Friday 8 October 2021

മരണപെട്ടവരെ തൊട്ട് ഉള്ഹിയത്ത്

 

ഉള്ഹിയ്യത്തറുക്കുവാൻ നേർച്ചയാക്കിയ വ്യക്തി അവസരം ലഭിച്ചിട്ടും പ്രസ്തുത നേർച്ച വീട്ടാതെ മരണപ്പെട്ടാൽ അവകാശികൾക്ക് അയാളെ തൊട്ട് ഉള്ഹിയത്ത് അറുക്കാമോ? 


വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ അയാളെ തൊട്ട് ഉള്ഹിയ്യത്ത് അറുക്കാവുന്നതാണ്. വസ്വിയ്യത്തില്ലാതെ നേർച്ചയാണെങ്കിൽ പോലും മരിച്ചവരെ തൊട്ട് ഉള്ഹിയ്യത്ത് അറുക്കാവതല്ല. (തുഹ്ഫ: 9-368)


മുജീബ് വഹബി MD നാദാപുരം

Saturday 2 October 2021

ബലിമാംസം ദാനം ചെയ്തില്ലെങ്കിൽ

 

അൽപം പോലും സ്വദഖ ചെയ്യാതെ ബലിമാംസം മുഴുവനും ഉള്ഹിയത്തറുത്തവനും അവന്റെ ആശ്രിതരും ഭക്ഷിക്കുകയോ ധനികർക്കു ഹദ്‌യ നൽകുകയോ ചെയ്താൽ ബലികർമ്മം അസാധുവാണോ?


അസാധുവല്ല. പക്ഷേ, പ്രസ്തുത ബലിമാംസത്തിൽ നിന്നു ധർമ്മം ചെയ്യൽ നിർബന്ധമായ തോതിന്റെ മൂല്യമനുസരിച്ച് വേറെ മാംസം സ്വദഖ ചെയ്യൽ നിർബന്ധമാണ്. (തുഹ്ഫ ശർവാനി സഹിതം: 9-364)


മുജീബ് വഹബി MD നാദാപുരം