Friday 14 August 2020

ജ്യൂസ് കുടിക്കാൻ പാടില്ലന്നും അതു ജ്യൂതന്മാർ കൊണ്ടുവന്നതാണെന്നും ഒരു പ്രഭാഷണത്തിൽ കേട്ടു .വസ്തുതയെന്ത്?

 

ആ കേട്ടത് ശരിയല്ല. ജ്യൂസ് കുടിക്കൽ അനുവദനീയമാണ്. തിന്നപ്പെടുന്ന പഴം, വെള്ളം , പഞ്ചസാര , പാൽ എന്നിവ ചേർത്തു കൊണ്ടാണല്ലോ സാധാരണ പലരും ജ്യൂസ് ഉണ്ടാക്കുന്നത്. അതു കുടിക്കൽ അനുവദനീയമാണ്. ഇതാണു അടിസ്ഥാന നിയമം.

ജ്യൂസ് ജൂതന്മാർ കൊണ്ടുവന്ന പാനിയല്ല. നബി(സ്വ)യും സ്വഹാബത്തും കുടിക്കുകയും അതു മുഹദ്ദിസീങ്ങൾ നമുക്ക് പഠിപ്പിച്ചു തരികയും ചെയ്ത പാനിയമാണ്.

ഞാൻ നബി(സ്വ) തങ്ങൾക്ക് കുടിക്കാൻ മുന്തിരി പാനീയം ഞാൻ കൊടുത്തിയിരുന്നുവെന്ന് അവിടുത്തെ ഖാദിം അനസ്(റ) പറഞ്ഞ ഹദീസ് ഇമാം മുസ്ലിം (റഹ്) സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്.

ജ്യൂസ് കുടിക്കൽ അനുവദനീയമാണെന്നു ഇമാം നവവി(റ) ശർഹു മുസ് ലിമിൽ വ്യക്തമാക്കുകയും ചെയതിട്ടുണ്ട്.

ഇനി ജൂതന്മാർ കൊണ്ടുവന്നതാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാലും ജ്യൂസ് കുടിക്കൽ അനുവദനീയമാണ്. കാരണം ,അല്ലാഹുവും റസൂലും അനുവദനീയമാക്കിയത് മറ്റു മതക്കാർ ആദ്യം ചെയ്തു എന്നതു കൊണ്ട് നാം അതു ചെയ്യുന്നതിനു തടസ്സമില്ല.

ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുമെന്നുറപ്പുള്ള ഭക്ഷണ ,പാനിയങ്ങൾ ഉപയോഗിക്കാൻ പാടില്ല. അതു പൊതു നിയമമാണ്. ജ്യൂസിൻ്റെ മാത്രം പ്രത്യേകതയല്ല.

*ولا تقولوا لما تصف ألسنتكم الكذب هذا حلال وهذا حرام* (سورة النحل ١١٦)

No comments:

Post a Comment