Thursday, 18 January 2018

നിരീശ്വര വാദികളുടെ മേല്‍ മയ്യിത് നിസ്കരിക്കാമോ



ജന്മം കൊണ്ടു മുസ്ലിം ആണെങ്കിലും തികച്ചും നിരീശ്വരവാദ ചിന്താഗതിയുമായി ജീവിച്ച ഒരാള്‍ക്ക് വേണ്ടി മയ്യിത് നിസ്കരിക്കാമോ?

മുസ്‍ലിമായി മരിച്ചവരുടെ മേല്‍ മാത്രമേ മയ്യിത് നിസ്കരിക്കല്‍ അനുവദനീയമാകൂ. മുസ്‍ലിമായി ജനിച്ചത് കൊണ്ട് മാത്രം ആരും മുസ്‍ലിമാവില്ല. അള്ളാഹു ഏകനാണെന്നും മുഹമ്മദ് നബി (സ്വ) അള്ളാഹുവിന്റെ ദൂതരാണെന്നുമുള്ള വിശ്വാസം മുറുകെപ്പിടിക്കുകയും പുറമെ ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോവുന്ന നിസ്കാരത്തെ നിഷേധിക്കുക പോലോത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ മാത്രമേ ഒരാളെ മുസ്‍ലിമായി കണക്കാക്കേണ്ടതുള്ളൂ. മുസ്‍ലിമായി ജനിച്ചതിനു ശേഷം ദൈവനിഷേധത്തിലേക്ക് വഴിമാറിയിട്ടുണ്ടെങ്കില്‍ അവന്‍ ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോയവനാണ്. അവനു വേണ്ടി നിസ്കരിക്കുന്നതോ മഗ്ഫിറതിനായി പ്രാര്‍ത്ഥിക്കുന്നതോ ഹറാമാണ്.

No comments:

Post a Comment