Sunday 1 April 2018

ഇമാം മഹ്ദി (റ)






റസൂല്‍ (സ) പറയുന്നു:"അന്ത്യദിനത്തിന് ഒരു ദിവസമേ ബാക്കിയുള്ളൂ എങ്കില്‍ പോലും അന്ത്യനാള്‍ക്ക് അല്പം മുന്‍പ് എന്റെ കുടുംബത്തില്‍ നിന്നും മഹ്ദിയെ അല്ലാഹു പുറത്തു കൊണ്ട് വരും . അദ്ദേഹം ഭൂമിയില്‍ നീതിയും സമത്വവും സ്ഥാപിക്കുകയും അക്രമവും അടിച്ചമര്തലും ഇല്ലാതാക്കുകയും ചെയ്യും . " (മുസ്നദ് അഹ്മദ് ഇബ്നു ഹമ്പല്‍ , വാള്യം 1 , page 99 )
റസൂല്‍ (സ) പറയുന്നു:" എന്റെ നാമത്തിലുള്ള ഒരാള്‍ അറബികളുടെ മേല്‍ ഭരിക്കുന്നത് വരെ ലോകം അവസാനിക്കുകയില്ല " (തിര്‍മിദി സ്വഹീഹ് വാള്യം 9,page 74 , അബൂദാവൂദ് )

മഹ്ദിയെപ്പറ്റി വിശദമായി മറ്റൊരു ഹദീസില്‍ പ്രതിപാദിക്കുന്നു : റസൂല്‍ (സ) പറഞ്ഞു : " ഒരു ഭരണാധികാരിയുടെ മരണശേഷം തര്‍ക്കമുണ്ടാകും . ആ സമയത്ത് ഒരു വലിയ പട്ടണത്തില്‍ നിന്നൊരാള്‍ മക്കയിലേക്ക് പോകും . മക്കള്‍ ചില ആളുകള്‍ ഇദ്ദേഹത്തെ സമീപിക്കുകയും ഹജറുല്‍ അസ്വദിന്റെയും മഖാമു ഇബ്രാഹീമിന്റെയും ഇടയില്‍ വെച്ച് നിര്‍ബന്ധപൂര്‍വം ഇദ്ദേഹത്തിനു ബൈഅത് ചെയ്യും .
മക്കയിലെ രാജാവിന്റെ മരണശേഷം അവിടെ തര്‍ക്കമുണ്ടാവുകയും വൈകാതെ അവിടുത്തെ ഭരണകൂടം തകര്ന്നടിയുകയും ചെയ്യും . ശേഷം , മക്കയിലെ (ഇറാഖിലെയെന്നും യമനിലെയെന്നും അഭിപ്രായാന്തരമുണ്ട് ) ഉത്തരവാദിത്തപ്പെട്ട ചില ആളുകള്‍ ചേര്‍ന്ന ഇമാം മഹ്ദിയെ നിര്‍ബന്ധപൂര്‍വം ഭരണാധികാരി ആക്കുകയും ചെയ്യും . ഇതില്‍ നിന്ന്‍ മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം ഈ സംഭവത്തിന്‌ മുന്‍പ് മഹ്ദി ഒരിക്കലും മഹ്ദീവാദം ഉന്നയിക്കില്ല എന്നാണു , പ്രവര്തിയിലൂടെയാവും ജനങ്ങള്‍ മഹ്ദിയെ തിരിച്ചറിയുക . "പിന്നീട് സിറിയയില്‍ നിന്നൊരു വന്‍പട അദ്ദേഹത്തെ ആക്രമിക്കാനായി പുറപ്പെടും , പക്ഷെ മക്കയുടെയും മദീനയുടെയും ഇടയിലുള്ള ബൈദയില്‍ വെച്ച് അവര്‍ ഭൂമിയില്‍ ആഴ്ത്തപ്പെടും . ഇത് കണ്ടു സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും ഒരുപാടാളുകള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ബൈഅത് ചെയ്യും . പിന്നീട് ബനൂകല്ബ് കുടുംബത്തില്‍ നിന്നൊരു ഖുറൈശി അദ്ദേഹത്തിന് നേരെ ഒരു സേനയെ അയക്കും . അതും അല്ലാഹുവിന്റെ ഇച്ചയാല്‍ പരാജയപ്പെടും ..... അദ്ദേഹം(മഹ്ദി) ജനങ്ങളെ സുന്നത് അനുസരിച്ച് മുന്നോട്ട് നയിക്കുകയും അദ്ദേഹത്തിന്റെ ഭരണസമയത് ഇസ്‌ലാം ലോകവ്യാപകമാവുകയും ചെയ്യും . അദ്ദേഹം 7 വര്ഷം കൂടി നിലനില്‍ക്കും. പിന്നീട് അദ്ദേഹം മരണമടയുകയും മുസ്ലിംകള്‍ അദ്ദേഹത്തിന് ജനാസ നമസ്കരിക്കുകയും ചെയ്യും" (അബൂദാവൂദ്)
മറ്റൊരു ഹദീസ് , റസൂല്‍ (സ) പറയുന്നു: "ദമാസ്കസിന്റെ ഉള്ളറകളില്‍ നിന്നൊരാള്‍ പുറപ്പെടും . അയാള്‍ "സുഫിയാനി" എന്ന് വിളിക്കപ്പെടും . അദ്ദേഹത്തിന്റെ അനുയായികള്‍ കൂടുതലും ബനൂകല്ബ് ഗോത്രത്തില്‍ നിന്നായിരിക്കും . അയാള്‍ സ്ത്രീകളുടെ വയര്‍ തല്ലിത്തകര്‍ക്കുകയും കുട്ടികളെപ്പോലും വധിക്കുകയും ചെയ്യും .എന്റെ കുടുംബത്തില്‍ നിന്നൊരാള്‍ മസ്ജിദുല്‍ ഹറമില്‍ പ്രത്യക്ഷപ്പെടും , ഈ വാര്തയരിഞ്ഞു സുഫിയാനി അദ്ദേഹത്തിന് നേരെ ഒരു സൈന്ന്യത്തെ അയക്കും . അദ്ദേഹം(മഹ്ദി) ആ സൈന്ന്യത്തെ പരാജയപ്പെടുത്തും . അവശേഷിക്കുന്ന സേനയുമായി അയാള്‍ പിന്നെയും അദ്ദേഹത്തിന്റെ അടുത്തേക്ക് പുറപ്പെടും , പക്ഷെ ആ സേന മരുഭൂമിയില്‍ ആഴ്തപ്പെടും (ഹാകിം) ബനൂകല്ബ് ഗോത്രം സിരിയയിലാണ് ഇന്ന് കൂടുതലായി കാണപ്പെടുന്നത് , തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ . ഇപ്പോള്‍ സിറിയ അസ്സദ്‌ കുടുംബം ബനൂകല്ബ് ഗോത്രത്തില്‍ പെട്ടവരാണ് . 1970 -തുകളില്‍ അട്ടിമറിയിലൂടെ അസദ് കുടുംബം ഭരണം പിടിച്ചെടുത്തു കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അധിഷ്ടിതമായ ഭരണം നടപ്പില്‍ വരുത്താന്‍ തുടങ്ങി....... 1982 -ലെ ഹമ കൂട്ടക്കൊലയില്‍ മാത്രം അവര്‍ 30000 ആളുകളെയാണ് കൊന്നൊടുക്കിയത്. ഇപ്പോളും അവരുടെ നീചമായ ഭരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു , മനുഷ്യക്കുരുതികളും .. ഹദീസുകളില്‍ പറഞ്ഞ സുഫിയാനി ഇവരുടെ കൂട്ടത്തില്‍ നിന്നാവാനാണ് മിക്കവാറും സാധ്യത .. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍ .

മഹ്ദി എന്റെ സമുദായത്തില്‍ നിന്നാണ്, ജനങ്ങളെ സമ്പന്നരാക്കാന്‍ വേണ്ടി അല്ലാഹു അദ്ദേഹത്തെ അയക്കും. അന്നേരം എന്റെ സമുദായം അനുഗ്രഹീതമായിരിക്കും . മൃഗങ്ങള്‍ ധാരാളമായി ജീവിക്കുകയും ഭൂമിയില്‍ അനുഗ്രഹങ്ങള്‍ കൊണ്ട് നിറയുകയും ചെയ്യും . മഹ്ദി നീതിപൂര്‍വമായി ധാരാളം സമ്പത്ത് ജനങ്ങളുടെ ഇടയില്‍ വിതരണം ചെയ്യും . " (ഇബ്നു ഹജര്‍ അല്‍-ഹയ്തമി , അല്‍-ഖൌല്‍ അല്‍-മുഖ്തസര്‍ ഫീ അലാമത് അല്‍-മഹ്ദി മുന്തദര്‍ , പേജ് 23 )

അഴിമതി പ്രത്യക്ഷപ്പെടുന്ന സമയത്താണ് മഹ്ദി വരുക.. അദ്ദേഹത്തിന്റെ ഔദാര്യം അഭിനന്ദനീയമായിരിക്കും."(ഇതേ പുസ്തകം, പേജ് 23) 


ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അന്ത്യനാൾ കൊണ്ട് വിശ്വസിക്കൽ....

അന്ത്യനാളിന്റെ നിരവധി അടയാളങ്ങൾ അള്ളാഹുവിന്റെ റസൂൽ മുഹമ്മദ് നബി (ﷺ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്...

ചെറിയ അടയാളങ്ങൾ ഏതാണ്ട് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വലിയ അടയാളങ്ങൾ വരാനിരിക്കുന്നു. അവയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മഹ്ദി ഇമാമിന്റെ ആഗമനം ...

അള്ളാഹുവിന്റെ പ്രതിനിധി എന്നാണ് ഇമാം മഹ്ദിയെ നബി(ﷺ) തങ്ങൾ പരിചയപ്പെടുത്തിയത് ...

മഹ്ദി ഇമാമിനെ കുറിച്ച് കേൾക്കാത്ത മുസ്ലിങ്ങൾ വളരെ അപൂർവ്വമായിരിക്കും. പക്ഷെ അധികമാളുകൾക്കും ചില പ്രാഥമിക വിവരങ്ങൾക്കപ്പുറം മഹാനായ ആ നേതാവിനെ കുറിച്ച് വിശദമായി ഒന്നും അറിയില്ല ...

ഇമാം മഹ്ദിയെ കുറിച്ചും ആഗമനത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ആധികാരികം എന്നുറപ്പുള്ള ഗ്രന്ഥങ്ങളിൽ നിന്ന് ശേഖരിച്ച വിജ്ഞാന മുത്തുകളാണ് ഇതിൽ നിങ്ങൾക്കായി സമാഹരിച്ചിരിക്കുന്നത്. മഹ്ദി ഇമാമിനെ കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം മനസ്സിലാക്കാൻ ഒരു അന്വേഷണ ഗവേഷണപഠനമായത് കൊണ്ട് ഇത് ഉപകരിക്കും എന്നാണ് പ്രതീക്ഷ....!!!

അന്ത്യകാലത്തിന്റെ അടയാളങ്ങളിൽ പ്രബലമായതാണ് ഇമാം മഹ്ദി (റ)യുടെ ആഗമനം. മഹ്ദി ഇമാം ഒരു മിഥ്യയല്ലെന്നും ഹദീസുകളിൽ അതിന് ശക്തമായ അടിസ്ഥാനമുണ്ടെന്നും പൂർവ്വസൂരികളായ പണ്ഡിതർ സമർത്ഥിച്ചിട്ടുണ്ട്...

പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇമാം മഹ്ദി (റ)ന്റെ ആവേശകരവും ത്യാഗോജ്ജലമായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വായനക്കാരന്റെ എല്ലാ സന്ദേഹങ്ങൾക്കും തൃപ്‌തികരമാകുന്ന ഈ കൃതി പ്രാർത്ഥനാ മനസ്സോടെ നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നു ...

എന്ന്, അബ്ദുൽ ഹകീം സഅദി കാരക്കുന്ന് (ലേഖകൻ)

കാലം കൊതിക്കുന്ന യുഗ പുരുഷൻ

ഹിജ്‌റയുടെ പതിനൊന്നാം വർഷം. റബീഉൽഅവ്വൽ മാസം. തിരുനബി (സ) തങ്ങൾ രോഗശയ്യയിലാണ്. 

തങ്ങളുടെ എല്ലാമെല്ലാമായ നേതാവിനെ കാണാൻ സഹാബികൾ ആഇശാ ബീവി (റ) യുടെ വീട്ടിലേക്ക് ധൃതിയിൽ വന്നുകൊണ്ടിരിക്കുന്നു.

ദുഃഖം തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം. 

എല്ലാ മുഖങ്ങളിലും ദുഖത്തിന്റെ കാർമുകിൽ മാത്രം. ആരും ഒന്നും മിണ്ടുന്നില്ല. എങ്ങും കനത്ത നിശബ്ദത. പലരും കണ്ണുനീർ വാർക്കുന്നു. ചിലർ ദുഃഖം കടിച്ചിറക്കാൻ പാടു പെടുന്നു...

അതിനിടയിലാണ് തീരു നബി (സ)തങ്ങളുടെ പ്രിയപുത്രി ഫാത്തിമ ബീവി (റ)കയറി വരുന്നത്. ഫാത്തിമ ബീവിയുടെ മുഖം വിവർണ്ണമാണ്. സഹിക്കാനാകത്ത സങ്കടം ആ മുഖത്ത് നിന്നും ആർക്കും വായിച്ചെടുക്കാം ...

മഹതി നേരെ പിതാവിനടുത്തു വന്നിരുന്നു. കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ കവിളിലുടെ ചാലിട്ടൊഴുകി. 

നബി (സ്വ) തങ്ങൾ തലയുയർത്തി നോക്കുമ്പോൾ പ്രിയ പുത്രി ഫാത്തിമ ബീവി (റ)കരയുകയാണ്...

അവിടുന്ന് ചോദിച്ചു "ഫാത്തിമാ ! എന്തിനാണ് കരയുന്നത് ?"

"അങ്ങേക്ക് ശേഷം എനിക്കാരാണുള്ളത് ?"

നബി (സ്വ) സമാധാനിപ്പിച്ചു :മോളെ, ഫാത്തിമാ ! നീ എന്തിന് കരയണം ? ഓർത്ത് നോക്കിയാൽ വലിയ ഭാഗ്യവതിയല്ലേ നീ ?നബിമാരുടെ നേതാവ് അന്ത്യപ്രവാചകൻ നിന്റെ ഉപ്പയാണ്. അള്ളാഹുവിന്റെ സ്നേഹം കരഗതമാക്കിയ വ്യക്തിയാണ് നിന്റെ ഭർത്താവ് അലി (റ). രക്ത സാക്ഷികളുടെ നേതാവ് അസദുൽ ഇലാഹി ഹംസ (റ)നിന്റെ പൃതിവ്യനാണ്. സ്വർഗീയ യുവാക്കളുടെ നേതാക്കളാണ് നിന്റെ രണ്ടു മക്കൾ ഹസൻ, ഹുസൈൻ (റ)എന്നിവർ. 

എല്ലാറ്റിനും പുറമേ മോളേ ! ഫാത്തിമാ ! ലോകം അവസാനിക്കാറാവുമ്പോൾ, ലോകത്ത് അനീതിയും അരാജകത്വവും കുഴപ്പങ്ങളും അരങ്ങു തകർക്കുമ്പോൾ എല്ലാ കുഴപ്പങ്ങളും അമർച്ച ചെയ്ത് ലോകത്തെ സമാധാന തീരത്തേക് നയിക്കാനും അധർമത്തിന്റെ ഗോപുരങ്ങൾ തകർത്തു തരിപ്പണമാക്കി ഭൂമിയിൽ നീതി പൂർവമായ ഭരണം നടത്താനും ഒരാൾ വരാനിരിക്കുന്നു. മോളേ ! ഫാത്തിമാ നിന്റെ സന്താന പരമ്പരയിലായിരിക്കും അദ്ദേഹം ജന്മമെടുക്കുക...

അതാണ് ഇമാം മഹ്ദി (റ)... 

കാലം കൊതിക്കുന്ന യുഗ പുരുഷൻ ...

തിരുനബി (സ്വ) തങ്ങൾ പ്രിയ പുത്രി ഫാത്തിമാ ബീവിയോട് സന്തോഷ വർത്തയറിയിച്ച, അവസാന കാലത്ത് വരാനിരിക്കുന്ന, സയ്യിദ് കുടുബാംഗമായ മഹാനാണ് ഇമാം മഹ്ദി (റ)...

മഹ്ദി ഇമാമിന്റെ യഥാർത്ഥ പേര് മുഹമ്മദ്‌ എന്നും പിതാവിന്റെ പേര് അബ്ദുല്ല എന്നുമായിരിക്കും. 

നബി (സ്വ)തങ്ങൾ പറയുന്നു. 
ഇഹലോകത്ത് ഒരു ദിവസം മാത്രമേ ബാക്കിയുള്ളു എന്നു വരികിൽ അല്ലാഹു ആ ദിവസത്തെ നീട്ടിവയ്ക്കും. അങ്ങനെ എന്റെ അഹ്ലുബൈത്തിൽപെട്ട ഒരാളെ അല്ലാഹു നിയോഗിക്കും. അദേഹത്തിന്റെ പേര് എന്റെ പേരിനോടും പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരിനോടും യോജിക്കും. ഭൂമി മുഴുവൻ അദ്ദേഹം നീതിയാൽ നിറക്കും ... ''(അബൂദാവൂദ്, ബൈഹഖി )

ഹുദൈഫ (റ) നിവേദനം ചെയുന്ന ഹദീസിൽ നബി (സ്വ) തങ്ങൾ മഹ്ദി ഇമാമിന്റെ ഓമനപ്പേര് അബു അബ്ദുള്ളാ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്...

യഥാർത്ഥ പേരുകൾ ഇങ്ങനെയൊക്കെയായിട്ടും ഇമാമിന് 'മഹ്ദി' എന്ന പേര് പറയപ്പടുന്നതിന് ഒന്നിലധികം വിശദീകരണങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. സന്മാർഗത്തിന് കരണക്കാരനായി വർത്തിക്കുന്നവൻ. മാർഗ നിർദേശം ലഭിക്കപ്പെട്ടയാൾ എന്നൊക്കെയാണ് " മഹ്ദി " എന്ന അറബി പദത്തിനർത്ഥം...

മറഞ്ഞുകിടക്കുന്ന നിരവധി കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ നിയുക്തനായത് കൊണ്ടാണെന്നു ഒരു വിഭാഗവും. ശാം പർവതത്തിൽ നിന്നും തൗറാത്തിന്റെ കോപ്പികൾ കണ്ടെടുക്കുകയും ജൂതൻമാരെ തൗറാത്തിലേക്ക് ക്ഷണിക്കുകയും അതുവഴി അവർക്കെല്ലാം ഹിദായത്തിന്റെ കാരണകാരനാവുകയും ചെയുന്നത് കൊണ്ടാണെന്നാണ് മറ്റൊരു വിഭാഗവും പറയുന്നത്....

നബി (സ്വ) തങ്ങളുടെ കുടുംബ പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുക....!!

ഖതാദ (റ) നിവേദനം :ഒരിക്കൽ ഞാൻ എന്റെ ഗുരുവര്യനും പ്രമുഖ പണ്ഡിതനുമായ ഹസ്‌റത്ത് സഈദിബ്നുൽ മുസയ്യബ് (റ)വിനോട് ചോദിച്ചു.
"മഹ്ദി സത്യമാണോ ?"

"അതെ സത്യമാണ്. "

"ആരിൽ നിന്നായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക ?"
"ഖുറൈശിൽ നിന്ന് "
"ഖുറൈശികളിലെ ഏത് വംശത്തിൽ നിന്നായിരിക്കും ?"
"ബനി ഹാശിമിൽ നിന്ന് "
"ബനി ഹാശിമിൽ ആരുടെ പരമ്പരയിൽ ?"
"അബ്ദുൽ മുത്തലിബിന്റെ മക്കളിൽ നിന്ന് "
"അബ്ദുൽ മുത്തലിബിന്റെ ഏത് മക്കളിൽ നിന്ന് ?"
"അലി (റ) വിന്റെയും ഫാത്തിമാ ബീവി (റ) യുടെയും മക്കളിൽ നിന്ന് "
" ഫാത്തിമയുടെ ഏത് മക്കളിൽ നിന്ന് ?"
"ഇനി ചോദ്യം നിർത്തുക ! ഇപ്പോയിത്രയും മതി !"

ഫാത്തിമാ ബീവിയുടെ മക്കളിൽ ഹസൻ (റ) വിന്റെ സന്താന പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുകയെന്നാണ് പ്രബലപക്ഷം. അതിന് തെളിവായി ഉദ്ദരിക്കുന്ന ഹദീസ് ഇപ്രകാരമാണ് ...

അഹമഷ് (റ)നിവേദനം : "ഒരിക്കൽ അലി (റ) തന്റെ പുത്രനായ ഹസൻ (റ)വിനെ നോക്കിക്കൊണ്ട്‌ പറഞ്ഞു :"എന്റെ ഈ പുത്രൻ നബി (സ്വ) തങ്ങൾ പറഞ്ഞതുപോലെ നേതാവാണ്. ഇദ്ദേഹത്തിന്റെ മുതുകിൽ നിന്ന് നബി (സ്വ) തങ്ങളുടെ അതേ പേരുള്ള ഒരാൾ പിറക്കാനിരിക്കുന്നു. ഭൂതലം മുഴുവൻ നീതി നിറക്കാനായി നിയോഗിക്കപ്പെട്ട വ്യക്തിയാണദ്ദേഹം "

അള്ളാഹുവിന്റ സിംഹം എന്ന വിളിപ്പേരുള്ള അലി (റ) തന്നെ നിവേദനം ചെയുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ് : ഒരിക്കൽ ഞാൻ നബി (സ്വ) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ ! ഇമാം മഹ്ദി നമ്മിൽ നിന്നാണോ ഇതരരിൽ നിന്നാണോ പുറപ്പെടുക ?"

നബി (സ്വ) തങ്ങൾ മറുപടി പറഞ്ഞു "നമ്മിൽ നിന്ന് തന്നെ " ...

ഇമാം മഹ്ദി (റ) എന്ന നവ യുഗകാലത്തിന്റെ സംരക്ഷണ നായകൻ. ഇമാം ഹസൻ (റ) വിന്റെ വംശപരമ്പരയിൽ ജന്മമെടുക്കുന്നതിന് ചരിത്രപരമായൊരു വസ്തുത കൂടിയുണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്...

തിരുനബി (സ്വ)തങ്ങളുടെ വഫാത്തിന് ശേഷം അബുബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നിവർ യഥാക്രമം ഖലീഫമാരായി ഭരണം നടത്തി. അലി (റ) ന്റെ വഫാത്തിന് ശേഷം പുത്രനായ ഹസൻ (റ) ആറു മാസക്കാലം പിന്നീട് സൽഭരണം കാഴ്ച്ചവെച്ചിട്ടുണ്ട്...

തനിക്ക് ശേഷം മുപ്പത് വർഷം സൽഭരണം നിലനിൽക്കുമെന്ന നബി (സ്വ) തങ്ങളുടെ ദീർഘ വീക്ഷണത്തിൽ ഇതും ഉൾപ്പെടുന്നു.
കാരണം, നാലു ഖലീഫമാരുടെ മൊത്തം ഭരണകാലം 29 വർഷവും 6മാസവുമാണ്...

ഹസൻ (റ) വിന്റെ 6മാസവും കൂടിചേരുമ്പോൾ നബി (സ്വ) തങ്ങൾ പറഞ്ഞത്പോലെ 30 വർഷം പൂർത്തിയായി...

ആറു മാസം നീണ്ടുനിന്ന സൽഭരണത്തിനു ശേഷം മുസ്‌ലിം ഐക്യം മാത്രം മുന്നിൽ കണ്ട്, താൻമൂലം സമുദായത്തിൽ ഒരു കുഴപ്പവുമുണ്ടാവരുതെന്ന് കരുതി, ഈ ലോകത്തെ യാതൊരു ലാഭവും ആഗ്രഹിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഉമവിയ്യ ഭരണകർത്താക്കളിൽ പ്രഥമനായ ബഹു : മുഹാവിയ (റ)വിന് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുക്കുകയായിരുന്നു ഇമാം ഹസൻ (റ)...

അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ഒരാൾ എന്തെങ്കിലും ഒന്ന് ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചതിനേക്കാൾ ഉത്തമമായത് അല്ലാഹു അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സന്താന പരമ്പരയിലോ നൽകുമെന്നുള്ള തിരു ഹദീസും ഇമാം ഹസൻ (റ)ആ സ്ഥാന ത്യാഗത്തിന് പകരമെന്നോണം അവസാന നാളിൽ മഹ്ദി ഇമാമിനെ നിയോഗിക്കുമെന്നാണ് ആലിമീങ്ങൾ അഭിപ്രായപ്പെടുന്നത് ...

ആ ത്യാഗത്തിന് പകരമായി മഹ്ദി ഇമാമിന്റെ നിയോഗം വഴി ഹസൻ (റ) വിന്റെ കാര്യത്തിലും സംഭവിക്കുന്നത് അതാണെന്ന് പറയാം ...!!!

തിരിച്ചറിയാനുള്ള അടയാളങ്ങൾ

മഹ്ദി ഇമാം രംഗപ്രവേശം ചെയ്താൽ മഹാനെ തിരിച്ചറിയാനുള്ള നിരവധി അടയാളങ്ങളും ലക്ഷണങ്ങളും നബി(ﷺ) തങ്ങൾ പഠിപ്പിച്ചുതന്നിട്ടുണ്ട്

സ്വഭാവത്തിൽ നബി(ﷺ) തങ്ങളോട് സാദൃശ്യമുണ്ടാവും എങ്കിലും രൂപത്തിലോ മുഖച്ഛായയിലോ നബി(ﷺ)യോട് സാദൃശ്യമുണ്ടാകില്ലെന്നാണ് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണുന്നത് .

നബി(ﷺ) തങ്ങളോളം വരില്ലെങ്കിലും സുന്ദരനായ ഒരു ചെറുപ്പക്കാരനായിട്ടായിരിക്കും ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക . ശാന്തതയും ഗാംഭീര്യവും ആ മുഖത്ത് നിന്ന് പ്രസരിക്കും .

ഹാരിസുബിന് മുഗീറ(റ) പറയുന്നു : ഞാൻ അബൂ അബ്ദില്ലാഹ് ഹുസൈൻ(റ)വിനോട് ചോദിച്ചു :-

"മഹ്ദി ഇമാമിനെ തിരിച്ചറിയുന്നതെങ്ങനെയാണ്...?"
"ശാന്തതയും ഗാംഭീര്യവും കൊണ്ട് !"

"മറ്റെന്തെങ്കിലും അടയാളങ്ങളുണ്ടോ...?"

"ഉണ്ട് ! ദീനിന്റെ വിധിവിലക്കുകൾ കൃത്യമായി അറിയുന്ന നല്ലൊരു പണ്ഡിതനായിരിക്കും ഇമാം മഹ്ദി (റ) . ജനങ്ങളെല്ലാം അദ്ദേഹത്തെ ആശ്രയിക്കും .എന്നാൽ അദ്ദേഹമാകട്ടെ , ആരെയും ആശ്രയിക്കില്ല."

മഹ്ദി ഇമാമിന്റെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അലി(റ) പറഞ്ഞതിങ്ങനെയാണ്.

"ഒത്ത ഉയരമുള്ള സുന്ദരനായൊരു ചെറുപ്പക്കാരൻ , തലമുടി ചുമൽ വരെ എത്തിയിട്ടുണ്ടാവും . മുഖത്ത് നിന്ന് വഴിഞ്ഞൊഴുകുന്ന പ്രകാശം താടിരോമങ്ങളുടെയും തലമുടിയുടെയും കടുത്തകറുപ്പിനെ അതിജയിക്കും"

ചെറുപ്പക്കാരനായ മഹ്ദി ഇമാം നിയുക്തനായാൽ അദ്ദേഹത്തെ അംഗീകരിക്കാൻ ജനങ്ങളിൽ ചിലർ ആദ്യമാദ്യം വൈമനസ്യം കാണിക്കുന്നതാണ് . കാരണം ജനങ്ങൾ വിചാരിക്കുന്നത് മഹ്ദി ഇമാംഒരുവയോവൃദ്ധനെന്നായിരക്കും .

അബൂ അബ്ദില്ലാഹ് ഹുസൈൻ (റ) പറയുന്നു : മഹ്ദി ഇമാം പ്രത്യക്ഷപ്പെടുന്ന ആദ്യഘട്ടത്തിൽ ജനങ്ങൾ അദ്ദേഹത്തെ അംഗീകരിക്കാൻ വിമുഖത കാണിക്കും .
കാരണം സൗഭാഗ്യവാനും സുന്ദരവുമായ ഒരു ചെറുപ്പക്കാരനായിട്ടായിരിക്കും ഇമാം മഹ്ദി രംഗത്തുവരിക .അവരെ സംബന്ധിച്ചിടത്തോളം വലിയൊരു വിപത്തായിരിക്കുമത് . കാരണം അവർ ധരിച്ചുവശായത് ഇമാം മഹ്ദി ഒരുവയോവൃദ്ധനാണെന്നായിരിക്കും .

തിളങ്ങുന്നനക്ഷത്രംപോലെയായിരിക്കും ഇമാം മഹ്ദിയുടെ മുഖം . നബി(സ്വ) തങ്ങൾ പറയുന്നു : എന്റെ സന്താന പരമ്പരയിലാണ് മഹ്ദി ഇമാം വരിക . അദ്ദേഹത്തിന്റെ മുഖം പ്രകാശിക്കുന്ന നക്ഷത്രം പോലെയായിരിക്കും . (അബൂനുഐം) .

വിശാലമായ നെറ്റിത്തടം , ഉയർന്ന മൂക്ക് , അറബികളുടേത് പോലെ വർണം , ഇസ്റാഈല്യരുടേത് പോലുള്ള ശരീരപ്രകൃതി . മുൻപല്ലുകൾക്കിടയിൽ അൽപം വിടവ് ,ആ വിടവിനിടയിലൂടെ പ്രകാശം പൊഴിയുന്നതായി തോന്നും . വില്ല് പോലെ വളഞ്ഞ നീണ്ട പുരികങ്ങൾ , പുരികങ്ങൾക്കിടയിൽ അൽപം അകലം ,അഥവാകൂട്ടു പുരികമല്ല .വിശാലമായ കണ്ണുകൾ , ഇടതൂർന്ന് നിൽക്കുന്ന കറുപ്പുള്ള താടി രോമങ്ങൾ. ഇരു കണ്ണുകളിലും സുറുമയിട്ടിരിക്കും.ഇതൊക്കെയാണ് മഹ്ദി ഇമാമിന്റെ ശരീര പ്രക്യതിയെന്ന് ഹദീസുകൾ സൂചിപ്പിക്കുന്നു. വിജ്ഞാനത്തിന്റെ കവാടമെന്ന് നബി(ﷺ) തങ്ങൾ വിശേഷിപ്പിച്ച അലി (റ)പറയുന്നത് നോക്കൂ..... !!!!

വിജ്ഞാനടത്തിന്റെ കവാടം അലി (റ) ഇമാം മഹ്ദിയെ കുറിച്ചു പറഞ്ഞ പ്രധാനകാര്യങ്ങൾ ഇവയാണ് :

ഇമാം മഹ്ദി (റ)മദീനയിൽ ജനിക്കും,

ബൈത്തുൽ മുഖദ്ദസിലേക്ക് ഹിജ്‌റ പോകും.
ഇടതൂർന്ന താടി, മുഖത്തു കറുത്തകല,
സുറുമയിട്ട വിശാലമായ കണ്ണുകൾ,
പ്രകാശം പൊഴിക്കുന്ന മുൻപല്ലുകൾ,
ഉയർന്ന മുക്ക്, വിശാലമായ നെറ്റിത്തടം,
ചുമലിൽ നബി (സ്വ) യുടെ ഖാത്തുമുന്നുബുവ്വത്ത് മുദ്ര പോലെ ഒരടയാളം ഉണ്ടാകും. ഇതെല്ലാം മഹ്ദി ഇമാമിനെ തിരിച്ചറിയാനുള്ള അടയാളങ്ങളിൽ പെടുന്നു...

''മഹ്ദി ഇമാമിന്റെ തുടകൾ മെലിഞ്ഞതും വയർ തടിച്ചതുമായിരിക്കും. വലത്തെ തുടയിൽ ഒരു മറുക് ഉണ്ടായിരിക്കും. മുൻപല്ലുകൾക്കിടയിൽ അൽപ്പം വിടവുണ്ടാകും. "

അബു ഉമാമ (റ) നിവേദനം :നബി (സ്വ)തങ്ങൾ പറഞ്ഞു : ഇമാം മഹ്ദിയുടെ നിറം അറബികളുടേതായിരിക്കും. ശരീരമാവട്ടെ, ഇസ്രഈല്യരുടേത് പോലെയും. വില്ല് പോലെ വളഞ്ഞ പരസ്പരം അകന്ന് നിൽക്കുന്ന നീണ്ട പുരികങ്ങൾ ഇമാം മഹ്ദിയെ സുന്ദരനാക്കും. വലത് കവിളിൽ ഒരു മറുകുണ്ടാകും. കത് വാനിൽ നിർമ്മിച്ച രണ്ട് കോട്ടുകൾ ധരിച്ചിട്ടുണ്ടാകും...

ഇസ്ലാം വിരോധികളുടെ അക്രമം കൊണ്ട് പൊറുതി മുട്ടിയ നിരാലംബരായ പാവപ്പെട്ട മനുഷ്യരുടെ, ലോക മുസ്ലിംങ്ങളുടെ എല്ലാ പ്രതീക്ഷയും മഹനായ ഈ നേതാവിലേക്കാണ്...

പ്രത്യക്ഷപ്പെടുന്നതെപ്പോൾ

ലോകാവസനത്തിന്റെ അടയാളങ്ങളായി നബി (ﷺ) തങ്ങൾ പഠിപ്പിച്ച പ്രധാനപ്പെട്ട പത്ത് കാര്യങ്ങളിൽ ആദ്യത്തേതാണ് മഹ്ദി ഇമാമിന്റെ പുറപ്പാടെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. നബിതങ്ങളുടെയും ഖുലഫാ ഉർറാശിദുകളുടെയുമെല്ലാം കാലം കഴിഞ്ഞ് എത്രയോ സംവത്സരങ്ങൾക്ക് ശേഷമായിരിക്കും ഇമാം മഹ്ദി വരുക. അതിനിടയിൽ ആക്രമികളും അധർമത്തിന്റെ വക്താക്കളുമായ ' നിരവധി ഭരണാധികാരികൾ കഴിഞ്ഞുപോകാനുണ്ട്...

നബി (ﷺ) തങ്ങൾ പറയുന്നു : എനിക്ക് ശേഷം ഭരണം നടത്തുക ഖലീഫമാരായിരിക്കും. പിന്നീട് അമീറുമാർ രംഗത്ത് വരും. പിന്നീട് ധിക്കാരികളും അഹങ്കാരികളുമായ ഒരു പറ്റം രാജാക്കന്മാർ ഭരണം ഏറ്റെടുക്കും. അതെല്ലാം കഴിഞ്ഞശേഷം എന്റെ കുടുംബത്തിൽ നിന്ന് ഇമാം മഹ്ദി പ്രത്യക്ഷപ്പെടും... (ത്വബ്റാനി)

മഹ്ദി ഇമാമിന്റെ വരവിന് മുമ്പായി നബിയാണെന്ന് വാദിച്ച് അറുപതിലധികം പെരുങ്കള്ളന്മാർ (ഒരു റിപ്പോർട്ടിൽ എഴുപതിലധികം എന്നുമുണ്ട് )രംഗത്ത് വരുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്...

ഇബ്നു ഉമർ (റ) നിവേദനം : നബി (ﷺ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടു : "എന്റെ സന്താന പരമ്പരയിൽ നിന്ന് ഇമാം മഹ്ദി പുറപ്പെടുന്നതു വരെ ലോകാവസാനം സംഭവിക്കുകയില്ല." താൻ പ്രവാചകനാണെന്ന് അവകാശവാദമുന്നയിക്കുന്ന അറുപത് വ്യാജന്മാർ രംഗത്ത് വന്ന ശേഷമല്ലാതെ ഇമാം മഹ്ദി പ്രത്യക്ഷപ്പെടുകയുമില്ല... (ഹാഫിള് അബൂ നുഐം)

ലോകാവസാനത്തിന് വളരെ അടുത്ത കാലത്താണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക. അബൂ ഉമാമ (റ) നിവേദനം : നബി (ﷺ) പറയുന്നു : "മുസ്ലിംകൾക്കും റോമക്കാർക്കുമിടയിൽ നാല് സന്ധിസംഭാഷണങ്ങൾ നടക്കും. അവയിൽ നാലാമത്തേത് പുരാതന റോമാചക്രവർത്തിയായ ഫിറഖ്ലിന്റെ (ഹിറാക്ലിയസ്) കുടുംബത്തിൽ പിറന്ന ഒരാളുടെ കാർമികത്വത്തിലായിരിക്കും നിർവഹിക്കപ്പെടുക. ആ സന്ധി ഏഴ് വർഷക്കാലം നീണ്ടുനിൽക്കും..."

അപ്പോൾ അബ്ദുൽഖൈസ് വംശജനായ മുസ്തൗരിദ് ബ്നു ജയലാൻ എന്ന് പേരുള്ള ഒരാൾ ചോദിച്ചു : "നബിയേ...! അന്ന് ജനങ്ങളുടെ ഇമാം ആരായിരിക്കും ...?"

നബി (ﷺ) തങ്ങൾ പറഞ്ഞു: "എന്റെ സന്താന പരമ്പരയിലെ ഇമാം മഹ്ദി, അദ്ദേഹം നാൽപതുകാരനായിരിക്കും. മുഖം ജ്വലിക്കുന്ന താരകം കാണുക്കെ പ്രശോഭിതമായിരിക്കും. അമൂല്യമായ നിധികൾ പലതും അദ്ദേഹം പുറത്തെടുക്കും. ശിർക്കിന്റെ പട്ടണങ്ങൾ ജയിച്ചടക്കും..."

സത്യം മരിക്കുകയും അനീതിയും അക്രമവും ആരങ്ങ് തകർക്കുകയും ചെയ്യുന്ന ഒരു കാലത്ത് ജനങ്ങൾ അശ്രദ്ധയിലായിരിക്കെയാണ് ഇമാം മഹ്ദി പുറപ്പെടുക...

നബി (ﷺ) പറയുന്നു : "അവസാനകാലത്ത് എന്റെ സമുദായത്തിന് ഭരണാധികാരികളിൽ നിന്ന് ശക്തമായ വിപത്തുകൾ വന്ന് ഭവിക്കും. ഇത് വരെ ആരും കേൾക്കുക പോലും ചെയ്യാത്ത കൊടിയ പരീക്ഷണത്തിന് മുസ്ലിങ്ങൾ വിധേയരാവും. വിശാലമായ ഭൂമി വളരെ ഇടുങ്ങിയതായി അവർക്കന്ന് അനുഭവപ്പെടും. അക്രമികളിൽ നിന്ന് വിശ്വാസികൾക്ക് അഭയം നൽകാൻ ആ നാളുകളിൽ ആരുമുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോഴാണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക... "(ഹാകിം)

"ശാമിൽ നിന്നാണ് അന്ത്യനാളിലെ കുഴപ്പങ്ങളെല്ലാം പുറപ്പെടുക. സജ്ജനങ്ങൾ അന്ന് കഠിന പരീക്ഷണങ്ങൾക്ക് വിധേയരാകും. പക്ഷേ, സ്വർണം അഗ്നിയിലിട്ട് ചൂടാക്കുന്നതുപോലെ വിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിന് മാറ്റ് വർദ്ധിക്കുകയാണ് ചെയ്യുക..."

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ശാമിനെയോ ശാമുകാരെയോ ഒരിക്കലും ആക്ഷേപിക്കരുതെന്ന് അലി (റ) പറഞ്ഞതായി കാണാം. മഹാൻ പറയുന്നു : "ശാമുകാരെ മൊത്തം നിങ്ങൾ ഭത്സിക്കരുത്. അവരിലെ അക്രമികളെ മാത്രം ആക്ഷേപിച്ചാൽ മതി. കാരണം ശാം നിവാസികളിൽ അല്ലാഹുവിന്റെ നിരവധി മഹാന്മാരായ ഔലിയാക്കളുണ്ട്. അങ്ങനെ ശാമിലെ കുഴപ്പങ്ങൾ പരിധിവിടുമ്പോൾ അല്ലാഹു ആകാശത്ത് നിന്ന് ശക്തമായ പേമാരിവർഷിപ്പിക്കും. അവരെല്ലാം വെള്ളത്തിൽ മുങ്ങിത്താഴും. വളരെ ദുർബലന്മാർ യുദ്ധത്തിന് വന്നാൽ പോലും അവർക്ക് മുമ്പിൽ ശാമുകാർ പരാജയപ്പെടും. പിന്നെയാണ് ഇമാം മഹ്ദി നിയോഗിക്കപ്പെടുക. അങ്ങനെ അദ്ദേഹം മുഖേന ശാമുകാർക്ക് ഐക്യവും ഐശ്വര്യങ്ങളും അല്ലാഹു തിരികെ നൽകും..."(ഹാകിം)

ഇതേ ആശയം സൂചിപ്പിക്കുന്ന മറ്റൊരു ഹദീസ് ഹസ്റത്ത് സഈദുബ്നുൽമുസയ്യബ് (റ) വിവരിക്കുന്നതിങ്ങനെയാണ്. "അന്ത്യനാളടുക്കുമ്പോൾ, ശാമിൽ വലിയ കുഴപ്പങ്ങളുണ്ടാകും.(നിസാര കാര്യങ്ങളുടെ പേരിൽ ) 'കുട്ടിക്കളി' പോലെയായിരിക്കും അതിന്റെ പ്രാരംഭം. പിന്നീടത് അതിവേഗം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കും. ഒരു സ്ഥലത്ത് കുഴപ്പം അടങ്ങുമ്പോഴേക്ക് മറ്റൊരു വശത്ത് കുഴപ്പങ്ങൾ പടർന്നുപിടിക്കും. അതങ്ങ് തീർന്ന് കിട്ടുകയില്ല, മഹ്ദി ഇമാം വന്ന ശേഷമല്ലാതെ...!"

പ്രവാചക വചനങ്ങൾ പുലരുകയാണ്. നമ്മൾ അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ശാമിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാകും. കുട്ടി കളി പോലെയായിരിക്കും അതിന്റെ പ്രാരംഭം. ഒരു സ്ഥലത്ത് കുഴപ്പം അടങ്ങുമ്പോൾ തന്നെ മറ്റൊരു വശത്ത് കുഴപ്പങ്ങൾ പടർന്ന് പിടിക്കും...

ശാമിന്റെ ഭാഗമായ ഇന്നത്തെ സിറിയയിൽ നാം കണ്ടു.! സിറിയൻ സർക്കാരിനെതിരെ നാല് വിദ്യാർത്ഥികൾ അവരുടെ വിദ്യാലയത്തിന്റെ ചുമരിൽ കുത്തി കുറിച്ചിട്ട പ്രധിഷേധ വാക്കുകളെ ചൊല്ലി സിറിയൻ സൈന്യം അവരെ അറസ്റ്റ് ചെയ്ത ആ രാത്രി തുടങ്ങിയ ആഭ്യന്തരകലാപം. ഇന്ന് സിറിയ പിന്നിട്ടു ഇറാഖ്, ലിബിയ, ഈജിപ്ത്...

ഇന്നിതാ യമനിൽ എത്തി നിൽക്കുന്നു ...

ലോക മുസ്ലിങ്ങൾ വിഷമത്തിലാണ്. എവിടെയും ഇര മുസ്ലിങ്ങൾ മാത്രം. മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ധൈര്യമുള്ള ഒരാളെയും കാണുന്നില്ല.
പ്രവാചകൻ (സ്വ) പറഞ്ഞ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന നീതിയുടെ വിമോചകൻ എവിടെ ...? ലോകം പ്രാർത്ഥനയിലാണ്. കാലം കൊതിക്കുന്ന യുഗ പുരുഷൻ ഇമാം മഹ്ദി (റ) വേണ്ടി...

മുഹമ്മദുബ്നു സാമിത് (റ)പറയുന്നു "ഞാൻ അബു അബ്ദില്ലാഹ് ഹുസൈൻ (റ)വിനോട് ചോദിച്ചു.

"മഹ്ദി ഇമാം പ്രത്യക്ഷപെടുന്നതിന്റെ മുമ്പായി സംഭവിക്കാൻ പോകുന്ന അടയാളങ്ങൾ ഒന്ന് പറയാമോ ... ?"
"അതെ !"

"എങ്കിൽ പറയൂ ... എന്തൊക്കെയാണവ ...?"

"അബ്ബാസികളുടെ നാശം, (രാജാക്കന്മാർ )സുഫിയാനി പുറപ്പെടൽ, മരുഭൂമിയിൽ വലിയൊരു വിഭാഗം അയ്‌ത്തപ്പെടൽ "

"അതിനെല്ലാം കുറെ കാലമെടുക്കുമെന്ന് തോന്നുന്നു ?"

"ഇല്ല ! അതെല്ലാം മാലാമണികളെപ്പോലെയാണ്. ഒന്നിന് പിറകെ മറ്റൊന്ന് എന്ന നിലയിൽ അവ വരുന്നതാണ് ... "

പിൽക്കാലത്ത് വരാനിരിക്കുന്ന വ്യാപകമായ കുഴപ്പങ്ങൾ നബി (ﷺ) തങ്ങൾ ദീർഘദർശനം ചെയ്തിട്ടുണ്ട്...

അബൂസഈദിൽ ഖുദ്രി(റ) നിവേദനം :- നബി (ﷺ) തങ്ങൾ പറഞ്ഞു : "എനിക്ക് ശേഷം നിരവധി കുഴപ്പങ്ങൾ സംഭവിക്കാനിരിക്കുന്നു. അവയിലൊന്നാണ് ഫിത്തുൽഅഹ്ലാസ് (ഒട്ടകത്തിന്റെ മുതുകിൽ വിരിക്കപ്പെടുന്ന വസ്ത്രങ്ങൾക്കാണ് 'ഹൽസ്' എന്ന് പറയുക. അതിന്റെ ബഹുവചനമാണ് അഹ്ലാസ്. ഒരിക്കലും ഒഴിവാക്കാത്ത, നീണ്ടുകിടക്കുന്ന കുഴപ്പങ്ങളായത് കൊണ്ടാണ് അവ ഈ പേരിൽ അറിയപ്പെടുന്നത് ). പിന്നീട് വിദ്വേഷങ്ങളും തർക്കങ്ങളും ഉടലെടുക്കും. ഓരോന്ന് തീരുമ്പോഴേക്കും അതിനേക്കാൾ വലിയത് ഉടലെടുത്തിട്ടുണ്ടാവും...

അറബികളുടെ ഒരു വീട്ടിൽപ്പോലും കുഴപ്പങ്ങൾ പ്രവേശിക്കാതിരിക്കില്ല. ഒരു മുസ്ലിമും അതിന്റെ തിക്തഫലം അനുഭവിക്കാതെ പോവുകയുമില്ല. ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത് വരെ അത് തുടരുന്നതാണ് "(മസ്വാബീഹ്)

ഇറാഖിലെ പട്ടണമായ കൂഫയിലെ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)വിന്റെ വീട്ടിനടുത്തുള്ള മസ്ജിദിന്റെ ചുമരുകളും മതിലുകളും തകർക്കപ്പെടുന്നതും കൂഫക്കും ഹിറാക്കുമിടയിലുള്ള സ്ഥലത്ത് കൊലപാതകങ്ങൾ അരങ്ങേറുന്നതും ഇമാം മഹ്ദി പുറപ്പെടാറായി എന്നതിന്റെ മറ്റൊരു ലക്ഷണമാണ്...

അബൂ അബ്ദുല്ലാഹ് (റ) പറയുന്നു : "കൂഫാ പട്ടണത്തിൽ സ്വഹാബിവര്യനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)വിന്റെ വീടിനോട് ചേർന്ന് നിൽക്കുന്ന പള്ളികളുടെ മതിലുകളും ചുവരുകളും തകർക്കപ്പെട്ടാൽ ആ ജനവിഭാഗത്തിന് അധികാരം നഷ്ടപ്പെടും. പിന്നീട് ശാമുകാർ വലിയ കുഴപ്പത്തിലകപ്പെടും. ഒരു രക്ഷക്ക് വേണ്ടി അവർ മാർഗ്ഗമന്വേഷിക്കും. പക്ഷേ, അവർക്കത് ലഭിക്കില്ല. അതിന് ശേഷം കൂഫാക്കും ഹിറാക്കുമിടയിൽ കൊലപാതകങ്ങൾ നടക്കും. അതും കഴിഞ്ഞാണ് ഇമാം മഹ്ദി രംഗത്തുവരിക" ( ഉഖദുദ്ദുറർ)

അത്യധികം കുഴപ്പങ്ങൾ നിറഞ്ഞ ഒരു ഘട്ടത്തിലായിരിക്കും ഇമാം മഹ്ദി നിയുക്തനാവുക എന്നതിന് വേറെയും നബിവചനങ്ങൾ തെളിവായുണ്ട്. മതപരവും ഭൗതികപരവുമായ ഫിത്നകളുടെ ഗൗരവം കാരണം ജനങ്ങൾ മരണം പോലും കൊതിച്ചുപോകുന്ന അവസ്ഥ ആ നാളുകളിൽ സംജാതമാകും. നിരാശയും പ്രയാസവും മനോവിഷമവുമെല്ലാം കാരണം വിശ്വാസികൾ ആകെ മനസ്സ് തകർന്നിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി, പ്രതീക്ഷയുടെ തിരിനാളവുമായി ഇമാം മഹ്ദി രംഗത്ത് വരിക ...

ഇമാം അബു ജഹഫർ (റ) പറയുന്നു : "തുടരെത്തുടരെയുണ്ടാകുന്ന ഭൂചലനങ്ങൾ, വിവിധ രൂപത്തിലുള്ള ആപത്തുകൾ, കുഴപ്പങ്ങൾ, ആയിരങ്ങൾ മരിച്ചു വീഴുന്ന പ്ലേഗ് രോഗം, അറബികൾക്കിടയിൽ നടക്കുന്ന ശക്തവും രക്തപങ്കിലവുമായ യുദ്ധങ്ങൾ, ജനങ്ങൾക്കിടയിലെ അതിശക്തമായ ഭിന്നിപ്പ്, വിഘടന വാദങ്ങൾ, എന്നിവയിലെല്ലാം മനം തകർന്ന് ജീവിക്കുന്നവർ മരണം പോലും കൊതിച്ചുപോകുന്ന ഒരു ദുർഘട ഘട്ടത്തിലാണ് ഇമാം മഹ്ദി വെളിപ്പെടുക."

എല്ലാ പ്രതീക്ഷകളും അസ്തമിച്ച _അത്യധികം നിരാശാജനകമായ ആ വിപൽഘട്ടത്തിൽ മഹ്ദി ഇമാമിന്റെ വരവോടെ എല്ലാ പ്രയാസങ്ങളും തീരും. എല്ലാവർക്കും ആശ്വാസം ലഭിക്കും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുകയും ചെയ്യും...

മഹ്ദി ഇമാമിന്റെ ആ കാലം എത്തിച്ചവർക്കാണ് സർവ വിധ മംഗളങ്ങളും.. !!
അന്ന് മഹ്ദി ഇമാമിനെ എതിർക്കുകയും അദേഹത്തിന്റെ കൽപ്പനകളെ ധിക്കരിക്കുകയും ചെയുന്നവർക്കാണ് എല്ലാവിധ നാശനഷ്ടങ്ങളും "(കിതാബുൽ ഫിതൻ)

ചുരുക്കത്തിൽ (അബ്ബാസിയ ഖിലാഫത്തിന്റെ തകർച്ചക്കു ശേഷം)ഏറെ നാളായി മുസ്‌ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ഇമാം മഹ്ദിയുടെ വരവോടെ സന്തോഷത്തിനും സുഖത്തിനും വഴിമാറുക ...

അബുകബീൽ (റ)നിവേദനം : അലി (റ) പറയുന്നു :"അബ്ബാസിന്റെ സന്താന പരമ്പരയിൽ അധികാരമുള്ളിടത്തോളം കാലം ജനങ്ങൾ ക്ഷേമത്തിലും സന്തോഷത്തിലുമായിരിക്കും. അവരുടെ ഭരണം അവസാനിച്ചാലോ, പിന്നീട് മുസ്‌ലിംകൾ കുഴപ്പത്തിലാകും. ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത് വരെ അത് തുടരുകയും ചെയ്യും. (കിതാബുൽ ഫിത്തന് )

ഇമാം മഹ്ദിയുടെ ആഗമനത്തിന് തൊട്ടുമുമ്പായി അഹ്ലു ബൈത്താകുന്ന തിരുനബി (സ) കുടുംബം കൊടിയ പീഡനങ്ങൾക്ക് വിധേയരാകുമെന്ന് ചില ഹദീസുകളിൽ കാണുന്നുണ്ട്. നബി കുടുബത്തിലെ അംഗങ്ങളെ ശത്രുതാ മനോഭാവത്തോടെ കാണുകയും അധികാരത്തിന്റെ ഹുങ്കിൽ അവരെ അടിച്ചമർത്തുകയും ചെയ്യും...

നബി കുടുബത്തോടുള്ള അന്ധമായ വിരോധം കാരണം. മുഹമ്മദ്‌, അഹ്മദ്, അലി, ഹംസ, ഹസൻ, ഹുസൈൻ, ഫാത്തിമ, റുഖിയ : എന്നീ പേരുകളുള്ള കുട്ടികൾ വരെ ക്രൂരമായി പീഡിപ്പിക്കപ്പെടും. നബി കുടുബത്തിലെ ഗർഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത കാലമായിരിക്കും അത്. അക്കാലത്താണ് നബി കുടുബത്തിന്റെ രക്ഷകൻ കൂടിയായി ഇമാം മഹ്ദി രംഗത്തുവരിക ...

മുസ്‌ലിം ഐക്യത്തിന്റെ വക്താവ് .

മഹ്ദി ഇമാം പുറപ്പെടാറായി എന്നതിന്റെ പ്രധാന അടയാളങ്ങളിലൊന്നാണ് ഡമസ്കസിന്റെ ഭാഗത്ത്‌ നിന്ന് പുറപ്പെടുന്ന ചില പതാകകൾ...

കഹബുൽ അഹ്ബാർ (റ) പറയുന്നു : "ശാമിലെ ഡമസ്കസ് ഭാഗത്ത്‌ നിന്ന് ചില പതാകകൾ മുന്നോട്ട് വരുന്നതാണ് ഇമാം മഹ്ദിയുടെ ആഗമനം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ ഒരു പ്രധാന ലക്ഷണം. അവരുടെ മുൻനിരയിൽ 'കിന്ദ ' ഗോത്രക്കാരനായ ഒരു മുടന്തൻ നിലയുറപ്പിച്ചിരിക്കും. പാശ്ച്യാത്യർ ഈജിപ്തിന്റെ മേൽ ആധിപത്യം സ്ഥാപിച്ചാൽ അന്ന് ശാം നിവാസികൾക്ക് ഭൂമിയുടെ ഉൾവശമായിരിക്കും നല്ലത്..."
(സുനനുബ്നി സഈദ് )

ഇവിടെ ഭൂമിയുടെ ഉൾവശം നല്ലതാണെന്നതിന്റെ വിവക്ഷ ജീവിതത്തേക്കാൾ നല്ലത് മരണമാണെന്നതാണ്. ഇതേ ആശയം സൂചിപ്പിക്കുന്ന ഒരു ഹദീസ് ഇമാം ഔസാഈ (റ) യും നിവേദനം ചെയ്തതായി കാണാം. അതിപ്രകാരമാണ് : 'മഞ്ഞ നിറത്തിലുള്ള പതാകകളും വഹിച്ചു കൊണ്ട് ചിലർ ഈജിപ്തിലേക്ക്‌ പ്രവേശിച്ചാൽ ശാമുകാർക്ക് പിന്നീട് നല്ലത് ഭൂമിക്ക് താഴെ ഒരു മാളം നിർമ്മിച്ച് അതിൽ കഴിഞ്ഞുകൂടുന്നതാണ് ... (സുനനുബ്നി സഈദ് ).

കറുത്ത പതാകകൾ ഏന്തിക്കൊണ്ട് വരുന്ന ഒരു സംഘത്തിന് പിന്നാലെയാണ് മഹ്ദി ഇമാം വരികയെന്നും, മഹ്ദി ഇമാം രംഗത്ത് വന്നാൽ എന്ത് പ്രയാസം സഹിച്ചും അദ്ദേഹത്തെ സമീപിച്ച് ബൈഅത്ത് ചെയ്യണമെന്നും നബി (സ്വ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട് ...

ഇസ്ലാമിൽ കറുത്ത നിറത്തിന്റെ പ്രസക്തി എന്താണ് ? ചരിത്രത്തിലും, വർത്തമാന സാഹചര്യങ്ങളിലും, ഭാവിയിലേക്കുള്ള സൂചകങ്ങളിലും അതിന്റെ പ്രാധാന്യം എന്താണ് ...?. ഇതേക്കുറിച്ചു പലരും പലനിലക്കും അനേഷിച്ചു. ഉത്തരം നബി (സ്വ) യുടെ തിരുവാക്യങ്ങളായ ഹദീസ് തന്നെ...

കറുത്ത പതാക

വർത്തമാന കാലത്ത് ഇസ്ലാമിനും ലോക മുസ്ലിങ്ങൾക്കും ഏറ്റവും അധികം ചീത്തപ്പേരുണ്ടാക്കിയ ഇറാഖിലെ (ISIS)-(ഇസ്ലാമിക്‌ സ്റ്റേറ്റ് )എന്ന ഭികരസംഘടന. അവരുടെ കറുത്ത കൊടിയും വേഷവിധാനവുമായിരുന്നു ചർച്ചകളിലെ കേന്ദ്രബിന്ദു...

മക്കാ വിജയദിനത്തിൽ നബി (സ്വ) അണിഞ്ഞിരുന്ന കറുത്ത തലപ്പാവാണത്രെ ഇസിസിന്റെ 'ഖലീഫ'ക്കു മാതൃക ! 

ഇമാം മഹ്ദി (റ)ന്റെ അടുത്ത പിന്തുണക്കാരുടെ വേഷമായ കറുപ്പിനെയും ഈ ഭീകരസംഘടന ഉപയോഗിക്കുന്നത്, ഞങ്ങൾ ഇമാം മഹ്ദിയുടെ ആൾക്കാർ ആണെന്ന് വരുത്തി തീർക്കാൻ വേണ്ടി മാത്രമാണ്...

അമേരിക്കയുടെയും ഇസ്രാഈലിന്റെയും നേതൃത്വത്തിൽ ഉള്ള ദജ്ജാലിന്റെ വ്യവസ്ഥയോട് ഏറ്റുമുട്ടുന്ന വീരദ്യോതകളാണെന്ന് ഇവർ സ്വയം ഉദ്‌ഘോഷിക്കുന്നു. ഇമാം മഹ്ദിയുടെ പട്ടാളം തങ്ങളാണെന്ന് ഇവർ നിരന്തരം വീമ്പടിക്കാറുമുണ്ട്...

എന്നാൽ നമ്മൾ മനസിലാക്കുക...! ഇസ്‌ലാമിക ചരിത്രത്തെയും മുത്തു റസൂൽ (സ്വ)യുടെ വാഗ്‌ദാനങ്ങളെയും കുട്ടു പിടിച്ച് ഞങ്ങൾ ഇസ്‌ലാമിന്റെ വക്താക്കളാണ് എന്ന് സ്വയം പറയുന്ന (ISIS)എന്ന ഭികരസംഘടനക്ക് പരിശുദ്ധ ഇസ്‌ലാമുമായോ, അല്ലാഹുവിന്റെ റസൂൽ (സ്വ)യുമായോ, ഇനി ഈ ലോകത്ത് വരാനിരിക്കുന്ന സയ്യിദ് ഇമാം മഹ്ദിയുമായോ, യാതൊരു ബന്ധവും ഇല്ല എന്ന നഗ്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്...

ഇവിടെയാണ് പ്രവാചകവചനങ്ങൾ നമ്മുക്ക് വഴികാട്ടിയാകുന്നത് ...

സൗബാൻ (റ) നിവേദനം : നബി (സ്വ) പറയുന്നതായി ഞാൻ കേട്ടു :"നിങ്ങളുടെ നിധിക്കരികിൽ വെച്ച് അത് കൈവശപ്പെടുത്താനായി മൂന്ന് പേർ പരസ്പരം ഏറ്റുമുട്ടും. ആ മൂന്നുപേരും ഖലീഫമാരുടെ മക്കളായിരിക്കും. പക്ഷെ അവരിൽ ഒരാൾക്കും അത് കൈവശപ്പെടുത്താനാവില്ല. പിന്നീട് കിഴക്കുനിന്ന് ചില കറുത്തപതാകകൾ പ്രത്യക്ഷപ്പെടും. അവർ ഖലീഫമാരുടെ മക്കൾക്കെതിരെ ഘോരമായി യുദ്ധം ചെയ്യും. പിന്നീട് അല്ലാഹുവിന്റെ പ്രതിനിധിയായി ഇമാം മഹ്ദി രംഗപ്രവേശനം ചെയ്യും. ഇമാം മഹ്ദിയെക്കുറിച്ചു നിങ്ങൾ കേട്ടാൽ നിങ്ങളദ്ദേഹത്തെ ബൈഅത്ത് ചെയ്യുക ". (ഇബ്നു മാജ)

മേൽ വിവരിച്ച ഹദീസിൽ പരാമർശിച്ച ഖലീഫയുടെ മൂന്നുമക്കൾ തങ്ങളുടെ പിതാക്കളെപോലെ അധികാരം വേണമെന്ന് ആഗ്രഹിക്കുക. അതിന് വേണ്ടിയവർ യുദ്ധം ചെയുക. പക്ഷെ, അതാർക്കും ലഭിക്കുകയില്ലെന്ന് വേറെ കാര്യം...

'നിങ്ങളുടെ നിധികൾ' എന്ന നബിവചനത്തിന്റെ ഉദ്ദേശ്യം കഅ്‌ബാലയത്തിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളാണെന്നും, രാജ്യത്തിന്റെ ഭരണമാണെന്നും, യൂഫ്രട്ടീസ് നദിയിൽ മറഞ്ഞു കിടക്കുന്ന നിധി കുംഭങ്ങളാണെന്നും എന്നതിൽ ഹദീസ് വ്യാഖ്യാതാക്കൾ ഭിന്നാഭിപ്രായക്കാരാണ്. എല്ലാം ശരിയാവാനും സാധ്യതയുണ്ട്. ആദ്യം ഭരണം പിടിച്ചെടുത്താൽ പിന്നീട് മറ്റുള്ളവ സഭാവികമായും എളുപ്പമാണല്ലോ ...
മഹ്ദി ഇമാം വരുന്നതോടെ മുസ്‌ലിം സമൂഹത്തിന് വലിയ ഗുണങ്ങൾ ലഭിക്കുന്നതാണ്. പ്രധാനമായും ഭിന്നിച്ഛ് വിഘടിച്ചു നിൽക്കുന്ന വിശ്വാസി സമൂഹം ഇമാം മഹ്ദിയുടെ വരവോടെ ഒരൊറ്റ നേതാവിന് കീഴിൽ സംഘടിത ശക്തിയായി മാറും. ഐക്യമാണല്ലോ ഏറ്റവും വലിയ അനുഗ്രഹം. അതിന് പുറമെ രാജ്യത്ത് നീതിപൂർവമായ ഭരണം നടക്കും. ക്ഷേമവും ഐശ്വര്യവും കളിയാടും...

അബു അബ്ദുല്ലഹ് (റ)പറയുന്നു : എന്റെ പിതാവ് അലി (റ) എന്നോട് പറഞ്ഞു : "വിശ്വാസികൾ പരസ്പരം കൈയൊഴിയുക, ചിലർ മറ്റു ചിലരുടെ പേരിൽ കുഫ്‌റും ശിർകുമാരോപിക്കുക, പരസ്പരം ശാപ വാക്കുകൾ ചൊരിയുക എന്നീ കാര്യങ്ങൾ സംഭവിക്കുന്നത് വരെ നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യം അഥവാ മഹ്ദി ഇമാമിന്റെ ആഗമനം സംഭവിക്കില്ല... "

ഞാൻ ചോദിച്ചില്ല :"പിതാവേ അക്കാലത്ത് വല്ല ഗുണവും ഉണ്ടാകുമോ ...?"

പിതാവ് പറഞ്ഞു :"എല്ലാ ഗുണങ്ങളും അക്കാലത്താണുണ്ടാകുക. കാരണം മഹ്ദി ഇമാമിന്റെ വരവോടെ മുസ്‌ലിം സമൂഹത്തിലെ പ്രശ്നങ്ങളും ഭിന്നിപ്പുകളുമെല്ലാം തീരും ..."

മുസ്‌ലിം സമൂഹം അനുഭവിച്ചുവരുന്ന നിരാശയ്ക്കും ഇച്ഛാഭംഗത്തിനും പീഢനങ്ങൾക്കുമെല്ലാം അറുതി വരുത്താനായി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇമാം മഹ്ദി നിയോഗിക്കപ്പെടുമ്പോൾ മഹ്ദിയെ അംഗീകരിക്കാത്തവർക്കും അനുസരിക്കാത്തവർക്കും വലിയ നാശമായിരിക്കും ഫലം...

മഹ്ദിയെ അംഗീകരിക്കുകയും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നബി (സ്വ) തങ്ങൾ മംഗളം നേർന്നിട്ടുമുണ്ട് ...

മഹ്ദി ഇമാം വരുന്നതിന് മുമ്പ് ചില മാരക രോഗങ്ങളും മുൻകാല സമുദായങ്ങളുടെ ചരിത്രം അനുസ്മരിപ്പിക്കും വിധം ചില പ്രത്യേക ശിക്ഷകളും വരുമെന്നും ഹദീസിൽ കാണാം ...

അലി (റ)പറയുന്നു :"മഹ്ദി ഇമാം വരുന്നതിന് മുമ്പ് ചുവന്ന മരണവും, കാലത്തും അകാലത്തുമായി രക്ത വർണ്ണത്തിലുള്ള വെട്ടുക്കിളി (ജാറദ ) ശല്യവുമുണ്ടാകും.

ചുകന്ന മരണമെന്നാൽ രക്തരൂക്ഷിത യുദ്ധമാണ്. വെളുത്ത മരണമെന്നാൽ പ്ലേഗ് മൂലമുണ്ടാകുന്ന മരണവും ...

മഹ്ദി ഇമാം പ്രത്യക്ഷപ്പെടുന്ന മാസവും ദിവസവും മുൻഗാമികളായ പണ്ഡിതമഹത്തുക്കൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അബു ജഹ്ഫർ (റ) പറയുന്നു :

"ഇമാം മഹ്ദി പ്രത്യേക്ഷപ്പെടുക ഒരു ആശുറാഹ് ദിവസത്തിലായിരിക്കും (ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിലെ പത്താം ദിവസമാണ് ആശുറാഹ് ദിവസം) അന്നൊരു ശനിയാഴ്ച്ചയായിരിക്കും. കഅബാലയത്തിനടുത്ത് വെച്ചായിരിക്കും ജനങ്ങൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്യുക..."

وعن أبي خعفر رضي اللّه عنه ك..:يضهر المهدي في يوم عاشورء ، و هو اليوم الذي كتل فيه ا لحسين بن علي،رضي اللّه عنهما،وكأني به يوم السبت العاشر من المحرما،كايم بين الركن والمكم.

 മഹ്ദി ഇമാമിന് വഴിയൊരുക്കുന്നവർ

ഇമാം മഹ്ദിയുടെ ആഗമനത്തിന് മുമ്പ് തന്നെ മഹ്ദി ഇമാമിന് വഴിയൊരുക്കുന്ന നിരവധി സംഭവവികാസങ്ങൾ ലോകത്ത് നടക്കുന്നതാണ്...
അതെല്ലാം കഴിഞ്ഞ് ഒരുവേള മഹ്ദിയെക്കുറിച്ചെല്ലാവരും നിരാശരാകുന്ന ഒരു ഘട്ടത്തിലാണ് ഇമാം മഹ്ദി പ്രത്യേക്ഷപ്പെടുക...

ഇബ്നു അബ്ബാസ് (റ)പറയുന്നു :"കനത്ത നിരാശയ്ക്ക് ശേഷമാണ് ഇമാം മഹ്ദി പുറപ്പെടുക. എത്രത്തോളമെന്നാൽ, ജനങ്ങളിൽ ചിലർ പറയുക പോലും ചെയ്യും : ഇനി മഹ്ദിയില്ലെന്ന്. "

ഇമാം മഹ്ദി രംഗത്ത് വരുമ്പോൾ സഹായിക്കാനും പിന്തുണക്കാനുമായി നിരവധി പേർ രംഗത്തുണ്ടാകും...

" ശാം"നിവാസികളായിരിക്കും അവരിൽ ഭൂരിഭാഗവും. അവർ മുന്നൂറ്റി അല്ലെങ്കിൽ, മുന്നൂറ്റി പതിനഞ്ചു പേരായിരിക്കും. ശാമിൽ നിന്ന് പുറപ്പെട്ട് മക്കയിലെത്തി ഇമാം മഹ്ദിയെ സ്വഫാ പർവതത്തിനടുത്തുള്ള വീട്ടിൽ നിന്നവർ രംഗത്ത് കൊണ്ടുവരും...

അന്ത്യനാളിൽ ഇമാം മഹ്ദി പ്രത്യേക്ഷപ്പെടുന്നത് സ്വഫാ പർവതത്തിനടുത്തുള്ള ഒരു വീട്ടിൽ വെച്ചായിരിക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്...

മഹ്ദി ഇമാമിന്റെ സഹായികൾ ഖുറാസാനിൽ നിന്നാണ് വരികയെന്ന് ഇമാം ഇബ്നു മസ്ഊദ് (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ കാണുന്നുണ്ട് ...
ശാമിന്റെ ഒരു ഭാഗമാണ് ഖുറാസാൻ ... 

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു :

"ഒരിക്കൽ ഞങ്ങൾ നബി (സ്വ)തങ്ങളെ സന്ദർശിക്കാനായി ചെന്നു. അന്ന് വളരെ സന്തുഷ്ടനായാണ് നബി (സ്വ)തങ്ങൾ ഞങ്ങൾക്ക് മുമ്പിലെത്തിയത്. അവിടുത്തെ മുഖത്തു നിന്ന് തന്നെ ആ സന്തോഷം ഞങ്ങൾക്ക് വായിച്ചെടുക്കാമായിരുന്നു. അന്ന് ഞങ്ങൾ എന്തെല്ലാം ചോദിച്ചുവോ അതിനെല്ലാം അവിടുന്ന് മറുപടി പറഞ്ഞു കൊണ്ടിരുന്നു. സംസാരത്തിനിടയിൽ നബി (സ്വ) തങ്ങളുടെ പൗത്രന്മാരായ ഹസൻ ഹുസൈൻ (റ) അടങ്ങുന്ന ഒരു സംഘം ഞങ്ങൾക്കു മുമ്പിലൂടെ കടന്നുപോയി. അവരെ കണ്ടപ്പോൾ നബി (സ്വ)തങ്ങൾ അവരുടെ ഭാവിയെ കുറിച്ച് പറയാൻ തുടങ്ങി. അപ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... "

ഞങ്ങൾ ചോദിച്ചു :"അള്ളാഹുവിന്റെ ദൂതരെ, അങ്ങേക്ക് എന്തേ വിഷമമുള്ളത് പോലെ തോന്നുന്നുവല്ലോ ...?''

ഉടനെ നബി (സ്വ)തങ്ങൾ പറഞ്ഞു : അല്ലാഹു എന്റെ കുടുബത്തിന് ഇഹലോകത്തേക്കാൾ പരലോകത്തെ തെരഞ്ഞെടുത്തിരിക്കുന്നു. എനിക്ക്‌ ശേഷം എന്റെ കുടുംബം വിവിധ രാജ്യങ്ങളിൽ വെച്ച് കൊടിയ പീഡനങ്ങൾക്കും ക്രൂര മർദ്ദനങ്ങൾക്കും വിധേയരാകും. അവർക്ക് ന്യായമായ അവകാശങ്ങൾ പോലും നൽകപ്പെടില്ല. അവസാനം കിഴക്ക് ഭാഗത്ത്‌ നിന്ന് ഒരു പറ്റം കറുത്ത പതാകകൾ പുറപ്പെടും. അവർ ഹഖിന് വേണ്ടി പടപൊരുതും. വിജയം വരിക്കുകയും ചെയ്യും... അന്ന് നിങ്ങളോ നിങ്ങളുടെ പിൻഗാമികളോ ഉണ്ടെങ്കിൽ എന്റെ കുടുബാംഗമായ ഇമാമിനെ സമീപിക്കുക. അത് മഞ്ഞിന് മുകളിൽ ഇഴഞ്ഞു നിങ്ങിയിട്ടായിരുന്നാലും ശരി. കാരണം സന്മാർഗ്ഗത്തിന്റെ പതാകകളാണത്. അത് എന്റെ കുടുബാംഗമായ ഒരാൾക്ക് നൽകപ്പെടും...!"

മഹ്ദി ഇമാമിന്റെ സഹായികൾ പതാകയും കൈയിൽ പിടിച്ചാണ് വരിക. പതാകയുടെ നിറം കറുപ്പായിരിക്കും. "സന്മാർഗത്തിന്റെ" പതാകകളായിരിക്കും അവ...!

എന്ത് പ്രയാസങ്ങൾ സഹിച്ചും മുസ്ലിംങ്ങൾ ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യാൻ തയാറാവണമെന്ന് ചുരുക്കം... !

കിഴക്ക് നിന്ന് പുറപ്പെടുന്ന ഒരു വിഭാഗം ജനങ്ങളാണ് ഇമാം മഹ്ദിക്ക് വഴിയൊരുക്കുകയെന്ന് വ്യക്തമായിതന്നെ ഹദീസുകൾ സൂചിപ്പിക്കുന്നു..!

അബ്ദുല്ല (റ) നിവേദനം : നബി (സ്വ) തങ്ങൾ പറഞ്ഞു :"മശ്‌രിക് (ഖുറാസാൻ )ൽ നിന്ന് ഒരു വിഭാഗം ജനങ്ങൾ പുറപ്പെടും. അവരാണ് മഹ്ദി ഇമാമിന് വഴിയൊരുക്കുക "(ബൈഹഖി. ഇബ്നു മാജ )

അല്ലാഹുവിന്റെ പ്രധിനിധിയെന്നാണ് നബി (സ്വ) തങ്ങൾ ഇമാം മഹ്ദിയെ പരിചയപ്പെടുത്തിയത്. നിരവധി ഹദീസുകൾ ആ വിഷയത്തിൽ ഉണ്ട് അവയിലൊന്ന് ഇങ്ങനെയാണ്..!

"ഖുറാസാനിൽ നിന്ന് കറുത്ത കൊടികൾ പുറപ്പെട്ടത് കണ്ടാൽ നിങ്ങൾ മഞ്ഞു കട്ടകളുടെ മേൽ ഇഴഞ്ഞ് നീങ്ങിയിട്ടാണെങ്കിലും ശരി അവരുടെ കൂടെ ചേരുക. കാരണം അല്ലാഹുവിന്റെ ഖലീഫ ഇമാം മഹ്ദി അവരിലുണ്ടാകും. മഹ്ദി ഇമാമിന് വഴിയൊരുക്കുന്നവർ അവരാകുന്നു "..!

ഇമാം മഹ്ദിക്ക് വഴിയൊരുക്കുകയും മഹ്ദി ഇമാം പുറപ്പെടുമ്പോൾ അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്യുന്ന ആ വിഭാഗത്തിന്റെ സ്വഭാവഗുണങ്ങളും മനസിലാക്കേണ്ടതുണ്ട്. അൽ ഹാഫിള് അബു നുഐം (റ) ഉദ്ദരിക്കുന്ന ഹദീസിൽ ആ കാര്യം വിശദീകരിക്കപ്പെട്ടതായി നമുക്ക് കാണാം...!

"പകൽ സമയത്ത് അവർ സിംഹങ്ങളെപ്പോലെയായിരിക്കും. അഥവാ യുദ്ധ രംഗത്ത് അവർ ധീരൻമാരായി നിലകൊള്ളും. അതേ സമയം രാത്രി കാലങ്ങളിൽ അവർ യതിവര്യന്മാരെപ്പോലെ ദീർഘനേരം ആരാധന കർമങ്ങളിൽ മുഴുകും...!"

"അല്ലാഹുവിന്റെ മാർഗത്തിൽ അവർ ആരെയും ഭയപ്പെടില്ല. വെള്ള വസ്ത്രങ്ങൾ ധരിച്ചവരായിരിക്കും. കാരിരുമ്പിന്റെ ശക്തിയായിരിക്കും അവരുടെ ഹൃദയങ്ങൾക്ക്. അവർ പരസ്പരം വലിയ സ്നേഹത്തിലായിരിക്കും. എന്നാൽ ദീനിന്റെ ശത്രുക്കൾക്കെതിരെ ധർമ സമരത്തിനിറങ്ങുമ്പോൾ അവർ ഇര കണ്ട സിംഹങ്ങളെപോലെയായി മാറും. അവരുടെ മനക്കരുത്തിന് മുന്നിൽ പർവതങ്ങൾ പോലും ധവളമാകും. ധീരതയുടെ പര്യായങ്ങളായ അവർ അടിയുറച്ച സത്യവിശ്വാസികളാ യിരിക്കും..!"

അലി (റ) പറയുന്നു :"മഹ്ദി ഇമാമിനെ അനുഗമിക്കുന്നവരും അദ്ദേഹത്തിന് വഴിയൊരുക്കുന്നവരും ത്വാലൂത്ത് രാജാവിന്റെ സൈന്യം കണക്കെ മുന്നൂറ്റിപതിമൂന്ന് പേരായിരിക്കും. കാട്ടിൽ നിന്നിറങ്ങി വന്ന സിംഹങ്ങളെപ്പോലെയായിരിക്കും അവർ. കാരിരുമ്പിന്റെ കരുത്തായിരിക്കും അവർക്ക്. ഒരു പർവതം യഥാസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നവർ വിചാരിച്ചാൽ അതവർ നീക്കിയിരിക്കും. അത്രയും വലിയ മനക്കരുത്തിന്റെ ഉടമകളായിരിക്കും അവർ. എല്ലാവരുടെയും വസ്ത്രങ്ങൾ ഒരുപോലെയായിരിക്കും. ഒരു പിതാവിന്റെ മക്കളെന്നപോലെ ഐക്യവും സ്നേഹവും രൂപസാദൃശ്യവും അവർ തമ്മിലുണ്ടാവും... (കിതാബുൽ ഫിതൻ)

തീർച്ചയായും ഒരു സത്യവിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട പ്രധാനഗുണങ്ങളും ഇതുതന്നെയാണ് എന്ന് നാം മനസ്ലിലാകേണ്ടതുണ്ട്. നാഥൻ നമ്മൾ ഏവരെയും ഐക്യത്തിന്റെയും മതസഹോദര്യത്തിന്റെയും വക്താക്കളാക്കി നിലനിർത്തി അനുഗ്രഹിക്കുമാറാകട്ടെ...

പ്രകൃതിയിലെ അത്ഭുതങ്ങൾ

ഇമാം മഹ്ദി പുറപ്പെടുന്നതിന് മുന്നോടിയായി സംഭവിക്കാനിരിക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ് ...

അവയിൽ "പ്രകൃതിയിൽ" സംജാതമാകുന്ന ഏതാനും അത്ഭുതങ്ങളും അടയാളങ്ങളുമാണിവിടെ വിശദീകരിക്കുന്നത്...!

പരിശുദ്ധ റമളാനിൽ ആകാശത്ത് നിന്ന് മുഴങ്ങി കേൾക്കുന്ന ഒരു വലിയ ശബ്‌ദമാണതിൽ പ്രധാനം. പിന്നീട് തുടരെത്തുടരെ അത്ഭുതങ്ങൾ വന്നിറങ്ങും...!

അബു ഉമാമ (റ) നിവേദനം : ഒരിക്കൽ നബി (സ്വ) തങ്ങൾ സഹാബികളോട് പറഞ്ഞു :"റമളാനിൽ ഒരു വലിയ ശബ്‌ദം നിങ്ങൾ കേൾക്കും ". സഹാബികൾ ചോദിച്ചു :"അല്ലാഹുവിന്റെ ദൂതരെ ! അത് റമളാനിൽ ആദ്യത്തിൽ ആയിരിക്കുമോ ?മധ്യത്തിൽ ആയിരിക്കുമോ ?അവസാനത്തിൽ ആയിരിക്കുമോ ...?

"നബി (സ്വ)തങ്ങൾ പറഞ്ഞു : "റമളാനിന്റെ പകുതിയിലയിരിക്കും. അന്നൊരു വെള്ളിയാഴ്ച രാവിൽ ആകാശത്ത് നിന്ന് കർണ്ണകഠോരമായൊരു ശബ്ദം കേൾക്കും. എഴുപതിനായിരത്തോളം ആളുകൾ അത് കേട്ട് ബോധരഹിതരാവും. മറ്റൊരു എഴുപതിനായിരത്തോളം പേർക്ക് സംസാരശേഷി നഷ്ടപ്പെടും !"

സ്വഹാബികൾ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരെ !അന്ന് രക്ഷപ്പെടുന്നവർ ആരായിരിക്കും ...?"

അവിടുന്ന് പറഞ്ഞു :"പുറത്തിറങ്ങാതെ തന്റെ വീട്ടിൽ തന്നെ ഇരുന്നവരും. സുജൂദ് ചെയ്ത് അല്ലാഹുവിൽ അഭയം തേടിയവരും ഉച്ചത്തിൽ തക്ബീർ മുഴക്കിയവരും ".

നബി (സ്വ)തങ്ങൾ തുടർന്നു : അത് കഴിഞ്ഞ ശേഷം മറ്റൊരു ഘോര ശബ്‌ദം കൂടി നിങ്ങൾ കേൾക്കും. ഒന്നാമതായി നിങ്ങൾ കേട്ടത് ജിബ്‌രീൽ (അ) ന്റെ ശബ്‌ദമായിരിക്കും. രണ്ടാമത്തെ ശബ്‌ദമാവട്ടെ പിശാചിന്റെ ശബ്‌ദമായിരിക്കും"(ദൈലമി, ഇബ്നു സഈദ് ).

റമളാനിലെ അട്ടഹാസങ്ങൾ കഴിഞ്ഞാൽ പിന്നെ തുടർന്നുവരുന്ന മാസമായ ശവ്വാലിൽ വലിയ കോലാഹലങ്ങൾ ഉണ്ടാകും. ദുൽഖഅദ് മാസത്തിൽ വിവിധ ഗോത്രങ്ങൾ ചേരിതിരിഞ്ഞു പോരടിക്കും. ദുൽഹജ്ജ് മാസത്തിൽ രക്തച്ചൊരിച്ചിലുകളുണ്ടാകും..!

ദുൽഖഅദ് മാസത്തിൽ ഹാജിമാരെ കൊള്ളയടിക്കപ്പെടും, മിനായിൽ വെച്ച് പോലും കുഴപ്പങ്ങൾ നടക്കും, അവിടെ വെച്ച് നിരവധി പേർ വധിക്കപ്പെടും. ജംറയിലുടെ രക്തപ്പുഴയൊഴുകും... "

നബി (സ്വ)തങ്ങൾ പറയുന്നു : "സുര്യനോടൊപ്പം ഒരു ദൃഷ്ടാന്തം നിങ്ങൾ കാണുന്നത് വരെ ഇമാം മഹ്ദി പുറപ്പെടുകയില്ല. അതുപോലെ കിഴക്ക് ഭാഗത്ത്‌ നിന്ന് രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന വലിയ തീജ്വാലകൾ, അതും ഇമാം മഹ്ദിയുടെ വരവിന് മുന്നോടിയായി സംഭവിക്കുന്ന അടയാളമാണ് എന്നത് ഹദീസുകളിലൂടെ മനസിലാക്കാം...!

സഹാബികൾ ചോദിച്ചു :"അല്ലാഹുവിന്റെ ദൂതരെ !അന്ന് രക്ഷപ്പെടുന്നവർ ആരായിരിക്കും ...?"

അവിടുന്ന് പറഞ്ഞു :"പുറത്തിറങ്ങാതെ തന്റെ വീട്ടിൽ തന്നെ ഇരുന്നവരും. സുജൂദ് ചെയ്ത് അല്ലാഹുവിൽ അഭയം തേടിയവരും ഉച്ചത്തിൽ തക്ബീർ മുഴക്കിയവരും ".

നബി (സ്വ)തങ്ങൾ തുടർന്നു : അത് കഴിഞ്ഞ ശേഷം മറ്റൊരു ഘോര ശബ്‌ദം കൂടി നിങ്ങൾ കേൾക്കും. ഒന്നാമതായി നിങ്ങൾ കേട്ടത് ജിബ്‌രീൽ (അ) ന്റെ ശബ്‌ദമായിരിക്കും. രണ്ടാമത്തെ ശബ്‌ദമാവട്ടെ പിശാചിന്റെ ശബ്‌ദമായിരിക്കും"(ദൈലമി, ഇബ്നു സഈദ് ).

റമളാനിലെ അട്ടഹാസങ്ങൾ കഴിഞ്ഞാൽ പിന്നെ തുടർന്നുവരുന്ന മാസമായ ശവ്വാലിൽ വലിയ കോലാഹലങ്ങൾ ഉണ്ടാകും. ദുൽഖഅദ് മാസത്തിൽ വിവിധ ഗോത്രങ്ങൾ ചേരിതിരിഞ്ഞു പോരടിക്കും. ദുൽഹജ്ജ് മാസത്തിൽ രക്തച്ചൊരിച്ചിലുകളുണ്ടാകും..!

ദുൽഖഅദ് മാസത്തിൽ ഹാജിമാരെ കൊള്ളയടിക്കപ്പെടും, മിനായിൽ വെച്ച് പോലും കുഴപ്പങ്ങൾ നടക്കും, അവിടെ വെച്ച് നിരവധി പേർ വധിക്കപ്പെടും. ജംറയിലുടെ രക്തപ്പുഴയൊഴുകും... "

നബി (സ്വ)തങ്ങൾ പറയുന്നു : "സുര്യനോടൊപ്പം ഒരു ദൃഷ്ടാന്തം നിങ്ങൾ കാണുന്നത് വരെ ഇമാം മഹ്ദി പുറപ്പെടുകയില്ല. അതുപോലെ കിഴക്ക് ഭാഗത്ത്‌ നിന്ന് രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന വലിയ തീജ്വാലകൾ, അതും ഇമാം മഹ്ദിയുടെ വരവിന് മുന്നോടിയായി സംഭവിക്കുന്ന അടയാളമാണ് എന്നത് ഹദീസുകളിലൂടെ മനസിലാക്കാം...!

മഹ്ദി ഇമാമിന്റെ ആഗമനത്തിന് മുമ്പായി പ്രകൃതിയിൽ നടക്കുന്ന മറ്റൊരുത്ഭുത പ്രതിഭാസമാണ്, സൂര്യനോടൊപ്പം വരുന്നൊരു ദൃഷ്ടാന്തം ...

മാത്രമല്ല, കിഴക്ക് ഭാഗത്ത്‌ നിന്നൊരു വലിയ തീ പ്രത്യക്ഷപ്പെടുകയും ചെയ്യും. മൂന്ന് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ആ തീ ഇമാം മഹ്ദിയുടെ ആഗമനം വഴി മുസ്‌ലിം സമൂഹത്തിന് ഭാവിയിൽ വരാനിരിക്കുന്ന വൻവിജയത്തിന്റെ ഒരു ശുഭ സൂചന കൂടിയാണ് "...!

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം : നബി (സ്വ)തങ്ങൾ പറഞ്ഞു : "റമളാനിൽ അട്ടഹാസം കഴിഞ്ഞാൽ ശവ്വാലിൽ കനത്ത കോലാഹലങ്ങൾ അരങ്ങേറും. ദുൽഹജ്ജ് മാസത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മുഹ്‌റം മാസത്തിൽ കൊലപതകങ്ങൾ നടക്കും... "

ഞങ്ങൾ ചോദിച്ചു : "നബിയെ! റമളാനിലെ ആ അട്ടഹാസം ഒന്ന് വിശദികരിച്ചുതന്നാലും!"

അവിടുന്ന് പറഞ്ഞു : "റമളാൻ പകുതിയിൽ ഒരു വെള്ളിയാഴ്ച രാവിലാണ് സംഭവിക്കുക. ആദ്യം ശക്തമായൊരു മുഴക്കമുണ്ടാകും. അത് കേൾക്കുമ്പോൾ ഉറങ്ങുന്നവർ ഉണരും, നിൽക്കുന്നവർ ഇരുന്നുപോകും. മറയിലിരിക്കുന്ന സ്ത്രീകൾ പോലും ഭയന്ന് പുറത്തിറങ്ങും. ആ വർഷം നിരവധി ഭൂകമ്പങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച സുബഹി നിസ്കാരം കഴിഞ്ഞാൽ നിങ്ങൾ വേഗം വീട്ടിലെത്തുക. എന്നിട്ട് വാതിലുകളും ജനലുകളുമെല്ലാം അടക്കുക. ശരീരത്തിൽ പുതപ്പിട്ട് മൂടുക. അട്ടഹാസം കേൾക്കുബോൾ നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ സുജൂദിൽ വീഴുക...

*سُبْحَانَ امَلكِ القدوس*
(സുബുഹാന മലിക്കിൽ ഖുദ്ദൂസ് )

എന്ന വചനം അതികരിപ്പിക്കുക. അപ്രകാരം പ്രവർത്തിച്ചവരെല്ലാം എല്ലാ വിപത്തുകളിൽനിന്നും രക്ഷപ്പെടും. മേൽപറഞ്ഞത്പോലെ ചെയ്യാത്തവർ നാശമടയും..."

ഇതിനെല്ലാം പുറമെ ആകാശത്തിന്റെ കിഴക്ക്ഭാഗത്ത്‌ പ്രകാശിക്കുന്ന ഒരു വാൽനക്ഷത്രം ഉദയം കൊള്ളുക. റമളാൻ മാസത്തിൽ രണ്ട് തവണ സൂര്യഗ്രഹണം ഉണ്ടാകുക. സുഫിയാനി രംഗത്ത് വരിക തുടങ്ങിയവയും ഇമാം മഹ്ദി പുറപ്പെടാനുള്ള സമയം അടുത്തെത്തി എന്നതിനുള്ള അടയാളങ്ങളിൽ ഉൾപ്പെടുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം...!

യാസിദ്ബ്നു ഖലീൽ (റ)നിവേദനം ചെയ്യുന്ന ഒരു ഹദീസ് സൂചിപ്പിക്കുന്ന ആശയമിതാണ്...!

യസീദുബ്‌നു ഖലീൽ (റ) പറയുന്നു :"ഒരിക്കൽ ഞാൻ പ്രമുഖപണ്ഡിതനും സയ്യിദ് കുടുംബത്തിലെ അംഗവുമായ ഇമാം അബു ജഹ്ഫർ മുഹ്‌ഹമ്മദുബ്നു അലി (റ) തങ്ങളുടെയടുക്കൽ ഇരിക്കുകയായിരുന്നു. സംസാരത്തിനിടയിൽ മഹാൻ പറഞ്ഞു :

"ഇമാം മഹ്ദി രംഗ പ്രവേശം ചെയ്യുന്നതിന് മുമ്പ്, ആദം നബി (അ)ഭൂമിയിലിറങ്ങിയ ശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്ത രണ്ട് വലിയ അടയാളങ്ങളുണ്ടാകും...

"ഒന്ന് റമളാൻ പകുതിയിൽ ഉണ്ടാകുന്ന സൂര്യഗ്രഹണം..."
"മറ്റൊന്ന് റമളാൻ അവസാനത്തിലുണ്ടാകുന്ന ചന്ദ്രഗ്രഹണം..."

അപ്പോൾ സദസിൽ നിന്നൊരാൾ ചോദിച്ചു : "പ്രവാചകരുടെ പൗത്രാ ... സൂര്യഗ്രഹണം മാസാസാനത്തിലും ചന്ദ്രഗ്രഹണം മാസത്തിന്റെ മദ്യത്തിലുമല്ലേ ഉണ്ടാകുക...? (സാധരണ ഗോളശാസ്ത്രമനുസരിച്ച് അങ്ങനെയാണല്ലോ വേണ്ടത്. തങ്ങൾക്ക് വാക്കിൽ പിഴവ് പറ്റിയതാണോ എന്നറിയാനാണ് ശ്രോതാവ് ഇങ്ങനെയൊരു ചോദ്യമുന്നയിച്ചത് )

മഹാൻ പറഞ്ഞു :"അല്ല! ഞാൻ ബോധപൂർവം തന്നെയാണ് സംസാരിക്കുന്നത്. സൂര്യഗ്രഹണം റമളാൻ പകുതിയിലും, ചന്ദ്രഗ്രഹണം റമളാൻ അവസാനവും തന്നെയാണ് സംഭവിക്കുക... അത് അല്ലാഹുവിന്റെ വലിയ ദൃഷ്ടാന്തങ്ങളിലൊന്നാണ്. ആദം നബി (അ) ഭൂമിയിലിറങ്ങിതിന് ശേഷം ഇതുവരെ ഒരിക്കൽ പോലും അങ്ങനെ സംഭവിച്ചിട്ടില്ല തന്നെ...!

ഈ മഹത്‌വചനങ്ങൾ പുലരാൻ വർഷങ്ങൾ അധികമില്ല.! പ്രകൃതി തന്റെ നാഥനായ അല്ലഹുവിന്റെ കല്പ്പന അംസരിച്ചുകൊണ്ട് ഭൂമിയുടെ വിരിമാറിൽ ഒളിപ്പിച്ചു വെച്ച അജ്ഞതയുടെ അത്ഭുതരഹസ്യങ്ങൾ എത്ര..?
ഉത്തരം: അള്ളാഹു എല്ലാം അറിയ്യുന്നവൻ എന്നുമാത്രം...!

പുലരാനുള്ളത് പുലരുകതന്നെ ചെയ്യും. കാരണം : അത് പ്രകൃതിയുടെ നിയമമാണ്. പ്രകൃതിയെ സൃഷ്ടിച്ച, എന്നെയും നിങ്ങളെയും ലോകത്തുള്ള സർവ്വചരാചരങ്ങളെയും പോറ്റി വളർത്തുന്ന കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നിയമമാണ്..!
പേനകൾ ഉയർത്തപ്പെട്ടു....! മഷികൾ ഉണങ്ങുകയും ചെയ്തു....!

ശക്തിക്കെതിരിൽ ഭക്തി ...*

ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മറ്റൊരു ഫിത്നയാണ് 'സുഫ്‌യാനി' എന്നറിയപ്പെടുന്ന ധിക്കാരിയായൊരു ഭരണാധികാരിയുടെ രാഗപ്രവേശനം...

സുഫിയാനിയുടെ കുഴപ്പങ്ങൾ കൊണ്ട് പൊറുതി മുട്ടി ധാർമികമായും മറ്റും വളരെ പ്രയാസം അനുഭവിക്കുമ്പോഴാണ് ഇമാം മഹ്ദി വരിക..!

അത്യധികം ഭീതിജനകവും സംഭ്രമജനകവുമായ അന്നത്തെ അവസ്ഥ അറിയാൻ പണ്ഡിതനും താബിഈ പ്രമുഖനുമായ കഹബുൽ അഹ്ബാർ (റ) വിന്റെ വിവരണം മാത്രം മതി അക്കാലത്തെ പ്രതിസന്ധികളുടെ ഗൗരവമറിയാൻ... !

കഹബുൽ അഹ്ബാർ (റ)പറയുന്നു : "ഈസാ നബി (അ) ഇറങ്ങുന്നതിന് മുമ്പ് ഇവിടെ നിരവധി ഫിത്നകൾ വരാനിരിക്കുന്നു. അക്രമികളായ മൂന്ന് ഭരണാധികരികളാണ് ആദ്യം വരിക. മൂന്ന് പേരും അവരവരുടെ നാടുകളിൽ അക്രമം വിതച്ചു കൊണ്ടിരിക്കും. അപ്പോഴാണ് ഡമസ്കസിൽ നിന്നും 'സുഫിയാനി' പുറപ്പെടുക. അദ്ദേഹത്തോടൊപ്പം ' കൽബ് ' വംശജർ നിലയുറപ്പിക്കും. സുഫിയാനിയുടെ യഥാർത്ഥ പേര് മുആവിയ എന്നും പിതാവിന്റെ പേര് ഉത്ബ എന്നുമായിരിക്കും...

നേരിയ മുഖം, നീണ്ട മുക്ക്, ഉയർന്ന ശബ്‌ദം, അദ്ദേഹത്തിന്റെ വലത് കണ്ണ് കണ്ടാൽ കാണുന്നവർ കോങ്കണ്ണനാണെന്ന് പറയും. ഐഹിക ലോകവുമായി യാതൊരു ബന്ധവുമില്ലാത്തത് പോലെ അദ്ദേഹം അഭിനയിക്കും. അങ്ങനെ പ്രതാപവും ശക്തിയും കൈവന്നാൽ അദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് 'ഈമാൻ 'അല്ലാഹു എടുത്തുകളയും...

അതോടെ ആയാൾ ഭൂമിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കും.
ജുമുഅ-ജമാഅത്തുകൾ നിരോധിക്കും. നാട് മുഴുവൻ അധർമ്മവും അവിശ്വസവും അടക്കി വാഴും, കൊലപതകങ്ങൾ വാർത്തയല്ലാതെയാവും...!

കാര്യങ്ങൾ ഇത്രത്തോളമെത്തുമ്പോൾ മക്കക്കാരായ ആളുകൾ (പണ്ഡിതന്മാർ) സുഫിയാനിയെ ചെന്ന് കണ്ട് അല്ലാഹുവിന്റെ ശിക്ഷയെകുറിച്ച് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകും. പക്ഷെ അതൊട്ടും വിലകൽപ്പിക്കതെ അവരെയെല്ലാം കൊന്നു കളയാൻ സുഫിയാനി ഉത്തരവിടും. മാത്രമല്ല രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള പണ്ഡിതൻമാരെയും സാത്വികന്മാരെയും തെരഞ്ഞുപിടിച്ചു വധിക്കാൻ സുഫിയാനി തന്റെ സൈന്യത്തിന് ആജ്ഞ നൽകും..!

അധർമ്മത്തിന്റെയും അരാചകത്തിന്റെയും ദിനങ്ങൾ പിന്നെയും നീണ്ടുനിൽക്കും. ഡമസ്കസിലെ പള്ളിയിൽ പോലും സുഫിയാനിയുടെ സൈന്യം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കും. ഇതെല്ലാം കാണുന്ന സത്യവിശ്വാസിയായ ഒരാൾ സഹിക്കാനാവാതെ വിളിച്ചു പറയും :"നിങ്ങൾക്ക് നാശം"അല്ലാഹു സത്യവിശ്വാസം കൊണ്ടനുഗ്രഹിച്ച ശേഷം വീണ്ടും നിങ്ങൾ അവിശ്വാസത്തിലേക്ക് നിൽകുകയാണോ ? ഇതൊന്നും ഒരിക്കലും അനുവദനീയമായ കാര്യമല്ല..."

"ധീരമായ ആ പ്രഖ്യാപനം കേട്ട് സുഫ്‌യാനി നേരിൽ ചെന്ന് പള്ളിക്കുള്ളിൽ വെച്ച് തന്നെ അദ്ദേഹത്തെ വധിക്കും ...!

അദ്ദേഹത്തെ മാത്രമല്ല, വിശ്വാസിയുടെ പക്ഷം ചേർന്ന എല്ലാവരെയും സുഫിയാനി വകവരുത്തും...!!

"അപ്പോൾ ആകാശത്ത് നിന്ന് ഒരശരീരി മുഴങ്ങും. *_ജനങ്ങളെ ! തീർച്ചയായും അല്ലാഹു ധിക്കാരികളുടെയും കപട വിശ്വാസികളുടെയും ഭരണകാലം അവസാനിപ്പിച്ചിരിക്കുന്നു. അതോടൊപ്പം മുഹമ്മദ്‌ നബി (സ്വ)യുടെ സമുദായത്തിലെ ഉത്തമനായൊരു വ്യക്തിയെ നിങ്ങളുടെ ഭരണം ഏല്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ മക്കയിൽ ചെന്ന് അദ്ദേഹത്തെ കാണുക. അദ്ദേഹം മഹ്ദിയാണ്. അദേഹത്തിന്റെ പേര് അഹ്‌മദുബ്നു അബ്ദില്ലാഹ് എന്നാണ്.._*

അശരീരി കാട്ടു തീ പോലെ പരക്കും. അതോടെ ശാമിൽ നിന്ന് അല്ലാഹുവിന്റെ ഔലിയാക്കളും മറ്റു നിരവധി മഹാന്മാരും ഇമാം മഹ്ദിയെ തേടി ഇറങ്ങും. ഈജിപ്തിലെ ഔലിയാക്കളും മഹാന്മാരും അവർക്കൊപ്പം ചേരും. അങ്ങനെ അവർ എല്ലാവരും മക്കയിൽ എത്തും. തുടർന്ന് റുക്‌നിന്റെയും മഖാമു ഇബ്രാഹിമിന്റെയും ഇടയിൽ വെച്ച് ഇമാം മഹ്ദിയെ അവർ ബൈഅത്ത് ചെയ്യും...!

"മഹ്ദി ഇമാമിനോടൊപ്പം അന്ന് *313* പേർ നിലയുറപ്പിക്കും. പിന്നീട് എല്ലാ വിശ്വാസികളും ഇമാമിനെ ബൈഅത്ത് ചെയ്യും. ആകാശത്തുള്ള ദൃഷ്ടാന്തമെന്ന നിലയിൽ തുടർച്ചയായി മൂന്ന് രാത്രികളിൽ ചന്ദ്രഗ്രഹണമുണ്ടാകും... "

മഹ്ദി ഇമാമിനെ ജനങ്ങൾ ബൈഅത്ത് ചെയ്തതും അദ്ദേഹം ഭരണമേറ്റടുത്തതായ വിവരങ്ങളും സുഫിയാനിയുടെ ചെവിയിലുമെത്തും. അതോടെ സുഫിയാനി മക്കയിലേക്ക് മുപ്പതിനായിരം പേരടങ്ങുന്ന ഒരു വൻ സൈന്യത്തെ അയക്കും. ഇമാം മഹ്ദിയെ വകവരുത്തലായിരിക്കും അവരുടെ ലക്ഷ്യം...

ആ ലക്ഷ്യ സാക്ഷാൽകാര്യത്തിനായി അവർ മക്കയിൽ നീങ്ങി കൊണ്ടിരിക്കവെ *ബൈദഅ്* എന്ന സ്ഥലത്തെത്തുമ്പോൾ അവർ ഭൂമിയിൽ ആഴ്ത്തപ്പെടും. രണ്ട് പേരല്ലതെ അവരിൽ നിന്നാരും രക്ഷപ്പെടില്ല. രക്ഷപ്പെട്ട ആ രണ്ട് പേരിൽ നിന്ന് സുഫിയാനി തന്റെ സൈന്യത്തെ ഭൂമി വിഴുങ്ങിയ വാർത്തയറിയും...

അങ്ങനെ ആ രണ്ടുപേർ സൈനിക കേമ്പിൽ തിരിച്ചെത്തുമ്പോൾ തങ്ങളുടെ കൂട്ടുകാർക്ക് സംഭവിച്ചതുപോലെ അവർക്കും സംഭവിക്കും. വിവരമറിഞ്ഞെത്തുന്ന ഇമാം മഹ്ദി (റ) അവരുടെ സമ്പത്തെല്ലാം ഗനീമത്തായി എടുക്കും..."

ഖിയാമത്ത് നാളിന്റെ അടയാളങ്ങളിലൊന്നായി ഹദീസ് ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തിയ "ഭൂമിയിൽ ആഴ്ത്തപ്പെടൽ" സംഭവിക്കുന്നതെങ്ങനെയാണ്...

വിശുദ്ധ ഖുർആൻ മുപ്പത്തിനാലാം അദ്ധ്യായം സൂറത്തു സബഇലെ അമ്പത്തിയൊന്നാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ നിരവധി മുഫസ്സിറുകൾ ഈ കാര്യം വിശദികരിച്ചിട്ടുണ്ട്...!

പിന്നീട് സുഫിയാനിയുടെ ശല്യം തീർക്കാനായി ഇമാം മഹ്ദി ശാമിലേക്ക് നീങ്ങും. യാത്രയിൽ തന്റെ മുൻഭാഗത്ത് ജിബ്‌രീൽ (അ)മും പിൻഭാഗത്ത് മീകാഈൽ (അ) ഉം സംരക്ഷകരായി നിലകൊള്ളും...

അന്തരീക്ഷത്തിലെ പക്ഷി പറവകളും, സമുദ്രഭാഗത്തെ മത്സ്യങ്ങളുമടക്കം, ആകാശഭൂമിയിലെ നിവാസികളെല്ലാം ഇമാം മഹ്ദിയെ കൊണ്ട് സന്തോഷിക്കും. ഭൂമിയിലെ വിളവുകൾ ഇരട്ടിക്കും, നിധികൾ പുറത്തെടുക്കപ്പെടും, അങ്ങനെ ഇമാം മഹ്ദി (റ) ശാമിലെത്തും. പിന്നീട് ത്വബ്‌രിയ തടാകത്തിലേക്ക് ശിഖരങ്ങൾ നീണ്ടുകിടക്കുന്ന ഒരു വൃക്ഷത്തിന് താഴെ വെച്ച് സുഫിയാനിയെ വധിക്കും...

ഹുദൈഫ (റ) പറയുന്നു : നബി (സ്വ) തങ്ങൾ പറഞ്ഞു :"എല്ലാ അർത്ഥത്തിലുമുള്ള നിരാശകൻ കൽബ് ഗോത്രക്കാരിൽ നിന്ന് ലഭിക്കുന്ന ഗനീമത് സ്വത്തിലെ ഒരു കയറെങ്കിലും തടയപ്പെട്ടവനാണ്. ഞാൻ ചോദിച്ചു :നബിയെ! അവർ (കൽബ് ഗോത്രക്കാർ )ഏകദൈവ വിശ്വാസികളായിരിക്കെ അവരോടിങ്ങനെയാണ് യുദ്ധം ചെയ്യൽ അനുവദനീയമാകുക ?"

നബി (സ്വ) തങ്ങൾ പറഞ്ഞു : ഹുദൈഫാ! അന്നവർ മതപരിത്യാഗികളായിരിക്കും. മദ്യം അനുവദനീയമെന്നവർ കരുതും. മാത്രമല്ല, അവർ നിസ്കരിക്കുകയുമില്ല "(സുനനുബ്നു സഈദ് )...!

മേൽപറഞ്ഞ ആശയം ഒന്നുകൂടി വിശദികരിക്കുന്ന ഹസ്‌റത്ത് അബുഹുറയ്റ (റ) നിവേദനം ചെയുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്... നബി (സ്വ) തങ്ങൾ പറഞ്ഞു :"എല്ലാഗുണങ്ങളും തടയപ്പെട്ടവൻ കൽബ് ഗോത്രത്തിലെ ഗനീമത്ത് തടയപ്പെട്ടവനാണ്. അതൊരു ഒട്ടകത്തിന്റെ മൂക്ക് കയറാണെങ്കിലും..."(ഹാകിം)

സുഫിയാനിയുടെ വധത്തെകുറിച്ചും അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെകുറിച്ചും ഹാഫിള് അബു നുഐം (റ) റിപ്പോർട്ട് ചെയുന്ന ഹദീസിൽ പ്രമുഖ പണ്ഡിതനായ, മുഹമ്മദു ബ്നു അലി (റ)പറയുന്നു :

"മക്കയിലെ "ബൈദാഇ, ൽ നടന്ന ഭൂമിയിൽ ആഴ്ത്തപ്പെടൽ സംഭവം അറിയുന്ന ഇമാം മഹ്ദി (റ), അബദലുകളായ ഔലിയാക്കളടങ്ങുന്ന പന്ത്രണ്ടായിരം പേരുൾ കൊള്ളുന്ന ഒരു വലിയ സൈന്യവുമായി സുഫിയാനിയെത്തേടി പുറപ്പെടും. അങ്ങനെ 'ഇലിയാ'എന്ന സ്ഥലത്തെത്തുമ്പോൾ സുഫിയാനി സ്വയം മുന്നോട്ട് വന്ന് ഇമാം മഹ്ദിയെ അംഗീകരിച്ചതായി പ്രഖ്യാപിക്കും..!

പക്ഷെ ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്ത ശേഷം സുഫിയാനി തന്റെ അമ്മാവന്മാരും അനുയായികളുമായ 'കൽബ് 'ഗോത്രക്കാരെ സമീപിക്കുമ്പോൾ അവർ അദ്ദേഹത്തെ ആക്ഷേപിച്ചു സംസാരിക്കും... !

അവർ പറയും : താങ്കളെന്ത് പണിയാണ് കാണിച്ചത് ?"അള്ളാഹു താങ്കളെ ഏൽപ്പിച്ച ഭരണം താങ്കൾ ഒഴിഞ്ഞു കൊടുത്തില്ലേ ?"

"ഞാൻ ബൈഅത്ത് പിൻവലിക്കണമെന്നാണോ നിങ്ങൾ പറയുന്നത് ?"
"അതെ!"

അങ്ങനെ സുഫിയാനി ഇലിയായിൽ ചെന്ന് ഇമാം മഹ്ദിയെ സമീപിച്ചു പറയും :"എന്റെ ബൈഅത്ത് തിരിച്ചെടുക്കണം... "

പക്ഷെ ഇമാം മഹ്ദി അതിന് തയ്യാറാവില്ല. സുഫിയാനി വീണ്ടും വീണ്ടും ആവിശ്യപ്പെടുമ്പോൾ ഇമാം മഹ്ദി ചോദിക്കും..!

"ഞാൻ ബൈഅത്ത് തിരിച്ചെടുത്താൽ നിനക്ക് തൃപ്തിയാകുമോ ...?"

സുഫിയാനി 'അതെ 'എന്ന് പറയുമ്പോൾ ഇമാം മഹ്ദി (റ)ബൈഅത്ത് തിരിച്ചെടുക്കും. തുടർന്ന് വിളിച്ചു പറയും :"ഇതാ ഇയാൾ എന്നെ, എന്നെ അനുസരിക്കുന്നതിൽ നിന്ന് ഒഴിവായിരിക്കുന്നു ...!

പിന്നീട് മഹ്ദി ഇമാം (റ) സുഫിയാനിയെ വധിക്കാൻ ഉത്തരവിടും. അങ്ങനെ കാപട്യത്തിന്റെ വക്താവായ സുഫിയാനി ഇലിയായിൽ വെച്ച് വധിക്കപ്പെടും. അതോടെ കൽബ് ഗോത്രം പരാജയപ്പെടുകയും മുസ്‌ലിംകൾക്ക് എണ്ണമറ്റ ഗനീമത്ത് സ്വത്ത് ലഭിക്കുകയും ചെയ്യും. എന്ന് ഹാഫിള് അബു നുഐം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ മുഹമ്മദുബ്നു അലി (റ) പറഞ്ഞതായി കാണാം...!

ബൈഅത്ത്

ഇമാം മഹ്ദിയുടെ ജീവിതം പോലെ അത്ഭുതകരമാണ് അവിടുത്തെ നിയോഗവും...

ഇബ്നു മസ്ഊദ് (റ) പറയുന്നു :- ''ഭൂമിയാകെ കുഴപ്പങ്ങളും പ്രശ്നങ്ങളും അടക്കിവാഴുമ്പോൾ വിവിധ ദേശക്കാരായ ഏഴ് പണ്ഡിതന്മാർ തികച്ചും യാദൃശ്ചികമായി പൊതു രംഗത്തിറങ്ങും. അവരിൽ ഓരോരുത്തരുടെ കൂടെയും 313 പേർ വീതമുണ്ടാകും. അങ്ങനെയവർ മക്കയിൽ സംഗമിക്കും. അവർ പരസ്പരം ചോദിക്കും :- ''നിങ്ങൾ ഇവിടെ വന്നതിന്റെ ലക്ഷ്യമെന്താണ്....?" അപ്പോഴവർ മറുപടി പറയും :- ''നാട്ടിൽ മുഴുവൻ കുഴപ്പങ്ങൾ അരങ്ങ് വാഴുകയാണ്." അതൊക്കെയൊന്ന് അമർച്ച ചെയ്യാനും കോൺസ്റ്റാന്‍റ്നോപ്പിൾ കീഴടക്കാനും പ്രതീക്ഷിക്കപ്പെടുന്ന ഒരു വ്യക്തി(ഇമാം മഹ്ദി)യെയും അന്വേഷിച്ച് പുറപ്പെട്ടതാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ പേരും പിതാവിന്റെ പേരുമെല്ലാം ഞങ്ങൾക്കറിയാം..."

അങ്ങനെ അക്കാര്യത്തിനായി ഏഴ് പണ്ഡിതന്മാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങും. അവരെല്ലാം ചേർന്ന് അദ്ദേഹത്തെ അന്വേഷിക്കും. അങ്ങനെ മക്കയിൽ വെച്ച് ഇമാം മഹ്ദിയെ അവർ കണ്ടെത്തും. മഹ്ദി ഇമാമിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിൽ മേളിച്ചതായി പണ്ഡിതർ മനസ്സിലാക്കും. പ്രതീക്ഷിക്കപ്പെടുന്ന മഹ്ദി ഇമാം ഇത് തന്നെയാണെന്നവർക്ക് ബോധ്യമാകും. എന്നാലും ഒന്നുകൂടി ഉറപ്പ് വരുത്താനായി അവർ അദ്ദേഹത്തോട് ചോദിക്കും...

"താങ്കൾ ഇന്നയാളുടെ മകൻ ഇന്നാലിന്ന വ്യക്തിയല്ലേ ...?"

അദ്ദേഹം പറയും : അല്ല! ഞാൻ അൻസാരികളിൽപ്പെട്ട ഒരു വ്യക്തി മാത്രമാണ്. " അതും പറഞ്ഞ് അദ്ദേഹം (സ്ഥാനമാനങ്ങളും അധികാരവും ഭയന്ന്)പതുക്കെ അവിടെ നിന്ന് മാറിക്കളയും ...

തുടർന്ന് പണ്ഡിതന്മാർ ചേർന്ന് ജങ്ങൾക്കിടയിലെല്ലാം അദ്ദേഹത്തെ തിരഞ്ഞുകൊണ്ടിരിക്കും. അദേഹത്തിന്റെ ലക്ഷണങ്ങളും വിശേഷണങ്ങളുമെല്ലാം ജനങ്ങൾക്കവർ പറഞ്ഞുകൊടുക്കും. എല്ലാം കേൾക്കുമ്പോൾ ജനങ്ങൾ പറയും :- "നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നയാൾ നേരത്തെ നിങ്ങൾ കണ്ട വ്യക്തി തന്നെയാണ്. അദ്ദേഹം മദീനയിലേക്ക് പോയിട്ടുണ്ട് ..."

അങ്ങനെ പണ്ഡിതർ മദീനയിലെത്തും. അപ്പോഴേക്കും ഇമാം മഹ്ദി മക്കയിലേക്ക് തന്നെ തിരിച്ചിട്ടുണ്ടാകും. പണ്ഡിതർ വീണ്ടും മക്കയിൽ വന്ന് ഇമാം മഹ്ദിയെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തും...

അവർ പറയും :-"തങ്ങളുടെ പിതാവ് ഇന്നയാളല്ലേ ...? ഉമ്മ ഇന്നാലിന്ന സ്ത്രീയല്ലേ ...? നിങ്ങളിൽ ഇന്നാലിന്ന ലക്ഷണങ്ങളൊക്കെ മേളിച്ചിട്ടില്ലേ ...? നിങ്ങൾ തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തിയെന്ന് ഞങ്ങൾക്കുറപ്പായിരിക്കുന്നു... ഒരു തവണ താങ്കൾ ഞങ്ങളിൽ നിന്ന് പതുക്കെ മാറിക്കളഞ്ഞു. ഇനിയത് ചെയ്യരുത്. താങ്കൾ കൈ നീട്ടിത്തരൂ ...! ഞങ്ങൾ ബൈഅത്ത് ചെയ്യട്ടെ ...! "

അപ്പോഴും മഹ്ദി ഇമാം പറയും... "നിങ്ങളുദ്ധേശിച്ച വ്യക്തിയല്ല ഞാൻ. ഈ വിനീതൻ അൻസാരികളിലൊരാൾ മാത്രമാണ് ..."

പക്ഷെ, പണ്ഡിതന്മാർ അദ്ദേഹത്തെ അനുഗമിക്കും. കുറച്ചുനടക്കുമ്പോഴേക്കും ഇമാം മഹ്ദി അതിസമർത്ഥമായി അവർക്കിടയിൽ നിന്ന് വീണ്ടും കടന്നുകളയും ...!


പണ്ഡിതർ നിരാശരാവാതെ വീണ്ടും ഇമാം മഹ്ദിയെ മക്കയിലും മദീനയിലുമെല്ലാം അനേഷിച്ചുകൊണ്ടേയിരിക്കും. അവസാനം മക്കയിൽ കഅബാലയത്തിന്റെ സമീപം വെച്ച് അവരദ്ദേഹത്തെ കണ്ടുമുട്ടും...

ഇത്തവണ പണ്ഡിതന്മാർ അൽപ്പം ഗൗരവത്തോടെത്തന്നെ പറയും : "ഇനി നിങ്ങൾ ഒഴിഞ്ഞു മാറരുത്. നിങ്ങൾ കൈനീട്ടിത്തരിക. ഞങ്ങൾ താങ്കളെ ബൈഅത്ത് ചെയട്ടെ... അല്ലാത്ത പക്ഷം ഞങ്ങളുടെ പാപങ്ങൾ കൂടി താങ്കൾ പേറേണ്ടിവരും... ഞങ്ങളുടെ രക്തവും ജീവനുമെല്ലാം ഇപ്പോൾ താങ്കളുടെ ഉത്തരവാദിത്തത്തിലാണ്... സുഫിയാനിയുടെ സൈന്യം നമ്മെത്തേടി പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു... "

"അപ്പോൾ ഇമാം മഹ്ദി, നിർബന്ധിതനായി, റുക്‌നുൽ യമാനിയുടെയും മഖാമു ഇബ്രാഹിമിന്റെയും ഇടയിലിരുന്ന് അവർക്ക് കൈനീട്ടികൊടുക്കും. അതോടെ അവരെല്ലാം ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യും ..."

"പിന്നീട് ജനമനസ്സുകളിലെല്ലാം അല്ലാഹു ഇമാം മഹ്ദിയോടുള്ള സ്നേഹം നിക്ഷേപിക്കും. അതോടെ എല്ലാവരും മഹ്ദി ഇമാമിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും" എന്ന മനോഹരമായ ഹദീസ് ഹാഫിള് അബു നുഐം (റ) ഉദ്ധരിച്ചതായി നമുക്ക് കാണാം ...

സമാനമായ ആശയം സൂചിപ്പിക്കുന്ന മറ്റൊരു ഹദീസ് ഇമാം ഖതാദ (റ)നിവേദനം ചെയ്യുന്നു :-"ജനങ്ങൾ രക്തരൂക്ഷിതമായ കുഴപ്പങ്ങൾക്ക് വിധേയരായിരിക്കെ ഇമാം മഹ്ദിയെയും അനേഷിച്ചു ഒരു പറ്റം ആളുകൾ അദേഹത്തിന്റെ വീട്ടിലെത്തും. എന്നിട്ടവർ പറയും : താങ്കൾ ഞങ്ങളുടെ നേതൃത്വംഏറ്റെടുക്കണം "

"പക്ഷെ ഇമാം മഹ്ദി വിസമ്മതിക്കും. ചിലർ വധഭിഷണി വരെ മുഴക്കി നോക്കും. അവസാനം ഗത്യന്തരമില്ലാതെ ഇമാം മഹ്ദി മുസ്‌ലിം സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കും. അദ്ധേഹത്തിന്റെ പേരിൽ ഒരു തുള്ളി രക്തം പോലും ചിന്തില്ല "(സുനനു ബ്നു സഈദ് )

ഇവിടെ വായനക്കാർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇമാം മഹ്ദി (റ) ഒരിക്കലും ഒരു സ്ഥാനമോഹിയോ അധികാരമോഹിയോ അല്ല. മറിച്ച് നിർബന്ധിത സാഹചര്യത്തിൽ പണ്ഡിതന്മാരുൾപ്പെടെയുള്ള ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി സമുദായത്തിന്റെ ക്ഷേമം മാത്രം മുന്നിൽകണ്ട് നേതൃത്വം ഏറ്റടുക്കുകയാണ്. യഥാർത്ഥ ഭരണദികാരികൾ അങ്ങനെയാണ്. അല്ലാതെ നമ്മൾ വർത്തമാനകാലത്ത് കാണുന്നത് പോലെ നമ്മുടെ പള്ളികളിലും മറ്റു മദ്റസാ അനുബന്ധ സ്ഥാപനങ്ങളിലും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിൽ ഒരു അറിവും ഇല്ലാതെ തികച്ചും ഭൗതികപരമായ കാര്യലാഭങ്ങൾക്ക് വേണ്ടി ആത്മീയതയുടെ തോലണിഞ്ഞു കൊണ്ട് കപടരാഷ്ട്രീയക്കാർ അധികാരം അക്രമം കൊണ്ടും ഭീഷണി കൊണ്ടും ചോദിച്ചു വാങ്ങി വിലസുന്ന ദയനീയ കാഴ്ച ഇന്നും നാട്ടിൽ സർവസാധാരണമാണ്...

അപകടം! അപകടം! അള്ളാഹു കാക്കട്ടെ... ആമീൻ

അധികാരം ചോദിച്ചു വാങ്ങാനുള്ളതല്ല. അവരൊരിക്കലും അധികാരം ചോദിച്ചു വാങ്ങില്ല. "നിർബന്ധിതനായി - ഒരാൾക്ക് ഒരു സ്ഥാനം ഏറ്റെടുക്കേണ്ടി വന്നാൽ അതിൽ അള്ളാഹുവിന്റെ സഹായം ഉണ്ടാകുമെന്നും മറിച്ച് അധികാരം സ്വയം ചോദിച്ചു വാങ്ങിയാൽ അള്ളാഹു അവനെ കൈവിട്ട് കളയുമെന്നും അവന്റെ കാര്യങ്ങൾ അവനിലേക്ക് തന്നെ ഏൽപ്പിക്കുമെന്നും " മഹത്തായ ഹദീസിൽ വന്നിട്ടുണ്ട്...!

ചുരുക്കത്തിൽ അധികാരത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറാനാണ് അള്ളാഹുവിനെ ഭയപ്പെടുന്ന മഹാൻമാർ ശ്രമിക്കുക. ഇവിടെ ഇമാം മഹ്ദിയുടെ കാര്യത്തിലും സംഭവിക്കുന്നത് അത് തന്നെയാണ്. അധികാരം ഭയന്ന് ജനങ്ങളിൽ നിന്നകന്ന് കഴിഞ്ഞവരും അധികാരം ഏറ്റെടുക്കാൻ ഭരണാധികാരികൾ നിർബന്ധിച്ചിട്ടും അത് വിസമ്മതിച്ചിന്റെ പേരിൽ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നവരും തന്ത്രപൂർവം ഒഴിഞ്ഞു മാറിയവരുമെല്ലാം മുൻഗാമികളായ പണ്ഡിതന്മാരിൽ ഉണ്ടായി എന്നുള്ളത് വിശ്വാസികൾക്ക് എന്ത് കൊണ്ടും മാതകാപരമാണ്...

ഉപദേശങ്ങൾ, പ്രഖ്യാപനങ്ങൾ ...*

മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് മഹ്ദി ഇമാം,(رضي اللّٰه عنه) തന്നെ ബൈഅത്ത് ചെയ്യാനെത്തിയവർക്ക് മുമ്പിൽ ചില നിബന്ധനകൾ വെക്കും...!

ഇമാം പറയും : "ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ പൂർണമായി പാലിക്കുമെന്ന് ഉറപ്പ് നൽകിയലല്ലാതെ നേതൃത്വം ഏറ്റെടുക്കുന്നതിൽ എനിക്ക് ഉറപ്പ് പറയാനാവില്ല. അവയിലൊന്ന് പോലും നിങ്ങൾ ലംഘിക്കാൻ പാടില്ല. നിങ്ങളവ പാലിച്ചാൽ എന്റെ ഉത്തരവാദിത്വമെന്ന നിലയിൽ എട്ടു കാര്യങ്ങൾ ഞാനും പാലിക്കുന്നതാണ് ..."
അപ്പോൾ ജനങ്ങൾ പറയും : "തിരുനബി ﷺ യുടെ പ്രിയ പുത്രാ താങ്കൾ പറയാനുള്ളത് പറയുക. ഞങ്ങൾ തീർച്ചയായും അനുസരിക്കും. ഇൻശാ അല്ലാഹ്..." ഇൻശാ അല്ലാഹ്..."
അങ്ങനെ മഹ്ദി ഇമാമിനോടൊപ്പം അവർ സ്വഫാ പർവതത്തിലേക്ക് നീങ്ങും. അവിടെ വെച്ച് ഇമാം മഹ്ദി അവരോട് നിബന്ധനകൾ പറയും ...

*"പ്രിയമുള്ളവരെ ...,*
*ഇനി മുതൽ ഞാനെന്നും നിങ്ങൾക്കൊപ്പമുണ്ടാകും പക്ഷെ...!!*
നിങ്ങൾ പിന്തിരിഞ്ഞോടരുത്.*
മോഷ്ടിക്കരുത്.*
വ്യഭിചരിക്കരുത്.*
*ഹറാമായ ശരീരത്തെ വധിക്കരുത്.*
 നീചകൃത്യങ്ങൾ ചെയ്യരുത്.*
 ഒരാളെയും അന്യായമായി ദ്രോഹിക്കരുത്.*
സ്വർണ്ണവും വെള്ളിയുമൊന്നും (ചിലവഴിക്കാതെ)നിധിയായി സുക്ഷിച്ച് വെക്കരുത്.*
അനാഥകളുടെ ധനം അന്യായമായി ഭക്ഷിക്കരുത്.*
അറിയാത്ത കാര്യത്തിന് സാക്ഷിപറയാൻ പോകരുത്.*
ആരാധനാലയങ്ങൾ നശിപ്പിക്കരുത്.*
വിശ്വാസികളെ ആക്ഷേപിക്കരുത്.*
 ആരെയും ശപിക്കരുത്.*
ലഹരി പാനീയങ്ങൾ ഉപയോഗിക്കരുത്.*
സ്വർണ്ണവും പട്ടു വസ്ത്രങ്ങളും ധരിക്കരുത്.*
പലിശ വാങ്ങരുത്.*
രക്തച്ചൊരിച്ചിലുണ്ടാക്കരുത്.*
അഭയം തേടിയെത്തിയവരെ വഞ്ചിക്കരുത്.*
കപട വിശ്വാസികളെയും അവിശ്വസികളെയും വിടരുത്.*
പരുക്കൻ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.*
ഉറങ്ങാൻ തലയിണ ഉപയോഗിക്കരുത് (മണ്ണിൽ തലവെച്ചു കൈ കവിളിന് താഴെ വെച്ചാണ് ഉറങ്ങേണ്ടത് ).*
അള്ളാഹുവിന്റെ വഴിയിൽ ഭീരുത്വം കാണിക്കരുത്.*
ഇലാഹീ മാർഗത്തിൽ ധർമ്മസമരത്തിന് സജ്ജരാകണം.*
*പരസ്പ്പരം വഴക്ക് പറയരുത്.*
 മാലിന്യങ്ങളെ അടുപ്പിക്കരുത്.*
*നന്മ കൽപ്പിക്കണം.*
 തിന്മ വിരോധിക്കുകയും വേണം...

"ഞാനീ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിക്കാൻ നിങ്ങൾ തയ്യാറാകുന്ന പക്ഷം ഞാനൊരിക്കലും എന്റെ സംരക്ഷണത്തിനായി അംഗരക്ഷകരെ നിയമിക്കില്ല... നിങ്ങൾ ധരിക്കുന്നതല്ലാതെ ഞാനും ധരിക്കുകയില്ല..! നിങ്ങൾ യാത്ര ചെയുന്നത് പോലെയെല്ലാതെ ഞാനും യാത്ര ചെയ്യില്ല..! അൽപ്പം കൊണ്ട് ഞാൻ തൃപ്തിപ്പെടും, ഭൂമി മുഴുവൻ ഞാൻ നീതിയാൽ നിറയ്ക്കും, അള്ളാഹുവിനെ ആരാധിക്കേണ്ടത് പോലെ ഞാൻ ആരാധിക്കും ...! നിങ്ങൾ എന്നോട് ചെയ്ത കരാറുകൾ പാലിക്കുക. നിങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഞാനും ലംഘിക്കുകയില്ല ...

അല്ലാഹുവിന്റെ അനുഗ്രഹം... മാന്യ വായനക്കാർ ശ്രദ്ധിക്കുക. ഇമാം മഹ്ദി (رضي اللّٰه عنه )യുടെ ഈ ഉപദേശപ്രഖ്യാപനങ്ങൾ, ഒരു യഥാർത്ഥ വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട മഹത്തായ സ്വാഭാവഗുണങ്ങളാണ്...

മഹ്ദി ഇമാം (رضي اللّٰه عنه ) മുന്നോട്ട് വെച്ചനിബന്ധനകൾ എല്ലാവരും
മനസാ-വാചാ-കർമണാ സന്തോഷത്തോടെ അംഗീകരിക്കും ...

അവരൊന്നടങ്കം പ്രഖ്യാപിക്കും : "ഞങ്ങൾ എല്ലാം തൃപ്‌തിപെട്ടിരിക്കുന്നു. ഈ പറഞ്ഞ എല്ലാ നിബന്ധനകളും പാലിക്കുമെന്നുറപ്പ് നൽകി ഞങ്ങൾ താങ്കളെ നേതാവായി അംഗീകരിക്കുന്നു ..."

തുടർന്ന് അവരിൽ നിന്ന് ഓരോരുത്തരായി മുന്നോട്ടു വന്ന് ഇമാം മഹ്ദിയെ മുസ്ഹഫാഹത് (ഹസ്‌തദാനം) ചെയ്ത് ബൈഅത്ത് ചെയ്യും. എല്ലാവരുടെയും ബൈഅത്തിലൂടെ അധികാരം ഏറ്റെടുത്ത ഇമാം മഹ്ദി (رضي اللّٰه عنه ) അന്ന് ഇശാ നിസ്കാര ശേഷം മിമ്പറിൽ കയറി നിന്ന് തന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും...

അതിപ്രകരമായിരിക്കും...
പ്രിയമുള്ള ജനങ്ങളെ...!_*

സർവ ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. സർവ്വ ലോക രക്ഷിതാവായ അള്ളാഹുവിനെ കുറിച്ചും അവനു മുമ്പിൽ നിങ്ങൾ ഹാജരാക്കപ്പെടുന്ന ദിവസത്തെ കുറിച്ചും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു... നിങ്ങൾക്ക് സന്മാർഗം സിദ്ദിക്കുന്നതിനായി അള്ളാഹു നബിമാരെ അയച്ചു. വിശുദ്ധ ഖുർആൻ അടക്കമുള്ള വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചു. അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുതെന്ന് അവൻ നിങ്ങളോട് കൽപ്പിച്ചു..!_*

അല്ലാഹുവിനെയും അവന്റെ ഹബീബായ മുഹമ്മദ്‌ നബി (ﷺ) തങ്ങളെയും അനുസരിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്നും, ഖുർആൻ ജീവൻ നൽകിയ നല്ല കാര്യങ്ങൾക്ക് നിങ്ങളും ജീവൻ പകരണമെന്നും, ഖുർആൻ നീക്കം ചെയ്ത ചീത്ത കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കണമെന്നും, അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു... 

നിങ്ങൾ സന്മാർഗ്ഗത്തിന്റെയും ഭക്തിയുടെയും പാതയിൽ പരസ്പരം സഹായികളായി വർത്തിക്കുക. തീർച്ചയായും ഇഹലോകം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ദുനിയാവ് വിടപറയാൻ പോവുകയാണ്... തീർച്ചയായും ഞാൻ നിങ്ങളെ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും ഖുർആൻ അനുസരിച്ചുള്ള ജീവിതത്തിലേക്കും ക്ഷണിക്കുന്നു... അധർമ്മത്തെ തുടച്ചു നീക്കാനും, തിരുനബി (ﷺ)യുടെ സുന്നത്തുകളെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാനും ഞാൻ നിങ്ങളെ ഉപദേശിക്കുന്നു...!_*

മഹ്ദി ഇമാമിന്റെ വരവ് ജനങ്ങൾ ആവേശപൂർവം ആഘോഷിക്കുന്നതാണ്. പീഡിതരും അടിച്ചമർത്തപ്പെട്ടവരുമായ തങ്ങളുടെ മോചനത്തിനായി അല്ലാഹു നിയോഗിച്ച പരിഷ്കർത്താവായാണവർ ഇമാം മഹ്ദി(رضي اللّٰه عنه )യെ കാണുക ...

ഞാൻ മഹ്ദിയാണെന്ന് വാദിച്ചവർ 

കാലഘട്ടത്തിന്റെ അനസ്യുത പ്രവാഹത്തിനിടയിൽ താൻ മഹ്ദി ഇമാമാണെന്നവകാശപ്പെട്ട് നിരവധി പേർ രംഗത്തെത്തിയതായി ചരിത്രം പറയുന്നു ...

ലോകത്ത് നടമാടുന്ന അക്രമങ്ങളും അനീതികളും കാണുമ്പോൾ സ്വയം മഹ്ദി ചമഞ്ഞ് രംഗത്തെത്തിയവരാണവരിൽ ഭൂരിഭാഗവും. അതേ സമയം മഹ്ദി പദവി അടിച്ചേൽപ്പിക്കപ്പെട്ടവരും വെച്ച് കെട്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്. അവരിൽ പ്രധാനികളെ വിശദീകരിക്കുകയാണിവിടെ...

ആവശ്യമെന്ന് തോന്നുന്ന ചിലരെക്കുറിച്ച് ചെറിയ വിശദീകരണവും ചേർത്തിട്ടുണ്ട്..!

 മുഹമ്മദുബ്നു ഹസനുൽ അസ്കരി :_* 

അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ വിശ്വാസാദർശങ്ങളിൽ നിന്ന് വ്യതിചലിച്ച ശിയാക്കളുടെ വാദമായിരുന്നു ഇദ്ദേഹം മഹ്ദിയാണെന്ന്. അവരുടെ വാദ പ്രകാരം ഹുസൈൻ (റ) വിന്റെ സന്താന പരമ്പരയിൽപ്പെട്ട ഇദ്ദേഹം ഹിജ്റ 260 മുതൽ ആയിരത്തിലധികം വർഷമായി സാമാർറായിലെ തുരങ്കത്തിൽ കഴിഞ്ഞുവരുന്നു. ഇപ്പോൾ അദ്ദേഹം ജനങ്ങൾക്കിടയിൽ ജീവിക്കുന്നുവെങ്കിലും ആർക്കും കാണാൻ കഴിയില്ലെന്നും അവസാന കാലത്ത് ഇമാം മഹ്ദിയായി അദ്ദേഹം വരുമെന്നും അവർ വിശ്വസിക്കുന്നു. ഖുർആനുമായോ ഹദീസുമായോ മറ്റു ഇസ്ലാമിക പ്രമാണങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാദങ്ങളുടെ നിരർത്ഥകത ഇമാം മഹ്ദിയെകുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും മനസിലാകും...!

ബൈദുല്ലാഹിബ്നു മയ്മൂൻ അൽ ഖദ്ദാഹ് :_* 

ഹിജ്റ *_325_* ൽ മരണപ്പെട്ട ഇദ്ദേഹം തന്റെ ജീവിതകാലത്ത് താൻ മഹ്ദിയാണെന്ന് വാദിച്ചെങ്കിലും മുസ്ലിംകൾ ആരും അത് അംഗീകരിച്ചില്ല. നിരവധി മുസ്ലിം നിരപരാധികളെ കൊന്നൊടുക്കുകയും ഹിജ്റ 317ൽ വിശുദ്ധ കഅബാലയത്തിൽ സ്ഥിതി ചെയ്യുന്ന ഹജറുൽഅസ് വദ് മോഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്ത 'ഖറാമിത്വി' കളുടെ നേതാവായിരുന്നു ഇയാൾ. നബി കുടുംബത്തിലെ അംഗമാണെന്ന കള്ളവാദമുന്നയിച്ച ഇയാൾക്ക് മഹ്ദി ഇമാമിന് അറിയപ്പെട്ട ലക്ഷണങ്ങളിലൊന്ന് പോലും ഉണ്ടായിരുന്നില്ല..!

മുഹമ്മദുബ്നു അബ്ദുല്ലാഹിൽ ബർബരീ :_* 

ഹിജ്റ *_514_* ൽ 'ഇബ്നു തോംറത്' എന്ന പേരിൽ പ്രസിദ്ധനായിരുന്ന ഇയാൾ സയ്യിദ് വംശനാണെന്ന് വാദിച്ചു മഹ്ദിയായി അഭിനയിച്ചു. അവിഹിത മാർഗത്തിലൂടെ അധികാരം പിടിച്ചടക്കിയ അയാൾ ജനങ്ങളെ വഞ്ചിക്കാനായി തന്റെ 'കറാമത്തു'കൾ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിച്ചുവെങ്കിലും അതൊന്നും വിലപ്പോയില്ല. പദ്ധതികൾ പലതും പാളുകയും കുതന്ത്രങ്ങൾ ജനങ്ങൾ പിടികൂടുകയും ചെയ്തു. അതോടെ അയാൾ പരിപാടി നിർത്തി...!

മുഹമ്മദ്ബ്നു അബ്ദുല്ലാ അൽ ഖഹ്ത്വാനീ :_* 

സഊദി അറേബ്യയിലെ റിയാദിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം ഞാൻ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയെന്ന് തനിക്ക് സ്വപ്ന ദർശനം ഉണ്ടായിട്ടുണ്ടെന്ന് വാദിച്ചു. *_1980_* ൽ ഒരു സംഘം ആളുകൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയും മസ്ജിദുൽ ഹറാമിൽ അഭയം തേടുകയും ചെയ്തു. എന്നാൽ 'ഹറമിന്റെ ഫിത് ന' എന്നറിയപ്പെട്ട അദ്ദേഹം വധിക്കപ്പെടുകയായിരുന്നു. നിബന്ധനകൾ ഒന്നും അയാളിൽ ദർശിക്കാനായില്ലെന്നതും ശ്രദ്ധേയമാണ് ...

മിർസാ ഗുലാം അഹ്മദ് ഖാദിയാനി :_*

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ ഖാദിയാനിൽ ജനിച്ച ഇദ്ദേഹം താൻ മഹ്ദിയാണെന്ന് മസീഹാണെന്നും നബിയാണെന്നുമെല്ലാം തരാതരം പോലെ വാദിച്ചു. വാദങ്ങൾ സമർത്ഥിക്കാൻ പല ഞൊണ്ടിനായങ്ങളും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ വിശിഷ്യാ പണ്ഡിതന്മാരുടെ പിന്തുണയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ഹദീസിൽ പരാമർശിക്കപ്പെട്ട ഇമാം മഹ്ദിയുടെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്നതിന് പുറമെ ആയാളും അയാളുടെ അനുയായികളായ ഖാദിയാനികളും കാഫിറുകളാണെന്ന് ലോക മുസ്‌ലിം പണ്ഡിതന്മാർ വിധിയെഴുതുകയും ചെയ്തു. നബി (സ്വ)ക്ക് ശേഷം ഒരു നബി വന്നു എന്ന് വിശ്വസിച്ചത് തന്നെ കാരണം...!

സ്വാലിഹ്ബ്നു ത്വാരിഖ് :_*

ഇയാൾ മഹ്ദിയാണെന്ന് മാത്രമല്ല, നബിയാണെന്നും വാദിച്ചു. കാഫിറാണെന്നതിൽ പണ്ഡിത ലോകത്തിന് ഏകാഭിപ്രായം...!

ബൽയാ അൽബസ്വരി :_*

ഇറാഖിലെ ബസറയിൽ ജനിച്ച ഇയാൾ ജ്യോതിഷവും മായാജാലവും പഠിച്ചു പല തട്ടിപ്പുകളും നടത്തി. താൻ മഹ്ദി ഇമാമാണെന്ന് വാദിച്ച് നോക്കിയെങ്കിലും ആരും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല. അവസാനം കുരിശിൽ തറച്ചു വധിക്കപ്പെട്ടു...!

അഹ്‌മദ്‌ബ്നു അബ്ദുല്ലഹ് :_*

പ്രമുഖ ശാഫിഈ ഇബ്നു ദകികിൽ ഈദ് (റ)വിൽ നിന്ന് ഫിഖ്ഹ് (കർമശാസ്ത്രം) പഠിക്കുകയും ധരാളം ഹദീസുകൾ മന:പ്പാഠമാകുകയും ചെയ്തിരുന്ന അഹ്‌മദ്‌ വലിയ ഇബാദത്തിന് ഉടമയായിരുന്നു. പക്ഷെ! പിന്നീട് വിചത്രമായ പല വാദങ്ങളും ഉന്നയിക്കുക വഴി സത്യപ്രസ്താവിൽ നിന്ന് വ്യതിചലിച്ചു. അള്ളാഹുവിനെ ഞാൻ നിരവധി തവണ സ്വപ്നം കണ്ടെന്നും എനിക്ക് തിരു നബി (സ്വ)പോലെ ഇസ്‌റാഹ് -മിഹ്റാജ് ഉണ്ടയിടുണ്ടെന്നും, അർശിലേക്ക് ജിബ്‌രീൽ (അ)നോടൊപ്പം ഞാൻ പോയിട്ടുണ്ടെന്നും അള്ളാഹു എന്നോട് താങ്കൾ മഹ്ദിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നുമെല്ലാം അയാൾ പലപ്പോഴായി വാദിച്ചു. ജനങ്ങൾ വഴി തെറ്റുമെന്ന് ഭയന്ന് ഭരണാധികാരികൾ ആദ്യം തൂക്കിക്കൊല്ലൻ വിധിച്ചുവെങ്കിലും ഭ്രാന്താണെന്ന് കണ്ട് ഇസ്ലാമിക കോടതി പിന്നീട് വെറുതെ വിടുകയായിരുന്നു. ഹിജ്റ 740ൽ മരണപ്പെട്ടു. എൺപതിലധികം പ്രായമുണ്ടായിരുന്നു...

മുഹമ്മദുബ്നു യൂസുഫ് അൽ ഹിന്ദീ :_* 

ഇന്ത്യയിലെ ജോൻപൂർ നിവാസിയായ ഇദ്ദേഹം ഹിജ്റ 905ൽ താൻ മഹ്ദിയാണെന്ന് വാദിച്ചു. വാദം പറഞ്ഞു വന്നതോടെ ഭരണാധികാരികൾ അയാളെ നാട് കടത്തി. പല നാടുകളിലും അലഞ്ഞു തിരിഞ്ഞ് അവസാനം ഹിജ്റ 910ൽ ഖുറാസാനിൽ മരണപ്പെട്ടു. വിവരദോശികളായ കുറെ അനുയായികളെ ഇദ്ദേഹത്തിനും കിട്ടി. "മഹ്ദിയ്യ: " വിഭാഗം എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്...!

മഹ്ദിയാണെന്ന് വാദിച്ച് നോക്കിയെങ്കിലും വലിയ പ്രസിദ്ധിയൊന്നും ലഭിക്കാതെ പോയ മറ്റനേകം പേർ വേറെയും കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ എണ്ണം കണക്കാക്കാനാവാത്ത വിധം കൂടുതലാണ്. പരാമർശ യോഗ്യത പോലുമില്ലാത്തത് കൊണ്ട് ചരിത്രം അവരെയൊന്നും പരിഗണിച്ചില്ലെന്ന് മാത്രം. കേവലം അഞ്ച് വയസ്സ് മാത്രം പ്രായമായ കുട്ടിയുടെ പേരിൽ പോലും "മഹ്ദി പദവി" ചാർത്തിക്കൊടുത്തവർ അവർക്കിടയിലുണ്ടായിരുന്നുവെന്നതാണ് ഏറെ രസകരം. മേൽ വിവരിച്ചവരും അല്ലാത്തവരുമായി മഹ്ദി ഇമാമാണെന്നവകാശപ്പെട്ട് രംഗത്തെത്തിയവരിലാർക്കും മഹ്ദി ഇമാമിന്റെതായി ഹദീസിൽ പരാമർശിക്കപ്പെട്ട ലക്ഷണങ്ങളൊന്നും അവരുടെ ജീവിതത്തിൽ കണ്ടില്ല. ദജ്ജാൽ രംഗപ്രവേശം ചെയ്തില്ല, ഈസാ നബി (അ:) ആകാശത്ത് നിന്നിറങ്ങി വന്നില്ല. മുസ്ലിംകൾക്ക് വലിയ വിജയങ്ങൾ ഉണ്ടായില്ല. മറ്റൊന്നും നടന്നില്ല ...

നല്ലവരായ പല മഹാന്മാരുടെയും പേരിൽ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചില തൽപര കക്ഷികൾ മഹ്ദി പട്ടം കെട്ടിച്ചമച്ചിട്ടുണ്ട്. ഈസാ നബി (അ:) ദൈവമാണെന്ന് ചിലർ വാദിച്ചത് ഈസാ നബിയുടെ കുറ്റമല്ലാത്തത് പോലെ, ഉസൈർ നബി (അ:) അല്ലാഹുവിന്റെ മകനാണെന്ന് ചിലർ പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ തെറ്റല്ലാത്തത് പോലെ, നല്ലവരായ ആ മഹാന്മാർ അതിന് ഉത്തരവാദികൾ അല്ല. ഇത്തരത്തിൽ മഹ്ദിയാണ് എന്ന് കെട്ടിച്ചമക്കപ്പെട്ട മഹാന്മാരാണ് നാലാം ഖലീഫ അലി (റ), മുഹമ്മദു ബ്നുൽ ഹനഫിയ (റ), മൂസബ്നു ത്വല്ഹ (റ), മുഹമ്മദുൽ ബാഖിർ (റ), ജഹ്ഫർ സാദിക്ക് (റ), അബ്ദുല്ലാഹിബ്നു മുഹാവിയ (റ), അഞ്ചാം ഖലീഫ ഉമർബ്നു അബ്ദുൽ അസീസ് (റ), ശാഹ് വലിയുല്ലാഹിദഹ്‌ലവി (റ), അഹ്‌മദ്‌ റസാഖാന് ബറോൽവി (ഖ. സി) തുടങ്ങിയവർ ...

ഇസ്‌ലാമിൽ ആഭ്യന്തരകുഴപ്പങ്ങൾ സൃഷ്ടിക്കാനും മുസ്‌ലിംകളെ തമ്മിൽലടിപ്പിക്കാനുമൊക്കെയായിരുന്നു ചില ജൂത ചാരന്മാരും കപട വിശ്വാസികളും ചേർന്ന് മേൽപ്പറഞ്ഞ നേതാക്കളുടെ പേര് പറഞ്ഞു രംഗത്ത് വന്നത്. അതതു കാലത്തെ പണ്ഡിതൻമാരുടെ സമർത്ഥമായ ഇടപെടൽ മൂലവും അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടും സമൂഹത്തിൽ ചിദ്രതയുണ്ടാക്കാനുള്ള അത്തരം കുണ്ഡിത ശ്രമങ്ങൾ ക്ലച്ച് പിടിക്കാതെ പോവുകയാണുണ്ടായത്. മഹ്ദി പട്ടം കെട്ടിവെക്കപ്പെട്ട മഹാന്മാരാവട്ടെ, അക്കാര്യത്തിൽ നിരപരാധികളുമായിരുന്നു ...!

രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ .
മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ ലോകമെമ്പാടുമുള്ള അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ ഇമാം മഹ്ദിയെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ...

പദ്യ- ഗദ്യ രൂപത്തിലുളളവയും ചെറുതും വലുതുമായ അത്തരം ഗ്രന്ഥങ്ങൾ അനുവാചക ലോകം താൽപര്യപൂർവം നെഞ്ചോട് ചേർത്തിട്ടുമുണ്ട്. സ്വാതന്ത്ര സ്വഭാവത്തിലുള്ള ഗ്രന്ഥങ്ങളും ശിയാക്കൾ പോലെയുള്ള കക്ഷികളുടെ അസത്യവാദങ്ങൾക്ക് മറുപടി നൽകുന്നവയും അവയിലുണ്ട്...!

അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതും പ്രസിദ്ധിയാർജ്ജിച്ചതുമായ മുപ്പത് ഗ്രന്ഥങ്ങളുടെ പേരുകളാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത്. (ആദ്യം ഗ്രന്ഥത്തിന്റെ പേര് ; പിന്നീട് ഗ്രന്ഥകാരൻ ; തുടർന്ന് ഗ്രന്ഥകാരന്റെ വഫാത്ത് വർഷം).

അൽഅഹാദീസുൽവാരിദ: ഫിൽമഹ്ദി; അബൂബക്ർബ്നുൽ ഖൈസമഅന്നസാഈ (റ); (ഹി :-279)_*

ദിക്റുൽമഹ്ദി വനുഊതുഹു: ഹാഫിള് അബൂ നുഐം അൽഇസ്വ്ബഹാനി (റ); (ഹി :-430)_*

അൽഅർബഊന ഹദീസൻ ഫിൽമഹ്ദി_*

ജുസ്ഉൻ ഫിൽമഹ്ദി ; അൽഹാഫിള് അബുൽഹുസൈൻ അൽഹമ്പലി (റ); (ഹി :-336)_*

ഖസ്വീദതുൻ ഫിൽമഹ്ദി(റ) (പദ്യം); അശ്ശൈഖ് മുഹമ്മദ്ബ്നുൽഅറബീ (റ)_*

അബ്ദുദ്ദുറർ ഫീ അഖ്ബാരിൽമുൻത്വളർ; ബദ്റുദ്ദീൻ യൂസുഫ്ബ്നു യഹ്യാ അൽമഖ്ദിസി അശ്ശാഫിഈ (റ); (ഹി :-685)_*

കിതാബുൻ ഫീ അഖ്ബാരിൽമഹ്ദി:_*
ഹസനുബ്നു മുഹമ്മദ് അന്നാബൽസീ (റ); (ഹി :-772)_*

ജുസ്ഉൻ ഫീ ദിക്രിൽമഹ്ദി (റ):_*
അൽഹാഫിള് ഇബ്നു കസീർ അദ്ദിമശ്ഖി(റ); (ഹി :-774)_*

അൽമഹ്ദി (റ): ഹാഫിള് അബൂസുർഅ - അൽഇറാഖി(റ); (ഹി :-826)_*

അൽഉർഫുൽവർദീ ഫി അഖ്ബാരിൽമഹ്ദി (റ): ഹാഫിള് ഇമാം ജലാലുദ്ദീനുസ്സുയൂത്വി (റ)_*

തൽഖീസുൽബയാർ : അശ്ശൈഖ് അഹ്മദുർറൂമി അൽഹനഫി (റ) (ഹി :-940)_*

അൽഖൗലുൽമുഖ്തസ്വർ ഫീ അലാമാതി മഹ്ദിയിൽമുൻതളർ : അൽഫഖീഹ് ഇബ്നു ഹജറിൽഹൈതമി അശ്ശാഫിഈ (റ); (ഹി :-973)_*

അൽബുർഹാൻ - ഫീ അലാമാതി മഹ്ദിയ്യി ആഖിരിസ്സമാൻ ശൈഖ് ഇബ്നുഹുസാം അൽഹിന്ദി (റ) (കൻസുൽഉമ്മാൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്); (ഹി :-975)_*

അൽമശ്റബുൽവർദീ - ഫീ മദ്ഹബിൽമഹ്ദി(റ) മുല്ലാ അലിയ്യുൽഖാരി അൽഹനഫീ (റ); (ഹി :-1014)_*

മിർആതുൽഫിത്ർ : അശ്ശൈഖ് മർഹാബ്നു യൂസുഫ് ...: ഹമ്പലി (റ); (ഹി :-1033)_*

തൻബീഹുൽ വസനാൻ അല്ലാമാ അഹ്മദ് നൂബി (റ) (ഹി: - 1037)_*

അദ്ദുർറുൽമൻള്വഊദ് ഫീ ദിക്രിൽമഹ്ദിയ്യിൽമൗഊദ് (കൈയ്യെഴുത്ത് പ്രതി); സിദ്ദീഖ് ഹസൻ ഖാൻ - അൽഹിന്ദി; (ഹി: - 1307)_*

അൽഖത്വ്റുശ്ശഹ്ദീ ഫീ ഔസ്വാഫിൽമഹ്ദി (റ) (അറബി അക്ഷര മാലയിലെ "ലാം" എന്ന അക്ഷരത്തിൽ എല്ലാ വരികളും അവസാനിക്കുന്ന പദ്യ കൃതി); ശിഹാബുദ്ദീൻ അഹ്മദുൽഹലവാനി - അൽമിസ്വ്രീ (റ); ( ഹി :-1308 )_*

അൽഹിദായത്തുന്നദിയ്യ: ഫീ അഖ്ബാരിൽമഹ്ദിയ്യ: അശ്ശൈഖ് മുസ്തഫാ അൽബക്രി (റ)_*

അഖീദതു അഹ്ലിസ്സുന്നത്തി വൽഅസർ ഫിൽമഹ്ദിയ്യിൽ മുൻതള്വർ - ശൈഖ് അബ്ദുൽമുഹ്സിൻ ബ്നു ഹംദിൽഇബാദ് (റ)_*

തഹ്ദീഖുന്നള്വ്ർ ഫീ അഖ്ബാരിൽമുൻതള്വർ - ശൈഖ് മുഹമ്മദ്ബ്നു അബ്ദിൽഅസീസ് (റ)_*

ഇഖാമതുൽബുർഹാൻ, അൽഇഹ്തിജാജു ബിൽഅസർ അലാമൻ അൻകറൽമഹ്ദിയ്യ:ൽ മുൻതള്വർ [ രണ്ട് ഗ്രന്ഥങ്ങളും രചിച്ചത് അശ്ശൈഖ് ഹമൂദ്ബ്നു അബ്ദില്ലാഹി (റ) ]; (ഹി :-1413)_*

സയ്യിദുൽബശർ - യതഹദ്ദസു അനിൽമഹ്ദിയ്യിൽമുൻതള്വർ: അശ്ശൈഖ് ഹാമിദ് മഹ്മൂദ് (റ) - കൈറോ._*

അൽഖൗലുൽഫസ്വ്ൽ : ശൈഖ് അബ്ദുല്ലാഹിൽഹജ്ജാജ് - കൈറോ._*

അൽമഹ്ദിയ്യുൽമുൻതള്വർ : ശൈഖ് ഇബ്റാഹീം മശൂഖി (റ)_*

ഹകികത്തുൽകബർ അനിൽമഹ്ദിയ്യിൽമുൻതളർ. സ്വലാഹുദീനുൽഹാദി (റ)_*

അൽമഹ്ദി വ അശ്റാത്വുസ്സ്വാഅ : അശ്ശൈഖ് മുഹമ്മദ് അലി സ്വാബൂനി(ത്വ.ഉ)._*

അത്താളിഹ് മുഹമ്മദുബ്നു അലിയ്യിശ്ശൗകാനി (ഹി :-1250)_*

അൽഉർഫുൽവർദീ ഫീ ദലാഇലിൽമഹ്ദി - അശ്ശൈഖ് വജീഹുദ്ദീൻ അബിൽഫള്ൽ അബ്ദുറഹ്മാനുൽഹള്റമി (റ); (ഹി :-1192)_*

തൻവീറുരിജാൽ ഫീ ള്വഉഹൂരിൽമഹ്ദിയ്യി വദ്ദജ്ജാൽ അശ്ശൈഖ് റശീദുർറശീദ്._*

*അറബി*ഭാഷയിൽ രജിക്കപ്പെട്ടവക്ക് പുറമെ ഇതര ഭാഷകളിലും മുൻഗാമികളും പിൻഗാമികളുമായ നിരവധി പണ്ഡിതർ ഈ വിഷയത്തിൽ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്...
അച്ചടിക്കപ്പെട്ടവയും കൈയ്യെഴുത്ത് പ്രതികളുമെല്ലാം അവയിൽ ഉൾപ്പെടുന്നു. പ്രധാനപെട്ടവ മാത്രമാണിവിടെ രേഖപ്പെടുത്തിയത്...
ഇതൊരു സമ്പൂർണ്ണ പട്ടിക അല്ലെന്ന് ചുരുക്കം....!

ചുരുക്കത്തിൽ ഇമാം മഹ്ദിയുടെ നിയോഗം സത്യവിശ്വാസികൾ ആഘോഷമാക്കിമാറ്റും. 

അബുറുമാൻ (റ)പറയുന്നു : അലി (റ) പറയുന്നതായി ഞാൻ കേട്ടു. "വാനലോകത്ത് നിന്ന് ഇമാം മഹ്ദിയെ നിയോഗിച്ചു കൊണ്ടുള്ള വിളിയാളം വന്ന് കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ സംസാരം മൊത്തം ഇമാം മഹ്ദിയെ കുറിച്ച് തന്നെയായിരിക്കും. മഹ്ദി ഇമാമിനെകുറിച്ചല്ലാതെ മറ്റൊന്നിനെകുറിച്ചും അന്നവർക്ക് പറയാനില്ലാത്ത വിധം അവരുടെ മനസ്സകങ്ങളിൽ അദേഹം നിറഞ്ഞു നിൽക്കും. "(ഇഖ്ദുദുറർ ഫീ അക്ബരിൽ മുൻതളർ)

قل علي بن أبي طالب: إذا نادى مناد من الساء، إن الحق في آل محمد فعند ذلك يظهر المهدي على أفواه النس، ويشربون ذكره فلا يكون لهم ذكر غيره.

ബൈഅത്തിലൂടെ മുസ്ലിങ്ങളുടെ പൊതുനേതൃത്യം ഏറ്റടുത്ത ഇമാം മഹ്ദി (റ) പിന്നീട് തന്റെ ജൈത്രയാത്ര ആരംഭിക്കുന്നതാണ്... പീഡിതരും അവശരുമായ മുസ്‌ലിം സമൂഹത്തിന് മഹ്ദി ഇമാമിന്റെ വരവോടെ ഒരു നവോന്മേഷം കൈവരും. അവരെല്ലാം അദ്ദേഹത്തിന്റെ പിന്നിൽ ഒറ്റക്കെട്ടായി നിലകൊള്ളും. ഇമാം മഹ്ദിയാവട്ടെ പിതാമഹനായ നബി (സ) തങ്ങളെപ്പോലെ അവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകും ...

നബി (സ) തങ്ങളെ പോലെ നേരിട്ട് തന്നെ ധർമ്മ സമരങ്ങൾക്ക് നേതൃത്വം വഹിക്കും. ഇസ്‌ലാമിന്റെ വരാൻ പോകുന്ന വിജയ നാളുകളുടെ തുടക്കമായിരിക്കുമത് ...

ധീര യോദ്ധാവ്, ജേതാവ് 

അധികാരമേറ്റ ശേഷം ഇമാം മഹ്ദി (റ) ആദ്യമായി പടയൊരുക്കം നടത്തുക തുർക്കിയുടെ നേർക്കായിരിക്കും...

അർത്വാത് (റ) പറയുന്നു : ഇമാം മഹ്ദി (റ) ആദ്യമായി തന്റെ പതാക വഹിക്കുന്നത്, അഥവാ ധർമ്മ സമരത്തിന് കൊടികെട്ടുന്നത് തുർക്കിയിലേക്കായിരിക്കും. തുർക്കിയെ അധീനതപ്പെടുത്തിയതിന് ശേഷം അവരുടെ വിലപിടിപ്പുള്ളതെല്ലാം ഗനീമത് സ്വത്തായി പിടിച്ചടക്കും. നിരവധി അടിമകളും സമ്പത്തുമെല്ലാം അവയിലുണ്ടാകും...

പിന്നീട് ശാമിലേക് നീങ്ങും. ശാമിലും ഇമാം മഹ്ദിയുടെ സേന വിജയത്തിന്റെ വെന്നിക്കൊടി പാറിക്കും. അവിടെയുള്ള എല്ലാഅടിമകളെയും സ്വാതന്ത്രരാക്കും, ഉടമസ്ഥർക്ക് അടിമകളുടെ വിലയും നൽകും. (അടിമകളെ വിലക്ക് വാങ്ങി മോചിപ്പിക്കുമെന്നർത്ഥം..!)

وعن أرطاة ، قل:أول لواء يعقد المهدي يبعث إلى الترق فيهذ مهم ،ويأجذ ما معهم من السبي والأموال ،ثم يسير إلى الشام فيفتحا ،ثم يعتق كال محلوك،ويعطى أصحابهم قيمتهم

മനുഷ്യനെ കന്നുകാലികളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയുന്ന ഒരു വിവസ്ഥയാണ് അടിമത്വ സമ്പ്രദായം. ഇമാം മഹ്ദിയുടെ ആഗമന സമയത്ത് ലോകത്ത് ആ വ്യവസ്ഥിതി നിലവിലുണ്ടാകുമെന്ന് ഈ ഹദീസ് സൂചന നൽകുന്നു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയേറിയതാണ് സ്വാതന്ത്ര്യം. അത് നേടികൊടുക്കുകയെന്ന മഹത്തായ കർത്തവ്യമാണ് മഹ്ദി ഇമാം (റ) അന്നവർക്ക് വേണ്ടി നിർവഹിക്കുക..!

ഇസ്‌ലാമിന്റെ പേരിൽ പീഢനങ്ങൾ സഹിക്കേണ്ടിവന്ന നിരവധി അടിമകളെ വിലകൊടുത്തുവാങ്ങി മോചിപ്പിച്ച ഒന്നാം ഖലീഫ അബുബക്കർ സിദ്ദിഖ് (റ) വിന്റെ മഹനീയ മാതൃകയാണ് ഇമാം മഹ്ദി ഇവിടെ അനുധാവനം ചെയ്യുന്നത് ...

റോമും കോൺസ്റ്റാന്‍റ്നോപ്പിളും .

അതിന് ശേഷം ഇമാം മഹ്ദി (റ) ധർമ സമരവും സമരവുമായി പുറപ്പെടുക ലോകശക്തികളിലൊന്നായ റോമിലേക്കും കോൺസ്റ്റാന്‍റ്നോപ്പിളിലേക്കുമായിരിക്കും. നിരവധി അത്ഭുതങ്ങൾക്ക് പുറമെ എല്ലാവിധ ആധുനിക സൗകര്യങ്ങളും നിലനിൽക്കുന്ന പ്രൗഢമായ രണ്ട് രാജ്യങ്ങളാണ് റോമും കോൺസ്റ്റാന്‍റ്നോപ്പിളും...!

അംബരചുംബികളായ കൊട്ടാരങ്ങൾ, വിശാലമായ പാർക്കുകൾ, കമനീയമായി അലങ്കരിച്ച റോഡുകൾ, അവക്കിരുവശങ്ങളിലുമായി നിരനിരയായി നിൽക്കുന്ന ഫലവൃക്ഷങ്ങൾ, കളകളാരവം മുഴക്കി കുതിച്ചുപായുന്ന നദികൾ, ഇവയെല്ലാം ചേർന്ന് ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിക്കപ്പെടാൻ മാത്രം നാഗരികത വികാസം പ്രാപിച്ച നാടായിരിക്കും അന്ന് റോം. നിരവധി കൃസ്ത്യൻ ദേവാലയങ്ങൾ അന്ന് റോമിലുണ്ടാകും ...

മേൽപറഞ്ഞ ആധുനിക സംവിധാനങ്ങളിൽ റോമിന്റെ തൊട്ടടുത്ത സ്ഥാനത്ത് നിൽക്കുന്ന മറ്റൊരു രാജ്യമാണ് കോൺസ്റ്റാന്‍റ്നോപ്പിൾ. ഒരു ഭാഗത്ത്‌ കരയും മറ്റൊരു ഭാഗത്ത്‌ കടലുമായി സൗന്ദര്യം കനിഞ്ഞൊഴുകുന്ന ഒരു പട്ടണമാണത്. പട്ടണം നിർമ്മിച്ച "കോൺസാറ്റന്റിന്, ചക്രവർത്തിയുടെ പേരിലേക്ക് ചേർത്തിയാണ് കോൺസ്റ്റാന്‍റ്നോപ്പിൾ പട്ടണം പ്രസ്തുത പേരിലറിയപ്പെട്ടതെന്ന് ചരിത്രം പറയുന്നു. ക്രിസ്തുമതം ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച ചക്രവർത്തി കൂടിയായിരുന്നു അദ്ദേഹം ...

ഇമാം മഹ്ദിയുടെ നേതൃത്വത്തിൽ മുസ്‌ലിംങ്ങൾ കോൺസ്റ്റാന്‍റ്നോപ്പിൾ പിടിച്ചടക്കുമെന്ന് പറയുന്ന ഒന്നിലധികം ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബു ഹുറൈറ (റ)നിവേദനം : നബി (സ്വ)തങ്ങൾ പറഞ്ഞു : "എന്റെ കുടുംബത്തിൽപെട്ട ഒരാൾ രാജ്യം ഭരിക്കുന്നത് വരെ ലോകാവസാനം സംഭവിക്കില്ല. അദ്ദേഹം കോൺസ്റ്റാന്‍റ്നോപ്പിൾ കീഴടക്കും. ദൈലാമിലെ പർവതവും. "(അബു നുഐം).

وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال:"لا تقوم الساعة حتى ميلك رجل من أهل بيتي يفتح القسطنطينية وحبل الديلمي"

റോമിന്റെയും കോൺസ്റ്റാന്‍റ്നോപ്പിളിന്റെയും വിജയഗാഥക്ക് പിന്നിൽ അത്ഭുതകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. എന്തെന്നാൽ, ആ രണ്ട് പ്രദേശങ്ങളും കീഴടക്കാൻ ഇമാം മഹ്ദിക്കോ അനുയായികൾക്കോ ഒരായുധവും പ്രയോഗിക്കേണ്ടിവരില്ല. ഒരസ്ത്രം പോലും തൊടുക്കേണ്ട ആവശ്യമുണ്ടാവില്ല...

പിന്നെങ്ങനെ യുദ്ധം ജയിക്കുമെന്നല്ലേ ..? വെറും തസ്‌ബീഹ്‌ കൊണ്ടും തക്ബീർ കൊണ്ടും തന്നെ. നബി (സ്വ) തങ്ങൾ പറയുന്നത് നോക്കൂ..!

അബുഹുറൈറ (റ) നിവേദനം :"ഒരിക്കൽ നബി (സ്വ)തങ്ങൾ ഞങ്ങളോട് ചോദിച്ചു :"ഒരു ഭാഗത്ത്‌ സമുദ്രവും മറ്റൊരു ഭാഗത്ത്‌ കരയുമുള്ള ഒരു പട്ടണത്തെക്കുറിച് നിങ്ങൾ കേട്ടിട്ടുണ്ടോ ...? (കോൺസ്റ്റാന്റ്നോപ്പിളാണ് ഉദ്ദേശ്യം)..!

സ്വഹബികൾ പറഞ്ഞു :"അതെ, നബിയെ! കേട്ടിട്ടുണ്ട് !"

നബി (സ്വ)തങ്ങൾ തുടർന്നു :"എന്നാൽ ആ പട്ടണത്തിൽ വെച്ച് ഇസ്ഹാഖ് നബിയുടെ സന്താന പരമ്പരയിൽപ്പെട്ട എഴുപതിനായിരം പേർ ആ നാട്ടുകാരോട് ധർമ്മ സമരം നടത്തുന്നത് വരെ ഖിയാമത്ത് നാൾ സംഭവിക്കില്ല. ധർമ്മ സമര സേനാനികൾ അവിടെയെത്തിയാൽ ഒരായുധം പോലും അവർക്ക് പ്രയോഗിക്കേണ്ടി വരില്ല. അവർ *ലാഇലാഹ ഇല്ലള്ളാഹ്, അല്ലാഹു അക്ബർ* എന്നിങ്ങനെ പറയുമ്പോഴേക്കും സമുദ്ര ഭാഗത്തുള്ള നഗര ഭാഗങ്ങൾ തകർന്ന് വീഴും. പിന്നീടവർ രണ്ടാം തവണയും ആ ദിക്റുകൾ ഉച്ചത്തിൽ ഉരുവിടുമ്പോൾ കരഭാഗത്തുള്ള മറ്റേ ഭാഗവും തകർന്നുവീഴും. മൂന്നാം തവണയും അവരത് പറയും. അപ്പോഴവർക്ക് പട്ടണത്തിലേക്കുള്ള വഴികൾ എളുപ്പമാകും. അങ്ങനെയവർ നഗരത്തിൽ പ്രവേശിക്കും. ഗനീമത് സ്വത്തുക്കൾ വാരിക്കൂട്ടും...!"

ഇമാം മഹ്ദി (റ) ക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ആത്മീയ സഹായം എന്നതിന് പുറമെ, അല്ലാഹുവിന്റെ ദിക്റുകൾക്കുള്ള ശക്തി പ്രത്യക്ഷത്തിൽ കാണുന്ന ഒരവസരമായും ഈ സംഭവത്തെ വിലയിരുത്താവുന്നതാണെന്ന് മഹാന്മാർ പറയുന്നു...!

കോൺസ്റ്റാന്റ്നോപ്പിളിൽ സംഭവിക്കുന്ന വിസ്മയ ഭരിതവും ആയുധരഹിതവുമായ വിജയത്തിന് ശേഷമുള്ള സംഭവ വികാസങ്ങളെക്കുറിച്ചും ഗനീമത്ത് സ്വത്തിന്റെ ആധിക്യത്തെകുറിച്ചുമെല്ലാം ഇമാം ഹാകിം ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെയാണ്...!

കസീർബ്നു അദ്ദുല്ലാഹ്‌ (റ)നിവേദനം : നബി (സ്വ)തങ്ങൾ പറയുന്നതായി ഞാൻ കേട്ടു :"അറിയുക, അല്ലാഹുവിന്റെ മാർഗത്തിൽ 'ഹിജാസു'കാർ ധർമ്മ സമരത്തിനിറങ്ങും (മക്കാ, മദീന തുടങ്ങിയ നാടുകളെല്ലാം ഉൾകൊള്ളുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഒരു ഭാഗമാണ് ഹിജാസ് ). അല്ലാഹുവിന്റെ കാര്യത്തിൽ അവർ ഒരാക്ഷേഭകരുടെയും ആക്ഷേപത്തെ ഭയക്കുകയില്ല. അങ്ങനെയവർ കോൺസ്റ്റാന്റ്നോപ്പിൾ കീഴടക്കും. ഇന്ന് വരെ മുസ്ലിങ്ങൾക്ക്‌ ലഭിച്ചിട്ടില്ലാത്ത എണ്ണമറ്റ സമ്പത്ത് ഗനീമത്തായി അന്നവർക്ക് ലഭിക്കും. പരിചകൾ പോലുള്ള വലിയ പത്രങ്ങൾ കൊണ്ടായിരിക്കും അവരത് ഓഹരി ചെയ്ത് അളന്നെടുക്കുക. അങ്ങനെയവർ ഗനീമത്ത് വീതിക്കുന്നതിൽ മുഴുകി ഇരിക്കുബോൾ ഒരാട്ടഹാസം പോലെ ഒരു ഘോരശബ്ദം അവരുടെ ചെയിലെത്തും. "*മുസ്‌ലിം സമൂഹമേ..! നിങ്ങളുടെ നാടുകളിൽ ദജ്ജാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.*അത് കേൾക്കേണ്ട താമസം ജനങ്ങൾ സമ്പത്തെല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോകും ...!

"ഓടിയവരിൽ ചിലർ സമ്പത്ത് കൈയിലെടുത്തിട്ടുണ്ടാകും. ചിലരാവട്ടെ, എല്ലാം ഉപേക്ഷിച്ചായിരിക്കും ഓടിയിട്ടുണ്ടാവുക ... രണ്ട് വിഭാഗത്തിനും പിന്നീട് വലിയ ദുഃഖവും ഖേദവും ഉണ്ടാവും... "

സ്വഹാബികൾ ചോദിച്ചു :"അതെന്ത് കൊണ്ടാണ് നബിയേ! സമ്പത്ത് എടുത്തവരും ഉപേക്ഷിച്ചവരും ഒരുപോലെ ദുഃഖിക്കുന്നത് ...?

നബി (സ്വ) തങ്ങൾ പറഞ്ഞു :"എടുത്തവൻ, കൂടുതൽ എടുത്തില്ലല്ലോ എന്നതിന്റെ പേരിലും; ഉപേക്ഷിച്ചവൻ നഷ്ടപ്പെട്ടതിന്റെ പേരിലും ...!

നബി (സ്വ) തങ്ങൾ തുടരുന്നു :"സമ്പത്തെല്ലാം വിട്ടെറിഞ്ഞ് ഓടിയ ജനങ്ങൾ ശബ്ദമുയർത്തിയ ആളെ കുറിച്ചന്വേഷിക്കും. പക്ഷെ, ആരാണതെന്ന് അവർക്കാർക്കും അറിയാൻ സാധിക്കില്ല. അപ്പോഴവർ പറയും : "ലുദ്ധ് പ്രദേശത്തേക്ക് ഒരു വിഭാഗം പുറപ്പെടട്ടെ, ദജ്ജാൽ പുറപ്പെട്ടിട്ടുണ്ടെങ്കിൽ അവർ നമ്മുക്ക് വിവരം നൽകണം. (ഇന്നത്തെ ഇസ്രായിലിൽ ഉള്ള ഒരു പ്രദേശമാണ് ലുദ്ധ് )

കൽപന പ്രകാരം ഒരു സംഘം 'ലുദ്ധി 'ലേക്ക് പുറപ്പെടും. പക്ഷെ അവർക്കവിടെ ആരെയും കാണാൻ സാധിക്കില്ല. തിരിച്ചുവന്ന വിഭാഗം പറയും : "ഇനി നമുക്കെല്ലാവർക്കും ഒരുമിച്ചു പോവാം. അഥവാ ദജ്ജാൽ പുറപ്പെട്ടിട്ടുണ്ടെങ്കിൽ നമുക്കൊരുമിച്ചു അവനെ നേരിടാം. ഇല്ലെങ്കിലോ നമുക്ക് തിരിച്ചുപോരുകയും ചെയ്യാമല്ലോ. "(ഹാകിം)

"അങ്ങനെ അവരെല്ലാം ചേർന്ന് 'ലുദ്ധി'ലേക്ക് പുറപ്പെടും. അവിടെയെത്തുമ്പോൾ ദജ്ജാൽ പുറപ്പെട്ടുവെന്ന വാർത്ത കളവായിരുന്നു എന്നവർക്ക് ബോധ്യപ്പെടും. പിന്നെയും കുറെ കഴിഞ്ഞാണ് യഥാർത്ഥത്തിൽ ദജ്ജാൽ പുറപ്പെടുക.."(ഹാകിം, ഇബ്നുമാജ).

കോൺസ്റ്റാന്റ്നോപ്പിളിന്റെ വിജയ കഥയാണ് ഇതുവരെ വിവരിച്ചത്. ഇനി റോം വിജയത്തെകുറിച്ച് ഹദീസുകൾ എന്ത്‌ പറയുന്നു എന്ന് നോക്കാം..!

ഇബ്നുഅബ്ബാസ് (റ) പറയുന്നു : "നീണ്ട മതിൽക്കെട്ടുകളും, വിശാലമായ കൊട്ടാരങ്ങളും, തോട്ടങ്ങളും നദികളുമെല്ലാം നിറഞ്ഞ പ്രദേശമാണ് റോം. ആയിരത്തിലധികം കൃസ്ത്യൻ ദേവാലയങ്ങൾ നിലകൊള്ളുന്ന നാടാണത്. അവയിൽ പലതും അമൂല്യമായ മുത്തുകളും പവിഴങ്ങളും കൊണ്ട് മോടി പിടിപ്പിക്കപ്പെട്ടവയാണ്. ഇത്രയും വലിയൊരു നഗരം യാതൊരായുധവും പ്രയോഗിക്കാതെ ഒരു പേരോട്ടം പോലും ആവിശ്യം ഇല്ലാതെ കേവലം ദിക്റുകൾ കൊണ്ട് മാത്രം വിജയിപ്പിച്ചെടുക്കുന്ന സർവ്വാധിപനായ അല്ലാഹുവിന്റെ അപാരമായ ശക്തി വ്യക്തമാകുകയാണിവിടെ..!

കോൺസ്റ്റാന്റ്നോപ്പിൾ, റോം എന്നീ നാടുകൾ ഇസ്ലാമിന്റെ കിഴിൽ വന്നതിന് ശേഷം മുസ്‌ലിംകൾക്ക് ലഭിക്കുന്ന 'ഗനീമത്ത് 'സ്വത്തിന് കയ്യും കണക്കുമുണ്ടാകില്ല. ചരിത്രത്തിലിത് വരെ ഒരു വിഭാഗത്തിനും ഒരു യുദ്ധത്തിലും ലഭിക്കാത്തത്രയും വലിയ ഗനീമത്ത് സ്വത്താണ് അന്ന് മുസ്‌ലിംകൾക്ക് ലഭിക്കുക ...

നിഷേധികൾക്കുള്ള മറുപടികൾ.
ഇമാം മഹ്ദിയെ പാടെ നിഷേധിച്ച ചിലരും ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. ചിലർക്ക് ഖുർആനിൽ മഹ്ദി ഇമാമിനെ കുറിച്ച് പരാമർശം ഇല്ലാത്തതാണ് നിഷേധത്തിന് കാരണമായതെങ്കിൽ മറ്റു ചിലർക്ക് മഹ്ദിയെ കുറിച്ചു വന്ന ഹദീസിന്റെ സ്വീകാര്യതയിലായിരുന്നു സംശയം ...

ശിയാക്കളുടെ വാദം അഹ്‌ലുസ്സുന്നയിലേക്ക് കടന്നു കയറിയതാണെന്നും ചിലർ വിശ്വസിച്ചു. അവരിൽ ചിലരുടെ വാദങ്ങളും അവയ്ക്ക് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ കൊടുത്ത മറുപടികളുമാണ് ഈ അധ്യായത്തിൽ വിശകലനം ചെയ്യുന്നത് ...

ഇബ്നു ഖൽദൂൻ :_* സുപ്രസിദ്ധ ഗ്രന്ഥമായ മുഖദ്ദിമയുടെ കർത്താവാണ് പണ്ഡിതനും തത്വ ശാസ്ത്രജ്ഞനുമായ ഇബ്നു ഖൽദൂൻ. പക്ഷേ മഹ്ദി ഇമാമിന്റെ വിഷയത്തിൽ വന്ന ഹദീസുകളെല്ലാം നിരൂപണ വിധേയമാണെന്നും അത്കൊണ്ട് തന്നെ മഹ്ദി ഇമാം ഒരു പ്രഹേളിക മാത്രമാണ് എന്നൊക്കെയായിരുന്നു അദ്ധേഹത്തിന്റെ വാദഗതികൾ. അത് പ്രധാനപ്പെട്ട സംഗതി ആണെങ്കിൽ ഖുർആനിൽ അത് എന്ത് കൊണ്ട് പരാമർശിക്കപ്പെട്ടില്ല എന്നും മഹ്ദി ഇമാം മിഥ്യയാണെന്നതിന് തെളിവായി അദ്ദേഹം വാദിച്ചു ...

മറുപടി:* ഖിയാമത് നാളിന്റെ അടയാളങ്ങളിൽ പലതും ഖുർആനിൽ വ്യക്തമായി പരാമർശിച്ചിട്ടില്ല. ദജ്ജാൽ പുറപ്പെടുക, ഭൂമിയിൽ അയ്ത്തപ്പെടുക എന്നിവയെല്ലാം ഉദാഹരണം. ഖുർആൻ പറയാത്തത് കൊണ്ട് അതൊന്നും സത്യമെല്ലന്ന് വരില്ല. നബി (സ്വ) കൊണ്ടുവന്നതെല്ലാം സീകരിക്കണമെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. നബി (സ്വ)തങ്ങളാവട്ടെ നിരവധി ഹദീസുകളിലൂടെ മഹ്ദി ഇമാമിനെകുറിച്ച് സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട് ...

ഇമാം മഹ്ദിയെകുറിച്ചുള്ള ഹദീസുകൾ നിരവധി ഗ്രന്ധങ്ങളിലായി പാരാവാരം പോലെ പറന്നു കിടക്കുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഒരുമിച്ചു കളവ് പറയാൻ സാദ്യതയില്ലാത്ത വിധം സത്യമെന്ന് അംഗീകരിക്കപ്പെടുന്ന (മുതവാതിറായ) ഹദീസിന്റെ പരിധിയിലേക്ക് അവ ഉയരുന്നു...

മാത്രമല്ല, നൂറ് കണക്കിന് ഹദീസ് ഗ്രന്ധങ്ങളിൽ ഇമാം മഹ്ദിയെക്കുറിച്ചുള്ള ഹദീസുകൾ നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹദീസ് ഗ്രന്ധങ്ങളിൽ ആധികാരികമെന്ന് പണ്ഡിതലോകം വിധിയെഴുതിയ സ്വിഹാഹുസ്സിത്തയിൽ മഹ്ദി ഇമാമിനെ കുറിച്ചുള്ള ഹദീസുകൾ നിരവധി കാണാം ...

മഹ്ദി ഇമാംرضي اللّٰه عنه നെ കുറിച്ച് പരാമർശിക്കപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങൾ ഇവയാണ്..!

സുനനു അബൂദാവൂദ്_*
ജാമിഉ തിർമിദി_*
സുനനു ഇബ്നു മാജ_*
സുനനു ന്നസാഈ_*
മുസ്നദ് അഹ്‌മദ്‌_*
സ്വഹീഹു ഇബ്നുഹിബ്ബാൻ_*
അൽമുസ്തദ്റക് ഹാകിം_*
മുസ്വന്നഫ് ഇബ്നു അബി ശൈബ_*
അൽ ഹാഫിള് അബു നുഐം_*
ത്വബ്റാനി_*
ദാറഖുദ്നീ_*
മുസ്നദ് അബു യാഅ്ലാ_*
മുസ്നദ് --അൽ ബസ്സാർ_*
അൽ ഖത്തിബ്_*
ഇബ്നു അസാകിർ_*
ഇബ്നു ജരീർ_*
ദൈലമി_*
ദലാഇലുന്നുബുവ്വ : ലിൽബൈഹഖി_*
ഇബ്നുൽ ജൗസി_*
ഇബ്നു ഖുസൈമ_*
മുസ്നദ് അബു അവാന_*
സുനനുൽ മുഖ്രി_*
സുനനുബ്നു സഈദ്_*

സ്വഹീഹാണെന്ന് പണ്ഡിത ലോകം ഏകോപിച്ച് അഭിപ്രായപ്പെട്ടവയുൾപ്പെടെ ഇത്രയുംമധികം ഹദീസ് ഗ്രന്ഥങ്ങളിൽ ഇമാം മഹ്ദിയെകുറിച്ചുള്ള ഹദീസുകൾ പരാമർശിക്കപ്പെടുമ്പോൾ ഇമാം മഹ്ദി മിഥ്യയാണെന്ന് പറയുന്നത് എങ്ങനെ ...?

ഇതിനു പുറമെ ഇമാം മഹ്ദിയെ പരാമർശിക്കുന്ന ഹദീസുകൾ നിവേദനം ചെയ്തവരിൽ സ്വർഗം കൊണ്ട് സന്തോഷ വാർത്തയറിയിക്കപ്പെട്ടവരും *ഉമ്മഹാത്തുൽ മുഅ്മിനിൻ* അടക്കം മുപ്പതോളം സ്വഹാബിവര്യൻമാരുമുണ്ട്. ഖുലഫാഉർറാഷിദിങ്ങളുൾപ്പെടെ ഇത്രയും അധികം സ്വഹാബികൾ നിവേദനം ചെയ്യുന്ന ഹദീസുകൾ സൂചിപ്പിക്കുന്ന ഒരു കാര്യം നിഷേധിക്കാനാവുമോ ...?

സ്വയം ഗവേഷണത്തിന് പഴുതില്ലാത്ത ഇത്തരം വിഷയങ്ങളിൽ സ്വഹാബികളിൽ നിന്ന് വന്ന ആസാറുകൾ യഥാർത്ഥ ഹദീസിന്റെ *(മർഫ്യൂആയ ഹദീസിന്റെ)* പരിധിയിലാണ് ഉൾപ്പെടുക. സ്വഹാബികൾക്ക് പുറമെ നിരവധി താബിഈ പ്രമുഖരും മഹ്ദി ഇമാം(رضي اللّٰه عنه)നെ അംഗീകരിച്ചു സംസാരിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ കൊടുമുടി കിഴടക്കിയ വലിയ വലിയ പണ്ഡിതന്മാർ ഉൾപ്പെടെ പലരും മഹ്ദി ഇമാമിനെക്കുറിച്ച് സ്വതന്ത്രമായ ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. ആ കാര്യം മുൻകഴിഞ്ഞ അധ്യായങ്ങളിൽ വിശദീകരിച്ചതാണ്..!

ഇമാം മഹ്ദിയെക്കുറിച്ചുള്ള ഹദീസുകൾ നിവേദനം ചെയ്ത *സ്വഹാബികൾ* ചിലർ ഇവരാണ്..!

*ഉസ്മാനുബ്നു അഫ്‌ഫാൻ رضي اللّٰه عنه_*
*അലിബ്നു അബീത്വാലിബ് رضي اللّٰه عنه_*
*ത്വൽഹത്തുബ്നു ഉബൈദില്ലഹ് رضي اللّٰه عنه_*
*അബ്ദുറഹ്മാൻബ്നു ഔഫ് رضي اللّٰه عنه_*
*ഹുസൈൻ رضي اللّٰه عنه_*
* ഉമ്മു സലമ ബീവി رضي اللّٰه عنه_*
*ഉമ്മു ഹബീബ ബീവി رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു അബ്ബാസ് رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു മസ്ഊദ് رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു ഉമർ رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു അംറ്رضي اللّٰه عنه_*
*അബു സഈദിൽ ഖുദ്‌രി رضي اللّٰه عنه_*
*ജാബിറുബ്നു അബ്ദില്ലാഹ് رضي اللّٰه عنه_*
*അബു ഹുറൈയ്‌റ رضي اللّٰه عنه_*
*അനസ്ബ്നു മാലിക്ക് رضي اللّٰه عنه_*
*അമ്മാർ ബ്നു യാസിർ رضي اللّٰه عنه_*
*ഔഫ് ബ്നു മാലിക്ക് رضي اللّٰه عنه_*
*സൗബാൻ رضي اللّٰه عنه_*
*ഹുദൈഫതുൽ യമാൻ رضي اللّٰه عنه_*
*ഇമ്രാനുബ്നു ഹുസൈൻ رضي اللّٰه عنه_*

ഇമാം മഹ്ദിയുടെ വിഷയത്തിൽ, ഇബ്നു ഖൽദൂനിന്റെ വികല വാദങ്ങൾക്ക് മറുപടി നൽകുന്നതിന് വേണ്ടി മാത്രം *അൽഇമാം അഹ്മദുബ്നു മുഹമ്മദുൽഗിമാറീرضي اللّٰه عنه*(വഫാത്ത് :1380)എന്ന അഹ്ലുസ്സുന്ന:യുടെ പണ്ഡിതൻ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. *"ഇബ്റാസുൽവാഹ്മിൽമക്നുന് മിൻ കലാമി ഇബ്നി ഖൽദൂൻ"* എന്നാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ പേര് ...

👉🏿മുഹമ്മദ് റഷീദ് റിളാ:_* ഇമാം മഹതിرضي الله عنه യെ പാടെ നിഷേധിച്ച ഇദ്ദേഹം, ലോകമുസ്ലിങ്ങളെ ഭിന്നിപ്പിന്റെ തലങ്ങളിലേക്ക് കൊണ്ടുപോയ"വഹാബിസം" എന്ന മാറാരോഗത്തിന് വിത്തുപാകിയ ത്രിമൂർത്തികളിൽ ഒരാളാണ് ...

പല പുത്തൻ ചിന്താഗതികളും മതത്തിൽ കടത്തിക്കൂട്ടിയ വ്യക്തിയാണ്. ബിദ്അത്തുകാരുടെ ത്വാത്തിക ആചാര്യന്മാരിൽ ഒരാളായ ഇദ്ദേഹം, തന്റെ തഫ്സീറുൽ മനാർ എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെട്ടത് ഇമാം മഹ്ദിയെ കുറിച്ചുള്ള ഹദീസുകൾ ഒന്നും തെളിവുകളുടെ പിൻബലമില്ലാത്തതാണെന്നാണ്. ഒന്നാം നമ്പറിൽ പറഞ്ഞ തെളിവുകളെല്ലാം ഈ വിവാദത്തിനുള്ള മറുപടി കൂടിയാണ് ...

അതോടൊപ്പം ഇമാം ബുഖാരിയോ മുസ്ലിമോ അവരുടെ സ്വഹീഹുകളിൽ ഇമാം മഹ്ദിയെ കുറിച്ചുള്ള ഹദീസുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നതും ഇദ്ദേഹം മഹദി ഇമാമിനെ നിഷേധിക്കാൻ കാരണമായി പറയുന്നു. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ തൗഹീതിന്റെ വിഷയമടക്കം മറ്റു പലതിലുമെന്നപോലെ ഈ വിഷയത്തിലും അദ്ദേഹത്തെ ബാധിച്ച അജ്ഞതയുടെ ആഴമാണീ വാദം സൂചിപ്പിക്കുന്നത് ...

യഥാർത്ഥത്തിൽ നബി (സ്വ)യിൽ നിന്ന് വന്ന എല്ലാ സ്വഹീഹായ ഹദീസുകളും ഇമാം ബുഖാരിയോ മുസ്ലിമോ ഉദ്ധരിച്ചിട്ടില്ല. അവരങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. മറിച്ച് പ്രസ്തുത ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം സ്വഹീഹാണെന്ന് മാത്രമാണ് അവർ അടക്കമുള്ള പണ്ഡിതലോകം അംഗീകരിച്ചത്. സ്വഹീഹായ ഹദീസുകൾ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചില്ലെന്ന കാരണം കൊണ്ട് ഒരാൾക്കും തള്ളാൻ കഴിയില്ല ...

എല്ലാറ്റിനും പുറമേ, ബുഖാരിയിലും മുസ്ലിമിലും ഇമാം മഹദിയെക്കുറിച്ചുള്ള ഹദീസുകൾ അവരുടെ സ്വഹീഹുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്...
ഇമാം മഹ്ദിയുടെ പേര് വ്യക്തമായി പറഞ്ഞില്ലെന്നേയുള്ളു. ഉദാഹരണത്തിന് ഇമാം ബുഖാരിയും മുസ്ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്..!

ان ابي هريره رضي الله عنه قال: قال رسول الله صلى الله عليه و سلم كيف انتم اذا نزل ابن مريم ويكم وامامكم منكم

അബൂഹുറൈറ (റ) നിവേദനം: നിങ്ങളിൽ നിന്ന് ഒരാൾ നിങ്ങളുടെ ഇമാം ആയിരിക്കെ ഈസാ നബി (അ)നിങ്ങളിലേക്ക് ഇറങ്ങുമ്പോൾ എങ്ങനെയായിരിക്കും ...?

ഈ ഹദീസിൽ 'നിങ്ങളിൽ നിന്നുള്ള ഇമാം' എന്നതുകൊണ്ടുള്ള വിവക്ഷ ഇമാം മഹ്ദിയാണെന്ന് ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി (റ)അടക്കമുള്ള നിരവധി ഹദീസ്‌ വ്യാഖ്യാതാക്കൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മുസ്ലിം (റ) മഹ്ദി ഇമാമിനെ സൂചിപ്പിക്കുന്ന ഒരു ഹദീസ് തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്..!

നബി (സ്വ)തങ്ങൾ പറഞ്ഞു, അവസാന നാളിൽ എന്റെ സമൂഹത്തിൽ നിന്ന് ഒരു ഭരണാധികാരി വരാനിരിക്കുന്നു. അദ്ദേഹം സമ്പത്തു വാരിക്കോരി കൊടുക്കും. എണ്ണുക പോലുമില്ല ...

ഈ ഹദീസിൽ സുവിശേഷമറിയിക്കപ്പെട്ട ഭരണാധികാരി ഇമാം മഹ്ദിയാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്...

ചുരുക്കത്തിൽ ഇമാം മഹ്ദിയെക്കുറിച്ച് നിവേദനം ചെയ്യപ്പെടുന്ന ഹദീസുകൾ രണ്ടുവിധമാണ്. ഒന്ന് വ്യക്തമായി ഇമാം മഹ്ദിയുടെ പേര് പരാമർശിക്കപ്പെട്ടവ. മറ്റൊന്ന് മഹ്ദിയെക്കുറിച്ച് വ്യക്തമായ പരാമർശിക്കാതെ ഇമാമിന്റെ വിശേഷണങ്ങൾ മാത്രം പറയപ്പെട്ടവ. സാതുതയുടെ മാനദണ്ഡങ്ങൾ ശരിയാകുന്ന പക്ഷം രണ്ടും സ്വീകരിക്കപ്പെടുമെന്നതിൽ ഹദീസ് പണ്ഡിതർക്കിടയിൽ തർക്കം ഇല്ല താനും...!

അഹ്മദ് ആമീൻ
അബ്ദുല്ലാഹിബ്നു സൈദ്
മുഹമ്മദ് ഫരീദ് വജ്ദി

ഇവർ മൂന്നു പേരുടെയും വാദങ്ങൾ ഏറെക്കുറെ സാമ്യം ഉള്ളതിനാലും, മഹതി ഇമാമിനെ നിഷേധിക്കാൻ മൂന്നുപേരും കണ്ടെത്തിയ ന്യായങ്ങൾ ഒന്നായിരുന്നത്കൊണ്ടും, മൂന്നുപേർക്കും ഒരുമിച്ചാണ് പണ്ഡിതലോകം മറുപടി പറഞ്ഞത്..!

ഇമാം മഹ്ദിയെക്കുറിച്ച് വന്ന ഹദീസുകളെല്ലാം ഖുറാഫാത്ത് (കെട്ടുകഥകൾ )ആണെന്നായിരുന്നു ഇവരുടെ വാദങ്ങൾ. പാണ്ഡിത്യത്തിൽ ഉന്നത അല്ലാത്തത് കൊണ്ട് തന്നെ ഇവരുടെ വാദത്തിന് ജനപിന്തുണ ലഭിച്ചില്ല...

മഹ്ദിയെക്കുറിച്ച് വന്ന ഹദീസുകൾ സമുദായത്തിൽ ആ പേരിൽ നിരവധി പേർ കടന്നുവരാനും അതു വഴി നിരവധി കുഴപ്പങ്ങൾക്കും വഴിവച്ചു എന്നായിരുന്നു അവരുടെ മറ്റൊരു കണ്ടെത്തൽ. സത്യത്തിൽ, ഇമാം മഹദി വരുമെന്ന് മാത്രമല്ല ഹദീസിലുള്ളത് മറിച്ച്, മഹാന്റെ ആഗമനകാലവും, തറവാടും, ലക്ഷണങ്ങളും പ്രവർത്തനങ്ങളുമെല്ലാം വിവരിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സമ്പൂർണ്ണമായി മേളിച്ച വ്യക്തി യഥാർത്ഥ മഹദി മാത്രമേയുണ്ടാവൂ...

അത് മനസ്സിലാക്കിയവർക്കൊന്നും യഥാർത്ഥ മഹതിയെ തിരിച്ചറിയാതെ പോവില്ല. അതുകൊണ്ടുതന്നെ ഇമാമിന്റെ പേരിൽ യാതൊരാശയക്കുഴപ്പവും ഉണ്ടാവാൻ പോകുന്നില്ല...

മഹ്ദിയാണെന്ന് വാദിച്ചു ചില കള്ളൻമാർ രംഗത്ത് വന്നത് കാരണം, യഥാർത്ഥ മഹ്ദിയെ നിഷേധിക്കുന്നത് ഭൂഷണമല്ല ...

അബു മുഹമ്മദ്ബിനുൽ വാലീദ് അൽ ബാഗ്ദാദി:_

ഇമാം മഹ്ദിയും ഈസാനബിയും ഒന്നാണെന്നാണ് ഇദ്ദേഹം വാദിച്ചത്. തെളിവെന്ന നിലയിൽ "ലാമഹ്‌ദിയ്യ ഇല്ല ഈസബ്നു മർയം" എന്നൊരു ഹദീസ് ഉദ്ധരിക്കുകയും ചെയ്തു ...

യഥാർഥത്തിൽ ഹദീസ് നിരൂപണ ശാസ്ത്രത്തിലെ പ്രമുഖരായ പണ്ഡിതരെല്ലാം ആ ഹദീസ് ദുർബലമാണെന്ന് വ്യക്തമാക്കിയതാണ്. എന്റെ സന്താന പരമ്പരയിലാണ് ഇമാം മഹ്ദി (റ) പ്രത്യക്ഷപ്പെടുക എന്ന് നബി (സ്വ) തങ്ങൾ പറഞ്ഞതായി സ്വഹീഹായ ഹദീസുകൾ വ്യക്തമാക്കിയിരിക്കെ, മറിയമിന്റെ പുത്രൻ ഈസയല്ലാതെ മഹ്ദിയില്ല എന്ന ഹദീസ് ശരിയാണെന്നു സങ്കൽപിച്ചാൽ തന്നെ അത് വ്യാകരണത്തിനും വിശദീകരണത്തിനും വിധേയമാണ്. കാരണം ഈസാ നബി (അ) നബി (സ്വ) യുടെ കുടുംബാംഗംമല്ലല്ലോ ...?

അങ്ങനെവരുമ്പോൾ പൂർണ്ണമായി സന്മാർഗ പാതയിൽ സഞ്ചരിച്ചയാൾ അക്കാലത്ത് ഈസാ നബി അല്ലാതെ മറ്റൊരാളില്ല, എന്നോ ഈസാ നബിയുടെ കാലത്ത് വരുന്ന മഹദിയല്ലാതെ വേറെ മഹദി ഇല്ല എന്നോ ഉള്ള വ്യാഖ്യാനത്തോടെ മാത്രം ഗ്രഹിക്കപ്പെട്ടതാണ് പ്രസ്തുത ഹദീസിന്റെ ആശയം. അതുകൊണ്ട് തന്നെ ഈസാ നബിയല്ലാതെ വേറെയൊരു 'മഹദിയില്ല'എന്ന അർത്ഥം ഒരിക്കലും അതിന് ലഭിക്കില്ല ...

ഇമാം മഹതി മുസ്ലിങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കാലത്ത് സുബഹി നിസ്കാരത്തിന് ഇമാം നിൽക്കാൻ ഒരുങ്ങുമ്പോൾ ഈസാ നബി (അ)ഇറങ്ങി വരുമെന്നും മഹദി ഇമാം ഈസാ നബിയോട് താങ്കൾ ഇമാം നിൽക്കണമെന്നവശ്യപ്പെടുമെന്നും 'ഈസാ നബി (അ)അത് സ്വീകരിക്കില്ലെന്നും മഹദി ഇമാമിന്റെ പിന്നിൽ ഈസാ നബി (അ) നിസ്കരിക്കുമെന്നൊക്കെ ഹദീസിൽ വന്നിട്ടുണ്ട്. (വിശദീകരണം ഈസാ നബിയുടെ ഇമാം എന്ന അധ്യായത്തിൽ ഇൻശാ അല്ലാഹ് വരും ദിവസങ്ങളിൽ കൂടുതലായി ചർച്ച ചെയാം.)അപ്പോൾ അപേക്ഷകനും അപേക്ഷിക്കപ്പെട്ടയാളും ഒരാളാകില്ലല്ലോ..!

അബ്ദുൽ അഅ്‌ല മൗദൂദിയും മറ്റു ചിലരും മഹതിയെ നിഷേധിച്ചതായി പറയപ്പെടുന്നു. മുകളിൽ കൊടുത്ത മറുപടി അവർക്കു മതിയാവുന്നതിന്നാലും അവർ അംഗീകൃത പണ്ഡിതന്മാർ അല്ലാത്തതിനാലും കൂടുതൽ മറുപടിയുടെ ആവശ്യമില്ല...

ഇമാം മഹതിയെ നിഷേധിച്ചവരെ കുറിച്ച് നബി (സ്വ) തങ്ങൾ പറയുന്ന ഒരു ഹദീസ് അബൂബക്കറൽ ഇസ്‌കാഫ് (റ) തന്റെ ഫവാഇദുൽ അക്ബാർ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നതിങ്ങനെയാണ്. ജാബിർ (റ) നിവേദനം നബി(സ്വ) തങ്ങൾ പറഞ്ഞു: "ദജ്ജാലിനെ ആരെങ്കിലും കളവാക്കിയാൽ അവൻ കാഫിറായി. ഇമാം മഹതിയെ കളവാക്കിയവനും കാഫിർ തന്നെ" ... (ഫവാഇദുൽ അക്ബാർ )

ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഇബനു ഹജറിൽ ഹൈതമി (റ) തന്റെ 'അൽഖഊൽ മുഖത്വസ്വർ'എന്ന ഗ്രന്ഥത്തിൽ പറയുന്നു: തിരുനബി (സ്വ)തങ്ങളുടെ ഹദീസുകൾ കളവാക്കി കൊണ്ടോ, പരിഹസിച്ചുകൊണ്ടോ ആണ് ഒരാൾ ഇമാം മഹ്ദിയെ കളവാക്കിയതെങ്കിൽ, അക്ഷരാർത്ഥത്തിൽ അവൻ കാഫിർ തന്നെയാണ്. അവിടെ യാതൊരു വ്യാഖ്യാനത്തിനും പഴുതില്ല. അതുപോലെ മുസ്ലിം സമൂഹത്തിന്റെ "ഇജ്മാഅ" അഥവാ ഏകോപിത അഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇമാം മഹദിയുടെ കാര്യം. ഇജ്മാഇനെ നിഷേധിച്ചവൻ കാഫിറാണ് എന്നതിലാവട്ടെ ആർക്കും തർക്കമില്ല താനും ...

ക്രിസ്തീയ പുരോഹിതൻ ഇസ്ലാമിലേക്ക് .

ഇമാം മഹ്ദി (റ) യുടെ കരങ്ങളാൽ നിരവധി പേർ ഇസ്ലാമിലേക്ക് കടന്നുവരുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന വ്യക്തിയാണ് വേദഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള റോമിലെ ഒരു ക്രൈസ്തവ പുരോഹിതൻ ...

ഇമാം മഹ്ദി (റ) അടക്കമുള്ള മുസ്ലിങ്ങൾ റോം വിജയത്തിന്റെ സന്തോഷ ലഹരിയിൽ കഴിയുമ്പോഴാണ് പുരോഹിതന്റെ ഇസ്‌ലാം മതാശ്ലേഷണം നടക്കുക ...

നബി (സ്വ) തങ്ങൾ പറയുന്നു: "റോമാ രാജ്യത്തിന് ചുറ്റും നിങ്ങളുടെ സൈന്യം തമ്പടിച്ചിരിക്കുമ്പോൾ റോമിലെ ഒരു ക്രിസ്ത്യൻ പുരോഹിതൻ നിങ്ങളിലേക്ക് കടന്നുവരും. വേദഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യവും വിജ്ഞാനവുമുള്ള അവരുടെ കൂട്ടത്തിലെ വലിയൊരു നേതാവായിരിക്കും അദ്ദേഹം. നിങ്ങളുടെ സൈനിക ക്യാമ്പിലെത്തി അദ്ദേഹം ചോദിക്കും... നിങ്ങളുടെ ഇമാം എവിടെ ...?"

ജനങ്ങൾ മഹ്ദി ഇമാമിനെ അദ്ദേഹത്തിന് കാണിച്ചു കൊടുക്കും. അപ്പോൾ പുരോഹിതൻ ഇമാം മഹ്ദിയെ സമീപിച്ചുകൊണ്ട് സർവ ലോക രക്ഷിതാവായ അല്ലാഹുവിനെ വിശേഷണങ്ങൾ, മലക്കുകൾ, സ്വർഗ നരകങ്ങൾ, തുടങ്ങി ദീനി അടിസ്ഥാന കാര്യങ്ങളെല്ലാം ഇമാമിനോട് ചോദിക്കും. ഇമാം മഹ്ദി എല്ലാറ്റിനും തൃപ്തികരമായ മറുപടി നൽകും... അപ്പോൾ പുരോഹിതൻ പറയും: "നിങ്ങളുടെ മതമായ ഇസ്ലാം അല്ലാഹുവിന്റെ മതമാണെന്നും അവന്റെ നബിമാർ പ്രബോധനം ചെയ്ത മതമാണെന്നും ഞാൻ നിങ്ങളുടെ മുമ്പിൽ സാക്ഷ്യപ്പെടുത്തുന്നു."

തുടർന്ന് പുരോഹിതൻ ഒരു ചോദ്യം കൂടി ചോദിക്കും. "സ്വർഗവാസികൾ തിന്നുകയും കുടിക്കുകയുമൊക്കെ ചെയ്യുമോ ...?"

മഹ്ദി ഇമാം മറുപടി പറയും: "അതെ". അത് കൂടി കേൾക്കുമ്പോൾ പുരോഹിതൻ അൽപ സമയം സുജൂദിൽ വീണ് കിടക്കും. തുടർന്ന് ഇങ്ങനെ പ്രഖ്യാപിക്കും. "ഇത് തന്നെയാണ് ഇന്ന് മുതൽ എന്റെ മതം, മൂസ നബി (അ) പഠിപ്പിച്ചതും പ്രബോധനം ചെയ്തതും അല്ലാഹു ഇറക്കി കൊടുത്തതുമായ മതം ഇതാണ്. ഇഞ്ചീലിൽ മുഹമ്മദ് നബി (സ്വ) യെ 'പാർക്കലീത്ത' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നിങ്ങൾ മദീനയുടെ ആളുകളാണല്ലോ..., അതുകൊണ്ട് ഇപ്പോൾ ഞാൻ പോവുകയാണ്. എന്റെ സമൂഹത്തോട് ഇക്കാര്യമെല്ലാം പറഞ്ഞുകൊടുത്ത് അവരെക്കൂടി ഇസ്ലാമിലേക്ക് ക്ഷണിക്കണം. എന്തുകൊണ്ടന്നാൽ അല്ലാഹുവിന്റെ ശിക്ഷ അവരിൽ പതിക്കാറായിരിക്കുന്നു ...

ഇത്രയും പറഞ്ഞ് പുരോഹിതൻ തന്റെ സമുദായമായ ക്രിസ്ത്യാനികളിലേക്ക് തിരിച്ച് പോകും. അങ്ങനെ തിരക്കേറിയ പട്ടണത്തിന്റെ മധ്യത്തിൽ നിന്നയാൾ വിളിച്ച് പറയും: "റോമക്കാരെ, ഇസ്മാഈൽ നബിയുടെ പുത്രനിതാ നിങ്ങളിലേക്ക് വന്നിരിക്കുന്നു. തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നുമെല്ലാം നിങ്ങൾ മനസ്സിലാക്കിയ ആ സമുദായം. അവർ മുസ്ലിംകളും അവരുടെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുമാകുന്നു. അത്കൊണ്ട് നിങ്ങൾ മുസ്ലിംകളുടെ ക്ഷണം സ്വീകരിക്കാൻ തയ്യാറാവുക. അവർ പറയുന്നത് നിങ്ങൾ അനുസരിക്കുക"...

പുരോഹിതന്റെ വായിൽ നിന്ന് ഇത്രയും വാക്കുകൾ പുറത്ത് വരേണ്ട താമസം, റോമാക്കാർ അദ്ദേഹത്തിന് നേരെ ചാടി വീണ് അദ്ദേഹത്തെ വധിച്ചുകളയും ... അപ്പോൾ അല്ലാഹു അവർക്ക് മേൽ ആകാശത്തുനിന്ന് അഗ്നിവർഷിക്കും. വലിയ തൂണു പോലെയുള്ള ജ്വാലകൾ നഗരമധ്യത്തിൽ തന്നെ ഉതിർന്നുവീഴും ...

അപ്പോൾ ഇമാം ഇമാം മഹ്ദി (റ) എഴുന്നേറ്റു നിന്നു ഇങ്ങനെ വിളിച്ചു പറയും :"ജനങ്ങളെ തീർച്ചയായും പുരോഹിതൻ അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു ...''

ഈ സംഭവം നിവേദനം ചെയ്യുന്ന ഹുദൈഫ (റ) പറയുന്നു : ഈ ഹദീസ് വിവരിച്ച ശേഷം നബി (സ്വ) തങ്ങൾ ഇങ്ങനെ കൂട്ടിച്ചേർത്തു. "റോമാക്കാരനായ ആ പുരോഹിതൻ നാളെ പരലോകത്ത് ഒരു സമുദായമായി ഉയർത്തെഴുന്നേൽക്കപ്പെടും" (സുനനു ബ്നു സഈദ് )

ഇമാം മഹ്ദിയുടെ കാലത്ത് മുസ്ലിങ്ങളുടെ മാനസികാവസ്ഥയിലും വലിയ മാറ്റമുണ്ടാകും. പരസ്പര വിദ്വോഷം, അസൂയ, നാട്യം, അഹങ്കാരം, അഹംഭാവം, തുടങ്ങിയ ദുഃസ്വഭാവങ്ങൾ അന്ന് ആരുടെയും ഹൃദയത്തിലുണ്ടാവില്ല. എല്ലാവരുടെയും മനസ്സ് ഒരൊറ്റ മനുഷ്യന്റെ പോലെയായിരിക്കും. ഇരു ശരീരമാണെങ്കിലും ഒരൊറ്റ മനസ്സാണവർക്കെന്നു നാം ചിലരെ കുറിച്ച് പറയാറില്ലേ, അതുപോലെ തന്നെയാണ് ഇവിടേയും സംഭവിക്കുന്നത് ...

ഈസാ നബി (അ) യുടെ ഇമാം .

അവസാന നാളിനോടടുത്ത് ഈസാ നബി (അ) ആകാശത്ത് നിന്നറങ്ങി വരുന്നതാണ് ...

നമ്മുടെ നബി മുഹമ്മദ്‌ മുസ്തഫാ (സ്വ) തങ്ങളുടെ ഏകദേശം അറുന്നൂറ് വർഷങ്ങൾക്ക് മുൻപ് ബനീ ഇസ്രായേല്യരിലേക്ക് നിയോഗിക്കപ്പെട്ട നബിയാണ് ഈസാ നബി (അ). ഈസാ (അ) നും മുഹമ്മദ്‌ നബി (സ്വ) തങ്ങൾക്കുമിടയിൽ മറ്റൊരു നബിയില്ല. "റൂഹുള്ളാഹി"എന്നാണ് ഈസാ നബി (അ)ന്റെ അപര നാമം ...

അത്ഭുതകരമായിരുന്നു ഈസാ നബി (അ) യുടെ ജനനം. മാതാവ് മറിയം ബീവിയുടെ കുപ്പായം മാറിലൂടെ അല്ലാഹുവിന്റെ കല്പനപ്രകാരം ജിബിരീൽ (അ) ഉതിയപ്പോൾ ഒരു പുരുഷനും തൊടാതെ തന്നെ മഹതി ഗർഭം ധരിക്കുകയായിരുന്നു. റൂഹുള്ളാഹി എന്ന പേരിൽ ഈസാ നബി (അ) അറിയപ്പെടാൻ കാരണമതായിരുന്നു ...

ജനനം പോലെ തന്നെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു ഈസാ നബിയുടെ ജീവിതവും. പിതാവില്ലാതെ ജനിച്ചു. ചെറുപ്പത്തിൽ തൊട്ടിലിൽ കിടന്നു സംസാരിച്ചു. അല്ലാഹു നൽകിയ അമാനുഷിക സിദ്ധി ഉപയോഗിച്ചു കൊണ്ട് മാറാരോഗങ്ങൾ സുഖപ്പെടുത്തി. മരണപ്പെട്ടവരെ ജീവിക്കുക വരെ ചെയ്തു. വീട്ടിൽ സൂക്ഷിച്ചതും കഴിച്ച ഭക്ഷണവുമെല്ലാം കൃത്യമായി പറഞ്ഞു കൊടുത്തു. എല്ലാ സവിശേഷ സിദ്ധികളും ഈസാ നബി (അ) ദീനീ പ്രബോധനത്തിനായി വിനിയോഗിച്ചു ...

ജനങ്ങളിൽ നന്മ പ്രചരിപ്പിച്ചു. അവരെ തൗഹീദിലേക്ക് ക്ഷണിച്ചു. ശിർക്കിൽ നിന്നും മറ്റു തിന്മയിൽ നിന്നും തന്റെ സമുദായത്തെ രക്ഷിക്കാൻ ആവത് ശ്രമിച്ചു. അതിന്റെ പേരിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നു. മറ്റു നബിമാരെ പോലെത്തന്നെ അനീതിക്കും അധർമത്തിനുമെതിരെ ഈസാ നബി (അ) ശക്തമായി നിലകൊണ്ടു ...

അതിൽ ആരുടെയും തൃപ്തിയോ അതൃപ്തിയോ ഈസ നബി (അ) വകവെച്ചില്ല. അല്ലാഹുവിന്റെ ദീൻ അതിയിരുന്നു നബിക്ക് എപ്പോഴും വലുത്. അങ്ങനെയിരിക്കെ രാജ്യം ഭരിക്കുന്ന രാജാവ്, ഇസ്ലാം വിരോധി ഒരു വൈവാഹിക ബന്ധത്തിനൊരുങ്ങി. തിന്മ തടയുക തന്റെ ബാധ്യതയായത് കൊണ്ട് ഈസാ നബി (അ) അതിനെതിരെ പ്രധികരിച്ചു. രാജാവിനത് കടുത്ത അതൃപ്തിയുണ്ടാക്കി. അദ്ദേഹം ഈസാ നബി (അ) നെ വധിക്കാൻ തീരുമാനിച്ചു ...

വിവരമറിഞ്ഞ ഈസാ നബി (അ) ഒളിവിൽപോയി. ഈസാ നബിയെ പിടിച്ചുകൊണ്ടുവരാൻ രാജാവ് ഭടൻമാരെ നിയോഗിച്ചു. അങ്ങനെ കേവലം 30 വെള്ളിക്കാശിന് വേണ്ടി ഈസാ നബി (അ) യുടെ ശിഷ്യന്മാരിലൊരാളായ 'യഹൂദാ' എന്ന ജൂതാസ് ഈസാ നബിയെ ഒറ്റിക്കൊടുത്തു. ഈസാ നബി (അ) ന്റെ ഒളിത്താവളം ശത്രുകൾക്ക് ആ നീചൻ കാണിച്ചു കൊടുത്തു. നബിയെ പിടിച്ചു കൊടുക്കാമെന്നേൽക്കുകയും ചെയ്തു ...

ഭടൻമാർ, ഈസാ നബി (അ) ഒളിവിൽ കഴിഞ്ഞിരുന്ന വീട് വളഞ്ഞു. ഈസാ നബിയെ പിടിച്ച്കൊടുക്കാമെന്നേറ്റ ജൂതാസ് അതിനായി അകത്ത് കയറി. അപ്പോൾ അത്ഭുതകരമായ വിധത്തിൽ അല്ലാഹുവിന്റെ സഹായം ഈസാ നബിക്കുണ്ടായി. അല്ലാഹു ഈസാ നബിയെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ ഉടലോടെ ആകാശ ലോകത്തേക്കുയർത്തി. അതോടൊപ്പം ഒറ്റുകാരനായ ജൂതാസിന് ഈസാ നബിയുടെ രൂപ സാദൃശ്യം അല്ലാഹു നൽകുകയും ചെയ്തു.

ജൂതാസ് എന്ന വഞ്ചകൻ 

ജൂതാസ് റൂമിൽ മുഴുവൻ പരതിയെങ്കിലും ഈസാ നബിയെ കണ്ടെത്താനായില്ല. നിരാശനായി തിരിച്ചിറങ്ങവെ ഭടൻമാർ അയാളെ പിടികൂടി. ഈസാ നബിയുടെ രൂപസാദൃശ്യം കണ്ട്, രക്ഷപ്പെടാനായി ഈസാ നബി (അ) വീട്ടിൽ നിന്നിറങ്ങിയതാണെന്നവർ കരുതിയത്. അവർ ഈസാ നബിയാണെന്ന ധാരണയിൽ ജൂതാസിനെ പിടിച്ചുകെട്ടി. ഞാൻ ഈസയല്ല ജൂതാസാണ് എന്നവൻ ആർത്തു വിളിച്ചെങ്കിലും അതെല്ലാം രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് ഭടൻമാർ കരുതിയത്. അങ്ങനെയവർ ജൂതാസിനെ കൊന്ന് കുരിശിൽ തറച്ചു...

അങ്ങനെ തന്റെ ഗുരുവും പ്രവാചകനുമായ ഈസാ നബിയെ ഒറ്റികൊടുത്തവന് ഇഹലോകത്ത് വെച്ച് തന്നെ മതിയായ പ്രതിഫലം അല്ലാഹു കൊടുത്തു. കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ ഞങ്ങൾ ഈസാ നബിയെ വധിച്ചു വെന്ന് ജൂതന്മാർ പ്രചരിപ്പിച്ചു. കാര്യമറിയാതെ ചില കിസ്ത്യാനികളും ഈ നുണ പ്രചരണം ഏറ്റെടുത്തു. അങ്ങനെയാ കളവ് ലേകത്താകെ പ്രചരിക്കുകയാണുണ്ടായത്...

വിശുദ്ധ ഖുർആൻ പറയുന്നു:

وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِنْ شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِنْهُ ۚ مَا لَهُمْ بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا

അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. (സൂറത്തുന്നിസാഅ: Ayah 157)

ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്താനായി അല്ലാഹു ആകാശ ലോകത്തേക്കുയർത്തിയ ഈസാ നബി (അ) അന്ത്യനാളിനോടടുത്ത് ഇറങ്ങി വരുമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. ഖിയാമത്ത് നാളിന്റെ പ്രധാന അടയാളങ്ങളിലൊന്നാണത്.

നബി (സ്വ) തങ്ങൾ പറയുന്നു: "അന്ത്യനാളിനോടടുത്ത് ഈസാ നബി (അ) വാനലോകത്തു നിന്നിറങ്ങും. അദ്ദേഹം നീതിപൂർണ്ണമായ ഭരണം കാഴ്ച്ചവെക്കും, ദജ്ജാലിനെ വധിക്കും, കുരിശുകൾ തകർക്കും, പന്നികളെ കൊന്നൊടുക്കും". (ബുഖാരി, മുസ്ലിം)

മഹ്ദി ഇമാമിന്റെ കാലത്താണ് ഈസാ നബി (അ) ആകാശത്ത് നിന്നിറങ്ങി വരിക. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദജ്ജാലിന്റെ ഫിത്ന കാരണം അത്യധികം പ്രയാസകരമായ ഒരു കാലഘട്ടമായിരിക്കുമത്...

ഭീതി കൊണ്ടും കുഴപ്പങ്ങൾ കൊണ്ടും പൊറുതി മുട്ടിയ ഇമാം മഹ്ദിയും അനുയായികളായ മുസ്ലിങ്ങളും ദജ്ജാലിൽ നിന്ന് രക്ഷപ്പെടാനായി ബൈത്തുൽമുഖദ്ദിസിൽ അഭയം തേടും. തുടർന്ന് ദജ്ജാൽ അവർക്ക് നേരെ മസ്ജിദിന് പുറത്ത് ഉപരോധമേർപ്പെടുത്തും. അപ്പോഴാണ് മഹ്ദി ഇമാമിനും മുസ്ലിങ്ങൾക്കും സമാധാനം ചൊരിഞ്ഞുകൊണ്ട് സഹായത്തിന്റെ ദൈവിക ഹസ്തവുമായി പ്രതീക്ഷയുടെ നിറപുഞ്ചിരിയുമായി അല്ലാഹുവിന്റെ പ്രവാചകൻ ഈസാ നബി (അ) പ്രത്യക്ഷപ്പെടുക 

ബഹുമാനത്തിൽ കുതിർന്ന സ്‌നേഹ സംഗമം 

രണ്ട് മലക്കുകളുടെ ചിറകിൽ കൈവെച്ചുകൊണ്ട് ഈസാ നബി (അ) ഭൂമിയിലിറങ്ങുന്നത് ഡമസ്കസിലെ വെള്ള മിനാരത്തിലാണ്...

ഇംഗ്ലീഷിൽ "ജീസസ് മിനാരറ്റ് " എന്നറിയപ്പെടുന്ന ഈ മിനാരം ഡമസ്കസിൽ നിർമിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഈസാ നബി (അ) കാറ്റു വേഗതയിലാണ് സഞ്ചരിക്കുക. നബിയുടെ വാസന ശ്വസിക്കുന്ന എല്ലാം അവിശ്വാസികളും മരണപ്പെടും. അങ്ങനെ ഈസാ നബി (അ) ബൈതുൽ മുഖദ്ദസിലേക്ക് നീങ്ങും...

ഒരു വെള്ളിയാഴ്ച ദിവസം സുബ്ഹി നിസ്കാരത്തിന് ബാങ്ക് വിളി കഴിഞ്ഞു ഇക്കാമത്തും കൊടുത്ത് ഇമാം മഹ്ദി (റ) മിഹറാബിൽ കയറി നിന്ന ശേഷമായിരിക്കും ഈസാ നബി (അ) ബൈത്തുൽ മുഖദ്ദസിലെത്തുക. രണ്ട് പരുത്തി വസ്ത്രങ്ങളാണ് ധരിച്ചിട്ടുണ്ടാകുക. തലമുടിയിൽ നിന്ന് മുത്തു മണികൾ പോലെ സുഗന്ധമാർന്ന വിയർപ്പു തുള്ളികൾ ഉറ്റി വീണു കൊണ്ടിരിക്കും ...

فإذا صلوا صلاة الصبح خر جوا إليه قل:فحين يراه الكذاب ينماث كما ينماث الملح في الماءْ

ഇതിനിടെ എന്തോ ശബ്ദം കേട്ട് ഇമാം മഹ്ദി പിറകിലോട്ട് തിരിഞ്ഞു നോക്കും. ഈസാ നബിയെ കാണുമ്പോൾ മഹ്ദി ഇമാം (റ) ബഹുമാന പുരസ്സരം മിഹ്റാബിൽ നിന്ന് താഴോട്ടിറങ്ങി നിൽക്കും. തുടർന്ന് ഇൗസാ നബിയോട് (അ) അപേക്ഷിക്കും...
അല്ലാഹുവിന്റെ പ്രവാചകരേ! താങ്കൾ ഇമാം നിൽക്കൂ ...!

അപ്പോൾ ഈസ നബി (അ) മഹദി ഇമാമിന്റെ (റ) തോളിൽ കൈവെച്ചു കൊണ്ട് പറയും: ഫാത്തിമ ബീവിയുടെ പുത്രാ താങ്കൾക്ക് വേണ്ടിയാണ് ഇഖാമത് കൊടുക്കപ്പെട്ടിട്ടുള്ളത് അതുകൊണ്ട് നിങ്ങൾ തന്നെ (ഇമാമായി) നമസ്കരിക്കുക. അങ്ങനെ ഇമാം മഹ്ദി (റ) തന്നെ ആ നിസ്കാരത്തിന്‌ നേതൃത്വം നൽകും. നിസ്കാരം കഴിഞ്ഞ ശേഷം ഇമാം മഹ്ദിയെ ഇൗസാ നബി (അ) ബൈഅത്ത്‌ ചെയ്യും. പിന്നീടുള്ള നിസ്കാരങ്ങൾക്കെല്ലാം ഇൗസാ നബിയാണ് (അ) നേതൃത്വം നൽകുക ...

നിസ്കാരം കഴിഞ്ഞ് ഈസാ നബി (അ) ദജ്ജാലിനെ തേടി പുറപ്പെടും. ഈസാ നബിയെ (അ) കാണുമ്പോഴേക്ക് ദജ്ജാൽ വെള്ളത്തിലിട്ട പൂ പോലെ, അല്ലെങ്കിൽ തീചൂടേറ്റ ഈയം പോലെ ഉരുകിയൊലിക്കാൻ തുടങ്ങും. അങ്ങനെ ബാബുലുദ്ധിൽ വച്ച് ഈസാ നബി (അ) ദജ്ജാലിനെ വധിക്കും .(മുസ്ലിം, ഇബ്നുമാജ, ഹാകിം)

നബി (സ്വ) തങ്ങൾ പറയുന്നു : "എന്റെ സന്താന പരമ്പരയിൽപ്പെട്ട ഒരാളുടെ പിറകിൽ ഈസ നബി (അ) നിസ്കരിക്കും" (ത്വബ്റാനി)

ഈ ഹദീസിൽ പറഞ്ഞ വ്യക്തി ഇമാം മഹ്ദിയാണെന്ന് ഇമാം അബൂ നുഐം (റ) ഉദ്ധരിച്ച മറ്റൊരു ഹദീസ് വ്യക്തമാക്കുന്നു . ഹിശാമുബ്നൂ മുഹമ്മദ് (റ) പറയുന്നു : ഇമാം മഹ്ദി ഈ സമുദായത്തിൽ നിന്നാണ് വരിക. അദ്ദേഹം തന്നെയാണ് ഈസ നബി (അ) ന്‌ ഇമാമായി നിന്ന് നിസ്കരിക്കുക...

ചുരുക്കത്തിൽ ഈസാ നബിയുടെ ഇമാമാവാനുള്ള ഭാഗ്യം ലഭിക്കുന്ന ചരിത്രത്തിലെ ഏക വ്യക്തിയാണ് ഇമാം മഹദി (റ), അതാവട്ടെ വലിയൊരു സ്ഥാനമാണ് താനും...
മഹ്ദി ഇമാമിന്റെ (റ) വലിയ മഹത്വത്തെയാണിതെല്ലാം സൂചിപ്പിക്കുന്നത് ...

ഇമാം മഹ്ദിയും ദജ്ജാലും .

മഹ്ദി ഇമാമിന്റെ (റ) നേതൃത്വത്തിൽ നിരവധി വിജയങ്ങളും ഗനീമത്ത് സ്വത്തുക്കളുമെല്ലാം കരഗതമാക്കി മുസ്ലീങ്ങൾ ഐശ്വര്യത്തിലും സന്തോഷത്തിലും ഐക്യത്തിലും ജീവിച്ചുവരുമ്പോഴാണ് കുഴപ്പക്കാരനായ ദജ്ജാലിന്റെ പുറപ്പാട് ...

അന്ത്യനാൾ വരെ ലോകത്ത് വരാനിരിക്കുന്ന ഫിത്നകളിൽ ഏറ്റവും വലിയ ഫിത്നയാണ് ദജ്ജാലിന്റെ ഫിത്ന എന്ന് നബി (സ്വ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഓരോ വിശ്വാസിയും എല്ലാം ഫർള് നിസ്കാരത്തിന്റെ അവസാനഭാഗത്തു ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അള്ളാഹുവിനോട് കാവൽ ചോദിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് എന്നത് തന്നെ ആ ഫിത്നനയുടെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു ..

ദജ്ജാലിനെക്കുറിച്ച് നബി (സ്വ) തങ്ങൾ വിശദീകരണം നൽകുന്ന ഒരു ഹദീസ് സ്വഹാബിവര്യൻ അസ്രത് അബു ഉമാമ (റ) വിവരിക്കുന്നതിങ്ങനെയാണ്...

നബി (സ്വ) തങ്ങൾ പറയുന്നു: "അള്ളാഹു ആദം നബിയെ സൃഷ്ടിച്ചതുമുതൽ ദജ്ജാലിന്റെ ഫിത്നയെക്കാളും വലിയൊരു ഫിത്ന ഭൂമിൽ സംഭവിക്കാനില്ല. ദജ്ജാലിനെക്കുറിച്ച് (തന്റെ സമൂഹത്തിന്) മുന്നറിയിപ്പ് നൽകാതെ ഒരൊറ്റ നബിയും മുമ്പ് കഴിഞ്ഞുപോയിട്ടില്ല. ഞാൻ അവസാനത്തെ നബിയാണ്. നിങ്ങൾ അവസാനത്തെ സമുദായവും. അതുകൊണ്ട് തന്നെ നിങ്ങളിലാണ് ദജ്ജാൽ പ്രത്യക്ഷപ്പെടുക... യാതൊരു സംശയവും വേണ്ട...''

'' ഞാൻ നിങ്ങൾക്കിടയിലുണ്ടായിരിക്കെ അവൻ പ്രത്യേക്ഷപ്പെടുകയാണെങ്കിൽ ഞാനവനെ പ്രതിരോധിച്ചു കൊള്ളാം. എന്റെ കാല ശേഷമാണ് വരുന്നതെങ്കിൽ ഓരോ മുസ്ലിമും സ്വയം പ്രതിരോധിച്ചേ പറ്റൂ...''

ശാമിന്റെയും ഇറാഖിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന ഇസ്ബഹാൻ എന്ന പ്രദേശത്തെ ജൂതന്മാർക്കിടയിൽ നിന്നാണവൻ വരിക. വലത്തോട്ടും ഇടത്തോട്ടും അവൻ മാറി മാറി സഞ്ചരിക്കും. അല്ലാഹുവിന്റെ അടിമകളായ നിങ്ങൾ അന്ന് ഉറച്ചുനിൽക്കണം...

''അവന്റെ ലക്ഷണങ്ങൾ, എനിക്ക് മുമ്പ് കഴിഞ്ഞുപോയ ഒരു നബിയും വിവരിച്ചിട്ടില്ലാത്ത വിവരങ്ങൾ ഞാൻ പറഞ്ഞുതരാം. ഒറ്റക്കണ്ണനാണ്. ഉള്ള കണ്ണ് തന്നെ കോങ്കണ്ണുമായിരിക്കും. മുന്തിരി കുലയിൽ നിന്ന് തെറിച്ചു നിൽക്കുന്ന ഒറ്റ മുന്തിരിയെപ്പോലെ അവന്റെ കണ്ണ് പുറത്തേക്ക് തള്ളി നിൽക്കും. അവൻ റബ്ബാണെന്ന് വാദിക്കും അവന്റ രണ്ട് കണ്ണിന്റെയും സ്ഥാനങ്ങൾക്കിടയിൽ *കാഫിർ* എന്ന് രേഖപെടുത്തിയിടുണ്ടാകും. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരുമായ എല്ലാ വിശ്വാസികൾക്കും അത് വായിക്കാൻ പറ്റും...''

''അവന്റെ കൂടെ സ്വർഗ്ഗവും നരകവും ഉണ്ടാകും. പക്ഷെ അവന്റെ നരകം യഥാർത്ഥത്തിൽ സ്വർഗ്ഗവും. അവന്റെ സ്വർഗ്ഗം യഥാർത്ഥത്തിൽ നരകവും ആയിരിക്കും. അവൻ ആരെയെങ്കിലും നരകത്തിലേക്ക് എറിഞ്ഞാൽ അവൻ *സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ* ഓതിക്കൊള്ളട്ടെ. എന്നാൽ ഇബ്രാഹിം നബി (അ)ന് അഗ്നി തണുപ്പും രക്ഷയും ആയതുപോലെ അവനുമത് തണുപ്പും രക്ഷയുമായി ഭവിക്കും ... !''

ദജജാലിന്റെ ഫിത്നയിൽ നിന്ന് രക്ഷപ്പെടാനുളള വഴി നബി (സ്വ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്...(ഖുർആനിലെ 18-ം അധ്യായം) സൂറത്തുൽകഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകളാണവ...

അവ പാരായണം ചെയ്താൽ ദജ്ജാലിൻെ ഫിത്നയിൽ നിന്ന് രക്ഷ ലഭിക്കുമെന്ന് നബി (സ്വ) തങ്ങൾ പറഞ്ഞതായി നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്

ജനങ്ങളുടെ വിശ്വാസം തകർക്കാനും ഈമാൻ നശിപ്പിക്കാനും ദജ്ജാൽ ഭഗീരഥശ്രമം തന്നെ നടത്തും. ഗ്രാമീണനായ ഒരറബിയെ അവൻ സമീപിക്കും. എന്നിട്ട് പറയും: "നിന്റെ മരണപ്പെട്ട മാതാപിതാക്കളെ ഞാൻ ജീവിപ്പിച്ചു തന്നാൽ ഞാൻ റബ്ബാണെന്ന് നീ അംഗീകരിക്കുമോ ...?"

അഹ്‌റാബി പറയും: "അതെ!"

അപ്പോൾ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു മണ്മറഞ്ഞു പോയ അഹ്‌റാബിയുടെ മാതാവിന്റെയും പിതാവിന്റെയും രൂപത്തിൽ രണ്ട് പിശാചുക്കൾ പറയും: "മോനെ! നീ അദ്ദേഹത്തെ (ദജ്ജാലിനെ) പിൻപറ്റുക. കാരണം അദ്ദേഹം നിന്റെ റബ്ബാണ്.

അത് പോലെ ദജ്ജാൽ ആകാശത്തോട് മഴ വർഷിപ്പിക്കാൻ പറയും. അപ്പോൾ ആകാശം മഴ വർഷിപ്പിക്കും. ഭൂമിയോട് മുളപ്പിക്കാൻ പറയും. അപ്പോൾ ഭൂമി മുളപ്പിക്കും. അപ്പോൾ വിശ്വാസത്തിന് ശക്തിയില്ലാത്തവരെല്ലാം അവൻ തന്നെയാണ് റബ്ബെന്ന് അംഗീകരിക്കും. നല്ല വിശ്വാസമുള്ളവർക്കേ അന്ന് പിടിച്ചുനിൽക്കാനാവൂ ...

ഇതു പോലെ ദജ്ജാൽ നിരവധി അത്ഭുതങ്ങൾ കാണിക്കും. ധാരാളം പേർ ഇതെല്ലാം കണ്ടും കേട്ടും അവന്റെ വലയിൽ വീഴുകയും ചെയ്യും. ദിവസവും നിർവഹിക്കപ്പെടുന്ന അഞ്ച് വക്ത് നിസ്കാരങ്ങളിലും അത്തഹിയാത്തിന് ശേഷമുള്ള പ്രാർത്ഥനയിൽ ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കാൻ മുസ്ലിങ്ങൾ കല്പിക്കപ്പെട്ടത് അതുകൊണ്ട് തന്നെയാണ്...

ഇസ്വബ്ഹാനിലെ 70,000ത്തോളം വരുന്ന ജൂതന്മാരായിരിക്കും ദജ്ജാലിന്റെ അനുയായികൾ. അവരുടെ കണ്ണുകൾ പരിച പോലെ പരന്നതായിരിക്കും. നാൽപ്പത് ദിവസമാണ് ദജ്ജാൽ ഭൂമിയിൽ കുഴപ്പങ്ങൾ വിതച്ച് സ്വൈര്യ വിഹാരം നടത്തുക. അതിൽ ആദ്യ ദിവസം ഒരു വർഷം പോലെയും, രണ്ടാം ദിവസം ഒരു മാസം പോലെയും, മൂന്നാം ദിവസം ഒരാഴ്ച പോലെയും ദൈർഘ്യമുള്ളതായിരിക്കും. ബാക്കി ദിവസങ്ങൾ സാധാരണ ദിവസങ്ങൾ പോലെതന്നെയായിരിക്കും...

ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മക്കയും മദീനയുമല്ലാത്ത ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ദജ്ജാൽ സഞ്ചരിക്കും. എന്നാൽ മക്കയിലും മദീനയിലും ഒരിക്കലും അവന് പ്രവേശിക്കാനാവില്ല. ആ പുണ്യ നാടുകളുടെ കവാടങ്ങളിൽ മലക്കുകൾ കാവൽ നിൽകുന്നതാണ് കാരണം...

ദജ്ജാൽ പുറപ്പെടുമ്പോൾ മുസ്ലിങ്ങളുടെ നേതാവായ ഇമാം മഹ്ദി (റ), ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന ദജ്ജാലിനെതിരെ യുദ്ധത്തിനിറങ്ങുമെന്നും തിരുനബി (സ്വ) തങ്ങളുടെ തലപ്പാവണിഞ്ഞാണ് ഇമാം മഹ്ദി (റ) ദജ്ജാലിനോട് ഏറ്റു മുട്ടുകയെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദജ്ജാലിന്റെ ഫിത്ന ഭയന്ന് ഇമാം മഹ്ദിയും അനുയായികളും ബൈത്തുൽ മുഖദ്ദസിൽ അഭയം പ്രാപിക്കുന്നതാണ്...

കഹ്ബുൽഅഹ്ബാർ (റ) പറയുന്നു: "ദജ്ജാൽ ബൈത്തുൽ മുഖദ്ദസ് വളയും. മഹ്ദി ഇമാമും മുസ്ലിങ്ങളും അതിനുള്ളിൽ ഉപരോധിക്കപ്പെടും. അവർക്ക് ശക്തമായ വിശപ്പ്‌ അനുഭവപ്പെടും. വിശപ്പിന്റെ കാഠിന്യത്താൽ അവർ വില്ലിൽ ബന്ധിച്ച കയർ പോലും ഭക്ഷിക്കും. അങ്ങനെയിരിക്കെ ഒരു പ്രഭാത സമയത്തു സുബ്ഹി നിസ്കാരത്തിനൊരുങ്ങവേ അവരൊരു ശബ്ദം കേൾക്കും. അതു കേട്ടവർ ചുറ്റും നോക്കും. അപ്പോഴതാ അവർക്ക് മുമ്പിൽ ഈസാ നബി (അ) നിൽക്കുന്നു. അവർക്ക് സന്തോഷമാകും..."

അബൂ ഉമാമ (റ) നിവേദനം: ഒരു ദിവസം നബി(സ്വ) തങ്ങൾ ദജ്ജാലിനെക്കുറിച്ച് ഞങ്ങളോട് പ്രസംഗിച്ചു. പ്രസംഗമദ്ധ്യേ അവിടുന്ന് പറഞ്ഞു: "തീർച്ചയായും മദീന അഴുക്കിനെ അകറ്റിക്കളയും. ഉല ഇരുമ്പിലെ അഴുക്കിനെ നീക്കുന്നത് പോലെ"

അപ്പോൾ  ഉമ്മു ശരീക് (റ) ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെ! അന്ന് അറബികൾ എവിടെയായിരിക്കും..?"

അവിടുന്ന് പറഞ്ഞു: "അന്നവർ കുറവായിരിക്കും. മുസ്ലിങ്ങൾ ഭൂരിഭാഗവും അന്ന് ബൈത്തുൽ മുഖദ്ദസിലായിരിക്കും. അവരുടെ ഇമാം, ഇമാം മഹ്ദി എന്ന് പേരുള്ള സദ് വൃത്തനായ ഒരു പുരുഷനായിരിക്കും ..."
(ഇബ്നുമാജ)

ഭരണം ഭരണകാലം 

ഇമാം മഹ്ദിയുടെ ഭരണം നീതിയുക്തവും മാതൃകാപരവുമായിരിക്കും. നിരവധി നാടുകൾ സന്മാർഗ്ഗത്തിലേക്കും ശാന്തിയിലേക്കും സമാധാനത്തിലേക്കും അദ്ദേഹം മുഖേനെ മടങ്ങും. അനവധി വിജയങ്ങൾ ഉണ്ടാകും. എല്ലാവരും ഇസ്‌ലാം മതം സ്വീകരിക്കും.

അബുൽ ഹസ്സനുറഹബ്ഈ (റ), ഹുദൈഫ (റ)വിൽ നിന്നും നിവേദനം ചെയ്യുന്നു : "റുക്നിന്റെയും മഖാമിന്റെയും ഇടയിൽ വെച്ച് ജനങ്ങൾ ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യും. അദ്ദേഹം മുഖേനെ അല്ലാഹു ദീനിന് ശക്തി പകരും. നിരവധി വിജയങ്ങൾ നേടിയെടുക്കും. അന്ന് ഭുമുഖത്ത് 'ലാഇലാഹ ഇല്ലല്ലാഹ് ' എന്ന് പറയുന്നവരെല്ലാതെ ഒരാളും അവശേഷിക്കുകയില്ല .

ആത്മീയമായി മാത്രമല്ല ഭൗതിക രംഗത്തും മഹ്ദി ഇമാമിന്റെ ഭരണം ഏറെ മെച്ചപ്പെട്ടതായിരിക്കും. സാമ്പത്തികമായി അന്ന് നല്ല പുരോഗതി ഉണ്ടാവും. അബുസലമ (റ) നിവേദനം : നബി(സ്വ) തങ്ങൾ പറഞ്ഞു: "എന്റെ സന്താന പരമ്പരയിലൊരാൾ രാജ്യം ഭരിക്കുന്നത് വരെ ലോകാവസാനം സംഭവിക്കുകയില്ല. അദ്ദേഹം ഭുതലം മുഴുവൻ നീതി നിറയ്ക്കും. സമ്പത്ത് അക്കാലത്ത് നിറഞ്ഞൊഴുകും " (അബു നുഐം).

അധർമ്മത്തിന്റെ പട്ടണങ്ങൾ ഇമാം മഹ്ദി പിടിച്ചടക്കുമെന്നും ഭുമിയിൽ മറഞ്ഞു കിടക്കുന്ന നിരവധി നിധികൾ അദ്ദേഹം പുറത്തെടുക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്. അബു ഉമാമ (റ) നിവേദനം: "നബി(സ്വ) തങ്ങൾ പറയുന്നു : "മഹ്ദി എൻ്റെ കുടുംബത്തിൽ ജന്മമെടുക്കും. മുഖം ശോഭിക്കുന്നതായിരിക്കും. അദ്ദേഹം അധർമ്മത്തിന്റെ അന്തകനായിരിക്കും . നിരവധി നിധികൾ ഭൂമിയിൽ നിന്ന് പുറത്ത് കൊണ്ടുവരും." (ഹാഫിള് അബുനുഐം).

ഇമാം മഹ്ദിയുടെ മാതൃകാ ഭരണത്തിന് പ്രകൃതിയും ഐക്യധാർഢ്യം പ്രകടിപ്പിക്കും. അക്കാലത്ത് ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും തുടരെത്തുടരെ വന്നിറങ്ങും. 

അബു സഈദിൽ ഖുദരി (റ) നിവേദനം: നബി (സ്വ) തങ്ങൾ പറഞ്ഞു: "എൻ്റെ കുടുംബത്തിൽ നിന്നൊരാൾ ഭുമിയുടെ അധികാരം കൈവശപ്പെടുത്തും. എന്നിട്ട് എന്റെ ചര്യയനുസരിച്ചു പ്രവർത്തിക്കും. അന്ന് അല്ലാഹു ആകാശത്തിൽ നിന്ന് ഐശ്വര്യം ഇറക്കും. ഭൂമി അതിന്റെ സർവ്വവിധ ഐശ്വര്യങ്ങളും പുറത്ത് കൊണ്ട്‌വരും" (ഇബ്നു സഈദ്).

മനുഷ്യർ മാത്രമല്ല, ഇതര ജീവജാലങ്ങൾ പോലും ഇമാം മഹ്ദിയുടെ ഭരണത്തിൽ സംതൃപ്തരും സന്തുഷ്ടരുമായിരിക്കും. അത്യധികം അദ്ഭുതകരമായ പല രംഗങ്ങൾക്കും അന്ന് മനുഷ്യർ സാക്ഷ്യം വഹിക്കും.

അലി (റ) പറയുന്നു: "ഇമാം മഹ്ദി വിവിധ നാടുകൾ കീഴടക്കും. അവിടെയെല്ലാം സൽഭരണം കാഴ്ച വെക്കും. ഓരോ പ്രവിശ്യകളിലും ഭരണാധികാരികളേയും ഗവർണർമാരെയുമെല്ലാം നിയമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ നീതി പാലിക്കണമെന്ന് അവർക്ക് കർശന നിർദ്ദേശം നൽകും. അന്ന് ആടും ,ചെന്നായയും ഒരേ സ്ഥലത്ത് ഒരുമിച്ച് മേഞ്ഞുനടക്കും, കുട്ടികൾ പാമ്പുകളും തേളുകളുമായി ചേർന്ന് കളികളിൽ ഏർപ്പെടും. ആരും പരസ്പരം ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ഇല്ല ...

തിന്മ വിപാടനം ചെയ്യപ്പെടും. നന്മയ്ക്ക് നവജീവൻ കൈവരും. കൃഷിയിൽ നിന്ന് അസാധാരണമായ വിളവ് ലഭിക്കും. പലിശയും വ്യഭിചാരവും നിലക്കും. മദ്യപാനവും ലോകമാന്യവും ഇല്ലാതാകും. ജനങ്ങൾ മതകാര്യങ്ങളിലും ആരാധനകർമ്മങ്ങളിലും വ്യാപൃതരാകും.

ജമാഅത്ത് നിസ്കാരത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആയുസ്സ് വർധിക്കും, വിശ്വസിച്ചേല്പിച്ചത് തിരിച്ചേല്പിക്കപ്പെടും. ഐശ്വര്യ അനുഗ്രങ്ങൾ ഇരട്ടിക്കും. ധിക്കാരികൾ നാശമടയും, നല്ലവർ മാത്രം ഭൂമുഖത്ത് ബാക്കിയാകും .

സാമ്പത്തിക പുരോഗതി .

ഇമാം മഹ്ദിയുടെ ഭരണകാലത്ത് എല്ലാവരും തന്നെ സാമ്പത്തികമായി സ്വയം പര്യാപ്‌തത കൈവരിച്ചിരിക്കും...

ഇസ്ലാമിക നിയമനുസരിച്ചു മുസ്ലിം സമൂഹത്തിന്റെ സ്വയം പര്യാപ്തതയ്ക്കുള്ള മാർഗ്ഗമാണല്ലോ സക്കാത്ത്. സക്കാത്ത് നടപ്പാക്കുക വഴി ഇമാം മഹ്ദിക്ക് അതെല്ലാം നിഷ്പ്രയാസം സാധിക്കുന്നതാണ്. ആവിശ്യമായതെല്ലാം ഓരോരുത്തരുടെയും കൈവശം തന്നെ ധാരാളമുള്ളത് കൊണ്ട് തന്നെ അന്ന് സ്വദഖകൾ സ്വികരിക്കാൻ ആളെ കിട്ടുകയില്ല. പതിനാല് നൂറ്റാണ്ട് മുമ്പ് തിരു നബി (സ്വ) തങ്ങൾ ദീർഘദർശനം ചെയ്ത സുവർണ കാലമായിരിക്കും അത്...

അബഹുറൈറ (റ) നിവേദനം: നബി (സ്വ) തങ്ങൾ പറയുന്നതായി കേട്ടു: "നിങ്ങളിൽ സമ്പത്ത് വർദ്ധിക്കുന്നത് വരെ ലോകാവസാനം സംഭവിക്കില്ല. അതങ്ങനെ നിറഞ്ഞൊഴുകും. സമ്പത്തിന്റെ ഉടമസ്ഥൻ തന്റെ സമ്പത്തുമായി അത് സ്വീകരിക്കാൻ ഒരാളെ തേടി അലയും. എല്ലാവർക്കുമുമ്പിലും അത് പ്രദർശിപ്പിക്കുകയും ചെയ്യും. പക്ഷെ, പ്രദർശിപ്പിക്കപ്പെടുന്നവൻ പറയും എനിക്കതാവശ്യമേയില്ല "...(സുനനുബ്നു സഈദ്)

ഏകദേശം ഇതേ ആശയം സൂചിപ്പിക്കുന്ന, അബീ സഈദിൽ ഖുദ്‌രി (റ) നിവേദനം ചെയ്യുന്നൊരു ഹദീസ് ഇങ്ങനെയാണ്. "ഇമാം മഹ്ദി നീതിമാനായ ഭരണാധികാരിയായി രംഗത്ത് വരും. അന്ന് ജനവാസ മേഖലകളിൽ സമ്പത്ത് ദാനം ചെയ്യാനായി ആളുകൾ ഊരു ചുറ്റും. പക്ഷെ, അത് സ്വീകരിക്കാൻ ഒരാൾ പോലുമുണ്ടാവില്ല...."(ബൈഹഖി).

ഇത്തരമൊരവസ്ഥ ജനങ്ങൾക്ക് സംജാതമാവാൻ കാരണമെന്താണ് എന്ന ചോദ്യത്തിന് ഇമാം ഹുസൈൻ (റ)മറുപടി നൽകുന്നതിങ്ങനെയാണ്: "നിങ്ങൾ കുടുംബ ബന്ധം ചേർക്കുക, പരസ്പ്പരം ഗുണം ചെയ്യുക, ജനങ്ങളെ സൃഷ്ട്ടിച്ചു പരിപ്പാലിക്കുന്ന അല്ലാഹിവിനെതന്നെയാണ് സത്യം, നിങ്ങൾക്കൊരു കാലം വരാനിരിക്കുന്നു, അന്ന് നിങ്ങൾക്ക് ദിനാറോ ദിർഹമോ ചെലവഴിക്കാൻ മടിയുണ്ടാവില്ല. എന്തെന്നാൽ, അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ ഇഷ്ട്ട ദാസനും വലിയ്യുമായ ഇമാം മഹ്ദിയുടെ ഔദാര്യം മൂലം ജങ്ങൾക്ക് സമ്പത്ത് ആവിശ്യമില്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നതാണ് ഇങ്ങനെയൊരവസ്ഥ വരാൻ കാരണം ..."

ഭരണ വർഷം

ഇമാം മഹ്ദി (റ) എത്ര കാലമാണ് ഭരണം നടത്തുകയെന്നതിൽ വിവിധ റിപ്പോർട്ടുകൾ ഹദീസുകളിൽ വന്നിടുണ്ടെങ്കിലും ഏറ്റവും സ്വികര്യമായതും പ്രബലമായതുമായ അഭിപ്രായം ഏഴു വർഷം ഭരണം നടത്തുമെന്നാണ്...

അബു സഈദിൽ ഖുദ്‌രി (റ)പറയുന്നു: നബി (സ്വ) പറയുന്നതായി ഞാൻ കേട്ടു :"ഇമാം മഹ്ദി ഭരണമേറ്റടുത്ത ശേഷം ഏഴു വർഷമാണ് ജീവിക്കുക...(ഖുർത്തുബി)

നബി പത്‌നി  ഉമ്മു സലമ ബീവി (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് മേൽപ്പറഞ്ഞ റിപ്പോർട്ടിന് ബലം നൽകുന്നു... മഹതി പറയുന്നു: 'ഇമാം മഹ്ദി നബി (സ്വ) തങ്ങളുടെ ചര്യയനുസരിച്ചു ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും. ഏഴു വർഷം സുന്ദരമായ ഭരണം കാഴ്ചവെക്കും. പിന്നീട് വഫാത്താകും, മുസ്ലീങ്ങൾ അദേഹത്തിന്റെ മേൽ മയ്യിത്ത് നിസ്കരിക്കും... (അബുദാവൂദ്).

ഏഴു വർഷമാണ് ഇമാം മഹ്ദി (റ) ഭരണം നടത്തുകയെങ്കിലും അതൊരു കുറഞ്ഞകാലമാണെന്ന് ധരിക്കേണ്ടതില്ല. പേരിന് ഏഴു കൊല്ലമാണെങ്കിലും ഏഴുപത് വർഷത്തിന്റെ മേനിയായിരിക്കും അനുഭവപ്പെടുന്നത്... പരീക്ഷണങ്ങൾ കൊണ്ട് ഏഴുപതായി അനുഭവപ്പെടുന്നത് കൊണ്ടാണോ അതല്ല, അക്ഷരാർത്ഥത്തിൽ തന്നെ എഴുപത് വർഷത്തിന്റെ ദൈർഘ്യം ആ ഏഴു വർഷങ്ങൾക്കുണ്ടാകുമോ എന്നതിൽ ഹദീസ് പണ്ഡിതൻമാർ വിഭിന്ന വീക്ഷണക്കാരാണ് ...

അലി (റ) പറയുന്നു: "ഇമാം മഹ്ദി ചൈനയും കോണ്‍സ്റ്റാന്റ്നോപ്പിളും ദൈലാമിലെ പർവ്വതങ്ങളുമെല്ലാം കീഴടക്കും. ഏഴു വർഷം ഭരണം നടത്തും. ഓരോ വർഷത്തിനും നാം കണക്കാക്കിവരുന്ന പത്ത്‌ വർഷത്തിന്റെ ദൈർഘ്യമുണ്ടാവും ...(അബു നുഐം).

നാൽപ്പത് വർഷമാണ് ഇമാം മഹ്ദിയുടെ കലയാളവെന്ന് ഹുദൈഫത്തുൽ യമാനി (റ) എന്ന സ്വഹാബി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടവരുണ്ട്...(മഹ്ദി ഇമാമിനെക്കുറിച്ചുള്ള ദീർഘമായ ഹദീസിന്റെ അവസാന ഭാഗത്താണ് ഈ പരാമർശം)..

ഹുദൈഫത്തുൽ യമാനി(റ) നിവേദനം ചെയ്ത ഈ ഹദീസിലെ നാൽപത് വർഷം കൊണ്ടുള്ള വിവക്ഷ മഹ്ദി ഇമാമിന്റെ മൊത്തം ജീവിത കാലമെന്നാണ് ഒന്നാം പക്ഷം. ഇതിന് നൽകുന്ന വ്യാഖ്യനം, അഥവാ ഭരണം ഏഴു വർഷം, മൊത്തം ജീവിത കാലം നാൽപ്പത് വർഷം. 'ജീവിക്കും' എന്ന അർത്ഥം തോന്നിപ്പിക്കുന്ന "യംകുസു"എന്ന പദമാണ് നബി (ﷺ) തങ്ങൾ ഇവിടെ പ്രയോഗിച്ചെതെന്നും ശ്രദ്ധേയമാണ്...

പ്രത്യക്ഷത്തിൽ വൈരുധ്യമെന്നു തോന്നിപ്പിക്കുന്ന ഈ രണ്ട് ഹദീസുകൾ തമ്മിൽ പണ്ഡിതൻമാർ യോജിപ്പിക്കുന്നതിങ്ങനെയാണെന്ന് ചുരുക്കം ...

അലി (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഈ വ്യാഖ്യാനത്തെ ഒന്നു കൂടി ബലപ്പെടുത്തുന്നു. അലി (റ) പറയുന്നു: "ഇമാമായി നിയോഗിക്കപ്പെടുന്ന സമയത്ത് മഹ്ദി ഇമാമിന്റെ പ്രായം മുപ്പത്തിനും നാൽപ്പത്തിനുമിടയിലായിരിക്കും"
(ഹാഫിള് അബുനുഐം).

മേൽ പറഞ്ഞ എല്ലാ ഹദീസുകളും ചേർത്ത് വായിക്കുമ്പോൾ നാമെത്തിചേരുന്ന വസ്തുത ഇതാണ്. മഹ്ദി ഇമാം 33-ാം വയസ്സിൽ ഭരണം ഏറ്റടുക്കും. ഏഴു വർഷം ഭരണം നടത്തിയ ശേഷം നാൽപത് വയസ്സ് പൂർത്തിയാവുമ്പോൾ മരണപ്പെടും. അള്ളാഹു അഅ്‌ലം.

ഈ വ്യാഖ്യാന പ്രകാരം ഹദീസുകൾ തമ്മിൽ യാതൊരു വൈരുധ്യവുമില്ല. എല്ലാം പരസ്പ്പര പൂരകങ്ങൾ മാത്രം ...

و عن عبد الله بن عباس ،رضي الله عنهما قال: رسول الله صلى الله عليه و سلم الملك الأرض أربعة: مؤمنان و كافران، و المؤمنون ذو القرنين و سليمان ،و الكافرون نمرود وبخت نصر وسيملكها خامس من أهل بيتي.

ലോകം മുഴവൻ മഹ്ദി ഇമാമിന്റെ ഭരണത്തിന് കിഴി
ൽ വരുമെന്നാണ് ഹദീസുകൾ സൂചിപ്പിക്കുന്നത്. ഇബ്നു അബ്ബാസ് (റ) നിവേദനം നബി (ﷺ) തങ്ങൾ പറയുന്നു: "ലോകം അടക്കി ഭരിച്ച ചക്രവർത്തിമാർ ആകെ നാല് പേരാണ്. രണ്ട് മുസ്‌ലിംകളും രണ്ട് അമുസ്‌ലിംകളും. ദുൽഖർനൈനിയും സുലൈമാൻ നബി (അ) യുമാണ് മുസ്‌ലിംകൾ. അമുസ്‌ലിംകൾ ഒന്ന് നംറൂദും മറ്റൊന്ന് ബുഖ്തുനസ്വറുമാണ്. ഇനി അഞ്ചാമതൊരാൾ വരാനിരിക്കുന്നു. എന്റെ കുടുബാംഗമായ അദ്ദേഹം ലോകം അടക്കിവാഴും. അദ്ദേഹമാണ് ഇമാം മഹ്ദി (റ)(46)(ത്വരിക്ബ്നുൽ ജൗസി(റ)...

ഇമാം മഹ്ദി (റ)യുടെ സ്വഭാവം .

വളരെ നല്ല സ്വഭാവത്തിനുടമയായിരിക്കും ഇമാം മഹ്ദി (റ) വെന്ന് നബി (ﷺ) തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു നേതാവിനുണ്ടായിരിക്കേണ്ട സവിശേഷ സിദ്ധികൾക്ക് പുറമേ, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്കുണ്ടാകുന്ന എല്ലാ ഉത്‌കൃഷ്ട ഗുണങ്ങളും മേളിച്ച വ്യക്തിയായിരിക്കും ഇമാം മഹ്ദി (റ) .

മഹ്ദി ഇമാമിന്റെ സ്വഭാവത്തെ തിരുനബി (ﷺ) തങ്ങളുടെ സ്വഭാവത്തോടുപമിക്കാവുന്നതാണ്.

നബി (ﷺ) തങ്ങൾ പറയുന്നതായി ഹുദൈഫ (റ) ഉദ്ധരിക്കുന്നു: ഇഹലോകം അവസാനിക്കാനിരിക്കെ എന്റെ കുടുബത്തിൽനിന്നൊരാളെ ഈ സമുദായത്തിന്റെ നന്മയ്ക്കുവേണ്ടി അള്ളാഹു നിയോഗിക്കും. അദേഹത്തിന്റെ പേര് എന്റെ പേര് തന്നെയായിരിക്കും. പക്ഷെ, എന്റെ ശരീര പ്രകൃതി അദ്ധേഹത്തിനുണ്ടാവില്ല" (ബൈഹഖി)

സൽസ്വഭാവത്തിനുടമയായത് കൊണ്ട് തന്നെ ആകാശ ഭുമികളിലുള്ളവരെല്ലം ഇമാം മഹ്ദിയെ ഇഷ്ടപ്പെടുന്നതാണ്. അബു സഈദിൽഖുദരി (റ) നിവേദനം: നബി (ﷺ) തങ്ങൾ പറഞ്ഞു: "ജനങ്ങൾ ശക്തമായ പരീക്ഷങ്ങൾക്ക് വിധേയരാകുമ്പോൾ അവരുടെ രക്ഷകനും വിമോചകനുമായി എന്റെ കുടുബത്തിൽനിന്നൊരാൾ ഭരണമേറ്റെടുക്കും. ഭൂമി മുഴുവൻ അദ്ദേഹം നീതി നിറക്കും. ആകാശ ഭുമിയിൽ വസിക്കുന്നവരെല്ലാം അദ്ദേഹത്തെ പ്രിയം വെക്കും" (സുനനുബ്നുസഈദ്).

മലക്കുകളും മനുഷ്യരും മാത്രമല്ല, വാനലോകത്ത് പാറിപ്പറക്കുന്ന പക്ഷിപറവകൾപോലും മഹ്ദി ഇമാമിനെ പ്രിയം വെക്കുമെന്ന് മറ്റൊരു ഹദീസിൽ കാണാം. ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന പ്രസ്‌തുത ഹദീസിൽ ആകാശ ഭൂമിയിലെ വാസികൾക്ക് പുറമെ അന്തരീക്ഷത്തിലെ പക്ഷി പറവകൾ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടും എന്നൊരു വചനം കൂടിയുണ്ട്...

ഭക്തിയോടെ ജീവിതം നയിക്കുന്നതിൽ ബദ്ധശ്രദ്ധരായിരിക്കും ഇമാം മഹ്ദി (റ). ഏത് ശക്തിയെയും കിഴടക്കുന്ന ഭക്തിയായിരിക്കും അദ്ദേഹത്തിന്റെ മുഖമുദ്ര. സ്വഹാബീവര്യനായ കഹബുൽഅഹബ്ബാർ (റ) പറയുന്നു: 'പരുന്ത് തന്റെ ചിറക് താഴ്ത്തുന്നത്പോലെ അല്ലാഹുവിന്റെ മുമ്പിൽ താഴ്മ രേഖപ്പെടുത്തുന്ന മഹാനാണ് ഇമാം മഹ്ദി (റ)...

ഇമാം മഹ്ദിയുടെ എടുത്തുപറയേണ്ട മറ്റൊരു ഗുണമാണ് ധർമ്മശീലം. ആർക്കും എന്തും വാരി കോരി സ്വദഖ ചെയ്യുന്ന മഹനാണ് ഇമാം മഹ്ദിയെന്നതിന് നിരവധി ഹദീസുകൾ സാക്ഷിയാണ് ...

അബുസഈദിൽഖുദരി (റ) നിവേദനം: നബി (ﷺ) തങ്ങൾ പറയുന്നു: അവസാന കാലത്ത് നിങ്ങൾക്കൊരു ഭരണാധികാരി വരാനിരിക്കുന്നു. ജനങ്ങൾക്കെല്ലാം അദ്ദേഹം സമ്പത്ത് വാരിക്കോരി നൽകും. എണ്ണുക പോലുമില്ല... (മുസ്‌ലിം)

മഹ്ദി ഇമാമാണ് ഈ ഹദീസിൽ പറഞ്ഞ ഭരണാധികരിയെന്നു ഇമാം നവവി (റ) അടക്കമുള്ള എല്ലാ ഹദീസ് പണ്ഡിതൻമാരും വിശദീകരിച്ചിട്ടുണ്ട് ...

ഇമാം മഹ്ദിയുടെ ധാനശീലത്തേയും ഔദാര്യത്തേയും സൂചിപ്പിക്കുന്ന ഒരു ഹദീസ് അബു സഈദിൽ ഖുദ്‌രി (റ)ഉദ്ധരിക്കുന്നു: "ഇമാം മഹ്ദിയുടെ ഭരണകാലത്ത് മുസ്ലിങ്ങൾക്ക് സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാകും. ഇമാം മഹ്ദിയുടെ നിർദ്ദേശപ്രകാരം ഒരാൾ വിളിച്ചു പറയും : നിങ്ങളിലാർക്കെങ്കിലും സമ്പത്ത് അവശ്യമുള്ളവരുണ്ടോ ? ഉണ്ടെങ്കിൽ പറയുക ...!"

അപ്പോൾ ഒരാളൊഴികെ ആരും എഴുന്നേൽക്കില്ല. എഴുന്നേറ്റയാൾ പറയും :
" എനിക്കാവശ്യമുണ്ട് ...!"

ഉടനെ അദ്ദേഹത്തോട് ഇമാം മഹ്ദി പറയും: "ഖജനാവ് സുക്ഷിപ്പുകാരന്റെടുത്ത് ചെന്ന് വേണ്ടത് വാങ്ങിക്കൊള്ളൂ ... ഇമാം മഹ്ദി വേണ്ടത് തരാൻ കല്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞാൽ മതി..."
അയാൾ ഖജനാവ് സൂക്ഷിപ്പുകാരന്റെ അടുത്തെത്തിയാൽ സൂക്ഷിപ്പുകാരൻ പറയും : " വേണ്ടത് വരിയെടുത്തോളൂ..."

അയാൾ സമ്പത്ത് വാരിയെടുത്ത് മടയിൽ നിറക്കും. പക്ഷെ മടിയിൽ സമ്പത്ത് നിറയുമ്പോൾ അയാൾക്ക് മനംമാറ്റമുണ്ടാകും... അയാൾ സ്വയം പറയും: "മുഹമ്മദ് നബി (ﷺ) തങ്ങളുടെ ഉമ്മത്തുകളായ മുസ്‍ലിം സമൂഹത്തിൽ എന്നെക്കാളും വലിയ അത്യാർത്തിക്കാരനുണ്ടാകില്ല. എല്ലാവരുടേയും പക്കലുള്ളതെല്ലാം എന്റെയടുത്തുമുണ്ടല്ലോ... പിന്നെന്തിന് എനിക്കീ സമ്പത്ത് ?"

ഇങ്ങനെ ചിന്തിച്ചു കൊണ്ടയാൾ താൻ സ്വീകരിച്ച സമ്പത്തെല്ലാം തിരിച്ചു കൊടുക്കാനൊരുങ്ങും. അപ്പോൾ മഹ്ദി ഇമാം അത് സ്വീകരിക്കാൻ തയ്യാറാവുകയില്ല. മഹ്ദി ഇമാം പറയും: "ഞങ്ങൾ അങ്ങോട്ട് കൊടുക്കാറെയുള്ളൂ... ഇങ്ങോട്ട് വാങ്ങാറില്ല... ദാനം ചെയ്‌ത ഒരു വസ്തു തിരിച്ചു വാങ്ങുന്ന ഒരു സ്വഭാവവും ഞങ്ങൾക്കില്ല. അതു കൊണ്ട് അതെല്ലാം താങ്കൾ തന്നെ കൊണ്ടുപൊയ്ക്കൊള്ളൂ ..."

തിരുനബി (ﷺ) തങ്ങളുടെ മഹനീയ മാതൃക പിൻപറ്റി കൊണ്ട് തന്നെ പവങ്ങളോട് വല്ലാതെ കാരുണ്യം ചൊരിയുന്ന നേതാവു കൂടിയായിരിക്കും ഇമാം മഹ്ദി (റ). അതേ സമയം തന്റെ ഭരണത്തിന് കീഴിലെ ഗവർണ്ണർമാരോടും ഉദ്യോഗസ്ഥരോടും ഇമാം മഹ്ദി കർക്കശ നിലപാട് സ്വീകരിക്കും. അവരിൽ നിന്ന് സൽഭരണത്തിന് വികാതമാകുന്ന യാതൊരു വിധ നിയമ നടപടികളും ഉണ്ടാവാതിരിക്കാനാണത് ...

അല്ലാമാ ത്വാഉസ് (റ)പറയുന്നു : "കീഴുദ്യോഗസ്ഥരോട് കർക്കശ നിലപാട് കൈക്കൊള്ളുക. സമ്പത്ത് വല്ലാതെ ധർമ്മം ചെയ്യുക. പാവങ്ങളോട് കൂടുതൽ കരുണകാണിക്കുക. ഇതെല്ലാം വരാൻ പോകുന്ന മഹ്ദി ഇമാമിന്റെ ലക്ഷണങ്ങളാകുന്നു ..."

വാക്കുകൾ പാലിക്കുന്നതിലും മഹ്ദി ഇമാം മലോകർക്ക് മാതൃകയായിരിക്കും. എന്ത് ത്യാഗം സഹിച്ചും മഹാൻ വാക്ക് പാലിക്കും ...

ഒരിക്കൽ നബി (ﷺ) തങ്ങൾ എന്നോട് പറഞ്ഞു: "ഹുദൈഫാ! അവസാനകാലത്ത് എന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ സമുദായ നേതൃത്യം കയ്യാളും. അദ്ദേഹം കാരണത്താൽ മുസ്ലിങ്ങൾക്ക് അന്തസുണ്ടാകും. അദ്ദേഹം ഒരിക്കൽ പോലും വാക്ക് പാലിക്കാതിരിക്കുകയില്ല...(അബുനുഐം)

സമരാർജിത സ്വത്തും മറ്റുമായി നിരവധി സമ്പത്ത് ഇമാം മഹ്ദിയുടെ കൈയിലെത്തും. പക്ഷെ അതിലൊന്നും താൽപ്പര്യം കാണിക്കാതെ അതെല്ലാം ദാനം ചെയ്ത് തീർക്കുന്നതിലായിരിക്കും മഹാന്റെ ശ്രദ്ധ. അത്രയും ഭൗതിക പരിത്യാഗി (സാഹിദ്) യായിരിക്കും ഇമാം മഹ്ദി (റ)...

അതുപോലെ ഇമാം മഹ്ദിയുടെ എടുത്തു പറയേണ്ട മറ്റൊരു ഗുണമാണ് ദാനം ചെയ്യുന്നതിലോ നീതി നടപ്പാക്കുന്നതിലോ യാതൊരു വിധ പക്ഷപാതിത്വവും തന്നിൽ നിന്നുണ്ടാവില്ലെന്നത്. എല്ലാവർക്കും അവരർഹിക്കുന്നത് തന്നെ നൽകുന്നതിൽ ബദ്ധശ്രദ്ധനായിരിക്കും ഇമാം മഹ്ദി (റ)...

നബി (ﷺ) തങ്ങൾ ഒരിക്കൽ സ്വഹാബികളോട് പറഞ്ഞു: "അദ്ദേഹം (ഇമാം മഹ്ദി) സമ്പത്ത് ശരിയായ നിലയിൽ ഓഹരി ചെയ്യുന്നതാണ് ...

അപ്പോൾ ഒരാൾ സംശയം ചോദിച്ചു: "ശരിയായ നിലയിൽ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്താണ് ...?"

നബി (ﷺ) തങ്ങൾ മറുപടി പറഞ്ഞു : ജങ്ങൾക്കിടയിൽ തുല്യമായി, യാതൊരു പക്ഷപാതിത്വവുമില്ലാതെ, നീതിയുക്തമായി ഇമാം മഹ്ദി (റ) സമ്പത്ത് വീതിച്ചു കൊടുക്കുമെന്ന് തന്നെ..."

ഇമാം മഹ്ദിയുടെ നിതിബോധത്തിലെ കാണിശത സൂചിപ്പിച്ചു കൊണ്ട് ജഹ്ഫറബിന് യാസരിശ്ശാമി (റ)പറയുന്നു : അക്രമമായി ആരെല്ലാം എന്തെല്ലാം കൈയടക്കി വച്ചിടുണ്ടോ അതെല്ലാം എത്ര രഹസ്യമായി വെച്ചിരുന്നാലും ഇമാം മഹ്ദി തിരിച്ചുപിടിക്കും. ഒരാളുടെ അണപ്പല്ലിനുതാഴെ അന്യായമായത് വെച്ചിരുന്നാൽ പോലും ഇമാം മഹ്ദി അത് പിടിച്ചെടുത്ത് യദാർത്ഥ അവകാശിക്ക് തിരിച്ചേൽപ്പിക്കുന്നതാണ്.(തകിമിലത്തുൽ ഫിതൻ)

പ്രമുഖ സ്വാഹബീവര്യനും മുൻകാല വേദ പരിജ്ഞാനിയുമായ കഅബൂൽ അഹബർ (റ) ഇമാം മഹ്ദിയെയും തന്റെ ഭരണത്തെയും വിലയിരുത്തുന്നതിങ്ങനെയാണ്: "തീർച്ചയായും ഞാൻ മഹ്ദി ഇമാമിനെ കാണുന്നത് പ്രവചകന്മാരെപോലെയാണ്. അദേഹത്തിന്റെ ഭരണത്തിൽ അക്രമമോ അനീതിയോ വിഷമമോ ഒട്ടുമുണ്ടാവില്ല...!"

അനീതിയും അഴിമതിയും അരാജകത്വവും കൊടികുത്തിവാഴുന്ന ഈ ആധുനിക ലോകത്ത്, നബി (ﷺ) തങ്ങൾ ദീർഘദർശനം ചെയ്ത മഹ്ദി ഇമാമിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചുവരികയാണ്. ആധുനികതയുടെ അതിപ്രസരത്തിൽ ഭരണ രംഗത്തെ മൊത്തമായും ആഴത്തിൽ ഗ്രസിച്ച അധർമത്തെയും അനീതിയേയുമെല്ലാം തുടച്ചുനീക്കി നീതിയുക്തമായ ഒരു നല്ല ഭരണം കാഴ്ച വെക്കാൻ ഇനി മഹ്ദി ഇമാം തന്നെ വരേണ്ടി വരുമെന്നാണ് ഈ ഹദീസുകളെല്ലാം സൂചിപ്പിക്കുന്നത്...

ഇമാം മഹ്ദി(റ)യുടെ കറാമത്തുകൾ

ഇമാം മഹ്ദി (റ) അല്ലാഹുവിന്റെ ഔലിയാക്കളിൽപെട്ട മഹനാണെന്നത് പണ്ഡിതന്മാർക്കിടയിൽ ആർക്കും തർക്കമില്ലാത്ത സംഗതിയാണ്. ഔലിയാക്കൾക്ക് അള്ളാഹു നൽകുന്ന അമാനുഷിക സിദ്ധികളാണ് കറാമത്തുകൾ. നബിമാർക്ക് മുഅജിസത്തായി സംഭവിക്കാവുന്നതെല്ലാം ഔലിയാക്കൾക്ക് കറാമത്തായും സംഭവിക്കാമെന്നാണ് അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസം...

ഇമാം മഹ്ദി (റ) യുടെ ജീവിതത്തിൽ നിരവധി കറാമത്തുകൾ സംഭവിക്കുമെന്ന് ഹദീസുകൾ സുചിപ്പിക്കുന്നു. അവയിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത് ...

1. മലക്കുകൾ വിളിച്ചു പറയുന്നു 

ഇമാം മഹ്ദി (റ) നിയോഗിക്കപ്പെടുമ്പോൾ മലക്കുകൾ ഇത് അല്ലാഹുവിന്റെ ഖലീഫയായ ഇമാം മഹ്ദിയാണെന്നും നിങ്ങൾ അദ്ദേഹത്തെ പിൻപറ്റണമെന്നും എല്ലാവരും കേൾക്കുന്ന രൂപത്തിൽ വിളിച്ചു പറയുന്നതാണ് ...

അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: നബി (ﷺ) തങ്ങൾ പറഞ്ഞു: "മഹ്ദി ഇമാം വെളിപ്പെടുമ്പോൾ അദ്ദേഹം തലപ്പാവ് ധരിച്ചിട്ടുണ്ടാവും. അവിടെ നിന്നൊരു മലക്ക് വിളിച്ചു പറയും. " ഇതാ, അല്ലാഹുവിന്റെ ഖലീഫയായ ഇമാം മഹ്ദി, നിങ്ങൾ അദ്ദേഹത്തെ പിൻപറ്റുവിൻ.... കിഴക്കും പടിഞ്ഞാറുമുള്ള എല്ലാവരും അത്‌ കേൾക്കും. ഉറങ്ങുന്നവർ പോലും ഉണരാതിരിക്കില്ല ..."(ഹാഫിള് അബ്‌നുഐം)

🌟2. ഒരു രാത്രി കൊണ്ട് സജ്ജനാക്കപ്പെടും

ചിലരെങ്കിലും തെറ്റിദ്ധരിച്ചത് പോലെ മഹ്ദി ഇമാം എന്ന പേരിൽ ഇമാം മഹ്ദി ജനിക്കുകയോ, വളർന്നു വരികയോ ഇല്ല. മറിച്ച് ഒരു രാത്രി കൊണ്ടാണ് ഇമാം മഹ്ദി, മഹ്ദി ഇമാമായി രംഗത്തിറങ്ങാൻ സജ്ജനാക്കപ്പെടുക... (ബൈഅത്ത് എന്ന അധ്യായത്തിൽ അക്കാര്യം മുൻപ് വിശദീകരിച്ചിട്ടുണ്ട് )

അലി (റ) പറയുന്നു : നബി (ﷺ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടു : "ഇമാം മഹ്ദി നമ്മുടെ കുടുംബത്തിൽ നിന്നാണ് വരിക . ഒരൊറ്റ രാത്രിയിലാണ് അള്ളാഹു അദ്ദേഹത്തെ അതിന് സജ്ജനാക്കുക ..."(ബൈഹഖി, ത്വബ്റാനി, ഇബ്നുമാജ) .

ഈ ഹദീസിനെ പണ്ഡിതന്മാർ നിരവധി വ്യാഖ്യാനങ്ങൾ നൽകിയതായി കാണാം. ഇമാം മഹ്ദിയെ അള്ളാഹു ഖിലാഫത്തിന് സജ്ജനാക്കുകയും അതിലേക്കുള്ള മാർഗദർശനം നൽകുകയും ചെയ്യുന്നത് ഒരൊറ്റ രാത്രി കൊണ്ടാണെന്നാണ് അവയിലൊരു വ്യാഖ്യാനം.

ജനങ്ങളെല്ലാം തന്നെ ബൈഅത്ത് ചെയ്യുന്ന വിധത്തിൽ ഇമാം മഹ്ദിയുടെ സ്ഥാനം അള്ളാഹു ഉയർത്തുക ഒരൊറ്റ രാത്രി കൊണ്ടാണെന്ന് വിശദീകരിച്ചവരുമുണ്ട്. ഭരണത്തിനോ നേതൃത്വത്തിനോ യാതൊരു വിധ ഒരുക്കങ്ങളുമില്ലാതെ പ്രത്യേകിച്ചു യാതൊരു മുൻ പരിചയവുമില്ലാത്തൊരു വ്യക്തിക്ക് ഒറ്റയടിക്ക് അധികാരം നൽകപ്പെടുക എന്നത് അത്ഭുതം തന്നെയാണ്. എന്നാൽ അല്ലാഹുവിന്റെ കഴിവിന് പരിധികളില്ലല്ലോ ...?

യഥാർത്ഥത്തിൽ ഇമാം മഹ്ദി തന്നെയും, ഞാൻ മഹ്ദിയാണെന്ന് മുൻപ് അറിയുകയില്ലെന്നും ജനങ്ങൾ ബൈഅത്ത് ചെയ്യുമ്പോൾ മാത്രമാണ് അദ്ദേഹം പോലും താനാണ് ഇമാം മഹ്ദി എന്നറിയുകയെന്നും, ഭരണം ആവശ്യപ്പെടുകയോ അതിനർഹനാണെന്നു ഇമാം മഹ്ദി ഒരിക്കലും വിശ്യസിച്ചിരിക്കില്ലെന്നും ഈ ഹദീസിന് വ്യഖ്യാനം പറഞ്ഞവരുമുണ്ട്. ഇമാം മഹ്ദി (റ) ആ പേരിൽ ജനിക്കുകയോ വളരുകയോ ഇല്ലെന്നാണ് ഇത്തരം ഹദീസുകൾ നമുക്ക് നൽകുന്ന സൂചന. പെട്ടെന്നൊരു ദിവസം രംഗത്ത് വരികയാണ് ചെയ്യുക ...

മേൽപ്പറഞ്ഞതിനർത്ഥം ഇമാം മഹ്ദി (റ) മുൻപ് ഒന്നിനും കൊള്ളത്തയാളായിരിക്കുമെന്നല്ല. മറിച്ച്‌ സാധാരണ പണ്ഡിതന്മാർ ചെയ്യുന്നത് പോലെ ജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കുകയും അവരെ ശരിയായ പാതയിൽ നയിച്ചുവരികയും ചെയ്യും. പക്ഷെ, വരാനിരിക്കുന്ന മഹ്ദിയാണ് താനെന്ന വിവരം അദ്ദേഹമോ മറ്റുള്ളവരോ അറിയില്ലെന്ന് മാത്രമാണ് ...

ഒരാൾ നേതൃ രംഗത്തെത്തണമെങ്കിൽ നിരവധി ഗുണങ്ങൾ അദ്ദേഹത്തിൽ സമ്മേളിക്കേണ്ടതുണ്ട്. അത് തന്നെ തികച്ചും പ്രതികൂലമായൊരു സാഹചര്യത്തിൽ മുസ്‌ലിം സമൂഹത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്ത് അവർക്ക് ദിശാബോധം നൽകുക എന്ന ഉത്തരവാദിത്വം കൂടിയാകുമ്പോൾ പ്രസ്‌തുത സത്ഗുണങ്ങളുടെ ആവശ്യകതയും അനിവാര്യതയും ഒന്നുകൂടെ വർദ്ധിക്കുന്നു ...

ദീർഘകാലത്തെ അനുഭവ സമ്പത്തും പക്വതയും സഹനശീലവും എല്ലാറ്റിലുമുപരി വിവേകവും വിവരവുമെല്ലാം വളരെ അത്യാവശ്യമുള്ള ഒരു സ്ഥാനത്തേക്ക് ഒരാൾ ഒറ്റ രാത്രി കൊണ്ട് അവരോധിക്കപ്പെടുക എന്നത് അത്ഭുതം തന്നെയാണല്ലോ ... തുടർന്ന് വരുന്ന ഗംഭീര വിജയങ്ങളും, രക്തരൂക്ഷിതമായ യുദ്ധങ്ങളും, വിഷമകരമായ അവസ്ഥാ വിശേഷങ്ങളും ഇമാം മഹ്ദി തരണം ചെയ്യുന്ന രീതികൾ വിലയിരുത്തുന്നവർക്കാർക്കും അതിൽ സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല ...

3. സഹയാത്രികരായി മലക്കുകൾ 

മഹ്ദി ഇമാമിന്റെ കറാമത്ത് എന്നതിലുപരി അള്ളാഹു ഇമാം മഹ്ദിക്കു നൽകുന്ന സംരക്ഷണവും കൂടിയാണ് മലക്കുകളുടെ അകമ്പടി ...

و عن حديقة بن اليمان رضي اللّه عنه عن النبي صلى الله عليه وسلم،في قصة المهدي رضي الله عنه،ومبايعته بين الكن والمقام ،وخروجه متو جهاً إلى الشام ،قل:وجبريل علي مقدمته، وميكايل على ساقته...

ഹുദൈഫ (റ) നിവേദനം : നബി (ﷺ) തങ്ങൾ പറഞ്ഞു: "ജനങ്ങളുടെ ബൈഅത്ത് കഴിഞ്ഞ ശേഷം ഇമാം മഹ്ദി ശാമിന്റെ ഭാഗത്തേക്ക് നീങ്ങും. അദ്ധേഹത്തിന്റെ മുൻഭാഗത്ത് ജിബ്‌രീൽ (അ)ഉണ്ടാകും. മിഖഈൽ (അ)അകമ്പടി സേവിക്കും"... (സുനനുബ്നു സഈദ്)..

മലക്കുകളുടെ സംരക്ഷണം അല്ലാഹു അവന്റെ സച്ചരിതരായ അടിമകൾക്ക് നൽകുമെന്നതിന് പ്രമാണങ്ങൾ സാക്ഷിയാണ്. അതിന് വേണ്ടി മാത്രം നിയുക്തരായ ഒരു വിഭാഗം തന്നെയുണ്ട്‌ മലക്കുകളിൽ. അത്യാവശ്യ ഘട്ടങ്ങളിൽ നബി (ﷺ) തങ്ങൾക്ക് ഉൾപ്പെടെയുള്ള നിരവധി നബിമാർക്കും ഔലിയാക്കൾക്കുമെല്ലാം മലക്കുകളുടെ സഹായം ലഭിച്ചതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അങ്ങനെ വരുമ്പോൾ ഇമാം മഹ്ദിക്ക് മലക്കുകളുടെ സംരക്ഷണം ലഭിക്കുമെന്നതിൽ യതോരസംഗത്യവുമില്ല ...

4.നിധികൾ പുറത്തുവരും 

മഹ്ദി ഇമാമിന്റെ ഭരണകാലത്താണീ കറാമത്ത് വെളിപ്പെടുക. ഭൂമിയിൽ അന്തർലീനമായി കിടക്കുന്ന വലിയ വലിയ നിധി കുംഭങ്ങൾ അന്ന് ഭൂമി പുറംതള്ളും .

ഇബ്നു അബ്ബാസ്‌ (റ) നിവേദനം : നബി (ﷺ) തങ്ങൾ പറഞ്ഞു : "ഇമാം മഹ്ദി ഭൂതലം മുഴുവൻ നീതി നിറക്കും. ഹിംസ്ര ജന്തുക്കളെ നാൽക്കലികൾക്ക് ഭയമില്ലാതാകും. ഭൂമി അതിന്റെ കരളിന്റെ കഷ്ണങ്ങളെ പുറത്തേക്കെറിയും ..."

ഞാൻ വാദിച്ചു: "നബിയെ ഭൂമിയുടെ കരളിന്റെ കഷ്ണങ്ങൾ എന്ന് വെച്ചാൽ എന്താണ് ?"

നബി (ﷺ) പറഞ്ഞു: "വലിയ സ്തൂപങ്ങൾ കണക്കെയുള്ള സ്വർണ്ണവും വെള്ളിയും" ...
(ഹാകിം)

5.പക്ഷികൾ വീഴുന്നു, ഉണങ്ങിയ കമ്പിൽ തളിരില വിരിയുന്നു 

മഹ്ദിയായി സമൂഹത്തിന് നേതൃത്വം നൽകുന്നതിനിടെ സയ്യിദ് കുടുബാംഗമായ ഒരാൾ മഹ്ദി ഇമാമിനോട് പറയും: "താങ്കൾ ഇമാം മഹ്ദി തന്നെയാണെന്നതിന് തെളിവ് കാണിക്കാമോ ? എങ്കിൽ ഞാൻ താങ്കളെ ബൈഅത്ത് ചെയ്യാം..."

ഉടനെ ഇമാം മഹ്ദി പറന്ന് പോകുന്ന ഒരു പക്ഷിയുടെ നേർക്ക് വിരൽ ചുണ്ടും. അതോടെ പക്ഷി ഇമാം മഹ്ദിയുടെ കൈകളിൽ വന്ന് വീഴും. പിന്നീട് ഒരു ഉണങ്ങിയ കമ്പെടുത്ത് ഭുമിയിൽ കുഴിച്ചിടും. നിമിഷ നേരം കൊണ്ട് അത് പച്ച പിടിക്കും. അതിൽ തളിലിരകൾ വിരിയും. അപ്പോൾ കണ്ടുനിൽകുന്ന സയ്യിദ് വംശജൻ ഇമാം മഹ്ദിയെ അംഗീകരിക്കും. അദ്ദേഹം ബൈഅത്ത് ചെയ്യാൻ മുന്നോട്ട് വരും"(സുനനുബ്നു സഈദ്).

🌟6.തക്ബീർ കൊണ്ട് യുദ്ധം ജയിക്കുന്നു 

ഇമാം മഹ്ദി കോണ്‍സ്റ്റാന്റ്നോപ്പിൽ കീഴടക്കുന്നതിനിടയിലാണ് ഈ അത്ഭുതം സംഭവിക്കുക. സായുധ പോരാട്ടമൊന്നും ആവശ്യമില്ലാത്ത വിധം തക്ബീർ മുഴക്കുമ്പോൾ തന്നെ കോണ്‍സ്റ്റാന്റ്നോപ്പിളിലെ കൊട്ടാരങ്ങളും രമ്യഹർമങ്ങളും തകർന്ന് തരിപ്പണമാകും. അങ്ങനെ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ ഇമാം മഹ്ദി (റ) കോണ്‍സ്റ്റാന്റ്നോപ്പിൽ കീഴടക്കും. നിരവധി ഗനീമത്ത് സ്വത്ത് ഇമാം മഹ്ദിക്കും അനുയായികൾക്കും ലഭിക്കുകയും ചെയ്യും."ധീര യോദ്ധാവ് ജേതാവ് " എന്ന അദ്ധ്യായത്തിൽ ഇക്കാര്യം മുൻപ് വിശദമായി വിവരിച്ചിട്ടുണ്ട് ...

7.സമുദ്രം മുറിച്ച് കടക്കുന്നു

ഇമാം മഹ്ദിയും സൈന്യവും കോണ്‍സ്റ്റാന്റ്നോപ്പിൽ കീഴടക്കാൻ പോകുന്ന വഴിയിൽ വെച്ച് സംഭവിക്കുന്ന കറാമത്താണിത് .

കഅ്ബൂൽ അഹ്ബാർ (റ)പറയുന്നു: "ഇമാം മഹ്ദി കോണ്‍സ്റ്റാന്റ്നോപ്പിളിലേക്ക്‌ നീങ്ങുന്നതിനിടയിൽ ഒരു സ്ഥലത്തെത്തുമ്പോൾ തന്റെ പതാക ഭൂമിയിൽ കുത്തി നിർത്തി, സുബഹി നിസ്കാരത്തിന് വുളൂഅ്‌ ചെയ്യാൻ വേണ്ടി സമുദ്ര തീരത്തേക്ക് നീങ്ങും. അപ്പോൾ പതാക വായുവിലൂടെ പാറിപ്പറന്നു കുറെ അകലെയെത്തും. അത് കാണുമ്പോൾ ഇമാം മഹ്ദി (റ) പാതകയെടുത്തു സമുദ്രത്തിലൂടെ നടന്നുനീങ്ങി സമുദ്രത്തിന്റെ മറുഭാഗത്ത് ഉറപ്പിച്ചു നിർത്തും. പിന്നീട് ഇപ്രകാരം വിളിച്ചു പറയും : "ജനങ്ങളെ! എല്ലാവരും സമുദ്രം മുറിച്ചു കടക്കുവിൻ, നിശ്ചയം അല്ലാഹു നിങ്ങൾക്ക് സമുദ്രത്തെ പിളർത്തിത്തന്നിരിക്കുന്നു. മുമ്പ് ബനി ഇസ്രായിലേർക്ക് പിളർത്തിക്കൊടുത്തത് പോലെ. അങ്ങനെ ജനങ്ങൾ നിർഭയരായി സമുദ്രം മുറിച്ചു കടക്കും. ആർക്കും യാതൊരുപകടവും പിണയില്ല. തുടർന്ന് കോണ്‍സ്റ്റാന്റ്നോപ്പിളിന് നേരെ യാത്ര തിരിക്കും" ...(സുനനുബ്നു സഈദ് ).

8.അഹ്ലുൽ കഹ്ഫിന് സലാം പറയുന്നു 

വിഗ്രഹരാധനയ്ക്ക് രാജാവ് നിർബന്ധിച്ചപ്പോൾ അതിന് തയ്യാറാവാതെ, വിശ്വാസ സംരക്ഷണത്തിനായി നാടും വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് മല മുകളിലെ ഗുഹയിൽ അഭയം തേടിയ ആദർശ ധീരരായ ഏഴു യുവാക്കളാണ്അഹ്ലു കഹ്ഫ്എന്നറിയപ്പെടുന്നത്. ഈസാ നബി (അ)ന്റെ സമുദായത്തിൽപ്പെട്ട ഈ ഏഴു പേരെക്കുറിച്ച് പരാമർശിക്കുന്ന സുറത്താണ് സൂറത്തുൽ കഹ്ഫ് ...

നീണ്ട മുന്നൂറ് വർഷം അല്ലാഹു അവരെ ഉറക്കികിടത്തിയതായി പരിശുദ്ധ ഖുർആൻ പറയുന്നു. പിന്നീടവരെ തികച്ചും അനുകൂലമായ സാഹചര്യത്തിൽ ഉണർത്തി. അത് വഴി അല്ലാഹു തന്റെ മഹത്തായ ദൃഷ്ടാന്തം ജനങ്ങൾക്ക് കാണിച്ചുകൊടുത്തു. അഹ്ലുൽ കഹ്ഫ് പിന്നീട് മരണപ്പെടുകയും ആ ഗുഹയിൽതന്നെ അവരെ മറമാടപ്പെടുകയും ചെയ്തുവെന്ന് ഒരു വിഭാഗം പണ്ഡിതൻമാർ പറയുമ്പോൾ, മറ്റൊരു വിഭാഗം അവർ വീണ്ടും ഉറക്കിലേക്ക് തന്നെ മടങ്ങിയെന്നും ഇന്നും അവർ ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെടുന്നു ...

ഇമാം മഹ്ദി (റ)അഹ്‌ലുൽ കഹ്ഫ് വിശ്രമിക്കുന്ന ഗുഹായിലെത്തും. അങ്ങനെ അഹ്ലുൽ കഹ്ഫിനോട് സലാം പറയും. അപ്പോൾ അല്ലാഹു അവരെ ജീവിപ്പിക്കും. അഥവാ ഉണർത്തും. മഹ്ദിയുടെ സലാം മടക്കിയ ശേഷം അവർ വീണ്ടും ഉറക്കിലേക്ക് അഥവ മരണത്തിലേക്ക് വീഴും. പിന്നീട് ഖിയാ മത്ത് നാൾ സംഭവിക്കുമ്പോഴാണ് അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക. ഇമാം അബു ഇസ്ഹാഖു സാഅലബി (റ)തന്റെ തഫ്‌സിറു സഅലബിയിൽ ഈ കാര്യം വിശദീകരിച്ചതായി കാണാം ...

9.താബുത്ത് കണ്ടെടുക്കും

ബനി ഇസ്രായിലേർക്ക് അല്ലാഹു നൽകിയ പ്രത്യേകമായൊരനുഗ്രഹമായിരുന്നു താബുത്ത്. അഥവാ ഒരു പ്രത്യേകതരം പെട്ടി. മൂസാ നബി (അ)ന്റെ വടിയടക്കം നബിമാരുടെ തിരുശേഷിപ്പുകൾ അടക്കം ചെയ്തിട്ടുള്ള ആ പേടകം സമാധാനത്തിന്റെ ചിഹ്നമായിരുന്നു. ആ പെട്ടി മുന്നിൽ വെച്ച് യുദ്ധം ചെയ്യുമ്പോഴെല്ലാം ബനൂ ഇസ്രായീലർ വിജയം വരിക്കുകയും ചെയ്യാറുണ്ടായിരുന്നു...

വിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറ 248-ാം സൂക്തത്തിൽ പ്രസ്തുത പെട്ടിയെ പരാമർശിക്കുന്നുണ്ട് ...

*وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَنْ يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِنْ رَبِّكُمْ وَبَقِيَّةٌ مِمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ*

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്‌. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്‌. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്‌.

കാലാന്തരത്തിൽ ഇസ്രായിലേർക്ക് കൈമോശം വന്നുപോയ ആ പെട്ടി ഇമാം മഹ്ദി (റ) കണ്ടെടുക്കുമെന്ന് ഹദീസിൽ കാണാം.

സുലൈമനുബ്നു ഈസാൻ (റ) പറയുന്നു : "ഇമാം മഹ്ദിയുടെ കരങ്ങളാൽ സമാധാനത്തിന്റെ ചിഹ്നമായ പ്രസ്തുത പെട്ടി *ത്വബരിയ്യാ* തടാകത്തിൽ നിന്ന് കണ്ടെടുക്കപ്പെടും. അത് ചുമന്നു കൊണ്ട് വന്ന് ബൈത്തുൽ മുഖദ്ദസിൽ ഇമാം മഹ്ദിയുടെ മുമ്പിൽ വെക്കപ്പെടും. അത് കാണുന്ന ജൂതൻമ്മാരെല്ലാം പരിശുദ്ധ ഇസ്‌ലാം മതം സ്വികരിക്കും. വളരെകുറച്ചു പേരൊഴികെ"(ഹാഫിള് അബുനുഐം)..

മഹ്ദി ഇമാമിന്റെ ഭരണകാലത്ത് സംഭവിക്കാനിരിക്കുന്ന കാറമത്തുകളും അത്ഭുതങ്ങളും നിരവധിയാണ്. ആവർത്തനവിരസത അനുഭവപ്പെടുന്നതുകൊണ്ട് ഇവിടെ വിവരിക്കുന്നില്ല .ഏറെക്കുറെ അവയെല്ലാം മുൻ അദ്ധ്യായങ്ങളിൽ പലയിടങ്ങളിലായി വിവരിച്ചിട്ടുണ്ട് .

ഇമാം മഹ്ദി(റ)യുടെ വഫാത്ത്

അല്ലാഹു ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഇമാം മഹ്ദി(റ)യും മരണത്തിന് കിയടങ്ങുന്നതാണ്.എന്നാൽ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയൊരു വിപതായിരിക്കും ഇമാം മഹ്ദിയുടെ വിയോഗം..

ഇമാം മഹ്ദി രക്തസാക്ഷിയായി മരണപ്പെടുമെന്നും അതല്ല വിരിപ്പിൽ കിടന്ന് മരണപ്പെടുമെന്നും അഭിപ്രായങ്ങൾ നിലനിൽക്കുന്നു.യുദ്ധത്തിൽ പങ്കെടുത്ത ശേഷം വിരിപ്പിൽ കിടന്ന് മരിക്കേണ്ടി വന്നാൽ രണ്ടും ശരിയാവനും സാധ്യതയുണ്ട്.ബദ്റിലെ പതിനാല് രക്തസാക്ഷികളിൽ ഒരാളായ ഉബൈദത്ത്(റ)ഇങ്ങനെ രണ്ടും സംഭവിച്ച മഹാനാണ്.ബദ്ർ യുദ്ധത്തിലേറ്റ മുറിവ് കാരണം മടക്കയാത്രയിൽ'സ്വഫ്‌റാഹ്'എന്ന സ്ഥലത്തെത്തിയപ്പോയാണ് മഹാനായ ആ സ്വാഹബീവര്യൻ വിരിപ്പിൽ കിടന്ന് ശാഹിദായത്.

ഇനി'ശഹീദ്'എന്ന പദത്തിന്റെ വ്യാപകമായ അർത്ഥം ഉദേശിച്ചതാകനും ഇടയുണ്ട്.മതപഠനത്തിനിടെ മരണപ്പെട്ട വിദ്യാർഥിയും,പ്രസവവേദനയിൽ മരണപ്പെട്ട സ്ത്രിയും"ശഹിദി"ന്റെ ഗണത്തിൽ പെടുന്നത് ഈ അർത്ഥത്തിലാണ്.ഇത് മനസ്സിലാക്കിയാൽ പിന്നെ തായെ വിവരിക്കുന്ന ഹദീസുകളിൽ വൈരുദ്ധ്യം അനുഭവപ്പെടില്ല...

സ്വഹാബിവര്യനും പണ്ഡിത പ്രമുഖ നുമായ കഹ്ബൂൽ അഹ്ബാർ(റ) പറയുന്നു:"

وعن كعب الأخبار رضي اللّه عنه قال:المنصور المهدي يصلى عليه أهل الأرض،وطير السماء ،يبتلى بقتل الروم والملاحم عشرين سنة ، ثم يقتل شهيدًا هو وألفان معه ،كلهم أمير صاحب راية ،فلم تصب المسلمين مصيبة بعد رسول اللّه صلى اللّه عليه وسلم أعظم منها..

ഇമാം മഹ്ദി(റ)ശാഹിദായി മരിക്കും.ഭൂമി ലോകത്തുളള മുഴുവൻ മുസ്‌ലിംകളും അദേഹത്തിന്റെ മേൽ മയ്യിത്ത് നിസ്കരിക്കും.നബി(സ്വ)തങ്ങളുടെ വഫാത്തിന് ശേഷം അതിനേക്കാൾ വലിയൊരപത്ത് മുസ്ലിങ്ങൾക്കിനി വരാനില്ല"(ഹാഫിള് അബുനുഐം)..

ഇമാം മഹ്ദി സ്വാഭാവിക മരണം വരിക്കുമെന്നും മുസ്‌ലിംകൾ മഹാന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കുമെന്നും ഇമാം അബുദാവുദ്(റ)റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിലും വന്നിട്ടുണ്ട്.

وعن أم سلمة رضي اللّه عنه،زوج النبي صلى الله عليه وسلم عن النبي صلى الله عليه وسلم،في قصة المهدي رضي اللّه عنه قال:فيقسم المال،ويعمل في الناس بسنة نبيهم صلى الله عليه وسلم ويلقى الاءسالم بجرانه الى الأرض،فيلبث سبع سنين،ثم يتوقف في،ويصلي عليه المسلمون

നബി(സ്വ)യുടെ പത്നിയായ  ഹസ്റത്ത്‌ ഉമ്മുസലമാ(റ)പറയുന്നു:"നബി(സ്വ)തങ്ങൾ പറയുന്നതായി ഞാൻ കേട്ടു ഇമാം മഹ്ദി എന്റെ തിരുചര്യനുസരിച്ചു ജനങ്ങളോട് ഇടപഴകും.സമ്പത്ത് നീതി യുക്തമായി വീതിച്ചു കൊടുക്കും.ഏഴു വർഷത്തെ സൽഭരണത്തിന് ശേഷം വഫാത്താകും.മുസ്‌ലിംകൾ മഹാന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കും"(അബുദാവൂദ്)..

ആർത്വാത്(റ)പറയുന്നു:"എനിക്ക് സത്യസന്ധമായി വിവരം ലഭിച്ചിരിക്കുന്നു.മഹ്ദി ഇമാം നാൽപ്പത് വയസ്സ് വരെ ജീവിക്കും. പിന്നീട് വിരിപ്പിൽ കിടന്ന് മരിക്കും"(കിത്താബുൽ ഫിതൻ)..

പ്രാർത്ഥനയോടെ ലോകം 

മഹ്ദി ഇമാംرضي اللّٰه عنهന്റെ വഫാത്തിന് ശേഷം ഭൂമി ലോകത്തെ ജീവിതം ഒട്ടും ഗുണമുള്ളതായിരിക്കില്ലെന്ന് പണ്ഡിതൻമാർ ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നു .

സ്വാഹബീവര്യനായ അബ്‍ദുല്ലാഹിബ്നു മസുഊദ്رضي اللّٰه عنه പറയുന്നു: "മഹ്ദി ഇമാം ഭൂമി മുഴുവൻ നീതിയാൽ നിറക്കും. യാതൊരു വിധ പക്ഷപാദിത്യമില്ലാതെ സമ്പത്ത് വീതിച്ചു കൊടുക്കും. സമുദായത്തിന്റെ ഹൃദയാന്തരങ്ങളിൽ അള്ളാഹു അക്കാലത്ത് ഐശ്വര്യം നിക്ഷേപിക്കും. പക്ഷെ ഇമാം മഹ്ദിയുടെ വഫാത്തിന് ശേഷം ഇവിടെ ജീവിക്കുന്നതിൽ യാതൊരു ഗുണമുണ്ടാവില്ല"(ഹാഫിള് അബു നുഐം).

മഹ്ദി ഇമാം ന്റെ വഫാത്തിന് ശേഷം സർവ്വ നാശം വിതക്കുന്ന ഇസ്രാഫീൽ(عليه السلام)ന്റെ ഒന്നാമത്തെ ഊത്തിന് കൂടുതൽ കാലമുണ്ടാവില്ല... ഇമാം യഹ്‌യൽ മഖ്ദിസി (رحمة الله عليه) പറയുന്നു: "ഇമാം മഹ്ദിയുടെ വഫാത്ത് ലോകാവസാനം വളരെയടുത്തെത്തി എന്നതിന്റെ സൂചനയാണ്. അദേഹത്തിന്റെ വഫാത്തിന് ശേഷം ഈ ലോകത്തെ ജീവിതത്തിന് യാതൊരർത്ഥവുമില്ല. എന്ന് മാത്രമല്ല, മഹ്ദി ഇമാമിന്റെ വഫാത്തിനും ഇസ്രാഫീൽ(عليه السلام)ന്റെ ഒന്നാമത്തെ ഊത്തിനും ഇടയിൽ കൂടുതൽ കാലം ഉണ്ടാവുകയുമില്ല" ...(അഖ്ദു ദുറർ പേ:174)

ഇമാം മഹ്ദി.رضي اللّٰه عنه വിന് സ്വർഗത്തിൽ ഉന്നത സ്ഥാനമുണ്ടാകുമെന്ന് നബി (ﷺ ) തങ്ങൾ മുൻകുട്ടി പ്രവചിച്ചിട്ടുണ്ട്. സ്വർഗത്തിലെ നേതാക്കളുടെ കൂട്ടത്തിലാണ് നബി (ﷺ) തങ്ങൾ ഇമാം മഹ്ദിرضي اللّٰه عنه യെ എണ്ണിയത്...

അനസ് ബ്നു മാലിക്ക്رضي اللّٰه عنه ൽ നിന്ന് നിവേദനം :നബി (ﷺ)തങ്ങൾ പറഞ്ഞു:
*" ഞങ്ങൾ അബ്ദുൽ മൂത്തലിബിന്റെ മക്കൾ ഏഴു പേർ സ്വർഗ്ഗവാസികളുടെ നേതാക്കളാകുന്നു. ഞാൻ, എന്റെ സഹോദരൻ അലിرضي اللّٰه عنه ,പിതൃവ്യൻ ഹംസ.رضي اللّٰه عنه ,ജഹ്ഫർ.رضي اللّٰه عنهഹസൻ. رضي اللّٰه عنه ,ഹുസൈൻرضي اللّٰه عنهവരാനിരിക്കുന്ന ഇമാം മഹ്ദി എന്നിവരാണവർ"* (ഇബ്നുമാജ,ത്വബ്‌റാനി)

*وعن أنس بن مالك رضي الله عنه قال: رسول اللَّه صلى اللَّه عليه وسلم:نحن سبعة بنو عبد المطلب سادات أهل الجنة،أنا..،وأخي على،وعمى حمزة،وجعفر،والحسن،والحسين،والمهدي.*

നബി (ﷺ) തങ്ങൾ പറഞ്ഞ ഇമാം മഹ്ദി എന്ന വരും കാലത്തിന്റെ യുഗപുരുഷനെ കാത്തിരിക്കുകയാണ് ലോകം. സിറിയ, ഇറാഖ്, യമൻ, പലസ്‌തീൻ, ലിബിയ, ഈജിപ്ത്, മ്യാൻമർ, ശ്രീലങ്ക, കാശ്മീർ, തുടങ്ങി ലോകത്തിന്റെ വിവിധാഭാഗങ്ങളിനിന്ന് വാന ലോകത്തേക്ക് ഉയരുന്ന പ്രാർത്ഥന ഇതാണ് *"കരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവെ ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് അറുതിവരുത്താൻ നബി (ﷺ)വരുമെന്ന് പറഞ്ഞ ലോകത്തിന്റെ വിമോചകനായ ഇമാം മഹ്ദി (റ) യെ ഞങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കണേ അല്ലാഹ്..!എന്നാണ്...

ഇൻ ശാ അല്ലാഹ്... ലോകം അതിന്റെ അവസാനത്തോട് അടുത്തു കൊണ്ടിരിക്കുന്നു. "നാസ"* പോലും പറഞ്ഞു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഈ ലോകം അവസാനിക്കാൻ പോകുന്നു. അതിന്റെ ലക്ഷണങ്ങൾ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്നത്...

ലോക മുസ്‌ലിംകൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന നരനായാട്ടിന് അറുതിവരുത്താൻ അല്ലാഹുവിന്റെ തീരുമാനപ്രകാരം ഈ ലോകത്ത് നിയുക്തനാകുന്ന ഇമാം മഹ്ദി رضي اللّٰه عنهകൊണ്ട് മാത്രമേ കഴിയുകയുള്ളൂ എന്ന സത്യം നാം മനസ്സിലാക്കണം. നാം മൻസിലാക്കിയില്ലെങ്കിലും ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ആ കാര്യം നന്നായി അറിയാം. ഇൻ ശാ അല്ലാഹ് നമുക്ക് കാത്തിരിക്കാം ആ മനോഹര നിമിഷത്തിനായി .

ക്ഷമയോടെ, പ്രതീക്ഷയോടെ ...

ഈ ലേഖനം നിങ്ങളിൽ എത്താൻ ഞങ്ങളുമായി സഹകരിച്ച പ്രിയ ഉസ്താദ്. പി.അബ്‌ദുൽ ഹകീം സഅദി കാരക്കുന്ന്(_മുദരിസ് ജാമിഅ സഅദിയ്യ: അൽ ഖിസൈസ്, ദുബൈ, യു.എ.ഇ_)  ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഏതു ചെറിയ രീതിയിലും ഇത് നമ്മളിലേക്ക്  എത്തിക്കുവാൻ പ്രയത്നിച്ചുവോ അവരെയും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൽപ്പടുത്തണം എന്ന് വസിയ്യത്ത് ചെയ്യുന്നു.

3 comments:

  1. വളരെഉപകാരപ്രതമായ അറിവുകൾ
    വിശദമായി തന്നെ എഴുതി നന്ദി

    ReplyDelete
  2. അണിയറയിലെ എല്ലാവരേയും الله അനുഗ്രഹിക്കട്ടെ اവർഷം امين. സംശയം. സയിദുനാ മഹ്ദി ഇമാമിന്റെ വഫാത്തിന് ശേഷം 40 വർഷം ഭരണം നടത്തുമെന്നും നല്ല ഭരണമാണെന്നും പറയപ്പെടുന്നു.
    ഇവിടെ ഇമാം മഹ്ദിയുടെ കാല ശേഷം നല്ല കാലമായിരിക്കില്ല എന്നും പറയുന്നു.

    ReplyDelete