ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ "ഞാൻ നിന്നെ ത്വലാഖ് ചൊല്ലും" എന്ന വാചകം ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതും ഭാവിയിൽ തലാഖ് നൽകുമെന്ന (ഭാവികാല ക്രിയ) ഒരു വാഗ്ദാനവുമാണ്. അതിനാൽ ഈ വാചകം പറഞ്ഞതുകൊണ്ട് ത്വലാഖ് സംഭവിക്കുകയില്ല.
എന്നാൽ ഭാവിയിൽ അതീവ ജാഗ്രത പാലിക്കണം. ത്വലാഖ് എന്ന വാക്ക് തമാശയായോ, ഭീഷണിയായോ, കോപത്തിലോ ഏതുവിധേനയും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
മാത്രമല്ല സത്യം ചെയ്ത് അവ ലംഘിച്ചാൽ കഫ്ഫാറ നൽകൽ നിർബന്ധമാണ്.
സത്യലംഘനത്തിന്റെ കഫ്ഫാറ
- കഴിവുണ്ടെങ്കിൽ പത്ത് സാധുക്കൾക്ക് രണ്ട് നേരം ഭക്ഷണം നൽകുക
- അല്ലെങ്കിൽ ഓരോ സാധുക്കൾക്കും സ്വദഖത്തുൽ ഫിത്വറിന്റെ അളവായ ഏകദേശം 1.75 കിലോ ഗോതമ്പോ അതിന്റെ വിലയോ നൽകുക
- അല്ലെങ്കിൽ പത്ത് സാധുക്കൾക്ക് ഓരോരുത്തർക്കും ധരിക്കാവുന്ന ഒരു ജോഡി വസ്ത്രം നൽകുക.
- ഇതൊന്നും ചെയ്യാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ തുടർച്ചയായി മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കണം.
صِيغَةُ الْمُضَارِعِ لَا يَقَعُ بِهَا الطَّلَاقُ إلَّا إذَا غَلَبَ فِي الْحَالِ كَمَا صَرَّحَ بِهِ الْكَمَالُ بْنُ الْهُمَامِ
[ابن عابدين ,العقود الدرية في تنقيح الفتاوى الحامدية ,1/38]
وَلَيْسَ مِنْهُ أُطَلِّقُك بِصِيغَةِ الْمُضَارِعِ إلَّا إذَا غَلَبَ اسْتِعْمَالُهُ فِي الْحَالِ كَمَا فِي فَتْحِ الْقَدِيرِ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٧١/٣]
(وكفارته) هذه إضافة للشرط ؛لأن السبب عندنا الحنث (تحرير رقبة أو إطعام عشرة مساكين )كما مر في الظهار (أو كسوتهم بما) يصلح للأوساط وينتفع به فوق ثلاثة أشهر، و(يستر عامة البدن) فلم يجز السراويل إلا باعتبار قيمة الإطعام (وإن عجز عنها) كلها (وقت الأداء) عندنا، حتى لو وهب ماله وسلمه ،ثم صام ثم رجع بهبة أجزأه الصوم، مجتبى. قلت: وهذا يستثنى من قولهم الرجوع في الهبة فسخ من الأصل (صام ثلاثة أيام ولاء). ويبطل بالحيض، بخلاف كفارة الفطر
(الدرالمختارمع رد المحتار:3/726)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട