Thursday, 30 May 2024

എന്തൊക്കെ കാര്യങ്ങൾ കൊണ്ടാണ് ത്വലാഖ് സംഭവിക്കുക ? ത്വലാക്ക് സംഭവിച്ച സ്ത്രീയെ വീണ്ടും നിക്കാഹ് ചെയ്യാൻ കഴിയുമോ ?

 

നിന്നെ ഞാൻ ത്വലാഖ് ചൊല്ലി, നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ് തുടങ്ങിയ വ്യക്തമായ പദങ്ങളോ നീ ഇദ്ദ ആചരിക്കുക, നീ വേർപിരിഞ്ഞവളാണ്, നീ നിശിദ്ധമായവളാണ്, നിന്നെ ഞാൻ വിട്ട് പിരിഞ്ഞു തുടങ്ങിയ അവ്യക്തമായ പദങ്ങൾ ത്വലാഖ് ഉദ്ദേശിച്ച് കൊണ്ടോ പറഞ്ഞാൽ ത്വലാഖ് സംഭവിക്കും. ത്വലാഖ് സംഭവിക്കുന്ന പദങ്ങളെ മൊത്തത്തിൽ മൂന്ന് ഇനങ്ങളായി തിരിച്ച് അവയുടെ നിയമങ്ങൾ വേർതിരിച്ച് തന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞത് അവയിൽ ചിലത് മാത്രമാണ്. (അല്ലുബാബ് പേ:265 കാണുക). 

മൂന്നിൽ കുറഞ്ഞ റജഇയ്യായ ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയുടെ ഇദ്ദ കഴിയുന്നതിന് മുമ്പ് അവളെ തിരിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ തിരിച്ചെടുക്കാൻ പുതിയ നികാഹിന്റെ ആവശ്യമില്ല. ഞാൻ നിന്നെ തിരിച്ചെടുത്തു എന്ന് തുടങ്ങിയ വാചകങ്ങൾ പറഞ്ഞാൽ മതിയാകുന്നതാണ്. ഇദ്ദ കഴിഞ്ഞതിന് ശേഷം അവളെ പുതിയ നികാഹ് ചെയ്ത് ഭാര്യയാക്കാവുന്നതാണ്. മൂന്നിൽ കുറഞ്ഞ ബാഇനായ ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയെ അവളുടെ ഇദ്ദ കഴിയുന്നതിന് മുമ്പും ശേഷവും പുതിയ നികാഹ് ചെയ്ത് ഭാര്യയാക്കാം. എന്നാൽ മൂന്ന് ത്വലാഖും ചൊല്ലപ്പെട്ട സ്ത്രീയെ അവളുടെ ഇദ്ദ കഴിഞ്ഞതിന് ശേഷം മറ്റൊരാൾ നികാഹ് ചെയ്ത് ലെെംഗിക ബന്ധം നടത്തിയ ശേഷം വേർപിരിയുകയും ഇദ്ദ കഴിയുകയും ചെയ്താൽ ആദ്യ ഭർത്താവിന് വീണ്ടും നികാഹ് ചെയ്യാവുന്നതാണ്. (അല്ലുബാബ് പേ: 273)

No comments:

Post a Comment