Wednesday 7 February 2018

വോട്ട് ചെയ്യാന്‍ പോവുന്നത് വിദേശത്തുള്ള ഭര്‍ത്താവ് വിലക്കിയിരുന്നു .വിലക്ക് ലംഘിച്ചു തന്റെ മൌലികാവകാശം വിനിയോഗിക്കാന്‍ പോവാമോ ?

 

നിര്‍ബന്ധമായ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ പോവാന്‍ തന്നെ ഭര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധമാണ്. സമ്മതമില്ലാതെ ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയാല്‍ തഹല്ലുല്‍ ചെയ്യിക്കല്‍ വരെ ഭര്‍ത്താവിന് അനുവദനീയമാണ്. എന്നിരിക്കെ നിര്‍ബന്ധമല്ലാത്ത യാത്രകളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നത് പോലെ സ്ത്രീക്ക് വീട്ടില്‍ നിന്ന് പുറത്ത് പോവാനും ഭര്‍ത്താവിന്റെ സമ്മതം ആവശ്യമാണ്. സ്ത്രീയുടെ ബന്ധുക്കളുടെ വീട്ടിലേക്ക് പോവാന്‍ വരെ. 

ഖാളിയില്‍ നിന്ന് തന്റെ അവകാശം നേടിയെടുക്കാനും തന്റെ കാര്യങ്ങളില്‍ ഫത്‍വ നല്‍കാന്‍ ഭര്‍ത്താവിന് സാധ്യമല്ലെങ്കില്‍ അതിനായും ഭര്‍ത്താന് ചെലവിന് നല്‍കാന്‍ പ്രാപ്തനല്ലെങ്കില്‍ അതിനു വേണ്ടിയും മാത്രമേ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകാവൂ. ആരോഗ്യപരവും സന്തോഷകരവുമായ കുടുംബ ജീവിതത്തിന് ഇത്തരം നിയമങ്ങള്‍ ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. നല്ല ദാമ്പത്യ ബന്ധവും അവര്‍ മുഖേന ജനിക്കുന്ന വരും തലമുറക്ക് ഈ നന്മ പകര്‍ന്ന് നല്‍കി കെട്ടുറപ്പുള്ള കുടുംബങ്ങളെ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിയമങ്ങളെന്ന് നമുക്ക് മനസ്സിലാക്കാനാവും. നല്ല കാര്യങ്ങള്‍ക്ക് ഹലാലായ രീതിയില്‍ പോകാന്‍ സൌകര്യമൊരുക്കിക്കൊടുക്കുന്ന ഭര്‍ത്താവാണ് നല്ല ഭര്‍ത്താവ്. കുടുംബ നാഥനെന്ന നിലയില്‍ ഭര്‍ത്താവിനനുകൂലമായ ചില നിയമങ്ങള്‍ ഇസ്‍ലാമിലുണ്ടെങ്കിലും അത് വെച്ച് ഭാര്യയെ പീഡിപ്പിക്കുന്നതിന് ഇസ്‍ലാം അനുകൂലമല്ല. ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവരാണ് നിങ്ങിളില്‍ നല്ലവരെന്ന നബി (സ്വ) വചനം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 


സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി

No comments:

Post a Comment