ഭാര്യയെ മോളേ എന്നു വിളിച്ചതുകൊണ്ട് മാത്രം വിവാഹബന്ധം മുറിയുകയില്ല. യാ ബിൻതീ-ന്റെ മോളേ-എന്നത് ത്വലാഖിന്റെ വ്യക്തമായ വാചകമല്ല. അവ്യക്തമായ വാചകമാണ്. ത്വലാഖ് ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞാലേ പ്രസ്തുത വാചകം കൊണ്ട് വിവാഹ ബന്ധം മുറിയുകയുള്ളൂ. സ്‌നേഹവും ദയയും പ്രകടിപ്പിക്കാനായി സാധാരണ ഉപയോഗിക്കലുള്ള വാചകമായതിനാൽ ഒന്നും ഉദ്ദേശിക്കാതെയോ സ്‌നേഹപ്രകടനം ഉദ്ദേശിച്ചുകൊണ്ടോ പറഞ്ഞാൽ വിവാഹ ബന്ധം മുറിയുന്നതല്ല (അവലംബം: ഫത്ഹുൽ മുഈൻ/396, അസ്‌നൽ മത്വാലിബ് 3/271).
No comments:
Post a Comment