Wednesday 21 March 2018

ഖുറാസയുടെ നായകൻ





മുഖൗഖിസ് പട്ടണം ഗാഢനിദ്രയിലാണ്. കടകളും കമ്പോളങ്ങളും അടഞ്ഞു കഴിഞ്ഞു. എങ്കിലും പൂർണ്ണ ചന്ദ്രന്റെ വശ്യതയിൽ പ്രശോഭിച്ചു നിൽക്കുകയാണ് പട്ടണം. മഞ്ഞിന്റെ കുളിരേറ്റ് മയങ്ങിക്കിടക്കുകയാണ് ഭൂമി .എങ്ങും നിശബ്ദത. ഇടക്കെവിടെയോ നിന്ന് രാപ്പാടികളുടെ നേർത്ത രാഗങ്ങളും വവ്വാലിന്റെ ചിറകടിയും മാത്രം കേൾക്കുന്നുണ്ട്. ഈ സമയം പട്ടണത്തിലെ ഒഴിഞ്ഞ കോണിലെ കൊച്ചു കുടിലിൽ അപ്പോഴും ചിമ്മിനി വിളക്ക് കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അകത്ത് നിന്ന് ചെറിയ തേങ്ങൽ കേട്ടത് പോലെ .ചിമ്മിനി വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നിഴൽ പോലെ രണ്ട് രൂപങ്ങൾ. അബ്ദുല്ലാഹിബ്നു അസ്ലമയും ഭാര്യയും ആയിരുന്നു ഉറങ്ങാതിരുന്ന ആ വൃദ്ധ ദമ്പതികൾ .

ദാരിദ്ര്യം കൊണ്ടാകാം ആ ശരീരങ്ങൾ മെലിഞ്ഞൊട്ടിയിട്ടുണ്ട്. അവരിരുവരും ദൈവ പ്രാർത്ഥനയിലാണ്. സർവ്വാധിരാജനിലേക്ക് കൈ ഉയർത്തിയപ്പോൾ അസ്ലമയുടെ അധരങ്ങൾ വിറച്ചു. കുഴിഞ്ഞ് താണ കണ്ണുകൾ നിറഞ്ഞൊഴുകി. അധരങ്ങളിൽ നിന്ന് വാക്കുകൾ ഉതിർന്ന് കൊണ്ടിരുന്നു. "സർവ്വലോക സംരക്ഷകാ... വൃദ്ധൻമാർക്കും കുട്ടികൾക്കും അശരണർക്കും പ്രത്യേകം കരുണ ചെയ്യുന്നവനെ ... ഈ അസ്ലമയെ കൈവിടല്ലേ നാഥാ .....'' അസ്ലമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മെലിഞ്ഞൊട്ടിയ കവിളുകൾ കണ്ണുനീർ ചാലായത് അസ്ലമയറിഞ്ഞില്ല. പ്രാർത്ഥന തുടർന്നു."നിന്നെ അനുസരിക്കാത്ത ധിക്കാരികൾക്ക് പോലും കരുണ ചൊരിയുന്ന നിനക്ക് നിന്റെ മാത്രങ്ങളെ എങ്ങനെ കൈവിടാൻ കഴിയും? ഇത് വരെയും ഈ അസ്ലമയെയും കുടുംബത്തെയും നീ കൈവിട്ടില്ല. ഇനിയും അങ്ങനെത്തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൈ വെടിയല്ലേ നാഥാ....." അസ് ലമ ഭാര്യയെ നോക്കി. അവരുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. 

ദാരിദ്രരത്തിന്റെ അഗാധഗർത്തത്തിലാണ് അസ് ലമയുടെ കുടുംബം.
ആകെ ഏഴ് മക്കളുണ്ടായിരുന്നു. അവരിൽ ആറ് പേരും കടുത്തം രാഗം വന്നു മരിച്ചു പോയി. ശേഷിക്കുന്നത് ഏകമകൾ മാത്രം! അവൾക്ക് വിവാഹപ്രായമെത്തിയിരിക്കുന്നു. 

എന്നാൽ ദൗർഭാര്യമെന്ന് പറയാം സുന്ദരിയായ മകൾക്കും എന്തോ അജ്ഞാത രോഗമാണ്. അവളെ ചികിൽസിക്കാനോ ശരിയാം വിധത്തിൽ ഭക്ഷണം നൽകാനോ കഴിയാത്ത വിഷമത്തിലാണ് ആ വൃദ്ധ ദമ്പതികൾ .

മകളുടെ രോഗം മൂർഛിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യനെ കൊണ്ട് വരാനും അയാൾ നിർദ്ധേശിക്കുന്ന മരുന്നുകൾ വാങ്ങാനും പണം കൂടിയേ തീരൂ. നിസ്സഹായനായ അസ്ലമ ഭാര്യയുടെ മുഖത്തേക്ക് നിർവികാരതയോടെ നോക്കി. 

അവരുടെ കുഴിഞ്ഞ് താണ കണ്ണുകളിൽ അപ്പോഴും പ്രതീക്ഷയുടെ നിഴലാട്ടം.
മുഖം താഴ്ത്തിയിരിക്കുന്ന അസ്ലമയോടവർ പറഞ്ഞു. *"ഒരു മാർഗ്ഗമേയുള്ളൂ മുഖൗഖിസിനെ സമീപിക്കുക "

അത് കേട്ടപ്പോൾ അസ്ലമയുടെ മുഖം ഇരുണ്ടു.
"എത്ര കാലം കൊണ്ട് തുടങ്ങിയതാ ഇത്?

കാലങ്ങളായി മുഖൗ ഖിസിന്റെ ഔദാര്യം കൊണ്ടല്ലേ നാം ജീവിക്കുന്നത്?

ഇനിയും അദ്ധേഹത്തെ സമീപിക്കാൻ എന്റെ മനസ്സനുവദിക്കുന്നില്ല''
" യാചന എനിക്കും താൽപ്പര്യമുണ്ടായിട്ടല്ല. പക്ഷേ നമ്മുടെ അവസ്ഥ നിങ്ങൾ വിസ്മരിക്കുകയാണോ? വാർദ്ധക്യത്തിന്റെ വിവശതയിൽ ഇതല്ലാതെ നമുക്ക് മറ്റെന്ത് മാർഗ്ഗമാണുള്ളത്? മുതുകെല്ല് വളഞ്ഞ് പോയ നമുക്ക് അധ്യാനിക്കാൻ എങ്ങനെയാ സാധിക്കുക?

' ഒന്ന് നിർത്തിയിട്ടാണ് അവർ ബാക്കി പറഞ്ഞത് . " അങ്ങ്.... നാളെ രാവിലെത്തന്നെ പോകുക. ഔധാര്യവാനായ ആ മനുഷ്യൻ നമ്മെ സഹായിക്കും തീർച്ച" ആവശ്യക്കാരന് ഔചിത്യമില്ലല്ലോ ഇതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലെന്ന് അസ്ലമക്കും അറിയാമായിരുന്നു. അടുത്ത പ്രഭാതത്തിൽ മുഖൗഖിസിനെ സമീപിക്കാൻ തന്നെ അദ്ധേഹം തീരുമാനിച്ചു. 

പിറ്റേന്ന് പ്രഭാതം. നഗരമുണർന്നു.

കടകമ്പോളങ്ങളെല്ലാം തുറന്ന് കഴിഞ്ഞിരിക്കുന്നു. കവലകളിൽ ജനത്തിരക്കേറി.
അസ്ലമ തന്റെ കുടിലിൽ നിന്നിറങ്ങി.

പോകാൻ മനസ്സനുവദിക്കുന്നില്ല. എങ്കിലും പുന്നാര മകളുടെ അവസ്ഥ കണ്ടപ്പോൾ പിന്നീടധികം ആലോചിച്ചില്ല. വടിയും കുത്തി ആ വൃദ്ധൻ മുഖൗഖിസിന്റെ ഭവനം ലക്ഷുമാക്കി നടന്നു.

ബനൂ ഇസ്രായേലിലെ ഏറ്റവും വലിയ പണക്കാരനാണ് മു ഖൗസിസ് ബ്നു അബ്ദുല്ല വലിയ ധർമ്മിഷ്oനായിരുന്നു അദ്ധേഹം. 

പാവങ്ങളെ സഹായിക്കൽ തന്റെ ജീവിതദൗത്യമാണ് എന്ന് വിശ്വസിച്ചിരുന്നു അദ്ധേഹം, ആ മഹാമനസ്ക്കതക്കുള്ള അംഗീകരമായിട്ടെന്ന പോലെ അദ്ധേഹത്തിന്റെ പേര് തന്നെയാണ് ആ നാടിനും കിട്ടിയിരിക്കുന്നത്.
അവിടം മുഖാഖിസ് എന്നറിയപ്പെടാനാണ് അവിടത്തെ ജനങ്ങളും ആഗ്രഹിക്കുന്നത്.

മെഹമൂദ്ബ്നു മുഖൗഖിസും ഫസലുബ്നു മുഖൗഖിസും ഭാര്യ മൈമൂന ബിൻത് ഉസൈദും അടങ്ങുന്ന കൊച്ചു കുടുംബമാണ് മുഖൗഖിസിന്റേത്. വിശാലമായ ഈന്തപ്പനത്തോട്ടത്തിന്റെ മധുത്തിലാണ് മുഖൗഖിസി ൻറ വീട് സ്ഥിതി ചെയുന്നത്. 

കണ്ടാൽ ഒരു വലിയ ധനാഢ്യന്റെ കൊട്ടാരമാണെന്ന് തോന്നുകയില്ല. തോട്ടത്തിന്റെ പച്ചപ്പിൽ നൂറുകണക്കിന് ഒട്ടകങ്ങൾ മേഞ്ഞ് നടക്കുന്നു. അവയൊക്കെയും മുഖൗഖിസിന്റേത് തന്നെ. എത്രയോ ഒട്ടകങ്ങളും തോട്ടങ്ങളും മുഖൗഖിസ് ദാനം ചെയ്ത് കഴിഞ്ഞു. എന്നിട്ടും ആ മഹാമനുഷ്യന്റെ കരങ്ങൾ തളർന്നിട്ടില്ല. മനസ്സും.

മുഖൗബിസിൽ നിന്നും സഹായം പ്രതീക്ഷിച്ച് വരുന്ന അശരണരും നിലാരംബരുമായ ആളുകളെക്കൊണ്ട് രാവിലെത്തന്നെ ആ വീടിന്റെ മുറ്റം നിറയും.

ദിവസങ്ങൾ കഴിയുന്തോറും മുഖൗഖി സിന്റെ ഭവനത്തിലേക്കുള്ള ജനപ്രവാഹം വർദ്ധിച്ചു കൊണ്ടിരുന്നു.
ദാനം ചെയ്യുന്നതിനനുസരിച്ച് അദ്ധേഹത്തിന്റെ സ്വത്തുക്കളാകട്ടെ ചുരുങ്ങിക്കൊണ്ടേയി രുന്നു..

അപ്പോഴും അദ്ധേഹം തളർന്നില്ല. ഒടുവിൽ തുച്ഛമായ എണ്ണം ഒട്ടകങ്ങളും കുറച്ച് ഈന്തപ്പനത്തോട്ടവും മാത്രം ബാക്കിയായി.

സാമ്പത്തികമായുള്ള മുഖൗഖിസിന്റെ പതനം ജനങ്ങളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.നാട്ടിലുള്ള മറ്റു പല പ്രമാണിമാരും മുഖൗഖിസിനെ ഉപദേശിക്കാനെത്തി 

" ഇനിയെങ്കിലും താങ്കൾ വിശ്രമിക്കുക ലോകത്ത് ദാരിcദ്യത്തിന്റെ കവാടമാക്കാൻ താങ്കൾക്ക് കഴിഞ്ഞെന്ന് വരില്ല.
എത്ര കിട്ടിയാലും മതിവരാത്തവരാണ് ജനങ്ങൾ അവരുടെ മനസ്സ് നിറക്കാൻ താങ്കൾക്ക് കഴിയില്ല. 

സന്ദർശകരുടെ തിരക്ക് കാരണം താങ്കൾ നന്നേ ബുദ്ധിമുട്ടുന്നു.
അവരുടെ വരവും പോക്കും താങ്കളുടെ വിലപ്പെട്ട സമയം കവർന്നെടുക്കുന്നു.
ഒപ്പം താങ്കളുടെ സ്വത്തിന്റെ അളവ് ഇടിഞ്ഞുതാണിരിക്കുന്നു. ഇനിയും താങ്കൾ വിശ്രമിച്ചില്ലെങ്കിൽ താങ്കൾക്ക് സർവ്വസ്വവും നഷ്ടമായേക്കും."

എന്നാൽ ഈ ഉപദേശമൊന്നും മുഖൗഖിസിന്റെ മനം മാറ്റിയില്ല.അദ്ധേഹം പുഞ്ചിരിയോടെ മൊഴിഞ്ഞു'.

" എനിക്ക് സമ്പത്ത് വാരിക്കോരിത്തന്ന നാഥന് സ്തുതി.
സമ്പത്ത് നാഥനായ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്.
അത് അവന്റെ ദാസൻമാരിൽ ചിലർക്ക് നൽകി.
ചിലരെ ദരിദ്രരുമാക്കി.

സമ്പത്ത് അമാനത്താ'ണ് അത് എത്തിക്കേണ്ടവരിലേക്ക് എത്തിക്കേണ്ടത് ഉള്ളവരുടെ ഉത്തരവാദിത്വമാണ്. നാഥൻെറ ധനം അവന്റെ ദരിദ്രരായ ദാസൻമാരിലേക്ക് ഭാഗിക്കുന്നതിന് നാമെത്തിന് മടിക്കണം? കാരണം ധനം അത് അർഹതപ്പെട്ടവരിലേക്ക് എത്തിക്കേണ്ട കടമ മാത്രമാണല്ലോ നമ്മെ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്" ഒന്ന് നിർത്തിയിട്ട് മുഖൗഖിസ്തുടർന്നു. " വിതക്കുകയും തിന്നുകയും ചെയ്യുന്നവനാണല്ലോ ഭാഗ്യവാൻ .

പ്രവാചകൻ മൂസാ നബി ഖാറൂന്നെ ഉപദേശിച്ചത് നിങ്ങൾ കേട്ടിട്ടില്ലേ? " അല്ലാഹു നിനക്ക് അനുഗ്രഹം ചെയ്തിട്ടുള്ളത് പോലെ നീയും നൻമ ചെയ്യുക. സമ്പത്ത് കൊണ്ട് നീ ലാഭം ഇച്ഛിക്കുന്നുവെങ്കിൽ അല്ലാഹു നിന്നോട് എപ്രകാരം ഔദാരുവാനായിരുന്നുവോ അപ്രകാരം നീയും മനുഷ്യനോട് ഔദാര്യം കാട്ടുക." പക്ഷേ മൂസാ നബിയുടെ വാക്ക് മുഖവിലക്ക് പോലുമെടുക്കാത്ത ഖാറൂനെ ഭൂമി വിഴുങ്ങിക്കളഞ്ഞ ചരിത്രം നിങ്ങൾക്കറിയില്ലേ? ദാനം വിപത്തിനെ തടയും ഒപ്പം സമ്പത്തിന്നെ അത് ചുരുക്കുകയുമില്ല.

"ഏയ് മുഖൗഖിസ് താങ്കളെന്താണീ പറയുന്നത്? ദാനം സമ്പത്തിനെ ചുരുക്കുകയില്ലെങ്കിൽ ബനൂ ഇസ്രായേലിലെ ഏറ്റവും വലിയ ധനാഢ്യനായ താങ്കളുടെ സമ്പത്ത് ഇത്രയധികം കുറഞ്ഞ് പോയതോ?" സുഹൃത്തുക്കൾ ചോദിച്ചു.

മുഖൗഖിസ് പുഞ്ചിരി തൂകി. "

അത് റബ്ബിന്റെ പ്രത്യേക പരീക്ഷണമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാഹു അവന്റെ ഇഷ്ടദാസൻമാരെ പരീക്ഷിക്കുമെന്ന് നിങ്ങൾ കേട്ടിട്ടില്ലേ?

മുഖൗഖിസിന്റെ വാക്കുകൾ അദ്ധേഹത്തിന്റെ ഗുണകാംക്ഷികൾക്ക് തീരെ പിടിച്ചില്ല.

അവർ തങ്ങളുടെ ശ്രമം ഉപേക്ഷിച്ചു. മുഖൗഖിസ്തളർന്നില്ല തന്നെ സമിപിക്കുന്നവരെ സന്തോഷത്തോടെത്തന്നെ അദ്ധേഹം സ്വീകരിച്ചു.
ദിനങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

ഭാര്യ മൈമൂന ഒരു ദിവസം മുഖൗഖിസിനെ സമീപിച്ചു കൊണ്ട് പറഞ്ഞു." ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. 

ഒരു ഭീകര സ്വപ്നം അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു". എന്താണ് ആ സ്വപ്നം പറയൂ" മുഖൗഖി സിന് ആകാംക്ഷയായി.
ഭീതി വിട്ടുമാറാതെ മൈമുന പറഞ്ഞു.

*"നമ്മൾ എല്ലാവരും കൂടി ഒരു കപ്പലിൽ യാത്ര ചെയ്യുന്നതും ഇടക്ക് വെച്ച് കപ്പൽ ശക്തമായ കാറ്റിലും കോളിലും പെട്ട് നമ്മൾ ഓരോരുത്തരും കടൽവെള്ളത്തിൽ മരണത്തോട് മല്ലടിച്ച് മുങ്ങിത്താഴുന്നതുമാണ് ഞാൻ കണ്ടത്*

'.മുഖൗഖിസ് ചിരിച്ച് കൊണ്ട് പറഞ്ഞു '" എന്നാൽ കേട്ടോളൂ. ഞാനുമിന്നലെ ഒരു സ്വപ്നം കണ്ടു. 

ഞാൻ ഒരു നാട്ടിലെ രാജാവായി സിംഹാസനത്തിൽ ഇരിക്കുന്നു '"

. ഹാവൂ അൽഭുതം തന്നെ ഇതെല്ലാം കേട്ട് കൊണ്ടിരുന്ന മഹ്മുദാണത് പറഞ്ഞത്. '' എന്താണ്?'' ..... ചോദ്യഭാവത്തിൽ മുഖൗഖിസ് മഹ്മൂദിനെ നോക്കി.''
ഞാനും കണ്ടിരിക്കുന്നു പിതാവേ ഒരു സ്വപ്നം: " അതേയോ എന്തായിരുന്നു ?" മുഖൗഖിസിന് ജിജ്ഞാസയായി. 

"ഞാനും ഫസലും അങ്ങയുടെ ഭടൻമാരായി നടക്കുന്നതായിട്ടാണ് ഞാൻ കണ്ടത്"..." അൽഹംദുലില്ലാഹ്.. മുഖാഖിസ് നാഥനെ സ്തുതിച്ചു.
മുഖൗഖിസ് തുടർന്നു.'' നാഥൻ നമ്മെ വലിയൊരു പരീക്ഷണത്തിന് വിധേയരാക്കാൻ പോകുന്നുവെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു 'നാഥാ.... ഈ പരീക്ഷണത്തിൽ വിജയിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ.... മുഖൗഖിസ് ഉള്ളുതുറന്ന് പ്രാർത്ഥിച്ചു.

ദിവസങ്ങൾ കൊഴിഞ്ഞ് പൊയ്ക്കൊണ്ടേയിരുന്നു ,ഇതിനിടയിൽ ദാനം ചെയ്ത് മുഖൗഖിസിന്റെ ധനമത്രയും തീർന്നിരുന്നു ശേഷിക്കുന്നത് നല് ഒട്ടകങ്ങൾ മാത്രം. പിന്നെ വീടും അതിനു ചുറ്റുമുള്ള വിരലിലെണ്ണാവുന്ന ഈന്ത പനമരങ്ങളും .എങ്കിലും മുഖൗഖിസ് തളർന്നിരുന്നില്ല ഒരു രാത്രി മകൻ മഹ്മൂദ് പിതാവിനെ സമീപിച്ചുകൊണ്ട് പറഞ്ഞു "പിതാവേ..... എല്ലാഹു അത്യുദാരനാണ് അഖില സ്തോത്രവും അവനു തന്നെ .അവനാണ് നമുക്ക് സമ്പത്തും അഭിമാനവും തന്നത്. 

അവന്റെ ഔദാര്യംകൊണ്ട് നമുക്ക് കിട്ടിയ ധനം മുഴുവനും അവന്റെ ദാസന്മാർക്കുവേണ്ടി ചിലവഴിച്ചു കഴിഞ്ഞു .ഇനി ശേഷിക്കുന്നത് ......മഹമൂദ് ഒന്ന് നിർത്തി മുഖൗഖിസ് തന്റെ പുത്രനിലേക്ക് നോക്കി .മഹ്മൂദിന്റെ കണ്ണുകൾ ഈറനണിയുന്നത് മുഖൗഖിസ് കണ്ടു .ഒരു നിശ്വാസത്തോടെ മഹമ്മൂദ് തുടർന്നു " പിതാവേ ഇനി നമ്മുടെ പക്കൽ ശേഷിക്കുന്ന സ്വത്ത് നമ്മുടെ ദൈനംദിന ജീവിതത്തിന് മാത്രമേ തികയൂ .ആ അൽപ സ്വത്ത് കൂടി ദാനം ചെയ്താൽ മുമ്പോട്ടുള്ള നമ്മുടെ ജീവിതം വളരെ പ്രയാസകരമായി മാറും. അതുകൊണ്ട് തൽക്കാലം ദാനധർമ്മം നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നുന്നു " ... 

മുഖൗഖിസ് ചിന്തയിലാണ്ടു. ശരിയാണ് മഹ്മൂദ് പറഞ്ഞതിനും കാര്യമുണ്ട് അല്ലാഹു എന്നെ ഏൽപ്പിച്ച ധനം അത്രയും അവന്റെ ദാസന്മാർക്ക് വേണ്ടി ഞാൻ ചിലവ് ചെയ്തുകഴിഞ്ഞു, അതിൽ ഞാൻ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു . ഇപ്പോൾ ഞാനൊരു ഫഖീറാണു് അൽഹംദുലില്ലാഹ്...നാഥാ എന്റ ധനം ചുരുങ്ങിയ തിലല്ല എനിക്ക് വേദന. മറിച്ച് ഇനിയും നിന്റെ ദാസന്മരെ് എനിക്ക് സഹായിക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോഴാണ്." മുഖ ഓഫീസിന്റെ നയനങ്ങൾ നനവാർന്നു'

അടുത്ത ദിവസവും മുഖൗഖിസിന്റെ ഭവനത്തിന് മുമ്പിൽ ഒരു ചെറിയ കൂട്ടം സാധുക്കൾ എത്തിയിരുന്നു. ദാരിദ്രുത്തിലേക്കുള്ള മുഖൗഖിസിന്റെ പതനം അറിഞ്ഞതിനാൽ അവിടെയെത്തുന്ന പാവങ്ങളുടെ എണ്ണം ഇതിനോടകം കുറേയൊക്കെ കുറഞ്ഞിരുന്നു. തന്റെ ഇപ്പോഴത്തെ അവസ്ഥയറിയാതെ തന്നെ കാണാൻ ദൂരത്ത് നിന്നും വന്നവരെ കണ്ടപ്പോൾ മുഖൗഖി സിന്റ ഹൃദയം നീറി . ...."നാഥാ ഇവരെ എങ്ങനെ വെറുംകൈയോടെ മടക്കാനാവും ? 

ഞാനാണെങ്കിൽ ദാരിദ്ര്യത്തിന്റെ വക്കിലാണ്" " എയ്  മഹ്മൂദ് ഗദ്ഗദമടക്കി മുഖൗഖിസ് മകനെ വിളിച്ചു ,മഹ്മൂദ്ഓടി വന്നു.... "ആ ഒട്ടകങ്ങളെ കൊണ്ടുവരൂ " മഹ്മൂദ് ശേഷിച്ച ഒട്ടകങ്ങളിൽ രണ്ടെണ്ണത്തിനെ കൊണ്ടുവന്നു . .. 

ഇവകളെ കമ്പോളത്തിൽ കൊണ്ടുപോയി വിൽക്കു,,, എന്നിട്ട് ആ തുക ഇവർക്കിടയിൽ ഭാഗിക്കൂ'' ....മറുത്തൊന്നും പറയാതെ മഹമൂദ് ഒട്ടകങ്ങളുമായി കമ്പോളം ലക്ഷ്യമാക്കി നടന്നു ,അത് വിറ്റുകിട്ടിയ ധനം അന്നത്തെ അതിഥികൾക്കിടയിൽ ഭാഗിച്ച് കൊടുത്തു..... ''അൽഹംദുലില്ലാ" മുഖൗഖിസ് റബ്ബിനെ് സ്തുതിച്ചു. 

അടുത്ത ദിവസവും ഇതുതന്നെ സംഭവിച്ചു .ശേഷിച്ച രണ്ട് ഒട്ടകങ്ങളിൽ ഒന്നിനെ് വിറ്റ് ആ തുക അവർക്കിടയിലും ഭാഗിച്ചു പിന്നീട് ആകെ ഒരൊട്ടകം മാത്രം ബാക്കിയായി . മുഖൗഖിസ് പൂർണമായും ദരിദ്രനായത് മുഖൗഖിസ് പട്ടണത്തെ കുറച്ചൊന്നുമല്ല വിഷമത്തിൽ ആഴ്ത്തിയത്. പട്ടണത്തിലെ എല്ലാ ഭാഗത്തെയും ആളുകൾ അത്യധികം വേദനിച്ചു. എന്നും മുഖൗഖിസ് പട്ടണത്തിന്റെ അഭിമാനമായിരുന്നു .ആ ഭവനവും അതിലെ നായകൻ മഹാമനസ്കനായ മുഖൗഖിസും. ആ കുടുംബ മിന്ന് നിത്യചിലവിനു പോലും വരുമാനമില്ലാതെ ബുദ്ധിമുട്ടുന്നു. ഇതിനോടകം മുഖൗഖി സിന്റെ കച്ചവട മാർഗങ്ങളും നിലച്ചിരുന്നു.

വേദനാജനകമായ ഈ വിവരം അന്യനാടുകളിൽ പോലും വ്യാപിച്ചു.മുഖൗഖി സിന് വീട്ടിലേക്ക് ഫഖീർമാരുടെ ഒഴുക്ക് നിലച്ചു.എങ്കിലും തുച്ഛം ചിലർ മുഖൗവി സിനെ തേടിയെത്തി. അവരെ സ്വീകരിക്കാൻ മുഖൗഖിസ് നന്നേ വിഷമിച്ചു കൈയിൽ ഒരു ദിർഹം പോലും ശേഷിക്കുന്നില്ല. ശേഷിക്കുന്നത് ആ വീടു ഏതാനും ഈന്തപ്പന മരങ്ങളും മാത്രം. ഇനിയെന്ത് ചെയ്യും മുഖൗവിസ് ചിന്തയിലാണ്ടു. ഒടുവിൽ മകനെ വിളിച്ചു.'' മഹ്മൂദ് " 

മഹ്മൂദ് ഓടി വന്നു. "നീ പോയി പട്ടണത്തിന്റെ അങ്ങേ അറ്റത്ത് താമസിക്കുന്ന എന്റെ സുഹൃത്ത് അഹ്ദലിനെ കാണുക. അദ്ധേഹത്തിന്റെ യുുക്കൽ നിന്ന് അഞ്ഞൂറ് ദിർഹം കടം വാങ്ങി വരൂ. ഞാൻ പറഞ്ഞെന്ന് പറയുക അദ്ധേഹം തരാതിരിക്കില്ല. മഹമൂദ് ഒന്നറച്ചു ... "പിതാവേ നമ്മുടെ സ്ഥിതി അങ്ങ് മറക്കുകയാണോ? ഇനി കടം കൂടി വാങ്ങിയാൽ എങ്ങനെയാണ് വീട്ടുക?".... 

''മകനെ ക്ഷമിക്കുക നാഥൻ നമ്മെ കൈവെടിയില്ല "....മഹമൂദ് പിന്നെയൊന്നും പറഞ്ഞില്ല പിതാവിന്റെ കൽപ്പനയനുസരിച്ച് അഹ്ദൽ എന്ന ധനാഢ്യന്റ അടുത്തേക്ക് യാത്ര തിരിച്ചു. കടം വാങ്ങിച്ച കൊണ്ടുവന്ന അഞ്ഞൂറ് ദിർഹമിൽ ഒന്നുപോലും ബാക്കിയാവാതെ അതും ധാനം ചെയ്തു . ദിനങ്ങൾ കഴിയുന്തോറും മുഖൗഖി സിന്റെ കടബാധ്യത വർദ്ധിച്ചുകൊണ്ടേയിരുന്നു, സുഹൃത്തുക്കളായിരുന്ന പല സമ്പന്നർക്കും മുഖൗ ഖിസിനോട് വെറുപ്പ് തോന്നി തുടങ്ങി. മുഖൗഖി സിന്റെ ഈ അവസ്ഥ കണ്ട് മുൻ വിരോധികളായ പലരും അത്യധികം സന്തോഷിച്ചു. എങ്കിലും അവരിൽ പലരും മുഖൗ ബിസിന് വീണ്ടും കടം നൽകിക്കൊണ്ടിരുന്നു. എന്നാൽ പറഞ്ഞ അവധി കഴിഞ്ഞപ്പോൾ കടം കൊടുത്തവരെല്ലാം അക്ഷമരായി തുടങ്ങി. തങ്ങളുടെ ദൂതന്മാരെ മുഖൗകസിനടുത്തേക്ക് അവർ പണം തിരിച്ചുവാങ്ങാൻ പറഞ്ഞുവിട്ടു.

മുഖൗഖിസ് വിഷമത്തിലായി .അദ്ദേഹം ആ ദൂതന്മാരോടു പറഞ്ഞു ..... "അടുത്ത ഒരു അവധി വരെ എനിക്ക് സാവകാശം തരണമെന്ന് യജമാനൻ മാരോട് പോയി പറയൂ "..... "ക്ഷമിക്കണം മുഖൗഖിസ് നിർബന്ധമായും തുക വാങ്ങി ചൊല്ലണമെന്നാണ് കല്പ്പന "....അടിമകൾ അറിയിച്ചു മുഖൗഖിസ് ധർമസങ്കടത്തിലായി. അദ്ദേഹം മകനെ വിളിച്ചു "മഹമ്മൂദ് ഇനി നാം എന്താണ് ചെയ്യുക 2 കടം വാങ്ങിിക്കാൻ ഇനി പരിചയക്കാരായ ആരും തന്നെയില്ല എങ്ങനെയാണ് ഇവരെ മടക്കി വിടുക " ?.. മഹ്മൂദിന് വാക്കുകളില്ലായിരുന്നു മൈമൂനയും ആ മൗനത്തിൽ പങ്കുചേർന്നു.

"ഇനി നമ്മുടെ മുന്നിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ"... നീണ്ട ആലോചനക്ക് ശേഷം മുഖൗഖിസ് പറഞ്ഞു. ഫസലും മഹ്മൂദും മൈമൂനയും ആകാംക്ഷയോടെ മുഖൗ ഖിസിന്റെ മുഖത്തേക്ക് നോക്കി... "ഈ വീടും ശേഷിക്കുന്ന ഈന്തപ്പന മരങ്ങളും വിൽക്കുക ' ... ങേ... സർവ്വരിലും ഞെട്ടൽ പടർന്നു."എന്ത്? 

എന്താണങ്ങ് പറഞ്ഞത്?" " .. മൈമുനയാണത് ചോദിച്ചത് .'' അതെ മൈമുന. മറ്റുവഴികളൊന്നും എന്റെ മുന്നിലില്ല'',,,,,,.ഉറച്ചതായിരുന്നു മുഖൗഖിസിന്റെ സ്വരം. കൂടുതലൊന്നും പറയാതെ " ഉടനെത്തന്നെ വീടും സ്ഥലവും വിറ്റ് നിങ്ങളുടെ കടം ഞാൻ വീട്ടും "- എന്നെഴുതിയ ചീട്ടുകൾ കൊടുത്ത് മുഖൗഖിസ് ആ ദൂതൻമാരെ അയച്ചു...'' ഈ വീട് വിറ്റാൽ നാമെങ്ങോട്ട് പോകും പിതാവേ?"... അത് വരെ നിശബ്ദനായി നിൽക്കയായിരുന്ന ഫസൽ ഗദ്ഗദത്തോടെ ചോദിച്ചു. " മകനേ ... എല്ലാം റബ്ബിലേക്ക് സമർപ്പിക്കുക ,അവൻ നമുക്കൊരു മാർഗ്ഗം കാണിച്ചു തരാതിരിക്കുകയില്ല ' " അപ്പോൾ അങ്ങ് പറഞ്ഞു വരുന്നത്.?,,,,,,, മഹ്മൂദ് ചോദ്യഭാവത്തിൽ നിർത്തി. "അതെ മഹ്മൂദ്.

ആ കത്തുക്കളിൽ എഴുതിയ പോലെ വീട് വിൽക്കാൻ തന്നെയാണെന്റെ തീരുമാനം". ' ' വീട് വിൽക്കുമ്പോൾ കടം മുഴുവൻ തീരുമെന്നാണോ അങ്ങ് കരുതുന്നത്!?'' ... " അല്ല.പക്ഷേ അത്യാവശ്യക്കാർക്ക് നൽകുക.' '... ° ബാക്കി....? " ബാക്കി അറിയില്ല മഹ്മൂദ് ,എനിക്കൊരു നിശ്ചയവും കിട്ടുന്നില്ല" 

മുഖൗഖിസിന്റ കണ്ണുകളിൽ നനവു പടർന്നു. " "അത്യുദാരനായ നാഥാ..... ഞങ്ങളെ കൈവിടല്ലേ ...." മുഖൗവിസ് മനമുരുകി പ്രാർത്ഥിച്ചു. " ആട്ടെ പിതാവേ,,, വീട് വിറ്റു കഴിഞ്ഞാൽ നമെവിടെ പോകും?" ഫസലിന്റെ ചോദ്യത്തിന് മുഖൗഖി സിന് മറുപടിയില്ലായിരുന്നു.
കണ്ണുനീർ തുടച്ച് മുഖൗഖിസ് പതിയെ എഴുന്നേറ്റു.പിന്നെ എല്ലാം വളരെപ്പെട്ടന്നായിരുന്നു. വീടും ശേഷിച്ച ഈന്തപ്പന മരങ്ങളും മുഖൗ ഖിസ് വിറ്റു. അത് കൊണ്ട് കടം കുറച്ചൊക്കെ വീടുകയും ചെയ്തു, ഇനി ശേഷിക്കുന്നത് ആകെ ഒരൊട്ടകം. " വീടിനുള്ളിലെ അത്യാവശ്യ സാധനങ്ങളൊക്കെ പുറത്തേക്ക് മാറ്റുക '' മുഖൗഖിസ് പറഞ്ഞു. 

ഫസലും മഹ്മൂദും അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്ത് വീട് പൂർണ്ണമായും ഒഴിഞ്ഞ് കൊടുത്തു.മുഖൗ്ഖിസ് കത്തെഴുതുകയായിരുന്നു അപ്പോൾ. ഇനിയും കടം കൊടുത്ത് തീർക്കാനുള്ളവരിലേക്ക് . ''കരുണാമയനായ നാഥന്റെ നാമത്തിൽ. താങ്കളുടെ കടം വീട്ടാൻ ഇപ്പോൾ ഈ മുഖൗഖിസ് അശക്തനാണ്. തൽകാലം താങ്കൾ ക്ഷമിക്കുക.നാഥന്റെ കൃപാകടാക്ഷമുണ്ടെങ്കിൽ താകളുടെ കടം അൽപ്പം താമസിച്ചാണെങ്കിലും ഞാൻ വീട്ടിയിരിക്കും, ഇ നി റബ്ബിന്റെ വിധി മറിച്ചാണെങ്കിൽ താങ്കൾ ക്ഷമിക്കുക. ",,,,,,,,, പണം കൊടുക്കാനുള്ള ഓരോരുത്തരിലേക്കും ഇങ്ങനെ കത്തകൾ കൊടുത്തയച്ചു.അന്ന് രാത്രിയായി. മുഖൗഖിസ് അത്യാവശ്യ സാധന സാമഗ്രികൾ ഒട്ടകപ്പുറത്ത് കയറ്റി. പിന്നെ പതിയെ പുറത്തേക്ക് നടന്നു.കൂടെ ഫസലും മഹ്മൂദും മൈമൂനയും . 

''സർവ്വ ലോകരക്ഷകാ എല്ലാം നിന്നിൽ അർപ്പിച്ച് ഞങ്ങളിതാ പുറപ്പെടുന്നു.'',,,,,, വിതുമ്പുന്ന അധരങ്ങളിൽ നിന്ന് മുഖൗഖിസിന്റെ വാക്കുകൾ അടർന്ന് വീണു. വിങ്ങിയ മനസ്സോടെ സാവധാനം അവർ ആ വീടിന്റെ പടിയിങ്ങി. അവരുടെ കണ്ണുകൾ ചാലിട്ടൊഴുകി.കവിൾത്തടങ്ങൾ നനഞ്ഞ് കുതിർന്നു .ഒരിക്കൽ കൂടി മുഖൗഖിസ് തന്റെ ആ ഭവനത്തിലേക്ക് നോക്കാൻ മറന്നില്ല.,,,,

ഫസലും മഹ്മൂദും അടക്കാനാവാത്ത വേദനയോടെ തങ്ങൾ പിച്ച വെച്ചു വളർന്ന ആ വീട്ടിലേക്ക് അവസാനമായി ഒന്നുകൂടി നോക്കി. ഈ വീട് തങ്ങൾ കളിച്ച് വളർന്ന ഈ നാട് സ്നേഹാനുകമ്പയുള്ള അവിടത്തെ സ്നേഹിതൻമാർ നാട്ടുകാർ എല്ലാം ത്യജിച്ച് കൊണ്ടാണീ യാത്ര.

എങ്ങോട്ടാണ് യാത്രയെന്നറിയില്ല. ഒരു ലക്ഷ്യവുമില്ല .സ്വത്തെന്ന് പറയാൻ ആകെയുള്ളത് ഒരൊട്ടകം മാത്രം. ഒരു കാലത്ത് നീണ്ടു പരന്നു കിടന്ന ഈന്തപ്പനത്തോട്ടങ്ങളുടെ ഉടമയായിരുന്നു പിതാവ്.അതിൽ മേഞ്ഞ് നടക്കുന്ന നൂറ് കണക്കിന് ഒട്ടകങ്ങൾ. വിലമതിക്കാനാവത്ത ചരക്കുകളുമായി അന്യ നാടുകളിലേക്ക് നീങ്ങുന്ന ഖാഫിലകൾ. വിരലുകളുടെയും ചുണ്ടുകളുടെയും ആജ്ഞ ക്കൊത്ത് ചലിക്കാൻ നൂറു കണക്കിന് അടിമകൾ.

ഇന്നോ..... ഇന്നാകെയുള്ളത് ഒരൊട്ടകം ബാക്കിയത്രയും ദാനം ചെയ്ത് കഴിഞ്ഞിരിക്കുന്നു. സന്തോഷമേയുള്ളു അതിൽ.നാഥൻ പരീക്ഷിക്കുകയാണ്.കഠിനമായ പരീക്ഷണം: ആ പരീക്ഷണത്തിൽ വിജയിക്കുകയെന്നതല്ലാതെ ഇനി ആഗ്രഹിക്കാൻ മറ്റെന്ത്?..... 

നടത്തത്തിനിടെ മഹ്മൂദ് ചിന്തിക്കുകയായിരുന്നു രാത്രി കനത്തു വരികയാണ് കടകമ്പോളങ്ങളെല്ലാം അടഞ്ഞ് തുടങ്ങിയിട്ടുണ്ട്.ല ക്ഷ്യമില്ലാതെ യാത്ര ചെയ്യുകയാണ്. അതും നാടും നാട്ടുകാരുമറിയാതെ രഹസ്യമായി .ഇടക്ക് മന്ദ മാരുതന്റെ സാന്ത്വനം നൽകുന്ന തലോടൽ . എല്ലാവർക്കും നന്നായി വിശക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യാൻ ? ഭക്ഷണം വാങ്ങിക്കാൻ ദിർഹമെവിടെ.? അല്ലെങ്കിൽ തന്നെ ഈ രാത്രി ഭക്ഷണം എവിടുന്ന് കിട്ടാനാണ്? അതിനാൽ ആരും പരസ്പരം ഒന്നും പറഞ്ഞില്ല. വിശപ്പിനെ മറന്ന് കൊണ്ട് ആ രാത്രി മുഴുവൻ അവർ യാത്ര ചെയ്തു.

പിറ്റേന്ന് പ്രഭാതം.ഉദയനഗരിയിൽ സൂര്യൻ വെളിച്ചം വിതറി. നടന്നു നടന്ന് അപരിചിതമായ ഒരു ഗ്രാമത്തിൽ അവർ എത്തിച്ചേർന്നു. യാത്രാ ക്ഷീണം അവരെ അലട്ടുന്നുണ്ട്. എങ്കിലും ക്ഷീണം വകവെക്കാതെ അവർ യാത്ര തുടർന്നു. വഴിമധ്യേ ഹൃദയഭേദകമായ കാഴ്ച അവർ കണ്ടു. ദമ്പതികളെന്ന് തോന്നിക്കുന്ന വൃദ്ധ യാചകർ.മുഖൗഖിസ് ഒരു നിമിഷം നിന്നവരെ നോക്കി. ദേഹം മുഴുവർ വ്രണങ്ങൾ. അത് അഴുകി പഴുപ്പ് ഒഴുകിയിറങ്ങുന്നു. 

വ്രണങ്ങളിൽ ഈച്ചകൾ നിറഞ്ഞിരിക്കുന്നു. അസഹ്യമായ ഗന്ധം. ആ ദുഖകരമായ കാഴ്ച കണ്ട് മുഖൗഖിസിന്റ നയനങ്ങൾ നിറഞ്ഞൊഴുകി. ഹൃദയം നുറുങ്ങുന വേദന' ആ വയോധികരോട് വല്ലാത്ത അനുകമ്പ തോന്നിയ മുഖൗഖിസ് മകനെ വിളിച്ചു മഹ്മൂദ് .. ഈ ഒട്ടകത്തെ വിറ്റ് വരൂ..... രണ്ടാമതൊന്നാലോചിക്കാതെ മുഖൗഖിസിന്റ കൽപ്പന മഹ്മൂദ് അനുസരിച്ചു. കമ്പോളത്തിൽ പോയി ഒട്ടകത്തെ വിറ്റ് കിട്ടിയ തുകയുടെ മുക്കാൽ ഭാഗവും ചികിൽസാ ചിലപിന്നായി ആ യാചകർക്ക് നൽകി. ബാക്കിയുണ്ടായിരുന്ന തുച്ഛമായ ദിർഹം യാത്രാ ചിലവിന് നീക്കിവെച്ചു. അവർ വീണ്ടും യാത്ര തുടർന്നു. അവസാനം ക്ഷീണിച്ചവശരായ അവർ ഒരു കടൽക്കരയിൽ എത്തിച്ചേർന്നു. മുമ്പിൽ അറ്റമില്ലാത്ത കടൽ'. അലറിയടിക്കുന്ന തിരമാലകൾ ഇനി മുന്നോട് പോവാനില്ല.അവർ ആ കടലോരത്തെ മണൽപ്പരപ്പിൽ ഇരുന്നു. 

നാഥാ... കൈ വിടല്ലേ..... ദുഖമടക്കി മുഖൗഖിസ് പ്രാർത്ഥിച്ചു. നോക്കിയിരിക്കേ കടലിൽ ഒരു കപ്പലിന്റെ പാമരം അവരുടെ ദൃഷ്ടിയിൽപ്പെട്ടു.മുഖൗഖിസ് തന്റെ കുടുംബത്തെയും കുട്ടി അങ്ങോട്ട് നടന്നു. ഒരു പക്ഷേ നമ്മുടെ അവസാനത്തെ രക്ഷാമാർഗ്ഗം ഇതാവാം ഇത് പറഞ്ഞ് മുഖൗഖിസ് വെള്ളത്തിൽ ഇറങ്ങി. ആ പായ്ക്കപ്പൽ ലക്ഷ്യമാക്കി നടന്നു ആ പായ്ക്കപ്പലിലേക്ക് ഒരു വിധം കയറിപ്പറ്റിയ മുഖൗഖിസ് മക്കളെയും ഭാര്യയെയും അതിലേക്ക് കയറാൻ സഹായിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. കപ്പലിലുള്ള മറ്റാളുകൾ അവരെ ശ്രദ്ധിച്ചതേയില്ല. കപ്പൽ യാത്ര തുടർന്നു.കപ്പൽ തിങ്ങിത്തുടങ്ങിയപ്പോൾ മൈമൂന താൻ കണ്ട സ്വപ്നത്തെക്കുറിച്ചോർത്തു. ഒരു നടുക്കം.പി ടഞ്ഞ് പോയി മൈമൂന .ആ സ്വപ്നം യഥാർത്ഥത്യമാകുകയാണോ റബ്ബേ,...... മൈമുനക്ക് ഒരു ഉൾക്കിടിലമനുഭവപ്പെട്ടു. 

കടൽ മധ്യത്തിലൂടെ ആ പായ്ക്കപ്പൽ മുന്നോട്ട് പോയ്ക്കോണ്ടേയ്രുന്നു. ഒരു ദിവസവും കുടി എരിഞ്ഞടങ്ങി. ഇരുട്ട് പരന്നു തുടങ്ങി. അറ്റമില്ലാത്ത സാഗരത്തിലൂടെ ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് കപ്പൽ മുന്നോട്ട് നീങ്ങുകയാണ്. പെട്ടെന്നാണത് സംഭവിച്ചത്! ഒരു ഹുങ്കാരശബ്ദം ...... ശക്തമായ കടൽക്കാറ്റ് ആഞ്ഞു വീശി. തിരമാലക്ക് ശക്തിയേറി.. കടൽ ഇളകി മറിഞ്ഞു. കപ്പൽ ആടിയുലഞ്ഞു. അത് ഗതി മാറി നീങ്ങി. കടൽ ക്ഷോഭിച്ചിരിക്കുന്നു . കപ്പലിലുള്ളവർ ഭയന്ന് വിറച്ചു. 

കപ്പൽ തകരുകയാണ് മുഖൗഖിസും കുടുംബവും പ്രാർത്ഥനയിൽ മുഴുകി.
കാറ്റിന് വീണ്ടും ശക്തിയേറി. 

പൊടുന്നനെ ഒരു ശബ്ദത്താടെ കപ്പലിനിടയിൽ നിന്ന് ഒരു പലക ഇളകിത്തെറിച്ചു.

അതു വഴി വെള്ളം കയറിത്തുടങ്ങി.
കപ്പലിനടി ഭാഗം പൊട്ടിച്ചിതറി. 

പതിൻമടങ്ങ് ശക്തിയോടെ വെള്ളം കപ്പലിനുള്ളിലേക്ക് അടിച്ചു കയറി.
യാത്രക്കാർ ഭയന്നു വിറച്ചു. 

അടിയിലുള്ളവർ പ്രാണരക്ഷാർത്ഥം മുകളിലേക്കോടി. കപ്പലിനടി ഭാഗം പൂർണ്ണമായും വെള്ളം കയറി കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഫസൽ മുഖൗഖിസിനെ സമീപിച്ചു.

മഹ്മൂദും ..... ഉപ്പാ നമ്മുടെ 
ഉമ്മ കണ്ട സ്വപ്നം യാഥാർത്ഥ്യമാകുകയാണോ? കരച്ചിലിന്റെ വക്കിലെത്തിയിരുന്നു ഫസൽ . 
മുഖൗഖിസ് നിറ കണ്ണുകളോടെ മക്കളെ നോക്കി. 

കൗമാരം പിന്നിട്ടിട്ടില്ലാത്ത ഫസലിന്റെയും മഹ്മൂദിന്റെയും മുഖം ഭയം കൊണ്ട് വിറച്ചിരുന്നു.

മൈമൂന തന്റെ മക്കളെ വാരിപ്പുണർന്ന് കൊണ്ട് വിങ്ങിപ്പൊട്ടി. ..... ഞങ്ങളെ വേർപ്പെടുത്തല്ലേ നാഥാ.... ഉള്ളു തകർന്ന് മൈമൂന പ്രാർത്ഥിച്ച് പോയി. ഈ സമയം കപ്പലിനടിഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. വെള്ളം മുകൾനിലയിലേക്കടിച്ചു കയറി.

മൈമൂന കണ്ണുകൾ ഇറുകെയടച്ചു.

ഫസലും മഹ്മൂദും പരസ്പരം വാരിപ്പുണർന്നു.പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ കപ്പൽ പൊട്ടിച്ചിതറി. യാത്രക്കാരുടെ വേദനിപ്പിക്കുന്ന വിലാപങ്ങൾ. കാറ്റിന്റെ ചൂളം വിളിയിൽ മുങ്ങിപ്പോയ നിലവിളികൾ ......ശക്തമായ ആ പൊട്ടിത്തെറിയിൽ മുഖൗഖിസും കുടുംബവും ചിതറിത്തെറിച്ചിരുന്നു. യാത്രക്കാരുടെ ശരീരങ്ങൾ വെള്ളത്തിനടിയിലേക്ക് താണു കൊണ്ടിരുന്നു. അപ്പോഴേക്കും ആ കപ്പൽ പൂർണ്ണമായും താഴ്‌ന്നിരുന്നു. ആകൊടുങ്കാറ്റിന് ശേഷം കടൽ പതുക്കെ ശാന്തമാകാൻ തുടങ്ങി. 

ആ രാത്രിയും അവസാനിച്ചു.
പ്രഭാതമായി. 
കടലിൽ നിന്ന് ഒരു തണുത്ത കാറ്റടിച്ചു.
അത് കരയിലേക്കും വ്യാപിച്ചു.
തിരമാലക്ക് നന്ന ശക്തി കുറഞ്ഞു. 

ശാന്തമായ ആ തിരമാലകൾക്കൊപ്പം ഒരു പലകകഷ്ണം തത്തിക്കളിച്ചു.
അത് ആടിയുലഞ്ഞു.

ഒപ്പം കാറ്റിന്റെ ശക്തി ക്കനുസരിച്ച് കരയിലേക്ക് അടുത്തു കൊണ്ടിരുന്നു. ആ പലകക്കഷ്ണത്തിൽ തണുത്തു വിറങ്ങലിച്ച ഒരു ശരീരമുണ്ടായിരുന്നു.
പലക കരയിലിഞ്ഞിട്ടും ആ ശരീരം നിശ്ചലമായിത്തന്നെ കിടന്നു.

കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ പ്രകാശം ചൊരിഞ്ഞു - സൂര്യരശ്മികൾ ആ ശരീരത്തിൽ പതിച്ചു. അപ്പോഴും ആ ശരീരം നിശ്ചലം. മത്സുബന്ധനത്തിനിറങ്ങിയ കുറെ ചെറുപ്പക്കാർ അങ്ങോട്ട് വരികയായിരുന്നു അപ്പോൾ .

അധികം താമസിയാതെ അവർ ആ മരവിപ്പിക്കുന്ന കാഴ്ച കണ്ടു.
തണുത്തു വിറങ്ങലിച്ച രക്തവർണ്ണമില്ലാത്ത ഒരു ശരീരം. ചെറുപ്പക്കാരിലൊരാൾ ആ ശരീരത്തിനടുത്തെത്തി പരിശോധിച്ചു. അയാൾ വിളിച്ചു പറഞ്ഞു . ....

ജീവനുണ്ടെന്ന് തോന്നുന്നു. വേഗം വാ.
ഇനി ഇവിടെ കിടന്നാൽ ശരീരത്തിൽ ബാക്കിയുളള ജിവൻ കൂടി നഷ്ടപ്പെടും. ചെറുപ്പക്കാർ ഓടി വന്ന് ആ മനുഷ്യനെ താങ്ങിയെടുത്തു തൊട്ടടുത്തുള്ള ഒരു കുടിലിലേക്ക് കൊണ്ടുപോയി.

അവർ വിറകുകൾ കൂട്ടി തീയിട്ടു. തീയുടെ ചൂടേറ്റിട്ടാവണം അയാൾ പതുക്കെ കണ്ണുകൾ തുറന്നു.പിന്നെ ചുറ്റുമിരുന്നവരിലേക്ക് അത്ഭുതത്തോടെ നോക്കി. ഒന്നും ഓർമ്മ കിട്ടുന്നില്ല. പരിഭ്രാന്തിയോടെ അയാൾ കണ്ണുകൾ നാലുപാടും പരതി. ചുറ്റും കുറേ അപരിചിതർ .

മുന്നിൽ തീ കത്തുന്നുണ്ട് അയാൾ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.കഴിഞ്ഞില്ല. ശരീരം മൊത്തം തളർന്ന് കഴിഞ്ഞിരുന്നു. ആ ചെറുപ്പക്കാർ അയാളെ താങ്ങിയിരുത്തി.അൽപ്പം കഴിഞ്ഞപ്പോൾ അയാർക്ക് ഓർമ്മ തിരിച്ചു കിട്ടിയത് പോലെ. എന്തോ ഓർമ്മിക്കാൻ ശ്രമിക്കും പോലെ.ചെറുപ്പക്കാർ അയാളെത്തന്നെ നോക്കി നിന്നു. പെട്ടെന്ന് ഒരു ഞെട്ടൽ അയാളെ പിടികൂടി. പൊടുന്നനെ ആ കണ്ണുകൾ നിറഞ്ഞെഴുകാൻ തുടങ്ങി. പിന്നീട് അതൊരു പൊട്ടിക്കരച്ചിലിന് വഴിമാറി. ചുറ്റും നിന്നവർ അത്ഭുതം വിട്ട് മാറാതെ അയാളെത്തന്നെ സൂക്ഷിച്ച് നോക്കി. 

എന്റെ നാഥാ.... കരുണാദാതാവേ .... എന്റെ ഭാര്യ, എന്റെ പൊന്നുമക്കൾ അവർ .അവരൊക്കെ..... അയാളുടെ അധരങ്ങൾ വിറച്ചു. കവിളുകൾ കണ്ണുനീർ ചാലുകളായി .

സർവ്വലോക രക്ഷകാ ..... എന്നെ മാത്രം നീ രക്ഷിച്ചു. എന്റെ ഭാര്യയെയും മക്കളെയും നീ ..... അയാൾ വീണ്ടും വീണ്ടും കരഞ്ഞു. ചുറ്റും നിന്നവർ കഥയറിയാതെ മിഴിച്ച് നോക്കി .എങ്കിലും അദ്ധേഹത്തിന്റെ വേദന അവരുടെയും കണ്ണുകളെ ഈറനണിയിച്ചു . നീണ്ട മൗനത്തിന് ശേഷം അയാൾ സമാധാനം വീണ്ടെടുക്കാൻ ശ്രമിച്ചു.ചുറ്റും കൂടിയവരെ നോക്കി പുഞ്ചിരിച്ചു. പടച്ചവനേ....നിന്റെ അപാര കരുണ കൊണ്ട് എന്നെയെങ്കിലും നീ ശേഷിപ്പിച്ചല്ലോ. അൽഹംദുലില്ലാഹ് .... അയാൾ സുജൂദിലേക്ക് വീണു. കുറെ കഴിഞ്ഞ് സുജൂദിൽ നിന്നുയർന്നപ്പോൾ ചുറ്റും കുടി നിന്നവർ ചോദിച്ചു. എന്താ നിങ്ങളുടെ പേര്?രണ്ട് നിമിഷം കഴിഞ്ഞാണ് അയാൾ ഇതിന് മറുപടി പറഞ്ഞത്,.... 

മുഖൗഖിസ്, മുഖൗഖിസുബ്നു അബ്ദുല്ല ..... അവർ അദ്ധേഹത്തിന് കുടിക്കാൻ ചൂടുള്ള വീഞ്ഞ് നൽകി. വിശപ്പിന്റെ കാഠിന്യം കാരണം മുഖൗഖിസ് ആർത്തിയോടെ ആ വീഞ്ഞ് കുടിച്ച് തീർത്തു. അവർ അദ്ധഹത്തിന് ഭക്ഷണവും ഉടുക്കാൻ വസ്ത്രവും നൽകി. താങ്കൾ എങ്ങിനെ ഇവിടെയെത്തി ?

അവരിലൊരാൾ ചോദിച്ചു. കുറേ കഴിഞ്ഞാണ് മുഖൗഖിസ് മറുപടി പറഞ്ഞ് തുടങ്ങിയത്'.....അതൊരു കഥയാണ് സുഹൃത്തുക്കളേ.... വേദനക്കിടയിലും മുഖൗഖിസ് പറഞ്ഞ് തുടങ്ങി. ചുറ്റുമിരുന്നവർ മുഖൗഖിസിലേക്ക് അത്യാകാംക്ഷയോടെ നോക്കി. നിമിഷങ്ങൾ ഓരോന്നായി കൊഴിഞ്ഞ് കൊണ്ടിരുന്നു. ഓരോ ഘട്ടങ്ങളും മുഖൗഖിസ് വ്യക്തമായി പറഞ്ഞ് കൊടുത്തു. അവർണ്ണനീയവും അത്യൽഭുതകരവുമായ രംഗങ്ങൾ..... സംഭവബഹുലമായ നിമിഷങ്ങൾ.....

കേൾവിക്കാരുടെ മുഖത്ത് ആകാംക്ഷയും വേദനയും നിറഞ്ഞു. ഒടുവിൽ കപ്പൽ തകരുന്നത് വരെ പറഞ്ഞ് മുഖൗഖിസ് തുടർന്നു. ഒരു പലകയിൽ പിടുത്തം കിട്ടിയത് ഓർമ്മയുണ്ട്. തളർച്ചയോടെ ചുറ്റും നോക്കുമ്പോൾ കണ്ടത് വെള്ളത്തിൽ പ്രാണ വെപ്രാളത്തോടെ മുങ്ങിത്താഴുന്ന സഹയാത്രികരെയാണ്. എന്റെ മൈമുന .... പൊന്നുമക്കൾ ഫസലും മഹ്മൂദും..... ഇല്ല .. അവരുടെ ശബ്ദം പോലും ഞാൻ കേട്ടില്ല. ഒരു കച്ചിത്തുരുമ്പ് പോലും കിട്ടാതെ വെള്ളത്തിൽ മുങ്ങിത്താണ് ഒടുവിൽ കടലിൽ അന്ത്യം കുറിക്കാൻ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അവരും പെട്ടിട്ടുണ്ടാകുമോ?.... 

അല്ലാഹുവേ ചിന്തിക്കാൻ കൂടിവയ്യ. ഒടുവിൽ അവർ നഷ്ടമായെന്ന് ഞാൻ ഉറപ്പിച്ചു. ക്ഷീണവും തണുപ്പും മറന്ന് ഞാൻ പലകയിൽ കിടന്ന് പൊട്ടിക്കരഞ്ഞതോർമ്മയുണ്ട്. പിന്നെ സംഭവിച്ചതെന്തൊക്കെയാണെന്നറിയില്ല. ഒടുവിൽ ഞാൻ ഇവിടെ ,ഈ നാട്ടിൽ വന്ന് ചേർന്നിരിക്കുന്നു. അല്ല ജഗന്നിയന്താതാവായ തമ്പുരാൻ അവന്റെ അപാരമായ അനുഗ്രഹത്താൽ എന്നെ ഇവിടെ എത്തിച്ചു എന്ന് പറയുന്നതാവും ശരി. അഖില സ്തുതികളും അവന് തന്നെ. ലക്കൽ ഹംദ് യാ അല്ലാഹ്.... മുഖൗഖിസ് പറഞ്ഞ് നിർത്തി.

ചുറ്റും നിന്നവർ ദീർഘനിശ്വാസം വിട്ടു.ദരു അപസർപ്പക കഥ കേട്ട പോലെ അൽപ്പനേരം ഒന്നും പറയാനാകാതെ അവർ നിന്നു പോയി. അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അവരിൽ ചിലർ മുഖൗഖിസിനെക്കുറിച്ച് മുമ്പേ തന്നെ കേട്ടിട്ടുണ്ടായിരുന്നു. മുഖൗഖിസ് എന്ന പട്ടണത്തിലെ ഔദാര്യവാനായ കോടികളുടെ അധിപനും ജനങ്ങൾക്ക് ആദരണീയനുമായ ആ മുഖൗഖിസ് ആണ് നാഥന്റെ പരീക്ഷണത്തിനൊടുവിൽ തങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. ഇന്നിദ്ധേഹം വെറുമൊരു ഫഖീർ. 

സ്വന്തമെന്ന്പറയാൻ ഒന്നുമില്ല. ഇപ്പോൾ അണിഞ്ഞിരിക്കുന്ന വസ്ത്രം പേയും ഇദ്ധേഹത്തിന്റെതല്ല. അതിലെല്ലാമുപരി പ്രിയ ഭാര്യയും പൊന്നുമക്കളും നഷ്ടപ്പെട്ട ഹതഭാഗ്യൻ! തന്റെ ഇപ്പോഴത്തെ ഈ ഗതി കണ്ട് സഹതാപമാർന്ന മുഖത്തോടെ നിർന്നിമേഷനായി കണ്ണുകൾ ഈറനണിഞ്ഞ് നിൽക്കുന്ന ആ ചെറുപ്പക്കാരെ നോക്കി മുഖൗഖിസ് മെല്ലെ പറഞ്ഞ് തുടങ്ങി...... 

എല്ലാം നാഥന്റെ പരീക്ഷണംതന്നെ .ഭൂമിയിൽ വരുമ്പോൾ ആരും ഒന്നും കൊണ്ട് വരുന്നില്ലല്ലോ ..... ശ്വസിക്കാനുള്ള വായു ,കുടിക്കാനുള്ള വെള്ളം, വെളിച്ചം പകരാൻ സൂര്യൻ, കഴിക്കാൻ ഫലവർഗ്ഗങ്ങൾ എല്ലാത്തിലുമുപരി സുഖദു:ഖങ്ങളിൽ പങ്കാളിയാകാൻ ഒരിണ.പൊന്നുമക്കൾ ഒപ്പം അധ്യാനിക്കാൻ പകലുകളും വിശ്രമിക്കാൻ രാവുകളും തന്നു. എല്ലാം അവന്റേത് തന്നെ. സ്വന്തമെന്ന് പറയാൻ ആർക്കും ഒന്നുമില്ലല്ലോ .സ്വന്തം രക്തം വരെ എല്ലാം നാഥനായ റബ്ബിന്റെ കരുണ. വിശാലമായ ഈന്തപ്പറത്തോട്ടങ്ങളും ഒട്ടകക്കൂട്ടങ്ങളും കാഫിലകളും എല്ലാം അവന്റെ ഔദാര്യം, നേടിയതൊന്നും ആരും സ്വയം ഉണ്ടാക്കിയതല്ല ലോകം കാൽചുവട്ടിലൊതുങ്ങി എന്നഭിമാനിക്കുന്നവനും സ്വന്തമായി ഒന്നുമില്ല. സ്വന്തം ശരീരം പോലും സുഷ്ടികളിൽ ചിലരെ അവൻ സമ്പന്നരാക്കി .ചിലരെ ദരിദ്രരും.

ചിലരെ ഉന്നതരും. ചിലരെ താണവരും. എല്ലാം പരീക്ഷണങ്ങൾ മാത്രമാണ്. നൽകാൻ കഴിവുള്ളവനും എല്ലാം നൽകുന്നവനും, അവൻ തന്നതൊക്കെ അനുവാദം കൂടാതെ തിരിച്ചെടുക്കാൻ അവകാശവും അവന് തന്നെ ,അവനെത്ര അജയ്യൻ. പിന്നെന്തിന് നാം ദുഖിക്കണം? നാം വെറും അടിമകൾ ,അവൻ യജമാനൻ. അനുസരിക്കലാണ് നമ്മുടെ ധർമ്മം കരുണ ചെയ്യൽ അവന്റേയും . മുഖൗഖിസ് പറഞ്ഞ് നിർത്തി . ആ കൊച്ചു കുടിലിൽ നിശബ്ദത. എല്ലാവരും മൗനികൾ. സർവ്വരുടെയും കണ്ണ് മുഖൗഖിസിൽ. അൽപ്പം കഴിഞ്ഞ് നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് മുഖൗഖിസ് ചോദിച്ചു. :... 

ഞാനെത്തിപ്പെട്ട ഈ നാടിന്റെ പേരെന്താണ്?..... ബനൂ ഖുറാസ... അവർ പറഞ്ഞു. രാജാവിന്റെ പേര്?..... അബ്ദുൽ അസീസ് ..... 

ധർമ്മിഷ്ഠനാണ് മഹാമനസ്ക്കനും .വാർദ്ധക്യത്തിലെത്തിയ ഞങ്ങളുടെ രാജാവിന് അനന്തരാവകാശികളായി ആരുമില്ല. അദ്ധേഹം നിങ്ങളെ സഹായിക്കാതിരിക്കില്ല.... രാജാവിനെ മുഖം കാണിക്കാൻ തന്നെ മുഖൗഖിസ് തീരുമാനിച്ചു. മറ്റൊന്നിനുമല്ല ദൈനംദിന ചിലവുകൾക്കൊരു മാർഗ്ഗം കണ്ടെത്താൻ സഹായിക്കാൻ പറയണം 


ആ ദിവസം മുഖൗഖിസ് കുടിലിൽ തന്നെ കഴിഞ്ഞു. ക്ഷീണം മാറി ആരോഗ്യം വീണ്ടെടുത്ത് തുടങ്ങി . എന്നാൽ ഭാര്യയും മക്കളും ആഴിയുടെ അഗാധതയിൽ മുങ്ങിത്താഴുന്നതിലുള്ള വേദന മാനസികമായി അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. അടുത്തദിവസം രാജ സന്നിധിയിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു മുഖൗഖിസ്. മൽസ്യം പിടിച്ചു വിറ്റു ഉപജീവനം കഴിക്കുന്ന നല്ലവരായ സുഹൃത്തുക്കൾ കുടി ലിലുണ്ട്. കഴിഞ്ഞദിവസവും മുഖൗഖിസിന് ഒപ്പം അവരെല്ലാം ഉണ്ടായിരുന്നു . മുഖൗഖിസ് വളരെയധികം നന്ദിയോടെ അവരെ നോക്കി . ....

നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും നാഥൻ പ്രതിഫലം നൽകട്ടെ . ഒരു ദിവസം നിങ്ങളോടൊത്തു കഴിഞ്ഞെങ്കിലും നിങ്ങളെ പൂർണമായി പരിചയപ്പെടാൻ എനിക്ക് കഴിഞ്ഞില്ല .എന്റെ മനസ്സ് ഇപ്പോഴും സ്വസ്ഥം ആയിട്ടില്ല . അതുകൊണ്ട് ഉപചാരങ്ങളൊക്കെ മറന്നതാണ്. ഓരോരുത്തരും സ്വയം പേരുപറഞ്ഞ് പരിചയപ്പെടുത്തി.

കൊട്ടാരത്തിലേക്ക് എന്റെ കൂടെ വരുന്നത് ആരൊക്കെയാണ് ? ആ സിനിമയും അസ്ലമയും അബൂ ഫാഇസയും.... നേരം വെളുത്തു വരുന്നതേയുള്ളൂ. ബാക്കിയുള്ളവരോട് യാത്ര ചോദിച്ച് മുഖൗഖിസ് അസ്ലമയുടെയും ഫാഇസിന്റെയും കൂടെ കുടിലിൽ നിന്നിറങ്ങി .ഇനിയുംനമുക്ക് കാണാം ഇൻശാ അല്ലാഹ്..... ഒട്ടകപ്പുറത്തായിരുന്നു യാത്ര . ആ കടപ്പുറത്തുനിന്ന് കൊട്ടാരത്തിലേക്ക് ഏകദേശം പത്തു മൈൽ ദൂരമുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ താങ്കൾക്ക് ഞങ്ങളിൽ ഒരുവനായി കടലിൽ അദ്ധ്വാനിച്ച് ജീവിക്കാം ....
യാത്രയ്ക്കിടയിൽ അസ്ലമ പറഞ്ഞു .....

അൽഹംദുലില്ലാഹ് എനിക്ക് സന്തോഷം ജീവിതച്ചെലവ് കണ്ടെത്താൻ ഉതകുന്ന ഒരു തൊഴിൽ വേണമെന്നേ ഉള്ളൂ .അത് മത്സ്യബന്ധനമാ ണെങ്കിൽ അങ്ങനെ .അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു തൊഴിൽ , ഏതായാലും രാജാവിനെ മുഖം കാണിക്കട്ടെ എന്നിട്ട് പറയാം .....മുഖൗ ബിസിന്റെ മറുപടി. മരുപ്രദേശവും വിശാലമായ ഈന്തപ്പന തോട്ടങ്ങളും താണ്ടി ഒട്ടകങ്ങൾ മുന്നോട്ടു നീങ്ങി . മുഖൗഖിസ് കൗതുകത്തോടെ താൻ എത്തിയ പുതിയ നാട് കാണുകയായിരുന്നു . ഒരു കണക്കിന് ഞാൻ മഹാ ഭാഗ്യവാനാണ്. ഔദാര്യവാനായനാഥൻ മരണമുഖത്തുനിന്നും എന്നെ രക്ഷിച്ചു . ശേഷം നല്ലവരായ നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു .... മുഖൗഖിസ് പറഞ്ഞു അസ്ലമയും അബൂ ഫാഇസയും പുഞ്ചിരിച്ചു .

അസ്തമയത്തിനു മുൻപ് അവർ കൊട്ടാര വാതിൽക്കലെത്തി ചേർന്നു . ഒരു ഭടൻ വന്ന് കാര്യം അന്വേഷിച്ചു . അയാൾ രാജാവിനെ വിവരമറിയിക്കാൻ പോയി .അല്പം കഴിഞ്ഞ് രാജാവ് അവരെ ക്ഷണിച്ചു .അവർ അസീസ് രാജാവിന്റെ സന്നിധിയിലേക്ക് നടന്നു. അദ്ദേഹം സിംഹാസനത്തിലാണ്. തൂവെള്ള താടിയുള്ള ഒരു വയോധികൻ. അറുപതിൽ കവിഞ്ഞ പ്രായം വരും അദ്ദേഹത്തിന് . ഇരുവശത്തും വെഞ്ചാമരം വീശുന്ന സുന്ദരികൾ .ഭടൻമാർ രാജസദസ്സിൽ മന്ത്രിമാരും കൊട്ടാരം പണ്ഡിതന്മാരും ഒരുവശത്ത് ഇരിക്കുന്നു കൊട്ടാര ഗായകരുടെയും നർത്തകിമാരുടെയും സംഗീതജ്ഞരുടെയും സാന്നിധ്യം കൊണ്ടും സദസ്സ് സമ്പന്നമാണ് . നല്ലവനാണെങ്കിലും ഇദ്ദേഹം ആഡംബര പ്രേമിയാണന്ന് ഒറ്റനോട്ടത്തിൽ തന്നെ മുഖൗഖിസിന് തോന്നി . മുഖൗഖിസിനെ രാജാവിനു മുന്നിൽ ഹാജരാക്കപ്പെട്ടു 

ഇരിക്കൂ...... രാജാവിന്റെ കല്പ്പന. അദ്ദേഹം ഇരുന്നു .എന്താ പേര് ?....രാജാവ് ചോദിച്ചു. മുഖൗഖിസ് ബ്നുഅബ്ദുല്ല .,,, മുഖൗഖിസ് നിങ്ങൽ എ വിട്ടുത്തുകാരനാണ് എങ്ങനെ ഇവിടെയെത്തി ? എല്ലാം വിശദമായി പറയൂ......

മുഖൗഖിസ് മുഴുവൻ സംഭവങ്ങളും പറഞ്ഞു കേൾപ്പിച്ചു .രാജാവും കൊട്ടാര സദസ്യരും അത്യധികം അത്ഭുതത്തോടും അമ്പരപ്പോടും കൂടി ആ കഥ മുഴുവൻ കേട്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവിന് മുഖൗഖി സിനോട് വല്ലാത്ത അനുകമ്പ തോന്നി . ...താങ്കളുടെ ജീവിതം വല്ലാത്ത ഒരു പരീക്ഷണം ആണല്ലോ മുഖൗഖിസ് .അല്ലാഹു അവന്റെ ഇഷ്ട ദാസന്മാരെ പരീക്ഷിക്കും എന്നാണല്ലോ പ്രവാചകർ പഠിപ്പിച്ചിട്ടുള്ളത്. മൂസ പെട്ടിയിലൂടെ ഒഴുകി ഫറോവയുടെ കരങ്ങളിലെത്തി .താങ്കൾ പലകയിലൂടെ ഒഴുകി എന്റെ കൈകളിലും ..... 

മൂസയെ വളർത്തിയ ഫറോവക്ക് ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് താങ്കൾക്കറിയില്ലേ.....? മൂസയുടെ കാരണം കൊണ്ട് തന്നെ ഫറോവയുടെ കഥ കഴിഞ്ഞു .അതുപോലെ താങ്കളുടെ കാരണം കൊണ്ട് നമുക്കും അന്ത്യം സംഭവിക്കുമോ ?... തമാശ പറഞ്ഞതുപോലെ രാജാവ് പൊട്ടിച്ചിരിച്ചു . സദസ്സ്യ രോടെപ്പം മുഖൗഖിസും ചിരിയിൽ പങ്കു ചേർന്നു. '.....നാഥൻ കാക്കട്ടെ രാജാവേ

താങ്കളും ഞാനും സത്യത്തിന്റെ അനുയായികളല്ലേ..... മുഖൗഖിസ്..... രാജാവ് വിളിച്ചു .താങ്കളെ നാം ആദരിക്കുന്നു . ബനൂ ഖുറാസയുടെ അതിഥിയായ് വന്ന താങ്കൾക്ക് എന്തും ആവശ്യപ്പെടാം . എന്റെ കീഴിലുള്ള പണ്ണങ്ങളിൽ ഒന്നിന്റെ ഗവർണർ പദവി സ്വീകരിക്കാം . അല്ലെങ്കിൽ ഈ കൊട്ടാരത്തിൽ നമ്മുടെ മുഖ്യ ഉപദേഷ്ടാവാകാം. അതുമല്ലെങ്കിൽ നമ്മുടെ മന്ത്രി പദം സ്വീകരിക്കാം. താഴ്ന്നപക്ഷം ഒരു ഭടനെങ്കിലും ആകാം .

മുഖൗഖിസിനെ പരീക്ഷയ്ക്ക്ലായിരുന്നു രാജാവിന്റെ മുഖ്യ ലക്ഷ്യം. മുഖൗഖിസ് പുഞ്ചിരിച്ചു. നാഥനെ സ്തുതിച്ചു . എന്നിട്ട് പറഞ്ഞു അങ്ങയുടെ മഹാ മനസ്സിനു നന്ദി . അങ്ങയുടെ വാഗ്ദാനങ്ങളത്രയും നന്ദിയോടെ ഞാൻ തിരസ്കരിക്കുന്നു. ആഡംബരത്തെ ഞാൻ ഇഷ്ടപ്പെടുന്നില്ല പ്രഭോ . പിന്നെന്താണ് താങ്കൾ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?'...... ഗൗരവത്തിലാണ് ചോദ്യം. ....ഞാൻ അങ്ങിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു ചെറിയ ഔദാര്യം . എന്താണത്? ഒരു മഴു. മഴുവോ? .....രാജാവിന് ഉദ്യേഗം . അതെ രാജാവേ ...... കാട്ടിൽപ്പോയി വിറക് വെട്ടി ലളിതമായ ഒരു ജീവിതം നയിക്കാൻ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല .അല്ലാഹു ഔദാര്യവാനല്ലേ.... 

വലിയ വലിയ പദവികൾ ഏറ്റെടുക്കുമ്പോൾ അതനുസരിച്ച് നാഥന്റെ കോടതിയിൽ കണക്കു പറയാമല്ലോ .....മുഖൗഖി സിന്റെ മറുപടി .ആ മറുപടി രാജാവിനെ നന്നേ ഇഷ്ടമായി .മുഖൗഖി സീസിനെയും . മൂന്നുദിവസം നമ്മുടെ ആതിഥേയത്വം സ്വീകരിക്കാൻ വിഷമമുണ്ടോ ? ... ഇല്ല .....എങ്കിൽ താങ്കൾ നമ്മുടെ അതിഥിയാണ് മുഖൗഖിസിന് കൊട്ടാരത്തിൽ താമസസൗകര്യം ചെയ്തുകൊടുത്തു . മൂന്നുദിവസം മുഖൗഖിസ് കൊട്ടാരത്തിൽ താമസിച്ചു 

ഇതിനിടയിൽ രാജാവ് പല തവണ മുഖൗഖിസുമായി കൂടിക്കാഴ്ച നടത്തി .മുഖൗഖിസിന്റെ ബുദ്ധിയിലും സ്വഭാവത്തിലും അസീസ് രാജാവ് ആകൃഷ്ടനായി . മൂന്നാം ദിവസം മുഖൗ ഖിസ് രാജാവിന്റെ മുന്നിൽ എത്തി .രാജാവ് പുഞ്ചിരിച്ചു .....എന്തു പറയുന്നു മുഖൗഖിസ് ? മഴു അല്ലാതെ മറ്റൊന്നും താങ്കൾ ആഗ്രഹിക്കുന്നില്ല അല്ലേ ..... ഇല്ല രാജൻ.... ഉടനെ ഒരു മഴു കൊണ്ടുവരാൻ രാജാവ് കല്പിച്ചു രാജാവിന്റെ ആജ്ഞ കേട്ട ഉടനെ ഒരു ഭടൻ പുതിയൊരു മഴു കൊണ്ടുവന്നു രാജാവിന്റെ മുന്നിൽ വച്ചു. രാജാവ് അത് മുഖൗഖിസിന് നേരേ നീട്ടി . മുഖൗഖിസ് അതു വാങ്ങി.

ഒപ്പം നാഥനെ സ്തുതിക്കുകയും രാജാവിന് നന്ദി പറയുകയും ചെയ്തു പിന്നെ കൊട്ടാരത്തിന് പുറത്തേക്കു നടന്നു . പെട്ടെന്ന് രാജാവ് വിളിച്ചു.. മുഖൗഖിസ് താങ്കൾ സമയം കിട്ടുമ്പോഴൊക്കെ എന്നെ സന്ദർശിക്കണം. വിറക് ശേഖരിച്ച് ഒരു തുക കൈവരുന്നത് വരെ വേണമെങ്കിൽ താങ്കൾക്ക് കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് താമസിക്കുകയും ആവാം .ആ അഭിപ്രായം ശരിയാണെന്ന് മുഖൗഖിസിനും തോന്നാതിരുന്നില്ല .ഏതായാലും മറ്റു സൗകര്യം തരപ്പെടുന്നതുവര കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് താമസിക്കാമെന്ന് മുഖൗഖിസ് സമ്മതിച്ചു. 

ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു മുഖൗഖിസ് . രാവിലെ മഴുവുമായി കാട്ടിലേക്കു പോകും വൈകുന്നേരം വിറകുകെട്ടുകളുമായി കമ്പോളത്തിൽ എത്തും . അത് വിറ്റു കിട്ടുന്ന സംഖ്യയിൽ തന്റെ അന്നത്തെ ആവശ്യം കഴിച്ച് ബാക്കി ദാനം ചെയ്യും .പിന്നെ കൊട്ടാരത്തിന്റെ ഒരു ഭാഗത്തുള്ള ചെറിയ മുറിയിൽ താമസിക്കും . സമയം കിട്ടുമ്പോഴൊക്കെ രാജാവുമായി കൂടിക്കാഴ്ച നടത്തും . അവരുടെ സൗഹൃദം ശക്തിപ്രാപിച്ചു കൊണ്ടിരുന്നു . ഇതിനിടയിൽ ഖുറാസ മുഴുവൻ മുഖൗഖി സിനെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞിരുന്നു . ധർമ്മിഷ്ഠൻ ആയിരുന്ന അദ്ദേഹത്തിന് സംഭവിച്ച ദുര്യോഗം എല്ലാവരിലും വേദനയുളവാക്കി . കാട്ടിൽപ്പോയി വിറകു ശേഖരിക്കുന്നതിൽ നിന്നും പലരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു . 
അദ്ദേഹം പിന്മാറിയില്ല .

വിറക് ശേഖരിക്കും ഒരു വലിയ ഭാഗം ധർമ്മം ചെയ്യും . തളരാത്ത അദ്ദേഹത്തിന്റെ മഹാമനസ്കത സർവ്വരിലും ആശ്ചര്യം വിടർത്തി .അതിലുപരി അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും വർദ്ധിക്കാനും അത് കാരണമായി . ഇതിനിടയിൽ മുഖൗഖി സിന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായി . ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു വീണുകൊണ്ടിരുന്നു . എല്ലാദിവസവും രാജാവു മുഖൗഖിസിനെ വന്നു കാണും . 

ഒരുദിവസം മുഖൗഖിസുമായി സൗഹൃദ സംഭാഷണം നടത്തുമ്പോൾ അസീസ് രാജൻ ചോദിച്ചു... മുഖൗഖിസ് .....താങ്കളിപ്പോൾ ഖുറാസയുടെ അതിഥി അല്ലല്ലോ .ഖുറാസയിലെ ഒരു പൗരൻ ആയില്ലേ ? താങ്കൾ ഇവിടെയെത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു .നാമുമായുള്ള ഈ സൗഹൃദ സംഭാഷണം ഒഴിച്ചാൽ താങ്കൾ തീർത്തും ഏകാന്തതയിൽ ആണല്ലോ .എല്ലായിപ്പോഴും ഉള്ള ഏകാന്തത താങ്കളെ അലോസരപ്പെടുത്തുന്നില്ലേ?. അതോ ഏകാന്തതയെ താൻകൾ ഇഷ്ടപ്പെടുന്നുവോ?'' ..... മുഖൗകിസ് ചിരിച്ചു . 

ഏകാന്തതയിൽ ആണല്ലോ നാഥനെ കൂടുതൽ സ്മരിക്കാൻ കഴിയുക ....ശരിയാണ് മുഖൗഖിസ് ..താങ്കൾ ഉന്നതനാണ് മഹാമനസ്കനും . ഇന്നിപ്പോൾ ഖുറാ സക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് താങ്കൾ . എന്നിരുന്നാലും ഈ ഏകാന്ത ജീവിതം ഒന്ന് നിർത്തിക്കൂടെ ?.... താങ്കൾ പറഞ്ഞു വരുന്നത് ?......രാജാവ് ഒരു നിമിഷം നിശബ്ദനായി പിന്നെ പുഞ്ചിരിയോടെ പറഞ്ഞു...

മറ്റൊന്നുമല്ല ഒരു വിവാഹം ....അതാണ് കാര്യം .അങ്ങയുടെ നല്ല മനസ്സിനു നന്ദി പക്ഷേ ഞാനിപ്പോൾ ഒരു വിവാഹം ഉദ്ദേശിക്കുന്നില്ല രാജൻ ....ഞാനിപ്പോൾ പ്രണയിക്കുന്നത് ഏകാന്തതയെയാണ് റബ്ബുമായി അടുക്കുമ്പോൾ ഏകാന്തത ഒരു വിരസതയായിട്ട് എനിക്ക് അനുഭവപ്പെടാറില്ല ....ശരി താങ്കളുടെ ഇഷ്ടം .നമ്മെ പോലെയാണ് താങ്കളും .... എന്റെ ഭാര്യ മരിച്ചിട്ട് ഇപ്പോൾ പതിറ്റാണ്ട് ഒന്നു കഴിഞ്ഞു .നമുക്ക് ഒരു കുഞ്ഞിനെയും റബ്ബ് തന്നിട്ടില്ല മുഖൗഖിസ് .ആ വേദന എന്നെ വല്ലാതെ അലട്ടുന്നുണ്ട് . കാരണം ഞാനിപ്പോൾ വൃദ്ധൻ ആണല്ലോ നാഥൻ അനുവദിച്ച സമയം തീരാറായി എന്ന് തോന്നുന്നു .എനിക്ക് ശേഷം ഭരണചുമതല ആരെ ഏൽപ്പിക്കും എന്നാണ് എന്റെ ഇപ്പോഴത്തെ വലിയ പ്രയാസം .....

ആവലാതികൾ നാം ഏൽപ്പിക്കൂ രാജൻ അവനാണല്ലോ രാജാധിരാജൻ .....ശരിയാണ് മുഖൗഖിസ് ....ആ സംഭാഷണം അവിടെ അവസാനിച്ചു രാജാവും മുഖൗഖിസുമായുള്ള ഈ സൗഹൃദബന്ധം കൊട്ടാരത്തിലേ ചിലരിൽ അത്യധികം അസൂയയും വിദ്വേഷവും ജനിപ്പിക്കുന്നു ണ്ടായിരുന്നു . കൂട്ടത്തിൽ കൊട്ടാര മന്ത്രി ഇബ്നു നുസൈറും സേനാനായകൻ ഇബ്നു ഫുതൂഹുമുണ്ട് . രാജാവിന്റെ കാലശേഷം സിംഹാസനം സ്വപ്നം കണ്ടു നടക്കുന്നവരാണ് അവർ ' മുഖൗഖിസ് കാരണമായി ആ സ്വപ്നം തകരുമോ എന്ന് അവർ വല്ലാതെ ഭയപ്പെട്ടു .മുഖൗഖിസിനോട് അവർക്ക് അടങ്ങാത്ത അമർഷവും കോപവും ഉണ്ടായി .

തങ്ങളുടെ ഉദ്ധേശ്യം പൂർത്തിയാകണമെങ്കിൽ എങ്ങനെയും രാജാവിൽ നിന്ന് മുഖൗഖിസിനെ അകറ്റണമെന്ന് അവർക്ക് തോന്നി .അതിനുവേണ്ടി അവർ പല തന്ത്രങ്ങളും ആലോചിച്ചു .ഒടുവിൽ അവരത്കണ്ടെത്തി . തന്ത്രത്തിന്റെ വിശദവിവരം മനസിൽ തെളിഞ്ഞപ്പോൾ ഇബ്നു നുസൈർ സ്വയം പൊട്ടിച്ചിരിച്ചു .ഇനിയവൻ അധികം ഞളിയില്ല. രാജാവിന്റെ മനസ്സിൽ മാത്രമല്ല ജനങ്ങളുടെ മനസ്സിലും അവൻ കൊള്ളരുതാത്തവൻ ആവണം .ഇത് വിജയിച്ചാൽ അവന്റെ അന്ത്യം കഴുമരത്തിൽ തന്നെ .തന്റെ മനസ്സിൽ വിരിഞ്ഞ തന്ത്രം നടപ്പിലാക്കാൻ ഉള്ള മാർഗങ്ങൾ മാത്രമായി പിന്നീടവന്റെ ചിന്ത 

പിറ്റേന്ന് പ്രഭാതം കടകമ്പോളങ്ങൾ തുറന്നു .ബനൂഖുറാ സയിലെ ഒരുദിവസം ആരംഭിക്കുകയാണ്. മുഖൗഖിസ് മഴുവുമായി കാട്ടിലേക്ക് പുറപ്പെട്ടു .ഘോരവനമാണ് .സാധാരണ ജന സഞ്ചാരം കുറവാണ് . പലപ്പോഴായി ചില യാത്രാസംഘങ്ങൾ അതുവഴി പോകുന്ന പതിവുണ്ട് . കൂടാതെ വിറക് ശേഖരണാർത്ഥം ചില സ്ത്രീകളും കാട്ടിൽ എത്താറുണ്ട് .മഴു തോളിൽ തൂക്കി മുഖൗഖിസ് മുന്നോട്ടു നടന്നു .പറ്റിയ ഒരു മരം തെരഞ്ഞുകൊണ്ടാണ് നീങ്ങുന്നത് .പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി അയ്യോ.... ആ നിലവിളി കാട്ടിനുള്ളിൽ മുഴങ്ങിക്കേട്ടു .

ങേ...ഒരു നിമിഷം മുഖൗഖിസ് സ്തംഭിച്ചു നിന്നുപോയി . എന്താണ് സംഭവിച്ചത് ? വിറക് ശേഖരിക്കാൻ വന്ന സ്ത്രീ ഏതെങ്കിലും കാട്ടുജീവി ആക്രമിച്ചതാവും. പിന്നെ മുഖൗഖിസ് ഒന്നും ചിന്തിച്ചില്ല .ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. കാട്ടുവള്ളികളും പൊന്തക്കാടുകളും വകഞ്ഞുമാറ്റി മുന്നോട്ട് കുതിച്ചു . മുഖൗഖിസ് ചുറ്റും കണ്ണോടിച്ചു . ദൃഷ്ടിയിൽ ഒന്നും പെട്ടില്ല . തന്റെ തോന്നലായിരിക്കുമെന്ന് മുഖൗഖിസ് സംശയിച്ചു .അൽപനേരം കൂടി മുഖൗഖിസ് ചെവിയോർത്ത് നിന്നു . പെട്ടെന്ന് വീണ്ടും ഒരു ശബ്ദം .അയ്യോ 

ഇത്തവണ ദിശ മനസ്സിലാക്കിയ മുഖൗഖിസ് കുറച്ചുകൂടി മുന്നോട്ടു ചെന്നു. ആ കാഴ്ച കണ്ട്അദ്ദേഹം ഞെട്ടി തെറിച്ചു പോയി പൂർണ്ണ നഗ്നയായ ഒരു സ്ത്രീ കിടക്കുന്നു .പൊന്തപ്പടർപ്പിൽ ബലിഷ്ഠമായ ഒരു മനുഷ്യൻ അവളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു . വള്ളിപ്പടർപ്പുകൾ ഞെരിച്ച് വരുന്ന മുഖൗഖിസിനെ കണ്ടതും അയാൾ പെട്ടെന്ന് ഓടി മറഞ്ഞു .നഗ്നയായ സ്ത്രീയുടെ മുഖത്ത് ഒരു കരിമ്പടം ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ അവൾക്കു ഒന്നും കണാൻ കഴിഞ്ഞില്ല .അക്രമി പിന്നിൽ നിന്ന് കരിമ്പടം കൊണ്ട് മൂടി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു .പിടുത്തം അയഞ്ഞതും ആ സ്ത്രീ ചാടിയെണീറ്റു .പിന്നെ ഭയം വിട്ട് മാറാതെ മുഖത്തുനിന്ന് കരിമ്പടം ഊരിയെറിഞ്ഞു നോക്കുമ്പോൾ മുന്നിൽ കണ്ടത് കയ്യിൽ മഴുവുമായി നിൽക്കുന്ന ഒരു മനുഷ്യനെയാണ് .അയാൾ ശക്തിയായി കിതക്കുന്നുമുണ്ട് .കാട്ടാളാ....... അവൾ ചീറിയടുത്തു എന്നിട്ട് മുഖൗഖിസിന്റെ കഴുത്തിൽ പിടുത്തമിട്ടു .പിന്നെ ശക്തിയായി ഉലച്ചു. 

പെട്ടെന്ന് എവിടെനിന്നോ കുറേപേർ അങ്ങോട്ട് ഓടി വന്നു .അവരും ആ സ്ത്രീയുടെ നിലവിളി കേട്ട് ഓടി എത്തിയതാണ് . അവർ വന്നു നോക്കുമ്പോൾ ആദ്യം തന്നെ കണ്ടത് നഗ്നയായ സ്ത്രീയാണ് . പിന്നീട് അവർക്ക് മുന്നിൽ മഴുവുമായി നിന്ന് കിതക്കുന്ന ആ മനസ്സിനെയും അവർ കണ്ടു .ഇയാൾ ......ഈ കാട്ടാളൻ എന്നെ..... ആ സ്ത്രീ പൊട്ടിക്കരഞ്ഞു . ഓടി വന്നവർ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല .അവർ ഓടി വന്നു മുഖൗഖിസിനെ പിടികൂടി .

ഞെട്ടിത്തരിച്ച മുഖൗഖിസ് എന്താണ് സംഭവിച്ചതെന്നറിയാതെ ആകെ അമ്പരന്നുപോയി .എയ്...... എന്നെ വിടൂ ...നിങ്ങളെന്ത് ഭ്രാന്താണീ കാണിക്കുന്നത് ? ഞാൻ മുഖൗഖിസാണ് .ഇവളെ ആക്രമിച്ചത് ഞാനല്ല . അയാൾ ഓടിമറഞ്ഞിരിക്കുന്നു 'അയാളെ കിട്ടുമോയെന്ന് നോക്കൂ ......പരിഭ്രാന്തിയോടെ മുഖൗഖിസ് വിളിച്ചുപറഞ്ഞു ..പക്ഷേ ഓടി വന്ന ആളുകൾ അത് ശ്രദ്ധിച്ചതേയില്ല. അവർ മുഖൗഖിസിനെ കൂടുതൽ ബലമായി പിടിച്ചു . പിന്നെ കാട്ടുവള്ളി കൊണ്ട് കൈകാലുകൾ ബലമായി പിടിച്ചു ബന്ധിച്ച് ഒരു മരത്തിൽ കെട്ടിയിട്ടു . അതിലൊരാൾ രാാജഭടൻമാരെ വിവരമറിയിക്കാൻ കൊട്ടാരത്തിലേക്കു പോയി. മുഖൗഖിസ് തരിച്ചുനിന്നുപോയി .മനസ്സുരുകി മൗനിയായി റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചു പോയി അദ്ദേഹം .

നാഥാ പരീക്ഷണങ്ങളുടെ കരിമ്പാറകൾ ആണല്ലോ എന്റെ ജീവിതം ...എന്നെ നീ സഹായിക്കണേ..... പെട്ടെന്ന് മുഖൗഖിസിന്റെ ചിന്തയെ തട്ടിയുണർത്തി കൊണ്ട് കുതിര കുളമ്പടി ശബ്ദം കേട്ടുതുടങ്ങി......

കൊട്ടാരത്തിൽനിന്ന് ഭടന്മാരുടെ വരവാണ് പടയാളികൾ ഒന്നും ചോദിക്കാതെ നേരെ കുതിരപ്പുറത്തുനിന്നിറങ്ങി. മുഖൗഖിസിനെ ബന്ദിയാക്കിയ നിലയിൽ തന്നെ കുതിരപ്പുറത്തേക്ക് വലിച്ചിട്ടു .അതിവേഗം കുതിരകളെയും പായിച്ച് അവർ കൊട്ടാരത്തിലേക്ക് കുതിച്ചു .ഈ സമയം കൊട്ടാരത്തിലിരുന്ന് മന്ത്രി ഇബ്നു നുസൈർ ഊറി ച്ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം സേനാനായകൻ ഇതിനു ഫുതൂഹും. നുസൈർ രാജസന്നിധിയിലെത്തി .

 രാജൻ അങ്ങയുടെ മേൽ നാഥന്റെ രക്ഷയുണ്ടാവട്ടെ..... എന്താണ് മന്ത്രി വിശേഷം? ഇന്ന് കാര്യമായ ഒരു വിശേഷമുണ്ട് രാജൻ..... എന്താണെന്ന് പറയു മന്ത്രി,,,, നമ്മുടെ രാജ്യത്ത് ഒരു സ്ത്രീ പീഡനം നടന്നിരിക്കുന്നു ..... എന്ത്? അതെ രാജൻ സത്യമാണ് ഞാൻ പറഞ്ഞത് . വിവരമറിഞ്ഞ് നമ്മുടെ ഭടന്മാർ അങ്ങോട്ട് കുതിച്ചിട്ടുണ്ട് ..... എവിടെയാണ് സംഭവം നടന്നത് ?'....ഉദ്യേഗം വിട്ടുമാറാതെ രാജാവ് ചോദിച്ചു. വനാതിർത്തിയിലാണ് രാജൻ ....ആരാണെന്ന് തിരിച്ചറിഞ്ഞുവോ? ഇല്ല രാജൻ ആരായാലും അവനു മാപ്പ് കൊടുക്കരുത് പ്രഭോ . അത്തരം ഒരു കുറ്റവാളിക്ക് കഴുമരം തന്നെ നൽകണം . തീർച്ചയായും ....രാജാവ് ഇതു പറഞ്ഞപ്പോൾ ഇബ്നു നുസൈർ നെ ഊറി യൂറി ചിരിച്ചു . 

താൻ ആശിച്ച രീതിയിൽ തന്നെ കാര്യങ്ങൾ നടന്നിരിക്കുന്നു. അപ്പോഴാണ് കൊട്ടാരമുറ്റത്ത് കുതിരക്കുളമ്പടി കേട്ടത് .ദേ .... ഭടന്മാർ വന്നു പ്രഭോ .... കാലങ്ങൾക്കു ശേഷം നമ്മുടെ രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള ആദ്യത്തെ അക്രമസംഭവം ആണല്ലോ ഇത് അല്ലേ മന്ത്രി ?... അതെ രാജൻ ഏതായാലും നമുക്ക് പ്രതിയെ ഒന്നു കാണാം.... ശരി എങ്കിൽ വരൂ മന്ത്രി ..... മന്ത്രിക്കൊപ്പം രാജാവും പുറത്തേക്കു ചെന്നു . പുറത്ത് ഭടന്മാരുടെ കുതിരകൾ നിരന്നു നിൽക്കുന്നു. അവയിൽ ഒന്നിന്റെ പുറത്ത് കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ ഒരു മനുഷ്യൻ കമിഴ്ന്നു കിടക്കുന്നത് കാരണം രാജാവിന് അയാളുടെ മുഖം വ്യക്തമായില്ല . ഹും! ആ ധിക്കാരിയെ പിടിച്ച് താഴെയിടൂ നാം കാണട്ടെ ആ മുഖം .... കോപത്താൽ രാജാവ് അലറി .ഒരു ഭടൻ മുഖൗഖി സിനെ വലിച്ചു താഴെയിട്ടു. കൊട്ടാരമുറ്റത്തെ പരന്ന തറയിൽ അയാൾ തല തല്ലി വീണു. 

രാജാവ് ആ വ്യക്തിയെ സൂക്ഷിച്ചുനോക്കി .ആ മുഖം കണ്ട രാജാവ് ഞെട്ടിവിറച്ചുപോയി .മന്ത്രീ ....ഗദ്ഗദമടക്കാനാവാതെ രാജാവ് വിളിച്ചുപോയി. അടിയൻ ...ഞെട്ടിയ മുഖഭാവത്തോടെ മന്ത്രി രാജാവിന്റെ മുന്നിലേക്ക് നീങ്ങി നിന്നു .മന്ത്രീ.. നമുക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല .നമ്മുടെ ഉറ്റമിത്രമായ മുഖൗഖിസ് ഇത് ചെയ്യില്ല മന്ത്രി.... അദ്ദേഹത്തെ എനിക്ക് നന്നായറിയാം . വീണ്ടുമൊരിക്കൽ കൂടി മുഖൗഖിസിലേക്ക് നോക്കാൻ അസീസ് രാജന് കഴിഞ്ഞില്ല .

അദ്ദേഹം വല്ലാതെ വിയർത്തു പോയി .മനോവേദന അടക്കാനാവാതെ അദ്ദേഹം മുഖം തിരിച്ചു. മുഖൗഖിസ് തറയിൽ കി്ടന്ന് ഞരങ്ങി . ആകെ ടുകളഴിച്ച്അയാളെ ജയിലിലടയ്ക്കൂ.... മന്ത്രിയോട് രാജാവ് കൽപ്പിച്ചു .സ്ത്രീയെയും സാക്ഷികളെയും ചെറിയ നിലയിൽ ചോദ്യംചെയ്ത് വിട്ടയക്കൂ പിന്നെ മൂന്നു ദിവസം കഴിഞ്ഞു വരാൻ പറയൂ ... അതും പറഞ്ഞ് രാജാവ് ധൃതിയിൽ അകത്തേക്ക് നടന്നു. 

മന്ത്രി സ്ത്രീകളെയും സാക്ഷികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. രാജാവ് സിംഹാസനത്തിൽ ചെന്നിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് വല്ലാതെ വേദനിക്കുകയാ യിരുന്നു . വെൺചാമരത്തിന്റെ തണുത്ത കാറ്റ് അടിച്ചിട്ടും അസീസ് രാജൻ വിയർക്കുന്നുണ്ടായിരുന്നു. നാഥാ.. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. അദ്ദേഹത്തെ നീ വീണ്ടും പരീക്ഷിക്കുകയാണോ?.. ചിന്തിച്ചിട്ട് രാജാവിന് ഒന്നും മനസ്സിലായില്ല .അല്പം കഴിഞ്ഞപ്പോൾ മന്ത്രി ഇബ്നു നുസൈർ പ്രത്യക്ഷപ്പെട്ടു. എൻതായി മന്ത്രി ?ഉദ്യേഗത്തോടെ രാജാവ് തിരക്കി

മന്ത്രി ഒരു നിമിഷം നിശബ്ദനായി. അദ്ദേഹത്തിന്റെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നു. മന്ത്രി പറയൂ ..മുഖൗഖിസി നെ പറ്റി കേട്ടത് സത്യമാണോ ? .... ക്ഷമിക്കണം പ്രഭോ ചോദ്യം ചെയ്യലിൽ മുഖൗഖിസ് കുറ്റക്കാരനാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. എനിക്ക് തീരെ വിശ്വസിക്കാൻ കഴിയുന്നില്ല രാജൻ... മന്ത്രി നമുക്ക് ഇനിയും വിശ്വാസമാവുന്നില്ല... എനിക്കുമതെ രാജൻ.. പക്ഷേ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു .സ്ത്രീയും സാക്ഷികളും ആളെ വ്യക്തമായി കണ്ടിരിക്കുന്നു. കയ്യോടെ പിടി കൂടിയതാണ് എന്നാണ് പറയുന്നത്.... 

മന്ത്രി ഗദ്ഗദമടക്കി. രാജാവ് അസ്വസ്ഥനായി സിംഹാസനത്തിൽ നിന്ന് തന്റെ മുറിയിലേക്ക് നടന്നു .അത് കണ്ടപ്പോൾ ഇബ്നു നുസൈറിന് സർവ്വസ്വവും മറന്ന് ഒന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നി.വിജയ ഭാവത്തോടെ അയാൾ തിരികെ തന്റെ മുറിയിലേക്ക് നടന്നു. സംഭവം അധികം താമസിയാതെ ബനൂഖുറാ സ മുഴുവൻ അറിഞ്ഞു.മുഖൗഖിസ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അവർക്കറിയാമായിരുന്നു. അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കൊന്നും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല .ഇതിലെന്തോ ചതിയുണ്ടെന്ന്ചിലർ അടക്കം പറഞ്ഞു .ആ പകലും എരിഞ്ഞടങ്ങി. 

നേരം സന്ധ്യയായി. രാജാവ് അന്ന് പുറത്തേക്കിറങ്ങിയതേ ഇല്ല .അദ്ദേഹം തീർത്തും അസ്വസ്ഥനായിരുന്നു.മുഖൗഖിസിനെ കാണണമെ ന്ന് അദ്ദേഹത്തിന് അദമ്യമായ ആഗ്രഹം തോന്നി .പക്ഷേ എങ്ങനെ മുഖൗഖിസിന്റ മുഖത്ത് നോക്കും? കഴിയുന്നില്ല .പക്ഷേ കാണാതിരിക്കാനും കഴിയുന്നില്ല .അദ്ദേഹത്തെ കണ്ടേതീരൂ ... രാജാവ് എഴുന്നേറ്റ് ജയിൽ ലക്ഷ്യമാക്കി നടന്നു. 

ജയിലിനു മുന്നിൽ എത്തിയപ്പോൾ മുഖൗഖിസ് പ്രാർത്ഥനയിലായിരുന്നു. രാജാവ് തിരികെ നടന്നു. രാത്രിയുടെ രണ്ടാം യാമം രാജാവ് വീണ്ടും ജയിലിൽ ലക്ഷ്യമാക്കി നടന്നു. ജയിൽ പരിസരത്ത് എത്തിയപ്പോൾ അദ്ദേഹം അറിയാതെ നിന്നുപോയി. മുഖൗഖിസ് പ്രാർത്ഥിക്കുകയാണ്. സുജൂദിൽ കിടന്നാണ് പ്രാർത്ഥന .ആ പ്രാർത്ഥന രാജാവിന് നന്നായി കേൾക്കാം. . അതിക്രമം കാണിക്കുന്നവനോട് പോലും കരുണ കാണിക്കുന്ന ഔദാര്യ വാനായ നാഥ..... നിനക്കെങ്ങനെ നിന്റെ മിത്രങ്ങളെ നിരാശപ്പെടുത്താനാകും? കരുണയുടെ നിറകുടം നീയല്ലോ നാഥാ .... 

പ്രപഞ്ച സൃഷ്ടികളഖിലവും നിന്റെ കരുണ വലയത്തിലാണ്.. ഓരോ കുരുന്നിലും ഓരോ പൂവിലും നിന്റെ കരുണയുടെ അംശമുണ്ട്. കുട്ടികളിലും വൃദ്ധരിലും നിന്റെ കൃപാ കടാക്ഷ മുണ്ട് .ഈ മുഖൗഖി സിന്റയും അനുഭവം ഭിന്നമല്ല ...അല്ലയോ കരുണാമയനായ രക്ഷിതാവേ... | ഈ മുഖൗഖിസിനെ നീ നിരാശരാക്കല്ലേ..'' അ സത്യത്തെ അടിച്ചമർത്തി സത്യത്തെ എന്നും നിലനിർത്തണേ നാഥാ.... ഞാൻ നിരപരാധിയാണ് എന്നകാര്യം നിനക്കറിയാമല്ലോ . ഞാനിപ്പോൾ തുറുങ്കിലടക്കപ്പെട്ടി രിക്കുന്നു .നിന്റെ സഹായം കൊണ്ടല്ലാതെ ഇവിടെ നിന്ന് മോചനമില്ല .. 

അടക്കാനാവാത്ത വേദനയോടെ പ്രാർത്ഥനയിൽ ലയിച്ചിരിക്കുകയാണ് മുഖൗഖിസ് .അസീസ് രാജൻ ജയിലിനു മുന്നിൽ എത്തി.അഴികളിൽ പിടിച്ച് അകത്തേക്ക് നോക്കി. പിന്നെ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു. മുഖൗഖിസിബ്നു അബ്ദുല്ല ......മുഖൗഖിസ് സുജൂദിൽ നിന്നുയർന്നു. രാജാവിനെ കണ്ടപ്പോൾ കണ്ണുതുടച്ച് അദ്ദേഹം എഴുന്നേറ്റു .വേദനയിലും മുഖൗഖിസ് പുഞ്ചിരിക്കാൻ ശ്രമിച്ചു. രാജൻ .... ആ ശബ്ദം അൽപ്പം പതറിയ പോലെ തോന്നിച്ചു .രാജാവിന് അൽപനേരം ശബ്ദിക്കാനായില്ല .ക്ഷമിക്കൂ മുഖൗഖിസ്... നാഥനിൽ സകലതും സമർപ്പിക്കൂ... താങ്കൾ നിരപരാധിയാണെന്ന് എനിക്കറിയാം. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് മുഖൗഖിസ് ?.... 

അൽപനേരത്തെ മൗനത്തിനു ശേഷം മുഖൗഖിസ് സംഭവിച്ചതെല്ലാം പറഞ്ഞു. രാജാവ് എല്ലാം ശ്രദ്ധാപൂർവ്വം കേട്ടു നിന്നു .എന്നിട്ട് ആരാഞ്ഞു. ബനൂഖുറാ സയിൽ താങ്കൾക്ക് സുഹൃത്തുക്കൾ ആണല്ലോ കൂടുതലുള്ളത്. താങ്കൾക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ?... എനിക്ക് എല്ലാവരും മിത്രങ്ങളാണ് പ്രഭോ.... ശത്രുക്കളായി എനിക്കാരുമില്ല ....പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്? ആ സ്ത്രീക്കും സാക്ഷികൾക്കും പിഴച്ച് പോയതാണോ?..... അവർ നിരപരാധികളാണ് .അവർ കണ്ട കാര്യങ്ങളാണ് അവർ പറഞ്ഞത്. 

മുഖൗഖിസ് പറഞ്ഞു. സാരമില്ല '...താങ്കൾ സർവ്വസ്വവും നാഥനിൽ അർപ്പിക്കുക അവൻ താങ്കളെ കൈവിടില്ല ഈ പ്രശ്നത്തിൽ അന്ത്യവിധി മൂന്നാം ദിവസമാണ് പ്രഖ്യാപിക്കുക .ലഭ്യമായ തെളിവുകൾ കൊണ്ട് വിധിക്കാനല്ലേ എനിക്ക് കഴിയൂ ... യഥാർത്ഥ വശം അറിയുന്നവൻ അല്ലാഹുവാണ് . രാജാവിന്റെ സ്വരത്തിൽ നിസ്സഹായതയുടെ സ്പർശം ഉണ്ടായിരുന്നു. മുഖൗമിസ് നിർവികാരനായി ചിരിച്ചതേയുള്ളൂ എന്നാൽ ഞാൻ മടങ്ങുകയാണ് ..രാജാവ് തിരികെ നടന്നു .മുഖൗഖിസ് വീണ്ടും പ്രാർത്ഥനയിൽ മുഴുകി 

കൊട്ടാര സദസ്സ് നിറഞ്ഞ് കവിഞ്ഞു.അസീസ് രാജാവ് ഉപവിഷ്ടനായി. സദസ്സിൽ പണ്ഡിതൻമാരും മന്ത്രിമാരും കൊട്ടാര വിദൂഷകരുമുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട മുഖൗഖിസിനെതിരെയുള്ള വിധിയറിയാൻ ഖുറാ സയിലെ ഒട്ടുമിക്ക ജനങ്ങളും അവിടെ സന്നിഹി തരായിട്ടുണ്ട്.മുഖൗഖിസി റെ പ്രതിക്കൂട്ടിൽ ഹാജരാക്കപ്പെട്ടു.കൂടാതെ ആ സ്ത്രീയും സാക്ഷികളുമുണ്'ട്. വിചാരണ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് വിശദമായി പറയൂ...' സ്ത്രീയെ നോക്കി അസീസ് രാജാവ് കൽപ്പിച്ചു. പെട്ടെന്ന് ആ സ്ത്രീ പൊട്ടിക്കരഞ്ഞു ' പിന്നെ തേങ്ങലടക്കി അവൾ പറഞ്ഞ് തുടങ്ങി..... 

വിറക് ശേഖരിക്കാനാണ് ഞാൻ കാട്ടിൽ പോയത് പ്രഭോ ഒരുവള്ളിപ്പടർപ്പിനരികിലെത്തിയപ്പോൾ പെട്ടെന്ന് എന്റെ .പിന്നിലൂടെ ഒരു കരിമ്പടം മുഖത്ത് വന്ന് വീണു. ഞാൻ ഞെട്ടിത്തെറിച്ചു പോയി. പിന്നെ പെട്ടെന്നായിരുന്നു ബലാൽക്കാര ശ്രമം. എന്റെ വസ്ത്രങ്ങൾ അയാൾ പറിച്ചെടുത്തു.ശത്തി സംഭരിച്ച് കുതറിയ ഞാൻ പ്രതിയെ iകൈയോടെ പിടികൂടി.ശേഷം എന്റെ മുഖത്തെ ആ കരിമ്പടം നീക്കി നോക്കുമ്പോൾ ഇദ്ധേഹം കിതച്ച് കൊണ്ട് നൽകുന്നത് ഞാൻ കണ്ടു... 

ആരാണ് നിങ്ങൾക്ക് സാക്ഷി?... ഇവർ രണ്ട് പേരാണ് രാജാവേ .... എന്താന്ന് നിങ്ങൾ കണ്ടത്? വിവരിക്കു.... രാ ജാവ് സാക്ഷികളോടായി പറഞ്ഞു. അവരും സംഭവം പറഞ്ഞു.പ്രഭോ... ഞങ്ങളും കാട്ടിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീയുടെ നിലവിളി കേട്ടത്.ഞങ്ങൾ ഓടിച്ചെന്ന് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു'..... ശരി' ഇനി പറയൂ മുഖൗഖിസ് .....എന്താണ് സംഭവിച്ചത്? മുഖൗസിസും സംഭവങ്ങൾ വിവരിച്ചു. 


രണ്ട് ഭടന്മാർ അവരെയും കൂട്ടി മുഖൗഖിസിന്റെ ജയിലിനു മുന്നിൽ എത്തി. കാലടി ശബ്ദം കേട്ട് മുഖൗഖസ് തലയുയർത്തി .അസ്ലമയേയും ഫാഇസയേയും മുഖൗഖിസ് പെട്ടെന്ന് തിരിച്ചറിഞ്ഞു .തന്റെ രണ്ടാം ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയവർ. മുഖൗഖിസ് കൃതജ്ഞതയോടെ അവരെ നോക്കി .

എന്നാൽ ഫാഇസയുടേയും അസ്ലമയുടെയും മുഖത്ത് വിഷാദം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.അവർ വേദനയോടെ പുഞ്ചിരിക്കാൻ ഒരു വ്യഥാ ശ്രമം നടത്തി . അവരുടെ ഇടയിൽ അൽപ്പനേരം നിശബ്ദത പരന്നു . എന്നെക്കാണാൻ ആയിരിക്കും അല്ലേ..... നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് മുഖൗഖിസ് ചോദിച്ചു. അതെ താങ്കളുടെ  മുഖമൊന്ന് കാരണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി . താങ്കളുടെ ഈ അവസ്ഥ അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം .ഒരു രണ്ടാം ജന്മമെന്നോണം താങ്കളെ നാഥൻ ഞങ്ങളുടെ കരങ്ങളിൽ എത്തിച്ചത് ഇങ്ങനെയൊരു അന്ത്യം  സമ്മാനിക്കാനാ യിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല .കാരണം  അവന്റെ ഓരോ പ്രവർത്തനത്തിനും ലക്ഷ്യമില്ലാതില്ലല്ലോ. ഞങ്ങളുടെയെന്നല്ല ബനൂഖുറാസയുടെ ഓരോ പൗരന്റെയും  മനസ്സാക്ഷി ക്കുള്ളിൽ താങ്കൾ നിരപരാധിയും പുണ്യപുരുഷനുമാണ്.ഈ കടുത്ത പരീക്ഷണമൊന്നും താങ്കളെ വേദനിപ്പിക്കില്ലെ ന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 

താങ്കളെ ഞങ്ങളുടെ കയ്യിൽ കിട്ടിയത് ഒരു ഭാഗ്യമാണെന്ന് ഞങ്ങളും കരുതുന്നു . പക്ഷേ ഇപ്പോൾ ബനൂഖുറാ സ മുഴുവനും അങ്ങയെ ഓർത്ത് വേദനിക്കുകയാണ് ..... മുഖൗഖിസിന്റ നയനങ്ങൾ നനവാർന്നു .അദ്ദേഹം അവരെ സമാധാനിപ്പിച്ചു. സഹോദരന്മാരെ ഈ ലോകം പരീക്ഷണത്തിന്റെ തീച്ചൂളയാണ്. അതിലെ സമ്പത്തും പ്രതാപവും സന്തോഷവും വേദനയും എല്ലാം പരീക്ഷണങ്ങൾ തന്നെ. ജീവിതത്തിൽ സന്തോഷമോ സന്താപമോ ഇല്ലാത്തവരായി ആരു മില്ല .പക്ഷേ  ആളുകൾ ക്ഷേമത്തിൽ നാഥനെ പുകഴ്ത്തുകയും ക്ഷാമത്തിൽ അവനെ നിന്ദിക്കുകയും ചെയ്യുന്നു. അത് തീർത്തും നന്ദി കേടാണ് .ജനനവും മരണവും രാവുകളും പകലുകളും എല്ലാം പരീക്ഷണമാണ് . മനുഷ്യൻ മണ്ണിനാൽ സൃഷ്ടിക്കപ്പെട്ടവൻ. അവൻ തീർത്തും ബലഹീനൻ .ഒന്നിനും സ്വയം കഴിവില്ലാത്തവൻ. 

അഹങ്കാരവും നന്ദികേടും അവനു ഭൂഷണമല്ല .സന്താപത്തിലും സന്തോഷത്തിലും ദുഖത്തിലും സുഖത്തിലും നാഥനെ സ്മരിക്കുന്നവരാണ്  സൃഷ്ടികളിൽ ഉന്നതൻ. ഈന്തപ്പന വൃക്ഷം പോലെയാണ് അവൻ. വേനലിലും മഴയെത്തും അത് പുഷ്പിക്കുന്നു .ഫലം തരുന്നു. വേനലോ  മഴയോ  അതിന് പ്രതികൂലമാകാറില്ല. ഇവ രണ്ടിനേയും അത് തരണം ചെയ്യുന്നു. മനുഷ്യന്മാരും ജീവിതം ആയിരുന്നെ ങ്കിൽ '..... ഹൊ! അവൻ  മാലാഖമാരെക്കാൾ ഉത്തമനാകുമായിരുന്നു. അജയ്യനായ നാഥന്റെ അനുഗ്രഹത്തിനും പ്രതാപത്തിനും തുല്യമാകുന്ന വിധം  അവന് നന്ദി ചെയ്യാൻ സാധിക്കുകയില്ല ,മറിച്ച് തന്റെ നന്ദികേടിന് മാപ്പിരക്കലാണ്  മനുഷ്യന് ഉത്തമം ..... മുഖൗഖിസ് പറഞ്ഞുനിർത്തി .

അസ്ലമയും  അബൂ ഫാഇസയും ഒരു ഉപദേശ പ്രസംഗം പോലെ ആ വാഗ്ധോരണി ശ്രദ്ധിച്ചുകേട്ടു .നാഥനിൽ അത്രയും വിശ്വസിക്കുന്ന  ഒരാൾക്ക് മാത്രമേ ഈ യൊരവസ്ഥയിലും  ഇങ്ങനെ ചിന്തിക്കാനാവൂ എന്നവർക്കറിയാം .ഈ വിശ്വാസം അവരുടെ വിഷാദത്തെ ഒട്ടൊക്കെ അകറ്റി .നിങ്ങൾ  എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.... അവസാനമായി മുഖൗഖിസ് പറഞ്ഞു  അസ്ലമയും അബൂ ഫാഇസയും യാത്ര പറഞ്ഞു പിരിഞ്ഞു . രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു  .മുഖൗഖിസിനെ  തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം എത്തി.

വളരെ വേദനയോടെയാണ് ഖുറാ സയിലെ ജനങ്ങൾ അന്ന് ഉണർന്നത് .ഖുറാസയുടെ തെരുവുകളിൽ അന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. നഗരങ്ങളിൽ ജനത്തിരക്ക് നന്നേ കുറഞ്ഞിരുന്നു. ഖുറാസ മുഴുവൻ അന്ന് ദുഃഖത്തിലായിരുന്നു. ജനങ്ങൾ കൊട്ടാരം ലക്ഷ്യമാക്കി യാത്രയായി. അസീസ് രാജൻ അന്ന് ഉറങ്ങിയതേയില്ല . അദ്ദേഹം ആ രാത്രി പൂർണമായും ആരാധനയിലായിരുന്നു. ശേഷം മുഖൗഖി സിന് വേണ്ടി പ്രാർത്ഥിച്ചു. 

നേരം വെളുത്തിട്ടും അദ്ദേഹത്തിന് തന്റെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല .ഇത്രയും വേദനയുണ്ടാക്കിയ ഒരു പ്രഭാതം ഇന്നോളം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഘോര യുദ്ധങ്ങളെയും ക്ഷാമങ്ങളെയും ദുരിതങ്ങളേയും എല്ലാം തികഞ്ഞ മനസ്സാന്നിധ്യത്തോടെ നേരിട്ട അദ്ദേഹത്തിനെ ആത്മ മിത്രത്തിന്റെ തന്റെ വിധിന്യായം കൊണ്ടുണ്ടായ ദുര്യോഗം ആകെ തളർത്തി. അദ്ദേഹം എഴുന്നേറ്റു. പ്രഭാത കർമ്മങ്ങൾ ഒരുവിധം നിർവഹിച്ചു.പിന്നെ മുഖൗമിസിന്റെ ജയിലിനു മുന്നിലെത്തി .അദ്ദേഹം അപ്പോഴും ആരാധനയി ലാണ് .രാജാവ് പ്രതീക്ഷയോടെ നിന്നു. പുറത്ത് പാദചലനം കേട്ട് പ്രാർത്ഥന നിർത്തി നോക്കിയ മുഖൗഖിസ് രാജാവിനെ കണ്ടു. മുഖൗഖിസ് ചിരിച്ചു . രാജാവ് ചിരിക്കാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല .രണ്ടുപേർക്കും അൽപനേരം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല . 

ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാണ് തോന്നുന്നു അല്ലേ.... മുഖൗഖിസിന്റെ ചോദ്യം.അപ്പോഴും രാജാവിന് ശബ്ദിക്കാൻ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ നയനങ്ങൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഈ ദു:ഖം അതികഠിനമാണ് മുഖൗഖിസ്.എത്ര നിയന്ത്രിച്ചിട്ടും എനിക്ക് താങ്ങാൻ കഴിയുന്നില്ല.കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്താണെന്നറിയുമോ? താങ്കൾക്കു മുമ്പേ എനിക്ക് നാഥൻ അനുവദിക്കപ്പെട്ട സമയം തീർന്നിരുന്നുവെങ്കിൽ എന്നാണ്. പക്ഷേ ഞാൻ തോറ്റു. താങ്കളുടെ തിരോധാനം കാണാൻ വിധിക്കപ്പെട്ടവനാണ് ഞാൻ...... 

രാജാവിന്റെ ശബ്ദം നേർത്തു.കവിളുകൾ കണ്ണുനീർ ചാലുകളായി.നര മീണ താടി കണ്ണുനീരിനാൽ വെട്ടിത്തിളങ്ങി. കാലുകൾ പതറുന്നത് പോലെ തോന്നി. വീഴാതിരിക്കാൻ രാജാവ് ജയിലഴികളിൽ മുറുകെ പിടിച്ചു. ഏയ്.. രാജൻ.... താങ്കൾ തീരെ അക്ഷമനാണല്ലോ.. ക്ഷമിക്കൂ. ജനനവും മരണവും സ്വാഭാവിക സംഭവം മാത്രമല്ല പിന്നെ അത് ഏത് വിധത്തിൽ വേണമെന്ന് തീരുമാനിക്കുന്നത് നാഥനാണ്. അതിൽ സന്തോഷിക്കുകയല്ലാതെ എന്തിന് വേദനിക്കണം.?..... രാജാവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു മുഖൗസിസ്.അസീസ് രാജൻ വേദന കടിച്ചമർത്താൻ ശ്രമിച്ചു. നമുക്ക് പിരിയാം മുഖൗഖിസ്....വിധിയുണ്ടെങ്കിൽ പരലോകത്ത് വെച്ച് നാഥന്റെ കോടതയിൽ കണ്ടു മുട്ടാം..... 

വിറക്കുന്ന അധരങ്ങളിൽ നിന്ന് അടർന്നു വീണ വാക്കുകൾ.ആ നാല് കണ്ണുകൾ പരസ്പരം ഇടഞ്ഞു.അവ നിറഞ്ഞൊഴുകി. അങ്ങയുടെ മേൽ സർവ്വരക്ഷയും ഉണ്ടാവട്ടെ.... അവസാന വാചകം. വിറക്കുന്ന പാദങ്ങളോടെ രാജാവ് തിരിഞ്ഞു നടന്നു. അപ്പോൾ കൊട്ടാരത്തിന്റെ ഇടനാഴിയിലുടെ രണ്ട് പേർ നടന്നു വരികയായിരുന്നു മന്ത്രി ഇബ്നു ന്യസൈറും സേനാനായകൻ ഇബ്നു ഫുതൂഹും. പൊട്ടിച്ചിരിച്ചുകൊണ്ടാണവരുടെ വരവ്. ഇടനാഴിയുടെ അങ്ങേയറ്റത്ത് നിന്നുയർന്ന പൊട്ടിച്ചിരിയുടെ ശബ്ദം കേട്ട് രാജാവ് തലയുയർത്തി നോക്കി. അദ്ധേഹം അത്ഭുതപ്പെട്ടു.ബനൂഖുറാസ മുഴുവനും മുഖൗഖിസിനെ ഓർത്ത് ദു:ഖിക്കുമ്പോൾ മന്ത്രിയും സേനാനായകന്യം ചിരിക്കുകയോ? എന്നാൽ പെട്ടെന്ന് രാജാവിനെ കണ്ടപ്പോൾ മന്ത്രിയും സേനാനായകനും ഞെട്ടിത്തെറിച്ച് പോയി. 

അത് ശ്രദ്ധിക്കാതെ രാജാവ് അവരെയും കടന്ന് മുന്നോട്ട് നടന്നു. ' അദ്ധേഹത്തിന്റെ മനസ്സ് കലുഷമായിരുന്നു അവരെന്തിനാണ് ചിരിച്ചത്?'... ഈ സമയത്ത് അങ്ങനെ ചിരിച്ചതിന്റെ കാരണം എത്ര ചിന്തിച്ചിട്ടും രാജാവിന് പിടി കിട്ടിയില്ല. ഈ സമയം മന്ത്രിയും സേനാനായകനും മുഖൗഖിസിന്റെ ജയിലിന് മുന്നിലെത്തി.അതുവഴി കടന്ന് പോകുമ്പോൾ അവർ വെറുതെ മുഖൗഖിസിനെ ഒന്ന് നോക്കി. അദ്ധേഹത്തിന്റെ മുഖത്തെ സന്തോഷവും ഭയമില്ലാത്ത അവസ്ഥയും അവരെ വല്ലാതെ ആശ്ചര്യപ്പെടുത്തി. അൽപ്പം കഴിഞ്ഞപ്പോൾ രണ്ട് ഭടൻമാർ അങ്ങോട്ട് വന്നു. അവരുടെ കൈയിൽ പുതുവസ്ത്രമുണ്ടായിരുന്നു ജയിൽ വാതിൽ തുറക്കപ്പെട്ടു.മുഖൗഖിസ് പുറത്തേക്കിറങ്ങി. അദ്ധേഹത്തെ ദേഹശുദ്ധി വരുത്താൻ അനുവദിച്ചു.

എന്നിട്ട് വെള്ള നിറത്തിലുള്ള പുതു വസ്ത്രം ധരിപ്പിച്ചു. പിന്നെ കഴുമരം സ്ഥിതി ചെയ്യുന്ന വിശാലമായ മൈതാനത്തിലേക്ക് കൊണ്ടുപോയി. വിശാലമായ ആ മൈതാനം ജനനിബിഢമായിരുന്നു.പുണ്യപുരുഷനായ മുഖൗഖിസിനെ അവസാനമായൊന്ന് കാണാർ എത്തിയതാണ് അവരൊക്കെയും. അൽപ്പം കഴിഞ്ഞപ്പോൾ അസീസ് രാജനും അവിടെയെത്തി. അവസാനമായി എന്താഗ്രഹമാണ് നിങ്ങൾക്കുള്ളത് ?..... രാജാവിന്റെ ചോദ്യം .എനിക്ക് രണ്ട് റക്അത്ത് നിസ്ക്കരിക്കണം..... 

പതർച്ചയില്ലാതെ മുഖൗഖി സിന്റെ മറുപടി.ഭടൻമാർ നിസ്ക്കാരത്തിന് വേണ്ടി സൗകര്യങ്ങൾ ചെയ്ത് കൊടുത്തു. മുഖൗഖിസ് നാഥനിൽ ലയിച്ചു.തുടർന്ന് സുദീർഘമായ പ്രാർത്ഥനാ വാക്യങ്ങൾ. സർവ്വലോക സംരക്ഷകാ....ഞാൻ പാപം ചെയ്തിട്ടില്ല. പക്ഷേ ശിക്ഷിക്കപ്പെട്ടു. നിന്റെ സൃഷ്ടികളുടെ അന്ത്യം എങ്ങനെയെന്ന് വിധിക്കുന്നത് നീയാണ്. ഞാനിപ്പോൾ പൂർണ്ണ സംതൃപ്തനാണ്. എന്തിന് നീയെനിക്ക് ഈ അന്ത്യം വിധിച്ചുവെന്നോ തൂക്കിലേറ്റാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നോ ഞാൻ ചോദിക്കുന്നില്ല. മറിച്ച് എന്റെ നന്ദികേടിനെക്കുറിച്ചോ ർത്ത് ഞാൻ ദു:ഖിക്കുന്നു. എന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം കാംക്ഷിക്കാനില്ല .കാരണം അത് തീർത്തും അന്യൂനമല്ലല്ലാ ...നാഥാ.. യാചിക്കുകയാണ് ഞാൻ. നിന്റെ സമക്ഷത്തിലേക്ക് വരുന്ന എനിക്ക് പ്രതീക്ഷിക്കാൻ നിന്റെ ഔദാര്യമല്ലാതെ മറ്റൊന്നുമില്ല.

ഇവിടെ ഞാനിതാ ശിക്ഷിക്കപ്പെടാൻ പോകുന്നു. ഒന്നുകിൽ നിനക്കെന്നെ രക്ഷിക്കാം. അല്ലെങ്കിൽ നിഗ്രഹിക്കാം. രണ്ടായാലും എന്റെ ശിരസ്സ് നന്റെ തിരുമുറ്റത്താണ് .എന്നെ പൂർണ്ണമായും ഞാനിതാ നിന്നിലേേക്ക് എൽപ്പിക്കുന്നു. നിന്റെ വിധി എന്തായാലും ഞാൻ പുർണ്ണ സംതൃപ്തനാണ്. എന്നെ സ്വീകരിക്കൂ നാഥാ.... ഒടുവിൽ ഉയർത്തിയ കൈ പിൻവലിച്ച് കണ്ണു തുടച്ച് മുഖൗഖിസ് എഴുന്നേറ്റു.മൈതാനം പൂർണ്ണ നിശബ്ദം.

നൂറു കണക്കിന് കണ്ണകൾ അദ്ധേഹത്തിലാണ്.ഉദ്യോഗത്തോടെ ഈ രംഗം വീക്ഷിക്കുന്നവരിൽ മുഖൗഖിസിനെതിരെ സാക്ഷി പറഞ്ഞ രണ്ട് പേരും ആ സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ മുഖങ്ങൾ വല്ലാതെ വലിഞ്ഞ് മുറുകിയിരുന്നു.മുഖൗഖിസ് സന്തോഷത്തോടെ കഴുമരത്തിന് ചുവട്ടിലെത്തി.മുഖം നിർവികാരം. വേദനയുടെയോ പരിഭവത്തിന്റേയോ ലാഞ്ചനപോലുമില്ലാത്ത പുഞ്ചിരി തൂകുന്ന വദനം.

തൂക്കുകയർ അദ്ധേഹത്തിന്റെ കഴുത്തിൽ വീണു. ഒരു നിമിഷം എങ്ങും നിശബ്ദം. ഓരോ ഹൃദയത്തിന്റെയും സ്പന്ദനങ്ങൾ വ്യക്തമായി കേൾക്കാം. ആ രംഗം കാണാനാവാതെ ചിലർ കണ്ണുകൾ ഇറുകെയടച്ചു.അവസാനമായി മുഖൗഖിസിന്റെയും രാജാവിന്റെയും കണ്ണുകൾ കോർത്തു.ആ കണ്ണുകളിൽ നോക്കാനാവാതെ അസീസ് രാജൻ മുഖം കുനിച്ചു.കുരുക്ക് വലിക്കാനുള്ള അവസാന കൽപ്പനക്ക് വേണ്ടി മന്ത്രി രാജാവിനെ നോക്കി. രാജാവ് മുഖമുയർത്തി .പൊടുന്നനെ ആ നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് ഒരു കുതിരക്കുളമ്പടി ശബ്ദം. ഒരു നിമിഷം ....,"രാജൻ "...... ഒരു പുരുഷശബ്ദം .എല്ലാവരുടെയും ശ്രദ്ധ ആ ശബ്ദത്തിലേക്കായി. സർവരും നടുങ്ങിത്തിരിഞ്ഞ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. 

ഒരു കുതിര മൈതാനത്തിന്റെ അങ്ങേയറ്റത്തെ നിന്ന് പാഞ്ഞുവരുന്നു. കരുത്തനായ ഒരു യുവാവ് അതിൻമേലിരിക്കുന്നുണ്ട് . ജനങ്ങൾ വഴിമാറിക്കൊടുത്തു. സർവരും ശ്വാസമടക്കിപ്പിടിച്ച് അയാളുടെ വരവ് നോക്കി നിന്നുപോയി .രാജാവിന്റെ മുമ്പിൽ എത്തിയപ്പോൾ ആ കുതിര നിന്നു .അതിൽ നിന്നിറങ്ങിയ ആളെ തിരിച്ചറിഞ്ഞ അഞ്ച് ഹൃദയങ്ങൾ ഭയന്ന് വിറച്ചു പോയി .മന്ത്രിയും സേനാനായകനും ആ സ്ത്രീയും സാക്ഷികളുമായിരുന്നു ആ ഹൃദയങ്ങളുടെ ഉടമകൾ .ഈ നുസൈറിന്റെ ശ്വാസം നിലച്ച പോലെയായി. സേനാനായകന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല .നിമിഷങ്ങൾക്കുള്ളിൽ അവർ വിളറി വെളുത്തു. എന്താണ് ഇവന്റെ ലക്ഷ്യം ?.... 

ഉൾക്കിടിലത്തോടെ അവർ ചിന്തിച്ചു .ഈ സമയം കുതിരപ്പുറത്ത് നിന്നിറങ്ങിയ ചെറുപ്പക്കാരൻ അസീസ് രാജന്റെ കാൽക്കലേക്ക് വീണു ... "ക്ഷമിക്കണം അസീസ് രാജൻ.. ക്ഷമിക്കണം :...ഒരു പൊട്ടിക്കരച്ചിലോടെ അയാൾ പറഞ്ഞു . അസീസ് രാജാവ് ' അയാളെ പിടിച്ചുയർത്തി. അയാൾ വീണ്ടും അത്യുച്ചത്തിൽ വിലപിച്ചു. ഏയ് ....ആരാണു നീ?.... ഞാൻ.... ഞാൻ ..ഞാൻ പാപിയാണ് രാജൻ... ആ തൂക്കുകയറിന്നവകാശി ഞാനാണ് രാജൻ ... ആ കയർ എന്റ കഴുത്തിലേയ്ക്കിട്ടാലും... ജനങ്ങൾ ആകാംക്ഷയോടെ ആ രംഗം വീക്ഷിച്ചു കൊണ്ടിരുന്നു .എയ്.... യു വാവേ....താങ്കൾ എന്താണ് പറയുന്നത് ?നമുക്കൊന്നും മനസ്സിലാകുന്നില്ല തെളിച്ചു പറയൂ ....

ആ യുവാവ് ഗദ്ഗദമടക്കാൻ പാടുപെട്ടു .ആയിരം കണ്ണുകൾ അയാളിലേക്ക് . സേനാനായകനും മന്ത്രിയും കൂടുതൽ നടുങ്ങി. ശരീരം വിയർത്തു കുളിച്ചു. ആ സമയം അങ്ങ് ഭൂമിയിൽ താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു പോയി . വളരെ ആസൂത്രിതമായി ചെയ്തിരുന്ന തന്ത്രം ഇതാ പൊളിയാൻ പോകുന്നു .ഞെട്ടലോടെ അവരോർത്തു ഈ സമയം യുവാവ് പറയുകയായിരുന്നു.. 

അല്ലയോ പ്രിയ രാജൻ... മുഖൗഖിസ് എന്ന ഈ മനുഷ്യൻ നിരപരാധിയാണ് രാജൻ. ഈ സ്ത്രീയെ വ്യഭിചരിച്ചത് ഞാനാണ് രാജൻ ....സർവ്വരും നടുങ്ങി. രാജാവിന്റെ മുഖം വിടർന്നു .പറയൂ .... പറയൂ....ബാക്കി കൂടി പറയൂ യുവാവേ. എന്താണെങ്കിലും വ്യക്തമായി പറയൂ...'' രാജാവേ ഞാൻ ദരിദ്ര കുടുംബത്തിൽപ്പെട്ട ഒരംഗമാണ് .എന്റെ മാതാവ് വളരെ വാർദ്ധക്യം ചെന്ന സ്ത്രീയാണ്. മാത്രമല്ല അവർ രോഗിണിയുമാണ് .ഒരു മഹാ രോഗം വർഷങ്ങളായി അവരെ തളർത്തിയിട്ടുണ്ട് .വളരെ അകലെ ഒരു ഭിഷഗ്വരൻ ഉണ്ടത്രെ .അയാളുടെ ചികിത്സ കൊണ്ട് ഈ അസുഖം ഭേദമാവുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ അത്രയും തുക ഉണ്ടാക്കാൻ ഞാൻ അശക്തനായിരുന്നു . 

എന്റെ ഉമ്മ എന്റെ ജീവനാണ്. പക്ഷേ മത്സ്യബന്ധനമാണ് എന്റെ തൊഴിൽ .ഇതുകൊണ്ട് എന്റെ പ്രിയ മാതാവിന്റെ ചികിത്സാ ചെലവിന്റെ ധനം എങ്ങനെ സംഭരിക്കുമെന്നോർത്ത് വിഷമിക്കുമ്പോഴാണ്... ഒരു രാത്രി ...എന്റെ കൊച്ചു കുടിലിന്റെ മുന്നിൽ കതിരക്കുളമ്പടി ശബ്ദം കേട്ടത്. ഞാൻ ചെന്ന് നോക്കുമ്പോൾ രണ്ടു ഭടന്മാരാണ് .ഞാൻ അത്ഭുതപ്പെട്ടുപോയി. എന്താണ് വരവിന്റെ ലക്ഷ്യം ....ഞാൻ ചോദിച്ചു ഞതൊക്കെ പറയാം. താങ്കൾ ഞങ്ങൾക്കൊപ്പം വരൂ....എന്താണ് എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ കാര്യമെന്തെന്ന് പറയു....

'എനിക്ക് ജിജ്ഞാസയേറി. അവർ പറഞ്ഞു .കാര്യമൊക്കെ പിന്നെ പറയാം താങ്കൾ ഞങ്ങളോടൊപ്പം വരിക.... ഇല്ല കാര്യമെന്തെന്നു പറയാതെ ഞാൻ വരില്ല .... ഞാൻ ശക്തിയുക്തം എതിർത്തു. എന്റെ മാതാവ് ഈ കുടിലിൽ തനിച്ചാണ്... അവർക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ.... ഇവിടെ മറ്റാരുമില്ല ഞാൻ പറഞ്ഞു .എയ് യുവാവേ ....താങ്കളെ കൂട്ടിക്കൊണ്ട് ചെല്ലാൻ കല്പനയുണ്ട് ....ആരുടെ ? ഞാൻ ചോദിച്ചു മന്ത്രി ഇബ്നു നുസൈറ്ന്റെ കൽപ്പന '....യുവാവ് ഇത്രയും പറഞ്ഞപ്പോൾ ഒരു നടുക്കം തീഗോളം പോലെ ഇബ്നു നുസൈറിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ഭയന്നുവിറച്ച് നിൽക്കുകയാണയാൾ 

രാജാവ് ഇബ്നു നുസൈറിനെ രൂക്ഷമായി ഒന്ന് നോക്കി .ആ നോട്ടം താങ്ങാനാവാതെ ഇബ്നു നുസൈർ മുഖം കുനിച്ചു. യുവാവ് തുടർന്നു... മന്ത്രിയാണെന്ന് കേട്ടപ്പോൾ  ഞാൻ ഒന്നറച്ചു 'ഈ അസമയത്ത് എന്തായിരിക്കും മന്ത്രിയുടെ ലക്ഷ്യം ?ഞാനങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ  വീണ്ടും ഭടന്മാരുടെ ശബ്ദമുയർന്നു .ഞങ്ങൾക്ക് തിരക്കുണ്ട്.താങ്കൾക്ക്  ഈ രാത്രി തന്നെ  തിരിച്ചെത്താം .മന്ത്രിക്ക് എന്തോ പ്രത്യേക കാര്യം പറയാനുണ്ട് .ഞാൻ പിന്നെ ചിന്തിച്ചു നിന്നില്ല .തിരികെ കുടിലിൽ കയറി .പിന്നെ വൃദ്ധയായ മാതാവിനോട് അനുവാദം വാങ്ങി തിരിച്ചിറങ്ങി . ഭടന്മാർ എന്നെ കുതിരപ്പുറത്ത് കയറ്റി .അവ ഞങ്ങളേയും കൊണ്ട് പാഞ്ഞു പോയി. രാത്രി  ആയതിനാൽ  വഴി  ഏതെന്ന് അറിയാൻ  കഴിഞ്ഞില്ല.കുറേ ദൂരം പിന്നിട്ട ശേഷം ഒരു വീടിനു മുന്നിൽ കുതിരകൾ നിന്നു .ഞാനും ഇറങ്ങി. അവരെന്നെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിനുള്ളിൽ മന്ത്രി യുണ്ടായിരുന്നു.കൂടെ സേനാനായകൻ ഇബ്നു ഫുതൂഹും. ഇബ്നു ഫുതൂഹിന്റെ പേർ കൂടി കേട്ടതോടെ ജനങ്ങൾ ഒരിക്കൽ കൂടി ഞെട്ടി...

എന്നെ അവർ സ്വീകരിച്ചു ഇരിക്കാൻ പറഞ്ഞു .ഞാനിരുന്നു..ഞങ്ങളുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു. മന്ത്രിയാണ് ആദ്യം പറഞ്ഞു തുടങ്ങിയത് താങ്കളുടെ മാതാവിന് എങ്ങനെയുണ്ട് ?അദ്ധേഹം ക്ഷേമാന്വേഷണം നടത്തി. ആദ്യ ചോദ്യത്തിൽ നിന്ന് തന്നെ എന്നെക്കുറിച്ച് പൂർണ്ണമായി മന്ത്രിക്കറിയാമെന്ന് എനിക്ക് മനസ്സിലായി. താങ്കളുടെ മാതാവിന്റെ ചികിൽസാ ചെലവ് ഞാൻ തരാം വേണമെങ്കിൽ അതിലേറെ. പക്ഷേ എനിക്ക് വേണ്ടി വളരെ രഹസ്യമായി നിങ്ങളൊരു കാര്യം ചെയ്യണം....

 മാതാവിന്റെ ചികിത്സാ ചിലവെന്ന് കേട്ടപ്പോൾ എനിക്കാകാംക്ഷയായി. ഞാനെന്തിനും തയ്യാറായിരുന്നു. യഥാർത്ഥത്തിൽ എന്റെ അവസ്ഥ മുതലെടുക്കുകയായിരുന്നു അവരെന്ന് പിന്നീടെനിക്ക് മനസിലായി. ഞാൻ എന്തും ചെയ്യാം മന്ത്രി..' ഞാൻ പറഞ്ഞു. അദ്ധേ ഹത്തിന്റെ മുഖം പ്രസന്നമായി. പൂർണ്ണ മനസ്സോടെയാണോ താങ്കൾ പറയുന്നത്.?... അതെ.. മാതാവിനോട് അതിരറ്റ് സ്നേഹമുള്ള ഞാൻ പറഞ്ഞു. പക്ഷേ കേൾക്കുമ്പോൾ താങ്കൾ ഞെട്ടരുത്. ഒരൽപ്പം കടന്ന കൈയാണ്. പക്ഷേ ആരും അറിയില്ല...

എന്റെ ഉള്ള്പിടച്ചു. എനിക്ക് കൂടുതൽ ആകാംക്ഷയായി. പറയൂ മന്ത്രീ ... താങ്കളൊരു സ്ത്രീയെ വ്യഭിചരിക്കണം. അത് കേട്ട് ഞാൻ ഞെട്ടിത്തരിച്ച് പോയി.എയ്... മന്ത്രീ... എന്താണ് താങ്കൾ പറയുന്നത്? എനിക്കതിനു കഴിയില്ല. ഈ പ്രവൃത്തി വളരെ നീചമല്ലേ.... ഞാൻ പൊട്ടിത്തെറിച്ചു. 

എന്നാൽ മന്ത്രിയുടെ മുഖത്ത് നിസ്സംഗഭാവം. ഏയ് യുവാവേi... താങ്കൾ ഭയപ്പെടേണ്ട. മന്തി ചിരിച്ചു.. പെട്ടെന്ന് അദ്ധേഹം പേര് ചൊല്ലി ആരെയോ വിളിച്ചു. ഞാൻ നോക്കുമ്പോൾ സുന്ദരിയായ ഒരു സ്ത്രീ അങ്ങോട്ട് വന്നു.അത്ഭുതം വിട്ട് മാറാതെ ഞാൻ അവളെയും മന്ത്രിയെയും മാറി മാറി നോക്കി. ഈ സ്ത്രീയെ താങ്കൾ കണ്ടോ.ഇവളൊരു വേശ്യയാണ്. ഇവളെയാണ് താങ്കൾ വ്യഭിചരിക്കേണ്ടത്. ഞാൻ വീണ്ടും പൊട്ടിത്തെറിച്ചു.മന്തീ.... എന്നെ പോകാൻ അനുവദിക്കൂ. ഈ വൻ അപരാധം ചെയ്യാൻ ഞാനില്ല..: 


ഏയ് യുവാവേ താങ്കളുടെ മാതാവിനെ താങ്കൾ വിസ്മരിക്കുകയാണോ? അവരുടെ രോഗം താങ്കൾ മറന്നു പോവുകയാണോ? ഞാൻ പെട്ടെന്ന് നിശബ്ദനായി. അപ്പോൾ മന്ത്രി ഒരു വലിയ കിഴി എന്റെ മുന്നിൽ തുറന്ന് വെച്ചു. ഞാന ത്ഭുതപ്പെട്ടു .അതിൽ നിറയെ സ്വർണ്ണനാണയങ്ങൾ. ഞാനിന്നു വരെ ഇത്രയധികം നാണയങ്ങൾ ഒന്നിച്ചു കണ്ടിരുന്നില്ല. എന്റെ കണ്ണ് മഞ്ഞളിച്ചു പോയി. മനസ്സ് നിറഞ്ഞു.മന്ത്രി ചിരിച്ചു. എന്ത് പറയുന്നു യുവാവേ? :..ഞാൻ പെട്ടെന്ന് വിയർത്തു. എനിക്കൊന്നും ശബ്ദിക്കാൻ കഴിഞ്ഞില്ല.

കൺമുന്നിൽ സ്വർണ്ണനാണയങ്ങൾ... അതിലുപരി മാതാവിന്റെ ദൈന്യമാർന്ന മുഖം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എനിക്ക് ആ സ്വർണനാണയങ്ങൾ ഒരു വലിയ ആശ്വാസമായി തോന്നി. എങ്കിലും ഞാനൊന്നും ശബ്ദിച്ചില്ല .എന്റെ മൗനം സമ്മതമായി മന്ത്രി കരുതി. എന്റെ മനസ്സ് അപ്പോൾ കലുഷിതമായിരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഒരു ഭാഗത്ത് എന്റെ പ്രിയ മാതാവിന്റെ മുഖം. ചെറ്റക്കുടിൽ . ദാരിദ്രം. മറുഭാഗത്ത് പൊന്നിന്റെ തിളക്കം .സുന്ദരിയുടെ മാദകസ്മിതം. എല്ലാത്തിലുമുപരി കൊടും പാപം .ഏതു തിരഞ്ഞെടുക്കണം?... 

എനിക്കറിയില്ലായിരുന്നു. എന്റെ മനസ്സിന്റെ ത്രാസിൽ ഞാൻ തൂക്കിനോക്കി. മാതാവിന്റെ മുഖം കൂടുതൽ പരിഗണന അർഹിക്കുന്നതായി എനിക്ക് തോന്നി .എന്നാൽ അപ്പോഴും ഞാൻ നിശബ്ദനായിരുന്നു. വിയർപ്പ് തുടച്ച് ഭയചകിതനായി ഞാൻ മന്ത്രിയേയും സേനാ നായകനെയും നോക്കി. അവർ ചിരിക്കുന്നു... ഇനി താങ്കൾ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം ... കൊട്ടാരത്തിൽ ഇപ്പോ ഴൊരു പുതിയ ആളുണ്ട്. പേര് മുഖൗഖിസ് . അയാൾ ഏതോ നാട്ടിൽ നിന്ന് എങ്ങനെയോ കടലിലൂടെ ഇവിടെ എത്തിപ്പെട്ടതാണ്.... എനിക്ക് പെട്ടെന്ന് മുഖൗഖിസിനെ ഓർമ്മ വന്നു .

കാരണം അദ്ദേഹത്തെക്കുറിച്ച് പലരിൽ നിന്നായി ഞാൻ കേട്ടിരുന്നു . ഞാൻ വീണ്ടും ചെവി കൂർപ്പിച്ചു. അയാളിപ്പോൾരാജാവിന്റെ ഉറ്റമിത്രമാണ് . രാജാവിനി പ്പോൾ ഞങ്ങളെ വേണ്ട. അദ്ദേഹത്തിന് പ്രിയം ഇന്നലെ വന്ന ആ വര ത്തനെയാണ് .അയാൾ ഞങ്ങൾക്ക് ഒരു വിലങ്ങുതടിയാണ്.... രാജാവാണെങ്കിൽ വാർദ്ധക്യ ദശയിലാണ്. അദ്ദേഹത്തിന് അനന്തരാവകാശികളും ഇല്ല .അദ്ദേഹത്തിന്റെ കാലശേഷം മുഖൗഖിസിനെ രാജാവാ ക്കുുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നു. അതുകൊണ്ട് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യണം .രാജാവിന്റെ മനസ്സിലെന്നല്ല ഖുറാ സയിലും അദ്ദേഹം വെറുക്കപ്പെടണം. അതിനുള്ള തന്ത്രമണിത്. അയാളില്ലാതായാൽ മന്ത്രി തന്നെ രാജാവ് .ഞാൻ രാജാവായാൽ അതിൽ നിനക്കു കൂടി കാര്യം ഉണ്ടാകും ..... 

ഞാൻ ഒരിക്കൽക്കൂടി ഞെട്ടി. കേട്ടിടത്തോളം മഹാമനസ്കനും പുണ്യപുരുഷനുമായ ആ മനുഷ്യനെ വഞ്ചിക്കാനോ?... എന്റെ മനസ്സിങ്ങനെ മന്ത്രിച്ചു. എങ്കിലും ഞാൻ നിശ്ശബ്ദം എല്ലാം കേട്ടിരുന്നു .മന്ത്രി തുടർന്നു ...മുഖൗഖിസ് എന്നും വിറകു വെട്ടാൻ കാട്ടിൽ പോവാറുണ്ട്. അദ്ദേഹം വനാതിർത്തിയിൽ കടക്കുമ്പോൾ താങ്കൾ ഇവളെ ആക്രമിക്കും പോലെ അഭിനയിക്കുക. ഇവൾ താങ്കളോട് സഹകരിക്കും . ആക്രമിക്കും മുമ്പ് ഈ കരിമ്പടം അവളുടെ തലയിൽ ഇടുക. ശബ്ദം കേട്ട് മുഖൗഖിസ് പാഞ്ഞെത്തും .ബാക്കി കാര്യങ്ങൾ ഞങ്ങൾ ഏറ്റു. താങ്കൾ ഇത്രയും ചെയ്താൽ മതി .ആരും അറിയുമെന്ന് ഭയപ്പെടേണ്ട. ഞങ്ങൾ മന്ത്രിയും സേനാനായകനു മല്ലേ ....അധികാര ദുർവിനിയോഗം...! 

ഞാനോർത്തു. പറഞ്ഞുനിർത്തിയ ശേഷം വീണ്ടും അവരെന്നെ നോക്കി .എനിക്കപ്പോഴും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ഞാൻ കൂടുതൽ വിയർത്തു.മനസ്സ് മാത്രമല്ല ശരീരവും വിറക്കുന്നുണ്ട് . എന്താ ഇത്രയായിട്ടും താങ്കൾ ഒന്നും മിണ്ടാത്തത്?... ഗൗരവത്തിൽ സേനാനായകൻ ചോദിച്ചു. ഞാൻ അദ്ദേഹത്തെ നോക്കി .തയ്യാറല്ലേ താങ്കൾ?. മന്ത്രിയും ഗൗരവത്തിലായി. ഞാൻ യാന്ത്രികമായി തലയനക്കി .അവർ സ്വർണ്ണക്കിഴി എന്റെ കയ്യിൽ തന്നു .വിറക്കുന്ന കരങ്ങളോടെ ഞാനത് വാങ്ങി .എന്നാൽ പൊയ്ക്കോളൂ.''... 

കിഴിയുമായി പുറത്തേക്കിറങ്ങുമ്പോൾ എന്റെ കാൽ പാദങ്ങൾ വിറച്ചു .കുതിരപ്പുറത്ത് തന്നെ അവരെന്നെ തിരികെ വീട്ടിലെത്തിച്ചു.ആ രാത്രി ഞാനുറങ്ങിയില്ല .പിറ്റേ ദിവസം തന്നെ ഞാൻ പുറപ്പെട്ടു .മന്ത്രി പറഞ്ഞതുപോലെ ചെയ്തു .ഒടുവിൽ മുഖൗഖിസ് പിടിക്കപ്പെട്ടു. എന്റെ ദൗത്യം വിജയിച്ചു. എന്നാൽ എന്റെ മനസ്സമാധാനം പൂർണമായും നഷ്ടമായി. അന്നു രാത്രി ഞാൻ ഉറങ്ങാൻ കിടന്നു .വളരെ താമസിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വീണു. അപ്പോൾ ഞാനൊരു സ്വപ്നം കണ്ടു. ഭീകരമായൊരു സ്വപ്നം. ഞാൻ ഞെട്ടിവിറച്ചുപോയി 

ഭീകരരൂപം പൂണ്ട രണ്ടുപേർ എന്നെ വലിച്ചിഴച്ചു കൊണ്ടു പോകുന്നു. ഒരു വലിയ അഗ്നികുണ്ഡത്തിലേക്ക് അവരെന്നെ വലിച്ചെറിയാൻ കൊണ്ടുപോവുകയാണ്. മൈലുകൾക്കിപ്പുറം തന്നെ അതിന്റെ അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു. മജ്ജയും മാംസവും വെന്തുരുകുന്നതു പോലെ ഞാൻ അലറിക്കരഞ്ഞു. എന്തിനാണെന്നെ കൊണ്ടുപോകുന്നത് ?... ഞാനവരോട് ചോദിച്ചു. അല്ലാഹുവിന്റെ ദാസനെ നീ വഞ്ചിച്ചു. അതിനുള്ള ശിക്ഷയാണിത്. ഭീകരരൂപികൾ എന്നോട് പറഞ്ഞു .ഞാൻ ഞെട്ടിയുണർന്നു. വിയർത്തു കുളിച്ചിരുന്നു. അപ്പോൾ ഞാൻ. ശരീര മാകെ വിറച്ചു .പിന്നീട് എനിക്ക് ഉറക്കം വന്നില്ല .

അതിനുശേഷമുള്ള ഓരോ രാത്രിയും എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ഞാൻ കുടിലിൽ നിന്നും പുറത്തിറങ്ങാതെയായി. എനിക്കെന്തുപറ്റിയെന്ന് മാതാവ് പലപ്പോഴും ചോദിച്ചു. ഞാൻ പല തും പറഞ്ഞ് ഒഴിത്ത് മാറി.ഭക്ഷണപാനീയങ്ങൾ പോലും ഞാൻ വെറുത്തു. മാതാവിനെ ചികിത്സിക്കണമെന്ന് കരുതി പലപ്പോഴും ആ സ്വർണക്കിഴിക്കരികിൽ ഞാൻ എത്തി .പക്ഷെ ആ സ്വർണനാണയങ്ങൾ കാണുമ്പോഴൊക്കെ ആ സ്വപ്നത്തെ കുറിച്ചോർത്ത് ഞാൻ ഭയന്നു വിറച്ചു .എന്റെ മനസ്സ് വല്ലാതെ പശ്ചാത്തപിച്ചു. എനിക്ക് നേരിട്ട് കൊട്ടാരത്തിൽ വന്നു കുറ്റം ഏറ്റു പറയണമെന്ന് തോന്നി. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല .കൊട്ടാരത്തിലെത്തി ശിക്ഷയേറ്റു വാങ്ങി കഴിയുമ്പോൾ എന്റെ മാതാവ് തനിച്ചാകുമെന്ന് ഞാൻ ഭയന്നു .കൊണ്ടാണ് ഞാനിതുവരെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടിയത്. എന്നാൽ ഇന്നലെ രാത്രി.... ഞാൻ മാതാവിന്റെ അടുത്തിരിക്കുകയായിരുന്നു .അവർ ഉറങ്ങിയപ്പോൾ ഞാൻ അവിടുന്ന് എഴുന്നേറ്റു. എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. പക്ഷേ ഉറങ്ങാൻ ഭയന്നു. എന്നാൽ ഇടയ്ക്കെപ്പോഴോ ഞാൻ ഉറങ്ങി .വീണ്ടും ഒരു ഭീകര സ്വപ്നത്തിലേക്ക് വഴുതി വീഴുകയായിരുന്നു ഞാൻ.

ഖബർ കുഴിച്ചു എന്നെ ജീവനോടെ കുഴിച്ചിടുന്ന തായാണ് ഞാൻ അന്ന് കണ്ടത് .ഭയന്ന് വിറച്ച് ഞാനുണർന്നു .അപ്പോൾ ഞാനൊരു ഞെരക്കം കേട്ടു .അത് എന്റെ മാതാവിൽ നിന്നായിരുന്നു. ഞാൻ ഭയം വിട്ടുമാറാതെ ഓടി അവർക്കരികിൽ എത്തി. അവർ കിടന്നുരുളുന്നു 'പക്ഷേ ഉറക്കത്തിൽ നിന്നും ഉണർന്നിട്ടില്ല. വീണ്ടും ദയന്നു .കരഞ്ഞുകൊണ്ട് ഉമ്മയെ വിളിച്ചു .അല്പം കഴിഞ്ഞ് എന്റെ മാതാവ് ഉണർന്നു .അവർ നന്നായി കിതക്കുന്നുണ്ടായിരുന്നു. വെള്ളം നൽകാൻ അവർ ആംഗ്യം കാട്ടി .ഞാൻ വെള്ളമെടുത്തു കൊടുത്തു. ആർത്തിയോടെ അവരത് കഴിച്ചു.

എന്റെ മാതാവേ നിങ്ങൾക്കെന്തുപറ്റി?.. വേദനയോടെ ഞാൻ ചോദിച്ചു എന്റെ മടിയിൽ കിടന്ന് അവൾ എന്നെ തുറിച്ചു നോക്കി .ഞാൻ അമ്പരന്നുപോയി. ഇതുവരെ കണ്ടിട്ടില്ലാത്ത പോലെയായിരുന്നു അപ്പോഴത്തെ അവരുടെ ആ നോട്ടം .നീ ഏതോ വലിയ പാപം ചെയ്തിരിക്കുന്നു. എന്താണ് ചെയ്തത് എന്ന് എന്നോട് പറയു മോ
നേ..... 
ഉമ്മ ഇത് പറഞ്ഞപ്പോൾ ഞാനൊന്നു പരുങ്ങി. 

പിന്നെ സംഭവങ്ങളൊക്കെ പറഞ്ഞു .അതു കേട്ട് എന്റെ മാതാവ് പൊട്ടിക്കരഞ്ഞു കരച്ചിലിനിടയിൽ അവർ ശ്വാസം മേലോട്ട് വലിക്കുന്നുണ്ടായിരുന്നു. ആ രംഗം എന്നെ തളർത്തി രാജാവേ.... ഞാൻ പൊട്ടിക്കരഞ്ഞു ' എന്റെ പൊന്നു മാതാവേ.. എന്നോട് ക്ഷമിക്കുക.... അവർ അത് ശ്രദ്ധിക്കാതെ വീണ്ടും കരഞ്ഞു. അവരുടെ ശബ്ദം തീരെ താണിരുന്നു. 

ഒടുവിൽ താഴ്ന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു. എന്റെ പൊന്നുമകനേ, എനിക്ക് നാഥൻ നിശ്ചയിക്കപ്പെട്ട സമയം തീർന്നു. നിന്റെ കാര്യത്തിൽ ഞാൻ പൂർണ്ണ സംതൃപ്തയാക ണമെങ്കിൽ നീ ചെയ്ത മഹാ അപരാധത്തിന് പ്രായശ്ചിത്തം ചെയ്യണം. തൂക്കുമരം കിട്ടിയാലും ആ മനുഷ്യനോട് നീ മാപ്പു പറയണം .എന്നാലേ നിന്റെ മാതാവിന് പൂർണ തൃപ്തിയാകൂ ....അവരുടെ ശബ്ദം നേർത്തു നേർത്ത് ഇല്ലാതായി. ഒടുവിൽ അവരുടെ തല ഒരു വശത്തേക്ക് ചെരിഞ്ഞു. ഞാനവരെ കുലുക്കി വിളിച്ചു നോക്കി. എന്നാൽ എന്റെ പൊന്നു മാതാവ് എന്നെ വിട്ട് എന്നന്നേക്കുമായി യാത്രയായിരുന്നു .ഞാൻ ശക്തിയായി വിലപിച്ചു 

അപ്പോഴേക്കും പ്രഭാതമായിരുന്നു .ദുഃഖം കടിച്ചമർത്തി എന്റെ മാതാവിനെ ഞാൻ മറമാടി. അതുകൊണ്ടാണ് രാജൻ ഞാനിത്രയും താമസിച്ചു പോയത്. എന്റെ പൊന്നു മാതാവ് എനിക്ക് നഷ്ടമായി രാജൻ .എനിക്കിനി ആ തൂക്കു കയർ തരൂ.... ഒരു പൊട്ടിക്കരച്ചിലോടെ ആ യുവാവ് ഇരു കൈകൾ കൊണ്ട് തല പൊത്തിപ്പിടിച്ച് തറയിലേക്ക് ഇരുന്നു. അസീസ് രാജൻ നാഥനെ സ്തുതിച്ചു . അപ്പോഴേക്കും ജനങ്ങളിൽനിന്ന് നെടുവീർപ്പുകൾ ഉയർന്നു. സർവരും ജിജ്ഞാസയട്ക്കി രാജാവിന്റെ അടുത്ത നടപടിക്കായി കാത്തിരുന്നു .

അസീസ് രാജൻ അവാച്യമായ ആനന്ദത്തോടെ മുഖൗഖി സിനെ നോക്കി വിളിച്ചു. യാ ബ്നു ഖുറാസാ.... ഖുറാസയുടെ പുത്രാ.... താങ്കൾ മോചിതനായി രിക്കുന്നു .... അടങ്ങാത്ത സന്തോഷത്തോടെ രാജാവ് കഴുമരത്തിൽ നിന്നിറങ്ങി വന്ന മുഖൗഖി സിനെ ആലിംഗനം ചെയ്തു .ആനന്ദ പൂർണ്ണവും ആഹ്ളാദ ഭരിതവുമായ നിമിഷങ്ങൾ. കണ്ടുനിന്നവരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു പോയി. സർവരും നാഥനെ സ്തുതിച്ചു അല്പം കഴിഞ്ഞ് രാജാവ് വർദ്ധിച്ച കോപത്തോടെ വിളിച്ചു. മന്ത്രി ...... വിറക്കുന്ന പാദങ്ങളോടെ ഇബ്നു നുസൈർ രാജാവിന്റെ മുന്നിൽ എത്തി .

സേനാനായകാ ..... താങ്കളുംവരിക .സേനാനായകനും വിറയലോടെ രാജാവിന്റെ മുന്നിൽ എത്തി .രാജാവിന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അദ്ദേഹം അവരെ രൂക്ഷമായി നോക്കി. ആ നോട്ടം താങ്ങാനാവാതെ മന്ത്രിയും സേനാനായകനും മുഖം താഴ്ത്തി നിന്നു .ഹും!അക്രമികൾ ധിക്കാരികൾ ..അധികാര ദുർവിനിയോഗം ചെയ്തവർ രാജ്യദ്രോഹികളാണ് നിങ്ങൾ.. . നിങ്ങൾക്ക് മാപ്പില്ല .കടുത്ത പാപമാണ് നിങ്ങൾ ചെയ്തത് .എല്ലാറ്റിലുമുപരി മഹാനായ മുഖൗരിസിനെ നിങ്ങൾ വഞ്ചിച്ചു .ഇതിനു മാപ്പില്ല..... രാജാവ് കോപത്താൽ വിറച്ചു . നിങ്ങളെ നാം തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു '....മന്ത്രിയും സേനാ നായകനും ഞെട്ടിവിറച്ചു. 

രാജാവിന്റെ മുന്നിൽ സ്ത്രീയെയും സാക്ഷികളെയും ഹാജരാക്കപ്പെട്ടു .നിങ്ങൾക്ക് നൂറ് അടിയും ഒരു വർഷത്തേക്ക് നാടുകടത്തലും നാം വിധിച്ചിരിക്കുന്നു ....തൂക്കുകയർ ഒരുക്കിക്കോളൂ... രാജകല്പന .നിമിഷങ്ങൾക്കകം തൂക്കുകയർ ശരിയാക്കപ്പെട്ടു .എന്താണ് മന്ത്രി അവസാനമായി നിങ്ങളുടെ ആഗ്രഹം ....മന്ത്രി പ്രത്യേകിച്ചൊന്നും പറഞ്ഞില്ല . മന്ത്രിയെ കഴുമരത്തിനടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അപ്പോൾ മുഖൗഖിസ് രാജാവിനെ സമീപിച്ചു .രാജൻ ..അങ്ങ് ഔദാര്യം കാട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . ഇവർക്കെല്ലാം ഞാൻ മാർക്ക് കൊടുത്തിരിക്കുന്നു.... മുഖൗഖിസ്... രാജാവ് ഗൗരവത്തോടെ വിളിച്ചു . അതെ രാജൻ ഇവരുടെ ഹൃദയം ദുഷിച്ചതാണ് .ദുഷ്ട ഹൃദയമുള്ളവനെ ആയിരം പാലരുവിയിൽ കുളിപ്പിച്ചാലും ശരിയാവില്ല .അതുകൊണ്ട് ഇവരെ ആജീവനാന്തം നാടുകടത്തിയാൽ മതി .ഇതാണെന്റെ ആഗ്രഹം... 

രാജാവ് അല്പനേരം ചിന്തയിലാണ്ടു. പിന്നീട് പറഞ്ഞു താങ്കൾ മാപ്പു നൽകിയെങ്കിൽ ഞാനും ക്ഷമിച്ചിരിക്കുന്നു ..അധികം താമസിയാതെ മന്ത്രിയും സേനാ നായകനും നാടുകടത്തപ്പെട്ടു . ജനങ്ങൾ പിരിഞ്ഞു തുടങ്ങി .ഈ സംഭവത്തോടെ മുഖൗഖിസ് ജനഹൃദയങ്ങളിൽ കൂടുതൽ സ്ഥാനം പിടിച്ചു .അദ്ദേഹത്തെ ഓരോരുത്തരും ഖുറാസയുടെ പുത്രൻ എന്ന ഓമന പേരിൽ വിളിച്ചു 

നാടകീയ രംഗങ്ങളെല്ലാം കഴിഞ്ഞ് അന്ന് രാജാവ് മുഖൗഖിസിനോടൊന്നിച്ച് തന്റെ മുറിയിലെക്ക് നടന്നു. പ്രിയമുഖൗഖിസ് .... ഇന്നത്തെ ദിവസത്തിന് വളരെ പ്രത്യേകതയുണ്ട്. ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചതും സന്തോഷിച്ചതും ഈ ദിനത്തിലാണ്. ... ഇതു പറയുമ്പോൾ രാജാവിന്റെ മുഖം പ്രസന്നമായിരുന്നു.മുഖൗഖിസ് നാഥനെ സ്തുതിച്ചു. എല്ലാം നാഥൻ നടത്തുന്ന ഓരോ പരീക്ഷണങ്ങൾ ... ശരിയാണ് മുഖൗഖിസ് ഇവിടെയും താങ്കൾ വിജയിച്ചിരിക്കുന്നു..... മുഖൗഖിസ് നമുക്കൊരു പുതിയ മന്ത്രിയേയും സേനാനായകനെയും വേണമല്ലോ. വിശ്വസ്തനായ ഒരാളായിരിക്കണം മന്ത്രി. എന്റെ മനസ്സിൽ ഒരാളുണ്ട്. 

പക്ഷേ അദ്ധേഹം സമ്മതിക്കുമോ എന്നതാണ് എന്റെ ഭയം:...ആരാണ് അങ്ങയുടെ മനസ്സിലുള്ളത്? മുഖൗഖിസ് ചോദിച്ചു. രാജാവ് ചിരിച്ച് കൊണ്ട് പറഞ്ഞു. എന്റെ മുന്നിലിരിക്കുന്ന ഈ മുഖൗഖിസ് തന്നെ: ''... ക്ഷമിക്കണം പ്രദോ.. ഉന്നത പദവികൾ ഞാൻ തീരെ ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന ജോലിയാണ് ഞാനറ്റവും ഇഷ്ടപ്പെടുന്നത്.'.. 

ശരി. താങ്കളെ ത്താൻ നിർബന്ധിക്കുന്നില്ല. ഏതായാലും വിശ്വസ്തനായ ഒരു മന്ത്രിയെ എനിക്കാവശ്യമുണ്ട്. അതിന് താങ്കളും കൂടി എന്നെ സഹായിക്കണം..... അതിനെന്താ പ്രഭോ ഇന്ന് തന്നെ നമുക്ക് ഒരാളെ കണ്ട് പിടിക്കാം.കൊട്ടാര പണ്ഡിതൻമാരുമായി കൂടിയാലോചിച്ച് അക്കൂട്ടത്തിലുള്ള ഒരാളെത്തന്നെ തിരഞ്ഞെടുക്കുക. അയാളെ സാവധാനം നമുക്ക് പരീക്ഷിക്കാം. പിന്നെ സേനാനായകൻ.നമ്മുടെ ഭടൻമാർക്കിടയിൽ നിന്ന് പറ്റിയ ഒരാളെ നമുക്ക് കണ്ട് പിടിക്കാം. രാത്രിയാവട്ടെ.... 

രാത്രയായി. രാജാവും മുഖൗഖിസും ഭടൻമാർ അന്തിയുറങ്ങുന്ന തമ്പുകൾക്കരികിലൂടെ നടന്നു. എങ്ങും നിശബ്ദത. നല്ല തണുപ്പുണ്ട്. എല്ലാവരും ഉറക്കത്തിലായിരുന്നു. കുറച്ചു കുട്ടി മുന്നോട്ട് നടന്നപ്പോൾ ഒരാൾ ആരാധനയിൽ മുഴുകിയിരിക്കുന്നത് കണ്ടു.അത് ശ്രദ്ധയിൽ പെട്ടപ്പോൾ മുഖൗഖിസ് പെട്ടെന്ന് നിന്നു. രാജാവിനെ ആ രംഗം കാണിച്ച് കൊടുത്തു. ഇരുവരും അയാളുടെ പ്രാർത്ഥന കഴിയാൻ കാത്ത് നിന്നു ആ ഭടൻ ആരാധനയിൽ നിന്നും വിരമിച്ചപ്പോൾ രാജാവ് അദ്ധേഹത്തെ അടുത്ത് വിളിച്ചു. 

എന്റെ ആഗ്രഹം മറ്റൊന്നുമല്ല .താങ്കൾ വാഗ്ദത്ത ലംഘനം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നില്ല .അതുകൊണ്ട് രാജാധിരാജനായ അല്ലാഹുവിനെയും രണ്ടാമത് എന്റെ ചുറ്റും കൂടി നിൽക്കുന്ന ഈ ആളുകളെയും സാക്ഷിയാക്കി നാം പ്രഖ്യാപിക്കുന്നു .ഇപ്പോൾഈ നിമിഷം മുതൽ ഖുറാ സയുടെ നായകനായി, ഖുറാ സയുടെ രാജാവായി താങ്കളെ നാം തെരഞ്ഞെടുത്തിരിക്കുന്നു ......

മുഖൗഖിസിന്റെ ഉള്ള് പിടഞ്ഞു പോയി .പക്ഷേ വാക്ക് നൽകിയത് കാരണം എതിർക്കാൻ കഴിയില്ലല്ലോ. എങ്കിലും മുഖൗഖിസ് അറിയാതെ വിളിച്ചുപോയി .അസീസ് രാജൻ.... അത് ശ്രദ്ധിക്കാതെ രാജാവ് ചിരിക്കാൻ ശ്രമിച്ചു. എന്നാൽ ഈ വാക്കുകൾ കേട്ട് ചുറ്റും കൂടി നിന്നവർ എല്ലാവരും നാഥനെ സ്തുതിച്ചു .കേട്ടില്ലേ മുഖൗഖിസ് താങ്കൾ രാജാവാകുന്നത് ഖുറാസയുടെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്.... 

അതും പറഞ്ഞ് രാജാവ് തന്റെ കൈ വിരലിൽ കിടന്ന മോതിരം ഊരിയെടുത്ത് മുഖൗഖിസിന്റെ കൈപിടിച്ച് അണിയിച്ചു കൊടുത്തു .ഖുറാസ ഭരിച്ച രാജാക്കന്മാർ പരമ്പരാഗതമായി അണിഞ്ഞിരുന്ന മോതിര മായിരുന്നു അത്. ഇപ്പോഴത്തെ അതിന്റെ അവകാശി താങ്കളാണ്..... വലിയൊരു കടമ നിർവഹിച്ച സന്തോഷത്തോടെ രാജാവ് പറഞ്ഞു .മുഖൗഖിസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നാഥാ നീ ചെയ്ത ഈ അനുഗ്രഹത്തിന് സമമായി ഞാനങ്ങനെ പ്രത്യുപകാരം ചെയ്യും... അദ്ദേഹത്തിന്റെ വാക്കുകൾ പതറി. മുഖൗഖിസ് ഞാനിപ്പോൾ പൂർണ സന്തോഷവാനാണ് താങ്കളിൽ തൃപ്തനും .... 

രാജാവിന്റെ ശബ്ദം തീർത്തും നേർന്നിരുന്നു. വീണ്ടും അദ്ദേഹം എന്തൊക്കെയോ പറയാൻ വായ തുറന്നു പക്ഷേ ശബ്ദം പുറത്തുവന്നില്ല . മുഖൗഖിസ് തന്റെ ചെവി രാജാവിന്റെ ചൂണ്ടിനോട് ചേർത്തു .മുഖൗഖിസ് ... വിധിയുണ്ടെങ്കിൽ നമുക്ക് നാഥന്റെ സന്നിധിയിൽ വച്ച് കണ്ടു മുട്ടാം ....ചിതറിയ വാക്കുകൾ .അടുത്ത നിമിഷം അദ്ദേഹത്തിന്റെ തല ഒരു വശത്തേക്കു ചരിഞ്ഞു. അശ്ഹദു അൻ.... ലാ ഇലാഹ... ഇല്ലല്ലാഹ്.... അസീസ് രാജാവിന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു .

അസീസ് രാജാവിന്റെ മരണവാർത്തയറിഞ്ഞ് അവസാനമായി അദ്ദേഹത്തെ ഒന്നു കാണാൻ ഖുറാസയിലെ ജനങ്ങൾ കൊട്ടാരത്തിലേക്ക് ഒഴുകി. പുതിയ രാജാവായി മുഖൗഖിസിനെ തിരഞ്ഞെടുത്തതും ഇതിനോടകം എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു. ജനങ്ങൾ അതിൽ അതിയായി സന്തോഷിച്ചു. അന്നുതന്നെ അസീസ് രാജന്റെ ഖബറടക്കം കഴിഞ്ഞു .അതിനടുത്ത ദിവസം മുഖൗഖിസ് ഖുറാ സയുടെ രാജാവായി അഭിഷിക്തനായി . പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹം സദാ ഭരണ കാര്യങ്ങളുമായി ബന്ധപ്പെട്ടു .പല ഭരണപരിഷ്കാരങ്ങളും നടത്തി . 

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൊട്ടാരത്തിൽത്തന്നെ ഒരു നീതിപീഠം സ്ഥാപിച്ചു. ഉയർന്ന പണ്ഡിതന്മാരെ അതിന്റെ ന്യായാധിപൻ മാരായി നിയമിച്ചു . സാധുക്കൾക്ക് പ്രത്യേക പരിഗണനയും നൽകപ്പെട്ടു. കൊട്ടാരത്തിൽ അതിഥിയായി എത്തുന്നവർക്ക് മൂന്നുദിവസത്തെ ആതിഥേയത്വം അനുവദിക്കപ്പെട്ടു .

ബനൂ ഖുറാ സ നാൾക്കുനാൾ പുരോഗമിച്ചുകൊണ്ടിരുന്നു .തങ്ങളുടെ പുതിയ ഭരണാധികാരിയെ എല്ലാവരും ഇഷ്ടപ്പെട്ടു. മുഖൗഖിസ് രാജാവിന്റെ കീർത്തി ബനൂഖുറാ സയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു . അദ്ദേഹത്തിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ച് പല നാടുകളിൽ നിന്നും ജനങ്ങൾ ഖുറാസയിലേക്ക് എത്തിക്കൊണ്ടിരുന്നു. മുഖൗഖിസ് ഇക്കാലയളവിൽ തന്റെ ശമ്പളത്തിൽ നിന്ന് സമാഹരി്ച്ച ഒരു തുക ഒരു ഭടൻ വഴി തന്റെ ജന്മനാടായ മുഖൗകിസ് പട്ടണത്തിലേക്ക് കൊടുത്തുവിട്ടു . 

മുഖൗഖിസ് പട്ടണത്തിൽനിന്ന് ഒളിച്ചോടുമ്പോൾ അവിടെ താൻ കടം വീട്ടാനുള്ള ധനാഢ്യൻമാരിലേക്ക് ആയിരുന്നു അത്. സന്തോഷകരമായ വർഷങ്ങൾ കടന്നുപോയി. ആ സന്തോഷത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട് ഇതിനിടയിൽ മുഖൗഖിസിന്റെ താങ്ങും തണലുമായി വർത്തിച്ചിരുന്നത് പ്രിയ പത്നി റൈഹാന മരണമടഞ്ഞു .അതിന് ശേഷം ഒരു വിവാഹം കൂടി കഴിക്കാൻ പലരും നിർബന്ധിച്ചെങ്കിലും മുഖൗഖിസ് രാജാവ് അതിനു സമ്മതിച്ചില്ല .അദ്ദേഹം ഭരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. അങ്ങനെ ബനൂഖുറാ സ വിഭവസമൃദ്ധവും സമ്പന്നവുമായ രാജ്യമായി അറിയപ്പെട്ടു . തങ്ങളുടെ പ്രിയ രാജാവിനെ ഖുറാ സയിലെ ജനങ്ങൾ ഇബ്നു ഖുറാസ അഥവാ ഖുറാസയുടെ പുത്രൻ എന്ന ഓമനപ്പേരിൽ വിളിച്ചു

ഒരു പ്രഭാതം ഖുറാസയുടെ തെരുവിൽ പരദേശിയായ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. സുന്ദരനായിരുന്ന അയാൾക്ക് ഏകദേശം മുപ്പത് കവിഞ്ഞ പ്രായം തോന്നും .അപരിചിതനായ ഒരാളെ കണ്ടപ്പോൾ നഗരത്തിൽ ഉണ്ടായിരുന്ന രാജാവിന്റെ ചാരന്മാർ അദ്ദേഹത്തെ സമീപിച്ചു .അയാളെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞു .എന്റെ പേര് മഹ്മൂദ് ഇബ്നു മുഖൗഖിസ് .. അകലെ നിന്നുംവരികയാണ്. ഇവിടുത്തെ രാജാവിനെ കാണുകയാണ് ലക്ഷ്യം അദ്ദേഹം വളരെ ഔദാര്യവാനും മഹാമനസ്കനും ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം ജോലി തന്ന് എന്നെ സഹായിക്കുമോ ?....

യുവാവിന് ഉൽകണ്ഠ...തീർച്ചയായും താങ്കൾ അദ്ദേഹത്തെ നേരിൽ സമീപിക്കുക അദ്ദേഹം താങ്കളെ സഹായിക്കാതിരിക്കില്ല താങ്കളുടെ നാട് ഏതെന്ന് പറഞ്ഞില്ലല്ലോ .... എന്റെ നാട് അങ്ങ് ദൂരെയാ... പക്ഷേ ഞാൻ വരുന്നത് നജ്റിൽ നിന്നാണ് .ഇപ്പോൾ ജോലിയൊന്നുമില്ല ദാരിദ്ര്യത്തിലാണ് .എന്തെങ്കിലുമൊരു ജോലി കിട്ടണം അത്രേ എനിക്ക് ആഗ്രഹമുള്ളൂ .എന്ത് ജോലി കിട്ടിയാലും ചെയ്യും ....താങ്കളുടെ മാതാപിതാക്കൾ? .....അൽപനേരം കഴിഞ്ഞാണ് മഹമൂദ് അതിനു മറുപടി പറഞ്ഞത് എന്റെ മാതാപിതാക്കളും സഹോദരനും വർഷങ്ങൾക്ക് മുമ്പ് ഒരപകടത്തിൽ മരിച്ചു പോയി. അതിനുശേഷം ഞാൻ ഏകനായി ഇങ്ങനെ അലയുകയാണ്... 

ആ യുവാവിന്റെ അവസ്ഥ കേട്ടപ്പോൾ അവർക്ക് അയാളോട് എന്തെന്നില്ലാത്ത അനുകമ്പ തോന്നി .താങ്കൾ അനാഥൻ ആണല്ലേ ?... അതെ ചെറുപ്പത്തിൽ തന്നെ ഞാൻ ആരുമില്ലാത്തവനായി .ഇന്നിപ്പോൾ വർഷങ്ങൾ കഴിഞ്ഞില്ലേ. ഞാൻ വളർന്നു എല്ലാം സഹിക്കാൻ പഠിച്ചുകഴിഞ്ഞു. പിന്നെ അനാഥനെന്ന ദുഖം . ഞാനത് നാഥനിൽ സമർപ്പിച്ചു .... എങ്ങനെയാണ് നിങ്ങളുടെ കുടുംബം നഷ്ടപ്പെട്ട അപകടം ഉണ്ടായത് ?...അതൊരു വലിയ കഥയാണ് അതോർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല ....കൊട്ടാരത്തിൽ എത്തുംമുമ്പ് തന്നെ അദ്ദേഹത്തിന്റെ കഥയറിഞ്ഞ് ചില ഖുറാസക്കാർ അദ്ദേഹത്തെ അതിഥിയായി സ്വീകരിച്ചു .യുവാവിന് ഭക്ഷണം നൽകി. പിന്നെ കൊട്ടാരത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. 

യുവാവ് അവർക്ക് നന്ദി പറഞ്ഞ് കൊട്ടാരം ലക്ഷ്യമാക്കി നടന്നു തുടങ്ങി. കൊട്ടാര വാതിൽക്കൽ എത്തിയപ്പോൾ സമയം അസ്തമയം. യുവാവിനെ കണ്ട് കാവൽക്കാരൻ ചോദിച്ചു ആരാണ് എന്താണ് കാര്യം ?.....പേര് മഹമൂദ് നജ്റിൽ നിന്നാണ് രാജാവിനെ ഒന്ന് മുഖം കാണിക്കാൻ വന്നതാണ് .....എങ്കിൽ വരൂ മഹ്മൂദിനെയും കൂട്ടി കാവൽക്കാരൻ മന്ത്രി അബുൽ മുൽക്കിനരികിലെത്തി .അബുൽ മുൽക്എല്ലാ വിവരവും ചോദിച്ചറിഞ്ഞു. അപ്പോൾ താങ്കൾ അനാഥനാണ്അല്ലേ ?...അതെ ... അബുൽ മുൽക്ക് യുവാവിനെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി . 

കൊള്ളാം സുന്ദരൻ ആരോഗ്യമുള്ള ശരീരം .അദ്ദേഹം യുവാവിനെയും കൂട്ടി രാജാവിനരികിലേക്ക് നടന്നു രാജാവ് .അപ്പോൾ കൊട്ടാരം പണ്ഡിതരുമായി തിരക്കിട്ട് ചർച്ചയിലായിരുന്നു രാജാവ്'.താങ്കൾ ഇവിടെ നിൽക്കൂ ഞാൻ പോയി വരാം ....അബുൽ മുൽക്ക് രാജാവിനെ സമീപിച്ച് വിവരം പറഞ്ഞു. അനാഥനായ യുവാവോ ?.... അതെ രാജൻ മാത്രമല്ല സുന്ദരനും ആരോഗ്യവാനുമാണ്.ഒരു ജോലിയാണത്രേ യുവാവിന്റെ ലക്ഷ്യം. നമ്മുടെ ഒരു ഭടനാ ക്കിയാലോ രാജൻ? നമ്മുടെ ഭടന്മാരുടെ എണ്ണം കുറവുമാണ് 

എന്നാൽ അദ്ദേഹത്തെ നമ്മുടെ ഭടന്മാരുടെ കൂട്ടത്തിൽ ചേർത്തോളൂ ...അബുൽ മുൽക്ക് തിരിച്ചു യുവാവിെനരികിലെത്തി. ഏയ് യുവാവേ..നിങ്ങൾ ഭാഗ്യവാനാണ്. ഔദാര്യവാനായ രാജാവ് താങ്കളെ നമ്മുടെ സൈന്യത്തിൽ ചേർത്തിരിക്കുന്നു. യുവാവ് സന്തോഷത്താൽ നാഥന് സ്തുതി പറഞ്ഞു അൽഹംദുലില്ലാഹ്.....

വീണ്ടും ദിവസങ്ങൾ കഴിഞ്ഞു .ഒരുനാൾ വൈകുന്നേരം കൊട്ടാരവാതിൽക്കൽ അപരിചിതനായ മറ്റൊരു യുവാവ് വന്നുചേർന്നു .കാവൽക്കാർ അദ്ദേഹത്തെ മന്ത്രിക്കരികിൽ എത്തിച്ചു. മന്ത്രി ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. സുന്ദരൻ ആരോഗ്യവാൻ തന്നെ .താങ്കളുടെ പേര് ?.... ഫസൽ എവിടുന്ന് വരുന്നു?.. 

ഖൈസിൽ നിന്നാണ് രാജാവിനെ ഒന്ന് മുഖം കാണിക്കാൻ വന്നതാണ് അദ്ദേഹം ഔദാര്യവാനാണെന്നു കേട്ടു .... ഞാൻ ഒരു അനാഥനാണ് എന്റെ കുടുംബത്തിലെ എല്ലാവരും മരിച്ചിട്ട് വർഷങ്ങളായി .... ഖൈസിൽ എന്തായിരുന്നു ജോലി ?...എന്തും ചെയ്യുമായിരുന്നു . പക്ഷേ ഇപ്പോൾ കുറെ കാലമായി ജോലി ഒന്നും ഇല്ലാത്തതിനാൽ ഞാൻ തീർത്തും കഷ്ടപ്പാടിലാണ് രാജാവിന്റെ ഔദാര്യം കൊണ്ട് എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ ഞാൻ സന്തോഷവാനായി .... താങ്കൾ വരൂ ... അബുൽമുൽക്ക് യുവാവിനെ വാതിൽക്കൽ നിർത്തി രാജാവിന ടുത്തേക്ക് നീങ്ങി .

ഫസൽ ദൂരെ സിംഹാസനത്തിലിരിക്കുന്ന രാജാവിനെ കണ്ടു .നരവീണ താടികളുള്ള ഒരു വൃദ്ധൻ. മുഖത്തു നല്ല പ്രകാശം .അബുൽ മുൽക് രാജാവിനരികിലെത്തി യുവാവിനെ കുറിച്ച് പറഞ്ഞു .നമ്മുടെ അതിഥിയായി എത്തുന്ന രണ്ടാമത്തെ യുവാവാണല്ലോ അല്ലേ .... അനാഥകൾ നാഥന്റെ അടുക്കൽ ആദരണീയരാണ് .അവരെ അതിഥിയായി കിട്ടുക എന്നത് മഹാഭാഗ്യവും .....ഇദ്ദേഹത്തിന്റെ ലക്ഷ്യവും ഒരു ജോലിയാണ് രാജൻ:.. അതെയോ... രാജാവ് സിംഹാസനത്തിലിരുന്ന് അങ്ങ് വാതിൽക്കൽ നിൽക്കുന്ന യുവാവിനെ ശ്രദ്ധിച്ചു. ആരോഗ്യ ദൃഢഗാത്രനായ സുന്ദരൻ . ഇയാളെയും നമ്മുടെ സൈന്യത്തിൽ ചേർക്കുക .....രാജാവ് കൽപ്പിച്ചു .

അബുൽ മുൽക്ക് യുവാവിന രികിലെത്തി .താങ്കൾ ഭാഗ്യവാനാണ് താങ്കളെ നമ്മുടെ സൈന്യത്തിൽ ചേർത്തിരിക്കുന്നു .....യുവാവ് നാഥനെ സ്തുതിച്ചു അൽഹംദുലില്ലാഹ്..... വീണ്ടും നാളുകൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു .ഖുറാസ പട്ടണം അത്യധികം പുരോഗതിയിലേക്ക് പാഞ്ഞുകൊണ്ടിരുന്നു . തങ്ങളുടെ രാജാവിൽ ജനങ്ങളെല്ലാം അത്രമേൽ തൃപ്തരായിരുന്നു .

ഒരു സന്ധ്യാ സമയം പശ്ചിമ ഗിരിയിൽ അസ്തമയസൂര്യന്റെ ചെങ്കിരണങ്ങൾ ഖുറാസയുടെ കായലോളങ്ങൾക്ക് പൊൻവെളിച്ചമേകി. അപ്പോൾ കായലിലൂടെ ഒരു കൊച്ചു വള്ളം കര ലക്ഷ്യമാക്കി വന്നു .അതിൽ യുവത്വം പിന്നിട്ടിരുന്ന ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു . വള്ളം കരയിലെത്തി മധ്യവയസ്ക്കനായ ആ പുരുഷൻ വള്ളത്തിൽ നിന്നിറങ്ങി .ഞാൻ പോയി വരാം നീ ഇവിടെ ഇരിക്കുക വള്ളം കാറ്റിനൊപ്പം ഒഴുകി പോകാതെ നോക്കണം പിന്നെ നമുക്ക് തിരിച്ചു പോകാൻ കഴിയില്ല ....ശരി അങ്ങ് പോയി വരൂ ഞാൻ കാത്തിരിക്കാം .... ആ സ്ത്രീ പറഞ്ഞു പുരുഷൻ ധൃതിയിൽ മുന്നോട്ടു നടന്നു 

ഭടന്മാരിൽ ഒരാൾ സ്ത്രീയെ സമീപിച്ചു പറഞ്ഞു. ഞങ്ങൾ കൊട്ടാരത്തിലെ ഭടന്മാരാണ്  നിങ്ങൾക്ക് കാവൽ നില്ക്കാനാണ്  ഞങ്ങൾ വന്നത് നിങ്ങളുടെ ഭർത്താവ് ഇന്ന് രാജാവിന്റെ അതിഥിയാണ് അദ്ദേഹം നാളെയേ മടങ്ങി വരു....അതും പറഞ്ഞ് മഹമൂദ് ഒരു പൊതി സ്ത്രീക്ക് നൽകി നിങ്ങൾക്ക് വേണ്ടി രാജാവ് തന്നയച്ചതാണ് വാങ്ങിക്കോളൂ.... 

സ്ത്രീ ആ പൊതി വാങ്ങി അതിൽ അവർക്കുള്ള ഭക്ഷണവും ഒരു പുതപ്പും ഉണ്ടായിരുന്നു.അവർ അത് സ്വീകരിച്ചു കുതിരയെ ബന്ധിച്ച് ഫസലും മഹ്മൂദും അവർക്ക് കാവൽ നിന്നു സമയം പതിയെ നീങ്ങി അവർക്കിടയിൽ നിശബ്ദത തളംകെട്ടി നിന്നു അല്പം കഴിഞ്ഞപ്പോൾ മഹ്മൂദ് ഫസലിനോട് ചോദിച്ചു നമ്മൾ രണ്ടു പേരും പുതിയ ഭടൻമാരാണ് ദിവസങ്ങൾ കുറെ പിന്നിട്ടെങ്കിലും നമുക്ക് ഇതുവരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ലല്ലോ എന്താ പേര് ?... മഹ്മൂദ് ചോദിച്ച എന്റെ പേര്  ഫസൽ.... എവിടെയാണ് നാട് ...എന്റെ നാട് അങ്ങ് ദൂരെയാണ് വളരെ ദൂരെ പക്ഷേ ഞാൻ ഇവിടെ വന്നത് ഖൈസ് പട്ടണത്തിൽ നിന്നാണ് .... 

ഫസലിന്റെ മാതാപിതാക്കൾ എവിടെയാണ് ?'..അല്പം കഴിഞ്ഞാണ് ഫസൽ മറുപടി പറഞ്ഞത് എനിക്ക് മാതാപിതാക്കളില്ല ?

മാതാപിതാക്കളില്ലേ?...ഉദ്യേഗത്തോടെയുള്ള ചോദ്യം .ഇല്ല എന്റെ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപേ  മരിച്ചു പോയി ...ഫസലിന് സഹോദരങ്ങൾ ഒന്നുമില്ലേ ?....ഇല്ല ഒരു ജ്യേഷ്ഠനുണ്ടായിരുന്നു .... ജ്യേഷ്ഠനോ?....അത്യധികം ജിജ്ഞാസയോടെ മഹ്മൂദിന്റെ ചോദ്യം .എന്റെ ജേഷ്ഠനും മരിച്ചു പോയി ....ഒരു തേങ്ങലോടെ ഉള്ള മറുപടി . 


അൽപ നേരം ആരും ഒന്നും മിണ്ടിയില്ല ഒരു തണുത്ത കാറ്റ് അവരെ തലോടി കടന്നുപോയി ഫസലും മഹ്മൂദും സംഭാഷണം തുടർന്നു അവരുടെ സംഭാഷണം വള്ളത്തിൽ ഇരുന്നു സ്ത്രീ കേൾക്കുന്നുണ്ടായിരുന്നു .അല്ല ഫസൽ താങ്കളുടെ ആദ്യ നാട് ഏതാണെന്നാ പറഞ്ഞത് ?...മുഖൗഖിസ് ... 

മുഖൗഖിസോ?... അതെ.... പിതാവിന്റെ പേര്?.. മുഖൗഖിസ് ബിനു അബ്ദുല്ല ....ഒരു നടുക്കം ...കാലിനടിയിൽ നിന്ന് ഒരു തരിപ്പ് മേലോട്ടു കയറുന്നതുപോലെ മഹ്മൂദിന് തോന്നി പെട്ടെന്ന് വീണ്ടും എന്തൊക്കെയോ ചോദിക്കണമെന്നു കരുതി പക്ഷെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല ശരീരം ഇറക്കുന്നതുപോലെ .എങ്കിലും മഹമ്മൂദ് വീണ്ടും ഒരു വിധം ചോദിച്ചു  ഫസൽ എങ്ങനെയാണ് താങ്കളുടെ മാതാപിതാക്കൾ മരണപ്പെട്ടത് ?..... 

അതൊരു കഥയാണ് സുഹൃത്തേ  ഒരു സുദീർഘമായ കഥ ....പറയു ഫസൽ എനിക്ക് കേൾക്കാൻ ധൃതിയായി .:..ഫസൽ പറഞ്ഞു തുടങ്ങി എന്റെ പിതാവ് മുഖൗഖിസ് പട്ടണത്തിലെ വലിയ സമ്പന്നനായിരുന്നു ...പൊടുന്നനെ വള്ളത്തിൽ ഉണ്ടായിരുന്ന സ്ത്രീയിൽ നിന്ന് ഒരു തേങ്ങലുയർന്നു  അതൊരു തണുത്ത കാറ്റിനൊപ്പം അലിഞ്ഞുചേർന്നു ഉദ്വേഗത്തിന്റെ കൊടുമുടിയിലായത് കാരണം മഹ്മൂദും അത് ശ്രദ്ധിച്ചില്ല .ഫസൽ കഥ പറയുകയായിരുന്നു


ഒടുവിൽ വീടുവിട്ട് ആരുമറിയാതെ ഒളിച്ചോടേണ്ടി വന്നതും കപ്പലിൽ അഭയം കിട്ടുന്നതും കപ്പൽ തകരുന്നതുമായ ആ സംഭവം വരെ അതീവ ദുഖത്തോടെ ഫസൽ ഒരുവിധം പറഞ്ഞൊപ്പിച്ചു .അങ്ങനെ എന്റെ പിതാവും ജ്യേഷ്ഠനും എന്റെ പൊന്നു മാതാവും എന്നെ വിട്ടു പോയി ഞാൻ മാത്രം അവശേഷിച്ചു നാഥൻ എന്നെ മാത്രം രക്ഷിച്ചു .... 


പെട്ടെന്നൊരു പൊട്ടിക്കരച്ചിൽ ആ സ്ത്രീയിൽ നിന്നാണ് ശബ്ദം പുറത്തു വരാതിരിക്കാൻ അവർ പുതപ്പുകൊണ്ട് വായ്പൊത്തി .അവരുടെ കണ്ണുകൾ ചാലിട്ടൊഴുകി മനസ്സ് തുടികൊട്ടി .മഹ്മൂദിന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല കണ്ണുകൾ നിറഞ്ഞൊഴുകി. എത്ര ശ്രമിച്ചിട്ടും പിടിച്ചു നിർത്താനായില്ല ഒന്ന് പൊട്ടിക്കരയണമെന്നവന് തോന്നി. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയതാണ് പക്ഷേ.... മഹ്മൂദിന്റെ ഹൃദയം എന്തിനോ വേണ്ടി വെമ്പൽ കൊണ്ടു .ഫസൽ തുടർന്നു അങ്ങനെ ഈ ലോകത്ത് ഞാൻ തനിച്ചായി ഞാൻ ഇന്ന് ഒരനാഥനാണ്. 

ഇനിയും ക്ഷമിക്കാനുള്ള കഴിവുണ്ടായിരുന്നില്ല മഹ്മൂദിന് .ഹൃദയം സ്നേഹത്താൽ സഹോദര വാത്സല്യത്താൽ നിറഞ്ഞു തുളുമ്പി എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനായില്ല ഒരു നിമിഷം ... എന്റെ പൊന്നനുജാ....ഒരു പൊട്ടിക്കരച്ചിൽ. മഹ്മൂദ് ഫസലിനെ ഇറുകെ പുണർന്നു .എന്റെ പൊന്നുമോനെ ഞാൻ ...ഞാൻ ...ഞാൻ നിന്റെ ജ്യേഷ്ഠനാ... സ്വ... സ്വന്തം ജ്യേഷ്ഠൻ.... ഒരു നിമിഷം  ഫസലിന് ഒന്നും മനസ്സിലായില്ല എന്താ... 

എന്താ നിങ്ങളീ പറയുന്നത് ?..ഫസൽ മഹ്മൂദിനെ തന്റെ ശരീരത്തിൽ നിന്നും അടർത്തിയെടുത്തു ഫസൽ '... മോനേ ഫസൽ.. ഇത് നിന്റെ സ്വന്തം ജേഷ്ഠനാണ് വിശ്വസിച്ചോളൂ... മഹ്മൂദാണ് ഞാൻ...ങേ.. അടുത്ത നിമിഷം സർവസ്വവും മറന്ന് അവർ ആലിംഗനബദ്ധരായി .എന്റെ പൊന്നു ജ്യേഷ്ഠാ ....അവരുടെ ശരീരം ഒന്നായി .മനസ്സും .അവർണനീയ നിമിഷങ്ങൾ അതിരറ്റ ആനന്ദലഹരി  അതിലേറെ ആഹ്ലാദം .ഒരു തണുത്ത മന്ദമാരുതൻ ആ സഹോദരങ്ങള്ക്ക് മംഗളമോതി കടന്നുപോയി 

പതിനഞ്ച് വർഷമായി അടക്കിവച്ചിരുന്ന വിരഹവേദന നഷ്ടസ്വപ്നങ്ങൾ കഷ്ടതകൾ എല്ലാം കണ്ണീരിലൂടെ ഒലിച്ചിറങ്ങി ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയവർ ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് നിനച്ചവർ സർവ്വശക്തനായ നാഥന്റെ അപാരമായ സഹായം കൊണ്ട് അവർ വീണ്ടും ഒന്നായിരിക്കുന്നു .റാന്തലിന്റെ അവ്യക്തമായ വെട്ടത്തിൽ വള്ളത്തിൽ ഇരുന്നു കൊണ്ട് ആ സ്ത്രീ ആ രംഗം നോക്കിയിരിക്കുകയായിരുന്നു .എത്ര നിയന്ത്രിച്ചിട്ടും അവർക്ക് കരച്ചിലടക്കാനായില്ല മനസ്സിന് അവാച്യമായ ആനന്ദം നെഞ്ചിനകത്ത് വല്ലാത്ത തിരയിളക്കം ഓടിച്ചെന്ന് ആ യുവാക്കളെ കെട്ടിപ്പിടിച്ച് അവരുടെ നെറുകയിൽ തുരുതുരാ ഉമ്മ വക്കാൻ തോന്നിപ്പോയി അവർക്ക് .

പക്ഷേ അവരുടെ കാലുകൾ ചലിച്ചില്ല അവർ സർവ്വവും മറന്ന് വള്ളത്തിൽ തന്നെ ഇരുന്നു പോയി . ആ സഹോദരന്മാർ എത്രനേരം അങ്ങനെ ആലിംഗനത്തിൽ നിന്നു എന്നറിയില്ല ഒടുവിൽ അവർ പരസ്പരം വേർപ്പെട്ടു .മഹമൂദ് കണ്ണുകൾ തുടച്ചു .ഫസൽ നമ്മൾ ഒന്നായി എല്ലാം നമ്മുടെ റബ്ബിന്റെ അൽഭുതകരമായ തന്ത്രങ്ങൾ അവന്റെ തീരുമാനം. പക്ഷേ നമ്മുടെ മാതാവും പിതാവും അവർ മരിച്ചുവോ?.. അതോ അവരും നമ്മെപ്പോലെ ഭൂമിയുടെ ഏതെങ്കിലും കോണിൽ ജീവനോടെയുണ്ടാവുമോ?.... 

മറുപടി പറയാതെ ഫസൽ നെടുവീർപ്പിട്ടു .വീണ്ടും ഒരു തേങ്ങൽ . ആ സ്ത്രീയിൽ നിന്നാണ് പക്ഷേ ഫസലും മഹമൂദും അത് ശ്രദ്ധിച്ചതേയില്ല . എന്റെ ജേഷ്ഠാ താങ്കളുടെ ശരീരവും മുഖവും എല്ലാം ആകെ മാറിയിരിക്കുന്നു .അതാണ് ഞാൻ തിരിച്ചറിയാൻ വൈകിയത്.... ശരിയാണ് ഫസൽ നീയും ആകെ മാറിപ്പോയിരിക്കുന്നു .... വളരെ ആഹ്ലാദത്തോടെ അവർ പലതും സംസാരിച്ചിരുന്നു 'പ്രഭാതം പൊട്ടിവിടർന്നു കിഴക്കു സൂര്യന്റെ പൊൻ കിരണങ്ങൾ വെള്ളിവെളിച്ചം വിതറി തുടങ്ങി പക്ഷികളുടെ കലപില ശബ്ദം ഫസലും മഹ്മൂദും സ്ത്രീയോട് യാത്രപറഞ്ഞു കുതിരപ്പുറത്ത് കയറി പാഞ്ഞുപോയി ആ സ്ത്രീയിൽ ഒരു ഞെട്ടൽ അവരുടെ മനസ് എന്തിനോ വേണ്ടി വെമ്പി.

അല്പം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവ് തിരികെ വന്നു അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു കാരണം രാജാവ് അദ്ദേഹത്തെ വേണ്ടവിധം സൽക്കരിച്ചിരുന്നു. കാത്തിരുന്നു മുഷിഞ്ഞ അല്ലേ .... വന്ന പാട് അദ്ദേഹം ചോദിച്ചു പിന്നെ രാജാവ് നൽകിയ ഭക്ഷണ സാധനങ്ങൾ വള്ളത്തിലേക്ക് കയറ്റി . ഈ രാജാവ് എത്ര ഔദാര്യവാനാണ്... അബൂ അസ്ലം ആരോടെന്നില്ലാതെ പറഞ്ഞു .അല്ല നീയെന്താ ഒന്നും മിണ്ടാത്തത് ഭാര്യയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു - ങേ... ഒരു ഞെട്ടൽ ഭാര്യയുടെ മുഖം ആകെ കരഞ്ഞ് വീർത്തത് പോലെ. രാത്രി ഉറങ്ങാതെ കരഞ്ഞിരുന്നതു പോലെ 'അല്ല നിനക്കെന്തു പറ്റി?..... അസ്ലം ജിജ്ഞാസയോടെ ചോദിച്ചു .

എന്തുപറ്റി നിനക്ക് പറയു..... അൽപ്പം സ്വരമുയർത്തി അയാൾ ചോദിച്ചു. പെട്ടെന്ന് ആ സ്ത്രീ ഒന്നും പറയാതെ തേങ്ങിക്കരഞ്ഞു അസ്ലമിന് ഒന്നും മനസ്സിലായില്ല .എന്തിനാണ് നീ കരയുന്നതെന്ന് പറയൂ ......അല്പം സ്വരമുയർത്തി അയാൾ ചോദിച്ചു അപ്പോഴും സ്ത്രീയിൽ നിന്ന് പ്രതികരണമുണ്ടായില്ല അവർ വീണ്ടും തേങ്ങി തേങ്ങിക്കരഞ്ഞു

എന്താവും ഇവൾക്ക് സംഭവിച്ചത് ?ഏതായാലും ഇവൾക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്തായാലും സംഭവം ഈ കഴിഞ്ഞ രാത്രിയാണ് അതുവരെ ഇവൾ സന്തോഷവതിയായിരുന്നു എന്തായിരിക്കും സംഭവിച്ചിരിക്കുക വല്ല അപകടവും?... ഇല്ല അതിന് തീരെ സാ്ധ്യതയില്ല കാരണം അവൾക്ക് രണ്ട് ഭടന്മാർ കാവലുണ്ടായിരുന്നു അസ്ലമയുടെ ചിന്തകൾ പല വഴിക്കായി .ഇനി ഭടന്മാരിൽ നിന്നും വല്ലതും സംഭവിച്ചിരിക്കുമോ ഭടന്മാരാണങ്കിൽ രണ്ടുപേരും യുവാക്കളും ആയിരുന്നു .അതെ അതു തന്നെയാവും കാരണം മറ്റൊരു അപകടത്തിന് ഒരു സാധ്യതയുമില്ല.

അസ്ലമിന്റെ മുഖം അമർഷം കൊണ്ട് വലിഞ്ഞുമുറുകി .അയാൾ ഭാര്യയെ ഒരിക്കൽകൂടി നോക്കി അവർ തേങ്ങലടക്കാൻ പാടുപെടുകയാണ് .അസ്ലം പിന്നെ രണ്ടാമതൊന്ന് ചിന്തിച്ചില്ല ഭാര്യയോട് പറഞ്ഞു എഴുന്നേൽക്ക് ....സ്ത്രീ അവിടെനിന്ന് ചലിച്ചില്ല . എഴുന്നേൽക്കാൻ അല്ലേ പറഞ്ഞത് സ്വരം കടുപ്പിച്ച് അസ്‌ലം പറഞ്ഞു .അവർ ഒരു വിധം എഴുന്നേറ്റു. അസ്ലം അവരുടെ കൈപിടിച്ച് കൊട്ടാരം ലക്ഷ്യമാക്കി തിരികെ നടന്നു .മന്ത്രി അബുൽമുൽക്ക് രാജാവിന്റെ അടുക്കലുണ്ട് .അപ്പോൾ ഒരു ഭടൻ അവിടേക്ക് ഓടിവന്നു .ഉം എന്താണ് ?...മന്ത്രി ആകാംക്ഷയോടെ ചോദിച്ചു .

രണ്ട് പേർ രാജാവിനെ കാണാൻ വന്നിരിക്കുന്നു .....വരാൻ പറയൂ... രാജാവ് പറഞ്ഞു .രണ്ടുപേരും അങ്ങോട്ട് കയറി വന്നു .നിങ്ങളല്ലേ കുറച്ചു മുമ്പ് ഇവിടുന്ന് പോയ ആൾ കൂടെയുള്ള ഈ സ്ത്രീ നിങ്ങളുടെ ഭാര്യയായിരിക്കും അല്ലേ ?....ആ സ്ത്രീ രാജാ വിലേക്ക് നോക്കാതെ മുഖം കുനിച്ച് നിൽക്കുകയായിരുന്നു അസ്ലമിന്റെ മുഖം ഗൗരവത്തിലായിരുന്നു .അത് ശ്രദ്ധിച്ച് രാജാവ് ചോദിച്ചു .അബൂ അസ്ലം താങ്കൾക്കെന്തുപറ്റി ?...

രാജൻ ഒരു പരാതി അറിയിക്കാനാണ് ഞാൻ വന്നത് ....പരാതിയോ ....അതെ .. എങ്കിൽ പറയൂ .... അസ്ലം കാര്യങ്ങൾ വിശദീകരിച്ചു .എന്താണെന്ന് ചോദിച്ചിട്ട് ഇവളൊന്നും പറയുന്നില്ല രാജൻ .അങ്ങയുടെ ഭടന്മാരിൽനിന്ന് സ്വഭാവദൂഷ്യം ഉണ്ടായിട്ടുണ്ടാകാനേ വഴിയുള്ളൂ .....പെട്ടെന്ന് രാജാവിന്റെ മുഖത്തെ പ്രസന്നഭാവം അപ്രത്യക്ഷമായി. മന്ത്രി ആഭടൻമാരെ നമ്മുടെ മുമ്പിൽ ഹാജരാക്കൂ..... ഉടൻ ഫസലും മഹ്മൂദും രാജാവിനു മുന്നിൽ ഹാജരാക്കപ്പെട്ടു. 

സംഭവം എന്തെന്നറിയാതെ അവർ പരസ്പരം മുഖത്തോടു മുഖം നോക്കി .ജ്യേഷ്ഠാ ഇന്നലെ നമ്മൾ കാവൽ നിന്ന സ്ത്രീ ആണല്ലോ അത് ....ശരിയാണ് എന്താവും പ്രശ്നം? മഹമൂദ് അത് സമ്മതിച്ചു .ആ സ്ത്രീ അപ്പോഴും മുഖം കുനിച്ച്. നിൽക്കുകയായിരുന്നു. ഫസലിനെയും മഹമൂദ്നെയും പ്രതിക്കൂട്ടിൽ കയറ്റപെട്ടു .മുഖൗഖിസ് രാജാവ് സിംഹാസനത്തിൽ ഒന്നിളകി യിരുന്നു .ആദ്യ ചോദ്യം ഗസലിനോടും മഹ്മൂദിനോടുമായിരുന്നു. നിങ്ങളുടെ കർത്തവ്യത്തിൽ നിങ്ങൾ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ?... ഇല്ല പ്രഭോ നാഥൻ സാക്ഷി .... അവർ ഒരുമിച്ചു പറഞ്ഞു. അടുത്ത ചോദ്യം സ്ത്രിയോടായിരുന്നു. ഏയ് സഹോദരീ... എന്തിനാണ് നിങ്ങൾ കരയുന്നതെന്ന് പറയൂ... - ആ സ്ത്രീ പെട്ടെന്ന് വിതുമ്പിക്കരഞ്ഞു.

രാജാവ് ചോദ്യം ആവർത്തിച്ചു അപ്പോഴും സ്ത്രീ കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല രാജാവ് വിഷമത്തിലായി കുറച്ചു കഴിഞ്ഞു രാജാവ് ചോദ്യമാവർത്തിച്ചു ആ സ്ത്രീ അപ്പോൾ തേങ്ങലടക്കാൻ പാടുപെട്ടു കുറെ കഴിഞ്ഞു അവർ പതിയെ സംസാരിച്ച് തുടങ്ങി എങ്കിലും ഇടക്ക് വാക്കുകൾ വിതുമ്പലിൽ കലർന്നു പോയി പോയി കൊട്ടാര സദസ്സിലുള്ളവർ അത് സശ്രദ്ധം ശ്രമിച്ചു .ക്ഷമിക്കണം രാജൻ അവർ നിരപരാധികളാണ് ഞാൻ കരഞ്ഞത് .....അവർ വീണ്ടും തേങ്ങി.ഞാൻ കരഞ്ഞത് എനിക്ക് കാവൽ നിന്നവർ നടത്തിയ സംഭാഷണത്തെപറ്റി ഓർത്തിട്ടാണ് .....

എന്താണത്?.... രാജാവിന്റെ ചോദ്യം .ആ സ്ത്രീ പറഞ്ഞ് തുടങ്ങി .ഫസലും മഹമൂദും ശ്രദ്ധിച്ചുകേട്ടു .അവരുടെ പിതാവ് മുഖൗഖിസ് പട്ടണത്തിലെ ധനാഢ്യനായിരുന്നുവത്രെ.... പൊടുന്നനെ ഒന്ന് പിടഞ്ഞു പോയി മുഖൗവിസ് . അദ്ദേഹം അത്യധികം ആകാംക്ഷയോടെ ആ സ്ത്രീ പറയുന്നത് ശ്രദ്ധിച്ചിരുന്നു .ഉദ്വേഗജനകമായ നിമിഷങ്ങൾ... അവർ ഓരോ സംഭവവും പറഞ്ഞു അങ്ങനെ അവർ കയറിയ കപ്പൽ കടൽ മധ്യത്ത് വെച്ച് പൊട്ടിത്തകർന്നത് വരെയെത്തി . ഇത്തവണ മുഖൗഖിസ് രാജാവ് അറിയാതെ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ് പോയി .

പെട്ടെന്ന് സ്ഥലകാലബോധം വന്ന് ഇരിക്കുകയും ചെയ്തു. ആ സ്ത്രീ തുടർന്നു...... അങ്ങനെ ഈ ഭടൻമാരുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടുവത്രെ. ഇവരും പരസ്പരം നഷ്ടപ്പെട്ടുവെന്ന് കരുതിയതായിരുന്നു ഇന്നലെയാണ് ഇവർ പരസ്പരം തിരിച്ചറിഞ്ഞത് ...... ഇത്തവണ രാജാവ് മാത്രമല്ല സദസ്യരും ഞെട്ടിത്തെറിച്ചു പോയി .കാരണം തങ്ങളുടെ പ്രിയങ്കരനായ മുഖൗഖിസ് രാജാവ് ഖുറാസയിൽ വന്നുചേർന്ന കഥ ഏവർക്കും വ്യക്തമായി അറിയാം .സദസ്സ് തീർത്തും നിശബ്ദമായി. ഉദ്യേഗജനകമായ നിമിഷങ്ങൾ. ഓരോരുത്തരുടെയും ഹൃദയസ്പന്ദനം വ്യക്തമായി കേൾക്കാം 

സർവ്വരുടെയും കണ്ണുകൾ രാജാവിലേക്കും സ്ത്രീയിലേക്കുമാണ്. ഇനി എന്താണ് സംഭവിക്കുക.... സർവ്വരും ശ്വാസമടക്കിപ്പിടിച്ചു.സ്ത്രീ അപ്പോൾ ശക്തമായി തേങ്ങുകയാണ് .മുഖൗഖിസ് രാജാവ് മരവിച്ച പോലെ സിംഹാസനത്തിലിരിക്കുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ സ്ത്രീയായിരുന്നില്ല ഫസലിലും മഹ്മൂദിലുമായിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്റെ പൊന്നു മക്കളാണോ ഈ നിൽക്കുന്നത് ?....രാജാവ് സൂക്ഷിച്ചു നോക്കി. അതെ തന്റെ പൊന്നു മക്കൾ തന്നെ.അവരാകെ മാറിപ്പോയിരിക്കുന്നു ....

അല്പം കഴിഞ്ഞാണ് രാജാവിന് സ്ഥലകാല ബോധം വീണ്ടു കിട്ടിയത് അദ്ദേഹം നനഞ്ഞ കണ്ണുകൾ തുടച്ചു. പിന്നെ ആ സ്ത്രീയെ നോക്കി. അവർ മുഖം കുനിച്ചു നിൽക്കുന്നു. തേങ്ങലടക്കാൻ പാടുപെടുകയാണവർ.ഏയ് സഹോദരി... ഇവർ പരസ്പരം സഹോദരങ്ങളാണന്നത് ശരി 'പക്ഷേ അതിനെന്തിന് നിങ്ങൾ ഇത്രയും കരയണം?.... പെട്ടെന്ന് ശക്തമായൊരു തേങ്ങൽ . തേങ്ങൽ കടിച്ചമർത്തി അവർ പറഞ്ഞു. രാജൻ ഇവരുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവല്ലോ ശരിയാണ് ഇവരുടെ പിതാവേ നഷ്ടപ്പെട്ടിട്ടുള്ളൂ.പിന്നെ ....പിന്നെ .... ഇവർ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഇവരുടെ മാതാവ്... അത്..... അത് ... ഈ ഞാനാണ് രാജൻ..... ഈ..... ഈ.... ഞാ... ഞാ... നാ.... ണ് ..... വാക്കുകൾ വിതുമ്പലിൽ കലർന്നു അവർ വീണ്ടും പൊട്ടിക്കരഞ്ഞു 

ഇത്തവണയും സർവ്വരും ഞെട്ടി മുഖൗഖിസ് തുറന്ന മിഴികളോടെ അന്തംവിട്ട് ആ സ്ത്രിയിലേക്ക് നോക്കിയിരുന്നു ഫസലും മഹ്മൂദും പരസ്പരം മുഖത്തോടു മുഖം നോക്കി .എന്ത്?എന്താണീ പറയുന്നത് ..... ജേഷ്ഠാ.... ഫസൽ മഹ്മൂദിനെ നോക്കി വിളിച്ചു. മഹമൂദ് ഹൃദയമിടിപ്പോടെ അനുജനെ നോക്കിയതല്ലാതെ മിണ്ടാൻ കഴിഞ്ഞില്ല . അബൂഅസ്ലമിന്റെ മുഖത്ത് നിർവികാരത. സദസ്യരിലും അടങ്ങാത്ത ജിജ്ഞാസ .

ഓരോ നിമിഷവും ആകാംക്ഷയേറുകയാണ് .അടുത്ത നിമിഷം ഒരു തേങ്ങലോടെ ആ സ്ത്രീ ഫാസിലിനെയും മഹ്മൂദിനെയും നോക്കി വിളിച്ചു .എന്റെ പൊന്നു മക്കളെ ....ഇത് നിങ്ങളുടെ ഉമ്മയാണ് .നിങ്ങൾ നഷ്ടപ്പെട്ടുവെന്ന് കരുതിയ നിങ്ങളുടെ സ്വന്തം ഉമ്മ മൈമൂന ....അതും പറഞ്ഞ് അവർ മുഖത്ത് നിന്ന് വസ്ത്രത്തിന്റെ മറനീക്കി .വർദ്ധിച്ചുവന്ന നെഞ്ചിടിപ്പോടെ ഫസലും മഹമൂദും ആ സ്ത്രീയിലേക്ക് നോക്കി .ആ ഹൃദയങ്ങൾ പിടിച്ചു മാതൃ വാത്സല്യത്തിനായി ആ ഹൃദയങ്ങൾ വെമ്പൽ കൊണ്ടു.അടുത്ത നിമിഷം രണ്ടുപേരും ഒരു കുതിപ്പായിരുന്നു .

രണ്ടുപേരും തങ്ങളുടെ മാതാവിനെ കെട്ടിപ്പുണർന്നു 'ഞങ്ങളുടെ പൊന്നുമ്മാ .....രണ്ടുപേരും തേങ്ങി കരഞ്ഞു പോയി .എന്റെ പൊന്നു മക്കളെ .... മൈമൂന ആർദ്രയായി .ആ രംഗം കണ്ട് സദസ്യരുടെ ഹൃദയം ആനന്ദംകൊണ്ട് തുടികൊട്ടി .കരുണാമയനെ ....നിനക്ക് അഖില സ്തുതികളും... മുഖൗഖിസ് രാജാവ് ആ രംഗം കണ്ട് മരവിച്ചിരുന്നു പോയി. അദ്ദേഹത്തിന് ശബ്ദിക്കാനായില്ല .ഒന്നും കാണാൻ പറ്റുന്നില്ല. എങ്കിലും ശബ്ദം കേൾക്കാം .ഞങ്ങളുടെ പൊന്നുമ്മാ... നമ്മൾ ഒന്നായി നാഥൻ നമ്മെ ഒന്നിപ്പിച്ചു പക്ഷേ നമ്മുടെ പിതാവ് ....അദ്ദേഹം മാത്രം നമ്മെ വിട്ടുപോയി.... ഈ സുവർണ്ണ നിമിഷത്തിന് സാക്ഷിയാകാൻ അദ്ദേഹം മാത്രം.... അദ്ദേഹം മാത്രം'... പൂർത്തിയാക്കാനായില്ല അവർക്ക് .അതിനു മുമ്പ് മുഖൗഖിസ് രാജാവ് സിംഹാസനത്തിൽനിന്ന് ചാടിയെഴുന്നേറ്റു.

പിന്നെ ആർദ്രമായി വിളിച്ചു.മഹമൂദ് ....ഒരു നടുക്കത്തോടെ അവർ രാജാവിനെ നോക്കി .അദ്ദേഹം ഇരുകൈയും വീശുകയാണ് അരുതേ... അങ്ങനെ പറയരുതേ...എന്ന അർത്ഥത്തിൽ. ഒരു നിമിഷം അവരുടെ ഹൃദയമിടിപ്പ് നിലച്ച് പോയി.അവർ രാജാവിനെ നോക്കി .അദ്ദേഹം സിംഹാസനത്തിൽ നിന്നഴുന്നേറ്റു .പിന്നെ നാഥനെ സ്തുതിച്ചു അൽഹംദുലില്ലാഹ്....വല്ലാതെ തേങ്ങിപ്പോയി അദ്ദേഹം. മഹമൂദ് ...,ഫസൽ.... നിങ്ങളുടെ പിതാവ് നഷ്ടപ്പെട്ടിട്ടില്ല മക്കളെ.... നിങ്ങളുടെ പിതാവാണ്..... ഈ സിംഹാസനത്തിന്റെ ഇന്നത്തെ അധികാരി .മൈമൂന ..... നിന്റെ ഭർത്താവാണ് ഞാൻ.... വിശ്വസിച്ചോളൂ ....അടുത്ത നിമിഷം അവർ നാല് പേരും പരസ്പരം വാരിപ്പുണർന്നു .മൈമൂനയുമായി വന്ന അബൂ അസ്ലമിന് വല്ലാത്ത ആനന്ദം തോന്നി .മൈമൂന തന്റെ കുടുംബത്തെ കണ്ടെത്തിയിരിക്കുന്നു .ഞാനിപ്പോൾ സ്വതന്ത്രനാണ് .

അസ്ലം നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.ഈ രംഗം കണ്ട് സദസ്യരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു പോയി. തേങ്ങലുകളൊഴിച്ചാൽ സദസ്സ് നിശബ്ദം .സർവ്വലോക പരിപാലകനും സൃഷ്ടി സംഹാര കർത്താവുമായ പരമദയാലുവായ നാഥന്റെ അൽഭുതകരമായ തന്ത്രവും തീരുമാനവും സദസ്യർ കാണുകയായിരുന്നു. സദസ്യർ വീണ്ടും നാഥനെ സ്തുതിച്ചു .അടങ്ങാത്ത സന്തോഷത്തിന്റെ നിർവൃതിയിൽ ഫസൽ വിളിച്ചു .ജ്യേഷ്ഠാ....താങ്കൾ കണ്ട സ്വപ്നം ഓർമ്മയുണ്ടോ ?....നമ്മുടെ പിതാവ് ഒരു നാടിന്റെ അധിപതിയാകുന്നതും നാമവിടെ ഭടന്മാർ ആകുന്നതും ....ശരിയാണ് ഫസൽ ഞാനോർക്കുന്നു തീർച്ചയായും ഞാനോർക്കുന്നു..





No comments:

Post a Comment