Tuesday 4 August 2020

ഫോണിലൂടെയുള്ള നിക്കാഹിന്റെ വിധി



വരനും വധുവിന്റെ രക്ഷിതാവും ഇരുദേശങ്ങളിൽ ഇരുന്ന് ടെലഫോണിലൂടെ 
നികാഹ് ചെയ്യുന്നത് സാധുവല്ല.കാരണം ഇരുവരും തമ്മിൽ അഭിസംബോധന സാധ്യമാവുന്ന വിധത്തിൽ നിക്കാഹിന്റെ നിശ്ചിത പദം ഉച്ചരിക്കലും ഇരുവരും പരസ്പരം കേൾക്കലും നിക്കാഹിന്റെ പ്രധാന ശർ ത്വാണ് [ തുഹ്ഫ: 7.218]

മാത്രവുമല്ല ഇരുവരും നിശ്ചിത പദം പറയുംബോൾ സാക്ഷികളിൽ രണ്ടു പേരെങ്കിലും കാണുകയും കണ്ടു കൊണ്ട് നിശ്ചിത വാക്ക് പറയുകയും ചെയ്യണം
[തുഹ്ഫ. ശർവാനി 7.228]

വരന്റേയും വലിയ്യിന്റേയും വാക്കുകൾ കേൾക്കുന്ന സാക്ഷികൾ ഒരേ ആളുകളായിരിക്കണമെന്ന നിബന്ധന ഫോണിലൂടെയുള്ള നികാഹിൽ പാലിക്കപ്പെടുന്നില്ല.

No comments:

Post a Comment