Friday, 19 January 2018

ഗള്‍ഫിലുള്ളവര്‍ ഫിത്റ്സകാത് നല്‍കേണ്ടത് എങ്ങനെ



ഫിതര്‍ സകാത്ത്‌ ദുബായില്‍ അരി തന്നെ കൊടുക്കണമോ, ഓഖാഫ്‌ തീരുമാനിക്കുന്ന സംഖ്യ നല്‍കിയാല്‍ മതിയോ?ഏതെങ്കിലും സംഘടനക്ക് നല്‍കാമോ?

ഫിത്റ് സകാത് നാട്ടിലെ മുഖ്യഭക്ഷണപദാര്‍ത്ഥം തന്നെ നല്‍കണമെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. ഭൂരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൌദി മുഫ്തി ആലുശൈഖും ഇതേ അഭിപ്രായം ഊന്നിപ്പറഞ്ഞിരുന്നു. എന്നാല്‍ ഹനഫീമദ്ഹബ് പ്രകാരം പണമായും നല്‍കാം.

ഫിത്റ് സകാത് സംഘടനക്ക് നല്‍കാവതല്ല. ഇസ്ലാമിക ഭരണമുള്ളിടത്ത് അവിടത്തെ സകാത് കൈകാര്യകര്‍ത്താക്കളെ ഏല്‍പിക്കാം. അല്ലാത്ത പക്ഷം നേരിട്ട് നല്‍കുന്നതാണ് ഉത്തമം. വിശ്വസ്തരായ ഏതെങ്കിലും വ്യക്തികളെയും ചുമതലപ്പെടുത്താവുന്നതാണ്. അങ്ങനെ ചുമതലപ്പെടുത്തുമ്പോള്‍, പണമാണ് നല്‍കുന്നതെങ്കില്‍ നിയ്യത് ചെയ്യാന്‍ കൂടി അവരെ ചുമതലപ്പെടുത്തേണ്ടതും അവര്‍ അത് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. അത് സാധ്യമാവാത്തിടത്ത്, സകാത് മറ്റുനാട്ടിലേക്ക് നീക്കം ചെയ്യാമെന്ന ശാഫീ മദ്ഹബിലെ തന്നെ അഭിപ്രായം പിടിച്ച് നാട്ടിലുള്ള ആരെയെങ്കിലും നിയത്ത് ചെയ്യുന്നതടക്കം ചുമതലപ്പെടുത്തുന്നതാണ് നല്ലത്.

No comments:

Post a Comment