Thursday, 4 December 2025

ആഇശ (റ) നബി (സ) യോട് ചോദിച്ചു എങ്ങനെയാണ് എന്നോടുള്ള സ്നേഹം? കയറിന്റെ കുരുക്ക് പോലെ എന്ന ആശയത്തിൽ വരുന്ന ഹദീസ് സ്റ്റാറ്റസുകളിലും മറ്റും ധാരാളമായി കാണുന്നു. ഇത് ഹദീസിൽ സ്ഥിരപ്പെട്ടതാണോ


പറയപ്പെട്ട ആശയത്തിലുള്ള സംഭവം അബൂ നുഐം (റ) ഹില്യതുൽ ഔലിയ എന്ന ഗ്രന്ഥത്തിൽ കൊണ്ട് വന്നിട്ടുണ്ട്.

എന്നാൽ ഈ സംഭവം വ്യാജമാണെന്ന് ഇബ്നു ഹജർ അസ്ഖലാനി (റ) ലിസാനുൽ മീസാനിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് തന്നെ ഇമാം ദാറുഖുത്നി (റ) ഇമാം ഷൗകാനി (റ) തീർപ്പ് പറഞ്ഞിരിക്കുന്നു.

وأورد الدارقطني في غرائب مالك عن أبي بكر الشافعي وأحمد بن محمد بن إسحاق كلاهما عن محمد بن سهل العطار عن أحمد بن عيسى الكندي المؤدب عن عثمان بن عبد الله النصيبي عن مالك عن هشام عن أبيه عن عائشة رضى الله تعالى عنها قالت: قلت يا رسول كيف حبك لي؟ قال: "كعقدة الحبل" قالت فكنت أقول له كيف العقدة فيقول "على حالها" وقال هذا باطل ومن بين مالك وشيخنا ضعفاء كلهم سوى الشافعي

[ابن حجر العسقلاني، لسان الميزان، ٢٤٢/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഇദ്ധ ഇരിക്കുന്ന സ്ത്രീ വെളുത്ത വസ്ത്രം ധരിക്കണം എന്നുണ്ടോ

 

ഇദ്ദയിലുള്ള ഒരു സ്ത്രീക്ക് വെളുത്ത വസ്ത്രങ്ങൾ തന്നെ ധരിക്കണമെന്ന് നിർബന്ധമില്ല. അവർക്ക് മറ്റ് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കൽ അനുവദനീയമാണ്., എന്നാൽ അലങ്കാരമായി ധരിക്കുന്ന ചുവപ്പും പളപളപ്പുള്ള മറ്റ് നിറങ്ങളും ഒഴിവാക്കേണ്ടത് നിർബന്ധമാണ്.

وَالْحِدَادُ الِاجْتِنَابُ عَنْ الطِّيبِ وَالدُّهْنِ وَالْكُحْلِ وَالْحِنَّاءِ وَالْخِضَابِ وَلُبْسِ الْمُطَيَّبِ وَالْمُعَصْفَرِ وَالثَّوْبِ الْأَحْمَرِ وَمَا صُبِغَ بِزَعْفَرَانٍ إلَّا إنْ كَانَ غَسِيلًا لَا يُنْفَضُ وَلُبْسِ الْقَصَبِ وَالْخَزِّ وَالْحَرِيرِ وَلُبْسِ الْحُلِيِّ وَالتَّزَيُّنِ وَالِامْتِشَاطِ كَذَا فِي التَّتَارْخَانِيَّة

قَالَ شَمْسُ الْأَئِمَّةِ الْمُرَادُ مِنْ الثِّيَابِ الْمَذْكُورَةِ مَا كَانَ جَدِيدًا مِنْهَا تَقَعُ بِهِ الزِّينَةُ أَمَّا إذَا كَانَ خَلَقًا لَا تَقَعُ بِهِ الزِّينَةُ فَلَا بَأْسَ بِهِ كَذَا فِي الْمُحِيطِ

[الفتاوى الهندية، ٥٣٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉംറക്ക് വേണ്ടി വീട്ടിൽ നിന്ന് ഇഹറാം ചെയ്ത് എയർപോർട്ടിൽ പോയി. പോകാൻ നിശ്ചയിച്ചിരുന്ന ഫ്ലൈറ്റ് ക്യാൻസലായി.ഇനി ഇഹ്റാമിൽ നിന്ന് ഒഴിവായാൽ എന്താണ് ചെയ്യുക. വിധികൾ പറയാമോ


ഇഹ്റാം കെട്ടി തൽബിയത് പറഞ്ഞ് (തൽബിയത് പറയാത്തവർക്ക് ബാധകമല്ല. കാരണം ഒരു തവണയെങ്കിലും തൽബിയത് പറയാതെ ഇഹ്‌റാമിൽ പ്രവേശിക്കില്ല) വീട്ടിൽ നിന്ന് എയർപോർട്ടിലേക്ക് പുറപ്പെട്ടവരുടെ യാത്രക്ക് തടസ്സം നേരിട്ടാൽ സാധിക്കുമെങ്കിൽ തടസ്സം മാറുന്നത് വരെ ഇഹ്റാമിൽ തന്നെ സൂക്ഷമതയോടെ കഴിഞ്ഞ് തുടർന്ന് ഉംറ നിർവഹിക്കേണ്ടതാണ്.

തടസ്സം പെട്ടന്ന് നീങ്ങാൻ സാധ്യതയില്ലെങ്കിലോ തടസ്സം അവസാനിക്കുന്നത് വരെ കാത്തിരിക്കാൻ പ്രയാസമാണെങ്കിലോ ഇഹ്റാമിൽ ആയിരിക്കുമ്പോൾ തന്നെ ഹറമിന്റെ പരിധിക്കുള്ളിൽ വിശ്വസതരായ ആരെയെങ്കിലും ഏൽപ്പിച്ച് അറുത്ത് നൽകി ഇഹ്റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. മുടി കളയൽ നല്ലതാണ്. പക്ഷെ നിർബന്ധമില്ല. അറുത്തു നൽകി ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നതിന് മുമ്പ്  ഇഹ്റാമിൽ തടയപ്പെട്ട എതെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടാൽ അയാളുടെ മേൽ അറവ് നിർബന്ധമാകും. പറയപ്പെട്ട രണ്ട് രൂപത്തിലും ഉംറ ഖളാ വീട്ടൽ നിർബന്ധമാണ്. അതിന് വേണ്ടി പോകുമ്പോൾ അറവ് നടത്താവുന്നതാണ്.

ഹറമിൽ അറവ് നടത്താൻ എന്തെങ്കിലും കടുത്ത തടസം വന്ന് മറ്റു വഴികൾ ഇല്ലാതായാൽ അബൂ യൂസുഫ് (റ) അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മൃഗത്തിന്റെ വില സാധുക്കൾക്ക് സ്വദഖ ചെയ്താലും മതിയാകുന്നതാണ്. അത് ഹറാമിൽ തന്നെ ആകണമെന്ന് നിർബന്ധമില്ല.

فَلَا بُدَّ مِنْ التَّلْبِيَةِ أَوْ مَا يَقُومُ مَقَامَهَا فَلَوْ نَوَى وَلَمْ يُلَبِّ أَوْ بِالْعَكْسِ لَا يَصِيرُ مُحْرِمًا وَهَلْ يَصِيرُ مُحْرِمًا بِالنِّيَّةِ وَالتَّلْبِيَةِ أَوْ بِأَحَدِهِمَا بِشَرْطِ الْآخَرِ الْمُعْتَمَدُ مَا ذَكَرَهُ الْحُسَامُ الشَّهِيدُ أَنَّهُ بِالنِّيَّةِ لَكِنْ عِنْدَ التَّلْبِيَةِ كَمَا يَصِيرُ شَارِعًا فِي الصَّلَاةِ بِالنِّيَّةِ لَكِنْ بِشَرْطِ التَّكْبِيرِ لَا بِالتَّكْبِيرِ كَمَا فِي شَرْحِ اللُّبَابِ وَلَا يُشْتَرَطُ لِصِحَّتِهِ زَمَانٌ وَلَا مَكَانَ وَلَا هَيْئَةٌ وَلَا حَالَةٌ فَلَوْ أَحْرَمَ لَابِسًا لِلْمَخِيطِ أَوْ مُجَامِعًا الْعَقْدَ فِي الْأَوَّلِ صَحِيحًا وَفِي الثَّانِي فَاسِدًا كَمَا فِي اللُّبَابِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٧٩/٢]

إِنَّ الْمُحْرِمَ إِذَا نَوَى رَفْضَ الْإِحْرَامِ فَجَعَلَ يَصْنَعُ مَا يَصْنَعُهُ الْحَلَالُ مِنْ لُبْسِ الثِّيَابِ، وَالتَّطَيُّبِ، وَالْحَلْقِ، وَالْجِمَاعِ، وَقَتْلِ الصَّيْدِ، فَعَلَيْهِ دَمٌ وَاحِدٌ بِجَمِيعِ مَا ارْتَكَبَ، وَلَوْ فَعَلَ كُلَّ الْمَحْظُورَاتِ، وَلَا يَخْرُجُ بِذَلِكَ الْقَصْدِ مِنَ الْإِحْرَامِ، وَعَلَيْهِ أَنْ يَعُودَ كَمَا كَانَ مُحْرِمًا

غُنْيَةُ النَّاسِكِ: (ص: 311)

وَإِنْ طَيَّبَ أَوْ حَلَقَ) أَوْ لَبِسَ (بِعُذْرٍ) خُيِّرَ إنْ شَاءَ...قَوْلُهُ بِعُذْرٍ) قَيْدٌ لِلثَّلَاثَةِ وَلَيْسَتْ الثَّلَاثَةُ قَيْدًا، فَإِنَّ جَمِيعَ مَحْظُورَاتِ الْإِحْرَامِ إذَا كَانَ بِعُذْرٍ فَفِيهِ الْخِيَارَاتُ الثَّلَاثَةُ كَمَا فِي الْمُحِيطِ قُهُسْتَانِيُّ، وَأَمَّا تَرْكُ شَيْءٍ مِنْ الْوَاجِبَاتِ بِعُذْرٍ فَإِنَّهُ لَا شَيْءَ فِيهِ عَلَى مَا مَرَّ أَوَّلَ الْبَابِ عَنْ اللُّبَابِ وَفِيهِ: وَمِنْ الْأَعْذَارِ الْحُمَّى وَالْبَرْدُ وَالْجُرْحُ وَالْقُرْحُ وَالصَّدْعُ وَالشَّقِيقَةُ وَالْقَمْلُ، وَلَا يُشْتَرَطُ دَوَامُ الْعِلَّةِ وَلَا أَدَاؤُهَا إلَى التَّلَفِ بَلْ وُجُودُهَا مَعَ تَعَبٍ وَمَشَقَّةٍ يُبِيحُ ذَلِكَ، وَأَمَّا الْخَطَأُ وَالنِّسْيَانُ وَالْإِغْمَاءُ وَالْإِكْرَاهُ وَالنَّوْمُ وَعَدَمُ الْقُدْرَةِ عَلَى الْكَفَّارَةِ فَلَيْسَتْ بِأَعْذَارٍ فِي حَقِّ التَّخْيِيرِ وَلَوْ اُرْتُكِبَ الْمَحْظُورُ بِغَيْرِ عُذْرٍ فَوَاجِبُهُ الدَّمُ عَيْنًا، أَوْ الصَّدَقَةُ فَلَا يَجُوزُ عَنْ الدَّمِ طَعَامٌ وَلَا صِيَامٌ، وَلَا عَنْ الصَّدَقَةِ صِيَامٌ؛ فَإِنْ تَعَذَّرَ عَلَيْهِ ذَلِكَ بَقِيَ فِي ذِمَّتِهِ. اهـ.

وَمَا فِي الظَّهِيرِيَّةِ مِنْ أَنَّهُ إنْ عَجَزَ عَنْ الدَّمِ صَامَ ثَلَاثَةَ أَيَّامٍ ضَعِيفٌ كَمَا فِي الْبَحْرِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٥٧/٢]

الْمُحْصَرُ مَنْ أَحْرَمَ ثُمَّ مُنِعَ عَنْ مُضِيٍّ فِي مُوجَبِ الْإِحْرَامِ سَوَاءٌ كَانَ الْمَنْعُ مِنْ الْعَدُوِّ أَوْ الْمَرَضِ أَوْ الْحَبْسِ أَوْ الْكَسْرِ أَوْ الْقَرْحِ أَوْ غَيْرِهَا مِنْ الْمَوَانِعِ مِنْ إتْمَامِ مَا أَحْرَمَ بِهِ حَقِيقَةً أَوْ شَرْعًا وَهَذَا قَوْلُ أَصْحَابِنَا رَحِمَهُمْ اللَّهُ تَعَالَى ....وَأَمَّا حُكْمُ الْإِحْصَارِ) فَهُوَ أَنْ يَبْعَثَ بِالْهَدْيِ أَوْ بِثَمَنِهِ لِيَشْتَرِيَ بِهِ هَدْيًا وَيَذْبَحَ عَنْهُ وَمَا لَمْ يَذْبَحْ؛ لَا يَحِلُّ وَهُوَ قَوْلُ عَامَّةِ الْعُلَمَاءِ سَوَاءٌ شَرَطَ عِنْدَ الْإِحْرَامِ الْإِهْلَالَ بِغَيْرِ ذَبْحٍ عِنْدَ الْإِحْصَارِ أَوْ لَمْ يَشْتَرِطْ، وَيَجِبُ أَنْ يُوَاعِدَ يَوْمًا مَعْلُومًا يَذْبَحُ عَنْهُ فَيَحِلُّ بَعْدَ الذَّبْحِ وَلَا يَحِلُّ قَبْلَهُ حَتَّى لَوْ فَعَلَ شَيْئًا مِنْ مَحْظُورَاتِ الْإِحْرَامِ قَبْلَ ذَبْحِ الْهَدْيِ يَجِبُ عَلَيْهِ مَا يَجِبُ عَلَى الْمُحْرِمِ إذَا لَمْ يَكُنْ مُحْصَرًا، وَأَمَّا الْحَلْقُ فَلَيْسَ بِشَرْطٍ لِلتَّحَلُّلِ فِي قَوْلِ أَبِي حَنِيفَةَ وَمُحَمَّدٍ - رَحِمَهُمَا اللَّهُ تَعَالَى - وَإِنْ حَلَقَ فَحَسَنٌ، كَذَا فِي الْبَدَائِعِ.

[مجموعة من المؤلفين، الفتاوى الهندية، ٢٥٥/١]

وَقَالَ عَطَاءُ بْنُ أَبِي رَبَاحٍ فِي الْمُحْصَرِ لَا يَجِدُ الْهَدْيَ: قَوَّمَ الْهَدْيَ طَعَامًا وَتَصَدَّقَ بِهِ عَلَى الْمَسَاكِينِ، فَإِنْ لَمْ يَكُنْ عِنْدَهُ طَعَامٌ صَامَ لِكُلِّ نِصْفِ صَاعٍ يَوْمًا، وَهُوَ مَرْوِيٌّ عَنْ أَبِي يُوسُفَ.

[الكاساني، بدائع الصنائع في ترتيب الشرائع، ١٨٠/٢]

وتجزئه البقرة والبدنة أو سبعها كما في الضحايا) ش: أي يجزئه سبع البقرة أو سبع البدنة كما في الأضحية، وعن أبي يوسف - رَحِمَهُ اللَّهُ -: أن عطاء قال: للمحصر إذا لم يجد الهدي، قوم الهدي طعامًا يتصدق به على المساكين، فإن لم يكن عنده طعام صام لكل نصف صاع يومًا، وقال أبو يوسف: قول عطاء أحب إلي.

[بدر الدين العيني، البناية شرح الهداية، ٤٤٨/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കക്ക ഇറച്ചി കഴിക്കാൻ പറ്റുമോ


കക്ക ഇറച്ചി കഴിക്കൽ അനുവദനീയമല്ല.

(وَلَا) يَحِلُّ (حَيَوَانٌ مَائِيٌّ إلَّا السَّمَكُ)

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٠٦/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജമാഅത് നിസ്കാരം നടക്കുമ്പോൾ മുന്നിലെ സ്വഫിൽ നിന്ന് ഒരാൾ ഇറങ്ങി പോയി വിടവ് വന്നാൽ മറ്റുള്ളവർ എന്താണ് ചെയ്യണ്ടത് പിന്നിലെ സ്വഫിൽ നിന്ന് മുന്നിലെക്ക് വരാമോ


തക്ബീറതുൽ ഇഹറാമിന് ശേഷം നിസ്കരിക്കുന്നയാൾ മുന്നിലെ സഫിൽ വിടവ് കണ്ടാൽ ആ ഒഴിവ് നികത്താൻ അയാളല്ലാതെ മറ്റാരും അവിടെ ഇല്ലെങ്കിൽ അവിടേക്ക് നീങ്ങി വിടവ് നികത്താവുന്നതാണ്. നീങ്ങുമ്പോൾ മന്ദം മന്ദം സാവധാനത്തിൽ നീങ്ങുക. ആ വിടവ് നികത്തുന്നതിന് വേണ്ടി നിസ്കരിക്കുന്നവരുടെ മുന്നിലൂടെ പോകേണ്ടി വന്നാലും കുഴപ്പമില്ല. പാപിയാകില്ല.

بَقِيَ مَا إذَا رَأَى الْفُرْجَةَ بَعْدَ مَا أَحْرَمَ هَلْ يَمْشِي إلَيْهَا؟ لَمْ أَرَهُ صَرِيحًا. وَظَاهِرُ الْإِطْلَاقِ نَعَمْ، وَيُفِيدُهُ مَسْأَلَةُ مَنْ جَذَبَ غَيْرَهُ مِنْ الصَّفِّ كَمَا قَدَّمْنَاهُ فَإِنَّهُ يَنْبَغِي لَهُ أَنْ يُجِيبَهُ لِتَنْتَفِي الْكَرَاهَةُ عَنْ الْجَاذِبِ، فَمَشْيُهُ لِنَفْيِ الْكَرَاهَةِ عَنْ نَفْسِهِ أَوْلَى فَتَأَمَّلْ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/570]

وَلَوْ وَجَدَ فُرْجَةً فِي الْأَوَّلِ لَا الثَّانِي لَهُ خَرْقُ الثَّانِي لِتَقْصِيرِهِمْ....إنْ كَانَ فِي صَفِّ الثَّانِي فَرَأَى فُرْجَةً فِي الْأَوَّلِ فَمَشَى إلَيْهَا لَمْ تَفْسُدْ صَلَاتُهُ...... لِتَقْصِيرِهِمْ) يُفِيدُ أَنَّ الْكَلَامَ فِيمَا إذَا شَرَعُوا. وَفِي الْقُنْيَةِ قَامَ فِي آخِرِ صَفٍّ وَبَيْنَهُ وَبَيْنَ الصُّفُوفِ مَوَاضِعُ خَالِيَةٌ فَلِلدَّاخِلِ أَنْ يَمُرَّ بَيْنَ يَدَيْهِ لِيَصِلَ الصُّفُوفَ لِأَنَّهُ أَسْقَطَ حُرْمَةَ نَفْسِهِ فَلَا يَأْثَمُ الْمَارُّ بَيْنَ يَدَيْهِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/570]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കല്യാണം കഴിഞ്ഞ മകളുടെ ആഭരണത്തിന്റെ സകാത് ഫഖീറായ വാപ്പാക്ക് കൊടുക്കാമോ ?


സകാത് തന്റെ മാതാപിതാക്കൾക്കും, മാതാപിതാക്കളുടെ മാതാപിതാക്കൾക്കും , മക്കൾക്കും, മക്കളുടെ മക്കൾക്കും നൽകാൻ പാടില്ല. അഥവാ നൽകിയാലും സകാത് വീടപ്പെടില്ല.അതിനാൽ മകളുടെ സകാത് അവകാശിയായ പിതാവിന് നൽകൽ അനുവദനീയമല്ല.മകളുടെ ഭർത്താവിന്റെ സകാത് അവകാശിയായ ഭാര്യാപിതാവിന് നൽകാം.

وَلَا يَدْفَعُ إلَى أَصْلِهِ، وَإِنْ عَلَا، وَفَرْعِهِ، وَإِنْ سَفَلَ كَذَا فِي الْكَافِي

[مجموعة من المؤلفين، الفتاوى الهندية، ١٨٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


പെൺകുട്ടി തന്റെ നിക്കാഹിനു വേണ്ടി വക്കാലത്ത് കൊടുക്കുമ്പോൾ സാക്ഷികൾ ഉണ്ടാവണമെന്ന് നിർബന്ധമുണ്ടോ


നികാഹിന് വക്കാലത്ത് ഏൽപ്പിക്കുമ്പോൾ അവിടെ സാക്ഷികൾ ഉണ്ടാവണമെന്ന്  നിർബന്ധമല്ല. എന്നാൽ പിന്നീട് നിയമപരമായ പ്രശ്നങ്ങൾ വന്നാൽ വക്കാലത്തിന്റെ സാക്ഷികൾ ആവശ്യമായേക്കാം. അതിനാൽ മഹ്‌റം ബന്ധുക്കളിൽ നിന്ന് ആരെയെങ്കിലും സാക്ഷിയാക്കൽ നല്ലതാണ്.

وَاعْلَمْ أَنَّهُ لَا تُشْتَرَطُ الشَّهَادَةُ عَلَى الْوَكَالَةِ بِالنِّكَاحِ بَلْ عَلَى عَقْدِ الْوَكِيلِ، وَإِنَّمَا يَنْبَغِي أَنْ يَشْهَدَ عَلَى الْوَكَالَةِ إذَا خِيفَ جَحْدُ الْمُوَكِّلِ إيَّاهَا فَتْحٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٥/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബാങ്ക് സമയത്ത് സംസാരിക്കുന്ന വ്യക്തിക്ക് മരണ സമയത്ത് ശഹാദത്ത് പറയാൻ കഴിയില്ല ഇങ്ങനെ ഒരു ഹദീസ് ഉണ്ടോ ?


പറയപ്പെട്ട ആശയത്തിൽ ഹദീസ് സ്ഥിരപ്പെട്ടിട്ടില്ല. (ഫതാവ മഹ്മൂദിയ്യ 5/429)

ഈ ആശയത്തോട് സാമ്യമുള്ള ബാങ്ക് വിളിക്കുന്ന സമയത്ത് സംസാരിച്ചാൽ ഈമാൻ നഷ്ടമാകും എന്ന ഹദീസ് വ്യാജവുമാണ്.

من تكلم عند الأذان خيف عليه زوال الإيمان. قال الصغاني موضوع.

[العجلوني، كشف الخفاء ط القدسي، ٢٤٠/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അമുസ്ലിങ്ങൾക്ക് പള്ളിയിൽ പ്രവേശിക്കൽ അനുവദനീയമാണോ ? മതസൗഹാർദത്തിന്റെ പേരിൽ പള്ളി സന്ദർശിക്കുന്നു. നിസ്കാരത്തിൽ സ്വഫിൽ നിൽക്കുന്നു


അവരുടെ ശരീരവും വസ്ത്രവും ബാഹ്യമായ അഴുക്കുകളിൽ നിന്ന് ശുദ്ധമാണെങ്കിൽ പള്ളികളിൽ പ്രവേശിക്കൽ അനുവദനീയമാണ്. നിസ്കാരത്തിന് സഫിൽ നിൽക്കുന്നത് കൊണ്ട് മറ്റുള്ളവരുടെ നിസ്കാരത്തിനെ അത് ബാധിക്കില്ല. എന്നാൽ ഫിത്ന ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.

وَفِي الْحَاوِي وَلَا بَأْسَ أَنْ يَدْخُلَ الْكَافِرُ وَأَهْلُ الذِّمَّةِ الْمَسْجِدَ الْحَرَامَ وَبَيْتَ الْمَقْدِسِ وَسَائِرَ الْمَسَاجِدِ لِمَصَالِحِ الْمَسْجِدِ وَغَيْرِهَا مِنْ الْمُهِمَّاتِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٧١/٥]

(قَوْلُهُ وَجَازَ دُخُولُ الذِّمِّيِّ مَسْجِدًا) وَلَوْ جُنُبًا كَمَا فِي الْأَشْبَاهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٧/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

പൂച്ചയെ കച്ചവടം ചെയ്യുന്നതിന്റെ ഹുക്മ് എന്താണ് ?

 

അനുവദനീയമാണ്.

വളർത്തു പൂച്ചയെ (domestic cat) വാങ്ങലും വിൽക്കലും അനുവദനീയമാണ്. നാലു മദ്ഹബിന്റെ ഇമാമീങ്ങൾക്കും ഇതിൽ എതിരഭിപ്രായമില്ല(മജ്മൂഅ്). എന്നാൽ, പൂച്ച വിൽപ്പന നടത്തരുത് എന്ന ഹദീസിലെ(മുസ്ലിം) നിരോധനം കാട്ടുപൂച്ചകൾക്കാണ് ബാധിക്കുക. കർമശാസ്ത്രപരമായി വില്പനയുടെ സാധുതയ്ക്ക് വിൽപ്പന വസ്തു ഉപകാരമുള്ളതായിരിക്കണം എന്നുണ്ട്. കാട്ടു പൂച്ച ഉപകാരമില്ലാത്ത ജീവിയായതിനാലാണ് തിരുനബി തങ്ങൾ കാട്ടുപൂച്ച വില്പനയെ നിരോധിച്ചത്(മജ്മൂഅ്). അതിനാൽ, സാധാ പൂച്ചകളെ വളർത്തുന്നതിലും  വാങ്ങുന്നതിലും വിൽക്കുന്നതിലും വിരോധമൊന്നുമില്ല. സാധാ പൂച്ചകളെ വിൽക്കുന്നത് നിഷിദ്ധമാണെന്നുള്ള ചിലരുടെ വാദം ബാലിശവുമാണ് (ഇമാം നവവി)

بيع الكلب المعلم عندنا جائز، وكذلك بيع السنور وسباع الوحش والطير جائز عندنا معلماً كان أو لم يكن، كذا في فتاوى قاضي خان

 الفتاوى الهندية (3/ 114)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട , അബ്ദുൽ ബാസിത് ഹുദവി കൂളൂർ

ഏകദേശം 80 കിലോമീറ്റർ ദൂരയുള്ള നാട്ടിൽ നിന്നുള്ള ആഴ്ചകളിൽ വീടുകളിൽ പോയി വരുന്ന പള്ളികളിലെ ഇമാമുമാർ മഹല്ലുകളിൽ ഇമാമത്ത് നിൽക്കുമ്പോൾ അവർക്ക് ഖസ്ർ ആക്കി നിസ്‌ക്കരിക്കൽ ബാധ്യതയില്ലേ?. ഇവരുടെ കസ്റിന്റെ ഹുക്മ് എന്താണ്?


ഒരാൾ 77 കിലോമീറ്ററോ അതിലധികമോ ദൂരം യാത്ര ചെയ്താൽ ഷറഇയ്യായ യാത്രക്കാരൻ ആകുന്നതാണ്. അയാൾക്ക് ഖസ്റാക്കി നിസ്കരിക്കൽ നിർബന്ധമാണ്.

എന്നാൽ ഒരാൾ ഒരു നാട്ടിൽ പതിനഞ്ചോ അതിലധികമോ ദിവസങ്ങൾ താമസിക്കാൻ ഉദ്ദേശിക്കുകയും ഒരിക്കൽ ആ കാലയളവിൽ താമസിക്കുകയും ചെയ്താൽ ആ നാട് അയാൾക്ക് "വത്വനുൽ ഇഖാമ" (താമസസ്ഥലം) യായി സ്ഥിരപ്പെടുന്നതാണ്. വത്വനുൽ ഇഖാമയിൽ ഖസർ ചെയ്യൽ അനുവദനീയമല്ല. പൂർത്തിയാക്കി നിസ്കരിക്കേണ്ടതാണ്. കുറച്ചുകാലത്തേക്ക് ആ നാട്ടിൽ തന്നെ സ്ഥിരമായി താമസിക്കാൻ ഉദ്ദേശിക്കുകയും ആ നാട്ടിൽ അയാളുടെ സാധനസാമഗ്രികൾ (മുറി, വിരിപ്പ്, കട്ടിൽ മെത്ത തുടങ്ങിയ സ്വകാര്യ വസ്തുക്കൾ) അവശേഷിക്കുന്നിടത്തോളം അയാളെ ആ നാട്ടിലെ മുഖീമായി (താമസക്കാരൻ) പരിഗണിക്കപ്പെടുന്നതാണ്. ഈയൊരു സാഹചര്യത്തിൽ ജോലിചെയ്യുന്ന നാട്ടിൽ 15 ദിവസത്തിൽ കൂടുതൽ താമസിക്കാതെ ആഴ്ചയിൽ തന്റെ സ്വന്തം നാട്ടിൽ (വത്വനുൽ അസ്വ്‌ലി) പോയി വന്നാലും തൊഴിൽ സ്ഥലം വത്വനുൽ ഇഖാമയായി നിലനിൽക്കുന്നതും അയാൾ മുഖീമായി തുടരുന്നതുമാണ്. ഈ മുകീം ഇനി ഒരു ദിവസത്തിനു വേണ്ടി മാത്രം വന്ന് തൊഴിൽ സ്ഥലത്ത് താമസിച്ചാലും ശരി.     

കാരണം നിലവിലെ നാട്ടിലുള്ള ജോലി (താമസം) പൂർണ്ണമായും ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്കോ അല്ലെങ്കിൽ മറ്റൊരു നാട്ടിലേക്കോ താമസമാക്കുന്നത് വരെ ഈ വത്വനുൽ ഇഖാമ പ്രാബല്യത്തിൽ ഉണ്ടാകും.

ഖസറിന്റെ ദൂരമുള്ള നാട്ടിൽ നിന്ന് വരുന്ന ഇമാമുകൾ ആദ്യ വരവിൽ തന്നെ 15 ദിവസത്തേക്കാൾ കൂടുതൽ താമസിക്കുകയും തുടർന്ന് അവിടെ താമസിച്ച് ജോലി ചെയ്യാനുള്ള അവശ്യസാമഗ്രികൾ പള്ളിയിൽ അവശേഷിക്കുന്ന നിലക്ക് ആഴ്ചയിൽ സ്വന്തം നാട്ടിൽ പോയി വരൽ കൊണ്ട് ഖസർ ചെയ്യേണ്ടതില്ല. കാരണം അവർ മുഖീമുകളാണ്. അവർ പൂർത്തിയാക്കി നിസ്കരിക്കൽ നിർബന്ധമാണ്. 

فَالْمُسَافِرُ يَصِيرُ مُقِيمًا بِوُجُودِ الْإِقَامَةِ، وَالْإِقَامَةُ تَثْبُتُ بِأَرْبَعَةِ أَشْيَاءَ: أَحَدُهَا: صَرِيحُ نِيَّةِ الْإِقَامَةِ وَهُوَ أَنْ يَنْوِيَ الْإِقَامَةَ خَمْسَةَ عَشَرَ يَوْمًا فِي مَكَان وَاحِدٍ صَالِحٍ لِلْإِقَامَةِ فَلَا بُدَّ مِنْ أَرْبَعَةِ أَشْيَاءَ: نِيَّةُ الْإِقَامَةِ وَنِيَّةُ مُدَّةِ الْإِقَامَةِ، وَاتِّحَادُ الْمَكَانِ، وَصَلَاحِيَتُهُ لِلْإِقَامَةِ.

[الكاساني، بدائع الصنائع في ترتيب الشرائع، ٩٧/١]

وَيُنْتَقَضُ بِالسَّفَرِ أَيْضًا؛ لِأَنَّ تَوَطُّنَهُ فِي هَذَا الْمَقَامِ لَيْسَ لِلْقَرَارِ وَلَكِنْ لِحَاجَةٍ، فَإِذَا سَافَرَ مِنْهُ يُسْتَدَلُّ بِهِ عَلَى قَضَاءِ حَاجَتِهِ فَصَارَ مُعْرِضًا عَنْ التَّوَطُّنِ بِهِ، فَصَارَ نَاقِضًا لَهُ دَلَالَةً، 

[الكاساني، بدائع الصنائع في ترتيب الشرائع، ١٠٤/١]

وَفِي الْمُحِيطِ، وَلَوْ كَانَ لَهُ أَهْلٌ بِالْكُوفَةِ، وَأَهْلٌ بِالْبَصْرَةِ فَمَاتَ أَهْلُهُ بِالْبَصْرَةِ وَبَقِيَ لَهُ دُورٌ وَعَقَارٌ بِالْبَصْرَةِ قِيلَ الْبَصْرَةِ لَا تَبْقَى وَطَنًا لَهُ؛ .... وَقِيلَ تَبْقَى وَطَنًا لَهُ؛ لِأَنَّهَا كَانَتْ وَطَنًا لَهُ بِالْأَهْلِ وَالدَّارِ جَمِيعًا فَبِزَوَالِ أَحَدِهِمَا لَا يَرْتَفِعُ الْوَطَنُ كَوَطَنِ الْإِقَامَةِ يَبْقَى بِبَقَاءِ الثَّقَلِ وَإِنْ أَقَامَ بِمَوْضِعٍ آخَرَ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ١٤٧/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉറക്കത്തിൽ വായിലൂടെ ഒലിക്കുന്ന മനുഷ്യന്റെ ഈള നജസ് ആണോ അതോ കാദൂറാത്ത് ആണോ


ഉറങ്ങുന്ന ഒരാളുടെ ഉമിനീർ വായിൽ നിന്നോ വയറ്റിൽ നിന്നോ വരുന്നതായാലും ശുദ്ധമാണ്. നജസല്ല. എന്നാൽ മയ്യിത്തിന്റെ വായിൽ നിന്ന് വരുന്നത് നജ്സാണ്. 

كَذَا فِي الْخُلَاصَةِ لُعَابُ النَّائِمِ طَاهِرٌ سَوَاءٌ كَانَ مِنْ الْفَمِ أَوْ مُنْبَعِثًا مِنْ الْجَوْفِ عِنْدَ أَبِي حَنِيفَةَ وَمُحَمَّدٍ رَحِمَهُمَا اللَّهُ وَعَلَيْهِ الْفَتْوَى.

وَأَمَّا لُعَابُ الْمَيِّتِ فَقَدْ قِيلَ إنَّهُ نَجِسٌ. هَكَذَا فِي السِّرَاجِ الْوَهَّاجِ

[مجموعة من المؤلفين، الفتاوى الهندية، ٤٦/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുസ്ലിമിന് കുതിര ഇറച്ചി കഴിക്കൽ ഹലാലാണോ


കുതിര ഹലാലായ ജീവിയാണെങ്കിലും അതിന്റെ മാംസം കഴിക്കൽ ഹനഫി മദ്ഹബിൽ അനുവദനീയമല്ല. ഹറാമിനോട് അടുത്ത കറാഹത്താണ്.

يُكْرَهُ لَحْمُ الْخَيْلِ فِي قَوْلِ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - خِلَافًا لِصَاحِبَيْهِ، وَاخْتَلَفَ الْمَشَايِخُ فِي تَفْسِيرِ الْكَرَاهَةِ وَالصَّحِيحُ أَنَّهُ أَرَادَ بِهَا التَّحْرِيمَ وَلَبَنُهُ كَلَحْمِهِ، كَذَا فِي فَتَاوَى قَاضِي خَانْ. وَقَالَ الشَّيْخُ الْإِمَامُ السَّرَخْسِيُّ مَا قَالَهُ أَبُو حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - أَحْوَطُ وَمَا قَالَا أَوْسَعُ، كَذَا فِي السِّرَاجِيَّةِ

[مجموعة من المؤلفين ,الفتاوى الهندية ,5/290]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ശരീഅത്ത് എന്താണ് പറയുന്നത് ? ഒരു സ്ത്രീ ഭരിക്കുമ്പോൾ ഒരു രാഷ്ട്രം വിജയിക്കില്ല എന്ന് ഒരു ഹദീസിൽ കേട്ടിട്ടുണ്ട്. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


ചോദ്യത്തിൽ പറയപ്പെട്ട ഹദീസ് സ്വഹീഹുൽ ബുഖാരി ഉൾപ്പെടെ നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. അതിന്റെ പൂർണ്ണരൂപം  ഇപ്രകാരമാണ്. അബൂബക്കർ (റ) പറഞ്ഞു: പേർഷ്യയിലെ ജനങ്ങൾ രാജ്യത്തിന്റെ ഭരണം കിസ്രയുടെ മകൾക്ക് നൽകി എന്ന വാർത്ത നബി ﷺ തങ്ങൾക്ക്  ലഭിച്ചപ്പോൾ തങ്ങൾ ﷺ പറഞ്ഞു:  സ്ത്രീയെ ഭരണം ഏൽപ്പിച്ച രാഷ്ട്രം ഒരിക്കലും വിജയിക്കില്ല.

ഹദീസിൽ പറയപ്പെട്ട ഭരണത്തിന്റെ ഉദ്ദേശം ആർക്കും വിധേയമല്ലാത്ത സമ്പൂർണ്ണമായ ഭരണവും പരമോന്നത അധികാരവുമാണെന്ന് ഫുഖഹാക്കൾ എഴുതിയിരിക്കുന്നു. അതായത്  ആർക്കും വിധേയമല്ലാത്തതും സർവാധികാരിയും ആകുന്ന തരത്തിൽ ഒരു സ്ത്രീയുടെ നേതൃത്വം ശരിയല്ല. എന്നാൽ താൽക്കാലികവും മറ്റൊരാളുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സർവ്വാധികാരം നൽകപ്പെടാതെ സ്ത്രീകൾ അത്തരം ചുമതലകൾ വഹിക്കൽ അനുവദനീയമാണ്. അഷ്റഫ് അലി ഥാനവി (റ)  ഇംദാദുൽ ഫതാവയിൽ ഈ വിഷയത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് ശേഷം മേൽപ്പറഞ്ഞത്  സംഗ്രഹിച്ച് എഴുതിയിട്ടുണ്ട്.

ഓരോ മുസ്ലീം സ്ത്രീയും പർദ്ദ സൂക്ഷിക്കലും അന്യ പുരുഷന്മാരിൽ നിന്ന് മറ പാലിക്കലും നിർബന്ധമാണ്. ഈ ശരീഅത്ത് പരിധികൾക്കുള്ളിൽ നിന്നുകൊണ്ട്  ഒരു സ്ത്രീ ഇലക്ഷന് മത്സരിക്കുന്നതും പഞ്ചായത്തിലും മറ്റും അംഗമാകുന്നതും അനുവദനീയമാണ്. ഈ പരിധികൾ പാലിക്കുന്നില്ലെങ്കിൽ അത് പാപമാകുമെന്ന് വ്യക്തമാണ്. അതിനാൽ പർദ്ദ സൂക്ഷിച്ചു ജീവിക്കുന്ന ഒരു മുസ്ലീം സ്ത്രീയും അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്. എന്നിരുന്നാലും സാധാരണ ജീവിതത്തിൽ ശരീഅത്തിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാത്തവരും ഹിജാബ് ഇല്ലാതെ ചുറ്റിത്തിരിയുന്നവരുമായ സ്ത്രീകൾ ഈ പൊതു ആവശ്യം നിറവേറ്റാൻ മുന്നോട്ടുവന്നാൽ നന്നായിരിക്കും. എന്നാൽ പർദ്ദ സൂക്ഷിക്കാത്തതിനാൽ അവർ പാപികളായി തന്നെ തുടരുന്നതാണ്. 

അവലംബം : ഇംദാദുൽ ഫതാവ, കിതാബുന്നവാസിൽ



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹനഫീ മദ്ഹബിൽ ഒരാൾക്ക് തല കാണിച്ച് പോലും നിസ്കാരം നിർവഹിക്കാൻ കഴിയില്ലെങ്കിൽ അയാൾക്ക് നിസ്കാരം നിർബന്ധം ഇല്ല എന്നുണ്ടോ?


ഒരാൾക്ക് നിന്നോ ഇരുന്നോ കിടന്നോ നിസ്കരിക്കാൻ സാധിക്കുമെങ്കിൽ നിസ്കരിക്കണം. ഇനി ഇതൊന്നും സാധിക്കുന്നില്ലെങ്കിലും തല ചലിപ്പിക്കാൻ സാധിക്കുമെങ്കിൽ തല കൊണ്ട് ആംഗ്യം കാണിച്ച് നിസ്കരിക്കണം.

ഇനി തലയും ചലിപ്പിക്കാൻ സാധിക്കാത്ത അത്ര രോഗിയും അവശനുമാണെങ്കിൽ നിസ്കാരം നിർബന്ധമില്ല. പുരികം, കണ്ണ് ചലിപ്പിച്ച് നിസ്കരിക്കലോ ഹൃദയത്തിൽ നിസ്കാരം സങ്കൽപ്പിക്കലോ ഒന്നും തന്നെ ആവശ്യമില്ല. അതായത് തല ചലിപ്പിക്കാൻ പോലും സാധിക്കാതെ ഓർമ്മ നിലനിൽക്കുന്നു എന്നതിന്റെ പേരിൽ മാത്രം നിസ്കാരം നിർബന്ധമാകുന്നില്ല.

ഈ കഠിനമായ അവശത ഒരു ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നാൽ ആ ദിവസത്തെ നമസ്കാരങ്ങൾ ഖളാ വീട്ടേണ്ട ആവശ്യമില്ല. ഒരു ദിവസം പൂർത്തിയാവുന്നതിനു മുമ്പ് തല അനക്കാൻ സാധിക്കുന്ന രീതിയിൽ ഉഷാറായാൽ ആ ദിവസത്തെ നിസ്ക്കാരങ്ങൾ ഖളാ വീട്ടണം. ഈ അവസ്ഥയിൽ നിർബന്ധമില്ലെങ്കിലും  ആഗ്രഹിക്കുന്നെങ്കിൽ നിസ്കരിക്കാവുന്നതാണ്.

وَإِنْ تَعَذَّرَ الْإِيمَاءُ بِرَأْسِهِ أُخِّرَتْ) الصَّلَاةُ فَلَا سَقَطَ عَنْهُ بَلْ يَقْضِيهَا إذَا قَدَرَ عَلَيْهَا وَلَوْ كَانَتْ أَكْثَرَ مِنْ صَلَاةِ يَوْمٍ وَلَيْلَةٍ إذَا كَانَ مُضَيَّقًا وَهُوَ الصَّحِيحُ كَمَا فِي الْهِدَايَةِ. وَفِي الْخَانِيَّةِ الْأَصَحُّ أَنَّهُ لَا يَقْضِي أَكْثَرَ مِنْ يَوْمٍ وَلَيْلَةٍ كَالْمُغْمَى عَلَيْهِ وَهُوَ ظَاهِرُ الرِّوَايَةِ وَهَذَا اخْتِيَارُ فَخْرِ الْإِسْلَامِ وَشَيْخِ الْإِسْلَامِ. وَفِي الْخُلَاصَةِ وَهُوَ الْمُخْتَارُ لِأَنَّ مُجَرَّدَ الْعَقْلِ لَا يَكْفِي لِتَوَجُّهِ الْخِطَابِ. وَفِي التَّنْوِيرِ وَعَلَيْهِ الْفَتْوَى فَإِنْ مَاتَ بِلَا قَضَاءٍ فَلَا شَيْءَ عَلَيْهِ كَمَا فِي الشُّمُنِّيِّ (وَلَا يُومِئُ بِعَيْنَيْهِ وَلَا بِحَاجِبَيْهِ وَلَا بِقَلْبِهِ) لِمَا رَوَيْنَا وَفِيهِ خِلَافُ زُفَرَ.

[عبد الرحمن شيخي زاده ,مجمع الأنهر في شرح ملتقى الأبحر ,1/154]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ ഉള്ള ദുആ പറയാൻ മറന്നുപോയാൽ ഉള്ളിൽ വെച്ച് മനസ്സിൽ ദുആ പറയാമോ


ദുആ പറയാൻ മറന്നു പോവുകയും ടോയ്ലറ്റിൽ വെച്ച് ഓർമ്മ വരികയും ചെയ്താൽ നാവ് ചലിപ്പിക്കാതെ മനസ്സിൽ ദുആ പറയാവുന്നതാണ്.

قوله: "ولهذا يستعيذ" أي لأجل حضور الشيطان قال في المصباح استعذت بالله وعدت به معاذا وعياذا اعتصمت وتحصلت وتحصنت واستجرت به والتجأت إليه اهـ قوله: "قبل دخوله" الأولى التفصيل وهو إن كان المكان معدا لذلك يقول قبل الدخول وإن كان غير معد له كالصحراء ففي أو إن الشروع كتشمه الثياب مثلا قبل كشف العورة وإن نسي ذلك أتى به في نفسه لا بلسانه 

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٥١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഫാത്തിമ (റ) ജീവിതത്തിൽ ഹൈളോ നിഫാസോ പുറപ്പെട്ടിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ


വളരെ കൂടുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ്. താരീഖുൽ ബഗ്ദാദിലും മറ്റും കൊണ്ടുന്നിട്ടുണ്ട്. ഇത് അടിസ്ഥാനരഹിതമാണെന്ന് അല്ലാമ സുയൂത്വി (റ) പറഞ്ഞിരിക്കുന്നു.

عَن ابْن عَبَّاس قَالَ قَالَ رَسُول الله: ابْنَتي فَاطِمَة حوراء آدمية لَمْ تَحض ولَمْ تطمث وإنّما سَماها فَاطِمَة لِأَن الله تَعَالَى فطمها ومحبيها عَن النَّار.

قَالَ الْخَطِيب: لَيْسَ بِثَابِت وَفِيه مَجَاهِيل

[السيوطي، اللآلىء المصنوعة في الأحاديث الموضوعة، ٣٦٥/١]

[حَدِيثٌ] " ابْنَتِي فَاطِمَةُ حَوْرَاءُ آدَمِيَّةُ لَمْ تَحِضْ وَلَمْ تَطْمَثْ وَإِنَّمَا سَمَّاهَا اللَّهُ تَعَالَى فَاطِمَةَ لأَنَّ اللَّهَ تَعَالَى فَطَمَهَا وَمُحِبِّيهَا عَنِ النَّارِ " (خطّ) من حَدِيث ابْن عَبَّاس وَقَالَ لَيْسَ بِثَابِت وَفِيه غير وَاحِد من المجهولين (قلت) " وَجَاء عَن أَسمَاء قبلت فَاطِمَة بالْحسنِ فَلم أر لَهَا دَمًا فَقلت يَا رَسُول الله إِنِّي لم أر لفاطمة دَمًا فِي حيض وَلَا نِفَاس فَقَالَ أما علمت أَن ابْنَتي طَاهِرَة مطهرة فَلَا يرى لَهَا دم فِي طمث وَلَا ولادَة أوردهُ " (لمحب الطَّبَرِيّ) فِي ذخائر العقبي وَهُوَ بَاطِل أَيْضا فَإِنَّهُ من رِوَايَة دَاوُد بن سُلَيْمَان الْغَازِي عَن عَليّ بن مُوسَى الرضى وَالله أعلم.

[ابن عراق، تنزيه الشريعة المرفوعة عن الأخبار الشنيعة الموضوعة، ٤١٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഭാര്യയുടെ സകാത് അർഹനായ ഭർത്താവിന് കൊടുക്കാമൊ


സകാത്തിന് അർഹരാണെങ്കിലും ഭാര്യഭർത്താക്കന്മാർ ഒരാൾ മറ്റൊരാൾക്ക് സകാത് നൽകൽ അനുവദനീയമല്ല. നൽകിയാലും സകാത് വീടപ്പെടില്ല.

وَمِنْهَا أَنْ لَا تَكُونَ مَنَافِعُ الْأَمْلَاكِ مُتَّصِلَةً بَيْنَ الْمُؤَدِّي وَبَيْنَ الْمُؤَدَّى إلَيْهِ؛ لِأَنَّ ذَلِكَ يَمْنَعُ وُقُوعَ الْأَدَاءِ تَمْلِيكًا مِنْ الْفَقِيرِ مِنْ كُلِّ وَجْهٍ بَلْ يَكُونُ صَرْفًا إلَى نَفْسِهِ مِنْ وَجْهٍ وَعَلَى هَذَا يَخْرُجُ الدَّفْعُ إلَى الْوَالِدَيْنِ وَإِنْ عَلَوَا وَالْمَوْلُودِينَ وَإِنْ سَفَلُوا؛ لِأَنَّ أَحَدَهُمَا يَنْتَفِعُ بِمَالِ الْآخَرِ وَلَا يَجُوزُ أَنْ يَدْفَعَ الرَّجُلُ الزَّكَاةَ إلَى زَوْجَتِهِ بِالْإِجْمَاعِ، وَفِي دَفْعِ الْمَرْأَةِ إلَى زَوْجِهَا

[الكاساني، بدائع الصنائع في ترتيب الشرائع، ٤٩/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

യൂസുഫ് നബി ( അ ) സുലൈഖ ബീവി യുമായി വിവാഹം നടന്നിട്ടുണ്ടോ?


ഈ വിഷയത്തിൽ എന്തെങ്കിലും തീർച്ചപ്പെടുത്തി പറയാനുതകുന്ന തെളിവുകൾ ഖുർആനിലും ഹദീസിലും ലഭ്യമല്ല. 

ചില മുഫസ്സിറുകൾ എഴുതിയിരിക്കുന്നു. സുലൈഖയുടെ ഭർത്താവ് ഖിത്ഫീർ മരണപ്പെടുകയും ആ കാലഘട്ടത്തിൽ മിസ്റിലെ രാജാവായിരുന്ന യൂസുഫ് നബി (അ) അവരെ വിവാഹം കഴിക്കുകയും ചെയ്തു. യൂസുഫ്‌ (അ) നൂറ്റിപ്പത്ത് അല്ലെങ്കിൽ നൂറ്റിആറ് വയസ്സിൽ വഫാത്ത് ആയി. സുലൈഖ വഴി രണ്ട് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. പുത്രന്മാർ ഇഫ്രാസീം, മൻശാ പുത്രി റഹ്മത്ത്. ഈ റഹ്മതിനെ  അയ്യൂബ്‌ (അ) വിവാഹം ചെയ്തു. ഈ അഭിപ്രായങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഖണ്ഡിതമായി വിവാഹം കഴിച്ചെന്നോ ഇല്ലെന്നോ പറയാൻ സാധിക്കില്ല. (അവലംബം : മആരിഫുൽ ഖുര്‍ആൻ (5/242)

عَنِ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:" رَحِمَ اللَّهُ أَخِي يُوسُفَ لَوْ لَمْ يَقُلِ اجْعَلْنِي عَلَى خزائن الأرض لاستعمله من ساعته ولكن أخر ذَلِكَ عَنْهُ سَنَةً". قَالَ ابْنُ عَبَّاسٍ: لَمَّا انْصَرَمَتِ السَّنَةُ مِنْ يَوْمِ سَأَلَ الْإِمَارَةَ دَعَاهُ الْمَلِكُ فَتَوَجَّهَ وَرَدَّاهُ (1) بِسَيْفِهِ، وَوَضَعَ لَهُ سَرِيرًا مِنْ ذَهَبٍ، مُكَلَّلًا بِالدُّرِّ وَالْيَاقُوتِ، وَضَرَبَ عَلَيْهِ حُلَّةً مِنْ إِسْتَبْرَقٍ، وَكَانَ طُولَ السَّرِيرِ ثَلَاثِينَ ذِرَاعًا وَعَرْضُهُ عَشَرَةُ أَذْرُعٍ، عَلَيْهِ ثَلَاثُونَ فِرَاشًا وَسِتُّونَ مِرْفَقَةً (2)، ثُمَّ أَمَرَهُ أَنْ يَخْرُجَ، فَخَرَجَ مُتَوَّجًا، لَوْنُهُ كَالثَّلْجِ، وَوَجْهُهُ كَالْقَمَرِ، يَرَى النَّاظِرُ وَجْهَهُ مِنْ صَفَاءِ لَوْنِ وَجْهِهِ، فَجَلَسَ عَلَى السَّرِيرِ وَدَانَتْ لَهُ الْمُلُوكُ، وَدَخَلَ الْمَلِكُ بَيْتَهُ مَعَ نِسَائِهِ، وَفَوَّضَ إِلَيْهِ أَمْرَ مِصْرَ، وَعَزْلَ قِطْفِيرَ عَمَّا كَانَ عَلَيْهِ وَجَعَلَ يُوسُفَ مَكَانَهُ. قَالَ ابْنُ زَيْدٍ: كَانَ لِفِرْعَوْنَ مَلِكِ مِصْرَ خَزَائِنُ كَثِيرَةٌ غَيْرَ الطَّعَامِ، فَسَلَّمَ سُلْطَانَهُ كُلَّهُ إِلَيْهِ، وَهَلَكَ قِطْفِيرُ تِلْكَ اللَّيَالِي، فَزَوَّجَ الْمَلِكُ يُوسُفَ رَاعِيلَ امْرَأَةَ الْعَزِيزِ، فَلَمَّا دَخَلَ عَلَيْهَا قَالَ: أَلَيْسَ هَذَا خَيْرًا مِمَّا كُنْتِ تُرِيدِينَ؟! فَقَالَتْ: أَيُّهَا الصِّدِّيقُ لَا تَلُمْنِي، فَإِنِّي كُنْتُ امْرَأَةً حَسْنَاءَ نَاعِمَةً كَمَا تَرَى، وَكَانَ صَاحِبِي لَا يَأْتِي النِّسَاءَ، وَكُنْتَ كَمَا جَعَلَكَ اللَّهُ مِنَ الْحُسْنِ فَغَلَبَتْنِي نَفْسِي. فَوَجَدَهَا يُوسُفُ عَذْرَاءَ فَأَصَابَهَا فَوَلَدَتْ لَهُ رَجُلَيْنِ: إِفْرَاثِيمَ بْنَ يُوسُفَ، ومنشا بْنَ يُوسُفَ. 

[القرطبي، شمس الدين ,تفسير القرطبي ,9/213]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്വന്തമായി നിസ്കാരത്തിന്റെ ശർഥുകൾ പാലിക്കാൻ കഴിയാതെ വന്നാൽ (ഉദാഹരണം വുളു, തയമ്മും പോലെ ) അയാൾക്ക് ശർഥുകൾ പാലിക്കാതെ നിസ്കരിക്കാൻ പറ്റുമോ ?


സ്വന്തമായി നിസ്‌കാരത്തിന്റെ ശർത് പാലിക്കാൻ കഴിയാത്തവർക്ക്, മറ്റൊരാളുടെ സഹായത്താൽ അത് പാലിക്കാൻ സാധിക്കുന്നുവെങ്കിൽ, സഹായി മുഖേന ആ ശർത് പാലിച്ച് നിസ്‌കാരം നിർവഹിക്കൽ നിർബന്ധമാണ്.

എന്നാൽ സ്വന്തമായി കഴിവില്ലാതിരിക്കുകയും, സഹായിക്കാനാരും ലഭ്യമല്ലാതിരിക്കുകയുമാണെങ്കിൽ, ആ ശർത് കൂടാതെ തന്നെ നിസ്‌കാരം നിർവഹിക്കാം.

ഇനി സഹായി ഉണ്ടായിരുന്നാലും, അയാളുടെ സഹായത്തോടെ ആ ശർത് പാലിക്കുന്നത് വ്യക്തിക്ക് കൂടുതൽ കഠിനതയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന സാഹചര്യത്തിലും ആ ശർത് പൂർത്തിയാക്കാതെ നിസ്‌കാരം നിർവഹിക്കാൻ അനുവാദമുണ്ട്.

حَاصِلُ مَا فِيهِ أَنَّهُ إنْ وَجَدَ خَادِمًا: أَيْ مَنْ تَلْزَمُهُ طَاعَتُهُ كَعَبْدِهِ وَوَلَدِهِ وَأَجِيرِهِ لَا يَتَيَمَّمُ اتِّفَاقًا، وَإِنْ وَجَدَ غَيْرَهُ مِمَّنْ لَوْ اسْتَعَانَ بِهِ أَعَانَهُ وَلَوْ زَوْجَتَهُ فَظَاهِرُ الْمَذْهَبِ أَنَّهُ لَا يَتَيَمَّمُ أَيْضًا بِلَا خِلَافٍ. وَقِيلَ عَلَى قَوْلِ الْإِمَامِ يَتَيَمَّمُ، وَعَلَى قَوْلِهِمَا لَا كَالْخِلَافِ فِي مَرِيضٍ لَا يَقْدِرُ عَلَى الِاسْتِقْبَالِ أَوْ التَّحَوُّلِ مِنْ الْفِرَاشِ النَّجِسِ وَوَجَدَ مَنْ يُوَجِّهُهُ أَوْ يُحَوِّلُهُ لِأَنَّ عِنْدَهُ لَا يُعْتَبَرُ الْمُكَلَّفُ قَادِرًا بِقُدْرَةِ الْغَيْرِ. وَالْفَرْقُ عَلَى ظَاهِرِ الْمَذْهَبِ أَنَّ الْمَرِيضَ يُخَافُ عَلَيْهِ زِيَادَةُ الْوَجَعِ فِي قِيَامِهِ وَتَحَوُّلِهِ لَا فِي 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٣٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട