Saturday, 24 December 2016

കണ്ണേറും , പ്രതിവിധിയും






✅ ഹാഫിള് ഇബ്‌നു ഹജര്‍ (റ) പറയുന്നു: ചീത്ത പ്രകൃതിയുള്ളവരില്‍നിന്ന് അസൂയയുടെ കലര്‍പ്പോടെ  നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത് (ഫതഹുല്‍ ബാരി: 10/210).

💥 ഇമാം നവവി (റ) ഉദ്ധരിക്കുന്നു: കണ്ണഏറുകാരന്‍ അത് ഏല്‍ക്കുന്നവനോട് അഭിമുഖമാകുമ്പോള്‍ അല്ലാഹു ഉണ്ടാക്കുന്ന കെടുതി മാത്രമാണ് അവിടെ സംഭവിക്കുന്നത് (ശറഹു മുസ്‌ലിം: 7/427).

❓ആത്മാക്കളില്‍ ചിലതിനുണ്ടാകുന്ന ദുര്‍ഗുണമാണ് കണ്ണേറ്. ഇതില്‍ കണ്ണിനപ്പുറം പ്രവര്‍ത്തിക്കുന്നത് ആത്മീയ ശക്തിയും അതിന്റെ ചാലകശക്തി അല്ലാഹുവിന്റെ ഖുദ്‌റത്തുമാണ്. നാവേറ്, നാഫലം, പ്രാക്ക്, മനംപ്രാക്ക് തുടങ്ങിയ പ്രയോഗങ്ങള്‍ നമുക്കിടയിലുണ്ടെല്ലോ. തത്ത്വത്തില്‍ ഇതെല്ലാം കണ്ണേറില്‍ പെട്ടതാണ്. ഫലത്തില്‍, എല്ലാം ആത്മബാധയാണ്. അന്ധനായ കണ്ണേറുകാരന്റെ അടുക്കല്‍ വിവരിക്കപ്പെട്ട വസ്തുവില്‍ അവന്റെ ആത്മാവേറ്റെന്നു വരാം. ബാഹ്യാവയവങ്ങളില്‍ കണ്ണിന് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനമുള്ളതുകൊണ്ടാണ് അതിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ബോധപൂര്‍വ്വമോ യാദൃച്ഛികമായോ കണ്ണേറു സംവിക്കാം. ചിലപ്പോള്‍ ഇത് കണ്ണേറുകാരനില്‍തന്നെ തിരിച്ചേല്‍ക്കാനും സാധ്യതയുണ്ട്.

💥 ഉമ്മു സലമ (റ) യില്‍നിന്നും നിവേദനം. മഹതി പറഞ്ഞു: എന്റെ വീട്ടില്‍വെച്ചു മുഖത്ത് നിറപ്പകര്‍ച്ചയുള്ള ഒരു സ്ത്രീയെ കാണാനിടയായ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: അവള്‍ക്കു നിങ്ങള്‍ മന്ത്രിക്കുക. കാരണം, അവള്‍ക്ക് കണ്ണേറേറ്റിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: കണ്ണേറ് ഒരു വസ്തുതയാണ്. അല്ലാഹുവിന്റെ വിധിയെ വല്ലതിനും മറികടക്കാനാകുമായിരുന്നുവെങ്കില്‍ കണ്ണേറിന് കഴിയുമായിരുന്നു (മുസ്‌ലിം).

💥 عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ

ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്നും നിവേദനം: നബി صلى الله عليه وسلم പറഞ്ഞു “കണ്ണേറ് ബാധിക്കുമെന്നത് സത്യമാണ്” (മുസ്‌ലിം ഹദീസ് നമ്പർ 5656)

💥 ജുഹ്‌ഫയിലെ ശുഅബുൽ ഖറാനിലൂടെ നബി صلى الله عليه وسلم തങ്ങളും ഏതാനും അനുചരന്മാരും യാത്ര ചെയ്യുകയായിരുന്നു. അവിടെ സഹ്‌ലുബ്നു ഹുനയ്ഫ് رضي الله عنهما കുളിക്കുന്നുണ്ടായിരുന്നു. സുന്ദരനായ അയാളെ നോക്കി ആമിറുബ്നു റബീഅ رضي الله عنهما ആശ്ചര്യപൂർവ്വം പറഞ്ഞു. “മണിയറയിൽ കഴിയുന്ന മണവാട്ടികളെപ്പോലും ഇത്ര സൌന്ദര്യത്തോടെ ഞാൻ കണ്ടിട്ടില്ല” ഇതോടെ സഹ്‌ലിന് رضي الله عنهما പനി ബാധിച്ചു തളർന്നു. അദ്ദേഹത്തെ നബി صلى الله عليه وسلم തങ്ങളുടെ അടുത്തുകൊണ്ടുവന്നു. ആരെങ്കിലും ഇദ്ദേഹത്തെ കണ്ണുവെച്ചതായി സംശയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആമിറുബ്നു റബീഅയെرضي الله عنهما സംശയമുണ്ടെന്ന് അവർ പറഞ്ഞു. എന്തിനാണു നിങ്ങളിലൊരാൾ തന്റെ സഹോദരനെ കൊല്ലുന്നത് ? നിനക്ക് അത്‌ഭുതമുളവാക്കുന്ന ഒന്ന് നീ കണ്ട സമയത്ത് അദ്ദേഹത്തിന് അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൂടായിരുന്നുവോ ? എന്ന് നബി صلى الله عليه وسلم ചോദിച്ചു.

✅ കണ്ണേറ് തട്ടിയാൽ ഏറ്റവും ഫലപ്രദമായ മന്ത്രം ജിബ്‌രീൽ عليه السلام പഠിപ്പിച്ച മന്ത്രമാണ്

بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ. (رواه مسلم

(മുസ്‌ലിം .ഹദീസ് നമ്പർ 5653)

💥 നബി صلى الله عليه وسلم ചൊല്ലാറുള്ള മറ്റൊരും മന്ത്രമാണ്

أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ قُوَّةَ إِلاَّ بِالله

(ബുഖാരി ഹദീസ് നമ്പർ 3306)

🔰 വല്ല വസ്തുവും അല്ലെങ്കിൽ വല്ലവരുടെയും വസ്ത്രമോ ശബ്ദമോ മറ്റെന്തെങ്കിലും കാര്യങ്ങളോ നമ്മെ ആകർഷിച്ചാൽ مٰا شٰاءَ الله എന്നോ تَبٰارَكَ الله എന്നോ ചൊല്ലിയാൽ,നമ്മുടെ കണ്ണേറ് ഏൽക്കുന്നത് തടയാവുന്നതാണ്.

❗മാതാപിതാക്കൾ പോലും സ്വന്തം മക്കളുടെ പ്രവൃത്തിയിലോ മറ്റോ അൽ‌ഭുതം തോന്നിയാൽ ഇങ്ങനെ പറയാതിരുന്നാൽ കണ്ണേറ് സ്വന്തം മക്കളെപോലും ബാധിക്കും

💥 ഇബ്നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, കണ്ണേറ് സത്യമാണ്, വിധിയെ മറി കടക്കാന്‍ വല്ലതിനും സാധ്യമായിരുന്നെങ്കില്‍ കണ്ണ് അതിനെ മറി കടക്കുമായിരുന്നു. (മുസ്‌ലിം)

ഒരിക്കല്‍ ഉമ്മുസലമയുടെ വീട്ടില്‍ നിര്‍ത്താതെ കരയുന്ന ഒരു കുഞ്ഞിനെ കണ്ടപ്പോള്‍ നബി(സ) ചോദിച്ചു: "നിങ്ങളവന് കണ്ണേറിനുള്ള മന്ത്രം നടത്തുന്നില്ലേ...?(മുവത്വ, അഹ്മദ്‌)

നബി പത്നി ആഇശ(റ) പറയുന്നു: "ഞാന്‍ റസൂലിനെ കണ്ണേറിനു മന്ത്രിച്ചിരുന്നു. അപ്പോള്‍ എന്‍റെ കൈ അവിടുത്തെ നെഞ്ചില്‍ വെച്ച് ഞാന്‍ പറയും: "ജനങ്ങളുടെ റബ്ബേ, പ്രയാസം നീക്കണേ, നിന്‍റെ കയ്യിലാണ് ശമനം, നീയല്ലാതെ പ്രയാസം നീക്കുന്നവനില്ല" (അഹ്മദ്‌)

അബൂസഈദ്‌(റ)വില്‍ നിന്ന്‌ : ജിബ്രീല്‍(അ) ഒരിക്കല്‍ നബി(സ)യുടെ അടുത്ത്‌ വന്ന്‌ ചോദിച്ചു. മുഹമ്മദെ! അങ്ങ്‌ രോഗിയാണോ?. അതെ എന്നവിടുന്ന്‌ മറുപടി പറഞ്ഞു. ജീബ്രീല്‍(അ) പറഞ്ഞു: "അല്ലാഹുവിന്‍റെ നാമത്തില്‍ അങ്ങയെ വിഷമിപ്പിക്കുന്ന എല്ലാവരെത്തൊട്ടും അസൂയാലുക്കളുടെ കണ്ണിനെത്തൊട്ടും അങ്ങയെ ഞാന്‍ മന്ത്രിക്കുന്നു സത്യത്തില്‍ അങ്ങയെ സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്‌. അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയെ മന്ത്രിക്കുന്നു. (മുസ്ലിം)

നബി(സ)യെ ശത്രുക്കളായ ജൂതരും മറ്റും അസൂയ നിറഞ്ഞ കണ്ണുകള്‍ കൊണ്ട് എറിഞ്ഞിരുന്നു എന്ന് ഖുര്‍ആനില്‍ തന്നെ അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. നോക്കൂ അല്ലാഹു പറയുന്നത്:

"നിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നിന്നെ വീഴുത്തുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും" (ഖുര്‍ആന്‍ 68:51)

അബൂ സഅദു(റ) പറയുന്നു: "റസൂല്‍(സ) ജിന്നുകളുടെയും മനുഷ്യരുടെയും കണ്ണേറില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടിയിരുന്നു. മുഅവ്വിദതാനി (സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ്‌) അവതരിച്ചതോടെ അത് സ്വീകരിച്ചു റസൂല്‍(സ) മറ്റെല്ലാം ഒഴിവാക്കി" (നസാഇ, ഇബ്നുമാജ)

മനുഷ്യരുടെയും ജിന്നുകളുടെയും അടുക്കല്‍ നിന്ന് നമുക്ക് കണ്ണേറ് സംഭവിക്കാമെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാം. വെറും പ്രാര്‍ത്ഥന മാത്രമല്ല കണ്ണേറിന് പ്രതിവിധി അതിനായി വിശുദ്ധ ഖുര്‍ആനില്‍ രണ്ടു ചെറു അദ്ധ്യായങ്ങളും അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു എന്നും കാണാം .

🏒 അത് കൊണ്ട്, അല്‍ഭുതം തോന്നുന്ന വല്ലതും കാണുന്ന പക്ഷം, ما شاء الله لا قوة الا بالله എന്ന് പറഞ്ഞ് അതില്‍ ബര്‍കത് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആയതിന്‍റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പണ്ഡിതര്‍ പറയുന്നുണ്ട്.

💥 മറ്റുള്ളവരില്‍നിന്ന് ഇത്തരം വല്ലതും ഉണ്ടാവുമെന്ന് ഭയപ്പെടുന്ന പക്ഷം, സൂറതുല്‍ഫലഖും നാസും ഓതി അല്ലാഹുവിനോട് കാവലിനെ തേടണമെന്നും ഹദീസുകളില്‍ കാണാം. ശര്‍ഇയ്യായ മറ്റു മന്ത്രങ്ങള്‍ നടത്താവുന്നതും അതിനായി മറ്റുള്ളവരെ സമീപിക്കാവുന്നതുമാണ്. സൂറതുല്‍ ഫാതിഹയും ആയതുല്‍ കുര്‍സിയും സൂറതുല്‍ ബഖറയിലെ അവസാന രണ്ട് ആയതുകളും (ആമനറസൂല്‍) എല്ലാം ഇതിന് മന്ത്രിക്കാവുന്നവയാണ്. ദിവസവും രാവിലെയും വൈകുന്നേരവും بسم الله الذي لا يضر مع اسمه شيئ في الارض ولا في السماء وهو السميع العليم എന്ന ദിക്റ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് പതിവാക്കിയാല്‍ ഇത്തരം ശല്യങ്ങളില്‍നിന്നെല്ലാം രക്ഷ നേടാമെന്ന് ഇമാം തിര്‍മിദി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.

💥 കണ്ണേറു തടയാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാം. അത് വരാനുള്ള സാഹചര്യം തടയുകയാണ് അതിലൊന്ന്. ഇതാണ് യഅഖൂബ് നബി (അ) തന്റെ പ്രിയ മകന്‍ ബിന്‍യാമീനെ മറ്റു പത്തു മക്കള്‍ക്കൊപ്പം ഈജിപ്തിലേക്ക് യാത്രയാക്കുമ്പോള്‍ അവര്‍ക്കു നല്‍കിയ ഉപദേശത്തിലൂടെ ചെയ്തത്. യഅഖൂബ് നബി പറഞ്ഞു: ”പ്രിയമക്കളെ, നിങ്ങള്‍ ഒറ്റക്കവാടത്തില്‍കൂടി കടക്കരുത്. വിവിധ കവാടങ്ങളിലൂടെ പ്രവേശിക്കുക.” ഈ ഖുര്‍ആന്‍ വാക്യം വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകള്‍ വ്യക്തമാക്കുന്നത്, തന്റെ മക്കള്‍ക്ക് കണ്ണേറ് പറ്റാതിരിക്കാനായിരുന്നു ഈ നിര്‍ദ്ദേശമെന്നാണ് (ഖുര്‍ഥുബി: 5/158, റാസി: 9/176, റൂഹുല്‍ മആനി: 13/15).

👉 ഇമാം ബഗവി (റ) ഉദ്ധരിക്കുന്നു: കണ്ണേറ് ഏല്‍ക്കാന്‍ സാധ്യതയുള്ള ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അവന്റെ താടിയെല്ലിലെ നുണക്കുഴി നിങ്ങള്‍ കറുപ്പിക്കുക (ബഗവിയുടെ ശറഹുസ്സുന്ന: 13/116, മിര്‍ഖാത്ത്: 4/502). കണ്ണേറുകാരന്റെ നോട്ടത്തെ തിരിച്ചുകളയുന്നതിനുവേണ്ടിയായിരുന്നു ഈ നിര്‍ദ്ദേശം. പ്രസ്തുത നുണക്കുഴിയിലല്ലാതെ കവിള്‍തടത്തില്‍ ഈവിധം അടയാളപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാല്‍, നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കു സമീപത്തും മറ്റും ജീവനുള്ള വസ്തുക്കളുടെ പ്രതിമയും ശില്‍പവും ഉണ്ടാക്കുന്നതും വെക്കുന്നതും നിഷിദ്ധമാണ്.

👉 ✅ കണ്ണേറിന്റെ കാര്യം നമുക്ക് അജ്ഞാതമായതുപോലെ അതിന്റെ പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ടതിലെ രഹസ്യങ്ങളും അജ്ഞാതമാണ്. നബിയും സ്വഹാബത്തും ഇമാമുകളും നിര്‍ദ്ദേശിച്ച മാര്‍ഗങ്ങള്‍ യുക്തിചിന്തക്കു വിധേയമാക്കാതെ സ്വീകരിക്കുകയേ വഴിയുള്ളൂ. കണ്ണേറ് വിഷമമനുഭവിക്കുമ്പോള്‍ മന്ത്രം ഒരു മരുന്നാണ്.

💥 ഉമ്മു സലമ (റ) യുടെ വീട്ടില്‍ വെച്ചു നബി കണ്ട സ്ത്രീയുടെ മുഖത്തെ നിറപ്പകര്‍ച്ച കണ്ണേറുമൂലമാണെന്നും അതിന് പരിഹാരമായി നബി നിര്‍ദ്ദേശിച്ചത് മന്ത്രമായിരുന്നുവെന്നും നേരത്തെ പറഞ്ഞുവല്ലോ. മന്ത്രത്തില്‍ ഏറ്റവും ഫലപ്രദമായത് സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതി മന്ത്രിക്കലാണെന്നു മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

❓കണ്ണേറു സത്യമാണെന്നു മതപ്രമാണങ്ങള്‍കൊണ്ടു സ്ഥിരപ്പെട്ടിട്ടും മുഅ്തസിലീ പ്രസ്ഥാനത്തിന്റെ നായകന്‍ അബൂ അലിയ്യുല്‍ ജുബ്ബായി ഇതിനെ ശക്തമായി നിഷേധിക്കുന്നു. കണ്ണേറ് അന്ധവിശ്വാസമാണെന്നു പറയുന്നവര്‍ ജുബ്ബായിയെ പിന്‍പറ്റുന്നവരാണ്. ഇവര്‍ക്കെതിരെ ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ പ്രസ്താവിക്കുന്നു: പ്രമാണങ്ങളെ കുറിച്ചു വിവരമില്ലാത്തവരും ബുദ്ധികുറഞ്ഞവരുമായ ചിലര്‍ കണ്ണേറിനെ തള്ളിക്കളഞ്ഞു. യഥാര്‍ത്ഥമല്ലാത്ത, അന്ധമായ ചില ധാരണകള്‍ മാത്രമാണ് അതെന്ന് അവര്‍ വിധിയെഴുതി. ബുദ്ധിയും പ്രമാണവും സ്ഥിരീകരിക്കുന്നത് അറിയാന്‍കഴിയാത്ത പരമ വിഡ്ഢികളാണവര്‍. അകക്കണ്ണിന്റെ മറ കട്ടിയുള്ളവരും കടുത്ത പ്രകൃതക്കാരും ആത്മാക്കളെക്കുറിച്ചും അവയുടെ വ്യവഹാരങ്ങളെക്കുറിച്ചും യാതൊന്നും അറിയാത്തവര്‍ മാത്രമേ ഇങ്ങനെ പറയൂ. വിവിധ മതക്കാരും പ്രസ്ഥാനക്കാരുമായ നേതാക്കള്‍വരെ കണ്ണേറ് അംഗീകരിച്ചവരാണ്. അവരാരും അത് തള്ളിക്കളഞ്ഞവരല്ല. അത് എങ്ങനെ നടക്കുന്നുവെന്നതിലേ അവര്‍ക്ക് തര്‍ക്കമുള്ളൂ (സാദുല്‍ മആദ്: 4/144).

💥 ആലൂസി തന്റെ റൂഹുല്‍ മആനിയില്‍ പറയുന്നു: ഏതൊരു കാര്യവും യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നിലെ ആത്യന്തിക കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യം മാത്രമാണെന്നതും അവന്‍ വേണ്ടുക വെച്ചതുമാത്രമേ സംഭവിക്കുകയുള്ളൂവെന്നതും അല്ലാത്തത് സംഭവിക്കില്ലായെന്നതും സ്ഥിരപ്പെട്ടതാണ്. എന്നാല്‍, കണ്ണേറിന്റെ പ്രതിഫലന കാര്യത്തിലെ അല്ലാഹുവിന്റെ ഹിക്മത്ത് എന്താണെന്നു നമുക്ക് അജ്ഞാതമാണ് (റൂഹുല്‍ മആനി: 13/18). പുത്തനാശയക്കാരായ ഇബ്‌നു ഖയ്യിമും ആലൂസിയും കണ്ണേറ് സത്യമാണെന്ന് പ്രഖ്യാപിച്ചവരാണ്.

✅ അതേസമയം, അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതെല്ലാം കണ്ണേറ് കൊണ്ടാണെന്ന് വിശ്വസിക്കുകയും അതിന്‍റെ പേരില്‍ മറ്റുള്ളവരെ സംശയിക്കുകയും ചെയ്യുന്നത് ശരിയല്ല. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസമുണ്ടാവുകയും ദൈനംദിന ദിക്റുകള്‍ പതിവാക്കുകയും ചെയ്യുന്നവര്‍ക്ക് അത്തരം കാര്യങ്ങളൊന്നും ബാധിക്കില്ല...



കുടുംബ ബന്ധത്തിന്റെ പ്രാധാന്യത






💥 നബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).

💥അവിടുന്ന് പറഞ്ഞു: ദരിദ്രന് ദാനം ചെയ്യുമ്പോള്‍ അതൊരു ദാനമാണ്. എന്നാല്‍ രക്തബന്ധമുള്ള ആര്‍ക്കെങ്കിലുമാണ് അത് നല്‍കുന്നതെങ്കിലോ, അത് ദാനവും കുടുംബബന്ധം പുലര്‍ ത്തലുംരണ്ടും കൂടിയായിരിക്കും”(അഹ്മദ്).

💥അബൂഹുറൈറ (റ) നിവേദനം: “റസൂല്‍ (സ്വ) പറഞ്ഞു: അല്ലാഹു സൃഷ്‌ടികര്‍മം പൂര്‍ത്തീകരിച്ചു ഴിഞ്ഞപ്പോള്‍ കുടുംബബന്ധം എഴുന്നേറ്റു നിന്നു പറഞ്ഞു. കുടുംബബന്ധ വിഛേദനത്തില്‍ നിന്നോടഭയം തേടാന്‍ പറ്റിയ സന്ദര്‍ഭമത്രേ ഇത്‌. അല്ലാഹു പറഞ്ഞു. അതെ, നിന്നെ ചേര്‍ക്കുന്നവരെ ഞാന്‍ ചേര്‍ക്കും. നിന്നെ മുറിക്കുന്നവരെ ഞാനും മുറിക്കും. നിനക്ക്‌ തൃപ്‌തിയായില്ലേ! അതെ, കുടുംബബന്ധം പറഞ്ഞു. അല്ലാഹു പറഞ്ഞു. അങ്ങനെതന്നെ.

പിന്നെ റസൂല്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ ആയത്ത്‌ ഓതുക. സാരം: എന്നാല്‍, നിങ്ങള്‍ കൈകാര്യ കര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബബന്ധം വിഛേദിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെ അല്ലാഹു ശപിച്ചിരിക്കുന്നു. അങ്ങനെ അവര്‍ക്ക്‌ അവന്‍ ബധിരത നല്‍കുകയും അവരുടെ കണ്ണുകള്‍ക്ക്‌ അന്ധത വരുത്തുകയും ചെയ്‌തിരിക്കുന്നു.” (47/22,23) (ബു.മു)

💥ഒരിക്കല്‍ നബി (സ്വ)യോട്‌ ചോദിച്ചു: തിരുദൂതരേ, എനിക്ക്‌ ചില ബന്ധുക്കളുണ്ട്‌. ഞാനവരോട്‌ ബന്ധം ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ എന്നോട്‌ ബന്ധം മുറിക്കുകയാണ്‌. ഞാനവരോട്‌ നന്നായി പെരുമാറും. അവരെന്നോട്‌ വളരെ ചീത്തയായാണ്‌ പെരുമാറുക. ഞാനവരോട്‌ വിവേകത്തോടെ വര്‍ത്തിക്കുന്നു. അവരെന്നോട്‌ അവിവേകം കാണിക്കുന്നു. തിരുമേനി പറഞ്ഞു: നീ പറഞ്ഞതുപോലെയാണുള്ളതെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീര്‍ തീറ്റുന്നപോലെയാണ്‌. നീ ഈ അവസ്ഥയില്‍ നിലകൊള്ളുന്നിടത്തോളം അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു സഹായി നിന്റെ കൂടെയുണ്ടാകും. (മുസ്‌ലിം)

അംറുബ്നുൽ ആസ്വി(റ) നിവേദനം: നബി(സ) രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാൻ കേട്ടു. ഇന്നവന്റെ കുടുംബങ്ങൾ എന്റെ മിത്രങ്ങളല്ല. എന്റെ മിത്രങ്ങൾ അല്ലാഹുവും സദ്വൃത്തരായ വിശ്വാസികളുമാണ്. എന്നാൽ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുൻനിർത്തി അവർ പെരുമാറും പോലെ ഞാൻ പെരുമാറും. (ബുഖാരി : 8-73-19)


💥 ആഇശ(റ)നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: കുടുംബബന്ധം അര്‍ശി (അല്ലാഹുവിന്റെ സിംഹാസന)നോട്‌ ബന്ധിപ്പിക്കപ്പെട്ടതാണ്‌. അത്‌ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു.: എന്നെ ചേര്‍ക്കുന്നവനെ അല്ലാഹു ചേര്‍ക്കട്ടെ. എന്നെ മുറിക്കുന്നവനെ അല്ലാഹുവും മുറിക്കട്ടെ.” (ബു.മു)

അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല

പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും


💥 ഒരിക്കല്‍ ഒരാള്‍ റസൂല്‍ (സ്വ)യോട്‌ പറഞ്ഞു: റസൂലേ, എന്നെ സ്വര്‍ഗത്തില്‍ കടത്തുകയും നരകത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന ഒരു കര്‍മം എനിക്കറിയിച്ചു തന്നാലും. നബി (സ്വ) തിരുമേനി പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നേരാംവണ്ണം നിര്‍വഹിക്കുക. നിര്‍ബന്ധദാനം കൊടുത്തുവീട്ടുക. കുടുംബബന്ധം ചേര്‍ക്കുക. (ബു.മു)

💥 മറ്റൊരിക്കല്‍ തിരുമേനി (സ്വ) പറഞ്ഞു: സാധുവിന്‌ ദാനം ചെയ്യല്‍ ഒരു ധര്‍മമാണ്‌. കുടുംബബന്ധമുള്ള സാധുവിനാകുമ്പോള്‍ അത്‌ രണ്ട്‌ ധര്‍മമാണ്‌. ധര്‍മവും, കുടുംബബന്ധം ചേര്‍ക്കലും.” (തുര്‍മുദി)

💥 നബി (സ്വ) പറഞ്ഞു: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല. (ബു.മു)

👉 കുടുംബബന്ധത്തില്‍ പ്രഥമവും പ്രധാനവുമായത്‌ മാതാപിതാക്കളും മക്കളും തമ്മിലുള്ളബന്ധമാണ്‌.👇

✅ നബി (സ്വ) ഒരിക്കല്‍ പറഞ്ഞു. വന്‍ പാപങ്ങള്‍, അല്ലാഹുവില്‍ പങ്കുചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും(ധിക്കരിക്കലും) ആത്മഹത്യ ചെയ്യലും, കള്ളസാക്ഷ്യം പറയലുമാണ്‌. (ബു)

✅ നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മ ചെയ്യണമെന്നും. അവരില്‍ ഒരാളോ, അവരില്‍ രണ്ടുപേരും തന്നെയോ നന്റെയടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ’ (അവര്‍ക്ക്‌ തൃപ്‌തികരമല്ലാത്ത വാക്ക്‌) എന്നു പറയുകയോ അവര്‍ രണ്ടുപേരോടും കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ ബഹുമാന്യമായ വാക്ക്‌ പറയുക. കാരുണ്യത്തോടെ എളിമയുടെ ചിറക്‌ അവര്‍ ഇരുവര്‍ക്കും നീ താഴ്‌ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ എന്ന്‌ നീ പറയുക (പ്രാര്‍ഥിക്കുക)യും ചെയ്യുക.” (17/23,24)

✅ ഒരിക്കല്‍ റസൂല്‍ (സ്വ)യോട്‌ ഒരാള്‍ ചോദിച്ചു: തിരുദൂതരേ, എന്റെ സഹവാസത്തിന്‌ ഏറെ കടമപ്പെട്ടവന്‍ ആരാണ്‌? തിരുമേനി പറഞ്ഞു:നിന്റെ മാതാവ്‌. അദ്ദേഹം പിന്നെയും ചോദ്യം മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നെയും രണ്ടു പ്രാവശ്യം മാതാവ്‌ എന്ന്‌ തന്നെ അവിടുന്ന്‌ മറുപടി നല്‍കി. നാലാമത്തെ പ്രാവശ്യം `നിന്റെ പിതാവ്‌’ എന്ന്‌ പറഞ്ഞു. അതും കഴിഞ്ഞാണ്‌ പിന്നെ നിന്റെ അടുത്ത ബന്ധുക്കള്‍’ എന്നു പറഞ്ഞത്‌. മറ്റൊരിക്കല്‍ നബി (സ്വ) പറഞ്ഞു: അവന്‍ മൂക്ക്‌ കുത്തി നിലംപതിച്ചു. അവന്‍ മൂക്ക്‌ കുത്തി നിലംപതിച്ചു (മൂന്ന്‌ വട്ടം) വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെ-അവര്‍ രണ്ടുപേരെയുമോ, അല്ലെങ്കില്‍ ഒരാളെയെങ്കിലുമോ ലഭിച്ചിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്‍ ആണ്‌ അവന്‍. (മുസ്‌ലിം)

💥 "അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20)"

💥 അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91)

💥 " അബൂശുറൈഹ്(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍. (ബുഖാരി. 8. 73. 45)"

✅ കുടുബബന്ധങ്ങള്‍ പുലര്‍ത്തുന്നവരെ കാത്തിരിക്കുന്നത് സ്വര്‍ഗീയസുഖങ്ങളാണ്. മിഅ്‌റാജിന്റെ രാവില്‍ സ്വര്‍ഗം കാണിക്കപ്പെട്ട നബി(സ്വ) ചില ശബ്ദങ്ങള്‍ കേള്‍ക്കാനിടയായി. പ്രവാചകന്‍ ചോദിച്ചു: ആരാണിത്? മറുപടി വന്നു: അത് ഹാരിസത്തുബ്‌നു നുഅ്മാന്‍ ആണ്. അദ്ദേഹം മാതാവിന് ഗുണം ചെയ്യുന്നവരായിരുന്നു. നബി(സ്വ) പറഞ്ഞു: ഇതു തന്നെയാണ് മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നവരുടെ പ്രതിഫലം. മറ്റൊരു സന്ദര്‍ഭം നബി(സ്വ) വിവരിക്കുന്നു: ”ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു (മിഅ്‌റാജ് രാവില്‍). ഉമ്മു സുലൈമിനെ ഞാനവിടെ കണ്ടു. ഞാന്‍ ചോദിച്ചു: എന്നെക്കാള്‍ മുമ്പേ സ്വര്‍ഗത്തില്‍ പ്രവേശിച്ചുവോ? തന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തിയവളായതിനാലാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതെന്ന് എന്നോട് പറയപ്പെട്ടു.”
ഈ രണ്ടു സംഭവങ്ങളും കുടുബബന്ധങ്ങള്‍ സുക്ഷിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

💥 അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഏതെങ്കിലുമൊരുത്തന്‍ തന്റെ ആഹാരത്തില്‍  വിശാലത നല്‍കപ്പെടാനും ആയുസ്സ് പിന്തിക്കപ്പെടാനും ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ത്തുകൊള്ളട്ടെ.

👆 ആയുസ്സും ആഹാരവുമെല്ലാം നേരെത്തെതന്നെ അല്ലാഹു നിശ്ചയിച്ചതാണെന്നിരിക്കെ കുടുംബ ബന്ധം ചേര്‍ക്കല്‍ കാരണം അതില്‍ വര്‍ദ്ധനവുണ്ടാകുമെന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ മാറ്റമണ്ടാകുമെന്നല്ലെ അതിനര്‍ത്ഥമെന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ഉത്തരം രണ്ടു വിധേന സമര്‍ത്ഥിക്കാം. ഒന്ന് ഈ വര്‍ധനവു കൊണ്ട് ഉദ്ദേശം ആയുസ്സിലും ആഹാരങ്ങളിലും അനുഗ്രഹങ്ങള്‍ വര്‍ധിക്കുമെന്നും ആരാധനാ കര്‍മങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങുമെന്നുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ”അല്ലാഹു താനുദ്ദേശിച്ചത് മായ്ച്ചു കളയുകയും (താനുദ്ദേശിച്ചത്) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലാണുള്ളത്.” (റഅദ്: 39) എന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ അത് ഹദീസിന്റെ ബാഹ്യാര്‍ത്ഥത്തെ തന്നെ സാധൂകരിക്കുന്നതായി കാണാം.

💥 മഹാനായ അബൂ ഥല്‍ഹ(റ)വിന്റെ ചരിത്രം ഇവിടെ സ്മര്യമാണ്: ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കും വരെ നിങ്ങളാരും നന്മയെത്തിക്കുകയില്ല.” എന്ന ഖുര്‍ആന്‍ വാക്യം അവതീര്‍ണമായ അവസരത്തില്‍ അബൂഥല്‍ഹ(റ) തനിക്കേറ്റവുമിഷ്ടപ്പെട്ട ‘ബൈറുആഅ്’ തോട്ടം വില്‍ക്കാനുള്ള സന്നദ്ധത പ്രവാചകസമക്ഷം പ്രകടിപ്പിച്ചു. തദവസരം റസൂല്‍ പ്രതികരിച്ചു: ”നിങ്ങളുടെ തീരുമാനം വളരെ സ്തുത്യര്‍ഹമാണ്. മാത്രമല്ല, എന്റെ അഭിപ്രായത്തില്‍ നിങ്ങളത് അടുത്ത കുടംബക്കാര്‍ക്കിടയില്‍ വിഹിതം വെക്കുന്നതാണ് നല്ലത്.” റസൂല്‍ പറഞ്ഞതു പോലെ പ്രവര്‍ത്തിക്കാന്‍ അബൂ ഥല്‍ഹ(റ) തയ്യാറാവുയും പ്രസ്തുത തോട്ടം തന്റെ കുടുംബങ്ങള്‍ക്കും പുതൃവ്യപുത്രന്‍മാര്‍ക്കും വീതിച്ചുകൊടുക്കുകയും ചെയ്തു.

💥 പ്രവാചകര്‍(സ) പറഞ്ഞു: ”കുടുംബബന്ധം അര്‍ശിനോട് ബന്ധിക്കപ്പെട്ട  തലവളഞ്ഞ ഇരുമ്പ് കൊക്കയാണ്. സ്ഫുടമായ ഭാഷയില്‍ അത് സംസാരിക്കുന്നു. അല്ലാഹുവേ! എന്നോട് ബന്ധപ്പെടുന്നവരോട് നീയും ബന്ധം പുലര്‍ത്തേണമേ. എന്നെ മുറിച്ചുകളയുന്നവരെ നീയും മുറിച്ചുകളയണേ. അപ്പോള്‍ അല്ലാഹു പറയും: ഞാന്‍ റഹ്മാനും റഹീമുമാണ്. എന്റെ നാമത്തില്‍നിന്ന് ഒരു നാമം ഞാന്‍ കുടുംബത്തിന് പകുത്ത് നല്‍കിയിരിക്കുന്നു (റഹിമ് എന്ന പേര്). അതിനോട് ബന്ധപ്പെടുന്നവരോട് ഞാനും ബന്ധപ്പെടും. മുറിച്ചുകളയുന്നവനോട് ഞാനും ബന്ധം മുറിക്കും.” (ബസ്സാര്‍)

ഒരിക്കൽ ഇബ്നു മസ്‌ഊദ്‌ റളിയള്ളാഹു അൻഹു എന്ന സ്വഹാബി ഒരു മഗ്‌രിബ് നമസ്കാര ശേഷം മദീനത്തെ പള്ളിയിൽ സ്വഹാബികൾക്ക് ഖുർആൻ ക്ലാസ്സ് നടത്തി കൊണ്ടിരിക്കുന്നു..

മെലിഞ്ഞു നീളം കുറഞ്ഞ തഖ്‌വയുള്ള പടച്ചവനെ പേടിച്ചു നരകത്തെ ഓർത്ത് നിത്യവും കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്വഹാബിയായിരുന്നു ഇബ്നു മസ്‌ഊദ്‌ റളിയള്ളാഹു അൻഹു..

"സഹോദരങ്ങളെ.. കുടുംബ ബന്ധം മുറിച്ച ആരെങ്കിലും എന്റെ ഈ സദസ്സിൽ ഇരിക്കുന്നുണ്ടെങ്കിൽ ഉടനെ അവൻ ഇവിടെ നിന്നു എഴുന്നേറ്റു പോവണം..

ഇബ്നു മസ്‌ഊദ്‌ റളിയള്ളാഹു അൻഹു വികാരാധീനനായി കരഞ്ഞു കൊണ്ട്
ഉയർന്ന ശബ്ദത്തിൽ മൂന്നു തവണ ആവർത്തിച്ചു കൊണ്ടേയിരുന്നു..

അപ്പോൾ സദസ്സിൽ നിന്ന് ഒരു സ്വഹാബി എണീറ്റ് നിന്നു കൊണ്ട് ചോദിച്ചു.. എന്ത് പറ്റി ഇബ്നു മസ്‌ഊദ്‌ താങ്കൾക്ക് ...? താങ്കൾ എന്താ ഇങ്ങിനെ പറയുന്നത്? എന്താണ് ഇത്ര ഗൗരവത്തിൽ അയാളെ കുറിച്ച് പറയാൻ കാരണം ?

മഹാനായ ഇബ്നു മസ്‌ഊദ്‌ തുടർന്നു: സഹോദരങ്ങളെ.. നബി സല്ലല്ലാഹു അലൈഹി വസല്ലം എന്നോട് എപ്പോഴും ഇപ്രകാരം പറയാറുണ്ടായിരുന്നു..

കുടുംബ ബന്ധം മുറിച്ചു അകന്നു കഴിയുന്നവൻ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ധാരാളം പുണ്യ കർമ്മങ്ങൾ ചെയ്താലും ഒരു പാട് ഇബാദത്തുകൾ ചെയ്താലും അതൊന്നും തന്നെ അവനിൽ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.. അവനു വേണ്ടി ആകാശം തുറക്കപ്പെടുകയില്ല. മലക്കുകൾ അവനെ ശപിച്ചു കൊണ്ടിരിക്കുകയും ചെയ്യും..

അവൻ സദസ്സിൽ ഉണ്ടെങ്കിൽ എഴുന്നേറ്റു പോവണം എന്ന് പറയാൻ കാരണം എന്താണ് ഇബ്നു മസ്‌ഊദ്‌ ..? അത് കൂടി പറഞ്ഞു തരൂ ഞങ്ങൾക്ക്..

അതെ, എന്റെ സഹോദരങ്ങളെ.. അവൻ ഈ സദസ്സിൽ ഉണ്ടെങ്കിൽ വിശ്വാസികൾക്ക് വേണ്ടി പാപ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ഇറങ്ങുന്ന മലക്കുകൾ അവനെ കണ്ടാൽ ആകാശത്തേക്ക് തന്നെ തിരിച്ചു പോവും.. അവൻ ഈ സദസ്സിൽ ഉണ്ടെങ്കിൽ വിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മലക്കുകൾക്ക് അല്ലാഹു അനുമതി കൊടുക്കുകയില്ല.. അല്ലാഹു മലക്കുകളെ തിരിച്ചു വിളിക്കും .

Wednesday, 21 December 2016

നവോത്ഥാനം



🍰1928-ൽ യുക്തിവാദി മാസികയുടെ പ്രതാധിപരായത്?
സഹോദരൻ അയ്യപ്പൻ

🍰ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?
ചട്ടമ്പി സ്വാമികൾ

🍰ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
തലശ്ശേരി

🍰മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ

🍰അച്ചിപ്പുടവ സമരം നയിച്ചത്?
ആറാട്ടുപുഴ വേലായുധ പണിക്കർ

🍰അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
സ്വാമിത്തോപ്പ്

🍰അയ്യങ്കാളി അന്തരിച്ച വർഷം
1941

🍰മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?
സർദാർ കെ.എം.പണിക്കർ

🍰മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?
ലീല

🍰'അദ്വൈതചിന്താപദ്ധതി'രചിച്ചത്?
ചട്ടമ്പിസ്വാമികൾ

🍰മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
വി.ടി.ഭട്ട തിരിപ്പാട്

🍰ആനന്ദമതം സ്ഥാപിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി

🍰നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?
നടരാജഗുരു

🍰ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
ഡോ.പൽപു

🍰ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു
ഡോ.പൽപു

🍰ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?
വക്കം മൗലവി

🍰ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
അയ്യാ വൈകുണ്ഠർ

🍰ഉദ്യാനവിരുന്ന രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ

🍰എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?
തൃശ്ശൂർ

🍰ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
മൈസൂർ

🍰ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
കുമാരനാശാൻ

🍰ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഏണസ്റ്റ് കിർക്സ്

🍰ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര?
1931

🍰പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്
കേരളവർമ വലിയകോയിത്തമ്പുരാൻ

🍰പതിനേഴാം
വയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായ കൻ
വി.ടി.ഭട്ടതിരിപ്പാട്‌

🍰ബാലാക്ളേശം രചിച്ചത്
പണ്ഡിറ്റ് കറു പ്പൻ

🍰നിർവൃതി പഞ്ചകം രചിച്ചത്?
ശ്രീനാരായണ ഗുരു

🍰"നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?
അയ്യാ വൈകുണ്ഠർ

🍰പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ആഗമാനന്ദൻ

🍰പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനം?
ഇരവിപേരൂർ

🍰നീലകണ്ഠതീർഥപാദരുടെ ഗുരു?
ചട്ടമ്പി സ്വാമികൾ

🍰പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകൻ?
പൊയ്കയിൽ അപ്പച്ചൻ

🍰ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?
1852

🍰ബഹ്മാനന്ദ ശിവയോഗിയുടെ യഥാർഥ പേര്?
കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

🍰ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?
രമണമഹർഷി

🍰ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?
ബോധാനന്ദ

🍰ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
പള്ളുരുത്തി

🍰ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
ചട്ടമ്പി സ്വാമികൾക്ക്

🍰ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
കളവൻകോട്

പറവക്കൂട്ടിലെ രാജകുമാരി






അള്ളാഹു മതപ്രബോധനത്തിന് ഒരുലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരെ ഭൂമിയിൽ ഇറക്കി...

ഖുർആൻ പേരെടുത്ത് പറഞ്ഞത് ഇരുപത്തിയഞ്ച് പ്രവാചകന്മാരെയും..
ഇതിൽ ലോകം അടക്കി വാണിരുന്ന സുലൈമാൻ നബി(അ)ന്റെ ഭരണകാലഘട്ടത്തിൽ നടന്ന ഒരു ചരിത്രമാണ് "പറവക്കൂട്ടിലെ രാജകുമാരി'' '
എന്ന പേരിൽ നിങ്ങളുടെ എല്ലാവരുടെയും മുമ്പിൽ എത്തിക്കുന്നത്...

സുലൈമാൻ നബിയുടെ സവിശേഷതകൾ എന്താണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. "നബിക്ക് ലോകത്തിലെ സർവജീവചാലങ്ങളുമായി സംസാരിക്കുവാനും സംവതിക്കുവാനും" അള്ളാഹു പ്രത്യേക കഴിവ് നൽകിയിട്ടുണ്ട്.

കാറ്റിൽ സഞ്ചരിക്കുവാനും. കാറ്റിലൂടെയും,പക്ഷികളിലൂടെയും സന്ദേശങ്ങൾ കൈമാറുവാനുമുള്ള സുലൈമാൻ നബിയുടെ ചില സവിശേഷതകൾ ഞാൻ ഇവിടെ എടുത്തു പറയുകയാണ്.അങ്ങിനെ അനേകായിരം കഴിവുകൾ അള്ളാഹു അദ്ദേഹത്തിന് നൽകി അനുഗ്രഹിച്ചു.

സുലൈമാൻ നബി(അ) തന്റെ പ്രജകൾക്ക് വേണ്ടി ഇടക്കിടക്ക് സദസ്സുകൾ വിളിച്ചുക്കൂട്ടൽ പതിവായിരുന്നു. സുലൈമാൻ നബി (അ)ന്റെ സദസ്സിൽ "മനുഷ്യർ മാത്രമായിരുന്നില്ല അംഗങ്ങൾ ,ജിന്നുകളും പിശാചുക്കളും, ലോകത്തിലെ സർവ്വജന്തുജാലങ്ങളും അംഗങ്ങളായിട്ടുണ്ട്. ഒാരോ സദസ്സിലും സുലൈമാൻ നബി(അ) ഓരോരോ വിഷയങ്ങളെ കുറിച്ച് തന്റെ പ്രജകളോട് സംസാരിക്കും.

വിളിച്ചുകൂട്ടിയ സദസ്സിന് മുമ്പിൽ വന്നിരുന്ന സുലൈമാൻ നബി (അ) പ്രജകളോട് പറഞ്ഞു: എന്റെ പ്രജകളെ ഇന്ന് ഞാൻ ഇവിടെ അവതരിപ്പിക്കുന്ന വിഷയം "ഈമാൻ കാര്യമാണ് ".സദസ്സിലെ അംഗങ്ങൾ നബിയുടെ വാക്കുകൾ ശ്രവിച്ചിരിക്കുകയാണ്. നബി തുടർന്നു....എന്താണ് ഈമാൻ കാര്യം എന്നല്ല??:

* ﺍﻹﻳﻤﺎﻥ ﺍﻥ ﺗﺆﻣﻦ ﺑﺎﻟﻠﻪ ﻭ ﻣﻠﺌﻜﺘﻪ ﻭ ﻛﺘﺒﻪ ﻭ ﺭﺳﻠﻪ ﻭ ﺍﻟﻴﻮﻡ ﺍﻵﺧﺮ ﻭ ﺍﻟﻘﺪﺭ ﺧﻴﺮﻩ ﻭ ﺷﺮّﻩ ﻣﻦ ﺍﻟﻠّﻪ ﺗﻌﺎﻟﻰ *.

ബഹുമാനപ്പെട്ട നബി തന്റെ പ്രജകളോട് ഈമാൻ കാര്യത്തെ കുറിച്ച് വിശദമാക്കുവാൻ തുടങ്ങി ...

ഒന്നാമത് അള്ളാഹുവിനെ കൊണ്ട് വിശ്വസിക്കുക .....
അങ്ങനെ അദ്ദേഹം ഈമാൻ കാര്യങ്ങൾ ഓരോന്നായി മുഴുവനും വിവരിച്ചു കൊടുത്തു. അതിനുശേഷം നബി തന്റെ പ്രജകളോട് ചോദിച്ചു: ഞാൻ ഇവിടെ പറഞ്ഞതായ കാര്യങ്ങൾ വിശ്വാസമായില്ലെ?

പെട്ടെന്ന് സദസ്സിൽ നിന്ന് ഒരു ശബ്ദം /..

"എനിക്ക് വിശ്വാസമായില്ല നബിയെ..."

സദസ്സു മുഴുവനും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവിടെ അതാ തല ഉയർത്തിപ്പിടിച്ച്‌ ഒരു പക്ഷി ഉറച്ച ശബ്ദത്തിൽ.....

ആ പക്ഷി വീണ്ടും പറഞ്ഞു :എനിക്ക് വിശ്വാസമായില്ല നബിയെ...
ആ പക്ഷി ആരാണ്??

അതൊരു ആനറാഞ്ചി പക്ഷിയാണ്. സദസ്സ് ഒന്നു ഭയന്നു. സുലൈമാൻ നബി ﻋﻠﻴﻪ ﺳﻼﻡ ദേഷ്യത്തോടെ ആ പക്ഷിയോട് ചോദിച്ചു:

എന്താണ് നീ പറയുന്നത്....

പക്ഷി തുടർന്നു: എനിക്ക് വിശ്വാസമായില്ല നബിയെ... അങ്ങു പറഞ്ഞുവല്ലോ നന്മയും തിന്മയും ﺍﻟﻠﻪ വിന്റെ നിശ്ചയമാണെന്ന്, അത് ഞാൻ വിശ്വസിക്കുകയില്ല.

നന്മ ﺍﻟﻠﻪ വിന്റെ ഭാഗത്ത് നിന്നാണ് എന്നാൽ തിന്മ നമ്മുടെ ഭാഗത്ത് നിന്നല്ലെ ഉണ്ടാകുന്നത്. തിന്മ ﺍﻟﻠﻪ വിൽ നിന്ന് ഉണ്ടാകുകയില്ല.

ആ സദസ്സിലെ എല്ലാവരും പക്ഷിയെ തന്നെ നിരീക്ഷിക്കുകയാണ്. പക്ഷിയോട് എതിർക്കുവാനുള്ള ധൈര്യം ആ സദസ്സിലെ ആർക്കും തന്നെയില്ല. കാരണം ആന റാഞ്ചി പക്ഷിയാണ്(കഴുകൻ).അതുകൊണ്ട് അവിടെ കൂടിയവർ എല്ലാം ഈ സംവാദത്തിന് സാക്ഷിയായി ഇരുക്കുകയാണ്. എന്തും സംഭവിക്കാം...
സുലൈമാൻ നബി ﻋﻠﻴﻪ ﺳﻼﻡ യെ പക്ഷി ചോദ്യം ചെയ്യുന്നത് '.

നബി വീണ്ടും പക്ഷിയോട് പറഞ്ഞു:അല്ലയോ പക്ഷി... ഹൈറും ശറും ﺍﻟﻠﻪ വിൽ നിന്ന് തന്നെയാണ് .നിനക്ക് വിശ്വാസമായോ പക്ഷി ഇമാൻ കാര്യം ആറാണ് അത് നീ മറന്നുവോ....

എന്നാൽ പക്ഷി വിശ്വസിക്കുവാൻ തയ്യാറാകുന്നില്ല. ഒടുവിൽ പക്ഷി പറയുകയാണ് ഞാൻ വിശ്വസിക്കണമെങ്കിൽ എനിക്ക് തെളിവ് വേണം നബിയെ....

എന്നാൽ ഒരു കാര്യം പറയട്ടെ ! നിനക്ക് വിശ്വസിക്കാനുള്ള തെളിവ് ഞാൻ തരാം.

സുലൈമാൻ നബി (അ) തുടർന്നു ...ഇന്ന് മശിരിഖ് എന്ന രാജ്യത്തെ രാജ്ഞിക്ക് ഒരു പെൺകുഞ്ഞ് ജനിക്കും ﺍﻥ ﺷﺎﺀ ﺍﻟﻠﻪ ...

എന്നാൽ പതിനാറ് വർഷത്തിന് ശേഷം മഹ്രിബ് എന്ന രാജ്യത്തെ രാജകുമാരനുമായി അവിഹിത ബന്ധത്തിൽ ആ രാജകുമാരി ഗർഭിണിയാകുന്നതാ.. ഇത് ﺍﻟﻠﻪ വിന്റെ ഖളാഹ് ആണ് ഇതാണ് എനിക്ക് നിനക്ക് തരുവാനുള്ള തെളിവ് ഇത് നടക്കുന്നതാണ്.

ഇത് കേട്ട പക്ഷി പറഞ്ഞു :ഞാൻ അത് തടുക്കും നബിയെ.

"അഹങ്കാരം പറയല്ലെ പക്ഷി" നബി ശബ്ദം ഉയർത്തി..ഇത് സംഭവിക്കാൻ പോകുന്ന സത്യമാണ്...

പക്ഷി നിനക്ക് തടയുവാൻ പറ്റുമെങ്കിൽ തടയൂ.

സദസ്സ് അക്ഷമരമായി ഇരിക്കുകയാണ്... എല്ലാവരും പരസ്പരം നോക്കുന്നുണ്ടെങ്കിലും ഒന്നും ശബ്ദിച്ചില്ല.കാരണം പറയുന്നത് ആന റാഞ്ചി പക്ഷിയാണ്...

നബിയുടെ വാക്കുകൾ കേട്ട അവർ അത്ഭപ്പെട്ടു.അന്നത്തെ സദസ്സ് പിരിഞ്ഞു..
സദസ്സ് പിരിഞ്ഞ ഉടൻ ആ പക്ഷി പറക്കുയാണ് കാടും മലയും താണ്ടി മുന്നോട്ട് മുന്നോട്ട്....

കാടും മലകളും താണ്ടി ആ പക്ഷി ചെന്നെത്തിയത് ഒരു കൊട്ടാരത്തിന്റെ അങ്കണത്തിലാണ്. അത് ചുറ്റും നോക്കി....എന്നിട്ട് കൊട്ടാരത്തിന്റെ മുകളിൽ ചെന്ന് ഒരു പ്രതിമയെ പോലെ ഇരിപ്പായി. ആരും അറിയാത്ത രൂപത്തിൽ ആ പക്ഷി അവിടെ നിലയുറപ്പിച്ചു.

ആ കൊട്ടാരം ഏതെന്നല്ലെ?... സുലൈമാൻ നബി (അ) പറഞ്ഞതായ മശ് രിഖ് എന്ന രാജ്യത്തെ രാജാവിന്റെ കൊട്ടാരമാണത്. അതിന്റെ മുകളിൽ ഇരുന്നു കൊട്ടാരത്തിന്റെ ബംഗ് ലൈറ്റ് വിടവിലൂടെ കൊട്ടാരത്തിന്റെ ഉള്ളിൽ നടക്കുന്നതായ കാര്യങ്ങൾ നീരിക്ഷിക്കുകയാണ് ആ പക്ഷി .

സമയം മണിക്കൂറിന് വഴിമാറികൊടുത്തെങ്കിലും ക്ഷമയോടെ ആ പക്ഷി കാത്തിരിക്കുകയാണ്. സൂര്യൻ അസ്തമിച്ചു. അപ്പോളതാ..... കൊട്ടാരത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു. അതു സംഭവിച്ചിരിക്കുന്നു... സുലൈമാൻ നബി (അ) പറഞ്ഞതായ ആ കാര്യം സംഭവിച്ചിരിക്കുന്നു.... ﺍﻟﻠﻪ _
വിന്റെ ഖളാഹ് നടന്നിരിക്കുന്നു..."ഇനി എനിക്ക് ആ കുട്ടിയെ ഇവിടെ നിന്നും തട്ടിയെടുക്കണം "എന്ന ചിന്തയിൽ ആ പക്ഷി ക്ഷമയോടെ വീണ്ടും കാത്തിരിക്കുകയാണ്.

ഇതേ സമയം കൊട്ടാരത്തിൽ സന്തോഷ ആഘോഷങ്ങൾ നടക്കുന്നുണ്ട്. കുഞ്ഞിനെ കുളിപ്പിച്ചു കൊണ്ട് ചമയിച്ച് തോഴിമാർ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി താരാട്ടുപാടുകയാണ്.... ഇതെല്ലാം ആ പക്ഷി മുകളിൽ നിന്നും കാണുന്നുണ്ടായിരുന്നു..

ഒരു നിമിഷം ആ കുഞ്ഞിന്റെ അരികിൽ നിന്നും എല്ലാവരും ഒന്നു അകന്നു ആ നിമിഷത്തിൽ ആ പക്ഷി പെട്ടെന്ന് കൊട്ടാരത്തിന്റെ ഉള്ളിൽ പ്രവേശിച്ചു..
എന്നിട്ട് ആ പക്ഷി ആ കുഞ്ഞിനെ തൊട്ടിലോട് കൂടി കൊത്തിയെടുത്ത് കൊട്ടാരത്തിന്റെ പുറത്തേക്ക് കടന്നു പറന്നു പോയി .

തന്റെ കുഞ്ഞിനെ കാണാതായി എന്ന് മനസ്സിലാക്കിയ രാജ്ഞി പൊട്ടി കരഞ്ഞു..... ആഘോഷങ്ങൾ ദുഃഖങ്ങൾക്ക് വഴിമാറി... എന്നാൽ ,ആ ആനറാഞ്ചി പക്ഷി;പ്രസവിച്ചു മണിക്കൂറുകൾ പോലും തികയാത്ത ആ കുഞ്ഞിനെയും കൊണ്ട് പറക്കുകയാണ്... ദുരേക്ക് ദൂരേക്ക് അത് പറന്നു... അവസാനം ചെന്നെത്തിയത് മനുഷ്യവാസം പോലുമില്ലാത്ത മരങ്ങൾ നിറഞ്ഞ ഒരു ദ്വീപിൽ..

ആരോരും കണ്ടിട്ടില്ലാത്ത ആൾവാസമില്ലാത്ത വനങ്ങൾ തിങ്ങി നിറഞ്ഞ ദ്വീപിലാണ് കുഞ്ഞുമായി ആ പക്ഷി എത്തിയത്. അവിടെ ഒരു മരത്തിൽ ആ തൊട്ടിൽ ശ്രദ്ധയോടെ തൂക്കി ഇട്ടു.എന്നിട്ട് ,ഒരു മരത്തിൽ നിന്ന് വളരെ മൃദുലമായ ഇലകൾ കൊത്തി എടുത്തു വന്ന് ഒരു മെത്തയുണ്ടാക്കി കുഞ്ഞിനെ ആ മെത്തയിൽ പതിയെ കിടത്തി.മുഴുത്ത് പാകമെത്തിയ പഴങ്ങൾ പറിച്ചെടുത്ത് ചാറാക്കി ആ കുഞ്ഞിന്റെ വായിൽ ഇറ്റിച്ചു കൊടുത്തു.

അങ്ങനെ ആ പക്ഷി കുഞ്ഞിനെ ആരും അറിയാതെ ആ ദ്വീപിൽ വളർത്തുവാൻ തുടങ്ങി. താൻ ഈ കുഞ്ഞിനെ വളർത്തുന്നത് ആരും അറിയുന്നില്ലെന്നാണ് പക്ഷി വിചാരിച്ചത്. എന്നാൽ, അർഹമു റാഹിമായ റബ്ബിന്റെ പ്രത്യേക അനുഗ്രഹങ്ങൾ ലഭിച്ചിരുന്ന സുലൈമാൻ നബി(അ) എല്ലാം അറിയുന്നുണ്ടായിരുന്നു..

നബിയുടെ സദസ്സിൽ ആ പക്ഷി വരുമ്പോൾ പക്ഷിയോട് നബി ചോദിക്കും അല്ലയോ പക്ഷി നിന്റെ സംശയം തീർന്നോ?. എന്ന് .ആ വിധി ഒരിക്കലും നടക്കില്ല എന്ന് പക്ഷിയും പറയും. സദസ്സിലെ മറ്റു മൃഗങ്ങൾ പക്ഷിയേ ഉപദേശിക്കാൻ ശ്രമിച്ചു. എങ്കിലും, നിരാശയാണ് ഫലം. പക്ഷി തന്റെ വാക്കുകളിൽ തന്നെ ഉറച്ചു നിന്നു..

എന്നാൽ പക്ഷിയുടെ ഒരോ നീക്കങ്ങളും സയ്യിദോർ അറിയുണ്ടായിരുന്നെങ്കിലും ആ സത്യവും പക്ഷിയെ അറിയിച്ചില്ല. ഇന്ന് ആ കുഞ്ഞിന് ഉമ്മയും വാപ്പയുമാണ് ആ പക്ഷി .ആകുഞ്ഞ് ഈ വയസ്സ് വരെ മനുഷ്യനെ കണ്ടിട്ടില്ല.സന്തോഷവും സങ്കടവും പങ്കുവെക്കുന്നത് പോലും പക്ഷിയോട് ആണ്. ആ ദ്വീപാണ് അവളുടെ ലോകം .

വർഷങ്ങൾ മുന്നോട്ട് ഓടികൊണ്ടിരുന്നു. ഇന്ന് അവൾക്ക് പതിനഞ്ച് വയസ്സായി.

ആ ഇടക്കാണ് നബിയുടെ സദസ്സിൽ മറ്റൊരു സംഭവം നടക്കുന്നത്.

സുലൈമാൻ നബി(അ) ലോകം അടക്കി വാണിരുന്ന രാജാവായിരുന്നു എങ്കിലും, ചില ഒറ്റപ്പെട്ട ചില രാജ്യങ്ങൾ നാട്ടു ഭരണങ്ങളുടെ കീഴിലായിരുന്നു.എങ്കിലും സുലൈമാൻ നബി(അ) അവരെ ആക്രമിക്കാൻ  ശ്രമിച്ചിരുന്നില്ല. എന്നാൽ അവരെയെല്ലാം സമാധാനത്തിന്റെ പാതയിൽ ഇസ്ലാമിലേക്ക് ക്ഷണിക്കുക പതിവായിരുന്നു.

ചിലർ ഇസ്ലാമിലേക്ക് വരും, മറ്റു ചിലർ തങ്ങളുടെ ഇഷ്ട കുറവ് അറിയിക്കുകയും പതിവായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം സുലൈമാൻ നബി(അ) തന്റെ അറിവിലുള്ള നാട്ടുരാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് ഒരു കത്ത് ദൂതന്റെ കൈവശം കൊടുത്ത് ആ രാജാവിന്റെ അടുത്തേക്ക് പറഞ്ഞു അയച്ചു.ആ രാജ്യത്തെ രാജകൊട്ടാരത്തിൽ എത്തിയ ദൂതൻ രാജാവിന് കത്ത് കൈമാറി.കത്ത്  വായിച്ച  രാജാവ് കോപാകുലനായി ചാടി എണീറ്റ് ധീരമായ സ്വരത്തിൽ തന്റെ എതിർപ്പ് അറിയിക്കുകയും, സുലൈമാൻ നബിയോട് ധൈര്യമുണ്ടെങ്കിൽ തന്റെ രാജ്യവുമായി യുദ്ധത്തിന് വരുവാൻ വെല്ലുവിളിച്ചു. സുലൈമാൻ നബി(അ)യുടെ സന്നിധിയിൽ തിരിച്ചെത്തിയ ദൂതനോട് ആ രാജാവിന്റെ തീരുമാനം ചോദിച്ചു: ദൂതൻ പറഞ്ഞു..അല്ലാഹു വിന്റെ പ്രവാചകരെ.."ആ ഭരണാധികാരി  ധിക്കാരിയാണ്"

പ്രവാചകരെ... അങ്ങയെ ആ ഭരണാധികാരി യുദ്ധത്തിനു ക്ഷണിച്ചിരിക്കുന്നു.എന്നിട്ട് അവിടെ നടന്നതായ എല്ലാ സംഭവങ്ങളും ദൂതൻ സുലൈമാൻ നബി(അ)യോട്  വിവരിച്ച് കൊടുത്തു .

എല്ലാം കേട്ടത്തിന് ശേഷം നബി ഉടൻ തന്നെ തന്റെ പട്ടാള സൈന്യത്തെ വിളിച്ച്
ചർച്ച നടത്തി ഒരു തീരുമാനം എടുത്തു. ആ രാജാവിന്റെ ധിക്കാരപമായ വാക്കുകൾക്ക് മറുപടി കൊടുക്കുക ആ രാജ്യവുമായി യുദ്ധം നടത്തുക എന്നതായിരുന്നു അവിടെ എടുത്ത തീരുമാനം..

തന്റെ സർവ്വ സൈന്യവുമായി ആ നാട്ടിലേക്ക് തിരിച്ചു. അവിടെ എത്തിയ സുലൈമാൻ  നബി(അ)യുടെ സൈന്യം നാട്ടുരാജാവിന്റെ സൈന്യവുമായി ഘോരമായ യുദ്ധം നടന്നു. വളരെ പെട്ടെന്ന് നബി ആ രാജ്യം കീഴടക്കി രാജാവിനെ ബന്ധിയാക്കി. തന്റെ കൊട്ടാരത്തിലേക്ക് നബിയും സൈന്യവും തിരിച്ച് പോന്നു. വർഷങ്ങൾക്ക് ശേഷം ആ രാജ്യത്തെ രാജാവിന്റെ മകൻ ഇസ്ലാം മതം സ്വീകരിച്ചു.സുലൈമാൻ നബി(അ)യെ കണ്ട് ചില ഉടമ്പടി പ്രകാരം അയാൾ ആ രാജ്യം ഭരിച്ചു തുടങ്ങി. നീധിമാനായ ആ ഭരണാധികാരിക്ക് പ്രവാചകൻ രാജ്യം വിട്ടു കൊടുത്തു. ..

ആ രാജകുമാരനു ഒരു വിനോദം ഉണ്ടായിരുന്നു. കടൽ വേട്ട..അതായിരുന്നു ഇഷ്ട വിനോദം. വലിയ വലിയ മത്സ്യങ്ങളെ അമ്പൈതു പിടിക്കും. അതിന് അദ്ദേഹം മാസങ്ങളോളം നീണ്ട യാത്ര നടത്തും.ആ യാത്രയിൽ വേട്ടക്കും ചിലവിനും ആവശ്യമായ സാധനങ്ങളും കൂടെ കരുതുകയും പതിവായിരുന്നു. രാജകുമാരന്റെ യാത്ര അയപ്പ് വലിയ ആഘോഷമായാണ് ആ നാട്ടിലെ പ്രജകൾ കൊണ്ടാടിയിരുന്നത്.അങ്ങനെ എല്ലാവരും കൂടി അദ്ദേഹത്തിനെയും കൂട്ടാളികളെയും കടൽ തീരത്തേക്ക് യാത്രയാക്കി. അവിടെ അദ്ദേഹത്തിനും സംഘത്തിനും പോകാനുള്ള പായ കപ്പൽ തയ്യാറാക്കിയിരുന്നു. അദ്ദേഹവും സംഘവും കപ്പലിൽ കയറി യാത്ര തുടങ്ങി... ഓരോ ദിവസങ്ങളും മുന്നോട്ട് നീങ്ങി..

പെട്ടെന്ന് ഒരു ദിവസം കടലിന്റെ സ്വഭാവത്തിന് മാറ്റം വന്നു. വലിയ വലിയ തിരമാലകൾ ആഞ്ഞടിച്ചു. ശക്തമായ കാറ്റും മഴയും..... കടലിനെ വിറപ്പിച്ച് കൊണ്ട് ഇടിയും വെട്ടുകയാണ്. ആ പായ കപ്പലിന്റ ദിശ കാറ്റിൽ പെട്ട് നഷ്ടപ്പെടുകയാണ്.... എല്ലാവരും ഭയന്നു നിലവിളിക്കാൻ തുടങ്ങി.... 'ഭയാനകമായ അന്തരീക്ഷം'എല്ലാവരും രാജകുമാരനോട് രക്ഷപ്പെടാൻ മാർഗ്ഗം തേടുകയാണ്.ഈ സമയത്ത്  കപ്പിത്താൻ  രാജകുമാരന്റ അരി കിലേക്ക് ഓടി വന്ന് കൊണ്ട് പറയുകയാണ്.....പ്രഭോ.! നമ്മുടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരി ക്കുന്നു.കപ്പലിന്റെ ഒരു വശം തക൪ന്നു വെള്ളം ഉള്ളിലേക്ക് കയറുകയാണ്.. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല ... രാജകുമാരനടക്കം എല്ലാവരും കടലിലേക്ക് എടുത്ത് ചാടി..

അല്ലാഹു വിന്റെ ഖളാഹ് സംഭവിക്കാൻ പോവുകയാണ്.

 തങ്ങളുടെ  ജീവൻ നിലനി൪ത്താ൯ ഒരോരുത്തരും കഷ്ടപ്പെടുകയാണ്. അവ൪ അങ്ങോട്ടും ഇങ്ങോട്ടും നീന്തുകയാണ്.

അവസാനം  മുങ്ങിയും താണും അവരെല്ലാം മരണത്തിനു മുന്നിൽ കീഴടങ്ങി.എന്നാൽ അതിൽ ഒരാൾ മാത്രം രക്ഷപ്പെടുകയണ്.കുറെ നീന്തിയപ്പോൾ അവസാനം ഒരു  പിടിവള്ളി കിട്ടി..അതൊരു  മര കഷ്ണത്തിലാണ്. അതിൽ പിടിച്ചു മുങ്ങിയും താണും ദിശയറിയാതെ അയാൾ കുറെ ദൂരം മുന്നോട്ട് പിന്നോട്ടും നീന്തി.

ദിശയറിയാതെ... കരകാണാതെ...നീന്തി നീന്തി അയാൾ തളർന്ന് അവശനായി. എങ്കിലും നീന്തികൊണ്ടേ ഇരുന്നു.  അതാരാണന്നല്ലെ അത് മറ്റാരുമല്ല നമ്മുടെ രാജകുമാരൻ തന്നെ.

അദ്ദേഹം കുറച്ച് ദൂരം കൂടി മുന്നോട്ട് നീങ്ങി .അപ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. അങ്ങനെ അദ്ദേഹം അതാ അങ്ങകലെ കരകാണുകയാണ്.

ഒരു നിമിഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അങ്ങോട്ട് നീന്തുകയാണ്. അതു കര തന്നെ ആയിരുന്നു.കരയിൽ എത്തിയ അദ്ദേഹം കുറച്ച് നേരം അവിടെ വിശ്രമിച്ചു. "തന്റെ കൂടെ വന്നവരെല്ലാം മരണത്തിന് കീഴടങ്ങി" എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായി...

കുറച്ച് നേരം കൂടി അങ്ങനെ ഇരുന്നു.പിന്നെ എഴുന്നേറ്റു...

പെട്ടെന്ന് രാജകുമാരന് കണ്ണിൽ ഇരുട്ടു കയറുകയാണ്.കാലുകൾ കുഴഞ്ഞുപോകുന്നു. അത്രയും തളർന്നു അവനായിരുന്നു അദ്ദേഹം. എങ്കിലും ആ കടൽ കരയിലൂടെ നടന്ന് നടന്ന് ഒരു സ്ഥലത്ത് എത്തി. ചുറ്റുംനോക്കി. ഇതെവിടെയാണ്???

അതൊരു ദ്വീപായിരുന്നു. ആരെങ്കിലും ഉണ്ടൊ എന്ന് അറിയാൻ അദ്ദേഹം വീണ്ടും മുന്നോട്ട് നടന്നു.. അപ്പോഴാണ്... ഇടതൂർന്ന്  മരങ്ങൾ തിങ്ങി നിറഞ്ഞു നിൽകുന്ന ഒരു കാട് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം  അങ്ങോട്ട് കടക്കുകയാണ്..

വലിയ വലിയ മരങ്ങൾ അതിൽ പഴുത്ത് പാകമായ പഴങ്ങൾ... വിശന്നു തളർന്നിരുന്ന അദ്ദേഹം മരത്തിൽ കയറി പഴുത്ത് പാകമായ പഴങ്ങൾ പറിച്ച് കഴിച്ചതിന് ശേഷം നടത്തം തുടർന്നു... എന്നിട്ടും അവിടെ ഒന്നും ഒരു മനുഷ്യനെ പോലും കണ്ടില്ല. ഇതെവിടെയാണ് താൻ എത്തിയതെന്ന് രാജകുമാരൻ ചിന്തിച്ച് നടക്കുകയാണ്.... ഇതിനിടയിൽ ഓരോ മരങ്ങളിലും അദ്ദേഹം നോക്കി കൊണ്ടിരുന്നു.

അങ്ങനെ ഒരു മരത്തിൽ നോക്കി തല തിരിച്ച് അദ്ദേഹം  അത്ഭുതത്തോടെ ആ മരത്തിലേക്ക് തന്നെ വീണ്ടും വീണ്ടും കണ്ണു ചിമ്മിയും തുറന്നും നോക്കുകയാണ്.കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത പോലെയുള്ള നോട്ടം.. അതെന്തായിരിക്കും.

രാജകുമാരനു തന്റെ കണ്ണുകളെ  വിശ്വസിക്കാൻ പറ്റിയില്ല. അതാ.....ആ മരത്തിൽ മനുഷ്യന്റെ കാലുകൾ.... രാജകുമാരൻ ശബ്ദം ഉണ്ടാക്കാതെ ആ മരത്തിന്റെ താഴേക്ക് ചെന്ന് നോക്കി ."അതെ, അതൊരു മനുഷ്യന്റെ കാലുകൾ തന്നെ" എന്ന് ഉറപ്പിച്ച് .. എന്നിട്ട് ആരുമില്ലെ എന്ന് അർത്ഥം വരുന്ന രൂപത്തിൽ ശബ്ദമുണ്ടാക്കി.

ശബ്ദം കേട്ടപ്പോൾ,ഒരു പെൺകുട്ടി...പതിനാറ് വയസ്സ് തോന്നിക്കുന്ന ഒരു അതീവ സുന്ദരി .ആ മരത്തിൽ കൂട്ടിൽ നിന്ന് തല പുറത്തേക്കിട്ടു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

പെൺകുട്ടിയെ കണ്ടതും രാജകുമാരൻ അത്ഭുതപ്പെട്ടു .ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി.കാരണം. പതിനാലാം രാവ് തോൽക്കുന്ന സൗന്ദര്യമുള്ള സുന്ദരി. അയാൾ സ്വയം മറന്നു നിന്നു പോയി .. അല്പനേരം നോക്കി നിന്നു എങ്കിലും അവൾ തന്റെ തല ഉള്ളിലേക്ക് വലിച്ചു.

അവൾ ആദ്യമായാണ് തന്റെ രൂപത്തിൽ (മനുഷ്യവർഗ്ഗത്തിൽ) പെട്ട ഒരാളെ കാണുന്നത്. രാജകുമാരൻ കുറച്ച് നേരം അവിടെ നിന്നതിന് ശേഷം മടിച്ച് മടിച്ച് മെല്ലെ മെല്ലെ മരത്തിന്റെ മുകളിലേക്ക് കയറിച്ചെന്ന്... എന്നിട്ട് അവിടെ ഇരുന്നു. അയാളിൽ ഭാവമുണ്ടായെങ്കിലും, എന്ത് ചോദിക്കണമെന്ന് അറിയാതെ വിഷമിച്ചു അവളെ തന്നെ നോക്കി നിന്നു.അവസാനം അദ്ദേഹം ചോദിക്കുകയായി..

പെണ്ണെ....

നിന്റെ പേര് എന്താണ്?

നാട് ഏതാണ്?

നിൽക്ക് ഇവിടെ ആരൊക്കെ ഉണ്ട് ?..

ഇതുകേട്ടതും അവൾ ആ ചെറുപ്പക്കാരനെ തന്നെ നോക്കി നിന്നെങ്കിലും ഒന്നും മറുപടി പറഞ്ഞില്ല.. അദ്ദേഹം ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു..
അവൾ മറുപടി നൽകിയതുമില്ല..

ഇവൾക്ക് തന്റെ ഭാഷ മനസ്സിലായി കാണില്ല .അതായിരിക്കാം തനിക്ക് മറുപടി തരാതിരിക്കുന്നതെന്ന് രാജകുമാരൻ മാസ്സിലാക്കി.. പിന്നീട് അദ്ദേഹം ആംഗ്യ ഭാഷയിൽ ചോദിക്കാൻ തുടങ്ങി....

ആ പെൺകുട്ടി മറുപടി ആംഗ്യഭാഷയിൽ നൽകി. അങ്ങിനെ അവർ സംസാരിച്ച് തുടങ്ങി.. അവസാനം അവൾ തന്റെ കഥകൾ എല്ലാം തന്നെ ആ ചെറുപ്പക്കാരനു പറഞ്ഞു കൊടുത്തു.ആ സംസാരങ്ങൾ സന്ധ്യ അകന്നത് വരെ തുടർന്നു..

സന്ധ്യാ സമയം ആയപ്പോൾ അവളുടെ മുഖത്ത് പേടിയുടെ ഭാവം കലർന്നു. ആംഗ്യ ഭാഷയിൽ മാറ്റംവരുന്നു..

ഉടനെ രാജകുമാരനു മനസ്സിലായി ഇവിടെ നിന്നും തനിക്ക് പോകുവാനുള്ള സമയം ആയെന്നുള്ള മുന്നറീപ്പാണിതെന്ന് .

അയാൾ പെട്ടെന്ന് മരത്തിന്റെ താഴെ ഇറങ്ങി ഒരിടത്ത് മറഞ്ഞിരുന്നു.
അപ്പോഴതാ ആ ഭീമാകാരനായ പക്ഷി പറന്നു വരുന്നു.. പക്ഷി പറന്ന് പറന്ന് വന്ന് ആ പെൺ കട്ടിയുടെ അരികിൽ വന്നു നിന്നു..

ഇതായിരിക്കാം ഈ പെൺകുട്ടിയെ വളർത്തുന്ന പക്ഷിയെന്ന് അയാൾ മനസ്സിലാക്കി. പക്ഷിയും ആ പെൺകുട്ടിയും അവരുടെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ഇതെല്ലാം ആ ചെറുപ്പക്കാരൻ കാണുന്നുണ്ടായിരുന്നു..

അതു കണ്ടപ്പോൾ അയാളിൽ പരിഭ്രാന്തി ഉണ്ടായി.കാരണം...തന്നെ കുറിച്ച് അവൾ ആ പക്ഷിയോട് പറയുമോ പറഞ്ഞാൽ ജീവൻ പോയതു തന്നെ. അയാൾ പേടിച്ച് വിറച്ചു നിൽക്കുകയാണ്. എന്നാൽ അയാൾ പേടിച്ചതൊന്നും സംഭവിച്ചില്ല.. കുറച്ച് സമയത്തിന് ശേഷം ആ പെൺകുട്ടിയും പക്ഷിയും അതിന് ശേഷം ആ ചെറുപ്പക്കാരനും ഉറങ്ങി...

പിറ്റേന്ന് നേരം പുലർന്നപ്പോൾ ആ പക്ഷി എന്നത്തെ പോലെയും പറന്നു പോയി... ഇനി  സന്ധ്യാസമയത്താണ് തിരിച്ചു വരുന്നത്...

പക്ഷി അയാളെ കുറിച്ച് ഒന്നും അറിഞ്ഞതുമില്ല..

എന്നാൽ മഹാനായ അല്ലാഹു വിന്റെ പ്രവാചകനായ സുലൈമാൻ നബി (അ)
എല്ലാം അറിയുന്നുണ്ടായിരുന്നു. കാറ്റുകൾ സന്ദേശം കൈമാറി കൊണ്ടിരുന്നു..

എന്നാൽ പക്ഷിയുടെ വിചാരം ആരും ഒന്നും അറിയുന്നില്ലെന്നാണ്. സദസിൽ വന്ന് പറയും എനിക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല നബിയെ...എന്നാൽ അതു സംഭവിക്കാൻ പോവുകയാണ്..

അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണ് .

ഈ കഥകൾ എല്ലാം പ്രവാചകൻ അറിഞ്ഞു കൊണ്ടിരുന്നു.സദസ്സിൽ പക്ഷിയോട് ചോദിക്കുകയും പതിവായിരുന്നു. എന്നാൽ, പക്ഷി ഒന്നും അംഗീകരിച്ചു കൊടുത്തില്ല.

അപ്പോൾ പ്രവാചകൻ പറഞ്ഞു: നിനക്ക് വിശ്വാസമായില്ല അല്ലെ പക്ഷി ?എന്നാൽ, ഇൻഷാ അല്ലാഹ് അത് സംഭവിക്കാൻ പോവുകയാണ്... ഞാൻ പറഞ്ഞ പതിനാറ് വർഷം തികയാൻ പോവുകയാണ്. പക്ഷെ പക്ഷി അതും വിശ്വസിക്കാൻ തയ്യറാകുന്നില്ല.. എന്നാൽ പക്ഷി പറന്ന് പോയതിന് ശേഷം ആ പെൺകുട്ടിയും രാജകുമാരനും സംസാരിച്ചു കൊണ്ട് ആ കടൽ തീരത്ത് കൂടി നടക്കും.ആ സൗഹൃദം സ്നേഹത്തിലായി ..
   
(ഈ ചരിത്രത്തിൽ പ്രണയത്തെ കുറിച്ച് പറയുന്നുണ്ട് എന്നാൽ പരിശുദ്ധ ഇസ്ലാം ഹറാമായ സ്നേഹത്തിന് എതിരാണ് എന്ന സത്യം മറക്കരുത് സഹോദരങ്ങളെ.... "നമ്മുടെ പ്രണയം മുത്ത് മുഹമ്മദ്നബി(സ)യോട് മാത്രമാകണേ ":)
   
അങ്ങനെ സുലൈമാൻ നബി(അ) പറഞ്ഞ ആ കാര്യം സംഭവിക്കാൻ പോവുകയാണ്.. നബി പറഞ്ഞ പതിനാറ് വർഷം തികഞ്ഞ ഒരു നാൾ രാത്രി അതു സംഭവിച്ചു.. പതിനാറ് വർഷം മുമ്പ് മഹാനായ പ്രവാചകൻ പറഞ്ഞ ആ കാര്യം സത്യമായി പുലർന്നിരിക്കുന്നു. ആ പെൺകുട്ടിയുടെയും ചെറുപ്പക്കാരന്റെയും പ്രണയം മനസിനെയും ശരീരത്തെയും കീഴടക്കി കഴിഞ്ഞിരിക്കുന്നു.

ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു..
അങ്ങനെ സുലൈമാൻ നബി(അ)യുടെ സദസ്സ്.

നബി പ്രജകളെ അഭിസംബോധന നടത്തുകയാണ് എന്റെ പ്രിയപ്പെട്ട പ്രജകളെ, പതിനാറ് വർഷം മുമ്പ് ഒരു ആന റാഞ്ചി പക്ഷിക്ക് "ഹൈറും ശറും അല്ലാഹുവിൽ നിന്നാണ്എന്നതിനുള്ള തെളിവ് കൊടുത്തിരുന്നു.... ഓർമ്മയുണ്ടോ?

അല്ലാഹു വിന്റെ പ്രവാചകരെ!!!ഞങ്ങൾ മറന്നിട്ടില്ല...ആ ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ് .

എന്നാൽ അടുത്ത  വെള്ളിയാഴ്ച ഈ സദസ്സ് വീണ്ടും ഒത്തുകൂടുമ്പോൾ അതിന്റെ വിധി പറയുന്നതാണ്...

അല്ലാഹുവിൽ നിന്ന് അതു സംഭവിച്ചിരിക്കുന്നു. ഇതു കേട്ടപ്പോൾ ആന റാഞ്ചി പറയുകയാണ്.

അതു സംഭവിച്ചിട്ടില്ല!!!! അതു കേട്ടപ്പോൾ നബി ആ പക്ഷിയോട് ചോദിക്കുകയാണ്."നീ ഇത്രയും ധൈര്യത്തിൽ പറയുന്നത് എന്താണ്" പക്ഷി..?
പക്ഷിയുടെ മറുപടി കേൾക്കുക::ആ പക്ഷി പറയുകയാണ്.... ആ പെൺകുട്ടിയെ ഞാൻ ആണ് വളർത്തുന്നത്.. ഇത് കേട്ട നബി മറുപടി കൊടുത്തു, നീ ആണ് വളർത്തുന്നത് എങ്കിലും അത് സംഭവിച്ചിരിക്കും. റബ്ബിന്റെ ഖളാആണത്..
അത് കൊണ്ട് തർക്കിക്കാൻ നിൽകണ്ട..

അടുത്ത ആഴ്ച തീരുമാനം എടുക്കാം.

സദസ്സ് പിരിഞ്ഞ ശേഷം പക്ഷി പെൺക്കുട്ടിയുടെ അടുത്തേക്ക് പറക്കുകയാണ്.. വളരെയധികം ദേഷ്യത്തിലാണ് പക്ഷി ...

കാരണം "സുലൈമാൻ നബി പറഞ്ഞിരിക്കുന്നു അത് സംഭവിച്ചിരിക്കുന്നു എന്ന് " അത് സത്യമാണോ??? എന്ന് അറിയണം എന്ന ഉദ്ദേശത്തോടെ വളരെയധികം ദേഷ്യത്തോടെ പറക്കുകയാണ് ...

ആ പെൺകുട്ടിയുടെ അടുത്ത് എത്തിയ പക്ഷി ചുവന്ന കണ്ണുകളോടെ അവളോട് ചോദിക്കുകയാണ്... മോളെ... മനുഷ്യവർഗത്തിൽ പെട്ട ആരെങ്കിലും  നിന്റെ അരികിൽ വന്നിരുന്നോ??നീ കണ്ടുവോ??

ചോദ്യം കേട്ട അവൾ പരിഭ്രമിച്ചു... എന്നിട്ട്, അവൾ കരയുവാൻ തുടങ്ങി...

എന്നിട്ട് പക്ഷിയോട് മറു ചോദ്യം ചോദിക്കുകയാണ് ഉമ്മാക്ക് എന്നെ വിശ്വാസമില്ലെ???

പക്ഷി.. പറയുകയായി, അതുകൊണ്ട് അല്ല മോളെ..... അന്ന് സുലൈമാൻ നബി(അ)യുടെ സദസ്സിൽ നടന്നതായ എല്ലാ സംഭവങ്ങളും പറഞ്ഞു കേൾപ്പിച്ചു  ശേഷം പറഞ്ഞു.. ഇതു കൊٖണ്ട് ചോദിച്ചതാണ്....

പതിനാറ് വർഷം മുമ്പ് നടന്ന ആ തർക്കത്തിന്റെ തീരുമാനം അടുത്ത വെളളിയാഴ്ച നബിയുടെ സദസ്സിൽ വെച്ചു നടത്തപ്പെടുന്നുണ്ട് .അതു കൊണ്ട് അന്നേ ദിവസം നമ്മുക്ക് അവിടേക്ക് പോകണം.അതിനുള്ള തയ്യാറെടുപ്പ് നടത്തണം.എന്നെല്ലാം പറഞ്ഞതിന് ശേഷം അവർ ഉറങ്ങി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ പക്ഷി പതിവ് പോലെ  പറന്ന് പോയപ്പോൾ, രാജകുമാരൻ ആ പെൺ കുട്ടിയുടെ അരികിൽ വന്നു.. അയാളെ കണ്ടതും അവൾ കരയാൻ തുടങ്ങി.. കാര്യം എന്താണെന്ന് അറിയാതെ ചെറുപ്പക്കാരൻ വിഷമിച്ചു. എന്നിട്ട് ,ആ പെൺകുട്ടിയോട് ചോദിച്ചു: നീ എന്തിനാണ് കരയുന്നത് ??.. അവൾ കരഞ്ഞുകൊണ്ട് തലേ ദിവസം നടന്നതായ സംഭാഷണങ്ങൾ വിവരിച്ചു കൊടുക്കുകയും ചെയ്തു,,,,

പക്ഷിയായ എന്റെ ഉമ്മയും ' പ്രവാചകനും തമ്മിൽ പതിനാറ് വർഷം മുമ്പ് നടന്ന ആ തർക്കത്തിന്റെ വിധി പറയുന്നതിന് വേണ്ടി ഞാനും ഉമ്മയും അടുത്ത വെള്ളിയാഴ്ച്ച മഹാനായ പ്രവാചകന്റെ സദസ്സിൽ പോവുകയാണ്.പിന്നെ ഇങ്ങോട്ട് തിരിച്ചു വരവ് ഉണ്ടാകില്ല.പിന്നെ എങ്ങനെയാണ് നമ്മൾ തമ്മിൽ കാണുന്നത്.എന്നോർത്ത് കരഞ്ഞുപോയതാണ്...

ഇതു കേട്ട ചെറുപ്പക്കാരൻ അവളെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു:നീ വിഷമിക്കണ്ട അതിനുള്ള ഒരു വഴി ഞാൻ കണ്ടെത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് അവളുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു...

അങ്ങനെ അന്നത്തെ പകലും രാത്രിയും അസ്തമിച്ചു. അങ്ങനെ വെള്ളിയാഴ്ചയുടെ തലേ ദിവസം...വ്യക്തമായി പറഞ്ഞാൽ വ്യാഴായ്ച്ച രാത്രി പക്ഷി അതീവ സന്തോഷത്തിലായിരുന്നു. തന്റെ മകളോട് പറഞ്ഞു... മോളെ ,നാളെയാണ് നമുക്ക് നബിയുടെ സദസ്സിൽ ചെല്ലേണ്ട ദിവസം. നേരത്തെ പോകണം .. എങ്ങനെ പോകും പക്ഷി പെൺകുട്ടിയോട് ചോദിച്ചു: അവളിൽ നിന്നും അതെ ചോദ്യം തന്നെ ആവർ ത്തിച്ചു"എങ്ങിനെ പോകും"

പക്ഷി :എന്റെ ചിറകിൽ കയറി ഇരുന്നാൽ മതി ഞാൻ പറന്ന് കൊണ്ട് പോകാം

പെൺകുട്ടി: ഇത്രയും ദൂരം താണ്ഡുന്നതിനിടയിൽ ഞാൻ വീണ് പോയാൽ നമുക്ക് പ്രവാചകന്റെ സന്നിധിയിൽ എത്തി ചേരുവാൻ സാധിക്കില്ല...

പക്ഷി: അങ്ങനെയാണെങ്കിൽ കൊത്തി എടുത്ത് പറക്കാം....

പെൺകുട്ടി: അതെനിക്ക് വേദനിക്കും

പക്ഷി: എങ്കിൽ കാലിൽ ഇറുക്കിയെടുത്ത് പറന്നിടാം...

പെൺകുട്ടി: അതും എനിക്ക് വേദനിക്കും, ഞാൻ ..ഒരു വഴി പറഞ്ഞു തരാം ..

പക്ഷി:എന്താണ് ആ വഴി മോള് പറയുക..

പെൺകുട്ടി:ആ കാണുന്ന മരക്കൂട്ടിൽ ഞാൻ കയറി ഇരിക്കാം അത്കൊത്തിയെടുത്ത് പറന്നാൽ മതി.

ആ സൂത്രം പക്ഷിക്കും ഇഷ്ടപ്പെട്ടു.അവരിരുവരും അങ്ങനെ പോകാമെന്നും തീരുമാനിച്ചു... പതിനാറ് വർഷം മുമ്പ് താൻ ഏറ്റെടുത്ത വെല്ലുവിളി വിജയിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു പക്ഷി.. അന്ന് അവർ രണ്ട് പേർക്കും ഉറങ്ങുവാൻ കഴിഞ്ഞില്ല.... പ്രഭാതത്തിൽ എഴുന്നേറ്റ് യാത്രക്കുള്ള തയ്യാറെടുപ്പ് നടത്തി...

പെൺകുട്ടി പറഞ്ഞത് പോലെ ആ മരക്കൂട്ടിൽ ചെന്നിരുന്നു.
പക്ഷി ആ മരക്കൂട് കൊത്തി എടുത്ത് തന്റെ വലിയ ചിറകുകൾ വിരിച്ച് കൊണ്ട് പറക്കുവാൻ തുടങ്ങി:....

ഇതേ സമയം സുലൈമാൻ നബി (അ ) ന്റെ സദസ്സിൽ എല്ലാ സർവ്വ ജീവ ജാലങ്ങളും ഒരുമിച്ചുകൂടി ഇരിക്കുകയാണ്. പതിനാറ് വർഷം മുമ്പ് നടന്ന ആ തർക്കത്തിന്റെ വിധി വർഷങ്ങളായി അവരും പ്രതീക്ഷിച്ച്  കാത്തിരിക്കുകയാണ്....

സുലൈമാൻ നബി(അ) സദസ്സിലേക്ക് കടന്നു വന്ന് തന്റെ സിംഹാസനത്തിൽ ഉപവിഷടനായി..

എല്ലാവരും പക്ഷിയെ പ്രതീക്ഷിച്ചിരിക്കുകയാണ്
അപ്പോഴതാ ആ സമയത്ത് അങ്ങ് ദൂരെ നിന്നും ഭീമാകാരനായ പക്ഷി പറന്നു വരുന്നു....

അതിന്റെ ചുണ്ട് ആ മരക്കൂടും കൊത്തി എടുത്താണ് ആ പക്ഷി പറന്ന് വരുന്നത്... അതങ്ങനെ പറന്ന് പറന്ന് വന്ന് നബിയുടെ ഹളറത്തിൽ എത്തി. മരക്കൂട് സുലൈമാൻ നബി(അ)യുടെ സന്നിധിയിൽ വെച്ചു.. സദസ്സ് ഒന്നടങ്കം ആ കാഴ്ച കണ്ട് ഇരിക്കുകയാണ്..

പക്ഷി വന്നതും നബി പിന്നെ ഒട്ടും സമയം പാഴാക്കാതെ ചോദ്യങ്ങൾ ആരംഭിച്ചു..

സുലൈമാൻ നബി(അ) ചോദിച്ചു :അല്ലയോ പക്ഷി... നിന്റെ തീരുമാനത്തിൽ മാറ്റം വന്നിട്ടുണ്ടോ?

പതിവ് പോലെ അതെ മറുപടി തന്നെ..." ഇല്ല നബിയെ"..

സുലൈമാൻ നബി(അ):കാരണം?

പക്ഷി: ആ പറഞ്ഞ രാജ്യത്തെ രാജകുമാരിയെ പതിനാറ് വർഷമായി ഞാൻ ആണ് വളർത്തുന്നത്... ആ മര ക്കൂട്ടിലേക്ക് നോക്കൂ...

എല്ലാവരും അങ്ങോട്ട് നോക്കി .അതിന്റെ ഉള്ളിൽ നിന്നും ആ പെൺകുട്ടി ഇറങ്ങി വന്നു.

പുറത്തിറങ്ങി വന്ന പെൺകുട്ടി സദസ്സിലേക്ക് നോക്കിയതും അവൾ ആകെ പേടിച്ചു പോയി... കാരണം ആദ്യമായ് ആണ് ഇത്രയും അധികം മനുഷ്യൻമാരെയും ജന്തുജീവ ജാലങ്ങളെയും കാണുന്നത്.. നബി ആ പെൺകുട്ടിയെ ആശ്വസിപ്പിച്ച് കൊണ്ട് പറയുകയാണ്..

മോളെ ഞാൻ ആരാണ് എന്നറിയുമോ? ഞാൻ അല്ലാഹു വിന്റെ പ്രാ വാചകൻ സുലൈമാൻ നബി(അ) ആണ്..

വളരെയധികം ആദരവോടെ നിക്കുന്നുവെങ്കിലും പെൺകുട്ടി വിറക്കുകയാണ് ''..

ഈ ദിവസത്തിന്റെ പ്രത്യേകതയും, ഒത്തുകൂടിയിരിക്കുന്നത് എന്തിനാണെന്നും അവൾക്ക് അറിയാം..അതിനാലാണ് ആവിറയൽ..

നബി തുടർന്നു മോളെ നീ സത്യം മാത്രമേ പറയാവു. സത്യം തുറന്ന് പറയണം. അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് ഈ ലോകം അടക്കി ഭരിക്കുന്ന നബിയാണ് ഞാൻ. അതിനാൽ ഹക്ക് ഹക്കായി പറയുക... ആരേയും ഭയപ്പെടേണ്ട. സത്യം പറയുക,,,,

ഇത്രയും കേട്ടപ്പോൾ കരഞ്ഞ് കൊണ്ട് പറയുകയാണ് അളളാഹു വിന്റെ പ്രവാചകരെ...ഞാൻ സത്യം പറയാം,,,

ആ പെൺകുട്ടിയോട് നബിചോദ്യം ആരംഭിച്ചു തുടങ്ങി....

സുലൈമാൻ നബി(അ): പെണ്ണെ നീ ഗർഭിണിയാണോ?

ഈ ചോദ്യം കേട്ട് അവൾ ഞെട്ടി.. "ഇത് സത്യമാണ്" പക്ഷെ പതിനാറ് വർഷം തന്നെ വളർത്തിയ തന്റെ ഉമ്മയായ പക്ഷി അടുത്ത് നിൽക്കുന്നു.. അതു കൊണ്ട് തന്നെ അതിന് മറുപടി പറയാൻ ഭയന്നു..

സുലൈമാൻ നബി(അ) ഗർജിക്കുന്ന സ്വരത്തിൽ: ഭയപ്പെടാതെ ഉത്തരം നൽകു.

എന്നിട്ട് വീണ്ടും ചോദ്യം ആവർത്തിച്ചു.

ഉടനെ അവൾ കരഞ്ഞ് കൊണ്ട് പറയുകയാണ് ...
"അതെ നബിയെ ..ഞാൻ ഗർഭിണിയാണ് "ഇത് കേട്ടതും  ആ പെൺകുട്ടിയുടെ അടുത്തേക്ക് ആ പക്ഷി ദേഷ്യത്തോടെ പാഞ്ഞടുത്തു

നബി ഉറച്ച ശബ്ദത്തിൽ "പക്ഷി ....നിൽക്കവിടെ"  നബി കൽപ്പിച്ചു ...

എന്നിട്ട് പെൺകുട്ടിയോട് ചോദ്യം തുടങ്ങി...

മോളെ ആരാണ് ആ ചെറുപ്പക്കാരൻ??? പറയൂ..

പെൺകുട്ടി: നബിയെ അതാ ആ മരക്കൂട്ടിനുള്ളിൽ എന്ന് പറഞ്ഞ് അവൾ ആ മരക്കൂടിന് അടുത്ത് ചെന്നു കൊണ്ട് വിളിച്ചപ്പോൾ.. അതാ ആ മരക്കൂട്ടിനുള്ളിൽ  പുൽമെത്തക്കിടയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നു.. (ഇതായിരുന്നു അവർ അന്ന് കണ്ടെത്തിയ വഴി) എല്ലാവരും അത് കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് '...

ആ പക്ഷിക്കു അത് സഹിക്കാൻ കഴിഞ്ഞില്ല. പതിനാറ് വർഷത്തെ തന്റെ പ്രതീക്ഷ നശിപ്പിച്ച ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് കോപാകുലനായി തന്റെ ചുവന്ന കണ്ണുകൾ ഉരുട്ടിക്കൊണ്ട് പാഞ്ഞടുത്തു .ഇത് കണ്ട സുലൈമാൻ നബിയും പട്ടാളക്കാരും തടഞ്ഞു.

എന്നിട്ട് ഗർജിക്കുന്ന ശബ്‌ദത്തിൽ നബി പറഞ്ഞു :പക്ഷി നീ നിൽക്കവിടെ...
ഇത് അല്ലാഹു വിന്റെ ഖളാഹ് ആണ് .അത് നീ വിചാരിച്ചാൽ തടുക്കാൻ പറ്റില്ല പക്ഷി നീ മാറി നിൽക്കുക.ഞാൻ അന്നു പറഞ്ഞത് നീ മറന്നു പോയോ?????

ഹൈറും ശറും അല്ലാഹുവിൽ നിന്നാണ് ... നിനക്ക് മനസ്സിലായോ????

പക്ഷി പൊട്ടി കരയുകയാണ്... അല്ലാഹു വിന്റെ പ്രവാചകരെ എനിക്ക് സത്യം മനസ്സിലായി. ഹൈറും ശറും അല്ലാഹുവിൽ നിന്നാണെന്ന് എനിക്ക് മനസ്സിലായി''.

എന്നോട് ക്ഷമിക്കൂ... എനിക്ക് മാപ്പ് നൽകൂ നബിയേ...

നബി മാപ്പ് നൽകി. എങ്കിലും ഇത്രയും നാൾ അള്ളാഹുവിന്റെ വിധിയെ പരീക്ഷിച്ച ആ പക്ഷിക്ക് നബി ശിക്ഷയും നൽകി
ആ ആനറാഞ്ചി പക്ഷിയെ മനുഷ്യവാസമില്ലാത്ത സ്ഥലത്തേക്ക് നാട് കടത്തി...



ദുആ വസിയ്യത്തോടെ
സമ൪പ്പണം :شـــــيــــبـــه مـــحمد

Tuesday, 20 December 2016

786 ന്‍റെ പ്രാധാന്യവും വിധിയും




786 എന്നത് ഹിസാബുല്‍ജുമ്മല്‍ പ്രകാരം ബിസ്മിയുടെ ഓരോ അക്ഷരങ്ങളുടെയും വിലയുടെ തുകയാണ്. ഇത് ബിസ്മിയെ ഓര്‍മ്മപെടുത്താനോ അല്ലെങ്കില്‍ ബിസ്മി ചൊല്ലിയിട്ടുണ്ടെന്നു അറിയിക്കാനോ ഉള്ള ഒരു സൂചകമായിട്ടാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ എഴുതുന്നതില്‍ ഇസ്ലാമില്‍ പ്രാധാന്യമൊന്നുമില്ല. ബിസ്മി ഉച്ചരിക്കാതെ അങ്ങനെ എഴുതിയതു കൊണ്ടുമാത്രം ബിസ്മി ചൊല്ലിയ പ്രതിഫലം ലഭിക്കുകയില്ല. ബിസ്മിയുടെ ബഹുമാനവും ആദരവും ഈ സംഖ്യക്ക് നല്കാവതുമല്ല. 

സംഖ്യപറയുന്നത് ബിസ്മിയുടെ പകരമായവുകയും ഇല്ല. അതു വെറും സൂചകം മാത്രമാണ്. ബിസ്മി ഓര്‍മ്മപ്പെടുത്തുന്നതിനു ഒരു സൂചകമായി ഇതു ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ച് കത്തുകള്‍ പോലോത്തത് ബിസ്മിക്കനുയോജ്യമായ രീതിയില്‍ കൈകാര്യംചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് സൂക്ഷ്മതയുടെ ഭാഗമായി ബിസ്മി എഴുതാതിരിക്കുകയും എന്നാല്‍ കത്തു വായിക്കുന്നവനെ ബിസ്മി ചൊല്ലാന്‍ ഓര്‍മ്മിക്കുംവിധത്തില്‍ ഒരു സൂചകമായി 786 എഴുതുന്നതും അനുവദനീയമാണ്. ബിസ്മിക്കു പകരമായി ((ബി.)) എന്നു മാത്രം എഴുതുന്നതു പോലെ. ഇങ്ങനെ ബിസ്മിക്കോ മറ്റു ദിക്റുകള്‍കോ സൂചകങ്ങള്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്ന് ഒരു പ്രാമാണിക ഗ്രന്ഥത്തിലും വരാത്തതിനാലും പല പ്രമുഖരും ചില തിയ്യതികളും വര്‍ഷങ്ങളും ഹിസാബുല്‍ജുമ്മല് ഉപയോഗിച്ച് രേഖപെടുത്തിയതായി കാണാവുന്നതിനാലും ഇത് ഹലാല് എന്ന് മനസ്സിലാക്കാം.

ഹിസാബുല്‍ജുമ്മല്‍ എന്നത് ഇന്നത്തെ പോലെ 0 മുതല്‍ 9 വരെയുള്ള സംഖ്യാരീതി പ്രചാരത്തിലില്ലാത്ത ഒരു കാലത്ത് കണക്കുകള്‍ എഴുതി സൂക്ഷിക്കാനുപയോഗിച്ചിരുന്ന ഒരു മാര്‍ഗമായിരുന്നു. 

സ്വാഭാവികമായും ചിലര്‍ ഇതിനെ ഭാവി പ്രവചിക്കാനും മറ്റുമായി ഇന്നത്തെ ന്യൂമറോളജിയെപ്പോലെ ഉപയോഗിച്ചു. അതുകൊണ്ട് ഹിസാബുല്‍ജുമ്മല്‍ എന്ന സംവിധാനം തന്നെ ശിര്‍കാണെന്ന് വാദിക്കുന്നതില്‍ അടിസ്ഥാനമില്ല.
മുന്‍കാലങ്ങളില്‍ സംഖ്യകള്‍‍ എഴുതി വെക്കാന്‍ ഇന്നത്തെ പോലെ അക്കങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നില്ല. അതിനാല്‍ അറബികള്‍ അക്ഷരങ്ങള്‍ക്ക് പ്രത്യേകം വില നല്‍കി അവ ഉപയോഗിച്ച് സംഖ്യകള്‍ രേഖപ്പെടുത്താറായിരുന്നു പതിവ്. അറബികള്‍ക്കു പുറമെ മറ്റു സെമിറ്റിക് ഭാഷക്കാരും ഇങ്ങനെ ചെയ്യാറാണ്ടായിരുന്നു.

എന്നാല്‍ പദങ്ങളുടെയോ വാക്യങ്ങളുടെയോ അക്ഷരങ്ങള്‍ കണക്കു കൂട്ടുന്ന സ്വഭാവവും അവ ഉപയോഗിച്ച് ഭാവി പ്രവചിക്കാനുള്ള ശ്രമങ്ങളും നബി(സ) തങ്ങളുടെ കാലത്തു തന്നെ ഉണ്ടായിരുന്നു. ചില സൂറതുകളുടെ ആദ്യത്തില്‍ വന്ന പ്രത്യേക അക്ഷരങ്ങളുടെ വിലകള്‍ കണക്കു കൂട്ടി മുസ്‌ലിം സമുദായത്തിന്‍റെ ആയുസ്സ് കണക്കാക്കിയിരുന്നു അന്നത്തെ ജൂതന്മാര്‍.
ഇങ്ങനെ അക്ഷരങ്ങള്‍ക്ക് വില കല്‍പിച്ചുള്ള ഗണന പ്രക്രിയക്കു പറയുന്ന പേരാണ് ഹിസാബുല്‍ ജുമ്മല്‍ (حساب الجمل). ഇതിന്‍റെ രീതി ശാസ്ത്രം ആധികാരികമായി ചര്‍ച്ച ചെയ്തത് ബഹുമാനപ്പെട്ട ഇമാം മുഹമ്മദ് അല്‍ഖവാരിസ്മി ആണ്. അദ്ദേഹത്തിന്‍റെ മഫാതീഹുല്‍ ഉലൂമില്‍ അത് വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

എഴുത്തില്‍ പ്രകടമാകുന്ന അക്ഷരങ്ങളേ ഈ ഗണനത്തില്‍ പരിഗണിക്കൂ. അതിനാല്‍ ശദ്ദുള്ള അക്ഷരങ്ങള്‍ പൊതുവേ ഒരു അക്ഷരമായിട്ടാണ് കൂട്ടാറ്. ഉദാഹരണത്തിന് 

بلدة طيِّبة എന്നതിന്‍റെ വില = 2+30+4+400+9+10+2+400 = 857 ആകുന്നു. 867 അല്ല. അതിലെ ഒരു യാഅ് മാത്രമേ പരിഗണിക്കൂ എന്നര്‍ത്ഥം.

محمد  എന്നതിനെ ഹിസാബുല്‍ ജുമ്മല്‍ അനുസരിച്ച് കണക്കു കൂട്ടിയാല്‍ 92 ലഭിക്കും. ഇത് പണ്ഡിതന്മാര്‍ ചില ആയത്തുകളുടെയും ഹദീസുകളുടെയും വ്യാഖ്യാന മധ്യേ വ്യക്തമാക്കിയിട്ടുണ്ട്.

അതു പോലെ ബൈബിളിലെ ചില വചനങ്ങളെയും ഇതു പോലെ അക്ഷരക്കണക്കിലൂടെ മുഹമ്മദ്- അഹ്‌മദ് എന്നിവയിലേക്ക് എത്തിക്കാറുണ്ട്.
ഉല്‍പത്തി പുസ്തകം 17:20 ല്‍ ഇബ്റാഹീം നബി(അ)യോട് അല്ലാഹു ഇസ്മാഈല്‍ നബി(അ)യെ കുറിച്ചു പറയുന്നിടത്ത് ഇങ്ങനെ കാണാം. “ഞാന്‍ നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും.”  ഇതിലെ ‘അത്യന്തം’ എന്നതിന് മൂലഭാഷയായ ഹീബ്രൂ (അബ്റാനി) പദം بمادماد ആകുന്നു. 

അക്ഷരക്കണക്കു പ്രകാരം അതിന്‍റെ വില 2+40+1+4+40+1+4 = 92 = محمد = 40+8+40+4. അതിനാല്‍ ഇസ്മാഈല്‍(അ)നു അല്ലാഹു നല്‍കുന്ന സൌഭാഗ്യം അത് മുഹമ്മദ്(സ) ആണെന്ന് മനസ്സിലാക്കാം എന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്.
അതു പോലെ മത്തായി സുവിശേഷം 11: 13-14 ല്‍ ഈസാ നബി(അ) പറയുന്നതായിട്ടു കാണാം: “സകല പ്രവാചകരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു. നിങ്ങള്‍ക്ക് പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നെ.”

ഇവിടെ ഏലിയാവ് അഥവാ إيلياء എന്നതിന്‍റ അക്ഷരങ്ങള്‍ കൂട്ടിയാല്‍ കിട്ടുന്ന 1+10+30+10+1+1=53 തന്നെയാണ്أحمد  എന്നതിലെ അക്ഷരങ്ങള്‍ കൂട്ടിയാലും (1+8+40+4=53) ലഭിക്കുക. സൂറതുസ്സ്വഫില്‍, ഈസാനബി (അ), തനിക്ക് ശേഷം വരാനുള്ള അഹ്മദ് എന്ന് പേരുള്ള പ്രവാചകനെ കുറിച്ച് സുവിശേഷം അറിയിച്ചതായും കാണാം.

وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَذَا سِحْرٌمُبِينٌ 
(സൂറതുസ്സ്വഫ്ഫ് – 6)

“മര്‍യമിന്‍റെ മകന്‍ ഈസാ (അ) പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ,എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു”.

സിഹ്റ്, ജ്യോല്‍സ്യം എന്നിവയുമായി ബന്ധപ്പെട്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഇത്തരം അക്കസമ്പ്രദാം ഉപയോഗിക്കാറുണ്ടെന്നും അവ ഗണിച്ച് ഭാവി പ്രവചിക്കാറുമുണ്ട്. ഇതിനെ കുറിച്ച് ഇബ്നുഅബ്ബാസ് (റ)വിനോട് ചോദിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ പറഞ്ഞതായി കാണാം, അങ്ങനെ ചെയ്യുന്നവന്ന് അല്ലാഹുവിന്റെ അടുക്കല്‍ യാതൊരു പങ്കുമില്ല. പാടെ പരാജയപ്പെട്ടവനാകുന്നു എന്നര്‍ത്ഥം). അത്തരം കണക്കുകള്‍ക്ക് വല്ല സ്വാധീനവുമുണ്ടെന്ന് വിശ്വസിക്കുകയും സിഹ്റ് പോലോത്ത കാര്യങ്ങളില്‍ അത് ഉപയോഗിക്കുകയും ചെയ്യുന്നവരെകുറിച്ചാണ് അത് എന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അത്തരം വിശ്വാസമൊന്നുമില്ലാതെ, കേവലം കണക്കുകളെ സൂചിപ്പിക്കാനും വര്‍ഷങ്ങളെ കുറിക്കാനുമായി ഇത് ഉപയോഗിക്കാറുണ്ട്. അത് അനുവദനീയമാണെന്നാണ് പണ്ഡിതര്‍ പറയുന്നത്.
ഇത് കേവലം സൂചനയാണെന്നതിനാല്‍ ബിസ്മി ചൊല്ലിയ പ്രതിഫലം ഇതിലൂടെ ലഭിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ അവന്‍ തുണക്കട്ടെ.

ജ്യാമിതീയരൂപങ്ങളുടെ സമവാക്യങ്ങൾ



 1. ത്രികോണം (Triangle)

🔹3 കോണുകളുടെ അളവുകളുടെ തുക180°
🔹ചുറ്റളവ് = a + b + c _______________
🔹ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
S = a+b+c/2
🔹2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────────────────────────

 2. സമഭുജ ത്രികോണം.

🔹ചുറ്റളവ് = 3a 
🔹വിസ്തീ'ണം = √3/ 4 × a²
 √3 = 1.732
───────────────────────────────────

 3. ചതുരം(Rectangle)

🔹ചുറ്റളവ് = 2(നീളം+വീതി)
🔹വിസ്തീ'ണം = നീളം x വീതി _____________
🔹വികർണങ്ങളുടെ നീളം = √നീളം²+വീതി²
───────────────────────────────────

🔲  4. സമചതുരം(Square)

🔹ചുറ്റളവ് = 4a
🔹വിസ്തീ'ണം = a² ___
🔹വികർണങ്ങളുടെ നീളം = √2a
───────────────────────────────────

🔲5. സാമാന്ത രികം (Parallogram)

🔹ചുറ്റളവ് = 2 (a+b) 
🔹വിസ്തീ'ണം = axh
───────────────────────────────────

🔲6. സമഭുജ സാമാന്ത'രികം(Rhombus)

🔹ചുറ്റളവ് = 4xa
🔹വിസ്തീ'ണം =½xaxb
───────────────────────────────────

🔲7. ലംബകം(Trapezium)

🔹ചുറ്റളവ് = Sum of Total Sides.
🔹വിസ്തീ'ണം =½(a+b)h
───────────────────────────────────

🔲8. വൃത്തം (Circle)

🔹 ചുറ്റളവ് = 2πr
🔹 വിസ്തീ'ണം = πr²
───────────────────────────────────

🔲9. വൃത്തസ്തൂപിക (Cone)

🔹വ്യാപ്തം = ⅓πr²h
🔹ഉപരിതലവിസ്തീ'ണം =πr (1+r)
──────────────────────────────────

🔲10. വൃത്തസ്തംഭം(Cylinder) 

🔹വ്യാപ്തം =πr²h
🔹ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────────────────────────

🔲11. ഗോളം (Sphere).

🔹വ്യാപ്തം = ⁴⁄₃πr³
🔹ഉപരിതലവിസ്തീ'ണം = 4 πr²
───────────────────────────────────

🔲12. അർദ്ധഗോളം (Hemisphere)

🔹വ്യാപ്തം = ²⁄₃ πr³
🔹ഉപരിതലവിസ്തീ'ണം = 3 πr²
──────────────────────────────────

🔲13. ചതുരക്കട്ട (Cuboid)

🔹വ്യാപ്തം = നീളംxവീതിx ഉയരം
🔹ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
_____________________
🔹വികർണം =√നീളം²+വീതി²+ഉയരം²
───────────────────────────────────

🔲14. സമചതുരക്കട്ട (Cube)

 a വശമായ ക്യൂബുകൾ:
🔹വ്യാപ്തം =a³
🔹ഉപരിതലവിസ്തീ'ണം = 6a²
 a പാദമായ ക്യൂബുകൾ:
🔹വ്യാപ്തം = a²h
🔹ഉപരിതലവിസ്തീ'ണം = 2a²+4ah