വാക്കുകളുടെ ഉച്ചാരണത്തിലെ ചെറിയ പിഴവോ അർത്ഥത്തിലെ ചെറിയ വിത്യാസമൊ കൊണ്ട് മാത്രം നമസ്കാരം അസാധുവാകില്ല.
എന്നാൽ ഖുർആൻ പാരായണത്തിൽ അത്തരമൊരു തെറ്റ് സംഭവിക്കുകയും അർത്ഥത്തിൽ ഗുരുതരമായ വ്യതിയാനം ഉണ്ടാകുകയും അതിന്റെ ഫലമായി കുഫ്‌റായ വിശ്വാസം സൂചിപ്പിക്കുന്ന അർത്ഥം രൂപപ്പെടുകയും ചെയ്താൽ നിസ്കാരത്തിനിടയിൽ ആ തെറ്റ് തിരുത്താതെ നിസ്കാരം പൂർത്തിയാക്കിയാൽ അസാധുവാകും.
ഇത് ഖിറാഅത്തിലെ തെറ്റുകൾ നിസ്കാരത്തെ അസാധുവാക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഒരു അടിസ്ഥാന നിയമമാണ്. പ്രത്യേകമായ ഏതെങ്കിലും പാരായണപ്പിഴവിനെക്കുറിച്ച് അറിയണമെങ്കിൽ ആ വാക്കുകളോ ആയത്തോ എഴുതിക്കൊണ്ട് വീണ്ടും ചോദിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം: ഉച്ചാരണത്തിലെ (ഹറകാത്ത്, സുകൂൻ, മഖാരിജ്, സിഫാത്ത് തുടങ്ങിയവയിലെ)h മാറ്റം കൊണ്ടോ വാക്കുകളുടെ കുറവ് കൂടുതൽ കൊണ്ടോ അർത്ഥത്തിൽ മാറ്റം സംഭവിക്കാതിരിക്കുകയോ അർത്ഥത്തിൽ മാറ്റമുണ്ടായാലും അത് ഗുരുതരമായ മാറ്റമാകാതിരിക്കുകയോ ചെയ്താൽ നമസ്കാരം അസാധുവാകില്ല. എന്നിരുന്നാലും ശരിയായി പാരായണം ചെയ്യാൻ കഴിവുണ്ടായിരിക്കെ അറിഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള തെറ്റുകൾ വരുത്തുന്നത് കറാഹതാണ്. കൂടാതെ പാരായണത്തിന്റെ പ്രതിഫലത്തിലും കുറവ് വരും.
"الْقَاعِدَةُ عِنْدَ الْمُتَقَدِّمِينَ أَنَّ مَا غَيَّرَهُ تَغْيِيرًا يَكُونُ اعْتِقَادُهُ كُفْرًا تَفْسُدُ فِي جَمِيعِ ذٰلِكَ سَوَاءٌ كَانَ فِي الْقُرْآنِ أَوْ لَمْ يَكُنْ، إِلَّا مَا كَانَ مِنْ تَبْدِيلِ الْجُمَلِ مَفْصُولًا بِوَقْفٍ تَامٍّ، ثُمَّ قَالَ بَعْدَ ذٰلِكَ: فَالْأَوْلَى الْأَخْذُ بِقَوْلِ الْمُتَقَدِّمِينَ."
(إِمْدَادُ الْمُفْتِينَ، ص ٣٠٣)
"وَإِنْ غَيَّرَ الْمَعْنَى تَغْيِيرًا فَاحِشًا، فَإِنْ قَرَأَ: ﴿وَعَصَىٰ آدَمُ رَبَّهُ فَغَوَىٰ﴾ بِنَصْبِ مِيمِ «آدَمَ» وَرَفْعِ بَاءِ «رَبُّهُ» ... وَمَا أَشْبَهَ ذٰلِكَ، لَوْ تَعَمَّدَ بِهِ يَكْفُرُ، وَإِذَا قَرَأَ خَطَأً فَسَدَتْ صَلَاتُهُ..."
(الْفَتَاوَى الْخَانِيَّةُ عَلَى هَامِشِ الْفَتَاوَى الْهِنْدِيَّةِ ١/١٦٨)
"وَمِنْهَا: ذِكْرُ كَلِمَةٍ مَكَانَ كَلِمَةٍ عَلَى وَجْهِ الْبَدَلِ، إِنْ كَانَتِ الْكَلِمَةُ الَّتِي قَرَأَهَا مَكَانَ كَلِمَةٍ يَقْرُبُ مَعْنَاهَا وَهِيَ فِي الْقُرْآنِ لَا تَفْسُدُ صَلَاتُهُ... وَإِنْ كَانَتْ فِي الْقُرْآنِ وَلٰكِنْ لَا تَتَقَارَبَانِ فِي الْمَعْنَى، نَحْوَ أَنْ يَقْرَأَ: ﴿وَعْدًا عَلَيْنَا إِنَّا كُنَّا غَافِلِينَ﴾ مَكَانَ {فَاعِلِينَ}، وَنَحْوُهُ مِمَّا لَوِ اعْتَقَدَهُ يَكْفُرُ، تَفْسُدُ عِنْدَ عَامَّةِ مَشَايِخِنَا، وَهُوَ الصَّحِيحُ مِنْ مَذْهَبِ أَبِي يُوسُفَ رَحِمَهُ اللهُ تَعَالَى."
(الْفَتَاوَى الْهِنْدِيَّةُ ١/٨٠)
"وَفِي الْمُضْمَرَاتِ: قَرَأَ فِي الصَّلَاةِ بِخَطَإٍ فَاحِشٍ، ثُمَّ أَعَادَ وَقَرَأَ صَحِيحًا، فَصَلَاتُهُ جَائِزَةٌ."
(حَاشِيَةُ الطَّحْطَاوِيِّ عَلَى الدُّرِّ الْمُخْتَارِ ١/٢٦٧)
"ذُكِرَ فِي الْفَوَائِدِ: لَوْ قَرَأَ فِي الصَّلَاةِ بِخَطَإٍ فَاحِشٍ، ثُمَّ رَجَعَ وَقَرَأَ صَحِيحًا، قَالَ: عِنْدِي صَلَاتُهُ جَائِزَةٌ."
(الْفَتَاوَى الْهِنْدِيَّةُ ١/٨٢)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട