കഫന്‍പുടയില്‍ മയ്യത്ത് വെച്ചാല്‍ ചില പ്രദേശങ്ങളിൽ കഫൻ പുടവയോടൊപ്പം മൈലാഞ്ചി ഇടുന്നതു കാണാം , എന്തെങ്കിലും തെളിവുകൾ ഇതിനുണ്ടോ ?
കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുന്നത് സുന്നതാണെന്ന് അറിയിക്കുന്ന ഹദീസുകളോ കിതാബിന്റെ ഉദ്ധരണികളോ ഇല്ല. കഫനില്‍ സുഗന്ധം പുരട്ടുന്നതും പുകപ്പിക്കുന്നതും പോലെ മയ്യിതില്‍ നിന്നുണ്ടായേക്കാവുന്ന ദുര്‍ഗന്ധം തടയാന്‍ മൈലാഞ്ചി സഹായകമാണെന്നത് കൊണ്ടാവാം കഫനില്‍ അത് വിതറുന്നത്. അങ്ങനെ സുഗന്ധത്തിന് പകരമായി മൈലാഞ്ചി മതിയാവുമെങ്കില്‍ കഫനില്‍ മൈലാഞ്ചി വിതറുന്നത് സുന്നത് തന്നെയാണ്. കാരണം കഫന്‍ ചെയ്യാനുപയോഗിക്കുന്ന ഓരോ തുണിയിലും ഹനൂത് വിതറല്‍ സുന്നതാണ്. ഹനൂത് എന്നാല്‍ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാമെന്ന് പണ്ഡിതര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്.
No comments:
Post a Comment