Friday 3 July 2020

ആണിനും പെണ്ണിനും തുല്യ സ്വത്തവകാശമല്ലല്ലോ ഇസ്‌ലാമിൽ. ആണിന്റെതിൽ പകുതിയാണല്ലോ പെണ്ണിന്. ഇത് പെണ്ണിനെ അവഗണിക്കലല്ലേ? വിവാഹം ചെയ്യാത്ത പെണ്ണിനും ഇത്രയേ ലഭിക്കൂ?


ഇസ്‌ലാമിലെ അനന്തരാവകാശ നിയമം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണ്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയനുസരിച്ച് പെണ്ണിനുള്ളതിലേറെ സാമ്പത്തിക ബാധ്യതകൾ ആണിനുണ്ട്. ഇതിനാലാണ് അനന്തരാവകാശ നിയമത്തിലെ ചില വകുപ്പുകളിൽ ആണിന് കൂടുതലും പെണ്ണിന് കുറവും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇത് പെണ്ണിനോടുള്ള അവഗണനയല്ല. അനന്തരാവകാശികൾ ആണും പെണ്ണും വിവാഹിതരായാലും അവിവാഹിതരായാലും അവകാശത്തിൽ മാറ്റം വരുന്നതല്ല.

No comments:

Post a Comment