Thursday, 18 January 2018

സകാതില്‍ നിയ്യത് ചെയ്യാന്‍ മറന്നാല്‍



സകാത് നല്‍കിയ ശേഷം നിയ്യത് ചെയ്താല്‍ മതിയാകുമോ?

നിയ്യതില്ലാതെ സകാത് നല്‍കിയാല്‍ അത് സകാതായി പരിഗണിക്കുകയില്ല. സകാത് നല്‍കുന്ന സമയത്ത് നിയ്യത് ചെയ്യല്‍ നിര്‍ബന്ധമാണ്. നല്‍കിയതിനു ശേഷം നിയ്യത് ചെയ്താല്‍ മതിയാവില്ല. ചുരുങ്ങിയത് ഇത് സകാതാണ് എന്ന് മനസ്സ് കൊണ്ട് കരുതുന്നതാണ് നിയ്യത്. നമ്മുടെ സകാത് നല്‍കാന്‍ മറ്റുള്ളവരെ ഏല്‍പിക്കുമ്പോള്‍ ഏല്‍പിക്കുന്ന അവസരത്തിലോ ഏല്‍പിക്കപ്പെട്ട ആള്‍ അവകാശിക്ക് നല്‍കുന്നതിനു മുമ്പായോ നല്‍കുന്ന അവസരത്തിലോ നിയ്യത് ചെയ്യേണ്ടതാണ്. നിയ്യത് മറന്ന് അവകാശിക്ക് സകാത് നല്‍കിയാല്‍ പരിഹാര മാര്‍ഗ്ഗം എന്ന നിലയില്‍ തിരിച്ച് വാങ്ങി നിയ്യത് ചെയ്ത് വീണ്ടും നല്‍കിയാല്‍ മതി. ശാഫിഈ മദ്ഹബല്ലാത്ത മറ്റു മൂന്ന് മദ്ഹബിലും സകാതിന് നിയ്യത് നിര്‍ബന്ധമില്ല.

No comments:

Post a Comment