Friday, 19 January 2018

ഹോട്ടല്‍ ബിസ്നസിലെ സകാത്



ഞാന്‍ ഒരു ഹോട്ടല്‍ ബിസിനസ് നടത്തുന്ന വ്യക്തിയാണ്. അതിന്റെ സകാത് എങ്ങനെയാണ് കണക്കാക്കേണ്ടത്?

ഹോട്ടല്‍ കച്ചവടവും മറ്റു കച്ചവടങ്ങളെപ്പോലെ തന്നെയാണ്. കച്ചവടം തുടങ്ങിയ ദിവസം (ഹിജ്റ കലണ്ടര്‍ പ്രകാരം) ഓര്‍ത്തുവെക്കുക. വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം ഹോട്ടലിലെ വില്‍പനക്കായുള്ള സാധനങ്ങളുടെയും അവക്കായുള്ള വസ്തുക്കളുടെയും (പൊടി, പഞ്ചസാര, ചായപ്പൊടി തുടങ്ങിയവ)മൂല്യം കണക്കാക്കുക. 595 ഗ്രാം ശുദ്ധ വെള്ളിയുടെയോ 85ഗ്രാം ശുദ്ധ സ്വര്‍ണ്ണത്തിന്റെയോ മൂല്യത്തിന് തുല്യമാണെങ്കില്‍ സകാത് നിര്‍ബന്ധമാവും. രണ്ടര ശതമാനമാണ് സകാത് ആയി നല്‍കേണ്ടത്. സാധാരണഗതിയില്‍ ഹോട്ടലുകളില്‍ അത്രയും സ്റ്റോക്ക് ഉണ്ടാവാറില്ല. അങ്ങനെയെങ്കില്‍ സകാത് നിര്‍ബന്ധമാവുകയുമില്ല.

ഹോട്ടല്‍ കച്ചവടത്തില്‍ ലാഭം വേറെത്തന്നെ സൂക്ഷിക്കുന്നതിനാല്‍, അതിന്റെ കണക്കും വര്‍ഷവും സാധാരണ കാശ് പോലെ വേറെത്തന്നെ സൂക്ഷിക്കേണ്ടതും അതിന് വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് നിശ്ചിത കണക്കുണ്ടെങ്കില്‍ സകാത് നല്‍കേണ്ടതുമാണ്.

No comments:

Post a Comment