Monday, 22 January 2018

കൈ ഒടിഞ്ഞ് ബാന്‍ഡേജ് ഇട്ടാല്‍ വുദു ചെയ്യേണ്ടതെങ്ങനെ



വുദുവിന്റെ നിര്‍ബന്ധ അവയവങ്ങളില്‍ ബാന്‍ഡേജ് ഇട്ടാല്‍, അതില്‍നിന്ന് വെള്ളം കൊണ്ട് കഴുകാവുന്നിടത്തോളം കഴുകുകയും ബാന്‍ഡേജിന് മുകളിലൂടെ വെള്ളം കൊണ്ട് തടവുകയും ചെയ്ത് ബാക്കി ഭാഗത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടതാണ്. ആ അവയവം കഴുകേണ്ട സമയത്താണ് അതിന് വേണ്ടി തയമ്മും ചെയ്യേണ്ടത്. അഥവാ, കാലിലാണ് ബാന്‍ഡേജ് എങ്കില്‍ ചെവി തടവിയ ശേഷം കാല് കഴുകുന്ന സമയത്ത് അതിന് വേണ്ടി തയമ്മും ചെയ്യുക. തയമ്മും ചെയ്യേണ്ടത് മുഖത്തും കൈയ്യിലും തന്നെയാണ്, അവയാണ് തയമ്മുമിന്റെ അവയവങ്ങള്‍. ബാന്‍ഡേജ് ഇടുന്ന സമയത്ത് ശുദ്ധിയുണ്ടെങ്കില്‍ ഇങ്ങനെ തയമ്മും ചെയ്ത് നിര്‍വ്വഹിക്കുന്ന നിസ്കാരങ്ങള്‍ മടക്കേണ്ടതില്ല,  ആ സമയത്ത് വുദു ഇല്ലെങ്കില്‍ പിന്നീട് അവ മടക്കേണ്ടതാണ്.

ബാന്‍ഡേജ് ഇട്ടത് തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍ (കൈയ്യിലോ മുഖത്തോ) നേരത്തെ പറഞ്ഞപോലെ അത് കഴുകുന്ന സമയത്ത് അതിനായി തയമ്മും ചെയ്യകയും ബാന്‍ഡേജ് ഇടുന്ന സമയത്ത് ശുദ്ധി ഉണ്ടെങ്കില്‍ പോലും പിന്നീട് ആ നിസ്കാരങ്ങളെല്ലാം മടക്കി നിസ്കരിക്കേണ്ടതുമാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം.

No comments:

Post a Comment