Monday, 18 March 2019

അബ്ദുല്ലാഹിബ്‌നു റവാഹ(റ)


ഞങ്ങൾ ബഹുദൈവാരാധന ചെയ്യില്ല. മോഷണം നടത്തില്ല. വ്യഭിചരിക്കില്ല. കുഞ്ഞുങ്ങളെ വധിക്കില്ല. കളവ് പറയില്ല. നല്ല കാര്യങ്ങളിലൊന്നും തിരുദൂതരെ ധിക്കരിക്കില്ല.’ അനുസരണ പ്രതിജ്ഞയിലേർപ്പെട്ട മദീനയിൽ നിന്നുള്ള പന്ത്രണ്ടംഗ സംഘത്തിന്റെ കരാറിന്റെ സാരാംശം ഇതായിരുന്നു. ഖുറൈശികളുടെ ദൃഷ്ടിയിൽ പെടാതെ മക്കയിലെ ഒരുയർന്ന പ്രദേശത്തുവെച്ചായിരുന്നു ഈ പ്രതിജ്ഞ നടന്നത്. ഇസ്‌ലാമിന്റെ വിജയപ്രയാണത്തിൽ സുപ്രധാന നാഴികക്കല്ലായ ഒന്നാം അഖബ ഉടമ്പടി എന്ന പേരിലാണിത് ചരിത്രത്തിൽ അറിയപ്പെടുന്നത്. നുബുവ്വത്തിന്റെ പന്ത്രണ്ടാം വർഷം ഹജ്ജ് വേളയിലായിരുന്നു ഈ സംഭവം. പിൽക്കാല ഇസ്‌ലാമിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ആ 12 അംഗ മദീനാ സംഘത്തിലൊരാളായിരുന്നു അബ്ദുല്ലാഹിബ്‌നു റവാഹ(റ).

മദീനയിൽ ഇസ്‌ലാം പ്രചരിച്ചുതുടങ്ങിയതിന്റെ തൊട്ടടുത്ത വർഷം അവിടെ നിന്ന് മക്കയിൽ ഹജ്ജിനെത്തിയ തീർത്ഥാടകരിൽ എഴുപത്തിയഞ്ച് മുസ്‌ലിംകളുണ്ടായിരുന്നു. അതിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. റസൂൽ(സ്വ) മദീനയിലെത്തിയാൽ സ്വന്തം പത്‌നിയെയും സന്താനങ്ങളെയും സംരക്ഷിക്കുന്നത് പോലെ തിരുദൂതരെയും പരിരക്ഷിക്കുമെന്ന് അവർ അഖബയുടെ അടുത്ത് വെച്ച് നബി(സ്വ)യുമായി കരാർ ചെയ്തു. ഈ ഉത്തരവാദിത്വം നിറവേറ്റാൻ 12 നേതാക്കളെ തിരഞ്ഞെടുത്തു. ഇതാണ് രണ്ടാം അഖബ ഉടമ്പടി എന്നറിയപ്പെടുന്നത്. രണ്ടിലും ഇബ്‌നു റവാഹ(റ) അംഗമായിരുന്നു.


പ്രവാചകരുടെ ഹിജ്‌റാനന്തരം മതത്തിന്റെ പ്രബോധനത്തിനു വേണ്ടി മഹാൻ സഹിച്ച ത്യാഗങ്ങൾ അനുപമമാണ്. കപട വിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ കുതന്ത്രങ്ങൾക്കു നേരെ സദാജാഗരൂകനായിരുന്നു അദ്ദേഹം. ഇസ്‌ലാമിനോടുള്ള വൈരത്തിന് ഉബയ്യിനെ പ്രേരിപ്പിച്ചത് അധികാരം നഷ്ടപ്പെട്ടതാണ്. അക്കഥയിങ്ങനെ: ഇസ്‌ലാം കടന്നുവരും മുമ്പ് മദീനക്കാർ ഇബ്‌നു ഉബയ്യിനെ മദീനയിലെ ഭരണാധികാരിയായി വാഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിരുദൂതരുടെ ആഗമനത്തോടെ ഈ അവസരം നഷ്ടപ്പെട്ടു. ഇതോടെ പ്രവാചകനോട് വിരോധമായി. ഇസ്‌ലാമിനോടും. പ്രബോധന പ്രവർത്തനങ്ങൾക്കു രഹസ്യമായി തടയിടാനും തുരങ്കംവെക്കാനും അയാൾ ശ്രമമാരംഭിച്ചു. ഈ കുത്സിത പ്രവർത്തനങ്ങൾ പരാജയപ്പെടുത്തുന്നതിൽ അബ്ദുല്ലാഹിബ്‌നു റവാഹ(റ)യുടെ പങ്ക് വലുതായിരുന്നു.

പ്രഗത്ഭനായ കവി കൂടിയായിരുന്നു ഇബ്‌നുറവാഹ(റ). കവിതകളിലൂടെ ഇസ്‌ലാമിനെ സേവിക്കുകയും ശത്രുക്കളുടെ വെല്ലുവിളികൾക്കു മറുപടി നൽകുകയും ചെയ്യുമായിരുന്നു. പ്രവാചകരെ മദ്ഹു ചെയ്യാനും അദ്ദേഹം കവിതകൾ ഉപയോഗപ്പെടുത്തി. ഏവരെയും ആകർഷിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ പ്രവാചകർ(സ്വ) താൽപര്യപൂർവം ശ്രദ്ധിക്കുമായിരുന്നു. ചിലപ്പോൾ ആവർത്തിച്ചാലപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. തിരുനബി(സ്വ)യെ കുറിച്ച് ഒരിക്കലദ്ദേഹം ആലപിച്ചു: ‘പ്രഭാതം പൊട്ടിവിടരുമ്പോൾ ദൈവിക ഗ്രന്ഥം പാരായണം ചെയ്യുന്ന നബിയുണ്ട് ഞങ്ങളിൽ. അന്ധകാരത്തിനു ശേഷം സന്മാർഗം കാണിച്ചുതന്നു നബി. അതിനാൽ ആ പ്രവാചക മൊഴി പുലരുമെന്നു ഞങ്ങളുറച്ചു വിശ്വസിക്കുന്നു. ബഹുദൈവാരാധകർക്കു ഉറക്കം ഭാരമാകുന്ന നേരത്ത് അവിടുന്ന് വിരുപ്പിൽ നിന്നെഴുന്നേറ്റ് രാത്രി നിസ്‌കാരത്തിനായി വിനിയോഗിക്കും.’ കവിത തീർന്നപ്പോൾ റസൂലി(സ്വ)ന്റെ സാക്ഷ്യം: ഇബ്‌നു റവാഹ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല (ബുഖാരി, കിതാബുത്തഹജ്ജുദ്: 1/155).


‘നിങ്ങൾ എങ്ങനെയാണ് കവിത രചിക്കുന്നത്?’ പ്രവാചകരും സ്വഹാബികളും കൂടിയിരിക്കുന്നിടത്തേക്ക് അദ്ദേഹം കടന്നുവന്നപ്പോൾ ഒരു ദിവസം നബി(സ്വ) ആരാഞ്ഞു. ‘ഞാൻ അൽപനേരം ചിന്തിക്കും. പിന്നങ്ങോട്ട് പാടുകയും ചെയ്യും.’ അദ്ദേഹത്തിന്റെ മറുപടി. ഉടനെയൊരു കവിത പെയ്തിറങ്ങി: ഹാശിം സന്തതികളിൽ ഉത്തമരായവരേ. താങ്കളെ മാനവ കുലത്തിലതിശ്രേഷ്ഠനാക്കിയിരിക്കുന്നു നാഥൻ’- എന്നു തുടങ്ങുന്ന ഏതാനും വരികൾ സശ്രദ്ധം കേട്ട അവിടുന്ന് സന്തുഷ്ടനായി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.

പ്രസിദ്ധമായ ഉംറത്തുൽ ഖളാഇൽ തിരുദൂതരും അനുചരരും കഅ്ബ ത്വവാഫ് ചെയ്യുമ്പോൾ ഇബ്‌നു റവാഹ(റ) പാടി: ‘നാഥാ, നീ ഞങ്ങൾക്ക് സന്മാർഗം കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ നിസ്‌കരിക്കുകയോ ധർമം ചെയ്യുകയോ ഇല്ലായിരുന്നു. ശത്രുക്കളെ നേരിടുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും ക്ഷമ പ്രദാനിക്കുകയും ചെയ്യണേ…’ ഇതു കേട്ട കൂട്ടുകാരും അതേറ്റു പാടിത്തുടങ്ങി.

കവികളെ അനുധാവനം ചെയ്യുന്നത് വഴിപിഴച്ചവരാകുന്നു എന്ന ഖുർആനിക സൂക്തം അവതരിച്ചപ്പോൾ അദ്ദേഹം ഖിന്നനായി. സത്യവിശ്വാസികളും സൽകർമികളും ദൈവസ്മരണയുള്ളവരുമായ നല്ല രചയിതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള മറ്റൊരു സൂക്തം ഇറങ്ങിയപ്പോൾ സന്തുഷ്ടനാവുകയും ചെയ്തു. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും ഖൈബറിലും പ്രതിരോധത്തിന്റെ പടവാളുമായി രണാങ്കണത്തിലിറങ്ങിയ മഹാൻ മുൻനിരയിൽ നിന്നു പോരാടി. ‘ശരീരമേ, നീ ഇവിടെ വെച്ച് കൊല്ലപ്പെട്ടിട്ടില്ലെങ്കിൽ മറ്റൊരിടത്തുവെച്ച് ഏതായാലും മരിക്കേണ്ടി വരും. മരണം സമീപസ്ഥമാണ്.’ യുദ്ധക്കളത്തിൽ ശത്രുക്കൾക്കു മുഖാമുഖം നിൽക്കുമ്പോഴെല്ലാം മഹാൻ ഇങ്ങനെ സ്വയം ഓർമപ്പെടുത്തിക്കൊണ്ടിരിക്കും.


‘നിങ്ങൾ സുരക്ഷിതരും വിജയശ്രീലാളിതരുമായി നാട്ടിൽ തിരിച്ചെത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ. നാഥാ, ഈ യോദ്ധാക്കളെ സുരക്ഷിതരായി യുദ്ധാനന്തരം സ്വദേശത്തേക്ക് നീ തിരിച്ചെത്തിക്കണേ’- മുഅ്തദ് യുദ്ധത്തിന് സൈന്യത്തെ അയക്കുമ്പോൾ പ്രവാചകർ(സ്വ) പ്രാർത്ഥിച്ചു. ഉടൻ അബ്ദുല്ലാഹിബ്‌നു റവാഹ(റ) കവിതയിലൂടെ പ്രതികരിച്ചു: ഇതല്ല എന്റെ തേട്ടവും മോഹവും. ഞാനെന്റെ റബ്ബിനോട് ചോദിക്കുന്നത് പാപങ്ങൾക്കെല്ലാം മോചനവും ഈ ധർമസമരത്തിൽ ശക്തനായൊരു പോരാളി മൂലമുള്ള ശഹാദത്തുമാണ്. എന്റെ രക്തക്കുഴലുകൾ ഛേദിക്കപ്പെട്ട് ധാരധാരയായി ഒഴുകുന്ന ചുടുചോരയും കുടൽമാലകളും കരളും തുളഞ്ഞു കയറി അപ്പുറം കടക്കുന്ന കുന്തത്തിന്റെ കുത്തുമാകുന്നു. അങ്ങനെ എന്റെ ഖബറിനരികിലൂടെ നടന്നുപോകുന്നവർ എന്റെ രക്തസാക്ഷിത്വത്തെ പ്രകീർത്തിച്ച് അല്ലയോ യോദ്ധാവേ, ഐഹിക ലോകത്ത് സന്മാർഗം പ്രാപിച്ച് വിജയം വരിച്ച താങ്കളെ പരലോകത്തും നാഥൻ വിജയിപ്പിക്കട്ടെ എന്ന പ്രാർത്ഥനയും ലഭിക്കണമെന്നാണെന്റെ മോഹം.’

മൂവായിരം വരുന്ന മുസ്‌ലിം സൈന്യം യാത്രയായി. അവരെ നേരിടാൻ ശത്രുപക്ഷം ഒരു ലക്ഷം ഭടന്മാരെയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വിവരം കിട്ടിയപ്പോൾ ചിലർക്ക് ആശങ്കയായി. ഇത്രയും വലിയൊരു സൈന്യത്തെ നാം എങ്ങനെ നേരിടും? ഇക്കാര്യം തിരുനബി(സ്വ)യെ അറിയിക്കുകയല്ലേ? ഉടനെ ഇബ്‌നുറവാഹ(റ) പറഞ്ഞു: ‘പ്രിയ സ്‌നേഹിതരേ, എന്തിനെക്കുറിച്ചാണ് നാം ഭയപ്പെടുന്നത്? എന്ത് ഉദ്ദേശിച്ചാണ് നാം ഇവിടെ വന്നിട്ടുള്ളത്? നമ്മുടെ ലക്ഷ്യം രക്തസാക്ഷിത്വമാണ്. ശത്രുവ്യൂഹത്തിന്റെ എണ്ണപ്പെരുക്കമോ കായിക ബലമോ ഭയക്കുന്നവരല്ല മുസ്‌ലിംകൾ. അതിനാൽ പുറപ്പെടുക, സത്യദീനിന്റെ സംരക്ഷണത്തിന് വേണ്ടിമാത്രമാണീ സമരം. നാഥൻ നമ്മെ ബഹുമാനിച്ചിരിക്കുകയാണ്. ധൈര്യമായി നമുക്കു മുന്നേറാം. ഒന്നുകിൽ വിജയം. അല്ലെങ്കിൽ ശഹാദത്ത്. രണ്ടിലൊന്ന് നാം നേടുകതന്നെ ചെയ്യും.’


വികാര ഭരിതമായ ഈ വാക്കുകളോടെ ആശങ്കകൾ അസ്ഥാനത്തായി. അവർ മുന്നേറി. തിരുനബി(സ്വ) സമ്മാനിച്ച വെള്ള പതാക നെഞ്ചോട് ചേർത്ത് ഒന്നാമത്തെ അമീറായി സൈദുബ്‌നു ഹാരിസ്(റ)ന്റെ നേതൃത്വത്തിൽ ഘോരമായ യുദ്ധം ആരംഭിച്ചു. റോമാ ചക്രവർത്തി കൈസറിന്റെ ഗവർണറായ ശർഹബീലിന്റെ സഹോദരൻ കൊല്ലപ്പെടുകയും കൂട്ടുകാർ പിന്തിരിഞ്ഞോടുകയും ചെയ്തു. ശർഹബീൽ ഒരു കോട്ടക്കുള്ളിൽ ഒളിക്കുകയും കൂടുതൽ സൈനിക സഹായം അഭ്യർത്ഥിക്കുകയുമുണ്ടായി. തുടർന്ന് ഹിർഖൽ രാജാവ് രണ്ടു ലക്ഷത്തോളം സൈനികരെ അയച്ചുകൊടുക്കുകയും യുദ്ധം പൂർവാധികം കൊടുമ്പിരികൊണ്ടു.

ഹിർഖലിന്റെ സൈനിക ശക്തിക്കു മുമ്പിൽ മുസ്‌ലിം പോരാളികൾ ഒരു വേള അന്ധാളിച്ചു. സേനാനായകനായ സൈദ്(റ) ശഹീദാവുകയും തുടർന്ന് ജഅ്ഫറുബ്‌നു അബീത്വാലിബ്(റ) ഇസ്‌ലാമിന്റെ വന്ദ്യധ്വജം ഏറ്റെടുക്കുകയുമുണ്ടായി. ആദ്യം വലതു കയ്യിലും അതിനു വെട്ടേറ്റപ്പോൾ ഇടതു കയ്യിലും അതിനും വെട്ടേറ്റപ്പോൾ ഇരു ഭുജങ്ങളും വായയും ചേർത്തുകടിച്ചുപിടിച്ചും മുന്നേറി. ഇതിനിടയിൽ ഒരു ശത്രു പിന്നിൽ നിന്നാക്രമിച്ചപ്പോൾ അദ്ദേഹം നിലംപതിക്കുകയും ശഹീദാവുകയും ചെയ്തു.

ജഅ്ഫർ(റ)ന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന പതാക അബ്ദുല്ലാഹിബ്‌നു റവാഹ(റ) വലതു കയ്യിൽ ഉയർത്തിപ്പിടിച്ചു. രക്തസാക്ഷിത്വം എന്ന ഏക ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ അപ്പോഴും. അദ്ദേഹം ശത്രുനിരകളിൽ പിളർപ്പുകളുണ്ടാക്കി മുന്നേറി. അന്നേരവും സ്വശരീരത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം കവിതാലാപനം നടത്തുന്നുണ്ടായിരുന്നു: രണാങ്കണത്തിലിറങ്ങണം നീ, എൻ ദേഹീ വെറുക്കുന്നുവോ നീയാസ്വർഗീയാരാമം. നീ ഇവിടെ വെച്ച് വധിക്കപ്പെട്ടില്ലെങ്കിൽ മരിക്കുമേ മറ്റൊരിടത്തെന്നോർക്കുക. മരണം ആസന്നമാണ് സുനിശ്ചിതം. സഹചരെ പോൽ നീയുമായാൽ നിൻ മോഹം സഫലമായിടും.’

ഇതാ, ഇത് കഴിച്ചൊന്ന് വിശപ്പടക്കൂ. എന്തൊരധ്വാനമാണ് ഇന്നു താങ്കൾക്ക്?!’ വിശ്രമമില്ലാതെ പടക്കളത്തിൽ പോരാടുന്നതിനിടയിൽ പിതൃവ്യ പുത്രൻ വേവിച്ച ഒരു മാംസക്കഷ്ണവുമായി ഇബ്‌നു റവാഹ(റ)യെ സമീപിച്ചു പറഞ്ഞു. അദ്ദേഹം അതു വാങ്ങി വായിലിടാനൊരുങ്ങിയപ്പോൾ പടക്കളത്തിലൊരു കോലാഹലം ഉയരുന്നത് കേട്ടു. അപ്പോൾ ഭക്ഷണം താഴെ വെച്ച് മഹാൻ ആത്മഗതം പോലെ പറയുകയുണ്ടായി: ‘ഞാൻ ഐഹിക കാര്യങ്ങളുമായി ഇനിയും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയോ?’ ഉടൻ കരവാളെടുത്ത് രണഭൂമിയിലേക്ക് ചാടിയിറങ്ങി. ഘോരമായ യുദ്ധം തന്നെയാണു പിന്നീടു നടന്നത്. ശത്രുവിന്റെ വെട്ടേറ്റ് അദ്ദേഹത്തിന്റെ കൈ മുറിഞ്ഞു തൂങ്ങി. അതു കാര്യമാക്കാതെ മുന്നോട്ട് കുതിക്കാനാഞ്ഞപ്പോൾ ആടിക്കളിക്കുന്ന കൈ ഒരു തടസ്സമായി. ഉടനെ തൂങ്ങിയ കൈ കാലിനടിയിലിട്ട് ചവിട്ടിപ്പിടിച്ച് നിവർന്നു നിന്നപ്പോൾ അവശേഷിക്കുന്ന ഞരമ്പും വേർപ്പെട്ട് കൈ പറിഞ്ഞുപോയി. രക്തപ്രവാഹം വകവെക്കാതെ അദ്ദേഹം കുതിച്ചു. മരണം അടുത്തെത്തിയെന്ന് മഹാനു ബോധ്യമായി. താൻ കാലങ്ങളായി അഭിലഷിച്ച ശഹാദത്ത് ഇതാ തന്നെ തേടിവരുന്നു. ഏതാനും നിമിഷങ്ങളേ ഇനി ശേഷിക്കുന്നുള്ളൂ. ഉള്ള സമയത്ത് ദീനിനായി കൂടുതൽ പ്രവർത്തിക്കുക തന്നെ. മിന്നൽ പിണരുകൾ സൃഷ്ടിച്ചുകൊണ്ട് ആ പോരാളി ശത്രുനിരയിൽ നാശനഷ്ടങ്ങൾ വരുത്തി. അദ്ദേഹത്തെ തടയാൻ റോമൻ പോരാളികൾ നിസ്സഹായരായി. രക്തം വാർന്ന് തളർന്ന മഹാൻ ഒടുവിൽ പടക്കളത്തിൽ വീണു. അനേകം വെട്ടും കുത്തുമേറ്റ ആ ശരീരം വൈകാതെ നിശ്ചലമായി. ആഗ്രഹിച്ച പോലെ വീരമൃത്യു മഹാനെ ആശ്ലേഷിച്ചു.


സിറിയയിലെ മുഅ്തദിൽ യുദ്ധം കത്തിപ്പടരുമ്പോൾ മദീനയിൽ തിരുനബി(സ്വ) സ്വഹാബാക്കളുമായി സംവദിക്കുകയായിരുന്നു. നാഥനിൽ നിന്നുള്ള അമാനുഷികമായ ബോധനം വഴിയുള്ള വിവരണം അവിടുന്ന് സ്വഹാബികൾക്കു കൈമാറിക്കൊണ്ടിരുന്നു. പെട്ടെന്ന് പ്രവാചകർ(സ്വ) നിശ്ശബ്ദനായി. ദുഃഖം മുഖത്തു ദൃശ്യമായി. സ്വഹാബികൾ ആശങ്കയിലായി. അവിടുന്ന് പ്രതിവചിച്ചു: ‘അതാ സൈദുബ്‌നു ഹാരിസ പതാകയേന്തി യുദ്ധം ചെയ്യുന്നു. അദ്ദേഹം രക്തസാക്ഷിയായി. അനന്തരം ജഅ്ഫർ കൊടിയെടുത്തു പോരാടി. അദ്ദേഹവും ശഹീദായി.’ അൽപനേരത്തെ മൗനത്തിനു ശേഷം നബി(സ്വ) തുടർന്നു: അബ്ദുല്ലാഹിബ്‌നു റവാഹ പതാകയേന്തി. അദ്ദേഹവും ശഹാദത്ത് വരിച്ചിരിക്കുന്നു. അവർ മൂവരും സ്വർഗസ്ഥരായി

അബ്ദുല്ലാഹ് ഇബ്നു ഹുദാഫ (റ)


“അബ്ദുല്ലാഹിബ്നു ഹുദാഫ യുടെ തലചുംബിക്കല്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഞാനിതാ ഉത്ഘാടനം ചെയ്യുന്നു” (ഉമറുബ്നുല്‍ ഖത്ത്വാബ് (റ)). മറ്റു ലക്ഷക്കണക്കിന് അറബിക ളെയെന്നപോലെ അബ്ദുല്ലാഹിബ്നു ഹുദാഫഃയെയും ചരിത്രത്താളുകള്‍ക്ക് അവഗണിക്കാമായിരുന്നു. പക്ഷേ, അക്കാലത്തു ലോകത്തെ ഏറ്റവും വലിയ രണ്ടു രാജാക്കന്മാരായ കിസ്റായെയും ഖൈസറിനെയും അഭിമുഖീകരിക്കാനുള്ള അവസരം മഹത്തായ ഇസ്ലാം അദ്ദേഹത്തിന് ഒരുക്കി ക്കൊടുത്തു.

ആ കൂടിക്കാഴ്ച കാലം തങ്കലിപികളില്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു. ചരിത്രം അതെന്നും പാടിപ്പു കഴ്ത്തിക്കൊണ്ടിരിക്കും.

കിസ്റയുമായി ബന്ധപ്പെട്ട സംഭവം ഇപ്രകാരമാണ്. ഹിജ്റഃയുടെ ആറാം വര്‍ഷം. റസൂലല്ലാഹി (ﷺ) അറബികളല്ലാത്ത രാജാക്കന്മാര്‍ക്കെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടു കത്തയക്കാന്‍ തീരുമാനിച്ചു. കാര്യം സങ്കീര്‍ണ്ണമാണ്. കാരണം, ഈ ദൂതുമായയക്കപ്പെടുന്നവര്‍ മുന്‍പരിചയമി ല്ലാത്ത വിദൂര രാജ്യങ്ങളിലേക്കാണ് പോകേണ്ടത്. അവിടുത്തെ ഭാഷ അവര്‍ക്കന്യമാണ്, രാജാക്ക ന്മാരുടെ സ്വഭാവം അനുമാനിക്കാന്‍ വയ്യ. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അവര്‍ നിര്‍വ്വഹിക്കേണ്ടത് അതിമഹത്തായ ഒരു ദൌത്യമാണ്.

രാജാക്കന്മാരെ സ്വന്തം മതങ്ങള്‍ ത്യജിക്കാന്‍, അഭിമാനവും അധികാരവും വിട്ടൊഴിയാന്‍, ഇന്നലെ വരെ തങ്ങളുടെ അണികളായിരുന്ന ഒരു വിഭാഗത്തിന്റെ മതത്തിലേക്കു കടന്നു വരാന്‍ സന്നദ്ധരാ ക്കണം. സംശയമില്ല, ഇതൊരു അപകടം പിടിച്ച യാത്രയാണ്. ജീവനോടെ തിരിച്ചു വന്നവന്‍ വന്നു എന്നുമാത്രം. അതുകൊണ്ടു തന്നെ നേതൃഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന നബി(ﷺ) സ്വഹാബ ത്തിനെ മുഴുവന്‍ വിളിച്ചു ചേര്‍ത്ത് പറഞ്ഞു.

“നിങ്ങളില്‍ നിന്നും ചിലരെ രാജക്കന്മാരുടെ അടുക്കലേക്കയക്കാന്‍ ഉദ്ദേശിക്കുന്നു. ഈസാ നബി (അ) കല്‍പിച്ചപ്പോള്‍ പുറം തിരിഞ്ഞ ബനൂ ഇസ്രാഈല്യരെപ്പോലെ എന്റെ വാക്കുകള്‍ നിങ്ങള്‍ ധിക്കരിക്കരുത്”. സ്വഹാബത്ത് പ്രതിവചിച്ചു. “റസൂലേ,ﷺ അവിടുന്നെന്തു കല്‍പിച്ചാലും അതു നിറ വേറ്റാന്‍ ഞങ്ങള്‍ പരിപൂര്‍ണ്ണ സന്നദ്ധരാണ്. എവിടേക്കു വേണമെങ്കിലും അയച്ചാലും”

റസൂലുല്ലാഹി( ۘﷺ)ആറു സ്വഹാബികളെ തിരഞ്ഞെടുത്തു. അബ്ദുല്ലാഹിബ്നു ഹുദാഫഃ അസ്സഹ്മീ (റ) ആയിരുന്നു അതിലൊരള്‍. പേര്‍ഷ്യന്‍ രാജാവായ കിസ്റക്കാണു അവര്‍ കത്തു കൈമാറേണ്ടത്.

അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വാഹനം തയ്യാറാക്കി. ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു. ലക്ഷ്യം വിദൂരമാണ്. വഴിനീളെ കുന്നുകളും കുണ്ടുകളും. കൂട്ടിനായി അല്ലാഹു മാത്രം…അവസാനം അദ്ദേഹം പേര്‍ഷ്യാ രാജ്യത്തെത്തിച്ചേര്‍ന്നു. രാജസേവകരെ നേരില്‍ കണ്ട് കയ്യിലുള്ള കത്തിന്റെ കാര്യം ധരിപ്പിച്ചു. രാജാവിനെ കാണണമെന്നാണാവശ്യം.

അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) യുടെ ദൂതിനെക്കുറിച്ചു വിവരം ലഭിച്ച ഉടനെ തങ്ങളുടെ ആരാധ നാമൂര്‍ത്തിയായ അഗ്നികുണ്ഡം അലങ്കരിക്കാന്‍ രാജാവ് കല്‍പിച്ചു. പേര്‍ഷ്യയിലെ മുതിര്‍ന്ന നേതാക്കളെല്ലാം രാജസദസ്സില്‍ നിറഞ്ഞിരിക്കുന്നു. നാട്ടിലെ മുഴുവന്‍ പ്രധാനികളും ഹാജരുണ്ട്. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജസദസ്സിലേക്ക് ആന യിക്കപ്പെട്ടു. ജാടകളൊന്നുമില്ലാതെയാണദ്ദേഹം കടന്നുവരുന്നത്. ലളിതമായ വസ്ത്രവും പരുക്കന്‍ മേല്‍മുണ്ടും. മുഖത്ത് അറബികളുടെ നിഷ്കളങ്കത കളിയാടുന്നു. ആജാനുബാഹുവായിരുന്നു അദ്ദേഹം. അരോഗദൃഢഗാത്രന്‍. ഹൃദയത്തിനുള്ളില്‍ ഇസ്ലാമിന്റെ അഭിമാനം നിറഞ്ഞുനില്‍ക്കുന്നു. ആര്‍ക്കു മുമ്പിലും തലകുനിക്കാത്ത ഈമാനിക തേജസ്സ് വെട്ടിത്തിളങ്ങുന്ന തിരുനെറ്റി.

അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജാവിനു നേരെ നടന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കത്തു വാങ്ങിക്കൊണ്ടു വരാന്‍ രാജാവ് സേവകനോട് കല്‍പിച്ചു. അബ്ദുല്ലാഹ് (റ) പറഞ്ഞു:

“പറ്റില്ല! വന്ദ്യരായ റസൂലുല്ലാഹി(ﷺ) കല്‍പിച്ചത് രാജാവിന് നേരിട്ട് കത്തു നല്‍കാനാണ്. റസൂ ലുല്ലാഹി(ﷺ) യുടെ ഒരു കല്‍പനയും ധിക്കരിക്കാന്‍ സാധ്യമല്ല”. കിസ്റാ ചക്രവര്‍ത്തി പറഞ്ഞു. “അദ്ദേഹത്തെ വിട്ടേക്കൂ! എന്റയടുത്തേക്ക് വന്നു കൊള്ളട്ടെ!”

ഇബ്നു ഹുദാഫഃ(റ) ചക്രവര്‍ത്തിയുടെ കയ്യില്‍ കത്ത് ഏല്‍പിച്ചു. രാജാവിന് അറബി ഭാഷ വശമില്ല. ഇറാഖുകാരനായ ഗുമസ്തനെ വിളിച്ച് തന്റെ മുമ്പില്‍ വെച്ച് തന്നെ കത്ത് വായിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അയാള്‍ വായിച്ചു.

‘റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍ നിന്ന് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റക്ക്, സന്‍മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്ക് രക്ഷ….’

ഇത്രയും വായിച്ചതേയുള്ളൂ, കിസ്റാ പൊട്ടിത്തെറിച്ചു. മുഖം ചുവന്നു തുടുത്തു. കണ്ഠ ഞരമ്പുകള്‍ വീര്‍ത്തു. മുഹമ്മദ് സ്വന്തം പേര് കൊണ്ടാണ് കത്ത് തുടങ്ങിയത്…!! ഗുമസ്തന്റെ കയ്യില്‍ നിന്ന് കത്ത് പിടിച്ച് വാങ്ങി തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു. ഉള്ളടക്കം ഗ്രഹിക്കാന്‍ പോലും അയാള്‍ സാവകാശം കാണിച്ചില്ല. കിസ്റാ ആക്രോശിച്ചു: “എനിക്ക് ഇങ്ങനെ എഴുതുകയോ! അയാള്‍ എന്റെ അടിമയല്ലേ”. കൂടെ അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) അപഹാസ്യനായി സദസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടു.

അബ്ദുല്ലാഹ്(റ) കൊട്ടാരത്തില്‍ നിന്നു പുറത്തു വന്നു. ഇനി എന്തു സംഭവിക്കും….ഒരു പിടിയുമില്ല. വധിക്കപ്പെടുമോ അതോ സ്വതന്ത്രനായി പോകാന്‍ സാധിക്കുമോ. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍. പെട്ടന്നദ്ദേഹം തീരുമാനിച്ചു. ഇനി എന്തു സംഭവിച്ചാലും കുഴപ്പമില്ല. റസൂലുല്ലാഹി (ﷺ)ഏല്‍പിച്ച ദൌത്യം വേണ്ട വിധം പൂര്‍ത്തീകരിച്ചുവല്ലോ. അദ്ദേഹം തന്റെ വാഹനപ്പുറത്തു കയറി യാത്രയായി. കിസ്റയുടെ കലി അല്‍പമൊന്നടങ്ങി. അബ്ദുല്ലാഹ്(റ) വിനെ സദസ്സിലേക്കു കൊണ്ടുവരാന്‍ ഉത്തരവുണ്ടായി. ഭടന്മാര്‍ പുറത്തു വന്നന്വേഷിച്ചു. പക്ഷേ, അദ്ദേഹത്തെ കണ്ടില്ല.

അറേബ്യന്‍ ഉപദ്വീപ് വരെ അവര്‍ അദ്ദേഹത്തെ അനേഷിച്ചു. പക്ഷേ, അവര്‍ രക്ഷപ്പെട്ടു കഴിഞ്ഞി രുന്നു. അബ്ദുല്ലാഹ്(റ) മഹാനായ നബി(ﷺ) യെ സമീപിച്ചു. നടന്ന സംഭവങ്ങളെല്ലാം വിശദമായി കേള്‍പ്പിച്ചു. കത്തു പിച്ചിച്ചീന്തിയ സംഭവം കേട്ടു നബി (ﷺ) ഇത്രയും പറഞ്ഞു: “അല്ലാഹു അവന്റെ അധികാരം പിച്ചിച്ചീന്തട്ടെ!”

അതേസമയം, കിസ്റാ ചക്രവര്‍ത്തി, യമനിലെ ഗവര്‍ണ്ണര്‍ ‘ബാദാന്‍’ എന്നയാള്‍ക്ക് എഴുതി: ‘ഹിജാസില്‍ പ്രത്യക്ഷപ്പെട്ട ആ മനുഷ്യന്റെ അടുത്തേക്കു ശക്തരായ രണ്ടു പേരെ അയക്കുക! അയാളോട് എന്റെ അടുത്തു ഹാജരാകാന്‍ പറയുക!’ ഉത്തരവനുസരിച്ചു ബാദാന്‍ അനുയായികളില്‍ നിന്നു കാര്യപ്രാപ്തിയുള്ള രണ്ടു പേരെ അയച്ചു. കിസ്റാ ചക്രവര്‍ത്തിയെ മുഖം കാണിക്കാന്‍ എത്രയും പെട്ടെന്ന് ആ രണ്ടു പേരോടൊപ്പം പുറപ്പെടണമെന്നായിരുന്നു റസൂലുല്ലാഹി(ﷺ)ക്കുളള കല്‍പന.

രണ്ടു പേരും അതിശീഘ്രം യാത്രയായി. ത്വാഇഫില്‍ ഖുറൈശീ കച്ചവടക്കാരെ അവര്‍ കണ്ടുമുട്ടി. മുഹമ്മദ് നബി(ﷺ) യെ കുറിച്ചു ചോദിച്ചപ്പോള്‍ യസ്രിബിലാണെന്നാണ് അറിഞ്ഞത് .(മദീനയുടെ അന്നത്തെ പേര്‍ യസ്രിബ് എന്നായിരുന്നു.) ദൂതന്മാരുടെ ഉദ്ദേശമറിഞ്ഞ കച്ചവട സംഘം ആനന്ദ നൃത്തം ചവിട്ടി. ഖുറൈശികളോട് സന്തോഷ വാര്‍ത്ത വിളിച്ചു പറഞ്ഞു.

“ഹ, ഖുറൈശികളേ! സന്തോഷിക്കുക, പേര്‍ഷ്യന്‍ ചക്രവര്‍ത്തിയിതാ മുഹമ്മദിനെതിരെ തിരിഞ്ഞി രിക്കുന്നു. അവന്റെ ശല്യം അവസാനിക്കാന്‍ പോകുന്നു”. ദൂതന്മാര്‍ മദീനയിലെത്തി. നബി(ﷺ) യെ ചെന്നുകണ്ട് കത്തു നല്‍കിയ ശേഷം പറഞ്ഞു:

“രാജാധിരാജന്‍ കിസ്റാ ചക്രവര്‍ത്തി ഞങ്ങളുടെ രാജാവ് ബാദാന് എഴുതിയതു പ്രകാരമാണു ഞങ്ങള്‍ വന്നത്. ഞങ്ങളുടെ കൂടെ വരാന്‍ നിങ്ങള്‍ സന്നദ്ധനാണെങ്കില്‍ കിസ്റാ ചക്രവര്‍ത്തി യോടു ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാം. അദ്ദേഹം ഒന്നും ചെയ്യില്ല… മറിച്ചു നിങ്ങള്‍ ധി ക്കാര മനോഭാവമാണു കൈകൊളളുന്നതെങ്കില്‍ കിസ്റയെകുറിച്ചു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങ ളെയും നിങ്ങളുടെ സമൂഹത്തെയും തകര്‍ത്തുകളയാന്‍ കെല്‍പുളളയാളാണദ്ദേഹം.

പ്രവാചക പ്രഭു(ۤﷺ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങള്‍ ഇപ്പോള്‍ പോവുക! നാളെ വരിക!”
പിറ്റേന്ന് രാവിലെ തന്നെ അവര്‍ ചോദിച്ചു.
“കിസ്റാ ചക്രവര്‍ത്തിയെ കാണാന്‍ ഞങ്ങളുടെ കൂടെ വരാന്‍ നിങ്ങള്‍ തീരുമാനിച്ചുവോ?”

നബി(ﷺ) പറഞ്ഞു.

“ഇനി നിങ്ങള്‍ക്കു കിസ്റായെ കാണുക സാധ്യമല്ല. അല്ലാഹു (സു.ത) അവനെ തന്റെ മകന്‍ മുഖേന വധിച്ചിരിക്കുന്നു. മകന്‍ ശീറവൈഹി ഇന്ന മാസം ഇന്ന രാത്രി പിതാവിനെ കൊന്നിരിക്കുന്നു.”

അവര്‍ നബി(ﷺ) യുടെ മുഖത്തേക്ക് മിഴിച്ച് നോക്കി. പരിഭ്രമിച്ചിരിക്കുന്നു എന്ന് അവരെ കണ്ടാലറിയാം. അവര്‍ പൊട്ടിത്തെറിച്ചു “മുഹമ്മദ്, എന്താണ് പറയുന്നതെന്നോര്‍മയുണ്ടോ. ഈ ധിക്കാരം ഞങ്ങള്‍ ബാദാന്‍ രാജാവിന് എഴുതാന്‍ പോവുകയാണ്.”

നബി(ﷺ) പറഞ്ഞു: “ശരി…എഴുതാം. കൂടെ ഇതു കൂടി എഴുതുക. എന്റെ മതം ഇസ്ലാം വൈകാതെത്തന്നെ കിസ്റായുടെ വിസ്തൃത ഭരണ പ്രദേശങ്ങളിലെല്ലാം എത്തും. മുസ്ലിമാകുന്ന പക്ഷം അധികാരം നിനക്ക് തന്നെ തരികയും നിന്നെ ജനങ്ങള്‍ക്ക് രാജാവായി വാഴിക്കുകയും ചെയ്യും.”

രണ്ട് പേരും തിരുസന്നിധിയില്‍ നിന്ന് ബാദാന്‍ രാജാവിനടുത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സംഭവങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ട് ബാദാന്‍ പറഞ്ഞു: “മുഹമ്മദ് പറയുന്നത് ശരിയാണെന്ന് തെളിയുന്ന പക്ഷം അവന്‍ പ്രവാചകന്‍ തന്നെയാണ്. അല്ലെങ്കില്‍ നമുക്ക് അപ്പോള്‍ തീരുമാനിക്കാം.” അധികം വൈകിയില്ല. കിസ്റായുടെ മകന്‍ ശീറവൈഹിയുടെ കത്ത് വന്നു. അതിലെ വരികള്‍ ഇങ്ങനെ വായിക്കാം.

‘ഞാന്‍ കിസ്റായെ വധിച്ചിരിക്കുന്നു. നമ്മുടെ ജനതക്ക് വേണ്ടിയുളള പ്രതികാരമാണത്. അദ്ദേഹം ജനങ്ങളില്‍ നിന്ന് ഉന്നതന്മാരായ പലരെയും കൊല്ലുകയും സ്ത്രീകളെ ബന്ദികളാക്കുകയും സമ്പത്ത് കൊളളയടിക്കുകയും ചെയ്തിട്ടുണ്ട്. ഇനി മുതല്‍ എന്റെ രാജാനുവര്‍ത്തികളാകാന്‍ ജനങ്ങളോട് വിളംബരം ചെയ്യുക’.

ബാദാന്‍ രാജാവ് ശീറവൈഹിയുടെ കത്ത് വലിച്ചെറിഞ്ഞു. പരസ്യമായി ഇസ്ലാം മതം ആശ്ളേഷിച്ചു. ഒപ്പം യമനിലുണ്ടായിരുന്ന പേര്‍ഷ്യക്കാരെല്ലാം മുസ്ലിംകളായി.

ഉമറുബ്നുല്‍ഖത്ത്വാബ്(റ) വിന്റെ ഭരണ കാലം. ഇസ്ലാമിക സാമ്രാജ്യം വിസ്തൃതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ആയിടക്കാണ് റോമന്‍ ചക്രവര്‍ത്തി കൈസറുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. ഉദ്വേഗജനകവും ആകാംക്ഷാ നിര്‍ഭരവുമായിരുന്നു അത്.

ഹിജ്റഃ പത്തൊമ്പതാം വര്‍ഷം….റോമുമായി യുദ്ധം ചെയ്യാന്‍ വേണ്ടി ഒരു സൈന്യത്തെ യാത്ര യാക്കുകയാണ് ഉമര്‍(റ). ആ സൈന്യത്തില്‍ ഹുദൈഫഃ(റ)വുമുണ്ട്…റോമാ ചക്രവര്‍ത്തി സീസ ര്‍ക്ക് മുസ്ലിം സൈന്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മുസ്ലിംകള്‍ അടിയുറച്ച ഈമാനും അപഞ്ചലമായ വിശ്വാസവും കൈമുതലുളളവരാണെന്നും അല്ലാഹുവിന്റെയും റസൂലി ന്റെയും മാര്‍ഗ്ഗത്തില്‍ സ്വശരീരം ബലിയര്‍പ്പിക്കാന്‍ വിമ്മിഷ്ടമില്ലാത്തവരാണെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. തന്മൂലം ഏതെങ്കിലും മുസ്ലിംകള്‍ ബന്ദികളാക്കപ്പെട്ടാല്‍ അവരെ കൊല്ലാതെ തന്റെ മുമ്പില്‍ ഹാജരാക്കണമെന്നദ്ദേഹം വിളംബരം ചെയ്തു.

അല്ലാഹുവിന്റെ വിധി… അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വിനെ റോമക്കാര്‍ ബന്ദിയാക്കി… അവര്‍ അദ്ദേഹത്തെ ഖൈസര്‍ രാജാവിന്റെ സന്നിധിയിലെത്തിച്ചു പറഞ്ഞു: “ഇയാള്‍ മുഹമ്മദിന്റെ ആളാണ്. പഴയ കാലത്തു തന്നെ മുസ്ലിമായിട്ടുണ്ട്”. ചക്രവര്‍ത്തി അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) വിന്റെ മുഖത്തേക്ക് കുറെനേരം നോക്കിയിരുന്നു…പിന്നെ വാചാലനായി. “ഞാന്‍ നിന്നോടൊരു കാര്യം പറയാന്‍ പോവുകയാണ്”.

ഇബ്നു ഹുദാഫഃ(റ) ചോദിച്ചുഃ “എന്താണത്”.

സീസര്‍ പറഞ്ഞു: “നീ കൃസ്ത്യാനിയാവുക. എന്നാല്‍ നിന്നെ സുരക്ഷിതനായി വിടുകയും എല്ലാ സൌകര്യങ്ങളും ചെയ്തുതരികയും ചെയ്യാം”. അബ്ദുല്ലാഹി(റ) രോഷാകുലനായി. “അസാധ്യം!!, കൃസ്ത്യാനിസം സ്വീകരിക്കാത്തതിന്റെ പേരില്‍ ആയിരം വട്ടം മരിക്കേണ്ടിവന്നാലും ഞാന്‍ ആ മരണത്തെ സ്വാഗതം ചെയ്യുന്നു”.

സീസര്‍ വീണ്ടും പറഞ്ഞു:

“നീ കാര്യബോധമുളളവനാണെന്ന് ഞാന്‍ കരുതുന്നു. അത് കൊണ്ട് ഞാന്‍ പറഞ്ഞതനുസരിച്ചാല്‍ എന്റെ രാജാധികാരം കൂടി ഭാഗിച്ചു തരാന്‍ ഞാന്‍ തയ്യാറാണ്!”

ഇബ്നു ഹുദാഫഃ(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുഴുവന്‍ അധികാരവും എന്നല്ല അറബികളുടെ കൈവശമുളള മുഴുവന്‍ വില പിടിച്ച വസ്തുക്കളും എനിക്ക് തരികയാണെങ്കിലും ഒരു നിമിഷം പോലും മുഹമ്മദ് നബി(ﷺ)യുടെ മതത്തില്‍ നിന്ന് വിട്ടുനില്‍ക്കുക സാധ്യമല്ല”.

എല്ലാ ഫര്‍ള് നിസ്കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ്‌ ഓതിയാല്‍ അവനും സ്വര്‍ഗത്തിനുമിടയില്‍ മരണമല്ലാതെ ഒന്നുമില്ല എന്ന് കേട്ടിട്ടുണ്ട്. ആ വ്യക്തി ഫിത്ന പോലുള്ള തെറ്റുകള്‍ ചെയ്ത ആളാണെങ്കിലോ



അബൂഉമാമ (റ) വില്‍നിന്ന് ഇമാം നസാഇയും ത്വബ്റാനിയും നിവേദനം ചെയ്യുന്ന ഹദീസിലാണ് മേല്‍പറഞ്ഞ കാര്യം വന്നിട്ടുള്ളത്. പല അമലുകളെ കുറിച്ചും ഇതുപോലെയുള്ള വിവിധ പ്രതിഫലങ്ങളും ഗുണങ്ങളും കാണാവുന്നതാണ്...

നിസ്കാരം തെറ്റുകളില്‍നിന്നും കുറ്റങ്ങളില്‍നിന്നും തടയുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ. എന്നാല്‍ അതേ സമയം, നിസ്കാരക്കാരായ പലരും പല തെറ്റുകളും ചെയ്യുന്നതായി നാം കാണുന്നുമുണ്ട്. ഇത്തരം പരാമര്‍ശങ്ങളുടെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്ന ഒരു കാര്യം, ഈ പറയപ്പെടുന്ന ഓരോ അമലും അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തോടെ മനസ്സിരുത്തി ചെയ്യുമ്പോഴാണ് ആ പ്രതിഫലം കരസ്ഥമാകുന്നത് എന്നതാണ്. നിസ്കാരത്തിന്‍റെ എല്ലാ അര്‍ത്ഥവും ഉള്‍ക്കൊണ്ട് വേണ്ടവിധം നിസ്കരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അടുത്ത നിസ്കാരം വരെയുള്ള സമയത്തേക്ക് അവനെ തെറ്റുകുറ്റങ്ങളില്‍നിന്ന് തടയാന്‍ അതിലൂടെ നേടിയെടുത്ത ആ വിശ്വാസദാര്‍ഢ്യവും ഭയഭക്തിയും തന്നെ മതിയാവുമല്ലോ. മനസ്സില്‍ അത്തരം പ്രത്യേക ഭയഭക്തി ഒന്നും ലഭിക്കാതെ കേവല കര്‍മ്മം ചെയ്തത് കൊണ്ട് മാത്രം ആ ഫലം ലഭിക്കുകയില്ലെന്നര്‍ത്ഥം...

എന്നത് പോലെ, ഓരോ നിസ്കാരത്തിന്‍റെയും ശേഷം, സ്വര്‍ഗ്ഗം ലഭിക്കണമെന്ന അതിയായ ആഗ്രഹത്തോടെ ആയത്തുല്‍ കുര്‍സിയ്യ്‌ ഓതുന്ന ഒരു വ്യക്തി സ്വാഭാവികമായും മറ്റു പാപങ്ങളില്‍നിന്നൊക്കെ പരമാവധി വിട്ടുനില്‍ക്കുമല്ലോ... സംഭവിച്ചുപോയ പാപങ്ങളില്‍നിന്ന് അതിന് മാത്രം അദ്ദേഹത്തിന്‍റെ മനസ്സില്‍ പശ്ചാത്താപവുമുണ്ടാവും...
ചെയ്തുപോയവ ഓര്‍ത്തുള്ള ആത്മാര്‍ത്ഥമായ ഖേദമാണല്ലോ തൗബ... അത് പടച്ച തമ്പുരാന്‍ സ്വീകരിക്കുകയും ചെയ്യും...

അതല്ലാതെ, നിര്‍ബന്ധമായ നോമ്പോ ഹജ്ജോ ഒന്നും ചെയ്യാതെ തന്നെ കേവലം ആയതുല്‍ കുര്‍സിയ്യ് ഓതിയത് കൊണ്ട് മാത്രം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് ആരും പറയുന്നില്ല. ശിര്‍ക് അല്ലാത്ത ഏത് തെറ്റും പൊറുക്കുന്നവനാണ് പടച്ച തമ്പുരാന്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ... അത് കൊണ്ട് തന്നെ, ചെയ്തുപോയ തെറ്റുകള്‍ക്ക് ആത്മാര്‍ത്ഥമായി ഖേദിച്ചുമടങ്ങുകയും അല്ലാഹു പൊറുത്ത് തരുമെന്ന് പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക. ശിഷ്ട ജീവിത അല്ലാഹുവിന്‍റെ തൃപ്തിയിലും ആരാധനകളിലുമായി കഴിച്ച് കൂട്ടുക. ഈമാനോടെ ജീവിച്ച് ഈമാനോട് മരണം വരിച്ച് സ്വര്‍ഗ്ഗ ലോകത്തിലെത്താന്‍ നാഥന്‍ തുണക്കട്ടെ ... 

ക്ഷണക്കത്തുകളിലും മറ്റും ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് വെക്കുന്നതിന്റെ വിധി എന്താണ്



കത്തുകളില്‍ ബിസ്‍മി എഴുതാവുന്നതാണ്. നബി തങ്ങള്‍ (സ) ഖൈസറിന് അയച്ച കത്തില്‍ بسم الله الرحمن الرحيم من محمد بن عبد الله ورسوله എന്ന് എഴുതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. ബിസ്മിയോ മറ്റു പരിശുദ്ധ നാമങ്ങളോ എഴുതപ്പെട്ട കത്തുകള്‍ മറ്റു കടലാസുകള്‍ ഇവയെ നിന്ദിക്കുന്ന വിധം പെരുമാറല്‍ നിഷിദ്ധമാണ്. അവ നിലത്തിടുകയോ അതില്‍ ചവിട്ടുകയോ അരുത്. സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന പക്ഷം അത് കഴുകിക്കളയുകയോ കരിച്ച് കളയുകയോ ചെയ്യണം. طاوس എന്നവര്‍ ബിസ്മി എഴുതപ്പെട്ട കത്തുകള്‍ ഒരുമിച്ച് കൂടിയാല്‍ അത് കരിക്കുമായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.


Saturday, 16 March 2019

രണ്ട് പേര്‍ ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മൂന്നാമതൊരാള്‍ വന്നാല്‍ എവിടെ നില്‍ക്കണം



ആദ്യം വന്ന ആള്‍ ഇമാമിന്റെ തൊട്ടു പിന്നില്‍ വലത് ഭാഗത്ത്. രണ്ടാമത് വന്ന ആള്‍ ഇടത് ഭാഗത്ത്. ഇങ്ങനെയാണ് സ്വഫ് കെട്ടേണ്ടത്. രണ്ടാമത് വന്ന ആള്‍ തക്ബീര്‍ കെട്ടിയതിനു ശേഷം രണ്ടാളും ചേര്‍ന്ന് പിന്നിലേക്ക് നീങ്ങുകയോ ഇമാം മുന്നിലേക്ക് നീങ്ങുകയോ ചെയ്യുക. മഅ്മൂം പിന്നിലേക്ക് നീങ്ങുന്നതാണ് ഉത്തമം. ഈ രൂപത്തില്‍ ചെയ്തില്ലെങ്കില്‍ ജമാഅതിന്റെ ഫളീലത് നഷ്ടപ്പെടും...

ചോദ്യത്തില്‍ പറയപ്പെട്ട പോലെ അത്തഹിയ്യാതിലാണ് (അതു പോലെ മറ്റു മുന്നിലേക്കോ പിന്നിലേക്കോ നീങ്ങാന്‍ സാധിക്കാത്ത അവസരം) രണ്ടാമത്തെ മഅ്മൂം തുടരുന്നതെങ്കില്‍ തക്ബീറതുല്‍ ഇഹ്റാം ചെയ്ത് ഇമാമിന്റെ ഇടത് ഭാഗത്ത് ഇരിക്കണം. അപ്പോള്‍ ഇമാം മുന്നോട്ടോ മഅ്മൂം പിന്നോട്ടോ നീങ്ങേണ്ടതില്ല. ഒന്നാമത്തെ അത്തഹിയ്യാത് സുജൂദ് പോലോത്ത സ്ഥലങ്ങളില്‍ തുടര്‍ന്നാല്‍ ഇമാമിന്റെ ഇടത് ഭാഗത്ത് തുടരുകയും ശേഷം അത്തഹിയ്യാത് അല്ലെങ്കില്‍ സുജൂദ് എന്നിവ പൂര്‍ത്തിയായി എഴുന്നേറ്റതിനു ശേഷം നീങ്ങി നില്‍ക്കുകയും വേണം...

ബിദ്അത്തുകാരന്റെ നന്മകൾ പറയാമോ ?



മയ്യിത്തിന്റെ നന്മ പറയൽ സുന്നത്തും നന്മയല്ലാത്തത് പറയൽ ഹറാമുമാണ്. എന്നാൽ മയ്യിത്ത് ബിദ്അത്തുകാരുടേതാണെങ്കിൽ നന്മ പറയൽ സുന്നത്തില്ല, മറിച്ച് ആ മയ്യിത്തിൽ മോശം ദൃശ്യമായാൽ പറയൽ സുന്നത്ത്. ചിലപ്പോൾ നിർബന്ധം. അതുകൊണ്ട് ബിദ്അത്തുകാരന്റെ പേരിൽ അനുശോചനങ്ങൾ നാം സംഘടിപ്പിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യരുത്... 

 ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: കുളിപ്പിക്കുന്നവനോ സഹായിയോ മയ്യിത്തിൽ നല്ല വാസനയോ മുഖപ്രസന്നതയോ പോലോത്ത എന്തെങ്കിലും നന്മ കണ്ടാൽ പറയൽ സുന്നത്താണ്. മയ്യിത്തിന് ദുആ ചെയ്യാനും നിസ്കാരത്തിൽ ആളുകൾ വർധിക്കാനും ഇത് കാരണമാകും. മയ്യിത്തിന്റെ മുഖം കറുക്കുക, രൂപം മാറുക പോലോത്ത വെറുക്കുന്ന കാര്യങ്ങൾ കണ്ടാൽ പറയൽ ഹറാമാണ്. കാരണം അത് ഗീബത്താണ്. പറയുന്നതിൽ എന്തെങ്കിലും മസ്വ് ലഹത്ത് ഉണ്ടെങ്കിൽ ഹറാമില്ല... (തുഹ്ഫ: 3/183)

ഇമാം മുഹമ്മദ് ശിർബീനി(റ) എഴുതുന്നു: നബിﷺപറഞ്ഞു: ആരെങ്കിലും ഒരു മുസ്ലിംമിനെ (വെറുക്കുന്ന കാര്യങ്ങൾ) മറച്ചാൽ അല്ലാഹു ﷻ ദുനിയാവിലും ആഖിറത്തിലും അവനെ (വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്ന്) മറക്കുന്നതാണ്. ഈ ഹദീസ് സ്വഹീഹ് മുസ്ലിമിലുണ്ട്...

 നബിﷺ പറഞ്ഞു: നിങ്ങൾ മരിച്ചവരുടെ നന്മകൾ പറയുക. അവരെ തൊട്ടുള്ള തെറ്റുകൾ തട്ടിക്കളയുക. (പറയാതിരിക്കുക) ഈ ഹദീസ് സുനനു അബൂദാവൂദിലും തുർമുദിയിലും ഉണ്ട് (മുഗ്നി: 1/358)

മേൽ ഉദ്ധരണികളിൽ നിന്ന് മയ്യിത്തിന്റെ നന്മ പറഞ്ഞാലുള്ള മഹത്വവും തിന്മ പറഞ്ഞാലുള്ള ഗൗരവവും നമുക്ക് മനസ്സിലാക്കാം. നന്മ പറയൽ സുന്നത്ത്, തിന്മ പറയൽ ഹറാം. എന്നാൽ മയ്യിത്ത് ബിദ്അത്ത്കാരന്റേതാണെങ്കിൽ ഈ ഹറാം നിലനിൽക്കുന്നില്ല. ഇമാമുകളുടെ ഉദ്ധരണികൾ നമുക്കു കാണാം...

 ഇമാം നവവി(റ) എഴുതുന്നു: മയ്യിത്ത് മുബ്തദിഅ് ആണെങ്കിൽ കുളിപ്പിക്കുന്നവൻ വെറുക്കുന്ന കാര്യം കാണുകയും ചെയ്താൽ മയ്യിത്തിന്റെ ബിദ്അത്തിനെ തൊട്ട് ജനങ്ങൾ അകലാൻ വേണ്ടി പ്രസ്തുത കാര്യം ജനങ്ങളോട് പറയണം (ശർഹുൽ മുഹദ്ദബ്: 5/186)

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ബിദ്അത്തുകൊണ്ടോ ഫിസ്ഖ് കൊണ്ടോ പരസ്യമായവന്റെ വെറുക്കുന്ന കാര്യങ്ങൾ പറയൽ മസ്വ് ലഹത്താണ്. അവന്റെ ബിദ്അത്തിലേക്കും ഫിസ്ഖിലേക്കും ജനങ്ങൾ പോവാതിരിക്കാൻ വേണ്ടിയാണിത്.(തുഹ്ഫ: 3/185)

ഇങ്ങനെ പറയൽ സുന്നത്താണ്. മയ്യിത്തിന്റെ ബിദ്അത്തിലേക്ക് ജനങ്ങൾ പോകുമെന്ന് ഭയപ്പെട്ടാൽ പറയൽ നിർബന്ധമാണ്.(ഖൽയൂബി:1/345)

മുബ്തദിയിലും, ഫാസിഖിലും നല്ല അടയാളങ്ങൾ കണ്ടാൽ പറയാതിരിക്കൽ സുന്നത്താണ് (മുഗ്നി: 1/358)

ബിദ്അത്തുകാരോടുള്ള ക്രോധം എത്രത്തോളമുണ്ടെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാം.

കഫൻ ചെയ്ത ശേഷം മയ്യിത്തിനെ മൂന്ന് കെട്ട് കെട്ടും ആ കെട്ട് അഴിക്കേണ്ടതുണ്ടോ ? ഉണ്ടെങ്കിൽ എപ്പോഴാണ് അഴിക്കേണ്ടത് ?



മയ്യിത്തിനെ ഖബറിൽ വെച്ച ഉടൻ കെട്ടുകളെല്ലാം അഴിക്കേണ്ടതാണ് (മിൻഹാജ് 3/139)

ഏതു വെള്ളം കൊണ്ടാണ് മയ്യിത്തിനെ കുളിപ്പിക്കേണ്ടത്



പ്രകൃത്യായുള്ള തണുത്ത ഉപ്പുരസമുള്ള വെള്ളമാണുത്തമം കാരണം അത് മയ്യിത്തിന്റെ ശരീരത്തെ ശക്തിപ്പെടുത്തും ചൂടുവെള്ളം ശരീരത്തിന്റെ ഉപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുക എന്നാൽ ശക്തിയായ തണുത്തകാലാവസ്ഥ ,പച്ചവെള്ളംകൊണ്ട് കഴുകിയാൽ വൃത്തിയാവാത്ത അഴുക്ക് എന്നീ കാരണങ്ങളുണ്ടെങ്കിൽ ചൂടുവെള്ളമാവാം (തുഹ്ഫ, മിൻഹാജ് 3/139)

ഒരാൾ മരണപ്പെട്ടാൽ എന്താണ് ആദ്യം ചെയ്യേണ്ടത്?



ബിസ്മില്ലാഹിവഅലാമില്ലത്തിറസൂലില്ലാ എന്നു ചൊല്ലിക്കൊണ്ട് രണ്ടു കണ്ണുകളും അടച്ചുകൊടുക്കണം (തുഹ്ഫ 3/104)

ഒരു ശീലകഷ്ണം കൊണ്ട് താടി കെട്ടുക ,കെണിപ്പുകൾ മടക്കി നിവർത്തുക, മുഴുവൻ മൂടുന്ന ഒരു തുണി കൊണ്ട് ശരീരം മുഴുവൻ മൂടുക ,മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റുക (തുഹ്ഫ 3/106)

മരിക്കുമ്പോൾ ലാഇല്ലാഹഇല്ലല്ലാഹ് എന്നു മാത്രം ചൊല്ലിയാൽ മതിയോ അതോ മുഹമ്മദ് റസൂലുല്ലാഹ് എന്നു കൂടി ചേർത്ത് ചൊല്ലേണ്ടതുണ്ടോ?



മരണാസന്നരായവർക്ക് നിങ്ങൾ ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലിക്കൊടുക്കുക എന്ന് നബി (സ) കൽപ്പിച്ചതായി ഇമാം മുസ്ലിം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ലാഇലാഹ ഇല്ലല്ലാഹ് എന്നുമാത്രം ചൊല്ലിയാൽ മതി (തുഹ്ഫ 3/102)

ആത്മഹത്യ ചെയ്തവന്റെ മേൽ മയ്യിത്ത് നിസ്കരിക്കേണ്ടതുണ്ടോ ?



ഉണ്ട് മാത്രമല്ല ആത്മഹത്യ ചെയ്തവനും അല്ലാതെ മരിച്ചവനും നിസ്കാരം, കുളിപ്പിക്കൽ,മറ്റു പരിപാലനങ്ങൾ എന്നിവയിൽ ഒരുപോലെയാണ് കാരണം മരണപ്പെട്ട എല്ലാ മുസ്ലിം പുരുഷന്റെയും സ്ത്രീയുടെയും മേൽ മയ്യിത്ത് നിസ്കരിക്കൽ നിർബന്ധമാണ് അവൻ നല്ലവനോ തെമ്മാടിയോ മഹാപാപിയോ ആണെങ്കിലും ശരി എന്ന് നബി (സ)പറഞ്ഞിട്ടുണ്ട്.

എന്നാൽ ആത്മഹത്യ ചെയ്ത ഒരു മയ്യിത്തിന്റെ മേൽ നിസ്കരിക്കാതെ നബി(സ)വിട്ടുനിൽക്കുകയും എന്നിട്ട് സ്വഹാബികൾ നിസ്കരിക്കുകയും ചെയ്തു എന്ന് മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ വന്നിട്ടുണ്ട് അത് ആത്മഹത്യയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനായിരുന്നു ഇത് നബിക്ക് (സ) മാത്രം ബാധകവുമാണ് മറ്റുള്ളവർ നിസ്കരിക്കാതിരിക്കേണ്ടതില്ല
(ഗ്രന്ഥം: തുഹ്ഫ, ശർവാനി, ഇബ്നുഖാസിം 3/192,193)

ആത്മഹത്യ ചെയ്ത മയ്യിത്തിനു "ഇന്നാ ലില്ലാഹി....." പറയാമോ ?



ആത്മഹത്യ വലിയ പാപം തന്നെയാണ്. ആത്മഹത്യ ചെയ്തവന്‍ അത് പോലെ നരഗത്തില്‍ ശിക്ഷിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നബി തങ്ങള്‍ ആത്മഹത്യ ചെയ്ത ആളുടെ മയ്യിത് നമസ്കരിച്ചിട്ടില്ലെന്ന് ഹദീസുകളില്‍ കാണാം. ചില പണ്ഡിതര്‍ അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ ആത്മഹത്യ ചെയ്തവനെ മുസ്‍ലിമായിതന്നെ പരിഗണിക്കേണ്ടതാണ്. മറ്റു മയ്യിതുകളെ പോലെ തന്നെ അവനെയും കുളിപ്പിക്കുകയും നിസ്കരിക്കുകയും മറവു ചെയ്യുകയും വേണം. മറ്റു ജനങ്ങളെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ വേണ്ടിയാണ് നബി (സ) നിസ്കാരംഉപേക്ഷിച്ചത്. അവന് വേണ്ടി ദുആ ചെയ്യുകയും വേണം. ഇമാം നവവി പറയുന്നു: "ഒരാള്‍ ആത്മഹത്യ ചെയ്തുവെന്നത് കൊണ്ട് അവനു മഗ്ഫിറതിനായി ദുആ ചെയ്യുന്നത് ഒഴിവാക്കരുത്. മരണപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിലേറെ പുണ്യം ഇവന് വേണ്ടി ദുആ ചെയ്യലാണ്. മറ്റുള്ളവരേക്കാള്‍ ദുആക്ക് ആവശ്യമുള്ളവന്‍ ആത്മഹത്യ ചെയ്തവനാണല്ലോ. അത് കൊണ്ട് അവനു വേണ്ടി ആത്മാര്‍ത്ഥമായിത്തന്നെ ദുആ ചെയ്യണം, അതില്‍ വിമുഖത കാണിക്കരുത്, ഈ ദുആ കാരണം അവന്റെ ദോഷം പൊറുക്കപ്പെട്ടേക്കാം".

അത് കൊണ്ട് തന്നെ ആത്മഹത്യ ചെയ്തു മരിച്ചുവെന്ന് കേട്ടാലും ഇന്നാ ലില്ലാഹി ചൊല്ലല്‍ സുന്നതാണ്. അത് മൂലം നമുക്കും മരണത്തെ ഓര്‍ക്കാമല്ലോ.

Friday, 15 March 2019

രജിസ്റ്റര്‍ വിവാഹത്തിന്റെ വിധി എന്ത്? രക്ഷിതാവില്ലാതെ വിവാഹകര്‍മ്മം സാധുവാകുമോ?



വിവാഹം എന്നത് ഏറെ പവിത്രവും അതിലേറെ ശ്രദ്ധിക്കേണ്ടതുമാണ്. ചതിക്കുഴികളില്‍ അകപ്പെടാന്‍ ഏറെ സാധ്യതയുള്ളതാണ് ഇത്. അത് കൊണ്ട് തന്നെ എല്ലാ പഴുതുകളും അടക്കും വിധമാണ് ശരീഅത് അതിലെ നിയമങ്ങള്‍ നിര്ദ്ദേശിച്ചിട്ടുള്ളത്.

ശരീഅത് പ്രകാരം, വിവാഹം ശരിയാകണമെങ്കില്‍ അഞ്ച് ഘടകങ്ങള്‍ നിര്‍ബന്ധമാണ്, ഭാര്യ, ഭര്‍ത്താവ്, ഭാര്യയുടെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍, നിശ്ചിത പദങ്ങള്‍ (സീഗ). ഇവയുണ്ടായാല്‍ ഏത് വിവാഹവും സാധുവും ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ആ വിവാഹം അസാധുവുമാണ്.

രെജിസ്റ്റര്‍ വിവാഹത്തില്‍ സാധാരണഗതിയില്‍ രക്ഷിതാവ് ഉണ്ടാവാറില്ല, അത് കൊണ്ട് തന്നെ അത് സാധുവാകുന്നതല്ല. എന്നാല്‍ സര്‍ക്കാര്‍ നിയമമനുസരിച്ച് വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്യണമെന്നാണെങ്കില്‍, മേല്‍ പറഞ്ഞ നിബന്ധനകളൊത്ത് വിവാഹം നടത്തി, ശേഷം അത് ഔദ്യോഗിക രേഖകളില്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

തറാവീഹും ഖിയാമുല്ലൈല്‍ നിസ്കാരവും ഒന്നാണോ ?



രാത്രി ഒന്നുറങ്ങി എണീറ്റ ശേഷം നിസ്കരിക്കുന്നതിനെയാണ് ഖിയാമുല്ലൈല്‍ എന്ന് പറയുന്നത്. തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ എന്നും അത് റമദാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. അതിന്‍റെ റക്അതുകള്‍ക്ക് പ്രത്യേക പരിധിയില്ലെന്നതാണ് പ്രബലം. ഗള്‍ഫ്നാടുകളില്‍ ചിലയിടത്തൊക്കെ വിത്റ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ ആയി നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, ഹറമില്‍ അത് തഹജജുദ് എന്ന നിലയിലാണ് നിസ്കരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്. പ്രവാചകര്‍ (സ) റമദാനിലെ അവസാന പത്ത് ആകുന്നതോടെ വീട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി അത്താഴ സമയം വരെ നിസ്കാരവും ആരാധനാകര്‍മ്മങ്ങളുമായി കഴിച്ചുകൂട്ടാറുണ്ടായിരുന്നെന്ന് പല ഹദീസുകളിലും കാണാം. അത് കൊണ്ട് തന്നെ അവസാന പത്തിലെ രാത്രികളില്‍ ഇങ്ങനെ ചെയ്യല്‍ പ്രത്യേകം സുന്നതാണ്. കൂടുതല്‍ വലിയ സൂറതുകളോതിയും സുജൂദും റുകൂഉം കൂടുതല്‍ നേരം നീട്ടിയുമാണ് ഈ രാത്രികളിലെ നിസ്കാരങ്ങള്‍ നബി (സ) നിര്‍വ്വഹിക്കാറുണ്ടായിരുന്നതെന്നും പല ഹദീസുകളിലും കാണാവുന്നതാണ്. ആ രാത്രികളില്‍ നീണ്ട സൂറതുകളും കൂടുതല്‍ സുജൂദും റുകൂഉകളുമായി സജീവമാക്കേണ്ടതാണ്. റമദാനിലെ അവസാനരാത്രികളില്‍ അത് ഏറെ പുണ്യമുള്ളതിനാല്‍ അങ്ങനെ ചെയ്യേണ്ടതുമാണ്. അത് വിത്റ് എന്ന നിലയിലോ തഹജ്ജുദ് എന്ന നിലയിലോ നഫല്‍ മുതലഖ് (കേവലം സുന്നത് നിസ്കാരം) ആയോ നിസ്കരിച്ചാലൊക്കെ ആ പ്രതിഫലം ലഭിക്കുന്നതാണ്. 

സുബ്ഹി ബാങ്കില്‍ അസ്സ്വലാതു ഖൈറുമ്മിനന്നൌം എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്



സുബ്ഹിയുടെ ബാങ്കില്‍ അസ്വലാതുഖൈറുന്‍മിനന്നൌം എന്ന് പറയണമെന്നത് ഹദീസുകളില്‍ വന്നതാണ്.

അബുമഹ്ദൂറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അദ്ദേഹം പറയുന്നു, ഞാന്‍ നബിയോട് എനിക്ക് ബാങ്ക് പഠിപ്പിച്ച് തരാന്‍ ആവശ്യപ്പെട്ടു. (ബാങ്കിന്റെ വാക്യങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം) എന്നിട്ട് പറഞ്ഞു, സുബ്ഹിയുടെ ബാങ്ക് ആണെങ്കില്‍ അസ്സ്വലാതഖൈറുന്‍മിനന്നൌം എന്ന് കൂടി പറയുക. (മുസ്നദ്, അബുദാവൂദ്).

ഇതില്‍നിന്നും സുബ്ഹിയുടെ ബാങ്കിലെ ആ ഭാഗം ബിദ്അതല്ല എന്നും പ്രവാചകചര്യയില്‍ പെട്ടതാണെന്നും മനസ്സിലാക്കാം. 

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്ത് ? ഇങ്ങനെ ചെയ്യുന്ന ആളിനെ നിസ്കാരത്തില്‍ തുടരാമോ?



മുടിക്ക് കറുത്ത ചായം കൊടുക്കല്‍ ഹറാമാണ്. യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് ശത്രുസൈന്യത്തില്‍ ഭയം ജനിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ അത് അനുവദനീയമാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അത് നിഷിദ്ധം തന്നെ. അത് നിത്യമായി ചെയ്യുന്നവനാണെങ്കില്‍, അതേക്കാള്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്ത പക്ഷം ഫാസിഖ് എന്ന ഗണത്തില്‍ പെടുന്നതാണ്. ഫാസിഖിനോട് തുടരല്‍ കറാഹതാണ്, തുടര്‍ച്ച ശരിയാവും. മറ്റുജമാഅതൊന്നും കിട്ടാത്ത പക്ഷം, ഫാസിഖിനോട് തുടരുന്നതിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം. 

നിസ്കാരത്തിനു ശേഷം ജീവനില്ലാത്ത ചെറിയ പ്രാണികളോ അവയുടെ അംശങ്ങളോ ശരീരത്തിലോ നിസ്കാര സ്ഥലത്തോ കണ്ടാല്‍ നിസ്കാരം മടക്കേണ്ടതുണ്ടോ? പല്ലികാഷ്ടമോ മറ്റോ ആണെങ്കിലോ?



ചത്തുപോയ ഏതു ജീവിയും നജസ് ആണെന്നാണ് പ്രബലാഭിപ്രായം. നിസ്കാര ശേഷം വസ്ത്രത്തിലോ ശരീരത്തിലോ സ്ഥലത്തോ അത് കണ്ടാല്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ സൂക്ഷിക്കല്‍ പ്രയാസമാവുന്ന വിധം ഈച്ച പോലോത്ത പ്രാണികളുള്ള സ്ഥലത്താണെങ്കില്‍, അത് ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ ഉണ്ടായാലും നിസ്കാരം ശരിയാവുമെന്ന് ഇമാം ഇബ്നുഹജര്‍(റ)വും മറ്റു ചില പണ്ഡിതരും ഫതവ നല്‍കിയതായി കാണാം. പല്ലി, എലി തുടങ്ങിയവയുടെ കാഷ്ടവും നജസ് തന്നെയാണ്. ഈച്ച, വവ്വാല്‍ തുടങ്ങിയവയുടെ കാഷ്ടം നജസാണെങ്കിലും അതിന് ഇളവുള്ളതായി പറയുന്നുണ്ട്. എന്നാല്‍, എലി പോലോത്തവയുടേത് നജസ് തന്നെയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അവിടെയും സൂക്ഷിക്കല്‍ പ്രയാസമാവും വിധം അവ ധാരാളമായി ഉള്ളിടത്ത് ഇളവുണ്ടെന്ന് ഇബ്നുസിയാദ്(റ)അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഭാര്യയുമായി ഒരു തവണ ബന്ധപ്പെട്ടാല്‍ രണ്ടാമത് ബന്ധപെടുന്നതിന്നു മുമ്പ് കുളിക്കല്‍ നിര്‍ബന്ധമാണോ?



ഭാര്യാ-ഭര്‍തൃബന്ധത്തിലൂടെ കുളി നിര്‍ബന്ധമാവും. എന്നാല്‍, ശുദ്ധി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് മുമ്പായി കുളിച്ചിരിക്കണമെന്നതാണ് നിര്‍ബന്ധം. നോമ്പ് എടുക്കാന്‍ വരെ ജനാബതില്‍നിന്ന് ശുദ്ധി ആവണമെന്ന് നിര്‍ബന്ധമില്ല, ജനാബത് കാരനായി നോമ്പ് തുടങ്ങാവുന്നതാണ് എന്നര്‍ത്ഥം. ഭാര്യയുമായി ബന്ധപ്പെടാനും പുരുഷന് ശുദ്ധി നിര്‍ബന്ധമില്ല. അത് കൊണ്ട് തന്നെ കുളിനിര്‍ബന്ധമായിരിക്കെത്തന്നെ വീണ്ടും ബന്ധപ്പെടാവുന്നതാണ്. 

ഒരാള്‍ക്ക്‌ ഇശാഅ് നിസ്കാരം ജമാഅത്ത് നഷ്ട്ടപ്പെട്ടു. അപ്പോഴാണ് പള്ളിയില്‍ തറാവീഹു ജമാഅത്ത് നിസ്കാരം നടക്കുന്നത്. അങ്ങനെയങ്കില്‍ അദ്ദേഹത്തിന് ഇശാഅ് നിസ്ക്കാരത്തിന്‍റെ നിയ്യത്ത് വെച്ച് കൊണ്ട് തറാവീഹില്‍ തുടരാന്‍ പറ്റുമോ ? അങ്ങനെ എങ്കില്‍ ജമാഅത് കിട്ടുമോ? ആ നിസ്കാരം സ്വീകാര്യമാകുമോ ?



സുന്നത് നിസ്കരിക്കുന്നവനോട് ഫര്‍ള് നിസ്കരിക്കുന്നവന് തുടരാവുന്നതാണ്, നിസ്കാരവും തുടര്‍ച്ചയും ശരിയാവുകയും ചെയ്യും. അതേ വിധി തന്നെയാണ് ഇശാ നിസ്കരിക്കുന്നവന്‍ തറാവീഹ് നിസ്കരിക്കുന്നവനോട് തുടരുന്നിടത്തും. പ്രത്യക്ഷത്തില്‍ രൂപവ്യത്യാസമില്ലാത്ത ഏത് നിസ്കാരത്തോടും തുടരാവുന്നതാണ്. എന്നാല്‍, ഇങ്ങനെ തുടരുന്നതിലൂടെ ജമാഅതിന്റെ പ്രതിഫലം ലഭിക്കില്ലെന്നതാണ് പ്രബലാഭിപ്രായം. സുന്നത് നിസ്കരിക്കുന്നവനോട് തുടരുന്നതിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കുന്നതാണ് എന്നാണ് പണ്ഡിതര്‍ പ്രബലമാക്കുന്നത്.

ഇമാമോട് കൂടി നിസ്കരിക്കുമ്പോള്‍, ഫാതിഹ പൂര്‍ണ്ണമാവാന്‍ സമയം ലഭിക്കാതിരുന്നാല്‍, പൂര്‍ണ്ണമായി ഓതാതെ ഇമാമോട് കൂടെ റുകൂഇലേക്ക് പോകാമോ?



ഇമാമോട് കൂടി നിസ്കരിക്കുമ്പോള്‍ ഫാതിഹ പൂര്‍ത്തിയാക്കേണ്ടതും വേണ്ടാത്തതുമായ സമയങ്ങളുണ്ട്. മസ്ബൂഖിന്റെ (തക്ബീറതുല്‍ ഇഹ്റാമില്‍ ഇമാമിനോടൊപ്പമില്ലാത്തവന്‍) ആദ്യറക്അതില്‍ ഫാതിഹ ഓതാന്‍ ആവശ്യമായ സമയം ലഭിക്കുന്നതിന് മുമ്പായി ഇമാം റുകൂഇലേക്ക് പോയാല്‍, സമയമില്ലെന്ന് മനസ്സിലാക്കി അവന്‍ വജ്ജഹുതുവോ അഊദുവോ ഓതാതെ ഫാതിഹ കൊണ്ട് തന്നെയാണ് തുടങ്ങിയതുമെങ്കില്‍ ഫാതിഹ നിര്‍ത്തി ഇമാമിനോടൊപ്പം റുകൂഇലേക്ക് പോവണം, അത്തരം സന്ദര്‍ഭത്തില്‍ ഫാതിഹയുടെ ബാക്കി ഭാഗം ഇമാം വഹിക്കുന്നതാണ്.

മേല്‍പറഞ്ഞതില്‍, അവന്‍ ഫാതിഹ ഓതുന്നതിന് മുമ്പായി വജ്ജഹുതുവോ അഊദുവോ ഓതിയിട്ടുണ്ടെങ്കില്‍ അത്രയും സമയം ഫാതിഹയുടെ ബാക്കി ഭാഗം ഓതി ഇമാമിനോടൊപ്പം ചേരേണ്ടതാണ്. അങ്ങനെ ഓതിയ ശേഷവും ഇമാമിനെ റുകൂഇല്‍ ലഭിച്ചാല്‍ റക്അത് കിട്ടുന്നതാണ്, അല്ലാത്ത പക്ഷം (അത്രയും നേരം ഓതി റുകൂഇലേക്ക് പോയപ്പോഴേക്കും ഇമാം റുകൂഇല്‍നിന്ന് എണീറ്റാല്‍) ആ റക്അത് കിട്ടുന്നതല്ല. ഇമാമിനോടൊപ്പം ഫാതിഹക്ക് ആവശ്യമായ സമയം ലഭിച്ചിട്ടും ന്യായമായ കാരണമില്ലാതെ പിന്തിയതാണെങ്കില്‍ ഫാതിഹ മുഴുവനായും ഓതിയിട്ട് വേണം റുകൂഇലേക്ക് പോവാന്‍.. അപ്പോഴേക്കും ഇമാം റുകൂഉം ഇഅ്തിദാലും കഴിഞ്ഞെങ്കില്‍ (രണ്ട് ഫിഅ്ലിയ്യായ ഫര്‍ള് കൊണ്ട് പിന്തിയാല്‍) ആ റക്അത് നഷ്ടപ്പെട്ടതായി പരിഗണിക്കുകയും നേരെ ഇമാം എവിടെയാണോ അങ്ങോട്ട് പോകുകയും അവസാനം നഷ്ടപ്പെട്ട റക്അത് നിസ്കരിക്കുകയും വേണം.

കാരണത്തോട് കൂടെയാണെങ്കില്‍ നീണ്ട (ഇഅ്തിദാല്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം അല്ലാത്തവ) മൂന്ന് ഫിഅ്ലിയ്യായ ഫര്‍ള് കൊണ്ട് വരെ പിന്താവുന്നതാണ്. അതിലപ്പുറം പിന്തിയാല്‍ (ഉദാ-ഇമാം റുകൂഉം രണ്ട് സുജൂദും കഴിഞ്ഞ് അടുത്ത റക്അതിലേക്ക് വന്നപ്പോഴും മഅ്മൂം ആദ്യ റക്അതിലെ ഫാതിഹ ഓതുകയാണെങ്കില്‍) നേരത്തെ പറഞ്ഞ പോലെ, ആ റക്അത് അവിടെ നിര്‍ത്തി ഇമാമിനോടൊപ്പം ചേരേണ്ടതും അവസാനം ആ റക്അത് നിസ്കരിക്കേണ്ടതുമാണ്.

ഹൈളോ നിഫാസോ ഉള്ളപ്പോള്‍ നഖം, മുടി എന്നിവ നീക്കുന്നതിന്റെ വിധി എന്താണ്?



ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്.  എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി (റഹ്) പറഞ്ഞിട്ടുണ്ട്.

അമുസ്ലിം സലാം ചെല്ലിയാല്‍ എങ്ങനെയാണ് മടക്കേണ്ടത്



വിശ്വാസികളോട് അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതേക്കാള്‍ നല്ലത് കൊണ്ട് തിരിച്ച് അഭിവാദ്യമര്‍പ്പിക്കാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. (സൂറത്തുനിസാഅ്-86). ഇതിന്റെ അടിസ്ഥാനത്തില്‍ അവിശ്വാസികള്‍ അര്‍പ്പിക്കുന്ന അഭിവാദ്യത്തിനും നല്ല പ്രത്യഭിവാദ്യം നല്‍കണമെന്ന് പല പണ്ഡിതരും പറയുന്നു. എന്നാല്‍, അസ്ലലാം അലാമനിത്തബഅല്‍ഹുദാ (സന്മാര്‍ഗ്ഗം പിന്തുടര്‍ന്നവര്‍ക്കാണ് രക്ഷ) എന്ന് തിരിച്ചുപറയണമെന്നാണ് പറയേണ്ടത് എന്ന് മറ്റു പലപണ്ഡിതരും പറയുന്നുണ്ട്. അതേ സമയം, പ്രവാചകരുടെ കാലത്ത് തീവ്രജൂതവിശ്വാസികളായ പലരും, പരിഹസിച്ചുകൊണ്ട് അസ്സാമുഅലൈകും (നിങ്ങള്‍ക്ക് പെട്ടെന്നുള്ള മരണമുണ്ടാവട്ടെ) എന്ന് ആശംസിക്കാറുണ്ടായിരുന്നു. അതിന് പ്രത്യുത്തരമായി വഅലൈകും (താങ്കള്‍ക്കും അത് തന്നെയുണ്ടാവട്ടെ) എന്ന് പറയണമെന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാം. അവര്‍ പറഞ്ഞത് എന്താണെന്ന് സംശയമുണ്ടാവുമ്പോഴും വഅലൈകും എന്ന് മടക്കേണ്ടതാണ്. സലാം ചൊല്ലിയാല്‍ മടക്കല്‍ നിര്‍ബന്ധമാണെന്ന നിയമം വിശ്വാസികളല്ലാത്തവര്‍ ചൊല്ലുന്നിടത്ത് ബാധകമല്ലെന്നാണ് പണ്ഡിതാഭിപ്രായം.

വിവാഹവേളയില്‍ ‘മഹ്‌റ്’ പറയല്‍ നിര്‍ബധമാണോ ?


മഹ്റ് നല്‍കല്‍ നിര്‍ബന്ധമാണ്, എന്നാല്‍ വിവാഹവേളയില്‍ അത് പ്രത്യേകം എടുത്ത് പറയല്‍ നിര്‍ബന്ധമില്ല, പ്രത്യേകം സുന്നതാണ്. മഹ്റ് പറയാതെയും നികാഹ് ശരിയാവും, ശേഷം മഹ്റ് എത്രയാണെന്നതില്‍ തര്‍ക്കം വന്നാല്‍, നികാഹ് ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥക്കനുസരിച്ചുള്ള സാധാരണ മഹ്റ് കൊടുക്കല്‍ നിര്‍ബന്ധമാവും. നികാഹ് കഴിയുന്നതോടെ മഹ്റിന്റെ പകുതിയും ഭാര്യാ-ഭര്‍തൃബന്ധത്തിലൂടെ അത് പൂര്‍ണ്ണമായും സ്ത്രീയുടെ അവകാശമായി മാറുന്നു.

സുജൂദില്‍ കാല്‍ വിരലുകളുടെ പള്ളകള്‍ തറയില്‍ വെക്കുന്നതിന്റെ വിധി എന്താണ്? അങ്ങിനെ ചെയ്യാതെ നിസ്കരികുന്നവനെ തുടര്‍ന്ന് നമസ്കരിക്കാമോ? സഹീഹാകുമോ?



ശാഫീ മദ്ഹബ് പ്രകാരം, സുജൂദില്‍ കാല്‍വിരലുകളുടെ പള്ള വെക്കല്‍ നിര്‍ബന്ധമാണ്. വെക്കാന്‍ സാധിച്ചിട്ടും വെക്കാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. അത്തരക്കാരോട് തുടര്‍ന്നാലും നിസ്കാരം ശരിയാവുകയില്ല.

ഞാന്‍ എന്റെ ഭാര്യയെ നോമ്പ് കാരനായിരിക്കേ ആലിംഗനം ചെയ്യുകയും തന്മൂലം നോമ്പ് മുറിയുകയും ചെയ്തു. ഇതിനുള്ള പ്രതിവിധി എന്താണ് ? ഞാന്‍ തുടര്‍ച്ചയായ് 2 മാസം നോമ്പ് എടുക്കണം എന്ന് നബി (സ) പറഞ്ഞ വരില്‍ പെട്ടോ ?



ആലിംഗനം ചെയ്തതിലൂടെ സ്ഖലനമുണ്ടാവുകയും നോമ്പ് മുറിയുകയും ചെയ്തുവെന്നാണ് ചോദ്യത്തില്‍നിന്ന് മനസ്സിലാവുന്നത്. അങ്ങനെ നോമ്പ് നിഷ്ഫലമാവുന്നതിലൂടെ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കുകയെന്ന പ്രായശ്ചിത്തം നിര്‍ബന്ധമാവുന്നില്ല. അത് സംയോഗത്തിലൂടെയുള്ള നിഷ്ഫലമാക്കലിന് മാത്രം ഉള്ളതാണ്. എന്നാല്‍, നോമ്പ് സമയത്ത് സ്ഖലനമുണ്ടാവുമെന്ന ധാരണയുണ്ടെങ്കില്‍ ഭാര്യയെ ചുംബിക്കലും സ്പര്‍ശിക്കലും ഹറാമാണ്, ധാരണയില്ലെങ്കില്‍പോലും വികാരത്തോടെയാണെങ്കില്‍ തഹരീമിന്റെ കറാഹതാണ്. ചെയ്തത് ഹറാമായ കാര്യമാണെന്നതിനാല്‍ ആത്മാര്‍ത്ഥമായി തൌബ ചെയ്യേണ്ടതാണ്. നിഷ്ഫലമായ നോമ്പ് ശേഷം ഖദാ വീട്ടേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചില വേളയില്‍ വികാരം വരുമ്പോള്‍, ലിംഗത്തില്‍ നിന്നും കട്ടിയുള്ള വെള്ളം വരുന്നതായി കാണാം, ഇത് ഉണ്ടായാല്‍ അവിടെ മാത്രം ശുചിയാക്കി നിസ്കരിക്കല്‍ അനുവദനീയമാണോ ?,അതോ കുളി നിര്‍ബന്ധമാണോ



ഇന്ദ്രിയമല്ലാത്ത മറ്റു ചില സ്രവങ്ങളെക്കുറിച്ചും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. വദിയ്, മദിയ് എന്നിവയാണ് അവ. വികാര സമയത്ത് പുറപ്പെടുന്ന കട്ടി കുറഞ്ഞ മഞ്ഞയോ വെള്ളയോ നിറത്തിലുള്ള ഒരു തരം സ്രാവമാണ് മദിയ്. ക്ഷീണിക്കുന്ന സമയത്തോ ഭാരമുള്ള വല്ലതും ചുമക്കുന്ന സമയത്തോ ഉണ്ടാകാവുന്നതാണ് വദിയ്. ഇത് രണ്ടും നജസാണ്, ഇവ പുറപ്പെട്ടാല്‍ വുദു മുറിയും. എന്നാല്‍ കുളി നിര്‍ബന്ധമാവില്ല. ആ ഭാഗം വൃത്തിയാക്കി വുദു ചെയ്ത് നിസ്കരിക്കാവുന്നതാണ്. ഇന്ദ്രിയം പുറപ്പെട്ടാല്‍ മാത്രമേ കുളിക്കേണ്ടതുള്ളു. (ഷാഫി മദ്ഹബ് അനുസരിച്ചാണ് ഈ വിധി)

ഭര്‍ത്താവിന്റെ കൈ കൊണ്ട് ഭോഗം ചെയ്തവളുടെ യോനിയില്‍ നിന്നും വരുന്ന സ്രവം മൂലം കുളി നിര്‍ബന്ധമാവുമോ ?


ചോദ്യത്തില്‍ പറഞ്ഞതിലൂടെ സാധാരണ ഗതിയിലുണ്ടാവുന്ന സ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല. എന്നാല്‍ അതിന്റെ ഉല്‍ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്‍ഭവിക്കുന്നതെങ്കില്‍ പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. എന്നാല്‍ ഇത്തരം ഭോഗത്തിലൂടെ സ്ത്രീക്ക് സ്രവിക്കുന്നത് ഇന്ദ്രിയമല്ലെങ്കിലാണ് മേല്‍പറഞ്ഞ വിധി. ഇന്ദ്രിയസ്ഖലനമാണ് ഉണ്ടായതെങ്കില്‍ കുളി നിര്‍ബന്ധമാവുന്നതാണ്.

സ്ത്രീക്കുണ്ടാവുന്ന ശുക്ല സ്ഖലനത്തെ കുറിച്ച് വിശദീകരിക്കാമോ? സ്വയം ഭോഗത്തിലൂടെ യോനിയിലുണ്ടാവുന്ന സ്രവം ശുക്ലമാണോ? ഇതിനാല്‍ കുളി നിര്‍ബന്ധമാവുമോ?



പുരുഷന്മാരെപോലെ സാധാരണമല്ലെങ്കിലും സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാവാറുണ്ട്. കാരണങ്ങളെന്തായാലും അങ്ങനെ ഉണ്ടാവുന്ന സ്ഖലനം കൊണ്ട് തന്നെ കുളി നിര്‍ബന്ധമാവുകയും ചെയ്യും. എന്നാല്‍ സ്വയം ഭോഗത്തിലൂടെയോ മറ്റോ സാധാരണ ഗതിയിലുണ്ടാവുന്ന യോനീസ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല.  പക്ഷേ, അതിന്റെ ഉല്‍ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്‍ഭവിക്കുന്നതെങ്കില്‍ പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. സ്രവിക്കുന്നത് ഇന്ദ്രിയമാണോ യോനീസ്രവമാണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണ്. സ്ഖലനത്തിലൂടെ പ്രത്യേകസുഖം അനുഭവപ്പെടുക, ഗോതമ്പ് മാവിന്റേത് പോലെയുള്ള വാസനയുണ്ടാവുക എന്നതൊക്കെയാണ് ഇന്ദ്രിയമാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളായി പണ്ഡിതര്‍ പറയുന്നത്. 

നായ പോയ മണ്ണിലൂടെ ചെരുപ്പ് ഇടാതെ നടന്നാൽ നജസ് ആകുമോ



മണ്ണിലോ കാലിലോ നനവുണ്ടങ്കില്‍ കാല്‍ നജസാകും...
അഥവാ നായ ഒരു സ്ഥലത്ത്  ചവിട്ടിയത് കൊണ്ട് മാത്രം ആ സ്ഥലം നജസാകൂല...ഒന്നുകില്‍ ചവിട്ടിയെ ഭാഗത്ത് നനവുണ്ടാകണം.അല്ലങ്കില്‍ നായയുടെ നനവുളള ശരീര ഭാഗം തട്ടണം

ഭര്‍ത്താവ്‌ മരണപ്പെട്ടാലും ത്വലാഖ് ചൊല്ലി ഒഴിവാക്കിയാലുമുള്ള ഇദ്ദയുടെ കാലാവധി ഒരുപോലെയാണോ



ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാലു മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണം. വഫാതിന്റെ ഇദ്ദയില്‍ ഇഹ്ദാദ് (ദുഖാചരണം) നിര്‍ബന്ധമാണ്. ഈ സമയത്ത് സുഗന്ധങ്ങള്‍, ഭംഗിയുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, എണ്ണ ഉപയോഗിക്കല്‍ തുടങ്ങിയവ ഉപേക്ഷിക്കേണ്ടതാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിങ്ങുന്നതിന് വിരോധമില്ല. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീ മൂന്നു ശുദ്ധിക്കാലമാണ്  ഇദ്ദ ഇരിക്കേണ്ടത്. ആര്‍ത്തവം നിലച്ച സ്ത്രീ ആണെങ്കില്‍ മൂന്നു മാസക്കാലം (ചന്ദ്രമാസം) ഇദ്ദ ഇരിക്കണം. ഗര്‍ഭിണിയാണെങ്കില്‍ മേല്‍ പറഞ്ഞ രണ്ടു സന്ദര്‍ഭത്തിലും പ്രസവം വരെയാണ് ഇദ്ദ ഇരിക്കേണ്ടത്

Thursday, 14 March 2019

ഇദ്ദ ഇരിക്കുന്ന സമയത്ത് അന്യമതക്കാരായ സ്ത്രീകളെ കാണുന്നതിന്റെ വിധി എന്ത്



മറ്റുള്ളവരെ കാണുന്നത് ഇദ്ദയുടെ അവസരത്തിലും അല്ലാത്ത അവസരത്തിലും ഒരേ വിധി തന്നെയാണ്. ഇദ്ദയുടെ സമയത്ത് മാത്രമായി പ്രത്യേക വിധിയില്ല. ഇദ്ദയില്ലാത്ത അവസരത്തില്‍ അമുസ്‍ലിം സ്ത്രീകളെ കാണാന്‍ പറ്റുന്ന പോലെ ഇദ്ദയുടെ അവസരത്തിലും കാണാം.

വുളൂഅ്‌ ചെയ്യുമ്പോള്‍ വെള്ളം കൂടുതല്‍ ഉപയോഗിക്കുനതിന്റെ വിധി എന്താണ് ? കാല്‍ കഴുകുമ്പോള്‍ കാലിന്റെ അടി ഭാഗവും കഴുകേണ്ടതല്ലേ ? എനിക്ക് വുളൂഅ്‌ ചെയ്യാന്‍ കുറെ വെള്ളം വേണ്ടിവരുന്നു. എന്താണ് വിധി ...?



വുളൂഅ്‌ ചെയ്യുമ്പോള്‍ നിര്‍ബന്ധമായ മുഴുവന്‍ അവയവങ്ങളും പൂര്‍ണ്ണമായി കഴുകി എന്ന് ഉറപ്പ് വരുത്തേണ്ടത് നിര്‍ബന്ധമാണ്. അതിന് വേണ്ടി എത്ര വെള്ളവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വെള്ളം പരമാവധി കുറച്ച് ഉപയോഗിച്ചുകൊണ്ട് വുളൂഅ്‌ ചെയ്യാനാണ് ശീലിക്കേണ്ടത്. അമിതമായ ഉപയോഗം ഒരു കാര്യത്തിലും ഇസ്ലാം അനുവദിക്കുന്നില്ല. ഒരു മുദ്ദ് വെള്ളം (ഏകദേശം 800 മി.ലിറ്റര്‍) കൊണ്ടാണ് പ്രവാചകര്‍ (സ്വ)വുളൂഅ്‌ ചെയ്യാറുണ്ടായിരുന്നതെന്നും ഒരു സ്വാഅ് (ഏകദേശം 3.2 ലിറ്റര്‍) കൊണ്ടാണ് കുളിക്കാറുണ്ടായിരുന്നതെന്നും ഇമാം മുസ്ലിമും മറ്റു പണ്ഡിതരും നിവേദനം ചെയ്ത പല ഹദീസുകളിലും ഗ്രന്ഥങ്ങളിലും കാണാം...

ജാബിര്‍ (റ) വിനോട് ഒരിക്കല്‍ നിര്‍ബന്ധ കുളിയുടെ വെള്ളത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഒരു സ്വാഅ് മതി എന്ന് പറയുകയും അന്നേരം എനിക്ക് അത് തികയുന്നില്ലെന്ന് പറഞ്ഞ ഒരുത്തനോട് അദ്ദേഹം ദേഷ്യപ്പെട്ട്, നിന്നേക്കാള്‍ പൂര്‍ണ്ണനും കൂടുതല്‍ മുടിയുള്ളവരുമായിരുന്ന പ്രവാചകര്‍ (സ)ക്ക് അത് മതിയായിരുന്നുവെന്ന് പറഞ്ഞതും ഗ്രന്ഥങ്ങളില്‍ കാണാം. കടലില്‍ നിന്ന് വുളൂഅ്‌ ചെയ്യുകയാണെങ്കില്‍ പോലും മൂന്നില്‍ കൂടുതല്‍ പ്രാവശ്യം അവയവങ്ങള്‍ കഴുകല്‍ കറാഹത്താണ് എന്ന കര്‍മ്മശാസ്ത്രനിയമവും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്...

രണ്ട് ഖുതുബകള്‍ക്കിടയില്‍ ചില ഇമാമുമാര്‍ വെള്ളം കുടിക്കുന്നതായി കാണുന്നു. ഇത് ശരിയാണോ? ജുമുഅ ശരിയാവുമോ


ജുമുഅയുടെ രണ്ട് ഖുതുബകള്‍ നിസ്കാരത്തിന്‍റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും, ഖുതുബക്കിടയില്‍ വെള്ളമോ മറ്റോ കുടിക്കുന്നത് കൊണ്ട് അത് ബാതിലാവുകയില്ല. രണ്ട് ഖുതുബുകള്‍ക്കിടയില്‍ തുമഅ്നീനതോട് കൂടി ഇരിക്കല്‍ ഖുതുബയുടെ ശര്‍താണ്. രണ്ട് ഖുതുബകള്‍ സാധാരണ ഗതിയില്‍ തുടരെയായിരിക്കലും (മുവാലാത്) ശര്‍താണ്. അതിന് വിരുദ്ധമാവാത്ത വിധം ഇടയില്‍ ദാഹമോ മറ്റോ തോന്നുന്ന സമയത്ത് വെള്ളം കുടിക്കുന്നത് കൊണ്ട് ഖുതുബ ബാഥ്വിലാവുകയില്ല...

ഇത് ഒരു ജുമുഅക്ക് ശേഷം എഴുപത് പ്രാവശ്യം ചൊല്ലിയാൽ അടുത്ത ജുമുഅക്ക് മുമ്പ് കടം വീടും എന്ന് ഒരാൾ അയച്ചു തന്നു. ശരിയാണോ



ياغني يا حميد، يا مبدئ يا معيد، يا رحيم يا ودود، أغنني بحلالك عن حرامك، وبفضلك 
عمن سواك


اللَّهُمَّ يَا غَنِيُّ يَا حَمِيدُ يَا مُبْدِئُ يَا مُعِيدُ يَا رَحِيمُ يَا وَدُودُ أَغْنِنِي بِحَلَالِك عَنْ حَرَامِك وَبِفَضْلِك عَمَّنْ سِوَاك وَبِطَاعَتِك عَنْ مَعْصِيَتِك 

എന്ന ദുആ ജുമുഅ ദിവസം 70 പ്രാവശ്യം ചൊല്ലിയാല്‍ രണ്ട് ജുമുഅ കഴിയുന്നതിനു മുമ്പ് ധനികനാവുമെന്ന് ابن أبي الصيف എന്ന പണ്ഡിതന്‍ തന്‍റെ رغائب يوم الجمعة എന്ന കിതാബില്‍ മറ്റു പണ്ഡിതരെ ഉദ്ധരിച്ച് പറഞ്ഞതായി الفاكهي എന്ന പണ്ഡിതന്‍ ഇമാം ഗസാലിയുടെ അല്‍ബിദായതു വല്‍ബിദായ എന്ന കിതാബിനു അദ്ദേഹമെഴുതിയ ശര്‍ഹില്‍ പറയുന്നുണ്ട്... 
(ശര്‍വാനി 2/464)

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ 

എന്ന ദുആ ചൊല്ലിയാല്‍ കുന്നോളം കടമുണ്ടെങ്കിലും വീടുമെന്ന് ഹാകിം ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം...

Monday, 11 March 2019

ബയോഗ്യാസ്‌ നജസാണോ? അത് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഒരു ഇന്ധനമായി ഉപയോഗിക്കുന്നതിലെ ഇസ്‌ലാമിക മാനം എന്ത്?



ഉപയോഗിക്കാം, അത് നജസല്ല. ചാണകം പോലോത്ത തനി നജസ് ആയ സാധനം കത്തിച്ചുകൊണ്ടുവേവിക്കുന്നതിലും യാതൊരു വിരോധവുമില്ല, അതിന്റെ ഏതെങ്കിലും അംശം പുകയിലൂടെ ഭക്ഷണത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം. ബയോഗ്യാസില്‍ അത്തരം കാര്യങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പാണല്ലോ.

വിഗ് വെക്കല്‍ ഇന്ന് സര്‍വ്വസാധാരണമാണ്. അതിന്റെ വിധി എന്താണ്?



ഇന്ന് സര്‍വ്വ സാധാരണയായി ഉപയോഗിക്കപ്പെടുന്നതാണിത്. മുടിയില്ലാത്ത ഭാഗത്ത് ഫൈബര്‍, പ്ളാസ്റ്റിക് പോലോത്ത സിന്തെറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിച്ച മുടി പോലോത്ത നാരുകള്‍ പതിപ്പിച്ച ക്ലിപ്പുകള്‍ ഘടിപ്പിക്കുന്നതാണ് ഈ വിദ്യ. ആവശ്യാനുസരണം തലയില്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നതാണിതിന്റെ പ്രത്യേകത. കഷണ്ടി ഒരു ന്യൂനതയും രോഗവുമാണ്. മുടി വളരുന്നതിന് സഹായകമായ ഡി.എച്ച്.ടി ഹോര്‍മോണിന്റെ കുറവാണ് കഷണ്ടിയുടെ ഹേതു. ന്യൂനത മറച്ചുവെക്കുന്നതിന് ശരീഅത്തില്‍ വിലക്കൊന്നുമില്ല. കഷണ്ടിയെന്ന ന്യൂനത മറച്ചുവെക്കല്‍ തന്നെയാണല്ലോ ഈ പ്രക്രിയയിലും നടക്കുന്നത്.

ഭംഗിക്ക് വേണ്ടി മുടികൂട്ടിച്ചേര്‍ക്കുന്നവരെയും പച്ചകുത്തുന്നവരെയും പല്ല് രാകുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി തങ്ങള്‍ പറയുന്നു: ഭംഗിക്ക് വേണ്ടി ചെയ്യുന്നത് മാത്രമാണ് ഇസ്ലാമില്‍ നിഷിദ്ധമായത്. ചികിത്സക്ക് വേണ്ടിയോ പല്ലിലോ മറ്റോ ഉള്ള ന്യൂനത ഒഴിവാക്കാനോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ അതിന് കുഴപ്പമൊന്നുമില്ല.(ശറഹ് മുസ്‌ലിം)

ഉപയോഗിക്കുന്ന വിഗുകളില്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഉപയോഗിക്കപ്പെട്ട വസ്തു മറ്റൊരു മനുഷ്യന്റെ മുടിയോ ചത്ത മൃഗങ്ങളുടെ രോമമോ ആയിരിക്കരുത്. കുളി, വുളൂ തുടങ്ങിയ നിര്‍ബന്ധശുചീകരണ വേളകളില്‍ നിര്‍ബന്ധമായ ഭാഗത്തേക്ക് വെള്ളം ചേരാനായി ഇത് മാറ്റിവെക്കേണ്ടതാണ്.

ഹദീസ് കിത്താബുകൾ






*********************************************************************************



*********************************************************************************


*********************************************************************************


*********************************************************************************


*********************************************************************************


*********************************************************************************


*********************************************************************************


*********************************************************************************


*********************************************************************************


*********************************************************************************


വിശുദ്ധ ഖുർആൻ തഫ്സീറുകൾ






*******************************************************************************


*******************************************************************************
*******************************************************************************

4. തഫ്സീർ ഇബ്നു കസീർ - تفسير ابن كثير


*******************************************************************************

*******************************************************************************

*******************************************************************************


*******************************************************************************


*******************************************************************************

*******************************************************************************

10. റൂഹുൽ മആനി - تفسير الالوسي -روح المعاني 

*******************************************************************************

*******************************************************************************

*******************************************************************************



Click 👆👆👆

ഒറ്റയ്ക്ക് നിസ്കരിക്കുമ്പോള്‍ ശബ്ദത്തില്‍ ഓതാമോ? അതിന്റെ വിധി എന്ത്?



ഉറക്കെ ഓതേണ്ട നിസ്കാരങ്ങളില്‍ (മഗ്രിബ്, ഇശാ എന്നിവയുടെ ആദ്യ രണ്ട് റക്അതുകളിലും സുബ്ഹിയിലും) ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഉറക്കെ ഓതലാണ് സുന്നത്. തൊട്ടുടുത്ത് ഉറങ്ങുന്നവനോ നിസ്കരിക്കുന്നവനോ അത് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുമെങ്കില്‍ ഉറക്കെ ഓതല്‍ സുന്നതില്ല. മഅ്മൂമിന് ഉറക്കെ ഓതല്‍ കറാഹതാണ്.

ഭാര്യയുടെ മുല കുടിക്കൽ ഹറാമാണോ?



അല്ല, ഭാര്യുയടെ മുല കുടിക്കല്‍ ഹറാം അല്ല. മുലകുടിബന്ധത്തിലൂടെ വിവാഹബന്ധം നിഷിദ്ധമാവുന്ന രംഗങ്ങളുണ്ട്. അതിന് ചന്ദ്രമാസപ്രകാരം രണ്ട്  വയസ്സ് പൂര്‍ത്തിയാവും മുമ്പ് ആയിരിക്കണം മുലകൊടുക്കുന്നത്. ശേഷമുള്ള മുലയൂട്ടലിലൂടെ വിവാഹ ബന്ധം നിഷിദ്ധമാവുകയോ മുലകുടി ബന്ധം സ്ഥാപിതമാവുകയോ ചെയ്യില്ല. അഞ്ച് പ്രാവശ്യമായി മുലയൂട്ടുകയും വേണം.

ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഭര്‍ത്താവ് പാമ്പ് തേള് മുതലായ ഇഴ ജന്തുക്കളെ കൊല്ലുന്നതിന്‍റെ ഇസ്ലാമിക വിധി എന്ത്?


ഉപദ്രവകാരികളായ ഇഴജന്തുക്കളെ കാണുന്നിടത്ത് വെച്ച് കൊല്ലേണ്ടതാണ്. ഭാര്യക്ക് ഗര്‍ഭമുള്ളത് കൊണ്ട് അതില്‍ യാതൊരു വ്യത്യാസവും വരുന്നില്ല. അതെല്ലാം അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. പാമ്പിനെ ഹറമില്‍ വെച്ചായാലും കൊല്ലണമെന്നാണ് കര്‍മ്മശാസ്ത്രം.

പള്ളിയിലെ ഔദ്യോഗിക ജമാത് കഴിഞ്ഞാല്‍ പിന്നീട് വരുന്നവര്‍ നടത്തുന്ന ജമാത് നിസ്കാരത്തിനു യഥാര്‍ത്ഥ ജമാതിന്റെ കൂലി കിട്ടുമോ? ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനെക്കാള്‍ നല്ലതാണോ ആ ജമാഅത്തില്‍ ചേരല്‍?



ഏതൊരു ജമാഅതിനും അതിന്റേതായ കൂലിയുണ്ട്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഉത്തമമാണ് ജമാഅതായി നിസ്കരിക്കല്‍. ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്നത് ഏതിനാണോ ആ ജമാഅതിനാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുക എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. ഏതൊരു പള്ളിയിലെയും ഔദ്യോഗിക ജമാഅത് ആദ്യസമയത്തും കൂടുതല്‍ പേരുള്ളതും ആകുമെന്നതിനാല്‍ അത് തന്നെയാണ് കൂടുതല്‍ പ്രതിഫലത്തിനര്‍ഹമാവുക. ഏറെ സൂക്ഷമതയുള്ള മുന്‍കാലപണ്ഡിതരില്‍ പലരും വല്ല കാരണത്താലും ഔദ്യോഗിക ജമാഅത് കഴിഞ്ഞ ശേഷം പള്ളിയിലെത്തുകയും വേറെ ജമാഅത് ആളില്ലാതിരിക്കുകയും ചെയ്താല്‍ ഒരിക്കല്‍ നിസ്കാരം നിര്‍വ്വഹിച്ച ഏതെങ്കിലും ഒരാളെ വിളിച്ച് തനിക്ക് മഅ്മൂമായി നിസ്കരിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് അവരുടെ ചരിത്രത്തില്‍ കാണാവുന്നതാണ്. ജമാഅതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്നൊക്കെ മനസ്സിലാവുന്നത്.

മഴ സമയത്ത് നിസ്കാരത്തിന്റെ രൂപത്തിലോ വിധികളിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ?



നിസ്കാരത്തിന്റെ നിയമങ്ങളില്‍ മഴസമയത്തും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ജമാഅതിന് വേണ്ടി പോകാന്‍ പ്രയാസമുള്ള വിധം മഴയാവുകയും മഴ നനയാതെ പോകാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ളുഹ്റിനോ മഗ്രിബിനോ ജമാഅതിനായി പോകുമ്പോള്‍ അതിന്റെ കൂടെ അസ്റും ഇശാഉം  മുന്തിച്ച് ജംഅ് ആക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് മാത്രം. അങ്ങനെ ജംഅ് ആക്കുമ്പോള്‍, തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.

മൊബൈല്‍,/കമ്പ്യൂട്ടര്‍ പോലോത്തത്തില്‍ ഖുര്‍ആന്‍ ഡൌണ്‍ലോഡ് ചെയ്ത് ഓതുന്നതിന്റെ നിബന്ധനകള്‍ അറിയാന്‍ താല്പര്യമുണ്ട്, ഇങ്ങനെ ഓതാന്‍ വുളു എടുക്കേണ്ട ആവശ്യമുണ്ടോ ?



മുസ്ഹഫിന്റെ രൂപങ്ങള്‍ കാലോചിതം വ്യത്യാസപ്പെട്ടതായി നമുക്ക് കാണാം. ആദ്യകാലത്തെ മുസ്ഹഫായ എല്ലും കല്ലും തോലുമെല്ലാം കടലാസ് രൂപത്തില്‍ പരിഷ്കരിക്കപ്പെട്ടപ്പോള്‍ മുസ്ഹഫിന്റെ എല്ലാ നിയമങ്ങളും ആ കടലാസുകള്‍ക്കും ബാധകമായി. അതുപോലെ ഇക്കാലത്തെ ഡിജിറ്റല്‍ സ്ക്രീനുകളെയും അതുപോലെ കാണണമെന്നാണ് ആധുനിക കര്‍മശാസ്ത്ര കാഴ്ചപ്പാട്.

അങ്ങനെ മൊബൈലിലെ ചില ഖുര്‍ആന്റെ സോഫ്റ്റ് വൈറുള്ള ചിപ്പുകളെയോ മറ്റോ ഒരു മുസ്ഹഫായി കാണുന്നുവെങ്കില്‍ അതു
ചുമക്കുമ്പോള്‍ മറ്റു ചരക്കുകളോടൊപ്പമുള്ള മുസ്ഹഫ് പോലെ പെരുമാറാവുന്നതുമാണ്. അതോടൊപ്പം മൊബൈലിലേക്കിത് സെന്റ് ചെയ്യുന്ന സമയത്ത് നമുക്കൊന്നും കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നൊരുവശം കൂടി അവിടെയുണ്ട്. (സൂക്ഷമതക്ക് വേണ്ടി മുസ്ഹഫു പോലെ തന്നെ ഉപയോഗിക്കുകയാണ് നല്ലത്)

ഈയൊരു സാഹചര്യത്തില്‍ മൊബൈലും മുസ്ഹഫടങ്ങിയ ചരക്കും ഇവ്വിഷയത്തില്‍ ഒന്നായി കാണാം. അപ്പോള്‍ മൊബൈലിലാണെങ്കിലും അല്ലെങ്കിലും ഖുര്‍ആന്‍ ഓതാന്‍ പ്രത്യേക വുളൂഅ് എടുക്കണമെന്നില്ല. പക്ഷെ, സുന്നത്താകുന്നതാണ്. അതു തൊടാനും ചുമക്കാനും മാത്രമാണ് വുളൂഅ് നിര്‍ബന്ധമുള്ളത്. മൊബൈല്‍ പോലോത്തതില്‍ ഖുര്‍ആനിനേക്കാളധികം മറ്റു ഡാറ്റകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് തൊടാന്‍ വുദു നിര്‍ബന്ധമില്ല.

അതുപോലെ ഖുര്‍ആനിലേക്ക് നോക്കുന്നതും അതോതുന്നതുപോലെയുള്ള മറ്റൊരു ഇബാദത്തായതിനാല്‍ നോക്കിയോതല്‍ കാണാതെ ഓതുന്നതിനേക്കാള്‍ ഏറ്റവും ഉത്തമവും പ്രതിഫലം ലഭിക്കുന്നതുമാണ്. ഇവിടെ മൊബൈലില്‍ നോക്കിയോതുകയാണെങ്കിലും ഇതേ പോലെതന്നെയാണ് നിയമെന്നാണ് മനസ്സിലാകുന്നത്.

ഒരാള്‍ക്ക് തന്റെ ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിയുടെയോ സഹോദരന്‍റെയോ മകളെ വിവാഹം ചെയ്യാന്‍ പറ്റുമോ?



പുരുഷനെ സംബന്ധിച്ചിടത്തോളം കുടുംബബന്ധത്തിലൂടെ വിവാഹം ഹറാമായവര്‍ താഴെ പറയുന്നവരാണ്, ഉമ്മ (വലിയുമ്മമാരൊക്കെ അതില്‍ പെടും), മകള്‍ (പേരമക്കളും അതില്‍ പെടും), സഹോദരിമാര്‍ (ഉമ്മയോ വാപ്പയോ ഒന്നാവയരൊക്കെ), പിതാവിന്റെ സഹോദരിമാര്‍, മാതാവിന്റെ സഹോദരിമാര്‍, സഹോദരന്റെയോ സഹോദരിയുടെയോ മക്കള്‍. ഇവരല്ലാത്ത ബന്ധുക്കളെയൊക്കെ വിവാഹം ചെയ്യാവുന്നതാണ്. ചോദ്യത്തില്‍ പറഞ്ഞ, ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിയുടെയും സഹോദരന്റെയും മകളെ വിവാഹം ചെയ്യാവുന്നതാണ്. 

ഹനഫി മദ്ഹബുകാരന്‍റെ വിത്റിലെ ഖുനൂത്തില്‍ ശാഫിഈ മദ്ഹബുകാരന്‍ കൈകള്‍ ഉയര്‍ത്തേണ്ടതുണ്ടോ?



ശാഫിഈ മദ്ഹബുകാരന്‍ ഹനഫിയെ തുടര്‍ന്ന് വിത്റ് നിസ്കരിക്കുമ്പോള്‍ റുകൂഇനു മുമ്പ് ഇമാം ഖുനൂത് ഓതുമ്പോള്‍ ശാഫിഇയായ മഅ്മൂം കൈ ഉയര്‍ത്തേണ്ടതില്ല. കാരണം റുകൂഇനു ശേഷമുള്ള ഖുനൂതിലല്ലാത്ത മറ്റെവിടെയുമുള്ള ദുആകളില്‍ കൈ ഉയര്‍ത്തല്‍ സുന്നത്തില്ല. ഹനഫി ഇമാമിന്‍റെ ഖുനൂത് വേളയില്‍ അതേ ഖുനൂത് തന്നെ ഓതുകയോ ഖുര്‍ആന്‍ ഓതുകയോ ചെയ്യാം. നിര്‍ത്തത്തില്‍ ഖുര്‍ആന്‍ ഓതലാണ് ദുആയെക്കാള്‍ ശ്രേഷ്ഠമായത്.

സ്ത്രീകൾ മറ്റ് സ്ത്രീകളുടെ ഇടയിൽ പാലിക്കേണ്ട വസ്ത്രധാരണ രീതി എങ്ങനെയൊക്കെയാണ് ? സ്ത്രീകൾ പരസ്പരമുള്ള ഔറത്ത് എങ്ങനെയല്ലാമാണ്



മറ്റു സ്ത്രീകൾക്കിടിയിൽ ഒരു സ്ത്രീയുടെ ഔറത്ത് മുട്ടിന്റേയും പൊക്കിളിന്റേയും ഇടയിലുള്ള ഭാഗമാണ്. അഥവാ സാധാരണ ഗതിയിൽ മറ്റു ഭാഗങ്ങൾ കാണൽ ഹറാമല്ല...

പക്ഷേ ഇവിടെ ഒരു നിബന്ധനയുണ്ട്. മറ്റു ഭാഗങ്ങൾ കാണുന്നത് കാരണം വികാരമുണ്ടാകുന്നതിനേയോ ഫിത്നയേയോ ഭയപ്പെടാതിരിക്കണം. അങ്ങനെ ഭയപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ മറ്റു സ്ത്രീകൾക്കിടയിൽ ആ മറ്റു ഭാഗങ്ങളും മറക്കൽ നിർബ്ബന്ധമാണ്. എന്നാൽ ജോലി ചെയ്യുന്ന സമയത്ത് ദൃശ്യമാകുന്ന ഭാഗങ്ങളൊഴികെ മറ്റെല്ലാ ഭാഗങ്ങളും അവിശ്വാസിനികൾക്കിടയിൽ ഔറത്താണ്. (ശർവ്വാനി, ഇആനത്ത്)

ചെറിയ പെണ്‍കുട്ടികള്‍ക്ക് ഔറത്ത് ഏതാണ്



കണ്ടാല്‍ വികാരം തോന്നുന്ന പരിതിയിലെത്താത്ത ചെറിയ പെണ്‍കുട്ടിയുടെ ഗുഹ്യഭാഗമല്ലാത്തതൊന്നും ഔറത്തല്ല. ഗുഹ്യ ഭാഗം (മുന്‍ഭാഗവും പിന്‍ഭാഗവും)ഔറത്താണ്.

നജസ് നീക്കുക പോലോത്ത ആവശ്യങ്ങള്‍ക്കല്ലാതെ ആ ഭാഗം തൊടാനോ നോക്കാനോ പാടില്ല. കുട്ടികളെ കളിപ്പിക്കുക പോലോത്തവ ഇത്തരം ആവശ്യങ്ങളില്‍ പെട്ടതല്ല. എന്നാല്‍ ചെറിയ ആണ്‍കുട്ടികളുടെ ഗുഹ്യഭാഗം നോക്കുന്നത് നിഷിദ്ധമല്ലെന്ന് ഇമാം ഇബ്നു ഹജറില്‍ ഹൈതമി പറഞ്ഞിട്ടുണ്ട്. അതും ഹറാം തന്നെയാണെന്നാണ് ഇമാം റംലിയുടെ പക്ഷം. പറയപ്പെട്ട ഔറത്തിന്റെ ഭാഗങ്ങള്‍ മറയുന്ന വസ്ത്രങ്ങളാണ് ചെറിയ കുട്ടികള്‍ക്ക് ധരിപ്പിക്കേണ്ടത്. ചെറുപ്രായത്തില്‍ തന്നെ ഇസ്‍ലാമിക വസ്ത്രധാരണ രീതി ശീലിപ്പിക്കുന്നത് നല്ലതാണ്

മറ്റുള്ളവരുടെ ഔറത്ത് കണ്ടാല്‍ 40 ദിവസത്തെ അമല്‍ നഷ്ടപ്പെടുമോ ? നേരിട്ട് കാണുന്നതും അശ്ലീല സിനിമകളിലൂടെ കാണുന്നതും ഒരുപോലെയാണോ ? ഇത് വന്‍പാപമോ ചെറുപാപമോ



മറ്റുള്ളവരുടെ ഔറത്ത് കണ്ടാല്‍ 40 ദിവസത്തെ അമല്‍ സ്വീകരിക്കപ്പെടുകയില്ല എന്ന് എവിടെയും കാണാനായിട്ടില്ല. കള്ള് കുടിക്കല്‍, ജോത്സ്യനെ സമീപിക്കല്‍, ഹറാം ഭക്ഷിക്കല്‍ തുടങ്ങിയ പാപങ്ങള്‍ ചെയ്താല്‍ നാല്പതു ദിവസത്തെ നിസ്കാരം സ്വീകരിക്കുകയില്ല എന്ന് ഹദീസുകളില്‍ കാണാം...

മനഃപൂര്‍വ്വമല്ലാതെ മറ്റൊരാളുടെ ഔറത്ത് കണ്ടു പോകുന്നത് കുറ്റകരമല്ല. അതു പോലെ ചികിത്സ പോലെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ നോക്കേണ്ടി വരുന്നതും അനുവദനീയമാണ്. എന്നാല്‍ മനഃപൂര്‍വ്വം മറ്റൊരാളുടെ ഔറത്ത് നോക്കുന്നത് കുറ്റകരമാണ്. അതു തന്നെ ലൈംഗിക വികാരത്തോടെയെങ്കില്‍ കണ്ണു ചെയ്യുന്ന വ്യഭിചാരമാണ്. അശ്ലീലമായ സിനിമകളും, ചിത്രങ്ങളും കാണുന്നതും രസിക്കുന്നതും ഗൗരവമുള്ള തെറ്റുകള്‍ തന്നെയാണ്. അവ വന്‍പാപങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിട്ടില്ലെങ്കിലും അത്തരം പ്രവണതകള്‍ വ്യഭിചാരം പോലെയുള്ള വന്‍ദോഷങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു...

മാത്രമല്ല, ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതിലൂടെ നമ്മുടെ ഹൃദയത്തില്‍നിന്ന് ലജ്ജ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുകയും പിന്നീട് അശ്ലീല പ്രവര്‍ത്തനങ്ങളെ നിസ്സാരമായി കാണുകയും അങ്ങനെ വന്‍പാപങ്ങള്‍ക്കടിമയായിത്തീരുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ ഇത്തരം സിനിമകള്‍ തുടര്‍ച്ചയായി കണ്ടാല്‍ അവന്‍ അവയില്‍ ആസക്തനാവുകയും പിന്നീട് ഈ ദുശ്ശീലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസപ്പെടുകയും ചെയ്യും. ചെറിയ ദോഷങ്ങള്‍ സ്ഥിരമായി ചെയ്താല്‍ അതു വന്‍ദോഷമായി ഗണിക്കപ്പെടുമെന്ന കാര്യം കൂടി ഗൗരവത്തോടെ ഓര്‍ത്തിരിക്കണം...

Saturday, 9 March 2019

യാത്രക്കാരനും ദാഹിച്ച നായയും

 

മുഹമ്മദ് നബി (സ) അനുചരന്മാർക്ക് പറഞ്ഞുകൊടുത്ത കഥയാണ്.

ഒരാൾ ഒരു യാത്ര പുറപ്പെട്ടു. ഭയങ്കര ചൂടുള്ള ദിവസമായിരുന്നു. സൂര്യൻ തലക്കു മുകളിൽ കത്തിത്തിളങ്ങുന്നു. ഭൂമി കാല്ക്കീഴിൽ ചുട്ടു പഴുക്കുന്നു.

പൊള്ളുന്ന മരുഭൂമിയിലൂടെ കുറച്ചുദൂരം പോയപ്പോഴേക്കും അയാൾക്കു തല വേദനിക്കാൻ തുടങ്ങി. ദേഹമെല്ലാം വിയർത്തു. തൊണ്ട വരണ്ടു.

അയ്യോ!! എന്തൊരു ചൂട്, ഇത്തിരി വെള്ളം കിട്ടിയില്ലെങ്കിൽ ഞാൻ ദാഹിച്ചു മരിച്ചുപോകും! അയാൾ സ്വയം പറഞ്ഞു. എന്നിട്ട് വെള്ളമനേ്വഷിക്കാൻ തുടങ്ങി.

ആദ്യം കണ്ട കിണർ അയാളുടെ തൊണ്ടപോലെത്തന്നെ വരണ്ടിരിക്കുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും അങ്ങനെത്തന്നെ. നേരം ഉച്ചയോടടുക്കുകയാണ്. യാത്രക്കാരൻ തളർന്നു തുടങ്ങി.

ഒടുവിൽ… ഭാഗ്യം! ഒരു കിണർ കണ്ടു. അയാൾ ആർത്തിയോടെ ഓടിച്ചെന്ന് കുനിഞ്ഞുനോക്കി. അടിയിൽ ഒരാൾക്കു വെള്ളമുണ്ട്. ഹാവൂ! സമാധാനമായി!

പക്ഷെ, വെള്ളം എങ്ങനെ കിട്ടും. കൈയിൽ തൊട്ടിയും കയറുമൊന്നുമില്ല. അയാൾ കിണറ്റിനു ചുറ്റും നടന്നു നോക്കി. രക്ഷയില്ല!

ഇനിയിപ്പോൾ ഒരൊറ്റവഴിയേ ഉള്ളൂ… കിണറ്റിലിറങ്ങുക. യാത്രക്കാരൻ ശ്രദ്ധയോടെ കിണറ്റിലിറങ്ങാൻ തുടങ്ങി. യാത്രാ ക്ഷീണം കാരണം കൈകാലുകൾക്ക് തളർച്ചയുണ്ടായിരുന്നു. വള്ളിപ്പടർപ്പുകളിൽ പിടിച്ചു തൂങ്ങിക്കയറാൻ അതിനാൽ വളരെ പ്രയാസം. പക്ഷെ, താഴോട്ടിറങ്ങുംതോറും അയാൾക്ക് സുഖകരമായ തണുപ്പനുഭവപ്പെട്ടു തുടങ്ങി. ഒടുവിൽ ഒരുവിധം കിണറ്റിന്നടിയിലെത്തി.

മുട്ടോളം വെള്ളത്തിലറങ്ങിനിന്ന് അയാൾ കുനിഞ്ഞു. കൈകൾ രണ്ടും വെള്ളത്തിലാഴ്ത്തി. വിരലുകൾക്കിടയിലേക്ക് വെള്ളം തുള്ളിക്കയറിയപ്പോൾ… ഹാ… എന്തു സുഖം! അയാൾ വീണ്ടും വീണ്ടും കൈകൾ വെള്ളത്തിൽ മുക്കി ആ അനുഭൂതി നുകർന്നുകൊണ്ടിരുന്നു.

പിന്നെ മതിയാവോളം വെള്ളം കുടിച്ചു. മുഖവും കഴുത്തുമെല്ലാം വെള്ളം കൊണ്ടു തുടച്ചു. പിന്നീട്, ഉയർത്തിപ്പിടിച്ചിരുന്ന തന്റെ ഉടുപ്പിന്റെ അടിവശം വെള്ളത്തിൽ മുക്കി നനച്ചു. അവസാനം രണ്ടു കവിൾ വെള്ളം കൂടി കുടിച്ചപ്പോൾ ക്ഷീണമെല്ലാം വിട്ടകന്നതായി അയാൾക്കു തോന്നി.

“ജീവന്റെ ദ്രവരൂപമാകുന്നു വെള്ളം. അല്ലാഹുവാണ് നമുക്കതു നല്കുന്നത്. അവനു സ്തുതി” അയാൾ സ്വയം പറഞ്ഞു.

ക്ഷീണമെല്ലാമകന്നപ്പോൾ അയാൾ കിണറ്റിൽനിന്ന് കയറാൻ തുടങ്ങി.


ഇപ്പോൾ ആദ്യത്തെ പ്രയാസമൊന്നും തോന്നിയില്ല.

കിണറ്റിന്റെ തണുത്ത ഉള്ളറയിൽനിന്നു ഭൂമിയുടെ ചുട്ടുപൊള്ളുന്ന ഉപരിതലത്തിലെത്തിയ അയാൾ പെട്ടെന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഒരു നായ! കുരക്കുകയാണെന്നു പറഞ്ഞുകൂടാ; കരയുകയാണ്. നാവു പുറത്തേക്കിട്ട് തേങ്ങുകയും കിതക്കുകയുമാണ്.

അത് അയാളുടെ അടുത്തെത്തി. പാവം! അതിനു വല്ലാത്ത ദാഹമുണ്ട്. അത് ദയനീയമായി അയാളെ നോക്കി. പിന്നെ ഭയത്തോടെ അടുത്തുകൊണ്ട് അയാളുടെ നീളൻ കുപ്പായത്തിന്റെ അടിവശത്തെ നനവിൽ നക്കാൻ തുടങ്ങി.

പാവം അതിനു കഠിനമായ ദാഹമുണ്ട്. ഒരു നാഴികമുമ്പ് താൻ എങ്ങനെയായിരുന്നോ അതേ അവസ്ഥയിലാണ് അതിപ്പോൾ. ഇത്തിരി വെള്ളം കിട്ടിയില്ലെങ്കിൽ ചത്തുപോവും. അയാൾക്ക് നായയോട് വല്ലാത്ത അലിവു തോന്നി. അയാൾ അതിന്റെ ശിരസ്സിൽ മൃദുവായി തലോടി. നായ വാലാട്ടി. അയാളുടെ കുപ്പായത്തിന്റെ വക്കിൽനിന്ന് നക്കിയെടുത്ത നനവിന്റെ നന്ദി.

“നില്ക്ക്, ഞാൻ നിനക്കു വെള്ളം തരാം” അയാൾ നായയോട് പറഞ്ഞിട്ട് കിണറ്റിൽ വീണ്ടും പൊത്തിപ്പിടിച്ചിറങ്ങാൻ തുടങ്ങി. അടിയിലെത്തി, ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ രണ്ടു ഷൂസുമഴിച്ച് വെള്ളം നിറച്ചു.

ഇതുംകൊണ്ട് എങ്ങനെ കയറും? അധികം ആലോചിക്കേണ്ടിവന്നില്ല. ഷൂസ് രണ്ടും പല്ലുകൊണ്ട് കടിച്ചുപിടിച്ചു. കുറച്ചു കയറിയപ്പോഴേക്കും വലിയ പ്രയാസം തോന്നി. വായിൽ തൂങ്ങുന്ന ഭാരവുമായി മുകളിലോട്ട് കയറാൻ സാധിക്കുന്നില്ല. പല്ലുകൾ വല്ലാതെ വേദനിക്കുകയും ചെയ്യുന്നു!

എന്തിനു പറയുന്നു- ഒരുവിധം അയാൾ കരപറ്റി. നായയുടെ മുമ്പിൽ മുട്ടുകുത്തിയിരുന്ന് അതിനു സൗകര്യപൂർവം കുടിക്കാൻ പറ്റും വിധം ഷൂസ് ചെരിച്ചി പിടിച്ചുകൊടുത്തു. വെള്ളം കുടിക്കുമ്പോഴെല്ലാം നായയുടെ വാൽ ആടിക്കൊണ്ടേയിരുന്നു. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. നായ ഇപ്പോൾ സംതൃപ്തനാണ്. അതിന്റെ ദാഹം തീർന്നിരിക്കുന്നു.

ഒരു നായയോട് ദയാപൂർവം പെരുമാറിയ ഈ മനുഷ്യന്റെ പ്രവൃത്തിയിൽ അല്ലാഹു സന്തുഷ്ടനായി. അയാൾ മുമ്പു ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെട്ടു… പ്രവാചകൻ കഥ പറഞ്ഞു നിർത്തി.

“അല്ല ദൈവദൂതരെ, ജീവികളോടു കരുണ കാണിച്ചാൽ ഞങ്ങളുടെ പാപങ്ങളും പൊറുക്കപ്പെടുമോ?” ഒരനുചരൻ ചോദിച്ചു.

തീർച്ചയായും- പ്രവാചകൻ പറഞ്ഞു: ജീവജാലങ്ങളോടു കരുണ കാണിച്ചാൽ നമുക്കതിനു ദൈവം പ്രതിഫലം തരും.


-വി.എസ്.സലിം-  

നിസ്കാരത്തെ അഞ്ചായി ചുരുക്കിയതിന്റെ രഹസ്യം



മനുഷ്യരിൽ അധികമായി തെറ്റ്‌ സംഭവിക്കുന്നത്‌ പഞ്ജേന്ദ്രിയങ്ങാൾ എന്നറിയപ്പെടുന്ന അഞ്ജ്‌ അവയവങ്ങളിലൂടെ ആണു.ഒരോ അവയവങ്ങളിൽ നിന്ന് സംഭവിക്കുന്ന തെറ്റുകളെ പൊറുപ്പിക്കാൻ ഒരോ നിസ്കാരം എന്നതാണു ലക്ഷ്യം (ബുജൈരിമി 1-335)

ഏറ്റവും ശ്രേഷ്ടമായ നിസ്കാരം



ഏറ്റവും ശ്രേഷ്ടമായ നിസ്കാരം ജുമു-അ ആണു.പിന്നീട്‌ വെള്ളിയാഴ്ച്ച ദിവസത്തെ അസ്‌-ർ പിന്നീട്‌ മറ്റു ദിവസങ്ങളിലെ അസ്‌-റും പിന്നീട്‌ ജുമു-അ ദിവസത്തെ സുബ്‌-ഹി പിന്നീട്‌ മറ്റു ദിവസങ്ങളിലെ സുബ്‌-ഹിയും പിന്നീറ്റ്‌ ഇശാ-അ ളുഹ്‌-ർ മഗ്‌-രിബ്‌ എന്നീ ക്രമത്തിലുമാകുന്നു . (ജമൽ 1-261)

മരണപ്പെട്ട മനുഷ്യനു നിസ്കാരം ഖളാ-അ ഉണ്ടെങ്കിൽ കുടുംബത്തിനോ മറ്റോ വീട്ടാൻ മാർഗ്ഗമുണ്ടോ??


പ്രബലമായ അഭിപ്രായമനുസരിച്ച്‌ മരിച്ച വ്യക്തിക്ക്‌ നിസ്കാരം ഖളാ-അ ഉണ്ടെങ്കിൽ മറ്റുള്ളവർ നിസ്കരിച്ച്‌ വീട്ടുകയോ ഫിദ്‌-യ കൊടുത്ത്‌ പരിഹരിക്കുകയോ ചെയ്യാവുന്നതല്ല..

എന്നാൽ ഒരു വിഭാഗം പണ്ഡിതന്മാർ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം സുബുകി(റ) തന്റെ കുടുംബത്തിൽ ചിലർക്കു വേണ്ടി നിസ്കാരം ഖളാ-അ വീട്ടിയിട്ടുണ്ടെന്നും പറയപ്പേടുന്നു .
(ഇ-ആനത്ത്‌ 1-24) 

ദുനിയാവിലെ ഏറ്റവും ഉന്നതമായ സമ്പാദ്യം എന്താണ്



പതിവ്രതയായ ഭാര്യ .ഭർത്താവ് അവളെ നോക്കിയാൽ അവന് സന്തോഷം തോന്നുന്ന ,പറഞ്ഞാൽ അനുസരിക്കുന്ന ,താൻ സ്ഥലത്തില്ലാത്തപ്പോൾ തന്റെ സമ്പത്തിനെയും സന്താനങ്ങളെയും തന്റെ ശരീരത്തെയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന പെണ്ണാണ് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട് (ബുഖാരി റഹ്)

സ്ത്രീകൾ വുളു എടുക്കുമ്പോൾ തലമറക്കൽ നിർബന്ധമുണ്ടോ ?



ഇല്ല അന്യപുരുഷന്മാർ കാണുമെങ്കിൽ തല മറക്കണം.

ഒരാൾക്ക് പ്രായപൂർത്തിയാവുക എപ്പോഴാണ് ?


ചന്ദ്രവർഷക്കണക്കനുസരിച്ച് 15 വയസ്സ് പൂർത്തിയാകൽ കൊണ്ടോ ആർത്തവം കൊണ്ടോ ഇന്ദ്രിയസ്ഖലനം കൊണ്ടോ പ്രായപൂർത്തിയാവും (ഫത്ഹുൽ മുഈൻ)

ഏറ്റവും നല്ല ധനസമ്പാദന മാർഗ്ഗം ഏതാണ് ?


കൃഷി പിന്നെ കൈത്തൊഴിൽ പിന്നെ കച്ചവടം (ഫത്ഹുൽ മുഈൻ 158)

ചില രക്ഷിതാക്കൾ മക്കൾക്കിടയിൽ വിവേചനം കാണിക്കാറുണ്ട് ഇത് തെറ്റല്ലേ ?



തെറ്റാണ് ഒരു മകന് കൊടുക്കുക ,മറ്റൊരു മകന് കൊടുക്കാതിരിക്കുക അല്ലെങ്കിൽ ഒരാൾക്ക് കൂടുതൽ കൊടുക്കുക മറ്റൊരു മകന് കുറച്ച് കൊടുക്കുക ഒരു മകനെ അടുപ്പിക്കുക മറ്റൊരു മകനെ അകറ്റുക ഒരാളെ മാത്രം സ്നേഹിക്കുക തുടങ്ങിയവയൊക്കെ കടുത്ത പാപങ്ങളാണ്.

ഒരു മകന് ഒരടിമയെ സമ്മാനമായി കൊടുത്ത പിതാവിനോട് റസൂൽ (സ)ചോദിച്ചു നിങ്ങൾ എല്ലാ മക്കൾക്കും അടിമയെ കൊടുത്തിട്ടുണ്ടോ ? അദ്ദേഹം പറഞ്ഞു ഇല്ല എന്നാൽ നിങ്ങൾ അത് തിരിച്ചു വാങ്ങണം നിങ്ങൾ മക്കൾക്കിടയിൽ നീതി പാലിക്കണം അല്ലാഹുവിനെ സൂക്ഷിക്കണം നിങ്ങളുടെ എല്ലാ മക്കളും നിങ്ങൾക്ക് ഗുണം ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ?എന്നാണ് നബി (സ) അദ്ദേഹത്തോട് ചോദിച്ചത് (ബുഖാരി, മുസ്ലിം)

കൊടുത്തത് തിരിച്ചു വാങ്ങൽ ഛർദ്ദിച്ചത് തിന്നുന്ന നായയുടെ സ്വഭാവമാണെന്ന് പറഞ്ഞ അതേ പ്രവാചകൻ അത് തിരിച്ചു വാങ്ങാൻ പറഞ്ഞത് മക്കൾക്കിടയിലുള്ള വിവേചനം അതിലും കടുത്ത പാപമായതുകൊണ്ടാണ് ദാനം,ധർമ്മം, പാരിതോഷികം എന്നീ ഇനങ്ങളിൽ മക്കൾക്കിടയിൽ ഏറ്റവ്യത്യാസം കാണിക്കാൻ പാടില്ല ഹറാമാണെന്നും അഭിപ്രായമുണ്ട് (തുഹ്ഫ 6/308,ഫത്ഉൽ മുഈൻ 300)

ഖുർആനിലെ സൂറത്തുകൾ ഓതി ദുആ ചെയ്യുമ്പോൾ ഇഖ്ലാസ് സൂറത്ത് (ഖുൽഹുവല്ലാഹു അഹദ് )മാത്രം മൂന്ന് വട്ടം ആവർത്തിച്ചോതുന്നതെന്തിനാണ് ?


സൂറത്തുൽ ഇഖ്ലാസ് ഖുർആനിന്റെ മൂന്നിലൊന്നാണെന്ന് നബി (സ)പറഞ്ഞിട്ടുണ്ട് (ബുഖാരി റഹ്) അതിനാൽ ആ സൂറത്ത് 3 പ്രാവശ്യം ഓതിയാൽ ഖുർആൻ മുഴുവനായും ഓതിയ പ്രതിഫലം ലഭിക്കും

നഷ്ടപ്പെട്ടുപോയ എന്റെ പതിനായിരം രൂപ തിരിച്ചു കിട്ടിയാൽ ഞാൻ ആയിരം രൂപ യത്തീമിന് നൽകാൻ നേർച്ചയാക്കി എന്നൊരാൾ പറഞ്ഞു സംഖ്യ തിരിച്ചു കിട്ടിയില്ല എങ്കിൽ നേർച്ചയാക്കിയ ആയിരം രൂപ അയാൾ യത്തീമുകൾക്ക് കൊടുക്കേണ്ടതുണ്ടോ ?



ഇല്ല കാരണം ഈ നേർച്ച മുഅല്ലഖായ നേർച്ചയാണ് (ഒരു കാര്യത്തോട് ബന്ധിച്ച് നേർച്ചയാക്കുന്നത് )അപ്പോൾ ബന്ധിപ്പിച്ച കാര്യം നേടിയെങ്കിൽ മാത്ഥമേ നേർച്ച വീട്ടേണ്ടതുള്ളൂ (ഇആനത്ത് 2/8)

ഗള്‍ഫ് നാടുകളില്‍നിന്ന് പലരും നിയമവിരുദ്ധമായ രീതിയില്‍ (ഹുണ്ടി പോലെ) നാട്ടിലേക്ക് പണം അയക്കാറുണ്ട്. ഇതിന്‍റെ വിധി എന്ത്



രാഷ്ട്രനിയമങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതാഭിപ്രായം.  പൊതുജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും സുഗഗമായ ജീവിതത്തിനും നടത്തിപ്പിനുമായി രാഷ്ട്രം രൂപീകരിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതാണ്. അന്താരാഷ്ട്ര സാമ്പത്തിക വിനിമയങ്ങളിലും ഇത്തരം നിയമങ്ങളുണ്ട്. ആ നിമയങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. അന്താരാഷ്ട്ര വിനിമയം നടത്തുമ്പോള്‍ ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ നാം രണ്ട് രാഷ്ട്രങ്ങളുടെയും നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. അതോടൊപ്പം, ഹുണ്ടി പോലോത്തവയിലൂടെ മയക്കുമരുന്നു മാഫിയയെയും കള്ളപ്പണക്കാരെയും സഹായിക്കുകയാണ് ചെയ്യുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്...

മദ്യപിച്ച് അബോധാവസ്ഥയിലായവന്‍റെ നിസ്കാരങ്ങള്‍ എന്ത് ചെയ്യണം?



മദ്യപാനം കടുത്ത ഹറാമാണ്. നിസ്കാരം ഖളാഉ വീട്ടുകയും വേണം. (തുഹ്ഫ 1/433)

ഓപ്പറേഷന്‍ വേണ്ടി ബോധം കെടുത്തിയ ആള്‍ ബോധം വന്നതിനുശേഷം ആ സമയത്തുള്ള നിസ്കാരങ്ങള്‍ ഖളാഉ വീട്ടേണ്ടതുണ്ടോ?


ഇല്ല. സ്വയം ബോധം പോയാലും ഇങ്ങനെ തന്നെ. (തുഹ്ഫ 1/454)

സ്ത്രീകള്‍ വടിച്ചുകളഞ്ഞ മുടി അന്യ പുരുഷന്മാര്‍ക്ക് കാണാന്‍ പറ്റുമോ?



ഇല്ല. അതുകൊണ്ട് തന്നെ അവ കാണാത്ത സ്ഥലത്ത് ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. (ഫത്ഹുല്‍മുഈന്‍)

വീണുകിട്ടിയ (കളഞ്ഞു കിട്ടിയ) വസ്തു ഭക്ഷണ മുതൽ ആണെങ്കിൽ എന്താണ് വിധി



അത് കേട് വന്നുപോകാനിടയുള്ളതുകൊണ്ട് സ്വയം ഭക്ഷിക്കുക. അതിന്‍റെ വില ഉടമസ്ഥന്‍ വന്നാല്‍ കൊടുക്കുക. (ഫത്ഹുല്‍മുഈന്‍)

വീണുകിട്ടിയ പണം



അങ്ങാടിയിലും പള്ളിയിലും ഒരു വര്‍ഷം (സംഖ്യയുടെ വലിപ്പമനുസരിച്ച് ഏറ്റക്കുറച്ചിലാവാം) പരസ്യം ചെയ്യുക. എന്നിട്ടും ആരും വന്നില്ലെങ്കില്‍ വന്നാല്‍ കൊടുക്കാം എന്ന നിലക്ക് അവന് ഉടമപ്പെടുത്താം. (ഫത്ഹുല്‍മുഈന്‍)

കളവ് പറയാന്‍ ഇസ്‌ലാം എപ്പോഴെങ്കിലും അനുവദിക്കുന്നുണ്ടോ?


ഉണ്ട്. ധനം കൊള്ളയടിക്കാന്‍ വരുന്ന അക്രമി ധനത്തെക്കുറിച്ച് ചോദിച്ചാല്‍ അതുപോലെ ഒളിച്ചിരിക്കുന്ന വ്യക്തിയെ കൊല്ലാന്‍ വരുന്ന അക്രമി അയാളെക്കുറിച്ച് ചോദിച്ചാലും കളവ് പറയല്‍ നിര്‍ബന്ധമാണ്. (ഫത്ഹുല്‍മുഈന്‍)

നേര്‍ച്ചക്കോഴി ചത്തുപോയാല്‍ വേറെ കോഴിയെ നേര്‍ച്ചയാക്കേണ്ടതുണ്ടോ?



തന്‍റെ വീഴ്ച കൊണ്ടല്ലാതെ നേര്‍ച്ചമുതല്‍ നശിച്ചാല്‍ പകരം നല്‍കേണ്ടതില്ല. (ഫത്ഹുല്‍മുഈന്‍)

സന്താന നിയന്ത്രണം അനുവദനീയമാണോ?



വന്ധീകരണവും അതിന്‍റെ ശസ്ത്രക്രിയയും ഗര്‍ഭം അലസിപ്പിക്കലുമൊക്കെ കടുത്ത പാപമാണ്. എന്നാല്‍ താല്‍കാലിക മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭധാരണം നിയന്ത്രിക്കാം. (ഇഹ്'യാ ഉലൂമിദ്ധീന്‍, തുഹ്ഫ 7/186, 8/241, 9/41)

Thursday, 7 March 2019

ഒരു പെണ്ണും പാവം പൂച്ചയും

 

പണ്ടൊരു പെണ്ണ് ഒരു പൂച്ചയെ വളർത്തിയിരുന്നു. വളരെ ക്രൂരമായിട്ടാണ് അവളതിനോട് പെരുമാറിയിരുന്നത്.

ഒരു നാൾ മുഹമ്മദ് നബി ആ ദുഷ്ടയുടെ കഥ അനുചരന്മാർക്ക് പറഞ്ഞുകൊടുത്തു. അവളാ പൂച്ചയെ നിർദയം ദ്രോഹിച്ചിരുന്നു. ആഹാരംപോലും ശരിക്കു കൊടുത്തിരുന്നില്ല.


പ്രവാചകൻ (സ) തുടർന്നു;

ഇതുകാരണം ആ പൂച്ച മെലിഞ്ഞു മെലിഞ്ഞുവന്നു. അതിന്റെ രോമമെല്ലാം കൊഴിഞ്ഞുതുടങ്ങി. പൂച്ചയുടെ ഉടമസ്ഥ ഒരു മുൻകോപിയുമായിരുന്നു. ശുണ്ഠി വരുമ്പോഴെല്ലാം അവൾ ആ പൂച്ചയെ ഉമ്മറത്തേക്ക് തൂക്കിയെറിയും. കൊടും തണുപ്പുള്ള രാത്രികളിൽ, പാവം പൂച്ച, പലപ്പോഴും തെരുവിൽ നട്ടം തിരിയേണ്ടിവന്നു!

ക്രമേണ പൂച്ച യജമാനത്തിയെ കണ്ടാൽ പേടിച്ചു വിറക്കാൻ തുടങ്ങി. അവളുടെ നിഴൽ കണ്ടാൽ മതി, സാധു ഭയന്ന് നിലവിളിച്ചു വല്ല മേശക്കടിയിലും പോയൊളിക്കും.

ഈ പെണ്ണിന്റെ അയൽവാസികൾക്കൊന്നും ഈ പ്രവൃത്തി തീരേ ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം ഒരയൽക്കാരൻ അവളെ കാണാൻ ചെന്നു:

“നിങ്ങളാ പൂച്ചയോട് കടും കൈയാണ് ചെയ്യുന്നത്” അയാൾ പറഞ്ഞു: 

“നമ്മളെപ്പോലെത്തന്നെ ദൈവത്തിന്റെ ഒരു സൃഷ്ടിയല്ലേ അതും?”

 “നിങ്ങളിവിടന്നു പോകുന്നുണ്ടോ മനുഷ്യാ? ഉപദേശിക്കാൻ വന്നിരിക്കുന്നു. എന്റെ പൂച്ചയോട് ഞാൻ തോന്നിയപോലെ പെരുമാറും. അതിനു നിങ്ങൾക്കെന്തു ചേതം?”

അയൽക്കാരനു വളരെ ദു:ഖം തോന്നി. അയാൾ ആ ദുഷ്ടയിൽനിന്ന് പൂച്ചയെ രക്ഷിക്കാനുള്ള വഴിയെന്തെന്നു ചിന്തിച്ചു. വീട്ടിൽ തിരിച്ചെത്തിയശേഷം രാത്രിയാവാൻ കാത്തിരുന്നു.

സന്ധ്യ കഴിഞ്ഞപ്പോൾ പതിവുപോലെ ആ സ്ത്രീ പൂച്ചയോട് പറയുന്നതു കേട്ടു.

“പോ അസത്തേ, പുറത്ത്, വൃത്തികെട്ട ജന്തു” അവൾ അട്ടഹസിച്ചു. “ഇന്നു ഞാൻ നിന്നെ ഈ വീട്ടിൽനിന്ന് പുറത്താക്കും”

തുടർന്നവൾ ഉമ്മറവാതിൽ തുറക്കുന്ന ശബ്ദവും അയൽവാസി കേട്ടു. പിന്നെ, ദീനമായ ഒരു നിലവിളിയോടെ മുറ്റത്തുവീണ പൂച്ച നിരത്തിലൂടെ ഓടുന്നതാണ് കണ്ടത്. വാതിൽ ശക്തിയായി വലിച്ചടക്കുന്ന ഒച്ചയും.

ആ പെണ്ണ് ഇനിയും വാതിൽ തുറന്ന് പുറത്തുവരുമോ എന്നറിയാൻ അയൽവാസി കുറച്ചു കാത്തു. എന്നിട്ടു വേഗം തെരുവിലേക്കിറങ്ങി. പൂച്ച അപ്പോഴേക്കും യജമാനത്തിയുടെ വീട്ടുപടിക്കൽതന്നെ തിരിച്ചെത്തിയിരുന്നു. തനിക്കുവേണ്ടി ഇനിയും വാതിൽ തുറന്നേക്കുമെന്ന് വെറുതേ പ്രതീക്ഷിച്ച് ആ പാവം കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.

യജമാനത്തിയുടെ വീട്ടുവാതിൽക്കൽ കണ്ണുനട്ട്, ദയനീയമായി കരഞ്ഞുകൊണ്ടുള്ള ആ ഇരിപ്പു കണ്ട് നല്ലവനായ അയൽവാസിയുടെ കരളലിഞ്ഞുപോയി. അയാൾ ഓടിച്ചെന്ന് വാരിയെടുത്തു. ഹോ! നീ വല്ലാതെ ക്ഷീണിച്ചുപോയല്ലോടാ മോനേ, എന്നു പറഞ്ഞു വാൽസല്യപൂർവം അതിനെ തലോടിക്കൊണ്ടിരുന്നു. സ്‌നേഹത്തിന്റെ സ്പർശമേറ്റപ്പോൾ തന്നെ പൂച്ച കരച്ചിൽ നിർത്തി.

“വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. നിനക്കു ഞാൻ വയറു നിറച്ചു ആഹാരം തരാം” എന്നു പറഞ്ഞ് അയാൾ പൂച്ചയുമായി തിരിച്ചു നടന്നു.

വീട്ടിലെത്തി ഒരു പാത്രത്തിൽ ഭക്ഷണമെടുത്ത് പൂച്ചയുടെ മുമ്പിലേക്കു നീക്കി വെച്ചു. വളരെ ആർത്തിയോടെ അത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. പാത്രം കാലിയായപ്പോൾ അയാൾ വീണ്ടും വിളമ്പിക്കൊടുത്തു. പാവം അതും കഴിച്ചു. ആ മനുഷ്യൻ പിന്നെയും പിന്നെയും പൂച്ചയ്ക്ക് ആഹാരം കൊടുത്തു.

അവസാനം വിശപ്പടങ്ങിയ ആ പൂച്ച അവിടെ വീട്ടിൽതന്നെ സുഖമായി കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ ഉമ്മറത്ത് പൂച്ചയെ കാണാഞ്ഞ് ആ സ്ത്രീക്ക് കലിവന്നു. അവളതിനെ എല്ലായിടത്തും തിരഞ്ഞു. തെരുവിലും ചന്തയിലുമെല്ലാം അനേ്വഷിച്ചു. എവിടെ കണ്ടെത്താൻ? അവൾക്കു ശുണ്ഠി മൂത്തു.

പൂച്ചയെ ആരോ കട്ടുകൊണ്ടുപോയിട്ടുണ്ട്. അവൾ സ്വയം പറഞ്ഞു. പിന്നീടാണ് തലേദിവസം തന്നെ ഉപദേശിക്കാൻ വന്ന അയൽക്കാരനെക്കുറിച്ചോർത്തത്. ആ പഹയൻ തന്നെയായിരിക്കണം.

അവൾ വേഗം അയൽ വീട്ടിലേക്കോടി.

അയൽക്കാരൻ വാതിൽ തുറന്നു.

“എനിക്കറിയാം- നിങ്ങൾത്തന്നെയാണ് എന്റെ പൂച്ചയെ കട്ടത്. കരിങ്കള്ളൻ! എനിക്കിപ്പോൾത്തന്നെ എന്റെ പൂച്ചയെ കിട്ടണം.” അവൾ ഒരു മര്യാദയുമില്ലാതെ പറഞ്ഞു.

“ഇല്ല. നിങ്ങൾ ക്രൂരയാണ്. ഒരു പൂച്ചയെ വളർത്താൻ നിങ്ങൾക്ക് അർഹതയില്ല.” അയാൾ പറഞ്ഞു.

“അതു പറയാൻ നിങ്ങളാരാ, മര്യാദക്ക് എന്റെ പൂച്ചയെ തരുന്നതാണ് നല്ലത്.”

അവൾ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

“മേലിൽ പൂച്ചയെ നന്നായി വളർത്തിക്കൊള്ളാമെന്ന് വാക്കു തരാമെങ്കിൽ ഞാനിതിനെ നിങ്ങൾക്കു തിരിച്ചുതരാം” ഒടുവിൽ അയാൾ പറഞ്ഞു.

ഗത്യന്തരമില്ലാതെ അവൾക്കതു സമ്മതിക്കേണ്ടിവന്നു.

“വാക്കാണല്ലോ?” അയൽവാസി ചോദിച്ചു.

“അതെ, വാക്ക്” അവൾ തല കുനിച്ചു.

“നന്നായി ഭക്ഷണം കൊടുക്കണം. ശുണ്ഠി വരുമ്പോൾ പൂച്ചയോട് തീർക്കരുത്. രാത്രി പുറത്തേക്ക് വലിച്ചെറിയരുത്. എല്ലാം ഓർമയുണ്ടല്ലോ?”

“തീർച്ചയായും” അവൾ ചിരിയഭിനയിച്ചുകൊണ്ട് പറഞ്ഞു. “ഇന്നു മുതൽ ഞാനിതിനെ നന്നായി വളർത്തിക്കൊള്ളാം.”

ആ സ്ത്രീ വാക്കു പാലിച്ചോ? ഇല്ല; അശേഷം പാലിച്ചില്ല അവൾക്കതിനുദ്ദേശവുമുണ്ടായിരുന്നില്ല. പൂച്ചയെ തിരിച്ചുകിട്ടാൻ അവളയൽവാസിയോട് മന:പൂർവം കളവു പറയുകയായിരുന്നു.

പൂച്ചയുമായി വീട്ടിൽ തിരിച്ചെത്തിയ അവൾ അതിനോട് മുമ്പത്തെക്കാളും ക്രൂരമായി പെരുമാറി. കഴുത്തിൽ തുടലിട്ട് അവളാ പാവത്തിനെ ഒരു കസേരക്കാലിൽ കെട്ടിയിട്ടു. ഭക്ഷണം പോയിട്ട് പച്ചവെള്ളംപോലും കൊടുത്തില്ല.

അനേക ദിവസം പട്ടിണികിടന്ന് കിടന്ന് ഒടുവിൽ ആ സാധുമൃഗം ചത്തു.

“ഹൊ! എന്തൊരു ക്രൂരത!!” പ്രവാചകന്റെ ഒരനുചരൻ അത്ഭുതം പ്രകടിപ്പിച്ചു.

“ഒരു പെണ്ണിന് ഇത്രക്ക് ദുഷ്ടയാവാൻ കഴിയുമോ?” മറ്റൊരാൾ.

“അതെ.” പ്രവാചകൻ പറഞ്ഞു. “ഈ ചെയ്തിമൂലം അവൾ ദൈവകോപം സമ്പാദിച്ചുവെച്ചു.”

പണ്ട്, ദാഹിച്ചുവലിഞ്ഞ ഒരു നായയോടലിവു കാട്ടിയതിനാൽ, ഒരാൾക്കു പാപമോചനം കിട്ടിയ കഥ പറഞ്ഞില്ലേ? അതുപോലെ, ഒരു സാധുജീവിയോടു ക്രൂരത കാട്ടിയതിനാൽ, ഇവളെ  അല്ലാഹു നരകത്തിലേക്കയക്കുകയും ചെയ്തു.


-വി.എസ്.സലിം- 

Friday, 1 March 2019

സ്വർഗ്ഗവാസികളിൽ മുഹമ്മദ് നബി (സ)യുടെ അനുയായികൾ എത്ര ശതമാനമുണ്ടാവും ?



 66.6 ശതമാനം (120ൽ 80 ഉം എന്റെ സമുദായവും 40 ഇതര പ്രവാചകന്മാരുടെ അനുയായികളുമാണുണ്ടാവുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുർമുദി ,മിശ്കാത് 584)

സ്വർഗ്ഗത്തിലെ കെട്ടിടങ്ങളുടെ ചുമര് എങ്ങനെയാണ്


സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടിക കൊണ്ട് നിർമ്മിച്ചതാണെന്നാണ് ഹദീസിൽ വന്നത് (അഹ്മദ്, മിശ്കാത് 582)

സ്വർഗ്ഗവാസികളുടെ ലൈംഗിക ശേഷിയെത്രയായിരിക്കും



ഒരാൾക്ക് നൂറാളുടെ കരുത്ത് ലഭിക്കുമെന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുർമുദി,മിശ്കാത് 583)

സ്വർഗ്ഗത്തിൽ ഉറക്കമുണ്ടാകുമോ



ഇല്ല കാരണം ഉറക്കം മരണത്തിന്റെ സഹോദരനാണ്. സ്വർഗ്ഗത്തിൽ മരണമില്ല അപ്പോൾ ഉറക്കവുമില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട് ബൈഹഖി എന്ന ഗ്രന്ഥം നോക്കിയാൽ കാണുന്നതാ

സ്വർഗ്ഗത്തിൽ കുടിക്കാൻ മദ്യവും ഉണ്ട് എന്ന് ചിലർ പറയുന്നത് കേട്ടു ശരിയാണോ ?



ശരിയാണ് സ്വർഗ്ഗത്തിൽ വെള്ളത്തിന്റെയും തേനിന്റെയും പാലിന്റെയും കള്ളിന്റെയും നദികൾ തന്നെയുണ്ടെന്ന് വിശുദ്ധ ഖുർആനിലുണ്ട് (സൂറത്ത് മുഹമ്മദ് 15)

മദ്യപിച്ചാലും ബുദ്ധിക്ക് കോട്ടം തട്ടുകയില്ലെന്ന് വിശുദ്ധ ഖുർആനിലുണ്ട് 

സ്വർഗ്ഗത്തിൽ വസിക്കുമ്പോൾ എത്ര വയസ്സാണ് ഉണ്ടാവുക ?


ഏത് പ്രായത്തിൽ മരണപ്പെട്ടവരാണെങ്കിലും എല്ലാവർക്കും മുപ്പത്തിമൂന്ന് വയസ്സാണുണ്ടാവുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുർമുദി,ഫതാവൽ ഹദീസിയ്യ 183)

സ്വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടാവുമോ?



ഇല്ല. മാത്രമല്ല മലമൂത്രവിസര്‍ജ്ജനം, കഫം, തുപ്പല്‍, രോഗം എന്നിവയൊന്നും സ്വര്‍ഗ്ഗനിവാസികള്‍ക്കാര്‍ക്കും ഉണ്ടാവുകയില്ല. (മിശ്കാത്ത് 5/288)

ഏത് വസ്ത്രമാണ് സ്വര്‍ഗ്ഗവാസികള്‍ ധരിക്കുക?


പച്ച പട്ടുവസ്ത്രം ആണെന്ന് സൂറത്തുല്‍ കഹ്ഫിലും മറ്റും അല്ലാഹു പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തില്‍ പ്രായം തികയുന്നതിന് മുമ്പ് മരണപ്പെട്ടുപോയ അവിശ്വാസികളുടെ മക്കള്‍ നരകത്തിലാണോ?



അല്ല അവരും സ്വര്‍ഗ്ഗാവകാശികളാണ്. "ഇബ്രാഹിം നബിയുടെ ചുറ്റും സ്വര്‍ഗ്ഗത്തില്‍ മുസ്‌ലിംകളുടെയും അമുസലിംകളുടെയും മക്കള്‍ കളിക്കുന്നതായി ഞാന്‍ കണ്ടു" എന്ന്‍ നബി ﷺ പ്രസ്താവിച്ചതായി ബുഖാരിയിലുണ്ട്. (ഫതാവല്‍ ഹദീസിയ്യ 107)

ഒന്നില്‍ കൂടുതല്‍ പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീയുടെ സ്വര്‍ഗ്ഗത്തിലെ ഭര്‍ത്താവ് ആരായിരിക്കും?



അവള്‍ക്ക് അവരില്‍ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുകയും അങ്ങിനെയവള്‍ ഏറ്റവും നല്ല സ്വഭാവമുണ്ടായിരുന്ന ഭര്‍ത്താവിനെ തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. (ത്വബ്റാനി, ഫതാവല്‍ ഹദീസിയ്യ 48)

സ്വര്‍ഗ്ഗത്തില്‍ വെച്ച് സന്താനങ്ങള്‍ ജനിക്കുമോ?



ജനിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ ജനിക്കും. എന്നാല്‍ 'ഗര്‍ഭം ധരിക്കലും പ്രസവിക്കലുമെല്ലാം ഒരു മണിക്കൂറിനുള്ളില്‍തന്നെ സാധിക്കും' എന്ന്‍ നബി ﷺ അരുളിയിട്ടുണ്ട്. (ഫതാവല്‍ ഹദീസിയ്യ 9)

ബ്ലീച്ചിങ് പൗഡർ ഇട്ട വെള്ളം കൊണ്ട് നിർവഹിക്കുന്ന വുളു കുളി എന്നിവ സ്വീകാര്യമാവുമോ?



ബ്ലീച്ചിങ് പൌഡര്‍ (Calcium hypochlorite) വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളേയും രോഗാണുക്കളേയും നശിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണല്ലോ. അത് ഒരു പ്രത്യേക അളവില്‍ കിണറിലോ മറ്റോ കലക്കിയതിന് ശേഷം ഒരു പ്രത്യേക സമയ പരിധി കഴിഞ്ഞേ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കാറുള്ളത്. അത് നജസ് അല്ലാത്തതിനാലും അത് കലക്കിയ വെള്ളത്തിന് നിരുപാധികം വെള്ളമെന്ന് പറയാന്‍ പറ്റുന്നതിനാലും ആ വെള്ളം കൊണ്ട് വൂളൂഅ് എടുക്കാം. (ഫത്ഹുല്‍ മുഈന്‍).

സുബ്ഹി ഖളാ ആയി നിസ്കരിക്കുന്ന ആൾക്ക് ഖുനൂത്ത് നിർബന്ധമുണ്ടോ


ഖളാആയിട്ടാണ് സുബ്ഹി നിസ്ക്കരിക്കുന്നതെങ്കിലും ഖുനൂത് ഓതല്‍ സുന്നത്താണ്..