Tuesday, 26 December 2023

സമ്പന്നനായ ഒരു മുസ്ലിം കഴിവുള്ളതിനോട് കൂടി ഫർള്, വാജിബ് നിസ്കാരങ്ങൾ ഖളാഅ് ആക്കി അവ ഖളാഅ് വീട്ടുന്നതിന് മുൻപായി അയാൾ മരണപ്പെട്ടു. എന്നാൽ നഷ്ടപ്പെട്ട നിസ്കാരങ്ങൾക്ക് ഫിദ് യ നൽകേണ്ടതുണ്ടോ. ഉണ്ടങ്കിൽ ആരാണ് നൽകേണ്ടത് എന്താണ് നൽകേണ്ടത്.

 

നിസ്കരിക്കാൻ കഴിവുള്ളതോടു കൂടെ ഖളാഅ് ആക്കിയ നിസ്കാരങ്ങൾ മരണം ആസന്നമാകുന്നതുവരെ നിസ്കരിച്ചു വീട്ടിയിട്ടില്ലെങ്കിൽ ഓരോ നിസ്കാരത്തിനെ തൊട്ടും ഫിദ് യ നൽകാൻ വസിയത്ത് ചെയ്യൽ നിർബന്ധമാണ്.

ഒരാളുടെ ഫിത്ത്ർ സക്കാത്ത് പോലെ ഓരോ നിസ്കാരത്തിനും അര സാഅ് ഗോതമ്പ്, ഗോതമ്പ് പൊടി, അത് പാചകം ചെയ്ത് ഉണ്ടാക്കിയ പായസം അല്ലെങ്കിൽ ഒരു സാഅ് ഉണങ്ങിയ കാരക്ക, ഉണക്കമുന്തിരി, ബാർലി എന്നിവയോ അതിൻറെ വിലയോ ആണ് ഫിദ് യയായി നൽകേണ്ടത്. വില നൽകുന്നതാണ് ഉത്തമം.

മരണപ്പെട്ട വ്യക്തിയുടെ അനന്തരസ്വത്തിന്റെ മൂന്നിൽ ഒരു ഭാഗത്തിൽ നിന്നാണ് ഫിദ് യ നൽകേണ്ടത്. അനന്തരാവകാശികളാണ് ഈ ഫിദ് യ നിർവഹിക്കേണ്ടത്. അനന്തരസ്വത്തിൽ മൂന്നിൽ ഒന്നിനേക്കാൾ കൂടുതലാണ് മൊത്തം ഫിദ് യ എങ്കിൽ അനന്തരാവകാശികളുടെ എല്ലാവരുടെയും സമ്മതത്തോടുകൂടെ ബാക്കിയുള്ളതിൽ നിന്ന് എടുത്ത് നൽകാവുന്നതാണ്. അല്ലെങ്കിൽ അവർ ഒരു മിസ്കീനുമായി ധാരണയുണ്ടാക്കുകയും ഫിദ് യയിൽ നിന്ന് ലഭ്യമായത് അയാൾക്ക് കൊടുക്കുകയും ചെയ്യുക. ശേഷം പ്രസ്തുത മിസ്കീൻ കൈപ്പറ്റിയ വസ്തു ദാനമായി മയ്യിത്തിന്റെ അനന്തരാവകാശികൾക്ക് തിരികെ നൽകുകയും അത് വീണ്ടും മയ്യത്തിന്റെ ഫിദ് യ ഇനത്തിൽ പ്രസ്തുത മിസ്കീന് നൽകുകയും ചെയ്യുക. ഫിദ് യ പൂർത്തിയാകുന്നതുവരെ ഈ രീതി ആവർത്തിക്കുക. അനന്തരമായി ഒന്നും ഇല്ലെങ്കിൽ അനന്തരാവകാശികൾ അല്പം സ്വത്ത് കടം വാങ്ങുകയും മിസ്കീനുമായി ധാരണയുണ്ടാക്കി ഇങ്ങനെ ചെയ്യേണ്ടതുമാണ്.

ഫിദ് യ നിർവഹിക്കണമെന്ന് മരണസമയത്ത് വസിയത്ത് ചെയ്തിട്ടില്ലെങ്കിൽ അനന്തരാവകാശികൾക്ക്  അവരുടെ വകയായി മയ്യിത്തിനെ തൊട്ട് ഫിദ് യ നിർവഹിക്കാവുന്നതാണ്. അനന്തരാവകാശികൾ അല്ലാത്തവർക്കും ഇങ്ങനെ ചെയ്യാം എന്ന അഭിപ്രായവുമുണ്ട്. ഓരോ നിസ്കാരത്തിന്റേയും ഫിദ് യ ഒരു മിസ്കീന് കൊടുക്കണം എന്നതോ നിശ്ചിത എണ്ണം നിശ്ചിത ആൾക്കാർക്ക് കൊടുക്കണമെന്നതോ നിർബന്ധമില്ല. മൊത്തം ഫിദ് യയും ഒരു മിസ്കീന് നൽകാവുന്നതാണ്. 

വിത്റ് അടക്കമുള്ള എല്ലാ ഫർള് നിസ്കാരങ്ങൾക്കും ഈ ഫിദ് യ ബാധകമാണ്.

(അവലംബം: ഹാശിയതു ത്വഹ്ത്വാവീ പേ. 436-440.)


Monday, 25 December 2023

ബാങ്കിന് ശേഷം 45 മിനിറ്റ് ശേഷമാണ് പല ഹനഫീ മസ്ജിദുകളിലും സുബ്ഹി നിസ്കാരം നടക്കുന്നത്. സുബ്ഹി നിസ്കാരം വളരെ ദീർഘിപ്പിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ കാരണം ?

 

സുബ്ഹി നിസ്കാരത്തെ ഇസ്ഫാറ് ചെയ്യൽ മുസ്തഹബ്ബാണ്. ഇരുട്ട് നീങ്ങി തുടങ്ങുകയും വെളിച്ചം വന്ന് തുടങ്ങുകയും ചെയ്യുന്ന സമയം അതായത് വസ്തുക്കൾ അവ്യക്തമായ രീതിയിൽ കണ്ട് തുടങ്ങുന്ന സമയത്ത് നിസ്കാരിക്കുക എന്നതാണ് ഇസ്ഫാറ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സമയത്ത് സുബ്ഹി നിസ്കരിച്ചതിന് ശേഷം അത് ബാത്വിലായെന്ന് ബോധ്യപ്പെട്ടാൽ സമയം കഴിയുന്നതിന് മുമ്പ് അദാആയി മടക്കി നിസ്കരിക്കാൻ സാധിക്കും. പുരുഷന്മാർക്കാണ് ഈ സമയത്ത് നിസ്കരിക്കലാണ് മുസ്തഹബ്ബ്. എന്നാൽ സ്ത്രീകൾ സുബ്ഹിയുടെ സമയമായ ഉടനെ ഇരുട്ട് മാറി തുടങ്ങുന്നതിന് മുമ്പായി തന്നെ നിസ്കരിക്കേണ്ടതാണ്.  (അൽ ലുബാബ്, പേ: 85).

ഈ ഇസ്ഫാറ് ആകുന്നതിന് വേണ്ടിയാണ് ബാങ്കിന്റെ ശേഷം 45-50 മിനിറ്റ് കഴിഞ്ഞ് സുബ്ഹി നിസ്കരിക്കുന്നത്.

എന്നാൽ സുബ്ഹി നിസ്കാരമായാലും മറ്റ് നിസ്കാരമായാലും ജമാഅത്തിൽ പങ്കെടുക്കുന്ന മഅ്മൂമീങ്ങൾക്ക് പ്രയാസമാകുന്ന രീതിയിൽ ദീർഘിപ്പിക്കാൻ പാടില്ലാത്തതാണ്. ജമാഅത്ത് നിസ്കാരത്തിന് ഹാജരാകുന്ന രോഗികൾ, വൃദ്ധന്മാർ, ദുർബലർ, ജോലി തിരക്കുള്ളവർ എന്നിവരുടെ അവസ്ഥ കണക്കിലെടുത്ത് അവർക്ക് വിഷമം അനുഭവിക്കാത്ത രീതിയിൽ മാത്രമേ ഇമാം നിസ്കാരം ദീർഘിപ്പിക്കാൻ പാടുള്ളൂ. (അൽ ജൗഹറതുന്നയ്യിറ, 1/180)


Sunday, 17 December 2023

മയ്യിത്തിന്റെ പിന്നിൽ നടക്കലാണല്ലോ ഉത്തമം. മയ്യിത്ത് ശാഫിയായാൽ നാം എങ്ങനെയാണ് നടക്കേണ്ടത് ?

 


മയ്യിത്തിന്റെ പിന്നിലായി നടക്കൽ മൻദൂബാണ്. കുറച്ച് ആളുകൾ മയ്യിത്തിന്റെ മുന്നിലായി നടക്കുന്നതും പുണ്യമുള്ള കാര്യമാണ്. എന്നാൽ എല്ലാവരും മയ്യിത്തിന്റെ മുന്നിലായി നടക്കുന്നത് കറാഹത്താണ്. മയ്യിത്തിന്റെ ഇടത്, വലത് വശങ്ങളിലായി നടക്കുന്നത് നല്ലതല്ല. (റദ്ദുൽ മുഹ്താർ 2/252). മയ്യിത്തിനോടൊപ്പം നടക്കുന്നതിലും മറ്റും മയ്യിത്തിന്റെ മദ്ഹബ് അല്ല പരിഗണിക്കേണ്ടത്. അത് ചെയ്യുന്നവരുടെ മദ്ഹബാണ്.

മയ്യിത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കൽ കറാഹത്തും കാരണത്തോട് കൂടിയാണങ്കിൽ കറാഹത്ത് ഇല്ല എന്നും കാണുന്നു. മയ്യിത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ഏതൊക്കെയാണ് ?

 


മഴ, മയ്യിത്ത് നിസ്കാരത്തിന് ഇമാമ് നിൽക്കേണ്ട വലിയ്യ് ഇഅ്തികാഫ് ഇരിക്കുക എന്നിവ മയ്യിത്ത് നിസ്കാരം പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നത് കറാഹത്ത് അല്ലാതാക്കുന്ന കാരണങ്ങളാണ്. പള്ളി അല്ലാതെ മയ്യിത്ത് നിസ്കാരത്തിന് സൗകര്യപ്പെടുന്ന മറ്റൊരു സ്ഥലം ഇല്ലാത്തതിനാലോ മുമ്പ് ഉണ്ടായിരുന്ന സ്ഥലത്ത് അസൗകര്യം ഉള്ളത് കൊണ്ടോ പല നാടുകളിലും പള്ളിയിൽ വെച്ച് മയ്യിത്ത് നിസ്കരിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ റോഡിൽ വെച്ച് മയ്യിത്ത് നിസ്കരിക്കാറുണ്ട്. അവിടെ വ്യാപകമായി നജസ് ഉണ്ടാകുകയും ചെയ്യും. അത്തരം സ്ഥലങ്ങളിൽ നജസായ ചെരിപ്പ് ഊരിയിട്ട് അതിന്മേൽ നിൽക്കാതെയും ചെരിപ്പ് ഇല്ലാതെ നിലത്ത് നിന്ന് നിസ്കരിക്കുന്നവരുടേയും നിസ്കാരം ഫാസിദാകുകയും ചെയ്യും. ഇതൊന്നുമില്ലെങ്കിലും മയ്യിത്ത് വഴിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്തുമാണ്. ഇത്തരം സന്ദർഭങ്ങളിൽ മയ്യിത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്തല്ല. (റദ്ദുൽ മുഹ്താർ 2/245-246)

Sunday, 10 December 2023

ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന്റെ വിധിയെന്ത് ?

 

നിയമപരമായ എല്ലാ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഇന്ന് അത്യാവശ്യമാണ്. ബാങ്ക് പലിശയുമായി ബന്ധപ്പെട്ട വകുപ്പുമാണ്. അറിഞ്ഞോ അറിയാതെയോ പലിശ അതിൽ കടന്ന് കൂടുകയും ചെയ്യും. ഈ സന്ദർഭത്തിൽ അക്കൗണ്ട് എടുക്കുന്ന വ്യക്തി കുറ്റക്കാരനായി തീരുമോ ?


പലിശ രഹിത അക്കൗണ്ടുകൾ ലഭ്യമാണ്. അത്തരം അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിന് സാധ്യമല്ലെങ്കിൽ നിർബന്ധിത കാര്യങ്ങളിൽ മാത്രം അക്കൗണ്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്തണം. അനിവാര്യമായത് അനിവാര്യതയുടെ അളവിനനുസരിച്ച് മാത്രമേ അനുവദനീയമാകൂ എന്നാണ് അടിസ്ഥാന നിയമം.

വാഹന ഇൻഷ്വറൻസ് നിർബന്ധമാണല്ലോ? അപകടസമയത്തും മറ്റും ഇൻഷ്വറൻസ് കമ്പിനിലിയിൽ നിന്നും ലഭിക്കുന്ന തുക നാം വാങ്ങുന്നതിന്റെ വിധി എന്താണ് ?

 

നഷ്ടപരിഹാരവും ക്ലെെമും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഫുൾ കവർ ഇൻഷ്വറൻസ് നിർബന്ധമില്ല. അവ ലഭിക്കാത്ത രീതിയിലുള്ള തേർഡ് പാർട്ടി ഇൻഷ്വറൻസ് മതിയാകും. 

ഉള്ഹിയത്തിന്റെ മാംസം അമുസ്ലിം സഹോദരന്മാർക്ക് നൽകുന്നത് സംബന്ധിച്ച്

 

ഞങ്ങളുടെ നാടുകളിൽ ഉള്ഹിയത്തിന്റെ മാംസം അമുസ്ലിം സഹോദരന്മാർക്ക് വ്യാപകമായി വിതരണം ചെയ്യുന്നു. എന്താണ് ഇങ്ങനെയെന്ന് ചോദിക്കുമ്പോൾ നമ്മുടെ മദ്ഹബിൽ ദിമ്മിയായ കാഫിറിന് മാംസം വിതരണം ചെയ്യൽ അനുവദനീയമാണെന്നും അറവ് ചെയ്ത് രക്തം ഒഴുക്കൽ മാത്രമേ വാജിബുള്ളൂ എന്നും മാംസം വിതരണം ചെയ്യൽ മുസ്തഹബ്ബ് ആണ് എന്നും അതിനാൽ ദാനധർമ്മം പോലെ എല്ലാവർക്കും വിതരണം ചെയ്യാമെന്നും മറുപടിയായി പറയുന്നു. ഈ വിഷയത്തിൽ ഒരു വിശദീകരണം നൽകുമോ ?


ഇവിടുത്തെ അവിശ്വാസികൾക്ക് ഉള്ഹിയത്തിന്റെ മാസം നൽകൽ അനുവദനീയമല്ല. കാരണം അത് വിശ്വാസികളുടെ പ്രത്യേകമായ അവകാശമാണ്. നാട്ടിൽ വിശ്വാസികൾ ഉണ്ടായിരിക്കെ അവിശ്വാസികൾക്ക് ഉള്ഹിയത്ത് മാസം നൽകൽ മൂഢത്തരവുമാണ്. (ഫതാവാ റള് വിയ്യ 20/457).

ഇവിടുത്തെ അവിശ്വാസികൾ ദിമ്മിയ്യ് അല്ലാത്തതിനാൽ ഉള്ഹിയത്ത് മാസം അവർക്ക് നല്കാൻ പാടില്ല. (ബഹാറേ ശരീഅത്ത് 3/345). 

ഉള്ഹിയത്ത് മാംസം അവിശ്വാസികൾക്ക് നൽകൽ അനുവദനീയമല്ല (ഫതാവാ ഹനഫിയ്യ പേ:261, ഫതാവാ ഫഖീഹേ മില്ലത്ത് 1/507, ഫതാവാ അംജദിയ്യ 3/318, ഫതാവാ ഫെെളുർറസൂൽ 2/457-458, മജ്മൂഉൽ ഫതാവാ, ബറേലി ശരീഫ് പേ:251).

ഇസ്ലാമിക ഭരണം നിലവിലുള്ള രാജ്യത്ത് സർക്കാരിന് കപ്പം നൽകി താമസിക്കുന്ന അവിശ്വാസികളാണ് ദിമ്മിയ്യ്. ഇന്ത്യ മതേതര രാജ്യമായതിനാൽ ഇവിടുത്തെ അവിശ്വാസികൾ ദിമ്മിയ്യ് അല്ല. ആയതിനാൽ ചോദ്യത്തിൽ പറഞ്ഞത് അടിസ്ഥാനമില്ലാത്ത ന്യായീകരണമാണ്. 

Friday, 8 December 2023

ഭർത്താവിന്റെ മദ്ഹബ് സ്വീകരിക്കൽ ഭാര്യയ്ക്ക് നിർബന്ധമുണ്ടോ ?

 

ഇല്ല. ഭാര്യയ്ക്കും ഭർത്താവിനും അവരവരുടെ മദ്ഹബ് അനുസരിച്ച് കർമ്മങ്ങൾ നിർവ്വഹിക്കാവുന്നതാണ്.

ആർത്തവ സമയത്ത് മൊബൈലിൽ ഖുർആൻ കേൾക്കുന്നതിൽ തെറ്റുണ്ടോ ?

 

ഇല്ല, ഖുർആൻ പാരായണം കേൾക്കുന്നതിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് നിബന്ധന ഇല്ല. ആയതിനാൽ ആർത്തവ സമയത്ത് മൊബൈൽ വഴിയും അല്ലാതെയും ഖുർആൻ പാരായണം കേൾക്കാവുന്നതാണ്.

സുന്നത്തും വാജിബുമായ നോമ്പുകൾ ഏതെല്ലാമാണ് ?

 

റമദാൻ മാസത്തിലെ നോമ്പ്, കഫ്ഫാറത്തിന്റെ (പ്രായച്ഛിത്തത്തി) നോമ്പുകൾ, നേർച്ചയാക്കിയ നോമ്പുകൾ, നേർച്ചയാക്കിയ ഇഅ്തികാഫി നോമ്പ് എന്നിവ നിർബന്ധമായ നോമ്പുകളാണ്. സുന്നത്തായ നോമ്പ് തുടങ്ങിയാൽ അത് പൂർത്തിയാക്കൽ നിർബന്ധമാണ്. സുന്നത്ത് നോമ്പ് ഇടക്ക് വെച്ച് മുറിച്ചാൽ അത് ഖളാഅ് വീട്ടൽ നിർബന്ധമാണ്. 

മുഹർറം മാസം പത്തിന് നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്. അതിനോടൊപ്പം മുഹർറം ഒമ്പതിന് അല്ലെങ്കിൽ പതിനൊന്നിനും കൂടി നോമ്പ് അനുഷ്ഠിക്കൽ അതിന്റെ നിബന്ധനയാണ്. 

എല്ലാ അറബി മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കൽ മൻദൂബാണ്. ആ മൂന്ന് നോമ്പ് വെളുത്ത വാവ് ദിവസമായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിൽ ആയിരിക്കൽ കൂടുതൽ പുണ്യമുള്ളതാണ്. ശവ്വാൽ മാസം ആറ് ദിവസം, ദുൽ ഹിജ്ജ മാസം ഒന്ന് മുതൽ ഒമ്പത് വരെയും പതിനാല് മുതൽ മാസാവസാനം വരെയുമുള്ള ദിവസങ്ങൾ, ദുൽ ഖഅ്ദ, മുഹർറം, റജബ് മാസങ്ങളിലെ എല്ലാ ദിവസവും, തിങ്കൾ, വ്യാഴം ദിവസങ്ങൾ, ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കുക എന്നിവയും മൻദൂബാണ്. നോമ്പ് അനുഷ്ഠിക്കൽ തഹ് രീമിന്റെ കറാഹത്തായ

രണ്ട് പെരുന്നാൾ ദിവസങ്ങൾ, വലിയ പെരുനാളിന് ശേഷമുള്ള അയ്യാമുത്തശ് രീഖ് എന്ന മൂന്ന് ദിവസങ്ങൾ എന്നിവയും വെള്ളി, ശനി എന്നീ ദിവസങ്ങളിൽ മാത്രമായി നോമ്പ് അനുഷ്ഠിക്കുക, ഭർത്താവ് നാട്ടിൽ ഉണ്ടായിരിക്കുമ്പോൾ ഭർത്താവിന്റെ അനുവാദമില്ലാതെ നോമ്പനുഷ്ഠിക്കുക, തുടരെ എല്ലാ ദിവസവും നോമ്പ് അനുഷ്ഠിക്കുക എന്നീ തന്സീഹിന്റെ കറാഹത്ത് ആയ ദിവസങ്ങളും ഒഴികെയുള്ള ദിവസങ്ങൾ നോമ്പ് അനുഷ്ഠിക്കൽ പൊതുവെ പുണ്യകരമാണ്. (ഫിഖ്ഹുൽ ഇബാദത്ത് പേ:129-138). ശഅ്ബാൻ പതിനഞ്ച് ബറാഅത്ത് ദിനത്തിൽ നോമ്പ് അനുഷ്ഠിക്കൽ മൻ ദൂബാണ്. (അൽ ഫിഖ്ഹുൽ ഹനഫീ വ അദില്ലത്തുഹു 1/360)

Friday, 17 November 2023

ത്വലാഖ്‌ ചൊല്ലപ്പെട്ട ഭാര്യയുടെ മാതാവ്

 

നികാഹു കഴിഞ്ഞു സംഭോഗത്തിൽ ഏർപ്പെടുന്നതിനു മുമ്പോ ശേഷമോ ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ അവളുടെ മാതാവിനെ കാണുന്നതും തൊടുന്നതും കുറ്റകരമാണോ? 


കുറ്റകരമല്ല. ഭാര്യയെ ത്വലാഖ് ചൊല്ലിയാലും അവളുടെ മാതാവ് മഹ്റമാണ്. (തുഹ്ഫ: 7-302)


മുജീബ് വഹബി MD നാദാപുരം

Friday, 20 October 2023

രോഗി മിനയിൽ രാപ്പാർക്കണോ?

 

രോഗിയായ മുഹ്‌രിം ബുദ്ധിമുട്ടു സഹിച്ച് മിനായിൽ രാപ്പാർക്കണോ? രാപ്പാർത്തില്ലെങ്കിൽ പ്രായശ്ചിത്തം നിർബന്ധമാണോ?


മിനായിൽ രാപ്പാർക്കൽ പ്രയാസകരമാണെങ്കിൽ രോഗികൾക്ക് അത് ഒഴിവാക്കാവുന്നതാണ്. അതിൻെറ പേരിൽ പ്രായശ്ചിത്തം നിർബന്ധമല്ല. (ഈളാഹ് : 402,404 തുഹ്ഫ: 4-126,127)


മുജീബ് വഹബി MD നാദാപുരം

Friday, 29 September 2023

നബിദിനാഘോഷം: വിവാദങ്ങളും വസ്തുതകളും

 

തിരുനബി(സ്വ)യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ് വഹാബികൾ പ്രചരിപ്പിക്കാറുള്ളത്. അവർ എഴുതി: …ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെയൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ് (അൽമനാർ 2006 ഏപ്രിൽ പേ. 13).

എന്നാൽ നബി(സ്വ)യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. അതുകൊണ്ടാണ് തിങ്കളാഴ്ച ദിവസത്തെ നോമ്പിന്റെ കാരണത്തിൽ തന്റെ ജന്മദിനത്തെ നബി(സ്വ) ഉൾപ്പെടുത്തിയത്. ഇത് ഹദീസിൽ സ്ഥിരപ്പെട്ടതാണ്. ഇതു സംബന്ധമായ ഹദീസ് ഉദ്ധരിച്ചുകൊണ്ട് മൗലവി സുഹൈർ ചുങ്കത്തറ എഴുതി: തിങ്കളാഴ്ച പുണ്യറസൂൽ(സ) ജനിച്ച ദിവസം. കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി(സ) ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ് (നോമ്പും നിയമവും പേ. 43). നബി(സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ് (നബിദിനാഘോഷം പേ. 31).

ഹദീസിൽ ഒന്നും പറഞ്ഞില്ല!

നബിദിനത്തെ നിസ്സാരപ്പെടുത്താൻ മുജാഹിദുകൾ എഴുതിവിടാറുള്ള ദുർവാദമാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത്. ‘ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആ കൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്’ (അൽമനാർ 2006 ഏപ്രിൽ പേ. 12).

ഇതൊരിക്കലും ശരിയല്ല. തിങ്കൾ, വെള്ളി ദിവസങ്ങളുടെ പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനനദിനമാണെന്നതാണ്. നബി(സ്വ)യുടെയും ആദം നബി(അ)ന്റെയും ജന്മദിനത്തെ കുറിച്ച് ഹദീസിൽ വന്നത് അൽമനാർ മാസികയിൽ നിന്ന് തന്നെ നമുക്ക് വായിക്കാം: ‘നബി(സ)പറഞ്ഞു: തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ഠിക്കുന്നത് (മുസ്‌ലിം)’ (അൽമനാർ 2015 ഡിസംബർ പേ. 4).

‘സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടതും (മുസ്‌ലിം, അബൂദാവൂദ്) (അൽമനാർ 2018 നവംബർ പേ. 46).

അമുസ്‌ലിംകളുടെ സമ്പ്രദായമോ?

മൗലിദാഘോഷം അമുസ്‌ലിംകളുടെ സമ്പ്രദായമായാണ് വഹാബികൾ പരിചയപ്പെടുത്തുന്നത്: മൗലിദ് ആഘോഷം മുശ്‌രിക്കുകളുടെയും കാഫിറുകളുടെയും സമ്പ്രദായമാണ് (ശബാബ് വാരിക 2019 നവംബർ 15 പേ. 30).

എന്നാൽ, ഇത് വസ്തുതകൾക്ക് നിരക്കാത്ത ആരോപണം മാത്രമാണ്. അതിന് ഏറ്റവും വലിയ തെളിവാണ് തിങ്കളാഴ്ച നോമ്പ്. ഈ നോമ്പ് തിരുനബി(സ്വ)യുടെ ജന്മദിനത്തെ പരിഗണിച്ചുകൊണ്ടാണ്. ഇക്കാര്യം നബി(സ്വ) വ്യക്തമാക്കിയത് ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിംകളാകമാനം നബി(സ്വ) ജനിച്ച മാസം സമാഗതമാവുമ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നുവെന്നത് ലോകത്ത് അറിയപ്പെട്ട സംഗതിയാണ്. മുജാഹിദ് സ്ഥാപക നേതാക്കൾ പോലും മൗലിദാഘോഷത്തെ മുസ്‌ലിംകളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ദിവസമായാണ് പരിചയപ്പെടുത്തിയിരുന്നത്. അൽമുർശിദിന്റെ വരികൾ ഇങ്ങനെ: ‘റബീഉൽ അവ്വൽ മാസം ഇതാ ആഗതമായിരിക്കുന്നു. അത് നമ്മെ ആനന്ദിപ്പിക്കുന്നു. അത് നമ്മെ ആഹ്ലാദിപ്പിക്കുന്നു. നാം സന്തോഷം കൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്‌ലിമിന്റെയും മുഖകമലങ്ങളിൽ ഹർഷ ചിഹ്നങ്ങൾ കളിയാടുന്നു. ഓരോ ഭക്തനും സന്തോഷാശ്രുക്കൾ പൊഴിക്കുന്നു. എന്തുകൊണ്ട്? മാനവ ലോകത്തിന്റെ ഐഹികവും പാരത്രികവുമായ സർവ്വവിധ സൗഭാഗ്യത്തിനുള്ള മാർഗങ്ങളെ വെട്ടി തെളിച്ചു തന്ന ആ പുണ്യപുരുഷൻ, ലോകത്തിന് അനുഗ്രഹമായി നിയോഗിക്കപ്പെട്ട ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്(സ) തന്റെ സ്പർശം കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇതുപോലുള്ള ഒരു റബീഉൽ അവ്വൽ മാസത്തിൽ ആയതുകൊണ്ട് തന്നെ (അൽമുർശിദ് മാസിക 1937 മെയ് പേ. 9).

ജൂത സൃഷ്ടിയോ?

പ്രവാചക സ്‌നേഹത്തിൽ നിന്നും സമുദായത്തെ അകറ്റിനിർത്താൻ മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് ജന്മദിനാഘോഷം ജൂതന്മാരുടെ സൃഷ്ടിയാണെന്നത്. കെഎൻഎം മുഖപത്രം എഴുതി: ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ജന്മദിനത്തിന്റെ ഉപജ്ഞാതാക്കൾ. ആ ആചാരം മുസ്‌ലിംകളിലേക്ക് പകരുകയായിരുന്നു. അതിന് കുട പിടിച്ചത് ശീഇകളാണ്. പിന്നീട് സൂഫികളും അതേറ്റു പിടിച്ചു. സൂഫികളോടും ശീഇകളോടും ഏറെ മമത കാണിക്കുകയും ഇത്തരം കാര്യങ്ങളിൽ അവരെയും കവച്ചു വെക്കണമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സുന്നികളാണിപ്പോൾ ജന്മദിനാഘോഷത്തിന്റെ പകർപ്പവകാശം ഏറ്റെടുത്തവർ (അൽമനാർ 2015 ഡിസംബർ പേ. 5).

പ്രവാചകരോടുള്ള കടുത്ത വൈരാഗ്യമാണ് ഇത്തരം പ്രയോഗങ്ങൾക്ക് മൗലവിമാരെ പ്രേരിപ്പിക്കുന്നത്. നബി(സ്വ)യെ സാധാരണക്കാരനും അവിടുത്തെ ജന്മം ഒരു സാധാരണക്കാരന്റെ പിറവിയുമാക്കി മാറ്റുകയാണ് മുജാഹിദുകൾ ചെയ്തത്. ഈമാനിന്റെ പ്രകാശം മനസ്സിലുള്ളവർക്ക് നബി(സ്വ)യുടെ ജന്മദിനാഘോഷം ജൂത സൃഷ്ടിയാണെന്ന് എങ്ങനെയാണ് പറയാനാവുക?

പക്ഷേ, തിരുനബി(സ്വ)യുടെ ജന്മദിനം മുസ്‌ലിംകൾ ആഘോഷിച്ചുവരുന്നതാണെന്നും നബിദിനത്തിന് പ്രത്യേകതയുണ്ടെന്നും മുജാഹിദുകൾക്ക് തന്നെ ചിലപ്പോഴൊക്കെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. മുജാഹിദ് പണ്ഡിതസഭ പുറത്തിറക്കിയ അൽമുർശിദിൽ എഴുതുന്നു: ‘പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്ലീങ്ങൾ ആനന്ദ തുന്തിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്കു മുമ്പ് ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ്(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല’ (അൽമുർശിദ് മാസിക 1938 മെയ് പേ. 9).

രണ്ട് ആഘോഷങ്ങൾ മാത്രം

നബിദിനാഘോഷം അനിസ്‌ലാമികമാണെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളേ ഉള്ളൂവെന്നാണ് മുജാഹിദുകൾ പറയാറുള്ളത്. മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതി: മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള്ഹയുമാണ് (അൽമനാർ 2006 ഏപ്രിൽ പേ. 14).

എന്നാൽ ഇസ്ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളത്. മുജാഹിദുകൾ തന്നെ ഇക്കാര്യം സമ്മതിക്കുന്നത് നോക്കൂ:

1. റമദാൻ മാസം.

‘നബി(സ)തിരുമേനിക്ക് വിശുദ്ധ ഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന…. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ’ (അൽമനാർ മാസിക 2012 ജൂലൈ പേ. 5).

2. റബീഉൽ അവ്വൽ മാസം

മുജാഹിദ് പ്രസിദ്ധീകരണമായിരുന്ന അൽമുർശിദിൽ എഴുതുന്നു: ‘…. താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു’ (അൽ മുർശിദ് മാസിക 1939 ഏപ്രിൽ).

നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലെന്നാണ് മൗലവിമാരുടെ മറ്റൊരു ദുഷ്പ്രചാരണം.

‘ജന്മദിനാഘോഷം ഇസ്‌ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിന്റെ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല’ (അൽമനാർ 2015 ഡിസംബർ പേ. 5).

മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് അവരുടെ ധാരണ! ഓരോ റബീഉൽ അവ്വൽ സമയത്തും നബി(സ്വ)യുടെ മഹത്ത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്‌ലാമിക പാഠങ്ങൾ വ്യാപകമാക്കാനും സാധിക്കുന്നുവെന്നത് സദ്ഫലമാണല്ലോ.

നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ എണ്ണിപ്പറഞ്ഞത് അഭിനവ മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അൽമുർശിദിലെ വരികൾ നോക്കൂ: ‘പ്രജാവത്സകനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ. അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു, അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു, അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു’ (അൽമുർശിദ് മാസിക 1938 മെയ് പേ. 22).

സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്ത്

പ്രത്യേക എണ്ണമോ സമയമോ നിർണിതമല്ലാത്ത ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രെ. നബിദിനാഘോഷം ബിദ്അത്താണെന്ന കള്ളം പറയാൻ മൗലവിമാർക്കുള്ള പ്രധാന രേഖയാണിത്.

‘നിരുപാധികമായി പറയപ്പെട്ട മുത്വ്‌ലഖ്, ആമ്മ് (വ്യാപകവും പൊതുവായതുമായ) കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്’ (ആരാണ് പുത്തൻവാദികൾ, ശാഫി സ്വലാഹി പേ. 40).

വിശ്വാസികൾ ചെയ്യുന്ന നന്മകളില്ലാതാക്കാൻ മുജാഹിദുകൾ കണ്ടുപിടിച്ച ഉപായമാണിത്. ഈ തത്ത്വമുപയോഗിച്ച് ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് സാധിക്കും. എന്നാൽ, ഇസ്‌ലാമികമായി ഇതിനൊരു അടിസ്ഥാനവുമില്ല. നിരുപാധികം കൽപിക്കപ്പെട്ട പല കാര്യങ്ങളും സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചുകൊണ്ടാണ് നമ്മൾ ചെയ്യാറുള്ളത്. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ് നൽകുന്നു. മതപഠനമെന്നത് വ്യാപകമായി കൽപിക്കപ്പെട്ട കാര്യമാണല്ലോ. പക്ഷേ അതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയവും ദിവസവും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്‌ലാം വിലക്കിയിട്ടില്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസ്വൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്‌റസ സംവിധാനം തന്നെ ബിദ്അത്താണെന്ന് പറയേണ്ടിവരും.

എന്നാൽ, മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപിച്ച കാര്യങ്ങൾക്ക് സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ: ‘ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി’ (ശബാബ് വാരിക 2008 നവംബർ 14 പേ. 33).

‘മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു. 5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു’ (വിചിന്തനം വാരിക 2022 ജൂൺ 10 പേ. 34).

അപ്പോൾ പിന്നെ, നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസ്വൂൽ. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചുകൊണ്ടാണുതാനും.

പുതുരൂപങ്ങൾ ബിദ്അത്ത്!

നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവുമാണെന്നാണ് മുജാഹിദ് വിശ്വാസം. ശബാബ് വാരിക എഴുതി: ‘നബി(സ)യെ സ്‌നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്. അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്’ (ശബാബ് 2013 ജനുവരി 18 പേ. 16).

മതപരമായി ഒരടിസ്ഥാനവും ഈ പറഞ്ഞ വാദങ്ങൾക്കില്ല. സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ്വ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും പ്രവാചക സ്‌നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും. മുജാഹിദുകൾ തന്നെ അത് ധാരാളം ഉദ്ധരിച്ചിട്ടുണ്ട്.

നബിദിനാഘോഷം എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘അബൂബക്കർ സിദ്ദീഖ്(റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു: ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ് (അഹ്‌മദ്).

ഉമർ(റ) ഈ ലോകത്തോട് വിടപറയുകയാണ്. അവിടുത്തെ (നബിയുടെ) ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ(റ)നോട് പറഞ്ഞു: അബ്ദുല്ല, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം, ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നു എന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ(റ) പറഞ്ഞു: അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നു എന്ന്. അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്ലിംകളുടെ കബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700) നോക്കൂ, എന്തൊരു വികാര തീവ്രമായ രംഗങ്ങൾ!’

ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്‌നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി ഇവിടെ ഉദ്ധരിച്ചത്. മൗലവിമാരുടെ വാദപ്രകാരം ഈ രണ്ടു സ്വഹാബി നേതാക്കളും ചെയ്തത് ബിദ്അത്താണ്. കാരണം ഇങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാൻ നബി(സ്വ) നിർദ്ദേശിച്ചിട്ടില്ലല്ലോ.

‘പ്രവാചക സ്‌നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവരായിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ)യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും; രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും. ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ(റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്‌മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയുമുള്ള ആളായിരുന്നു ജഅ്ഫർ ബ്‌നു മുഹമ്മദ്(റ). പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും (ശബാബ് വാരിക 2019 നവംബർ 22 പേ. 33).

നബിദിനാഘോഷം ശിർക്ക്!?

പ്രവാചകർ(സ്വ)യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണത്രെ. നബി(സ്വ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്. ‘തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്. അത് ശിർക്കാണ്’ (ശബാബ് 2019 നവംബർ 15 പേ. 31).

അല്ലാഹുവല്ലാത്തവരുടെ പൊരുത്തം ആഗ്രഹിക്കാൻ പാടില്ല, അത് നബി(സ്വ)യുടേതാണെങ്കിൽ പോലും ശിർക്കാണെന്നാണ് മൗലവിമാരുടെ പുതിയ കണ്ടെത്തൽ. എന്നാൽ മതപരമായി ഇതിനും യാതൊരു അടിസ്ഥാനവുമില്ല. ഖുർആൻ പറയുന്നു: അല്ലാഹുവും അവന്റെ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ (തൗബ 62).

മൗലവിമാരുടെ വരികളിൽ നിന്നുതന്നെ ഇക്കാര്യം ബോധ്യപ്പെടും. ‘ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്’ (ശബാബ് വാരിക 2019 നവംബർ പേ. 14).

‘റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്. (തുർമുദി)

(അൽമനാർ മാസിക 2008 ഡിസംബർ പേ. 50).

അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കണമെന്നും സ്വഹാബികൾ നബിയുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നതാണ് കണ്ടത്. ഈ വൈരുധ്യമില്ലെങ്കിൽ എന്തു മുജാഹിദിസം?

നബിദിനം കേരളത്തിലെ സുന്നികളുടേത് മാത്രമാണെന്നു പറഞ്ഞ് ചെറുതാക്കാനും മൗലവിമാർ ശ്രമിക്കാറുണ്ട്. സത്യത്തിൽ സുന്നികളും അല്ലാത്തവരും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ് നബിദിനാഘോഷം. മുജാഹിദ് സ്ഥാപകനും നേതാവുമായ വക്കം മൗലവി എഴുതിയത് കാണുക: ‘റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലീങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിൽ ദൈവത്തിന്റെ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവ്യാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിന്റെ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്’ (മുസ്‌ലിം മാസിക, എഡി 1914, 1089 മകരം വാല്യം 6).

വക്കം മൗലവിയുടെ ഈ ഉദ്ധരണം മുന്നിൽവെച്ച് ഡോ. ടികെ ജാബിർ എന്ന വഹാബി എഴുത്തുകാരന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം: ‘ഇതിൽനിന്നും മനസ്സിലാക്കേണ്ടത് മതപ്രമാണങ്ങളുടെ അക്ഷര വായനകൾക്കുപരി, സ്വതന്ത്രവും പക്വമായ നയം സ്വീകരിക്കുകയാണ്. നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ് (വക്കം മൗലവി: ചിന്തകൾ, രചനകൾ പേ. 147).

വക്കം മൗലവിയുടെ മുസ്‌ലിം മാസിക പുന:പ്രസിദ്ധീകരണം റബീഉൽ അവ്വലിൽ നടന്നത് വലിയ ശുഭ സൂചകമായി മൗലവി കണ്ടത്രെ. ഡോ. ടി കെ ജാബിർ എഴുതുന്നു: മുസ്ലിം മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചുപോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു ആറുമാസം കഴിയുന്ന സന്ദർഭത്തിൽ മുസ്ലിമിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന:പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട് (വക്കം മൗലവി: ചിന്തകൾ, രചനകൾ പേ. 147).

അൽമുർശിദിന്റെ വരികൾ കൂടി വായിക്കുക: റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തുവരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ്(സ)നെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല. എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്‌മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത്’ (അൽമുർശിദ് 1935 ജൂൺ പേ. 1).

പുണ്യമെന്ന് പറയരുത്!

നബിദിനാഘോഷത്തിന് പുണ്യമുണ്ടെന്ന് പറയരുതെന്നാണ് ഒടുവിൽ മൗലവിമാർ പറയുക. ‘പുണ്യം എന്ന നിലയിൽ പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം മുസ്ലിംകൾക്ക് ചെയ്യണമെങ്കിൽ മുഹമ്മദ് നബിയുടെ നിർദ്ദേശം വേണം. നിർഭാഗ്യവശാൽ മുഹമ്മദ് നബിയുടെ അനുയായികൾ എന്ന് പറയുന്ന മുസ്ലിം പിന്മുറക്കാർ ഈ യാഥാർത്ഥ്യം മറന്നുപോയി. മറ്റു നേതാക്കൾക്കൊപ്പം മുഹമ്മദ് നബിയെ താഴ്ത്തിക്കെട്ടി. നബി കാണിച്ചു തന്നിട്ടില്ലെങ്കിലും നിർദ്ദേശിച്ചിട്ടില്ലെങ്കിലും നബി ജയന്തി ആഘോഷമാക്കി. നബി ജനിച്ച മാസം തന്നെ ഉത്സവമാക്കി’ (ശബാബ് വാരിക 2013 ജനുവരി 18 പേ. 7).

നബിദിനത്തിന്റെ ഭാഗമായി ഇസ്‌ലാം പഠിപ്പിക്കാത്തതൊന്നും മുസ്‌ലിംകൾ ചെയ്യാറില്ല. മൗലിദിന്റെ സദസ്സുകളിൽ നടക്കുന്നതെല്ലാം ഇസ്‌ലാം അംഗീകരിച്ച കാര്യങ്ങൾ തന്നെയാണ്. അതിനാൽ അതൊക്കെയും പുണ്യമുള്ളതുമാണ്.

ആദ്യകാല മൗലവിമാർ മൗലിദ് സദസ്സിനെ കുറിച്ച് പറഞ്ഞത് കാണുക: മേൽപ്പറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദ് മജ്‌ലിസ്. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്. അതിൽ സംബന്ധിക്കുവാൻ തൗഫീഖ് ലഭിക്കുന്നവർ ഭാഗ്യവാന്മാരുമാണ്. ഈ മൗലിദ് സദസ്സിൽ ദീനിയായ, സ്വഹീഹായ ദീനറിയുന്ന ആലിമുകൾ ധാരാളം കൂടിയിരിക്കണം. അവരുടെ ഉപദേശങ്ങൾ മുറക്ക് നടക്കണം (അൽ മുർശിദ് മാസിക 1938 മെയ് പേ. 23).

എന്നാൽ മൗലിദ് സദസ്സുകൾ പുണ്യമുള്ളതാണെന്ന് പറയാൻ ആധുനിക മൗലവിമാർക്ക് വിമ്മിട്ടമാണ്. പക്ഷേ, സ്വന്തം നേതാക്കന്മാരുടെ മൗലിദുകൾ (സ്മരണകൾ) വലിയ പുണ്യവും! ഉമർ മൗലവിയുടെ സ്മരണകൾ ഉൾക്കൊള്ളുന്ന പുസ്തകം പുണ്യകർമമായി പരിചയപ്പെടുത്തുന്നത് കാണുക: ആറ് പതിറ്റാണ്ടുകളുടെ സംഭവ ബഹുലമായ ആദർശ ജീവിതത്തിലെ കൈപ്പും മധുരവും ഇടകലർന്ന സ്മരണകൾ. നിങ്ങൾ വായിക്കൂ, അറിവു നേടൂ. ഇത് ഒരു പുണ്യ കർമ്മമായി സ്വീകരിക്കുമാറാകട്ടെ (ഓർമ്മകളുടെ തീരത്ത് പേ. 3).

റസൂൽ(സ്വ) കൽപിച്ചിട്ടുണ്ടോ?

അല്ലാഹുവും റസൂലും കൽപിക്കാത്തതെല്ലാം ബിദ്അത്താണെന്ന വാദമാണ് വിശ്വാസികളെ പല നന്മകളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ഉപായമായി മൗലവിമാർ ജൽപിക്കുന്നത്. ‘അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിന് ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം (അൽമനാർ 2018 നവംബർ പേ. 20).

ഇമാമുമാരുടെ പ്രസ്താവനകളെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതുന്നു: ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്ലാമിൽ പ്രമാണങ്ങളല്ല. മുസ്ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം (അൽ മനാർ 2015 ഡിസംബർ പേ. 5).

ഇജ്മാഇനെയും ഖിയാസിനെയും വെട്ടിമാറ്റുന്ന ഇത്തരം കൈക്രിയകൾ നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ പുറത്തെടുക്കാറുള്ളത്. എന്നാൽ, ഇവരുടെ പ്രവർത്തനത്തിൽ അല്ലാഹുവോ റസൂലോ കൽപിക്കാത്തത് ധാരാളം കാണാൻ കഴിയുകയും ചെയ്യും. ഒരു ഉദാഹരണം പറയാം. എല്ലാ വെള്ളിയാഴ്ചയിലും ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധഘടകമായി മൗലവിമാർ പഠിപ്പിക്കുന്നു: അല്ലാഹുവിനെ സ്തുതിക്കലും പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅ്മിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്‌നുകൾ ആകുന്നു (അൽമനാർ 2022 ജൂൺ പേ. 39).

‘ഹംദ്, സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ’ (ശബാബ് 2019 ഏപ്രിൽ 2 പേ. 26).

എന്നാൽ നബി(സ്വ) ഏതെങ്കിലുമൊരു വെള്ളിയാഴ്ച ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ? കൽപിച്ചിട്ടുണ്ടോ? ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച ‘ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം’ എന്ന പുസ്തകത്തിൽ എഴുതുന്നു: ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിന്റെ ഇടയിൽ ഇരിക്കണമെന്നും ഖുത്വ്ബയിൽ ഹംദും, തദ്കീറും, ഉപദേശവും, ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി (പേ. 12. 1945ൽ പ്രസിദ്ധീകരിച്ചത്).

ഖുത്തുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും ഹദീസിൽ തെളിവില്ല. ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല (ശബാബ് 2009 ജൂലൈ 10 പേ. 21).

ഖുത്തുബയിലെ സ്വലാത്ത് ഖുർആനോ ഹദീസോ നിർദേശിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴും വഹാബികൾ ഖുത്തുബയിൽ സ്വലാത്ത് നിർബന്ധപൂർവം ചൊല്ലുന്നു, സമയവും ദിവസവും നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുത്വ്ബയിലെ സ്വലാത്തിന് നാം കാണുന്നു. എന്നിട്ടും ഖുത്തുബയിലെ സ്വലാത്ത് ഫർളും നബിദിനാഘോഷം സുന്നത്തും. തെളിവില്ലാത്തതുകൊണ്ട് വഹാബികൾ ആ സുന്നത്ത് ഒഴിവാക്കുന്നു! മൗലവിമാരുടെ വിശ്വാസപ്രകാരം തെളിവില്ലാത്ത ഖുത്വ്ബയിലെ സ്വലാത്ത് നിർബന്ധപൂർവം കൊണ്ടുനടക്കുന്നു! ഇങ്ങനെയൊക്കെയാവുമ്പോഴേ മുജാഹിദാവൂ!?



അസ്‌ലം സഖാഫി പയ്യോളി

Saturday, 9 September 2023

ഏറു പരിഗണിക്കുമോ?

 

രോഗം മൂലം ജംറകൾ എറിയാൻ കഴിയാത്ത മുഹ്‌രിം നിയമപ്രകാരം വേറൊരാളെ ഏൽപ്പിക്കുകയും അയാൾ എറിഞ്ഞതിനു ശേഷം രോഗം ഭേദമാവുകയും ചെയ്താൽ പ്രസ്തുത ഏറു പരിഗണിക്കുമോ? 


പരിഗണിക്കും. എങ്കിലും പ്രസ്തുത ഏറു മടക്കൽ മുഹ്‌രിമിനു സുന്നത്താണ്. (തുഹ്ഫ: ശർവാനി സഹിതം 4-137)


മുജീബ് വഹബി MD നാദാപുരം

Friday, 1 September 2023

ഹനഫീ മദ്ഹബിൽ മയിൽ മാംസം ഭക്ഷിക്കൽ ഹലാൽ ആണോ ?

 

മയിൽ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാണ്

(ഫതാവാ ആലംകീരിയ്യ 5/358)

Saturday, 8 July 2023

ഹജ്ജിലെ കല്ലേറിന്റെ സമയം

 

ഹജ്ജിന്റെ വാജിബായ കല്ലേറു കർമ്മത്തിന്റെ സമയം അവസാനിക്കുന്നത് എപ്പോഴാണ്? ദുൽഹിജ്ജ 10, 11, 12 എന്നീ ദിവസങ്ങളിൽ നിർവഹിക്കുന്ന കല്ലേറു കർമ്മം ദുൽഹിജ്ജ പതിമൂന്നാം ദിവസത്തിലേക്ക് പിന്തിച്ചാൽ ബാധ്യത വീടുമോ? 


ബാധ്യത വീടുന്നതാണ്. എങ്കിലും ഓരോ ദിവസത്തെ കല്ലേറു കർമ്മം അതതു ദിവസം തന്നെ നിർവഹിക്കലാണ് ഉത്തമം. അയ്യാമുത്തശ്‌രീഖ് അവസാനിക്കുമ്പോഴാണ് കല്ലേറിന്റെ സമയം അവസാനിക്കുന്നത്. (തുഹ്ഫ: 4-123,130,138)


മുജീബ് വഹബി MD നാദാപുരം

Saturday, 1 July 2023

തോല് അവിശ്വാസിക്കു നൽകാമോ?

 

സ്വദഖയായി ലഭിച്ച ഉള്ഹിയത്തിന്റെ തോല്, എല്ല് , കൊമ്പ് എന്നിവ അവിശ്വാസികൾക്കു വിൽക്കുന്നതും ദാനം നൽകുന്നതും അനുവദനീയമാണോ?


അനുവദനീയമല്ല. (ശർവാനി: 9-364)


മുജീബ് വഹബി MD നാദാപുരം

Saturday, 3 June 2023

ഇദ്ദക്കിടയിൽ പുറത്തു പോകൽ


ഇദ്ദ ആചരിക്കുന്ന പെണ്ണ് വീട്ടിൽ ഒതുങ്ങിത്താമസിക്കാതെ സാധാരണ പോലെ യാത്ര ചെയ്യുന്നതും അങ്ങാടിയിൽ പോകുന്നതും വൻദോഷമാണോ ചെറുദോഷമാണോ? ഏതെങ്കിലും മദ്ഹബിൽ അത് അനുവദനീയമാണോ? 


ഇദ്ദ ആചാരിക്കുന്ന പെണ്ണ് ശറഇയ്യായ കാരണമില്ലാതെ പുറത്തുപോകുന്നതു വൻദോഷമാണ്. നാലു മദ്ഹബിലും അത് അനുവദനീയമല്ല. (ബിഗ്‌യ: പേ 224)


മുജീബ് വഹബി MD നാദാപുരം

Wednesday, 31 May 2023

തഖ്-വീമു ല്ലിസാൻ


 بسم الله الرحمن الرحيم

الحمد لله رب العالمين والصلاة والسلام علي سيدنا محمد والله وصحبه اجمعين وبعد

بسم الله الرحمن الرحيم

بسم الله
അല്ലാഹുവിന്റെ നാമംകൊണ്ട് ബറകത്ത് എടുത്തതായി ഞാൻ തുടങ്ങുന്നു

ب - جار مبني على الكسرة
- اسم - مجرور با الكسرة الظاهرة
العامل ب

الله - مضاف إليه .مجرور با الكسرة الظاهرة
متعلق بمحذوف تقديره ابتدء
العامل المضاف وهو اسم

الرحمن 
ഇഹലോകത്ത് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവനായ

الرحمن - صفة مجرور با الكسرة الظاهرة العامل اسم عامل الموصوف

الرحيم
വഴി പെട്ടവർക്ക് മാത്രം പരലോകത്ത് വെച്ച് ഗുണം ചെയ്യുന്നവനായ

الرحيم- صفة ثانية مجرور با الكسرة الظاهرة العامل اسم عامل الموصوف

സർവ്വ സ്തുതിയും - الحمد 
الحمد-  مبتدء  مرفوع با الضمة الظاهرة العامل الابتداء 

അല്ലാഹുവിന്നാണ് لله
ل - جار مبني على الكسرة الظاهرة
الله-  مجرور با الكسرة الظاهرة. العامل حرف ل . المجموع خبر في محل الرفع الجار متعلق بمحذوف

ലോക രക്ഷിതാവായ - رب العالمين

رب - صفة مجرور با الكسرة الظاهرة العامل حرف ل عامل الموصوف
العالمين- مضاف إليه مجرور با الياء وهو جمع المذكر السالم. العامل المضاف هو رب

ബഹുമാനമുള്ള ഗുണമാവുന്നത് - والصلاة
و - استاناف مبني على الفتحة
الصلاة - مبتدء.مرفوع با الضمة الظاهرة .العامل الابتداء
രക്ഷയുമാവുന്നത് - والسلام
و - العاطف مبني علي الفتحة الظاهرة
السلام -  معطوف .مرفوع با الضمة الظاهرة .المعطوف عليه الصلاة
العامل الابتداء عامل المعطوف عليه
നമ്മുടെ നേതാവിന്റെ മേലിൽ ഉണ്ടാവട്ടെ - علي سيدنا
علي- جار مبني على السكون
سيد -  مجرور با الكسرة الظاهرة العامل علي
نا- مضاف إليه .العامل مضاف.مبني علي السكون في محل الجر .والعامل المضاف وهو سيد

അതായത് മുഹമ്മദ് നബി (സ്വ) - محمد
محمد- عطف بيان .مجرور با الكسرة الظاهرة العامل علي عامل المبدل منه

അവിടെത്തെ കുടുംബത്തിന്റെ മേലിലും - واله
و- العاطف مبني علي الفتحة الظاهرة
 ال- معطوف مجرور با الكسرة الظاهرة.المعطوف عليه سيد العامل علي. عامل المعطوف عليه
ه - مضاف إليه ..مبني علي الكسرة في محل الجر .والعامل المضاف وهو ال

അവിടത്തെ സ്വഹാബിമാരുടെ മേലിലും - وصحبه
و - العاطف مبني علي الفتحة الظاهرة
صحب - معطوف مجرور با الكسرة الظاهرة.المعطوف عليه سيد العامل علي. عامل المعطوف عليه
ه - مضاف إليه ..مبني علي الكسرة في محل الجر .والعامل المضاف وهو صحب

എല്ലാവരിലും - اجمعين
اجمعين - تاكيد مجرور با الياء العامل عامل المؤكد وهو علي

പ്രാരംഭ മുറകൾക്ക് ശേഷം - وبعد
و- بدل أما .وأما بدل مهما يكن من شيء بعد ميني علي الفتحة
بعد - ظرف زمان مبني علي الضم في محل النصب متعلق بمحذوف تقديره اقول

فهذا كتاب البداية في تقويم اللسان الفته بشواهد القرءان ليقرب علي المتناول حفظه ويتقرر في طبع الطالب معناه ولفظه وبا الله التوفيق فاول ذلك

ഇതാകുന്നത് - فهذا
ف - داخل في جواب أما .مبني على الفتحة.واما نايب عن مهما يكن من شيء
هذا - مبتدء مبني على السكون.العامل الابتداء
തുടക്കത്തിന്റെ കിതാബാണ് - كتاب البداية
كتاب - خبر مرفوع با الضمة العامل الابتداء
البداية - مضاف إليه مجرور با الكسرة الظاهرة.العامل مضاف .وهو كتاب

നാവിന്നെ ചൊവ്വാക്കുന്നതിൽ - في تقويم اللسان
في- جار مبني على السكون متعلق ببداية/أو بمحذوف فمجموع الجار والمجرور حال .وفي بمعني من
  تقويم - مجرور با الكسرة الظاهرة
اللسان- مضاف إليه مجرور با الكسرة الظاهرة.العامل مضاف وهو تقويم

ഞാൻ ഇതിനെ ക്രോഡീകരിച്ചു - الفته  
الف - فعل ماض ضمير فاعل الفعل مبني على السكون الجملة حال من كتاب في محل نصب
ت - فاعل الف مبني علي الضم في محل الرفع. العامل الف
 ه - مفعول الف مبني علي الضم في محل النصب العامل الف

ഖുർആനിന്റെ സാക്ഷികളെ കൊണ്ട് - بشواهد القرءان
ب - جار مبني على الكسرة متعلق بالف
شواهد - مجرور با الكسرة الظاهرة
القرءان - مضاف إليه .مجرور با الكسرة الظاهرة.العامل المضاف وهو شواهد

അടുക്കാൻ വേണ്ടി - ليقرب
ل - جار مبني على الكسرة متعلق بالف
يقرب - فعل مضارع منصوب با الفتحة الظاهرة العامل محذوف وهو أن .الجملة مجرور في محل الجر

ഉപയോഗിക്കുന്നവരുടെ മേൽعلي المتناول
علي - جار مبني على السكون.متعلق ب يقرب
المتناول - مجرور با الكسرة الظاهرة العامل علي

ഇതിനെ മനഃപ്പാഠമാക്കൽ - حفظه
حفظ - فاعل يقرب مرفوع با الضمة الظاهرة .العامل يقرب

സ്ഥിരമാവാൻ വേണ്ടി - ويتقرر

و - عاطف مبني على الفتحة
يتقرر - فعل مضارع ضمير فاعل منصوب با الفتحة الظاهرة العامل أن محذوف الجملة معطوف .والمعطوف عليه يقرب
വിദ്യാർഥിയുടെ ഹൃദയത്തിൽ - في طبع الطالب
في - جار مبني على السكون متعلق بيقرب

طبع - مجرور با الكسرة الظاهرة

الطالب -  مضاف إليه مجرور با الكسرة الظاهرة . العامل المضاف وهو طبع

ഇതിന്റെ അർഥം - معناه 

معنا - فاعل يتقرر مرفوع با الضمة المقدرة على الالف .العامل يقرب

ه - مضاف إليه مبني على الكسرة في محل الجر .العامل مضاف وهو معنا

ഇതിന്റെ പദം - ولفظه

و - عاطف مبني على الفتحة

لفظ - معطوف مرفوع با الضمة الظاهرة المعطوف عليه معناه العامل يقرب

ه - مضاف إليه مبني على الضم في محل الجر . العامل مضاف وهو لفظ

അല്ലാഹുവിനെ കൊണ്ടാണ് - وبا الله

و - استاناف مبني على الفتحة

با - جار مبني على الكسرة

الله - مجرور با الكسرة الظاهرة  العامل ب المجموع في محل الخبر والرفع

വേണ്ടുകുന്നത് (ആ തൗഫീഖ്) - التوفيق

التوفيق -  مبتدء مرفوع با الضمة الظاهرة .العامل الابتداء

ഇതിന്റെ തുടക്കമാവുന്നത് - فاول ذلك

ف - داخل في جواب شرط مقدر والتقدير اذا اردت أن تعلم الأمور

اول- مبتدء مرفوع با الضمة الظاهرة العامل الابتداء 

ذلك- مضاف إليه مبني على السكون العامل مضاف وهو أول

باب الكلمة .الكلمة كلها على ثلاثة اضرب.اسم وفعل وحرف .فالاسم ما سميت به مسمي نحو زيد وعمر وفرس وحجر وشجر" والفعل ما مضي وما يستقبل.فالماضي نحو قام وقعد .والمستقبل نحو يقوم ويستقبل.والحرف ما لا معني له إلا مع غيره نحو هل وبل وقد وسوف والسين

കലിമത്തിന്റെ ബാബാണ് - باب الكلمة

باب - خبر مرفوع با الضمة الظاهرة العامل الابتداء

الكلمة - مضاف إليه مجرور با الكسرة الظاهرة العامل المضاف وهو باب

കലിമത്താകുന്നത് - الكلمة 
الكلمة - مبتدء مرفوع با الضمة الظاهرة العامل الابتداء
അത് എല്ലാം - كلها
كل - تاكيد مرفوع با الضمة الظاهرة. العامل الابتداء عامل المؤكد
ها - مضاف إليه . مبني على السكون في محل الجر العامل مضاف وهو كل

മൂന്ന് വിഭാഗമാണ് - على ثلاثة اضرب
علي - جار مبني على السكون
ثلاثة - مجرور با الكسرة الظاهرة. العامل علي
اضرب - مضاف إليه مجرور با الكسرة الظاهرة العامل المضاف وهو ثلاثة
അത് ഇസ്മാണ് - اسم
اسم - خبر مبتدء محذوف يعني هو مرفوع با الضمة الظاهرة العامل الابتداء
ഫിഅ്ലാണ് - وفعل
و - عاطف مبني على الفتحة
فعل - معطوف مرفوع با الضمة الظاهرة العامل الابتداء عامل المعطوف عليه المعطوف عليه اسم
ഹർഫുമാണ് - وحرف
و - عاطف مبني على الفتحة
وحرف - معطوف مرفوع با الضمة الظاهرة العامل الابتداء عامل المعطوف عليه المعطوف عليه اسم

അപ്പോൾ ഇസ്മാകുന്നത് - فالاسم 
ف - داخل في جواب شرط محذوف تقديره اذا اردت ان تعرف هذه الأمور مبني على الفتحة
الاسم - مبتدء مرفوع با الضمة الظاهرة العامل الابتداء
ഒന്നാണ് - ما
 ما - خبر مبني على السكون في محل الرفع موصول . العامل الابتداء

അത് കൊണ്ട് പേരിടപ്പെട്ടതായ - سميت به
سميت - فعل ماض مبني على الفتحة التاء التأنيث مبني على السكون
ب - جار مبني على الكسرة
ه - مجرور مبني على الكسرة في محل الجر. العامل ب 
പേരിടപ്പെടുന്നതിന്ന് - مسمي
مسمي- نائب فاعل مرفوع با الضمة المقدرة على الالف. العامل سميت
(ഉദാ: സൈദ് പോലെയാണ്) - نحو زيد
نحو - خبر مبتدء محذوف مرفوع با الضمة الظاهرة العامل الابتداء. والتقدير مثاله
زيد- مضاف إليه مجرور با الكسرة الظاهرة العامل المضاف
അംറ് പോലെയും - وعمر
و - عاطف مبني على الفتحة
عمر - معطوف مجرور با الكسرة الظاهرة العامل نحو عامل المعطوف عليه وهو نحو المعطوف عليه زيد

കുതിര പോലെയും - وفرس
و - عاطف مبني على الفتح
 فرس - معطوف مجرور با الكسرة الظاهرة العامل نحو عامل المعطوف عليه وهو نحو المعطوف عليه زيد

കല്ല് പോലെയും - وحجر
و - عاطف مبني على الفتح
حجر- معطوف مجرور با الكسرة الظاهرة العامل نحو عامل المعطوف عليه وهو نحو المعطوف عليه زيد

മരം പോലെയും - وشجر
و - عاطف مبني على الفتح
شجر- معطوف مجرور با الكسرة الظاهرة العامل نحو عامل المعطوف عليه وهو نحو المعطوف عليه زيد

ഫിഅ്ലാകുന്നത് - والفعل
و - إستأناف
الفعل - مبتدء مرفوع با الضمة الظاهرة العامل الابتداء
ഒന്നാണ് -ما
ما - خبر مبني على السكون في محل الرفع موصول العامل الابتداء
അത് കഴിഞ്ഞതിനെ അറിയിക്കും - مضي
مضي - فعل ماض مبني على الفتحة المقدرة على الالف .صلى ما
ഒന്നുമാണ് - وما
و - عاطف مبني على الفتح
ما- معطوف مبني على السكون في محل الرفع العامل الابتداء موصول
അത് ഭാവി അറിയിക്കും - يستقبل 
يستقبل - فعل مضارع  الضمير فاعل مرفوع با الضمة الظاهرة الفاعل في محل الرفع العامل الفعل الجملة صلة ما
അപ്പോൾ മാളിയാകുന്നത് - فالماضي
ف - داخل في جواب شرط محذوف  تقديره اذا اردت ان تعرف هذه الأمور مبني على الفتحة
الماضي - مبتدء مرفوع با الضمة المقدرة على الياء العامل الابتداء
ഖാമ (നിന്നു)പോലെയാണ് - نحو قام
نحو - خبر مرفوع با الضمة الظاهرة العامل الابتداء
قام- مضاف إليه علي مراد اللفظ في محل الجر والعامل المضاف وهو نحو
ഖഅദ (ഇരുന്നു )പോലെ - وقعد
و - حرف عطف مبني على الفتح لا محل لها من الإعراب
قعد - معطوف مراد اللفظ في تقدير الجر العامل عامل المعطوف عليه وهو نحو و المعطوف عليه قام

മുസ്തഖ്ല് ‌ആകുന്നത്  - والمستقبل
و - عاطف مبني على الفتح
والمعطوف جملة المبتدئ والخير بعده والمعطوف عليه قبله
المستقبل - مبتدء مرفوع با الضمة الظاهرة .العامل الابتداء


Sunday, 30 April 2023

മൂക്കിലൂടെ മുലകുടി ബന്ധം

 

ഒരു കുട്ടിയുടെ മൂക്കിൽ അഞ്ചു പ്രാവശ്യം മുലപ്പാൽ ഉറ്റിച്ചാൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?


രണ്ടു വയസു തികയാത്ത കുട്ടിയുടെ മൂക്കിൽ നിയമപ്രകാരം മുലപ്പാൽ ഉറ്റിക്കുകയും അതു തലച്ചോറിൽ എത്തുകയും ചെയ്‌താൽ മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്.

(തുഹ്ഫ: 8-287)


മുജീബ് വഹബി MD നാദാപുരം