ഇമാം അബൂ ബക്കർ അൽ സബീദി(റ) എഴുതുന്നു: പള്ളിയിൽ വിളക്ക് കത്തിക്കുന്നതിനുള്ള എണ്ണയുടെ ചെലവിലേക്ക് സ്വത്ത് വഖ്ഫ് ചെയ്തിട്ടുണ്ടെങ്കിൽ രാത്രി മുഴുവൻ വിളക്ക് കത്തിക്കൽ അനുവദനീയമല്ല. മറിച്ച് നിസ്കരിക്കുന്നവരുടെ ആവശ്യത്തിനനുസരിച്ച് മാത്രമേ വിളക്ക് കത്തിക്കാവൂ. പള്ളിയിൽ നിസ്കരിക്കുന്നതിന് വിളക്ക് ആവശ്യമുണ്ടെങ്കിൽ അർദ്ധരാത്രി വരെ വിളക്ക് കത്തിക്കാവുന്നതാണ്. (അൽ ജൗഹറത്തുന്നയ്യിറഃ പേ: 3/306). ഒറ്റക്കായാലും അല്ലെങ്കിലും നിസ്കരിക്കുന്നവരുടെ ആവശ്യത്തിന് പള്ളിയിലെ വിളക്ക് ഉപയോഗിക്കാം എന്ന് ഇതിൽ നിന്ന് മനസ്സിലാകുന്നു. ഫാൻ വിളക്ക് പോലെ തന്നെയാണല്ലോ.
No comments:
Post a Comment