ജനിക്കുന്നതിന് മുമ്പേ എല്ലാം രേഖപ്പെടുത്തിയെങ്കില്‍ പിന്നെ നാം ദുആ ചെയ്യുന്നത് എന്തിന്?
അള്ളാഹുവിന്റെ വിധിയില്‍ അള്ളാഹു മാറ്റം വരുത്തുമെന്ന് അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.
يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَابِ
താനുദ്ദേശിക്കുന്നതിനെ ദുര്‍ബലപ്പെടുത്തുകയും ഉദ്ദേശിക്കുന്നതിനെ ഉറപ്പിച്ച് നിറുത്തുകയും ചെയ്യുന്നും. അവന്റെ അടുക്കലാണ് മൂലപ്രമാണം. എന്ന ആയത് അതാണ് സൂചിപ്പിക്കുന്നത്.لا يرد القضاء إلا الدعاء، ഖളാഇനെ തട്ടിക്കളയാന്‍ യോഗ്യമായത് ദുആ മാത്രമാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. الدعاء ينفع مما نزل ومما لم ينزل ഇറങ്ങിയ വിപത്തിനും ഇറങ്ങാന്‍ പോവുന്ന വിപത്തിനും ഉപകാരപ്രദമാണ് ദുആയെന്നും നബി പറഞ്ഞിട്ടുണ്ട്.
القضاء المبرم والقضاء المعلق
ഇങ്ങനെ രണ്ടു വിധം ഖളാഇനെ ഇസ്‍ലാം പരിചയപ്പെടുത്തുന്നുണ്ട്. القضاء المبرم എന്നാല്‍ ഒരിക്കലും മാറ്റം സംഭവിക്കാത്ത വിധിയാണ്. القضاء المعلق എന്നാല്‍ താഴെ പറയും പോലെ രേഖപ്പെടുത്തപ്പെട്ടതാണ്.
لوح المحفوظ ല്‍ ഇന്ന വ്യക്തിയുടെ വയസ്സ് 60 ആണ്. അവന്‍ കുടുംബ ബന്ധം പുലര്‍ത്തിയാല്‍ (അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍) 40 വയസ്സ് കൂടെ കൂടും എന്ന് എഴുതി വെക്കപ്പെട്ടിട്ടുണ്ടാവും. ഇത് മലക്കുകള്‍ക്ക് കാണാം. എന്നാല്‍ ഇദ്ദേഹത്തിനു ആയുര്‍ദൈര്‍ഘ്യം ലഭിക്കാനിടയാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമോ ഇല്ലയോ അതു മൂലം ഇദ്ദേഹത്തിന്റെ ആയുസില്‍ വര്‍ദ്ധനവുണ്ടാവുമോ ഇല്ലയോ എന്നെല്ലാം അള്ളാഹുവിന് നേരത്തെ അറിയാം. അള്ളാഹുവിന്റെ ഈ അറിവനസരിച്ച് നോക്കുമ്പോള്‍ അവന്റെ വയസ്സില്‍ മുന്തലോ പിന്തലോ ഉണ്ടായിട്ടില്ല. എന്നാല്‍ മലക്കുകള്‍ക്ക് لوح المحفوط ല്‍ നിന്നും ലഭിച്ച അറിവനുസരിച്ച് മുന്തലും പിന്തലും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വിധികള്‍ക്കാണ് ദുആ ഉപകരിക്കുക.
No comments:
Post a Comment