ശപിക്കുക അല്ലെങ്കിൽ പ്രാകുക (പ്-രാക്ക്) എന്നൊക്കെ പറയാം .സർവ്വ സാധാരണമായി ആളുകൾ ഒരു രക്ഷാ മാർഗ്ഗം എന്ന നിലയിൽ തന്റെ ദേഷ്യങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവനെ ശപിക്കുമ്പോൾ അവനറിയുന്നില്ല അതിന്റെ ഭവിഷ്യത്ത് എത്രത്തോളം വലുതാണെന്ന്. ഈ ഒരു വിഷയത്തിൽ അറിവില്ലാത്തവരും,അറിവുള്ളവരിൽ പലരും സമന്മാരാണ്. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അപരനിൽ നിന്നും സംഭവിക്കുമ്പോൾ അപരനെ കായികമായി നേരിടാൻ കഴിയാതെ വരുമ്പോൾ ഇനി അവനെ ശപിക്കലിലൂടെ ഇദ്ദേഹം ആത്മ സംതൃപ്തി കണ്ടെത്തുന്നു. ശാപ വാക്കുകൾ ചൊരിയുന്നതിൽ പലരും ഒഴിവല്ല .
മക്കളെ ശപിക്കുന്ന എത്രയെത്ര മാതാപിതാക്കൾ,സ്വന്തം ചോരയെ ശപിക്കുന്ന മറു ചോര,കൂട്ടുകാരനെ ശപിക്കുന്ന കൂട്ടുകാരൻ ഇങ്ങനെ പല രീതിയിൽ ശാപം അന്തരീക്ഷത്തിലൂടെ വിഷലിപ്‌തമാക്കുന്നു. ഇതിൽ മാതാ-പിതാക്കൾ മക്കളെ ചെറിയ ദേഷ്യത്തിന്റെ പേരിൽ ശപിക്കുന്നത് പല ദൂര വ്യാപക ഫലങ്ങളും ഉണ്ടാക്കുന്നു. ഈ ദേഷ്യത്തിലൂടെ പുറത്തു വരുന്ന ശാപ വാക്കുകൾ ഈ മക്കളുടെ ദുനിയാവും,ആഖിറവും നഷ്ടമാകുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കുന്നു. കാരണം മാതാപിതാക്കൾ മക്കൾക്കനുകൂലമായും,പ്രതികൂലമായും പ്രാർത്ഥിക്കുന്നത്, മോശമായ രീതിയിൽ ആണെങ്കിലും അത് സ്വീകരിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.
ആയതു കൊണ്ട് നമുക്കുണ്ടാകുന്ന ദേഷ്യം ശാപ വാക്കുകളിലൂടെ പ്രയോഗിക്കാതെ അല്ലാഹുവിനോട് നന്മയ്ക്ക് വേണ്ടി ദുആ ചെയ്യുന്ന മനസ്സിനുടമയാകണം. കാരണം നന്മയും,തിന്മയും അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മറ്റൊരാളെ ശാപ വാക്കുകൾ കൊണ്ട് ഉപദ്രവിക്കാൻ കഴിയില്ല.ഇനി ശാപവാക്കുകൾ ചൊരിയുന്നത് ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകൾ പരിശോധിക്കാം.
عَنْ أَبِي الدَّرْدَاءِ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْعَبْدَ إِذَا لَعَنَ شَيْئًا صَعِدَتِ اللَّعْنَةُ إِلَى السَّمَاءِ فَتُغْلَقُ أَبْوَابُ السَّمَاءِ دُونَهَا ثُمَّ تَهِبْطُ إِلَى الأَرْضِ فَتُغْلَقُ أَبْوَابُهَا دُونَهَا ثُمَّ تَأْخُذُ يَمِينًا وَشِمَالاً فَإِذَا لَمْ تَجِدْ مَسَاغًا رَجَعَتْ إِلَى الَّذِي لُعِنَ فَإِنْ كَانَ لِذَلِكَ أَهْلاً وَإِلاَّ رَجَعَتْ إِلَى قَائِلِهَا
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلاَ اللَّعَّانِ وَلاَ الْفَاحِشِ وَلاَ الْبَذِيءِ
ഇബ്നു മസ്‌ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല. (തിർമിദി:1977)
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: لا ينبغي لصدِّيق أن يكون لعانًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശപിക്കൽ സത്യവാൻമാർക്ക് യോജിച്ചതല്ല. (മുസ്‌ലിം)
عَنْ أَبِي هُرَيْرَةَ، قَالَ قِيلَ يَا رَسُولَ اللَّهِ ادْعُ عَلَى الْمُشْرِكِينَ قَالَ : إِنِّي لَمْ أُبْعَثْ لَعَّانًا وَإِنَّمَا بُعِثْتُ رَحْمَةً
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ബഹുദൈവാരാധകർക്കെതിരെ പ്രാർത്ഥിക്കുക. നബി ﷺ പറഞ്ഞു: ശപിക്കുന്നവനായിട്ടല്ല ഞാൻ അയക്കപ്പെട്ടത്, തീർച്ചയായും കാരുണ്യമായിക്കൊണ്ടാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്. (മുസ്ലിം:2599)
عَنْ أَبِي الدَّرْدَاءِ، سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ اللَّعَّانِينَ لاَ يَكُونُونَ شُهَدَاءَ وَلاَ شُفَعَاءَ يَوْمَ الْقِيَامَةِ
അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ശപിക്കുന്നവർ അന്ത്യനാളിൽ സാക്ഷിക്കോ ശുപാർശക്കോ പറ്റുന്നവരല്ല. (മുസ്‌ലിം:2598)
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللهُ പറഞ്ഞു: നിശ്ചയം, മനുഷ്യൻ വിതച്ചതേ കൊയ്യൂ, ധാരാളമായി ശപിക്കുകയെന്ന തിന്മ പരലോകത്ത് ശുപാർശയെന്ന നന്മയെ തടയുന്നതാണ്.
عَنِ ابْنِ عَبَّاسٍ، أَنَّ رَجُلاً، لَعَنَ الرِّيحَ – وَقَالَ مُسْلِمٌ إِنَّ رَجُلاً نَازَعَتْهُ الرِّيحُ رِدَاءَهُ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَلَعَنَهَا – فَقَالَ النَّبِيُّ صلى الله عليه وسلم “ لاَ تَلْعَنْهَا فَإِنَّهَا مَأْمُورَةٌ وَإِنَّهُ مَنْ لَعَنَ شَيْئًا لَيْسَ لَهُ بِأَهْلٍ رَجَعَتِ اللَّعْنَةُ عَلَيْهِ ” .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കാലത്ത് ഒരാള്‍ കാറ്റിനെ ശപിച്ചു. – നബി ﷺ യുടെ കാലത്ത് കാറ്റ് ഒരാളുടെ മേലങ്കി തട്ടിയെടുത്ത് അവൻ അതിനെ ശപിച്ചു. – അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ശപിക്കരുത്. കാരണം അത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരാള്‍ ശാപത്തിന് അര്‍ഹമല്ലാത്ത ഒന്നിനെ ശപിച്ചാല്‍ ആ ശാപം അവനിലേക്ക് തന്നെ മടങ്ങിവരുന്നതാണ്. (അബൂദാവൂദ്: 4908)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قال رسول الله صلى الله عليه وسلم: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ . فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ
അബൂ സഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്” അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ? നബി ﷺ പ്രതിവചിച്ചു: “നിങ്ങൾ ശാപം വര്‍ദ്ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു”. (ബുഖാരി : 304)
عَنْ ثَابِتِ بْنِ الضَّحَّاكِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : وَلَعْنُ الْمُؤْمِنِ كَقَتْلِهِ
സാബിത്ത് ബ്നു ളഹാക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയെ ശപിക്കുന്നത് അവനെ കൊന്നതിന് തുല്യമാണ്. (ബുഖാരി:6105)
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)
أَنَّ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَ رَهْطٌ مِنَ الْيَهُودِ عَلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالُوا السَّامُ عَلَيْكَ. فَفَهِمْتُهَا فَقُلْتُ عَلَيْكُمُ السَّامُ وَاللَّعْنَةُ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَهْلاً يَا عَائِشَةُ، فَإِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ ”. فَقُلْتُ يَا رَسُولَ اللَّهِ أَوَلَمْ تَسْمَعْ مَا قَالُوا قَالَ رَسُولُ اللَّهِ صلى الله عليه وسلم ” فَقَدْ قُلْتُ وَعَلَيْكُمْ ”.
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: ഒരു സഘം യഹൂദന്മാർ നബി ﷺ യുടെ സന്നിധിയിൽ വന്ന് പറഞ്ഞു: “അസ്സാമു അലൈക” (മരണം നിങ്ങളുടെമേൽ ഉണ്ടാകട്ടെ). ഞാൻ അത് മനസ്സിലാക്കി അവരോട് പറഞ്ഞു: “അലൈക്കും അസ്സാമു വൽ-ലഅ്ന (മരണവും ശാപവും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ). നബി ﷺ പറഞ്ഞു: ആയിശാ, ശാന്തമായിരിക്കുക! എല്ലാ കാര്യങ്ങളിലും ദയയും സൗമ്യതയും കാണിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.” ഞാൻ പറഞ്ഞു. “അല്ലാഹുവിന്റെ റസൂലേ! അവർ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ?” നബി ﷺ പറഞ്ഞു: “അലൈക്കും” (നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്ന്) ഞാനും (അവരോട്) പറഞ്ഞിട്ടുണ്ട്. (അതല്ലാതെ ശപിച്ചു പറയേണ്ടതില്ല). (ബുഖാരി:6256)
ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് (ശപിക്കല്‍) ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)
ഇംറാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)
ഇവിടെ പറഞ്ഞതിൽ നിന്നും ശാപ വാക്കുകളുടെ കാഠിന്യം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. നിസ്സാര പ്രശ്നത്തിന്റെ പേരിലോ,മറ്റുള്ളവരെ തകർത്തു കളയാം എന്ന പേരിലോ , അസൂയയുടെ പേരിലോ, വിഷമത്തിന്റെ പേരിലോ മറ്റുള്ളവരെ ശപിക്കുന്നവർ ഈ വേള ഇതൊക്കെ ഓർക്കൽ നല്ലതാണ്.
നല്ലത് പ്രവർത്തിക്കാനും,നല്ലത് ചിന്തിക്കാനും,മറ്റുള്ളവർക്കും സ്വന്തത്തിനും ഗുണം കിട്ടുവാൻ നമ്മുടെ കരങ്ങൾ എപ്പോളും നാഥനിലേക്ക് ഉയർത്തുക. അല്ലാഹു നാമെല്ലാവരെയും ശാപ വാക്കുകൾ ചൊരിയുന്നതിൽ നിന്നും,അതിന്റെ കൂട്ടരിൽ നിന്നും കാത്തു രക്ഷിക്കട്ടെ.
No comments:
Post a Comment