Tuesday 3 April 2018

മരണപ്പെട്ടവർ കേൾക്കുന്നവരാണോ





ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം

عن أَنَسُ بْنُ مَالِكٍ ، قَالَ : قَالَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِنَّ الْعَبْدَ إِذَا وُضِعَ فِي قَبْرِهِ ، وَتَوَلَّى عَنْهُ أَصْحَابُهُ ، إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ " . قَالَ : " يَأْتِيهِ مَلَكَانِ فَيُقْعِدَانِهِ ، فَيَقُولانِ : مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ ؟ فَأَمَّا الْمُؤْمِنُ فَيَقُولُ : أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ " . قَالَ : " فَيُقَالُ : انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ ، قَدْ أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ " . قَالَ نَبِيُّ اللَّهِ : " فَيَرَاهُمَا جَمِيعًا " . قَالَ : وَذَكَرَ لَنَا : " يُفْسَحُ لَهُ فِي قَبْرِهِ سَبْعُونَ ذِرَاعًا ، وَيُمْلأُ عَلَيْهِ خَضِرًا إِلَى يَوْمِ يُبْعَثُونَ " (صحيح مسلم: ٥١١٥)

അനുസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അടിമയെ ഖബ്റിൽ വെക്കപ്പെടുകയും അവന്റെ ആളുകള് പിന്തിരിയുകയും ചെയ്യുമ്പോൾ അവരുടെ ചെരിപ്പടിശബ്ദം അവൻ കേൾക്കും". നബി(സ) പറയുന്നു: "രണ്ട് മലക്കുകൾ അവനെ സമീപിച്ച് അവനെ ഇരുത്തി അവർ ചോദിക്കും: 'ഈ പുരുഷനെ കുറിച്ച് എന്തായിരുന്നു നീ പറഞ്ഞിരുന്നത്?'. നബി(സ) പറയുന്നു: "അപ്പോൾ വിശ്വാസി പറയും: 'ഇത് അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു'. നബി(സ) പറയുന്നു: "അപ്പോൾ അവനോടു പറയ്യപ്പെടും: "നരകത്തിൽ നിന്നുള്ള നിന്റെ ഇരിപ്പിടം നീ നോക്കിക്കാണുക, അതിനു പകരം സ്വർഗ്ഗത്തിൽ നിന്നുള്ള ഒരിരിപ്പിടം അല്ലാഹു നിനക്ക് നൽകിയിരിക്കുന്നു. നബി(സ) പറയുന്നു: "അപ്പോൾ രണ്ടും അവൻ നോക്കിക്കാണും". ഖതാദ(റ) പറയുന്നു: "അവന്റെ ഖബ്റിൽ 70 മുഴം വിശാലമാക്കപ്പെടുകയും അനുഗ്രഹങ്ങൾ നിറയ്ക്കപ്പെടുകയും ചെയ്യുമെന്ന് ഞങ്ങളോട് പറയപ്പെട്ടു'. (മുസ്ലിം: 5115) 


"ഈ പുരുഷനെക്കുറിച്ച് നീ എന്ത് പറഞ്ഞിരുന്നു" എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് നബി(സ)യെയാണ്. ആദരവില്ലാത്ത വാചകത്തിലൂടെ നബി(സ)യെക്കുറിച്ച് ചോദിക്കുന്നത് ചോദിക്കപ്പെടുന്നവനെ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ്. ചോദ്യകർത്താവിന്റെ വാക്കില നിന്ന് ആദരവ് മനസ്സിലാക്കാതിരിക്കാനാണിത്. സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിർത്തും. (ശർഹു മുസ്ലിം: 9/251)  


ഖബറാളിക്ക് 70 മുഴം വിശാലത നല്കപ്പെടുമെന്ന് പറഞ്ഞതിന്റെ ബാഹ്യം തന്നെയാണ് പ്രബലാഭിപ്രായപ്രകാരം വിവക്ഷ. കട്ടിയുള്ള എല്ലാവിധ മറകളും അവന്റെ കണ്ണിൽ നിന്ന്  ഉയർത്തപ്പെടുന്നതും അത് നിമിത്തം അവനിലേക്ക്‌ ആത്മാവ് തിരികെ നൽകപ്പെട്ടാൽ ഖബറിന്റെ ഇരുളോ കുടുസ്സായ അവസ്ഥയോ അവനെത്തുന്നതല്ല. (ശർഹു മുസ്ലിം : 9/251)

ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിലിങ്ങനെ വായിക്കാം: 

عَنْ أَنَسِ بْنِ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إِنَّ الْمَيِّتَ إِذَا وُضِعَ فِي قَبْرِهِ ، إِنَّهُ لَيَسْمَعُ خَفْقَ نِعَالِهِمْ إِذَا انْصَرَفُوا)) (مسلم: ٥١١٦)

അനുസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "മയ്യിത്ത് ഖബറിൽ വെക്കപ്പെട്ടാൽ അവർ തിരിച്ചു പോകുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം അവൻ കേൾക്കും". (മുസ്ലിം: 5116)

ഇമാം അഹ്മദ്(റ) ന്റെ നിവേദനത്തിലിങ്ങനെ കാണാം:


അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "അവർ പിന്തിരിയുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം മയ്യിത്ത് കേൾക്കും". (മുസ്നദു അഹ്മദ് : 8207) 


അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

"അങ്ങനെ ഞങ്ങളോട് ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) ബദ്റീങ്ങളെ കുറിച്ച് ഹദീഥ് പറയാൻ തുടങ്ങി. അങ്ങനെ അദ്ദേഹം പറഞ്ഞു :

      “നിശ്ചയം, നബിﷺ തങ്ങൾ യുദ്ധ തലേന്ന്,  ഓരോരുത്തരും (മരിച്ച്) വീഴുന്ന സ്ഥലം ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നു. അവിടുന്ന് പറഞ്ഞിരുന്നു :

        “ഇവിടെയാണ് (ഇൻശാ അല്ലാഹ്) നാളെ, ഇന്നയാൾ മരണപ്പെടുന്ന സ്ഥലം.”

      ഉമർ (رضي الله عنه) തുടരുന്നു :

      “സത്യദൂതുമായി നബിﷺ തങ്ങളെ നിയോഗിച്ചവനായ റബ്ബ് തന്നെയാണ് സത്യം, റസൂലുള്ളാഹിﷺ വരച്ച അതിര് കടന്ന് ഒരാളും പോയിട്ടില്ല.”

     “അങ്ങനെ ഒരു കിണറിൽ അവരെ (സത്യനിഷേധികളെ) മേൽക്കുമേൽ കൂട്ടിയിട്ടു. പിന്നെ തിരുദൂതർ ﷺ അങ്ങോട്ട് ചെന്നു. എന്നിട്ട് പറഞ്ഞു :

      “ഇന്നവന്റെ പുത്രനായ ഇന്നവനേ, ഇന്നവന്റെ പുത്രനായ ഇന്നവനേ, അല്ലാഹുവും അവന്റെ ദൂതരും മുന്നറിയിപ്പ്  നൽകിയത് സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടോ ? നിശ്ചയം, എനിക്ക് അല്ലാഹു വാഗ്ദാനം ചെയ്തത് സത്യമായി ലഭിച്ചിട്ടുണ്ട്.”

     ഉമർ (رضي الله عنه) ചോദിച്ചു :  

      “അല്ലാഹുവിന്റെ തിരുദൂതരേ, ആത്മാവ് ഇല്ലാത്ത ശവ ശരീരങ്ങളോട് എങ്ങനെയാണ് അങ്ങ് (കേൾപ്പിച്ച്) സംസാരിക്കുക?”

     അവിടുന്ന് പ്രതിവചിച്ചു :

       “ഞാൻ പറയുന്നത് അവരേക്കാൾ നിങ്ങൾ കേൾക്കുന്നവരല്ല. (നിങ്ങളേക്കാൾ നന്നായി അവർ കേൾക്കും.) എങ്കിലും അവർക്കെന്നോട് വല്ലതും മറുപടി തരാൻ കഴിയില്ല.” (സ്വഹീഹ് മുസ് ലിം)


അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

      “നിശ്ചയം, തിരുദൂതർﷺ ബദറിൽ കൊല്ലപ്പെട്ടവരെ (സത്യനിഷേധികളെ) മൂന്ന് ദിവസം അവിടെയിട്ടു. പിന്നെ അങ്ങോട്ട് ചെന്ന് (അഭിമുഖമായി) നിന്നു. അങ്ങനെ അവരെ (പേര്) വിളിച്ച് ചോദിച്ചു :

      “ഓ.. ഹിശാമിന്റെ പുത്രൻ അബൂ ജഹൽ,  ഓ.. ഉമയ്യഃ ബിൻ ഖലഫ്,  ഓ.. ഉത്ബഃ ബിൻ റബീഅഃ,  ഓ.. ശയ്ബഃ ബിൻ റബീഅഃ,  നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് സത്യമായി  നിങ്ങൾക്ക് ലഭിച്ചുവോ ? നിശ്ചയം, എനിക്ക് എന്റെ റബ്ബ് വാഗ്ദാനം ചെയ്തത് സത്യമായി ലഭിച്ചിട്ടുണ്ട്.”

     അപ്പോൾ നബിﷺ തങ്ങളുടെ വാക്കുകൾ കേട്ട ഉമർ (رضي الله عنه) ചോദിച്ചു :

      “അല്ലാഹുവിന്റെ തിരുദൂതരേ, അവരെങ്ങനെ കേൾക്കും, എങ്ങനെ മറുപടി പറയും ? അവർ അഴുകിയ(ശവങ്ങളാണ)ല്ലോ.”

     അവിടുന്ന് പ്രതിവചിച്ചു :

       “എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ, അവൻ തന്നെ സത്യം, ഞാൻ പറയുന്നത് അവരേക്കാൾ (നന്നായി) നിങ്ങൾ കേൾക്കുന്നവരല്ല.  എങ്കിലും അവർക്ക് മറുപടി പറയാൻ കഴിയില്ല.”

       പിന്നെ നബിﷺ തങ്ങളുടെ കൽപ്പന പ്രകാരം, അവരെ വലിച്ചു കൊണ്ട് പോയി, ബദ്റിലെ കിണറിൽ നിക്ഷേപിക്കപ്പെട്ടു.  (സ്വഹീഹ് മുസ് ലിം)


ഇമാം ബുഖാരി(റ) യും മുസ് ലിമും (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിതാ

عن ابن عمر قال: اطلع النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ على أهل القليب، فَقَالَ (( وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا )) فَقِيلَ لَهُ،  تَدْعُو أَمْوَاتًا ، فَقَالَ : مَا أَنْتُمْ بِأَسْمَعَ مِنْهُمْ، وَلَكِنْ لَا يُجِيبُونَ " (صحيح البخاري: ١٢٨١، مسلم: ٥١٢٠)

ഇബ്നു ഉമറി(റ) ൽ നിന്ന് നിവേദനം: ബദറിലെ പൊട്ടക്കിണറിൽ തള്ളപ്പെട്ടവരുടെ മേൽ വെളിവായി നബി(സ) ചോദിച്ചു: "നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന കാര്യം സത്യമായി നിങ്ങൾ എത്തിച്ചുവോ?". അപ്പോൾ മരണപ്പെട്ടവരെയാണോ താങ്കൾ വിളിക്കുന്നതെന്ന്  ചോദ്യമുണ്ടായി. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങൾ അവരേക്കാൾകൂടുതൽ കേൾക്കുന്നവരല്ല. എന്നാൽ അവർ മറുവടി പറയുന്നില്ല". (ബുഖാരി: 1281, മുസ് ലിം : 5120)

പ്രസ്തുത ഹദീസിനെ ഇമാം നവവി(റ) വിശദീകരിക്കുന്നു: 

قوله صلى الله عليه وسلم في قتلى بدر : ( ما أنتم بأسمع لما أقول منهم ) قال المازري : قال بعض الناس : الميت يسمع عملا بظاهر هذا الحديث ، ثم أنكره المازري وادعى أن هذا خاص في هؤلاء ، ورد عليه القاضي عياض وقال : يحمل سماعهم على ما يحمل عليه سماع الموتى في أحاديث عذاب القبر وفتنته ، التي لا مدفع لها ، وذلك بإحيائهم أو إحياء جزء منهم يعقلون به ويسمعون في الوقت الذي يريد الله ، هذا كلام القاضي ، وهو الظاهر المختار الذي يقتضيه أحاديث السلام على القبور . والله أعلم . (شرح النووي على مسلم: ٩/٢٥٣)

ബദറിൽ വദിക്കപ്പെട്ടവരുടെ കാര്യത്തിൽ "ഞാൻ പറയുന്നത് അവരേക്കാൾ കൂടുതൽ നിങ്ങൾ കേള്ക്കുന്നില്ല" എന്ന നബി(സ)യുടെ  പ്രസ്താവന നമുക്ക് വിലയിരുത്താം. മാസരി(റ) പറയുന്നു: "ഈ ഹദീസിന്റെ ബാഹ്യാർത്ഥം അടിസ്ഥാനമാക്കി മരിച്ചവർ കേൾക്കുമെന്ന് ചിലർ പറയുന്നു. ഈ ആശയത്തെ വിമർശിച്ച മാസരി(റ)  ഈ ഹദീസിൽ പറഞ്ഞ കാര്യം ഇക്കൂട്ടർക്കുമാത്രം ബാധകമാണെന്ന് വാദിക്കുന്നു. എന്നാൽ അതിനെ ഖണ്ഡിച്ച് ഖാളി ഇയാള് (റ) പറയുന്നു: ഒരിക്കലും അവഗണിക്കാൻ സാധിക്കാത്തതും ഖബറിലെ ശിക്ഷയും പരീക്ഷണവും പരമാർശിക്കുന്ന ഹദീസുകളിൽ മരിച്ചവർ കേൾക്കുമെന്ന് പറയുന്നതിനെ വിലയിരുത്തുന്നത് പോലെ ഈ ഹദീസിൽ പറഞ്ഞതിനെയും വിലയിരുത്താമല്ലോ. അവരെയോ അവരിൽ നിന്നുള്ള  ഒരു ഭാഗത്തേയോ ജീവിപ്പിക്കുക വഴി അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അവര്ക്ക് കേള്ക്കാനും മനസ്സിലാക്കാനും സാധിക്കുമെന്നാണ് അവിടെയുള്ള വിശദീകരണം. ഖബ്റാളികൾക്ക് സലാം പറയാൻ നിർദ്ദേശിക്കുന്ന ഹദീസുകളിൽ നിന്ന് മനസ്സിലാകുന്ന പ്രബലാഭിപ്രായം ഖാളീ ഇയാള് (റ) പ്രകടിപ്പിച്ചതാണ്. (ശർഹു മുസ്ലിം : 9/253)


മരണപ്പെട്ടവർ കേൾക്കുമോ എന്നതിൽ ചിലർക്ക് ഭിന്നാഭിപ്രായമുണ്ട്.

فَإِنَّك لَا تُسْمِع الْمَوْتَى  (الروم : ٥٢)
.
“നിശ്ചയം, താങ്കൾ മരണപ്പെട്ടവരെ കേൾപ്പിക്കുകയില്ല..”   (റൂം : 52)
وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُور  (فاطر: ٢٢)
.
“...താങ്കൾ ക്വബ്റിലുള്ളവരെ കേൾപ്പിക്കുന്നവരല്ല.”    (ഫാത്വിർ : 22)
  എന്നീ ആയത്തുകളാണ് അവർ ഉദ്ധരിക്കുന്നത്.

ഇമാം ക്വുർത്വുബി അഭിപ്രായപ്പെടുന്നത്, ‘ചില സമയങ്ങളിൽ കേൾക്കുന്നത് ഈ ആയത്തിന് വിരുദ്ധമല്ല,’എന്നാണ്. 
‘ആയത്തിൽ പറഞ്ഞ പൊതുവായ കാര്യത്തെ പ്രത്യേകസന്ദർഭം വെച്ച് പ്രത്യേകമായി പരിഗണിക്കണം.’

         ” إنه ليسمع قرع نعالهم....“
.
    “നിശ്ചയമായും (ക്വബ്റിൽ മറവ് ചെയ്യപ്പെട്ടവൻ) ജനങ്ങളുടെ പാദുക പതനശബ്ദം കേൾക്കവേ....” എന്ന, മുൻകർ-നകീറുമാർ വരുന്ന സന്ദർഭം വിവരിക്കുന്ന ഹദീഥിൽ, ക്വബ്റിലുള്ളവർ കേൾക്കുന്ന കാര്യം വ്യക്തമാണെന്ന് നാം മുമ്പ് വിവരിച്ചിട്ടുമുണ്ട്.

     ഇബ്നു അബ്ദുൽ ബർറ് (رحمه الله) തന്റെ ‘കിതാബുത്തംഹീദി’ൽ ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥ് ഉദ്ധരിക്കുന്നു :

       നബിﷺ തങ്ങൾ അരുളി :  
     “ഇഹലോകത്ത് പരിചയമുള്ള തന്റെ സത്യവിശ്വാസിയായ സഹോദരന്റെ ക്വബ്റിനരികിലൂടെ കടന്നു പോവുകയും സലാം ചൊല്ലുകയും ചെയ്യുന്ന ഏതൊരാൾക്കും (സത്യവിശ്വാസിക്കും) അയാൾ (ക്വബ്റിലുള്ള മയ്യിത്ത്) സലാം മടക്കാതിരിക്കില്ല.”

     മാത്രമല്ല മുകളിലുദ്ധരിച്ച ആയത്തിലെ ‘കേൾവി’യുടെ വിവക്ഷ, ‘അനുസരണത്തിന്റെ കേൾവി’ എന്നാണെന്ന് ഈ പ്രമാണങ്ങൾ സംയോജിപ്പിച്ചു ഇമാം ഇബ്നു ഹജറുൽ അസ്ക്വലാനി (റ)യും, എന്തിനേറെ, ഇബ്നു ക്വയ്യിം പോലും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

فإنك لا تسمع الموتى  മരിച്ചവരെ നിങ്ങള്‍ കേള്‍പിക്കില്ലയെന്ന ഖുര്‍ആന്റെ ആയത് അവര്‍ കേള്‍ക്കില്ല എന്നതിന് തെളിവല്ല. മറിച്ച് സാദാരണ ജനങ്ങള്‍ കേള്‍ക്കുന്ന പോലെ ഉപകരിക്കുന്ന കേള്‍വി കേള്‍ക്കില്ലയെന്നാണെന്ന് ഇബ്നു ഹജര്‍ (റ) വിശദീകരിച്ചിട്ടുണ്ട്. കാരണം ഈ ആയതിന് ശേഷം മുഅ്മിനീങ്ങള്ക്ക് കേള്‍പിക്കാനാവുമെന്നും പറയുന്നുണ്ട്. അപ്പോള്‍ മരിച്ച കാഫിര്‍ കേള്‍ക്കില്ല മുസ്‍ലിം കേള്‍ക്കുമെന്നായി മാറുമല്ലോ അര്‍ത്ഥം. അതുണ്ടാവില്ല താനും. അത് കൊണ്ട് ഇത് ഒരു ഉപമ മാത്രമാണ് ..

സാദ് അൽ മസീർ (ഇമാം ഇബ്നു ജവ്സീ (റ)


തഫ്സീർ ഇബ്നു കസീർ



ദുർ അൽ മന്ദൂർ (സൂ) - ഇമാം ജലാലുദ്ധീൻ സുയൂഥി (റ)



തഫ്സീർ അൽ ബഗ്‌വി


തഫ്സീർ ഖുർതുബി - ഇമാം മുഹമ്മദ് ഇബ്നു അഹ്മദ് അൽ ഖുർതുബി (റഹ്‌)



തഫ്സീറു ത്വബ്‌രി - ഇമാം മുഹമ്മദിബ്നു ജരീർ അൽ ത്വബ്‌രി (റഹ്‌)




No comments:

Post a Comment