയുന്ന ഒരു സ്ഥലം!
ആ സ്ഥലത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാൽ രണ്ടു് നദികൾ ഒഴുകി വന്നുചേരുന്ന അഴിമുകമാണ്!

ഒരു ഭാഗത്തുനിന്ന് ദിജിലയും മറുഭാഗത്തുനിന്നു ഫുറാത്തും ഒരുമിച്ചു ചേരുന്ന സ്ഥലം അറബികൾ പേരിട്ടു വിളിച്ചിരുന്നത് ശാത്തേ അറബ് എന്നാണു.

ആ സംഗമ നദിയിലെത്തിയപ്പോൾ മസൂദ് പറഞ്ഞു എന്തു ഭംഗിയാണ് ഈ പുഴ കാണാൻ
നമുക്കൊന്ന് ഇറങ്ങി കുളിച്ചാലോ?

അപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു ദേ... മസൂദേ...
രണ്ട് നദികൾ കൂടിചേർന്ന് ഒന്നിച്ചൊഴുകുന്ന സ്ഥലമാ ശാത്തെഅറബ്.
ഇവിടെ ഇറങ്ങിയാലെ ചുഴിയുണ്ടാകും.
 പിന്നെ തിരിച്ചിങ്ട്ടു കേറലുണ്ടാവില്ല മസൂദേ.

അപ്പോൾ മസൂദ് പറഞ്ഞു
എടാ നിങ്ങൾക്കൊക്കെ മരണത്തെ പേടിയാണെടാ. ഒരു കാര്യം ചെയ്യാം.
ഞാൻ ആദ്യം ഇറങ്ങാം.
എനിക്കൊന്നും പറ്റിയില്ലെങ്കിൽ നിങ്ങളിറങ്ങൊ
എന്ന് ചോദിച്ച് മസൂദ് അവരുടെ വാക്കുകൾ ചെവികൊള്ളാതെ ശാത്തെഅറബിൽ ഇറങ്ങി.

മസൂദ് നീന്തികുളിച്ചിട്ടു പറഞ്ഞു ടാ... നിങ്ങൾ പറയുന്നപോലെ ഇവിടെ ഒരു പ്രശ്നവുമില്ലട്ടോ.
എടാ ഇറങ്ങി വാടാ.

പക്ഷെ അവരെല്ലാം പേടിച്ചു ഇറങ്ങാതെ നിന്നു.

പക്ഷെ മസൂദ് നീൻതി തിമർത്താടി വീണ്ടുംവീണ്ടും എല്ലാവരെയും വിളിച്ചുകൊണ്ടേയിരുന്നു.

അപ്പോൾ ചിലർക്ക് ഇറങ്ങാൻ തിടുക്കമായി.

അവർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ അസാധ്യമായ ഒരു വല്ലാത്ത ചുഴിയിൽ മസൂദ് കുടുങ്ങി.

ആ ചുഴി അവനെ വട്ടം കറക്കി താഴേക്ക് കൊണ്ടുപോയി.
പിന്നെ പെട്ടെന്ന് പൊങ്ങിയപ്പോൾ അവൻ അലമുറയിട്ടു
ഏയ്... എന്നെ പിടിക്കെടാ..

പിന്നെവനെ കാണുന്നില്ല.
പിനീട് കുറച്ചുകൂടെ അപ്പുറത്തു പൊങ്ങി
വീണ്ടും അവൻ നിലവിളിച്ചു.
ഏയ്... എന്നെ...പി....

പിന്നെയും മുങ്ങി...

പക്ഷെ ജീവനിൽ കൊതിയുള്ള അവന്റെ സുഹൃത്തുക്കൾ അവനെ രക്ഷിക്കാനിറങ്ങിയില്ല.

പിന്നെ താഴ്ന്നുപോയ മസൂദ് പൊങ്ങിയില്ല.
കാത്തിരുന്നിട്ട അവസാനം വിവരം യമാമയിലറിയിച്ചു.

ദിവസങ്ങൾക്കുള്ളിൽ മുസൈലിമതുസമാമ പരിവാരങ്ങൾ സമേതം ഇറാഖിലെ ശാത്തെഅറബിന്റെ മണ്ണിലേക്ക് വന്നു.

ആ സംഗമനദിയുടെ പൂമുഖത്ത് സ്വന്തം മകന്റെ ജഡം തേടിനടന്നു.
പക്ഷെ കിട്ടിയില്ല.

ദിവസങ്ങൾക്കൊടുവിൽ ദിജിലാനദിയുടെ മറ്റൊരു തീരത്ത് മരിച്ചു ശവമായ് പൊങ്ങിയപ്പോൾ മസൂദിന്റെ ജീർണ്ണിച്ച ജഡവുമായി മുസൈലിമ യമാമായിലേക്ക്  യാത്ര തിരിച്ചപ്പോൾ
ഈ സമയം ഇതൊന്നുമറിയാതെ ഉമാറയിൽ ആ പാവം പെണ്ണ് തന്റെ പ്രിയതമനേയും കാത്തിരിക്കുകയായിരുന്നു.

അതെ ആ കാട്ടറബികൾ മലീഹയോട് ചോദിച്ചു
നിന്റെ ഭർത്താവിന് സംഭവിച്ച ദുര്നദ്ധങ്ങൾ വല്ലതും നീ അറിഞ്ഞിരുന്നോ?

മലീഹ: ഇല്ല

അറബികൾ: എന്നിട്ടാണോ നീ യമാമായിലേക്ക് പോകുന്നത്.
അവിടെ പോയിട്ട് വല്ല്യ കാര്യമൊന്നുമില്ല.
നിന്റെ ഭർത്താവ് ഒരു കൊല്ലം മുന്പ് ശാത്തേ അറബ് എന്ന സംഗമനദിയിൽ മുങ്ങി മരിച്ചിരിക്കുന്നു എന്ന് തുറന്നടിച്ചപ്പോൾ ഒരലർച്ചയോടെ മലീഹ ബോധരഹിതയായ് കിടന്നു.

ഖൽബിൽ സഹതാപം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാട്ടറബിവർഗം അവരുടെ പാട്ടിന് പോകുകയും ചെയ്‌തു.

ഈ സമയം ആബിദെന്ന ആ ചെറിയ കുഞ്ഞ് മരുഭൂമിയിലൂടെ മെല്ലെമെല്ലെ നടന്നു് നീങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഉദിച്ചു വരുന്ന വെയിൽ കാരണം മണൽ ചൂടാവാൻ തുടങ്ങി.
അപ്പോൾ ആഭിതിന്റെ കാൽ പൊള്ളി.
കാൽ പൊള്ളിയപ്പോൾ ആ പാവം കുഞ്ഞു അവിടിരുന്നു
അപ്പോൾ അവന്റെ ആസനവും പൊള്ളി.

ആ ചുട്ടുപൊള്ളുന്ന മണൽതരിയിൽ എന്ത് ചെയ്യണമെന്നറിയാതെ ആബിദ് കിടന്നു പിടയുകയാണ്.

ആ സമയത്താണ് മരുഭൂമിയുടെ മറുഭാഗത്തുനിന്നു രണ്ടുപേർ നടന്നു വരുന്നത്.

ആബിദെന്ന ആ കുഞ്ഞുമോൻ വെയിൽ കാരണം ചുടുകൊണ്ട ആ മരുഭൂമിയിൽ എന്താണ് ചെയ്യുക എന്നറിയാതെ കിടന്നു പിടയുമ്പോൾ
ആ സമയം മറുവശത്തുനിന്നും ഒരു വാപ്പയും മകളും നടന്നു വരുന്നത്.

അബൂഇയാസ് എന്നാണു ആ വാപ്പയുടെ പേര്.
മകളുടെ പേര് ഫർഹനാസ്.

അവർ തോയിഫിൽനിന്നും കുടിയേറിപാർത്ത മുസ്ലിങ്ങളായിരുന്നു.

ഇവർ രണ്ടുപേരും നടന്നുവരുമ്പോൾ മണലിൽ കിടന്നുപിടക്കുന്ന ആ കുട്ടിയെ കണ്ടു.
ഫർഹനാസ് വാപ്പായെ വിളിച്ചു പറഞ്ഞു വാപ്പ ദാ ഒരുകുട്ടി അവിടെ.

ഫർഹനാസ് വേഗം ഓടിച്ചെന്നു ആബിദിനെ വാരിയെടുത്തു.
അവൾ ചോദിച്ചു മോനെ നിന്റെ ഉമ്മയും ഉപ്പയും എവിടെ?
നീ എങ്ങനെ ഇവിടെയെത്തി?

പക്ഷെ മുൻപ് പരിചയമില്ലാത്ത പെണ്ണ് അവനെ എടുത്തപ്പോൾ അവൻ കരയാൻ തുടങ്ങി.
ഇവൾ കുട്ടിയോട് ചോദ്യങ്ങൾ ആവർത്തിച്ചു നിനക്കാരുമില്ലേ?
നീ എങ്ങനെ മരുഭൂമിയിലെത്തി?

പക്ഷെ ആബിദ് ഒരേ കരച്ചിൽ.
അവസാനം അവൻ കൈ ഒരു ഭാഗത്തേക്ക് ചൂണ്ടി.
ഫർഹനാ്സും വാപ്പയും അങ്ങോട്ട് നോക്കിയപ്പോൾ കുറേ ദൂരെ ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം കണ്ടു.

അപ്പോൾ ഫർഹനാസ് പറഞ്ഞു വാപ്പാ ആ കെട്ടിടത്തിൽ ആരോ ഉണ്ട് നമുക്ക് പോയിനോക്കാം
അങ്ങനെ അവർ അങ്ങോട്ട് നടന്നു.

അവിടെ ചെന്നുനോക്കുമ്പോൾ ഒരു പെണ്ണ് ബോധമില്ലാതെ കിടക്കുന്നു.
ആബിദ് ഉമ്മയെ കണ്ടപ്പോൾ ഫർഹനാസിന്റെ കയ്യിൽനിന്നും കുതറിയിറങ്ങി മലീഹയുടെ അടുത്തേക്ക് ഓടി.

അപ്പോൾ അവർക്ക് ഉറപ്പായി ഇത് അവളുടെ കുഞ്ഞാണെന്ന.
ഫർഹനാസ് മലീഹയെ തട്ടിയുണർത്തി ചോദിച്ചു
നീ എൻതൊരു പെണ്ണാ!
കുഞ്ഞിനെ ഒറ്റയ്ക്ക് മരുഭൂമിയിലിട്ടിട്ട നീ ഇവിടെ കിടന്നുറങ്ങാ?

അപ്പോൾ മുന്നിൽ മറ്റൊരു പെണ്ണിനെ കണ്ടപ്പോൾ മലീഹക്ക് കുറച്ചു അശോസമായി.

മലീഹ പറഞ്ഞു എന്റെ മകൻ നടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
 പക്ഷെ ഞാൻ ഒട്ടകപ്പുറത്തുനിന്നും വീണിട്ട് എന്റെ കാലുമുറിഞ്ഞു.
അവനെ ഒന്ന് പിടിക്കാനോ വിളിക്കാനോ പനിവന്നു ക്ഷീണിച്ചു എഴുന്നേൽക്കാൻ പറ്റാതെ ഞാൻ കിടപ്പാണ്.

അപ്പോൾ ഫർഹനാസ് മലീഹയെ ഒന്ന് തൊട്ടുനോക്കി.
അസാധ്യ പനിയാണ്.
ഇടയ്ക്കിടയ്ക്ക് മലീഹയുടെ ബോധം പിന്നേയും മറയാൻ് തുടങ്ങി.

ഫർഹനാസ് വീണ്ടും തട്ടിയുണർത്തിയിട്ടു ചോദിച്ചു അല്ല നീ എങ്ങോട്ടാ പോകുന്നത്.

മലീഹ: ഞാൻ യമാമായിലേക് എന്റെ ഭർത്താവിനെ അന്യേഷിച്ചു പോവുകയായിരുന്നു.
പക്ഷെ പോയിട്ട് കാര്യമില്ല.
എന്റെ ഭർത്താവ് മരിച്ച വിവരം ഞാൻ ഇവിടെവെച്ചറിഞ്ഞു!!!

എല്ലാ കഥകളും മലീഹ ഫർഹനാസിനോട് പറഞ്ഞപ്പോൾ ഇസ്‌ലാമിന്റെ പെണ്ണായ ഫർഹനാസ് വാപ്പയോട് പറഞ്ഞു വാപ്പാ ഈ സുഖമില്ലാത്ത പെണ്ണിനെ ഇവിടെ കിടത്തിയിട്ട് നമ്മളെങ്ങനാ തിരിച്ചു പോവുക?
അല്ലാഹുവിന്റെ ഹബീബായ മുഹമ്മദ് മുസ്‌ത്ഫാ (സ) രോഗികളെ ശുസ്രൂഷിക്കണം എന്ന് പറഞ്ഞിട്ടില്ലേ. ഇവളെ ഇങ്ങനെ കിടത്തിയിട്ടുപോയാൽ അത് റസൂലിന്റെ വാക്കിന് എതിരാവൂലെ.

(ഈ സംഭവങ്ങളെല്ലാം നടക്കുന്നത് മുത്തുറസൂൽ (സ) യുടെ വഫാത്തിന് ശേഷം അബൂബക്കർ സിദ്ധീഖ് (റ)ന്റെ ഭരണകാലത്താണ്)


ഫർഹനാസ്: അതുകൊണ്ട് വാപ്പാ ഇവളെ നമ്മുടെ വീട്ടിലേക്കു കൊണ്ടുപോയാലോ?
എന്നിട്ടു പനിയൊക്കെ മാറിയിട്ട് പൊയ്‌ക്കൊട്ടേ യമാമായിലേക്ക്.

അപ്പോൾ വാപ്പാ പറഞ്ഞു മോളെ ഞാൻ അത് ആലോചിക്കുകയാണ്.
ഒരുകാര്യം ചെയ്യ്.
വാ നീ അവളെ പിടിക്ക് എന്ന് പറഞ്ഞു രണ്ടുപേരുംകൂടി മലീഹയെ പിടിച്ചു കൊണ്ടുപോയി ഒട്ട്കകട്ടിലിൽ ഇരുത്തി.

എന്നിട്ട് അബൂഇയാസ് ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചു മെല്ലെ തെളിച്ചു നടന്നു. ഫർഹനാസ് ട... മോനെ... വാടാ... പൊന്നുമോനെ... എന്നുപറഞ്ഞു ആബിദിനെയും എടുത്തുകൊണ്ട് അവർ വീട്ടിലേക്ക് നടന്നു.

ഫർഹനാസിന്റെ ആ ചെറിയ കുടിലിലെ ഒറ്റമുറിയിൽ കൊണ്ടുപോയി മലീഹയെ കിടത്തി.
ഫർഹനാസിന് ഉമ്മയില്ല.
ഒരു സഹോദരനുണ്ട്
അയാളുടെ പേര് ഹാരിസ് (റ) എന്നാണ്.

ഹാരിസ് (റ) ഇപ്പോൾ ആ വീട്ടിലില്ല.
ആറു മാസമായിട്ട അദ്ദേഹം ഉള്ളത് സൈഫുള്ളാഹി കാലിദിബ്‌നുവലീദ് (റ)ന്റെ കൂടെ് യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്.

അഭൂയാസ് പല മരുന്നുകളും മലീഹക്ക് കൊടുത്തു.
പക്ഷെ പനി ഭേദമാകുന്നില്ല.
ദിവസങ്ങൾ കൂടും തോറും പനി മൂർച്ചിക്കാൻ തുടങ്ങി.

അപ്പോൾ അബൂയാസ് നാട്ടുപുറത്തുനിന്നു ഒരു നാട്ടുവൈദ്യനെ കൊണ്ടുവന്നു.

ആ നാട്ടുവൈദ്യൻ മലീഹയെ പരിശോധിച്ചു
എന്നിട്ട് പുറത്തിറങ്ങിയിട്ട അബുയാസിനോദ് പറഞ്ഞു
ഒരു സത്യം ഞാൻ പറയാം.
ഇവളുടെ പനി തലച്ചോറിൽ ബാധിച്ചിരിക്കുന്നു.
അതുകൊണ്ടാണ് ഇടക്ക് ബോധം നഷ്‌ടപെടുന്നത്.
ഈ പനി മാറിയിട്ട് ഇവൾ ജീവിതത്തിലേക്ക് തിച്ചുവരുമെന്ന വിശ്വസം എനിക്കില്ല.
ഒരുകാര്യം ഞാൻ പറയാം!
ഒന്നുങ്കിൽ മണിക്കൂറുകൾക്കുള്ളിൽ
ഇല്ലെങ്കിൽ ദിവസങ്ങൾക്കുളിൽ ഇവൾ രക്തം ചർധിച്ചു മരിക്കാൻ സാധ്യതയുണ്ട്.

വൈദ്യൻ പറയുന്നതെല്ലാം അപ്പുറത്തെ മുറിയിലിരുന്ന് മലീഹ കേട്ടു.
ആ സമയം ആബിദ് അടുത്തിരുന്നു കളിക്കുകയായിരുന്നു.
മലീഹ മകനെ എടുത്തു നെഞ്ചിലേക്ക് ചേർത്തുപിടിച്ചിട്ടു പറഞ്ഞു
മോനെ നീ ജനിക്കുന്നതിനുമുമ്പ് നിന്റെ വാപ്പ പോയി
ഇപ്പോളിതാ ഉമ്മാ എന്ന് വിളിച്ച് കൊതിത്തീരും മുമ്പ് ഉമ്മയും പോവണല്ലോടാ എന്ന് പറഞ്ഞു പൊട്ടികരഞ്ഞു.

അപ്പോഴാണ് മലീഹക്കു കുടിക്കാനുള്ള വെള്ളാവുമായിട്ടു ഫർഹനാസ് വന്നത്.
ഫർഹനാസിനെ കണ്ടപ്പോൾ ആബിദ് മലീഹയെ വിട്ടിട്ട് അവളുടെ അടുത്തേക്കോടി.
മലീഹ കിടപ്പിലായത്തിന് ശേഷം ഫർഹനാസാണ് ആബിദിനെ നോക്കിയിരുന്നത്.
അതുകൊണ്ടുതന്നെ അവളുമായിട്ടു ആബിദ് ഇണങ്ങിയിരുന്നു.

ഫർഹനാസ് മോനിവിടെ ഇരിക്കട്ടോ എന്ന് പറഞ്ഞു ആബിദിനെ എടുത്തു ഒരുഭാഗത്തിരുത്തി.
എന്നിട്ട് മലീഹയെ പിടിച്ച് എഴുന്നേൽപ്പിച്ചു ചുമരിൽ ചാരിയിരുത്തി. വെള്ളം കുടിക്കാൻ പറഞ്ഞപ്പോൾ
മലീഹ വെള്ളം താഴെ വെക്കാൻ പറഞ്ഞു.

ഫർഹനാസ്: നീ ഇതു കുട്ടിക്ക്.

മലീഹ: ഫറു അത് നീ അവിടെ വെക്ക്.

ഫർഹനാസ്: മലീഹാ നിനക്ക് എന്ത് പറ്റി?

മലീഹ: അല്ല... അത്... ഞാൻ... ഞാനൊന്ന് ചോദിക്കട്ടെ.

ഫർഹനാസ്: എന്നതാ മലീഹാ?

മലീഹ: നീ... നീ എന്റെ കുഞ്ഞിന്റെ ഉമ്മയാകുമോ?

ഫർഹനാസ്: എന്താണ് നീ പറയുന്നത്!
നീയല്ലേ ഇവന്റെ ഉമ്മ.

മലീഹ: അതല്ല... നീ ഉമ്മയാവണം.

അപ്പോൾ ഫർഹനാസ് വിചാരിച്ചു മലീഹക്ക് പനി കൂട്ടിയിട്ട അത്തുംപിത്തും പറയുകയാണെന്നു.

മലീഹ വീണ്ടും ചോദിച്ചു നീ എന്റെ കുഞ്ഞിന്റെ ഉമ്മയാകുമോ?

മലീഹയെ വെള്ളം കുടിപ്പിക്കാൻ വേണ്ടി
ഫർഹനാസ് പറഞ്ഞു ഉം... ഞാൻ നിന്റെ കുഞ്ഞിന്റെ ഉമ്മയാകാം.
നീ വെള്ളം കുട്ടിക്ക്.

മലീഹ: പോരാ!!!
നീ മലീഹ ആവണം!

ഫർഹനാസ്: ശരി ഞാൻ മലീഹയാവാം നീ വെള്ളം കുട്ടിക്ക്.

ഇത് സമ്മതിച്ചപ്പോൾ മലീഹ വെള്ളം കുടിച്ചു.
കുടിച്ചവെള്ളം അപ്പോൾത്തന്നെ മലീഹ ചർദ്ധിച്ചു.
വായ മുഴുവൻ രക്തം വരാൻ തുടങ്ങി.
രക്തം വന്നപ്പോൾ മലീഹ തളർന്നു ഒരു ഭാഗത്തേക്ക ചെരിഞ്ഞുവീണു.

മലീഹ വീണപ്പോൾ ഫർഹനാസ് അവളെ നെഞ്ചിലേക്ക് ചേർത്തുവെച്ചു നെഞ്ചോന്നു തിരിമികൊടുത്തു.
രക്തം നിക്കാതെ വന്നപ്പോൾ ആ രക്തം തന്റെ കൈകൊണ്ട് പൊത്തിപ്പിടിച്ചു. എന്നിട്ടും ചോര നിൽക്കുന്നില്ല എന്ന് കണ്ടപ്പോൾ മലീഹ ഫർഹനാസിനോട് പറഞ്ഞു ഫറു നീ എന്റെ കുഞ്ഞിന്റെ ഉമ്മയാവണം.

നീ മലീഹ ആവണം.

എന്നിട്ട  യമാമയിൽ പോകണം.

മുസൈലിമതുസമാമയുടെ മകന്റെ ഭാര്യയായി നീ അഭിനയിക്കണം.

എന്നിട്ട് എന്റെ കുഞ്ഞിന് കിട്ടാനുള്ള എല്ലാ അവകാശങ്ങളും നീ വാങ്ങികൊടുക്കണം.
അത് പറഞ്ഞിട്ട് മലീഹ ഫർഹനാസിന്റെ
നെഞ്ചിൽ കിടന്നിട്ട് എന്നെന്നേക്കുമായിട്ടു കണ്ണടച്ചു.

ഫർഹനാസ് ആ മയ്യിത്ത് നിലത്തുകിടത്തി വിറങ്ങലിച്ചു മാറിനിന്നു.
അപ്പോൾ ഏതൊരു മനുഷ്യനും ഖൽബുരുകുന്ന കാഴ്ച്ച ഫർഹനാസ് കണ്ടു.

മരിച്ചുകിടക്കുന്ന മലീഹയുടെ നെഞ്ചിലേക്ക് ആബിദ് കയറിയിരുന്ന് വിശപ്പടക്കാൻ പാൽ കുടിക്കുന്ന കാഴ്ച്ച കണ്ട ഫർഹനാസിന്റെ ഹൃദയം പൊട്ടി.

ഫർഹനാസ് ഓടിച്ചെന്ന് ആബിദിനെ വാരിയെടുത്ത പൊട്ടി്കരഞ്ഞുകൊണ്ട് പറഞ്ഞു മോനെ നിന്റെ ഉമ്മ നിന്നെ വിട്ട് പോയെടാ.

എന്നിട്ടവൾ പുറത്തേക്കോടി മലീഹ മരിച്ച വിവരം എല്ലാവരെയും അറിയിച്ചു.
അയാലവാസികളൊക്കെ ഓടിക്കൂടി.
മണിക്കൂറുകൾക്കൊടുവിൽ മലീഹയുടെ മയ്യിത്ത ആദരപൂർവ്വം മറവുചെയ്തു.

ഉമ്മയുടെ മയ്യിത്ത് മറവ് ചെയ്യുമ്പോൾ ആബിദെന്ന ആ കുഞ്ഞുമോൻ ഫർഹനാസിന്റെ തോളിൽ കിടന്ന ഉറങ്ങുകയായിരുന്നു.

അയൽവാസികൾ ചോദിച്ചു ഫറു ഈ കുഞ്ഞിനെ നീ ഇനി എന്ത് ചെയ്യും?

ഒരൊറ്റ മറുപടിയാണ് അവൾ പറഞ്ഞത്!

ഇന്നുമുതൽ ഈ കുഞ്ഞിന്റെ ഉമ്മ ഞാനാണ്!
ആ മറുപടി പറഞ്ഞു നാട്ടുകാരെ പറഞ്ഞുവിട്ടു.

അബൂയാസ് മകളെ അടുത്തുവിളിച്ചിട്ട പറഞ്ഞു മോളെ നീ ഒരു കല്യാണ പ്രായമായ പെണ്ണാ.
മറ്റൊരാളുടെ വീട്ടിലേക്കു കയറിച്ചെല്ലേണ്ട പെണ്ണാ.
ഈ കുഞ്ഞ് നിനക്കൊരു ഭാധ്യതയാവും.
അതുകൊണ്ട് മോളെ നമുക്ക് ഉമാറവരെ ഒന്ന് പോകാം.
എന്നിട്ട് മലീഹയുടെ ഉപ്പയെ തിരിച്ചേൽ്പിച്ചാലോ?

ഫർഹനാസ്: വേണ്ട വാപ്പാ
മലീഹ മരിക്കുന്ന സമയത്ത് പറഞ്ഞ വസീയത്ത ഞാൻ പാലിച്ചില്ലെങ്കിൽ ഞാൻ കപടവിശ്വസിയായിപോകില്ലേ.
അതുകൊണ്ട എനിക്കാ വസീയത്ത പാലിക്കണം.

അബൂയാസ്: എന്താ ആ വസീയത്ത്?

ഫർഹനാസ്: യമാമായിൽ മസൂതിന്റെ വാപ്പ മുസൈലിമയുടെ വീട്ടിൽ എനിക്ക് പോകണം.
അവരാരും മലീഹയെ കാണാത്തതുകൊണ്ട എന്നെ തിരിച്ചറിയില്ല.
അതുകൊണ്ട് മലീഹയെന്ന അപരനാമത്ത്തിൽ എനിക്കവിടെയെത്തണം.
എന്നിട്ട് ആബിദിന്റെ അവകാശങ്ങൾ മുഴുവൻ വാങ്ങിച്ചുകൊടുക്കണം.
ആ വസീയത്ത് പറഞ്ഞിട്ടാണ് മലീഹ മരിച്ചത്.

അപ്പോൾ അബൂയാസ് ഒന്ന് ചിരിച്ചിട്ട് ചോദിച്ചു എന്റെ പൊന്നുമോളെ നീ പോകാനിരിക്കുന്ന മുസൈലിമതുസമാമ
ആരാണെന്ന് നിനക്കറിയോ?

 ഫർഹനാസ്: മസൂദിതിന്റെ പിതാവ്.

അബൂയാസ്: അത് മറ്റൊരു കാര്യം.
അതല്ലാത്ത വേറൊരുകാര്യമുണ്ട്.
വാപ്പ ആ കഥ പറഞ്ഞുതരാം കേട്ടോ.
മോളേ ഈ മുസൈലിമ അല്ലാഹുവിന്റെ പ്രവാചകൻ മുത്തറസൂൽ (സ) ജീവിച്ചിരിക്കുന്ന കാലത്ത് റസൂലുല്ലാക്ക ഒരു കത്തെഴുതി.

എന്താ കത്തിൽ എന്നറിയോ
ഹോ മുഹമ്മദ് (സ)
ലോകം രണ്ടായി വിപജിക്ക പെട്ടിരിക്കുന്നു.
ലോകത്തെ പടച്ചവൻ രണ്ടാക്കിയിരിക്കുന്നു.
ഒരു ലോകത്തെ പ്രതിനിധിയും പ്രവാചകനും താങ്കളാണ്.
മറുവിപാകത്തെ പ്രതിനിധിയും പ്രവാചകനും ഞാനാണ്.
മക്കയിൽ ജനിച്ചു മദീനയിൽ ജീവിക്കുന്ന മുഹമ്മദെ (സ) നിങ്ങൾ അവിടുത്തെ പ്രവാചകനാണ്.
യമാമയിലെ പ്രവാചകൻ ഞാനാണ്!
യമാമായിലേക്ക ഒരു ദൂതനെയും പറഞ്ഞയക്കേണ്ട.
ഒരു പ്രബോധകരെയും ഇങ്ങോട്ടു വിടേണ്ട!
യമാമയിലെ പ്രവാചകനായി റബ്ബ് നിയോഗിച്ചത് എന്നെയാണ്!

റസൂലുല്ലാൻറെ കാലത്തുത നെ കള്ളപ്രവാചകത്തവുമായി വന്നയാളാണ് മുസൈലിമ.

ഈ കത്ത് തിരുനബി (സ) വായിച്ചിട്ട് തന്റെ കത്തെഴുത്തുകാരനെ വിളിച്ചിട്ട് മറുപടി എഴുതാൻ പറഞ്ഞു.

ബിസ്മികൊണ്ടു തുടങ്ങുന്ന കത്തിന്റെ ഉള്ളടക്കം റസൂലുള്ള പറഞ്ഞുകൊടുത്തു.

മുസൈലിമക്ക കാര്യകാരണങ്ങൾ കാണിചുകൊണ്ടു നബി (സ) കത്തയച്ചു.

ആ കത്തിന്റെ അവസാനം ഇങ്ങനെയാണ്.
യാ മുസൈലിമാ...
അന ഇബ്നുഅബ്‌ദുൽമുത്തൊലിബ്. ഞാൻ അബ്‌ദുൽമുത്തൊലിബിന്റെ മകനാണ്.

ഞാൻ സത്യപ്രവാചകനാണ്.

അൻത കദ്ധാബ്. നീ കള്ളപ്രവാചകനാണ്.

ഇത് പറഞ്ഞിട്ട് റസൂലുള്ള (സ) കത്ത് അവസാനിപ്പിച്ചു.

എന്റെ മോളെ... അല്ലാഹുവിന്റെ പ്രവാചകൻ (സ) കള്ളപ്രവാചകനെന്നു മുദ്ദ്ര കുത്തിയ മുസൈലിമയുടെ കൊട്ടാരത്തിലേക്കാ നീ പോകാൻ നിൽക്കുന്നത്.
അതുകൊണ്ട് നീ പോയ്‌ക്കോ.
നിന്നെ ഞാൻ പിടിച്ചു നിർത്തുന്നില്ല.
കാരണം ഇന്നെല്ലെങ്കിൽ നാളെ കാലിദ്ബിനുവലീദിന്റെ (റ) നേതൃത്തത്തിൽ വലിയൊരു പട്ടാളസംഗം യ്മാമായിലെത്തും.
അപ്പോൾ മുസൈലിമയുടെ പട്ടാളക്കാർ കുതന്തരം ഒപ്പിക്കുമ്പോൾ നീ ആ വീട്ടിലുണ്ടെങ്കിൽ അവരുടെ രഹസ്യങ്ങളെല്ലാം മുസ്ലിം സൈന്യത്തിന് വിവരമെത്തിക്കണം.

അങ്ങനെ സ്വന്തം മകളെ അബൂയാസ് ഇസ്ളാമിനുവേണ്ടി ശത്രൂപക്ഷത്തിനന്റെ വിവരങ്ങൾ ചോർത്താൻ നിയോഗിച്ചു.

അങ്ങനെ ഫർഹനാസ് ആബിദിനെയും കൊണ്ട് ഒരുപാട് ദൂരം കുറെ ദിവസങ്ങൾ സഞ്ചരിച്ചു യമാമയിലെത്തി.

ഏകദേശം മഗ്‌രിബിന്റെ സമയത്ത്ഹദീകത്തുറഹ്മാൻ എന്ന തോട്ടത്തിന്റെ വലിയ ഗേറ്റിനു മുന്നിൽചെന്ന് ഫർഹനാസ് നിന്നു.

അവൾ ആ കൊട്ടാരം വീക്ഷിക്കുന്നതിനിടയിൽ രണ്ടു പട്ടാളക്കാർ വന്നു അവർ ചോദിച്ചു നീ ആരാടി?

ഫർഹനാസ്: ഞാനാരാണെന്നോ!
ഞാൻ ഇവിടുത്തെ മസൂദിന്റെ ഭാര്യയും ഇതെന്റെ കുഞ്ഞും!

അതുകേട്ടപ്പോൾ പട്ടാളക്കാർ ഞെട്ടി!!!

ഫർഹനാസ്: ഈ ഗേറ്റ് തുറന്നു എന്നെ അകത്തു കയറ്റൂ.

പട്ടാളക്കാർ: പറ്റില്ല.
മഗ്‌രിബിന്റെ സമയമായാൽ ആരെയും അകത്തേക്ക് കയറ്റാൻ പാടില്ല!
അത് മുസൈലിമയുടെ പ്രത്യേക ഓടറാണ്.

ഫർഹനാസ്: അപ്പോൾ ഈ രാത്രിയിൽ ഞാൻ എവിടെപോകും.

അപ്പോൾ പ്ട്ടാളക്കാർ ഗേറ്റിനു പുറത്തുള്ള റൂം കാണിച്ചുകൊടുത്തിട്ടു ഇന്നൊരു രാത്രി അവിടെ താമസിക്കണം എന്ന് പറഞ്ഞു.

അങ്ങനെ ഫർഹനാസ് അന്ന് രാത്രി ആ റൂമിൽ താമസിച്ചു.

പക്ഷെ പട്ടാളക്കാരിൽ ഒരാൾക്ക് ഉറക്കം വരുന്നില്ല.
കാരണം മകൻ മരിച്ച ദുഃഖ ത്തിൽ കഴിയുന്ന മുസൈലിമയോട് മരുമകളും കുഞ്ഞും വന്നവിവരം പോയിപറഞ്ഞാൽ എന്തെങ്കിലും സമ്മാനം കിട്ടിയാലോ എന്ന് കരുതി അയാൾ മുസൈലിമയുടെ റൂമിലേക്ക് പോയി.

ഉറക്കിൽനിന്നും വിളിച്ചുണർത്തിയാൽ മുസൈലിമക്ക ഭ്രാന്ത് പിടിക്കും. അത് ഈ പട്ടാളകാരനറിയില്ല.
അയാൾ ചെന്നിട്ട് കതകിൽ മുട്ടി മുസൈലിമാ ഉറക്കത്തിൽനിന്നും എഴുന്നേറ്റു ദേശ്യ ത്തിൽവന്നു വാതിൽ തുറന്നിട്ട് എന്താടാ എന്ന് ചോദിച്ചു.

അപ്പോൾ പട്ടാളക്കാരൻ നിങ്ങളെ മരിച്ച മസൂതില്ലേ എന്ന് പറയേണ്ട താമസം ഒന്നര കൊല്ലം മുൻപ് മരിച്ച മസൂദിന്റെ പേര് പറയാൻ പറ്റിയ സമയാണോടാ ഇപ്പോൾ എന്ന് ചോദിച്ച് ഒരടി വെച്ചുകൊടുത്തു.

അവൻ പെട്ടൊന്നതന്നെ തിരിച്ചുപോയി.
പിറ്റേ ദിവസം രാവിലെ രണ്ട് പട്ടാളക്കാരുംകൂടി ഫർഹനാസിനെ കൊട്ടാരത്തിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അന്നേരം മുസൈലിമ ഒരു ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇവർ വരുന്നത് കണ്ട് ഒറ്റകണ്ണനായ മുസൈലിമ ഒരു ഭയൻകരമായനോട്ടം നോക്കി.

ആ നോട്ടം കണ്ട് അവർ ആകെ പേടിച്ചു.

മുസൈലിമ പട്ടാളക്കാരോട് ചോദിച്ചു ഏതാടാ ഈ പെണ്ണ്?

തലേദിവസം അടികിട്ടിയവൻ ഒന്ന് പരുങ്ങി അടുത്തുള്ള പട്ടാളക്കാരനോട് പറഞ്ഞു നീ പറയ്.

അപ്പോൾ ആ പട്ടാളക്കാരൻ ഭയന്ന് മെല്ലെ പറഞ്ഞു അത്... പിന്നെ നിങളെ മകൻ മസൂതില്ലേ...
ആ മസൂദിന്റെ.... ആ... മസൂദിന്റെ ഭാര്യയും കുഞ്ഞുമാണ്!

ഇത് കേട്ടയുടനെ മുസൈലിമ ചാടി എഴുന്നേറ്റുവന്നു.
അത്ഭുതത്തോടെ നോക്കിയിട്ട പറഞ്ഞു പെണ്ണെ എന്റെ മകൻ എവിടെയോ കല്യാണം കഴിച്ചിട്ടുണ്ടെന്ന വിവരം ഞാൻ അറിഞ്ഞിട്ടുണ്ട്.
പക്ഷെ അതെവിടെയാണെന്ന കൃത്യമായിട്ട അറിയാത്തതുകൊണ്ടാണ് ഞാൻ അങ്ങോട്ട് വരാതിരുന്നത്.
ഇതെന്റെ മസൂദിന്റെ കുഞ്ഞാണോ?

ഫർഹനാസ്: അതെ.

മുസൈലിമ ഉടനെ ആബിദിനെ എടുത്തു ചുംബിച്ചു.
എന്നിട്ട് വേലക്കാരി റമീഹയെ വിളിച്ചിട്ട് പറഞ്ഞു നീ വേഗം എന്റെ ഭാര്യ ഫെമീനയെ വിളിച്ചോണ്ടുവാ.

റെനീഹ പോയി മുസൈലിമയുടെ ഭാര്യയെ വിളിച്ചോണ്ടുവന്നു.

അഭാര തടിയുള്ള ഫെമീന ഉരുണ്ട് ഉരുണ്ട് വരുന്നതുപോലെ വരുന്നത് കണ്ട് ഫർഹനാസ് പേടിച്ചു.

മുസൈലിമാ: ഫെമീന ഇത് നമ്മുടെ മകന്റെ ഭാര്യയും കുഞ്ഞുമാണ്.

ഇത് കേട്ടപ്പോൾ ഫെമീന ഓടിവന്നു ആബിദിനെ എടുത്തു.
ആബിദ് ഫെമീന എടുത്തതും ഭയങ്ങരമായാ കരച്ചിൽ.
അപ്പോൾ ഫർഹനാസ് ഓടിവന്നു ഉമ്മാ കുഞ്ഞിനെ ഇങ്ങു തന്നെ എന്ന് പറഞ്ഞു ആബിദിനെ തിരിചു വാങ്ങിയപ്പോഴാണ് ആബിദ് കരച്ചിൽ നിറുത്തിയത്.

മുസൈലിമ വേലക്കാരി റനീഹയോട് അവരെ അകത്തേക്ക് കൂടികൊണ്ടുപോകാൻ പറഞ്ഞു.
റനീഹ
അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഈ സമയം മദീനത്ത്...

 ഖലീഫയായ അബൂബക്കർ സിദ്ധീഖ് (റ) സഹാബത്തിനോട് ചോദിച്ചു
പ്രിയപ്പെട്ട സഹാബാ ആരാണ് അന്ധ്യപ്രവാചകൻ?

അന്ദ്ധ്യപ്രവാചകന്റെ നിഴൽപോലെ കൂടെ നടന്ന വ്യക്തിയാണ് ഈ ചോദ്യം ചോദിച്ചത്!

സഹാബത്ത് ഒന്നടങ്കം അത്ഭുതപ്പെട്ടു സിദ്ധീഖ് (റ)ന്റെ മുഖത്തേക്ക് നോക്കിയിട്ടു പറഞ്ഞു ദേ ആ റൗളാശരീഫിൽ കിടക്കുന്ന അല്ലാഹുവിന്റെ റസൂൽ മുഹമ്മദ് മുസ്‌തഫ (സ).

അപ്പോൾ സിദ്ധീഖ് (റ): ആണല്ലോ...

ഉടനെ തന്റെ ജുബ്ബയുടെ പോകറ്റിൽനിന്നും ഒരു എഴുത്ത് എടുത്തിട്ട് ചോദിച്ചു
പിന്നെ ഇത് എങ്ങനെയാ അന്ധ്യപ്രവാചകനാവുക?

സഹാബികൾ ചോദിച്ചു അതെന്താ?

സിദ്ധീഖ് (റ): ഇത് കള്ളപ്രവാചകൻ മുസൈലിമ എനിക്കൊരു കത്തെഴുതി.

മുഹമ്മദ് (സ) വഫാത്തായില്ലേ.
ഇപ്പോൾ ജീവിച്ചിരിക്കുന്ന നബി ഞാനാ!
അതുകൊണ്ട് ഞാനാണ് അ്ദ്ധ്യപ്രവാചകൻ!

ഇങ്ങനെയാണ് അവൻ ഇതിലെഴുതിയിരിക്കുന്നത്. പാടില്ല. അവന്റെ കളച്ഛേദം നടത്തണം.

അവന്റെ കള്ളപ്രവാചകത്തം അവസാനിപ്പിക്കണം.

ഖാലിദിബ്നുവലീദില്ലെ സദസ്സിൽ?
മുസൈലിമയുടെ കള്ളപ്രവാചകത്തം അവസാനിപ്പിക്കാൻ ഖാലിദുബിനുവലീദിനെ പട്ടാളസമേധം യ്മാമയിലേക്കയക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.

മഹാനായ സൈഫുള്ളാഹി ഖാലിദിബ്‌നുവലീദ് (റ) എഴുന്നേറ്റുനിന്നിട്ട പറഞ്ഞു ലബ്ബൈക്ക് യാ അമീറുൽമുഹ്മിനീൻ.
ധീരനായ ആ പാടാനായകൻ സിദ്ധീഖ് (റ)ന്റെ മുന്നിൽ ഹാജരായി.

സിദ്ധീഖ് (റ): ഖാലിദെ ഒന്നുങ്കിൽ മുസൈലിമാ നമുക്ക് കീഴടങ്ങണം.
അല്ലെങ്കിൽ അവന്റെ തലയറുക്കണം.
പിന്നവൻ ദുനിയുവിൽ ജീവിച്ചിരിക്കാൻ പാടില്ല.

മഹാനായ സൈഫുള്ളാഹി ഖാലിദിബ്‌നുവലീദ് (റ) സിദ്ധീഖ് (റ)ന്റെ മുന്നിലൂടെ പരിശുദ്ധ് റൗളാശരീഫിൽചെന്നിട്ടു റസൂൽ (സ) സലാം പറഞ് മടങ്ങിവന്നിട്ട് പറഞ്ഞു
അമീറുൽമുഹ്മിനീൻ ഞാൻ റെഡിയായി കഴിഞ്ഞു.

ഖാലിദിബ്‌നുവലീദ്(റ) യുദ്ധത്തിന് യമാമയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു.
മുപ്പതിനായിരം വരുന്ന പട്ടാളക്കാരുമായിട്ട് ഖാലിദിബ്‌നുവലീദ് (റ) യമാമ പോർക്കളത്തിലേക്ക് യാത്ര തിരിച്ചു..

അവർ അക്രുബാ എന്നൊരു സ്ഥലത്തെത്തി.
അന്ന് രാത്രി സൈന്യം അവിടെ തമ്പടിച്ചു

പക്ഷെ മുസൈലിമയുടെ രഹസ്യ ചാരന്മാർ ഇസ്‌ലാമികസൈന്യം വരുന്നത് മണത്തറിഞ്ഞു.
അവർ മുസൈലിമക്കു വിവരം അറിയിക്കാൻ പോയി.

ഈ സമയം ആബിദ് ഉറങ്ങാത്തതുകൊണ്ടു ഫർഹനാസ് ഉറങ്ങാതെ അവനെ ഉറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗേറ്റ് തുറക്കുന്നൊരു ശബ്ദം കേട്ടു.
അവൾ ജനവാതിലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പട്ടാളക്കാർ വളരെ ബഹുമാനത്തോടെ  ഗേറ്റ് തുറന്നുകൊടുത്ത് മാറിനിൽക്കുന്നു. അപ്പോൾ വയസായ ഒരാൾ മുന്നിലും പിന്നാലെ രണ്ട് ചെറുപ്പക്കാരും കടന്നുവന്നു.

ഫർഹനാസ് ചിന്ദ്ധിച്ചു. മുസൈലിമയുടെ മകന്റെ ഭാര്യ എന്ന് പറഞ്ഞിട്ടുപോലും  രാത്രി എനിക്ക് ഗേറ്റ് തുറന്നുതന്നിട്ടില്ല.
അങ്ങനെയെങ്കിൽ ഇവർ വരുന്നതിലെന്തോ രഹസ്യമുണ്ട്.
അത്റിയണം.

ഫർഹനാസ് മെല്ലെ റൂമിൽനിന്നും പുറത്തിറങ്ങി
മുസൈലിമ കിടക്കുന്ന റൂമിന്റെ പിന്നിലുള്ള കർട്ടനിന്റെ പിന്നിൽ അവൾ പതുങ്ങിയിരുന്ന്.

അപ്പോൾ ആ മൂന്നുപേരും മുസൈലിമയുടെ കൊട്ടാരത്തിലേക്ക് കടന്നുവന്നു.
മുന്നിൽ വരുന്ന ആൾ നഹാർ റജ്‌ജാലിബിനുഉർത്തുബ എന്നാണ് അയാളുടെ പേര്.
അയാൾ ആരാണെന്നല്ലേ!

പരിശുദ്ധ് റസൂൽ (സ)യുടെ മുന്നിലിരുന്നിട്ട വിശുദ്ധഖുർഹാൻ മുഴുവൻ മനപ്പാഠമാക്കിയ ആഫിളായ ഒരു മനുഷ്യനാണ്.
അയാളെ ഇസ്ളാമിക പ്രബോധനത്തിനുവേണ്ടി നബി (സ) യമാമായിലേക്ക് പറഞ്ഞുവിട്ടു.

നഹാർ യമാമായിൽവന്നു നബി (സ)ക്ക് വേണ്ടി പ്രസംഗിച്ചു.
മുസൈലിമ കള്ളപ്രവാചകനാണെന്ന ദൈര്യസമേതം പ്രസംഗിച്ചു.

അവന്റെ പ്രബോധനംകണ്ട മുസൈലിമാ ചിന്ദ്ധിച്ചു അവൻ തന്റെ പക്ഷം ചേർന്നാൽ വേറെ ഒരു പ്രബോധനവും ഞാൻ ചെയ്യേണ്ടിവരില്ല.
ഒരുദിവസം രാത്രി നഹാറിനെ രാഹസ്യമായി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.
നഹാറിനെ മുന്നിലിരുത്തിയിട്ട മുസൈലിമാ പറഞ്ഞു നിനക്ക് ആജീവനാന്ദ്ധം ജീവിക്കാൻ നിനക്ക് ഇട്ടുമൂടാൻ സ്വർണ്ണവും പണവും ഞാൻ തരാം.
നീ എന്റെ പക്ഷം ചേർന്ന് എനിക്കുവേണ്ടി വാതിക്കുമെങ്കിൽ.

അങ്ങനെ ആതർശത്തെ പണത്തിനുമുന്നിൽ പണയംവെച്ച ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയാണ് നഹാർ.
റസൂലുള്ള പറഞ്ഞുവിട്ട് പ്രബോധകൻ മുസൈലിമയുടെ പൊന്നിനും പണത്തിനുവേണ്ടി രസൂലുല്ലാക്കു എതിരായിട്ട പ്രസംഗിച്ചു .
മുസൈലിമക്കു വേണ്ടി ഖുർഹാനിലെ ആയത്തുകൾ മാറ്റിയെഴുതി പുതിയ കിതാബുണ്ടാക്കികൊടുത്തു.

റസൂലുല്ലാൻറെ വഫാത്തിന് ശേഷവും നഹാർ മുസൈലിമയുടെ പ്രബോധകനായിട്ടു ജീവിക്കുന്നു.

ആ നഹാറാണ്
മുസൈലിമയുടെ വാതിലിൽ തട്ടിവിളിക്കുന്നത്.
മുസൈലിമ നഹാറിനെ അകത്തേക്ക് കൊൻടുപോയി.
നഹാർ: വളരെ രഹസ്യമായ ഒരു കാര്യം പറയാൻ വന്നതാ.!

മുസൈലിമ:എന്താ?

നഹാർ: വളരെ പ്രധാനപ്പെട്ട ഒരുകാര്യം അറിയിക്കാൻ വന്നതാ.
മദീനയിൽനിന്നും ഖാലിദുബിനുവലീതും സംഘവും താങ്കളോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടിരിക്കുന്നു.
അവർ അക്‌റബയിൽ എത്തിയിരിക്കുന്നു.
നിനക്കറിയാലോ മുസൈലിമാ ഖാലിദിന്റെ കുറിച്ച്. അവൻ വന്നാൽ എല്ലാം അതോടെ തീരും.
അതുകൊണ്ടു നമ്മൾ എന്താ ചെയ്യേണ്ടത്?

മുസൈലിമ അല്പംനേരം ചിന്തദ്ധിച്ചിട്ടു പറഞ്ഞു അക്‌റബയിലാണ് അവർ എത്തിയിട്ടുള്ളതെങ്കിൽ അവർ ഇങ്ങോട്ട് വരുന്നത് പേർശ്യൻ ഉൾകടലിന്റെ തീരത്തുകൂടെയായിരിക്കും.
അങ്ങനെയെങ്കിൽ ആ ഭാഗത്ത് വലിയ വാരിക്കുഴി കുഴിക്കണം.
എന്നിട്ട് അതിന്റെ മുകളിൽ കംപും മണ്ണുമൊക്കെ ഇട്ടിട്ട് പഴയതുപോലെ നിരപ്പാക്കണം.
അവർ കണ്ടാൽ അവിടെ കുഴിയുള്ളത് തിരിച്ചറിയരുത്.
മുസ്ലിംസൈന്യം അതുവഴി വരുംപോൾ മുന്നിലുള്ള നേതാക്കൻമാർ കുഴിയിൽ വീഴും. നിർദ്ദേശങ്ങൾ നൽകാൻ നേതാവില്ലാതാകുമ്പോൾ സൈന്യം പിന്തിരിഞ്ഞോടും.
അപ്പോൾ രണ്ടുഭാഗത്തുമുള്ള പട്ടാളക്കാരെ അമ്പെഴുതു കൊന്നുകളയണം
മുസൈലിമയുടെ ഒടുക്കത്തെ തന്തരം.

രാത്രിക്ക് രാത്രിതന്നെ കുഴി കുഴിക്കാൻ പട്ടാളക്കാരെ ഏർപ്പാട് ചെയ്തു.
നഹാറും സംഘവും അങ്ങോട്ട് പുറപ്പെട്ടു.

പക്ഷെ ഒരു കർട്ടന്റെ പിന്നിലിരുന്നു ആ രഹസ്യങ്ങളും തന്ദ്രങ്ങളുമെല്ലാം ഫർഹനാസ് എന്ന ആ പെൺകുട്ടി ഒപ്പിയെടുത്തിട്ടുണ്ട്.
അവൾ ചിന്ദ്ധിച്ചു. എന്റെ ഉപ്പ എന്നെ ഇങ്ങോട്ടു പറഞ്ഞുവിട്ടത് എത്ര നന്നായി. ഈ രഹസ്യങ്ങൾ ചോർത്തികൊടുക്കലാണ് എന്റെ ധൗത്യം.

അവൾ ആരും കാണാതെ വേഗം റൂമിലേക്ക് പോയി നേരം വെളുക്കുന്നതുവരെ കിടന്നുചിന്തദ്ധിച്ചു. അക്റുബയിലുള്ള സൈന്യത്തെ ഈ വിവരം എങ്ങനെയാ അറിയിക്കാ.
ഇവിടെനിന്നും പുറത്തിറങ്ങിയാൽ മുസൈലിമയുടെ പട്ടാളക്കാരാൽ പിടിക്കെപ്പെടും. പിന്നെങ്ങനെ വിവരമറിയിക്കും. 

അവൾ ചിന്തിച്ചു ചിന്തിച്ചു  സുബ്ഹിയായി. മെല്ലെ ആരും കാണാതെ പുറത്തുപോയി വുളൂഹ് എടുത്തുവന്നു.

കതക് ഭദ്രമായി അടച്ചു നിസ്‌ക്കരിച്ചു.

വിവരം മുസ്ലിംസൈന്യത്തെ അറിയിക്കാൻ ഒരു വഴി കാണിച്ചുതരാൻ റബ്ബിനോട് ഇരുകൈകളുമുയർത്തി പ്രാർത്ഥിച്ചു.
ആ പ്രാർത്ഥന കഴിഞ്ഞയുടനെ അവളുടെ ഖൽബിലെക്ക ഒരു ചിന്നദ്ധവന്നു.
റമീഹ എന്ന വേലക്കാരിപെണ്ണില്ലേ അവിടെ.
അവളുമായി ഫർഹനാസ് നല്ല കുട്ടാ.
അവളെ കണ്ടടിട്ടു അവളോടൊന്നു ചോദിക്കാം ഇവിടുന്ന പുറത്തു കടക്കാൻ എന്തെങ്കിലും വഴി അവൾ കാണിച്ചുതരും എന്ന് കണക്കുകൂട്ടി റമീഹയുടെ റൂം ലക്ഷ്യംവെച്ചു നടന്നു.
ആ റൂമിന്റെ കതകിൽ ഫർഹനാസ് മെല്ലെ ഒരുപാട് മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ വാതിൽ മെല്ലെ ഒന്ന് തള്ളി അപ്പോൾ വാതിലിന്റെ ചെറിയ വിടവിലൂടെ ഒരു വിളക്കിന്റെ വെളിച്ചം പുറത്തേക്കു വന്നു.
ആ ചെറിയ വിടവിലൂടെ ഒരു കണ്ണുവെച്ചു അകത്തേക്ക് നോക്കിയ ഫർഹനാസ് ഞെട്ടി.....

റമീഹയുടെ റൂമിന്റെ വാതിൽവിടവിലൂടെ നോക്കിയ ഫർഹനാസ്
ആ റൂമിൽ കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ ആ കാഴ്ച്ച കണ്ട് അത്ഭുതപ്പെട്ടു!
യാ റബ്ബേ... ഇതെൻതൊരു കാഴ്ചയാണ്!

ഫർഹനാസിന്റെ കണ്ണുകൾക്ക് ആ കാഴ്ച്ച വിശോസിക്കാനായില്ല!

അതെ... റമീഹയെന്ന വേലക്കാരിപെണ്ണ വാതിൽ കുറ്റിയിട്ട ആ റൂമിന്റെ അകത്തളത്തിൽ മുസല്ല വിരിച്ചു സുബ്ഹ്നിസ്കാരത്തിന്റെ സുജൂദിൽ കിടക്കുന്നു!!!

അതെ... റമീഹ മുസ്ലിമാണ്!
കള്ളപ്രവാചകന്റെ വേലക്കാരി എങ്ങനെ സത്യവിശോസിയായി?
അത് വഴിയേ മനസിലാവും.

ഫർഹനാസ് ചിന്ദ്ധിച്ചു അപ്പോൾ ഞാൻ മാത്രമല്ല ഈ വീട്ടിൽ അഞ്ചു നേരവും സുജൂദ് ചെയ്യുന്നത്.

ഫർഹനാസ് വാതിലിൽ വീണ്ടും മുട്ടി.
റമീഹ നിസ്കാരം വേഗം തീർത്തു മുസല്ല ഒളിപ്പിച്ചുവെച്ചു.
ഭയന്ന് വേഗം വന്നു വാതിൽ തുറന്നിട്ട് കണ്ണ് രണ്ടും തിരുമിയിട്ട് ഉറക്കിൽനിന്നും എഴുന്നേറ്റു വരുന്നതുപോലെ അഭിനയിചിട്ട ചോദിച്ചു അ... നിങ്ങളോ! എന്താ ഈ സമയത്ത്?

ഫർഹനാസ് മനസ്സിൽ ചിരിച്ചുകൊണ്ട് ചോദിച്ചു
ഞാൻ കുറേ നേരമായല്ലോ വാതിലിൽ മുട്ടുന്നു.
എന്തേ വാതില്തുറക്കാത്തത്.

റമീഹ: അത്... പിന്നെ... ഞാൻ ഇന്നലെ കിടക്കാൻ കുറച്ചു വൈകിപ്പോയി അതുകൊണ്ടാ എണീക്കാൻ താമസിച്ചത്.

ഫർഹനാസ്: നീ ഉറങ്ങുമ്പോൾ സുജൂദിലാണോ ഉറങ്ങുന്നത്?

റമീഹ ഒന്ന് പേടിച്ചു. അവൾ മനസിൽകരുതി ഇനി ഇവളെങ്ങാനും ഞാൻ നിസ്‌ക് രിക്കുന്നത് കണ്ടോ.
അവൾ പറഞ്ഞു അത്... ഞാനേ... ഉറക്കത്തിൽ അങ്ങനെ ആയിപോയതായിരിക്കും.

അങ്ങനെ ഫർഹനാസിന്റെ ഓരോ ചോദ്യത്തിന് മുന്നിൽ അവസാനം റമീഹ കുടുങ്ങി.
അവൾ ഭയന്ന് ചിന്ദ്ധിച്ചു എന്റെ റബ്ബേ ഞാൻ നിസ്ക രിക്കുന്നതു ഇവൾ കണ്ടിരിക്കുന്നു.
മുസൈലിമയുടെ മരുമകളാണിവൾ.
ഇനി എന്താണ് സംഭവിക്കുക.
ഇവളെങ്ങാനും മുസൈലിമയോട് പറഞ്ഞാൽ എന്റെ കഥ കഴിഞ്ഞതുതന്നെ എന്ന് ചിദ്ധിച്ചു ബേജാറായി നിൽക്കുമ്പോൾ ഫർഹനാസ് വേഗം റൂമിലേക്ക് കയറി വാതിലടചിട്ട സ്വരം താഴ്‌ത്തി പറഞ്ഞു നീ പേടിക്കണ്ട ഞാനും സുബ്ഹ് നിസ്‌ക്കരിച്ചിട്ടുതന്നെയാണ് വരുന്നത്!

ഇത് കേട്ടപ്പോൾ റമീഹ ഒന്ന് ഞെട്ടി.
 പിന്നീട് അവർ സംദോഷത്തോടെ അവരുടെ കഥകളെല്ലാം പരസ്‌പരം പറഞ്ഞു.
എന്നിട്ട് ഫർഹനാസ് ചോദിച്ചു ഞാൻ ഏന്തിനാണ് വന്നതെന്നറിയോ?
ഖാലിദ് (റ)ഉം സംഘവും ഇങ്ങോട്ടു വരുന്നുണ്ട്.
അവരെ കുടുക്കാൻ മുസൈലിമാ തൻത്രം മെനഞ്ഞിരിക്കുന്നു.
ഈ വിവരം മുസ്ലിംസൈന്യത്തിനെ എങ്ങനെയാ അറിയിക്കുക?

അനനേരം റമീഹ പറഞ്ഞു ഇവിടെനിന്നു കൂടുതൽ സംസാരിക്കണ്ടാ ആരെങ്കിലും കണ്ടാൽ കുഴപ്പമാകും.
നിങ്ങൾ റൂമിലേക്ക് പൊയ്‌ക്കോളൂ. ഞാൻ കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വരാം നമുക്ക് അവിടെ വെച്ച് സംസാരിക്കാം.

അപ്പോൾ ഫർഹനാസ് തിരിച്ചു റൂമിലേക്ക് പോയി.
കുറെ കഴിഞ്ഞപ്പോൾ ഫർഹനാസിന്റെ റൂമിന്റെ വാതിലിൽ മുട്ടുന്നത് കേട്ടു.
അത് റമീഹയായിരിക്കുമെന്നു കരുതി അവൾ വാതിൽ തുറന്നു.
അപ്പോൾ മുന്നിൽ ജുബ്ബയും തലേക്കെട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ!
അയാൾ വേഗം അകത്തേക്ക് കയറി.

അതുകണ്ട് ഫർഹനാസ് പറഞ്ഞു ഇതൊരു പെണ്ണിന്റെ റൂമാ. ഒരന്ന്യപുരുഷൻ ഇങ്ങോട്ട് കയറിവരാൻ പാടില്ല നിങ്ങൾ പുറത്തുപോകണം.

അയാൾ പോകുന്നില്ല.

ഫർഹനാസ്: എടാ നിന്നോട് പുറത്തുപോകാനാ പറഞ്ഞത് ഞാൻ മസൂതിന്റെ ഭാര്യയാ ആ എന്റെ റൂമിലേക്കാണ് നീ കയറി വന്നിരിക്കുന്നത്
നീ പുറത്ത് പോയില്ലെങ്കിൽ നിന്റെ ഗതി എ്നതാകുമെന്നറിയോ.

എന്നിട്ടും അയാൾ പോകുന്നില്ല.

മസൂദിനെ നേരിൽ ഒരുതവണപോലും കണ്ടിട്ടില്ലാത്ത ഫർഹനാസാണ് അയാളോട് മസൂദിന്റെ ഭാര്യയാണ്ന്ന പറഞ്ഞത്.

അയാൾ പോകുന്നില്ലെന്ന് കണ്ടപ്പോൾ ഫർഹനാസ് ആബിദിനെയും എടുത്തു പുറത്തേക്കിറങ്ങാൻ ശ്രമിച്ചു.

അപ്പോൾ അയാൾ ഫർഹനാസിനെ പിന്നിൽനിന്നും വിളിച്ചു.
താൻ ആരാണെന്ന സത്യം അയാൾ ഫർഹനാസിനോട് പറഞ്ഞു.

ആ സത്യം അവളുടെ കണ്ണുകൾക്ക് വിശോസിക്കാൻ കഴിഞ്ഞില്ല.
ഫർഹനാസ് അത്ഭുതത്തോടെ അയാളെത്തന്നെ നോക്കിനിന്നു.

ഫർഹനാസിന്റെ റൂമിലേക്ക് കയറിവന്ന ചെറുപ്പക്കാരനോട് പുറത്തുപോകാൻ പറഞ്ഞിട്ടും അയാൾ പോകുന്നില്ലെന്ന് കണ്ടപ്പോൾ അവൾ ആബിദിനെയുമെടുത്ത പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ ആ ചെറുപ്പക്കാരൻ ഫാർഹനാസിനെ പിന്നിൽനിന്നും വിളിച്ചു.
അയാളുടെ ശബ്‌ദം കേട്ടപ്പോൾ ഫർഹനാസ് അത്ഭുതപ്പെട്ടു.
ആ ചെറുപ്പക്കാരൻ സ്‌ത്രീയുടെ ശബ്‌ദത്തിൽ പറഞ്ഞു നീ പുറത്ത് പോകേണ്ട ഞാൻ പെണ്ണാ.

ഫർഹനാസ് ശൂക്ഷിച്ചു നോക്കുമ്പോൾ റമീഹയെപോലെ.
റമീഹയെപോലെയല്ല അത് റമീഹതന്നെയായിരുന്നു
ഫർഹനാസിന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ജുബ്ബയും തലേക്കെട്ടും കണ്ടടാൽ അസ്സൽ ഒന്നാൻതരം ചെറുപ്പക്കാരൻ്തന്നെ.

ഫർഹനാസ്: ഇതെന്തുകോലമാ

റമീഹ: ഇത് ഇവിടുത്തെ ആട്ടിടയൻ്മാരുടെ വേഷമാ.
അവർ ആടിനെ മേയ്‌ക്കാൻ പുറത്തുപോകും.
അപ്പോൾ ഞാൻ ഈ വേഷത്തിൽ അവരുടെകൂടെ പുറത്തിറങ്ങാം.
ഈ കോലത്തിൽക്കണ്ടാൽ ആരും തിരിച്ചറിയില്ല.
അവർ ആടിനെയുംകൊണ്ടു കാട്ടിലേക്കുപോകുമ്പോൾ ഞാൻ എങ്ങിനെങ്കിലും അവരുടെ കണ്ണുവെട്ടിച്ചു മുസ്ലിംസൈന്യത്തെ വിവരമറിയിക്കാം.

ഫർഹനാസ്: നീ സൂക്ഷിക്കണം. പട്ടാളക്കാരുടെ കയ്യിൽ പെട്ടാൽ പിന്നെ

അങ്ങനെ റമീഹ ആട്ടിടയൻ്മാരുടെകൂടെ കൊട്ടാരത്തിനു പുറത്തിറങ്ങി.
പേർഷ്യൻഉൾകടലിന്റെ തീരത്തുകൂടെ അവർ ആടിൻകൂട്ടത്തെയുംകൊണ്ട നടന്നുനീങ്ങുമ്പോൾ മുസൈലിമയുടെ പട്ടാളക്കാർ അവിടെ കുഴികൾ കുഴിച്ചുകൊണ്ടിരിക്കുകയാണ്
റമീഹ മുന്നോട്ടുനീങ്ങി.
കുറച്ചുദൂരം ചെന്നപ്പോൾ എതിർവശത്തുനിന്നും രണ്ട് ചെറുപ്പക്കാർ കയ്യിൽ തോൽപാത്രവുമായി കുടിവെള്ളം അന്ന്യേഷിച്ചു നടന്നുവരുകയാണ്.
അവരുടെ വേഷം കണ്ടപ്പോൾതന്നെ റമീഹക്ക മനസിലായി മുസ്ലിംകളാണെന്ന.
അവൾ ആട്ടിടയൻ്മാരുടെ കണ്ണുവെട്ടിച്ചു ആ ചെറുപ്പക്കാരുടെ അടുത്തുപോയി ചോദിച്ചു നിങ്ങൾ ഖാലിദുബിനുവലീദ് (റ)ന്റെ പട്ടാളക്കാരാണോ?

അവർ അതെയെന്ന് മറുപടി പറയുകയും ചെയ്തു.
പക്ഷെ അവർക്ക് ഈ വന്നത് ഒരുപെണ്ണാണെന്ന മനസിലായിട്ടില്ല. അവർ ഏതോ ഒരു ചെറുപ്പക്കാരനാണെന്നാണ് കരുതിയത്.

റമീഹ: ഞാൻ യമാമയിൽനിന്നും വരികയാണ്.
 നിങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചുചെന്ന മുസ്ലിംസൈന്യത്തെ കാത്തിരിക്കുന്ന ഒരു വലിയ അപകടം ഖാലിദ് (റ)നെ അറിയിക്കണം.
നിങ്ങൾ യുദ്ധം ചെയ്യാൻ വരുന്നുണ്ടെന്നും. പേർഷ്യൻ ഉൾകടലിന്റെ തീരത്തിലൂടെയാണ് വരുന്നതെന്നും മുസൈലിമക്ക വിവരം കിട്ടിയിട്ടുണ്ട്.
അവർ കടൽത്തീരത്ത് വലിയ വാരിക്കുഴി കുഴിച്ചു ചതിയിലൂടെ നിങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
അതുകൊണ്ട് ആ വഴി നിങ്ങൾ വരരുത്.
അത് നിങ്ങൾക്ക് അപകടമാണ്.
എത്രയുംപെട്ടെന്ന് ഈ വിവരം മുസ്ലിം സൈന്യത്തെ അറിയിക്കൂ.

ഇത് കേട്ടയുടനെ ആ രണ്ടു് ചെറുപ്പക്കാരും വേഗം തിരിച്ചുചെന്നിട്ട് ഖാലിദ് (റ)നോട് പറഞ്ഞു.
മുസൈലിമയുടെ പട്ടാളക്കാർ നമ്മൾ യുദ്ധത്തിന് വരുന്നതറിഞ്ഞു കടൽത്തീരത്ത് വാരിക്കുഴി കുഴിക്കുന്നുണ്ടെന്ന ഒരു വിവരം കിട്ടിയിട്ടുണ്ട്!

ഖാലിദ് (റ): നിങ്ങൾ കുഴി കുഴിക്കുന്നത് കണ്ടോ?

അവർ: ഇല്ല  വഴിയിൽവെച്ചു ഒരു ചെറുപ്പക്കാരൻ അറിയിച്ചതാ

ഖാലിദ് (റ): ആരാണ് പറഞ്ഞയാൾ?

അത് ചോദിച്ചപ്പോൾ അവർ പരസ്‌പരം നോക്കി. കാരണം പറഞ്ഞയാളെപ്പറ്റി അവർ ഒന്നും ചോദിച്ചറിഞ്ഞിട്ടില്ലായിരുന്നു.

ഖാലിദ് (റ): ഒരു വിവരം അറിഞ്ഞാൽ അത് സത്യമാണോയെന്നു നോക്കണ്ടേ.
ചിലപ്പോൾ ശത്രുക്കൾ തെറ്റിധരിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലോ!
ആ വഴിയിൽ അപകടമുണ്ടടെന്നു പറഞ്ഞു വേറെ വഴിയിൽ നമ്മൾ പോയാൽ യഥാർത്ഥ അപകടം നമ്മൾ പോകുന്ന വഴിയിലാണെങ്കിലോ! തന്തരങ്ങൾ കൊണ്ട് യുദ്ധം നയിച്ച
ബുദ്ധിമാനായ മുസ്ലിംസൈന്യാധിപൻ ഖാലിദ്ബിനുവലീദ് (റ) ചിന്ദ്ധിച്ചത് അങ്ങനെയാണ്.

ഖാലിദ് (റ) പറഞ്ഞു എന്തായാലും ഇങ്ങനൊരു വിവരം കിട്ടിയ സ്ഥിതിക്ക് നമ്മൾ ആ വഴി പോകേണ്ട.
 നമുക്ക് വഴി മാറ്റികളയാം.

എന്നിട്ടു ഒരു മല കാണിച്ചുകൊടുത്തിട്ടു പറഞ്ഞു ആ കാണുന്ന മല കയറിയിറങ്ങിയാൽ നമ്മൾ യ്മാമയിലെത്തും.
പക്ഷെ ഒരുകാര്യമുണ്ട്.
അത് കയറൽ അത്ര എളുപ്പമല്ല.
അപകടം പിടിച്ച മലയാ.
അതുകൊണ്ട കുടുംബം കുലം കുട്ടികൾ ഒന്നും മനസ്സിൽ വേണ്ടാ.
അല്ലാഹുവും അവന്റെ പ്രവാചകനും മാത്രം മനസ്സിൽ മതി.

അങ്ങനെ ആ കൊടുംമല അവർ എല്ലാ ത്യാഗങ്ങളും സഹിച്ചു കയറി.
വിശാലമായ ആ മലയുടെ മുകൾഭാഗത്ത് നിന്നിട്ട് താഴേക്കിറങ്ങിയാൽ മറുഭാഗത്ത് കാണുന്ന യമാമ കാണിച്ചുകൊടുത്തിട്ട ഖാലിദ് (റ) വിരൽ ചൂണ്ടിയിട്ട് പറഞ്ഞു ആ കാണുന്നതാണ്.
മുസൈലിമയുടെ കൊട്ടാരം.
മറുഭാഗത്ത് കാണുന്നതാണ് യമാമയുടെ വിശാലമായ മരുഭൂമി.
രണ്ടാലൊരു സ്ഥലത്തുവെച്ചു നമ്മൾ അവരെ കണ്ടുമുട്ടുകതന്നെ ചെയ്യും.

അങ്ങനെ മുപ്പതിനായിരത്തോളം വരുന്ന മുസ്ലിംസൈന്യം മലയിറങ്ങി താഴെയെത്തി.

ഖാലിദുബിനുവലീദ് (റ) തന്റെ ദൂതനെ വിളിച്ചിട്ട് പറഞ്ഞു യുദ്ധം നമുക്ക് അനിവാര്യമല്ല.
കാര്യങ്ങൾ മനസിലാക്കി മുസൈലിമാ തിരിച്ചുവരികയാണെങ്കിൽ.
അതുകൊണ്ട് നീ മുസൈലിമയുടെ കൊട്ടാരത്തിൽ പോകണം.
അയാളോട് പറയണം നാളെ എന്റെ സംഗത്തിലെ കുറച്ചാളുകൾ ഒരു ചർച്ചക്കുവേണ്ടി കൊട്ടാരത്തിലേക്ക് വരുമെന്ന്.

ആ ദൂതൻ കൊട്ടാരം ലക്ഷ്യംവെച്ച് ഉടനെ യാത്രയായി.
മുസൈലിമയുടെ മുന്നിൽ ചെന്നിട്ട് ആ സ്വഹാബി പറഞ്ഞു മുസൈലിമാ ഖാലിദുബിനുവലീദ് (റ)ന്റെ ദൂധ്നാണ് ഞാൻ.
നാളെ ഞങ്ങളുടെ സംഗത്തിൽനിന്നും കുറച്ചാളുകൾ താങ്കളുമായി സന്ദ്ധിസംഭാഷണത്തിന് ഇങ്ങോട്ട് വരുന്നുണ്ട് എന്നറിയിച്ചു ആ ദൂതൻ ആണത്തത്തോടെ തിരിച്ചുപോയി.

മുസൈലിമതുസമാമ തന്റെ മൻ്തരിമാരേയും പട്ടാളക്കാരെയും വിളിച്ചുവരുത്തി അവരോട് പറഞ്ഞു നോക്കൂ നാളെ ഖാലിദിബ്‌നുവലീദ് (റ)ന്റെ സംഗം നമ്മോട് ചർച്ചക്ക് വരുന്നുണ്ട്.
മുഹമ്മദ് (സ) അവരുടെ പ്രവാചകൻ ഒന്നുമില്ലാത്ത ധരിദ്രനാണ്.
അനുയായികളും പരമ ധരിദ്രൻമാരാണ്.
നിങ്ങളുടെ നബിയായ ഞാൻ കോഡീശ്വരനാണ്.
അതുകൊണ്ട് നാളെ എല്ലാവരും നല്ല പളപള മിന്നുന്ന വസ്‌ത്രം ധരിച്ചിട്ടുവേണം സദസ്സിലേക്ക് വരാൻ.
മുസൈലിമ എല്ലാവര്ക്കും സൗജന്യമായി പുതുവസ്‌ത്രങ്ങൾ വിതരണം ചെയ്‌തു.

പിറ്റേ ദിവസം  എല്ലാവരും പുതുവസ്‌ത്രവും അണിഞ് സദസ്സിൽ ഹാജരായി.
അപ്പോഴാണ് ഹസ്‌റത്ത സാലിംസുറാറാ (റ)ന്റെ നേതൃത്വത്തിൽ കീറിത്തുന്നിക്കൂട്ടിയ വസ്‌ത്രവും ധരിച്ച  പതിനൊന്ന് സ്വഹാബികൾ കൊട്ടാരത്തിലേക്ക് കടന്നുവരുന്നത്.

അവരെ കണ്ടടതും മുസൈലിമയും പട്ടാളക്കാരും പരിഹാസത്തോടെ ചിരിക്കാൻ തുടങ്ങി.

അവരുടെ ചിരിയെല്ലാം കഴിഞ്ഞപ്പോൾ സാലിം (റ) ചോദിച്ചു കഴിഞ്ഞോ ?

മുസൈലിമ: എന്താ നിങ്ങളുടെ വരവിന്റെ ഉദ്ദേശം?

സാലിം(റ): ഖാത്തിമു നബിയ്യു മുഹമ്മദ് മുസ്‌തഫ (സ)ക്ക് ശേഷം മറ്റൊരു നബിയും വരാനില്ല.
അത് നിനക്ക് പറഞ്ഞുതരേണ്ട ആവശ്യവുമില്ല കാര്യം നിനക്കുതന്നെ അറിയാം.
പക്ഷെ ആ സത്യം പറയാനാ ഞങ്ങൾ വന്നത്.
അത് സമ്മതിച്ചില്ലെങ്കിൽ നീ പല സംഗീർണതകളും നേരിടേണ്ടി വരും.

മുസൈലിമാ എഴുന്നേറ്റിട്ടു പറഞ്ഞു നീ എന്ത് വിഡ്ഢിത്തമാ സാലിമേ പറയുന്നത്.
നിങ്ങൾക്ക് മുഹമ്മദ് (സ) നബിയാണെങ്കിൽ എന്റെ അനുയായികൾക്ക് ഞാൻ നബിയാണ്.
ചോദിച്ചുനോക്ക് എന്റെ അനുയായികളോട്.
അവർ പറഞ്ഞുതരും ഞാനാരാണെന്ന്.

സാലിം(റ): അങ്ങനെയെങ്കിൽ ഒരുകാര്യം ചെയ്യ്.
എന്റെ റസൂൽ (സ) ചന്ദ്രനെ ചൂണ്ടിയിട്ടു ആകാശത്തിൽ ഒരു വര വരച്ചപ്പോൾ ചനദ്ര്ൻ
രണ്ടായി പിളർന്നു.
നിനക്ക് അതിന് കഴിയുമോ?

മുസൈലിമ ഒന്ന് പരുങ്ങി ഉരുണ്ട് കളിച്ചു.

സാലിം(റ): അതുമല്ലെങ്കിൽ എന്റെ റസൂലിന് (സ) അല്ലാഹുസുബ്ഹാനഹു താഹാല പരിശുദ്ധ് ഖുർഹാൻ ഇറക്കികൊടുത്തു.
നിനക്ക് അങ്ങനെ വല്ലതും അല്ലാഹു ഇറക്കിതന്നിട്ടുണ്ടോ?

മുസൈലിമ: ഉണ്ടോന്നാ?
കിത്താബാ?
മുസൈലിമ ഉടനെ സദസ്സിലുണ്ടായിരുന്ന നഹാറിനെ വിളിച്ചു.
നഹാറിനോട് പറഞ്ഞു അല്ലാഹു നമുക്കിറക്കിത്തന്ന കിതാബ് കൊണ്ടുവന്നു കാണിച്ചുകൊടുക്കൂ.

നഹാറാറജ്‌ജാലിബിനുഉർത്തുബ അകത്തുപോയിട്ടു പൊടിയെല്ലാം തട്ടികൊട്ടിയിട്ട ഒരു കിതാബ് എടുത്തുകൊണ്ടുവന്ന് സാലിം (റ)ന് കൊടുത്തു.

സാലിം (റ) ഒന്നാമത്തെ പേജ് വായിച്ചിട്ട് പറഞ്ഞു അൻതത കദ്ധാബ് യാ മുസൈലിമാ അൻ്തത കദ്ധാബ്. നീ കള്ളനാണ് മുസൈലിമാ.
എന്റെ റസൂൽ (സ) നീ കള്ളനാണെന്നു പറഞ്ഞത് എത്ര സത്യാ.

സാലിം (റ) നഹാറിനെ നോക്കിയിട്ട പറഞ്ഞു നഹാർ... ഖുർഹാൻ മുഴുവനും മനഃപ്പാഠമാക്കിയിട്ട ഇവിടെ വന്ന് മുസൈലിമക്ക കട്ടെഴുതികൊടുത്ത നഹാർ... നീന്റെകാര്യം പോക്കാ.

സാലിം (റ)ന്റെ വാക്കുകൾകേട്ട ഭയന്ന് നഹാർ മുസൈലിമയുടെ മുഖത്തേക്ക് നോക്കി.
അപ്പോൾ മുസൈലിമ സാലിം (റ)നോട് പറഞ്ഞു നീ വീരവാദം മുഴക്കിയത് എന്റെ ഉസ്ത്താദിനോടാ.
എന്റെ ഉസ്താദിനെ വെല്ലുവിളിച്ചാൽ അത് എന്നെ വെല്ലുവിളിച്ചതുപോലെയാ.
നിന്റെ പടനായകൻ ഖാലിദ് (റ) മുപ്പതിനായിരം പട്ടാളക്കാരുമായാണ് വന്നതെന്ന് എനിക്കറിയാം.
അവനോടു പോയി പറ ഒരു ലക്ഷത്തോളം വരുന്ന എന്റെ പട്ടാളക്കാരുമായിട്ട് യമാമപോർ്ക്കളത്തിൽ ഏറ്റുമുട്ടാൻ.

സാലിം (റ)വും സംഘവും തിരിച്ചുചെന്നു ഖാലിദ് (റ)നെ
നടന്ന സംഭവങ്ങൾ അറിയിച്ചു.
പിറ്റേ ദിവസം നേരം പുലരുന്നതിനു മുമ്പുതന്നെ ഖാലിദ് ()ഉം സംഘവും യമാമപോർക്കളത്തിന്റെ വലതുഭാഗം കരസത്തമാക്കി.

അറുപതിനായിരം വരുന്ന പട്ടാളക്കാരുമായി മുസൈലിമ ഒരു രഥത്തിൽ പോർക്കളത്തിലേക്ക് വന്നു.
മുസൈലിമ തന്റെ പട്ടാളക്കാരെ അഭിമുഖേരിച്ചുകൊണ്ടു പറഞ്ഞു അവരുടെ പ്രവാചകൻ മുഹമ്മദ് (സ) മദ്ധ്യം അവർക്ക് നിഷിദ്ധമാണെന്ന് പറഞ്ഞു.
അവർക്ക് മദ്ധ്യം അറാമാക്കി.
എങ്കിൽ ഞാൻ അങ്ങനത്തെ ഒരു വിഡ്ഢിയല്ല. നിങ്ങൾക്ക് മദ്ധ്യം കുറച്ചു കുടിച്ചാലെ യുദ്ധം ചെയ്യാൻ പറ്റുകയുള്ളൂ.
അതുകൊണ്ടു മദ്ധ്യം നിങ്ങൾക്ക് ഞാൻ ഹലാലാക്കിയിരിക്കുന്നു.

ഇത് കേട്ടതും മുസൈലിമയുടെ പട്ടാളസംഗം കൊണ്ടുവന്ന മദ്ധ്യം മുഴുവനും കുടിക്കാൻ തുടങ്ങി.

ഇത് കണ്ടപ്പോൾ മുസൈലിമക്കു തോന്നി ഇങ്ങനെ കുടിച്ചാൽ യുദ്ധം നടക്കില്ലയെന്ന.
മുസൈലിമാ ഉറക്കെ വിളിച്ചുപറഞ്ഞു ഹേയ് ഞാനും മദ്ധ്യം ഹറാമാക്കിയിരിക്കുന്നു.
പക്ഷെ ലഹരി തലക്കുപിടിച്ച പട്ടാളക്കാർ അവരുടെ നബിന്റെ വാക്ക് ചെവിക്കൊണ്ടില്ല.
അവർ ഇരുന്നുകുടിച്ചു.

ഒടുവിൽ യുദ്ധം തുടങ്ങി.
മുസൈലിമയുടെ പട്ടാളക്കാരും ഖാലിദ് (റ)വിന്റെ ധീരസന്യവും ഘോരഘോരമായി യുദ്ധം നടക്കുമ്പോൾ ഒരാൾ വന്നിട്ട മുസൈലിമയോട് പറഞ്ഞു അല്ല നബിയെ അവരുടെ പ്രവാചകൻ ഉള്ള കാലത്ത് അവരുടെ കൂടെ യുദ്ധം ചെയ്യുമ്പോൾ മുഹജിസ്തുകൊണ്ടു മലക്കുകളെയിറക്കി.
നിങ്ങളും കുറച്ചു മലക്കുകളെ ഇറക്കൂ എന്ന് പറഞ്ഞു.
മുസൈലിമ അയാളെ പോയി യുദ്ധം ചെയ്യടാ എന്ന് പറഞ്ഞു വിരട്ടിവിട്ടു.

അയാൾ ചെന്നിട്ടു മറ്റു പട്ടാളക്കാരോട് വിളിച്ചുപറഞ്ഞു ഇത് നബിയെല്ലടാ കള്ളനാണ് ജീവൻ വേണെങ്കിൽ വേഗം രക്ഷപെട്ടോളൂ.
കേട്ടവർകേട്ടവർ വിളിച്ചുപറഞ്ഞു യുദ്ധക്കളത്തിൽനിന്നും പിൻതിരിഞ്ഞോടാൻ തുടങ്ങി.

ഇതുകണ്ടപ്പോൾ മുസൈലിമക്ക ഇതുമൊത്തം കയ്യിന്നു പോകുമെന്ന് തോന്നി
മുസൈലിമാ പെട്ടെന്ന് ഒരു കുതിരപ്പുറത്ത് ചാടിക്കയറി ഉറയിൽനിന്നും വാൾ വലിച്ചൂരി ഓടിപ്പോകുന്നവരോട് പറഞ്ഞു നിങ്ങൾ യുദ്ധത്തിൽനിന്നും പിന്തിരിഞ്ഞോടിയാൽ പിന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞുപോലും ജീവനോടെയുണ്ടാകില്ല നിങ്ങൾക്ക് ജീവൻ വേണെങ്കിൽ തിരിച്ചുവന്നു യുദ്ധം ചെയ്യുക.

മുസൈലിമയുടെ ഭീഷണിക്കു ഭയന്ന് എല്ലാവരും തിരിച്ചുവന്ന ആത്മാർത്ഥത നഷ്‌ടപ്പെട്ട യുദ്ധം ചെയ്യാൻ തുടങ്ങി.

അപ്പോൾ മുസൈലിമയുടെ കുരുട്ടുബുദ്ധിയിൽ ഒരു തനദ്ര്മുദിച്ചു.
മുന്നിൽ കറുകറുത്ത ആനകളെ കൊണ്ടുവന്നു നിര്ത്തിയാൽ മുസ്ലിംസൈന്യത്തിന്റെ കുതിരകൾക്ക് വിറളിപിടിക്കും അങ്ങനെ യുദ്ധം ജയിക്കാമെന്നു കണക്കുകൂട്ടി ആനകളെ കൊണ്ടുവന്നുനിറുത്തി.

ആനകളെ കണ്ടപ്പോൾ മുസ്ലിസൈന്യത്തിന്റെ കുതിരകൾ വിറളി പിടിച്ചു മുന്നോട്ടു പോകുന്നില്ല.

അതിബുദ്ധിമാനായ പടനായകൻ
ഖാലിദ് (റ) ഇസ്ളാമിക സൈന്യത്തോട് ആനയുടെ മസ്ത്തിഷ്‌ക്കം ഉന്നംവെച്ചു അംപെയ്യാൻ ഉത്തരവ് നൽകി.

ഒരു സ്വഹാബി അമ്പെയ്തുവിട്ടു. അത് ആനയുടെ കണ്ണ് തുളച്ചു കയറി.
അപ്പോൾ ആന ചിന്നംവിളിച്ചു മതമിളകിയതുപോലെ ഓടാൻ തുടങ്ങി. മുസൈലിമയുടെ പട്ടാളക്കാരെതന്നെ നിലത്തിട്ട് ചവിട്ടികൊല്ലാൻ തുടങ്ങി.
ഇത് കണ്ടപ്പോൾ മറ്റു ആനകൾക്കും മതമിളകാൻ തുടങ്ങി.
ചുരുക്കത്തിൽ മുസൈലിമയുടെ അതിബുദ്ധി അവർക്കുതന്നെ പാരയായി
എല്ലാ ആനകൾക്കും അമ്പ് തറക്കാൻ തുടങ്ങിയപ്പോൾ മുസൈലിമയുടെ സൈന്യത്തിനെതന്നെ ആനകൾ കൊല്ലാൻ തുടങ്ങി..

അതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ പട്ടാളക്കാരെല്ലാം ഓടി.
അനുയായികളെല്ലാം ഓടിയപ്പോൾ മുസൈലിമയും ഓടി.

ഓടിയോടി അതീകത്തുറഹ്മാൻ എന്ന തോട്ടത്തിന്റെ ഉള്ളിൽ കയറി ഉക്‌ബത്ത എന്ന കാവൽക്കാരനോട് കുറച്ചു പട്ടാളക്കാരുമായി കാവൽ നിൽക്കാൻ പറഞ്ഞു.
മുസൈലിമയും ഇരുപത്തിഅയ്യായിരം പട്ടാളക്കാരും കോട്ടകൾക്കുള്ളിൽ കയറി
കോട്ടവാതിൽ അടച്ചു.പട്ടാളക്കാർ അമ്പുമായി  മുസ്ലിംസൈന്യത്തെയും പ്രതീക്ഷിച്ചിരുന്നു.

മുസൈലിമ ഹുക്ബത്തിനെയും കുറച്ചു പട്ടാളക്കാരെയും അധീകത്തുറഹ്മാൻ എന്നാ തോട്ടത്തിന്റെ പുറത്തു നിർത്തി.
മുസ്ലിംസൈന്യം വന്നാൽ അമ്പെയ്തു കൊല്ലാൻ പറഞ്ഞു.

ഇസ്ളാമികസൈന്യം അടുത്തേക്ക് വന്നപ്പോൾ തുരുതുരാ അമ്പെയ്യാൻ തുടങ്ങി.
അമ്പ് തറച്ചു മുസ്ലിസൈന്യത്തിലെ കുറച്ചുപേർ ശഹീദായി.
കുറച്ചുപേർക്ക് മുറിവ്പറ്റി.

അപ്പോൾ മഹാനായ സിദ്ധീഖ് (റ)ന്റെ മകൻ അബ്‌ദുറഹ്മാൻ (റ) ഹുക്‌ബത്തിനെ ലക്ഷ്യംവെച്ചു ഒരുമ്പെയ്തുവിട്ടു.
ആ അമ്പ്
ഹുക്‌ബത്തിന്റെ കണ്ണ് തുളച്ചുകയറി തലയോട്ടി പിളർന്നു അവൻ നിലത്തേക്ക് വീണു.
അനുയായികൾ ചിന്നംബിന്നമായി ഓടി
അപ്പോൾ മുസ്ലിംസൈന്യം കോട്ടയയുടെ അടുത്തേക്ക് വന്നു. അപ്പോൾ മുസൈലിമയുടെ സൈന്യം കോട്ടക്കുമുകളിലെ ചെറിയചെറിയ ദോരങ്ങളിലൂടെ അമ്പെയാൻ തുടങ്ങി.
ഒരുപാട് പേർക്ക് പരിക്ക് പറ്റാൻ തുടങ്ങിയപ്പോൾ ഖാലിദ് (റ) സൈന്യത്തെ പിൻവലിച്ചു. എന്നിട്ട് കോട്ട ഉപരോധിച്ചു.

മുസൈലിമയും സൈന്യവും കോട്ടവിട്ട് പുറത്തിറങ്ങിയില്ല.
മുസ്ലിംസൈന്യം ടെന്റ് കെട്ടി നീണ്ടദിവസം കോട്ട ഉപരോധിച്ചു.
ഇസ്ളാമികസൈന്യം
കൊണ്ടുവന്ന ഭക്ഷണങ്ങളെല്ലാം തീർന്നുപോയി.
പകൽസമയം നോമ്പ് നോറ്റ വെള്ളവും കാരക്കയുമായും
പട്ടിണി കിടന്നും അവർ ദിവസങ്ങളോളം അവിടെ തമ്പടിച്ചു.

ഒരുദിവസം രാത്രി ഇരുട്ട്ത്ത ഒരു ചെറുപ്പക്കാരൻ രണ്ട് ഒട്ട്കപ്പുറത്ത് ഭക്ഷണവുമായി ഇസ്ളാമിക സൈന്യത്തിന്റെ അടുത്തുവന്നു.
എന്നിട്ട് ഒരു സ്വഹാബിയോട് ചോദിച്ചു നിങ്ങളുടെ കൂട്ടത്തിൽ ഭക്ഷണം വിളമ്പികൊടുക്കാൻ ഏൽപിച്ച മനുഷ്യനാരാണ്?

ആ സ്വഹാബി ഒരു ടെന്റ് കാണിച്ചുകൊടുത്തു ദാ ആ ടെന്റിലുണ്ടാകുമെന്നു പറഞ്ഞു.
ആ ചെറുപ്പക്കാരൻ ആ ടെന്റിൽ പോയി വിളിച്ചു.
അപ്പോൾ ആ സ്വഹാബി പുറത്തേക്കുവന്നു.
ഒരു പരിച്ചയവുമില്ലാത്ത ഒരാൾ മുന്നിൽ.
ആ സ്വഹാബി ചോദിച്ചു നീ ആരാണ്?
ആ ചെറുപ്പക്കാരൻ  ഞാനാരാണെന്ന നിങ്ങൾക്ക് പിന്നെ മനസിലാവും.
ഭക്ഷണം കൊടുക്കാൻ എൽപിക്കപെട്ട്ആൾ നിങ്ങളല്ലേ?
ഈ ഒട്ടകപ്പുറത്തുള്ളത് നിങ്ങൾക്കെല്ലാവർക്കുമുള്ള ഭക്ഷണമാണ്.
ഇത് എല്ലാവര്ക്കും വിളമ്പികൊടുക്കൂ എന്ന് പറഞ്ഞു

ആ സ്വഹാബി രണ്ട് ചെമ്പ് ഭക്ഷണവും താഴെയിറക്കി അടപ്പ് മാറ്റി അതിൽനിന്നും ഒരു പാത്രത്തിലേക്ക് വിളംബി ഭക്ഷിക്കാൻ തുടങ്ങി.

ഇത് കണ്ടപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു ഞാൻ കേട്ടതും പഠിച്ചതും മുസ്ലിംകൾ പരസ്‌പരം സഹോദരങ്ങളാണ്. അവനവന്റെ വിഷപ്പിനെക്കാൾ മറ്റുള്ളവരുടെ വിശപ്പിനു പ്രാധാന്യം കൊടുക്കുമെന്നാണ്.
പക്ഷെ കണ്ടതോ...
മറ്റുള്ളവർക്ക് കൊടുക്കുന്നതിനു മുമ്പ് തന്നെ നിങ്ങൾ നിങ്ങളുടെ വിഷപ്പടക്കാൻവേണ്ടി വാരിതിന്നല്ലേ.

അപ്പോൾ ആ സ്വഹാബി പറഞ്ഞു നീ കേട്ടതൊക്കെ ശരിതന്നെ.
ഞാൻ ഒരുപ്രാവശ്യമല്ലേ ഈ ഭക്ഷണം വാരിതിന്നത്.
അതെന്താണെന്നറിയോ?
നീ ആരാണ്. എവിടുന്നു വരുന്നു എന്നൊന്നും എനിക്കറിയില്ല.
ഇസ്ളാമിക സൈന്യത്തെ ഇല്ലാതാക്കാൻ നീ ഈ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടെങ്കിലോ!
ഞാനീ ഭക്ഷണം വിളംബി കൊടുത്താൽ ഇവരെല്ലാവരും എന്നെ വിശ്വസിച്ചു ഇത് കഴിക്കും.
നീ കൊണ്ടുവന്ന ഭക്ഷണത്തിൽ വിഷം വല്ലതും കലർത്തിയിട്ടുണ്ടെങ്കിൽ എന്റെ പ്രിയപ്പെട്ട സഹോദരൻമാർ മരിച്ചുവീഴും.
അത് പാടില്ല.
ഈ ഭക്ഷണം ഞാൻ ആദ്യം കഴിച്ചാൽ വിഷമുടെങ്കിൽ ആദ്യം ഞാൻ മരിക്കും.
അപ്പോൾ എന്റെ സഹോദരങ്ങൾ ഇത് തിന്നില്ലല്ലോ. അവർ ബാക്കിയാവില്ലേ. അതിനുവേണ്ടിയാണ് ഞാൻ ആത്യം കഴിച്ചത്.

ഇത് കേട്ടപ്പോൾ ആ ചെറുപക്കാരൻ  നിങ്ങൾതന്നെയാണ് ഉത്തമസമുദായം വേണെങ്കിൽ ഈ രണ്ട് ഒട്ടകത്തിനെയും അറുത്തു ഭക്‌ഷിച്ചോളൂ എന്ന് പറഞ്ഞു ഇരുട്ടത്തെക്കു നടന്നുമറഞ്ഞു.

വന്നത് ആരാണെന്നു ഈ സ്വഹാബിക്ക് പിടികിട്ടിയതുമില്ല.
ഈ ഭക്ഷണം ഏല്ലാ സ്വഹാബികൾക്കും കൊടുത്തു. എല്ലാവരും രുചികരമായ ആ ഭക്ഷണം കഴിച്ചു.
അവസാനം നേതാവായ ഖാലിദ് (റ) ന്റെ ടെന്റിലേക്ക് ഭക്ഷണവുമായി ആ സ്വഹാബി പോയി.
ഈ സമയം ബറാഹ്ബിനുമാലിക് (റ), ഹിശാം (റ), ഖാലിദ് (റ) ഇവർ മൂന്നുപേരും ടെൻ്ററിൽ വലിയ ചർച്ചയിലാണ്.
ഖാലിദ് (റ) ഭക്ഷണവുമായി വന്ന സ്വഹാബിയോട് ചോദിച്ചു എവിടുന്നു കിട്ടി ഈ ഭക്ഷണം?

സ്വഹാബി: ഒരാൾ കൊണ്ടുതന്നതാ.

ഖാലിദ് (റ): ആര്?

സ്വഹാബി: അറിയില്ല! ഒരു നല്ല വേഷവിധാനമുള്ള നല്ല വസ്‌ത്രമൊക്കെ ധരിച്ച് ഒരാൾ അല്ലാഹു തന്നതാണെന്നു കരുതി ഭക്ഷിച്ചോളൂ എന്ന് പറഞ്ഞു ഇരുട്ടത്തേക്കു നടന്നുനീങ്ങി.

അവർ മൂന്നുപേരു. ഭക്ഷണം കഴിച്ചു.
അപ്പോൾ ബറാഹ്ഇബ്നുമാലിക് പറഞ്ഞു ഖാലിദെ കണ്ടില്ലേ.
അല്ലാഹുവിന്റെ ഖുദ്‌റത്തുകൊണ്ടു ആരോ കൊനടുതന്ന ഭക്ഷണമാണ് നമ്മളിപ്പോൾ കഴിച്ചത്.
നാളെ വീണ്ടും പട്ടിണിയാ.
അതുകൊണ്ട് നാളെ എങ്ങനെയെങ്കിലും യുദ്ധം തീർക്കണം.

ഖാലിദ് (റ): യുദ്ധം തീർക്കണമെന്ന ഉദ്ധേശം എനിക്കുമുണ്ട് പക്ഷെ എങ്ങനെ.
കോട്ടയുടെ ഉള്ളിൽ കടക്കാതെ യുദ്ധംചെയ്യാൻ പറ്റില്ലല്ലോ.

ബറാഹ്: അതിനൊരു വഴിയുണ്ട് ഖാലിദ്.
നാളെ അബൂഹുദൈഫയെ കോട്ടക്കു ചുറ്റും നടത്തണം.

(ബദർയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്ളാമിന്റെ ശ്തരു ഹുത്ബത്തിന്റെ മകനാണ് ഹുദൈഫ (റ).  )


ആ ഹുദൈഫ (റ) വാസ്തുശിൽപ്പ കലാരംഗത്ത് അഗ്രകണ്യനാണ്.

ബറാഹ്: കെട്ടിടനിർമാണത്തിൽ സകല വിരുതുമറിയുന്ന ഹുദൈ്ഫയെ ഏതൊക്കെ ഭാഗത്താണ് ദോരങ്ങളുള്ളത് ഇല്ലാത്തത് എവിടുന്നാണ് അമ്പുകൾ വരുന്നത് ഏതു ഭാഗത്താണ് പട്ടാളക്കാർ ഇല്ലാത്തതു എന്നൊക്കെ അറിയാൻനാളെ  കോട്ടക്കു ചുറ്റും നടത്തണം.
ബാക്കി എന്നിട്ട് തീരുമാനിക്കാം.

പിറ്റേന്ന് അബൂഹുദൈഫയെ നിയോഗിക്കപ്പെട്ടു.
അമ്പ് വരുന്ന ഭാഗവും വരാത്ത ഭാഗവും കണ്ടുപിടിച്ചു.

രാത്രി ഖാലിദ് (റ) ബറാഹ്(റ)നോട് ചോദിച്ചു ഇനിയെന്താ തീരുമാനം?

ബറാഹ്(റ): നിങ്ങൾ സൈന്യത്തെ രണ്ടായി വിപചിക്കണം. മുൻഗേറ്റിന്റെ ഭാഗത്ത് നിങ്ങളുടെ നേതൃത്വത്തിൽ ഒരു വലിയ സൈന്യവുമായി നിൽക്കണം.
അമ്പ് വരാത്ത പിൻഭാഗത്ത വലിയ മതിലിൽ എന്നെ കയറാൻ സഹായിക്കണം.
എന്നിട്ട് ഞാൻ മതിൽ ചാടി അകത്തുകടന്ന ഗേറ്റ് തുറന്നുതരാം ഉടനെ നിങ്ങൾ കേറി യുദ്ധം ചെയ്യണം.

ഇത് കേട്ടപ്പോൾ ഖാലിദ് (റ) പറഞ്ഞു. നിങ്ങൾ എന്താണ് പറയുന്നത്.
ഇരുപത്തിഅയ്യായിരം പട്ടാളക്കാർ ആ കോട്ടക്കുള്ളിലുണ്ട്.
അവരുടെ കണ്ണ് വെട്ടിച്ചു അതിനു സാധിക്കുമെന്ന് തോന്നുന്നുണ്ടോ?

അപ്പോൾ ബറാഹ് (റ) പറഞ്ഞു ബറാഹ് മരിക്കാണെങ്കിൽ മരിക്കട്ടെ ഖാലിദെ.
ബറാഹ് പോയിട്ട് ദീൻ വളരട്ടെ.
ദീനിന് വേണ്ടി എന്തെങ്കിലും ബറാഹിന് പറ്റിയാൽ അതാണ് ബാക്കിയുണ്ടാവുക.

അതുകേട്ടപ്പോൾ ഖാലിദ് (റ) അങ്ങനൊരു തൻത്രംകൂടി പായറ്റാൻ തീരുമാനിച്ചു.
സൈന്യത്തെ രണ്ടടായി വിപചിച്ചു.
വലിയൊരു സൈന്യത്തെ മെയിൻഗേറ്റിനു മുന്നിൽ നിറുത്തി.
ചെറിയൊരു സൈന്യംകോട്ടയുടെ പിൻഭാഗത്ത്  ബറാഹ് (റ)വിനെ ഒരു വലിയ കുന്ദ്ധത്തിൽ കെട്ടി പൊക്കി.

ബറാഹ് (റ) ആ മതിലിൽ കയറിയിട്ട് അല്ലാഹുവിനെ സ്തുതിച്ചിട്ട അതീകത്തുറഹ്മാൻ എന്നാ ആ തോട്ടത്തിലേക്ക് ചാടി....

ബറാഹ് (റ) മതിലിൽ കയറി ഹദീഖത്തുറഹ്മാൻ എന്ന ആ തോട്ടത്തിലേക്ക് നോക്കിയപ്പോൾ താഴെ ഒരുപാട് പട്ടാളക്കാർ പന്തവും കത്തിച്ചുവെച്ചു കിടന്നുറങ്ങുകയാണ്.

ബറാഹ് (റ) താഴേക്ക് ചാടി.
ആ പന്തം കുത്തികെടുത്തിയിട്ട ഉറക്കെ  വിളിച്ചുപറഞ്ഞു അല്ലാഹുഅക്‌ബർഅല്ലാഹുഅക്‌ബർ അശ്‌ഹദുഅല്ലാഹിലാഹ ഇല്ലല്ലാ വ അശ്ഹദുഅന്ന മുഹമ്മദറസൂലുല്ല.

ഇതുകേട്ട് പട്ടാളക്കാർ ഞെട്ടിയുണർന്നു.
മുസ്‌ലിം സൈന്യം അകത്തു കയറിയിട്ടുണ്ടെന്നു കരുതി അവർ ഇരുട്ടത്ത് പരസ്‌പരം വെട്ടാൻ തുടങ്ങി.


ബറാഹ് (റ) അവിടെനിന്നും മാറിനിന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ഒരു പട്ടാളക്കാരൻ പന്തവും കത്തിച്ചുവന്നപ്പോൾ മുസൈലിമയുടെ പട്ടാളക്കാർ അത്ഭുതപ്പെട്ടു.
അപ്പോഴാണ് നമ്മൾ തമ്മിൽതമ്മിലാണ് വെട്ടിയതെന്ന് അവർക്ക മനസിലായത്.

 തക്ബീർ വിളിച്ചയാളെ പരതി നോക്കുമ്പോൾ അവർ ബറാഹ് (റ)നെ കണ്ടു.
ഉടനെ എല്ലാവരും ബറാഹ്(റ)ന്റെ നേരെ ചീറിയടുത്തു.
ബറാഹ് (റ) ഊരിപ്പിടിച്ച വാളുമായി ഗേറ്റ് ലക്ഷ്യംവെച്ചു ഓടി.
അപ്പോൾ എതിർവശത്തുനിന്നും രണ്ട് പട്ടാളക്കാർ ഓടിയടുക്കുന്നു.
ഉടനെ ബറാഹ് (റ)  അരയിലുള്ള കടാരയും ഊരിയെടുത്തു.
രണ്ടു്കയ്യിലും ആയുധമേന്തി പട്ടാളക്കാരുടെമേൽ ചാടിവീണു. ഞൊടിയിടയിൽ രണ്ടുപേരുടെയും കഥതീർത്തു മുന്നോട്ടു കുതിച്ചു ഗേറ്റ് വലിച്ചു തുറക്കുമ്പോൾ പട്ടാളക്കാർ ബറാഹ് (റ)ന്റെ വലത്തേ കയ്യിന് ആഞ്ഞുവെട്ടി.

കൈ മുറിഞ്ഞുതൂങ്ങി രക്തത്തിൽ കുളിച്ചുനിൽക്കുമ്പോഴും അസഹ്യമായ വേദന വകവെക്കാതെ ഈമാനിന്റെ ശക്തിയിൽ ഇടത്തേ കൈകൊണ്ട് കോട്ടവാതിൽ ബറാഹ് (റ) വലിച്ചുതുറന്നു

ഉടനെ ഖാലിദ് (റ)വും സൈന്യവും അകത്തേക്ക് ഇരച്ചുകയറി
ശത്രുസൈന്യത്തോട് ഘോരഘോരമായി യുദ്ധം ചെയ്യാൻ തുടങ്ങി.
ബറാഹ് (റ) അറ്റു തൂങ്ങുന്ന കൈയുമായി യുദ്ധം ചെയ്യുമ്പോൾ ആ കൈ ആടികളിക്കുന്നത് പോരാടാൻ ഭാരമായി തോന്നിയപ്പോൾ
ഉടൻ ബറാഹ് (റ) അറ്റുതൂങ്ങുന്ന ആ കൈ ഒരു കല്ലിന്റെ മുകളിൽ വെച്ചു കാലുകൊണ്ട് ചവിട്ടിപ്പിടിച്ചി ഒറ്റവലി.

തോലോടെ ആ കൈ പറിഞ്ഞു വേർപ്പെട്ടുപോയി.
അങ്ങനെ ഒറ്റകൈകൊണ്ട് പട്ടാളക്കാരോട് യുദ്ധം ചെയ്തു അവരുടെ ശിരസ്സ് ഛേദിച്ചു മുന്നേറുമ്പോൾ ഒടുവിൽ പട്ടാളക്കാരുടെ കുത്തേറ്റ് വീണ് പിടഞ്ഞു ബറാഹ് (റ) ശഹീദാകുമ്പോൾ ചരിത്രമെഴുതി ബറാഹ് വാതിൽ തുറന്നിട്ടില്ലെങ്കിൽ മുസ്‌ലിം സൈന്യത്തിന്
അകത്തേക്ക് ഇരച്ചുകയറി ഖാലിദ് (റ)ന് യമാമ കീഴടക്കാൻ പറ്റില്ലെന്ന്.

ആ ബറാഹ് (റ) ഒരുഭാഗത്ത് ശഹീദാകുമ്പോൾ തിരിഞ്ഞുനോക്കാൻ വകുപ്പില്ലാത്തവണ്ണം മറുഭാഗത്ത് യുദ്ധമാണ്.   കൊടുമ്പിരികൊണ്ട യുദ്ധം.

ഹദീഖത്തുറഹ്മാൻ എന്ന ആ തൊട്ടത്തിനുള്ളിൽ ഉശിരൻചെറുപ്പക്കാരായ സ്വഹാബാക്കൾ വീറോടെ വാശിയോടെ കള്ളപ്രവാചകത്തവുമായി വന്ന മുസൈലിമയുടെ സൈന്യവുമായി പൊരുത്തിക്കൊണ്ടിരിക്കുകയാണ്.


സത്യവും അസത്യവും തമ്മിൽ അതിഗംഭീരമായ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്.
പടക്കളത്തിൽ പൊടിപടലങ്ങൾ പാറിപ്പറത്തി ധീരരായ മുസ്‌ലിംസൈന്യം ആണത്തത്തോടെ പൊരുതി മുന്നേറുന്നതുകണ്ട മുസൈലിമയുടെ പട്ടാളക്കാർ ഭയന്ന് തുടങ്ങി.

പെട്ടെന്ന് രണ്ട് ചെറുപ്പക്കാരായ സ്വഹാബികൾ ഊരിപ്പിടിച്ച വാളുമായി കൊട്ടാരത്തിന്റെ അകത്തേക്ക് ചാടിക്കയറി.


അവർ കൊട്ടാരത്തിലെ എല്ലാ റൂമുകളും പരതിനോക്കി.
പക്ഷെ മുസൈലിമയെ അവിടെയെങ്ങും കണ്ടില്ല.
ഒടുവിൽ ഒരു റൂം തുറന്നപ്പോൾ അകത്ത് രണ്ട് പേരെ കണ്ട് വെട്ടാൻവേണ്ടി വാൾ ഓങ്ങി ചാടിവീണപ്പോൾ അത് രണ്ടു സ്‌ത്രീകളായിരുന്നെന്നു  കണ്ടപ്പോൾ ഓങ്ങിയ വാൾ
ഉടനെ പിൻവലിച്ചു.

 അന്യസ്‌ത്രീകളെ നോക്കുന്നത് ഹറാമാക്കിയ സത്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ ചുണക്കുട്ടികളായ ആ രണ്ട് ചെറുപ്പക്കാർ അവരുടെ മുഖത്തേക്ക് നോക്കാതെ അകത്തുനിന്നും വേഗം പുറത്ത് കടക്കുമ്പോൾ പിന്നിൽനിന്നും ഹാരിസേ എന്നൊരു വിളിക്കേട്ടു.

അതെ. ആ രണ്ട് ചെറുപ്പക്കാരിലൊരാൾ അബൂയാസിന്റെ മകൻ ഫർഹനാസിന്റെ സഹോദരൻ ഹാരിസ് (റ) ആയിരുന്നു.
കള്ളപ്രവാചകൻ മുസൈലിമയുടെ വീട്ടിൽനിന്നും ആരാണ് എന്റെ പേര് വിളിച്ചെതെന്നു കരുതി ഹാരിസ് (റ) തിരിഞ്ഞുനോക്കിയപ്പോൾ ഹാരിസ് (റ) ഞെട്ടിത്ത രിച്ചുപോയി.
എന്ത്... എന്റെ പ്രിയപ്പെട്ട അനുജത്തി മുസൈലിമയുടെ വീട്ടിലോ!
ഹാരിസേ എന്ന വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോൾ
തന്റെ പെങ്ങൾ ഫാർഹനാസിനെ കണ്ട് ഹാരിസ് (റ) അത്ഭുതപ്പെട്ടു!

ഹാരിസ് (റ): നീ എന്താടീ ഇവിടെ?
 കള്ളപ്രവാചകൻ മുസൈലിമയുടെ വീട്ടിൽ നിനക്കെന്താ കാര്യം?
നീ എങ്ങനെ ഇവിടെവന്നു?

ഫർഹനാസ്: അതൊരു വലിയ കഥയാ.
പിന്നെ പറയാം.
നീ പോയി യുദ്ധം ചെയ്.

ഹാരിസ്(റ): എന്റുപ്പാന്റെ മുതുകത്ത് വളർന്ന എന്റെ പെങ്ങൾ മുസൈലിമയുടെ കൊട്ടാരത്തിൽ വന്നതെന്തിനാണെന്നറിയാതെ ഞാനെങ്ങനെ യുദ്ധം ചെയ്യാനാണ്.
എന്റെ സഹോദരി മുസൈലിമയുടെ പക്ഷത്താണെങ്കിൽ ആദ്യം യുദ്ധം നിന്നോടാണ്.
നിന്റെ തല ഞാൻ വെട്ടിയെടുക്കും.
പറയെടീ നീ എങ്ങിനെ ഇവിടെയെത്തി.

ആദർശത്തിന്റെ മുന്നിൽ രക്തബന്ധതമില്ല.
സത്യം പറഞ്ഞില്ലെങ്കിൽ ഹാരിസ് തന്നെ കൊല്ലുമെന്ന് മനസിലായപ്പോൾ ഫർഹനാസ് പറഞ്ഞു നീയൊന്നു ക്ഷമിക്കൂ.
ഞാനെല്ലാം പറയാം.

അങ്ങനെ ഒരുഭാഗത്ത് യുദ്ധംനടക്കുംബോൾ ഫർഹനാസ് സഹോദരനോട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു.

ഫർഹനാസ്: വാരിക്കുഴി കുഴിക്കുന്നത് നിങ്ങൾ എങ്ങനെയാ അറിഞ്ഞതെന്നറിയോ!
ആരാണ് വന്നറിയിച്ചെതെന്നറിയോ?

ദാ... ഇവളാണ്. ഇവിടത്തെ വേലക്കാരി റമീഹ!  അതെ! ഇവൾ ആണിന്റെ വേഷംകെട്ടി വന്നതാ.
ഈ കൊട്ടാരത്തിനു പുറത്ത് ഭക്ഷണമില്ലാതെ നിങ്ങളെല്ലാവരും പട്ടിണികിടന്നപ്പോൾ
നിങ്ങളടുത്തേക്ക ഭക്ഷണവുമായിവന്ന ഒരു ചെറുപ്പക്കാരനില്ലെ? അതും ഇവൾ തന്നെയാ! 

ഇവിടത്തെ പട്ടാളക്കാർക്കുവേണ്ടി ഉണ്ടടാക്കിയ ഭക്ഷണം ഓടുവഴിയിലൂടെ ഇവൾ നിങ്ങൾക്ക് എത്തിച്ചുതന്നതാ!

ഇതൊക്കെ കേട്ടപ്പോൾ ഹാരിസ് (റ) അല്ലാഹുവിനെ സ്തുതിച്ചു. നിങ്ങൾ ഏതായാലും മുസൈലിമയുടെ പക്ഷത്തല്ലല്ലോ. അൽഹംദുലില്ല.
മുസൈലിമ എവിടെ?
ഇവിടെയെങ്ങും കാണുന്നില്ലല്ലോ.

ഫർഹനാസ്: മുസൈലിമയെ നിങ്ങൾ നേരം പുലരുവോളം തിരഞ്ഞാലും കാണില്ല.
എവിടെയാണെന്ന് എനിക്കറിയാം. എന്റെ കൂടെവാ ഞാൻ കാണിച്ചുതരാം.

ഹാരിസ് (റ)ഹും കൂടെയുള്ള സ്വഹാബിയും ഫർഹനാസിന്റെ കൂടെ മുസൈലിമയുടെ ഒളിത്താവളം ലക്ഷ്യംവെച്ചു നടന്നു.....

ഹാരിസ് (റ)ഹും കൂടെയുള്ള സ്വഹാബിയും ഫർഹനാസിന്റെ കൂടെ മുസൈലിമയുടെ ഒളിത്താവളം ലക്ഷ്യംവെച്ചു നടന്നു.

ഫർഹനാസ് രണ്ടുപേരെയും
ഹദീകത്തുറഹ്മാൻ എന്ന ആ തോട്ടത്തിന്റെ പിൻ്ഭാഗത്തേക്ക കൊണ്ടുപോയി.
അവിടെ ഭൂമിക്കുള്ളിലേക്ക് ഒരു തുരംഗം കാണിച്ചുകൊടുത്തിട്ടു പറഞ്ഞു ഇതാണ് മുസൈലിമയുടെ ഒളിത്താവളം.
ഈ വാതിൽ ചവിട്ടിപൊളിച്ചു അകത്ത് കടക്കൂ.


സ്വഹാബികൾ ആ തുരംഗത്തിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു്.
വാതിൽ തെറിച്ചു മുസൈലിമയുടെ മുന്നിൽചെന്ന് വീണപ്പോൾ
രാത്രിയുടെ ഇരുട്ടിന്റെ മറവിൽ മുഖം അവ്യക്തമായി നിൽക്കുന്ന രണ്ട് പേരെ കണ്ടപ്പോൾ മുസൈലിമ ചോദിച്ചു ഹേയ് പട്ടാളക്കാരെ മുഹമ്മദിന്റെ (സ) സൈന്യം തിരിച്ചുപോയോ?

അപ്പോൾ രണ്ട് സ്വഹാബികളും അടുത്തേയ്ക്ക് വന്നപ്പോളാണ് അവരുടെ മുഖം വ്യക്തമായത്.
ഖാലിദ് (റ)ന്റെ പട്ടാളകാരാണെന്നു തിരിച്ചറിഞ്ഞപ്പോൾ
മുസൈലിമ ഭയന്ന് ഒറ്റകണ്ണുകൊണ്ട് പരക്കെയൊന്നു നോക്കി.
ഏത് വഴിയിലൂടെയാണ് രക്ഷപ്പെടുകയെന്നു ചിന്തിച്ചു.
ഉടനെ സടകുടഞ്ഞെഴുന്നേറ്റു.
ആ ഗുഹക്കുള്ളിലെ വഴികളെല്ലാം പരിചയമുള്ള മുസൈലിമ അവരെ വെട്ടിച്ചു ഗുഹക്കു പുറത്തുകടന്നു.

മുസൈലിമ സകലശക്തിയുമെടുത്തു ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
സ്വഹാബത്ത് മുസൈലിമയുടെ തല കൊയ്യണമെന്ന ആവേശത്തോടെ പിന്നാലെ ഓടി.
ഒരുഭാഗത്ത് പന്തത്തിന്റെ വെളിച്ചത്തിൽ അതിഗോരമായ യുദ്ധം നടക്കുകയാണ്.

  അദീകത്തുറഹ്മാൻ എന്ന തോട്ടത്തിലെ വരമ്പുകളും കുഴികളുമെല്ലാം കൃത്യമായി അറിയുന്ന മുസൈലിമ ഇരുട്ടത്തും ഒരു പ്രയാസവുമില്ലാതെ ഓടുകയാണ്.
ആ കുഴികളും വരമ്പുകളിലുമെല്ലാം തടഞ്ഞുവീണു രണ്ടു സ്വഹാബികളും വളരെ പ്രയാസമനുഭവിച് വീറോടെ മുസൈലിമയുടെ പിന്നാലെ ഓടുമ്പോൾ അതിവേഗം മുന്നിലോടുന്ന മുസൈലിമ  ഒരട്ടഹാസത്തോടെ നിലത്തേക്ക് വീണു.
എന്താണ് സംഭവിച്ചതെന്ന് രണ്ടുപേർക്കും പിടികിട്ടിയില്ല.!
എന്താണ് സംഭവിച്ചെതെന്നറിയാൻ അവർ മുസൈലിമയുടെ അടുത്ത് ചെന്നപ്പോൾ😳😳😳😳.....

ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന മുസൈലിമ പെട്ടെന്ന് ഒരട്ടഹാസത്തോടെ നിലത്തേക്ക് വീണു.

ഹാരിസ് (റ)ഹും കൂടെയുള്ള സ്വഹാബിയും അടുത്തു ചെന്ന് നോക്കിയപ്പോൾ മുസൈലിമ കിടന്നുപിടയുകയാണ്!
എന്താണ് സംഭവിച്ചെതെന്നറിയാൻ സ്വഹാബികൾ രണ്ടുപേരും കൂടി മുസൈലിമയെ മലർത്തിക്കിടത്തി നോക്കിയപ്പോൾ കൃത്യമായിട്ട് നെഞ്ചിൽ ഹൃദയത്തെ തുളച്ചു ഒരു ചാട്ടുളി കയറിയിരിക്കുന്നു.

ഓടുന്നവന്റെ നെഞ്ച് കൃത്യമായിട്ട ഈ ഇരുട്ടത്ത് ചാട്ടുളി എറിഞ്ഞുവീഴ്ത്താൻ കഴിവുള്ളവനാരാണെന്നു ചിന്ദ്ധിച്ചു ഹാരിസ് (റ) നാല് ഭാഗവും സൂക്ഷിച്ചുനോക്കുമ്പോൾ ഇരുട്ടിൽ ഒരു ചെടിയുടെ മറവിൽനിന്നും ഒരു കുറിയ കറുത്ത മനുഷ്യൻ നടന്നുവന്നു.

അവർ സൂക്ഷിച്ചുനോക്കിയിട്ട് അറിയാതെ പറഞ്ഞുപോയി വഹ്ഷി നീ!!!

വഹ്ഷി (റ): അതെ ഞാൻ വഹ്ഷി.
ഉഹ്ദിന്റെ മണ്ണിൽ ഹംസത്തബിനുഅബ്‌ദുൽമുത്തൊലിബിനെ (റ) ചാട്ടുളി എറിഞ്ഞു വീഴ്‌ത്തിയ അതേ വഹ്ഷി.
അതെ. ഉഹ്ദ രണാങ്കണത്തിൽ ഞാൻ എന്റെ റസൂലിന്റെ (സ) പ്രിയപ്പെട്ട ഹംസത്തബിനുഅബ്‌ദുൽമുത്തൊലിബിനെ  (റ) ചാട്ടുളി എറിഞ്ഞുകൊന്നിട്ടുണ്ട്.
അതേ ചാട്ടുളികൊണ്ടു എന്റെ റസൂലിന് (സ) ബദൽപ്രവാചകത്തവാദവുമായി വന്ന ഈ വൃത്തികെട്ടവന്റെ നെഞ്ചും ഞാൻ തുളച്ചു വധിച്ചു കളഞ്ഞു.

ഒരു കാലഘട്ടത്തിൽ അബൂസുഫിയാന്റെ ഭാര്യ ഹിന്ദിന്റെ അടിമയായിരുന്ന വഹ്ഷി (റ)
ആ ഹിന്ദിന്റെ വാക്കുകേട്ടു
തിരുനബി (സ)യുടെ പിതൃവ്യൻ, കളിക്കൂട്ടുകാരൻ, അംഗരക്ഷകൻ അങ്ങനെ പല വിശേഷണങ്ങളും ഒത്തിണങ്ങിയ അല്ലാഹുജല്ലജലാലിന്റെ വീരസിംഹം ഹംസ (റ)യെ
നെഞ്ച് തുളച്ചു ദാരുണമായി വധിച്ചു കളഞ്ഞ വഹ്ഷി (റ)
പിൽകാലത്ത് ഇസ്ളാമിലേക്ക് വരികയും മുസ്ലിംസൈന്യത്തിന്റെ മുൻനിരപോരാളിയാവുകയും ചെയ്‌ത് കള്ളപ്രവാചകവാദവുമായി വന്ന മുസൈലിമയുടെ നെഞ്ച് തുളച്ചു വധിച്ച വഹ്ഷി (റ)
ആ ചാട്ടുളി പറിച്ചെടുക്കാതെ മുസൈലിമയെ വലിച്ചിഴച്ചു യുദ്ധക്കളത്തിലേക്ക് കൊണ്ടുപോയി ഖാലിദ് (റ)വിന്റെ മുന്നിലിട്ടു.

പത്തോളം കൊട്ടാരങ്ങളുള്ള പണവും പൊന്നും ആവശ്യത്തിലേറെയുള്ള യമാമയുടെ കള്ളപ്രവാചകൻ
അഹങ്കരിച്ചു ആർഭാടത്തോടെ ജീവിച്ച ആഭാസൻ
വഹ്ഷി (റ)യുടെ ചാട്ടുളിപ്രയോഗത്തിൽ കിടന്നുപിടഞ്ഞു മരിച്ചുമയ്യത്തായിരിക്കുന്നു.
നേതാവ് നഷ്‌ടപ്പെട്ട സൈന്യത്തിന്റെ കാര്യം പിന്നെ പറയണ്ടല്ലോ.

അങ്ങനെ യമാമയുദ്ധത്തിൽ സൈഫുള്ളാഹി ഖാലിദ്ബിനുവലീദ് (റ)ന്റെ നേതൃത്തത്തിലുള്ള മുസ്ലിംസൈന്യം വിജയം വരിച്ചിരിക്കുന്നു.

ഖാലിദ് (റ) ആ മയ്യിത്ത് കണ്ടിട്ട് ഹദീകത്തുറഹ്മാൻ എന്നാ ആ തോട്ടത്തിന് ചുറ്റും നടന്നുവന്നിട്ടു പൊട്ടികരഞ്ഞു.
സ്വഹാബത്തെല്ലാം ഞെട്ടിപ്പോയി!
കള്ളപ്രവാചകന്റെ മയ്യിത്തിന്റെ അരികിൽ നിന്നിട്ട് കാരച്ചിലോ!

ഖാലിദ് (റ) മറുപടി പറഞ്ഞു ഇവൻ മരിച്ചിട്ടല്ല ഞാൻ കരയുന്നത്.
ഈ കാലകട്ടത്തിനിടയിൽ ഇസ്ളാമിക യുദ്ധത്തിൽ ഇത്രയുംപേർ ശഹീദായിട്ടില്ല.

ബദറിലും,ഉഹ്ദിലും,
ഖൻതക്കിലും. ഖൈബറിലുമെല്ലാം വിരലിലെണ്ണാവുന്നവർ മാത്രമേ ശഹീദായിട്ടൊള്ളൂ.
പക്ഷെ യമാമപോർക്കളത്തിൽ ആയിരത്തിയിരുനൂറോളം സ്വഹാബികളാണ് ശഹീദായത്.
അപ്പോൾ ആ യുദ്ധത്തിന്റെ കടുപ്പവും മുസൈലിമയുടെ ആയുധബലവും എത്രയായിരിക്കും.

ശഹീദായവരിൽ 39പേരും ഹാഫിളീങ്ങളാണ്.
പരിശുദ്ധഖുർഹാൻ ഒരുമിച്ചുകൂട്ടാൻ അബൂബക്കർ സിദ്ധീഖ് (റ)ന്റെ ഖൽബിലേക്ക് വന്ന ആദ്യത്തെ ആഗ്രഹം ഈ യുദ്ധം കാരണമാണ്. യമാമപോർക്കളത്തിൽ വിശുദ്ധ്ഖുർഹാൻ മുഴുവൻ മനഃപാഠമാക്കിയ ഹാഫിളീങ്ങൾ ശഹീദായപ്പോൾ ഈ വിശുദ്ധഖുർഹാൻ പിന്നീട് ആരിലേക്കും എത്തിപെടില്ലെന്നു പേടിച്ചുകൊണ്ടാണ് ഖുർഹാൻ മുഴുവൻ ഒരുമിച്ചുകൂട്ടാൻ കാരണം.

ഖാലിദ് (റ) ആയിരത്തിയിരുനൂറോളം സ്വഹാബികൾ ശഹീദായിട്ടാണ് കരയുന്നതെന്നു പറഞ്ഞപ്പോൾ
സ്വഹാബികൾ ഖാലിദ് (റ)നെ സമാധാനിപ്പിച്ചു.

ഖാലിദ് (റ) തന്റെ പ്രിയപ്പെട്ട ഉപസൈന്യാധിപൻ ഹിശാം (റ)നെ യമാമയിലെ തൽക്കാല ചുമതലയേൽപിച്ചുകൊണ്ട് പിറ്റേന്ന് പ്രഭാതത്തിൽ യമാമപോർക്കളത്തിവെച്ചു
സുബ്ഹ് നിസ്‌കരിച്ചു മദീനയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോൾ
ഹാരിസ് (റ) ഓടിവന്നിട്ട ഖാലിദ്(റ)നോട് പറഞ്ഞു ഈ യുദ്ധത്തിന് ഏറെ സഹായകരമായ രണ്ടുപേരെ ഞാൻ പരിജയപ്പെടുത്തിതരാം.

 എന്നിട്ട് തന്റെ പ്രിയപ്പെട്ട സഹോദരി ഫർഹനാസിനെയും റമീഹയെയും വിളിച്ചിട്ട് എല്ലാ കഥകളും പറഞ്ഞുകൊടുത്തു. പേർഷ്യൻകടൽത്തീരത്ത പതുങ്ങിയിരുന്ന് അപകടത്തെ കുറിച്ച് അറിയിച്ചതും.
 അന്ന് രാത്രി ഭക്ഷണവുമായി വന്നതും ഇവർ ആണിന്റെ വേഷംകെട്ടി വന്നതാണെന്ന് പറഞ്ഞപ്പോൾ ഖാലിദ് (റ) അവിടെവെച്ചു അവർക്കുവേണ്ടി ദുഹാ ചെയ്‌തു.

യുദ്ധസംഘം മദീനയിലേക്ക് പോകാനൊരുങ്ങുമ്പോൾ ഹാരിസ് (റ) പറഞ്ഞു ഖാലിദെ ആറു മാസമായി ഈ യുദ്ധത്തിനുവേണ്ടി ഞാൻ നിങ്ങളുടെകൂടെ.
എനിക്കെന്റെ പിതാവിനെയൊന്നു കാണണം.
അത് കഴിഞ്ഞിട്ട് ഞാൻ മദീനയിലേക്ക് വന്നാൽപോരെ എന്ന് ചോദിച്ചപ്പോൾ ഖാലിദ് (റ) സമ്മദം കൊടുത്തു.

അങ്ങനെ വലിയൊരു സൈന്യം മരണം വിതച്ച അദീകത്തുൽമൗത്ത എന്ന
ആ തോട്ടത്തിൽനിന്നും മദീനമുനവ്വറ ലക്ഷ്യംവെച്ചു യാത്രയായപ്പോൾ
ഹാരിസ് (റ) ഫാർഹനാസിനെ ഒരു കുതിരപ്പുറത്ത കയറ്റി അവളുടെ കയ്യിൽ ആബിദിനെ കൊടുത്തു
അവർ പുറപ്പെടാനൊരുങ്ങുമ്പോൾ ആരുമില്ലാത്ത റമീഹയെന്ന ആ പാവം വേലക്കാരിപെണ്ണ ആ തോട്ടത്തിൽ ഒറ്റയ്ക്ക് നിന്ന കരയുകയാണ്.
സ്വന്തം പിതാവും മാതാവും റസൂലുള്ളാനെ വിശ്വസിച്ചു എന്നകാരണത്താൽ മുസൈലിമയുടെ പട്ടാളക്കാർ രാത്രി വീടിനു തീ വെച്ചിട്ട് കൊലപ്പെടുത്തി.
അന്ന് കേവലം ചെറിയ കുട്ടിയായിരുന്നുന്ന റമീഹയെ പട്ടാളക്കാർ കൊട്ടാരത്തിലേക്ക് പിടിച്ചുകൊണ്ടുവന്നു അടിമപ്പെണ്ണാക്കി.
ആ അടിമപെണ്ണ ആദർശം പണയംവെക്കാതെ മുസ്ലിമായിട്ട മുസൈലിമയുടെ കൊട്ടാരത്തിൽ ജീവിച്ചു.

പോകാൻ സ്വന്തമായി ഒരിടംപോലുമില്ലാത്ത ആ അടിമപെണ്ണ നിന്ന് കരഞ്ഞപ്പോൾ ഫർഹനാസ് ഓടിവന്നിട്ട നിന്നെ ഞാൻ തനിച്ചാക്കി്യിട്ട് പോകില്ല റമീഹ എന്നുപറഞ്ഞു കെട്ടിപിടിച്ചു.

എന്നിട്ട് ഫർഹനാസ് റെമീഹയെ ഹാരിസ് (റ)ന്റെ അടുത്തേക്ക് കൂട്ടികൊണ്ടുവന്നിട്ട പറഞ്ഞു യുദധാനന്ദധരഖനീമത്തുമുതലിൽ ഇവൾ നിനക്ക് അവകാശപ്പെട്ടതാണ്.
അതുകൊണ്ട് ഇവളെ നീ നിക്കാഹ് ചെയ്തു ഏറ്റെടുക്കണം എന്ന് പറഞ്ഞു റെമീഹയെ മറ്റൊരു കുതിരപ്പുറത്തു കയറ്റിയിരുത്തി.
ആരുമില്ലാത്ത റമീഹക്ക

ആരൊക്കെയോ ആയപ്പോൾ അവൾ ഒരുപാട് സന്തോഷിച്ചു.

അങ്ങനെ ഒരുപാട് പേരുടെ മരണം വിതച്ച മുസൈലിമയുടെ ജീവിതം അസ്‌തമിച്ച അദീകത്തുൽമൗത്ത് എന്ന ആ തോട്ടത്തിൽനിന്നും ആ കൊച്ചുസംഘം അബൂയാസിന്റെ കൊച്ചുകുടിൽ ലക്ഷ്യംവെച്ചു യാത്രയായി........
  

3 comments: