നികാഹു കഴിഞ്ഞു സംഭോഗത്തിൽ ഏർപ്പെടുന്നതിനു മുമ്പോ ശേഷമോ ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ അവളുടെ മാതാവിനെ കാണുന്നതും തൊടുന്നതും കുറ്റകരമാണോ?
കുറ്റകരമല്ല. ഭാര്യയെ ത്വലാഖ് ചൊല്ലിയാലും അവളുടെ മാതാവ് മഹ്റമാണ്. (തുഹ്ഫ: 7-302)
മുജീബ് വഹബി MD നാദാപുരം
നികാഹു കഴിഞ്ഞു സംഭോഗത്തിൽ ഏർപ്പെടുന്നതിനു മുമ്പോ ശേഷമോ ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ അവളുടെ മാതാവിനെ കാണുന്നതും തൊടുന്നതും കുറ്റകരമാണോ?
കുറ്റകരമല്ല. ഭാര്യയെ ത്വലാഖ് ചൊല്ലിയാലും അവളുടെ മാതാവ് മഹ്റമാണ്. (തുഹ്ഫ: 7-302)
മുജീബ് വഹബി MD നാദാപുരം
രോഗിയായ മുഹ്‌രിം ബുദ്ധിമുട്ടു സഹിച്ച് മിനായിൽ രാപ്പാർക്കണോ? രാപ്പാർത്തില്ലെങ്കിൽ പ്രായശ്ചിത്തം നിർബന്ധമാണോ?
മിനായിൽ രാപ്പാർക്കൽ പ്രയാസകരമാണെങ്കിൽ രോഗികൾക്ക് അത് ഒഴിവാക്കാവുന്നതാണ്. അതിൻെറ പേരിൽ പ്രായശ്ചിത്തം നിർബന്ധമല്ല. (ഈളാഹ് : 402,404 തുഹ്ഫ: 4-126,127)
മുജീബ് വഹബി MD നാദാപുരം
തിരുനബി(സ്വ)യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ് വഹാബികൾ പ്രചരിപ്പിക്കാറുള്ളത്. അവർ എഴുതി: …ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെയൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ് (അൽമനാർ 2006 ഏപ്രിൽ പേ. 13).
എന്നാൽ നബി(സ്വ)യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. അതുകൊണ്ടാണ് തിങ്കളാഴ്ച ദിവസത്തെ നോമ്പിന്റെ കാരണത്തിൽ തന്റെ ജന്മദിനത്തെ നബി(സ്വ) ഉൾപ്പെടുത്തിയത്. ഇത് ഹദീസിൽ സ്ഥിരപ്പെട്ടതാണ്. ഇതു സംബന്ധമായ ഹദീസ് ഉദ്ധരിച്ചുകൊണ്ട് മൗലവി സുഹൈർ ചുങ്കത്തറ എഴുതി: തിങ്കളാഴ്ച പുണ്യറസൂൽ(സ) ജനിച്ച ദിവസം. കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി(സ) ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ് (നോമ്പും നിയമവും പേ. 43). നബി(സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ് (നബിദിനാഘോഷം പേ. 31).
ഹദീസിൽ ഒന്നും പറഞ്ഞില്ല!
നബിദിനത്തെ നിസ്സാരപ്പെടുത്താൻ മുജാഹിദുകൾ എഴുതിവിടാറുള്ള ദുർവാദമാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത്. ‘ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആ കൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്’ (അൽമനാർ 2006 ഏപ്രിൽ പേ. 12).
ഇതൊരിക്കലും ശരിയല്ല. തിങ്കൾ, വെള്ളി ദിവസങ്ങളുടെ പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനനദിനമാണെന്നതാണ്. നബി(സ്വ)യുടെയും ആദം നബി(അ)ന്റെയും ജന്മദിനത്തെ കുറിച്ച് ഹദീസിൽ വന്നത് അൽമനാർ മാസികയിൽ നിന്ന് തന്നെ നമുക്ക് വായിക്കാം: ‘നബി(സ)പറഞ്ഞു: തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ഠിക്കുന്നത് (മുസ്‌ലിം)’ (അൽമനാർ 2015 ഡിസംബർ പേ. 4).
‘സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടതും (മുസ്‌ലിം, അബൂദാവൂദ്) (അൽമനാർ 2018 നവംബർ പേ. 46).
അമുസ്‌ലിംകളുടെ സമ്പ്രദായമോ?
മൗലിദാഘോഷം അമുസ്‌ലിംകളുടെ സമ്പ്രദായമായാണ് വഹാബികൾ പരിചയപ്പെടുത്തുന്നത്: മൗലിദ് ആഘോഷം മുശ്‌രിക്കുകളുടെയും കാഫിറുകളുടെയും സമ്പ്രദായമാണ് (ശബാബ് വാരിക 2019 നവംബർ 15 പേ. 30).
എന്നാൽ, ഇത് വസ്തുതകൾക്ക് നിരക്കാത്ത ആരോപണം മാത്രമാണ്. അതിന് ഏറ്റവും വലിയ തെളിവാണ് തിങ്കളാഴ്ച നോമ്പ്. ഈ നോമ്പ് തിരുനബി(സ്വ)യുടെ ജന്മദിനത്തെ പരിഗണിച്ചുകൊണ്ടാണ്. ഇക്കാര്യം നബി(സ്വ) വ്യക്തമാക്കിയത് ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിംകളാകമാനം നബി(സ്വ) ജനിച്ച മാസം സമാഗതമാവുമ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നുവെന്നത് ലോകത്ത് അറിയപ്പെട്ട സംഗതിയാണ്. മുജാഹിദ് സ്ഥാപക നേതാക്കൾ പോലും മൗലിദാഘോഷത്തെ മുസ്‌ലിംകളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ദിവസമായാണ് പരിചയപ്പെടുത്തിയിരുന്നത്. അൽമുർശിദിന്റെ വരികൾ ഇങ്ങനെ: ‘റബീഉൽ അവ്വൽ മാസം ഇതാ ആഗതമായിരിക്കുന്നു. അത് നമ്മെ ആനന്ദിപ്പിക്കുന്നു. അത് നമ്മെ ആഹ്ലാദിപ്പിക്കുന്നു. നാം സന്തോഷം കൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്‌ലിമിന്റെയും മുഖകമലങ്ങളിൽ ഹർഷ ചിഹ്നങ്ങൾ കളിയാടുന്നു. ഓരോ ഭക്തനും സന്തോഷാശ്രുക്കൾ പൊഴിക്കുന്നു. എന്തുകൊണ്ട്? മാനവ ലോകത്തിന്റെ ഐഹികവും പാരത്രികവുമായ സർവ്വവിധ സൗഭാഗ്യത്തിനുള്ള മാർഗങ്ങളെ വെട്ടി തെളിച്ചു തന്ന ആ പുണ്യപുരുഷൻ, ലോകത്തിന് അനുഗ്രഹമായി നിയോഗിക്കപ്പെട്ട ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്(സ) തന്റെ സ്പർശം കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇതുപോലുള്ള ഒരു റബീഉൽ അവ്വൽ മാസത്തിൽ ആയതുകൊണ്ട് തന്നെ (അൽമുർശിദ് മാസിക 1937 മെയ് പേ. 9).
ജൂത സൃഷ്ടിയോ?
പ്രവാചക സ്‌നേഹത്തിൽ നിന്നും സമുദായത്തെ അകറ്റിനിർത്താൻ മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് ജന്മദിനാഘോഷം ജൂതന്മാരുടെ സൃഷ്ടിയാണെന്നത്. കെഎൻഎം മുഖപത്രം എഴുതി: ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ജന്മദിനത്തിന്റെ ഉപജ്ഞാതാക്കൾ. ആ ആചാരം മുസ്‌ലിംകളിലേക്ക് പകരുകയായിരുന്നു. അതിന് കുട പിടിച്ചത് ശീഇകളാണ്. പിന്നീട് സൂഫികളും അതേറ്റു പിടിച്ചു. സൂഫികളോടും ശീഇകളോടും ഏറെ മമത കാണിക്കുകയും ഇത്തരം കാര്യങ്ങളിൽ അവരെയും കവച്ചു വെക്കണമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സുന്നികളാണിപ്പോൾ ജന്മദിനാഘോഷത്തിന്റെ പകർപ്പവകാശം ഏറ്റെടുത്തവർ (അൽമനാർ 2015 ഡിസംബർ പേ. 5).
പ്രവാചകരോടുള്ള കടുത്ത വൈരാഗ്യമാണ് ഇത്തരം പ്രയോഗങ്ങൾക്ക് മൗലവിമാരെ പ്രേരിപ്പിക്കുന്നത്. നബി(സ്വ)യെ സാധാരണക്കാരനും അവിടുത്തെ ജന്മം ഒരു സാധാരണക്കാരന്റെ പിറവിയുമാക്കി മാറ്റുകയാണ് മുജാഹിദുകൾ ചെയ്തത്. ഈമാനിന്റെ പ്രകാശം മനസ്സിലുള്ളവർക്ക് നബി(സ്വ)യുടെ ജന്മദിനാഘോഷം ജൂത സൃഷ്ടിയാണെന്ന് എങ്ങനെയാണ് പറയാനാവുക?
പക്ഷേ, തിരുനബി(സ്വ)യുടെ ജന്മദിനം മുസ്‌ലിംകൾ ആഘോഷിച്ചുവരുന്നതാണെന്നും നബിദിനത്തിന് പ്രത്യേകതയുണ്ടെന്നും മുജാഹിദുകൾക്ക് തന്നെ ചിലപ്പോഴൊക്കെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. മുജാഹിദ് പണ്ഡിതസഭ പുറത്തിറക്കിയ അൽമുർശിദിൽ എഴുതുന്നു: ‘പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്ലീങ്ങൾ ആനന്ദ തുന്തിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്കു മുമ്പ് ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ്(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല’ (അൽമുർശിദ് മാസിക 1938 മെയ് പേ. 9).
രണ്ട് ആഘോഷങ്ങൾ മാത്രം
നബിദിനാഘോഷം അനിസ്‌ലാമികമാണെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളേ ഉള്ളൂവെന്നാണ് മുജാഹിദുകൾ പറയാറുള്ളത്. മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതി: മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള്ഹയുമാണ് (അൽമനാർ 2006 ഏപ്രിൽ പേ. 14).
എന്നാൽ ഇസ്ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളത്. മുജാഹിദുകൾ തന്നെ ഇക്കാര്യം സമ്മതിക്കുന്നത് നോക്കൂ:
1. റമദാൻ മാസം.
‘നബി(സ)തിരുമേനിക്ക് വിശുദ്ധ ഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന…. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ’ (അൽമനാർ മാസിക 2012 ജൂലൈ പേ. 5).
2. റബീഉൽ അവ്വൽ മാസം
മുജാഹിദ് പ്രസിദ്ധീകരണമായിരുന്ന അൽമുർശിദിൽ എഴുതുന്നു: ‘…. താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു’ (അൽ മുർശിദ് മാസിക 1939 ഏപ്രിൽ).
നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലെന്നാണ് മൗലവിമാരുടെ മറ്റൊരു ദുഷ്പ്രചാരണം.
‘ജന്മദിനാഘോഷം ഇസ്‌ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിന്റെ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല’ (അൽമനാർ 2015 ഡിസംബർ പേ. 5).
മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് അവരുടെ ധാരണ! ഓരോ റബീഉൽ അവ്വൽ സമയത്തും നബി(സ്വ)യുടെ മഹത്ത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്‌ലാമിക പാഠങ്ങൾ വ്യാപകമാക്കാനും സാധിക്കുന്നുവെന്നത് സദ്ഫലമാണല്ലോ.
നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ എണ്ണിപ്പറഞ്ഞത് അഭിനവ മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അൽമുർശിദിലെ വരികൾ നോക്കൂ: ‘പ്രജാവത്സകനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ. അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു, അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു, അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു’ (അൽമുർശിദ് മാസിക 1938 മെയ് പേ. 22).
സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്ത്
പ്രത്യേക എണ്ണമോ സമയമോ നിർണിതമല്ലാത്ത ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രെ. നബിദിനാഘോഷം ബിദ്അത്താണെന്ന കള്ളം പറയാൻ മൗലവിമാർക്കുള്ള പ്രധാന രേഖയാണിത്.
‘നിരുപാധികമായി പറയപ്പെട്ട മുത്വ്‌ലഖ്, ആമ്മ് (വ്യാപകവും പൊതുവായതുമായ) കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്’ (ആരാണ് പുത്തൻവാദികൾ, ശാഫി സ്വലാഹി പേ. 40).
വിശ്വാസികൾ ചെയ്യുന്ന നന്മകളില്ലാതാക്കാൻ മുജാഹിദുകൾ കണ്ടുപിടിച്ച ഉപായമാണിത്. ഈ തത്ത്വമുപയോഗിച്ച് ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് സാധിക്കും. എന്നാൽ, ഇസ്‌ലാമികമായി ഇതിനൊരു അടിസ്ഥാനവുമില്ല. നിരുപാധികം കൽപിക്കപ്പെട്ട പല കാര്യങ്ങളും സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചുകൊണ്ടാണ് നമ്മൾ ചെയ്യാറുള്ളത്. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ് നൽകുന്നു. മതപഠനമെന്നത് വ്യാപകമായി കൽപിക്കപ്പെട്ട കാര്യമാണല്ലോ. പക്ഷേ അതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയവും ദിവസവും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്‌ലാം വിലക്കിയിട്ടില്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസ്വൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്‌റസ സംവിധാനം തന്നെ ബിദ്അത്താണെന്ന് പറയേണ്ടിവരും.
എന്നാൽ, മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപിച്ച കാര്യങ്ങൾക്ക് സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ: ‘ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി’ (ശബാബ് വാരിക 2008 നവംബർ 14 പേ. 33).
‘മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു. 5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു’ (വിചിന്തനം വാരിക 2022 ജൂൺ 10 പേ. 34).
അപ്പോൾ പിന്നെ, നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസ്വൂൽ. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചുകൊണ്ടാണുതാനും.
പുതുരൂപങ്ങൾ ബിദ്അത്ത്!
നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവുമാണെന്നാണ് മുജാഹിദ് വിശ്വാസം. ശബാബ് വാരിക എഴുതി: ‘നബി(സ)യെ സ്‌നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്. അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്’ (ശബാബ് 2013 ജനുവരി 18 പേ. 16).
മതപരമായി ഒരടിസ്ഥാനവും ഈ പറഞ്ഞ വാദങ്ങൾക്കില്ല. സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ്വ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും പ്രവാചക സ്‌നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും. മുജാഹിദുകൾ തന്നെ അത് ധാരാളം ഉദ്ധരിച്ചിട്ടുണ്ട്.
നബിദിനാഘോഷം എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘അബൂബക്കർ സിദ്ദീഖ്(റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു: ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ് (അഹ്‌മദ്).
ഉമർ(റ) ഈ ലോകത്തോട് വിടപറയുകയാണ്. അവിടുത്തെ (നബിയുടെ) ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ(റ)നോട് പറഞ്ഞു: അബ്ദുല്ല, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം, ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നു എന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ(റ) പറഞ്ഞു: അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നു എന്ന്. അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്ലിംകളുടെ കബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700) നോക്കൂ, എന്തൊരു വികാര തീവ്രമായ രംഗങ്ങൾ!’
ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്‌നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി ഇവിടെ ഉദ്ധരിച്ചത്. മൗലവിമാരുടെ വാദപ്രകാരം ഈ രണ്ടു സ്വഹാബി നേതാക്കളും ചെയ്തത് ബിദ്അത്താണ്. കാരണം ഇങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാൻ നബി(സ്വ) നിർദ്ദേശിച്ചിട്ടില്ലല്ലോ.
‘പ്രവാചക സ്‌നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവരായിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ)യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും; രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും. ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ(റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്‌മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയുമുള്ള ആളായിരുന്നു ജഅ്ഫർ ബ്‌നു മുഹമ്മദ്(റ). പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും (ശബാബ് വാരിക 2019 നവംബർ 22 പേ. 33).
നബിദിനാഘോഷം ശിർക്ക്!?
പ്രവാചകർ(സ്വ)യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണത്രെ. നബി(സ്വ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്. ‘തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്. അത് ശിർക്കാണ്’ (ശബാബ് 2019 നവംബർ 15 പേ. 31).
അല്ലാഹുവല്ലാത്തവരുടെ പൊരുത്തം ആഗ്രഹിക്കാൻ പാടില്ല, അത് നബി(സ്വ)യുടേതാണെങ്കിൽ പോലും ശിർക്കാണെന്നാണ് മൗലവിമാരുടെ പുതിയ കണ്ടെത്തൽ. എന്നാൽ മതപരമായി ഇതിനും യാതൊരു അടിസ്ഥാനവുമില്ല. ഖുർആൻ പറയുന്നു: അല്ലാഹുവും അവന്റെ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ (തൗബ 62).
മൗലവിമാരുടെ വരികളിൽ നിന്നുതന്നെ ഇക്കാര്യം ബോധ്യപ്പെടും. ‘ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്’ (ശബാബ് വാരിക 2019 നവംബർ പേ. 14).
‘റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്. (തുർമുദി)
(അൽമനാർ മാസിക 2008 ഡിസംബർ പേ. 50).
അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കണമെന്നും സ്വഹാബികൾ നബിയുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നതാണ് കണ്ടത്. ഈ വൈരുധ്യമില്ലെങ്കിൽ എന്തു മുജാഹിദിസം?
നബിദിനം കേരളത്തിലെ സുന്നികളുടേത് മാത്രമാണെന്നു പറഞ്ഞ് ചെറുതാക്കാനും മൗലവിമാർ ശ്രമിക്കാറുണ്ട്. സത്യത്തിൽ സുന്നികളും അല്ലാത്തവരും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ് നബിദിനാഘോഷം. മുജാഹിദ് സ്ഥാപകനും നേതാവുമായ വക്കം മൗലവി എഴുതിയത് കാണുക: ‘റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലീങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിൽ ദൈവത്തിന്റെ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവ്യാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിന്റെ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്’ (മുസ്‌ലിം മാസിക, എഡി 1914, 1089 മകരം വാല്യം 6).
വക്കം മൗലവിയുടെ ഈ ഉദ്ധരണം മുന്നിൽവെച്ച് ഡോ. ടികെ ജാബിർ എന്ന വഹാബി എഴുത്തുകാരന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം: ‘ഇതിൽനിന്നും മനസ്സിലാക്കേണ്ടത് മതപ്രമാണങ്ങളുടെ അക്ഷര വായനകൾക്കുപരി, സ്വതന്ത്രവും പക്വമായ നയം സ്വീകരിക്കുകയാണ്. നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ് (വക്കം മൗലവി: ചിന്തകൾ, രചനകൾ പേ. 147).
വക്കം മൗലവിയുടെ മുസ്‌ലിം മാസിക പുന:പ്രസിദ്ധീകരണം റബീഉൽ അവ്വലിൽ നടന്നത് വലിയ ശുഭ സൂചകമായി മൗലവി കണ്ടത്രെ. ഡോ. ടി കെ ജാബിർ എഴുതുന്നു: മുസ്ലിം മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചുപോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു ആറുമാസം കഴിയുന്ന സന്ദർഭത്തിൽ മുസ്ലിമിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന:പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട് (വക്കം മൗലവി: ചിന്തകൾ, രചനകൾ പേ. 147).
അൽമുർശിദിന്റെ വരികൾ കൂടി വായിക്കുക: റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തുവരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ്(സ)നെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല. എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്‌മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത്’ (അൽമുർശിദ് 1935 ജൂൺ പേ. 1).
പുണ്യമെന്ന് പറയരുത്!
നബിദിനാഘോഷത്തിന് പുണ്യമുണ്ടെന്ന് പറയരുതെന്നാണ് ഒടുവിൽ മൗലവിമാർ പറയുക. ‘പുണ്യം എന്ന നിലയിൽ പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം മുസ്ലിംകൾക്ക് ചെയ്യണമെങ്കിൽ മുഹമ്മദ് നബിയുടെ നിർദ്ദേശം വേണം. നിർഭാഗ്യവശാൽ മുഹമ്മദ് നബിയുടെ അനുയായികൾ എന്ന് പറയുന്ന മുസ്ലിം പിന്മുറക്കാർ ഈ യാഥാർത്ഥ്യം മറന്നുപോയി. മറ്റു നേതാക്കൾക്കൊപ്പം മുഹമ്മദ് നബിയെ താഴ്ത്തിക്കെട്ടി. നബി കാണിച്ചു തന്നിട്ടില്ലെങ്കിലും നിർദ്ദേശിച്ചിട്ടില്ലെങ്കിലും നബി ജയന്തി ആഘോഷമാക്കി. നബി ജനിച്ച മാസം തന്നെ ഉത്സവമാക്കി’ (ശബാബ് വാരിക 2013 ജനുവരി 18 പേ. 7).
നബിദിനത്തിന്റെ ഭാഗമായി ഇസ്‌ലാം പഠിപ്പിക്കാത്തതൊന്നും മുസ്‌ലിംകൾ ചെയ്യാറില്ല. മൗലിദിന്റെ സദസ്സുകളിൽ നടക്കുന്നതെല്ലാം ഇസ്‌ലാം അംഗീകരിച്ച കാര്യങ്ങൾ തന്നെയാണ്. അതിനാൽ അതൊക്കെയും പുണ്യമുള്ളതുമാണ്.
ആദ്യകാല മൗലവിമാർ മൗലിദ് സദസ്സിനെ കുറിച്ച് പറഞ്ഞത് കാണുക: മേൽപ്പറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദ് മജ്‌ലിസ്. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്. അതിൽ സംബന്ധിക്കുവാൻ തൗഫീഖ് ലഭിക്കുന്നവർ ഭാഗ്യവാന്മാരുമാണ്. ഈ മൗലിദ് സദസ്സിൽ ദീനിയായ, സ്വഹീഹായ ദീനറിയുന്ന ആലിമുകൾ ധാരാളം കൂടിയിരിക്കണം. അവരുടെ ഉപദേശങ്ങൾ മുറക്ക് നടക്കണം (അൽ മുർശിദ് മാസിക 1938 മെയ് പേ. 23).
എന്നാൽ മൗലിദ് സദസ്സുകൾ പുണ്യമുള്ളതാണെന്ന് പറയാൻ ആധുനിക മൗലവിമാർക്ക് വിമ്മിട്ടമാണ്. പക്ഷേ, സ്വന്തം നേതാക്കന്മാരുടെ മൗലിദുകൾ (സ്മരണകൾ) വലിയ പുണ്യവും! ഉമർ മൗലവിയുടെ സ്മരണകൾ ഉൾക്കൊള്ളുന്ന പുസ്തകം പുണ്യകർമമായി പരിചയപ്പെടുത്തുന്നത് കാണുക: ആറ് പതിറ്റാണ്ടുകളുടെ സംഭവ ബഹുലമായ ആദർശ ജീവിതത്തിലെ കൈപ്പും മധുരവും ഇടകലർന്ന സ്മരണകൾ. നിങ്ങൾ വായിക്കൂ, അറിവു നേടൂ. ഇത് ഒരു പുണ്യ കർമ്മമായി സ്വീകരിക്കുമാറാകട്ടെ (ഓർമ്മകളുടെ തീരത്ത് പേ. 3).
റസൂൽ(സ്വ) കൽപിച്ചിട്ടുണ്ടോ?
അല്ലാഹുവും റസൂലും കൽപിക്കാത്തതെല്ലാം ബിദ്അത്താണെന്ന വാദമാണ് വിശ്വാസികളെ പല നന്മകളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ഉപായമായി മൗലവിമാർ ജൽപിക്കുന്നത്. ‘അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിന് ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം (അൽമനാർ 2018 നവംബർ പേ. 20).
ഇമാമുമാരുടെ പ്രസ്താവനകളെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതുന്നു: ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്ലാമിൽ പ്രമാണങ്ങളല്ല. മുസ്ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം (അൽ മനാർ 2015 ഡിസംബർ പേ. 5).
ഇജ്മാഇനെയും ഖിയാസിനെയും വെട്ടിമാറ്റുന്ന ഇത്തരം കൈക്രിയകൾ നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ പുറത്തെടുക്കാറുള്ളത്. എന്നാൽ, ഇവരുടെ പ്രവർത്തനത്തിൽ അല്ലാഹുവോ റസൂലോ കൽപിക്കാത്തത് ധാരാളം കാണാൻ കഴിയുകയും ചെയ്യും. ഒരു ഉദാഹരണം പറയാം. എല്ലാ വെള്ളിയാഴ്ചയിലും ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധഘടകമായി മൗലവിമാർ പഠിപ്പിക്കുന്നു: അല്ലാഹുവിനെ സ്തുതിക്കലും പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅ്മിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്‌നുകൾ ആകുന്നു (അൽമനാർ 2022 ജൂൺ പേ. 39).
‘ഹംദ്, സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ’ (ശബാബ് 2019 ഏപ്രിൽ 2 പേ. 26).
എന്നാൽ നബി(സ്വ) ഏതെങ്കിലുമൊരു വെള്ളിയാഴ്ച ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ? കൽപിച്ചിട്ടുണ്ടോ? ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച ‘ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം’ എന്ന പുസ്തകത്തിൽ എഴുതുന്നു: ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിന്റെ ഇടയിൽ ഇരിക്കണമെന്നും ഖുത്വ്ബയിൽ ഹംദും, തദ്കീറും, ഉപദേശവും, ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി (പേ. 12. 1945ൽ പ്രസിദ്ധീകരിച്ചത്).
ഖുത്തുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും ഹദീസിൽ തെളിവില്ല. ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല (ശബാബ് 2009 ജൂലൈ 10 പേ. 21).
ഖുത്തുബയിലെ സ്വലാത്ത് ഖുർആനോ ഹദീസോ നിർദേശിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴും വഹാബികൾ ഖുത്തുബയിൽ സ്വലാത്ത് നിർബന്ധപൂർവം ചൊല്ലുന്നു, സമയവും ദിവസവും നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുത്വ്ബയിലെ സ്വലാത്തിന് നാം കാണുന്നു. എന്നിട്ടും ഖുത്തുബയിലെ സ്വലാത്ത് ഫർളും നബിദിനാഘോഷം സുന്നത്തും. തെളിവില്ലാത്തതുകൊണ്ട് വഹാബികൾ ആ സുന്നത്ത് ഒഴിവാക്കുന്നു! മൗലവിമാരുടെ വിശ്വാസപ്രകാരം തെളിവില്ലാത്ത ഖുത്വ്ബയിലെ സ്വലാത്ത് നിർബന്ധപൂർവം കൊണ്ടുനടക്കുന്നു! ഇങ്ങനെയൊക്കെയാവുമ്പോഴേ മുജാഹിദാവൂ!?
അസ്‌ലം സഖാഫി പയ്യോളി
രോഗം മൂലം ജംറകൾ എറിയാൻ കഴിയാത്ത മുഹ്‌രിം നിയമപ്രകാരം വേറൊരാളെ ഏൽപ്പിക്കുകയും അയാൾ എറിഞ്ഞതിനു ശേഷം രോഗം ഭേദമാവുകയും ചെയ്താൽ പ്രസ്തുത ഏറു പരിഗണിക്കുമോ?
പരിഗണിക്കും. എങ്കിലും പ്രസ്തുത ഏറു മടക്കൽ മുഹ്‌രിമിനു സുന്നത്താണ്. (തുഹ്ഫ: ശർവാനി സഹിതം 4-137)
മുജീബ് വഹബി MD നാദാപുരം
മയിൽ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാണ്
(ഫതാവാ ആലംകീരിയ്യ 5/358)
ഹജ്ജിന്റെ വാജിബായ കല്ലേറു കർമ്മത്തിന്റെ സമയം അവസാനിക്കുന്നത് എപ്പോഴാണ്? ദുൽഹിജ്ജ 10, 11, 12 എന്നീ ദിവസങ്ങളിൽ നിർവഹിക്കുന്ന കല്ലേറു കർമ്മം ദുൽഹിജ്ജ പതിമൂന്നാം ദിവസത്തിലേക്ക് പിന്തിച്ചാൽ ബാധ്യത വീടുമോ?
ബാധ്യത വീടുന്നതാണ്. എങ്കിലും ഓരോ ദിവസത്തെ കല്ലേറു കർമ്മം അതതു ദിവസം തന്നെ നിർവഹിക്കലാണ് ഉത്തമം. അയ്യാമുത്തശ്‌രീഖ് അവസാനിക്കുമ്പോഴാണ് കല്ലേറിന്റെ സമയം അവസാനിക്കുന്നത്. (തുഹ്ഫ: 4-123,130,138)
മുജീബ് വഹബി MD നാദാപുരം
സ്വദഖയായി ലഭിച്ച ഉള്ഹിയത്തിന്റെ തോല്, എല്ല് , കൊമ്പ് എന്നിവ അവിശ്വാസികൾക്കു വിൽക്കുന്നതും ദാനം നൽകുന്നതും അനുവദനീയമാണോ?
അനുവദനീയമല്ല. (ശർവാനി: 9-364)
മുജീബ് വഹബി MD നാദാപുരം
ഇദ്ദ ആചരിക്കുന്ന പെണ്ണ് വീട്ടിൽ ഒതുങ്ങിത്താമസിക്കാതെ സാധാരണ പോലെ യാത്ര ചെയ്യുന്നതും അങ്ങാടിയിൽ പോകുന്നതും വൻദോഷമാണോ ചെറുദോഷമാണോ? ഏതെങ്കിലും മദ്ഹബിൽ അത് അനുവദനീയമാണോ?
ഇദ്ദ ആചാരിക്കുന്ന പെണ്ണ് ശറഇയ്യായ കാരണമില്ലാതെ പുറത്തുപോകുന്നതു വൻദോഷമാണ്. നാലു മദ്ഹബിലും അത് അനുവദനീയമല്ല. (ബിഗ്‌യ: പേ 224)
മുജീബ് വഹബി MD നാദാപുരം
بسم الله الرحمن الرحيم
الحمد لله رب العالمين والصلاة والسلام علي سيدنا محمد والله وصحبه اجمعين وبعد
بسم الله الرحمن الرحيم
في - جار مبني على السكون متعلق بيقرب
طبع - مجرور با الكسرة الظاهرة
الطالب - مضاف إليه مجرور با الكسرة الظاهرة . العامل المضاف وهو طبع
ഇതിന്റെ അർഥം - معناه
معنا - فاعل يتقرر مرفوع با الضمة المقدرة على الالف .العامل يقرب
ه - مضاف إليه مبني على الكسرة في محل الجر .العامل مضاف وهو معنا
ഇതിന്റെ പദം - ولفظه
و - عاطف مبني على الفتحة
لفظ - معطوف مرفوع با الضمة الظاهرة المعطوف عليه معناه العامل يقرب
ه - مضاف إليه مبني على الضم في محل الجر . العامل مضاف وهو لفظ
അല്ലാഹുവിനെ കൊണ്ടാണ് - وبا الله
و - استاناف مبني على الفتحة
با - جار مبني على الكسرة
الله - مجرور با الكسرة الظاهرة العامل ب المجموع في محل الخبر والرفع
വേണ്ടുകുന്നത് (ആ തൗഫീഖ്) - التوفيق
التوفيق - مبتدء مرفوع با الضمة الظاهرة .العامل الابتداء
ഇതിന്റെ തുടക്കമാവുന്നത് - فاول ذلك
ف - داخل في جواب شرط مقدر والتقدير اذا اردت أن تعلم الأمور
اول- مبتدء مرفوع با الضمة الظاهرة العامل الابتداء
ذلك- مضاف إليه مبني على السكون العامل مضاف وهو أول
باب الكلمة .الكلمة كلها على ثلاثة اضرب.اسم وفعل وحرف .فالاسم ما سميت به مسمي نحو زيد وعمر وفرس وحجر وشجر" والفعل ما مضي وما يستقبل.فالماضي نحو قام وقعد .والمستقبل نحو يقوم ويستقبل.والحرف ما لا معني له إلا مع غيره نحو هل وبل وقد وسوف والسين
കലിമത്തിന്റെ ബാബാണ് - باب الكلمة
باب - خبر مرفوع با الضمة الظاهرة العامل الابتداء
الكلمة - مضاف إليه مجرور با الكسرة الظاهرة العامل المضاف وهو باب
ഒരു കുട്ടിയുടെ മൂക്കിൽ അഞ്ചു പ്രാവശ്യം മുലപ്പാൽ ഉറ്റിച്ചാൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?
രണ്ടു വയസു തികയാത്ത കുട്ടിയുടെ മൂക്കിൽ നിയമപ്രകാരം മുലപ്പാൽ ഉറ്റിക്കുകയും അതു തലച്ചോറിൽ എത്തുകയും ചെയ്‌താൽ മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്.
(തുഹ്ഫ: 8-287)
മുജീബ് വഹബി MD നാദാപുരം
സ്ത്രീകൾ അവരുടെ സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കാതെ ലോക്കറിൽ സൂക്ഷിച്ചു വെച്ചാൽ സകാത്ത് കൊടുക്കുവാൻ ബാധ്യസ്ഥരാണോ?
ഉപയോഗിച്ചില്ല എന്നതു കൊണ്ടു മാത്രം മുബാഹ്(അനുവദനീയം) ആയ ആഭരണങ്ങൾക്കു സകാത്ത് നിർബന്ധമാകുന്നതല്ല. പക്ഷെ, സൂക്ഷിപ്പു സ്വത്താക്കുക എന്ന ഉദ്ദേശത്തിലാണ് ഉപയോഗിക്കാതെ വെച്ചതെങ്കിൽ സകാത്ത് ബാധകമാകുന്നതാണ്.
(തുഹ്ഫ: ശർവാനി സഹിതം 3-271,273)
മുജീബ് വഹബി MD നാദാപുരം
സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർ, മാതാപിതാക്കൾ, മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ ഖബ്റുകൾ സിയാറത്തു ചെയ്യുന്നതു നിരുത്സാഹപ്പെടുത്തണോ?
അടുത്ത ബന്ധുക്കൾ ആണെങ്കിലും സാധാരണക്കാരുടെ ഖബ്റുകൾ സിയാറത്തു ചെയ്യുന്നതു സ്ത്രീകൾക്കു കറാഹത്താണ്.
(തുഹ്ഫ: 3-200,201)
കറാഹത്തു നിരുത്സാഹപ്പെടുത്തേണ്ടതാണെന്നു വ്യക്തമാണല്ലോ.
മുജീബ് വഹബി MD നാദാപുരം
യാത്ര പുറപ്പെടുന്നതിനു മുമ്പ് 'ആയത്തുൽ കുർസിയും' 'ലിഈലാഫി' എന്ന സൂറത്തും ഓതൽ സുന്നത്താണ്.(ഇളാഹ് പേ: 46)
മുജീബ് വഹബി MD നാദാപുരം
നിർബന്ധമില്ല. എന്നാൽ ഭാര്യഭർത്താക്കന്മാർ ഒരേ മദ്ഹബുകാർ ആകുന്നത് രണ്ടുപേരുടെയും ആരാധനാ കർമങ്ങളിലെ ഐക്യത്തിനും പൊരുത്തത്തിനും സഹായകമാണല്ലോ. അതിലുപരി മക്കൾക്ക് നിസ്കാരം തുടങ്ങിയ ആരാധനാകർമ്മങ്ങൾ പഠിപ്പിക്കുമ്പോഴും മാതാപിതാക്കളെ അനുകരിച്ച് അവ ശീലിക്കുമ്പോഴും ആശങ്കകളും അബദ്ധങ്ങളും ഒഴിവാക്കാനും വളരെ നല്ലതുമാണ്. ആയതിനാൽ ഭർത്താവ് ഭാര്യയുടെ മദ്ഹബ് പഠിച്ച് അതനുസരിച്ച് ജീവിക്കുകയോ അല്ലെങ്കിൽ ഭാര്യ ഭർത്താവിന്റെ മദ്ഹബ് പഠിച്ച് അതനുസരിച്ച് ജീവിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്.
മറ്റൊരു മദ്ഹബ് പ്രകാരം നടക്കുന്ന ജമാഅത്തിൽ കൂടി നിസ്കരിക്കുന്നത് പൊതുവെ തൻസീഹിന്റെ കറാഹത്ത് ആകുമെന്നതിനാൽ ഹനഫീ മദ്ഹബ് പ്രകാരം ഒറ്റക്ക് നിസ്കരിക്കുന്നതാണ് ഉത്തമം. ഇമാം തഹാവി (റ) ന്റെ അഭിപ്രായ പ്രകാരം നിസ്കാരം സ്വഹീഹ് ആകും എന്ന് പറയുന്ന പണ്ഡിതരുമുണ്ട്.
ഹനഫീ മദ്ഹബ് അനുസരിച്ചും തൽഖീൻ ചൊല്ലൽ പുണ്യമുള്ളതാണ്.
"മയ്യിത്തിനെ കബറിൽ അടക്കം ചെയ്ത ശേഷം തൽഖീൻ ചൊല്ലാൻ ശരീഅത്ത് അനുശാസിക്കുന്നുണ്ടെന്നാണ് അഹ്ലുസ്സുന്നയുടെ അഭിപ്രായം. കാരണം അല്ലാഹു തആലാ ഖബറിൽ വെച്ച് മയ്യിത്തിന് ജീവൻ നൽകുന്നുണ്ടല്ലോ". (അൽ ജൗഹറതു ന്നയ്യിറഃ 1/318, ദുററുൽ ഹുക്കാം 2/244). മരണാനന്തരം തൽഖീൻ ചൊല്ലുന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. തൽഖീൻ ചൊല്ലണം എന്നത് അഹ്ലുസ്സുന്നത്തിന്റെ അഭിപ്രായമാണ്. അതിന് എതിര് പറഞ്ഞത് മുഅ്തസിലത്ത് (എന്ന ബിദ്അത്ത്) വിഭാഗക്കാരാണ്. മയ്യിത്തിന് ആത്മാവിനെയും ബുദ്ധിയേയും മടക്കി നൽകുന്നതിനാൽ ചൊല്ലിക്കൊടുക്കുന്നത് മയ്യിത്ത് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് തൽഖീൻ ചൊല്ലൽ നിയമം ആയത്. മയ്യിത്തിനെ ജീവൻ ഇടീപ്പിക്കുക എന്നത് അസംഭവ്യമാണ് എന്ന മുഅ്തസിലത്തിന്റെ പിഴച്ച വിശ്വാസം നിമിത്തമാണ് അവർ ഇത് നിഷേധിച്ചത്. (തബ് യീനുൽ ഹഖാഇഖ് 3/154-157)
ആഹാരം കഴിച്ച് തുടങ്ങിയിട്ടില്ലാത്ത മുലകുടിക്കുന്ന കുട്ടിയാണെങ്കിലും (ആണായാലും പെണ്ണായാലും) അവരുടെ മൂത്രവും നജസാണ്. മൂത്രം ഉണങ്ങിയാൽ കാണപ്പെടാത്ത നജസിന്റെ ഇനത്തിൽപ്പെട്ടതായതിനാൽ അത് മൂന്നു തവണ കഴുകൽ നിർബന്ധമാണ്. ഓരോ തവണ കഴുകിയ ശേഷവും പിഴിയുകയും വേണം. (ഹാശിയതു ത്വഹ്ത്വാവീ പേ:154, 161)
സ്വർണ്ണം, വെള്ളി, പട്ട് എന്നിവ ആൺകുട്ടികൾക്ക് ധരിപ്പിക്കൽ കുറ്റകരമായ കറാഹത്താണ്. ഇവയൊക്കെ ധരിക്കൽ ഹറാം ആയത് പ്രകാരം അവ ധരിപ്പിക്കലും ഹറാമാണ്. മദ്യം കുടിക്കൽ ഹറാമായത് പോലെ അത് മറ്റൊരാൾക്ക് കുടിപ്പിക്കലും ഹറാമാണല്ലോ. നിസ്കാരവും നോമ്പും മറ്റും കുട്ടികൾക്ക് ശീലിപ്പിക്കേണ്ടത് പ്രകാരം ശരിഅത്ത് നിയമങ്ങൾ ചെറുപ്പത്തിലേ ശീലിപ്പിക്കുകയും വേണമല്ലോ. (അല്ലുബാബ് പേ: 734)
കൊല്ലം തോറും കഴിച്ച് വരാറുള്ള ബദ്'രീങ്ങളുടെ ആണ്ടു നേർച്ചയെപ്പറ്റി ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണാർത്ഥമാണ് അതെന്നും, റസൂലും സ്വഹാബത്തും അത്തരം ആണ്ടുനേർച്ച കൊണ്ടാടിയതായി തെളിഞ്ഞിട്ടില്ലെന്നും സ്വഹാബികളും താബിഉകളുമെല്ലാം ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണ നിലനിർത്തിയത് ഇസ്'ലാമിന് വേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്തുകൊണ്ടാണെന്നും നാം അവരെ സ്മരിക്കുന്നത് മൂക്കറ്റം തിന്നുകൊണ്ടാണെന്നും പറഞ്ഞ് ചിലർ പരിഹസിക്കുന്നു. താങ്കളുടെ പ്രതികരണം?
ബദ്റിൽ രക്തസാക്ഷികളായ 14 പേരുടെ സ്മരണ നിലനിർത്താനാണ് ബദ്'രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നതെന്ന് പറയുന്നതു ശരിയല്ല. ഇസ്ലാം പരസ്യമായതും ശക്തിയാർജ്ജിച്ചതും ബദ്ർ യുദ്ധം കൊണ്ടാണ്. ബദ്റിൽ സംബന്ധിച്ചവരെ അല്ലാഹു നശിപ്പിക്കുകയാണെങ്കിൽ അല്ലാഹുവിന് ഇബാദത്തെടുക്കപ്പെടുകയില്ലെന്ന് റസൂൽ(സ) അല്ലാഹുവിനോട് പറഞ്ഞതും നിങ്ങൾ നിന്ദ്യരായതോടു കൂടെ ബദ്റിൽവച്ചു അല്ലാഹു നിങ്ങളെ സഹായിച്ചു എന്ന് അല്ലാഹു പറഞ്ഞതും സ്മരണീയമാണ്. അത് അല്ലാഹു ചെയ്ത വലിയ ഒരനുഗ്രഹമാണ്. നിഅ്മത്തിന് നന്ദി ചെയ്യണമെന്ന അല്ലാഹുവിന്റെ കൽപനയനുസരിച്ച് പ്രസ്തുത നിഅ്മത്തിനു നന്ദിയായിട്ടാണ് ബദ്'രീങ്ങളുടെ ആണ്ടുനേർച്ച എന്ന പേരിൽ ഭക്ഷ്യധാന്യങ്ങളും മറ്റും നാം ധർമ്മം ചെയ്യുന്നത്. നിങ്ങൾ നന്ദിയുള്ളവരായിരിക്കണമെന്ന അല്ലാഹുവിന്റെ കല്പ്പനക്കു വഴിപ്പെടാൻ റസൂലും സ്വഹാബത്തും ചെയ്ത രൂപത്തിൽ തന്നെ നന്ദി പ്രകടിപ്പിക്കണമെന്നില്ല. മതപ്രബോധനം ചെയ്യാൻ അല്ലാഹു കല്പിച്ചതാണ്. റസൂലും സ്വഹാബത്തും താബിഉകളും മതപ്രബോധനം ചെയ്തിരുന്നതും അതിന് കൽപിച്ചിരുന്നതും മാസിക-വാരികകൾ മുഖേനയായിരുന്നില്ലല്ലോ. നിങ്ങൾ നന്ദി ചെയ്താൽ നിങ്ങൾക്ക് ഞാൻ കൂടുതലാക്കി തരുമെന്ന വിശുദ്ധ വാക്യത്തിന്റെ വെളിച്ചത്തിൽ ബദ്'രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നവർക്ക് പല നേട്ടങ്ങളും കൈവരാൻ അവകാശമുണ്ട്. പലർക്കും അങ്ങനെ കൈവന്നതായി പറയപ്പെടാറുമുണ്ട്. നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ ഗുണങ്ങളെ നിങ്ങൾ പറയണമെന്ന് റസൂൽ (സ)ആജ്ഞാപിച്ചതിന്റെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ ബദ്'രീങ്ങളുടെ മൗലിദ് പാരായണം ചെയ്യാറുമുണ്ട്.(സമ്പൂർണ്ണ ഫതാവാ - 85)
ബദ് രീങ്ങളുടെ മഹത്വം സ്വഹീഹുൽ ബുഖാരിയിൽ
അലി(റ)വില്‍ നിന്നു നിവേദനം: അവര്‍ പറഞ്ഞു: ''എന്നെയും അബൂ മര്‍സദ്(റ), സുബൈര്‍(റ) എന്നിവരെയും നബി(സ) യാത്രയാക്കി. ഞങ്ങള്‍ മൂന്നുപേരും കുതിരപ്പടയാളികളായിരുന്നു. അപ്പോള്‍ അവിടുന്നു ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ മൂന്നു പേരും 'റൗളത്തു ഖാഖി'ല്‍ പോവുക. നിശ്ചയം, മുശ്‌രിക്കുകളില്‍ പെട്ട ഒരു സ്ത്രീ ഉണ്ടവിടെ. (സ്വഹാബിയായ) ഹാത്വിബുബ്‌നു അബീബല്‍തഅത്ത്(റ) മുശ്‌രിക്കുകള്‍ക്കു കൊടുത്തയച്ച ഒരു കത്ത് അവളുടെ കൈവശമുണ്ട്. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. പ്രസ്തുത സ്ത്രീയെ കണ്ടുമുട്ടി. നബി(സ) പ്രസ്താവിച്ച സ്ഥലത്തുവെച്ചു തന്നെ ഒരു ഒട്ടകപ്പുറത്തു പോകുന്നതായിട്ടാണു അവളെ കണ്ടുമുട്ടിയത്.
ഉടനെ അവളോട് ഞങ്ങള്‍ എഴുത്ത് ആവശ്യപ്പെട്ടു. അവള്‍ പറഞ്ഞു: എന്റെ കൈവശം എഴുത്തൊന്നുമില്ല. അങ്ങനെ അവളുടെ ഒട്ടകത്തെ ഞങ്ങള്‍ മുട്ടുകുത്തിച്ചു. ഞങ്ങള്‍ അവളുടെ കൈവശം എഴുത്തുണ്ടോയെന്ന് പരിശോധിച്ചു. എഴുത്ത് കണ്ടില്ല. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: നബി(സ) ഒരിക്കലും കളവു പറയില്ല. അതുകൊണ്ട് എഴുത്ത് നിര്‍ബന്ധമായും എടുത്തുതരിക. അല്ലെങ്കില്‍ നിന്റെ വസ്ത്രങ്ങള്‍ ഊരി ഞങ്ങള്‍ പരിശോധിക്കും. കാര്യം വിഷമമാണെന്നു അവള്‍ക്കു ബോധ്യപ്പെട്ടപ്പോള്‍ വസ്ത്രത്തിന്റെ ഉള്ളില്‍നിന്നു അവള്‍ എഴുത്തെടുത്ത് ഞങ്ങള്‍ക്കു തന്നു. അങ്ങനെ അതുമായി ഞങ്ങള്‍ നബി(സ)യുടെ തിരുസന്നിധിയിലെത്തി. അവിടെവെച്ച് എഴുത്ത് വായിച്ചപ്പോള്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഹാത്വിബ്(റ) നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അയാളെ പിരടിവെട്ടാന്‍ അങ്ങ് ഞങ്ങള്‍ക്കു സമ്മതം തരിക. അപ്പോള്‍ നബി(സ) ഹാത്വിബി(റ)ലേക്കു തിരിഞ്ഞു ഇങ്ങനെ ചോദിച്ചു: മുശ്‌രിക്കുകള്‍ക്കു ഇങ്ങനെയൊരു കത്തെഴുതാന്‍ നിനക്കുള്ള പ്രേരണയെന്താണ്?
ഹാത്വിബി(റ)ന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അല്ലാഹുവാണു സത്യം! ഞാന്‍ അല്ലാഹുവിലും റസൂലിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. എങ്കിലും ശത്രുപക്ഷമായ മുശ്‌രിക്കുകള്‍ക്കിടയില്‍ എനിക്കൊരു സ്വാധീനമുണ്ടായിരിക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ എഴുത്ത് കൊടുത്തയച്ചത്. എന്റെ കുടുംബത്തിനും സമ്പത്തിനുമൊക്കെ വന്നേക്കാവുന്ന വിപത്ത് ആ സ്വാധീനം മുഖേന അല്ലാഹു തട്ടിക്കളയാന്‍ സാധ്യതയുണ്ടല്ലോ. തങ്ങളുടെ സ്വഹാബികളില്‍ നിന്നുള്ള ഏതൊരാള്‍ക്കും മക്കയില്‍ ബന്ധുക്കളില്ലാതില്ല. അവര്‍ മുഖേന സ്വന്തം കുടുംബത്തെയും സമ്പത്തിനെയും അല്ലാഹു സംരക്ഷിച്ചേക്കും.''
ഇതു കേട്ടപ്പോള്‍ നബി(സ) ഇങ്ങനെ പറഞ്ഞു: ''ഹാത്വിബ്(റ) പറഞ്ഞത് സത്യമാണ്. അതുകൊണ്ട് ഹാത്വിബിനെതിരെ ഒന്നും പറയരുത്.'' ഇതുകേട്ട് ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: ''നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും വഞ്ചിച്ചിരിക്കയാണ് ഹാത്വിബ്(റ). അയാളെ പിരടി വെട്ടാന്‍ അങ്ങ് അനുമതി തരിക.'' അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: ''ബദ്‌രീങ്ങളില്‍പെട്ട വ്യക്തിയല്ലെയോ ഹാത്വിബ്(റ). ബദ്‌രീങ്ങളെ സംബോധനം ചെയ്തു അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'നിങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചുകൊള്ളുക. സ്വര്‍ഗം നിങ്ങള്‍ക്കു സുനിശ്ചിതമാണ്. നിങ്ങള്‍ക്കു പാപം പൊറുത്തുതന്നിരിക്കുന്നു.'' ഇതുകേട്ട് ഉമര്‍(റ)വിന്റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകി. അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിവുള്ളവര്‍ എന്നു പറയുകയും ചെയ്തു.'' (ബുഖാരി)
ബദ്റിലെ നബി(സ്വ)യുടെ തമ്പ്
ബദ്ര്‍ യുദ്ധത്തിനു മുമ്പ് സ്വഹാബത്ത് തിരുനബി(സ്വ)യുടെ കാര്യത്തില്‍ തിരക്കിട്ട ഒരു ചര്‍ച്ചയിലാണ്. യുദ്ധം വീക്ഷിക്കാനും വിശ്രമിക്കാനും ഇബാദത്തിനും നബി(സ്വ)ക്ക് ഒരു പ്രത്യേക തമ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. അത് അത്യാവശ്യമാണെന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഈ വിവരം നബി(സ്വ)യെ അറിയിക്കണമല്ലോ. അവിടുന്ന് സമ്മതം ലഭിക്കണമല്ലോ. സ്വഹാബത്തെടുത്ത തീരുമാനം അറിയിക്കൻ അവര്‍ പ്രമുഖ സ്വഹാബി സഅ്ദുബ്‌നു മുആദ്(റ)വിനെ ചുമതലപ്പെടുത്തി.
സഅ്ദുബ്‌നു മുആദ്(റ) നബി(സ്വ)യുടെ തിരുസന്നിധിയില്‍ വന്ന് ഇങ്ങനെ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അങ്ങേക്കൊരു തമ്പ് നിര്‍മിക്കട്ടെയോ? അതില്‍ അങ്ങേക്കിരിക്കാം. അതിന്റെചാരത്ത് ഒരു വാഹനവും തയ്യാറാക്കി നിര്‍ത്താം. ശേഷം ഞങ്ങള്‍ യുദ്ധത്തിനിറങ്ങാം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യുദ്ധത്തില്‍ വിജയം ലഭിക്കുകയാണെങ്കില്‍ നമുക്ക് സന്തോഷിക്കാം. മറിച്ചാണെങ്കില്‍ നബിയേ, അങ്ങ് ഒട്ടകപ്പുറത്ത് കയറി മദീനയിലേക്ക് പുറപ്പെടണം. അങ്ങയെ സ്‌നേഹിക്കുന്ന വലിയ ഒരു സംഘം അവിടെയുണ്ട്. അവര്‍ക്ക് യുദ്ധം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പോരാന്‍ സാധിച്ചിട്ടില്ല.''
ഇതു കേട്ട നബി(സ്വ) തങ്ങള്‍ സഅ്ദുബ്‌നു മുആദ് (റ)വിനോട് തമ്പിനേക്കാള്‍ നന്മയുള്ളത് അല്ലാഹു തീരുമാനിച്ചിട്ടുണ്ടെങ്കിലോ എന്ന് ആദ്യം പ്രതികരിച്ചെങ്കിലും അല്ലാഹുവിന്റെ അനുമതി കിട്ടിയപ്പോള്‍ സ്വഹാബത്തിന്റെ തീരുമാനത്തിനു നബി(സ്വ) സമ്മതം നല്‍കുകയും തീരുമാനം അറിയിച്ച സഅ്ദുബ്‌നു മുആദി(റ)നു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു. (അല്‍ബിദായത്തുവന്നിഹായ: 3/305), സീറത്തുല്‍ ഹലബീ: 1/540, സീറത്തുന്നബവീ: 1/433)
നബി(സ്വ)യുടെ അനുമതി ലഭിച്ചതറിഞ്ഞ സ്വഹാബത്ത് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവരുടെ ജീവനെക്കാളും അവര്‍ക്ക് വലുത് തിരുനബിയുടെ ജീവനാണല്ലോ. വളരെപെട്ടന്നവര്‍ മനോഹരമായ ഒരു തമ്പ് നിര്‍മിച്ചു.
ശത്രുക്കള്‍ നബിയെ ആക്രമിക്കാന്‍ വരുന്നത് തടയാന്‍ തമ്പിന് ഒരാള്‍ കാവല്‍ നില്‍ക്കണം. അതിന് ആരു തയ്യാറാവും? സ്വഹാബത്ത് പരസ്പരം ചോദിച്ചു. തമ്പ് ലക്ഷ്യമാക്കി വരുന്ന ശത്രുപക്ഷത്തെ തടയാനും നബിയെ രക്ഷിക്കാനും കഴിവുള്ള ധീരനാവണം. അതിനു തയ്യാറുള്ളവര്‍ ആരാണ്?
സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു നിന്നു പറഞ്ഞു: ''അക്കാര്യം ഞാനേറ്റെടുത്തു, ഞാന്‍ കാവല്‍ നില്‍ക്കാം.'' സ്വഹാബത്തിന്റെ കണ്ണുകളും കാതുകളും അദ്ദേഹത്തിലേക്ക് നീങ്ങി. ഇത്രയും ഭാരിച്ച ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തി ആരാണ്? അതു മറ്റാരുമല്ല നബി(സ്വ) തൗഹീദിന്റെ വെള്ളിവെളിച്ചവുമായി പ്രബോധനത്തിനിറങ്ങിയപ്പോള്‍ നബി(സ്വ)യെ കൊണ്ട് ആദ്യം വിശ്വസിച്ച പ്രഥമ സ്വഹാബി അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നു ആ ദൗത്യം ഏറ്റെടുത്ത വ്യക്തിത്വം.
സ്വഹാബത്തിൽ ധീരത എന്ന സുല്‍ഗുണം കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച ഒട്ടനവധി പേരുണ്ടെങ്കിലും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആ ധീരത പ്രകടമാക്കി ദൗത്യം നിര്‍വഹിച്ചത് അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹാബത്തില്‍ ഏറ്റവും വലിയ ധീരന്‍ അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ഹാഫിള് ഇബ്‌നു കസീര്‍(റ) തന്റെ അല്‍ബിദായത്തുവന്നിഹായയില്‍ (3/309) രേഖപ്പെടുത്തിയിട്ടുണ്ട്.
ബദ്‌റില്‍ യുദ്ധമാരംഭിച്ചപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ്(റ) തമ്പില്‍ നബിയുടെ ചാരത്തും സഅ്ദുബ്‌നു മുആദ്(റ)വും ഏതാനും അന്‍സ്വാരികളായ സ്വഹാബികളും തമ്പിന്റെ കവാടത്തിങ്കലും സ്ഥാനമുറപ്പിച്ചു. (അല്‍ബിദായത്തുവന്നിഹായ: 3/309)
യുദ്ധം നടന്നുകൊണ്ടിരിക്കെ യുദ്ധക്കളത്തില്‍ നിന്ന് ഇടക്കിടെ അലി(റ) നബി(സ്വ)യുടെ അടുത്തേക്ക് വന്ന് വിവരമറിയിച്ചിരുന്നു. അലി(റ) സമീപിച്ച വേളയിലെല്ലാം നബി(സ്വ) സുജൂദില്‍ കിടന്നു 'യാ ഹയ്യു യാ ഖയ്യൂം' എന്ന് പ്രാര്‍ത്ഥിക്കുന്ന രംഗമാണു കണ്ടത്. അങ്ങനെ മുസ്‌ലിങ്ങള്‍ക്ക് വമ്പിച്ച വിജയം ലഭിച്ചു. (ദലാഇലുന്നുബുവ്വ: 3/49)
നാഥാ നീ ഞങ്ങൾക്ക് ബദ് രീങ്ങളുടെ കാവൽ നൽകണേ.
ബദ്ർ ദിനത്തിൽ 12000 കാഫിരീങ്ങൾ ഓടിയിട്ടുണ്ടോ?
ബദ്ർ ദിനത്തിൽ 12,000 കാഫിറുകൾ ഓടിപ്പോയി എന്ന് 'ജഅല മുഹമ്മദ്' മൗലിദിൽ കാണുന്നു. ബദ്റിൽ 1000 കാഫിറുകളല്ലേ പങ്കെടുത്തിട്ടുളളു? പിന്നെ എങ്ങനെയാണ് 12,000 പേർ ഓടുന്നത്?
ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത മക്കക്കാഫിറുകൾ ആയിരം പേരാണ്. കൂടാതെ പിശാചുക്കൾ ബദ്ർ രണാങ്കണത്തിൽ കാഫിരീങ്ങളുടെ പക്ഷത്ത് സന്നിഹിതരായിരുന്നുവെന്നും മുസ് ലിംകളെ സഹായിക്കാൻ മലക്കുകൾ അവതരിച്ചപ്പോൾ പിശാചുക്കൾ ഓടിപ്പോയി എന്നും ഉള്ള സംഭവം ചരിത്ര പ്രസിദ്ധമാണല്ലോ. അതിനാൽ 12,000 കാഫിറുകൾ ബദ്ർ ദിനം ഓടിപ്പോയി എന്ന് 'ജഅല മുഹമ്മദ്' മൗലിദിൽ പറഞ്ഞത്. പിശാചുക്കളെയും കൂട്ടിയായിരിക്കാം. അതായത് , ആയിരത്തോളം മനുഷ്യ കാഫിറുകളും പതിനൊന്നായിരത്തിൽ പരം പിശാചുക്കളും. ആകെ 12000.
ബഹു , വണ്ടൂർ സ്വദഖത്തുല്ലാഹ് മൗലവി (റ) ''സമ്പൂർണ ഫതാവ'' യിൽ പറഞ്ഞതാണിത്.
റമളാൻ പതിനേഴാം രാവ് അതിപ്രധാനമാണ്. നന്മയുടെ ഉത്സവ രാവാണ്, ഈ രാവിലാണ് ലൈലത്തുൽ ഖദ്ർ എന്ന അഭിപ്രായമുണ്ട്
ഹുജ്ജത്തുൽ ഇസ് ലാം ഇമാം ഗസാലി (റ)
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഹുജ്ജത്തുൽ ഇസ് ലാം അബൂ ഹാമിദ് അൽ ഗസാലി (റ) തൻ്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ് യാ ഉലൂമിദ്ദീനിൽ വിവരിക്കുന്നു.
ഒരു വർഷത്തിൽ അതിമഹത്തായ പതിനഞ്ച് രാവുകളുണ്ട്. ഇബാദത്തു കൊണ്ട് സജീവമാക്കൽ ശക്തമായ സുന്നത്തുള്ള രാവുകളാണവ. എന്തുകൊണ്ടന്നാൽ പുണ്യങ്ങളുടെ ഉത്സവരാവുകളാണ് അവ. പ്രസ്തുത രാവുകൾ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തൽ അനിവാര്യമാണ്. അശ്രദ്ധയിലായി വിടൽ നഷ്ടമാണ്. പരാജയമാണ്.
പ്രസ്തുത രാവുകൾ താഴെ വിവരിക്കുന്നവയാണ് .
*اﻋﻠﻢ ﺃﻥ اﻟﻠﻴﺎﻟﻲ اﻟﻤﺨﺼﻮﺻﺔ ﺑﻤﺰﻳﺪ اﻟﻔﻀﻞ اﻟﺘﻲ ﻳﺘﺄﻛﺪ ﻓﻴﻬﺎ اﺳﺘﺤﺒﺎﺏ اﻹﺣﻴﺎء ﻓﻲ اﻟﺴﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻟﻴﻠﺔ ﻻ ﻳﻨﺒﻐﻲ ﺃﻥ ﻳﻐﻔﻞ اﻟﻤﺮﻳﺪ ﻋﻨﻬﺎ ﻓﺈﻧﻬﺎ ﻣﻮاﺳﻢ اﻟﺨﻴﺮاﺕ ﻭﻣﻈﺎﻥ اﻟﺘﺠﺎﺭاﺕ ﻭﻣﺘﻰ ﻏﻔﻞ اﻟﺘﺎﺟﺮ ﻋﻦ اﻟﻤﻮاﺳﻢ ﻟﻢ ﻳﺮﺑﺢ ﻭﻣﺘﻰ ﻏﻔﻞ اﻟﻤﺮﻳﺪ ﻋﻦ ﻓﻀﺎﺋﻞ اﻷﻭﻗﺎﺕ ﻟﻢ ﻳﻨﺠﺢ
*ﻓﺴﺘﺔ ﻣﻦ ﻫﺬﻩ اﻟﻠﻴﺎﻟﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺧﻤﺲ ﻓﻲ ﺃﻭﺗﺎﺭ اﻟﻌﺸﺮ اﻷﺧﻴﺮ ﺇﺫ ﻓﻴﻬﺎ ﻳﻄﻠﺐ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﻟﻴﻠﺔ ﺳﺒﻊ ﻋﺸﺮﺓ ﻣﻦ ﺭﻣﻀﺎﻥ ﻓﻬﻲ ﻟﻴﻠﺔ ﺻﺒﻴﺤﺘﻬﺎ ﻳﻮﻡ اﻟﻔﺮﻗﺎﻥ ﻳﻮﻡ اﻟﺘﻘﻰ اﻟﺠﻤﻌﺎﻥ ﻓﻴﻪ ﻛﺎﻧﺖ ﻭﻗﻌﺔ ﺑﺪﺭ ﻭﻗﺎﻝ اﺑﻦ اﻟﺰﺑﻴﺮ ﺭﺣﻤﻪ اﻟﻠﻪ ﻫﻲ ﻟﻴﻠﺔ اﻟﻘﺪﺭ
*ﻭﺃﻣﺎ اﻟﺘﺴﻊ اﻷﺧﺮ ﻓﺄﻭﻝ ﻟﻴﻠﺔ ﻣﻦ اﻟﻤﺤﺮﻡ ﻭﻟﻴﻠﺔ ﻋﺎﺷﻮﺭاء ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻨﻪ ﻭﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ ﻣﻨﻪ *ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ
*ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ..* *ﻭﻟﻴﻠﺔ ﻋﺮﻓﺔ ﻭﻟﻴﻠﺘﺎ اﻟﻌﻴﺪﻳﻦ
(إحياء علوم الدين)
അബൂ ജഹ്'ലോ അബൂജാഹിലോ?
തിരുനബി(സ്വ) യുടെ കഠിന ശത്രു വിൻ്റെ പേര് അബൂ ജഹ്'ൽ എന്നാണോ അതോ അബൂ ജാഹിൽ എന്നാണോ?
അബൂജഹ്ൽ [أبو جهل ] എന്നാണ്. വലിയ വിഡ്ഢി, വിഡ്ഢികളുടെ നേതാവ് എന്നൊക്കെയാണ് ആ സ്ഥാനപ്പേരിൻ്റ ഉദ്ദേശ്യം.അവൻ്റെ യതാർത്ഥ പേര് അംറ് എന്നാണ്.
عَمروبن هشام
അവൻ ഈ സമുദായത്തിലെ ഫിർഔനാണ്. ഹിജ്റ: രണ്ടാം വർഷം റമളാൻ പതിനേഴിന് നടന്ന ബദ്ർ യുദ്ധത്തിലാണ് അബൂജഹ്ൽ
[ لعنة الله عليه ]
കൊല്ലപ്പെട്ടത്.
അബൂജഹ്'ലിൻ്റെ ശവം കണ്ടപ്പോൾ തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞു:
قُتل فرعونُ هذه الأمّة
ഈ സമുദായത്തിലെ ഫറോവ കൊല്ലപ്പെട്ടു. അബൂജഹ്ൽ വലിയ ധിക്കാരിയും തന്നപ്പൊക്കിയുമായിരുന്നു.[മുഹമ്മദ് (സ്വ) പേജ് 109 ]
ബദ്ർ യുദ്ധ ദിവസം ബദ്'രീങ്ങൾ നോമ്പ് അനുഷ്ഠിച്ചിരുന്നോ
ഹിജ്റ: രണ്ടാം വർഷമാണല്ലോ റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത്. പ്രസ്തുത വർഷത്തിലാണല്ലോ ബദ്ർ യുദ്ധം ഉണ്ടായതും. നബി(സ്വ)യും സ്വഹാബത്തും റമളാൻ നോമ്പ് അനുഷ്ഠിച്ചായിരുന്നോ യുദ്ധം ചെയ്തത്?
അല്ല, അവർ നോമ്പ് അനുഷ്ഠിച്ചിട്ടില്ലായിരുന്നു. നബി(സ്വ) നോമ്പ് മുറിച്ചു, സ്വഹാബത്തിനോട് നോമ്പ് മുറിക്കാൻ നബി(സ്വ) കൽപ്പിക്കുകയും ചെയ്തു.( സീറത്തുൽ ഹലബിയ്യ: 2/148, സീറത്തു സയ്യിദിൽ ബശർ: പേജ്: 151)
ബദ്'രീങ്ങളായ അയ്യായിരം മലക്കുകൾ
ബദ്ർ യുദ്ധത്തിൽ അയ്യായിരം മലക്കുകൾ ഇറങ്ങി എന്ന ആശയം ഖുർആനിലുണ്ടല്ലോ അവർ യുദ്ധം ചെയ്തിട്ടുണ്ടോ? മറ്റു യുദ്ധങ്ങളിൽ മലക്കുകൾ യുദ്ധം ചെയ്തിട്ടുണ്ടോ?
മലക്കുകൾ യുദ്ധം ചെയ്ത ഏക യുദ്ധമാണ് ബദ്ർ യുദ്ധം.
والملائكة لم يقاتلوا إلا في بدر
മലക്കുകളുടെ കൂട്ടത്തിൽ അയ്യായിരം മലക്കുകൾക്ക് പ്രത്യേക സ്ഥാനവും പദവിയും ഉണ്ട്. അവർ ബദ്'രീങ്ങളായ, ബദ്റിൽ പങ്കെടുത്ത് യുദ്ധം ചെയ്ത അയ്യായിരം മലക്കുകളാണ്. നിരവധി ശൈത്വാൻമാരും അവരുടെ നേതാവ് ഇബ്'ലീസും ബദ്റിൽ ഉണ്ടായിരുന്നു. എന്നാൽ, മലക്കുകൾ ഇറങ്ങലോടു കൂടി അവർ അപ്രത്യക്ഷമായി.( സീറത്തു സയ്യിദിൽ ബശർ: പേജ്: 162 )
ബദ്റിൽ സ്വഹാബത്തിൻ്റെ കരങ്ങളിൽ പതാകകൾ ഉണ്ടായിരുന്നുവെന്ന് കേൾക്കുന്നു. ശരിയാണോ ?
മൂന്നു പതാകകൾ ഉണ്ടായിരുന്നു.ബദ്ർ യുദ്ധത്തിൻ്റെ മുമ്പ് തിരുനബി(സ്വ) മൂന്ന് പതാകകൾ മൂന്നു സ്വഹാബികൾക്ക് കൈമാറി.
[സീറത്തു ഇബ്നി ഹിശാം: 2/251, സീറത്തു സയ്യിദിൽ ബശർ: പേജ്: 151]
ബദ്ർ മൗലിദും രചയിതാവും
നമ്മുടെ മൗലിദ് കിതാബിലുള്ള توسلنا ببسم الله ...'എന്ന തവസ്സുൽ ബൈത്തുള്ള الحمد لله الذي هدانا إلى الملة الحنيفية എന്നത് കൊണ്ട് തുടക്കം കുറിക്കുന്ന ബദ്ർ മൗലിദിൻ്റെ രചയിതാവാരാണ് ?
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ പൊന്നാനി വളപ്പിൽ മൗലാനാ അബ്ദുൽ അസീസ് മുസ്'ലിയാർ (റ) അവർകളാണ് രചയിതാവ്.മൂന്നാം ഖലീഫ :ഉസ്മാൻ(റ)വിൻ്റെ സന്താന പരമ്പരയിൽ പെട്ട അദ്ദേഹം ഹിജ്റ: 1269 - ലാണ് ജനിച്ചത്.
പ്രധാന ഗുരുനാഥന്മാർ
മൗലിദിൻ്റ രചയിതാവ് നീണ്ട കാലം പൊന്നാനിയിൽ ദർസ് നടത്തിയിട്ടുണ്ട്.നിരവധി ശിഷ്യസമ്പത്തുള്ള മഹാനവർകളുടെ പ്രധാന ശിശ്യരാണ് മൗലാനാ ചാലിലകത്ത് കുഞ്ഞി അഹ്'മദ് ഹാജി (റ),മൗലാനാ പാനായിക്കുളം പുതിയാപ്ള അബ്ദുർറഹ്മാൻ മുസ്'ലിയാർ (റ) എന്നിവർ.
ഹിജ്റ: 1322 ലാണ് രചയിതാവ് വഫാതായത്. പൊന്നാനി പള്ളിയുടെ ചാരത്താണ് മഖ്ബറ.
( تضمين الفوائد في تحقيق الموالد والأوراد والقصائد പേജ് 25 )
`പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ [ نور الله مرقده ] അവർകളുടെ നിർദ്ദേശപ്രകാരം ഈയുള്ളവർ ബദ്ർ മൗലിദിന് സമ്പൂർണ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അവതാരിക നൽകി അനുഗ്രഹിച്ചത് സയ്യിദ് ഹൈർ അലി ശിഹാബ് തങ്ങൾ തന്നെ.`
സുന്നികൾ ചില സമയങ്ങളിൽ ബദ്'രീങ്ങളേ കാക്കണേ, എന്നു പറയാറുണ്ടല്ലോ. അതു ശിർക് ആകുന്നു എന്നാണ് പുത്തൻ വാദികൾ പറയുന്നത്. ഇതിനൊരു മറുപടി.
പുത്തൻവാദികൾക്ക് വിവരമില്ലാത്തതാണ് ശിർക് ആരോപിക്കാൻ കാരണം. അവർ മതം പഠിച്ചിട്ടുണ്ടെങ്കിൽ ''ബദ്'രീങ്ങളേ, കാക്കണേ'' യെന്ന ഇസ്തിശ്ഫാഅ് ( ഇസ്തിഗാസ ) സുന്നത്താകുന്നുവെന്ന പരമ സത്യം അവർ പറയുമായിരുന്നു.
പ്രസ്തുത പ്രയോഗത്തിൽ ശിർകില്ലന്നു മാത്രമല്ല , കറ കളഞ്ഞ തൗഹീദ് മാത്രമാണ് ഉള്ളത്.
അല്പം വിവരിച്ചു പറയാം.
തൗഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്‌റാക് എന്നത്. ഇതിനെ ചുരുക്കി പറയുന്ന ഒരു പദമാണ് ശിർക് എന്നത്
കൂറ്, പങ്ക്, ഷെയറ്, എന്നാണു ശിർക് എന്ന പദത്തിന്റെ ഭാഷാർത്ഥം.
എന്നാൽ, ഇപ്പോൾ ശിർദ് എന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത് ഇശ്‌റാകിന്റെ അർത്ഥത്തിലാണ്.
കൂട്ടുകാരനെ സ്ഥാപിക്കുകയെന്നാണ് ഇശ്‌റാകിന്റെ അർത്ഥം.
ശരീക് എന്നാൽ കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും കൂറുകാരനാക്കരുത് എന്ന് ഖുർആൻ പലയിടത്തും പറയുന്നുണ്ട്.
ശിർക് എന്നത് വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്. കർമത്തിൽ സംഭവിക്കുന്നതല്ല. ഈ പരമസത്യം പോലും പുത്തൻ വാദികൾക്കറിയില്ല. അതു കൊണ്ടാണവർ മൗലിദ് ഓതൽ ശിർകാണെന്നും ബദ്'രീങ്ങളേ, കാക്കണേ എന്നു പറയുന്നത് ശിർകാണെന്നും പറയുന്നത്. പമ്പര വിഡ്ഢികൾ .വിവരമില്ലന്ന വിവരം പോലും അവർക്കില്ല .
ശിർക് രണ്ടു വിധം മാത്രം
الإشراك هو إثبات الشريك في الألوهية بمعنى وجوب الوجود كما للمجوس أو بمعنى استحقاق العبادة كما لعبدة الأصنام ( شرح العقائد)
ഇങ്ങനെ വിശ്വസിക്കലാണ് ശിർക് . ലോകത്ത് ഒരു സത്യവിശ്വാസി (സുന്നി)ക്കും ഈ ശിർക് വിശ്വാസമില്ല.
എല്ലാ കഴിവും അല്ലാഹുവിന് ﷻ മാത്രമാണുള്ളത് എന്നാണ് നമ്മുടെ വിശ്വാസം. ബദ്'രീങ്ങൾക്ക് അല്ലാഹു ﷻ കഴിവ് നൽകുമ്പോൾ ആ കഴിവ് കൊണ്ട് അവർ സഹായിക്കും. യതാർഥത്തിൽ ആ സഹായവും അല്ലാഹുവിൻ്റെതാണ് ﷻ.
നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മൗലിദ് കിതാബിലെ ബദ്ർ മൗലിദിലും മറ്റും ബദ്'രീങ്ങളിൽ ഉബയ്യ് എന്ന പേരുള്ള ഒരു സ്വഹാബിയെ മാത്രമാണ് കാണുന്നത്.
എന്നാൽ البدرية المنقوصية യിൽ രണ്ടു ഉബയ്യ് കാണുന്നുണ്ട്. അത് എങ്ങനെ?
ചില ഗ്രന്ഥങ്ങളിൽ ബദ്'രീങ്ങളുടെ പേര് വിവരിച്ചിടത്ത് أبي بن كعب، أبي بن معاد എന്നിങ്ങനെ രണ്ടു വ്യക്തികളെ വിവരിക്കുന്നുണ്ട്. [ അൽ ഇസ്വാബ :1/28 ]
അൽ ബദ്'രിയ്യത്തുൽ മൻഖൂസിയ്യ: യുടെ രചയിതാവ് കോഡൂർ കമ്മു മുസ്'ലിയാർ (റ) അൽ ഇസ്വാബ : പോലെയുള്ള ഗ്രന്ഥം അവലംബിച്ചതാവാം
ഉബയ്യുബ്നു കഅ്ബ് (റ) ഉസ്മാൻ(റ)വിൻ്റെ കാലത്ത് വഫാതായ സ്വഹാബിയാണ്.
ഉബയ്യുബ്നു മുആദ് (റ) ബിഅ്റു മഊനത്ത് ദിവസത്തിൽ ശഹീദായ സ്വഹാബിയുമാണ്
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര