Thursday, 10 October 2024

ആർത്തവകാരി അവളുടെ രക്തം മുറിയുന്നതിൻ്റെ മുമ്പ് അശുദ്ധിയെ ശുദ്ധീകരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് വുളൂ എടുക്കുന്നതിന്റെ വിധി എന്ത്❓

 

ഹറാം 

ആർത്തവകാരി അവളുടെ രക്തം മുറിയുന്നതിൻ്റെ മുമ്പ് അശുദ്ധിയെ ശുദ്ധീകരിക്കുന്നു എന്ന നിയ്യത്ത് ചെയ്ത് വുളൂ എടുക്കലും കുളിക്കലും ഹറാമാണ് (മുഗ്നി 1/280)

( ويحرم به) اي بالحيض (ما حرم بالجنابة و) اشياء أخر .....ورابعها، الطهارة لرفع الحدث فتحرم عليها اذا قصدت التعبد بها مع علمها بأنها لا تصح لتلاعبها - (مغني المحتاج ١/٢٨٠)

പ്രസ്തുത കരുത്തോടെ കുളിക്കാവതല്ല.ആർത്തവ വേളയിൽ  അവളുടെ അശുദ്ധി ഉയരില്ലല്ലോ. 

കുളി പോലെ തന്നെ ആർത്തവകാരി വുളൂ ചെയ്യലും ഹറാമാണ്. 

അശുദ്ധിയെ ഉയർത്തുന്നുവെന്ന നിയ്യത്തോടെയോ ഇബാദത്ത് എന്ന നിലയ്ക്കോ, ശുദ്ധി വരുത്തൽ ഹറാമാണെന്നു അറിഞ്ഞു കൊണ്ട് ആർത്തവകാരി ശുദ്ധിവരുത്തൽ നിഷിദ്ധമാണ്. അറിഞ്ഞു ചെയ്യുമ്പോൾ അതു ഒരു തരം കുളിയാണല്ലോ. പ്രസ്തുത വേളയിൽ പ്രസ്തുത കരുത്തോടെ കുളി സാധുവല്ല.

ഇനി , കുളി കൊണ്ടുദ്ദേശ്യം അശുദ്ധി ഉയർത്തലോ ഇബാദത്തോ അല്ല , പ്രത്യുത , ശരീര അഴുക്ക് നീക്കി വൃത്തി വരുത്തലാണെങ്കിൽ ആ കുളി ഹറാമില്ല. 

ഉദാ: ഹജ്ജിൻ്റെ കുളികൾ . പെരുന്നാൾ കുളി

ഇത്തരം കുളിയുടെ സുന്നത്തായ വുളൂ ആർത്തവകാരിക്ക് ചെയ്യാം. കാരണം പ്രസ്തുത വുളൂ കുളിയോട് തുടർന്നുള്ളതാണ്. - ഔദ്യോഗിക  വുളൂ അല്ലല്ലോ.

[ആർത്തവകാരിയെ പോലെ തന്നെ നിഫാസ്കാരിയും വുളൂ ചെയ്യലും അശുദ്ധിയെ ഉയർത്തുന്നു എന്ന നിയ്യത്തോടെ കുളിക്കലും ഹറാമാണ് ] -നിഹായ :   1/330 , തുഹ്ഫ: ശർവാനി: 1/386 ജമൽ :1/239)

ﻭﻣﻤﺎ ﻳﺤﺮﻡ ﻋلى الحائض اﻟﻄﻬﺎﺭﺓ ﻋﻦ اﻟﺤﺪﺙ ﺑﻘﺼﺪ اﻟﺘﻌﺒﺪ ﻣﻊ ﻋﻠﻤﻬﺎ ﺑﺎﻟﺤﺮﻣﺔ ﻟﺘﻼﻋﺒﻬﺎ، ﻓﺈﻥ ﻛﺎﻥ اﻟﻤﻘﺼﻮﺩ ﻣﻨﻬﺎ اﻟﻨﻈﺎﻓﺔ ﻛﺄﻏﺴﺎﻝ اﻟﺤﺞ ﻟﻢ ﻳﻤﺘﻨﻊ ﻛﻤﺎ ﺳﻴﺄﺗﻲ 

 ﻗﻮﻟﻪ: ﻋﻦ ﺣﺪﺙ ﺃﻭ ﻟﻌﺒﺎﺩﺓ) ﺑﺄﻥ ﻗﺼﺪﺕ ﺑﻐﺴﻠﻬﺎ ﺭﻓﻊ اﻟﺤﺪﺙ ﺃﻭ اﻟﺘﻌﺒﺪ ﺑﻪ ﻛﻐﺴﻞ ﺟﻤﻌﺔ ﻓﻈﻬﺮ ﻗﻮﻟﻪ ﻟﺘﻼﻋﺒﻬﺎ؛ ﻷﻥ ﺣﺪﺛﻬﺎ ﻻ ﻳﺮﺗﻔﻊ ﻭﺗﻌﺒﺪﻫﺎ ﺑﺎﻟﻐﺴﻞ ﻻ ﻳﺼﺢ ﻓﻲ ﺣﺎﻟﺔ اﻟﺤﻴﺾ

ﻭﻋﺒﺎﺭﺓ ﺷﺮﺡ ﻣ ﺭ ﻭﻣﻤﺎ ﻳﺤﺮﻡ ﻋﻠﻴﻬﺎ اﻟﻄﻬﺎﺭﺓ ﻋﻦ اﻟﺤﺪﺙ ﺑﻘﺼﺪ اﻟﺘﻌﺒﺪ ﻣﻊ ﻋﻠﻤﻬﺎ ﺑﺎﻟﺤﺮﻣﺔ ﻟﺘﻼﻋﺒﻬﺎ، اﻧﺘﻬﺖ (ﻗﻮﻟﻪ: ﺇﻻ ﺃﻏﺴﺎﻝ اﻟﺤﺞ ﻭﻧﺤﻮﻫﺎ) ﺃﻱ ﻛﻐﺴﻞ ﻋﻴﺪ ﻭﺣﻀﻮﺭ ﺟﻤﺎﻋﺔ ﻭﻧﺤﻮ ﺫﻟﻚ ﻗﺎﻝ ﺷﻴﺨﻨﺎ ﻭﻟﻬﺎ اﻟﻮﺿﻮء ﻟﺘﻠﻚ اﻝﺃﻏﺴﺎﻝ؛ ﻷﻧﻪ ﺗﺎﺑﻊ


No comments:

Post a Comment