സൂറത്ത് ബഖറ
سُورَةُ البَقَرَة
ആയത്ത് : 159
بِسْمِ اللّٰهِ الرَّحْمَنِ الرَّحِيم
إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَـٰئِكَ يَلْعَنُهُمُ اللَّـهُ وَيَلْعَنُهُمُ اللَّاعِنُونَ ﴿١٥٩
നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളെയും മാര്‍ഗദര്‍ശനത്തെയും ജനങ്ങള്‍ക്ക് നാം ഗ്രന്ഥത്തില്‍ വ്യക്തമാക്കിക്കൊടുത്ത ശേഷം മറച്ചുവെക്കുന്നവരാരോ, അവരെ നിശ്ചയമായും അല്ലാഹു ﷻ ശപിക്കും. ശപിക്കുന്ന എല്ലാവരും അവരെ ശപിക്കുന്നതാണ്
വാക്കർത്ഥം :-
തീര്‍ച്ചയായും ഒരു കൂട്ടര്‍ : إِنَّ الَّذِينَ
അവര്‍ മറച്ചുവെക്കുന്നു : يَكْتُمُونَ
നാം ഇറക്കിയതിനെ : مَا أَنزَلْنَا
വ്യക്തമായ തെളിവുകളില്‍ നിന്നും : مِنَ الْبَيِّنَاتِ
സന്മാര്‍ഗനിര്‍ദേശങ്ങളും : وَالْهُدَىٰ
ശേഷം : مِن بَعْدِ
നാം അത് വ്യക്തമാക്കിയതിന്റെ : مَا بَيَّنَّاهُ
ജനങ്ങള്‍ക്ക് : لِلنَّاسِ
വേദഗ്രന്ഥത്തില്‍ : فِي الْكِتَابِ
അവര്‍ :أُولَٰئِك
അവരെ ശപിക്കുന്നു : يَلْعَنُهُمُ
അല്ലാഹു : اللَّهُ
അവരെ ശപിക്കുന്നു : وَيَلْعَنُهُمُ
ശപിക്കുന്നവരൊക്കെയും : اللَّاعِنُونَ
നബി ﷺ യെക്കുറിച്ചും വിശുദ്ധ ഖുര്‍ആനിനെക്കുറിച്ചും പൂര്‍വവേദങ്ങളില്‍ അല്ലാഹു ﷻ വേണ്ടവിധം വ്യക്തമാക്കിക്കൊടുത്തിട്ടും അവ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ച പുരോഹിതന്മാര്‍ കഠിനദ്രോഹമാണ് ചെയ്തത്. അതിനാലത്രെ അവര്‍ അല്ലാഹു ﷻ ന്റെയും മലക്കുകളുടെയും എല്ലാ നല്ല മനുഷ്യരുടെയും ജിന്നുകളുടെയും ശാപത്തിന് പാത്രമായത്...
അല്ലാഹു ﷻ ശപിക്കുക എന്നാല്‍ ഇഹലോകജീവിതത്തില്‍ അവര്‍ നിന്ദ്യമായ നിലയിലെത്തുകയും പരലോകത്ത് കഠിനമായ ശിക്ഷക്ക് പാത്രമാവുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ നന്മക്കായി അല്ലാഹു ﷻ അവതരിപ്പിച്ച നിയമവിധികളെ മറച്ചുവെക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അറപ്പും വെറുപ്പും തോന്നി, അവരുടെ അധഃപതനത്തിനും നാശത്തിനുമായി നിര്‍മല പ്രകൃതിക്കാരായ സര്‍വരും ആശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് സര്‍വസാധാരണമാണല്ലോ. അല്ലാഹു ﷻ വിന്റെ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യല്‍ അവ മറച്ചുവെക്കല്‍ തന്നെയാണ്. ഇക്കാലത്തെ ചില പുത്തന്‍ മുഫസ്സിറുകള്‍ ഈ യാഥാര്‍ഥ്യം ഗ്രഹിച്ചിരുന്നെങ്കില്‍..!
No comments:
Post a Comment