Thursday, 18 January 2018

ഇശ്റാഖ് നിസ്കാരത്തിന്റെ സമയം



ഇശ്റാഖ് നിസ്കാരം നിര്‍വഹിക്കേണ്ടതെപ്പോഴാണ്?

ഇശ്റാഖ് നിസ്‍കാരവും ദുഹാ നിസ്‍കാരവും ഒന്ന് തന്നെയാണെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഈ അഭിപ്രായമനുസരിച്ച് ദുഹാ നിസ്കാരത്തിന്റെ സമയം തന്നെയാണ് ഇശ്റാഖിന്റെയും സമയം.രണ്ട് നിസ്കാരവും വിത്യസ്തമാണെന്നാണ് ഇബ്നു ഹജര്‍ (റ) അടക്കമുള്ള വലിയൊരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ അഭിപ്രായമനുസരിച്ച് സൂര്യന്‍ ഉദിച്ച് ഇരുപത് മിനുട്ട് (ഒരു കുന്തത്തിന്റെ കണക്ക് ഉയര്‍ന്ന ശേഷം) കഴിഞ്ഞാണ് ഇശ്റാഖ് നിസ്കരിക്കേണ്ടത്. (സൂര്യന്‍ ഉദിച്ച് കൂടുതല്‍ സമയമായാല്‍ സമയം അവസാനിക്കും) അതല്ല സൂര്യന്‍ ഉദിക്കുന്ന സമയത്താണെന്നും പണ്ഡിതര്‍ പറയുന്നു. അവരുടെ അഭിപ്രായമനുസരിച്ച് സൂര്യന്‍ ഉദിച്ച് പ്രകാശം പരന്നു കഴിഞ്ഞാല്‍ ഇശ്റാഖ് നിസ്കാരത്തിന്റെ സമയം അവസാനിക്കും.

No comments:

Post a Comment