Wednesday, 3 June 2026

ഹജ്ജ് ഉംറ യാത്രയുമായി ബന്ധപ്പെട്ട പോകുന്ന ആളുകൾ യാത്രയ്ക്ക് മുമ്പായി നേർച്ച, ദുആ എന്ന പേരിൽ വീടുകളിൽ ആളുകളെ വിളിച്ചു ഭക്ഷണം കൊടുക്കാറുണ്ടല്ലോ എന്താണ് ഇതിൻറെ ഇസ്ലാമികമായ വിധി അങ്ങനെ ഒരു സമ്പ്രദായം ഉണ്ടോ എന്ന് വിശദീകരിക്കാമോ


ഹജ്ജ് പോലെയുള്ള മഹത്തായ ഇബാദത്ത് നിർവഹിക്കാൻ തൗഫീഖ് ലഭിച്ചതിന്റെ നന്ദി സൂചകമായി ഒരാൾ സാധുക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഭക്ഷണം കൊടുക്കുന്നത് അനുവദനീയമാണന്ന് മാത്രമല്ല പ്രതിഫലം കിട്ടുന്ന കാര്യവുമാണ്. നബി ﷺ യാത്രയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ മൃഗത്തെ അറുത്ത് ഭക്ഷണസൗകര്യം ഒരുക്കിയതായി ഹദീസുകളിൽ തെളിവുണ്ട്. 

അത് പോലെ ഹജ്ജിന് പോകുന്നവന് തന്റെ മേൽ ബാധ്യതയുള്ളവർക്ക് അത് പൂർത്തിയാക്കുകയും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിച്ച് സന്തോഷിപ്പിക്കുകയും ചെയ്യുന്നത് മുസ്തഹബ്ബാണ്. ബന്ധുക്കൾ തമ്മിലുള്ള ചെറിയ വിരോധങ്ങളും അകൽച്ചകളും മാറി സൗഹൃദം വളരാനായി വിരുന്ന് നടത്തുക യാണെങ്കിൽ അത് മുസ്തഹബ്ബാണ്.

എന്നാൽ ഇങ്ങനെ ഭക്ഷണം കൊടുക്കുന്നത് നിർബന്ധമല്ല സ്ഥിരപ്പെട്ട സുന്നത്തുമല്ല. ഇക്കാലത് ചിലർ മറ്റുള്ളവരെ കാണിക്കാനും പ്രകടനത്തിനും പൊങ്ങച്ചത്തിനും വേണ്ടി അല്ലെങ്കിൽ ഒരു ചടങ്ങ് എന്ന നിലയിൽ ഇത്തരം പരിപാടികൾ  നടത്തുകയും അതിനെ നിർബന്ധമായി കണ്ട് ഇസ്ലാമിക സമ്പ്രദായമായി കരുതുകയും ചെയ്യുന്നു. പണം ഇല്ലെങ്കിലും കടം വാങ്ങി വരെ വിരുന്നൊരുക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഈ രീതിക്ക് ശരീഅത്ത് അനുമതി നൽകുന്നില്ല. അതിനാൽ ഇങ്ങനെ അനാവശ്യമായി വിരുന്നൊരുക്കുന്നതിലും അതിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം. (നജ്മുൽ ഫതാവാ 3/400 ഫതാവാ റഹീമിയ)

إذَا أَرَادَ الرَّجُلُ أَنْ يَحُجَّ قَالُوا يَنْبَغِي أَنْ يَقْضِيَ دُيُونَهُ كَذَا فِي الظَّهِيرِيَّةِ وَيُشَاوِرَ ذَا رَأْيٍ فِي سَفَرِهِ فِي ذَلِكَ الْوَقْتِ لَا فِي نَفْسِ الْحَجِّ فَإِنَّهُ خَيْرٌ، وَكَذَا يَسْتَخِيرُ اللَّهَ - تَعَالَى - فِي ذَلِكَ، وَسُنَّتُهَا أَنْ يُصَلِّيَ رَكْعَتَيْنِ بِسُورَةِ الْإِخْلَاصِ وَيَدْعُوَ بِالدُّعَاءِ الْمَعْرُوفِ لِلِاسْتِخَارَةِ عَنْهُ - عَلَيْهِ السَّلَامُ - ثُمَّ يَبْدَأُ بِالتَّوْبَةِ، وَإِخْلَاصِ النِّيَّةِ وَرَدِّ الْمَظَالِمِ وَالِاسْتِحْلَالِ مِنْ خُصُومِهِ، وَمِنْ كُلِّ مَنْ عَامَلَهُ كَذَا فِي فَتْحِ الْقَدِيرِ وَقَضَاءِ مَا قَصَّرَ فِي فِعْلِهِ مِنْ الْعِبَادَاتِ، وَالنَّدَمِ عَلَى تَفْرِيطِهِ فِي ذَلِكَ، وَالْعَزْمِ عَلَى عَدَمِ الْعَوْدِ إلَى مِثْلِ ذَلِكَ

[مجموعة من المؤلفين ,الفتاوى الهندية ,1/219]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാളുടെ പിതാവിന് കുഞ്ഞിലേ മുലപ്പാൽ കുടിപ്പിച്ച സ്ത്രീയുടെ മകളെ വിവാഹം കഴിക്കൽ ആ വ്യക്തിക്ക് അനുവദനീയമാണോ.


ഒരു വ്യക്തിയുടെ പിതാവ് കുഞ്ഞിലേ ഒരു സ്ത്രീയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ആ സ്ത്രീ പിതാവിന്റെ മുലകുടി ബന്ധത്തിലുള്ള ഉമ്മയായി തീരുന്നതാണ്. ആ സ്ത്രീയുടെ മക്കൾ പിതാവിന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും സഹോദരന്മാരുമായി കണക്കാക്കപ്പെടും.

അതിനാൽ ആ സ്ത്രീയുടെ മകൾ ആ വ്യക്തിയുടെ പിതാവിന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരിയായതിനാൽ ആ വ്യക്തിക്ക് അവൾ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരി ആയിരിക്കും.

അതിനാൽ പ്രസ്തുത സ്ത്രീയെ വിവാഹം കഴിക്കൽ ശറഇൽ അനുവദനീയമല്ല.

(و) حرم (الكل) مما مر تحريمه نسبا ومصاهرة (رضاعا)

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٧٩]

(قَوْلُهُ: نَسَبًا) تَمْيِيزٌ عَنْ نِسْبَةِ تَحْرِيمٍ لِلضَّمِيرِ الْمُضَافِ إلَيْهِ، وَكَذَا قَوْلُهُ: مُصَاهَرَةً، وَقَوْلُهُ: رَضَاعًا تَمْيِيزٌ عَنْ نِسْبَةِ تَحْرِيمٍ إلَى الْكُلِّ، يَعْنِي يَحْرُمُ مِنْ الرَّضَاعِ أُصُولُهُ وَفُرُوعُهُ وَفُرُوعُ أَبَوَيْهِ وَفُرُوعُهُمْ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/31]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാടിനെ നേർച്ചയാക്കിയ വ്യക്തി വലിയ ഒരു മൃഗത്തിന്റെ ഏഴിൽ ഒന്ന് പങ്കായാൽ നേർച്ച വീടുമോ ?എല്ലാവർഷവും ആട് ഉളുഹിയത് നൽകാമെന്ന് നേർച്ചയാക്കിയ വ്യക്തിക്ക് ആടിന് പകരം വലിയൊരു മൃഗത്തിൽ ഒരു പങ്ക് കൂടിയാൽ നേർച്ച പൂർത്തിയാകുമോ ?


ചോദ്യത്തിൽ പറയപ്പെട്ട രണ്ട് സാഹചര്യങ്ങളിലും ആടിന് പകരം വലിയ മൃഗത്തിന്റെ എഴിൽ ഒരു പങ്ക് ചേർന്നാൽ നേർച്ചയും ഉളുഹിയ്യതും വീടപ്പെടും. കാരണം വലിയ മൃഗത്തിന്റെ ഏഴ് ഓഹരികൾ ഏഴ് ആടിന്റെ സ്ഥാനത്താണ്.


وَلَوْ قَالَ لِلَّهِ عَلَيَّ أَنْ أَذْبَحَ جَزُورًا وَأَتَصَدَّقَ بِلَحْمِهِ فَذَبَحَ مَكَانَهُ سَبْعَ شِيَاهٍ جَازَ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/740]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ ഒരു കുട്ടനെ സ്വന്തമായി ഉളൂഹിയ്യ അറക്കുവൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ 4 മക്കളുടെ അഖീഖ ഇതിനോട് കൂടി നിയ്യത്ത് ആക്കിയാൽ ശരിയാകുമോ? അങ്ങനെ എങ്കിൽ ഇറച്ചി ഓഹരി ചെയ്തു മാറ്റി വെക്കുമ്പോൾ അഖീഖ വേറെ , ഉളുഹിയ്യ വേറെ മാറ്റി വെക്കണോ?


അതെ, അനുവദനീയമാണ്. പ്രത്യേകം മാറ്റിവെക്കണ്ട ആവിശ്യമില്ല. നേർച്ച ചെയ്താൽ നേർച്ചയുടെ പങ്ക് പ്രത്യേകം മാറ്റണം. അവകാശികളായ സാധുക്കൾക്ക് മാത്രമാണ് നൽകൽ അനുവദനീയമാവുന്നത്.

ولو نوى بعض الشركاء الأضحية و بعضهم هدى المتعة ، وبعضهم هدى القران ، وبعضهم جزاء الصيد ، وبعضهم دم العقيقة ، جاز عن الكل في ظاهر الرواية ، عن محمد في النوادر کذلك ( الفتاوى التاتارخانية ١٨/٤٥٢ )



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഇന്ന് പല മഹല്ലുകളിലും നിശ്ചിത തുക അംഗങ്ങളിൽ നിന്നും പിരിച്ച് തമിഴ്നാട്ടിലും മറ്റും പോയി വ്യത്യസ്ത വിലയുള്ള ഇത്ര ഉള്ഹിയ്യ മൃഗങ്ങളെ ഒരു വിലക്ക് വാങ്ങിക്കൊണ്ടു വരുന്നു.


  • ചില മൃഗങ്ങളുടെ വില നോക്കുമ്പോൾ ഏഴിൽ കൂടുതൽ ആളുകളുടെ പൈസ വേണ്ടി വരുന്നു.
  • അതുപോലെ ഒരാളുടെ ഷെയർ പല മൃഗങ്ങളിലായിവരികയും ചെയ്യുന്നു. 
  • എന്നാൽ മൃഗങ്ങളുടെ എണ്ണവും ആളുകളുടെ ഷെയറും മൊത്തത്തിൽ നോക്കുമ്പോൾ ഓരോ മൃഗത്തിലും ഏഴ് പേരിൽ കൂടുതൽ വരുന്നുമില്ല. ഈ രീതി ശരിയാണോ 


വലിയ മൃഗങ്ങളിൽ (മാട്, പോത്ത്, ഒട്ടകം എന്നിവയിൽ) ഏഴുപേർ വരെ പങ്കുചേർന്ന് ഉളുഹിയ്യ അറുക്കാവുന്നതാണ്. എന്നാൽ ഒരു മൃഗത്തിൽ ഏഴുപേരേക്കാൾ കൂടാൻ പാടില്ല. ഏഴ് പേരാണെങ്കിൽ എല്ലാവരുടെയും ഷെയർ തുല്യമായിരിക്കണം. ഏഴുപേരെക്കാൾ കുറവാണെങ്കിൽ തുല്യ ഷെയർ വേണമെന്ന് നിർബന്ധമില്ല . ഇവിടെ ആരുടെയും ഷെയർ ആ മൃഗത്തിന്റെ വിലയുടെ ഏഴിൽ ഒന്നിനേക്കാൾ കുറയാതിക്കൽ നിർബന്ധമാണ്.

ഉദാഹരണം :

70000 രൂപ വിലയുള്ള മൃഗത്തിൽ 6 പേര് ഷെയർ കൂടി. രണ്ട് പേർ 10000, മറ്റൊരാൾ 11000, മറ്റൊരാൾ 12000, മറ്റൊരാൾ 13000, മറ്റൊരാൾ 14000, രൂപയും വിതം മുടക്കി. 

ഈ രൂപത്തിൽ ബലികർമ്മം ശരിയാകുന്നതാണ്. കാരണം എല്ലാവർക്കും ഏഴിലോന്നിൽ കുറയാത്ത ഷെയർ (10000 രൂപ) ഉണ്ട്. എന്നാൽ ആർക്കെങ്കിലും 10000 രൂപയേക്കാൾ  ഷെയർ കുറഞ്ഞാൽ ആരുടെയും ഉള്ഹിയ്യ ശരിയാവുകയില്ല. ഇനി തുക കുറഞ്ഞു പോയാലും എല്ലാവരും തൃപ്തിപ്പെട്ട് തുകയിലെ കുറവ് നികത്തി ഏഴിലോന്നിൽ കുറയാത്ത ഓഹരി (മാംസം) തുക കുറഞ്ഞ വ്യക്തിക്ക് കൊടുത്താലും മതിയാകുന്നതാണ്.

മറ്റൊരു ഉദാഹരണം :

70 വ്യക്തികളിൽ നിന്നും10,000 രൂപ വീതം ഷെയർ തീരുമാനിച്ച് 10 മൃഗങ്ങളെ 7 ലക്ഷം രൂപക്ക് വാങ്ങി. എല്ലാ മൃഗങ്ങളുടെയും വില ഒരു പോലെയല്ല  വ്യത്യസ്തമാണ്. 50000,60000  മുതൽ 90000 വരെ വില ഈ മൃഗങ്ങൾക്കുണ്ട്.

ഇവിടെ മൊത്തം 10 മൃഗങ്ങൾ. ഒരു മൃഗത്തിൽ  7 ഓഹരികൾ വീതം 70 വ്യക്തികൾക്ക് വരെ ഇതിൽ പങ്കാളികളാകാം. 70 ൽ കൂടാതിരുന്നാൽ മതിയാകും. ഇവിടെ മൃഗങ്ങളുടെ വില വ്യത്യസ്തമാകുന്നുണ്ടെങ്കിലും 10 മൃഗങ്ങളുടെ ഇറച്ചി ഒരുമിച്ച് കൂട്ടി ഭാഗിക്കുമ്പോൾ ഒരു മൃഗത്തിന്റെ ഏഴിലൊന്നിൽ കുറയാതെ എല്ലാവർക്കും ലഭിക്കുന്നതാണ്.ഹനഫി കർമ്മ ശാസ്ത്രത്തിലെ "ഇസ്തിഹ്സാൻ" എന്ന ഉസൂലിന്റെ അടിസ്ഥാനത്തിലാണ് പറയപ്പെട്ട മസ്അല.

اشْتَرَى سَبْعَةُ نَفَرٍ سَبْعَ شِيَاهٍ بَيْنَهُمْ وَلَمْ يُسَمِّ لِكُلِّ وَاحِدٍ مِنْهُمْ شَاةٌ بِعَيْنِهَا فَضَحَّوْا بِهَا كَذَلِكَ فَالْقِيَاسُ أَنْ لَا يَجُوزَ، وَفِي الِاسْتِحْسَانِ يَجُوزُ، فَقَوْلُهُ اشْتَرَى سَبْعَةُ نَفَرٍ سَبْعَ شِيَاهٍ بَيْنَهُمْ يَحْتَمِلُ شِرَاءَ كُلِّ شَاةٍ بَيْنَهُمْ وَيَحْتَمِلُ شِرَاءَ شِيَاهٍ عَلَى أَنْ يَكُونَ لِكُلِّ وَاحِدٍ شَاةً وَلَكِنْ لَا بِعَيْنِهَا، فَإِنْ كَانَ الْمُرَادُ هُوَ الثَّانِي فَمَا ذُكِرَ فِي الْجَوَابِ بِاتِّفَاقِ الرِّوَايَاتِ؛ لِأَنَّ كُلَّ وَاحِدٍ مِنْهُمْ يَصِيرُ مُضَحِّيًا شَاةً كَامِلَةً، وَإِنْ كَانَ الْمُرَادُ هُوَ الْأَوَّلُ فَمَا ذُكِرَ مِنْ الْجَوَابِ عَلَى إحْدَى الرِّوَايَتَيْنِ، فَإِنَّ الْغَنَمَ إذَا كَانَتْ بَيْنَ رَجُلَيْنِ ضَحَّيَا بِهَا ذُكِرَ فِي بَعْضِ الْمَوَاضِعِ أَنَّهُ لَا يَجُوزُ، كَذَا فِي الْمُحِيطِ

[مجموعة من المؤلفين، الفتاوى الهندية، ٣٠٦/٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു കടക്കാരന് ഒരേ തരത്തിലുള്ള സാധനം വ്യത്യസ്ത ഉപഭോക്താക്കൾക്ക് വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നത് അനുവദനീയമാണോ


ഓരോ ഉപഭോക്താവിനും ഒരേ വില തന്നെ നിശ്ചയിക്കണമെന്ന് നിർബന്ധമല്ല. അതിനാൽ ഒരാൾക്ക് ഒരേ തരത്തിലുള്ള സാധനങ്ങൾ വ്യത്യസ്ത ഉപഭോക്താക്കൾക്ക് വ്യത്യസ്ത വിലകൾക്ക് വിൽക്കൽ അനുവദനീയമാണ്. അമിതമായ അന്യായ വില വാങ്ങരുത് എന്ന് മാത്രം. വ്യാപാരികളിൽ സാധാരണ മാർക്കറ്റ് വിലയെക്കാൾ വളരെ കൂടുതലായി അറുത്ത് അന്യായമായി വില കൂട്ടി വിൽക്കാൻ പാടില്ല.


وَلِلْبَائِعِ أَنْ يَبِيعَ بِضَاعَتَهُ بِمَا شَاءَ مِنْ ثَمَنٍ، وَلَا يَجِبُ عَلَيْهِ أَنْ يَبِيعَهَا بِسِعْرِ السُّوقِ دَائِمًا، وَلِلتُّجَّارِ مَلَاحِظُ مُخْتَلِفَةٌ فِي تَعْيِينِ الْأَثْمَانِ وَتَقْدِيرِهَا، فَرُبَّمَا تَخْتَلِفُ أَثْمَانُ الْبِضَاعَةِ الْوَاحِدَةِ بِاخْتِلَافِ الْأَحْوَالِ، وَلَا يَمْنَعُ الشَّرْعُ مِنْ أَنْ يَبِيعَ الْمَرْءُ سِلْعَتَهُ بِثَمَنٍ فِي حَالَةٍ، وَبِثَمَنٍ آخَرَ فِي حَالَةٍ أُخْرَى. وَبِالتَّالِي: فَإِنَّ مَنْ يَبِيعُ الْبِضَاعَةَ بِثَمَانِيَةٍ نَقْدًا، وَبِعَشَرَةٍ نَسِيئَةً، يَجُوزُ لَهُ بِالْإِجْمَاعِ أَنْ يَبِيعَهَا بِعَشَرَةٍ نَقْدًا، مَا لَمْ يَكُنْ فِيهِ غِشٌّ أَوْ خِدَاعٌ.

(بحوث في قضايا فقهية معاصرة 13/1)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉംറക്ക് ഇഹ്റാം കെട്ടുമ്പോൾ സ്ത്രീകൾക്ക് ഹൈള്, ചെറിയ അശുദ്ധി ഉണ്ടായാൽ കുഴപ്പുണ്ടോ ?ഹജ്ജിനു പോവുമ്പോ വീട്ടിൽ നിന്ന് ഇഹ്റാം കെട്ടി പോവാൻ പറ്റുമോ


ഇഹ്റാം കെട്ടുമ്പോൾ ചെറിയ വലിയ അശുദ്ധികളിൽ നിന്ന് ശുദ്ധിയായിരിക്കണമെന്ന് നിർബന്ധമില്ല. അശുദ്ധിയുള്ളപ്പോഴും ത്വവാഫ് ഒഴികെ ബാക്കി കർമ്മങ്ങളൊക്കെ ചെയ്യാവുന്നതാണ്. അതിനാൽ ഇഹ്റാം കെട്ടുമ്പോൾ സ്ത്രീകൾക്ക് ഹൈള്, ചെറിയ അശുദ്ധി ഉണ്ടായാലും കുഴപ്പമില്ല. എന്നാൽ ഹൈള്/നിഫാസ്കാരിയാണെങ്കിലും ഇഹ്റാം കെട്ടുന്ന സമയത്ത് കുളിക്കലും വുളു ചെയ്യലും മുസ്തഹബ്ബാണ്. ഈ കുളി ശുചിത്വത്തിനായുള്ള കുളിയാണ്. ഇതിലൂടെ ശുദ്ധി കരസ്ഥമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇഹ്റാമിന്റെ ലംഘനങ്ങളിൽ പെടുമെന്ന ഭയം ഇല്ലെങ്കിൽ സ്വന്തം വീടുകളിൽ നിന്നുതന്നെ ഇഹ്റാം കെട്ടി പുറപ്പെടൽ മുസ്തഹബ്ബാണ്. എന്നാൽ ചിലർ വീട്ടിൽ നിന്നുതന്നെ ഇഹ്റാം കെട്ടുന്നത് തെറ്റായ കാര്യമായി കരുതുന്നു. ഈ ധാരണ ശരിയല്ല. ശ്രദ്ധിക്കേണ്ട കാര്യം ഇഹ്റാമിന്റെ ലംഘനങ്ങളിൽ പെടാനുള്ള സാധ്യതയുണ്ടെങ്കിൽ വീട്ടിൽ നിന്നുതന്നെ ഇഹ്റാം കെട്ടി പുറപ്പെടുന്നത് മക്രൂഹാണ്.

وإذا أراد الإحرام اغتسل أو توضأ، والغسل أفضل إلا أن هذا الغسل للتنظيف حتى تؤمر به الحائض، كذا في الهداية

 (الفتاوى الهندية 1/ 222)

«وَمُسْتَحَبَّاتُهُ: تَقْدِيمُ الْإِحْرَامِ عَلَى وَقْتِهِ أَيْ مِيقَاتِهِ (الْمَكَانِيِّ) لِلْآفَاقِيِّ إِنْ مَلَكَ نَفْسَهُ أَيْ بِالِاحْتِرَازِ عَنِ الْمَحْظُورَاتِ وَالتَّحَفُّظِ عَنِ الْمَحْذُورَاتِ.»

[إرشاد الساري إلى مناسك الملا علي القاري، ص: 129، مستحبات الإحرام]

«تَقْدِيمُ الْإِحْرَامِ عَلَى الْمَوَاقِيتِ هُوَ أَفْضَلُ، وَرُوِيَ عَنْ أَبِي حَنِيفَةَ رَحِمَهُ اللَّهُ أَنَّ ذَلِكَ أَفْضَلُ إِذَا كَانَ يَمْلِكُ نَفْسَهُ أَنْ يَمْنَعَهَا مَا يَمْنَعُ مِنْهُ الْإِحْرَامُ.»

[بدائع الصنائع، 3/161، فصل في بيان مكان الإحرام]

«إِنْ قَدَّمَ الْإِحْرَامَ عَلَى هَذِهِ الْمَوَاقِيتِ جَازَ، وَهُوَ الْأَفْضَلُ إِذَا أَمِنَ مُوَاقَعَةَ الْمَحْظُورَاتِ.»

[الفتاوى الهندية، 1/221، الباب الثاني في المواقيت]

«مَكْرُوهَاتُهُ: تَقْدِيمُهُ عَلَى الْمِيقَاتِ الْمَكَانِيِّ إِنْ لَمْ يَمْلِكْ نَفْسَهُ.»

[إرشاد الساري إلى مناسك الملا علي القاري، ص: 130، مكروهات الإحرام]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്നേഹപ്രകടനങ്ങളിൽ ഭാര്യയുടെ പാൽ ഭർത്താവിന് കുടിക്കൽ അനുവദനീയമാണോ കുടിച്ചാൽ വിവാഹത്തിന് പ്രശ്നം വരുമോ


ഭാര്യയോടൊപ്പം സ്നേഹപ്രകടനങ്ങളിൽ ഏർപ്പെടുന്നതിനിടെ ഭാര്യയുടെ മുലപ്പാൽ ഭർത്താവിന്റെ വായിൽ എത്തിയാൽ അത് തുപ്പിക്കളഞ്ഞാലും അല്ലെങ്കിൽ മനപ്പൂർവമൊ അബദ്ധത്തിലൊ കുടിച്ചാലും അതുകൊണ്ട് വിവാഹബന്ധത്തിന് യാതൊരു പ്രശ്നവും സംഭവിക്കില്ല. എന്നാൽ ഭാര്യയുടെ മുലപ്പാൽ കുടിക്കൽ അനുവദനീയമല്ല. മനപ്പൂർവം കുടിച്ചാൽ പാപമുണ്ടാകും. അതുകൊണ്ട് വായിൽ വന്നാൽ വിഴുങ്ങാതെ തുപ്പിക്കളയുന്നതാണ് വേണ്ടത്. മറ്റു സുഖാസ്വാദനങ്ങൾക്ക് നിരോധനമില്ല.

مَصَّ رَجُلٌ ثَدْيَ زَوْجَتِهِ لَمْ تَحْرُمْ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/225]

(وَلَمْ يُبَحْ الْإِرْضَاعُ بَعْدَ مَوْتِهِ) لِأَنَّهُ جَزْءُ آدَمِيٍّ وَالِانْتِفَاعُ بِهِ لِغَيْرِ ضَرُورَةٍ حَرَامٌ عَلَى الصَّحِيحِ شَرْحُ الْوَهْبَانِيَّةِ.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/211]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹജ്ജിന്റെ മാസങ്ങളിൽ ഉംറ ചെയ്യുന്ന വ്യക്തി ഉംറ കഴിഞ്ഞ് മദീനയിൽ പോയി തിരികെ ഹറമിലെത്തി ത്വവാഫുൽ ഖുദൂമ് ചെയ്ത് ഹജ്ജിന്റെ നിർബന്ധമായ സഈ മുന്തിക്കാൻ പറ്റുമോ


ചോദ്യത്തിൽ പറയപ്പെട്ട തമത്തു രൂപത്തിൽ ഹജ്ജ് ചെയ്യുന്ന വ്യക്തിക്ക് മദീനയിൽ നിന്ന് തിരികെ ഹറമിലെത്തി ത്വവാഫുൽ ഖുദൂമ് സുന്നത്തില്ല. എന്നാൽ തന്നെ നഫ്ലായ ത്വവാഫ് ചെയ്ത വ്യക്തിക്ക് ത്വവാഫ് സിയാറാതിനേക്കാൾ സഈ മുന്തിക്കൽ അനുവദനീയമാണ്. ത്വവാഫ് സിയാറതിന് ശേഷം സഈ ആവർത്തിക്കേണ്ടതില്ല. പരിഹാരങ്ങളൊന്നും നിർബന്ധമാവുകയില്ല. ഏറ്റവും ശ്രേഷ്ഠമായ രൂപം ത്വവാഫ് സിയാറത്തിനു ശേഷം സഈ ചെയ്യലാണ്.

ശ്രദ്ധിക്കേണ്ട കാര്യം നഫ്ലായ ത്വവാഫെങ്കിലും ചെയ്യാതെ സഈ ചെയ്താൽ അതിനെ സഈ ആയിട്ട് പരിഗണിക്കില്ല. ത്വവാഫ് സിയാറത്തിനു ശേഷം സഈ ചെയ്യൽ നിർബന്ധമായിരിക്കും സഈ ഉപേക്ഷിച്ചാൽ ദം നിർബന്ധമാകുന്നതാണ്.

قَوْلُهُ إنَّ أَرَادَ السَّعْيَ) أَفَادَ أَنَّ الْعَوْدَ إلَى الْحَجَرِ إنَّمَا يُسْتَحَبُّ لِمَنْ أَرَادَ السَّعْيَ بَعْدَهُ وَإِلَّا فَلَا كَمَا فِي الْبَحْرِ وَغَيْرِهِ، وَكَذَا الرَّمَلُ وَالِاضْطِبَاعُ تَابِعًا لِطَوَافٍ بَعْدَهُ سَعْيٌ كَمَا قَدَّمْنَاهُ، وَأَشَارَ إلَى مَا فِي النَّهْرِ مِنْ أَنَّ السَّعْيَ بَعْدَ طَوَافِ الْقُدُومِ رُخْصَةٌ لِاشْتِغَالِهِ يَوْمَ النَّحْرِ بِطَوَافِ الْفَرْضِ وَالذَّبْحِ وَالرَّمْيِ وَإِلَّا فَالْأَفْضَلُ تَأْخِيرُهُ إلَى مَا بَعْدَ طَوَافِ الْفَرْضِ، لِأَنَّهُ وَاجِبٌ، فَجَعْلُهُ تَبَعًا لِلْفَرْضِ أَوْلَى كَذَا فِي التُّحْفَةِ وَغَيْرِهَا 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/500]

السعي واجب أو ركن وطواف التحية سنة فكيف يترتب ما هو واجب على ما هو سنة؟ قلنا: نعم لكن الشرع جوز له أداء هذا الواجب عقيب طواف هو سنة للتيسير فإن الطواف الذي هو ركن لا يجوز قبل يوم النحر، وفي يوم النحر على الحاج أعمال كثيرة، ولو وجب عليه أداء السعي  في هذا اليوم لحقته المشقة فللتيسير جوز له أداء السعي عقيب طواف التحية فلا يعيده يوم النحر.

المبسوط للسرخسي (4/ 22)

أما وقته فوقته الأصلي يوم النحر بعد طواف الزيارة لا بعد طواف اللقاء؛ لأن ذلك سنة، والسعي واجب فلا ينبغي أن يجعل الواجب تبعا للسنة ' فأما طواف الزيارة ففرض، والواجب يجوز أن يجعل تبعا للفرض إلا أنه رخص السعي بعد طواف اللقاء، وجعل ذلك، وقتا له ترفيها بالحاج، وتيسيرا له لازدحام الاشتغال له يوم النحر فأما وقته الأصلي فيوم النحر عقيب طواف الزيارة. 

بدائع الصنائع في ترتيب الشرائع (2/ 135)

وَقَدْ قَدَّمْنَا أَنَّ هَذَا السَّعْيَ وَاجِبٌ .... أَشَارَ بِثُمَّ إلَى تَرَاخِي السَّعْيِ عَنْ الطَّوَافِ، فَلَوْ سَعَى ثُمَّ طَافَ أَعَادَهُ؛ لِأَنَّ السَّعْيَ تَبَعٌ وَلَا يَجُوزُ تَقَدُّمُ التَّبَعِ عَلَى الْأَصْلِ، كَذَا ذَكَرَ الْوَلْوَالِجِيُّ، وَصَرَّحَ فِي الْمُحِيطِ بِأَنَّ تَقْدِيمَ الطَّوَافِ شَرْطٌ لِصِحَّةِ السَّعْيِ وَبِهَذَا عُلِمَ أَنَّ تَأْخِيرَ السَّعْيِ عَنْ الطَّوَافِ وَاجِبٌ،

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٣٥٧/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

2 പവൻ സ്വർണ്ണം ഒരാളുടെ കൈവശമുണ്ട്. പണമോ മറ്റു സമ്പത്തുകൾ ഒന്നും തന്നെയില്ല താമസിക്കുന്ന വീട് മാത്രമാണുള്ളത്. ഇവരുടെ മേൽ ഉളുഹിയത്ത് നിർബന്ധമാകുമോ ?ഒരു പക്ഷെ കയ്യിൽ അഞ്ഞൂറോ ആയിരമോ രൂപ കൈവശം ഉണ്ടാകാം


ഒരാളുടെ കൈവശം വെറും രണ്ട് പവൻ സ്വർണം മാത്രമാണ് ഉള്ളൂ. കൂടാതെ വെള്ളി, പണം, വ്യാപാരസാധനങ്ങൾ, ആവശ്യത്തിൽ കവിഞ്ഞ വസ്തുക്കളൊന്നും ഇല്ലെങ്കിൽ അയാളുടെ മേൽ ഉളുഹിയ്യ നിർബന്ധമില്ല. കാരണം സ്വർണ്ണമല്ലാത്ത മറ്റൊന്നും കൈവശമില്ലാത്ത സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ നിസാബ് (87 ഗ്രാം) പൂർത്തിയായാൽ മാത്രമാണ് ഉളുഹിയ്യ നിർബന്ധമാകുന്നത്.

എന്നാൽ രണ്ട് പവൻ സ്വർണത്തോടൊപ്പം വെള്ളിയോ, പണമോ, വ്യാപാരസാധനങ്ങളോ, ആവശ്യത്തിൽ കവിഞ്ഞ വസ്തുക്കളൊ ഉണ്ടെങ്കിൽ ഉളുഹിയ്യ നിർബന്ധമാകുന്നതാണ്. പണം എന്ന് പറയുമ്പോൾ വലിയ തുക ആവശ്യമില്ല. പെരുന്നാൾ ദിവസം അഞ്ഞൂറോ ആയിരമോ അതിൽ കൂടുതലോ കൈവശമോ ബാങ്ക് അക്കൗണ്ടിലോ  എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (കടം വീട്ടൽ ഒഴികെ) വെച്ചിരിക്കുന്നതാണെങ്കിലും ശരി ഉളുഹിയ്യ നിർബന്ധമാകുന്നതാണ്. കാരണം പണം (കറൻസി) വെള്ളിയോടാണ് തുലനം ചെയ്യുന്നത്. 500 രൂപക്ക് ഏകദേശം 2 ഗ്രാം വെള്ളി ലഭിക്കുന്നതാണ്. അതിനാൽ അത് സ്വർണ്ണത്തിനൊപ്പം നിസാബ് തികയാൻ പര്യാപ്തമാണ്.


فَأَمَّا إِذَا كَانَ لَهُ الصِّنْفَانِ جَمِيعًا فَإِنْ لَمْ يَكُنْ كُلُّ وَاحِدٍ مِنْهُمَا نِصَابًا، بِأَنْ كَانَ لَهُ عَشَرَةُ مَثَاقِيلَ وَمِائَةُ دِرْهَمٍ، فَإِنَّهُ يُضَمُّ أَحَدُهُمَا إِلَى الْآخَرِ فِي حَقِّ تَكْمِيلِ النِّصَابِ عِنْدَنَا .... (وَلَنَا) مَا رُوِيَ عَنْ بُكَيْرِ بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ أَنَّهُ قَالَ: مَضَتِ السُّنَّةُ مِنْ أَصْحَابِ رَسُولِ اللَّهِ ﷺ بِضَمِّ الذَّهَبِ إِلَى الْفِضَّةِ وَالْفِضَّةِ إِلَى الذَّهَبِ فِي إِخْرَاجِ الزَّكَاةِ؛ وَلِأَنَّهُمَا مَالَانِ مُتَّحِدَانِ فِي الْمَعْنَى الَّذِي تَعَلَّقَ بِهِ وُجُوبُ الزَّكَاةِ فِيهِمَا، وَهُوَ الْإِعْدَادُ لِلتِّجَارَةِ بِأَصْلِ الْخِلْقَةِ وَالثَّمَنِيَّةِ، فَكَانَا فِي حُكْمِ الزَّكَاةِ كَجِنْسٍ وَاحِدٍ؛ وَلِهَذَا اتَّفَقَ الْوَاجِبُ فِيهِمَا وَهُوَ رُبُعُ الْعُشْرِ عَلَى كُلِّ حَالٍ، وَإِنَّمَا يَتَّفِقُ الْوَاجِبُ عِنْدَ اتِّحَادِ الْمَالِ، وَأَمَّا عِنْدَ الِاخْتِلَافِ فَيَخْتَلِفُ الْوَاجِبُ. وَإِذَا اتَّحَدَ الْمَالَانِ مَعْنًى فَلَا يُعْتَبَرُ اخْتِلَافُ الصُّورَةِ كَعُرُوضِ التِّجَارَةِ، وَلِهَذَا يُكَمَّلُ نِصَابُ كُلِّ وَاحِدٍ مِنْهُمَا بِعُرُوضِ التِّجَارَةِ، وَلَا يُعْتَبَرُ اخْتِلَافُ الصُّورَةِ، كَمَا إِذَا كَانَ لَهُ أَقَلُّ مِنْ عِشْرِينَ مِثْقَالًا وَأَقَلُّ مِنْ مِائَتَيْ دِرْهَمٍ وَلَهُ عُرُوضٌ لِلتِّجَارَةِ وَنَقْدُ الْبَلَدِ فِي الدَّرَاهِمِ وَالدَّنَانِيرِ سَوَاءٌ، فَإِنْ شَاءَ كَمَّلَ بِهِ نِصَابَ الذَّهَبِ وَإِنْ شَاءَ كَمَّلَ بِهِ نِصَابَ الْفِضَّةِ، وَصَارَ كَالسُّودِ مَعَ الْبِيضِ، بِخِلَافِ السَّوَائِمِ؛ لِأَنَّ الْحُكْمَ هُنَاكَ مُتَعَلِّقٌ بِالصُّورَةِ وَالْمَعْنَى وَهُمَا مُخْتَلِفَانِ صُورَةً وَمَعْنًى، فَتَعَذَّرَ تَكْمِيلُ نِصَابِ أَحَدِهِمَا بِالْآخَرِ۔

(بدائع الصنائع ٢/١٩)

وَشَرْطُ وُجُوبِهَا الْيَسَارُ عِنْدَ أَصْحَابِنَا رَحِمَهُمُ اللَّهُ، وَالْمُوسِرُ فِي ظَاهِرِ الرِّوَايَةِ مَنْ لَهُ مِائَتَا دِرْهَمٍ، أَوْ عِشْرُونَ دِينَارًا، أَوْ شَيْءٌ يَبْلُغُ ذٰلِكَ سِوَى مَسْكَنِهِ وَمَتَاعِ مَسْكَنِهِ وَمَتَاعِهِ وَمَرْكُوبِهِ وَخَادِمِهِ فِي حَاجَتِهِ الَّتِي لَا يَسْتَغْنِي عَنْهَا. وَفِي «الْأَجْنَاسِ»: إِنْ جَاءَ يَوْمُ الْأَضْحَى وَلَهُ مِائَتَا دِرْهَمٍ أَوْ أَكْثَرُ وَلَا مَالَ غَيْرُهُ فَهَلَكَ ذٰلِكَ لَمْ تَجِبْ عَلَيْهِ الْأُضْحِيَةُ، وَكَذٰلِكَ لَوْ نَقَصَ عَنِ الْمِائَتَيْنِ، وَلَوْ جَاءَ يَوْمُ الْأَضْحَى وَلَا مَالَ لَهُ ثُمَّ اسْتَفَادَ مِائَتَيْ دِرْهَمٍ فَعَلَيْهِ الْأُضْحِيَةُ۔۔۔۔۔۔۔ وَفِي «الْأَجْنَاسِ»: وَإِنْ كَانَ عِنْدَهُ حِنْطَةٌ قِيمَتُهَا مِائَتَا دِرْهَمٍ يَتَّجِرُ بِهَا، أَوْ مِلْحٌ قِيمَتُهُ مِائَتَا دِرْهَمٍ، أَوْ قَصَّارٌ عِنْدَهُ صَابُونٌ أَوْ أُشْنَانٌ قِيمَتُهُ مِائَتَا دِرْهَمٍ فَعَلَيْهِ الْأُضْحِيَةُ۔

(المحيط البرهاني ٦/٨٦)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾക്ക് ജുമുഅയുടെ ഖുതുബ കിട്ടിയില്ല. നിസ്കാരം തുടങ്ങി അവസാനം അതഹിയാത്തിൽ ഇരിക്കുമ്പോഴാണ് ജുമാ നിസ്കാരത്തിൽ കൂടിയത് ഈ വ്യക്തിക്ക് ജുമുഅ കിട്ടുമോ ? സലാം വീട്ടി ബാക്കി പൂർത്തിയാക്കാൻ എഴുന്നേൽക്കുമ്പോൾ ജുമുഅ രണ്ടാണോ അതല്ല ളുഹർ നാലാണോ നിസ്കരിക്കേണ്ടത്.


ചോദ്യത്തിൽ പറയപ്പെട്ടത് പോലെ ഖുതുബ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഖുത്ബ ലഭിക്കാൻ സാധ്യതയുള്ള മറ്റൊരു മസ്ജിദിലേക്ക് പോകുകയും ഖുത്ബ കേൾക്കുന്ന സുന്നതിന്റെ പുണ്യം നേടുകയും ചെയ്യുന്നതാണ് ഉത്തമം.

ഇനി ജുമുഅ നിസ്കാരത്തിന്റെ അതഹിയാതിലാണ് വന്നു കൂടിയെതെങ്കിലും  ജുമുഅ ശരിയായിത്തീരുന്നതാണ്. കാരണം ജുമുഅ നിസ്കാരത്തിൽ മുഖ്തദിക്ക് അവസാന അതഹിയാത്ത് ലഭിച്ചാൽ പോലും ജുമുഅ ലഭിച്ചതായി കണക്കാക്കപ്പെടുന്നു.

അതിനാൽ ഇമാമിനൊപ്പം കിട്ടിയ ഭാഗത്തിനു ശേഷം തന്റെ നിസ്കാരം പൂർത്തിയാക്കാൻ എഴുന്നേൽക്കുമ്പോൾ രണ്ട് റകഅത്ത് മാത്രമേ പൂർത്തിയാക്കേണ്ടതുള്ളൂ. ളുഹ്റിന്റെ നാല് റകഅത്ത് നിസ്കരിക്കേണ്ടതില്ല.

എന്നാൽ ശരീഅത്തിൽ അംഗീകരിക്കപ്പെട്ട യാതൊരു കാരണവും ഇല്ലാതെ വൈകി വരികയും ഖുത്ബ കേൾക്കുന്നത് ഉപേക്ഷിക്കുകയും ചെയ്തതിനാൽ പാപിയാകുന്നതാണ്.


وَمَنْ أَدْرَكَهَا فِي تَشَهُّدٍ أَوْ سُجُودِ سَهْوٍ) عَلَى الْقَوْلِ بِهِ فِيهَا (يُتِمُّهَا جُمُعَةً) خِلَافًا لِمُحَمَّدٍ (كَمَا) يُتِمُّ (فِي الْعِيدِ) اتِّفَاقًا....قَوْلُهُ: وَمَنْ أَدْرَكَهَا) أَيْ الْجُمُعَةَ (قَوْلُهُ أَوْ سُجُودِ سَهْوٍ) وَلَوْ فِي تَشَهُّدِهِ ط (قَوْلُهُ عَلَى الْقَوْلِ بِهِ فِيهَا) أَيْ عَلَى الْقَوْلِ بِفِعْلِهِ فِي الْجُمُعَةِ. وَالْمُخْتَارُ عِنْدَ الْمُتَأَخِّرِينَ أَنْ لَا يَسْجُدَ لِلسَّهْوِ فِي الْجُمُعَةِ وَالْعِيدَيْنِ لِتَوَهُّمِ الزِّيَادَةِ مِنْ الْجُهَّالِ كَذَا فِي السِّرَاجِ وَغَيْرِهِ بَحْرٌ وَلَيْسَ الْمُرَادُ عَدَمَ جَوَازِهِ بَلْ الْأَوْلَى تَرْكُهُ كَيْ لَا يَقَعَ النَّاسُ فِي فِتْنَةٍ أَبُو السُّعُودِ عَنْ الْعَزْمِيَّةِ وَمِثْلُهُ فِي الْإِيضَاحِ لِابْنِ كَمَالٍ (قَوْلُهُ يُتِمُّهَا جُمُعَةً) وَهُوَ مُخَيَّرٌ فِي الْقِرَاءَةِ إنْ شَاءَ جَهَرَ وَإِنْ شَاءَ خَافَتَ بَحْرٌ (قَوْلُهُ خِلَافًا لِمُحَمَّدٍ) حَيْثُ قَالَ: إنْ أَدْرَكَ مَعَهُ رُكُوعَ الرَّكْعَةِ الثَّانِيَةِ بَنَى عَلَيْهَا الْجُمُعَةَ، وَإِنْ أَدْرَكَ فِيمَا بَعْدَ ذَلِكَ بَنَى عَلَيْهَا الظُّهْرَ لِأَنَّهُ جُمُعَةٌ مِنْ وَجْهٍ وَظُهْرٌ مِنْ وَجْهٍ لِفَوَاتِ بَعْضِ الشَّرَائِطِ فِي حَقِّهِ فَيُصَلِّي أَرْبَعًا اعْتِبَارًا لِلظُّهْرِ وَيَقْعُدُ لَا مَحَالَةَ عَلَى رَأْسِ الرَّكْعَتَيْنِ اعْتِبَارًا لِلْجُمُعَةِ وَيَقْرَأُ فِي الْأُخْرَيَيْنِ لِاحْتِمَالِ النَّفْلِيَّةِ.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/158]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

റമി, അറവ്, ഹൽഖ് ക്രമം പാലിക്കൽ നിർബന്ധ മായതിനാൽ ഹാജി അറവിന് ശേഷമാണല്ലോ മുടി കളയേണ്ടത്. അതിനുമുമ്പ് ആയാൽ ഇന്ന് സൗദി സർക്കാർ ഹാജിമാർക്കായി ഒരുക്കിയ ടോക്കൺ സംവിധാനത്തിൽ പണം അടച്ചാലും അറവ് ഏത് സമയത്താണ് അല്ലെങ്കിൽ ഏത് ദിവസമാണ് നടക്കുന്നതെന്ന് അറിയിക്കാതിരുന്നാലോ? റമിക്ക് മുമ്പേ അറവ് കഴിഞ്ഞതായി മെസേജ് വരിക അല്ലെങ്കിൽ മെസ്സേജ് കിട്ടാതിരിക്കുകയോ താമസിക്കുകയോ ചെയ്താൽ ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ഹുക്മ് ?


ഹജ്ജ് ഇഫ്‌റാദിൽ രണ്ട് കാര്യങ്ങളിൽ മാത്രം ക്രമം നിർബന്ധമാണ്.

  1. റമി (ജംറയിൽ കല്ലെറിയൽ)
  2. ഹൽഖ് (തലമുണ്ഡനം)

കാരണം ഇഫ്‌റാദ് ഹജ്ജിൽ ദം (അറവ്) നിർബന്ധമില്ല. അതിനാൽ അറവിനു മുമ്പ് തലമുണ്ഡനം ചെയ്താലും ഒന്നും ബാധകമാകില്ല.

എന്നാൽ ഹജ്ജ് ഖിറാനും തമത്തുഅിലും ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായപ്രകാരം മൂന്ന് കാര്യങ്ങളിൽ ക്രമം വാജിബാണ്.


1. റമി  2. അറവ്  3. ഹൽഖ്

അതിനാൽ ഖാരിൻ അല്ലെങ്കിൽ മുതമത്തിഅ് അറവിനു മുമ്പ് തലമുണ്ഡനം ചെയ്താൽ പരിഹാരമായി ഒരു ദം നിർബന്ധമാകുന്നതാണ്.

ബാങ്ക് വഴിയുള്ള ടോക്കൺ അറവ് സംവിധാനത്തിൽ ഈ ക്രമം കൃത്യമായി പാലിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഗ്രൂപ്പായി ചേർന്ന് സ്വയം അറവ് ക്രമീകരിക്കുകയോ

നേരിട്ട് അറവുശാലയിൽ പോയി അറവ് നടത്തുകയോ

അല്ലെങ്കിൽ മക്കയിലെ വിശ്വാസ്യതയുള്ള മറ്റേതെങ്കിലും സംവിധാനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യലാണ് നല്ലത്.

ഇനി സർക്കാർ സംവിധാനത്തെ ആശ്രയിച്ച് ബാങ്ക് വഴിയാണ് അറവ് നടത്തിയതെങ്കിൽ മറ്റു ഇമാമുമാരുടെയും

ഇമാം അബൂ യൂസുഫ്(റ), ഇമാം മുഹമ്മദ് (റ) എന്നിവരുടെയും അഭിപ്രായത്തിൽ മേൽ പറയപ്പെട്ട ക്രമം നിർബന്ധമില്ല സുന്നത്താണ്. ക്രമം തെറ്റിയാലും ദം നിർബന്ധമാകില്ല.

അതിനാൽ ഇത്തരം നിർബന്ധ സാഹചര്യത്തിൽ ബാങ്ക് സംവിധാനത്തിൽ ആശ്രയിച്ച് അറവ് നടത്തിയാൽ ക്രമ ലംഘനത്തിന്റെ പേരിൽ ദം നിർബന്ധമാകില്ല.

കൂടാതെ ബാങ്ക് നൽകിയ സമയത്തിനുള്ളിൽ തന്നെ ഖുർബാനി നടന്നിട്ടുണ്ടാകാം എന്നതും സാധ്യത കൂടുതലാണ്. എങ്കിലും കഴിവും സൗകര്യവും ഉള്ളവർ സ്വസന്നിധിയിൽ അറവ് നടത്തൽ കൂടുതൽ ഉത്തമവും സൂക്ഷ്മതയുമാണ്.

(അവലംബം : ഫതാവ ദാറുൽ ഉലൂം ദയൂബന്ദ്, ജദീദ് ഫിഖ്ഹ്യി മബാഹിസ് 13/133)


قوله لوجوب ترتيب الثلاثة الرمي ثم الذبح ثم الحلق علي ترتيب حروف قولك رذح .

رد المحتار( 2/209)

وانما يجب ترتيب الثلاثة الرمي ثم الذبح ثم الحلق لكن المفرد لا ذبح عليه فيجب الترتيب بين الرمي والحلق فقط

رد المحتار( 2/226)

وعلى هذا من قدم نسكا على نسك كأن حلق قبل الرمي أو نحر القارن قبل الرمي أو حلق قبل الذبح فعليه دم عند أبي حنيفة - رحمه الله تعالى - وعندهما لا يلزمه الدم بالتقديم، والتأخير، وحجتهما في ذلك حديث  ابن عباس - رضي الله عنه - «أن رجلا قال لرسول الله - صلى الله عليه وسلم - يوم النحر حلقت قبل أن أرمي فقال ارم ولا حرج، وقال آخر حلقت قبل أن أذبح فقال اذبح ولا حرج، وما سئل عن شيء يومئذ قدم أو أخر إلا قال افعل ولا حرج» فدل أن التقديم والتأخير لا يوجب شيئا ولأبي حنيفة - رحمه الله تعالى - حديث ابن مسعود - رضي الله عنه - قال «من قدم نسكا على نسك فعليه دم» ، وتأويل الحديث المرفوع أن النبي - صلى الله عليه وسلم - عذرهم في ذلك الوقت لقرب عهدهم بتعلم الترتيب وما يلحقهم من المشقة في مراعاة ذلك، ومعنى قوله افعل ولا حرج أي لا حرج فيما تأتي به.........الخ

المبسوط للسرخسي (4/ 41)

فإذا فرغ من هذا الرمي لا يقف، وينصرف إلى رحله، فإن كان منفردا بالحج يحلق أو يقصر، والحلق أفضل لما ذكرنا فيما تقدم، ولا ذبح عليه، وإن كان قارنا أو متمتعا يجب عليه أن يذبح ويحلق ويقدم الذبح على الحلق لقوله تعالى: {ويذكروا اسم الله في أيام معلومات على ما رزقهم من بهيمة الأنعام فكلوا منها وأطعموا البائس الفقير} [الحج: 28] {ثم ليقضوا تفثهم} [الحج: 29] رتب قضاء التفث، وهو الحلق على الذبح. وروي عن النبي - صلى الله عليه وسلم - أنه قال: «أول نسكنا في يومنا هذا الرمي ثم الذبح ثم الحلق» .

وروي عنه - صلى الله عليه وسلم - «أنه رمى ثم ذبح ثم دعا بالحلاق» ، فإن حلق قبل الذبح من غير إحصار فعليه لحلقه قبل الذبح دم في قول أبي حنيفة، وقال أبو يوسف، ومحمد، وجماعة من أهل العلم: أنه لا شيء عليه، وأجمعوا على أن المحصر إذا حلق قبل الذبح أنه تجب عليه الفدية، احتج من خالفه بما روي عن النبي - صلى الله عليه وسلم - «أنه سئل عن رجل حلق قبل أن يذبح فقال: اذبح، ولا حرج» ، ولو كان الترتيب واجبا لكان في تركه حرج، ولأبي حنيفة الاستدلال بالمحصر إذا حلق قبل الذبح لأذى في رأسه أنه تلزمه الفدية بالنص، فالذي يحلق رأسه بغير أذى به أولى، ولهذا قال أبو حنيفة بزيادة التغليظ في حق من حلق رأسه قبل الذبح بغير أذى حيث قال: لا يجزئه غير الدم، وصاحب الأذى مخير بين الدم والطعام والصيام كما خيره الله تعالى، وهذا هو المعقول؛ لأن الضرورة سبب لتخفيف الحكم وتيسيره، فالمعقول أن يجب في حال الاختيار بذلك السبب زيادة غلظ لم يكن في حال العذر، فأما أن يسقط من الأصل في غير حالة العذر ويجب في حالة العذر فممتنع، ولا حجة لهم في الحديث؛ لأن قوله: لا حرج المراد منه الإثم لا الكفارة، وليس من ضرورة انتفاء الإثم انتفاء الكفارة. ألا ترى أن الكفارة تجب على من حلق رأسه لأذى به، ولا إثم عليه.

بدائع الصنائع، دارالكتب العلمية (2/ 158)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

പെരുന്നാൾ നിസ്കാരത്തിനു ശേഷം തക്ബീർ തശ്രീഖ് ചൊല്ലുന്നതിന്റെ വിധി

 

തക്ബീർ തശ്‌രീഖ് ഓരോ ഫർള് നിസ്കാരത്തിന് ശേഷവും പറയൽ വാജിബാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.

എന്നാൽ പെരുന്നാൾ നിസ്കാര ശേഷവും അത് പറയണോ എന്ന വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.

ചില ഫുഖഹാക്കൾ പറയുന്നു പെരുന്നാൾ നിസ്കാരം വാജിബായതിനാൽ ശേഷം തക്ബീർ തശ്‌രീഖ് പറയേണ്ടതില്ല എന്നാണ്.

എന്നാൽ മശായിഖുമാരുടെ അമലും മുസ്ലിം സമൂഹത്തിൽ തലമുറകളായി തുടരുന്ന പ്രവൃത്തിയും പരിഗണിക്കുമ്പോൾ നിർബന്ധമില്ലെങ്കിലും പെരുന്നാൾ നിസ്കാരത്തിന് ശേഷവും തക്ബീർ തശ്‌രീഖ് പറയുന്നതാണ് കൂടുതൽ ഉചിതം ഇതുതന്നെയാണ് പ്രാബല അഭിപ്രായം.

عقب كل فرض، شمل الجمعة وخرج به الواجب كالوتر والعيدين، والنفل، وعند البلخيين يكبرون عقب صلاة العيد؛ لأدائها بجماعة كالجمعة، وعليه توارث المسلمين، فوجب اتباعه

(شامي، كتاب الصلاة، باب العيدين 2/179)

ولو كبر على إثر صلاة العيد لا بأس به؛ لأن المسلمين توارثوا هكذا، فوجب أن يتبع توارث المسلمين.

(البحر الرائق، كتاب الصلاة 2/165)

ولا بأس بالتكبير عقب صلاة العيدين

(مراقي الفلاح مع حاشية الطحطاوي، قديم ص: 296)

وقال أبو يوسف ومحمد رحمهما الله: التكبير يتبع الفريضة، فكل من أدى فريضة فعليه التكبير، والفتوى على قولهما.

(الجوہرة النيرة، 1/114)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബലി പെരുന്നാൾ ആണോ വലിയ പെരുന്നാൾ ആണോ ഏത് പദമാണ് ശരിയായത്

 

രണ്ടും പദങ്ങളും ശരിയാണ്. വലിയ പെരുന്നാൾ എന്നും ബലിപെരുന്നാൾ എന്നും മുസ്ലിം സമൂഹത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്. എന്നാൽ ഇസ്‌ലാമിക ആശയം കൂടുതൽ വ്യക്തമായി പ്രകടിമാക്കുന്നത് “ബലിപെരുന്നാൾ” എന്ന പേരാണ്. കാരണം, ഈദുൽ അള്ഹയുടെ പ്രധാന കർമ്മങ്ങളിൽ ഒന്നായ ഉള്ഹിയ്യത്ത് അതിലൂടെ സൂചിപ്പിക്കപ്പെടുന്നു.

അതേസമയം “വലിയ പെരുന്നാൾ” എന്ന പേര് സാധാരണ ഉപയോഗിക്കപ്പെടുന്നു. ഈദുൽ ഫിത്ർ “ചെറിയ പെരുന്നാൾ” എന്ന് വിളിക്കുന്നതിനോടനുബന്ധിച്ചാണ് ഈ പേര് ഉപയോഗിക്കപ്പെടുന്നത്. ചെറിയ പെരുന്നാൾ പ്രധാനമായും ഒരു ദിവസത്തെ ആഘോഷമായിരിക്കുമ്പോൾ വലിയ പെരുന്നാൾ ഹജ്ജ് നിർവഹണവുമായി ബന്ധപ്പെട്ട് തശ്‌രീഖ് ദിവസങ്ങളിൽ നീണ്ടുനിൽക്കുന്നതിനാലും “വലിയ പെരുന്നാൾ” എന്ന പേര് പറയപ്പെടാറുണ്ട്.

എങ്കിലും ഇത് ശറഈ അടിസ്ഥാനത്തിലുള്ള ഔദ്യോഗിക നാമകരണമല്ല. മറിച്ച് ജനങ്ങൾക്കിടയിലെ പൊതുപ്രയോഗവും സംസ്കാരപരമായ വിവരണവുമാണ്.



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാളിൽ നിന്ന് വില ഉറപ്പിച്ച് ഉളുഹിയക്ക് വേണ്ടി മൃഗത്തെ വാങ്ങി. 5000 അഡ്വാൻസ് നൽകി. കച്ചവടക്കാരന്റെ പുരയിടത്തിൽ തന്നെ മൃഗത്തിനെ നിർത്തി. അറവിന് മുമ്പ് മൃഗത്തിനെ വന്നു കൊണ്ടുപോകാം എന്ന് പറഞ്ഞു. അവിടെവച്ച് മൃഗം പാമ്പുകടിയേറ്റ് ചത്തു. ഇവിടെ ഉത്തരവാദിത്വം ആർക്കാണ് ? മൃഗത്തിന്റെ ബാക്കി മുഴുവൻ തുകയും നൽകൽ നിർബന്ധമാണോ ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


മൃഗം ഇപ്പോഴും വാങ്ങിയാളുടെ കൈവശം എത്തിയിരുന്നില്ല. അവ വിൽപ്പനക്കാരന്റെ കൈവശം തന്നെയായിരുന്നു. ശരീഅത്ത് പ്രകാരം സാധനം വാങ്ങുന്നയാൾ കൈപ്പറ്റുന്നതുവരെ അതിന്റെ ഉത്തരവാദിത്വവും നഷ്ടഭാരവും വിൽപ്പനക്കാരന്റേതായിരിക്കും. അതിനാൽ ചത്ത മൃഗത്തിന്റെ നഷ്ടം വിൽപ്പനക്കാരൻ തന്നെയാണ് സഹിക്കേണ്ടത്. അഡ്വാൻസ് തുക തിരികെ നൽകേണ്ടതാണ്. വാങ്ങുന്നയാൾ അതിന്റെ വില നൽകേണ്ടതില്ല.


وَفِي الْفَتْحِ وَالدُّرِّ الْمُنْتَقَى: لَوْ هَلَكَ الْمَبِيعُ بِفِعْلِ الْبَائِعِ أَوْ بِفِعْلِ الْمَبِيعِ أَوْ بِأَمْرٍ سَمَاوِيٍّ، بَطَلَ الْبَيْعُ وَيَرْجِعُ بِالثَّمَنِ لَوْ مَقْبُوضًا 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,4/560]

فَلَوْ هَلَكَ فِي يَدِ الْبَائِعِ بِفِعْلِهِ أَوْ بِفِعْلِ الْمَبِيعِ بِنَفْسِهِ بِأَنْ كَانَ حَيَوَانًا فَقَتَلَ نَفْسَهُ أَوْ بِأَمْرٍ سَمَاوِيٍّ بَطَلَ الْبَيْعُ، فَإِنْ كَانَ قَبَضَ الثَّمَنَ أَعَادَهُ إلَى الْمُشْتَرِي

[الكمال بن الهمام، فتح القدير للكمال ابن الهمام، ٢٩٦/٦]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉളുഹിയ മൃഗത്തിന്റെ തോല് എന്താണ് ചെയ്യേണ്ടത് അറവുകാരന് കൂലിയായി കൊടുക്കാമോ വിൽക്കൽ അനുവദനീയമാണോ


ഉളുഹിയ മൃഗത്തിന്റെ തോൽ വിൽക്കുന്നതിനു മുമ്പ് ഉളുഹിയ നടത്തിയ വ്യക്തിക്ക് അതിൽ മൂന്ന് വിധത്തിലുള്ള അവകാശങ്ങളുണ്ട്

  1. സ്വയം ഉപയോഗിക്കുക.
  2. മറ്റൊരാൾക്ക് സമ്മാന (ഹദ്യ) മായി നൽകുക.
  3. ദരിദ്രർക്കും അർഹർക്കും സദഖയായി നൽകുക.

എന്നാൽ ഉളുഹിയ മൃഗത്തിന്റെ തോൽ പണത്തിനോ മറ്റേതെങ്കിലും വസ്തുവിനോ പകരമായി വിറ്റാൽ അതിന്റെ വില സദഖ ചെയ്യൽ നിർബന്ധമാണ്. സകാത്തിന്റെ അവകാശികൾക്കാണ് ആ തുക കൊടുക്കേണ്ടത്. നൽകൽ അതിനാൽ ആ തുക സമ്പന്നർക്ക് നൽകാൻ അനുവദനീയമല്ല. നിർബന്ധമായും ദരിദ്രർക്കു തന്നേ നൽകണം.

എന്നാൽ തോലായി തന്നെ ആർക്കെങ്കിലും നൽകുന്നതാണെങ്കിൽ അത് സമ്പന്നർക്കും ദരിദ്രർക്കും അമുസ്ലിങ്ങൾക്ക് പോലും നൽകൽ അനുവദനീയമാണ്. അറവ്കാർക്ക് കൂലിയായി തോൽ നൽകൽ അനുവദനീയമല്ല.


وَيَتَصَدَّقُ بِجِلْدِهَا أَوْ يَعْمَلُ مِنْهُ نَحْوَ غِرْبَالٍ وَجِرَابٍ وَقِرْبَةٍ وَسُفْرَةٍ وَدَلْوٍ، أَوْ يُبَدِّلُهُ بِمَا يُنْتَفَعُ بِهِ بَاقِيًا، كَمَا مَرَّ، لَا بِمُسْتَهْلَكٍ كَخَلٍّ وَلَحْمٍ وَنَحْوِهِ كَدَرَاهِمَ، فَإِنْ بَاعَ اللَّحْمَ أَوِ الْجِلْدَ بِهِ أَيْ بِمُسْتَهْلَكٍ أَوْ بِدَرَاهِمَ تَصَدَّقَ بِثَمَنِهِ

(ابن عابدين، رد المحتار على الدر المختار، ٦/٣٢٨، كتاب الأضحية، ط: سعيد)

وَلَهُ أَنْ يَبِيعَهَا بِالدَّرَاهِمِ لِيَتَصَدَّقَ بِهَا، لَا أَنْ يَنْتَفِعَ بِالدَّرَاهِمِ أَوْ يُنْفِقَهَا عَلَى نَفْسِهِ، فَإِنْ بَاعَ لِذَلِكَ تَصَدَّقَ بِالثَّمَنِ

(الفتاوى البزازية، ٦/٢٩٤، كتاب الأضحية، ط: رشيدية)

وَهُوَ مَصْرِفٌ أَيْضًا لِصَدَقَةِ الْفِطْرِ وَالْكَفَّارَةِ وَالنَّذْرِ وَغَيْرِ ذَلِكَ مِنَ الصَّدَقَاتِ الْوَاجِبَةِ، كَمَا فِي الْقُهُسْتَانِي

(ابن عابدين، رد المحتار على الدر المختار، ٢/٣٣٩، باب المصرف، ط: سعيد)

وَفِي «الظَّهِيرِيَّةِ وَلَا يُعْطِي جِلْدَ الْأُضْحِيَّةِ وَلَا لَحْمَهَا أُجْرَةَ الذَّبَّاحِ وَالسَّلَّاخِ

(التاتارخانية، ١٧/٤٤٢، رقم: ٢٧٧٦٣، ط: زكريا)

وَيَهَبُ مِنْهَا مَا شَاءَ لِلْغَنِيِّ وَالْفَقِيرِ وَالْمُسْلِمِ وَالذِّمِّيِّ، كَذَا فِي الْغِيَاثِيَّةِ

(الفتاوى الهندية، ٥/٣٠٠، كتاب الأضحية)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വാജിബായ തശ്രീഖ് തക്ബീർ ഫർള് നിസ്കാര ശേഷം പറയാൻ മറന്നു പോയാൽ എന്താണ് ചെയ്യേണ്ടത്

 

2. തശ്രീഖിന്റെ ദിവസങ്ങൾക്ക് മുമ്പ് ഖളാ ആയ നിസ്കാരം തശ്രീഖിന്റെ ദിവസങ്ങളിൽ ഖളാ വീട്ടിയാൽ തശ്രീഖ് തക്ബീർ പറയൽ വാജിബാണോ

3. തശ്രീഖിന്റെ ദിവസങ്ങളിൽ ഖളാ ആയ നിസ്കാരം പിന്നീട് നിർവഹിക്കുമ്പോൾ തശ്രീഖ് തക്ബീർ പറയൽ വാജിബാണോ

4. ജുമാ നിസ്കാര ശേഷം തശ്രീഖ് തക്ബീർ പറയൽ വാജിബാണോ 

5. മയ്യിത്ത് നിസ്കാരത്തിനു ശേഷം തശ്രീഖ് തക്ബീർ പറയൽ വാജിബാണോ 


  1. അയ്യാമുത്തശ്‌രീഖ് ദിവസങ്ങളിൽ ഫർള് നിസ്കാരത്തിന് ശേഷം പറയേണ്ട തക്ബീർ തക്ബീർ ആരെങ്കിലും മറന്നുപോവുകയും നിസ്കാരം കഴിഞ്ഞ് മറ്റു കാര്യങ്ങളിൽ ജോലിയാവുകയോ മസ്ജിദിൽ നിന്ന് പുറത്തേക്കു പോകുകയോ ചെയ്താൽ പിന്നീട് അതിന്റെ ഖളാ നിർവഹിക്കേണ്ടതില്ല. എന്നാൽ തൗബയും ഇസ്തിഗ്ഫാറും നിർബന്ധമായിരിക്കും.
  2. അയ്യാമുത്തശ്‌രീഖ് ദിവസങ്ങൾക്ക് മുമ്പ് ഖളാ ആയ നിസ്കാരം അയ്യാമുത്തശ്‌രീഖ് ദിവസങ്ങളിൽ ഖളാ വീട്ടിയാലോ അല്ലെങ്കിൽ അയ്യാമുത്തശ്‌രീഖ് ദിവസങ്ങളിൽ ഖളാ ആയ നമസ്കാരം അയ്യാമുത്തശ്‌രീഖ് കഴിഞ്ഞ ശേഷം ഖളാ വീട്ടിയാലോ അത്തരം ഖളാ നിസ്കാരങ്ങൾക്ക് ശേഷം തക്ബീർ തശ്‌രീഖ് ചൊല്ലേണ്ടതില്ല.
  3. അയ്യാമുത്തശ്‌രീഖ് ദിവസങ്ങളിൽ ഖളാ ആയ നമസ്കാരം അതേ വർഷത്തിലെ അയ്യാമുത്തശ്‌രീഖ് ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ഖളാ നിർവഹിക്കുന്നുവെങ്കിൽ ആ നമസ്കാരത്തിന് ശേഷം ഉടൻ തന്നെ തക്ബീറർ തശ്‌രീഖ് ചൊല്ലൽ നിർബന്ധമാണ്.
  4. മറ്റു ഫർള് നിസ്കാരങ്ങൾ പോലെ ജുമാ നിസ്കാര ശേഷം തശ്രീഖ് തക്ബീർ പറയൽ നിർബന്ധമാണ്. 
  5. മയ്യിത്ത് നിസ്കാരത്തിനു ശേഷം തക്ബീർ പറയേണ്ടതില്ല. 

وَأَمَّا مَحَلُّ أَدَائِهِ فَدُبُرُ الصَّلَاةِ وَفَوْرُهَا مِنْ غَيْرِ أَنْ يَتَخَلَّلَ مَا يَقْطَعُ حُرْمَةَ الصَّلَاةِ حَتَّى لَوْ ضَحِكَ قَهْقَهَةً أَوْ أَحْدَثَ مُتَعَمِّدًا أَوْ تَكَلَّمَ عَامِدًا أَوْ سَاهِيًا أَوْ خَرَجَ مِنْ الْمَسْجِدِ أَوْ جَاوَزَ الصُّفُوفَ فِي الصَّحْرَاءِ لَا يُكَبِّرُ؛ لِأَنَّ التَّكْبِيرَ مِنْ خَصَائِصِ الصَّلَاةِ حَيْثُ لَا يُؤْتَى بِهِ إلَّا عَقِبَ الصَّلَاةِ فَيُرَاعَى لِإِتْيَانِهِ حُرْمَتَهَا وَهَذِهِ الْعَوَارِضُ تَقْطَعُ حُرْمَتَهَا، وَلَوْ صَرَفَ وَجْهَهُ عَنْ الْقِبْلَةِ، وَلَمْ يَخْرُجْ مِنْ الْمَسْجِدِ، وَلَمْ يُجَاوِزْ الصُّفُوفَ أَوْ سَبَقَهُ الْحَدَثُ يُكَبِّرُ؛ لِأَنَّ حُرْمَةَ الصَّلَاةِ بَاقِيَةٌ وَالْأَصْلُ أَنَّ كُلَّ مَا يَقْطَعُ الْبِنَاءَ يَقْطَعُ التَّكْبِيرَ وَمَا لَا فَلَا وَإِذَا سَبَقَهُ الْحَدَثُ، فَإِنْ شَاءَ ذَهَبَ وَتَوَضَّأَ وَرَجَعَ فَكَبَّرَ وَإِنْ شَاءَ كَبَّرَ مِنْ غَيْرِ تَطْهِيرٍ؛ لِأَنَّهُ لَا يُؤَدَّى فِي تَحْرِيمَةِ الصَّلَاةِ فَلَا يُشْتَرَطُ لَهُ الطَّهَارَةُ قَالَ الْإِمَامُ السَّرَخْسِيُّ وَالْأَصَحُّ عِنْدِي أَنَّهُ يُكَبِّرُ، وَلَا يَخْرُجُ مِنْ الْمَسْجِدِ لِلطَّهَارَةِ؛ لِأَنَّ التَّكْبِيرَ لَمَّا لَمْ يَفْتَقِرْ إلَى الطَّهَارَةِ كَانَ خُرُوجُهُ مَعَ عَدَمِ الْحَاجَةِ قَاطِعًا لِفَوْرِ الصَّلَاةِ فَلَا يُمْكِنُهُ التَّكْبِيرُ بَعْدَ ذَلِكَ فَيُكَبِّرُ لِلْحَالِ جَزْمًا كَذَا فِي الْبَدَائِعِ وَشَرْطُ الْإِقَامَةِ احْتِرَازًا عَنْ الْمُسَافِرِ فَلَا تَكْبِيرَ عَلَيْهِ، وَلَوْ صَلَّى الْمُسَافِرُونَ فِي الْمِصْرِ جَمَاعَةً عَلَى الْأَصَحِّ كَمَا فِي الْبَدَائِعِ 

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ١٧٨/٢]

وَمَنْ نَسِيَ صَلَاةً مِنْ أَيَّامِ التَّشْرِيقِ فَذَكَرَهَا فِي أَيَّامِ التَّشْرِيقِ مِنْ تِلْكَ السَّنَةِ قَضَاهَا وَكَبَّرَ، كَذَا فِي الْخُلَاصَةِ.

وَإِذَا فَاتَتْهُ صَلَاةٌ قَبْلَ هَذِهِ الْأَيَّامِ فَقَضَاهَا فِيهَا لَا يُكَبِّرُ وَكَذَا لَوْ فَاتَتْهُ صَلَاةٌ فِي أَيَّامِ التَّشْرِيقِ فَقَضَاهَا فِي غَيْرِ أَيَّامِ التَّشْرِيقِ أَوْ قَضَاهَا فِي أَيَّامِ التَّشْرِيقِ مِنْ قَابِلٍ لَا يُكَبِّرُ عَقِيبَهَا

[مجموعة من المؤلفين، الفتاوى الهندية، ١٥٢/١]

وَفِي الْمُجْتَبَى لَا تُمْنَعُ الْعَامَّةُ عَنْهُ وَبِهِ نَأْخُذُ وَتَدْخُلُ الْجُمُعَةُ فِي الْمَكْتُوبَةِ كَمَا فِي الْمُحِيطِ وَأَرَادَ بِالْمَكْتُوبَةِ الصَّلَاةَ الْمَفْرُوضَةَ مِنْ الصَّلَوَاتِ الْخَمْسِ فَلَا تَكْبِيرَ عَقِبَ صَلَاةِ الْجِنَازَةِ وَإِنْ كَانَتْ مَكْتُوبَةً 

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ١٧٩/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ദുൽ ഹജ്ജ് 13 ന് ഉളുഹിയ അറുക്കുന്നതിന്റെ വിധി ? ഉളുഹിയ നിർബന്ധമായ വ്യക്തി അയ്യാമുത്തശ്‌രീഖ്‌ ദിവസങ്ങളിൽ അറവ് നടത്തിയിട്ടില്ലെങ്കിൽ എന്താണ് പരിഹാരം


ഉളുഹിയ അറുക്കേണ്ട ദിനങ്ങൾ മൂന്ന് ദിവസങ്ങളാണ്. ദുല്‍ഹിജ്ജ 10, 11, 12 സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് വരെയാണ് (അതായത് പെരുന്നാളിന്റെ ഒന്നാം, രണ്ടാം, മൂന്നാം ദിവസങ്ങൾ). അതിനാൽ ഈദിന്റെ നാലാം ദിവസം (ദുല്‍ഹിജ്ജ 13-ാം തീയതി) ഉളുഹിയത് നിർവഹിക്കുന്നത് സാധുവല്ല. 

ഉളുഹിയ നിർബന്ധമായ വ്യക്തി എന്തെങ്കിലും കാരണത്താൽ ഉളുഹിയ ദിവസങ്ങളിൽ അറവ് നിർവഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ബാധ്യത മാപ്പാക്കപ്പെടുകയില്ല. പ്രസ്തുത ഉളുഹിയത്തിന് പകരമായി ഒരു മിതമായ വിലയുള്ള ആടിന്റെയോ ചെമ്മരിയാടിന്റെയോ വില സാധുക്കൾക്കും അർഹരായവർക്കും സദഖയായി നൽകൽ നിർബന്ധമാണ്.


وَأَيَّامُ النَّحْرِ ثَلَاثَةٌ: يَوْمُ الْأَضْحَى - وَهُوَ الْيَوْمُ الْعَاشِرُ مِنْ ذِي الْحِجَّةِ - وَالْحَادِيَ عَشَرَ، وَالثَّانِيَ عَشَرَ وَذَلِكَ بَعْدَ طُلُوعِ الْفَجْرِ مِنْ الْيَوْمِ الْأَوَّلِ إلَى غُرُوبِ الشَّمْسِ مِنْ الثَّانِي عَشَرَ، وَقَالَ الشَّافِعِيُّ - رَحِمَهُ اللَّهُ تَعَالَى -: أَيَّامُ النَّحْرِ أَرْبَعَةُ أَيَّامٍ؛ الْعَاشِرُ مِنْ ذِي الْحِجَّةِ وَالْحَادِيَ عَشَرَ، وَالثَّانِيَ عَشَرَ، وَالثَّالِثَ عَشَرَ

[الكاساني ,بدائع الصنائع في ترتيب الشرائع ,5/65]

(وَلَوْ) (تُرِكَتْ التَّضْحِيَةُ وَمَضَتْ أَيَّامُهَا) (تَصَدَّقَ بِهَا حَيَّةً نَاذِرٌ) .....قَوْلُهُ وَمَضَتْ أَيَّامُهَا إلَخْ) قَيَّدَ بِهِ لِمَا فِي النِّهَايَةِ: إذَا وَجَبَتْ بِإِيجَابِهِ صَرِيحًا أَوْ بِالشِّرَاءِ لَهَا، فَإِنْ تَصَدَّقَ بِعَيْنِهَا فِي أَيَّامِهَا فَعَلَيْهِ مِثْلُهَا مَكَانَهَا، لِأَنَّ الْوَاجِبَ عَلَيْهِ الْإِرَاقَةُ وَإِنَّمَا يَنْتَقِلُ إلَى الصَّدَقَةِ إذَا وَقَعَ الْيَأْسُ عَنْ التَّضْحِيَةِ بِمُضِيِّ أَيَّامِهَا، وَإِنْ لَمْ يَشْتَرِ مِثْلَهَا حَتَّى مَضَتْ أَيَّامُهَا تَصَدَّقَ بِقِيمَتِهَا، لِأَنَّ الْإِرَاقَةَ إنَّمَا عُرِفَتْ قُرْبَةً فِي زَمَانٍ مَخْصُوصٍ وَلَا تُجْزِيه الصَّدَقَةُ الْأُولَى عَمَّا يَلْزَمُهُ بَعْدُ لِأَنَّهَا قَبْلَ سَبَبِ الْوُجُوبِ اهـ (قَوْلُهُ تَصَدَّقَ بِهَا حَيَّةً) لِوُقُوعِ الْيَأْسِ عَنْ التَّقَرُّبِ بِالْإِرَاقَةِ، وَإِنْ تَصَدَّقَ بِقِيمَتِهَا أَجْزَأَهُ أَيْضًا لِأَنَّ الْوَاجِبَ هُنَا التَّصَدُّقُ بِعَيْنِهَا وَهَذَا مِثْلُهُ فِيمَا هُوَ الْمَقْصُودُ اهـ ذَخِيرَةٌ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٢٠/٦]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കാരത്തിൽ ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതാൻ മറന്നു പോയാലുള്ള വിധി?

 

ഫർള് നിസ്കാരത്തിന്റെ ആദ്യത്തെ രണ്ട് റകഅതിലും സുന്നത്, വിത്ർ നിസ്കാരങ്ങളിൽ എല്ലാ റകഅതുകളിലും ഫാത്തിഹക്ക് ശേഷം സൂറത്ത് അല്ലെങ്കിൽ മൂന്ന് ആയത് ഓതൽ വാജിബാണ്.സൂറത്ത് ഓതാതെ റുകൂഅ് ചെയ്തു. റുകൂഇൽ ഓർമ്മവന്നാൽ വീണ്ടും എഴുന്നേറ്റ് നിന്ന് സൂറത്ത് ഓതി തുടർന്ന് റുകൂഅ് ചെയ്ത് അവസാനം സഹ്വിന്റെ സുജൂദ് ചെയ്യണം. റകൂഇൽ ഓർക്കാതെ തുടർന്നാൽ അവസാനം സഹ്വിന്റെ സുജൂദ് നിർബന്ധമാകും.സഹ്വിന്റെ സുജൂദ് വിട്ട് പോവുകയും ആ നിസ്കാര സമയം അവസാനിക്കുന്നതിനു മുൻപ് ഓർമ്മ വരികയും ചെയ്താൽ മടക്കി നിസ്കരിക്കൽ നിർബന്ധമാണ്. ഇനി സമയം കഴിഞ്ഞെങ്കിൽ മടക്കേണ്ടതില്ല.

وَمِنْهَا الْقِرَاءَةُ) أَيْ قِرَاءَةُ آيَةٍ مِنْ الْقُرْآنِ، وَهِيَ فَرْضٌ عَمَلِيٌّ فِي جَمِيعِ رَكَعَاتِ النَّفْلِ وَالْوِتْرِ وَفِي رَكْعَتَيْنِ مِنْ الْفَرْضِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٤٦/١]

بِتَرْكِ وَاجِبٍ) أَيْ مِنْ وَاجِبَاتِ الصَّلَاةِ الْأَصْلِيَّةِ لَا كُلِّ وَاجِبٍ إذْ لَوْ تَرَكَ تَرْتِيبَ السُّوَرِ لَا يَلْزَمُهُ شَيْءٌ مَعَ كَوْنِهِ وَاجِبًا بَحْرٌ. وَيَرُدُّ عَلَيْهِ مَا لَوْ أَخَّرَ التِّلَاوِيَّةَ عَنْ مَوْضِعِهَا فَإِنَّ عَلَيْهِ سُجُودَ السَّهْوِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٨٠/٢]

قَوْلُهُ وَالْإِعَادَةُ فِعْلُ مِثْلِهِ) أَيْ مِثْلِ الْوَاجِبِ، وَيَدْخُلُ فِيهِ النَّفَلُ بَعْدَ الشُّرُوعِ بِهِ كَمَا مَرَّ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٣/٢]

قَوْلُهُ وَلَوْ تَذَكَّرَهَا) أَيْ السُّورَةَ (قَوْلُهُ قَرَأَهَا) أَيْ بَعْدَ عَوْدِهِ إلَى الْقِيَامِ (قَوْلُهُ وَأَعَادَ الرُّكُوعَ) لِأَنَّ مَا يَقَعُ مِنْ الْقِرَاءَةِ فِي الصَّلَاةِ يَكُونُ فَرْضًا فَيُرْتَفَضُ الرُّكُوعُ وَيَلْزَمُهُ إعَادَتُهُ لِأَنَّ التَّرْتِيبَ بَيْنَ الْقِرَاءَةِ وَالرُّكُوعِ فَرْضٌ كَمَا مَرَّ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/536]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കാലിൽ മുറിവ് ഉണ്ടായി. രക്തമെല്ലാം പൂർണ്ണമായും വൃത്തിയാക്കി മുറിവ് കെട്ടി. പിന്നീട് വുളു ചെയ്തു. നിസ്കാരത്തിന് നിൽക്കുമ്പോൾ മുറിവിന്റെ കെട്ടിന്റെ മുകളിൽ മുകളിൽ അല്പം രക്തം കണ്ടാൽ വുളു മുറിയുമോ


മുറിവിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകിയാൽ അല്ലെങ്കിൽ രക്തത്തിന്റെ നനവ് പുറത്തേക്ക് വന്ന് കെട്ടിന് മുകളിൽ കാണപ്പെട്ടാൽ ഹനഫി മദ്ഹബനുസരിച്ച് വുളു മുറിയുന്നതാണ്. അതിനാൽ വീണ്ടും വുളു എടുക്കണം.

وَلَوْ كَانَتْ جِرَاحَةٌ فَرَبَطَهَا فَابْتَلَّ ذَلِكَ الرِّبَاطُ إنْ نَفَذَ الْبَلَلُ إلَى الْخَارِجِ نُقِضَ الْوُضُوءُ وَإِلَّا فَلَا وَلَوْ كَانَ الرِّبَاطُ ذَا طَاقَيْنِ فَنَفَذَ الْبَعْضُ دُونَ الْبَعْضِ يَنْتَقِضُ الْوُضُوءُ. كَذَا فِي التَّتَارْخَانِيَّة فِي نَوَاقِضِ الْوُضُوءِ

[مجموعة من المؤلفين، الفتاوى الهندية، ٣٦/١]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഇദ്ധ ഇരിക്കുന്ന സ്ത്രീക്ക് പെൺമക്കളുടെ ഭർത്താക്കന്മാരെയും സഹോദരി സഹോദരന്മാരുടെ പെൺമക്കളുടെ ഭർത്താക്കന്മാരെയും കാണാൻ അനുവാദം ഉണ്ടോ? ഭർത്താവിന്റെ മാതാപിതാക്കളുടെ സഹോദരന്മാർ മഹ്റം ആണോ


ആദ്യമായി മനസ്സിലാക്കേണ്ടത് ഇദ്ധയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കാണുന്നതിന് പ്രത്യേക നിയമങ്ങളില്ല. മഹ്രമുകൾക്ക് കാണാം മഹ്റമുകളല്ലാത്തവർക്ക് ഒരവസരങ്ങളിലും പരസ്പരം കാണൽ അനുവദനീയമല്ല. ഇദ്ധയിലോ മുമ്പോ ശേഷമോ അതിൽ വ്യത്യാസമില്ല.

പെൺമക്കളുടെ ഭർത്താക്കന്മാർ മഹ്രമാണ്. കാണൽ അനുവദനീയമാണ്. സഹോദരി സഹോദരന്മാരുടെ പെൺമക്കളുടെ ഭർത്താക്കന്മാർ മഹ്രമല്ല. കാണൽ അനുവദനീയമല്ല.

ഭർത്താവിന്റെ മാതാപിതാക്കളുടെ സഹോദരന്മാർ മഹ്റമല്ല.


عنْ عُقْبَةَ بنِ عامِرٍ أنَّ رسولَ الله صلى الله عَلَيْهِ وَسلم، قَالَ: إيَّاكُمْ والدُّخُولَ علَى النِّساء، فَقَالَ رجُلٌ مِنَ الأنْصار: يَا رسُولَ الله! أفرأيْتَ الحَمْوَ؟ قَالَ: الحَمْوُ المَوْتُ.......وَقَالَ النَّوَوِيّ: المُرَاد من الحمو فِي الحَدِيث أقَارِب الزَّوْج غير آبَائِهِ وأبنائه لأَنهم محارم للزَّوْجَة يجوز لَهُم الْخلْوَة بهَا، وَلَا يوصفون بِالْمَوْتِ. قَالَ: وَإِنَّمَا المُرَاد: الْأَخ وَابْن الْأَخ وَالْعم وَابْن الْعم وَابْن الْأُخْت وَنَحْوهم مِمَّن يحل لَهَا تزوجيه لَو لم تكن متزوجة

[بدر الدين العيني ,عمدة القاري شرح صحيح البخاري ,20/213]

(الْقِسْمُ الثَّانِي الْمُحَرَّمَاتُ بِالصِّهْرِيَّةِ) . وَهِيَ أَرْبَعُ فِرَقٍ: (الْأُولَى) أُمَّهَاتُ الزَّوْجَاتِ وَجَدَّاتُهُنَّ مِنْ قِبَلِ الْأَبِ وَالْأُمِّ وَإِنْ عَلَوْنَ (وَالثَّانِيَةُ) بَنَاتُ الزَّوْجَةِ وَبَنَاتُ أَوْلَادِهَا وَإِنْ سَفَلْنَ بِشَرْطِ الدُّخُولِ بِالْأُمِّ، كَذَا فِي الْحَاوِي الْقُدْسِيِّ سَوَاءٌ كَانَتْ الِابْنَةُ فِي حِجْرِهِ أَوْ لَمْ تَكُنْ، كَذَا فِي شَرْحِ الْجَامِعِ الصَّغِيرِ لِقَاضِي خَانْ

[مجموعة من المؤلفين، الفتاوى الهندية، ٢٧٤/١]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബലി പെരുന്നാൾ തക്ബീർ വിധി എന്താണ് എപ്പോൾ മുതൽ എപ്പോൾ വരെയാണ് ചൊല്ലേണ്ടത് ഇത് സ്ത്രീകൾക്ക് ബാധകമാണോ


പെരുന്നാൾ തക്ബീറിന് തക്ബീർ തശ്‌രീഖ് എന്നാണ് പറയപ്പെടുന്നത്.

الله أكبر الله أكبر لا إله لا الله والله أكبر الله أكبر 

ദുൽഹജ്ജ് 9-ാം തീയതി (അറഫ ദിവസം) ഫജ്റ് നിസ്കാരത്തിന് ശേഷം മുതൽ തശ്‌രീഖ് ദിവസങ്ങളുടെ അവസാന ദിനമായ ദുൽഹജ്ജ് 13-ാം തീയതി അസർ നിസ്കാരം വരെ ഓരോ ഫർള് നിസ്കാരത്തിൽ നിന്നും സലാം വീട്ടിയ ഉടൻ തന്നെ ഒരു തവണ തക്ബീർ തശ്‌രീഖ് ചൊല്ലൽ നിർബന്ധമാണ്.

ഒന്നിലധികം പ്രാവശ്യം ചൊല്ലുന്നത് നിർബന്ധമില്ലെന്ന് മാത്രമല്ല സുന്നത്തുമല്ല.

പുരുഷന്മാർ ഉയർന്ന ശബ്ദത്തിൽ ചൊല്ലുകയും സ്ത്രീകൾ ശബ്ദം താഴ്ത്തി ചൊല്ലുകയും വേണം. ജമാഅത്തായിട്ടോ ഒറ്റയ്ക്കൊ നിസ്കരിക്കുന്നവനും മസ്ബൂഖിനും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തക്ബീർ ചൊല്ലൽ നിർബന്ധമാണ്. 


أَمَّا صِفَتُهُ فَإِنَّهُ وَاجِبٌ. وَأَمَّا عَدَدُهُ وَمَاهِيَّتُهُ فَهُوَ أَنْ يَقُولَ مَرَّةً وَاحِدَةً: اللَّهُ أَكْبَرُ لَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ، وَأَمَّا شُرُوطُهُ فَإِقَامَةٌ وَمِصْرٌ وَمَكْتُوبَةٌ وَجَمَاعَةٌ مُسْتَحَبَّةٌ، هَكَذَا فِي التَّبْيِينِ وَلَا تُشْتَرَطُ الْحُرِّيَّةُ وَالسُّلْطَانُ عِنْدَ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - عَلَى الْأَصَحِّ، هَكَذَا فِي مِعْرَاجِ الدِّرَايَةِ.

وَأَمَّا وَقْتُهُ فَأَوَّلُهُ عَقِيبَ صَلَاةِ الْفَجْرِ مِنْ يَوْمِ عَرَفَةَ وَآخِرُهُ فِي قَوْلِ أَبِي يُوسُفَ وَمُحَمَّدٍ - رَحِمَهُمَا اللَّهُ تَعَالَى - عَقِيبَ صَلَاةِ الْعَصْرِ مِنْ آخِرِ أَيَّامِ التَّشْرِيقِ، هَكَذَا فِي التَّبْيِينِ، وَالْفَتْوَى وَالْعَمَلُ فِي عَامَّةِ الْأَمْصَارِ وَكَافَّةِ الْأَعْصَارِ عَلَى قَوْلِهِمَا، كَذَا فِي الزَّاهِدِيِّ

وَيَنْبَغِي أَنْ يُكَبِّرَ مُتَّصِلًا بِالسَّلَامِ حَتَّى لَوْ تَكَلَّمَ أَوْ أَحْدَثَ مُتَعَمِّدًا سَقَطَ، كَذَا فِي التَّهْذِيبِ وَلَا يُكَبِّرُ عَقِيبَ الْوِتْرِ وَعَقِيبَ صَلَاةِ الْعِيدِ

[مجموعة من المؤلفين، الفتاوى الهندية، ١٥٢/١]

أوله (من فجر عرفة) وآخره (إلى عصر العيد) بإدخال الغاية فهي ثمان صلوات، ووجوبه (على إمام مقيم) بمصر (و) على مقتد (مسافر أو قروي أو امرأة) بالتبعية، لكن المرأة تخافت، ويجب على مقيم اقتدى بمسافر (وقالا بوجوبه فور كل فرض

مطلقا) ولو منفردا أو مسافرا أو امرأة لانه تبع للمكتوبة (إلى) عصر اليوم الخامس (آخر أيام التشريق، وعليه الاعتماد) والعمل والفتوى في عامة الامصار وكافة الاعصار.

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١١٤]

 (قَوْلُهُ لِأَنَّهُ تَبَعٌ لِلْمَكْتُوبَةِ) فَيَجِبُ عَلَى كُلِّ مَنْ تَجِبُ عَلَيْهِ الصَّلَاةُ الْمَكْتُوبَةُ بَحْرٌ (قَوْلُهُ: وَعَلَيْهِ الِاعْتِمَادُ إلَخْ) هَذَا بِنَاءً عَلَى أَنَّهُ إذَا اخْتَلَفَ الْإِمَامُ وَصَاحِبَاهُ فَالْعِبْرَةُ لِقُوَّةِ الدَّلِيلِ، وَهُوَ الْأَصَحُّ كَمَا فِي آخِرِ الْحَاوِي الْقُدْسِيِّ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٨٠/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഏതെല്ലാം അമലുകൾ കൊണ്ടാണ് തഹല്ലുലുൽ അസ്ഗറും തഹല്ലുലുൽ അക്ബറും ആകുന്നത്

 

  • യൗമുന്നഹ്റിലെ ഏതെല്ലാം അമലുകളിലാണ് തർത്തീബ് നിർബന്ധമാകുന്നത് 
  • അറവിനു മുമ്പ് മുടി വടിക്കുന്നതിന്റെ വിധിയെന്താണ് 

  1. ഹജ്ജിൽ തല മുണ്ഡനം (ഹൽഖ്) ചെയ്താൽ ഇഹ്റാമിലെ മിക്ക നിയന്ത്രണങ്ങളും അവസാനിക്കും.(തഹല്ലുലുൽ അസ്ഗർ) എന്നാൽ തവാഫുസ്സിയാറ ചെയ്യുന്നതുവരെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ,

വികാരത്തോടെ സ്പർശിക്കൽ, ചുംബിക്കൽ മുതലായ സ്ത്രീകളുമായി ബന്ധപ്പെട്ട ഇഹ്റാമിന്റെ നിയന്ത്രണങ്ങൾ തുടരുന്നതാണ്. അതിനാൽ ആ സമയത്തോളം ഇവയെല്ലാം ഹറാമായിരിക്കും. തവാഫുസ്സിയാറ പൂർത്തിയാക്കുന്നതോടെ 

 പൂർണ്ണമായും തഹല്ലുൽ (തഹല്ലുലുൽ അക്ബർ )ആകുന്നതാണ്.

2. യൗമുന്നഹ്ർ ദിവസത്തിൽ നാല് പ്രധാന കർമ്മങ്ങളാണുള്ളത്. (ഇഫ്രാദ് ഒഴിച്ച്)

  1. റമി (ജംറയിൽ കല്ലെറിക്കുക)
  2. ദബ്ഹ് (അറവ് നടത്തുക)
  3. ഹൽഖ് / ഖസ്ർ (മുടി മുറിക്കുക അല്ലെങ്കിൽ തലമുണ്ഡനം ചെയ്യുക)
  4. തവാഫുസ്സിയാറ

ഇവയിൽ ആദ്യത്തെ മൂന്ന് കാര്യങ്ങളിൽ ക്രമം പാലിക്കൽ വാജിബാണ്. അതായത്:

ആദ്യം റമി, പിന്നെ അറവ്, തുടർന്ന് മുടി മുറിക്കൽ എന്ന ക്രമം പാലിക്കണം. ഈ ക്രമം തെറ്റിയാൽ “ദം” (പരിഹാര അറവ്) നിർബന്ധമാകും. എന്നാൽ തവാഫ് സിയാറയും ഈ മൂന്ന് കാര്യങ്ങളും തമ്മിലുള്ള ക്രമം നിർബന്ധമില്ല. അത് മുസ്തഹബ്ബാണ്. അതിനാൽ, റമി, അറവ്, ഹൽഖ് എന്നിവയ്ക്കുമുമ്പ് തവാഫുസ്സിയാറ നിർവഹിച്ചാലും ദം നിർബന്ധമാകില്ല. 

3. അറവിനു മുമ്പ് മുടി വടിച്ചാൽ ദം നിർബന്ധമാകുന്നതാണ്.


وإذا حلق يوم النحر، فقد حل من الإحرامين) ش: أي من إحرام الحج والعمرة جميعا م: (لأن الحلق محلل في الحج كالسلام في الصلاة فيتحلل) ش: أي بالحلق م: (عنهما) ش: أي عن الإحرامين، ويخرج عنه كما أن المصلي يخرج من الصلاة بالسلام، وكان المانع من تحلل إحرام العمرة سوق الهدي، فلما ذبحه زال المانع فتحلل من الإحرامين جميعاً، إلا في حق النساء إلى طواف الزيارة

[بدر الدين العيني، البناية شرح الهداية، ٣١٣/٤]

وَالتَّرْتِيبُ الْآتِي) بَيَانُهُ: (بَيْنَ الرَّمْيِ وَالْحَلْقِ وَالذَّبْحِ يَوْمَ النَّحْرِ) وَأَمَّا التَّرْتِيبُ بَيْنَ الطَّوَافِ وَبَيْنِ الرَّمْيِ وَالْحَلْقِ فَسُنَّةٌ فَلَوْ طَافَ قَبْلَ الرَّمْيِ وَالْحَلْقِ لَا شَيْءَ عَلَيْهِ وَيُكْرَهُ لُبَابٌ، وَسَيَجِيءُ أَنَّ الْمُفْرَدَ لَا ذَبْحَ عَلَيْهِ وَسَنُحَقِّقُهُ.......وَالْحَاصِلُ أَنَّ الطَّوَافَ لَا يَجِبُ تَرْتِيبُهُ عَلَى شَيْءٍ مِنْ الثَّلَاثَةِ وَلِذَا لَمْ يَذْكُرْهُ هُنَا وَإِنَّمَا يَجِبُ تَرْتِيبُ الثَّلَاثَةِ الرَّمْيُ ثُمَّ الذَّبْحُ ثُمَّ الْحَلْقُ لَكِنَّ الْمُفْرِدَ لَا ذَبْحَ عَلَيْهِ فَبَقِيَ عَلَيْهِ التَّرْتِيبُ بَيْنَ الرَّمْيِ وَالْحَلْقِ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٧٠/٢]

وَلَوْ حَلَقَ الْمُفْرِدُ أَوْ غَيْرُهُ قَبْلَ الرَّمْيِ، أَوِ الْقَارِنُ أَوِ الْمُتَمَتِّعُ قَبْلَ الذَّبْحِ، أَوْ ذَبَحَا قَبْلَ الرَّمْيِ، فَعَلَيْهِ دَمٌ عِنْدَ أَبِي حَنِيفَةَ رَحِمَهُ اللهُ تَعَالَى … إلخ۔

(غُنْيَةُ النَّاسِكِ، الْمَطْلَبُ الْعَاشِرُ فِي تَرْكِ التَّرْتِيبِ بَيْنَ الرَّمْيِ، ص: 149)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബലി മാംസം മൂന്ന് ദിവസത്തിൽ കൂടുതൽ ഭക്ഷിക്കൽ

 

മൂന്നു ദിവസത്തിനു ശേഷം ഉളുഹിയത്തിന്റെ മാംസം സൂക്ഷിച്ചുവെക്കുന്നതും കഴിക്കുന്നതും അനുവദനീയമല്ല എന്ന് ഹദീസിൽ വന്നിട്ടുണ്ടോ ? മൂന്നു ദിവസത്തിനു ശേഷവും ഉളുഹിയത്തിന്റെ മാംസം കഴിക്കുന്നതിന്റെ വിധി എന്താണ് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു ?

ആരംഭ കാലത്തിൽ ഉളുഹിയത്തിന്റെ മാംസം മൂന്ന് ദിവസത്തിൽ കൂടുതലായി സൂക്ഷിക്കുന്നതും കഴിക്കുന്നതും നബി ﷺ വിലക്കിയിരുന്നു. എന്നാൽ പിന്നീട് നബി ﷺ അതിന് അനുവാദം നൽകി. അതിനാൽ മൂന്ന് ദിവസത്തിന് ശേഷവും ഉളുഹിയത്തിന്റെ മാംസം ഉപയോഗിക്കൽ അനുവദനീയമാണെന്ന് വിവിധ ഹദീസുകളിൽ നിന്ന് വ്യക്തമാണ്.

ഇമാം മുസ്ലിം (റ) രിവായത് ചെയ്യുന്ന ഹദീസ് :നബി ﷺ ഉളുഹിയത്തിന്റെ മാംസം മൂന്ന് ദിവസത്തിന് ശേഷം കഴിക്കുന്നത് വിലക്കിയിരുന്നു.

അബ്ദുല്ലാഹ് ബിൻ അബൂബക്ര്‍ (റ) പറയുന്നു: ഞാൻ ഈ ഹദീസ് ഉംറയോട് പറഞ്ഞു. അവർ പറഞ്ഞു: അബ്ദുല്ലാഹ് സത്യം പറഞ്ഞിരിക്കുന്നു. ഞാൻ ആയിഷ (റ) യിൽ നിന്ന് കേട്ടിട്ടുണ്ട്: നബി ﷺ യുടെ കാലത്ത് ഗ്രാമപ്രദേശങ്ങളിൽ നിന്ന് ചില സാധുക്കൾ ബലി പെരുന്നാളിന് പങ്കെടുക്കാൻ വന്നു. അപ്പോൾ നബി ﷺ പറഞ്ഞു:

മൂന്ന് ദിവസത്തേക്ക് ആവശ്യമായ മാംസം സൂക്ഷിച്ചു വെച്ചുകൊള്ളൂ; ശേഷിക്കുന്നതു ദാനം ചെയ്യൂ.(അവർക്കും മാംസം ലഭിക്കാനായിരുന്നു ഈ നിർദേശം.)

പിന്നീട് സഹാബാക്കൾ ചോദിച്ചു:യാ റസൂലല്ലാഹ്! ﷺ ആളുകൾ ഉളുഹിയത് മൃഗത്തിന്റെ തോൽ ഉപയോഗിച്ച് പാത്രങ്ങൾ ഉണ്ടാക്കുകയും കൊഴുപ്പ് ഉരുക്കി സൂക്ഷിക്കുകയും ചെയ്യാറുണ്ട്.

അപ്പോൾ നബി ﷺ ചോദിച്ചു:

ഇപ്പോൾ എന്താണ് പ്രശ്നം ?

അവർ പറഞ്ഞു:

താങ്കൾ മൂന്ന് ദിവസത്തിന് ശേഷം മാംസം ഉപയോഗിക്കുന്നത് വിലക്കിയിരുന്നല്ലോ.

അപ്പോൾ നബി ﷺ വ്യക്തമാക്കി:

ആ സമയത്ത് എത്തിയിരുന്ന ദരിദ്രരുടെ കാരണത്താലായിരുന്നു ഞാൻ നിങ്ങളെ വിലക്കിയത്. ഇനി നിങ്ങൾ കഴിക്കൂ, സൂക്ഷിച്ച് വെക്കു , ദാനം ചെയ്യൂ.

  • ഇമാം ബുഖാരി (റ) രിവായത് ചെയ്യുന്ന ഹദീസ് :നബി ﷺ പറഞ്ഞു:നിങ്ങളിൽ ആരെങ്കിലും ഉളുഹിയത് നടത്തിയാൽ മൂന്നാം ദിവസം അയാളുടെ വീട്ടിൽ അതിൽ നിന്ന് ഒന്നും ശേഷിക്കരുത്.അടുത്ത വർഷം സഹാബാക്കൾ ചോദിച്ചു:

യാ റസൂലല്ലാഹ് ﷺ കഴിഞ്ഞ വർഷം ചെയ്തതുപോലെ ഈ വർഷവും ചെയ്യണമോ ?

അപ്പോൾ നബി ﷺ പറഞ്ഞു:

ഇപ്പോൾ നിങ്ങൾ കഴിക്കൂ, മറ്റുള്ളവർക്ക് കൊടുക്കൂ, സൂക്ഷിച്ചു വെക്കൂ. കഴിഞ്ഞ വർഷം ആളുകൾ കഷ്ടതയിൽ ആയിരുന്നതിനാൽ, അവരെ സഹായിക്കാനായിരുന്നു ഞാൻ അങ്ങനെ നിർദേശിച്ചത്.

അതിനാൽ ഈ ഹദീസുകളിൽ നിന്ന് വ്യക്തമായി മനസ്സിലാകുന്നത് ഉളുഹിയത്തിന്റെ മാംസം മൂന്ന് ദിവസത്തിൽ കൂടുതലായി സൂക്ഷിക്കാവുന്നതാണ്. ചോദ്യത്തിൽ പറഞ്ഞ ഹദീസിലുള്ള വിലക്ക് താൽക്കാലികമായിരുന്നു. പിന്നീട് ആ വിലക്ക് റദ്ദാക്കപ്പെട്ടതാണ് (മൻസൂഖ് ആയതാണ്).


وَاخْتَلَفَ الْعُلَمَاءُ فِي الْأَخْذِ بِهَذِهِ الْأَحَادِيثِ فَقَالَ قَوْمٌ يَحْرُمُ إِمْسَاكُ لُحُومِ الْأَضَاحِيِّ وَالْأَكْلُ مِنْهَا بَعْدَ ثَلَاثٍ وَإِنَّ حُكْمَ التَّحْرِيمِ باق كما قاله على وبن عمر وقال جماهير العلماءيباح الْأَكْلُ وَالْإِمْسَاكُ بَعْدَ الثَّلَاثِ وَالنَّهْيُ مَنْسُوخٌ بِهَذِهِ الأحاديث المصرحة بالنسخ لاسيما حديث بريدة وهذامن نَسْخِ السُّنَّةِ بِالسُّنَّةِ وَقَالَ بَعْضُهُمْ لَيْسَ هُوَ نَسْخًا بَلْ كَانَ التَّحْرِيمُ لِعِلَّةٍ فَلَمَّا زَالَتْ زَالَ لِحَدِيثِ سَلَمَةَ وَعَائِشَةَ وَقِيلَ كَانَ النَّهْيُ الأول للكراهة لاللتحريم قَالَ هَؤُلَاءِ وَالْكَرَاهَةُ بَاقِيَةٌ إِلَى الْيَوْمِ وَلَكِنْ لَا يَحْرُمُ قَالُوا وَلَوْ وَقَعَ مِثْلُ تِلْكَ الْعِلَّةِ الْيَوْمَ فَدَفَّتْ دَافَّةٌ وَاسَاهُمُ النَّاسُ وَحَمَلُوا على هذا مذهب على وبن عُمَرَ وَالصَّحِيحُ نَسْخُ النَّهْيِ مُطْلَقًا وَأَنَّهُ لَمْ يبق تحريم ولاكراهة فيباح الْيَوْمَ الِادِّخَارُ فَوْقَ ثَلَاثٍ وَالْأَكْلُ إِلَى مَتَى شَاءَ لِصَرِيحِ حَدِيثِ بُرَيْدَةَ وَغَيْرِهِ وَاللَّهُ أَعْلَمُ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

[النووي، شرح النووي على مسلم، ١٢٩/١٣]

عن سلمة بن الاكوع، قال: قال النبي صلى الله عليه وسلم:’’ من ضحى منكم فلا يصبحن بعد ثالثة، وبقي في بيته منه شيء"، فلما كان العام المقبل، قالوا: يا رسول الله نفعل كما فعلنا عام الماضي، قال:" كلوا، واطعموا، وادخروا، فإن ذلك العام كان بالناس جعن سلمة بن الاكوع، قال: قال النبي صلى الله عليه وسلم:" من ضحى منكم فلا يصبحن بعد ثالثة، وبقي في بيته منه شيء"، فلما كان العام المقبل، قالوا: يا رسول الله نفعل كما فعلنا عام الماضي، قال:" كلوا، واطعموا، وادخروا، فإن ذلك العام كان بالناس جهد فاردت ان تعينوا فيها‘‘.

صحیح البخاری: (7/103)،رقم الحدیث: 5569

عن عبد الله بن واقد ، قال: " نهى رسول الله صلى الله عليه وسلم عن اكل لحوم الضحايا بعد ثلاث، قال عبد الله بن ابي بكر : فذكرت ذلك لعمرة ، فقالت: صدق سمعت عائشة ، تقول: دف اهل ابيات من اهل البادية حضرة الاضحى زمن رسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: ’’ ادخروا ثلاثا ثم تصدقوا بما بقي ‘‘، فلما كان بعد ذلك، قالوا: يا رسول الله، إن الناس يتخذون الاسقية من ضحاياهم ويجملون منها الودك، فقال رسول الله صلى الله عليه وسلم: ’’وما ذاك؟‘‘ قالوا: نهيت ان تؤكل لحوم الضحايا بعد ثلاث، فقال: " إنما نهيتكم من اجل الدافة التي دفت فكلوا وادخروا وتصدقوا‘‘.

صحیح مسلم:( 3/1561 )،رقم الحدیث: 1971



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അറഫ നോമ്പിന്റെ വിധി എന്താണ്

 

ദുൽ ഹജ്ജ് 9 അറഫ ദിവസം നോമ്പ് പിടിക്കൽ മുസ്തഹബ്ബാണ്. അറഫയിൽ നിൽക്കുന്നതിന് ബലഹീനത സംഭവിക്കുകയില്ല എന്നുണ്ടെങ്കിൽ ഹജ്ജ് ചെയ്യുന്നയാൾക്കും മുസ്തഹബ്ബാണ്. അല്ലെങ്കിൽ കറഹതാണ്.

وَالْمَنْدُوبَ كَأَيَّامِ الْبِيضِ مِنْ كُلِّ شَهْرٍ وَيَوْمِ الْجُمُعَةِ وَلَوْ مُنْفَرِدًا وَعَرَفَةَ وَلَوْ لِحَاجٍّ لَمْ يُضْعِفْهُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٧٥/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വലത് കണ്ണിൽ വെളുത്ത പാളിയുള്ള മൃഗത്തിനെ ഉളുഹിയക്ക് അറുക്കൽ അനുവദനീയമാണോ ? ആ കണ്ണിന്റെ കാഴ്ചയ്ക്ക് പ്രശ്നങ്ങളൊന്നുമില്ല


മൃഗത്തിന്റെ കണ്ണിൽ വെളുത്ത പാളി ഉണ്ടായതിനാൽ കാഴ്ച ബാധിക്കപ്പെടുകയും അതുവഴി കണ്ണിന്റെ ഭൂരിഭാഗം കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ മൃഗത്തെ ഉളുഹിയ നൽകൽ അനുവദനീയമല്ല. എന്നാൽ കണ്ണിലെ വെളുത്ത പാളി കാഴ്ചയെ കാര്യമായി ബാധിക്കുന്നില്ലെങ്കിൽ ആ മൃഗത്തിനെ ബലി നൽകൽ അനുവദനീയമാണ്. പറയപ്പെട്ട തരത്തിലുള്ള അഭംഗികൾ ഇല്ലാത്ത മൃഗത്തിനെ ഉളുഹിയക്ക് വേണ്ടി തെരഞ്ഞെടുക്കൽ മുസ്തഹബ്ബാണ്.

وَتَجُوزُ الْحَوْلَاءُ: مَا فِي عَيْنِهَا حَوَلٌ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/325]

(لَا) (بِالْعَمْيَاءِ وَالْعَوْرَاءِ وَالْعَجْفَاءِ) الْمَهْزُولَةِ الَّتِي لَا مُخَّ فِي عِظَامِهَا (وَالْعَرْجَاءِ الَّتِي لَا تَمْشِي إلَى الْمَنْسَكِ) أَيْ الْمَذْبَحِ، وَالْمَرِيضَةِ الْبَيِّنِ مَرَضُهَا (وَمَقْطُوعِ أَكْثَرِ الْأُذُنِ أَوْ الذَّنَبِ أَوْ الْعَيْنِ) أَيْ الَّتِي ذَهَبَ أَكْثَرُ نُورُ عَيْنِهَا فَأُطْلِقَ الْقَطْعُ عَلَى الذَّهَابِ....وَاعْلَمْ أَنَّ الْكُلَّ لَا يَخْلُو عَنْ عَيْبٍ، وَالْمُسْتَحَبُّ أَنْ يَكُونَ سَلِيمًا عَنْ الْعُيُوبِ الظَّاهِرَةِ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/323]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

തമത്തു ഹജ്ജ് ചെയ്യുന്ന ഒരാൾ ഉംറ കഴിഞ്ഞാൽ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുമല്ലോ. പിന്നീട് ദുൽഹജ്ജ് 8 ന് ഹജ്ജിനായി വീണ്ടും ഇഹ്‌റാം കെട്ടേണ്ടത് എവിടെ വെച്ചാണ്. മീഖാത്തിന് പുറത്തേക്ക് പോകണോ? ഇഹ്‌റാം മീഖാത്തിന് പുറത്തുനിന്ന് കെട്ടണം എന്നതാണ് പൊതുവെ കേൾക്കുന്നത്.


തമത്തു ഹജ്ജ് ചെയ്യുന്ന ഒരാൾ ഉംറ നിർവഹിച്ചതിന് ശേഷം മക്കയിൽ തന്നെയുണ്ടെങ്കിൽ ആ സാഹചര്യത്തിൽ ഹജ്ജിന്റെ ഇഹ്‌റാം കെട്ടേണ്ട സ്ഥലം ഹറമാണ്. അതായത് ഹറമിന്റെ പരിധിക്കുള്ളിലെ ഏത് സ്ഥലത്തുനിന്നും ഹജ്ജിന് വേണ്ടി ഇഹ്‌റാം കെട്ടാം. മസ്‍ജിദുൽ ഹറാമിൽ നിന്ന് തന്നെ ഇഹ്‌റാം കെട്ടുന്നതാണ് ഏറ്റവും ഉത്തമം.

കാരണം ഉംറ കഴിഞ്ഞ് ഹറമിന് പുറത്ത് പോകാതെ അവിടെ തമത്തു ഹജ്ജ് ചെയ്യുന്നയാൾ മക്കാവാസിയുടെ നിലയിൽ ആയിത്തീരുന്നു. അതായത് യഥാർത്ഥത്തിൽ മക്കയിലെ താമസക്കാരനല്ലെങ്കിലും മക്കയിൽ പ്രവേശിച്ചിരി ക്കുന്നതിനാൽ മക്കക്കാരുടെ വിധിയിൽ ഉൾപ്പെടുന്നു. മക്കാവാസിക്കോ മക്കാവാസിയുടെ ഹുക്മിലുള്ളവർക്കോ ഹജ്ജിന്റെ ഇഹ്‌റാം ഹറമിനകത്ത് നിന്നു തന്നെ കെട്ടേണ്ടതാണ്.

അതിനാൽ എല്ലായ്പ്പോഴും മീഖാത്തിൽ നിന്നുതന്നെ ഇഹ്‌റാം കെട്ടണം എന്നില്ല. മറിച്ച് മീഖാത്തിന് പുറത്തുനിന്ന് മക്കയിൽ പ്രവേശിക്കുന്ന ഒരാൾക്ക് മാത്രമാണ് ഹജ്ജോ ഉംറയോ ഏതെങ്കിലും ഒന്നിന്റെ ഇഹ്‌റാം മീഖാത്തിൽ നിന്നു കെട്ടൽ നിർബന്ധമാകുന്നത്.

കൂടാതെ തമത്തു ഹജ്ജ് ചെയ്യാനുള്ള “നിയ്യത്ത്” വേറെയും ഇഹ്‌റാം കെട്ടുന്ന സമയത്ത് “ഹജ്ജിന്റെ നിയ്യത്ത്” ചെയ്യുന്നത് വേറെയും ആണെന്ന കാര്യവും ശ്രദ്ധിക്കണം.

തമത്തു ഹജ്ജിൽ ആദ്യം ഉംറയുടെ ഇഹ്‌റാമിനാണ് നിയ്യത്ത് ചെയ്യുന്നത്. ഉംറ നിർവഹിച്ചതിന് ശേഷം ഇഹ്‌റാം ഒഴിവാക്കപ്പെടും. പിന്നീട് ദുൽഹജ്ജ് 8-ാം തീയതി ഹജ്ജിനായി പുതിയ ഇഹ്‌റാം കെട്ടും. അപ്പോൾ ഇഹ്‌റാം കെട്ടുമ്പോൾ ഹജ്ജിന്റെ നിയ്യത്ത് മാത്രമേ ചെയ്യുകയുള്ളു.


مَنْ كَانَ مَنْزِلُهُ فِي الْحَرَمِ كَسُكَّانِ مَكَّةَ وَمِنًى فَوَقْتُهُ الْحَرَمُ لِلْحَجِّ وَمِنَ الْمَسْجِدِ أَفْضَلُ وَكَذٰلِكَ أَيْ مِثْلُ حُكْمِ أَهْلِ الْحَرَمِ كُلُّ مَنْ دَخَلَ الْحَرَمَ مِنْ غَيْرِ أَهْلِهِ وَإِنْ لَمْ يَنْوِ الْإِقَامَةَ بِهِ كَالْمُفْرِدِ بِالْعُمْرَةِ وَالْمُتَمَتِّعِ أَيْ مِنْ أَهْلِ الْآفَاقِ

(لباب المناسك مع شرحه باب المواقيت فصل في الصنف الثاني صفحة 117)

وَحُكْمُهَا وُجُوبُ الْإِحْرَامِ مِنْهَا لِأَحَدِ النُّسُكَيْنِ لِمَنْ أَرَادَ دُخُولَ مَكَّةَ أَوِ الْحَرَمِ

(لباب المناسك فصل في المواقيت الصنف الأول صفحة 88)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

രണ്ട് വ്യക്തികൾ രണ്ട് പോത്തുകളെ ഉളുഹിയക്ക് വേണ്ടി വാങ്ങി. ഇനി അതിനെ വിറ്റിട്ട് അതിയെക്കാൾ തൂക്കവും വിലയുമുള്ള വേറെ രണ്ട് പോത്തുകളെ വാങ്ങി ഉളുഹിയ നൽകിയാൽ ശരിയാകുമോ

 

ഉളുഹിയക്കായി മൃഗത്തെ വാങ്ങിയ ശേഷം അത് മാറ്റുന്നത് ഉചിതമല്ല. എങ്കിലും ഉളുഹിയ നിർബന്ധമായ വ്യക്തി ബലിയുടെ നിയ്യത്തോടെ ഒരു മൃഗം വാങ്ങിയ ശേഷം മറ്റൊരു മൃഗം കൂടി വാങ്ങിയാൽ അതിന്റെ ഉളുഹ്യ ശരിയാകുന്നതാണ്.

പക്ഷേ മൃഗങ്ങളെ മാറ്റുന്നതിനായി ആദ്യ മൃഗങ്ങളെ വിറ്റാൽ രണ്ടാമത്തെ മൃഗം ആദ്യത്തേതിനേക്കാൾ കുറഞ്ഞ വിലയുള്ളതാകരുത്. കുറഞ്ഞ വിലയുള്ള മൃഗം വാങ്ങിയാൽ ബാക്കി വരുന്ന അധിക തുക സ്വദഖയായി നൽകണം.

അതേസമയം ഉളുഹ്യ നിർബന്ധമില്ലാത്ത ഒരാൾ ബലിയുടെ നിയ്യത്തോടെ മൃഗം വാങ്ങിയാൽ അതേ നിർദ്ദിഷ്ട മൃഗത്തെ തന്നെ  ബലി അറുക്കൽ അവന്റെ മേൽ നിർബന്ധമാകും. ആ വ്യക്തിക്ക് മൃഗത്തെ മാറ്റൽ അനുവദനീയമല്ല.

ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ആദ്യം ഉളുയത്തിനായി വാങ്ങിയ മൃഗങ്ങളെ വിറ്റ് അതിനേക്കാൾ തൂക്കവും വിലയുള്ള മറ്റു മൃഗങ്ങളെ വാങ്ങി ഉളുഹിയ നൽകൽ അനുവദനീയമാണ്.

وَأَمَّا الَّذِي يَجِبُ عَلَى الْفَقِيرِ دُونَ الْغَنِيِّ فَالْمُشْتَرِي لِلْأُضْحِيَّةِ إِذَا كَانَ الْمُشْتَرِي فَقِيرًا بِأَنْ اشْتَرَى فَقِيرٌ شَاةً يَنْوِي أَنْ يُضَحِّيَ بِهَا.... وَ(لَنَا) أَنَّ الشِّرَاءَ لِلْأُضْحِيَّةِ مِمَّنْ لَا أُضْحِيَّةَ عَلَيْهِ يَجْرِي مَجْرَى الْإِيجَابِ وَهُوَ النَّذْرُ بِالتَّضْحِيَةِ عُرْفًا؛ لِأَنَّهُ إِذَا اشْتَرَى لِلْأُضْحِيَّةِ مَعَ فَقْرِهِ فَالظَّاهِرُ أَنَّهُ يُضَحِّي فَيَصِيرُ كَأَنَّهُ قَالَ: جَعَلْتُ هَذِهِ الشَّاةَ أُضْحِيَّةً، بِخِلَافِ الْغَنِيِّ؛ لِأَنَّ الْأُضْحِيَّةَ وَاجِبَةٌ عَلَيْهِ بِإِيجَابِ الشَّرْعِ ابْتِدَاءً فَلَا يَكُونُ شِرَاؤُهُ لِلْأُضْحِيَّةِ إِيجَابًا بَلْ يَكُونُ قَصْدًا إِلَى تَفْرِيغِ مَا فِي ذِمَّتِهِ.

(بدائع الصنائع، ج ٥، ص ٦٢، دار الكتب العلمية)

وَفِيهِ أَيْضًا: مِنَ الْمَشَايِخِ مَنْ فَصَلَ بَيْنَ الْمُوسِرِ وَالْمُعْسِرِ فَقَالَ: إِنْ كَانَ مُوسِرًا فَالْجَوَابُ كَذَلِكَ؛ لِأَنَّهُ مَا أَوْجَبَ بِهَذَا الشِّرَاءِ شَيْئًا عَلَى نَفْسِهِ وَإِنَّمَا قَصَدَ بِهِ إِسْقَاطَ الْوَاجِبِ عَنْ نَفْسِهِ، فَإِذَا سَافَرَ تَبَيَّنَ أَنَّهُ لَا وُجُوبَ عَلَيْهِ فَكَانَ لَهُ أَنْ يَبِيعَهَا كَمَا لَوْ شَرَعَ فِي الْعِبَادَةِ عَلَى ظَنٍّ أَنَّهَا عَلَيْهِ ثُمَّ تَبَيَّنَ أَنَّهَا لَيْسَتْ عَلَيْهِ أَنَّهُ لَا يَلْزَمُهُ الْإِتْمَامُ، وَإِنْ كَانَ مُعْسِرًا يَنْبَغِي أَنْ تَجِبَ عَلَيْهِ وَلَا تَسْقُطَ عَنْهُ بِالسَّفَرِ؛ لِأَنَّ هَذَا إِيجَابٌ مِنَ الْفَقِيرِ بِمَنْزِلَةِ النَّذْرِ فَلَا يَسْقُطُ بِالسَّفَرِ؛ كَمَا لَوْ شَرَعَ فِي التَّطَوُّعِ أَنَّهُ يَلْزَمُهُ الْإِتْمَامُ وَالْقَضَاءُ بِالْإِفْسَادِ، كَذَا هَهُنَا وَإِنْ سَافَرَ بَعْدَ دُخُولِ الْوَقْتِ قَالُوا: يَنْبَغِي أَنْ يَكُونَ الْجَوَابُ كَذَلِكَ لِمَا ذَكَرْنَا.

(بدائع الصنائع، ج ٥، ص ٦٤، دار الكتب العلمية)

وَفَقِيرٌ شَرَاهَا لَهَا؛ لِوُجُوبِهَا عَلَيْهِ بِذٰلِكَ حَتَّى يَمْتَنِعَ عَلَيْهِ بَيْعُهَا، وَتَصَدَّقَ بِقِيمَتِهَا غَنِيٌّ شَرَاهَا أَوَّلًا؛ لِتَعَلُّقِهَا بِذِمَّتِهِ بِشِرَائِهَا أَوَّلًا، فَالْمُرَادُ بِالْقِيمَةِ قِيمَةُ شَاةٍ تُجْزِي فِيهَا۔

[ابن عابدين، الدر المختار مع رد المحتار، ج ٦، ص ٣٢١، دار الفكر]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട