Wednesday, 7 March 2018

നബി (സ) യുമായി ബന്ധമുള്ള ചോദ്യങ്ങളും ഉത്തരവും



ജനനം

? തിരുനബി(സ)യുടെ ജന്മസ്ഥലം?

എ മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം.

? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു?
– മക്ക ലൈബ്രറി.


? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം?
– ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍.


? നബി(സ) ജനിച്ച വര്‍ഷം?
– ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571).


? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു?
– ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം.


? നബി(സ) ജനിച്ച മാസം?
– റബീഉല്‍ അവ്വല്‍ 12/ഏപ്രില്‍ 23


? നബി(സ) ജനിച്ച ദിവസം?
– റ.അവ്വല്‍ 12 തിങ്കളാഴ്ച.


? നബി(സ) ജനിച്ച സമയം?
– സുബ്ഹിയോടടുത്ത സമയം.


? നബി(സ)യുടെ പിതാവ്?
– അബ്ദുല്ല(റ).


? നബി(സ)യുടെ മാതാവ്?
– ആമിന ബീവി(റ).


? ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?
– ഔഫിന്റെ മകള്‍ ശിഫാഅ്.


? തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി?
– 10 സ്ത്രീകള്‍.


? തിരുനബി(സ)ക്ക് മുലയൂട്ടിയ സ്ത്രീകള്‍ ആരെല്ലാം?


1. ഉമ്മ ആമിന ബീവി(റ)

2. സുവൈബതുല്‍ അസ്‌ലമിയ്യ(റ)
3. ഹലീമതുസ്സഅ്ദിയ്യ(റ)

4. ബനൂ സഅ്ദ് ഗോത്രത്തിലെ മറ്റൊരു സ്ത്രീ
5. ഉമ്മു ഐമന്‍ ബറക
6,7,8. ബനൂ സുലൈം ഗോത്രത്തിലെ 3 സ്ത്രീകള്‍
9. ഉമ്മു ഫര്‍വ
10. ഖൗല ബിന്‍ത് മുന്‍ദിര്‍ (ഉമ്മു ബുര്‍ദ)


? ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?
– ഏഴ് ദിവസം.


? സുവൈബതുല്‍ അസ്‌ലമിയ്യ എത്ര നാള്‍ മുലകൊടുത്തു?
– കുറഞ്ഞ ദിനങ്ങള്‍.


? ഹലീമ ബീവിയുടെ ഗോത്രം?
– ബനൂ സഅ്ദ്.


? ഹലീമ ബീവിയുടെ ഭര്‍ത്താവ് ആര്?
– ഹാരിസ് ബ്‌നി അബ്ദില്‍ ഉസ്സ.


? ഹലീമ ബീവിയുടെ അപരനാമം
?
– ഉമ്മു കബ്ശഃ

? ഹലീമ ബീവിയുടെ പിതാവ്?
– അബീ ദുഐബ്.


? സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?
– നബി(സ)യുടെ പിതൃവ്യന്‍ അബൂ ലഹബിന്റെ.


? സുവൈബ മോചിതയായതിന്റെ കാരണം?

– തിരുനബി(സ) ജനിച്ച സന്തോഷവാര്‍ത്ത അബൂലഹബിനെ അറിയിച്ചു.

? എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു?
– നാല് വയസ്സ് വരെ.


? രണ്ടാമത്തെ വയസ്സില്‍ നബി(സ)യെ തിരികെ ഏല്‍പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാന്‍ കാരണം?

– അന്ന് മക്കയില്‍ പകര്‍ച്ച വ്യാധി വ്യാപിച്ചിരുന്നു. തനിക്കുണ്ടായ ഐശ്വര്യം കാരണം കുട്ടിയെ കൂടെ അയക്കണമെന്ന് ഹലീമ ആവശ്യപ്പെടുകയും ചെയ്തു.

? ആറാം വയസ്സില്‍ തന്റെ മകനെയും കൂട്ടി ആമിനാബീവി എങ്ങോട്ടാണ് പുറപ്പെട്ടത്?
– ഭര്‍ത്താവ് അബ്ദുല്ലയുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍.


? എവിടെയാണ് നബി(സ)യുടെ പിതാവിനെ ഖബറടക്കിയത്?
– മദീനയില്‍ അന്നാബിഗത്തുല്‍ ജഅ്ദിയുടെ വീട്ടില്‍.


? നബി(സ)യുടെ പിതാവ് അബ്ദുല്ല(റ)യുടെ ജോലി?
– കച്ചവടം.


? തിരുനബി(സ)യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത്?
– മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ് എന്ന സ്ഥലത്ത്.


? അബവാഅ് എന്ന സ്ഥലം മദീനയില്‍ നിന്നും എത്ര ദൂരത്താണ്?
– 23 നാഴിക ദൂരത്ത്.


? മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം?
– ആറ് വയസ്സ്.


? മരണപ്പെടുമ്പോള്‍ അബ്ദുല്ല(റ) എന്നവരുടെ പ്രായം?
– ഏകദേശം 18 വയസ്സ്.


? നബി(സ)ക്ക് പിതാവില്‍ നിന്നും അനന്തരം കിട്ടിയതെന്ത്?
– 5 ഒട്ടകം, കുറച്ച് ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമസ്ത്രീ.


? മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്?
– പിതാമഹന്‍ അബ്ദുല്‍ മുത്തലിബ്.


? അബ്ദുല്‍ മുത്തലിബ് മരിക്കുമ്പോള്‍ നബി(സ)യുടെ പ്രായം എത്ര?
– എട്ട് വയസ്സ്.


? മരണപ്പെടുമ്പോള്‍ നബി(സ)യുടെ സംരക്ഷണം അബ്ദുല്‍ മുത്തലിബ് ആരെയാണ് ഏല്‍പ്പിച്ചത്?
– അബൂ ത്വാലിബിനെ.


? കാരണം?
– തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല എന്നവരുടെ മാതാവും പിതാവും ഒത്ത സഹോദരനാണ് അബൂത്വാലിബ്.


? നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യന്‍ അബൂ ത്വാലിബിന്റെയും മാതാവ് ആര്?
– ഫാത്വിമ ബിന്‍ത് അംറ് അല്‍ മഖ്‌സൂമിയ്യ

ഏക വ്യക്തി

തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യക?
– ആയിശ(റ)


? തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമ?
– മാരിയതുല്‍ ഖിബ്തിയ്യ(റ)


? തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍?
– ഉബയ്യ്ബ്‌നു ഖലഫ്


? തിരുനബി(സ)യുടെ അമ്മായിമാരില്‍ മുസ്‌ലിമായ ഏക വനിത?
– സ്വഫിയ്യ(റ)


? മറഞ്ഞ രൂപത്തില്‍ (ഗായിബ്) ഒരാള്‍ക്ക് മാത്രമേ നബി(സ) മയ്യിത്ത് നിസ്‌കരിച്ചിട്ടുള്ളൂ…. വ്യക്തി ആര്?
– നജ്ജാശി രാജാവ് (നേഗസ് ചക്രവര്‍ത്തി)


? ഭാര്യമാരുടെ കൂട്ടത്തില്‍ ഒരാളുടെ റൂമില്‍ വെച്ച് മാത്രമേ നബി(സ)ക്ക് വഹ്‌യ് ലഭിച്ചിട്ടുള്ളൂ. ഏതാണ് ആ ഭാര്യ?
– ആയിശ(റ)


? ശിഅ്ബു അബീത്വാലിബില്‍ (അബൂത്വാലിബിന്റെ വീട്) ഉപരോധസമയത്ത് നബി(സ)യോടൊപ്പം കഴിഞ്ഞ ഏക ഭാര്യ?
– ഖദീജ(റ)


? നബി(സ) മയ്യിത്ത് നിസ്‌കരിച്ച ഏക ഭാര്യ?
– സൈനബ ബിന്‍ത് ഖുസൈമ(റ)


? നബി(സ)യുടെ ഭാര്യമാരില്‍ ഒരാളുടെ മുന്‍ ഭര്‍ത്താവിന്റെ നാമം ഖുര്‍ആനിലുണ്ട്. ഏതാണ് നാമം?
– സൈദ്(റ)


? ഏതാണ് ഭാര്യ?

– സൈനബ ബിന്‍ത് ജഹ്ഷ്(റ)

? വലിയ്യോ സാക്ഷിയോ ഇല്ലാതെ തിരുനബി(സ) വിവാഹം ചെയ്ത ഏക ഭാര്യ?
– സൈനബ ബിന്‍ത് ജഹ്ഷ് (അല്ലാഹു അവരെ വിവാഹം ചെയ്ത് കൊടുത്തതായി ഖുര്‍ആന്‍ അവതരിച്ചു)


? തിരുനബി(സ)യുടെ വഫാത്തിന് ശേഷവും ജീവിച്ചിരുന്ന ഏക സന്താനം?
– ഫാത്വിമ(റ)


? തിരുനബി(സ)യെ പരമ്പര മുറിഞ്ഞവനെന്ന് വിളിച്ച മനുഷ്യനെ ഖുര്‍ആന്‍ ആക്ഷേപിച്ചു. ആരാണ് ആ മനുഷ്യന്‍?
– ആസ്വ് ഇബ്‌നു വാഇല്‍


? ഏത് സൂറത്തിലാണ് ആക്ഷേപിച്ചത്?
– സൂറതുല്‍ കൗസര്‍ 


? ഹിജ്‌റ 555ല്‍ തിരുനബി(സ)യുടെ ഖബ്‌റുശ്ശരീഫ് തുരന്ന് തിരുശരീരം കടത്തിക്കൊണ്ടുപോകാന്‍ സ്‌പെയിനില്‍ നിന്നും വന്ന രണ്ട് ക്രിസ്ത്യാനികളെക്കുറിച്ചുള്ള വിവരം നബി(സ) സ്വപ്നത്തിലൂടെ നല്‍കിയത് ഏത് രാജാവിനാണ്?
– സുല്‍ത്താന്‍ ആദില്‍ നൂറുദ്ധീന്‍ മഹ്മൂദ് ശഹീദ്ബ്‌നു സിങ്കി(റ)


? തിരുനബി(സ)യുടെ സ്വപ്നത്തിന് വ്യാഖ്യാനം പറഞ്ഞുകൊടുത്തത് നൂറുദ്ധീനു സിങ്കിയുടെ ഭക്തനായ മന്ത്രിയാണ്. ആരാണദ്ദേഹം?
– ജമാലുദ്ധീന്‍ മുസ്വ്‌ലിഹ്(റ)


? വിഷം പുരട്ടിയ, പൊരിച്ച ആട്ടിറച്ചി കൊടുത്ത് നബി(സ)യെ സത്കരിച്ച ജൂത വനിത ആര്?
– ബനൂ നജ്ജാര്‍ ഗോത്രത്തലവന്‍ സല്ലാമുബ്‌നു മിശ്കം എന്ന ജൂതന്റെ ഭാര്യ സൈനബ്


? ജൂതസ്ത്രീയുടെ സത്കാരത്തില്‍ ഇറച്ചിയില്‍ നിന്ന് വിഷദംശനമേറ്റ് മരണപ്പെട്ട സ്വഹാബി ആര്?
– ബറാഅ്ബ്‌നു മഅ്‌റൂര്‍(റ)


? ബദര്‍ യുദ്ധത്തില്‍ ———— എന്ന സ്വഹാബിയുടെ വാള്‍ മുറിഞ്ഞത് നബി(സ)യോട് ആവലതി പറഞ്ഞപ്പോള്‍ നബി(സ) അദ്ദേഹത്തിന് ഒരു കമ്പ് കൊടത്തു. വീശിയപ്പോള്‍ അത് വെട്ടിത്തിളങ്ങുന്ന വാളായി മാറി. സ്വഹാബി ആര്?
– ഉക്കാശ്ബ്‌നു മുഹ്‌സിന്‍(റ)


? ഇരുള്‍ മുറ്റിയ രാത്രിയില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഒരു സ്വഹാബിക്ക് തിരുനബി(സ) ഈന്തപ്പനയുടെ ഒരു ശാഖ നല്‍കി. വീട്ടിലെത്തുവോളം അദ്ദേഹത്തിന് അത് വെളിച്ചം നല്‍കി. ആരാണ് ആ സ്വഹാബി?

– ഖതാദതുബ്‌നു നുഅ്മാന്‍(റ)

? തിരുനബി(സ)യുടെ ഖബ്‌റുശ്ശരീഫിനടുത്ത് ഒരു ഖബറിനു കൂടി സ്ഥലമുണ്ട്. അത് ആര്‍ക്കുള്ളതാണ്?
– ഈസാ നബി(അ)ന്‌

ഏറ്റവും ആദ്യം


? മദീനയില്‍ നബി(സ)യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്?
– സൗദ(റ)


? പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി?
– അബാനുബ്ന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍


? നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്?
– ഖാസിം(റ)


? നബി(സ) പെണ്‍കുട്ടികളില്‍ ആദ്യം ജനിച്ചത് ആര്?
– സൈനബ്(റ)


? ലൂത്വ് നബി(അ)നു ശേഷം ആദ്യമായി കുടുംബസമേതം പലായനം ചെയ്തത് ആര്?
– ഉസ്മാന്‍(റ)


? ഇസ്‌ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?
– മിസ്അബ് ബ്‌നു ഉമൈര്‍(റ) – മദീനയിലേക്ക്


? മുഹാജിറുകളില്‍ നിന്നും മരണപ്പെട്ട ആദ്യത്തെ വ്യക്തി?
– ഉസ്മാനുബ്‌നു മള്ഊന്‍(റ)


? ജന്നത്തുല്‍ ബഖീഇല്‍ ആദ്യം മറവ് ചെയ്യപ്പെട്ട വ്യക്തി?
– ഉസ്മാനുബ്‌നു മള്ഊന്‍(റ)


? ഖബ്‌റിന്റെ മേല്‍ വെള്ളം കുടഞ്ഞു തുടങ്ങിയത് ആരുടെ ഖബറിന്മേലാണ്?
– തിരുനബി(സ)യുടെ പുത്രന്‍ ഇബ്‌റാഹീം(റ) എന്നവരുടെ


? അന്ത്യനാളില്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത് ആര്?
– തിരുനബി(സ)


? പള്ളികളില്‍ ഇന്നു കാണുന്ന തരത്തിലുള്ള മിഹ്‌റാബിന് തുടക്കമിട്ടത് ആര്?
– ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ), അദ്ദേഹം മദീനയില്‍ ഖലീഫ വലീദിന്റെ ഗവര്‍ണ്ണറായിരുന്ന സമയത്ത്.

കവികൾ,കവിതകൾ.


ശാഇറു റസൂലില്ലാഹ് (നബി(സ)യുടെ കവി) എന്ന പേരിലറിയപ്പെട്ടത് ആര്?
– ഹസ്സാനുബ്‌നു സാബിത്(റ)


? പ്രശംസിച്ച് കവിത ആലപിച്ച വ്യക്തിക്ക് നബി(സ) തന്റെ പുതപ്പ് സമ്മാനിച്ചു. ആരാണ് കവി?
– കഅ്ബുബ്‌നു സുഹൈര്‍(റ)


? നബി(സ)യുടെ കവികള്‍ ആരൊക്കെ?
– ഹസ്സാനുബ്‌നു സാബിത്(റ), കഅ്ബുബ്‌നു സുഹൈര്‍(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ)


? തന്നെ പുകഴ്ത്തി പാടാന്‍ മസ്ജിദുന്നബവിയില്‍ തിരുനബി(സ) മിമ്പര്‍ നിര്‍മ്മിച്ചുകൊടുത്തത് ആര്‍ക്ക്?
– ഹസ്സാനുബ്‌നു സാബിത്(റ)ന്


? കഅ്ബുബ്‌നു സുഹൈറിന്റെ പ്രസിദ്ധമായ നബികീര്‍ത്തനകാവ്യം ഏത്?
– ‘ബാനത് സുആദു’ എന ഖസ്വീദ


? ഏത് പ്രവാചക പ്രകീര്‍ത്തന കാവ്യത്തിലാണ് ഇന്ത്യന്‍ വാളിനെക്കുറിച്ച് പരാമര്‍ശമുള്ളത്?
– ‘ബാനത് സുആദില്‍’ – ”മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലൂലു” എന്ന വരിയില്‍


? ഖസ്വീദതുല്‍ ബുര്‍ദയുടെ യഥാര്‍ത്ഥ പേര്?
– അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ


? ബുര്‍ദയുടെ രചയിതാവ്?

– അല്‍ ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു സഈദ്ബ്‌നി ഹമ്മാദ് ബ്‌നി മുഹ്‌സിന്‍ അല്‍ ബുസ്വീരി(റ).

? ഇമാം ബുസ്വൂരിയുടെ ജനനം?
– ഹിജ്‌റ 608


? ഇമാം ബുസ്വീരിയുടെ മരണം?
– ഹിജ്‌റ 694


? മഖ്ബറ?
– ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍


? ഇമാം ബുസ്വീരിയുടെ മറ്റു രചനകള്‍?
– ഖസ്വീദതുല്‍ മുളരിയ്യ, ദുഖ്‌റുല്‍ മആദ്, അല്‍ മുഖ്‌റജു വല്‍ മര്‍ദൂദ്, ഖസ്വീദതുല്‍ ഖമരിയ്യ, തഹ്ദീബുല്‍ അല്‍ഫാളില്‍ ആമിയ്യ.


? ബുര്‍ദ എന്ന പേരിന്റെ അടിസ്ഥാനം എന്ത്?
– രോഗശമനം എന്നര്‍ത്ഥമുള്ള ‘ബുര്‍ഉദ്ദാഅ്’ എന്ന അറബി പദം


? ‘അമീറുശ്ശുഅറാഅ്’ – ആധുനിക കവികളുടെ നേതാവ് എന്ന അപരനാമത്തിലറിയപ്പെടുന്നതാര്?
– അല്ലാമാ അഹ്മദ് ശൗഖി


? ഖസീദതുല്‍ ബുര്‍ദയുടെ ശൈലിയില്‍ ശൗഖി രചിച്ച കാവ്യമേത്?
– നഹ്ജുല്‍ ബുര്‍ദ


? അല്‍ ഹബീബ് അബ്ദുല്ലാഹ് ബ്‌നു അഹ്മദ് അല്‍ ഹദ്ദാര്‍ ബുര്‍ദയുടെ ശൈലിയില്‍ രചിച്ച കാവ്യമേത്?
– നസ്ജുല്‍ ബുര്‍ദ


? അറബി അക്ഷരമാലയിലെ ഓരോ അക്ഷരങ്ങളുമുപയോഗിച്ച് പ്രസിദ്ധമായ ‘അല്ലഫല്‍ അലിഫു….’ എന്ന പ്രവാചക പ്രകീര്‍ത്തന കവിത രചിച്ച ഇന്ത്യക്കാരന്‍ ആര്?
– ഉമറുല്‍ ഖാഹിരി(റ) (കായല്‍പട്ടണം – തമിഴ്‌നാട്)


? ഉമറുല്‍ ഖാഹിരി(റ)യുടെ അല്ലഫല്‍ അലിഫിന് ‘അവാരിഫുല്‍ മആരിഫ്’ എന്ന അറബി വ്യാഖ്യാനമെഴുതിയ മലയാളി ആര്?
– ശൈഖ് അബ്ദുര്‍റഹ്മാന്‍ അന്നഖ്ശബന്തി, താനൂര്‍


? കേരളത്തിലെ പ്രസിദ്ധനായൊരു പണ്ഡിതന്‍ മദീന റൗളയില്‍ ചെന്ന് കവിത ആലപിച്ചപ്പോള്‍ റൗളയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. ആരാണ് ആ കവി?
– വെളിയങ്കോട് ഉമര്‍ഖാളി(റ)


? ഏതായിരുന്നു കവിത?
– ‘സ്വല്ലല്‍ ഇലാഹു……’ എന്നു തുടങ്ങുന്ന ഖസീദതുല്‍ ഉമരിയ്യ


? ഏത് വര്‍ഷത്തിലായിരുന്നു ഈ സംഭവം?
– ഹിജ്‌റ 1209ല്‍ തന്റെ പ്രഥമ ഹജ്ജ് യാത്രയില്‍


? തിരുനബി(സ) പ്രകീര്‍ത്തിച്ച് അറബിയിലെ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് കവിത രചിച്ച മലയാളി ആര്?
– ഉമറുല്‍ ഖാളി വെളിയങ്കോട്


? ഏതാണ് കവിത?
– ‘ലാഹല്‍ ഹിലാലു….’ എന്നു തുടങ്ങുന്ന കവിത (25 വരികള്‍)


? തിരുനബി(സ) പ്രകീര്‍ത്തിച്ച് പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് കവിത രചിച്ച മലയാളി ആര്?
– ഉമറുല്‍ ഖാളി വെളിയങ്കോട്


? ഏതാണ് കവിത?
– ‘ജഫത്‌നീ ഫ ദബ്ബത്ത്‌നീ’ എന്നു തുടങ്ങുന്ന കവിത


? മഞ്ചലേറ്റിയിരുന്ന ആളുകളുടെ (അമ്മാലന്മാര്‍) ശബ്ദത്തിനും താളത്തിനുമൊപ്പിച്ച് മഞ്ചല്‍ രീതിയില്‍ ഉമര്‍ ഖാളി രചിച്ച പ്രവാചക കീര്‍ത്തന അറബി കാവ്യമേത്?
– ‘ലമ്മാളഹറാ അമ്മല്‍ ബുഷ്‌റാ’ എന്ന കവിത (38 വരികള്‍).

വഫാത്ത്.



തിരുനബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത് എന്ന്?
– ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്


? ആരുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം?
– മൈമൂന ബീവിയുടെ വീട്ടില്‍ വെച്ച്


? എന്നാണ് തിരുനബി(സ)യുടെ രോഗം മൂര്‍ഛിച്ചത്?
– റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ച


? റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച തിരുനബി(സ) പള്ളിയിലേക്ക് വന്നു. എപ്പോള്‍?
– സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍


? ഏത് സമയത്താണ് തിരുനബി(സ)യുടെ വഫാത്ത് നടന്നത്?
– റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം


? തിരുനബി(സ)യുടെ ജനാസ കുളിപ്പിച്ചത് എന്ന്?
– റബീഉല്‍ അവ്വല്‍ 13 ചൊവ്വാഴ്ച ദിവസം


? തിരുനബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ചത് എത്ര പേര്‍?
– 6 ആളുകള്‍


? മയ്യിത്ത് കുളിപ്പിച്ചവര്‍ ആരൊക്കെ?
– അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)


? ആരുടെ നെഞ്ചിലേക്കാണ് തിരുനബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്?
– അലി(റ)ന്റെ നെഞ്ചിലേക്ക്


? കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ആര്?
– ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവര്‍


? വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കിയാണോ തിരുനബി(സ)യെ കുളിപ്പിച്ചത്?
– അല്ല. അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.


? നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് ആരൊക്കെ?
– അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവര്‍


? കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞതെന്ത്?
”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”


? എത്ര വസ്ത്രത്തിലാണ് തിരുനബി(സ)യെ കഫന്‍ ചെയ്തത്?
– മൂന്ന് വസ്ത്രത്തില്‍


? ഏത് തരം വസ്ത്രമായിരുന്നു കഫന്‍ ചെയ്യാന്‍ ഉപയോഗിച്ചത്?
– യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.


? മരണകാരണമായ രോഗസമയത്ത് തിരുനബി(സ) എത്രപേരെ അടിമത്തമോചനം നടത്തി?
– 40 പേരെ


? രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് തിരുനബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു. എന്തായിരുന്നു സ്വകാര്യം?
– ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.


? രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ തിരുനബി(സ) എന്തുചെയ്തു?
– സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.


? തിരുനബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ എന്തായിരുന്നു?
– 30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.


? തിരുനബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത്?
– ആയിശ(റ)യുടെ ഉമിനീരാണ്. (തിരുനബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് തിരുനബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു).


? തിരുനബി(സ)യുടെ അവസാനത്തെ വസ്വിയത്ത്?
– നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.


? ആരുടെ ഭവനത്തില്‍ ആരുടെ ദിവസത്തിലാണ് തിരുനബി(സ)യുടെ വഫാത്ത്?
– ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും.


? തിരുനബി(സ)യുടെ വഫാത്ത് നടന്നത്?
– ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)


? വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം എത്ര?
– ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം

സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.

ഹജ്ജത്തുൽ വദാഅ്


ഹജ്ജത്തുല്‍ വിദാഅ് എന്നാല്‍ എന്ത്?
– ഇസ്‌ലാമിക ജീവിത വ്യവസ്ഥിതിയുടെ പൂര്‍ത്തീകരണം നടത്തി തിരുനബി(സ) അറഫയില്‍ നടത്തിയ പ്രഭാഷണത്തില്‍ വിട ചോദിച്ചു. ഈ ഹജ്ജാണ് ഹജ്ജത്തുല്‍ വിദാഅ്.


? തിരുനബി(സ) എത്ര ഹജ്ജുകള്‍ ചെയ്തിട്ടുണ്ട്?
– നുബുവ്വത്തിന് ശേഷം ഒന്ന് മാത്രം.


? ഹജ്ജത്തുല്‍ വിദാഇന്റെ മറ്റുപേരുകള്‍ എന്ത്?
– ഹജ്ജത്തുത്തമാം
ഹജ്ജത്തുല്‍ ഇസ്‌ലാം
ഹജ്ജത്തുല്‍ ബലാഗ്


? ഹജ്ജത്തുല്‍ വിദാഇന് തിരുനബി(സ) പുറപ്പെട്ടത് എന്ന്?
– ഹിജ്‌റ 10-ാം വര്‍ഷം ദുല്‍ഖഅ്ദ 24 ശനിയാഴ്ച ളുഹ്ര്‍ നിസ്‌കാരശേഷം


? ഹജ്ജത്തുല്‍ വിദാഇന് പുറപ്പെടുമ്പോള്‍ തിരുനബി(സ) മദീനയില്‍ തന്റെ പ്രതിനിധിയാക്കിയത് ആരെ?
– അബൂദുജാന അസ്സാഇദീ(റ)യെ


? ഏത് വഴിയാണ് മക്കയിലേക്ക് പുറപ്പെട്ടത്?
– അബവാഅ്, അസവാന്‍, ദീ ഥുവാ വഴി


? എവിടെ വെച്ചാണ് ഇഹ്‌റാം ചെയ്തത്?
– ദുല്‍ഹുലൈഫയില്‍ വെച്ച്


? മക്കയില്‍ നബി(സ) എത്ര ദിവസം താമസിച്ചു?
– 4 ദിവസം, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍


? എപ്പോഴാണ് നബി(സ) മിനായിലേക്ക് പുറപ്പെട്ടത്
– വ്യാഴാഴ്ച ളുഹാസമയത്ത്


? വ്യാഴാഴ്ച എവിടെയാണ് രാപ്പാര്‍ത്തത്?
– മിനായില്‍


? ഹജ്ജത്തുല്‍ വിദാഇലെ അറഫാ സംഗമം നടന്നത് എന്ന്?
– വെള്ളിയാഴ്ച ദിവസം


? അറഫാസംഗമം വെള്ളിയാഴ്ച ആയി വരുന്ന ഹജ്ജിനു പറയുന്ന പേര്?
– ഹജ്ജുല്‍ അക്ബര്‍


? അറഫ ദിവസം വെള്ളിയാഴ്ച നബി(സ)യും അനുചരന്മാരും ജുമുഅ നിസ്‌കരിച്ചില്ല. കാരണം?
– യാത്രക്കാരായതിനാല്‍ ളുഹ്‌റും അസ്‌റും ജംആക്കി നിസ്‌കരിച്ചു.


? ഇസ്‌ലാം മതസംഹിതകള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് അല്ലാഹു ആയത്ത് ഇറക്കിയത് എവിടെ?
– അറഫയില്‍


? ലോകത്തെ പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു ———————?
– ഹജ്ജത്തുല്‍ വിദാഇല്‍ അറഫയില്‍ വെച്ച് നബി(സ) നടത്തിയ പ്രഭാഷണം.


? അറഫയില്‍ നിന്നും തിരുനബി(സ) എങ്ങോട്ടാണ് പോയത്?
– മുസ്ദലിഫയിലേക്ക്


? മിനായില്‍ ജംറകളില്‍ എറിയാന്‍ തിരുനബി(സ)ക്ക് കല്ല് പെറുക്കിക്കൊടുത്തത് ആര്?
– അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)


? ബലിയറുക്കാന്‍ തിരുനബി(സ) എത്ര മൃഗങ്ങളെ കൊണ്ടുവന്നിരുന്നു?
– 100 മൃഗങ്ങളെ


? അതില്‍ എത്ര എണ്ണമാണ് തിരുനബി(സ) അറുത്തത്?
– 63 എണ്ണം (തന്റെ പ്രായം കണക്കിലെടുത്ത്)


? ബാക്കിയുള്ള 37 എണ്ണം അറുക്കാന്‍ ആരെയാണ് തിരുനബി(സ) ചുമതലപ്പെടുത്തിയത്?
– അലി(റ)നെ

ചെരുപ്പ്
തിരുനബി(സ)യുടെ ചെരുപ്പിന് എത്ര വാറുകള്‍ ഉണ്ടായിരുന്നു?
– രണ്ട് വാറുകള്‍


? തിരുനബി(സ)യുടെ ചെരുപ്പിന്റെ വാറ് എവിടെയായിരുന്നു?
– തള്ളവിരലും ചൂണ്ടുവിരലും ഇപ്പുറത്തും മറ്റുമൂന്ന് വിരലുകളും അപ്പുറത്തും വരുന്ന രൂപത്തിലായിരുന്നു.


? തിരുനബി(സ) ഇരുന്നാലുടന്‍ ചെരുപ്പുകള്‍ തന്റെ കയ്യിലെടുക്കുകയും അവിടുന്ന് എഴുന്നേറ്റാലുടനെ ധരിപ്പിക്കുകയും ചെയ്തിരുന്ന സ്വഹാബി ആര്?
– അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ)


? തിരുനബി(സ) ചെരുപ്പ് ധരിച്ച ശൈലി എങ്ങനെ?
– ധരിക്കുമ്പോള്‍ വലതുകാലും അഴിക്കുമ്പോള്‍ ഇടതുകാലും മുന്തിച്ചു.


ഇബ്‌നു മസ്ഊദ്(റ) തങ്ങള്‍ തിരുനബി(സ)യുടെ പാദുകസേവ ചെയ്ത് വിജയിച്ചു. അതിന്റെ രൂപത്തിന് സേവനം ചെയ്ത് ഞാനും വിജയിക്കട്ടെ എന്ന് പാടിയത് ആര്?
– യൂസുഫുന്നബ്ഹാനി(റ)


മോതിരം



തിരുനബി(സ)ക്ക് എത്ര മോതിരങ്ങളുണ്ടായിരുന്നു?
– രണ്ട്

? ഏതെല്ലാം?

മുദ്രവെക്കാനുള്ള വെള്ളിയില്‍ തീര്‍ത്ത മോതിരം

ഹബ്ശിക്കല്ലുള്ള വെള്ളിമോതിരം

? നബി(സ) സ്വര്‍ണ്ണമോതിരം ധരിച്ചിരുന്നോ?
– അതെ


? എത്ര ദിവസം?
– മൂന്ന് ദിവസം


? സ്വര്‍ണ്ണമോതിരം എന്തുചെയ്തു?
– മിമ്പറില്‍ കയറി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇനി മേലില്‍ ഞാനിത് ധരിക്കില്ലെന്ന് പ്രഖ്യാപിച്ചു.


? ഇരുമ്പുമോതിരം ധരിച്ച സ്വഹാബിയോട് തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു?
– ‘താങ്കള്‍ നരകക്കാരുടെ ആഭരണം ധരിച്ചിരിക്കുന്നു.’


? തിരുനബി(സ)യുടെ മോതിരത്തില്‍ മുദ്ര ചെയ്തിരുന്നത് എന്തായിരുന്നു?
– ‘മുഹമ്മദുര്‍റസൂലുല്ലാഹി’


? എന്തിനാണ് മോതിരത്തില്‍ തിരുനബി(സ) മുദ്രവെച്ചത്?
– കിസ്‌റ – ഖൈസര്‍ രാജാക്കന്മാര്‍ മുദ്രവെക്കാത്ത കത്തുകള്‍ സ്വീകരിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍.


? തിരുനബി(സ)യുടെ വഫാത്തിനു ശേഷം മോതിരം ആരൊക്കെ ഉപയോഗിച്ചു?
– ക്രമപ്രകാരം അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ധരിച്ചു.


? തിരുനബി(സ)യുടെ മോതിരം നഷ്ടപ്പെട്ടത് എവിടെ?
– ബിഅ്‌റ് അരീസില്‍ (അരീസ് കിണറ്റില്‍)


? ആരുടെ കാലത്താണ് മോതിരം നഷ്ടപ്പെട്ടത്?
– ഉസ്മാന്‍(റ)ന്റെ കാലത്ത്


? ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത്?
– ഉസ്മാന്‍(റ)ന്റെ എഴുത്തുകാരനായിരുന്ന മുഐഖിബുദ്ദൗസി എന്ന അന്‍സ്വാരിയുടെ കയ്യില്‍ നിന്നും.


? ഏതു വിരലിലാണ് തിരുനബി(സ) മോതിരം ധരിച്ചിരുന്നത്?
– ചെറുവിരലില്‍

മുഅ്ജിസത്ത്.



അമ്പിയാ മുര്‍സലുകളില്‍ നിന്നുണ്ടാവുന്ന അമാനുഷിക കഴിവിന് എന്താണ് പേര്?
– മുഅ്ജിസത്ത്


? തിരുനബി(സ)യുടെ മുഅ്ജിസത്തുകളില്‍ ചിലത്?
1. ഖുര്‍ആന്‍ (23 വര്‍ഷം കൊണ്ട് അവതരിച്ചു)
2. കൈവിരലുകള്‍ക്കിടയില്‍ നിന്നും ശുദ്ധജലപ്രവാഹം (പന്ത്രണ്ടോളം തവണ)
3. ചന്ദ്രന്‍ രണ്ട് പിളര്‍പ്പാകുന്നു.
4. മേഘം തണലിട്ടു കൊടുക്കുന്നു. (അബൂത്വാലിബിനൊപ്പം ശാമിലേക്കുള്ള യാത്രയിലും മൈസറയോടൊപ്പമുള്ള യാത്രയിലും – ബൈഹഖി)
5. ക്ഷണപ്രകാരം വൃക്ഷങ്ങള്‍ വിസര്‍ജ്ജനാവശ്യത്തിന് മറയായി വന്നു നിന്നുകൊടുക്കുന്നു (ജാബിര്‍(റ) – മുസ്‌ലിം)
6. ഉണങ്ങിയ മരത്തടി (മിമ്പര്‍)യുടെ തേങ്ങല്‍ കേള്‍ക്കുന്നു.
7. ജന്തുക്കള്‍ സംസാരിക്കുന്നു.
8. ഭക്ഷണം വര്‍ദ്ധിക്കുന്നു.
9. ഉമിനീരുകൊണ്ട് രോഗം ശമിക്കുന്നു.
10. ഇസ്‌റാഅ് – മിഅ്‌റാജ്
11. സൂര്യനെ തടഞ്ഞുനിര്‍ത്തുന്നു.
12. പിന്‍ഭാഗത്തേക്കുള്ള കാഴ്ച.
13. ചുട്ട ആട്ടിറച്ചി സംസാരിക്കുന്നു (ഖൈബര്‍)
14. വരണ്ടുണങ്ങിയ ജലാശയം തിരുകരസ്പര്‍ശത്താല്‍ ജലസമൃദ്ധമായി.
15. പ്രസവിക്കാത്ത ആട്ടിന്‍കുട്ടിയില്‍ നിന്നും പാല്‍ കറന്നു.
16. മരിച്ചവരെ പുനരുജ്ജീവിപ്പിച്ചു.
17. അന്ധരെ സുഖപ്പെടുത്തി.
18. ഭ്രാന്ത് സുഖപ്പെടുത്തി
19. കല്ലും മരങ്ങളും സലാം ചൊല്ലി
20. വധിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ശ്വങ്ങളില്‍ സിംഹങ്ങളെ കണ്ട് പിന്മാറി.

കത്ത്, 
ആയുധം,വാഹനം.


ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി(സ) എത്ര ഭരണാധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്?
– 10 ലധികം


? പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ്‌റോസിനുള്ള കത്ത് എത്തിച്ചതാര്?
– അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ)


? കോസ്‌റോസിന്റെ പ്രതികരണം എന്തായിരുന്നു?
– ക്ഷുഭിതനായി അദ്ദേഹം കത്ത് പിച്ചിച്ചീന്തി. യമനിലെ തന്റെ ഗവര്‍ണര്‍ക്ക് തിരുനബി(സ)യുടെ തലയെടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചു.


? വിവരമറിഞ്ഞപ്പോള്‍ തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു?
– അയാളുടെ സാമ്രാജ്യം അല്ലാഹു പിച്ചിച്ചീന്തട്ടെ.


? തിരുനബി(സ)യെ വധിക്കാന്‍ കോസ്‌റോസിന്റെ ഗവര്‍ണ്ണര്‍ ബാദാന്‍ അയച്ച ദൂതനോട് തിരുനബി(സ) എന്താണ് പറഞ്ഞത്?
– ”കോസ്‌റോസ് വധിക്കപ്പെട്ടു. മകന്‍ ശീറവൈഹി അധികാരമേറ്റിരിക്കുന്നു.”


? അബ്‌സീനിയ്യ ഭരണാധികാരി നേഗസിനുള്ള കത്തുമായി പോയതാര്?
– ഉമര്‍ ബിന്‍ ഉമയ്യ(റ)


? നേഗസിന്റെ പ്രതികരണം എന്തായിരുന്നു?
– കത്തു വായിച്ച നേഗസ് ചക്രവര്‍ത്തി ഇസ്‌ലാം മതം സ്വീകരിച്ചു.


? ബൈസാന്റയിന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിന് കത്തുമായി പോയത് ആര്?
– ദിഹ്‌യതുല്‍ കല്‍ബി(റ)


? പരിഭാഷകന്‍ വഴി കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കിയ ഹെറാക്ലിയസ് എന്തുചെയ്തു?
– ഗാസാ എന്ന സ്ഥലത്ത് വ്യാപാരത്തിനെത്തിയ തിരുനബി(സ)യുടെ കഠിനശത്രു അബൂ സുഫ്‌യാനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കാര്യങ്ങളന്വേഷിച്ചു. അബൂ സുഫ്‌യാന്റെ സത്യസന്ധമായ വിശദീകരണം കേട്ട് ഹെറാക്ലിയസ് ഇസ്‌ലാമിലേക്ക് ആകൃഷ്ടനായി. അനന്തരം തന്റെ മതനേതാക്കന്മാരെ വിളിച്ച് ചേര്‍ത്ത് കൂടിയാലോചിച്ചു. അവര്‍ അതിനെ തടഞ്ഞു. കൊട്ടാരത്തില്‍ കോലാഹലമുണ്ടായി. ഇക്കാരണത്താല്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.


? ഈജിപ്തിലെ ആര്‍ച്ച് ബിഷപ്പായിരുന്ന മുഖൗഖിസിന് കത്ത് എത്തിച്ചതാര്?
– ഹാത്വിബ് ബ്‌നു അബീബല്‍തഅത്(റ)


? മുഖൗഖിസിന്റെ പ്രതികരണം എന്തായിരുന്നു?
– തിരുനബി(സ)യുടെ ദൂതനെ മാന്യമായി സ്വീകരിച്ചു. കത്ത് ഭദ്രമായി സൂക്ഷിച്ചു. തിരുനബി(സ)ക്ക് കാഴ്ചദ്രവ്യങ്ങള്‍ കൊടുത്തയക്കുകയും ചെയ്തു. പക്ഷെ ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.


? മുഖൗഖിസ് ഇസ്‌ലാം സ്വീകരിക്കാതിരിക്കാന്‍ കാരണം?
– ബൈസാന്റിയക്കാര്‍ ഈജിപ്ത് അക്രമിക്കുമോ എന്ന ഭയം.


? മുഖൗഖിസ് കൊടുത്തയച്ച കാഴ്ച വസ്തുക്കള്‍ എന്തെല്ലാം?
– മാരിയ, സീരീന്‍ എന്നീ രണ്ട് അടിമപ്പെണ്‍കുട്ടികള്‍, മഅ്ബൂര്‍ എന്ന ഷണ്ഡന്‍, ആയിരം മിസ്‌കാല്‍ പൊന്ന്, 20 നേര്‍ത്ത വസ്ത്രങ്ങള്‍, ദുല്‍ദുല്‍ എന്ന കുതിര, ഉഫൈര്‍ എന്ന ഒട്ടകം, മിസ്‌റിലെ ബിന്ന് എന്ന സ്ഥലത്തെ തേന്‍.


? ഇസ്‌ലാം സ്വീകരിച്ച മാരിയയെയും സീരീനെയും നബി(സ) എന്തുചെയ്തു?
– മാരിയ(റ)യെ തിരുനബി(സ) എടുക്കുകയും സീരീനെ ഹസ്സാനുബ്‌നു സാബിത്(റ)ന് നല്‍കുകയും ചെയ്തു.


? തിരുനബി(സ) കത്തയച്ച മറ്റു പ്രമുഖര്‍ ആരെല്ലാം?
1. ബഹ്‌റൈന്‍ ഗവര്‍ണര്‍ മുന്‍ദിര്‍ബിന്‍ സാവീ.
2. സിറിയന്‍ രാജാവ് ഹാരിസുല്‍ ഗസ്സാനി.
3. യമന്‍ ഭരണാധികാരി ഹാരിസുബ്ന്‍ ഹിംയരി.
4. ഒമാനിലെ ഭരണാധികാരികള്‍.
5. യമാമയിലെ ഭരണാധികാരികള്‍.


? തിരുനബി(സ) ഉപയോഗിച്ച പ്രധാനപ്പെട്ട ആയുധങ്ങള്‍ ഏതെല്ലാം?
1. പരിച – അല്‍ മുജൂര്‍, അസ്സലൂഖ്, അല്‍ ഫുത്ഖ്.
2. കുന്തം – അല്‍ മുസ്വ്‌വിയ്യ്, അല്‍ മുസ്‌നാ, ബനീ ഖൈനുഖാഇല്‍ നിന്നും പിടിച്ചെടുത്തവ.
3. ചെറിയകുന്തം – അല്‍ബൈളാഅ്, അല്‍ അനസ, അന്നബ്ഗ
4. പടയങ്കി – ദാതുല്‍ ഫുളൂല്‍, ദാതുല്‍ ഹവാഷി, ദാതുല്‍ വിശാഹ്, അസ്സഅ്ദിയ്യ, ഫിള്ളത്, അല്‍ ഖിര്‍നിഖ്
5. വില്ല് – അല്‍ ബൈളാഅ്, അസ്സ്വഫ്‌റാഅ്, അര്‍റൗഹാഅ്, അസ്സൗറാഅ്, അല്‍ കതൂം.
ഇതു കൂടാതെ വാളുകളും അങ്കികളും നബി(സ) ഉപയോഗിച്ചിരുന്നു.


? ലോകത്ത് ഏറ്റവും വേഗതയേറിയ വാഹനത്തില്‍ സഞ്ചരിച്ച വ്യക്തി ആര്? വാഹനം ഏത്?


– മുഹമ്മദ് നബി(സ), ബുറാഖ്


? തിരുനബി(സ) ഉപയോഗിച്ച വാഹനങ്ങള്‍ ഏതെല്ലാം?
1. കുതിര – സക്ബ്, മുര്‍തജിസ്, ലിസാര്‍, സബ്ഹ, വര്‍ദ്, ബഹ്ര്‍
2. കഴുത – യഅ്ഫൂര്‍, ഉഫൈര്‍
3. കോവര്‍ കഴുത – ദുല്‍ദുല്‍, ഫിള്ളത്, നജ്ജാശി നല്‍കിയത്, ദൂമതുല്‍ ജന്‍ദലിലെ ഭരണാധികാരി നല്‍കിയത്.
4. ഒട്ടകം – ഖസ്വ്‌വാഅ്, അള്ബാഅ്, ജദ്ആഅ്, മുക്തസബ്, അഥ്‌റാഫ്, അഥ്‌ലാല്‍, സംസം, ബറകത്.


ഹൃദയ ശസ്ത്രക്രിയ

മലക്കുകളുടെ ഹൃദയശസ്ത്രക്രിയക്ക് തിരുനബി(സ) വിധേയരായത് എത്ര തവണ?
– നാല് തവണ


? ഏതൊക്കെ അവസരങ്ങളിലായിരുന്നു അവ?
1. ഹലീമാ ബീവിയുടെ പരിചരണ കാലത്ത് കൂട്ടുകാരന്‍ അബ്ദുല്ലയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ.
2. 10-ാം വയസ്സില്‍ മക്കാ മരുഭൂമിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ.
3. 40-ാം വയസ്സില്‍ ഹിറാ ഗുഹയില്‍ ജിബ്‌രീല്‍(അ) ആഗതരായപ്പോള്‍.
4. 51-ാം വയസ്സില്‍ ഇസ്‌റാഅ് മിഅ്‌റാജിന് പുറപ്പെടുന്നതിന് മുമ്പ്.


? ഹൃദയശസ്ത്രക്രിയയുടെ ലക്ഷ്യമെന്തായിരുന്നു?
– തിരുഹൃദയത്തിലെ പൈശാചിക പ്രേരണകളെ നീക്കം ചെയ്യലും ജ്ഞാനവും സ്ഥൈര്യവും നിറക്കലും.

നുബുവ്വത്ത്

വഹ്‌യ് (ദിവ്യസന്ദേശം) എന്നാലെന്ത്?
– സമൂഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അല്ലാഹു തന്റെ പ്രവാചകന്മാര്‍ക്ക് അറിയിച്ചു കൊടുക്കുന്ന അറിവുകള്‍ക്കാണ് വഹ്‌യ് എന്ന് പറയുക.


? തിരുനബി(സ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ചത് എവിടെ വെച്ച്?
– മക്കയിലെ ഹിറാ ഗുഹയില്‍

? അന്നു തിരുനബി(സ)യുടെ പ്രായം എത്ര?
– നാല്‍പത് വയസ്സും 6 മാസവും 5 ദിവസവും പൂര്‍ത്തിയായിരുന്നു.


? ഏത് ദിവസമാണ് വഹ്‌യിന്റെ ആരംഭം?
– ലൈലത്തുല്‍ ഖദ്‌റില്‍


? എന്നാണ് ലൈലത്തുല്‍ ഖദ്ര്‍?
– പ്രബലാഭിപ്രായ പ്രകാരം റമളാന്‍ 27ന്


? വഹ്‌യ് ഇറങ്ങിയ സുദിനം എന്നായിരുന്നു?
– ക്രിസ്ത്വാബ്ദം 610 ആഗസ്റ്റ് 16ന്


? ആദ്യമായി ഇറങ്ങിയ ഖുര്‍ആന്‍ വചനങ്ങള്‍ ഏത്?
– ‘ഇഖ്‌റഅ് ബിസ്മി’ – സൂറതുല്‍ അലഖിന്റെ ആരംഭഭാഗം.


? ഭയന്നു വിറച്ച് പനിച്ച തിരുനബി(സ)യെ ഖദീജാ ബീവി സമാധാനിപ്പിച്ചതെങ്ങനെ?
– തിരുനബി(സ)യുടെ സ്വഭാവ മാഹാത്മ്യങ്ങള്‍ വിവരിച്ചു. അല്ലാഹു അങ്ങയെ കൈവിടില്ലെന്ന് ആശ്വസിപ്പിച്ചു.


? ആദ്യം ഇസ്‌ലാം വിശ്വസിച്ചത്?
– ഖദീജ(റ)


? പുരുഷന്മാരില്‍ നിന്നും ആദ്യം വിശ്വസിച്ചത്?
– അബൂബക്ര്‍(റ)


? കുട്ടികളില്‍ നിന്നും ആദ്യം വിശ്വസിച്ചത്?
– അലി(റ)


? വിശ്വസിക്കുമ്പോള്‍ അലി(റ)ന്റെ പ്രായം?
– 8 വയസ്സ്


? അടിമകളില്‍ ആദ്യം വിശ്വസിച്ചത്?
– സൈദുബ്‌നു ഹാരിസ(റ)


? ആദ്യകാലത്ത് ഇസ്‌ലാം വിശ്വസിച്ചവര്‍ ഏതുപേരില്‍ അറിയപ്പെടുന്നു?
– ‘അസ്സാബിഖൂനല്‍ അവ്വലൂന്‍’


? അവരില്‍ പ്രമുഖര്‍ ആരെല്ലാം?
– 1. ഖദീജ(റ), 2. അലി(റ)
3. അബൂബക്ര്‍ സിദ്ധീഖ്(റ)
4. സൈദുബ്‌നു ഹാരിസ(റ)


? അബൂബക്ര്‍ സിദ്ധീഖ്(റ)ന്റെ ശ്രമഫലമായി ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ചവര്‍?
– 1. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
2. സുബൈറുബ്‌നുല്‍ അവ്വാം(റ)
3. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)
4. സഅദ്ബ്‌നു അബീ വഖാസ്(റ)
5. ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ)
6. അബൂ ഉബൈദതുബ്‌നുല്‍ ജര്‍റാഹ്(റ)
7. അബൂസലമ(റ)
8. അര്‍ഖം ഇബ്‌നു അബീ അര്‍ഖം(റ)
9. ഉസ്മാനുബ്‌നു മള്ഊന്‍(റ)
? തിരുനബി(സ) ആദ്യകാലത്ത് രഹസ്യപ്രബോധനം നടത്തിയ സ്ഥലം?
– ദാറുല്‍ അര്‍ഖം (അര്‍ഖമിന്റെ വീട്)

കുടുംബം


തിരുനബി(സ)യുടെ പിതൃപരമ്പരയിലെ എത്ര ആളുകളെ അറിയലാണ് മുസ്‌ലിമിന് നിര്‍ബന്ധമുള്ളത്?
– 20 പിതാമഹന്മാരുടെ.


? നബി(സ)യുടെ പിതൃപരമ്പര?
– അബ്ദുല്ല

1. അബ്ദുല്‍ മുത്തലിബ്, 2. ഹാഷിം
3. അബ്ദു മനാഫ്, 4. ഖുസ്വയ്യ്, 5. കിലാബ്
6. മുര്‍റത്, 7. കഅ്ബ്, 8. ലുഅയ്യ്
9. ഗ്വാലിബ്, 10. ഫിഹ്ര്‍, 11. മാലിക്
12. നള്ര്‍, 13. കിനാനത്, 14. ഖുസൈമത്
15. മുദ്‌രികത്, 16. ഇല്‍യാസ്, 17. മുളര്‍
18. നിസാര്‍, 19. മഅദ്ദ്, 20. അദ്‌നാന്‍


? അദ്‌നാന്‍ മുതല്‍ ആദം നബി(അ) വരെയുള്ള പരമ്പര.
– 21) ഉദ്ദ് 22) മുഖവ്വിം 23) നാഹൂറ് 24) തീറഹ്
25) യഅ്‌റൂബ് 26) യശ്ജബ് 27) നാബിത്
28) ഇസ്മാഈല്‍(അ) 29) ഇബ്‌റാഹീം(അ)
30) താറഹ് 31) നാഹൂറ് 32) സാറൂഅ് 33) റാഊ
34) ഫാലഹ് 35) ഐബര്‍ 36) ശാലഗ് 37) ഇറഫ്ഗശദ്
38) സാം 39) നൂഹ്(അ) 40) ലമ്ക് 41) മതവശ്‌ലിക്
42) ഇദ്‌രീസ് 43) യര്‍ദ്ദ് 44) മഹ്‌ലാഈല്‍ 45) ഖീനാന്‍
46) യാനശ് 47) ശീസ്(അ) 48) ആദം(അ)
(ഫത്ഹുല്‍ ബാരി 7: 248)


? നബി(സ)യുടെ മാതൃപരമ്പര?
– 1. ആമിന, 2. വഹബ്, 3. അബ്ദുമനാഫ്
4. സഹ്‌റ, 5. കിലാബ്, 6. മുര്‍റത്
7. കഅ്ബ്, 8. ലുഅയ്യ്, 9. ഗ്വാലിബ്, 10. ഫിഹ്ര്‍
11. മാലിക്, 12. നള്ര്‍, 13. കിനാനത്
14. ഖുസൈമത്, 15. മുദ്‌രികത്
16. ഇല്‍യാസ്, 17. മുളര്‍, 18. നിസാര്‍
19. മഅദ്ദ്, 20. അദ്‌നാന്‍


? തിരുനബി(സ)യുടെ വംശം?
– അറബി


? നബി(സ)യുടെ ഗോത്രം?
– ഖുറൈശി


? നബി(സ)യുടെ കുടുംബം?
– ബനൂ ഹാശിം


? തിരുനബി(സ)യുടെ പിതാമഹന്മാരില്‍ ഖുറൈശി എന്നറിയപ്പെടുന്നതാര്?
– നള്ര്‍ (12-ാം പിതാമഹന്‍)


? അറബികളില്‍ ഏറ്റവും ശ്രേഷ്ഠമായ ഗോത്രം?
– ഖുറൈശി


? ഖുറൈശികളില്‍ ഏറ്റവും ശ്രേഷ്ഠ കുടുംബം?
– ബനൂ ഹാഷിം


? നബി(സ)യുടെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബിന്റെ യഥാര്‍ത്ഥ പേരെന്ത്?
– ശൈബത്


? ശൈബക്ക് അബ്ദുല്‍ മുത്വലിബ് എന്ന പേര് എങ്ങനെ ലഭിച്ചു?
– പിതാവ് മരണപ്പെട്ട ശൈബയെ പോറ്റിവളര്‍ത്തിയ പിതൃവ്യന്‍ 
മുത്തലിബിലേക്ക് ചേര്‍ത്തി അബ്ദുല്‍ മുത്തലിബ് എന്ന പേര് പ്രസിദ്ധമായി.

? കാരുണ്യവും ഔദാര്യവും കാരണമായി അബ്ദുല്‍ മുത്തലിബിന് ലഭിച്ച പേര്?
– ശൈബതുല്‍ ഹംദ്


? അബ്ദുല്‍ മുത്തലിബിന് എത്ര മക്കളുണ്ടായിരുന്നു?
– 19 മക്കള്‍


? ആണ്‍മക്കള്‍ എത്ര?
– 13


? പെണ്‍മക്കള്‍ എത്ര?
– 6


? ആണ്‍മക്കള്‍ (നബി(സ)യുടെ പിതൃസഹോദരന്മാര്‍) ആരെല്ലാം?
– 1. ഹാരിസ്, 2. ഖുഥമ്, 3. അബൂ ത്വാലിബ്
4. സുബൈര്‍, 5. അബ്ദുല്‍ കഅ്ബ
6. മുഖവ്വിം, 7. ഹജ്ല്‍, 8. ളിറാര്‍
9. അബൂ ലഹബ്, 10. ഗൈദാഖ്
11. അബ്ദുല്ല(റ) (നബി(സ)യുടെ പിതാവ്)
12. അബ്ബാസ്(റ), 13. ഹംസ(റ)


? അബ്ദുല്‍ മുത്തലിബിന്റെ പെണ്‍മക്കള്‍ (നബി(സ)യുടെ പിതൃസഹോദരിമാര്‍) ആരെല്ലാം?
– 1. സ്വഫിയ (റ), 2. ഉമ്മു ഹകീം, 3. ആതിക
4. ഉമൈമ, 5. അര്‍വ, 6. ബര്‍റ


? പിതൃവ്യന്മാരില്‍ എത്ര പേരാണ് നുബുവ്വത്തിന് ശേഷം ജീവിച്ചിരുന്നത്?
– 4 പേര്‍


? അവരില്‍ എത്രയാളുകള്‍ ഇസ്‌ലാം സ്വീകരിച്ചു?
– 2 പേര്‍


? ഇസ്‌ലാം സ്വീകരിച്ചത് ആര്?
– അബ്ബാസ്(റ), ഹംസ(റ)


? ഇസ്‌ലാം സ്വീകരിക്കാത്തവര്‍ ആര്?
– അബൂ ലഹബ്, അബൂ ത്വാലിബ്


? പിതൃസഹോദരിമാരില്‍ എത്ര പേര്‍ ഇസ്‌ലാം സ്വീകരിച്ചു?
– സ്വഫിയ(റ). (ആതിക, അര്‍വ എന്നിവര്‍ മുസ്‌ലിമായ വിഷയത്തില്‍ തര്‍ക്കമുണ്ട്).


? നബി(സ)യുടെ പിതൃവ്യന്മാരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ ആര്?
– ഹാരിസ്


? പിതൃവ്യന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞത്?
– ഹംസ(റ)


? എളാപ്പ ഹംസ(റ)യുമായി തിരുനബി(സ)ക്ക് സഹോദരബന്ധമുണ്ട്. എങ്ങനെ?
– മുലകുടി ബന്ധത്തിലുള്ള സഹോദരനാണ്.

(അബൂലഹബിന്റെ അടിമസ്ത്രീയായിരുന്ന സുവൈബ(റ) രണ്ടുപേര്‍ക്കും മുലയൂട്ടിയിട്ടുണ്ട്.)

? നബി(സ)യേക്കാള്‍ എത്ര വയസ്സിന് മൂത്തതാണ് ഹംസ(റ)?
– രണ്ട് വയസ്സിന്


? അബ്ബാസ് എന്നവര്‍ക്ക് നബി(സ)യുമായുള്ള പ്രായ വ്യത്യാസം എത്രയാണ്?
– അബ്ബാസ് എന്നവര്‍ ഹംസ(റ)യെക്കാള്‍ മൂന്ന് വയസ്സിന് മൂത്തതാണ്. 

അപ്പോള്‍ നബി(സ)യുമായി 5 വയസ്സ് വ്യത്യാസമുണ്ട്.

?ബലിയറുക്കാന്‍ തീരുമാനിക്കപ്പെട്ട രണ്ടാളുകളുടെ മകനാണു ഞാന്‍ – ഈ നബിവചനത്തിലെ ”ദബീഹു”കള്‍ ആരെല്ലാം?
1. ഇബ്‌റാഹീം നബി(അ)യുടെ മകന്‍ ഇസ്മാഈല്‍(അ)

2. തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല(റ)

? സംസം കിണര്‍ പുനരുദ്ധരിച്ച സമയത്ത് അബ്ദുല്‍ മുത്തലിബിന് എത്ര മക്കളുണ്ടായിരുന്നു?
– ഒന്ന് (ഹാരിസ)


? ആ സമയത്ത് സമൂഹത്തില്‍ നിന്ന് ചില ആക്ഷേപങ്ങള്‍ കേട്ടപ്പോള്‍ അദ്ദേഹം നേര്‍ച്ചയാക്കിയതെന്ത്?
– എനിക്ക് പത്ത് മക്കളുണ്ടായാല്‍ ഒരാളെ കഅ്ബയുടെ സമീപത്ത് വെച്ച് അല്ലാഹുവിന്ന് വേണ്ടി ബലിയറുക്കും.


? എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അബ്ദുല്‍ മുത്തലിബ് നേര്‍ച്ചക്കടം വീട്ടാന്‍ തുനിഞ്ഞത്?
– 30 വര്‍ഷങ്ങള്‍ക്കു ശേഷം


? മക്കളില്‍ ആര്‍ക്കാണ് നറുക്ക് വീണത്?
– അബ്ദുല്ല എന്നവര്‍ക്ക്


? അബ്ദുല്ലയെ അറുക്കുന്നതില്‍ നിന്നും അബ്ദുല്‍ മുത്തലിബിനെ പിന്തിരിപ്പിച്ചത് ആര്?
– മക്കയിലെ ജനങ്ങള്‍


? പ്രതിവിധി എന്തായിരുന്നു?
– 10 ഒട്ടകവും അബ്ദുല്ലയുടെ പേരും നറുക്കിടുക. ഒട്ടകത്തിന് നറുക്ക് ലഭിക്കുവോളം എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുക.


? എത്ര എണ്ണമയമായപ്പോഴാണ് ഒട്ടകത്തിന് നറുക്ക് വീണത്?
– 100 ഒട്ടകം ആയപ്പോള്‍.

Tuesday, 6 March 2018

ഫോണിലെ ആഡ്‌സ് ഒഴിവാക്കാം






ഫോണിൽ ഇപ്പോൾ ധാരാളം ആഡ്‌സ് (പരസ്യങ്ങൾ) ഇന്റർനെറ്റ് ഓൺ ആക്കുമ്പോൾ നമ്മുടെ ഫോണിൽ വന്നു നമുക്ക് ബുദ്ധിമുട്ടു ഉണ്ടാക്കാറുണ്ട് .

അതിനു പരിഹാരമായി ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു ഇനേബിൾ ബട്ടൺ ക്ലിക്ക് ചെയ്തു ഈ സോഫ്റ്റ് വെയർ ഓൺ ആക്കി ഇടുക

ഏവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു .

സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാൻ നിങ്ങളുടെ ഫോൺ ആൻഡ്രോയിഡ് ആണെങ്കിൽ ആൻഡ്രോയിഡ് എന്നുള്ള ലിങ്കും , ഐഫോൺ ആണെങ്കിൽ ഐഫോൺ എന്ന ലിങ്കും ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുക


Monday, 5 March 2018

ആര്‍ത്തവം: സംശയവും മറുപടിയും‍



സ്ത്രീ രക്തങ്ങള്‍ എത്രവിധം

മൂന്ന്. 1) ആര്‍ത്തവം, 2) രോഗ രക്തം, 3) പ്രസവ രക്തം.

ആര്‍ത്തവം എന്നാലെന്ത്*

സ്ത്രീയുടെ ഗര്‍ഭപാത്രത്തിന്റെ അങ്ങേയറ്റത്തുള്ള അറയില്‍നിന്നും ചില പ്രത്യേക സമയങ്ങളില്‍ പുറപ്പെടുന്ന രക്തത്തിനാണ് ആര്‍ത്തവം എന്നു പറയുന്നത്.

ആര്‍ത്തവ രക്തമുണ്ടാകുന്ന എറ്റവും ചുരുങ്ങിയ പ്രായമെത്ര*

ചന്ദ്രവര്‍ഷപ്രകാരമുള്ള ഒമ്പത് വയസ്സ് പൂര്‍ത്തിയാകലാണ്. ഇതനുസരിച്ച് ഒമ്പതു വയസ്സ് തികയാന്‍ 16-ല്‍ താഴെ ദിവസമുള്ളപ്പോള്‍ ഒരു സ്ത്രീ രക്തം കണ്ടാല്‍ അത് ആര്‍ത്തവമായി ഗണിക്കപ്പെടും. അതിന്റെയും മുമ്പ് രക്തം കണ്ടാല്‍ അത് ആര്‍ത്തവമല്ല. രോഗം കാരണമായി പുറപ്പെടുന്ന രക്തമാണ്. (തുഹഫ 384)

ചന്ദ്രവര്‍ഷവും സൗര വര്‍ഷവും തമ്മിലുള്ള വ്യത്യാസമെന്ത്*

കൊല്ലവും തീയതിയും രണ്ട് തരത്തിലാണ് കണക്കുകൂട്ടാറുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം. സൂര്യന്റെ ചലനമനുസരിച്ച് കണക്കാക്കുന്ന വര്‍ഷത്തിനാണ് സൗരവര്‍ഷം അഥവാ ക്രിസ്തുവര്‍ഷം എന്നു പറയുന്നത്.

ചന്ദ്രന്റെ ഗതി അടിസ്ഥാനമാക്കി കണക്കുകൂട്ടുന്ന വര്‍ഷത്തിനാണ് ചന്ദ്രവര്‍ഷം അഥവാ ഹിജ്‌റ വര്‍ഷമെന്നു പറയുന്നത്. ഒരു ചന്ദ്രവര്‍ഷം 354 ദിവസവും 8 മണിക്കൂറും 48 മിനുറ്റുമാണ്. ഒരു സൗരവര്‍ഷമെന്നാല്‍ 365 ദിവസവും 6 മണിക്കൂറുമാണ്. ഇത് ചന്ദ്രവര്‍ഷത്തേക്കാള്‍ 10 ദിവസവും 21 മണിക്കൂറും 12 മിനുറ്റും കൂടുതലാണ്.*

ചന്ദ്രവര്‍ഷമനുസരിച്ച് 9 വയസ്സ് പൂര്‍ത്തിയാവാന്‍ 3189 ദിവസവും 7 മണിക്കൂറും 12 മിനുറ്റും മതിയെങ്കില്‍ സൗരവര്‍ഷമനുസരിച്ച് 3287 ദിവസവും 6 മണിക്കൂറും വേണം. അഥവാ ഒമ്പത് വയസ് പൂര്‍ത്തിയാവുന്ന സമയത്ത് രണ്ടും തമ്മില്‍ 97 ദിവസവും 22 മണിക്കൂറും 48 മിനുറ്റും അന്തരം വരും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ചന്ദ്രവര്‍ഷമാണ് ആധാരം.

ആര്‍ത്തവത്തിന് വല്ല സമയപരിധിയുമുണ്ടോ*

ഒരു രാവും പകലുമാണ് ഏറ്റവും ചുരുങ്ങിയ ആര്‍ത്തവത്തിന്റെ സമയ പരിധി. മിക്കവാറും ആറോ ഏഴോ ദിവസവും അധികരിച്ചാല്‍ 15 ദിവസവുമാണ്.

സ്ത്രീകള്‍ ഋതുമതികളാവാനുണ്ടായ കാരണമെന്ത്*

അല്ലാഹു നിശിതമായി വിലക്കിയ സ്വര്‍ഗീയാരാമത്തിലെ പഴം ഹവ്വാഅ്(റ) ഭുജിക്കുക നിമിത്തം അതില്‍നിന്നും കറ ഒലിക്കുകയും, അതിനാല്‍ മഹതിക്ക് ആര്‍ത്തവമുണ്ടാവുകയും ചെയ്തു. അത് മറ്റു സ്ത്രീകള്‍ക്ക് അന്ത്യനാള്‍ വരെ ഉണ്ടാവുകയും ചെയ്യും. (ശര്‍വാനി 1/384)

ആര്‍ത്തവം തീരെ ഉണ്ടാവാത്ത സ്ത്രീകളുണ്ടോ*

ഉണ്ട്. റസൂല്‍(സ) യുടെ പ്രിയ പുത്രിയായ ഫാത്വിമ(റ).

ആര്‍ത്തവം മനുഷ്യ സ്ത്രീകളുടെ പ്രത്യേകതയാണോ*

മനുഷ്യ സ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം, കുതിര, മുയല്‍, പട്ടി, കലമാന്‍, വവ്വാല്‍ എന്നീ ജീവികള്‍ക്കും ആര്‍ത്തവമുണ്ട്. (മുഗ്‌നി 1/108)

പതിനഞ്ച് ദിവസം ആര്‍ത്തവമുണ്ടാകുമ്പോള്‍ രക്തം നിരന്തരം പുറപ്പെടണമെന്നുണ്ടോ*

ഇല്ല. പക്ഷെ, പതിനഞ്ച് ദിവസം പുറപ്പെട്ട ആ രക്തത്തിന്റെ സമയം കൂട്ടിയാല്‍ 24 മണിക്കൂറില്‍ കുറയാതിരിക്കണം. അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആര്‍ത്തവമായി ഗണിക്കുകയില്ല. എന്നാല്‍, ഒരു രാപ്പകല്‍ മാത്രം ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പെടേണ്ടതുണ്ട്.

പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്തു വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി. മനോരം ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്തേക്ക് പുറപ്പെടണമെന്നില്ല. (തുഹഫ, ശര്‍വാനി 1/385)

അധികരിച്ച ആര്‍ത്തവം 15 ദിവസമാണെന്നു പറഞ്ഞല്ലോ. എന്നാല്‍ ഒരു സ്ത്രീക്ക് പതിനഞ്ച് ദിവസത്തിനിടയില്‍ രക്തവും ശുദ്ധിയും ഇടകലര്‍ന്നു വന്നാല്‍ എന്തു ചെയ്യും*

ഭയപ്പെടാനൊന്നുമില്ല. മറ്റെല്ലാത്തിലും എന്നപോലെ കര്‍മ ശാസ്ത്ര പണ്ഡിതന്‍മാര്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. രക്തവും ശുദ്ധിയും കൂടി പതിനഞ്ച് ദിവസത്തില്‍ അധികരിക്കാതിരിക്കുകയും ആ രക്തം 24 മണിക്കൂറില്‍ കുറയാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ആര്‍ത്തവമായി പരിഗണിക്കപ്പെടും. (നിഹായ 1/307)

നോമ്പ്, ത്വവാഫ് തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാന്‍ മരുന്നുകളുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാന്‍ പാടുണ്ടോ*

ആര്‍ത്തവം തടയാന്‍ മരുന്നുപയോഗിക്കുന്നതുകൊണ്ട് ശറഇല്‍ വിരോധമൊന്നുമില്ല. (തല്‍ഖീസുല്‍ മറാം, പേജ് 247)

ഇടക്കിടെ ആര്‍ത്തവം നിയന്ത്രിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു ഹാനിയും വരില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതുമൂലം ചില തകരാറുകള്‍ കണ്ടേക്കാമെന്ന് പ്രശസ്തരായ ചില ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ വിവരിക്കുന്നത് കാണുക:

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഒറ്റക്കായും ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അവയില്‍പ്പെട്ടതാണ് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നതും അണ്‌ഡോല്‍പാദനവുമൊക്കെ. ക്രിതൃമ മാര്‍ഗത്തിലൂടെ, ഔഷധ സേവയിലൂടെ ഈ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് ആ രംഗത്ത് ഉദ്ദേശിച്ച ഫലം ഉളവാക്കിയാലും മറ്റു പല ദൂഷ്യങ്ങളും ശരീരത്തില്‍ വരുത്തിത്തീര്‍ക്കുന്നു.*

ഇത്തരം ഗുളികകളിലധികവും നിരവധി പാര്‍ശ്വഫലങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നവയാണ്. സ്തനങ്ങളില്‍ കല്ലിപ്പ്, ഛര്‍ദ്ദി, ലൈംഗികാഗ്രഹം കുറയുക, കരള്‍വീക്കം, ശരീരം തടിച്ചു വരിക, ഞരമ്പു തടിക്കുക എന്നിവ ഉദാഹരണം. ഇത്തരം ഔഷധങ്ങള്‍ ഹൃദ്രോഗികള്‍, പ്രമേഹ രോഗമുള്ളവര്‍, രക്ത സമ്മര്‍ദ്ദമേറിയവര്‍ എന്നിവര്‍ ഉപയോഗിക്കരുത്.” (ലൈംഗിക ശാസ്ത്രം -പേജ് 229)

ആര്‍ത്തവ കാലത്തും പ്രസവ രക്തകാലത്തും ഖളാആയ നോമ്പും നിസ്‌കാരവും ഖളാഅ് വീട്ടേണ്ടതുണ്ടോ*

നോമ്പ് ഖളാഅ് വീട്ടണം. പക്ഷെ, രക്തം അവസാനിക്കുന്നത് ഏതെങ്കിലുമൊരു നിസ്‌കാരസമയത്താണെങ്കില്‍ ആ നിസ്‌കാരത്തിന് ഒഴിവ് ബാധകമല്ല. അതെത്ര കുറഞ്ഞ സമയമാണെങ്കിലും ശരി. സുബ്ഹ്, ളുഹ്‌റ്, മഗ്‌രിബ് ഇവയില്‍നിന്ന് ഒന്നിന്റെ സമയത്താണ് രക്തസ്രാവം നിലച്ചതെങ്കില്‍ ആ വഖ്തിലെ നിസ്‌കാരം നിര്‍വഹിക്കണം.

എന്നാല്‍ അശുദ്ധി അവസാനിച്ചത് ജംആക്കി നിസ്‌കരിക്കാവുന്ന ളുഹ്‌റ്, അസ്വറ്, ഇശാഅ് എന്നീ നിസ്‌കാരങ്ങളില്‍ ജംഇന്റെ അവസാന സമയത്താണെങ്കില്‍ തൊട്ടു മുമ്പുള്ള നിസ്‌കാരവും നിര്‍ബന്ധമാവും. അതായത് അസ്വറിന്റെ സമയത്ത് ശുദ്ധിയായാല്‍ തൊട്ടു മുമ്പുള്ള ളുഹ്‌റ്, ഇശാഇന്റെ സമയത്താണെങ്കില്‍ മഗ്‌രിബും നിസ്‌കരിക്കണം. (മുഗ്‌നി)

ആര്‍ത്തവ ചക്രം എന്ന പ്രയോഗം കൊണ്ടുള്ള ഉദ്ദേശ്യമെന്ത്*


ഒരു ആര്‍ത്തവം മുതല്‍ അടുത്ത ആര്‍ത്തവം ആവര്‍ത്തിക്കുന്നതുവരെയുള്ള കാലത്തിന് ആര്‍ത്തവ ചക്രം (Menstrual Cycle) എന്നു പറയുന്നു. ഒരു ആര്‍ത്തവ ചക്രത്തിന്റെ സാമാന്യ ദൈര്‍ഘ്യം 28 ദിവസമാണ്. ഈ ദൈര്‍ഘ്യത്തിന് വ്യത്യാസമുള്ളവരുമുണ്ട്. 25 മുതല്‍ 35 വരെയുള്ള ദിവസങ്ങള്‍ ക്രമമായി ആര്‍ത്തവ ചക്രത്തിനു ദൈര്‍ഘ്യം കണ്ടുവരുന്ന സ്ത്രീകളുമുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ‘ത്വുഹ്‌റ്’ എന്ന് അറബിയില്‍ പറയുന്ന ശുദ്ധിയാണ് ആര്‍ത്തവ ചക്രംകൊണ്ട് വിവക്ഷ.

സൗന്ദര്യവതിയെ വിവാഹം കഴിക്കല്‍ ഉത്തമമാണല്ലോ. ഇതിന്‍റെ ഉദ്ദേശ്യമെന്ത്?



ഇമാം ഇബ്നു ഹജര്‍(റ) പറയുന്നു: ഒരാള്‍ക്ക് തന്‍റെ ഇണയെ കാണുമ്പോള്‍ പ്രകൃത്യാ സന്തോഷം വരുന്ന നിലയിലുള്ള സൗന്ദര്യമാണുദ്ദേശ്യം. കാണുന്നവര്‍ മുഴുവനും സുന്ദരിയെന്നു പറയലല്ല. അമിത ഭംഗിയുള്ളവളെ വിവാഹം കഴിക്കല്‍ കറാഹത്താണ്. കാരണം അതുമൂലം അവള്‍ അഹങ്കാരിയാവും. മാത്രമല്ല, തെമ്മാടികളുടെ കണ്ണുകള്‍ അവളിലേക്കു നീങ്ങും. (തുഹ്ഫ 7/189)

റമദാനില്‍ ഹോട്ടല്‍ തുറക്കല്‍ വിധി എന്താണ്



റമദാനിന്‍റെ പകലില്‍ അമുസ്‌ലിംകള്‍ക്ക് പോലും ഭക്ഷണം കൊടുക്കല്‍ ഹറാമാണ്. അമുസ്‌ലിംകള്‍ നോമ്പ് നോല്‍ക്കാത്തതിന്‍റെ പേരില്‍ പരലോകത്ത് ശിക്ഷിക്കപ്പെടും. അപ്പോള്‍ അവരെ കുറ്റം ചെയ്യുന്നതിനു സഹായിക്കലാവും. കുറ്റം ചെയ്യുന്നതിനു സഹായിക്കലും തെറ്റാണ്. അതിനു പുറമെ റമദാനിന്‍റെ പവിത്രയോട് യോചിച്ചതുമല്ല. അതിനാല്‍ റമദാനിന്‍റെ പകലില്‍ ഹോട്ടല്‍ തുറക്കല്‍ ഹറാമാണ്. ഭക്ഷണം കഴിക്കുന്നവര്‍ അമുസ്‌ലിംകള്‍ ആയാല്‍ പോലും.*

*يعاقب عليه في الآخرة نظير ما مر في الصلاة وأخذ من تكليفه به حرمة إطعام المسلم له في نهار رمضان لأنه إعانة على معصية(تحفة ج ٣ ص ٤٢٧*

ആരാണ് ഫാസിഖ്?



ന്‍ദോഷങ്ങളുടെ ഇനത്തില്‍ പെട്ട ഏതു തെറ്റു ചെയ്യുന്നവരും ഫാസിഖാണ്. ചെറുദോഷങ്ങള്‍ പതിവാക്കുകയും അവന്‍റെ സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളേക്കാള്‍ കൂടുതലാവുന്നില്ലെങ്കിലും ഫാസിഖ് തന്നെ. (ഫത്ഹുല്‍ മുഈന്‍ 405)

അറുക്കാൻ പോകുന്നതിന്റെ മുമ്പു ജീവിക്കു വെള്ളം കൊടുക്കണമെന്നു പറയാറുണ്ട് വസ്തുതയെന്ത്



അതെ;വെള്ളം കൊടുക്കൽ സുന്നത്താണ്. അങ്ങനെ ചെയ്താൽ അത് ആ ജീവിയുടെ തോൽ പൊളിക്കാൻ എളുപ്പമാക്കും (തുഹ്ഫ 9/325)

  -وان يغرض عليه الماء قبل الذبح لان ذالك اعون على سهولة سلخه
(تحفة شرواني 9.325)

Sunday, 4 March 2018

ഇഖാമ അഥവാ താമസ പെര്‍മിറ്റ് നഷ്ട്ടപ്പെട്ടാല്‍ എന്തുചെയ്യണം



ഇഖാമ അഥവാ താമസ പെര്‍മിറ്റ് ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയില്‍ അതിപ്രധാനമായ ഒരു രേഖയാണ്. ഇഖാമ ഇല്ലാതെ സൌദിയിലെ പ്രവാസിക്ക് യാത്ര ചെയ്യാനോ, ഔദ്യോഗിക കേന്ദ്രങ്ങളെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കാണോ, ആശുപത്രികളില്‍ ചികില്‍സ തേടാനോ സാധിക്കില്ല.പോലീസ് പരിശോധനയിലും മറ്റു ചെക്ക്‌പോസ്റ്റ്കളിലും ആദ്യം കാണിക്കേണ്ട രേഖ ഇഖാമ ആയതിനാല്‍ അതില്ലാതതിനാല്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടും. അതിനാല്‍ പൊതുസ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. എക്‌സിറ്റിനും റീഎന്‍ട്രിക്കും എല്ലാം ഈ രേഖ അത്യന്താപേക്ഷിതമാണ്. അത് കൊണ്ട് തന്നെ ഇഖാമ വളരെ ശ്രദ്ധയോടു കൂടി സൂക്ഷിക്കേണ്ടതുണ്ട്.
ഒരു തൊഴിലാളിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇഖാമയില്‍ ഉണ്ടാകും. ഓരോ ഇഖാമക്കും പ്രത്യേക നമ്പരും ഉണ്ടായിരിക്കും. താമസക്കാരന്റെ പേര്, അയാളുടെ പ്രോഫെഷന്‍, ജനിച്ച തിയ്യതി, ഇഖാമ തീരുന്ന തിയ്യതി, ഇഖാമ ഇഷ്യു ചെയ്ത സ്ഥലം, എന്നിവയും ഫോട്ടോ സഹിതം ഉണ്ടാകും. ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴില്‍ പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആണ് ഇഖാമ ഇഷ്യൂ ചെയ്തു നല്‍കുന്നത്. ഒരാളുടെ കീഴിലുള്ള കുടുംബാംഗങ്ങള്‍ക്കും ഇപ്പോള്‍ വേവ്വെറെയുള്ള ഇഖാമകള്‍ ആണ് നല്‍കുന്നത്. കുറച്ചു കാലം മുന്‍പ് വരെ പുസ്തക രൂപത്തില്‍ ഉള്ള ഇഖാമകള്‍ ആണ് നല്‍കിയിരുന്നത്. ഇപ്പോള്‍ കാര്‍ഡ് രൂപത്തിലുള്ള ഇഖാമകള്‍ ആണ് നല്‍കുന്നത്.
ഇഖാമ നഷ്ടപ്പെട്ടാല്‍
ഇഖാമ നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് സ്‌പോണ്‌സര്‍ അടുത്തുണ്ടെങ്കില്‍ സ്‌പോന്‌സറെ അറിയിക്കുക എന്നതാണ്. പിന്നീട് സ്‌പോണ്‌സറുടെ സഹായത്തോട് കൂടി ബന്ധപ്പെട്ട പോലീസ് സ്‌റേഷനില്‍ പരാതി നല്‍കുക. പരാതി അറബിക് ഭാഷയില്‍ ആയിരിക്കണം. ഇത് 24 മണിക്കൂറിനുള്ളില്‍ തന്നെ ചെയ്യേണ്ടതുണ്ട്. (24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം നിങ്ങള്‍ക്ക് മേല്‍ പിഴ ചുമത്താന്‍ ജവാസാതിനു അധികാരമുണ്ട്. പോലീസ്, ജവാസാത് തുടങ്ങിയ കേന്ദ്രങ്ങളെ സമീപിക്കുമ്പോള്‍ സ്‌പോണ്‌സര്‍ അല്ലെങ്കില്‍ സൗദി P.R.O എന്നിവരുടെ സഹായം തേടുന്നതാണ് എപ്പോഴും നല്ലത്. അല്ലാത്ത പക്ഷം ഒരുപാട് കാലതാമസം വരാന്‍ സാധ്യതയുണ്ട്.
 പിന്നീട് ഒരു അറബി ദിനപത്രത്തില്‍ നിങ്ങളുടെ ഇഖാമ നഷ്ടപ്പെട്ട വിവരം കാണിച്ചു ഒരു പരസ്യം നല്‍കണം. അതിനു ശേഷം നിലവിലുള്ള ഇഖാമ നഷ്ട്ടപ്പെട്ടാല്‍ പുതിയ ഇഖാമ ഇഷ്യൂ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു അപേക്ഷാ ഫോം ജവാസാതില്‍ നിന്ന് വാങ്ങുക. ഇതോടൊപ്പം സ്പോന്‍സറില്‍ നിന്നും ഇഖാമ നഷ്ടപ്പെട്ട സാഹചര്യത്തെക്കുറിച്ചും അത് നഷ്ടപ്പെട്ട സ്ഥലത്തെക്കുറിച്ചും അറബി ഭാഷയില്‍ പരാമര്‍ശിക്കുന്ന ഒരു കത്ത് ഒപ്പ് സഹിതം ജവാസാതില്‍ കൊടുക്കുന്നതിനു വേണ്ടി എഴുതി വാങ്ങുക. ഇതിനോടൊപ്പം നിങ്ങളുടെ നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയും പാസ്സ്‌പോര്ട്ടിന്റെ കോപ്പിയും രണ്ടു പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോയും അറ്റാച്ച് ചെയ്യുക. ജവാസാതില്‍ നിന്നും ലഭിച്ച മേല്പറഞ്ഞ ഫോമില്‍ നിങ്ങളുടെ ഒപ്പും സ്‌പോന്‌സരുടെ ഒപ്പും സീലും ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
അതിനു ശേഷം നഷ്ടപ്പെട്ട ഇഖാമക്കുള്ള പിഴയും പുതിയ ഇഖാമയുടെ ഫീസും അംഗീകൃത ബാങ്കില്‍ അടക്കുക. നഷ്ട്ടപ്പെട്ട ഇഖാമക്ക് പിഴയായി 1000 സൗദി റിയാലും നഷ്ടപ്പെട്ട ഇഖാമയുടെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 500 സൗദി റിയാലും സഹിതം അടക്കണം. റിയാദ് ബാങ്കിലോ, അല്‍രാജ്ഹി ബാങ്കിലോ അടക്കാം.
പിഴ അടച്ച ശേഷം അതിന്റെ രസീതിയും മേല്‍ പറഞ്ഞ എല്ലാ പേപ്പറുകളും അടക്കം ജവാസാതില്‍ സമര്‍പ്പിക്കുക. ഈ അപേക്ഷ സമര്‍പ്പിക്കുന്നതിനു അറബിക് ദിനപത്രത്തിലെ പരസ്യത്തിന് ശേഷം പരസ്യം കൊടുത്ത ദിവസം മുതല്‍ ഒരു മാസം കാത്തിരിക്കേണ്ടി വരും. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം സാധാരണ ഗതിയില്‍ മൂന്നു മുതല്‍ അഞ്ചു ദിവസത്തിനകം പുതിയത് ലഭിക്കും. ഈ സമയ പരിധി നീളാനും സാധ്യത ഏറെയാണ്.(കടപ്പാട് )

എന്താണ് പാൻ കാർഡ് ? എങ്ങനെ അപേക്ഷിക്കാം ?




പാൻ കാർഡ് നിങ്ങളുടെ പാസ്പോർട്ട്, ഇലക്ഷൻഐഡൻറ്റിറ്റി കാർഡ്,ആധാർ കാർഡ് എന്നിവ പോലെ വളരെ വിലപ്പെട്ട ഒരു രേഖയാണ്.വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card).
ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആവ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌.ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്.
കാർഡിന്റെ ഘടന
PAN structure is as follows: AAAAA9999A: ആദ്യ 5 അക്ഷരങ്ങളും, പിന്നെ 4 അക്കങ്ങളും, അവസാനത്തേത് അക്ഷരവുമായിരിക്കും.
ഓരോന്നിനും കൃത്യമായ സൂചനകളുണ്ട്
മുകളിലെ ഘടന പിന്തുടരുന്നില്ലെങ്കിൽ ആ കാർഡിന് സാധുതയില്ല
നാലാമത്തെ അക്ഷരം താഴെ വരുന്ന ഏതെങ്കിലും മേഖലയുമായി ബന്ധപ്പെട്ട അക്ഷരമാവും.
അഞ്ചു ലക്ഷത്തിന്‍ മേല്‍ വിലയുളള വസ്തുതകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ ഉളളവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പല സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്.
50,000 രൂപയ്ക്കു മുകളില്‍ പണമിടപാട് നടത്തുമ്പോള്‍ പാന്‍കാര്‍ഡ് അത്യാവശ്യമാണ്.
അഞ്ച് ലക്ഷം രൂപയ്ക്കു മുകളില്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പോന്‍ കാര്‍ഡ് നിര്‍ബന്ധം.
50,000 രൂപയില്‍ അധികം എല്‍ഐസി പ്രീമിയം അടയ്ക്കണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
യാത്ര ചെയ്യുന്നവര്‍ ഹോട്ടലുകളില്‍ മുറി എടുക്കുമ്പോള്‍ വാടക 25,000 രൂപയ്ക്കു മുകളിലാണെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യം.
പുതിയ ടെലികോം കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ചു വേണം അപേക്ഷിക്കാന്‍.
പാന്‍ കാര്‍ഡ് നിങ്ങള്‍ക്ക് രണ്ട് രീതിയില്‍ സ്വന്തമാക്കാം. ആദ്യത്തേത് രാജ്യത്ത് പാന്‍കാര്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ ഇന്‍കം ടാക്‌സ് ചുമതലപ്പെടുത്തിയ ഏതെങ്കിലും ഏജന്‍സി വഴി പാന്‍കാര്‍ഡ് സ്വന്തമാക്കാം, രണ്ടാമത്തേത് പാന്‍കാര്‍ഡ് എളുപ്പത്തില്‍ നല്‍കാം എന്നു പറഞ്ഞ് പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും ഉണ്ട്. ഇന്‍കം ടാക്‌സ് ചുമതലപ്പെടുത്തിയ ഏജന്‍സിയുമായി ബന്ധപ്പെടുന്നതാണ് ഉചിതം.ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ സൈറ്റിലുളള പാന്‍കാര്‍ഡിനു വേണ്ടിയുളള അപേക്ഷ പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പാൻ കാർഡ് ഉള്ളവർ tax അടയ്ക്കണോ :
പാൻ കാർഡ് ഉള്ളത് കൊണ്ട് മാത്രം നിങ്ങൾ TAX അടക്കണം എന്നില്ല. പക്ഷെ TAXഅടക്കുന്നവർക്ക് പാൻകാർഡ് എന്തായാലും നിർബന്ധമാണ്. നിങ്ങളുടെ ബാങ്കിലെ ഇടപാടുകൾ പാൻ കാർഡ് ഇല്ലെങ്കിൽ പോലും ഇപ്പോൾ INCOME TAX DEPARTMENT നു കണ്ടെത്താൻകഴിയും. പാൻകാർഡ് ഇല്ലാത്തവർ പരിധിയിൽ കൂടുതൽ ഇടപാട് നടത്തിയാൽ നിങ്ങളുടെ കയ്യിൽ നിന്നും പാൻകാർഡ് ഉള്ളവരിൽ നിന്നും ഈടാക്കുന്നതിനേക്കാൾ TAX ഈടാക്കും.
പാൻ കാർഡിനായി വേണ്ട രേഖകൾ :
DATE OF BIRTH -തെളിയിക്കുന്നതിനായ് പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്/ഇലക്ഷൻഐഡന്റ്റിറ്റി കാർഡ്(ജനന തീയതി അതിൽ ഉണ്ടെങ്കിൽ മാത്രം),ആധാർ എന്നിവ എടുക്കാം
PROOF OF IDENTITY
പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/ഇലക്ഷൻഐഡന്റ്റിറ്റി കാർഡ്/സെൻട്രൽ ഗവണ്മെന്റിന്റെ വിവധ ഐഡിന്റ്റിറ്റികാർഡുകൾ/SSLC BOOK എന്നിവ ഏടുക്കാം
PROOF OF ADDRESS 
പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്/ഇലക്ഷൻഐഡന്റ്റിറ്റി കാർഡ്/ബാങ്ക് അക്കൗണ്ട്സ്റ്റേറ്റ്മെന്റ്റ്/ഇലക്ട്രിസിറ്റി ബിൽ/ടെലിഫോൺ ബിൽ തുടങ്ങിയ രേഖകൾ കൊണ്ട് വരേണം.കളർ ഫോട്ടോ 2 എണ്ണം (പാസ്പോർട്ട് സൈസിൽ ഉള്ളത്)
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കേണ്ട രീതി
ഓണ്‍ലൈന്‍ അപേക്ഷകര്‍ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ചേര്‍ത്ത് അപേക്ഷ അപ്‌ലോഡ് ചെയ്യാം. ഓഫ്‌ലൈനായാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍, വെബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമുളള രേഖകള്‍ക്കൊപ്പം അടുത്തുളള സര്‍വ്വീസ് സെന്ററില്‍ഏര്‍പ്പിക്കാം.https://www.onlineservices.nsdl.com/paam/endUserRegisterContact.html
രണ്ട് ദിവസത്തിനുളളില്‍ പാന്‍കാര്‍ഡ് ലഭിക്കും ഫോം സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന രസീത് നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ അവസ്ഥ അറിയാന്‍ സാധിക്കും. നിങ്ങള്‍ നല്‍കിയിട്ടുളള മേല്‍വിലാസത്തില്‍ രജിസ്‌റ്റേഡ് പോസ്റ്റില്‍ പാന്‍കാര്‍ഡ് ലഭിക്കുന്നതാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം കൂടെ നടപ്പിലായ സാഹചര്യത്തില്‍ പാന്‍കാര്‍ഡ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്ങ്‌സ് അക്കൗണ്ടുളള എല്ലാവരും തങ്ങളുടെ പാന്‍കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പാന്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഫോം 60 പ്രകാരമുളള സത്യവാഗ്മൂലം നല്‍കണം.

S.S.L.C ബുക്കിലെ തെറ്റുകൾ തിരുത്താൻ



S.S.L.C. ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു. www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ ഡൌണ്‍ലോഡില്‍ ഔദ്യോഗിക അപേക്ഷ ഫോമുണ്ട് അതു പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സക്ഷ്യപ്പെടുത്തിയ ര്ണ്ട് കോപ്പികള്‍ സഹിതം പരീക്ഷാഭവനില്‍ നല്കിയാല്‍ മതിയാകും.
യു.പി സ്കൂള്‍ വരെയുള്ള കുട്ടികളുടെ സ്കൂള്‍ രേഖയിലെ ജനന തിയതി തിരുത്താന്‍ എ.ഇ.ഒ യ്ക്കും, ഹൈസ്കൂളിലെ കുട്ടികള്‍ SSLC പരീക്ഷയ്ക്കു മുമ്പ് ജനന തിയതി തിരുത്താന്‍ ഡി.ഇ.ഒ യ്ക്കും അപേക്ഷ നല്കിയാല്‍ മതി.
വീഡിയോ കാണാൻ ലിങ്ക് സന്ദർശിക്കുക 

കാണാതായ ഫോണ്‍ കണ്ടെത്താന്‍ ഒരു എളുപ്പ വഴി


ഫോണ്‍ മോഷണവും, അത് ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള വഴികളും സംബന്ധിച്ച് പല പോസ്റ്റുകള്‍ ഇവിടെ വന്നിട്ടുള്ളതാണ്. പക്ഷേ അവയൊക്കെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഏത് ഫോണിനെയും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഐഎംഇഐ നമ്പര്‍ എന്നത്.
VSNL.NET എന്ന സര്‍വ്വീസ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അത് എങ്ങനെയാണെന്ന് നോക്കാം.ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ അറിയാന്‍ സാധാരണ ഫോണുകളില്‍ *#06# അടിച്ചാല്‍ മതി. അതല്ലെങ്കില്‍ ഫോണ്‍ പായ്ക്കിങ്ങിന് മേലെ ഇത് രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഇനി ഒരു മെയില്‍ കംപോസ് ചെയ്യുക,.. ഇത്രയും വിവരങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
NAME:
ADDRESS :
EMAIL:
LAST USED NUMBER:
PHONE MODEL:
MAKE:
MISSING DATE:
IMEI NO:
ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മെയില്‍ cop@vsnl.net എന്ന അഡ്രസില്‍ അയക്കുക. വൈകാതെ നിങ്ങളുടെ ഫോണ്‍ എവിടെ ഉപയോഗിക്കപ്പെടുന്നു എന്നത് സംബന്ധിച്ച മെയില്‍ നിങ്ങള്‍ക്ക് മറുപടിയായി ലഭിക്കും.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?




ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്, വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ്വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.
നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്. 2010 സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2011-ൽ ഈ പദ്ധതി പൂണ്ണമായി നടപ്പിലാകും എന്നു കരുതുന്നു
നമ്മുടെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് എവിടെ വേണമെങ്കിലും ഉപയോഗിക്കാം. ഏറ്റവും കൂടുതല്‍ ഉപയോഗ പ്രദമാണ് ബാങ്കിങ്ങ് ഇടപാടുകള്‍ നടത്തുമ്പോള്‍.ആധാര്‍ കാര്‍ഡിന് അപേക്ഷിക്കണം എങ്കില്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖ സഹിതം ആധാറില്‍ പേരു ചേര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഹാജരാകണം. ഓണ്‍ലൈനിലൂടേയും നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം.എന്നാല്‍ നിങ്ങള്‍ എടുത്ത ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടു പോയാലോ?
ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?
UIDAI വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഈ-ആധാര്‍ പേജിലെ Unique Identification Authoriy of India (UIDAI) വെബ്‌സൈറ്റിലേയ്ക്ക് പോകുക.
അവിടെ ഫുള്‍ അഡ്രസ്സ് ടൈപ്പ് ചെയ്യുക.Enter above image text എന്നതില്‍  അതില്‍ ആധാര്‍ കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്നതു പോലെ നിങ്ങളുടെ പൂര്‍ണ്ണമായ പേര് ടൈപ്പ് ചെയ്യുക.
Get One time password എന്നതില്‍ ക്ലിക്ക് ചെയ്യുക. confirm എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്.ഈ ലഭിച്ച പാസ്‌വേഡ് എന്റര്‍ ചെയ്യുക.
Validate & Download Print Online എന്നതില്‍ ക്ലിക്ക് ചെയ്യുക.ഡൗണ്‍ലോഡ് ചെയ്യുക

PSC ഓൺലൈൻ വൺ ടൈം രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം



വൺ ടൈം രജിസ്‌ട്രേഷൻ പി.എസ്.സി. വെബ്‌സൈറ്റിൽ ചെയ്യുന്നതെങ്ങനെ / കേരളാ പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നത്തിനു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കുക 
കേരളാ പി.എസ്.സി യ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 
ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ വേണം രജിസ്റ്റർ ചെയ്യുമ്പോൾ വെബ്‌സൈറ്റിൽ ചേർക്കുവാൻ. ഫോട്ടോയുടെ താഴെയായി താങ്കളുടെ പേരും ഫോട്ടോ എടുത്ത തിയതിയും എഴുതണം
ഫോട്ടോയുടെ പിക്സൽ 150×200 ഒപ്പ് പിക്സൽ സൈസ് 100X150
30KB യുടെ താഴെയേ ആകെ ഫയൽ സൈസ് പാടുള്ളൂ
അതിനു ശേഷം വൺ ടൈം രജിസ്‌ട്രേഷൻ വെബ്സൈറ് ഓപ്പൺ ചെയ്യുക (വെബ് സൈറ്റ് അഡ്രസ് മുകളിൽ കൊടുത്തിരിക്കുന്നു).
ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക ഫോട്ടോയിലുള്ളതുപോലെ പേരും തിയതിയും ടൈപ്പ് ചെയ്യുക.അതിനുശേഷം ഡിക്ലറേഷൻ ടിക്ക് ചെയ്യുക
അടുത്ത പേജിൽ താങ്കളുടെ വ്യക്തിപരമായ വിവരങ്ങൾ അഡ്രസ്സ് ഫോൺ നമ്പർ വിദ്യാഭ്യാസ യോഗ്യത എന്നിവ ചേർക്കുക.
പ്രാഥമികമായ രജിസ്‌ട്രേഷൻ കഴിഞ്ഞു.
അതിനുശേഷം അപ്‌ലോഡ് ചെയ്യാനുള്ള രേഖകളുണ്ടെങ്കിൽ അത് സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യാം.
കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക 


അക്ഷയ സെന്ററുകൾ ചെയ്യുന്ന ജോലികൾ നമ്മുടെ ആവശ്യത്തിന് വേണ്ടി വീട്ടിൽ ഇരുന്നു ചെയ്യാം






എന്താണ് അക്ഷയ സെന്ററുകള്‍? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?
പല സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി നമ്മള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ കേള്‍ക്കാറുള്ള മറുപടിയാണ് ‘അതൊക്കെ ഇപ്പോള്‍ അക്ഷയ വഴിയാണ്, അക്ഷയയില്‍ ചെല്ലൂ’ എന്നൊക്കെ. എന്നാല്‍ ശരിക്കും നമ്മള്‍ അക്ഷയയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ഏതൊരു പൗരനും സ്വയം നിര്‍വ്വഹിക്കാവുന്നതാണ്.
അക്ഷയ സെന്ററില്‍ ചെയ്യുന്ന കാര്യങ്ങളില്‍ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള ആര്‍ക്കും സ്വന്തം കമ്പ്യൂട്ടര്‍ / സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. മൊബൈലിലാണങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്യാന്‍ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം.
പലര്‍ക്കും ഇക്കാര്യം അറിയില്ല. അതിനാല്‍ ഏതൊരു ആവശ്യത്തിനും അക്ഷയ സെന്ററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്നു. അവര്‍ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെന്ററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടര്‍ / ഇന്റര്‍നെറ്റ് പരിജ്ഞാനമില്ലാത്തവര്‍ക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റര്‍നെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണില്‍ റീചാര്‍ജ് ചെയ്യുന്നവരും ആയിരിക്കും.
നമ്മുടെ ഫോണിലെ നെറ്റ് സൗകര്യം Tethering / Hotspot സംവിധാനം വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലും നെറ്റ് എടുക്കാം. എന്നിട്ട് ഏത് ഓണ്‍ലൈന്‍ പ്രവൃത്തികളും ചെയ്യാം.
അപ്പോള്‍ ഒരു സംശയം വരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?
kerala.gov.in ആണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം. മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റില്‍ കാണും. അല്ലെങ്കില്‍ ഗൂഗിളില്‍ ജസ്റ്റ് search ചെയ്യുക.
ഉദാഹരണത്തിന് പഞ്ചായത്തില്‍ കെട്ടിട നികുതി ഓണ്‍ലൈന്‍ അടക്കണം എന്ന് കരുതുക. ഗൂഗിള്‍ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിള്‍ നിങ്ങള്‍ക്ക് വഴി കാട്ടും.
ഓര്‍ക്കുക : അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളോ അവിടെയുള്ളവര്‍ സര്‍ക്കാര്‍ അധികാരികളോ അല്ല. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാന്‍ ലൈസന്‍സ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാല്‍ മതിയാകും
ചില പ്രധാനപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഓണ്‍ലൈന്‍ വിലാസം താഴെ കൊടുക്കുന്നു:
1. പാസ്‌പോര്‍ട്ട് എടുക്കാന്‍:
http://www.passportindia.gov.in/
2. ഇന്‍കം ടാക്‌സ് PAN എടുക്കാന്‍:
https://tin.tin.nsdl.com/pan/index.html
3. വിവാഹ രജിസ്‌ട്രേഷന്‍, ജനന / മരണ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കല്‍:
https://cr.lsgkerala.gov.in
4. കെട്ടിട നികുതി :
tax.lsgkerala.gov.in
5. ഭൂ നികുതി:
http://www.revenue.kerala.gov.in
6. ഇലക്ട്രിസിറ്റി ബില്‍:
https://wss.kseb.in/selfservices/
7. ഫോണ്‍ ബില്‍ അടയ്ക്കാന്‍:
portal.bnsl.in
8.വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭ്യമാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍:
edistrict.kerala.gov.in
9. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചലാന്‍ തുക അടയ്ക്കാന്‍ :
etreasury.kerala.gov.in
10. സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ നിന്ന് തടി ലേലത്തില്‍ എടുക്കാന്‍:
https://www.mstcecommerce.com/auctionhome/kfd/index.jsp
11. ആധാറിലെ തെറ്റുകള്‍ തിരുത്താന്‍:
https://ssup.uidai.gov.in/update/
12. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍, തിരുത്താന്‍:
http://ceo.kerala.gov.in/
13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാന്‍:
http://cmdrf.kerala.gov.in
14. എംപ്‌ളോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും:
http://employment.kerala.gov.in

ഇലക്ഷന്‍ തിരിച്ചറിയല്‍ കാർഡ് എങ്ങനെ ഓൺലൈനിൽ അപ്ലൈ ചെയ്യാം






ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി, ഓണ്‍ലൈന്‍ റെജിസ്ട്രെഷനുമായി പുതിയ വെബ്സൈറ്റ്. പേര് രജിസ്റ്റര്‍ ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭ്യമാക്കാം. ചീഫ് എലക്ട്രല്‍ ഓഫീസര്‍, കേരളം എന്ന വെബ്സൈറ്റാണ് പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദവും, ലളിതമായ നടപടികളുമായി ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

http://www.ceo.kerala.gov.in/home.html?lang=ml


വിശദമായി മനസ്സിലാക്കാൻ വീഡിയോ ശ്രദ്ധിക്കുക 


Saturday, 3 March 2018

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്?




നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് റേഷൻ കാർഡ്.ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്.
1. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്?
നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി അപേക്ഷാഫോറങ്ങള്‍ തങ്ങളുടെ റേഷന്‍ കാര്‍ഡ് ഏത് റേഷന്‍ കടയുടെ കീഴിലാണോ ആ റേഷന്‍ കടയില്‍ നിന്നും 2015 —ജനുവരി ഒന്നു മുതല്‍ 17 വരെ സൗജന്യമായി ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനുവേണ്ട മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഒരു ലഘുലേഖയും ഇതോടൊപ്പം ലഭിക്കുന്നതാണ്.
2. പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കടയില്‍ നല്‍കിയാല്‍ മതിയോ?
തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പുകളില്‍ വച്ചായിരിക്കും തിരികെ വാങ്ങുന്നത്. ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പിന്നീട് അറിയിക്കുന്നതാണ്.
3. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ‘ഭാഗമായിട്ടാണോ റേഷന്‍ കാര്‍ഡുകള്‍പുതുക്കുന്നത്? പുതുക്കുന്ന കാര്‍ഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ?
നിലവില്‍ ഉപയോഗിച്ചുവരുന്ന റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012-ല്‍ അവസാനിച്ചിട്ടുളളതാണ്. ആയതിനാല്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ജോലിയും ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുന്‍ഗണനാ വിഭാഗത്തെ കെണ്ടത്തുന്ന ജോലിയും ഒരുമിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരി ക്കുകയാണ്. പുതുക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗം, പൊതു വിഭാഗം എന്നീ വിഭാഗങ്ങളിലായിരിക്കും ഉള്‍പ്പെടുന്നത്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മുന്‍ഗണനാ വിഭാഗത്തിലും അല്ലാത്തവര്‍ പൊതു വിഭാഗത്തിലുമായിരിക്കും ഉള്‍പ്പെടുന്നത്. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ് നല്‍കുന്നത്.
4. റേഷന്‍ കാര്‍ഡ് പതുക്കുന്നതിനുളള അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ആരെയാണ് സമീപിക്കേത്?
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങടങ്ങിയ ലഘുലേഖ അപേക്ഷാ േഫാറത്തോടൊപ്പം ലഭിക്കുന്നതാണ്. റേഷന്‍ കടക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കണ്‍ട്രോള്‍ റൂമിന്റെയും സഹായങ്ങള്‍ ആവശ്യമെങ്കില്‍ നേടാവുന്നതാണ്. ടോള്‍ ഫ്രീ നം. 1800-425-1550/1967
5. എന്റെ പേര് കുടുംബത്തിലെ റേഷന്‍ കാര്‍ഡിലാണ്. ആയത് മാറ്റി ഭര്‍ത്താവിന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലാക്കാന്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനോടൊപ്പം കഴിയുമോ?
കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് മാറ്റി, മറ്റു കാര്‍ഡുകളില്‍ ചേര്‍ക്കാനോ, പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനോ ഈ സമയത്ത് കഴിയില്ല. പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നശേഷം കുടുംബ കാര്‍ഡില്‍ നിന്നും പേര് കുറവ് ചെയ്ത് മറ്റ് കാര്‍ഡില്‍ ചേര്‍ക്കാവുന്നതാണ്.
6. 2009-ലെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും എ പി എല്‍ കാര്‍ഡാണ് കൈവശമുളളത്. കാര്‍ഡ് പുതുക്കുമ്പോള്‍ ഞാന്‍ ഏതു വിഭാഗത്തിലായിരിക്കും ഉള്‍പ്പെടുന്നത്?
മുന്‍ഗണനാ വിഭാഗത്ത കെണഅടത്തുന്നതിനുളള ചോദ്യങ്ങള്‍ അപേക്ഷാഫോറത്തില്‍ ഉണ്ടാകും. ഇവ സത്യസന്ധമായി പൂരിപ്പിച്ച് നല്‍കുക. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളള പക്ഷം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായിരിക്കും.
7. മേല്‍ വിലാസം മാറിയിട്ടുെങ്കില്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് എന്താണ് ചെയ്യേത്?
മാറിയ മേല്‍ വിലാസം താങ്കളുടെ കാര്‍ഡ് ഉള്‍പ്പെട്ടിട്ടുളള താലൂക്കില്‍ തന്നെയാണെങ്കില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാ ഫോറത്തോടൊപ്പം ക്യാമ്പുകളില്‍ ഹാജരാക്കുകയാണെങ്കില്‍ മേല്‍ വിലാസം മാറ്റാവുന്നതാണ്.
8. റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് പുതുതായി അംഗങ്ങളുടെ പേരുകള്‍ ചേര്‍ക്കാന്‍ കഴിയുമോ?
1-1-2015ല്‍ രണ്ട് വയസ്സ് തികഞ്ഞ കുട്ടികളുടെ പേര്, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാ ഫോറത്തില്‍ എഴുതി ചേര്‍ക്കുകയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും ചെയ്താല്‍ കുട്ടികളുടെ പേര് ചേര്‍ക്കാന്‍ കഴിയും.
9. റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്തുപോയി. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ട്. പുതിയ കാര്‍ഡ് ഈ സമയത്ത് ലഭിക്കുമോ?
സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
10. റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് സ്ഥലത്തില്ലാത്തവര്‍ക്ക് പിന്നീട് അതിനുളള അവസരമുണ്ടോ? ഓണ്‍ലൈന്‍ മുഖേന റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കുമോ?
ലഭിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലെ ലലെൃ്ശരല ഹീഴശി വഴിയും, അക്ഷയ, കുടുംബശ്രീ എന്നിവ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതും കാര്‍ഡുടമയെ തിരിച്ചറിയുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ബന്ധപ്പെട്ട സപ്ലൈ ആഫീസ് സ്ƒസന്ദര്‍ശിക്കേണ്ടതുമാണ്.
11. വെവ്വേറെ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാര്യക്കും ഭര്‍ത്താവിനും ഈ കാര്‍ഡുകളില്‍ നിന്നും തങ്ങളുടെ പേരുകള്‍ കുറവു ചെയ്തു കൊണ്ട് പുതിയ കാര്‍ഡ് ഈ സമയത്ത് അനുവദിച്ചുനല്‍കുമോ?
പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നതിനു ശേഷം ആയത് ചെയ്യാവുന്നതാണ്.
12. വനിതാ അംഗങ്ങളുടെ അഭാവത്തില്‍ പുരുഷന്റെ പേരില്‍ കാര്‍ഡ് അനുവദിക്കുമോ?
അനുവദിക്കുന്നതാണ്.
13. റേഷന്‍ കാര്‍ഡ് സമീപകാലത്ത് നഷ്ടപ്പെട്ടുപോയി. എങ്കില്‍ പുതിയ കാര്‍ഡ് ലഭിക്കുമോ?
ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷ സഹിതം പുതുക്കലിനുളള അപേക്ഷാ ഫോറം സമര്‍പ്പിക്കാവുന്നതാണ്.
14. ഫോട്ടോ പതിക്കാത്ത പഴയ കാര്‍ഡാണ് കൈവശമുളളത്. ഈ കാര്‍ഡ് പുതുക്കി ലഭിക്കുമോ?
നിലവില്‍ പ്രാബല്യത്തിലുളള കാര്‍ഡ് അല്ലാത്തതിനാല്‍ പുതുക്കല്‍ പ്രക്രിയ കഴിഞ്ഞ ശേഷം മാത്രം അപേക്ഷ നല്‍കുക.
15 വിധവയും നിര്‍ധനയും, ആശ്രയരഹിതയുമായ വനിതയാണെങ്കില്‍ ഞാന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുമോ?
ഒഴിവാക്കല്‍ മാനദണ്ഡത്തില്‍ വരുന്നില്ലായെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ഉള്‍പ്പെടുത്തുന്നതാണ്.
16. ഞാനാണ് കുടുംബത്തിലെ മുതിര്‍ന്ന വനിത. എന്നാല്‍ എനിക്ക് മരുമകളുടെ പേരിലാണ് കാര്‍ഡെടുക്കുവാന്‍ താത്പര്യമെങ്കില്‍ സാധിക്കുമോ?
മുതിര്‍ന്ന വനിതാ അംഗത്തിന്റെ സമ്മതപത്രം പ്രകാരം സാധിക്കുന്നതാണ്.
17. റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് കാര്‍ഡുടമക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുേണ്ടാ?
ഇല്ല. എന്നാല്‍ സബ്‌സിഡി തുക നേരിട്ട് ബേങ്കിലേക്ക് മാറ്റുന്ന പദ്ധതി നടപ്പിലാകുമ്പോള്‍ ബേങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടതായി വരും.
18. കാര്‍ഡുടമയാകാന്‍ താത്പര്യമില്ലാത്ത വനിതക്ക് പുരുഷന്റെ പേരില്‍ തന്നെ കാര്‍ഡ് പുതുക്കി ലഭിക്കുമോ?
കുടുംബം മുന്‍ഗണനാ വിഭാഗത്തില്‍ വരേണ്ടതുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ വനിത കാര്‍ഡുടമയാകണം.
19. പുതുക്കിയ കാര്‍ഡുകള്‍ എന്നു മുതല്‍ ലഭിച്ചുതുടങ്ങും ? അതുവരെ നിലവിലുളള കാര്‍ഡുകള്‍ ഉപയോഗിക്കുവാന്‍ കഴിയുമോ?
ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് 01/08/2015 മുതല്‍ പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരും. അതുവരെ നിലവിലുളള കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും.
20. ഫോട്ടോ എടുക്കുന്നതിനായി ക്യാമ്പില്‍ വരുമ്പോള്‍ പഴയ റേഷന്‍ കാര്‍ഡ് കൊണ്ടുവരേണ്ടതുേണ്ടാ ? മറ്റെന്തെല്ലാം രേഖകള്‍ കൊണ്ടുവരണം? പഴയ റേഷന്‍ കാര്‍ഡ് തിരികെ നല്‍കുമോ?
പഴയ റേഷന്‍ കാര്‍ഡ്, പുതുക്കലിനുളള ഫോറം, ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയല്‍ രേഖ, എന്നിവ ക്യാമ്പില്‍ കൊണ്ടുവരേണ്ടതാണ്. ഉദാ: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ബേങ്ക് പാസ് ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ.
21. നിലവിലുളള റേഷന്‍ കാര്‍ഡില്‍ നിന്നും വരുമാനത്തില്‍ കുറവു വരുത്താനുണ്ടെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണ് ചെയ്യേത്?
വില്ലേജ് ആഫീസില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ് പുതുക്കാനുളള അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ ആയത് ചെയ്യുന്നതാണ്.
22. എ പി എല്‍ കാര്‍ഡ് ബി പി എല്‍ ആക്കി മാറ്റുന്നതിന് കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. പരിശോധനയും കഴിഞ്ഞു. ഇനി ബി പി എല്‍ കാര്‍ഡ് ലഭിക്കുമോ? ഇതിനായി അന്വേഷണം നടത്തേണ്ടതായുണ്ടോ?
റേഷന്‍കാര്‍ഡ് പുതുക്കി എന്‍ എഫ് എസ് എ നടപ്പില്‍ വരുത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചതിനാല്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് പുതിയ കാര്‍ഡായി ലഭിക്കും.
23. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ മകനുവേണ്ടി മാത്രമായി റേഷന്‍കാര്‍ഡ് ലഭിക്കുമോ? കാര്‍ഡ് പുതുക്കല്‍ കഴിഞ്ഞ് അപേക്ഷിക്കാന്‍ കഴിയുമോ?
ഇല്ല. കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രം.
24. അന്യസംസ്ഥാനക്കാരിയായ ഭാര്യയുടെ പേര് അവിടുത്തെ കാര്‍ഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവരുടെ പേര് ഇവിടെ ഉള്‍പ്പെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്?
പേരൊഴിവാക്കി എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട സംസ്ഥാനത്ത് നിന്നും ഹാജരാക്കേണ്ടതാണ്
25. കുട്ടികളുടെ പേര് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ?
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷാ ഫോറത്തോടൊപ്പം ഹാജരാക്കിയാല്‍ സാധിക്കും. രണ്ട് വയസ്സു മുതല്‍ 12 വയസ്സ് വരെയുളളവര്‍ക്ക് മാത്രം. 2015 ജനുവരി ഒന്നിന് രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം.
26. കാര്‍ഡുടമയോ, അംഗങ്ങളോ മരണപ്പെട്ടുപോയാല്‍ കാര്‍ഡ് പുതുക്കുമ്പോള്‍ അവരെ ഉള്‍പ്പെടുത്താതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ ആയതിന് സാധിക്കും.
27. ജോലിയുടെ ഭാഗമായി മറ്റൊരു സംസ്ഥാനത്തായിരുന്ന എനിക്ക് അവിടെ റേഷന്‍ കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സറണ്ടര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് സഹിതം കേരളത്തില്‍ സ്ഥിരതാമസമാണ്. ഇവിടെ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ എന്താണ് ചെയ്യേത്?
പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷയോടൊപ്പം താമസ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതാണ്.
28. ഗൃഹനാഥ വിദേശത്താണെങ്കില്‍ കുടുംബത്തിലെ കാര്‍ഡ് ആരുടെ പേരില്‍ നല്‍കും? കുടുംബനാഥ തിരികെ വരുമ്പോള്‍ കാര്‍ഡില്‍ ഉടമയുടെ പേരും ഫോട്ടോയും മാറ്റാന്‍ കഴിയുമോ?
കുടുംബത്തോടൊപ്പം സ്ഥിര താമസമില്ലെങ്കില്‍ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് ലഭിക്കും. കുടുംബനാഥ തിരികെയെത്തുന്ന മുറയ്ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ പേരുള്‍പ്പെടുത്തി കാര്‍ഡുടമയെ മാറ്റാവുന്നതാണ്.
29. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് പുതുക്കേണ്ടതായുണ്ടോ? ഒരു അവശ്യരേഖ എന്ന നിലയില്‍ മാത്രം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമോ?
റേഷന്‍ വിഹിതം ആവശ്യമില്ലെങ്കിലും റേഷന്‍ കാര്‍ഡ് പുതുക്കി കൈവശംവെക്കാന്‍ സാധിക്കും. പുതുക്കല്‍ ഫോറത്തില്‍ റേഷന്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്’ഇല്ല എന്ന് മറുപടി നല്‍കുക.
30. എന്റെ റേഷന്‍ കാര്‍ഡ് ഇപ്പോഴുളള കടയില്‍ നിന്നും സമീപത്തുളള കടയിലേക്ക് മാറ്റാന്‍ ഇപ്പോള്‍ സാധിക്കുമോ?
റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായശേഷം മാറ്റാന്‍ കഴിയും.
31. പേരിലും മേല്‍വിലാസത്തിലും തിരുത്തലുെണ്ടങ്കില്‍ എന്താണ് ചെയ്യേണ്ടത്?
ആവശ്യമായ സാക്ഷ്യപത്രം, പുതുക്കല്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്.
32. നിലവിലുളള കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന താലൂക്കിലല്ല/ജില്ലയിലല്ല ഇപ്പോള്‍ താമസിക്കുന്നതെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് ?
പഴയ മേല്‍വിലാസത്തില്‍ ഫോറം വാങ്ങുക. പുതുക്കല്‍ നടപടി അവസാനിച്ച ശേഷം പുതിയ ജില്ലയില്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.
33. പുതുതായി പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ കാര്‍ഡ് പുതുക്കുന്നതോടൊപ്പം കഴിയുമോ ?
ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സാധിക്കും. (സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്)
34. കേരളത്തില്‍ സ്ഥിരതാമസമല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുമോ?
ഇല്ല. കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്.
35. റേഷന്‍ കടയില്‍ നിന്നും ലഭിച്ച അപേക്ഷാഫോറം നഷ്ടപ്പെട്ടുപോകുകയോ പൂരിപ്പിച്ചപ്പോള്‍ തെറ്റിപ്പോകുകയോ ചെയ്താല്‍ വേറെ അപേക്ഷാഫോറം ലഭിക്കുമോ?
ഓരോ കാര്‍ഡിനും ഓരോ ഫോറം മാത്രമേ പ്രിന്റ് ചെയ്ത് വിതരണം നടത്തുകയുള്ളൂ. ഫാറം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് കാര്‍ഡുടമയുടെ ഉത്തരവാദിത്വമാണ്. വളരെ അടിയന്തര സന്ദര്‍ഭങ്ങളില്‍ മാത്രം ബ്ലാങ്ക് ഫോമുകള്‍ നല്‍കുന്നതാണ്.(കടപ്പാട് )

Thursday, 1 March 2018

അമുസ്ലിം സലാം ചൊല്ലിയാല്‍ എങ്ങനെയാണ് മടക്കേണ്ടത്



വിശ്വാസികളോട് അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതേക്കാള്‍ നല്ലത് കൊണ്ട് തിരിച്ച് അഭിവാദ്യമര്‍പ്പിക്കാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. (സൂറത്തുനിസാഅ്-86). ഇതിന്റെ അടിസ്ഥാനത്തില്‍ അവിശ്വാസികള്‍ അര്‍പ്പിക്കുന്ന അഭിവാദ്യത്തിനും നല്ല പ്രത്യഭിവാദ്യം നല്‍കണമെന്ന് പല പണ്ഡിതരും പറയുന്നു. എന്നാല്‍, അസ്ലലാം അലാമനിത്തബഅല്‍ഹുദാ (സന്മാര്‍ഗ്ഗം പിന്തുടര്‍ന്നവര്‍ക്കാണ് രക്ഷ) എന്ന് തിരിച്ചുപറയണമെന്നാണ് പറയേണ്ടത് എന്ന് മറ്റു പലപണ്ഡിതരും പറയുന്നുണ്ട്.

അതേ സമയം, പ്രവാചകരുടെ കാലത്ത് തീവ്രജൂതവിശ്വാസികളായ പലരും, പരിഹസിച്ചുകൊണ്ട് അസ്സാമുഅലൈകും (നിങ്ങള്‍ക്ക് പെട്ടെന്നുള്ള മരണമുണ്ടാവട്ടെ) എന്ന് ആശംസിക്കാറുണ്ടായിരുന്നു. അതിന് പ്രത്യുത്തരമായി വഅലൈകും (താങ്കള്‍ക്കും അത് തന്നെയുണ്ടാവട്ടെ) എന്ന് പറയണമെന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാം. അവര്‍ പറഞ്ഞത് എന്താണെന്ന് സംശയമുണ്ടാവുമ്പോഴും വഅലൈകും എന്ന് മടക്കേണ്ടതാണ്.

സലാം ചൊല്ലിയാല്‍ മടക്കല്‍ നിര്‍ബന്ധമാണെന്ന നിയമം വിശ്വാസികളല്ലാത്തവര്‍ ചൊല്ലുന്നിടത്ത് ബാധകമല്ലെന്നാണ് പണ്ഡിതാഭിപ്രായം. 

ആദ്യരണ്ട് റക്അതുകളില്‍ ഉറക്കെ ഓതുന്നതിന്റെ യുക്തി



ആരാധനാകര്‍മ്മങ്ങളില്‍ വിവിധങ്ങളായ യുക്തികളുണ്ടാവുമെങ്കിലും, അവ നോക്കാതെത്തന്നെ അവ നിര്‍വ്വഹിക്കുകയാണ് ബാധ്യത. ആരാധനകളൊക്കെത്തന്നെ പടച്ചതമ്പുരാന്‍ കല്‍പിച്ചതാണ് എന്നത് കൊണ്ട് മാത്രമാണ് ഒരു വിശ്വാസി നിര്‍വ്വഹിക്കുന്നത്.

എന്നാല്‍ അതോടൊപ്പം, യുക്തി കൂടി മനസ്സിലാവുമ്പോള്‍ വിശ്വാസത്തിന് ദൃഢത കൂടാന്‍ അത് സഹായകമാകുമെന്നതിനാല്‍ പല പണ്ഡിതരും അത് ചര്‍ച്ച ചെയ്യുകയും യുക്തികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്. അതിന്റെ ഭാഗമായി പകല്‍സമയത്തെ നിസ്കാരങ്ങളില്‍ പതുക്കെയും രാത്രി നിസ്കാരങ്ങളില്‍ ഉറക്കെയും ഓതുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രാത്രി സമയത്ത് ജോലികളൊക്കെ കഴിഞ്ഞ് എല്ലാവരും ഒഴിഞ്ഞിരിക്കുന്ന സമയമായതിനാല്‍ അത് കൂടുതല്‍ സംസാരത്തിന്റെയും അതിലൂടെ ആസ്വാദ്യത നേടുന്നതിന്റെയും സമയമാവാറാണ് പതിവ്. അത് കൊണ്ട് തന്നെ പടച്ചതമ്പുരാനുമായുള്ള സംസാരമായ നിസ്കാരവും കൂടുതല്‍ ഹൃദ്യമാവാനായിരിക്കാം രാത്രിയില്‍ ഉറക്കെ ഓതുന്നത് സുന്നതാക്കിയത്. ആ സമയത്ത് തന്നെ ആദ്യ രണ്ട് റക്അതുകള്‍ കൂടുതല്‍ ഉന്മേഷകരമായിരിക്കുമെന്നതിനാലായിരിക്കാം അവയില്‍ മാത്രം സുന്നതാക്കിയത്. പകല്‍ സമയത്ത് എല്ലാവരും  വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നവരാണെന്നതിനാല്‍ ആ സമയം കൂടുതല്‍ ഉചിതം പതുക്കെ ഓതുന്നതാണ്. ഇങ്ങനെയാവാം അതിന്റെ യുക്തികളില്‍ ചിലത് എന്ന് ചില പണ്ഡിതര്‍ പറയുന്നു. എന്നാല്‍ ഇവയെല്ലാം യുക്തിയായി പരിഗണിക്കപ്പെടാവുന്ന മാത്രമാണെന്ന് മനസ്സിലാക്കേണ്ടതാണ്. അഥവാ, ഒരു സ്ഥലത്ത് എല്ലാവരും രാത്രിയാണ് ജോലി ചെയ്യുന്നതെങ്കില്‍ അവിടെ സുന്നത് മറിച്ചാവുമോ എന്നതൊന്നും അവിടെ പ്രസക്തമല്ല എന്നര്‍ത്ഥം. കാര്യമാണ് പ്രധാനം കാരണമല്ലെന്നര്‍ത്ഥം.

ഹറമില്‍ പോവുന്നവരുടെ വുദു



ഹറമില്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീകളെ സ്പര്‍ശിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വസ്ത്രമോ മറ്റു മറയോ ഇല്ലാതെ നേരിട്ടുള്ള സ്പര്‍ശനത്തിനുള്ള സാധ്യതകള്‍ കുറവാണെന്നതും ഓര്‍ക്കേണ്ടതാണ്. അങ്ങനെ നേരിട്ട് തൊലി തമ്മില്‍ ചേരുമ്പോള്‍ മാത്രമാണ് വുദു മുറിയുക. അത്തരം സ്പര്‍ശനം കൂടാതെ കഴിയാതിരിക്കുകയും വുദു മുറിയുകയും ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ വുദൂവില്‍ മദ്ഹബ് മാറാവുന്നതാണ്. ഹനഫീ മദ്ഹബ് പ്രകാരം അന്യസ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ല. എന്നാല്‍, ഒരു മസ്അലയില്‍ മദ്ഹബ് മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ടവയിലൊക്കെ മാറണമെന്നും രണ്ട് ഇമാമുമാരും അസാധുവാണെന്ന് പറയുന്ന അവസ്ഥയിലേക്ക് അമലുകള്‍ എത്തരുതെന്നും പണ്ഡിതര്‍ പറയുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വില കൂടുന്ന സമയത്ത് വില്‍ക്കാനായി സ്ഥലം വാങ്ങല്‍



കരിഞ്ചന്ത (പൂഴ്ത്തിവെപ്പ്) ശരീഅത് വിരോധിച്ചതാണ്. എന്നാല്‍ അതിന്റെ നിബന്ധനകള്‍ പറയുന്നിടത്ത് അത് ഭക്ഷ്യവസ്തുക്കളിലാവുമ്പോഴും, സാധാരണത്തേക്കാള്‍ വില കൂടുതലുള്ള സമയത്ത്, വിലകയറ്റം വീണ്ടും ശക്തമാവുമ്പോള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങുമ്പോഴുമാണ് അത് നിഷിദ്ധമാവുന്നത് എന്ന് മനസ്സിലാക്കാനാവും. നാട്ടിലെ സാധാരണ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാവുന്ന സമയത്ത് ഉള്ളതിന്റെ തോതനുസരിച്ച് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്താനാണ് ഇങ്ങനെ നിയമമാക്കുന്നത്. ഭക്ഷ്യവസ്തുക്കളല്ലാത്തവയില്‍ ഇത് ബാധകമല്ലെന്ന് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാവുന്നു. വസ്ത്രങ്ങളിലെ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കറാഹതാണെന്ന് പറയുന്നത് പോലും ഏതാനും ചില പണ്ഡിതര്‍ മാത്രമാണ്. അത് കൊണ്ട് തന്നെ, വില കൂടുമ്പോള്‍ വില്‍ക്കണമെന്ന ലക്ഷ്യത്തോടെ വസ്തു വാങ്ങുന്നിടത്ത് പൂഴ്ത്തിവെപ്പിന്റെ വിധി ബാധകമാവില്ലെന്ന് പറയാം.

എന്നാല്‍ അതേ സമയം, ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിലൂടെ സാധാരണക്കാര്‍ക്ക് പ്രയാസം നേരിടുന്ന അവസ്ഥ സംജാതമാവാതെ ശ്രമിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ഇതരര്‍ക്ക് പ്രയാസമുണ്ടാക്കുന്ന വാക്ക് പോലും ഒരു വിശ്വാസിയില്‍നിന്ന് ഉണ്ടാവരുതെന്നാണ് ഇസ്‌ലാമിന്റെ മാനവികദര്‍ശനം.

സ്റ്റുഡിയോ ജോലിയില്‍ എന്തെല്ലാം ശ്രദ്ധിക്കണം




ഹലാലായ ജീവിത വൃത്തിയിലൂടെ വേണം നാം സമ്പാദിക്കാന്‍.

അധ്വാനിച്ചുണ്ടാക്കുന്നത്  അനുവദിനീയമായിരിക്കുക്ക എന്നതും നിര്‍ബന്ധം തന്നെ ” അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെമാത്രം ആരാധിക്കുന്നവരാണെങ്കില്‍ അവന്‍ അനുവദിച്ചുതന്ന നല്ല ആഹാരം ഭക്ഷിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കുകയും ചെയ്യുക” (അല്‍-നഹ്ല്‍ 114).  നബി (സ) തങ്ങള്‍ പറയുന്നു ”ഹറാമില്‍ നിന്ന് വളര്‍ന്ന എല്ലാ ശരീരവും നരകത്തോടാണ് ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്നത്” (ഇമാം അഹ്മദ്‌).

ഈ ആയത്തുകളും ഹദീസുകളും ധന സമ്പാദനം ഹലാലാകേണ്ടത്തിന്റെ ഗൌരവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.  അടിസ്ഥാനപരമായി സ്റ്റുഡിയോ ജോലി ഹലാല്‍ തന്നെയാണ്. പക്ഷേ ഹറാമായ പലതും വന്നുപെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീഡിയോ, ഫോട്ടോ എന്നിവയുടെ ദുരുപയോഗം, ഔദ്യോഗിക രേഖകളിലും മറ്റും കൃത്രിമമായി മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍, സ്ത്രീകളുടെ ഔറത്ത്‌ കാണുന്ന രീതിയില്ലുള്ള ഫോട്ടോകള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദുരുപയോഗത്തിനോ മറ്റോ വേണ്ടി ഫോട്ടോകളിലും വീഡിയോകളിലും മാറ്റം വരുത്തുന്നതും മറ്റുള്ളവരുടെ ഫോട്ടോകള്‍ അവരുടെ സമ്മതിമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും പാടില്ലാത്ത കാര്യങ്ങളാണ്.

മലമൂത്രവിസര്‍ജ്ജനസ്ഥലത്ത് നിന്നും വുദു ചെയ്യുന്നതിന്റെ വിധി എന്താകുന്നു



മലമൂത്രവിസര്‍ജ്ജന സ്ഥലത്ത്നിന്ന് വുദു ചെയ്യുന്നതില്‍ രണ്ട് കാര്യങ്ങളാണുള്ളത്. നജസ് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമാണെന്നതിനാല്‍ വുദു എടുക്കുമ്പോള്‍ നിലത്ത് പതിക്കുന്ന വെള്ളം ശരീരത്തിലേക്ക് തെറിക്കാനും നജസ് ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്. ആ സാധ്യത എത്രമാത്രമാണോ അതിനുസരിച്ച് അത് നിഷിദ്ധമോ കറാഹതോ അനുവദനീയമോ ആവും. എന്നാല്‍, അത്തരം നജസുകളൊന്നും തന്നെ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടെങ്കില്‍പോലും, അവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വുദൂവിന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നതാണെന്നതും കക്കൂസ് പോലോത്ത സ്ഥലങ്ങളില്‍ വെച്ച് അത്തരം ദിക്റുകള്‍ ചൊല്ലുന്നത് കറാഹതാണെന്നതുമാണ്. ആ നിലക്കും കക്കൂസില്‍വെച്ച് വുദു ചെയ്യുന്നത് കറാഹതായി വരുന്നതാണ്.

എന്നാല്‍ ഇക്കാലത്ത് പലയിടത്തുമുള്ള ബാത്റൂമുകള്‍ കക്കൂസും കുളിമുറിയും, കഴുകുന്ന സ്ഥലവും (വാഷ്‌ ബാസിന്‍) എല്ലാം ആണ്. അത്തരം സാഹചര്യത്തില്‍ ഏത് ഉപയോഗതിനാണോ നാം ഉദ്ദേശിക്കുന്നത് അതിന്റെ വിധി ആയിരിക്കും അതിനുണ്ടാവുക. ഉദാഹരണം കക്കൂസിന്റെ ആവിശ്യതിന്നു കേറിയാല്‍ അവിടെ ഖലാഇലിന്റെ എല്ലാ വിധികളും ബാധകമാണ്. എന്നാല്‍ വുളു ഉണ്ടാക്കാന്‍ മാത്രം കയറുമ്പോള്‍ അത് വെറും കഴുകാനുള്ള സ്ഥലം ആയിട്ടാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ അവിടെ വുളു എടുക്കല്‍ കറാഹതില്ലെന്നും ചില ആധുനിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.