Wednesday, 10 September 2025

ഗ്രഹണ നിസ്കാരത്തിന്റെ വിധി? എങ്ങനെയാണ് നിർവഹിക്കേണ്ടത്?

 

ഗ്രഹണ സമയങ്ങളിൽ നിർവഹിക്കപ്പെടുന്ന സുന്നത് നിസ്കാരമാണ് ഗ്രഹണ നിസ്കാരം. സൂര്യഗ്രഹണ നിസ്കാരത്തിന് (صلاة الكسوف )എന്നും ചന്ദ്രഗ്രഹണ നമസ്കാരത്തിന് (صلاۃ الخسوف) എന്നും പറയപ്പെടും. രണ്ട് റകഅത് നിസ്കരിക്കലാണ് സുന്നത്ത്. സാധാരണ നഫല് നിസ്കാരങ്ങൾ പോലെ തന്നെയാണ്. പ്രത്യേകമായ മറ്റ് വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. ഷാഫിഈ മദ്‌ഹബിലുള്ളത് പോലെ ഒരു റക്അതിൽ രണ്ട് റുകൂഉകളും രണ്ട് നിർത്തവും ഹനഫി മദ്ഹബിൽ അനുവദനീയമല്ല.സൂര്യ ഗ്രഹണ നിസ്കാരം ജമാഅതായി ദീർഘമായ ഖുർആൻ പാരായണം ദീർഘമായ റുകൂ ദീർഘമായ സുജൂദ് കളോടെ പൂർത്തിയാക്കുക. ചന്ദ്രഗ്രഹണ നമസ്കാരത്തിൽ ജമാഅത്ത് സുന്നത്തില്ല. ഈ നിസ്കാരങ്ങളിൽ പ്രത്യേകമായ സൂറത്തുകൾ ഒന്നും ഓതൽ സുന്നത്തില്ല. ഏതു സൂറത്തുകളും ഓതാവുന്നതാണ്. രണ്ട് നിസ്കാരങ്ങളിലും ഉറക്കെ ഓതേണ്ടതില്ല. ശേഷം ഖുതുബയും സുന്നതില്ല. ഗ്രഹണം അവസാനിക്കുന്നത് വരെ ഇസ്തിഗ്ഫാർ ദുആകളിൽ വ്യാപകരാവുക.

ഹനഫി മദ്‌ ഹബിൽ ചന്ദ്രഗ്രഹണ നിസ്ക്കാരത്തിൽ ജമാഅത് സുന്നത്തില്ല. സാധാരണ നഫ്ൽ നിസ്കാരങ്ങൾ പോലെ ഒറ്റയ്ക്കാണ് നിസ്കരിക്കേണ്ടത്. 

وَمِمَّا يَتَّصِلُ بِذَلِكَ الصَّلَاةُ فِي خُسُوفِ الْقَمَرِ يُصَلُّونَ رَكْعَتَيْنِ فِي خُسُوفِ الْقَمَرِ وُحْدَانًا، هَكَذَا فِي مُحِيطِ السَّرَخْسِيِّ،

[مجموعة من المؤلفين، الفتاوى الهندية، ١٥٣/١]

وَهِيَ سُنَّةٌ، هَكَذَا فِي الذَّخِيرَةِ وَأَجْمَعُوا أَنَّهَا تُؤَدَّى بِجَمَاعَةٍ وَاخْتَلَفُوا فِي صِفَةِ أَدَائِهَا قَالَ عُلَمَاؤُنَا: يُصَلِّي رَكْعَتَيْنِ كُلُّ رَكْعَةٍ بِرُكُوعٍ وَسَجْدَتَيْنِ كَسَائِرِ الصَّلَوَاتِ يَقْرَأُ فِيهِمَا مَا أَحَبَّ، كَذَا فِي الْمُحِيطِ.وَالْأَفْضَلُ أَنْ يُطَوِّلَ الْقِرَاءَةَ فِيهِمَا، كَذَا فِي الْكَافِي وَيَدْعُو بَعْدَ الصَّلَاةِ حَتَّى تَنْجَلِيَ الشَّمْسُ كَمَالَ الِانْجِلَاءِ،

[مجموعة من المؤلفين ,الفتاوى الهندية ,1/153]

الحنفية قالوا: صلاة الكسوف لا تصح بركوعين، وقيامين بل لا بد من قيام واحد وركوع واحد، كهيئة النفل بلا فرق

(الفقه على المذاهب الأربعة، كتاب الصلاة، سنن صلاة الكسوف، دار الفكر (٣٦٤/١)

ولا جهر" في القراءة فيهما عنده خلافا لهما ولا خطبة"

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٥٤٥]

إن المسنون أن يشتغل بالصلاة والدعاء حتى تنجلي الشمس (تاتارخانية زكريا ٢ / ٦٥٩ ، رقم : ٣٥٢٥)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment