Thursday 15 August 2019

വെള്ളത്തിൽ നനഞ്ഞ രേഖകൾ വീണ്ടും പഴയ പടി വീണ്ടെടുക്കാം



ശ്രദ്ധിക്കുക

ഒരു പാട് പേരുടെ വിലപ്പെട്ട രേഖകൾ പ്രളയത്തിൽ നനഞ്ഞ് കുതിർന്നതായി വാർത്തകളിൽ കാണുന്നു..

ഇവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം. ഇവ മടക്കാനോ തുറക്കാനോ ശ്രമിച്ചാൽ കീറിപ്പോകും. വെയിലത്ത് ഉണക്കുന്നതും അടുപ്പിനടുത്ത് വെക്കുന്നതും നല്ലതല്ല. പൊടിഞ്ഞു പോകാനോ അക്ഷരങ്ങൾ മാഞ്ഞു പോകാനോ സാധ്യതയുണ്ട്.

പിന്നെ എന്തു ചെയ്യും?

വിഷമിക്കേണ്ട; സംസ്ഥാന പൈതൃക പഠനകേന്ദ്രം നിങ്ങളുടെ സഹായത്തിനുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

നനഞ്ഞ് കുതിർന്ന രേഖകൾ യാതൊന്നും ചെയ്യാതെ അതേ അവസ്ഥയിൽ വൃത്തിയുള്ള തുണിയിലോ കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക.

എപ്പോൾ എത്തിക്കണം? 

ഈ മാസം (ആഗസ്ത് 2019) 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകു. 3.30 വരെ അവിടെ രേഖകൾ സ്വീകരിക്കും.

കോൺടാക്റ്റ് നമ്പർ ഉണ്ടോ? 

ഉണ്ടല്ലോ. പ്രവൃത്തി സമയങ്ങളിൽ വിളിച്ചോളൂ...

☎ 0495-2384382
      0484-2776374

📱 9446211120

കടപ്പാട് : സോഷ്യൽ മീഡിയ




നനഞ്ഞ രേഖകൾ സംരക്ഷിച്ചു നൽകുന്നു


ഈ പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകൾ നനഞ്ഞു കുതിർന്നുവോ?

ആകുലപ്പെടേണ്ട. അവ എത്രയും വേഗം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെത്തിക്കൂ.


നനഞ്ഞ രേഖകൾ ശാസ്ത്രീയമായി സംരക്ഷിച്ചു തിരിച്ചു നൽകാൻ ഇവിടെ മലയാള വിഭാഗത്തിനു കീഴിലെ മാനുസ്ക്രിപ്റ്റ് പ്രിസർവേഷൻ സെന്റർ സജ്ജമാണ്.

UGC  ധനസഹായത്തോടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഈ സെന്ററിൽ ആധാരങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഏതുതരം രേഖകളും സംരക്ഷിച്ചു നൽകുന്നതാണ്.

സ്വന്തം നിലയ്ക്ക് ഇവ നേരെയാക്കാൻ ശ്രമിക്കാതിരിക്കുക.എത്രയും പെട്ടെന്ന് ഇവ ഇവിടെ എത്തിക്കുക.

എല്ലാ പ്രവൃത്തിദിവസങ്ങളിലും 9 മുതൽ 4 വരെ സെന്റർ പ്രവർത്തിക്കുന്നതാണ്.

ഇതിനോടകം നിരവധി താളിയോലകളും രേഖകളും സംരക്ഷിച്ചു നൽകിയിട്ടുള്ള ഈ സെന്ററിൽ ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.
   
മലയാളം & മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് എന്ന റഗുലർ ബിരുദ കോഴ്സും മലയാള വിഭാഗത്തിനു കീഴിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് മലയാളവിഭാഗത്തിലെ ബി വോക് ടീമുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Ph: 9495503336.

No comments:

Post a Comment