ഉറക്കം അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപ്പെട്ട ഒരു അനുഗ്രഹമാണ് . അതിനു എത്ര നന്ദി ചെയ്താലും മതിവരില്ല . നാം ചിലപ്പോഴൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ബുദ്ധിമുട്ടിയവരാണ് . ആ സമയം എങ്ങനെയെങ്കിലും ഒന്നുറങ്ങിക്കിട്ടാൻ നാം ആഗ്രഹിച്ചിട്ടുമുണ്ട് .
അതുപോലെ ഉറക്കം ഇല്ലാതെ ബുദ്ധിമുട്ടുന്നവരുടെ ചില അവസ്ഥകൾ പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞവരാണ് നാം .
അപ്പോൾ ഉറക്കം എന്നുള്ളത് അനുഗ്രഹം തന്നെ എന്ന് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ് . ഇനി നമുക്ക് ഈ ഉറക്കത്തെ എങ്ങനെ ആരാധനയാക്കി മാറ്റാം എന്ന് മനസ്സിലാക്കാം .
നമ്മുടെ മനസ്സും ശരീരവും പൂര്‍ണമായും വിശ്രമാവസ്ഥയിലേക്ക് നീങ്ങുകയും പരിസരം മറന്ന് വ്യക്തി അചേഷ്ടനാവുകയും ചെയ്യുന്ന ഒരു ദൈനംദിന പ്രക്രിയയാണ് ഉറക്കം. ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം നാമിതിനായി നീക്കിവെക്കുന്നു. ശരിയായ സമയത്തും മതിയായ അളവിലുമുള്ള ഉറക്കം വെള്ളവും ഭക്ഷണവും പോലെത്തന്നെ നമ്മുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്. ജന്തുലോകത്തിലെ സസ്തനികള്‍, പക്ഷികള്‍, ഉരകങ്ങള്‍, മത്സ്യങ്ങള്‍ ഇവയെല്ലാം തന്നെ ഉറങ്ങാറുണ്ട്. മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്കും ശ്രദ്ധ, ഓര്‍മ എന്നിവ ശരിയായ രീതിയില്‍ നിലനിര്‍ത്താനും ഉണര്‍ച്ചയില്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനും ശരിയായ ഉറക്കം കൂടിയേ തീരൂ. നമ്മുടെ ശരീരത്തിന്റെ പോഷണം, പ്രതിരോധ സംവിധാനം, മനോനില, അവയവങ്ങളുടെ പ്രവര്‍ത്തനം എന്നിവയെയെല്ലാം ഉറക്കം വലിയ തോതില്‍ സ്വാധീനിക്കുന്നു.
രാത്രിയെ നാം നിങ്ങൾക്ക് വസ്ത്രമാക്കിത്തന്നു. പകലിനെ ജീവിത ഉപാധി തേടാനുള്ള സമയവുമാക്കി (നബഅ് 10,11).
ശരീരത്തെ മയക്കിക്കിടത്തി ആത്മാവ് സ്വതന്ത്രമായി സഞ്ചരിക്കുന്ന സമയമാണ് ഉറക്കം. പൂർണ വിശ്രമം ശരീരത്തിന് ലഭിക്കാൻ നാഥൻ സംവിധാനിച്ച പ്രകൃതമാണിത്. ഉറക്കം മരണത്തിന്റെ സഹോദരനാണെന്ന് പ്രമാണങ്ങൾ പറയുന്നതിന്റെ താൽപര്യവുമിതാണ് (ശറഹു സുനനുബ്‌നുമാജ 291/5).
ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦ ﻣَﻨَﺎﻣُﻜُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻭَٱﺑْﺘِﻐَﺎٓﺅُﻛُﻢ ﻣِّﻦ ﻓَﻀْﻠِﻪِۦٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺴْﻤَﻌُﻮﻥَ
ﻭَﻫُﻮَ ٱﻟَّﺬِﻯ ﺟَﻌَﻞَ ﻟَﻜُﻢُ ٱﻟَّﻴْﻞَ ﻟِﺒَﺎﺳًﺎ ﻭَٱﻟﻨَّﻮْﻡَ ﺳُﺒَﺎﺗًﺎ ﻭَﺟَﻌَﻞَ ٱﻟﻨَّﻬَﺎﺭَ ﻧُﺸُﻮﺭًا
അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :25/47)
ﻭَﺟَﻌَﻠْﻨَﺎ ﻧَﻮْﻣَﻜُﻢْ ﺳُﺒَﺎﺗًﺎ
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :78/9)
സര്‍വ്വശക്തനായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭാസത്തെ ഒരു മരണമായിക്കൊണ്ടാണ് ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്:
ٱﻟﻠَّﻪُ ﻳَﺘَﻮَﻓَّﻰ ٱﻷَْﻧﻔُﺲَ ﺣِﻴﻦَ ﻣَﻮْﺗِﻬَﺎ ﻭَٱﻟَّﺘِﻰ ﻟَﻢْ ﺗَﻤُﺖْ ﻓِﻰ ﻣَﻨَﺎﻣِﻬَﺎ ۖ ﻓَﻴُﻤْﺴِﻚُ ٱﻟَّﺘِﻰ ﻗَﻀَﻰٰ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﻮْﺕَ ﻭَﻳُﺮْﺳِﻞُ ٱﻷُْﺧْﺮَﻯٰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.(ഖു൪ആന്‍ :39/42)
ഉറക്കം ലഭിക്കുന്നതെങ്ങനെ?
വളരെ സങ്കീര്‍ണമായ ചില ശാരീരിക-മാനസിക-പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നമുക്ക് ഉറക്കം ലഭിക്കുന്നത്. അല്ലാഹുവിന്റെ ദൃഷ്ടാന്തമായാണ് ഉറക്കത്തെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: ''രാപ്പകലുകളില്‍ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്. കേട്ട് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ വളരെ തെളിവുകളുണ്ട്'' (3:23).
നമ്മുടെ ഉറക്കം, ഉണര്‍ച്ച, വിശപ്പ്, വിവിധയിനം ഹോര്‍മോണുകളുടെ ഉല്‍പാദനം, മനോഭാവങ്ങള്‍ എന്നിവയെല്ലാംതന്നെ സമയബന്ധിതമായി നിയന്ത്രിക്കുന്നത് 24 മണിക്കൂറും നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജൈവ ഘടികാര(Biological Clock)മാണ്. മസ്തിഷ്‌കത്തിലെ പിനിയല്‍ ഗ്ലാന്റ് ഉല്‍പാദിപ്പിക്കുന്ന മെലറ്റോനിന്‍ (Melatonin) എന്ന ഹോര്‍മോണ്‍ ആണ് നമുക്ക് ഉറക്കമുണ്ടാക്കുന്നത്.
കണ്ണില്‍നിന്നും വരുന്ന ഓപ്റ്റിക്കല്‍ നര്‍വിന്റെ തൊട്ടു മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്ലാന്റ് കണ്ണില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. മെലറ്റോനിന്‍ ഉല്‍പാദനം നടക്കണമെങ്കില്‍ ഇരുട്ട് അത്യാവശ്യമാണ്. അതിനാല്‍ നേരം ഇരുട്ടുന്നതോടെ കണ്ണിന്റെ റെറ്റിനയില്‍ ഇരുട്ട് പരക്കുകയും ആ വിവരം ഓപ്റ്റിക് നര്‍വ് വഴി പിനിയല്‍ ഗ്ലാന്റിലെത്തുകയും അപ്പോള്‍ മെലറ്റോനിന്‍ ഉല്‍പാദനം ആരംഭിക്കുകയും ചെയ്യും. ഉല്‍പാദനം തുടങ്ങി രണ്ട് മണിക്കൂറിനകം രക്തത്തില്‍ എത്തുകയും നമുക്ക് ഉറക്കം അനുഭവപ്പെടുകയും ചെയ്യും.
നമ്മുടെ ഓരോരുത്തരുടെയും ഉറക്കത്തിന്റെ സമയം തിരിച്ചറിയുന്നത് നമുക്കുള്ളിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനഫലമായാണ്. പ്രഭാതമാകുന്നതോടെ വെളിച്ചം വ്യാപിക്കുകയും മെലറ്റോനിന്‍ ഉല്‍പാദനം നിലക്കുകയും നാം ഉണരുകയും ചെയ്യും. നമ്മുടെ ഉറക്കിന്റെ ശരിയായ സമയം രാത്രിയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. എന്നാല്‍ ആധുനിക മനുഷ്യന് ജോലിയുടെയും മറ്റും കാരണത്താല്‍ രാത്രി ഉറങ്ങാന്‍ കഴിയാതിരിക്കുകയും പകല്‍ ഉറങ്ങേണ്ടതായും വരുന്നു. മുകളില്‍ സൂചിപ്പിച്ച അര്‍റും അധ്യായത്തിലെ 23-ാം സൂക്തത്തില്‍ അല്ലാഹു 'രാപ്പകല്‍ ഉറക്കം' എന്നാണ് പരാമര്‍ശിച്ചത്. ഏറ്റവും ആധുനികനായ മനുഷ്യരുടെ ജീവിതശൈലി പോലും മുന്‍കൂട്ടി കാണുകയാണ് ഖുര്‍ആന്‍ എന്നും നമുക്ക് പറയാമല്ലോ.
രാത്രിയാണ് ഉറക്കിന്റെ സമയമെങ്കിലും പകല്‍ ഉറങ്ങേണ്ടിവരുന്നവര്‍ക്കും അനുകൂലമായ രീതിയിലാണ് നമ്മുടെ ശരീരഘടനയും പ്രവര്‍ത്തനങ്ങളും കരുണാവാരിധിയായ അല്ലാഹു ക്രമീകരിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ പകലിനെ (Actual Day) നമ്മുടെ ജൈവഘടികാരം ജൈവിക രാത്രി(Biological Night) ആയി പരിഗണിക്കുന്നു. അപ്പോഴും മെലറ്റോനിന്‍ ഉല്‍പാദനത്തിന് ഇരുട്ട് ആവശ്യമാണ്. നമ്മുടെ ചുറ്റും കൃത്രിമമായി ഇരുട്ട് ഉണ്ടാകുമ്പോള്‍ ആ വിവരം റെറ്റിനയില്‍നിന്ന് പിനിയല്‍ ഗ്ലാന്റിലെത്തുകയും മെലറ്റോനിന്‍ ഉല്‍പാദിപ്പിച്ച് പകല്‍ സമയത്തും നമുക്ക് ഉറങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു.
ഇനി ഉറക്കവുമായി ബന്ധപ്പെട്ട ദിക്കിറുകൾ പരിശോധിക്കാം
ഉറക്കം ഒരു അർദ്ധ മരണമാണ് . ഉറക്കമുണർന്ന ശേഷം ചൊല്ലാൻ നിർദേശിക്കപ്പെട്ട ദിക്‌റും ഇത്തരമൊരു അർത്ഥ സാരത്തിലേക്ക് സൂചന നൽകുന്നുണ്ട്. സുമർ അധ്യായത്തിന്റെ നാൽപത്തി രണ്ടാം വചനത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹു ഓരോ ശരീരത്തെയും അവയുടെ മരണ സമയത്ത് മരിപ്പിക്കുന്നു. ഉറക്കിൽ മരിക്കാത്ത ശരീരങ്ങളേയും, ഉറക്കിൽ മരണം കണക്കാക്കിയ ശരീരങ്ങളുടെ ആത്മാക്കളെ അല്ലാഹു പിടിച്ച് വെക്കുന്നു. അല്ലാത്തവയെ നിശ്ചിത സമയത്തേക്ക് അഴിച്ച് വിടുന്നു.
ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി എഴുതി: മനുഷ്യാത്മാവ് ശരീരവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ അതിന്റെ പ്രതിഫലനം ശരീരാവയവങ്ങളിൽ മുഴുവൻ പ്രകടമാവുന്നു. ഇത് ജീവാവസ്ഥയാണ്. മരണത്തിൽ ആന്തരികവും ബാഹ്യവുമായ മുഴുബന്ധവും ആത്മാവ് ഉപേക്ഷിക്കുന്നു. ഉറക്ക് സമയത്ത് ബാഹ്യമായി ആത്മാവ് മാറിനിൽക്കുകയും ആന്തരികമായ ഒരു ബന്ധം ശരീരവുമായി നിലനിർത്തുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ മരണവും ഉറക്കവും ഒരു വർഗത്തിൽപ്പെട്ടതാണെന്ന് ബോധ്യപ്പെടും (റാസി 267/13).
രാത്രിയിൽ ഉറങ്ങാനൊരുങ്ങുമ്പോൾ പാലിക്കേണ്ട മര്യാദകളും അച്ചടക്കവും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ജാബിർ(റ)വിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, വാതിലുകൾ അടച്ചിടുക, വിളക്കുകൾ അണക്കുക, കത്തിച്ച് വച്ച തിരി എലി കടിച്ച് കൊണ്ടുവന്ന് വീട് കത്തിപ്പോവാൻ ഇട വരും (ബുഖാരി 6295, മുസ്‌ലിം 2012).
അബൂമൂസാ(റ) പറയുന്നു: മദീനയിലെ ഒരു വീട് രാത്രിയിൽ കത്തിയെരിഞ്ഞ വിവരം തിരുനബി(സ്വ) അറിഞ്ഞു. അവിടുന്ന് പറഞ്ഞു: തീ നിങ്ങളുടെ ശത്രുവാണ്. ഉറങ്ങാനൊരുങ്ങുമ്പോൾ തീ അണക്കുക (ബുഖാരി 6294, മുസ്‌ലിം 2016).
ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ വാതിൽ അടച്ചിടുക, അല്ലാഹുവിന്റെ പേര് പറയുകയും ചെയ്യുക, അടക്കപ്പെട്ട വാതിൽ പിശാച് തുറക്കുകയില്ല (മുസ്‌ലിം 2012).
തീ വിളക്കുകൾ ഉപയോഗിച്ചിരുന്ന ഒരു കാലത്തെ ജനതയോട് പ്രവാചകർ(സ്വ) നൽകിയ നിർദേശത്തിന് ഇലക്ട്രിക് വീടുകളിലും പ്രസക്തിയുണ്ട്. തീ പിടുത്തവും മരണങ്ങളും സമ്പത്ത് കത്തിയെരിഞ്ഞ് നഷ്ടങ്ങൾ സംഭവിക്കുന്നതുമെല്ലാം നിരന്തര വാർത്തയായ ഇക്കാലത്ത് ഇവയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ പലപ്പോഴും എത്തിച്ചേരുക ഇലക്ട്രിക് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയിലേക്കാണ്. കത്തിച്ച് വച്ച തിരി എലി വലിച്ച് വീട് കത്തിപ്പോകാൻ സാധ്യതയുണ്ടെന്ന തിരുനിർദേശത്തിന്റെ ആശയ പരിധിയിൽ ഇക്കാര്യങ്ങളെല്ലാം വരും.
ഇബ്‌നു ദഖീഖുൽ ഈദ് എഴുതുന്നു. വാതിൽ അടച്ചിടണമെന്ന് പറഞ്ഞതിൽ ഭൗതികവും മതപരമായുമുള്ള നിരവധി നന്മകളുണ്ട്. ശരീരത്തിനെയും സമ്പത്തിനെയും സംരക്ഷിക്കുക എന്നതാണ് ഭൗതിക നന്മ. മനുഷ്യനുമായി പിശാച് കൂടിക്കലരുന്നത് തടയാനും വാതിൽ അടച്ചിടുന്നത് സഹായകമാണ്. പിശാച് അടച്ചിട്ട വാതിലിലൂടെ കടക്കുകയില്ല എന്ന് തിരുനബി(സ്വ) പറഞ്ഞതിന്റെ താൽപര്യം അതാണ്. നുബുവ്വത്തിന്റെ വഴിക്കല്ലാതെ ഇക്കാര്യങ്ങളൊന്നും ബോധ്യപ്പെടുകയില്ല (ഫത്ഹുൽ ബാരി 11/87).
അടുത്ത കാലത്ത് നാടൊട്ടുക്കും ഭീതി പടർത്തിയ നിപയും മലമ്പനി, എലിപ്പനിയടക്കമുള്ള പകർച്ച പനികളും വയറിളക്കം, അതിസാരം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും നമ്മുടെ നാടിനെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. ഭക്ഷണ സാധനങ്ങളിലും പാത്രങ്ങളിലും വന്നുപെടുന്ന അണുക്കളാണ് ഇവയുടെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ളവ കണ്ടെത്തുകയുണ്ടായി. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധ നിർദേശമാണ് തിരുനബി(സ്വ) പറഞ്ഞത്.
ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, പാനപാത്രങ്ങൾ കെട്ടിവെക്കുക, വർഷത്തിലെ ഒരു രാത്രിയിൽ മാറാവ്യാധി രോഗങ്ങൾ ഇറങ്ങും. മൂടിവെക്കാത്ത ഭക്ഷണപാത്രങ്ങളിലും കെട്ടിവെക്കാത്ത പാനപാത്രങ്ങളിലുമെല്ലാം അവ ചെന്നെത്തും (മുസ്‌ലിം 2014).
ഉറക്കത്തിന്റെ പല ഘട്ടങ്ങൾ
നിദ്രയുടെ നാലു സവിശേഷ ഘട്ടങ്ങള്‍ വിശുദ്ധ ഖുര്‍ആനും വളരെ ഭംഗിയായി പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ ഇവയെ സിന, നുആസ്, റുഖൂദ്, സുബാത്ത് എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു.
ഒന്നാം ഘട്ടം: നിദ്രയുടെ ആമുഖം എന്ന് വിളിക്കുന്ന ഒന്നാം ഘട്ടം പൂര്‍ണമായും ഉറങ്ങാത്തതും എന്നാല്‍ പൂര്‍ണമായും ഉണരാത്തതുമായ ഒരു ഘട്ടമാണ്. ഇത് പൊതുവെ മയക്കം എന്നറിയപ്പെടുന്നു. ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും ഇടക്കുള്ള ഒന്നാമത്തെ ഘട്ടം അഞ്ച് മുതല്‍ 10 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. ഹൃദയമിടിപ്പ്, ശ്വാസഗതി, കണ്ണിന്റെ ചലനം എന്നിവ മന്ദഗതിയിലാവുന്നു. മസ്തിഷ്‌ക തരംഗങ്ങളും മന്ദഗതിയിലാകാന്‍ തുടങ്ങുന്നു. വിശുദ്ധ ഖുര്‍ആന്‍ 'സിന' എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്: 'അല്ലാഹു അവനല്ലാതെ ദൈവമില്ല, അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കില്ല' (2:255). ഉറക്കത്തിനു മുമ്പ് വരുന്നതാണ് മയക്കം.
രണ്ടാം ഘട്ടം: യഥാര്‍ഥ നിദ്ര ആരംഭിക്കുന്ന ഘട്ടമാണിത്. കണ്ണിന്റെ ചലനം പൂര്‍ണമായി നിലക്കുകയും ശ്വാസോഛ്വാസവും ഹൃദയമിടിപ്പും കൂടുതല്‍ മന്ദഗതിയിലാവുകയും ചെയ്യും. ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ കുറയുന്നതിനാല്‍ ശരീരം കൂടുതല്‍ വിശ്രമാവസ്ഥയിലേക്ക് നീങ്ങുന്നു. മസ്തിഷ്‌ക തരംഗങ്ങള്‍ വളരെ മന്ദഗതിയിലാവുന്നു. മനസ്സും ശരീരവും ഒരുപോലെ ശാന്തമാകുന്ന ഈ ഘട്ടം 20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടമാണ്. വിശുദ്ധ ഖുര്‍ആന്‍ 'നുആസ്' എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്.
ബദ്ര്‍ യുദ്ധ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് ശത്രുക്കള്‍ക്ക് നേരെയുള്ള ഭയം നീക്കാനും മനസ്സമാധാനവും ശാന്തിയും ലഭിക്കാനും അല്ലാഹു നല്‍കിയ ഒരു അനുഗ്രഹമായി ഇതിനെ വിശേഷിപ്പിക്കുന്നു. ''തന്റെ പക്കല്‍നിന്നുള്ള ശാന്തിയായി അല്ലാഹു നിങ്ങളെ ഒരു നിദ്രാ മയക്കം കൊണ്ട് മൂടുകയുണ്ടായി''.
ഉഹുദ് യുദ്ധ സമയത്തും വിശ്വാസികള്‍ക്ക് പലവിധ ദുഃഖങ്ങളും ഉണ്ടായപ്പോള്‍ അതില്‍നിന്നും മോചനമായി അല്ലാഹു അവര്‍ക്ക് 'നുആസ്' എന്ന് വിശേഷിപ്പിച്ച ഉറക്കം നല്‍കുകയുണ്ടായി. ''പിന്നീട് ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങി ഉറങ്ങാവുന്ന ശാന്തി നല്‍കി'' (3:154).
മൂന്നാം ഘട്ടം: ഗാഢനിദ്രയുടെ ഘട്ടമാണിത്. ഹൃദയമിടിപ്പും ശ്വാസഗതിയും ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുന്നു. മസിലുകളെല്ലാം തന്നെ വിശ്രമാവസ്ഥയിലായതിനാല്‍ എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള ഘട്ടമാണിത്. പുറംലോകത്ത് നടക്കുന്നതൊന്നും തന്നെ നാം ഈ ഘട്ടത്തില്‍ അറിയുന്നില്ല. കൂര്‍ക്കം വലിക്കുക, സ്വയം സംസാരിക്കുക തുടങ്ങിയവ ഈ ഘട്ടത്തില്‍ സംഭവിക്കാം. വിശുദ്ധ ഖുര്‍ആന്‍ 'റുഖൂദ്' എന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിച്ചത്. ഗുഹാവാസികളായ വിശ്വാസികളുടെ ഉറക്കത്തെ കുറിച്ച് അല്ലാഹു വിശദീകരിക്കുന്നു: ''അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിനക്ക് തോന്നാം. യഥാര്‍ഥത്തില്‍ അവര്‍ ഉറങ്ങുന്നവരാണ്. നാമവരെ വലത്തോട്ടും ഇടത്തോട്ടും തിരിച്ചു കിടത്തിക്കൊണ്ടിരിക്കുന്നു'' (18:18).
നാലാം ഘട്ടം: ഉറക്കം ആരംഭിച്ച് ഏകദേശം 90 മിനിറ്റിനു ശേഷം സംഭവിക്കുന്ന ഈ വേള നിദ്രയിലെ പ്രധാന ഘട്ടമാണ്. നമുക്ക് പകല്‍ സമയങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള മാനസിക, ശാരീരിക ആരോഗ്യവും കരുത്തും ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്. മസ്തിഷ്‌കത്തിന്റെ റിപ്പയറിംഗും മെയിന്റനന്‍സും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഈ ഘട്ടത്തിലാണ്. നമ്മുടെ ശാരീരിക അവയവങ്ങളെല്ലാം മരവിച്ച അവസ്ഥയിലായിരിക്കുന്നത് ഈ ഘട്ടത്തിലാണ് കാണുന്നത്. സ്വപ്‌നത്തിനോട് നാം പ്രതികരിക്കുന്നത് തടയാനാണ് ഈ ഘട്ടത്തില്‍ അവയവങ്ങള്‍ നിശ്ചലമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കണ്ണുകള്‍ ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരിക്കും. യഥാര്‍ഥ ലോകത്തുനിന്നും പൂര്‍ണമായും നാം വേര്‍പ്പെട്ട് സ്വപ്‌നലോകത്ത് എത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ 'സുബാത്ത്' എന്ന് വിശേഷിപ്പിച്ച ഘട്ടമാണിത്. സുബാത്ത് എന്ന പദത്തിന് വിശ്രമം എന്നാണ് അര്‍ഥം പറയാറുള്ളതെങ്കിലും അതില്‍ കൂടുതലായി ബോധക്ഷയം, അനക്കമില്ലാത്ത അവസ്ഥ (Coma Stage) എന്ന അര്‍ഥങ്ങളാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. കാരണം ശരീരം പൂര്‍ണമായും മരവിച്ച് അനക്കമില്ലാത്ത അവസ്ഥയിലും, മസ്തിഷ്‌കം യഥാര്‍ഥ ലോകത്തുനിന്ന് വിട്ട് സ്വപ്‌നലോകത്തും എത്തുന്നു.
ഉറക്കവുമായി ബന്ധപ്പെട്ട് നാം അവഗണിക്കുന്നതും എന്നാല്‍ നബി(സ്വ) ഗൗരവത്തില്‍ നമ്മോട് നി൪ദ്ദേശിച്ചിട്ടുള്ളതുമായ ചില കാര്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
1.കടബാധ്യതകളും വസ്വിയ്യത്തുകളും എഴുതി വെക്കുക
കടബാധ്യതകളെല്ലാം എഴുതി വെക്കണമെന്നത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ഖുര്‍ആന്‍ വചനം ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്.കടബാധ്യതയുമായി മരണപ്പെട്ടാല്‍ അത് ആരെങ്കിലും കൊടുത്തുവീട്ടുന്നില്ലെങ്കില്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ ശിക്ഷ ലഭിക്കും. നമ്മുടെ കടബാധ്യതയെകുറിച്ച് നമ്മുടെ ബന്ധുക്കള്‍ക്ക് അറിയാമെങ്കില്‍ മാത്രമേ അവ൪ക്ക് കൊടുത്തുവീട്ടാനും പറ്റുകയുള്ളൂ. ഉറക്കത്തെ മരണത്തോടാണ് വിശുദ്ധ ഖു൪ആന്‍ ഉപമിച്ചിട്ടുള്ളത്. അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുകയുള്ളൂ.അതുകൊണ്ടുതന്നെ നമ്മുടെ കടബാധ്യതയെകുറിച്ച് ഉറങ്ങുന്നതിന് മുമ്പുതന്നെ രേഖപ്പെടുത്തിവെക്കേണ്ടതാണ്.
عَنِ ابْنِ، عُمَرَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَىْءٌ يُرِيدُ أَنْ يُوصِيَ فِيهِ يَبِيتُ لَيْلَتَيْنِ إِلاَّ وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ
വസ്വിയ്യത്തിനെ കുറിച്ച് നബി(സ്വ) പറഞ്ഞു: 'വല്ലതും വസ്വിയ്യത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു മുസ്‌ലിമിന് പ്രസ്തുത വസ്വിയ്യത്ത് തന്റെയടുക്കല്‍ എഴുതപ്പെടാതെ രണ്ട് രാത്രികള്‍ കഴിച്ചു കൂട്ടല്‍ അര്‍ഹതപ്പെട്ടതല്ല'. (മുസ്‌ലിം:1627).
നബി(സ്വ)യില്‍ നിന്നും ഈ ഹദീസ് കേട്ടശേഷം ഇബ്‌നു ഉമര്‍(റ) തനിക്ക് രേഖപ്പെടുത്തി വെക്കാനുള്ളവ എഴുതി വെക്കാതെ ഉറങ്ങാറുണ്ടായിരുന്നില്ല.
2.ഒറ്റക്ക് ഉറങ്ങാതിരിക്കുക
ഒരുവീട്ടില്‍ ഒറ്റക്ക് താമസിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എഴുന്നേല്‍ക്കാന്‍ കഴിയാത്ത രീതിയില്‍ രോഗം ബാധിച്ചാലോ വീട്ടിലേക്ക് ആരുടേയെങ്കിലും കടന്നുകയറ്റമോ ആക്രമണമോ ഉണ്ടായാലോ ഒറ്റക്ക് താമസിക്കുന്ന വ്യക്തിക്ക് ഏറെ പ്രയാസകരമായിരിക്കും.
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: 'തീര്‍ച്ചയായും നബി(സ്വ) ഒറ്റപ്പെടലിനെ വിരോധിച്ചു. അതായത് ഒരാള്‍ തനിച്ച് രാപാര്‍ക്കുന്നതും ഒറ്റക്ക് യാത്ര ചെയ്യുന്നതും' (അഹ്'മദ് - അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
3.തടവില്ലാത്ത (തുറസ്സായ മട്ടുപ്പാവില്‍) സ്ഥലത്ത് ഉറങ്ങരുത്
സുരക്ഷിതമായ സ്ഥലത്തായിരിക്കണം ഉറങ്ങാന്‍ കിടക്കേണ്ടത്. ടെറസിന് മുകളില്‍ ചുറ്റുമതില്‍ ഇല്ലെങ്കില്‍ ഉറങ്ങുവാനായി പ്രസ്തുത സ്ഥലം തെരഞ്ഞെടുക്കരുത്.കുട്ടികളെ ഉയ൪ന്ന സ്ഥലത്ത് ഉറക്കാതിരിക്കുവാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
عَنْ عَلِيٍّ ابْنَ شَيْبَانَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ بَاتَ عَلَى ظَهْرِ بَيْتٍ لَيْسَ لَهُ حِجَارٌ فَقَدْ بَرِئَتْ مِنْهُ الذِّمَّةُ
നബി(സ്വ) പറഞ്ഞു: 'ആരെങ്കിലും തടവില്ലാത്ത വീടിന് മുകളില്‍ രാപാര്‍ത്താല്‍ അവന് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ഇല്ലാതായി.' (അബൂദാവൂദ്:5041 - അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അലിയ്യുബ്നുശൈബാനില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: തുറസ്സായ മട്ടുപ്പാവില്‍ കിടന്നുറങ്ങുന്നവന്റെ കാര്യത്തില്‍ യാതൊരു (സുരക്ഷിതത്വ) ഉത്തരവാദിത്വവുമില്ല.(ബുഖാരി)
4.വഴിയില്‍ കിടന്നുറങ്ങരുത്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا سَافَرْتُمْ فِي الْخِصْبِ فَأَعْطُوا الإِبِلَ حَظَّهَا مِنَ الأَرْضِ وَإِذَا سَافَرْتُمْ فِي السَّنَةِ فَأَسْرِعُوا عَلَيْهَا السَّيْرَ وَإِذَا عَرَّسْتُمْ بِاللَّيْلِ فَاجْتَنِبُوا الطَّرِيقَ فَإِنَّهَا مَأْوَى الْهَوَامِّ بِاللَّيْلِ
നബി(സ്വ) പറഞ്ഞു:'പുല്ലും മേച്ചില്‍ സ്ഥലവുമുള്ള സ്ഥലത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ ഒട്ടകത്തിന് ആ സ്ഥലത്തുള്ള വിഹിതം നല്‍കുക. വരണ്ട പ്രദേശത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ അവയുമായി നിങ്ങള്‍ ധൃതിയില്‍ പോകുക. ഉറങ്ങുവാനും വിശ്രമിക്കാനുമായി രാത്രിയില്‍ നിങ്ങള്‍ ഇറങ്ങിയാല്‍ വഴി നിങ്ങള്‍ ഒഴിവാക്കുക. കാരണം അത് വന്യമൃഗങ്ങളുടെ വഴിയും രാത്രിയില്‍ വിഷജന്തുക്കളുടെ അഭയസ്ഥാനവുമാകുന്നു'.(മുസ്‌ലിം:1926).
വീടിന് അകത്തുതന്നെ ആയിരുന്നാലും വഴിയില്‍ കിടക്കരുത്.അത് മറ്റുള്ളവരെ പ്രയാസപ്പെടുത്തലും ചിലപ്പോള്‍ തനിക്കുകതന്നെ വിഷമം വരുത്തിവെക്കലുമാകും.
5.കമിഴ്ന്നു കിടക്കരുത്
വയ൪ നിലത്താക്കി കമിഴ്ന്നുകിടക്കുന്നതും മുഖം നിലത്തുകുത്തി ഉറങ്ങുന്നതും പ്രവാചകന്‍ (സ്വ) വിരോധിച്ചു.
عَنْ طِخْفَةَ الْغِفَارِيِّ قَالَ أَصَابَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ نَائِمًا فِي الْمَسْجِدِ عَلَى بَطْنِي فَرَكَضَنِي بِرِجْلِهِ وَقَالَ :مَا لَكَ وَلِهَذَا النَّوْمِ هَذِهِ نَوْمَةٌ يَكْرَهُهَا اللَّهُ أَوْ يُبْغِضُهَا اللَّهُ
തിഖ്ഫത്തുല്‍ഗിഫാരി(റ) പറയുന്നു:ഞാന്‍ ഒരിക്കല്‍ പള്ളിയില്‍ കമിഴ്ന്നുകിടക്കുന്നതായി പ്രവാചകന്‍(സ്വ) കണ്ടു.അപ്പോള്‍ നബി(സ്വ) അവിടുത്തെ കാലുകൊണ്ട് തട്ടി ഇപ്രകാരം പറഞ്ഞു:'ഇപ്രകാരം ഉറങ്ങാന്‍ താങ്കള്‍ക്ക് എന്ത് സംഭവിച്ചു.ഇങ്ങനെ ഉറങ്ങുന്നത് അല്ലാഹു വെറുക്കുന്നു.അല്ലെങ്കില്‍ അല്ലാഹുവിന് അത് കോപമാണ്.'(ഇബ്നുമാജ:3723 -
അബൂദ൪റില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറയുന്നു:നബി(സ്വ) എനിക്കരികിലൂടെ നടന്നുപോയി. ഞാന്‍ അപ്പോള്‍ കമിഴ്ന്നു കിടന്ന് ഉറങ്ങുകയായിരുന്നു. അദ്ദേഹം എന്നെ തന്റെ കാലുകൊണ്ട് തട്ടി ഉണ൪ത്തി. എന്നിട്ട് ഇപ്രകാരം പറഞ്ഞു:'ജുനൈദുബേ ഇത് നരകവാസികളുടെ കിടത്തമാണ്.'(ഇബ്നുമാജ)
6.ഭാര്യഭര്‍ത്താക്കന്മാര്‍ അല്ലാത്തവര്‍ ഒരുമിച്ച് കിടക്കരുത്
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ
നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 - )
عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :لاَ يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ وَلاَ الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ وَلاَ يُفْضِي الرَّجُلُ إِلَى الرَّجُلِ فِي ثَوْبٍ وَاحِدٍ وَلاَ تُفْضِي الْمَرْأَةُ إِلَى الْمَرْأَةِ فِي الثَّوْبِ الْوَاحِدِ
നബി(സ്വ) പറഞ്ഞു:'ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നതയിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്കോ നോക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് ചേര്‍ന്നു കിടക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചേര്‍ന്ന് കിടക്കരുത്.' (മുസ്‌ലിം:338)
ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് ചെയ്യണമെന്ന് പ്രത്യേകം നിർദേശിക്കപ്പെട്ട സുന്നത്താണ്.
ബറാഉബ്‌നു ആസ്വിബിൽ(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നീ കിടപ്പറയിൽ ചെന്നാൽ നിസ്‌കാരത്തിന് വുളൂഅ് ചെയ്യുന്നത് പ്രകാരം വുളൂഅ് ചെയ്യുക. ഈ ഹദീസിൽ തുടർന്ന് പറയുന്നത് വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കണമെന്നാണ്.
ശാരീരികമായും ആരോഗ്യപരമായും നിരവധി ഗുണഫലങ്ങൾ ഇതിലുണ്ട്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും രക്തം സഞ്ചരിക്കാനും അനായാസം ശ്വാസം വലിക്കാനും പുറത്ത് വിടാനുമെല്ലാം വലത് ഭാഗത്തേക്കുള്ള കിടത്തം സഹായകമാവുന്നു. ഇടത് ഭാഗത്തേക്കോ മലർന്നോ കമിഴ്‌ന്നോ കിടന്നാൽ ലഭിക്കാത്ത നിരവധി ഗുണഫലങ്ങൾ വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങുന്നത് മൂലം ലഭിക്കും. ഉയരമുള്ള തലയിണയിൽ തല വച്ചുറങ്ങുമ്പോൾ നെറ്റി, തല, തലച്ചോർ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം രക്തസഞ്ചാരം കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
ചെറിയ തലയിണയോ വലതുകൈ കവിളിൽ വച്ചോ ഉറങ്ങുന്ന നബിയുടെ ശീലത്തിൽ വലിയ പാഠമുണ്ടെന്നാണ് ആധുനികർ കണ്ടെത്തുന്നത്. ആമാശയ രോഗവുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തിയ രോഗികളിൽ 95% പേരോടും വലതു ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങാൻ നിർദേശിക്കുന്നവരാണ് ആധുനിക ഡോക്ടർമാരിൽ ഏറെ പേരുമെന്നും പുതിയ പഠനങ്ങൾ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. അബൂഹുറൈറ(റ) വിൽ നിന്ന്.
നബി(സ്വ) കമിഴ്ന്ന് കിടന്നുറങ്ങുന്ന ഒരാളെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: ഈ കിടത്തം അല്ലാഹു ഇഷ്ടപ്പെടുകയില്ല (ബുഖാരി 6311).
സൂറത്തുൽ ഇഖ്‌ലാസ്വ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയാണ് നിർദേശിക്കപ്പെട്ട സൂറത്തുകൾ. ആഇശ ബീവിയിൽ നിന്ന് റിപ്പോർട്ട്.
തിരുനബി(സ്വ) എല്ലാ രാത്രിയിലും രണ്ടുകൈയ്യും കൂട്ടിപ്പിടിച്ച് ഖുൽ ഹുവല്ലാഹു അഹദ്…, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്…, ഖുൽ അഊദു ബി റബ്ബിന്നാസ്… എന്നീ സൂറത്തുകൾ ഓതിയ ശേഷം ശരീരത്തിൽ നിന്ന് സാധ്യമായ സ്ഥലത്തെല്ലാം തടവും. തലയിലും മുഖത്തുമാണ് ആദ്യം തടവുക. ഇങ്ങനെ മൂന്ന് പ്രാവശ്യം എല്ലാ രാത്രിയിലും ചെയ്യാറുണ്ട് (ബുഖാരി 5017).
ഇതിന് പുറമെ സൂറത്തുൽ കാഫിറൂനയും ഓതണമെന്ന് നിർദേശമുണ്ട്. നൗഫലുൽ അശ്ജഈ(റ)വിൽ നിന്ന്. തിരുനബി(സ്വ) എന്നോട് പറഞ്ഞു: നീ ഖുൽ യാ അയ്യുഹൽ കാഫിറൂൻ ഓതിയ ശേഷം ഉറങ്ങുക. ആ സൂറത്ത് ശിർക്കിൽ നിന്ന് മോചനം നൽകുന്നതാണ് (അബൂദാവൂദ് 5055).
സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ ഒരാൾ രാത്രിയിൽ പാരായണം ചെയ്താൽ എല്ലാ പ്രയാസങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിന് അവന് അത് മതിയാകുമെന്ന് തിരുനബി പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 5009, മുസ്‌ലിം 808).
ഉറങ്ങാൻ ഉദ്ദേശിച്ച് വിരിപ്പിലെത്തിയവർ ആയത്തുൽ കുർസിയ്യ് ഓതുക. എങ്കിൽ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം നിനക്കുണ്ടാകും. പ്രഭാതം വരെ പിശാച് നിന്നോടടുക്കുകയില്ല എന്നും നബി(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 5000).
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് വിരിപ്പ് കുടയണം. തട്ടിക്കുടഞ്ഞ് വിരിച്ച് കിടന്നുറങ്ങുന്നത് മനസ്സമാധാനത്തിന് സഹായകമാണെന്ന് മനഃശാസ്ത്രജ്ഞന്മാർ പറയുന്നുണ്ട്. വൃത്തിയും ശുദ്ധിയുമുള്ള കിടപ്പറയും വിരിപ്പും മനസ്സിന് ഉല്ലാസവും ആനന്ദവും നൽകും.
തിരുനബി(സ്വ) പറഞ്ഞു: നിങ്ങളിലൊരാൾ വിരിപ്പിനടുത്തെത്തിയാൽ ഉള്ള് അടക്കം വിരിപ്പ് കുടയണം. വിരിപ്പിൽ കടന്ന് കൂടിയതെന്താണെന്ന് അവന് അറിയുകയില്ല (ബുഖാരി 288, മുസ്‌ലിം 305).
അബ്ദുല്ലാഹിബ്‌നു അബീഖൈസിൽ നിന്ന്. തിരുനബി(സ്വ) ജനാബത്ത് സമയത്ത് എന്താണ് ചെയ്യാറുള്ളതെന്ന് ഞാൻ ആഇശ ബീവിയോട് ചോദിച്ചു. കുളിക്കുന്നതിന് മുമ്പ് ഉറങ്ങാറുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് കുളിക്കാറുണ്ടോ? ആഇശ ബീവി(റ) പറഞ്ഞു: രണ്ടും നബി(സ്വ) ചെയ്യാറുണ്ട്. ചിലപ്പോൾ കുളിച്ച ശേഷം ഉറങ്ങും, ചിലപ്പോൾ വുളൂഅ് ചെയ്ത് ഉറങ്ങും (മുസ്‌ലിം 307).
രാത്രി ഉറക്കിൽ നിന്ന് ഉണരുന്നവർ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു… എന്ന് ചൊല്ലണം, ശേഷം വുളൂഅ് ചെയ്ത് നിസ്‌കരിച്ച് ദുആ ചെയ്താൽ വലിയ ഫലം ലഭിക്കും.
ഇമാം ബുഖാരി(റ)യുടെ 1154-ാം നമ്പർ ഹദീസ് വ്യാഖ്യാനിച്ച് ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) എഴുതി: മഹാനായ ഇബ്‌നു ബത്ത്വാൽ പറയുന്നു; അല്ലാഹു അവന്റെ നബിയുടെ നാവിലൂടെ കരാർ ചെയ്തതാണ് ഈ ഹദീസിലൂടെ പഠിപ്പിക്കപ്പെട്ടത്. രാത്രി ഉറക്കിൽ നിന്ന് ഉണരുന്നവർ തന്റെ രക്ഷിതാവിന്റെ ഏകത്വം പറഞ്ഞുകൊണ്ട് നാവിനെ ചലിപ്പിക്കണം. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർത്ത് അവനെ സ്തുതിക്കണം. താഴ്മ പ്രകടിപ്പിച്ചുകൊണ്ട് അവനെ വാഴ്ത്തണം. രാത്രി സമയത്തുള്ള പ്രാർത്ഥനക്കും നിസ്‌കാരത്തിനും പ്രത്യേകം സ്വീകാര്യതയുണ്ട്. ഈ ഹദീസ് അറിയുന്നവരും പഠിക്കുന്നവരും ഇത് പ്രകാരം പ്രവർത്തിക്കാൻ ഉത്സാഹം കാണിക്കണം (ഫത്ഹുൽ ബാരി 41/3).
ഇശാ നിസ്‌കാരത്തിന് മുമ്പ് ഉറങ്ങുന്നത് തിരുനബി(സ്വ) നിരോധിക്കുകയും വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അബൂബർസത്തുൽ അസ്‌ലമിയ്യിൽ നിന്ന്. റസൂൽ(സ്വ) ഇശാഇന് മുമ്പ് ഉറങ്ങുന്നത് വെറുത്തിരുന്നു. ഇശാഇന് ശേഷം ഭൗതിക സംസാരത്തിലേർപ്പെടുന്നതും നബി(സ്വ)ക്ക് വെറുപ്പുള്ള കാര്യമായിരുന്നു (ബുഖാരി 568, മുസ്‌ലിം 647).
ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്‌നു ഹജർ(റ) എഴുതി: ഇശാഇന് മുമ്പ് ഉറങ്ങുന്നത് ഇശാഇന്റെ പ്രബല സമയം നഷ്ടപ്പെടുത്താൻ ഇടവരുത്തും. ഇശാഇന് ശേഷം ഭൗതിക സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് സുബ്ഹിയുടെ പ്രബല സമയവും നഷ്ടപ്പെടുത്തും (ഫത്ഹുൽ ബാരി 73/2).
രാത്രിയിൽ കളിതമാശ പറഞ്ഞ് സമയം കൊല്ലുന്നവരെ തിരഞ്ഞുപിടിച്ച് ഉമർ(റ) അടിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം.
ഉറക്കം നഷ്ടപ്പെട്ട പുതുതലമുറ
ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമായ ഉറക്കം ഇന്ന് ഏറ്റവും നഷ്ടപ്പെടുന്നത് ന്യൂജനറേഷന്‍ എന്ന് നാം വിളിക്കുന്ന പുതുതലമുറക്കാണ്. ശരിയായ സമയത്തും മതിയായ അളവിലുമല്ലാത്ത ഉറക്കം നിരവധി ശാരീരിക-മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. 18 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ ചുരുങ്ങിയത് 7 മണിക്കൂറും 14 മുതല്‍ 17 വരെയുള്ളവര്‍ എട്ട് മണിക്കൂറും ഉറങ്ങണമെന്നാണ് ശാസ്ത്രമതം. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ശരീര ഭാരം വര്‍ധിക്കുക മുതലായ ശാരീരിക പ്രശ്‌നങ്ങളും വിഷാദം, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, ഉന്മേഷമില്ലായ്മ മുതലായ മാനസിക പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയുടെ ഫലങ്ങളാണ്. രാത്രി വൈകിയും വീടണയാതെ പുറത്ത് കഴിച്ചുകൂട്ടുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, അപകടകരമായ മൊബൈല്‍ ഗെയ്മുകള്‍ ഉറക്കമൊഴിച്ച് കളിക്കുക, രാത്രി ഉറക്കമൊഴിച്ച് വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍ പെടുക തുടങ്ങിയവയെല്ലാം ശരിയായ സമയത്ത് ഉറങ്ങാത്തതിന്റെ പ്രശ്‌നങ്ങളാണ്. പുതുതലമുറക്ക് ദിശാബോധം നല്‍കാനുള്ള ഒരുവഴി അവരുടെ ഉറക്കും ഉണര്‍ച്ചയും ശാസ്ത്രീയവും ഇസ്‌ലാമികവുമാക്കി മാറ്റുക എന്നതാണ്.
No comments:
Post a Comment