Friday, 19 January 2018

ഫിത്റ് സകാത് എത്ര പേര്‍ക്ക് കൊടുക്കണം



സകാത് ചുരുങ്ങിയത് മൂന്ന് വിഭാഗത്തില്‍ പെട്ട മൂന്ന് വീതം ആളുകള്‍ക്ക് എന്ന നിലയില്‍ ഒമ്പത് പേര്‍ക്ക് നല്‍കണമെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം.  എന്നാല്‍ ഫിത്റ് സകാത് ഏതെങ്കിലും വിഭാഗത്തിലെ മൂന്ന് പേര്‍ക്ക് നല്‍കിയാല്‍മതി എന്ന അഭിപ്രായം ശാഫീ മദ്ഹബിലെ തന്നെ ചില  പണ്ഡിതന്മാര്‍ക്കുണ്ട്. ഒരാളുടെ ഫിത്റ് സകാത് അവകാശിയായ ഒരാള്‍ക്ക് മാത്രമായും നല്‍കാം എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും ശാഫീ മദ്ഹബില്‍ തന്നെയുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ആ അഭിപ്രായങ്ങള്‍ പിടിച്ചു് പ്രവര്‍ത്തിക്കാവുന്നതാണ്.

No comments:

Post a Comment