Sunday 30 August 2020

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)





മഹാന്മാരെ അവഗണിക്കരുത്

നബി (സ) പറയുന്നു: 'നിങ്ങൾ ഖബ്ർ സിയാറത്ത് ചെയ്യുക നിശ്ചയം അത് പരലോകത്തെ ഓർമിപ്പിക്കും' 

മക്ക - മദീന നമ്മെ ഏറെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്  മക്കയിലെ ജന്നതുൽ മുഅല്ലിയിൽ വെച്ചും മദീനയിലെ ജന്നത്തുൽ ബഖീഇൽ വെച്ചും ത്വാഇഫിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന്റെ സന്നിധിയിൽ വെച്ചുമെല്ലാം ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നു 

ലോക മുസ്ലിംകളുടെ ആത്മീയ മാതാപിതാക്കളും വഴികാട്ടികളും അന്ത്യവിശ്രമം കൊള്ളുന്ന പുണ്യസ്ഥലങ്ങളിൽ സിയാറത്തിന് എത്തുന്ന വിശ്വാസികൾക്ക് മഹത്തായ ഒരു സുന്നത്ത് മുടക്കി ഭരണാധികാരികൾ 'വിഷൻ 2030' പ്രഖ്യാപിച്ചിട്ടെന്തു കാര്യം 

മക്കയിലെയും മദീനയിലെയും മ്യൂസിയങ്ങളിൽ പഴയ കല്ലും പുല്ലും പ്രദർശിപ്പിക്കുമ്പോൾ ഇസ്ലാമിലെ ഏറ്റവും ശ്രദ്ധേയവും ഖുർആൻ പരാമർശിച്ചതുമായ ബദ്റിന്റെ ഒരു ചിത്രം പോലും പ്രദർശിപ്പിക്കാൻ തയ്യാറാവാത്തതിന്റെ പിന്നിലെ രഹസ്യമെന്ത് 

ഇസ്ലാമിൽ നിസ്കാരം ഹറാമായ സമയങ്ങളുണ്ട് സിയാറത്ത് എപ്പോഴുമാവാം എന്നാൽ പ്രധാന മസാറുകളിൽ സിയാറത്തിന് ദിവസം രണ്ടു മണിക്കൂറായി ചുരുക്കാൻ എന്ത് ന്യായമാണുള്ളത് ബദ്റിലേക്കുള്ള യാത്ര പോലും തടയാനുള്ള കാരണമെന്ത്? അവിടങ്ങളിൽ സിയാറത്ത് നടന്നാൽ തൗഹീദിന് വല്ല ഭംഗവും വരുമോ?  

മുൻഗാമികൾക്കുള്ള പ്രാർത്ഥനയാണ് പാപമെങ്കിൽ സൗദിയിലെ പല സ്ഥാപനങ്ങളിലും ബസ്സിന് പുറത്തുപോലും മരണപ്പെട്ടവരും നിലവിലുള്ളവരുമായ രാജാക്കന്മാരുടെ ഫോട്ടോ പതിച്ച് سدّدالله خطاكم എന്ന പ്രാർത്ഥന എഴുതി വെക്കുന്നതിനെതിരെ ഇക്കാലം വരെ കേരളത്തിലെ ഒരു ഒഹാബിയും പ്രതികരിച്ചതായി കേട്ടിട്ടില്ല 

മഹാനായ റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) ന്റെ മഖ്ബറ, സന്ദർശകർ ആരും കണ്ടുപോകരുതെന്ന വാശിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള പള്ളിയുടെയും ലൈബ്രറിയുടെയും ഇടയിൽ സെൻട്രൽ ജയിലിന്റെ മതിൽ പോലെ കെട്ടി തടസ്സം സൃഷ്ടിച്ചത് ആരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് 

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)  , വിജ്ഞാന സാഗരം 
ചരിത്രം അങ്ങനെ വിശേഷിപ്പിച്ച സ്വഹാബിവര്യൻ 
ബാല്യദിശയിൽ തന്നെ സമുദ്ര സമാനമായ വിജ്ഞാനം നേടി
നബി (സ) യുടെ വഫാതാകുമ്പോൾ പതിമൂന്ന് വയസ്സ് പ്രായം പിന്നെയും ജീവിച്ചു ആറ് പതിറ്റാണ്ടോളം കാലം 

വിലപ്പെട്ട വിജ്ഞാനത്തിന്റെ വിതരണത്തിനു വേണ്ടി മാറ്റി വെച്ച പുരുഷായുസ്സ് അടുത്തറിയണം ആ മഹാനെ അതിനുള്ള എളിയ ശ്രമമാണ് ഈ ചരിത്രം അല്ലാഹുവേ ഖബൂൽ ചെയ്യേണമേ ആമീൻ 


തൗഹീദ്

വിജ്ഞാനത്തിന്റെ മഹാവിസ്മയം ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന വ്യക്തിത്വം നമുക്ക് വളരെ ആദരവോടെ ആ നാമം ഉരുവിടാം  അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) 

അബ്ബാസ് (റ) വിന്റെ മകൻ അബ്ദുല്ലാഹ് (റ) 

ആ മഹാന്റെ ചരിത്രം അറിയണം അറിവിനെ സ്നേഹിക്കുന്നവരെല്ലാം അറിയണം അറിയുംതോറും വിസ്മയം വർദ്ധിച്ചുവരും മഹാനവർകൾ പറഞ്ഞുതന്ന അറിവുകൾ എക്കാലത്തെയും ജനങ്ങൾക്ക് അനുഗ്രഹമാണ് നാം മനസ്സിൽ സൂക്ഷിക്കുന്ന വിലപ്പെട്ട പല അറിവുകൾക്കും നാം മഹാനവർകളോട് കടപ്പെട്ടിരിക്കുന്നു പക്ഷേ, നാം പലരും അതറിഞ്ഞിട്ടില്ല
അറിവിനെക്കുറിച്ചു സംസാരിക്കുന്ന സദസ്സുകളിൽ നിരന്തരം പറയപ്പെടുന്ന ഒരു പേരുണ്ട്

ഇബ്നു അബ്ബാസ് (റ)

അങ്ങനെയാണ് ആ വിജ്ഞാനസാഗരം അറിയപ്പെടുന്നത് പിതാവിന്റെ പേരിൽ അറിയപ്പെടുന്നു ഇൽമിന്റെ പ്രതീകം  മഹാന്റെ ചരിത്രമാണ് പറയാൻ പോവുന്നത് കുടുംബ പശ്ചാത്തലം അറിയണം

അബ്ദുൽ മുത്തലിബിന്റെ കുടുംബത്തിലെ അംഗമാണ് മക്കയുടെ മഹാനായ നേതാവാണ് അബ്ദുൽ മുത്തലിബ് അദ്ദേഹത്തിന്റെ പിതാവ് ഹാശിം മാതാവ് യസ്രിബ്കാരിയായ സൽമ 

അബ്ദുൽ മുത്തലിബ് സ്വന്തം പിതാവിനെ കണ്ടിട്ടില്ല അതിന് ഭാഗ്യം ലഭിച്ചില്ല സൽമ ഗർഭം ധരിച്ചു പ്രസവത്തിനായി യസ്രിബിലുള്ള സ്വന്തം വീട്ടിലേക്ക് പോയി

ഹാശിം കച്ചവടസൗഘത്തോടൊപ്പം ശാമിലേക്ക് പോയി കച്ചവട സംഘം മടങ്ങിവരുന്നത് യസ്രിബ് വഴിയാണ് അപ്പോൾ സൽമയുടെ വീട്ടിൽ പോകാം അവളുടെ പ്രസവം കഴിഞ്ഞിട്ടുണ്ടാവും മടങ്ങിവരുമ്പോൾ സൽമയെയും കുഞ്ഞിനെയും കാണാം പറ്റുമെങ്കിൽ മക്കയിലേക്ക് കൂട്ടിക്കൊണ്ടുവരാം മനസ്സ് നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളും

ശാമിലെത്തി നല്ല കച്ചവടം നടന്നു മികച്ച ലാഭം കിട്ടി മക്കയിലേക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങി സൽമാക്കു വേണ്ടി പലതും വാങ്ങി വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മറ്റു പലതും 

മടക്കയാത്ര തുടങ്ങി ഗാസ എന്ന ചെറിയ പട്ടണത്തിലെത്തി ഹാശമിന് രോഗം ബാധിച്ചു ചികിത്സകൾ ഫലിച്ചില്ല ആദരണീയ നേതാവിന്റെ വേർപാട് സംഭവിച്ചു ഗാസ സാക്ഷിയായി

ഹാശിമിന്റെ ഖബറടക്കൽ കർമ്മം നടന്നു കച്ചവടസംഘം ദുഃഖത്തോടെ ഹാശിമിനോട് സലാം ചൊല്ലിപ്പിരിഞ്ഞു

ദുഃഖ ഭാരത്തോടെ അവർ യസ്രിബിലെത്തി കുഞ്ഞിനെ മടിയിൽ കിടത്തി ലാളിക്കുന്ന സൽമ അവരുടെ കാതുകളിൽ ദുഃഖവാർത്തയെത്തി

ഭർത്താവിന്റെ മുഖം കാണാൻ കാത്തിരുന്ന ഭാര്യ ആ മുഖം ഇനി കാണാൻ കഴിയില്ല ഈ പൊന്നോമന മകനെക്കാണാൻ ഒരിക്കലും വരില്ല  

കണ്ണുകൾ നിറഞ്ഞൊഴുകി ദുഃഖം കടിച്ചമർത്തി കുഞ്ഞിന് പേരിട്ടു ശൈബ  ശൈബയാണ് ചരിത്രത്തിൽ അബ്ദുൽ മുത്തലിബ് എന്ന പേരിൽ പ്രസിദ്ധനായത്

ഉമ്മായുടെ കണ്ണീരിൽ നിന്നാണ് അബ്ദുൽ മുത്തലിബിന്റെ കഥ തുടങ്ങുന്നത് ഹാശിമിന്റെ മഹാനായ പുതിയ ശൈബ വളർന്നു ബാല്യകാലം മുതൽ മക്കയിൽ വളർന്നു അബ്ദുൽ മുത്തലിബ് എന്ന യുവാവ് മക്കയുടെ കരുത്തനായ നായകൻ 

ആ യുവാവ് വിവാഹം ചെയ്തു ഭാര്യയുടെ പേര് സംറാഅ് ഈ ദമ്പതികൾക്ക് ഒരാൺകുഞ്ഞ് പിറന്നു കുഞ്ഞിന് പേരിട്ടു ഹാരിസ് ഇതാണ് മൂത്ത പുത്രൻ സംറാഅ് ആദ്യ ഭാര്യ 

അബ്ദുൽ മുത്തലിബിന്റെ രണ്ടാം ഭാര്യ ഫാത്വിമ മഖ്സൂമീ  ഗോത്രക്കാരി
മൂന്നാം ഭാര്യ നുതൈല

നലാം ഭാര്യ ഹാല

അഞ്ചാം ഭാര്യ ലുബ്ന

അബ്ദുൽ മുത്തലിബിന് പത്ത് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു 

പുത്രന്മാരുടെ പേരുകൾ പറയാം:

(1) ഹാരിസ് 
(2) ഹജിൽ 
(3) മുഖവ്വം 
(4)  ളിറാർ 
(5) സുബൈർ 
(6) അബൂത്വാലിബ് 
(7) അബ്ദുല്ല 
(8) അബൂലഹബ് 
(9) അബ്ബാസ് 
(10) ഹംസ

ഇനി പുത്രിമാരുടെ പേരുകൾ പറയാം:

(1) സ്വഫിയ്യ 
(2) ഉമ്മു ഹകീം 
(3) ആത്തിക്ക 
(4) ഉമൈമ 
(5) അർവ്വ 
(6) ബർറ

ആദ്യഭാര്യയെ നാം നേരത്തെ മനസ്സിലാക്കി സംറാഅ് അവർ പ്രസവിച്ച മകനാണ് ഹാരിസ് എന്നും നമുക്കറിയാം 

അബ്ബാസ്, ളിറാർ

ഇവർക്ക് രണ്ടുപേർക്കും ജന്മം നൽകിയത് നുതൈല

ഹംസ, ഹജിൽ, മുഖവ്വം, സ്വഫിയ ഇവരുടെ ഉമ്മ ഹാല

അബ്ദുല്ല, അബൂത്വാലിബ്, സുബൈർ, ഉമ്മുഹകീം, ആത്തിക്ക, ഉമൈമ, അർവ്വ, ബർറ ഇവയുടെയെല്ലാം ഉമ്മ ഫാത്വിമ 

അബൂലഹബിന്റെ ഉമ്മ ലുബ്ന 

ഏറ്റവും കൂടുതൽ മക്കളെ പ്രസവിച്ചത് ഫാത്വിമയാണ്

അബ്ബാസ് (റ) വിനെ കുറിച്ചാണ് നാം നേരത്തെ പറഞ്ഞുവന്നത് അദ്ദേഹത്തിന്റെ ഉമ്മായുടെ പേരും നാം പഠിച്ചു നുതൈല 

നബി (സ) തങ്ങളുടെ ഉപ്പ അബ്ദുല്ല എന്നവരുടെ ഉമ്മയുടെ പേരും പഠിച്ചു ഫാത്വിമ കൂടുതൽ മക്കളെ പ്രസവിച്ചത് ഫാത്വിമയാണെന്നും മനസ്സിലാക്കി
അബ്ബാസ് എന്നവരെക്കുറിച്ച് ചില കാര്യങ്ങൾ കൂടി പറയേണ്ടതുണ്ട് അബ്ദുൽ മുത്വലിബിന്റെ മക്കളിൽ പ്രായം വളരെ കുറഞ്ഞവരാണ് അബ്ബാസ്, ഹംസ എന്നവർ 

നബി (സ) തങ്ങൾ ജനിക്കുന്നതിന്റെ രണ്ട് വർഷം മുമ്പേ അബ്ബാസ് (റ) ജനിച്ചു മൂന്നു വർഷം മുമ്പാണെന്നും പറഞ്ഞവരുണ്ട്

നബി (സ) തങ്ങൾ അബ്ബാസ് എന്നവരും വലിയ കൂട്ടുകാരായിരുന്നു ഒന്നിച്ചു കളിച്ചുവളർന്നു ഇരുവരുടെയും മനസ്സിൽ ഒരുപാട് ബാല്യകാല സ്മരണകളുണ്ടായിരുന്നു 

അബ്ബാസ് വളർന്നു ആരോഗ്യവാനായ ചെറുപ്പക്കാരൻ കച്ചവടം തൊഴിലായി സ്വീകരിച്ചു കച്ചവടത്തിനു വേണ്ടി പല നാടുകളിൽ സഞ്ചരിച്ചു കച്ചവടം വളർന്നു വരികയാണ്

മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം യോഗ്യതയുള്ള പെൺകുട്ടിയെ കണ്ടെത്തണം അബ്ദുൽ മുത്തലിബിന്റെ ചിന്ത അതാണ് 

ഹാരിസ് എന്ന പൗരപ്രമുഖൻ അദ്ദേഹത്തിനൊരു മകളുണ്ട് ലുബാബ  അന്വേഷണം ആ വഴിക്ക് നീങ്ങി നല്ല ചേർച്ചയുണ്ട് ആലോചന മുറുകി
ലുബാബ ആരാണ്? ഖദീജ (റ) യുടെ വളരെയടുത്ത കൂട്ടുകാരി ഏറെനാൾ പിരിഞ്ഞിരിക്കാനാവില്ല മിക്ക ദിവസവും കാണും ഒരുപാട് സംസാരിക്കും ദുഃഖവും സ്നേഹവും പങ്ക് വെക്കും 

വിവാഹാലോചന അക്കാര്യവും അവർ സംസാരിച്ചു അബ്ബാസിനെക്കുറിച്ച് ഖദീജ (റ) വളരെ പുകഴ്ത്തിപ്പറഞ്ഞു 

ഖദീജ (റ) ധാരാളം ജീവിതാനുഭവങ്ങളുള്ള കുലീന വനിതയാണ് അവരുടെ വാക്കുകൾ വിലപ്പെട്ടതാണ് ലുബാബ അവരുടെ വാക്കുകൾ അനുസരിക്കും അത് തനിക്ക് ഫലപ്രദമാണെന്ന് നന്നായറിയാം

വിവാഹം നിശ്ചയിക്കപ്പെട്ടു ഖദീജ (റ) യുടെ നല്ല ഉപദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു

ആ വിവാഹം നടന്നു ലുബാബ അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ മണവാട്ടിയായി എത്തി പുതിയ പെണ്ണിനെ എല്ലാവർക്കും ഇഷ്ടമായി അബ്ബാസിന് ഏറെ സന്തോഷമായി ഇത്രയും നല്ല ചെറുപ്പക്കാരിയെ ഭാര്യയായി കിട്ടിയല്ലോ

ഒരു ദിവസം ഖദീജ (റ) യെ കാണാൻ ലുബാബ എത്തി അന്ന് ഗൗരവമുള്ള ചില കാര്യങ്ങളാണ് ഖദീജ (റ) സംസാരിച്ചത് ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ തൗഹീദിന്റെ വചനം

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്

ലുബാബ വല്ലാത്തൊരു കൗതുകത്തോടെ കേട്ടിരുന്നു ഖദീജ (റ) യുടെ ഭർത്താവ് മക്കയിലെ ഏറ്റവും വിശ്വസ്ഥനായ ചെറുപ്പക്കാരൻ അൽ അമീൻ
അൽ അമീൻ അല്ലാഹുവിന്റെ റസൂലാണോ? ഖദീജ (റ) പറയുമ്പോൾ അത് സത്യമായിരിക്കും സത്യമല്ലാത്തതൊന്നും പറയില്ല സത്യം തന്നെ 
മനസ്സിൽ വിശ്വാസം വന്നു ഈമാനിന്റെ വെളിച്ചം അവർണ്ണനീയം ഈ അനുഭൂതി 

ഖദീജ (റ) ഒന്നാമത്തെ വിശ്വാസിനി

ഏറെനാൾ കഴിഞ്ഞില്ല ലുബാബയും വിശ്വസിച്ചു 

അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ നിന്നും ആ സന്തോഷവാർത്ത പുറത്തുവന്നു ലുബാബ ഗർഭിണിയാണ് കേട്ടവർക്കെല്ലാം സന്തോഷം

കാത്തിരിപ്പിന്റെ നാളുകൾ അറബ് സമൂഹം അവർ കുഞ്ഞുങ്ങൾക്കുവേണ്ടി ആർത്തിയോടെ കാത്തിരിക്കുന്ന കാലം 

സമയമായി പ്രസവവേദന തുടങ്ങി അബ്ബാസ് ആകാംക്ഷയോടെ കാത്തിരുന്നു  സന്തോഷവാർത്ത ഒഴുകിയെത്തി ലുബാബ പ്രസവിച്ചു ആൺകുഞ്ഞ്
കുലീന വനിതയുടെ വരവായി അടുക്കളയിൽ വിരുന്നൊരുക്കുന്ന തിരക്ക് ആഹ്ലാദം അല്ലതല്ല മോന് പേരിട്ടു 

ഫള്ൽ 

മക്കൾ പിറന്നാൽ ഉമ്മാക്കും ഉപ്പാക്കും സ്ഥാനപ്പേര് കിട്ടും മക്കളെ ചേർത്തിയുള്ള പേര്

അബുൽ ഫള്ൽ
ഉമ്മുൽ ഫള്ൽ 

ചരിത്രത്തിൽ ഉമ്മുൽ ഫള്ൽ പ്രസിദ്ധമായി ലുബാബ മറന്നു 

നബി (സ) തങ്ങൾ ഇസ്ലാം ദീനിലേക്ക് ആളുകളെ ക്ഷണിക്കാൻ തുടങ്ങി ആദ്യം ആ വിളി സ്വീകരിച്ചത് ഖദീജാബീവി (റ) തന്നെയാണ്

അബൂബക്കർ സിദ്ദിഖ് (റ), അലി (റ), സൈദ് (റ) എന്നിവരൊക്കെ വിശ്വസിച്ചു സാവധാനം ദീൻ വളർന്നു വികസിക്കാൻ തുടങ്ങി

ആദ്യകാല വിശ്വാസികൾ ക്ഷമയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകങ്ങളായി മാറി

നബി (സ) തങ്ങൾ അവരുടെ മനസ്സിൽ തൗഹീദ് ഉറപ്പിച്ചു കൊടുത്തു ഇനിയത് ഇളകില്ല ജീവൻ ഊരിയെടുത്താലും തൗഹീദ് ഊരാനാവില്ല 

ഉമ്മുൽ ഫള്ൽ (റ)

ഇപ്പറഞ്ഞതിന്റെ നല്ല ഒരു ഉദാഹരണമാണ് 'മുഹമ്മദുർറസൂലുല്ലാഹ് ' മുറുകെപ്പിടിച്ചു  ജീവൻ പോയാലും അത് വിടില്ല ആ ധീര വനിത ഉറച്ച നിലപാടെടുത്തു പരീക്ഷണങ്ങളുടെ നാളുകൾ വരവായി..... 


ജനനം

പല ഗോത്രങ്ങളിലേക്കും ഇസ്ലാം എത്തിക്കഴിഞ്ഞു അതോടെ ഖുറൈശികൾ ക്ഷുഭിതരായിത്തീർന്നു അവരുടെ നേതാക്കൾ ഒരുമിച്ചുകൂടി വിഷയം ഗൗരവമായി ചർച്ച ചെയ്തു 

ബനൂഹാശിം കുടുംബം , ബനൂ മുത്വലിബ് കുടുംബം 

അവരാണ് പ്രവാചകനെ സംരക്ഷിക്കുന്നത് അവരെ ഒറ്റപ്പെടുത്തണം അത് ചർച്ച  

ഒരു വിട്ടുവീഴ്ചയും പാടില്ല അവരെ ബഹിഷ്കരിക്കുക ഒരു ബന്ധവും പാടില്ല ചർച്ച ആ വഴിക്കാണ് നീങ്ങിയത് അവരെ കണ്ടാൽ മിണ്ടരുത് അഭിവാദ്യം ചെയ്യരുത് അവർക്കൊരു സാധനവും വിൽക്കരുത് അവരിൽ നിന്ന് ഒന്നും വാങ്ങരുത് അവരുമായി വിവാഹം ബന്ധം പാടില്ല ഒരു കാര്യത്തിനും ക്ഷണിക്കരുത് കടുത്ത തീരുമാനം എല്ലാം എഴുതിത്തയ്യാറാക്കി കഅ്ബയുടെ ചുമരിൽ തൂക്കിയിട്ടു 

ജനങ്ങൾക്ക് മുന്നറിയിപ്പ് അനുസരിക്കാതെ വയ്യ അങ്ങനെ ബഹിഷ്കരണം നിലവിൽ വന്നു 

ബനൂഹാശിം കുടുംബവും ബനൂ മുത്വലിബ് കുടുംബവും ഒറ്റപ്പെട്ടുപോയി 

പെട്ടെന്നുണ്ടായ ഒറ്റപ്പെടൽ അവർ തളർന്നു പോയി  രണ്ട് കുടുംബത്തിലെയും അംഗങ്ങൾ ഒന്നിച്ചു നടന്നു അബൂത്വാലിബിന്റെ വീട്ടിലേക്ക് 
വിഷയം അവതരിപ്പിച്ചു സംസാരിച്ചു 

പ്രായം ചെന്ന അബൂത്വാലിബും ഒറ്റപ്പെട്ടിരിക്കുന്നു  അദ്ദേഹം പറഞ്ഞു: നമുക്ക് നീങ്ങാം നമ്മുടെ മലഞ്ചെരുവിലേക്ക് അബൂത്വാലിബിന്റെ മലഞ്ചെരുവ് ബനൂഹാശിമും ബനൂമുത്വലിബും ആ മലഞ്ചെരുവിലെത്തി
   
കാലം എത്രയോ മാറിയിപ്പോയി ഇന്നലത്തെ സ്നേഹജനങ്ങൾ ഇന്ന് ശത്രുക്കൾ  
കൈവശം സാധനങ്ങൾ വളരെ കുറവാണ് ഉള്ളത് വേഗം തീരും തീർന്നാൽ പട്ടിണി തന്നെ പുറത്തു നിന്നു വരുന്ന കച്ചവടക്കാരെയും ഖുറൈശികൾ മുടക്കിക്കളഞ്ഞു  

ഇസ്ലാം മത വിശ്വാസികളെല്ലാം ഇപ്പോൾ മലഞ്ചരുവിലാണ് ഉമ്മുൽ ഫള്ൽ മോനെ ലാളിച്ചുവളർത്തുന്നു മുസ്ലിംകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അറിയുന്നു, വേദനിക്കുന്നു സഹിക്കുന്നു 

ഉമ്മുൽ ഫള്ലിന്റെ ഭവനം മുസ്ലിംകളുടെ അഭയ കേന്ദ്രമാണ് മർദ്ദിക്കപ്പെടുന്ന അടിമകൾ ഓടിയെത്തും അവർക്ക് ആഹാരവും വെള്ളവും നൽകും അടിയേറ്റ് ശരീരത്തിൽ ധാരാളം മുറിവുകൾ വല്ലാത്ത വേദന 
ഉമ്മുൽ ഫള്ൽ മുറിവുകൾ കെട്ടികൊടുക്കും ആശ്വസിപ്പിക്കും, അവരവിടെ വിശ്രമിക്കും ഇതൊക്കെ നടക്കുമ്പോഴും ഭർത്താവ് ഖുറൈശികൾക്കൊപ്പമാണ് അവരുടെ നേതാവാണ് 

ഉമ്മുൽ ഫള്ൽ ആ വാർത്ത കേട്ടു ഞെട്ടിപ്പോയി ബഹിഷ്കരണ തീരുമാനം കഅ്ബാലയത്തിൽ കെട്ടിത്തൂക്കിയ കൽപനകൾ എല്ലാം ഭർത്താവറിയുന്നു എന്തൊരു പരീക്ഷണം ഉമ്മുൽ ഫള്ൽ ഗർഭിണിയാണ് കുടുംബക്കാർക്കെല്ലാം അത് സന്തോഷവാർത്തയാണ്  

ഉമ്മുൽ ഫള്ലിന്റെ സന്തോഷം ദുഃഖത്തിൽ മുങ്ങിപ്പോയി മുസ്ലിംകളെല്ലാം മലഞ്ചെരുവിലേക്ക് നീങ്ങുകയാണ് താനും പോവണം 
വീട്ടിലെ സൗകര്യങ്ങൾ പരിത്യജിക്കുക മലഞ്ചെരിവിലെ കഷ്ടപ്പാടുകൾ സഹിക്കുക  

വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ സ്ഥിതി? ഉൽകണ്ഠയോടെ ദിനങ്ങൾ ലോകാനുഗ്രഹിയായ പ്രവാചകനോടൊപ്പം (സ) കഴിയുക അതിൽപ്പരം സൗഭാഗ്യം ഇല്ല 

ഭാര്യയുടെ വിശ്വാസ ദാർഢ്യം അത് ഭർത്താവിന് നന്നായറിയാം താനൊരിക്കലും അതിന് എതിര് നിൽക്കില്ല എങ്കിലും ഈ അവസ്ഥ? 

നബി (സ) തങ്ങളുടെ കഷ്ടപ്പാടിൽ പങ്കാളിയാവുക ഉമ്മുൽ ഫള്ൽ അതിനൊരുങ്ങിക്കഴിഞ്ഞു മനസ്സിൽ വേദനയുണ്ട് ഭർത്താവിനെ പിരിയാനുള്ള വേദന ഭർത്താവിനെ പരിചരിച്ചുകൊണ്ട് വീട്ടിൽ കഴിയുക അതാണാഗ്രഹം ആ ആഗ്രഹം മാറ്റിനിർത്തുകയാണ്  
ഉമ്മുൽ ഫള്ൽ മലഞ്ചെരുവിലേക്ക് പോയി നബി (സ) തങ്ങളുടെ സംഘത്തിൽ ചേർന്നു 

കടുത്ത പരീക്ഷണങ്ങളുടെ നാളുകൾ വരവായി ചില ദിവസങ്ങൾ കടന്നുപോയി അബ്ബാസ് (റ) വല്ലാത്ത മാനസികാവസ്ഥയിലാണ്  ഭാര്യയുടെ വയറ്റിൽ വളരുന്ന തന്റെ കുഞ്ഞിനെക്കുറിച്ചാണ് എപ്പോഴും ചിന്ത 
മലഞ്ചെരുവിലേക്ക് പോകുന്നവരെ ഖുറൈശികൾ നിരീക്ഷിക്കുന്നുണ്ട് പരസ്യമായി പോകാൻ പറ്റില്ല ആഹാര സാധനങ്ങൾ വല്ലതും എത്തിച്ചുകൊടുക്കാനാഗ്രഹമുണ്ട് പക്ഷേ, വഴിയില്ല 
മലഞ്ചെരിവിലെ കുലീന വനിതകൾ അവർ ഉമ്മു ഫള്ലാനെ സ്നേഹപൂർവ്വം സ്വീകരിച്ചു പരിചരിച്ചു ഗർഭിണിക്ക് നൽകേണ്ട ശുശ്രൂഷകൾ നൽകി  
ഖദീജബീവി (റ) 

മുഅ്മിനീങ്ങളുടെ ഉമ്മ ബാല്യകാല സഖികൾ ഇപ്പോഴിതാ അവർ ഒരിമിച്ചായിരിക്കുന്നു  ധാനാഢ്യയായ ഖദീജ (റ) അവർ തന്റെ സമ്പത്ത് മുഴുവൻ ഇസ്ലാമിനുവേണ്ടി സന്തോഷപൂർവം ചെലവഴിച്ചുകൊണ്ടിരിക്കുന്നു   പണം കൊടുത്താലും ആഹാര സാധനങ്ങൾ കിട്ടില്ല എന്ന അവസ്ഥയായി നല്ല ആരോഗ്യവതിയായ ഖദീജ (റ) ക്ഷീണിച്ചിരിക്കുന്നു സാമ്പത്തിക ശേഷിയും കുറഞ്ഞിരിക്കുന്നു 

അബ്ബാസ് (റ) വിന് സ്വസ്ഥതയില്ല മലഞ്ചെരിവിലേക്കൊന്ന് പോയാലോ? 

ഭാര്യയെ ഒന്നു കാണണം അവരുടെ കാര്യം പ്രവാചകനോട് (സ)  പറയണം വരുന്നത് വരട്ടെ അബ്ബാസ് (റ) വീട്ടിൽ നിന്നിറങ്ങി വിജനമായ വഴിയിലൂടെ നീങ്ങി 

മലഞ്ചെരിവിലുള്ളവർ ദൂരേക്ക് നോക്കി ആ കാഴ്ച കണ്ടു ഒരു സഞ്ചാരിയുടെ ആഗമനം  അടുത്തെത്തിയപ്പോൾ ആളെ മനസ്സിലായി എല്ലാവർക്കും സുപരിചിതനായ അബ്ബാസ് (റ) 

ഉമ്മുൽ ഫള്ലിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി കണ്ണീർക്കണങ്ങൾക്കിടയിലൂടെ ഭർത്താവിന്റെ മുഖം കണ്ടു ക്ഷീണം ബാധിച്ച മുഖം 

നബി (സ) നോക്കുന്നു ഇരുമുഖങ്ങളിലേക്കും നോക്കി അബ്ബാസ് (റ) വികാരഭരിതനായിപ്പോയി ഇങ്ങനെ പറഞ്ഞൊപ്പിച്ചു  

എന്റെ ഭാര്യ.... ഉമ്മുൽ ഫള്ൽ..... ഗർഭിണിയാണ് അത്രയും പറഞ്ഞൊപ്പിച്ചു എന്നിട്ട് പ്രവാചകരുടെ (സ)  മുഖത്തേക്ക് ഉറ്റുനോക്കി എന്തെങ്കിലുമൊന്ന് പറഞ്ഞു കേൾക്കാൻ  

നബി (സ) തങ്ങളുടെ മനോഹരമായ ചുണ്ടുകൾ ആ ചുണ്ടുകളിൽ മന്ദഹാസം നബി (സ) ഇങ്ങനെ മൊഴിഞ്ഞു: 

അല്ലാഹു നിങ്ങളുടെ കണ്ണുകൾക്ക് കുളിർമ നൽകിയേക്കാം 

മതി ആശ്വാസമായിപ്പോയി ഭാര്യയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് കാരണം തന്റെ കണ്ണുകൾ കുളിർമ്മയാവും  

സൗഭാഗ്യവാനായ കുഞ്ഞ് അനുഗ്രഹീതനായ കുഞ്ഞ് ഭാര്യയുടെയും ഭർത്താവിന്റെയും ഖൽബുകൾ കുളിരണിഞ്ഞുപോയി  

ആ കുഞ്ഞ് കാരണം എന്തെല്ലാമോ സന്തോഷങ്ങൾ ഭാവിയിൽ കിട്ടാൻ പോവുന്നു  കുളിരണിഞ്ഞ മനസ്സുമായി ഭർത്താവ് മടങ്ങിപ്പോവുകയാണ് തിരിഞ്ഞിനടക്കുന്നത് ഭാര്യ നോക്കി നിന്നു അറിയാതെ നെടുവീർപ്പുയർന്നു നയനങ്ങൾ നിറഞ്ഞൊഴുകി ദുഃഖം കടിച്ചമർത്തി ഖദീജ (റ) ആശ്വസിപ്പിച്ചു
 
മാസങ്ങൾ കടന്നുപോയിട്ടും ഖുറൈശികളുടെ ശൗര്യത്തിന് ഒരു കുറവുമില്ല  
ഖദീജ (റ) എപ്പോഴും ഉമ്മുൽ ഫള്ലിനെ ശ്രദ്ധിക്കുന്നുണ്ട് അവരുടെ ഓരോ ഭാവമാറ്റവും നന്നായി മനസ്സിലാക്കുന്നു  

പ്രസവ വേദന തുടങ്ങി ഉമ്മുൽ ഫള്ൽ അസ്വസ്ഥയായി കുലീന വനിതകളുടെ നല്ല പരിചരണം അവരുടെ ഖൽബ് തുറന്ന പ്രാർത്ഥനകൾ കുഞ്ഞ് പിറന്നു ആൺകുഞ്ഞ് ദുരിതങ്ങൾക്കിടയിൽ സന്തോഷം വന്നു  

കുഞ്ഞിനെ കൊണ്ടുവന്നു നബി (സ) തങ്ങളുടെ തിരുസന്നിധിയിലേക്ക്  നബി (സ) തന്റെ ഉമിനീര് കുഞ്ഞിന്റെ നാവിൽ പുരട്ടി അതായിരുന്നു മധുരം കൊടുക്കൽ ഒരു കുഞ്ഞിനും ലഭിക്കാത്ത സൗഭാഗ്യം പരിശുദ്ധമായ ഉമിനീര് കൊണ്ട് അനുഗ്രഹീതമായിത്തീർന്ന കുഞ്ഞ് 

നബി (സ) തങ്ങളുടെ അനുഗ്രഹത്തിന്റെ നോട്ടം ആ ഖൽബിലെ ദുആ തിരുമധുരം അതെല്ലാമോർത്തപ്പോൾ ഉമ്മുൽ ഫള്ലിന്റെ ഖൽബ് കുളിരണിഞ്ഞുപോയി  

അവർ മികച്ച കവയത്രിയാണ് നിമിഷനേരം കൊണ്ട് കവിത രചിക്കും പ്രസവിച്ചു കിടക്കുകയാണ് ആ കിടപ്പിൽ മനസ്സിൽ കവിത വിരിഞ്ഞു അവരത് പാടി: 

ചുറ്റും കൂടിനിന്ന സ്ത്രീകൾ വല്ലാത്ത നിർവൃതിയിലായി ആ നിമിഷങ്ങൾക്ക് ചരിത്രം സാക്ഷിയായി 

ഭാവിചരിത്രത്തിൽ ഇതിഹാസ പുരുഷനായി മാറാൻ പോവുന്ന കുഞ്ഞാന്റെ ജനനമാണ് അന്നവിടെ നടന്നത്  

മൂന്നു വർഷങ്ങൾ 

കൊടിയ ദുരിതങ്ങളുടെ മൂന്ന് വർഷങ്ങൾ കടന്നുപോയി 

വിശന്ന കുട്ടികളുടെ കരച്ചിൽ ദൂരേക്ക് കേൾക്കുമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തി 

ഹിശാമുബ്നു അംറ്, ഖുറൈശികൾക്കിടയിലെ മനസ്സലിവുള്ള നേതാവ്  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം രംഗത്തിറങ്ങി അവർ ബഹിഷ്കരണത്തിനെതിരെ സംസാരിച്ചു അവർ അഞ്ചുപേരുണ്ടായിരുന്നു 
 
ഖുറൈശികളുടെ ഒരു സഭ കൂടുകയാണ് അബ്ദുൽ മുത്തലിബിന്റെ മകളുണ്ട് മകനായ സുഹൈൽ വികാരഭരിതനായി സംസാരിച്ചു 
 
നാം ആഹാരം കഴിക്കുന്നു നന്നായി ജീവിക്കുന്നു ബനൂ ഹാശിമിന്റെ അവസ്ഥയെന്താണ്? അവരുടെ ദുരിതം എത്രയാണ് ? 

ആ സംസാരം തടസ്സപ്പെടുത്താൻ അബൂജഹൽ ശ്രമിച്ചു ആളുകൾ അത് തടുത്തു കഅ്ബയിൽ തൂക്കിയ പത്രം കീറിക്കളയണം  ഞാനിതാ അത് കീറാൻ പോവുന്നു 

അത്രയും പറഞ്ഞ് മുത്വ്ഇമുബ്നു അദിയ്യ് ഓടി ചെന്നു നോക്കുമ്പോൾ അല്ലാഹുവിന്റെ നാമം മാത്രം ബാക്കിയുണ്ട് ബാക്കിയെല്ലാം ചിതൽ തിന്നുകഴിഞ്ഞിരുന്നു  

അങ്ങനെ ബഹിഷ്കരണത്തിന് അന്ത്യമാവുകയാണ് ശത്രുത കുറഞ്ഞില്ല എതിർപ്പുകൾ വർദ്ധിക്കുന്നതേയുള്ളൂ 

ഉമ്മുൽ ഫള്ൽ (റ) യുടെ പുത്രൻ അബ്ദുല്ല (റ) ആ കുഞ്ഞ് വളർന്നുവരികയാണ് ബഹിഷ്കരണത്തിന്റെ ദുരിതങ്ങളിൽ നിന്നാണ് ആ ജീവത ചരിത്രം ആരംഭിക്കുന്നത് 

ബഹിഷ്കരണത്തിന്റെ സ്മാരകമായി മാറി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)


അബൂറാഫിഅ് (റ)

മൂന്നുവർഷ കാലത്തെ ദുരിതങ്ങൾ ആ ദുരിതങ്ങൾ കാരണം ഖദീജാബീവി (റ) തളർന്നു പോയി അവശതയിലായിപ്പോയി തന്റെ സമ്പത്തും ആരോഗ്യവും അവർ ദീനിന് സമർപ്പിച്ചു 

അവരുടെ സാന്നിധ്യം നബി (സ) തങ്ങൾക്ക് വലിയ സഹായകമായി അവരുടെ ധനവും വമ്പിച്ച സഹായമായി

ഉമ്മുൽ ഫള്ലിന്റെ മനസ്സ് വല്ലാതെ പതറിപ്പോയി കൊച്ചുമോനെ ചേർത്തുപിടിച്ചു കരച്ചിലടക്കിനിന്നു 

അബൂത്വാലിബിന്റെ അവസ്ഥ അതും വളരെ മോശമായിരിക്കുന്നു മൂന്നു വർഷം കൊണ്ട് ആരോഗ്യം പറ്റെ തകർന്നുപോയി

ബഹിഷ്കരണം അവസാനിച്ചിരിക്കുന്നു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു പരിചയക്കാർ മുഖത്തേക്ക് നോക്കും പുഞ്ചിരിക്കും സംസാരിക്കും അക്കാലം മടങ്ങി വന്നിരിക്കുന്നു

രോഗിണിയായ ഖദീജ (റ) യെ വീട്ടിലേക്ക് കൊണ്ടുവന്നു മക്കൾ ഉമ്മായുടെ അവസ്ഥ കണ്ട് കരയുന്നു 

സൈനബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ എല്ലാവരും ദുഃഖാകുലരാണ് 
ഉമ്മുൽ ഫള്ൽ വീട്ടിലെത്തി അബ്ബാസ് (റ) സ്നേഹപൂർവ്വം സ്വീകരിച്ചു
അബ്ദുല്ല കൊച്ചുമോൻ മോനോട് മനസ്സിൽ കൊള്ളാത്ത സ്നേഹം ഇനി മോനെ ലാളിച്ചു വളർത്താം വീട്ടിൽ കിട്ടിയല്ലോ

അബൂത്വാലിബിന്റെ രോഗം എല്ലാവരുമറിഞ്ഞു മക്കയുടെ നേതാക്കൾ കാണാൻ വന്നു എവിടെയും ദുഃഖം തളം കെട്ടിനിന്നു 

നബി (സ) ദുഃഖിതനാണ് ഖദീജ (റ) യുടെ സമീപം വന്നിരിക്കും ആശ്വസിപ്പിക്കും 

അബൂത്വാലിബിന്റെ രോഗശയ്യയിൽ വന്നിരിക്കും മുഖത്തേക്കു നോക്കും കണ്ണുകൾ നിറയും  തനിക്കുവേണ്ടി എന്തുമാത്രം കഷ്ടപ്പാടുകൾ സഹിച്ചു എന്നിട്ടും വിശ്വസിച്ച അതാണ് വലിയ ദുഃഖം

നബി (സ) തങ്ങൾക്ക് പ്രവാചകത്വം ലഭിച്ചിട്ട് പത്ത് വർഷമായി സംഭവബഹുലമായ ഒരു പതിറ്റാണ്ട് 

ആ വർഷത്തിൽ രണ്ടു ദുഃഖ സംഭവങ്ങൾ നടന്നു ഖദീജാബീവി (റ) യുടെ വഫാത്ത് അബൂത്വാലിബിന്റെ വഫാത്ത് ചരിത്രം ആ വർഷത്തെ ദുഃഖവർഷം എന്നു വിളിച്ചു 

ഖദീജ (റ) വഫാത്തായിക്കിടക്കുന്ന വീട് മക്കളുടെ സങ്കടം കണ്ട് സഹിക്കാനാവുന്നില്ല അവരെ ആശ്വസിപ്പിക്കാൻ പലരും ശ്രമിക്കുന്നു 

രണ്ട് വനിതകളെ നാമിവിടെ ഓർക്കണം 

ഉമ്മുൽ ഫള്ൽ (റ)
ഉമ്മു ഐമൻ (റ) 

എല്ലാ കാര്യങ്ങളും അവർ നിയന്ത്രിക്കുന്നു അവരാണ് മയ്യിത്ത് കുളിപ്പിച്ചത് അവരാണ് മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചത് മയ്യിത്ത് വീട്ടിൽ നിന്നിറക്കിക്കൊണ്ട് പോയി ആ കാഴ്ച കണ്ട് തളർന്നിരുന്നുപോയി 

ഖദീജ (റ) ഇല്ലാത്ത ലോകം ആ ലോകത്താണ് നബി (സ) തങ്ങൾ 
ഖുറൈശികൾക്ക് ആഹ്ലാദമായി പ്രവാചകരുടെ രണ്ട് സഹായികളും മരണപ്പെട്ടു തങ്ങളെ തടുക്കാൻ ഇനി ആരുമില്ല മർദ്ദനങ്ങൾക്ക് ശക്തി കൂട്ടാം ഇസ്ലാം മതം സ്വീകരിച്ച ഒരാളെയും വെറുതെ വിടില്ല

ദുഃഖത്തോടെ നബി (സ) തങ്ങൾ പുറത്തേക്കിറങ്ങി ഖുറൈശികൾ ചീത്ത വിളിച്ചു നബി (സ) തങ്ങളുടെ പുണ്യശിരസ്സിൽ മണ്ണ് വാരിയിട്ടു എങ്ങോട്ടു തിരിഞ്ഞാലും ഉപദ്രവങ്ങൾ

അബ്ദുല്ലയെന്ന പൊന്നോമന മോൻ മൂന്ന് വയസ്സായി പ്രായത്തേക്കാൾ കൂടിയ ബുദ്ധിശക്തി എല്ലാവർക്കും പ്രിയങ്കരൻ  

മർദ്ദനങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകൾ അത് കേട്ടുകൊണ്ടാണ് മോൻ വളർന്നു വരുന്നത് ഉമ്മുഫള്ലിന്റെ വിശ്വാസ ദാർഢ്യം അത് മോനെ ആവേശം കൊള്ളിച്ചു 

ഉമ്മായുടെ സഹോദരിമാർ:

മൈമൂന (റ)
സൽമ (റ)
അസ്മാഅ് (റ)

മൈമൂന (റ) യുടെ ആദ്യത്തെ പേര് ബർറ എന്നായിരുന്നു നബി (സ) യുടെ അവസാനത്തെ ഭാര്യയാണ് ബർറ മക്കയുടെ സമീപത്തുള്ള സരീഫ് എന്ന പ്രദേശത്ത് വെച്ചാണ് നബി (സ) യും ബർറായും വീട് കൂടിയത്  അന്ന് അവരുടെ പേര് മാറ്റി മൈമൂനയായി

അസദുൽ ഇലാഹ് (അല്ലാഹുവിന്റെ സിംഹം) എന്നറിയപ്പെടുന്ന ഹംസ (റ) വിന്റെ ഭാര്യയാണ് സൽമ (റ) 

മുഅ്തത്ത് യുദ്ധത്തിലെ ധീര രക്തസാക്ഷി ജഅ്ഫറുബ്നു അബീത്വാലിബി (റ) ന്റെ ഭാര്യയാണ് അസ്മാഅ് (റ)

അവരുടെയെല്ലാം ലാളനയിലും വാത്സല്യത്തിലുമാണ് അബ്ദുല്ല മോൻ വളർന്നു വന്നത് ത്യാഗികളും ക്ഷമാശീലരുമായ സത്യവിശ്വാസികളിലൂടെയാണ് മോൻ കടന്നുവന്നത് 

നബി (സ) തങ്ങളുടെ സ്നേഹഭാജനമായിരുന്നു അബ്ദുല്ല എന്ന മോൻ 
മോൻ നബി (സ) തങ്ങളെ ജീവനെക്കാളേറെ സ്നേഹിച്ചു ഓർമ്മവെച്ച കാലം മുതൽ അവിടുത്തെ ചലനങ്ങളും വചനങ്ങളും പഠിക്കുകയായിരുന്നു കുട്ടിക്കാലത്ത് തന്നെ നബി (സ) തങ്ങളെ പരിചരിക്കാൻ അവസരങ്ങൾ കിട്ടി


അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ഒരു സംഭവം ഇങ്ങനെ അനുസ്മരിക്കുന്നു:
ഒരിക്കൽ നബി (സ) എഴുന്നേറ്റു വന്നു വുളൂ എടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി ഉടനെ ഞാൻ പാത്രത്തിൽ വെള്ളം എടുത്തു കൊടുത്തു അത് അവിടത്തേക്ക് വളരെ ഇഷ്ടമായി വുളൂ എടുത്തു വന്നു നിസ്കരിക്കാൻ നിന്നു അപ്പോൾ എന്നോട് ആംഗ്യം കാണിച്ചു തൊട്ടടുത്തു വന്നു നിസ്കരിക്കാൻ ആവശ്യപ്പെട്ടതായിരുന്നു 

തൊട്ടടുത്തു നിൽക്കാൻ പേടി തോന്നി ഞാൻ പിന്നിൽ നിന്നു നബി (സ) തങ്ങളോടൊപ്പം നിസ്കരിച്ചു നിസ്കാരം കഴിഞ്ഞു സലാം വീട്ടി 
നബി (സ) തങ്ങൾ തിരിഞ്ഞു നോക്കി എന്നെ വിളിച്ചു:

അബ്ദുല്ലാ......

ഓ.......

എന്റെ അടുത്തു നിൽക്കാനല്ലേ പറഞ്ഞത് പിന്നെന്തേ പിന്നിൽ പോയി നിന്നത്?

ഞാനിങ്ങനെ മറുപടി നൽകി:

അല്ലാഹുവിന്റെ റസൂലേ (സ) , അങ്ങ് മഹാനാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുമാണ് അതുകൊണ്ടാണ് ഞാൻ പിന്നിൽ നിന്നത്
എന്റെ വാക്കുകൾ ആ മനസ്സിൽ തട്ടി 

നബി (സ) തങ്ങൾ തന്റെ അനുഗ്രഹീതമായ കരങ്ങൾ ആകാശത്തേക്കുയർത്തി എനിക്കുവേണ്ടി പ്രാർത്ഥിച്ചു 

അല്ലാഹുവേ, ഇവന് ജ്ഞാനം നൽകേണമേ.....

ഈ സംഭവം എത്രയോ മഹാന്മാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എത്രയോ ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് അവ പാരായണം ചെയ്തവരുടെയെല്ലാം ഭാവനയിൽ ആ രംഗം തെളിഞ്ഞുനിന്നിട്ടുണ്ടാവും

നബി (സ) തങ്ങളുടെ പിന്നിൽ നിന്ന് നിസ്കരിക്കുന്ന ഒരു  കൊച്ചുകുട്ടി മിടുമിടുക്കനും അതിബുദ്ധിയുമായ കുട്ടി സേവനം ചെയ്യാൻ കിട്ടുന്ന ഒരു സന്ദർഭവും പാഴാക്കാത്ത കുട്ടി

നബി (സ) തങ്ങൾ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ചെരിപ്പ് നേരെയാക്കി വെക്കുന്ന കുട്ടി വൃത്തിയും വെടിപ്പും സൂക്ഷിക്കുന്ന മോൻ
മനഃപാഠമാക്കാൻ ബഹു മിടുക്കൻ വിശുദ്ധ ഖുർആൻ വചനങ്ങൾ മനഃപാഠമാക്കാൻ അതീവ താൽപര്യം മറ്റുള്ളവർ പാരായണം ചെയ്യുന്നത് കൗതുകത്തോടെ കേൾക്കും

അബൂറാഫിഅ് (റ)

ആദ്യകാല മുസ്ലിംകളിൽ ഒരാളാണ് അടിമയാണ് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന്റെ ബാല്യകാല സ്മരണകളിൽ തെളിഞ്ഞു നിൽക്കുന്ന മഹത് വ്യക്തിത്വമാണ് അബൂറാഫിഅ് (റ)

തന്റെ പിതാവ് അബ്ബാസ് (റ) വിന്റെ അടിമ ഉമ്മുൽ ഫള്ൽ (റ) ഇസ്ലാം മതം സ്വീകരിച്ചു മക്കളും സ്വീകരിച്ചു അടിമയായ അബൂറാഫിഉം അവരുടെ കൂടെക്കൂടി ഇസ്ലാം സ്വീകരിച്ചു

അബൂറാഫിഅ് (റ) വിന്റെ ഈമാൻ വളരെ ശക്തമായിരുന്നു ആരുടെ മുമ്പിലും സത്യം തുറന്നു പറയുന്ന സ്വഭാവം

ബദറുമായി ബന്ധപ്പെട്ട ഒരു സംഭവം ശ്രദ്ധേയമാണ് അബ്ബാസ് (റ) വിന്റെയും അബൂലഹബിന്റെയും വീടുകൾ സമീടത്താണ് ഇരുവീട്ടിലെയും കാര്യങ്ങൾ നോക്കിക്കാണാം 

ബദർ യുദ്ധം നടക്കുന്ന കാലം മക്കയുടെ നേതാക്കളെല്ലാം യുദ്ധത്തിനു പോയി അബൂലഹബ് പോയില്ല പേടി 

യുദ്ധവിജയം അറിയണം അബൂലഹബും കുറെയാളുകളും ആവേശത്തോടെ കാത്തിരിക്കുന്നു 

ഉമ്മുൽ ഫള്ൽ (റ) ഉം മറ്റും ബദ്ർ വിവരങ്ങളറിയാൻ അവരുടെ വീട്ടിൽ കാത്തിരിക്കുന്നു

അബൂലഹബിന്റെ വീട്ടിൽ ആരോ എത്തിയെന്ന് തോന്നുന്നു ആരോക്കെയോ ഓടിക്കൂടുന്നു

ബദ്റിൽ നിന്നാരെങ്കിലും എത്തിക്കാണും 

ഉമ്മുൽ ഫള്ൽ മുമ്പോട്ടു നടന്നു മക്കളും നടന്നു കൂടെ അബൂറാഫിഅ് (റ) വും നടന്നു

അവിടെ സംഭവ വിവരണം നടക്കുന്നു വന്ന ആൾ നിരാശയും ദുഃഖവും കലർന്ന സ്വരത്തിൽ സംസാരിക്കുന്നു അബൂലഹബ് രോഷാകുലനായി മാറി ഖുറൈശികളുടെ പരാജയം വിശ്വസിക്കാൻ അയാൾക്ക് സാധിക്കുന്നില്ല
അബൂലഹബ് മക്കയുടെ ഓരോ നേതാവിന്റെ പേരും എടുത്തു പറഞ്ഞു ചോദിച്ചു

അബൂജഹലിന്റെ വിവരമെന്ത്?

വധിക്കപ്പെട്ടു

ഉത്ബത്ത് എവിടെ? ശൈബത്ത് എവിടെ?

വധിക്കപ്പെട്ടു

ഇവരെയൊക്കെ വധിക്കാൻ അവർക്കെങ്ങനെ കഴിഞ്ഞു?

കറുപ്പും വെളുപ്പുമുള്ള കുതിരകളെ കണ്ടും വെള്ളവസ്ത്രധാരികൾ അവയെ നയിക്കുന്നു അവരെ നേരിടാൻ ആർക്കുമാവില്ല

അബൂറാഫിഅ് (റ) ഇത് കേട്ട് ആവേശഭരിതനായി ഉറക്കെ വിളിച്ചു പറഞ്ഞു:
അത് മലക്കുകളായിരുന്നു

അബുലഹബ് കോപാന്ധനായി മാറി ചാടിയടുത്തു അബൂറാഫിഅ് (റ) വിനെ ക്രൂരമായി മർദ്ദിച്ചു ഉമ്മുൽ ഫള്ലിന്ന് അത് കണ്ടു സഹിക്കാനായില്ല ഒരു മരക്കഷ്ണവുമായി അവർ ഓടിയടുത്തു അബൂലഹബിന്റെ മൂർദ്ദാവിൽ ആഞ്ഞടിച്ചു തല പൊട്ടി രക്തമൊഴുകി

ഒരടിമയെ തല്ലിയതിന് പകരം തല്ലുകയോ? കേട്ടു കേൾവിയില്ലാത്ത സംഭവം 
മുഅ്മിനിനെ മുശ്രിക്ക് അക്രമിക്കുന്നു

ഉമ്മുൽ ഫള്ൽ (റ) അതാണ് കണ്ടത് അതിന്റെ പ്രതികരണം അങ്ങനെയായി
മുറിവ് പഴുത്ത് ഏഴു ദിവസം കഴിഞ്ഞ് അബൂലഹബ് മരണപ്പെട്ടു 

പ്രിയപ്പെട്ട ഉമ്മായുടെ ഈമാൻ മക്കയുടെ വലിയ നേതാവിനെ ഒറ്റക്കു നേരിട്ടു ചരിത്രവനിതയായി മാറി അബൂറാഫിഅ് (റ) വിന്റെ പേര് ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്നു 

അങ്ങനെയുള്ളൊരു കുടുംബ പശ്ചാത്തലം ചരിത്രം നമുക്കു പരിചയപ്പെടുത്തിത്തരുന്നു


വിസ്മയകരം ഈ വിജ്ഞാനം

ശൈശലം, ബാല്യം

മനുഷ്യന്റെ ആയുസ്സിലെ വളരെ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഈ ഘട്ടങ്ങളിലെ അനുഭവങ്ങൾ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നു ആ സ്വാധീനം ജീവിതാവസാനം വരെ നിലനിൽക്കും

ജനിച്ച നാൾ തൊട്ടാരംഭിക്കുന്നു ശൈശവഘട്ടം ആ ഘട്ടം നബി (സ) തങ്ങളുടെ ശിക്ഷണത്തിൽ കഴിഞ്ഞാലോ? അതല്ലേ വലിയ സൗഭാഗ്യം 

ആ സൗഭാഗ്യം സിദ്ധിച്ചു- ആർക്ക്?

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന്

ജനിച്ചുവീണ ഉടനെ നബി (സ) തങ്ങളുടെ സന്നിധിയിലെത്തി 
കാരുണ്യത്തിന്റെ ദർശനം കിട്ടി ഉമിനീര് തൊട്ടുകൊടുത്തു അതോടെ സൗഭാഗ്യം സിദ്ധിച്ചു

മലഞ്ചെരുവിലാണല്ലോ താമസം എപ്പോഴും കാണാം സ്നേഹവും വാത്സല്യവും വേണ്ടുവോളം കിട്ടി 

ബാല്യകാലം

അക്കാലത്ത് നടന്ന സംഭവങ്ങൾ പലതും ചരിത്രം നമ്മോട് പറയുന്നു 
അബ്ദുല്ല എന്ന ബാലൻ

നബി (സ) തങ്ങൾ വുളൂ എടുക്കാൻ ഉദ്ദേശിക്കുന്നു അബ്ദുല്ല അബ്ദുല്ല ഉടനെയത് മനസ്സിലാക്കുന്നു പാത്രമെടുക്കുന്നു അതിൽ വെള്ളം കൊണ്ടുവരുന്നു വുളൂ എടുക്കാൻ സഹായിക്കുന്നു നബി (സ) തങ്ങളുടെ മനസ്സ് സന്തോഷഭരിതമാകുന്നു കാരുണ്യത്തോടെ കുട്ടിയെ നോക്കുന്നു കുട്ടിയുടെ മനസ്സ് നിർവൃതിയിൽ ലയിക്കുന്നു മുഖം സന്തോഷത്തിൽ വികസിക്കുന്നു എത്രയോ തവണ ആവർത്തിക്കപ്പെട്ട അനുഭവം പിതാവിന്റെ സഹോദരപുത്രൻ എന്ന നിലക്ക് വല്ലാത്ത വാത്സല്യവും പരിഗണനയും ലഭിച്ചു 

അബ്ദുല്ലായുടെ ബാല്യകാലം അവസാനിക്കുമ്പോൾ നബി (സ) തങ്ങൾ വഫാതാവുന്നു  പതിമൂന്ന് വയസ്സ്  നബി (സ) വഫാതാകുമ്പോൾ അബ്ദുല്ല (റ) എന്നവരുടെ പ്രായം പതിമൂന്ന്  അതിശയകരമായ ബുദ്ധിശക്തി കേട്ടതൊന്നും മറന്നുപോവില്ല

നബി (സ) തങ്ങളുടെ മദീന ജീവിതം അത് ഒരു പതിറ്റാണ്ടുകാലമാണ് 
സംഭവബഹുലമായ പത്ത് വർഷങ്ങൾ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയായ കുട്ടി അതൊന്നും മറന്നുപോയില്ല മനസ്സിൽ സൂക്ഷിച്ചു പിൽകാലക്കാർക്ക് നന്നായി പറഞ്ഞു കൊടുത്തു

രക്തബന്ധത്തിൽ പെട്ട കുട്ടി വീട്ടിലെവിടെയും പ്രവേശിക്കാം ഓടി നടക്കാം പ്രവാചക പത്നിമാർക്കെല്ലാം ഏറെ പ്രിയങ്കരൻ അവരുടെ സംസാരം കേട്ടും അതിൽ നിന്നെല്ലാം വിലപ്പെട്ട വിവരങ്ങൾ കിട്ടി

നബി (സ) തങ്ങളുടെ കളിതമാശകൾ കേട്ടു ആസ്വദിച്ചു ചിരിച്ചു പരിലാളനകൾ ലഭിച്ചു 

കുട്ടിയോട് പ്രത്യേകമായ ഇഷ്ടം തോന്നിയ പല വേളകളിലും നബി (സ) ഇങ്ങനെ പ്രാർത്ഥിച്ചു:

അല്ലാഹുവേ, 'ഈ മോന് ഇൽമ് വർദ്ധിപ്പിച്ചുകൊടുക്കേണമേ..'

ആ പ്രാർത്ഥന സ്വീകരിക്കപ്പെടും ഉറപ്പ് അല്ലാഹു ഖബൂൽ ചെയ്തു പിൽക്കാല ചരിത്രം അതിന് സാക്ഷി

മനുഷ്യജീവിതത്തിലെ സുപ്രധാനമായൊരു ഘട്ടമാണ് ബാല്യദശ പഠനത്തിന് ഏറ്റവും  അനുയോജ്യമായ കാലം അക്കാലത്ത് പഠിക്കുന്ന കാര്യങ്ങൾ മറന്നുപോവില്ല അനുഭവങ്ങൾ എക്കാലവും ഓർമ്മയിലുണ്ടാവും കല്ലിൽ കൊത്തിയ ചിത്രം പോലെ

ഈ പ്രായത്തിലുള്ള കുട്ടികളാണ് ഹാഫിളുകളായിത്തീരുന്നത് വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കാൻ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് കഴിയുന്നു 

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ഈ പ്രായത്തിലുള്ള കുട്ടിയാവുന്നു ആ കുട്ടി പഠിക്കുകയാണ് എന്താണ് പഠിക്കുന്നത്? നബി (സ) തങ്ങളുടെ ജീവിതം അവിടുത്തെ ഓരോ ചലനങ്ങളും പഠിക്കുന്നു വചനങ്ങൾ പഠിക്കുന്നു വിശുദ്ധ ഖുർആനിലെ ആയത്തുകൾ മനഃപാഠമാക്കുന്നു വിശുദ്ധ ഖുർആൻ വചനങ്ങളുടെ ആശയം ആഴത്തിൽ പഠിക്കുന്നു നബി (സ) തങ്ങളിൽ നിന്ന് നേരിട്ട് പഠിക്കുന്നു മുതിർന്ന സ്വഹാബികളിൽ നിന്ന് പഠിക്കുന്നു പാണ്ഡിത്യത്തിന്റെ മഹാസമുദ്രമായി മാറുകയാണ് ആ കുട്ടി
അക്കാലത്ത് ഏത് വീട്ടിലെയും സംസാര വിഷയം ദീനീ വിഷയങ്ങളാണ് എവിടെച്ചെന്നാലും വിലപ്പെട്ട വിവരങ്ങൾ കിട്ടും അങ്ങനെ കിട്ടുന്ന ഒരു സന്ദർഭവും വെറുതെക്കളയില്ല

പതിമൂന്നാം വയസ്സ് മറക്കാനാവാത്ത സംഭവങ്ങൾ നടന്ന കാലം മനസ്സ് ആടിയുലഞ്ഞ് പോയി നബി (സ) തങ്ങൾ രോഗശയ്യയിലായി മദീന മരവിച്ചുനിന്ന നാളുകൾ 

ആഇശാ ബീവി (റ) യുടെ വീട്ടിലാണ് അവസാന നാളുകൾ കഴിഞ്ഞത് നിസ്കാരത്തിന് പള്ളിയിലേക്ക് വരാൻ പറ്റുന്നില്ല വിവരമറിഞ്ഞ് ഞെട്ടിപ്പോയി
പുതിയ നേതൃത്വം 

നിസ്കാരത്തിന് ഇമാമായി അബൂബക്കർ സിദ്ദീഖ് (റ) നിയോഗിക്കപ്പെട്ടു   അണികൾ നിരന്നു ഇമാം തക്ബീർ ചൊല്ലി എന്നും കേൾക്കുന്ന ശബ്ദമല്ല ഇത് പുതിയ ശബ്ദം അബൂബക്കർ സിദ്ദീഖ് (റ) വിന്റെ ശബ്ദം  ഖൽബകം വല്ലതെ വേദനിച്ചു വേദനയോടെ നിസ്കരിച്ചു തീർത്തു വന്ദ്യരായ സ്വഹാബികളുടെ മുഖങ്ങൾ കണ്ടു ഓരോ മുഖവും ദുഃഖമൂകമാണ്  

മസ്ജിദുന്നബവിയിലും പരിസരത്തുമെല്ലാം സ്വഹാബികൾ കൂട്ടംകൂടി നിൽക്കുന്നു ഊണില്ല, ഉറക്കമില്ല 

നബി (സ) തങ്ങളുടെ ആരോഗ്യാവസ്ഥയിൽ വല്ലാത്ത ഉൽകണ്ഠ  ഒടുവിൽ ആ വാർത്തയും പുറത്തുവന്നു ഏറ്റവും ദുഃഖകരമായ വാർത്ത വഫാത്ത് നബി (സ) തങ്ങൾ വഫാത്തായിരിക്കുന്നു  പലർക്കും അതുൾക്കൊള്ളാനാവുന്നില്ല സമനില തെറ്റിയതുപോലെയായി 

ധീരകേസരിയായ ഉമർ (റ) പോലും വിവേകം കൈവിട്ട അവസ്ഥയിലായി 
അബൂബക്കർ സിദ്ദീഖ് (റ) സന്ദർഭത്തിനൊത്തുയർന്നു ധീരമായി സംസാരിച്ചു പരിശുദ്ധ ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചു

ജനം ശ്രദ്ധിച്ചു കേട്ടു വാക്കുകൾ മനസ്സിലേക്കിറങ്ങിച്ചെന്നു കൊടുങ്കാറ്റടങ്ങി മനുഷ്യമനസ്സുകൾ ശാന്തമായി 

ഉമർ (റ) വിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) എന്ന പതിമൂന്നു വയസ്സുകാരൻ 
ആ കണ്ണുകൾ എല്ലാം കാണുന്നു ആ കാതുകൾ എല്ലാം കേൾക്കുന്നു  എല്ലാം മനസ്സിലാക്കുന്നു ഒട്ടേറെ കാര്യങ്ങൾ മനസ്സിലൊതുക്കി വെക്കുന്നു
എന്ത്മാത്രം അനുഭവങ്ങൾ വലിയൊരു പണ്ഡിതന്റെ അവസ്ഥയിലാണ് പതിമൂന്നുകാരനായ കുട്ടി

വിശുദ്ധ ഖുർആൻ പരിപൂർണ്ണമായി കിട്ടിക്കഴിഞ്ഞു ഇനി ഒരു വചനവും ഇറങ്ങുകയില്ല പൂർണ്ണമാക്കപ്പെട്ടുകഴിഞ്ഞു അത് തന്റെ മനസ്സിലുണ്ട് ഓരോ വചനത്തിന്റെയും വ്യാഖ്യാനം തനിക്കറിയാം ആശയങ്ങളുടെ ആഴമറിയാം അറിവിന്റെ നിറകുടം ആയിക്കഴിഞ്ഞു 

പഠനം ഇനിയും തുടരണം സ്വഹാബികളുടെ കൈവശം കണക്കില്ലാത്ത  അറിവുകളുണ്ട് തനിക്കറിയാത്ത നിരവധി കാര്യങ്ങളുണ്ട് അവ അന്വേഷിച്ചറിയേണ്ടതുണ്ട് ഈ പുരുഷായുസ്സ് അതിന് വേണ്ടിയുള്ളതാണ് അതിശയകരമായ അന്വേഷണ തൃഷ്ണ അതാണ് പിന്നീട് നാം കാണുക
മഹാനവർകൾ ഒരിക്കൽ പറഞ്ഞു: ഒരു കാര്യത്തിന്റെ വിശദീകരണം തേടി മുപ്പത് സ്വഹാബിമാരെ ഞാൻ സമീപിച്ചിട്ടുണ്ട് 

അറിവുകൾ അന്വേഷിക്കുന്നതിന്റെ അവസ്ഥയാണിത് ഒരു കാര്യത്തെക്കുറിച്ച് പരിമിതമായ അറിവ് പോര അതുകൊണ്ട് തൃപ്തനാവില്ല വിശാലമായ അറിവ് വേണം 

അനുഗ്രഹീതമായ റൗളാ ശരീഫ് മുഅ്മിനീങ്ങളുടെ പ്രവാഹം ആ പ്രവാഹത്തിൽ ഒരു തുള്ളിയായി തനിക്കും അലിഞ്ഞു ചേരാം 
നബി (സ) തങ്ങൾ ജീവിച്ചിരുന്ന കാലം അത് ഇന്ന് ഓർമ്മയിൽ മാത്രം അവശേഷിക്കുന്നു ആ അവസ്ഥ മാറിപ്പോയി ഖബ്ർ ശരീഫിന്നടുത്തു ചെല്ലാം സലാം ചൊല്ലാം മനസ്സിടറിപ്പോകും

ഒന്നാം ഖലീഫ അധികാരമേറ്റു സ്വഹാബികൾ ബൈഅത്ത് ചെയ്തു കാര്യങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കണം കൂടിയാലോചനക്ക് ആരെ വിളിക്കും?

നബി (സ) തങ്ങളുമായി ഏറെ സാമീപ്യം പുലർത്തിയവർ നല്ല സ്വുഹ്ബത്തിൽ കഴിഞ്ഞവർ  വിധി പറയാൻ കഴിവുള്ള പണ്ഡിതന്മാർ ഉത്തമ സ്വഭാവഗുണമുള്ളവർ യോഗ്യരായ ഏതാനും പേരെ വിളിച്ചു  അക്കൂട്ടത്തിൽ കുട്ടിയായ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെയും വിളിച്ചു
ക്ഷണിക്കപ്പെട്ടവർ അതിശയിച്ചുപോയി 

എല്ലാ വിധത്തിലും യോഗ്യരായ എന്ത് മാത്രം സ്വഹാബികളുണ്ട് അവർക്കിടയിൽ കുട്ടിയായ തനിക്കെന്ത് കാര്യം?

കൽപന പാലിക്കണം ഖലീഫയല്ലേ വിളിച്ചത് പോകാൻ തീരുമാനിച്ചു 
കുട്ടി വിനീതനായി കടന്നുചെന്നു തലയെടുപ്പുള്ള സ്വഹാബികൾ ബഹുമാനപൂർവ്വം സ്വീകരിച്ചു

ചർച്ച തുടങ്ങി ഗൗരവമുള്ള പ്രശ്നങ്ങൾ പലരും സംസാരിക്കാൻ തുടങ്ങി കുട്ടിയുടെ മനസ്സിൽ അഭിപ്രായം രൂപം കൊള്ളുന്നു പക്ഷേ, പറഞ്ഞില്ല താനൊരു കുട്ടിയല്ലേ? പെട്ടെന്ന് പറയുന്നത് ഉചിതമല്ലല്ലോ ബഹുമാന്യ വ്യക്തകളുടെ ഇടയിലല്ലേ ഇരിക്കുന്നത് 

കുട്ടിയുടെ അഭിപ്രായം കേൾക്കാൻ സദസ്സിന് താൽപര്യമായി അബ്ദുല്ലാഹീബ്നു അബ്ബാസ്.... പറയൂ.... താങ്കളുടെ അഭിപ്രായമെന്താണ്?

വലിയ ഒരാളോടെന്ന പോലെയാണ് ചോദ്യം ബഹുമാനപൂർവമാണ് ചോദിച്ചത്
കുട്ടി അഭിപ്രായം പറഞ്ഞു

എത്ര കൃത്യമായ വിശദീകരണം സദസ്സ് കൗതകത്തോടെ കേട്ടു അതിശയത്തോടെ മുഖത്തേക്ക് നോക്കി 

നിറഞ്ഞ പാണ്ഡിത്യം ഒരു പുരുഷായുസ്സ് കൊണ്ട് നേടാൻ കഴിയുന്നത് കുട്ടിപ്രായത്തിൽ തന്നെ നേടിക്കഴിഞ്ഞു അൽഹംദുലില്ലാഹ്....

ഖലീഫക്ക് വലിയ സന്തോഷം കുട്ടിയുടെ മഹനീയ സാന്നിധ്യം തനിക്കനുഗ്രഹമാണ് 

നബി (സ) തങ്ങളുടെ പ്രാർത്ഥനകളുടെ ഫലമാണ് ആഴമേറിയ ഈ പരിജ്ഞാനം അന്ത്യനാൾ വരെ ഇത് പ്രയോജനം ചെയ്യും


ഉമ്മായുടെ സഹോദരിമാർ

ഉമ്മുൽ ഫള്ൽ (റ)

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന്റെ പ്രിയപ്പെട്ട ഉമ്മ

ഉമ്മായുടെ സഹോദരിമാർ അവർ ആദ്യകാല മുസ്ലിംകൾ 
നബി (സ) തങ്ങൾ അവരെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട് അവരുടെ സ്നേഹവും  വാത്സല്യവും അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന് വേണ്ടുവോളം ലഭിച്ചിട്ടുണ്ട്
ആ സഹോദരിമാരെക്കുറിച്ചു ചെറിയൊരു വിശദീകരണം ഇവിടെ ആവശ്യമാണ്

സൽമ (റ)
അസ്മാഅ് (റ)
മൈമൂന (റ) 

അറേബ്യൻ പൗരുഷത്തിന്റെ പ്രതീകമാണ് ഹംസ (റ) ഖുറൈശികളുടെ അഭിമാനം 

അബ്ദുൽ മുത്തലിബിന്റെ പുത്രൻ

ഹംസ വിവാഹിതനാവാൻ പോവുന്നു വധുവായി വരുന്നത് ഉമ്മുൽ ഫള്ലിന്റെ സഹോദരി സൽമ

ആ വിവാഹം നടന്നു സൽമ അബ്ദുൽ മുത്തലിബിന്റെ മരുമകളായി വന്നു 
ഹംസ (റ) ഇസ്ലാം മതം വിശ്വസിച്ചു മുസ്ലിംകൾക്ക് അതൊരു താങ്ങും തണലുമായി കഅ്ബാലയത്തിന്നടുത്തുവെച്ച് ശത്രുക്കളെ നോക്കി താൻ മുസ്ലിംമായ വിവരം ഹംസ (റ) പരസ്യമായി പ്രഖ്യാപിച്ചു

ഹംസ (റ) വിനൊത്ത ഭാര്യയാണ് സൽമ (റ) എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നു ആദ്യഘട്ടത്തിൽ തന്നെ മുസ്ലിംമായി

ഹംസ (റ) പാടിയ ഈരടികൾ മുസ്ലിംകളെ ആവേശം കൊള്ളിച്ചു ശത്രുക്കളെ ഭയപ്പെടുത്തുകയും ചെയ്തു

പടവാളുമായി നാം മക്കയിൽ ജീവിക്കുന്ന കാലത്തോളം ശത്രുക്കൾക്ക് മുഹമ്മദിനെ തൊടാൻ കഴിയില്ല 

ഹംസ (റ) പാടിയ വരികളുടെ ആശയം ഇതാണ്

ഉമ്മുൽ ഫള്ൽ (റ) യുടെ മറ്റൊരു സഹോദരിയാണ് അസ്മാഅ് (റ) സൽഗുണ സമ്പന്നയാണ്

അബ്ദുൽ മുത്തലിബ് എന്ന മക്കായുടെ നായകൻ അദ്ദേഹത്തിന്റെ പുത്രൻ അബൂത്വാലിബ് 

അബൂത്വാലിബിന്റെ പുത്രൻ ജഅ്ഫർ (റ) 

ഇസ്ലാമിക ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ജഅ്ഫർ (റ) അദ്ദേഹം അസ്മാഅ് (റ) യെ വിവാഹം ചെയ്തു സ്വന്തം സഹോദരിമാരോടൊപ്പം അസ്മാഅ് (റ) യും ഇസ്ലാം മതം വിശ്വസിച്ചിരുന്നു 
മക്കയിലെ മർദ്ധനം വർദ്ധിച്ചുവരുന്ന കാലം തൗഹീദിനെതിരെ ശിർക്കിന്റെ ശക്തികൾ ആഞ്ഞടിക്കുന്ന കാലം ജഅ്ഫർ (റ) നും ഭാര്യ അസ്മാഅ് (റ) നും മക്കയിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി

ഒരുകൂട്ടം മുസ്ലിംകൾ മക്ക വിട്ടുപോവാൻ തയ്യാറായി അക്കൂട്ടത്തിൽ ഈ ദമ്പതികളും ഉണ്ടായിരുന്നു 

അസ്മാഅ് (റ) സഹോദരി സൽമ (റ) യോട് യാത്ര ചോദിക്കുന്ന രംഗം കണ്ണീരിൽ കുതിർന്ന രംഗം 

ജഅ്ഫർ (റ) തന്റെ ഉപ്പയുടെ സഹോദരനായ ഹംസ (റ) വിനോട് യാത്ര ചോദിച്ചു
ജഅ്ഫർ (റ) വും അസ്മാഅ് (റ) യും നടന്നു നീങ്ങി അവർ അബ്സീനിയയിലേക്ക് കപ്പൽ കയറി ജഅ്ഫർ (റ) വിന്റെ പാണ്ഡിത്യവും വാചാലതയും അബ്സീനിയയിലെത്തിയ മുസ്ലിംകൾക്ക് വലിയ സഹായം ചെയ്തു

അദ്ദേഹത്തിന്റെ വാക്കുകൾ നജ്ജാശി രാജാവിന്റെ മനസ്സിൽ പതിയുകയും മുസ്ലിംകളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു
ഹംസ (റ) ഭാര്യ സൽമ (റ) യോടൊപ്പം ഹിജ്റ പോയി മക്ക മുതൽ മദീന വരെ ക്ലേശകരമായ യാത്ര ചെയ്തു  

പുണ്യ മദീനയിലെ സന്തോഷമായ ജീവിതം 

ഹംസ (റ) വും സൽമ (റ) യും അവരുടെ സമാധാനം നിറഞ്ഞ ദാമ്പത്യ ജീവിതം
ആ ദമ്പതികളുടെ ഓമന മക്കൾ ഉമാറത് ബിൻത് ഹംസ (റ)  നബി (സ) തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മകൾ ഉമാറത് എന്ന കുട്ടി

അബ്സീനിയയിൽ നിന്ന് ജഅ്ഫർ (റ) വും അസ്മാഅ് (റ) യും മദീനയിലെത്തുന്നു 
സൽമ (റ) യും അസ്മാഅ് (റ) യും വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന രംഗം ചരിത്രം മറക്കാത്ത അനുഗ്രഹീത നിമിഷങ്ങൾ 

ഹിജ്റയുടെ രണ്ടാം വർഷം നടന്ന ബദ്ർ യുദ്ധം ഹംസ (റ) ബദ്ർ പോർക്കളത്തിലേക്ക് പോവാൻ ഒരുങ്ങിക്കഴിഞ്ഞു അസദുൽ ഇലാഹ് ഹംസ (റ) വിനെ യാത്ര അയക്കുന്ന ഭാര്യ സൽമ (റ)

ബദ്ർ പോർക്കളത്തിൽ ഹംസ (റ) വീരോതിഹാസം ചമച്ചു മക്കയുടെ കരൾത്തുടിപ്പുകളായ നേതാക്കളെ വധിച്ചു ഇസ്ലാമിക ചരിത്രത്തിന്റെ ഉൾപ്പുളകമായി മാറി

ഉഹ്ദ് യുദ്ധം

ഉഹ്ദിലേക്ക് പോവുന്ന ഹംസ (റ) ഭാര്യ സൽമ (റ) യാത്രയയക്കുന്നു അത് അവസാന യാത്രയയപ്പായിരുന്നു ഖുറൈശികളുടെ പ്രതികാരം, വഞ്ചന 
ഹംസ (റ) ഉഹ്ദ് രണാങ്കണത്തിൽ വീര രക്തസാക്ഷിയായി ആ ശരീരം വെട്ടിമുറിക്കപ്പെട്ടു 

സയ്യിദുശ്ശുഹദാഅ് രക്തസാക്ഷികളുടെ നേതാവ് അസദുൽ ഇലാഹ് അല്ലാഹുവിന്റെ സിംഹം ഈ പേരുകളിൽ  ഹംസ (റ) അറിയപ്പെട്ടു
ചെറുപ്പക്കാരിയായ സൽമ (റ)  ധീരനായ ഭർത്താവ് രക്തസാക്ഷിയായ വിവരമറിയുന്നു തനിക്ക് ഭർത്താവിനെ തന്നത് അല്ലാഹു തിരിച്ചെടുത്തതും അല്ലാഹു !

താനും മക്കളും തങ്ങളുടെ അഭയം അല്ലാഹു! തന്റെ മക്കളുടെയും ഭാവി അല്ലാഹുവിലാണ് അവർ ആ വിശ്വാസത്തിൽ ആശ്വാസം കണ്ടെത്തി 
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)

അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഇവിടെപ്പറഞ്ഞ കാര്യങ്ങൾ 

മാതൃസഹോദരിയുടെ ത്യാഗത്തിന്റെ ചരിത്രം സൽമാ (റ) യുടെ മകൾ ഉമാറത്തിനെ കുടുംബാംഗങ്ങൾ സ്നേഹിച്ചു വളർത്തി

ശദ്ദാദുബ്നു ഹാദി (റ) 

പ്രസിദ്ധനായ സ്വഹാബിവര്യൻ ഹദീസ് പണ്ഡിതൻ പിൽക്കാലത്ത് ആ മഹാൻ സൽമാ (റ) യെ വിവാഹം ചെയ്തു അവർക്ക് ഒരു പുത്രൻ ജനിച്ചു 
ചരിത്രപുരുഷനായ അബ്ദുല്ലാഹിബ്നു ശദ്ദാദ് (റ)   

ആ ജനന വാർത്തയറിഞ്ഞപ്പോൾ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന് വലിയ സന്തോഷമായി തനിക്കൊരു അനുജനെ കിട്ടിയല്ലോ തന്റെ അതേ പേരുള്ള സഹോദൻ 

മുഅ്തത്ത് യുദ്ധത്തിന്റെ ആരവം മുഴങ്ങുന്ന കാലം ജഅ്ഫർ (റ) പുറപ്പെടുകയാണ് യുദ്ധമുഖത്തേക്ക് അസ്മാഅ് (റ) ഭർത്താവിനെ യാത്രയാക്കുന്നു

ധീരനായ ജഅ്ഫർ (റ) മുസ്ലിം സൈന്യത്തോടൊപ്പം യാത്രയായി മുസ്ലിം സൈന്യം പുറപ്പെടാൻ നേരത്ത് നബി (സ) തങ്ങൾ പറഞ്ഞ ചില കാര്യങ്ങൾ മനസ്സിൽ പതിഞ്ഞ് കിടപ്പുണ്ട് നബി (സ) തങ്ങൾ അരുൾ ചെയ്തു:

സൈദുബ്നു ഹാരിസ് (റ) വാണ് സൈന്യാധിപൻ സൈദ് വധിക്കപ്പെട്ടാൽ ജഅ്ഫർ (റ) സൈന്യാധിപനായിരിക്കും ജഅ്ഫർ വധിക്കപ്പെട്ടാൽ അബ്ദുല്ലാഹിബ്നു റവാഹയായിരിക്കും സൈന്യാധിപൻ അദ്ദേഹവും വധിക്കപ്പെട്ടാൽ മുസ്ലിംകൾ അവർക്കിടയിൽ നിന്നൊരു നേതാവിനെ തിരഞ്ഞെടുക്കണം 

ഈ വചനങ്ങൾ മനസ്സിൽ തന്നെയുണ്ട് മുഅ്തത്ത് യുദ്ധം തുടങ്ങി ഘോരയുദ്ധം 
മുസ്ലിം സൈന്യാധിപൻ സൈദുബ്നു ഹാരിസ് (റ) വധിക്കപ്പെട്ടു പെട്ടെന്ന് ജഅ്ഫർ (റ) സൈന്യാധിപനായി ധീരമായി യുദ്ധം നയിച്ചു

ശത്രുക്കളുടെ അണികൾ ഭേദിച്ചു മുന്നേറി നിരവധി ശത്രുക്കളെ വകവരുത്തി മുന്നേറുകയാണ് അതിന്നിടയിൽ വെട്ട് വീണു വലതു കരം പോയി കൊടി ഇടതുകൈയിൽ പിടിച്ചു അതും വെട്ടി വീഴ്ത്തപ്പെട്ടു കൊടി താഴെ വീഴാതെ നോക്കുന്നു

അബ്ദുല്ലാഹിബ്നു റവാഹ (റ) 

പുതിയ സൈന്യാധിപൻ കൊടി വാങ്ങി

ധീരനായ ജഅ്ഫറുബ്നു അബീത്വാലിബ് (റ) രക്തസാക്ഷിയായി

ജഅ്ഫർ - അസ്മാഅ് ദമ്പതികൾക്ക് മൂന്നു മക്കളുണ്ടായിരുന്നു ചരിത്രത്തിൽ അവരിങ്ങനെ അറിയപ്പെടുന്നു

1. അബ്ദുല്ലാഹിബ്നു ജഅ്ഫർ
2. ഔനുബ്നു ജഅ്ഫർ
3. മുഹമ്മദുബ്നു ജഅ്ഫർ

മുഅ്തത്തിൽ ജഅ്ഫർ (റ) വധിക്കപ്പെട്ടപ്പോൾ നബി (സ) വല്ലാതെ ദുഃഖിച്ചു അസ്മാഇനെയും മക്കളെയും കാണാൻ വീട്ടിലേക്കു വന്നു മക്കളെ ചേർത്തുപിടിച്ചു അപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അസ്മാഅ് (റ) കണ്ടു 

അല്ലാഹുവിന്റെ റസൂലേ, മുഅ്തത്തിൽ നിന്ന് വല്ല വിവരവും കിട്ടിയോ? അവർ ചോദിച്ചു

നബി (സ) അവരെ ആശ്വസിപ്പിച്ചു

വഫാത്തിന്റെ മൂന്നാം ദിവസം നബി (സ) തങ്ങൾ വീണ്ടും വന്നു അസ്മാഅ് (റ) യെ ആശ്വസിപ്പിച്ചു ഇങ്ങനെ പറഞ്ഞു:

ഈ മക്കളുടെ പിതാവ് ഞാനായിരിക്കും ദുനിയാവിലും ആഖിറത്തിലും 
ജഅ്ഫറിന് രണ്ട് ചിറകുകൾ നൽകപ്പെട്ടിരിക്കുന്നു മലക്കുകളോടൊപ്പം പാറി നടക്കുന്നു

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന്റെ ബാല്യകാല ഓർമ്മകളിൽ ഈ സംഭവങ്ങളെല്ലാമുണ്ട് 

ഉമ്മായുടെ പ്രിയപ്പെട്ട അനുജത്തി മൈമൂന (റ)

ഇബ്നു അബ്ബാസ് (റ) വിന് ദീർഘകാലം അവരുമായി ഇടപഴകാൻ അവസരം കിട്ടിയിട്ടുണ്ട് 

മൈമൂന (റ) യുടെ ആദ്യത്തെ പേര് ബർറ നബി (സ) തങ്ങളാണ് പേര് മാറ്റി മൈമൂനയാക്കിയത് അനുഗ്രഹീത എന്നാണർത്ഥം 

ബർറ രണ്ട് തവണ വിവാഹിതയായിട്ടുണ്ട്  

ഹിജ്റയുടെ ഏഴാം വർഷം 

നബി (സ) തങ്ങൾ മൈമൂന (റ) യെ വിവാഹം ചെയ്തു സരിഫ് എന്ന സ്ഥലത്ത് വെച്ച് വീടുകൂടി

കുടുംബന്ധം ചേർത്തുന്നതിൽ അതീവ തൽപരയായിരുന്നു മൈമൂന (റ) പണ്ഡിത വനിതയായിരുന്നു ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്തു

ഇബ്നു അബ്ബാസ് (റ) എളാമയുമായി നല്ല ബന്ധം സൂക്ഷിച്ചു അവരുടെ മരണവാർത്ത അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെ ദുഃഖാകുലനാക്കി
മഹതിയെ ഖബറടക്കിയത് യസീദുബ്നു അസ്മാഉം അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വും ചേർന്നാണ്

അതിന്റെ വിശദാംശങ്ങൾ ഇബ്നു അബ്ബാസ് (റ) ലോകത്തിന് നൽകിയിട്ടുണ്ട് നബി പത്നിമാരിൽ അവസാനം വഫാത്തായത് മൈമൂന (റ) യായിരുന്നു


വിശാലമായ ക്ഷമ

ഉഖ്റവിയ്യായ ഇൽമ്

പരലോകത്ത് പ്രയോജനം ലഭിക്കുന്ന അറിവ് അതിന്നുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം ആ ജീവിതത്തിന്റെ ഉടമ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)
നബി (സ) തങ്ങൾ വഫാത്തായി റൗളാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു അങ്ങോട്ട് പോവാൻ മനസ്സ് കൊതിക്കും കൊതി വന്നാൽ ഉടനെ പോകും മദീനക്കു പുറത്താകുമ്പോൾ കൊതി മനസ്സിലൊതുക്കിവെക്കും
നബി (സ) തങ്ങളിൽ നിന്ന് ധാരാളം അറിവുകൾ കിട്ടി എല്ലാം ഓർമ്മയിലുണ്ട് ആവശ്യമുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട് 

ഏത് വഴിക്ക് പോയാലും ആളുകൾ കൂട്ടമായി വരും അവർക്ക് ഒരുപാട് കാര്യങ്ങളറിയണം ചോദ്യങ്ങൾ വരവായി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും അതിശയകരമായ വിജ്ഞാനം 

ഇനിയും അറിയണം അറിയാൻ ധാരാളമുണ്ട് എവിടെ നിന്നറിയും? 

സ്വഹാബികളിൽ നിന്ന് 

സ്വഹാബികൾ ഇക്കാലത്ത് ധാരാളമുണ്ട് പലർക്കും വളരെ പ്രയാസമായിട്ടുണ്ട് അവരെ ചെന്ന് കാണണം അപൂർവ്വ വിവരങ്ങൾ ചോദിച്ചറിയണം

തന്റെ കൂട്ടുകാരനായ ഒരു യുവാവിനോട് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ഇങ്ങനെ പറഞ്ഞു:

സ്നേഹിതാ..... നമുക്കൊരു യാത്ര പോവാം 

എങ്ങോട്ട്?

പണ്ഡിതന്മാരായ സ്വഹാബികളെ അന്വേഷിച്ചു പോവാം

എന്തിന്?

അവരുടെ പക്കൽ വിലപ്പെട്ട വിവരങ്ങൾ ധാരാളമുണ്ട് അവയിൽ നിന്ന് കുറച്ച് നമുക്ക് നേടാം

നിരുത്സാഹപ്പെടുത്തുന്ന രീതിയിലായിരുന്നു കൂട്ടുകാരന്റെ മറുപടി

എന്താണ് നിങ്ങൾ പറയുന്നത്? താങ്കളുടെ വാക്കുകൾ അതിശയകരം തന്നെ എല്ലാവരും താങ്കളിൽ നിന്ന് പഠിക്കാനാഗ്രഹിക്കുന്നു താങ്കളെ കാണാൻ വരുന്നു താങ്കൾ കാണാൻ ഉദ്ദേശിക്കുന്നവർ വരെ അക്കൂട്ടത്തിലുണ്ട് പിന്നെന്തിനാണ് ഈ യാത്ര 

കൂട്ടുകാരന്റെ ഈ രീതിയിലുള്ള സംസാരം ഇഷ്ടപ്പെട്ടില്ല കൂടുതലൊന്നും പറയാതെ നടന്നുപോയി 

ഇൽമ് കിട്ടാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യണം അതിന് പ്രോത്സാഹിപ്പിക്കുന്നവരെ ഇഷ്ടമാണ് നിരുത്സാഹപ്പെടുത്തുന്നവരെ ഇഷ്ടമല്ല
മറ്റുള്ളവർക്ക് കഴിയാവുന്നത്ര സേവനങ്ങൾ ചെയ്തുകൊടുക്കണം അതാണ് ലക്ഷ്യം 

ഒരു സ്വഹാബിയിൽ നിന്ന് ചില വിവരങ്ങൾ കിട്ടുമെന്ന് കേട്ടു സ്ഥലം കുറെ ദൂരെയാണ് സാരമില്ല പോകാം

അവിടെയെത്തുമ്പോൾ ഉച്ച തിരിഞ്ഞുതുടങ്ങി മധ്യാഹ്ന നേരത്തെ നിസ്കാരവും ഭക്ഷണവും കഴിഞ്ഞ് ആളുകൾ വിശ്രമിക്കുന്ന സമയം സ്വഹാബി ഉച്ചയുറക്കത്തിലാണ്

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വീട്ടുമുറ്റത്ത് തട്ടം വിരിച്ചു അതിലിരുന്നു നല്ല ചൂട് . ചുട് കാറ്റടിക്കുന്നു വിയർത്തൊഴുകുന്നു കാറ്റിൽ പൊടി പാറുന്നു അത് ശരീരത്തിൽ പറ്റിപ്പിടിക്കുന്നു അതുകൊണ്ടൊന്നും മനസ്സ് പതറിയില്ല അവിടെയിരിക്കും സ്വഹാബി ഉറക്കമുണർന്ന് എഴുന്നേറ്റ് പുറത്തുവരുന്നത് വരെ ഇൽമിന് വേണ്ടിയുള്ള ത്യാഗം  ഒരു നിമിഷവും വെറുതെ കളയില്ല ഒരു ശ്വാഹവും വെറുതെ വിടില്ല എല്ലാം അമലുകളാക്കി മാറ്റും 

സമയം കടന്നുപോയി സ്വഹാബി ഉണർന്നു എഴുന്നേറ്റു പുറത്തേക്കുവന്നു 
ഒരാൾ മുറ്റത്തിരിക്കുന്നു തറയിൽ തട്ടം വിരിച്ച് അതിലിരിക്കുന്നു 
സ്വഹാബിയെ കണ്ടു വിനയത്തോടെ എഴുന്നേറ്റു വന്നു സലാം ചൊല്ലി 
സ്വഹാബി ഞെട്ടിപ്പോയി ഞെട്ടലോടെ സ്വഹാബി സലാം  മടക്കി 
ഈ ചൂട് കൊടുമയായ സമയത്ത് എന്തിനിങ്ങോട്ട് വന്ന? 

ഞാനങ്ങോട്ട് വരുമായിരുന്നല്ലോ ഒരു വിവരം പറഞ്ഞറിയിച്ചാൽ മതിയായിരുന്നല്ലോ

തിരുനബി (സ) യുടെ പിതൃസഹോദര പുത്രനായ അങ്ങ് എന്നോട് ക്ഷമിച്ചാലും റസൂൽ (സ) തങ്ങളുടെ കുടുംബാംഗമായ താങ്കൾ ഇത്രയും ദൂരം കഷ്ടപ്പെട്ട് യാത്ര ചെയ്തല്ലോ? ക്ഷമിക്കണം

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ശാന്തനായി മറുപടി നൽകി:

ഞാൻ ഇങ്ങോട്ട് വരണം അതാണ് ഇൽമിനോടുള്ള മര്യാദ ഞാൻ താങ്കളിൽ നിന്ന് ചില അറിവുകൾ നേടാനാണ് വന്നത് ആവശ്യക്കാരൻ ഇൽമിനെ തേടി വരണം ഇൽമ് ആവശ്യക്കാരനെ തേടിപ്പോവാൻ പാടില്ല

സ്വഹാബിക്ക് ആശ്വാസമായി പിന്നെ ചർച്ചയിലേക്ക് കടന്നു അവിടെ പാണ്ഡിത്യം അലയടിച്ചുയരുന്നു  രണ്ട് ഖൽബുകൾ രണ്ട് സമുദ്രങ്ങളായി മാറുന്നു ഇൽമിന്റെ സമുദ്രങ്ങൾ

പരസ്പരം കൈമാറപ്പെടുന്ന അറിവുകൾ അവ പിൽകാലക്കാർക്കുള്ള അനുഗ്രഹമാണ് അന്ത്യനാൾ വരെയുള്ളവർക്ക് ലഭിക്കുന്ന അനുഗ്രഹം അതാണ് പിൽകാലക്കാരുടെ അവലംബം  

അവരുടെ യാത്രാക്ഷീണം അവർ അനുഭവിച്ച ചൂടും ത്യാഗവും അവർ ഒഴുക്കിയ വിയർപ്പുതുള്ളികൾ  പിൽകാലക്കാരായ നാം അതൊക്കെ ഓർക്കണം നമുക്ക് നന്ദി വേണം 

വൈജ്ഞാനിക ചർച്ചയുടെ സമാപനം അതൊരു വല്ലാത്ത വികാരമാണ്
ചർച്ചക്കിടയിൽ എത്രയോ തവണ നബി (സ) തങ്ങളെ ഓർത്തു നബി (സ) തങ്ങളുടെ വചനങ്ങൾ ഉദ്ധരിച്ചു പല സംഭവങ്ങൾ അനുസ്മരിച്ചു അപ്പോഴെല്ലാം മനസ്സ് കിടുങ്ങി നയനങ്ങൾ നിറഞ്ഞൊഴുകി 

ഖൽബുകൾ തുറന്ന ദുആ

സലാം പറഞ്ഞു മുസ്വാഫഹത്ത് ഹസ്തദാനം അവർണനീയമായ നിർവൃതിയോടെ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിടവാങ്ങി

റസൂലുല്ലാഹി (സ) തങ്ങളുടെ പിതൃസഹോദര പുത്രന്റെ സന്ദർശനം തങ്ങൾക്ക് വലിയ അനുഗ്രഹമായി ഭവിച്ചു സ്വഹാബി കുടുംബം അങ്ങനെയാണ് കരുതുന്നത്

ഒരു സ്വഹാബിയുടെ വീട്  സന്ദർശിച്ച സംഭവമാണ് ഇവിടെ പറഞ്ഞത് ഇതുപോലെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അറിവ് തേടി ആരെ സമീപിച്ചാലും വളരെ വലിയ വിനയമാണ് കാണിച്ചിരുന്നത് ഇൽമ് തേടുന്നവർക്കെല്ലാം ആ വിനയവും ലാളിത്യവും നല്ല മാതൃകയാണ് ഒരേ സംഗതി പലരിൽ നിന്ന് കേൾക്കാൻ താൽപര്യപ്പെട്ടു പ്രായത്തിൽ കവിഞ്ഞ പക്വത  കൗമാര പ്രായത്തിൽ തന്നെ വൃദ്ധന്റെ പക്വത അതിശയകരമായ അവസ്ഥ

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെക്കുറിച്ച് ഉമർ (റ) ഒരു വിശേഷണം പറഞ്ഞു:

യുവാവായ വൃദ്ധൻ

വളരെ ശരിയാണ്  പ്രായത്തിൽ യുവാവ്   പക്വതയിൽ വൃദ്ധൻ
വിജ്ഞാനത്തിന് അക്കാലത്ത് വല്ലാതെ ഏതെല്ലാം ശാഖകളുണ്ടായിരുന്നോ അവയിലെല്ലാം ഇബ്നു അബ്ബാസ് (റ) അഗാധജ്ഞാനം നേടിയിരുന്നു

ഉമർ (റ) ഇൽമിന്റെ ആളുകളെ വല്ലതെ സ്നേഹിച്ചിരുന്നു അവരെ സന്ദർശിക്കും നല്ല സമ്പർക്കം നിലനിർത്തും സഹവാസം ശക്തമാക്കും

ഇബ്നു അബ്ബാസ് (റ) വുമായി അടുത്തിടപഴകുമായിരുന്നു ഓരോ കണ്ടുമുട്ടലുകളും വൈജ്ഞാനിക ചർച്ചകളുടെ വേദികളായി മാറും അപ്പോൾ ഒരു സദസ്സ് തന്നെ രൂപം കൊള്ളും ചർച്ചകൾ എല്ലാവർക്കും ഉപയോഗപ്പെടും ആ വിജ്ഞാനം പല കൈവഴികളിലൂടെ ഒഴുകി പിൽകാല തലമുറകൾക്ക് വിജ്ഞാനത്തിന്റെ വലിയ സമ്പാദ്യങ്ങളായിത്തീർന്നു

ഇബ്നു അബ്ബാസ് (റ) വിന്റെ വിവരണം അതുകേട്ട് അതിശയിച്ചുപോയ ചിലർ ചോദിച്ചു:

ഇത്ര ആഴമുള്ള വിജ്ഞാനം അങ്ങേക്ക് എങ്ങനെ കിട്ടി?

വളരെ ലളിതമായ മറുപടി വന്നു

നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കാൻ കഴിവുള്ള നാവ് ഗ്രഹിക്കാൻ കഴിവുള്ള മനസ്സ് ഇവ രണ്ടുമാണ് അതിന് സഹായിച്ചത് 

നാവും മനസ്സും

ഇബ്നു അബ്ബാസ് (റ) എന്ന മഹാപ്രതിഭയുടെ പിന്നാലെ ശക്തി നാവും മനസ്സുമാകുന്നു എത്ര കിട്ടിയാലും ഉൾക്കൊള്ളാൻ പറ്റുന്ന വിശാലമായ മനസ്സ് പിന്നെയും പിന്നെയും ചോദിച്ചറിയാൻ ഉത്സാഹിക്കുന്ന നാവ് 
സമുദായത്തിന്റെ പണ്ഡിതൻ 

മഹാനവർകൾക്കു ലഭിച്ച വിശേഷണം മഹാനവർകൾ നേടിയ വിശാലമായ വിജ്ഞാനം സമുദായത്തിന് ഉപയോഗപ്പെട്ടു

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ഒരു വിധി കിട്ടിയാൽ സമുദായം അതിൽ തൃപ്തിപ്പെട്ടു ആ വാക്കുകൾ അത്രക്ക് ആധികാരികമായിരുന്നു സ്വീകാര്യമായിരുന്നു 

പ്രമുഖ സ്വഹാബിവര്യനായ സഅദുബ്നു അബീവഖാസ് (റ) വിന്റെ ഒരു വചനം വളരെ പ്രസിദ്ധമാണ് നാല് ഗുണങ്ങൾ എണ്ണിപ്പറഞ്ഞു:

1. വേഗത്തിൽ മനസ്സിലാക്കാനുള്ള കഴിവ്
2. നല്ല ബുദ്ധിശക്തി
3. അഗാധമായ വിജ്ഞാനം
4. വിശാലമായ ക്ഷമാശീലം

ഈ ഗുണങ്ങൾ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിൽ കണ്ടതുപോലെ ഞാൻ മറ്റാരിലും കണ്ടിട്ടില്ല 

സഅദുബ്നു അബീവഖാസ് (റ) വിന്റെ പ്രശസ്തമായ വാക്കുകളാണിവ
ഇബ്നു അബ്ബാസ് (റ) വിന്റെ ക്ഷമാശീലം, വിശാലമായ ക്ഷമ തന്നെ ക്ഷമാശീലരായത് കൊണ്ട് ബുദ്ധി നന്നായി പ്രവർത്തിക്കും നന്നായി കാര്യങ്ങൾ മനസ്സിലാക്കാം ഓർമ്മശക്തിയും വിപുലമായിരിക്കും 
സൽഗുണങ്ങളുടെ വികാസത്തിന് ക്ഷമ വേണം


പണ്ഡിത സദസ്സ്

ഇസ്ലാമിക വൈജ്ഞാനിക പ്രഭാവം അത് നിലനിന്ന കാലഘട്ടം ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലഘട്ടം

ജ്ഞാനികളുടെ സദസ്സ് വിളിച്ചു ചേർക്കും ബദ് രീങ്ങളിൽ പെട്ട പലരും അക്കൂട്ടത്തിലുണ്ടാവും ആ സദസ്സിലേക്ക് ചെറുപ്പക്കാരനായ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെയും ക്ഷണിക്കും

ബദ് രീങ്ങളിൽപ്പെട്ട ആളുകൾ ജ്ഞാനികളും വൃദ്ധന്മാരുമാണ് അവർ ചെറുപ്പക്കാരനെ കാണും സംശയത്തോടെ നോക്കും ചിലർ പറയും
ഈ ചെറുപ്പക്കാരനെ എന്തിനാണ് നമ്മുടെ കൂട്ടത്തിലേക്ക് വിളിച്ചത്? നമ്മുടെ മക്കളുടെ പ്രായമല്ലേ ഈ  ചെറുപ്പക്കാരന്റെ ആഗമനം ഒരുവ അപാകത പോലെ ചിലർക്ക് തോന്നി

ഒരിക്കൽ ഖലീഫ ഒരു സദസ്സ് സംഘടിപ്പിച്ചു പണ്ഡിത വര്യന്മാരായ പലരും വന്നു പ്രമുഖ വ്യക്തികൾ എത്തി ചെറുപ്പക്കാരനും വന്നു ചിലരുടെ മനസ്സിൽ സംശയം മുളപൊട്ടി ഈ കുട്ടിയെ നമ്മോടൊപ്പം വിളിച്ചത് എന്തിനാണ്?
ഉമർ (റ) പറഞ്ഞു: ഈ കുട്ടിയെ നിങ്ങൾക്ക് നന്നായി അറിയുന്നതല്ലേ? 

ഉമർ (റ) ഉദ്ദേശിച്ചത് ഇങ്ങനെയാണ്

നബി (സ) തങ്ങളുടെ പിതാവിന്റെ സഹോദര പുത്രനാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ നബി (സ) തങ്ങൾ ഈ കുട്ടിക്കുവേണ്ടി പലതവണ പ്രാർത്ഥിച്ചതും നിങ്ങൾക്കറിയാം

അല്ലാഹുമ്മ ഫഖിഹ്ഹു ഫിദ്ദീൻ

അല്ലാഹുവേ ഇവനെ ദീനിന്റെ ഫിഖ്ഹ് (ജ്ഞാനി) ആക്കേണമേ

അല്ലാഹുമ്മ അല്ലിംഹുൽ ഹിക്മത്ത

അല്ലാഹുവേ, ഇവന് ഹിക്മത്ത് (പാണ്ഡിത്യം) തത്വങ്ങൾ പഠിപ്പിക്കേണമേ

അല്ലാഹുമ്മ അല്ലിംഹുൽ കിതാബ

അല്ലാഹുവേ, ഇവന് കിതാബ് (പരിശുദ്ധ ഖുർആൻ) പഠിപ്പിക്കേണമേ

നബി (സ) തങ്ങൾ ഇബ്നു അബ്ബാസ് (റ) എന്ന കുട്ടിക്കു വേണ്ടി നടത്തിയ പ്രശസ്തമായ പ്രാർത്ഥനകളാണിവ ഇവ എല്ലാവർക്കും അറിയാമല്ലോവെന്നാണ് ഉമർ (റ) ഉദ്ദേശിച്ചത്

ഇബ്നു അബ്ബാസ് (റ) എന്ന കുട്ടിയെ സദസ്സിന് നന്നായൊന്നു പരിചയപ്പെടുത്തണം ഉമർ (റ) വിന് ഈ ഉദ്ദേശം കൂടിയുണ്ട് 
ഉമർ (റ) അവരോട് ചോദിച്ചു:

(അല്ലാഹുവിന്റെ സഹായവും വിജയവും വന്നാൽ) എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശം എന്താണ്?

എല്ലാവരും മറുപടി കണ്ടെത്താനുള്ള ചിന്തയിലാണ് ഉമർ (റ) ഓതിയത് സുറത്തുന്നസ്വ് ർ

വിശുദ്ധ ഖുർആനിലെ നൂറ്റിപ്പത്താം അധ്യായം


അല്ലാഹുവിന്റെ സഹായവും വിജയവും വന്നാൽ 

അല്ലാഹുവിന്റെ മതത്തിൽ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ നീ കാണുകയും ചെയ്താൽ

അപ്പോൾ താങ്കൾ താങ്കളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് (സ്തോത്രം-കീർത്തനം) ചെയ്തു കൊള്ളുക അവനോട് പാപമോചനം തേടുകയും ചെയ്തുകൊള്ളുക നിശ്ചയമായും അവൻ പശ്ചാതാപം സ്വീകരിക്കുന്നവനാകുന്നു

സൂറത്തിലെ വചനങ്ങളും ആശയങ്ങളും മനസ്സിൽ കിടന്നു കറങ്ങുന്നു ഉമർ (റ) വിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകണം എന്ത് പറയും?

ചിലർ ഇങ്ങനെ പറഞ്ഞു:

നമുക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുന്നു അവൻ വിജയം തരുന്നു അപ്പോൾ നാം അല്ലാഹുവിനെ സ്തുതിക്കണം പാപമോചനം തേടുകയും വേണം
അത്രയും പറഞ്ഞു നിർത്തി മറ്റുള്ളവർ മൗനമായി നിന്നു ഒന്നും പറഞ്ഞില്ല
ഉമർ (റ) കുട്ടിയുടെ മുഖത്തേക്ക് നോക്കി അപ്പോൾ എല്ലാവരും നോക്കി കുട്ടിയുടെ മുഖത്ത് ഭാവമാറ്റമൊന്നുമില്ല ശാന്തമായ മുഖം
ഉമർ (റ) ചോദിച്ചു: ഇബ്നു അബ്ബാസ്: താങ്കൾക്കും ഇത് തന്നെയാണോ പറയാനുള്ളത്?

അല്ല

കുട്ടിയുടെ ദൃഢമായ സ്വരം എല്ലാവർക്കും ഞെട്ടൽ അനുഭവപ്പെട്ടു കുട്ടി എന്താണ് പറയാൻ പോവുന്നത്? അതറിയാൻ ആകാംക്ഷയായി
പറയൂ.... കേൾക്കട്ടെ ഉമർ (റ) ആവശ്യപ്പെട്ടു

കുട്ടി പറഞ്ഞു: നബി (സ) തങ്ങളുടെ ആയുസ്സ് അവസാനിക്കാറായിരിക്കുന്നു എന്ന സന്ദേശം അറിയിച്ചു കൊടുത്തതാണ് 

സദസ്സ് സ്തബ്ധമായിപ്പോയി

ഉമർ (റ) പ്രസ്താവിച്ചു: ഇത് തന്നെയാണ് ഞാനും മനസ്സിലാക്കിയത്
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകഴിഞ്ഞാൽ അത് താങ്കളുടെ വേർപാടിന്റെ അടയാളമാണ് അപ്പോൾ ധാരാളം തസ്ബീഹ് ചൊല്ലുക പാപമോചനം തേടുക

ഈ സൂറത്ത് ഇറങ്ങിയതിന് ശേഷമുള്ള നബി (സ) തങ്ങളുടെ ജീവിതം അത് എല്ലാവരുടെയും മനസ്സിൽ തെളിഞ്ഞു വന്നു 

ഈ സൂറത്ത് ഇറങ്ങിയപ്പോൾ നബി (സ) തങ്ങൾ ഇങ്ങനെ പറഞ്ഞു:

ഖദ് നഐത്തു ഇലാ നഫ്സീ

(എനിക്ക് എന്റെ മരണവാർത്ത അറിയിക്കപ്പെട്ടു)

ഈ സംഭവം ആളുകൾ ഓർത്തെടുത്തു ഈ സൂറത്തിന് മറ്റൊരു പേര് കൂടിയുണ്ട് 

സൂറത്തുത്തൗഈദ് (യാത്രയയപ്പിന്റെ അധ്യായം) ഈ സൂറത്തിലൂടെ നബി (സ) തങ്ങൾക്ക് ലഭിച്ച നിർദ്ദേശമെന്താണ്?

തസ്ബീഹ് വർദ്ധിപ്പിക്കുക പശ്ചാതാപം വർദ്ധിപ്പിക്കുക

നബി (സ) തങ്ങൾ അത് പാലിച്ചു റുകൂഇലും സുജൂദിലും ധാരാളമായി തസ്ബീഹ് ചൊല്ലാൻ തുടങ്ങി

സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്ഫിർ ലീ....

(ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നു നിനക്ക് ഞാൻ സ്തുതികീർത്തനം ചെയ്യുന്നു അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ....)

നബി (സ) തങ്ങളുടെ പ്രിയ പത്നി ആഇശ (റ) ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു

നബി (സ) അവസാന കാലത്ത് ഈ വചനം ധാരാളമായി വർദ്ധിപ്പിച്ചിരുന്നു

സുബ്ഹാനല്ലാഹി വബിഹംദിഹി
അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലൈഹി

(ഞാനല്ലാഹുവിനെ സ്തുതിക്കുന്നു സ്തോത്ര കീർത്തനം ചെയ്യുന്നു ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു അവനിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു)

അവസാനകാലത്ത് നബി (സ) തങ്ങൾ ഈ പ്രാർത്ഥനാ വചനം ധാരാളമായി ചൊല്ലാറുണ്ടായിരുന്നു

ഉമർ (റ) യുടെ പ്രസ്താവന വളരെ പ്രസിദ്ധമാണ് അവർ പറഞ്ഞു:
നബി (സ) യുടെ അവസാനകാലമായി നിൽക്കുമ്പോഴും ഇരിക്കുമ്പോഴും വരുമ്പോഴും പോവുമ്പോഴും സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ധാരാളം പറയാറുണ്ടായിരുന്നു

ഇത്രയധികം തസ്ബീഹ് ചൊല്ലുന്നതെന്താണെന്ന് ചിലർ ചോദിച്ചു അതിന്നിങ്ങനെ മറുപടി നൽകി:

സൂറത്തുന്നസ്വ് റിലെ സൂചന കണ്ടതുകൊണ്ടാണ് ഉമർ (റ) വിന്റെ സദസ്സിലെ സംഭവം വളരെ വിശദമായി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പിൽക്കാലത്ത് വിവരിക്കുകയുണ്ടായി ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും അവ ഉദ്ധരിക്കപ്പെട്ടു

നബി (സ) തങ്ങളുടെ ജീവിതം അവർക്കു മുമ്പിൽ തുറന്ന പുസ്തകം പോലെ കിടക്കുകയാണ്

ദഅ് വത്തിന്റെ ആദ്യകാലഘട്ടം സഹായികളില്ലാത്ത കാലം കഴിവുള്ളവരെല്ലാം ശത്രുപക്ഷത്തായിരുന്നു തൗഹീദിന്റെ വചനങ്ങൾ മുഴങ്ങി

ലാഇലാഹ ഇല്ലല്ലാഹ്....

അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല

മുഹമ്മദുർറസൂലുല്ലാഹ്....

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു

ഈ വചനങ്ങൾ ഖുറൈശികൾ വെറുത്തു ചിലരൊക്കെ രഹസ്യമായി വന്നു സത്യസാക്ഷ്യ വചനം മൊഴിഞ്ഞു അവർക്ക് തൗഹീദിന്റെ വെളിച്ചം കിട്ടി അവരുടെ മനസ്സിൽ തൗഹീദ് ഉറപ്പിച്ചു കൊടുത്തു ഇനിയത് മാറ്റാനാവില്ല
ജീവൻ ഊരിയെടുക്കാം എന്നാലും തൗഹീദ് ഊരിയെടുക്കാനാവില്ല പരീക്ഷണങ്ങൾക്കു മേൽ പരീക്ഷണം അപ്പോഴെല്ലാം ക്ഷമിക്കാനുള്ള കൽപ്പന കിട്ടി 

അല്ലാഹുവിന്റെ സഹായം വരും ആ സഹായ വാഗ്ദാനത്തിൽ വിശ്വസിച്ചു  പിന്നെ നാട് വിടേണ്ടിവന്നു മക്കയോട് യാത്ര പറഞ്ഞു ഹിജ്റ പോയി മദീനയിലെത്തി  പിന്നെയും പരീക്ഷണങ്ങൾ

നിലനിൽപ്പിനു  വേണ്ടിയുള്ള യുദ്ധം ബദ്ർ ബദറിൽ സഹായം വാഗ്ദാനം വന്നു
ഒറ്റ മനസ്സോടെ ഒരുമിച്ചുനിന്നു പോരാടി ബദ്ർ പോർക്കളത്തിൽ അല്ലാഹുവിന്റെ സഹായമിറങ്ങി അതെല്ലാവരും കണ്ടു 
മക്കായുടെ കരൾത്തുടിപ്പുകളായ എഴുപത് നേതാക്കൾ വധിക്കപ്പെട്ടു അത്രയും പേർ ബന്ദികളായി 

പിന്നെ എത്രയോ രംഗങ്ങളിൽ സഹായം കിട്ടി വിജയങ്ങൾക്കു മേൽവിജയം കിട്ടി  മക്കാ വിജയം ശിർക്കിന്റെ വേരുകൾ പിഴിതെറിഞ്ഞു തൗഹീദിന്റെ പ്രഖ്യാപനം വന്നു

ജനങ്ങൾ കൂട്ടക്കൂട്ടമായി ഇസ്ലാമിലേക്ക് വന്നു മക്കാ വിജയത്തിനു ശേഷമുള്ള കാലം ജനക്കൂട്ടങ്ങൾ ഇസ്ലാമിലേക്ക് ഒഴുകി വരുന്ന കാലം
ദീൻ പൂർത്തിയായി വിശുദ്ധ ഖുർആൻ പൂർണ്ണമായി നബി (സ) തങ്ങളുടെ ദൗത്യം പൂർത്തിയായി ദൗത്യം തീർന്നാൽ പിന്നെ മടക്കമാണ്
അല്ലാഹുവിനെ ധാരാളമായി സ്തുതിച്ചു പാപമോചനം തേടി പശ്ചാത്തപിച്ചു എല്ലാം അനുയായികൾക്കുള്ള മാതൃകയാണ്

അവർ ധാരാളമായി തസ്ബീഹ് ചൊല്ലണം പാപമോചനം തേടണം പശ്ചാത്തപിക്കണം 

നബി (സ) അത് ചെയ്തു കാണിച്ചു തന്നു നാം അത് പിന്തുടരണം വിജയം വരിക്കണം


വീട് ഒരു പാഠശാല

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) അദ്ദേഹത്തെ ആളുകൾ നോക്കിനിൽക്കും എന്തൊരു ഭംഗിയുള്ള ശരീരഘടന ഖുറൈശികളുടെ പാരമ്പര്യ സൗന്ദര്യം അദ്ദേഹത്തിൽ തുടിച്ചുനിന്നു 

ശബ്ദ ഭംഗിയാണ് മറ്റൊരു സവിശേഷത കേട്ടിരിക്കാൻ നല്ല സുഖം നല്ല വാചാലത, വാക്കുകളുടെ സുന്ദരമായ ഒഴുക്ക് ആരെയും ആകർഷിക്കും കേൾവിക്കാർക്ക് തൃപ്തി വരുവോളം സംസാരിക്കും നബി (സ) യുടെ തിരുവചനങ്ങൾ നന്നായി ഒഴുകിവരും

ഹദീസ് വിജ്ഞാനത്തിന്റെ ആധികാരിക രേഖയായിരുന്നു ഇബ്നു അബ്ബാസ് (റ) വിന്റെ വാക്കുകൾ അദ്ദേഹം ഒരു കാര്യത്തെക്കുറിച്ച് പ്രസ്താവന നടത്തിക്കഴിഞ്ഞാൽ പിന്നെയതിൽ സംശയമില്ല

ഭാഷാ പരിജ്ഞാനത്തിലും ഒന്നാമൻതന്നെ അറബി ഭാഷയുടെ സവിശേഷതകൾ, അതിന്റെ ഘടനാവിശേഷം കവിതകളും ശൈലികളും എല്ലാം ആഴത്തിൽ പഠിച്ചറിഞ്ഞു

വിശുദ്ധ ഖുർആൻ ആഴത്തിൽ പഠിച്ചു നന്നായി വ്യാഖ്യാനിച്ചു ഖുർആൻ വിജ്ഞാനം തേടിവരുന്നവരുടെ അഭയകേന്ദ്രമായിത്തീർന്നു
ഹദീസുകൾ ശേഖരിക്കുന്നതിന് വേണ്ടി നന്നായി കഷ്ടപ്പെട്ടു നിരവധി സ്വഹാബികളുടെ വീടുകൾ സന്ദർശിച്ചു ഉച്ചക്ക് ഉറങ്ങുന്നവരെ ഉണർത്തിയില്ല പുറത്ത് പൊരിവെയിലത്ത് കാത്ത് നിൽക്കും 

ഉച്ചയുറക്കം കഴിഞ്ഞ് പുറത്തുവരുന്നവർ പുറത്തിരിക്കുന്ന അതിഥിയെ കണ്ട് ഞെട്ടിപ്പോകും 

വിളിച്ചുണർത്താമായിരുന്നില്ലേ? അകത്ത് കടന്നിരിക്കാമായിരുന്നില്ലേ, പരിഭവം പറച്ചിൽ വരും 

വീട്ടുകാരെ ആശ്വസിപ്പിക്കും

ഹദീസുകൾ ചോദിക്കും

ഹദീസുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം ഹദീസുകൾ പഠിക്കാനുള്ള ത്യാഗം ആ ത്യാഗം സഹിക്കുന്നതിലെ സന്തോഷം ആ സന്തോഷമാണ് ഇബ്നു അബ്ബാസ് (റ) കണ്ടെത്തിയത്

കാലം കടന്നുപോയി വിജ്ഞാനം തേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു 
വിജ്ഞാനത്തിന്റെ നിരവധി കൈവഴികൾ ഏതെങ്കിലും കൈവഴികളിലൂടെയാണ് ജനങ്ങൾ വരുന്നത് 

ഒരു കൂട്ടർക്ക് ഒരു കൈവഴി

മറ്റൊരു കൂട്ടർക്ക് മറ്റൊരു കൈവഴി

നിരവധി കൂട്ടങ്ങൾ നിരവധി കൈവഴികൾ അവയെല്ലാം കൈകാര്യം ചെയ്യാൻ ഒരു വ്യക്തി  അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)

എല്ലാവർക്കും അദ്ദേഹത്തെ കാണണം പല കാര്യങ്ങൾ ചൊദിച്ചറിയണം അതെങ്ങനെ നടക്കും? എങ്ങനെ ജനങ്ങളെ നിയന്ത്രിക്കും?

ഇബ്നു അബ്ബാസ് (റ) വിന്റെ വീട് അതൊരു വലിയ വിദ്യാലയമായി മാറി ആ വിദ്യാലയത്തിൽ ഒരേ ഒരധ്യാപകൻ വിജ്ഞാനത്തിന്റെ വെളിച്ചം നിറഞ്ഞ വീട് വീട്ടിൽ ചില ചിട്ടകൾ വെച്ചു എല്ലാ ദിവസവും എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കില്ല  ഒരു ദിവസം ഒരു വിഷയം സംസാരിക്കും ആ വിഷയം തന്നെ പല ഭാഗങ്ങളായി വിഭജിച്ചു ഓരോന്നിനും പ്രത്യേക സമയം വെച്ചു

ഖുർആൻ വിജ്ഞാനം
ഹദീസ് പഠനം
കർമ്മശാസ്ത്ര പഠനം
ഭാഷാ പഠനം
ചരിത്രപഠനം
സാമൂഹിക വിഷയങ്ങൾ

ഇബ്നു അബ്ബാസ് (റ) വിന്റെ അധ്യാപന രീതിയെക്കുറിച്ച് ഒരു ശിഷ്യൻ നൽകുന്ന വിവരണം കേൾക്കുക

ഒരു ദിവസം രാവിലെ ഞാൻ ഇബ്നുഅബ്ബാസ് (റ) നെ കാണാൻ വന്നു വീട്ടിലേക്കുള്ള വഴി ജനനിബിഢമാണ് നടക്കാൻ കഴിയുന്നില്ല വളരെ ദൂരെ നിന്നുവന്ന നിരവധി പേർ കൂട്ടത്തിലുണ്ട് അന്ന് ഖുർആൻ പഠന ദിവസമാണ്
അവർക്കിടയിലൂടെ ഞെങ്ങിഞെരങ്ങി ഞാൻ നടന്നു മുറ്റം നിറഞ്ഞുനിൽക്കുന്നു അവർക്കിടയിലൂടെ പ്രയാസപ്പെട്ടു നടന്നു വീട്ടിനകത്ത് പ്രവേശിച്ചു മുറിയിൽ അദ്ദേഹത്തെ കണ്ടു വിനയത്തോടെ ചെന്ന് സലാം ചൊല്ലി കൈ മുത്തി കാര്യം പറഞ്ഞു പുറത്ത് വലിയ ജനക്കൂട്ടമുണ്ട് അങ്ങയെ കാണാൻ വന്നതാണ്

നീ വെള്ളം എടുത്തു വെക്കൂ വുളൂ ചെയ്യണം

ഞാൻ വെള്ളം എടുത്തുവെച്ചു മഹാൻ വന്നു വുളൂ എടുത്തു നല്ല വസ്ത്രം ധരിച്ചു സുഗന്ധം പരന്നു എന്നിട്ട് എന്നോടിങ്ങനെ കൽപിച്ചു

ഖുർആനിനെക്കുറിച്ചും ഖുർആനിലെ അക്ഷരങ്ങളെക്കുറിച്ചും ചോദിച്ചറിയാൻ വന്നവരുണ്ടാവും അവരോട് വരാൻ പറയൂ

ഞാൻ പുറത്ത് വന്നു ശബ്ദമുയർത്തി വിളിച്ചു പറഞ്ഞു വിശുദ്ധ ഖുർആനെക്കുറിച്ചും അതിലെ അക്ഷരങ്ങളെക്കുറിച്ചും അറിയേണ്ടവർ അകത്തേക്ക് വരിക

എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ തിക്കിത്തിരക്കി മുമ്പോട്ടുവന്നു വീട്ടിനകത്തേക്ക് തള്ളിക്കയറുന്നു മഹാനവർകളെ ഒരു നോക്കുകാണാനുള്ള ആകാംക്ഷ അവരുടെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുകയാണ് 
മുറിയും പരിസരവും നിറഞ്ഞു!

മുറിയിലെത്തിയവർ ഇബ്നു അബ്ബാസ് (റ) വിനെ കൺനിറയെ കണ്ടു നിർവൃതിയിലായി

ചോദ്യങ്ങൾ ചോദിക്കാൻ അനുവാദം നൽകപ്പെട്ടു വളരെ ഭവ്യതയോടെ ഒന്നാമത്തെ ചോദ്യം വന്നു

സുസ്മേരവദനനായിക്കൊണ്ട് ഇബ്നുഅബ്ബാസ് (റ) മറുപടി പറയാൻ തുടങ്ങി 
എത്ര നല്ല വാക്കുകൾ എന്തൊരു വാചാലത ഭാഷയുടെ സുന്ദരമായ ഒഴുക്ക്  വിജ്ഞാനപ്രവാഹം

തൃപ്തികരമായ മറുപടി കിട്ടി ഇനി രണ്ടാം ചോദ്യം ചോദ്യകർത്താവ് മുമ്പോട്ടുവന്നു വിനയത്തോടെ ചോദിച്ചു വിശദമായ മറുപടി വന്നു അതിശയകരമായ വിവരണം കേൾവിക്കാരുടെ മുഖം വികസിച്ചു

അടുത്ത ചോദ്യം പിന്നെ അതിന്നടുത്ത ചോദ്യം ചോദ്യകർത്താക്കൾ മുമ്പോട്ടു വരുന്നു മറ്റുള്ളവർ സൗകര്യം ചെയ്തു കൊടുക്കുന്നു പലരും കേട്ടുപഠിക്കാൻ വന്നതാണ് സമയം പോയതറിഞ്ഞില്ല

നിശ്ചിത സമയം കഴിഞ്ഞു പുറത്ത് ആളുകൾ സമയം കാത്ത് നിൽക്കുകയാണ് ബാക്കി ചോദ്യങ്ങൾ അടുത്ത ആഴ്ചയിൽ ഇതേ ദിവസം ചോദിക്കാം ഇൻശാ അല്ലാഹ്.... പ്രാർത്ഥന വചനത്തോടെ ആ ക്ലാസ് അവസാനിച്ചു 

ഇബ്നു അബ്ബാസ് (റ) അവരോടിങ്ങനെ പറഞ്ഞു:

നിങ്ങളുടെ സഹോദരങ്ങൾക്ക് വഴി മാറിക്കൊടുക്കൂ വിശുദ്ധ ഖുർആന്റെ വിവരണവും വ്യാഖ്യാനവും ചോദിക്കാൻ വന്നവരോട് കയറിവരാൻ പറയൂ
ആദ്യത്തെ സംഘം പുറത്തേക്കിറങ്ങി

വിശുദ്ധ ഖുർആന്റെ വിവരണവും വ്യാഖ്യാനവും അറിയേണ്ടവർ അകത്തേക്ക് വന്നു മുറിയും പരിസരവും തിങ്ങിനിറഞ്ഞു

ചോദ്യങ്ങൾ വന്നു തുടങ്ങി 

പുഞ്ചിയോടെ മറുപടി പറഞ്ഞു ഇത് വരെ കേൾക്കാത്ത വ്യാഖ്യാനം കേൾവിക്കാരെ വിശുദ്ധ ഖുർആന്റെ ആഴത്തിലേക്ക് നയിക്കുന്നു വിസ്മയകരമായ അനുഭവം കേൾക്കും തോറും ആവേശം വർദ്ധിക്കുന്നു ഇനിയുമിനിയും കേൾക്കാൻ മോഹം പക്ഷേ, സമയം കഴിഞ്ഞു ബാക്കി കാര്യങ്ങൾ അടുത്ത ആഴ്ചയിൽ സംസാരിക്കാം ഇൻശാ അല്ലാഹ്.....

ഇനി നിങ്ങളുടെ സഹോദരങ്ങൾക്ക് വഴി മാറികൊടുക്കൂ ഖുർആനിൽ പറഞ്ഞ ഹലാൽ ഹറാമുകളെക്കുറിച്ചും കർമ്മാനുഷ്ഠാനങ്ങളെക്കുറിച്ചും ചോദിച്ചറിയാൻ വന്നവരെ വിളിക്കൂ

ആകാംക്ഷയോടെ കാത്തുനിന്ന ഒരു സംഘമാളുകൾ അകത്തേക്ക് കയറി മുറിയും പരിസരവും തിങ്ങിനിറഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ അനുമതി കിട്ടി ചോദ്യങ്ങൾ വരവായി

പഠനാർഹമായ മറുപടി വിശുദ്ധ ഖുർആനിലെ വിധിവിലക്കുകളെക്കുറിച്ചുള്ള ആകർഷകമായ വിവരണം മനുഷ്യമനസ്സുകൾ ഇളകിമറിയുന്നു

ഹറാം വർജ്ജിക്കണം, അതിന്ന് സജ്ജരാവണം മഹാന്റെ സദസ്സിലെത്തിയവർ പണ്ഡിതന്മാരാണ് എത്രയോ ജനങ്ങൾക്ക് മാർഗദർശനം നൽകേണ്ടവർ അതിനുള്ള ഊർജ്ജം ഇവിടെ നിന്നാണ് കിട്ടേണ്ടത് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം അതിനുവേണ്ടിയാണ് ഈ സദസ്സിൽ വന്നത്

ഇബ്നു അബ്ബാസ് (റ) വിന്റെ ക്ലാസുകൾ അതിന്റെ ഫലം തലമുറകളിലൂടെ ഒഴുകിവരും അന്ത്യനാൾവരെ അത് തുടരും

ഓരോ കാലത്തും ജീവിക്കുന്ന പണ്ഡിതന്മാർ ഇബ്നു അബ്ബാസ് (റ) വിന്റെ ത്യാഗം നന്ദിയോടെ ഓർക്കും 

ക്ലാസിൽ നിരവധി ചോദ്യങ്ങൾ ചോദിക്കപ്പെട്ടു വിശദമായ മറുപടി കേട്ടു ചോദിക്കാത്ത കാര്യങ്ങൾ പോലും വിശദീകരണത്തിൽ വന്നു

സഫലമായ ക്ലാസ് അതിന്റെ ആഹ്ലാദവുമായി അവർ പിൻവാങ്ങുകയാണ് പുറത്ത് അപ്പോഴും അവസരം കാത്തുനിൽക്കുകയാണ് വലിയ ജനക്കൂട്ടം
അനന്തരവകാശ നിയമങ്ങൾ

വിശുദ്ധ ഖുർആനിൽ അവ പറയുന്നുണ്ട് പണ്ഡിതന്മാർക്ക് പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിയണം അതിന് വേണ്ടി വന്നവരെ അകത്തേക്ക് വിളിച്ചു അവർ ആവേശത്തോടെ മുറിയിലേക്കു വന്നു മുറിയും പരിസരവും നിറഞ്ഞു

ചോദിക്കാനുള്ള അവസരമാണ് ചോദ്യങ്ങൾ വഴിക്കുവഴി വരുന്നു 
വിഷയം വളരെ പ്രയാസമുള്ളതാണ് എന്നാൽ വിവരണം വളരെ ലളിതം മനുഷ്യമനസ്സുകളുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്ന വാക്കുകൾ 
പിന്നെയും പിന്നെയും ചോദ്യങ്ങൾ

ആവേശകരമായ മറുപടികൾ 

സജീവമായ ക്ലാസ് 

അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന സദസ്സ് നിശ്ചിത സമയം വരെ ക്ലാസ് തുടരുന്നു സമയം തീരുമ്പോൾ അനുഗ്രഹീതമായ സദസ്സ് പിരിയുന്നു 

അനേകായിരമാളുകൾ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിൽ നിന്ന് വിജ്ഞാനം നേടി അവരത് പതിനായിരക്കണക്കിനാളുകൾക്ക് വിതരണം ചെയ്തു 
ഗ്രന്ഥരചന ആരംഭിച്ചതോടെ ആ വിജ്ഞാനം രേഖപ്പെടുത്തപ്പെട്ടു അദ്ദേഹം റിപ്പോർട്ട് ചെയ്ത ഹദീസുകൾ വളരെ പ്രാധാന്യത്തോടെ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടു

തഫ്സീർ, ഹദീസ്, ചരിത്രം തുടങ്ങിയ വൈജ്ഞാനിക ശാഖകളിലൂടെ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിൽ നിന്ന് ലഭിച്ച വിജ്ഞാനം കോടിക്കണക്കായ ജനങ്ങളിലേക്ക് ഒഴുകിയെത്തി ആ പേര് ഉച്ചരിക്കുമ്പോൾ നാം എന്തുമാത്രം ആദരവ് പ്രകടിപ്പിക്കണം


നിവേദക സംഘം

ആയിരത്തി അറുനൂറ്റി അറുപത് ഹദീസുകൾ അത്രയും ഹദീസുകൾ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം ചെയ്തതായി ചരിത്രം പറയുന്നു

അനേകായിരം ഹദീസുകൾ മനഃപാഠമാക്കിയ മഹാപ്രതിഭ അദ്ദേഹം ഹദീസ് വിശദീകരിക്കാൻ തുടങ്ങിയാൽ ജനങ്ങൾ അതീവ ശ്രദ്ധയോടെ കേട്ടിരിക്കും ആർക്കും മനസ്സിലാകുന്ന വിധം എല്ലാ വശങ്ങളും വിവരിക്കും 

ബഹ്റൈൻ എന്ന നാട് അവിടെ നിന്നൊരു നിവേദക സംഘം നബി (സ) തങ്ങളെ കാണാൻ വരുന്നു ശ്രദ്ധേയമായൊരു ചരിത്ര സംഭവമാണത് അബ്ദുൽ ഖൈസ് ഗോത്രക്കാർ അവരുടെ നിവേദക സംഘമാണ് വന്നത് 

ബഹ്റൈനിൽ നിന്ന് മദീനയിലേക്കു വരുന്ന വഴിയിൽ ഒരു ജനവിഭാഗം താമസിക്കുന്നുണ്ട് മുളർ ഗോത്രം 

അവർ ഇസ്ലാമിന്റെ ശത്രുക്കളാണ് മുളർ ഗോത്രക്കാരുടെ ആക്രമണം കാരണം അബ്ദുൽഖൈസ് ഗോത്രക്കാർക്ക് സ്വതന്ത്രമായി  മദീനയിലേക്ക് വരാൻ കഴിയില്ല

യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ മുളർ ഗോത്രം ആക്രമിക്കില്ല ആ മാസങ്ങളെ അവരും ആദരിച്ചിരുന്നു ആ മാസങ്ങളിൽ മാത്രമാണ് അബ്ദുൽഖൈസ് ഗോത്രക്കാർക്ക് മദീനയിൽ വരാൻ കഴിഞ്ഞിരുന്നത്
അബ്ദുൽ ഖൈസ് ഗോത്രക്കാരിൽ പലരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അവസരം കിട്ടിയിട്ടില്ല പല കാര്യങ്ങൾ പഠിക്കാനുണ്ട് 

നബി (സ) തങ്ങളെ വന്നു കാണണം ചോദിച്ചു പഠിക്കണം പക്ഷേ, മുളർ ഗോത്രക്കാർ വഴിയിലുള്ളത് കൊണ്ട് വരാൻ പറ്റുന്നില്ല

അബ്ദുൽഖൈസ് ഗോത്രക്കാർ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന നാല് തരം പാത്രങ്ങളുണ്ട് അവയിൽ വെള്ളം വെക്കും വെള്ളത്തിൽ ഈത്തപ്പഴം ഇടും അങ്ങനെയുണ്ടാക്കുന്ന പാനീയം രുചിയോടെ കുടിക്കും ലഹരിയുണ്ടാവും ഇസ്ലാമിൽ ഈ പാത്രങ്ങളുടെ വിധിയെന്താണ്? അക്കാര്യം നബി (സ) തങ്ങളോട് ചോദിച്ചറിയണം 

അബ്ദുൽഖൈസ് ഗോത്രം 

ധീരയോദ്ധാക്കളാണവർ പലപ്പോഴും യുദ്ധം ചെയ്തിട്ടുണ്ട് ശത്രുക്കളെ പരാജയപ്പെടുത്തിയിട്ടുണ്ട് അവരിൽ നിന്ന് ധാരാളം സ്വത്ത് പിടിച്ചെടുത്തിട്ടുമുണ്ട് ഇങ്ങനെ കിട്ടുന്ന യുദ്ധമുതലുകൾ എന്ത് ചെയ്യണം? 

എങ്ങനെ വീതിക്കണം? അതും ചോദിച്ചറിയണം

ഇങ്ങനെ വിവിധ ഉദ്ദേശ്യങ്ങൾ വെച്ചുകൊണ്ടാണ് നിവേദക സംഘം വരുന്നത് ഇസ്ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായൊരു സംഭവമാണിത്

ഈ സംഭവം വളരെ ഭംഗിയായി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു അത് നോക്കാം

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം:അബ്ദുൽഖൈസ് ഗോത്രത്തിൽ പെട്ട നിവേദക സംഘം നബി (സ) തങ്ങളുടെ അടുക്കൽ വന്നു

നബി (സ) തങ്ങൾ ചോദിച്ചു: ആരാണീ ജനത? ഏതാണ് ഈ നിവേദക സംഘം?
അവർ പറഞ്ഞു: റബീഅ വംശക്കാർ

നബി (സ) തങ്ങൾ പറഞ്ഞു: സ്വാഗതം സന്തുഷ്ടരായി, സമുന്നതരായി വന്ന നിവേദക സംഘത്തിന് സ്വാഗതം

അവർ പറഞ്ഞു: യാ റസൂലല്ലാഹ്......

അല്ലാഹുവിന്റെ റസൂലേ.....

ഞങ്ങൾക്കെപ്പോഴും അങ്ങയെ വന്നു കാണാൻ കഴിയില്ല അങ്ങേക്കും ഞങ്ങൾക്കുമിടയിൽ ഇസ്ലാം സ്വീകരികരിക്കാത്ത മുളർ ഗോത്രക്കാരുണ്ട് യുദ്ധം ഹറാമായ മാസങ്ങളിൽ മാത്രമേ ഞങ്ങൾക്ക് അങ്ങയെ വന്നുകാണാൻ പറ്റുകയുള്ളൂ 

ഈ സന്ദർഭത്തിൽ സുപ്രധാന കാര്യങ്ങൾ ഞങ്ങളോട് കൽപിച്ചാലും നാട്ടിലുള്ള ഞങ്ങളുടെ ജനതക്ക് ഞങ്ങളത് എത്തിച്ചുകൊടുക്കാം ഞങ്ങൾക്കെല്ലാം സ്വർഗം ലഭിക്കണം അതിന് പറ്റുന്ന കാര്യങ്ങൾ കൽപിച്ചാലും 

സംസാരത്തിനിടയിൽ ചില പാത്രങ്ങളെക്കുറിച്ചും അവർ ചോദിച്ചു
നബി (സ) തങ്ങൾ നാല് കാര്യങ്ങൾ കൽപിച്ചു

ഒന്ന്: ഏകനായ അല്ലാഹുവിൽ വിശ്വസിക്കുക

ഏകനായ അല്ലാഹുവിൽ വിശ്വസിക്കേണ്ടതെങ്ങനെയാണെന്ന് മനസ്സിലായോ?
അവർ പറഞ്ഞു: അല്ലാഹു വ റസൂലുഹു ! അഅ്ലം  അല്ലാഹുവിനും അവന്റെ റസൂൽ തങ്ങൾക്കും നന്നായറിയും

നബി (സ) തങ്ങൾ പറഞ്ഞു: അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ)  തങ്ങൾ അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുക

രണ്ട്: നിസ്കാരം നിലനിർത്തുക

മൂന്ന്: സകാത്ത് കൊടുക്കുക

നാല്: റമളാൻ മാസത്തിൽ നോമ്പെടുക്കുക 

യുദ്ധം മുഖേന ശത്രുക്കളിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വത്ത് (ഗനീമത്ത്) ഭാഗിക്കുമ്പോൾ അഞ്ചിൽ ഒരു ഭാഗം ബൈത്തുൽ മാലിലേക്ക് നൽകുക
നിരോധിക്കപ്പെട്ട നാല് കാര്യങ്ങൾ:

ഒന്ന്: ചുരങ്ങാത്തൊണ്ട്

രണ്ട്: പച്ചച്ചായം പൂശിയ ഭരണി

മൂന്ന്: ഈത്തപ്പനക്കുറ്റി തുരന്നുണ്ടാക്കിയ പാത്രം

നാല്: താർ പൂശിയ പാത്രം

കൽപിക്കപ്പെട്ട നാല് കാര്യങ്ങളും നിരോധിക്കപ്പെട്ട നാല് കാര്യങ്ങളും നിങ്ങൾ മനഃപാഠമാക്കുക എന്നിട്ട് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുക (ബുഖാരി, മുസ്ലിം  റഹ്)

ലഹരിയുള്ള പാനീയം ഉണ്ടാക്കിയത് ഈ പാത്രങ്ങളിലായിരുന്നു
മദ്യനിരോധനം ആരംഭിച്ച കാലമായിരുന്നു അത് അതിനാൽ ഈ പാത്രങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടു 

പിന്നീട് മദ്യം പൂർണ്ണമായി നിരോധിക്കപ്പെട്ടു മദ്യത്തിന്റെ പിടിയിൽ നിന്ന് ജനം പൂർണ്ണമായി മോചിതരായി അപ്പോൾ പാത്രങ്ങളുടെ നിരോധനം നീങ്ങുകയും ചെയ്തു

പിൽകാല തലമുറകൾക്ക് ഈ ചരിത്രസംഭവം മനസ്സിലാക്കാൻ ഇബ്നു അബ്ബാസ് (റ) വിന്റെ റിപ്പോർട്ട് സഹായകമായി 

ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കൂടി നമുക്ക് ശ്രദ്ധിക്കാം  നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യമാണത്

മൂത്രിക്കുക സുപ്രധാന കാര്യമാണ് അതിന്റെ മര്യാദകൾ നബി (സ) വളരെ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് മൂത്രവിസർജ്ജനം സുഖകരമാക്കാനുള്ള വഴികളും പറഞ്ഞു തന്നിട്ടുണ്ട്  

മൂത്രം നജസാണ് അത് ശരീരത്തിലോ വസ്ത്രത്തിലോ ആവാൻ പാടില്ല ആയാൽ ഉടനെ ശുചീകരിക്കണം മൂത്രം പുരണ്ട വസ്ത്രം ധരിച്ച് നിസ്കരിക്കരുത് ശരീരത്തിലും മൂത്രം പുരളരുത് വളരെ സൂക്ഷിക്കണം 

മൂത്രിച്ചുകഴിഞ്ഞാലും മൂത്രധമനികളിൽ അൽപം മൂത്രം ബാക്കി കിടക്കും അത് തടവിയും കുടഞ്ഞും പോക്കിക്കളയണം എന്നിട്ട് നന്നായി ശുദ്ധീകരിക്കണം 

ഇറുകിയ വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന ഇക്കാലത്ത് ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് അതിന് പ്രചോദനം നൽകുന്നതാണ് ഇത് സംബന്ധമായി ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഹദീസിന്റെ ആശയം താഴെ കൊടുക്കാം:

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി (സ) തങ്ങൾ രണ്ട് ഖബ്റുകളുടെ അരികിലൂടെ നടക്കുകയായിരുന്നു അപ്പോൾ നബി (സ) തങ്ങൾ ഇങ്ങനെ പറഞ്ഞു: 'ഈ ഖബ്റുകളിലുള്ളവർ ശിക്ഷിക്കപ്പെടുകയാണ് അവർ ശിക്ഷിക്കപ്പെടുന്നത് ഗുരുതരമായ കുറ്റത്തിന്റെ പേരിലല്ല' 

അവരിലൊരാൾ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പാലിക്കാത്തവനാണ് മറ്റവൻ ഏഷണിയുമായി നടക്കുന്നവനാണ്

അനന്തരം നബി (സ) തങ്ങൾ ഒരു പച്ച ഈത്തപ്പന മടൽ എടുത്തു രണ്ടായി പിളർത്തു രണ്ട് ഖബ്റിലും കുത്തിനിർത്തി 

കൂടെയുണ്ടായിരുന്ന സ്വഹാബികൾ ചോദിച്ചു: പച്ച ഈത്തപ്പന മടൽ പിളർത്തി ഖബ്റിൽ മേൽ നാട്ടിയത് എന്തിനാണ്?

നബി (സ) പറഞ്ഞു: അവ രണ്ടും ഉണങ്ങാതിരിക്കുവോളം കാലം അവ രണ്ടാൾക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം (ബുഖാരി, മുസ്ലിം  റഹ്)

മൂത്രിച്ചു കഴിഞ്ഞ ഉടനെ എണീറ്റു പോവുന്നവരെക്കുറിച്ചാണ് ആദ്യം പറഞ്ഞത് അവർക്ക് ശ്രദ്ധയില്ല സൂക്ഷ്മതയില്ല അത് നിസ്സാര കാര്യം എന്ന മനോഭാവം
മൂത്രം ശരിക്ക് പോയിട്ടുണ്ടാവില്ല മൂത്രധമനികളിൽ ബാക്കി നിൽപ്പുണ്ടാവും സാവധാനം പോക്കിക്കളയണം അതിൽ ശ്രദ്ധിക്കുന്നില്ല എണീറ്റ് നടക്കുമ്പോൾ മൂത്രത്തുള്ളികൾ പുറത്ത് വരും ശരീരത്തിലും വസ്ത്രത്തിലും നജസാകും അതേ അവസ്ഥയിൽ നിസ്കരിക്കുന്നു സൂക്ഷ്മതയില്ല  കുറ്റം വന്നുചേരുന്നു ഖബ്റിൽ ശിക്ഷിക്കപ്പെട്ടു ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു പണ്ഡിത സദസ്സുകളിൽ കാലാകാലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു കാലിക പ്രസക്തിയുള്ള വിഷയമായി ഇന്നും ചർച്ച ചെയ്യപ്പെട്ടു പോരുന്നു അപ്പോഴെല്ലാം ഇബ്നു അബ്ബാസ് (റ) സ്മരിക്കപ്പെടുന്നു

ഏഷണിയുമായി നടക്കുന്നത് കുറ്റകരമാണ് അത്തരക്കാർക്ക് ശിക്ഷ ലഭിക്കും
ഏഷണി, പരദൂഷണം, അസൂയ, കള്ളം പറയൽ തുടങ്ങിയ നിരവധി ദുർഗുണങ്ങൾ വളർന്നുവന്നിരിക്കുന്നു പലരും അതൊന്നും ഗൗനിക്കുന്നില്ല തെറ്റാണെന്നോ കുറ്റമാണെന്നോ ശിക്ഷിക്കപ്പെടുമെന്നോ ചിന്തിക്കാൻ മെനക്കെടാറില്ല സമയമില്ല

ദൃശ്യമാധ്യമങ്ങൾ വളർന്നതോടെ ഹാസ്യം വലിയ സ്ഥാനം നേടിയിരിക്കുന്നു
ആളുകളെ, ചിരിപ്പിക്കുക, അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ചാനലുകളുണ്ട് നാടകത്തിലും സിനിമയിലുമെല്ലാം ഹാസ്യം കുത്തിനിറക്കുന്നു മറ്റൊരു കലാരൂപമാണ് മിമിക്രി ആളുകളെ ചിരിപ്പിക്കുകയെന്നത് തന്നെ ലക്ഷ്യം 

ഒരു നേരമ്പോക്ക് ഉല്ലാസം അൽപസമയത്തെ ആനന്ദം അതിനുവേണ്ടി എത്ര പണമാണ് ചെലവാക്കുന്നത് 

ഇതാണ് ഇന്നത്തെ ചുറ്റുപാട് ആ ചുറ്റുപാടിലാണ് ഇന്നത്തെ തലമുറ വളർന്നു വരുന്നത് അനാവശ്യ കാര്യങ്ങളിലുള്ള മത്സരങ്ങൾ ലക്ഷ്യം തെറ്റിയ ജീവിതം അങ്ങനെയുള്ള കാലത്ത് മഹാനായ ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിന് വലിയ പ്രാധാന്യമുണ്ട്

ഈത്തപ്പനയുടെ പട്ട പച്ചയായിരിക്കുന്ന കാലത്തോളം അതിന്റെ തസ്ബീഹ് ഖബ്റാളിക്ക് കിട്ടും ശിക്ഷ കുറഞ്ഞുകിട്ടിയേക്കും മരിച്ചവർക്കുവേണ്ടി ജീവിച്ചിരിക്കുന്നവർ നടത്തുന്ന സൽകർമ്മങ്ങളുടെ ഫലങ്ങൾ ഖബ്റാളിക്കു കിട്ടും ഈത്തപ്പനയുടെ തസ്ബീഹിന്റെ ഫലം കിട്ടുമെങ്കിൽ മനുഷ്യരുടേത് കിട്ടുമെന്നത് ഉറപ്പ്


വിരുന്നുകാരൻ

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) അദ്ദേഹത്തിന്റെ ഉമ്മ ഉമ്മുൽഫള്ൽ (റ) 
ഉമ്മുൽ ഫള്ൽ (റ) യുടെ സഹോദരി മൈമൂന (റ) 
മൈമൂന (റ) നബി (സ) തങ്ങളുടെ ഭാര്യ  

അവർ സഹോദരിയുടെ പുത്രനായ ഇബ്നു അബ്ബാസ് (റ) വിനെ സ്വന്തം പുത്രനെപ്പോലെ സ്നേഹിച്ചു ലാളനയും വാത്സല്യവും നൽകി വളർത്തി 
മൈമൂന (റ) യുടെ വസതിയിലേക്ക് ഇബ്നു അബ്ബാസ് (റ) വിന് എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാം ഭക്ഷണം കഴിക്കാം അന്തിയുറങ്ങാം അതെല്ലാം മൈമൂന (റ) ക്ക് വളരെ ഇഷ്ടമാണ് 

മൈമൂന (റ) യിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കാം അതിനാണ് പോവുന്നത് ആ വീട്ടിൽ വെച്ച് പലതവണ നബി (സ) തങ്ങളെ  കണ്ടുമുട്ടിയിട്ടുണ്ട് സംസാരിക്കാൻ നല്ല സൗകര്യം ധാരാളം ചോദ്യങ്ങൾ ചോദിക്കാം അതിലൂടെ അമൂല്യമായ വിവരങ്ങൾ നേടാം മൂന്നു പേരും ചേർന്നാൽ നല്ല വൈജ്ഞാനിക ചർച്ചയായി അറിവു നേടാൻ ആകാംക്ഷയുള്ള വനിതയാണ് മൈമൂന (റ) 

ഇബ്നു അബ്ബാസ് (റ) വിന്റെ വിജ്ഞാനം ഭാവിയിൽ സമൂഹത്തിന് വളരെയേറെ ഉപയോഗപ്പെടും അക്കാര്യം നബി (സ) തങ്ങൾക്കറിയാം അതുകൊണ്ട് വളരെ താൽപര്യത്തോട് കൂടിയാണ് നബി (സ) തങ്ങൾ സംസാരിച്ചിരുന്നത്  
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ഇനിയൊരു സംഭവം വിവരിക്കട്ടെ നമുക്ക് ശ്രദ്ധിച്ചു കേൾക്കാം 

എന്റെ ഉമ്മായുടെ സഹോദരി മൈമൂന (റ) ഞാനവരെ വളരെയേറെ സ്നേഹിക്കുന്നു ഒരു ദിവസം അവരുടെ വീട്ടിൽ വിരുന്നുപോകാൻ തീരുമാനിച്ചു അന്നു രാത്രി അവിടെ അന്തിയുറങ്ങാം 
ഞാൻ വീട്ടിലെത്തി ഹൃദ്യമായ സ്വീകരണം കിട്ടി എന്റെ ആഗമനത്തിൽ അവർക്ക് വല്ലാത്ത സന്തോഷം   

രാത്രിയായി നബി (സ) വന്നുകയറി അന്ന് നബി (സ) അവിടെയാണ് കഴിയുന്നത്  

കുറച്ചുനേരം മൂന്നു പേരും സംസാരിച്ചിരുന്നു മൈമൂന (റ) ആഹാരം വിളമ്പി സന്തോഷത്തോടെ കഴിച്ചു പിന്നെ എല്ലാവരും ഉറങ്ങി  

ഇബ്നു അബ്ബാസ് (റ) വിന് ശരിക്ക് ഉറക്കം വന്നില്ല  

നബി (സ) കുറച്ചുസമയം മാത്രമേ ഉറങ്ങുകയുള്ളൂ പിന്നെ ഉണരും എഴുന്നേൽക്കും വുളൂ എടുക്കാൻ വെള്ളം എടുത്തു കൊടുക്കണം ഇന്ന് ആ സേവനം തനിക്കു ചെയ്യണം ഉറങ്ങിപ്പോവരുത് ഉറക്കത്തെ അകറ്റിനിർത്തി അങ്ങനെ കിടക്കുകയാണ് വല്ല ശബ്ദവും കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാണ് കിടക്കുന്നത് 

നബി (സ) രാത്രിയെ മൂന്നായി ഭാഗിച്ചു രണ്ട് ഭാഗം കടന്നുപോയി മൂന്നാം ഭാഗം ആരംഭിക്കുന്നു അപ്പോൾ നബി (സ) എഴുന്നേറ്റിരുന്നു ആകാശത്തേക്ക് നോക്കി വിശുദ്ധ ഖുർആൻ വചനം ഓതി 


നിശ്ചയമായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാവും പകലും മാറിക്കൊണ്ടിരിക്കുന്നതിലും ബുദ്ധിയുള്ളവർക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് 
സൂറത്ത് ആലുഇംറാനിലെ നൂറ്റിത്തൊണ്ണൂറാം ആയത്താണിത് എന്തെല്ലാം സംഗതികൾ ഈ ആയത്ത് ഉൾക്കൊള്ളുന്നു  

ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് എത്ര അത്ഭുതകരമായ സൃഷ്ടിപ്പാണിത് തൂണുകളില്ല വിശാലമായ മേലാപ്പ്ശപോലെ ആകാശം നിലകൊള്ളുന്നു എന്തൊരു സംവിധാനം അതിൽ കത്തിജ്വലിക്കുന്ന സൂര്യൻ സൂര്യന്റെ ചൂടും വെളിച്ചവും  

ഭൂമിയിൽ മനുഷ്യജീവിതം സാധ്യമാകുന്നത് സൂര്യന്റെ ചൂടും വെളിച്ചവും ലഭിക്കുന്നത് കൊണ്ടാണ്  

പ്രഭാതത്തിൽ കിഴക്കുദിക്കുന്നു സായാഹ്നത്തിൽ പടിഞ്ഞാറ് അസ്തമിക്കുന്നു അതങ്ങനെ നിരന്തരം നടന്നുവരുന്നു ഒരു മുടക്കവുമില്ല സൂര്യൻ പോയിക്കഴിയുമ്പോൾ ഇരുൾ വരുന്നു വെളിച്ചം മായുന്നു 

അപ്പോൾ പൊന്നമ്പിളിയും പൂനിലാവും വരുന്നു ആകാശം നിറയെ നക്ഷത്രങ്ങൾ തെളിയുന്നു അന്തരീക്ഷം വായു, കാറ്റ് എല്ലാം മനുഷ്യവർഗത്തിന് അത്യാവശ്യം രാപ്പകലുകൾ മാറി മാറി വരുന്നു  പകൽ വെളിച്ചമുണ്ട് ഉപജീവനം തേടുന്ന പകൽ രാത്രിയുടെ കുളിർമ ഇരുട്ട് ഉറങ്ങാനുള്ള സമയം വിശ്രമവേള 

അല്ലാഹു വെച്ച സംവിധാനം അല്ലാഹു മനുഷ്യന് ബുദ്ധി നൽകി ചിന്താശക്തിയും നൽകി  

അവൻ ചിന്തിക്കണം ആകാശ ഭൂമികളെക്കുറിച്ച് ചിന്തിക്കണം രാപ്പകലുകൾ മാറി മാറി വരുന്നതിനെക്കുറിച്ച് ചിന്തിക്കണം അവ സംവിധാനിച്ച അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെക്കുറിച്ച് ചിന്തിക്കണം നന്ദിയുള്ളവനാകണം 

ആലുഇംറാൻ സൂറത്ത് അവസാനം വരെ നബി (സ) തങ്ങൾ ഓതി ഈ സൂറത്തിൽ ആകെ ആയത്തുകൾ ഇരുന്നൂറ് 190 മുതൽ 200 വരെ ഓതി  സത്യവിശ്വാസികളുടെ അവസ്ഥകൾ പറയുന്നു 191- മത്തെ ആയത്തിന്റെ ആശയം ഇങ്ങനെയാകുന്നു: 'നിന്നും ഇരുന്നും കിടന്നും (എല്ലാ അവസരങ്ങളിലും) അല്ലാഹുവിന് ദിക്റ് ചെയ്യുന്നവരാകുന്നു  

ആകാശ ഭൂമികളുടെ സൃഷ്ടിപ്പിൽ സൃഷ്ടിപ്പിൽ ചിന്തിക്കുന്നവരുമാകുന്നു അവർ പ്രാർത്ഥിക്കും: ഞങ്ങളുടെ നാഥാ നീ ഇത് വെറുതെ പടച്ചതല്ല  നീ പരിശുദ്ധനാണ് അതുകൊണ്ട് നീ ഞങ്ങളെ നരക ശിക്ഷയിൽ നിന്ന് രക്ഷിക്കേണമേ  

മുഅ്മിനീങ്ങളുടെ പ്രാർത്ഥനയാണിത്  

അടുത്ത ആയത്തിൽ നരകാവകാശികളുടെ അവസ്ഥ പറയുന്നു നരകാവകാശികൾ നിന്ദ്യരാണ്, അവർ അക്രമികളാണ് അവരെ സഹായിക്കുവാൻ ഒരാളുമില്ല 

ആയത്തിന്റെ ആശയം ഇങ്ങനെയാണ്: 

ഞങ്ങളുടെ നാഥാ, വല്ലവനെയും നീ നരകത്തിൽ കടത്തിയാൽ അവനെ നിന്ദിക്കുക തന്നെ ചെയ്തു അക്രമികൾക്ക് സഹായികളായി ആരുമില്ല തന്നെ  
193- മത്തെ ആയത്ത് തുടങ്ങുന്നത് ഇങ്ങനെ: 

'ഞങ്ങളുടെ നാഥാ, സത്യവിശ്വാസത്തിലേക്ക് -നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കൂ എന്ന് - ക്ഷണിക്കുന്ന ഒരാളുടെ വിളി തീർച്ചയായും ഞങ്ങൾ കേട്ടിരിക്കുന്നു അപ്പോൾ ഞങ്ങൾ വിശ്വസിച്ചു ഞങ്ങളുടെ നാഥാ, ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ! 

ഞങ്ങളുടെ തിന്മകൾ മായ്ച്ചുകളയുകയും ചെയ്യേണമേ പുണ്യാത്മാക്കളുടെ കൂടെ ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ 

195- മത്തെ ആയത്ത് കർമ്മങ്ങളെക്കുറിച്ചാകുന്നു:

സൽകർമ്മങ്ങൾക്ക് മതിയായ പ്രതിഫലമുണ്ട് പുരുഷൻ ചെയ്താൽ പ്രതിഫലം സ്ത്രീ ചെയ്താലും പ്രതിഫലം ഒരാളുടെ പ്രതിഫലവും പാഴായിപ്പോകില്ല  
എത്ര ആശ്വാസകരമായ വചനം  

അല്ലാഹുവിന്റെ ദീനിൽ പ്രവേശിച്ചത് കാരണം പലർക്കും പലവിധ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു  

ചിലർ സ്വദേശം വിട്ടുപോയി ചിലർ ക്രൂരമായി മർദ്ദിക്കപ്പെട്ടു കുറേപേർ വധിക്കപ്പെട്ടു അവരുടെ പ്രതിഫലം ഒരൽപവും നഷ്ടപ്പെടില്ല അല്ലാഹുവിങ്കൽ മഹത്തായ പ്രതിഫലമുണ്ട് 

195- മത്തെ ആയത്തിന്റെ ആശയം ഇങ്ങനെ: 

അപ്പോൾ അവരുടെ നാഥൻ ഇങ്ങനെ ഉത്തരം നൽകി പുരുഷനായിരുന്നാലും സ്ത്രീയായിരുന്നാലും നിങ്ങളിൽ ഒരാളുടെയും സൽകർമ്മം അല്ലാഹു പാഴാക്കിക്കളയുകയില്ല  നിങ്ങളിൽ ചിലർ മറ്റു ചിലരിൽ നിന്ന് ജനിച്ചവരുമാണ്  അതിനാൽ സ്വദേശം വെടിഞ്ഞവരും സ്വഭവനങ്ങളിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ടവരും എന്റെ മാർഗത്തിൽ മർദിക്കപ്പെട്ടവരും ധർമ്മയുദ്ധം നടത്തിയവരും അതിൽ  വധിക്കപ്പെട്ടവരും ആരോ അവലുടെയെല്ലാം പാപങ്ങൾ ഞാൻ മായ്ച്ചുകളയുകയും അടിഭാഗങ്ങളിൽ കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അവരെ നാം പ്രവേശിപ്പിക്കുന്നതാണ് അത് അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമാകുന്നു അല്ലാഹുവിങ്കൽ മാത്രമാണ് ഉൽകൃഷ്ട പ്രതിഫലമുള്ളത് (3:195) 

ഇബ്നു അബ്ബാസ് (റ) കേൾക്കുകയാണ് 

നബി (സ) പാരായണം ചെയ്യുന്ന വചനങ്ങൾ ഓരോ വാക്കും മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങുന്നു ആശയങ്ങൾ മനസ്സിനെ ചലിപ്പിക്കുന്നു 
സത്യവിശ്വാസികളായ സ്ത്രീയും പുരുഷനും അവരുടെ വിശ്വാസം സൽകർമ്മങ്ങൾ സൽകർമ്മങ്ങൾക്കുള്ള പ്രതിഫലം  അതിൽ വിവേചനമില്ല നല്ലതു ചെയ്താൽ നല്ല പ്രതിഫലം സ്ത്രീക്ക് കിട്ടും, പുരുഷനും കിട്ടും  
സത്യവിശ്വാസികൾ പരീക്ഷണങ്ങൾ പലതും നേരിടേണ്ടിവരും പിന്നെ നാട് വിടേണ്ടിവരും പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടിവരും  
മർദ്ധിക്കപ്പെടും യുദ്ധം ചെയ്യേണ്ടിവരും ചിലപ്പോൾ വധിക്കപ്പെട്ടേക്കാം എല്ലാം ക്ഷമയോടെ സഹിക്കണം 

അത് കാരണം പാപങ്ങൾ പൊറുക്കപ്പെടും തെറ്റുകൾ മായ്ക്കപ്പെടും സ്വർഗത്തിൽ പ്രവേശിപ്പിക്കും അല്ലാഹു നൽകുന്ന പ്രതിഫലം അതാണ് ഏറ്റവും നല്ല പ്രതിഫലം  

ഒരുപാട് ചിന്തിക്കാൻ വക നൽകുന്ന ഖുർആൻ വചനം ഇബ്നു അബ്ബാസ് (റ) നന്നായി ശ്രദ്ധിച്ചു 

അടുത്ത വചനം കേൾക്കാം  

വചനം നന്നായറിയാം മനഃപാഠമാണ് നബി (സ) തങ്ങളുടെ പുണ്യം നിറഞ്ഞ നാവിൽ നിന്ന് ഒഴുകി വരുന്നത് കേൾക്കണം 

വചനത്തിന്റെ ആശയം: 
രോമാഞ്ചജനകമാണ് 

സത്യനിഷേധികൾ നാട്ടിൽ ധാരാളമാണ് അവരുടെ കൈവശം ധാരാളം ഭൗതിക വിഭവങ്ങളുണ്ട് അവരങ്ങനെ ആഹ്ലാദത്തിമർപ്പോടെ ജീവിക്കുന്നു സത്യവിശ്വാസികളുടെ കാര്യമോ?  ദുരിതങ്ങൾ നിറഞ്ഞത് കടുത്ത പരീക്ഷണങ്ങൾ നേരിടുന്നു വല്ലാതെ ക്ഷമിക്കണം 

ഇത് വല്ലാത്ത അവസ്ഥയാണ് ഈ അവസ്ഥ താങ്കളെ വഞ്ചിക്കാതിരിക്കട്ടെ എക്കാലത്തെയും മുഅ്മിനുകളുടെ അവസ്ഥ  

196- മത്തെ വചനത്തെ ആശയം ഇങ്ങനെയാകുന്നു: 

സത്യനിഷേധികൾ നാടുകളിൽ യഥേഷ്ടം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് താങ്കളെ വഞ്ചിതരാക്കരുത് (3:196)  

ദുനിയാവ് 

അത് ധിക്കാരികളുടെ ആഹ്ലാദ വേദിയാണ് ആ ആഹ്ലാദം നിശ്ചിത സമയത്തേക്കു മാത്രമാണ് അവധിയെത്തിയാൽ മരണം വരണം മരണത്തിന് കീഴടങ്ങണം ധനമോ സ്വാധീനമോ ആരോഗ്യമോ മരണത്തെ ചെറുത്തുനിൽക്കില്ല 

കണക്കാക്കപ്പെട്ട ശ്വാസങ്ങൾ കുടിക്കാൻ നിശ്ചയിക്കപ്പെട്ട വെള്ളം കഴിക്കാൻ കണക്കാക്കിയ ആഹാരം അതെല്ലാം അവസാനിച്ചു ഇനി ഒരു നിമിഷം ദുനിയാവിൽ നിൽക്കാനാവില്ല പോകാം പരലോകത്തേക്ക് 


അഹ്ലുകിതാബ്

ഇബ്നു അബ്ബാസ് (റ) ആ വചനം ശ്രദ്ധിച്ചു കേട്ടു 

(സത്യനിഷേധികൾ നാടുകളിൽ യഥേഷ്ടം ചുറ്റിസഞ്ചിരിക്കുന്നത് താങ്കളെ വഞ്ചിതനാക്കരുത്)

മതാഉൽ ഖലീലുൻ സുമ്മ മഅ് വാഹും ജഹന്നമു വബിഅ്സൽ മീഹാദ്
(അത് ചുരുങ്ങിയ കാലത്തേക്കുള്ള ജീവിത സുഖം മാത്രം പിന്നീട് അവരുടെ വാസസ്ഥാനം നരകമാകുന്നു അത് എത്ര ദുഷിച്ച സങ്കേതം) (3:196,197)

ദുനിയാവിന്റെ പൊലിമകൾക്ക് പിന്നാലെ പായരുത്  അത് നമ്മെ വഞ്ചിക്കും ദുനിയാവിലെ സുഖങ്ങൾ അൽപകാലത്തേക്കുള്ളതാണ് അത് നീങ്ങിപ്പോകും
ലക്ഷ്യം പരലോക വിജയം അതിന്നുവേണ്ടി സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക  അടുത്ത വചനത്തിൽ ഇക്കാര്യം വീണ്ടും ആവർത്തിച്ചു പറയുന്നു
മുത്തഖീങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കുന്നവർ ഭയഭക്തിയോടെ കഴിയുന്നവർ അവർക്കാണ് വമ്പിച്ച പ്രതിഫലം താഴെ അരുവികൾ ഒഴുകുന്ന സ്വർഗം അതവർക്കുള്ളതാണ് മുത്തഖീങ്ങൾ അതിൽ പ്രവേശിക്കും താമസിക്കും താമസം ശാശ്വതമാണ് എന്നെന്നും ആനന്ദത്തിലാണ്
ഇബ്നു അബ്ബാസ് (റ) വിന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ആ വാക്കുകൾ ഇറങ്ങിച്ചെല്ലുന്നു

198 മത്തെ വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു:

'എന്നാൽ തങ്ങളുടെ റബ്ബിനെ സൂക്ഷിക്കുന്നവർക്ക് ചില സ്വർഗങ്ങളാണുള്ളത് അവയുടെ അടിഭാഗത്ത് കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും അതിൽ അവർ നിത്യവാസികളാണ് അല്ലാഹുവിങ്കൽ നിന്നുള്ള ഒരു സൽകാരമാണത് അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമാണ് പുണ്യവാന്മാർക്ക് (ഇവിടുത്തെ സുഖങ്ങളെക്കാൾ) അത് ഉത്തമം (3:198)

ആളുകളെ ദീനിലേക്ക് ക്ഷണിക്കുന്നവർ ഈ വചനങ്ങൾ അറിഞ്ഞിരിക്കണം ഇതാണ് ജനങ്ങളോട് പറയേണ്ടത് ഇതിലേക്കാണവരെ ക്ഷണിക്കേണ്ടത്
ലോകത്തിന്റെ പണ്ഡിതൻ ഏറ്റവും വിലപ്പെട്ട വിവരങ്ങൾ കേട്ടറിയുന്നു പഠിക്കുന്നു

സുബ്ഹിയുടെ തൊട്ടുമുമ്പുള്ള സമയത്താണ് ഈ പഠനം നടക്കുന്നത് 
അഹ്ലുകിതാബ്

അവർക്ക് കാര്യങ്ങളറിയാം സത്യമറിയാം

തൗറാത്ത് പഠിച്ചവർ

ഇഞ്ചീൽ പഠിച്ചവർ  എന്നിട്ടുമവർ വഴിതെറ്റിപ്പോയി  ദുനിയാവിനു വേണ്ടി പരലോകത്തെ വിറ്റു വേദവാക്യങ്ങളെ നിസ്സാര വിലക്കു വിറ്റു  വചനങ്ങൾ മാറ്റിമറിച്ചു ആശയങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു  സമൂഹം തെറ്റിദ്ധരിച്ചു വേദങ്ങൾ മാറ്റിമറിച്ചവർ ശപിക്കപ്പെട്ടവരായി 

വേദക്കാരിൽ ചെറിയൊരു വിഭാഗം സത്യത്തിന്റെ കൂടെ നിന്നു അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ചു തൗറാത്തിലും ഇഞ്ചീലിലും വ്യക്തമായി പറഞ്ഞിട്ടുണ്ട് ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി പുരോഹിതന്മാർ അത് മറച്ചുവെച്ചു

സത്യത്തിന്റെ കൂടെ നിന്ന ന്യൂനപക്ഷം അവരത് പരസ്യമായിപ്പറഞ്ഞു അവർ നബി (സ) തങ്ങളെ തിരിച്ചറിഞ്ഞു വിശുദ്ധ ഖുർആൻ സ്വീകരിച്ചു
തൗറാത്തും ഇഞ്ചീലും പരിശുദ്ധ ഖുർആനും അവർ സത്യമാക്കി അവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തു അവരാണ് സൗഭാഗ്യവാന്മാർ
ഇബ്നു അബ്ബാസ് (റ) വിന്റെ വിജ്ഞാന മണ്ഡലം വികസിക്കുകയാണ് ഭാവന ചിറകടിച്ചു പറക്കുന്നു അഹ്ലു കിതാബിന്റെ വിമർശനങ്ങളും പരിഹാസങ്ങളും എത്രയോ കേട്ടിട്ടുണ്ട് അതിനെല്ലാമുള്ള മറുപടിയും കിട്ടിക്കഴിഞ്ഞു
199 മത്തെ വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു:

വേദക്കാരിൽ തന്നെ ചില ആളുകളുണ്ട് അല്ലാഹുവിലും നിങ്ങൾക്കവതരിക്കപ്പെട്ടതിലും അവർക്കവതരിക്കപ്പെട്ടതിലും അവർ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് വിശ്വസിക്കുന്നവരാണ് അല്ലാഹുവിന്റെ വേദവാക്യങ്ങളെ അവർ നിസ്സാര വിലക്ക് വിൽക്കുകയില്ല അവരുടെ പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കൽ അവർക്കുണ്ട് നിശ്ചയമായും അല്ലാഹു വേഗത്തിൽ വിചാരണ ചെയ്യുന്നവനാകുന്നു (3:199)

വേദക്കാരുടെ കൂട്ടത്തിൽ പെട്ട സത്യവാന്മാരെ പറ്റിയാണ് ഇവിടെ പറഞ്ഞിട്ടുള്ളത് ഇത് പോലുള്ള ഒരാളായിരുന്നു നജാശി രാജാവ്
മുസ്ലിംകൾ മക്കയിലെ മർദ്ധനങ്ങൾ സഹിക്കവയ്യാതായപ്പോൾ ഹിജ്റ പോയത് അബ്സീനിയായിലേക്കായിരുന്നു പ്രജാ വത്സലനായ നജാശീ രാജാവ് മുസ്ലിംകളെ സംരക്ഷിച്ചു സഹായിച്ചു അദ്ദേഹം വേദഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ട് അന്ത്യപ്രവാചകൻ ആഗതനാവുമെന്നറിഞ്ഞിരുന്നു 

ജഅ്ഫറുബ്നു അബീത്വാലിബ് (റ) കൊട്ടാരത്തിൽ വെച്ചു വിശുദ്ധ ഖുർആൻ പാരായണം ചെയ്തു  സൂറത്ത് മർയം  രാജാവ് കേട്ടു കോരിത്തരിച്ചു ഇത് വേദഗ്രന്ഥമാണെന്നുറപ്പായി നജ്ജാശിയുടെ മനസ്സിൽ ഈമാൻ വെട്ടിത്തിളങ്ങി 

വർഷങ്ങൾ കടന്നുപോയി നബി (സ) തങ്ങൾക്ക് ഒരു വിവരം കിട്ടി ജിബ്രീൽ (അ) അറിയിച്ചു കൊടുത്തു 

നജ്ജാശി രാജാവ് വഫാത്തായി

നബി (സ) സ്വഹാബികളെ ഇങ്ങനെ അറിയിച്ചു നിങ്ങളുടെ സഹോദരൻ നജ്ജാശി വഫാത്തായിരിക്കുന്നു അദ്ദേഹത്തിന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കാൻ തയ്യാറാവുക

നബി (സ) തങ്ങളും സ്വഹാബികളും വിശാലമായ മൈതാനിയിലേക്ക് പോയി നബി (സ) തങ്ങൾ സ്വഹാബികളെ അണിയൊപ്പിച്ചു നിർത്തി മയ്യിത്ത് നിസ്കാരം നിർവഹിച്ചു

അതോടെ മുനാഫിഖുകൾ കുപ്രചരണം തുടങ്ങി എവിടെയോ മരണപ്പെട്ട ഒരു അവിശ്വാസിക്കു വേണ്ടി ഇവിടെ മയ്യിത്ത് നിസ്കരിച്ചിരിക്കുന്നു കുപ്രചരണത്തിന് ശക്തി കൂടി

അപ്പോഴാണ് മേൽപ്പറഞ്ഞ ആയത്ത് ഇറങ്ങിയത് ആലുഇംറാൻ സൂറത്തിലെ 199 മത്തെ വചനം കുപ്രചരണത്തിന്റെ മുനയൊടിഞ്ഞു

ഇബ്നു അബ്ബാസ് (റ) വളരെ താൽപര്യത്തോടെ ശ്രദ്ധിച്ചു സൂറത്തിലെ അവസാനം വചനം കേൾക്കാൻ 

സ്വബ്റും തഖ് വയും
ക്ഷമയും ഭയഭക്തിയും 
മുഅ്മിനീങ്ങളുടെ ശക്തി 

അത് മുറുകെപ്പിടിക്കണം ബലം ചോർന്നു പോവില്ല ഏത് ശത്രുവിനെയും നേരിടാം 

സത്യവിശ്വാസികൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങൾ അവ രണ്ട് കൈവശമുള്ള കാലത്തോളം വിജയം കൂടെയുണ്ടാവും  അവ കൈവശം വരാതെ സൂക്ഷിക്കണം സൂറത്ത് ആലുഇംറാനിലെ അവസാന വചനം അതാണ് പഠിപ്പിക്കുന്നത് 

ആ വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു:

സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമിക്കുക ക്ഷമയിൽ മറ്റുള്ളവരെ കവച്ചുവെക്കുക നിങ്ങൾ യുദ്ധസന്നദ്ധരായിരിക്കുക അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക (3:200)

ക്ഷമയാണ് ശക്തമായ ആയുധം ക്ഷമയിൽ മറ്റുള്ളവരെ പിന്നിലാക്കുക
ശത്രുക്കളുടെ ഭാഗത്ത് നിന്ന് ഏത് സമയത്തും ചതിപ്രയോഗങ്ങൾ വരാം മർദ്ദനങ്ങൾ വരാം വധശ്രമങ്ങൾ നടന്നേക്കാം എപ്പോഴും ജാഗരൂകരായിരിക്കണം യുദ്ധ സന്നദ്ധരാവണം എന്ന് പറഞ്ഞത് അതുകൊണ്ടാണ്  ഇങ്ങോട്ടടിച്ചാൽ തിരിച്ചടിക്കേണ്ടിവരും അതാണ് കാലം 
ഇബ്നു അബ്ബാസ് (റ) വിന്റെ മനസ്സിൽ ആശയങ്ങളുടെ കോളിളക്കമുണ്ടായി  ഇത്രയും ഓതിക്കഴിഞ്ഞതിന് ശേഷം നബി (സ) എഴുന്നേറ്റു വന്നു വുളൂ എടുത്തു

തോൽപ്പാത്രത്തിൽ വെള്ളം ശേഖരിച്ചുവെച്ചിരുന്നു അതിന്റെ വായ് കെട്ടഴിച്ചു ജവനയിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു ജവനയിൽ നിന്ന് വെള്ളമെടുത്താണ് നബി (സ) വുളൂ ഉണ്ടാക്കിയത് വളരെ സൂക്ഷിച്ചാണ് വെള്ളം ഉപയോഗിച്ചത് അമിതമായില്ല, വേണ്ടത്ര ഉപയോഗിച്ചു 

അപ്പോഴെല്ലാം ഇബ്നു അബ്ബാസ് (റ) വേണ്ട സേവനങ്ങൾ ചെയ്തു കൊടുത്തു കൊണ്ട് കൂടെത്തന്നെ നിൽക്കുകയായിരുന്നു  

ഇബ്നു അബ്ബാസ് (റ) വും വുളൂ എടുത്തുവന്നു നബി (സ) യുടെ പിന്നിൽ ഇടതുവശത്തായി നിന്നു ഇബ്നു അബ്ബാസ് (റ) ആ സംഭവം ഇങ്ങനെ വിവരിക്കുന്നു:

ഞാൻ വുളൂ എടുത്തുവന്നു നബി (സ) തങ്ങളുടെ പിന്നിൽ ഇടതുവശത്തായി നിന്നു നബി (സ) തങ്ങൾ എന്റെ ചെവി പിടിച്ചു വലതുഭാഗത്തേക്ക് വലിച്ചുനിർത്തി

ഞാൻ നബി (സ) യുടെ വലതുഭാഗത്ത് നിന്നു പതിമൂന്ന് റക്അത്ത് നിസ്കരിച്ചു അതിനുശേഷം നബി (സ) ചരിഞ്ഞുകിടന്നു 

കുറച്ച് കഴിഞ്ഞ് ബിലാൽ (റ) വന്നു സുബ്ഹി നിസ്കാരത്തിന്റെ കാര്യം ഓർമ്മപ്പെടുത്തി എഴുന്നേറ്റിരുന്നു ഇങ്ങനെ പ്രാർത്ഥിച്ചു:


അല്ലാഹുവേ, എന്റെ ഹൃദയത്തിലും, കാഴ്ചയിലും, കേൾവിയിലും, വലതുഭാഗത്തും, ഇടതുഭാഗത്തും, മുകളിലും, ചുവട്ടിലും, മുന്നിലും പിന്നിലും എനിക്കാകെയും നീ പ്രകാശത്തെ ആക്കേണമേ

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം:

എന്റെ നാവിലും ഞരമ്പിലും മാംസത്തിലും രക്തത്തിലും മുടിയിലും തൊലിയിലും നീ പ്രകാശത്തെ ആക്കേണമേ

എനിക്കാകെയും പ്രകാശമാക്കേണമേ.....

എനിക്ക് പ്രകാശം വർദ്ധിപ്പിച്ചുതരേണമേ സത്യവും സന്മാർഗവും അവയെ പ്രകാശമെന്ന് വർണിക്കാറുണ്ട് ഓരോ ചലനത്തിലും സത്യം തുടിച്ചുനിൽക്കണം ഓരോ ചലനത്തിൽ നിന്നും സംസാരത്തിൽ നിന്നും മറ്റുള്ളവർക്ക് മാർഗദർശനമുണ്ടാവണം  സുബ്ഹി നിസ്കാരത്തിന് സമയമായി....
പള്ളി നിറയെ ആളുകളെത്തി സുന്നത്ത് നിസ്കാരത്തിലും ദിക്റിലും സ്വലാത്തിലും ദുആയിലും അവർ വ്യാപൃതരായി 
ഇഖാമത്ത് കൊടുത്തു ആളുകൾ അണിയൊപ്പിച്ചുനിന്നു ഇബ്നു അബ്ബാസ് (റ) അണിയിൽ നിന്നു ഭക്തിയോടെ നിസ്കാരം നിർവഹിച്ചു


സൂര്യന് ഗ്രഹണം ബാധിച്ചു

നബി (സ) യുടെ രാത്രി നിസ്കാരങ്ങൾ അത് നന്നായി മനസ്സിലാക്കുവാൻ ഇബ്നു അബ്ബാസ് (റ) വിന് ധാരാളം അവസരങ്ങൾ കിട്ടിയിരുന്നു

തന്റെ ഉമ്മയുടെ സഹോദരി മൈമൂന (റ) യുടെ വീട്ടിൽ വെച്ചാണ് അതിനുള്ള അവസരങ്ങൾ ലഭിച്ചിരുന്നത് 

തഹജ്ജുദ് നിസ്കാരം അതിനെന്തൊരു പ്രാധാന്യമാണ് കൽപിച്ചിരുന്നത് ദീർഘനേരം നിസ്കരിക്കും അതിശയകരമായ നിൽപ്പാണ്
തഹജ്ജുദ് നിസ്കരിക്കാൻ വേണ്ടി എഴുന്നേൽക്കും എന്നിട്ടൊരു പ്രാർത്ഥനയുണ്ട് കേട്ടാൽ കോരിത്തരിച്ചുപോകും ഇബ്നു അബ്ബാസ് (റ) ആ പ്രാർത്ഥന റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതിന്റെ ആശയം പറയാം:

അല്ലാഹുമ്മ ലകൽ ഹംദു

അല്ലാഹുവേ, നിനക്കാണ് സർവ്വ സ്തുതിയും

അൻത ഖയ്യിമ: സ്സമാവാത്തി വൽ അർളി വമൻ ഫീഹിന്ന

ആകാശ ഭുമികളെയും അതിലുള്ളവരെയും നിയന്ത്രിക്കുന്നവൻ നീയാകുന്നു

വലകൽ ഹംദു അൻത നൂറുസ്സമാവാത്തി വൽ അർളി വമൻ ഫീഹിന്ന
നിനക്കാണ് സർവ്വസ്തുതിയും

ആകാശ ഭൂമികളുടെയും അതിലുള്ളവരുടെയും പ്രകാശം നീയാകുന്നു

വലകൽ ഹംദു

സർവ്വസ്തുതിയും നിനക്കാകുന്നു

അൻത മലികുസ്സമാവാത്തി വൽ അർളി വമൻ ഫീഹിന്ന

ആകാശ ഭൂമികളുടെയും അവയിലുള്ളവരുടെയും രാജാവ് നീയാകുന്നു

ഫലകൽ ഹംദു

നിനക്കാണ് സർവ്വസ്തുതിയും

അൻതൽ ഹഖു

നീയാണ് സത്യം

വ വഅ്ദുകൽ ഹഖു

നിന്റെ വാഗ്ദാനം സത്യമാണ്

വലിഖാഉക ഹഖുൻ

നീയുമായുള്ള കൂടിക്കാഴ്ച സത്യമാകുന്നു

വ ഖൗലുക ഹഖുൻ 

നിന്റെ വാക്ക് സത്യമാകുന്നു

വൽ ജന്നത്തു ഹഖുൻ വന്നാറു ഹഖുൻ

സ്വർഗവും നരകവും സത്യമാകുന്നു 

വന്നബിയ്യൂന ഹഖുൻ

നബിമാർ സത്യമാകുന്നു

വ മുഹമ്മദുൻ ഹഖുൻ

മുഹമ്മദ് നബി (സ) സത്യമാകുന്നു

വസ്സാഅത്തു ഹഖുൻ

അന്ത്യനാൾ സത്യമാകുന്നു

അല്ലാഹുമ്മ ലക അസ്ലംതു

അല്ലാഹുവേ, ഞാനിതാ നിനക്ക് കീഴ്പ്പെട്ടിരിക്കുന്നു

വബിക ആമൻതു

നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു

വ അലൈക തവക്കൽതു

സർവ്വവും നിന്നിൽ ഞാൻ സമർപ്പിച്ചിരിക്കുന്നു

വ ഇലൈക അനബ്ത

നിന്നിലേക്ക് ഞാൻ മടങ്ങിയിരിക്കുന്നു 

വബിക ഖാസ്വംഥു

നിന്റെ പിൻബലം ആസ്പദമാക്കി പ്രതിയോഗികളോട് ഞാൻ വാദിച്ചു 
കൊണ്ടിരിക്കുന്നു

വ ഇലൈക ഹാകംതു

നിന്റെ തീർപ്പിനുവേണ്ടി എന്റെ കാര്യങ്ങൾ സമർപ്പിക്കുന്നു

ഫഗ്ഫിർ ലീ മാഖദ്ദംതു വമാ അഖർതു വമാ അസ്റർതു വമാ അഅ് ലൻതു
വമാ അൻത അഅ് ലമു ബിഹി മിന്നീ

അല്ലാഹുവേ, മുന്തി ചെയ്തതും പിന്തി ചെയ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും എന്നെക്കാളുപരി നീ അറിയുന്നു
നീ എനിക്ക് പൊറുത്തുതരേണമേ

അൻതൽ മുഖദ്ദിമു വ അന്വ അൻതൽ മുഅഖിറു

നീയാണ് മുന്തിക്കുന്നവൻ, നീയാണ് പിന്തിക്കുന്നവൻ 

ലാഇലാഹ ഇല്ലാ അൻത

നീയല്ലാതെ ഒരു ആരാധ്യനുമില്ല

വലാ ഇലാഹ ഗൈറുക

നീ അല്ലാതെ ഒരു ഇലാഹ് ഇല്ല

ഇബ്നു അബ്ബാസ് (റ) ഈ പ്രാർത്ഥന കേൾക്കുന്ന കാലത്ത് കുട്ടിയാണ് ബാല്യദശയിലുള്ള കുട്ടി ഓരോ വാക്കും കേട്ടു പഠിച്ചു മനഃപാഠമാക്കി 
കുഞ്ഞുമനസ്സ് ഇളകി മറിഞ്ഞു രാത്രി നിസ്കാരം കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു  

നബി (സ) തങ്ങളുടെ കൂടെ നിസ്കരിച്ചു ധാരാളം ഖുർആൻ ഓതി ആശയങ്ങൾ മനസ്സിലേക്കിറങ്ങിച്ചെന്നു ഖുർആനിക ആശയങ്ങൾ കൊണ്ട് മനസ്സ് നിറഞ്ഞു 
രാത്രി മതിമറന്നുറങ്ങരുത് അത് ശ്വൈത്വാനെ സന്തോഷിപ്പിക്കും ഉണരണം, എഴുന്നേൽക്കണം, വുളൂ ചെയ്യണം, തഹജ്ജുദ് നിസ്കരിക്കണം  അപ്പോൾ ശൈത്വാൻ നിരാശനാകും 

അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഇതിനോട് ചേർത്തു വായിക്കാം

അബൂഹുറൈറ (റ) നിവേദനം: നബി (സ) തങ്ങൾ പറഞ്ഞു: നിങ്ങൾ ഉറങ്ങിയാൽ അവന്റെ തലയുടെ പിൻഭാഗത്ത് പിശാച് മൂന്ന് കെട്ട് കെട്ടും
രാവ് ഇനിയും വളരെ ദീർഘമുണ്ട് അതുകൊണ്ട് നീ ഉറങ്ങിക്കൊള്ളുക എന്ന് പറഞ്ഞു കൊണ്ട് ഓരോ കെട്ടിൻമേലും പിശാച് അടിക്കും
നിങ്ങൾ ഉറക്കിൽ നിന്ന് ഉണർന്ന് അല്ലാഹുവിന് ദിക്ർ ചെയ്താൽ ഒരു കെട്ടഴിയും

വുളൂ എടുത്താൽ രണ്ടാമത്തെ കെട്ട് അഴിയും തഹജ്ജുദ് നിസ്കരിച്ചാൽ മൂന്നാമത്തെ കെട്ടും അഴിയും അതോടെ നിങ്ങൾ സംതൃപ്തനാവും ഉത്സാഹഭരിതനുമാകും

നിങ്ങൾ പിശാചിനെ  അനുസരിച്ച് ഉറങ്ങിയാലോ? മനോവിഷമത്തോടെ അലസനായി രാവിലെ ഉണരും 

രാവുകൾ ആരാധനകൾ കൊണ്ട് അലങ്കരിക്കാൻ ഇബ്നു അബ്ബാസ് (റ) ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു അവിടുന്ന് റിപ്പോർട്ട് ചെയ്ത ഹദീസുകൾ പാരായണം ചെയ്യുന്നവർ അതിന് പ്രേരിതരായിത്തീരുന്നു
ഗ്രഹണ നിസ്കാരം

ഒരിക്കൽ സൂര്യഗ്രഹണം ബാധിച്ചു 

ഗ്രഹണ സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്ത് നിലവിലുണ്ടായിരുന്നു അതിനെല്ലാം നബി (സ) തങ്ങൾ നീക്കിക്കളഞ്ഞു നബി (സ) തങ്ങളുടെ ഗ്രഹണ നിസ്കാരത്തെക്കുറിച്ചുള്ള ഒരു ദൃക്സാക്ഷി വിവരണം നമുക്ക് ശ്രദ്ധിക്കാം

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) തങ്ങളുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായി നബി (സ) തങ്ങൾ ഗ്രഹണ നിസ്കാരം നിർവഹിച്ചു കൂടെ ജനങ്ങളും നിസ്കരിച്ചു

ദീർഘനേരം സൂറത്തുൽ ബഖറ ഓതാൻ ആവശ്യമായ സമയം നബി (സ) നിന്നു  പിന്നെ റുകൂഅ് ചെയ്തു ദീർഘമായ റുകൂഅ് പിന്നെ ഉയർന്നു നിന്നു ദീർഘമായ നിർത്തം പക്ഷേ, ആദ്യത്തെ നിറുത്തത്തെക്കാൾ ദൈർഘ്യം കുറവായിരുന്നു 

പിന്നെ ദീർഘമായ റുകൂഅ് ചെയ്തു ആദ്യത്തെ റുകൂഇനെ അപേക്ഷിച്ചു ദൈർഘ്യം കുറവായിരുന്നു രണ്ടാമത്തേതിന്  പിന്നെ ഉയർന്നു നിന്നു അതിനുശേഷം സുജൂദ് ചെയ്തു

എഴുന്നേറ്റു നിന്നു ദീർഘമായ നിർത്തം അത് ആദ്യത്തെ നിർത്തത്തെക്കാൾ ദൈർഘ്യം കുറവായിരുന്നു പിന്നെ റുകൂഅ് ചെയ്തു ദീർഘമായ റുകൂഅ് ആദ്യ റുകൂഇനെ അപേക്ഷിച്ച് ദൈർഘ്യം കുറവായിരുന്നു

റുകൂഇൽ നിന്ന് ഉയർന്നു നിന്നു ദീർഘമായ നിർത്തം പക്ഷേ, അത് ആദ്യ നിറുത്തത്തെ അപേക്ഷിച്ച് ദൈർഘ്യം കുറവായിരുന്നു അനന്തരം വീണ്ടും റുകൂഅ് ചെയ്തു ദീർഘമായ റുകൂഅ് അത് ആദ്യ റുകൂഇനെ അപേക്ഷിച്ചു ദൈർഘ്യം കുറവായിരുന്നു ഉയർന്നു നിന്നു എന്നിട്ട് സുജൂദ് ചെയ്തു എന്നിട്ട് നിസ്കാരത്തിൽ നിന്ന് വിരമിച്ചു അപ്പോഴേക്കും ഗ്രഹണം നീങ്ങി സൂര്യൻ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരുന്നു അനന്തരം നബി (സ) അരുളി:

സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട രണ്ട് ദൃഷ്ടാന്തങ്ങൾ മാത്രമാകുന്നു ആരെങ്കിലും ജനിക്കുകയോ മരണപ്പെടുകയോ ചെയ്ത കാരണത്താൽ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല  അതിനാൽ നിങ്ങൾ ഗ്രഹണം കണ്ടാൽ അല്ലാഹുവിന് ദിക്റ് ചെയ്യുക

അനുഭാവികൾ ചോദിച്ചു:

അല്ലാഹുവിന്റെ ദൂതരേ, നിസ്കരിക്കുമ്പോൾ, നിറുത്തത്തിൽ എന്തോ പിടിക്കാൻ പോവുന്നതുപോലെ കൈ നീട്ടിയിരുന്നു പിന്നെ കൈ പിൻവലിച്ചു പിന്നോട്ട് നിന്നു ഞങ്ങളത് കണ്ടുവല്ലോ!

നബി (സ) തങ്ങൾ പറഞ്ഞു: ഞാൻ സ്വർഗം കണ്ടു അതിൽ നിന്നൊരു മുന്തിരിക്കുല പറിക്കാൻ ഞാൻ കൈനീട്ടി ഞാനത് കരസ്ഥമാക്കിയിരുന്നെങ്കിൽ നിങ്ങൾക്കതിൽ നിന്ന് ഭക്ഷിക്കാമായിരുന്നു ലോകാവസാനം വരെ   ഞാൻ നരകവും കണ്ടു ഇന്ന് കണ്ടതു പോലുള്ള ഭയങ്കരമായ കാഴ്ച ഇതിന്ന് മുമ്പ് കണ്ടിട്ടേയില്ല  നരകവാസികളിൽ ഞാനധികവും കണ്ടത് സ്ത്രീകളെയായിരുന്നു

സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണതിന് കാരണം?

നബി (സ) തങ്ങൾ അരുളി: അതിന് കാരണം അവരുടെ നിഷേധ സ്വഭാവം തന്നെ

സ്വഹാബികൾ ചോദിച്ചു: അവർ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ?

നബി (സ) തങ്ങൾ പറഞ്ഞ: ഭർത്താക്കന്മാരോട് അവർ നന്ദികേട് കാണിക്കും ഭർത്താക്കന്മാർ ചെയ്തു കൊടുക്കുന്ന നന്മകളെ നിഷേധിക്കുകയും ചെയ്യും
ജീവിതകാലം മുഴുവൻ നീ ഒരു സ്ത്രീക്ക് ഗുണം ചെയ്തു പിന്നെ ഒരിക്കൽ അവൾ ഇഷ്ടപ്പെടാത്ത ഒരു കാര്യം നിന്നിൽ കണ്ടു അപ്പോൾ അവൾ പറയും:
നിങ്ങളിൽ നിന്ന് ഇക്കാലമത്രയും ഒരു നന്മയും ഞാൻ കണ്ടിട്ടില്ല ഇതാണ് അവരുടെ നിഷേധ സ്വഭാവം (ബുഖാരി, മുസ്ലിം  റഹ്)

നബി (സ) തങ്ങളുടെ പ്രിയപുത്രൻ ഇബ്രാഹീം വഫാത്തായ ദിവസം സൂര്യഗ്രഹണമുണ്ടായി 

സൂര്യഗ്രഹണമുണ്ടാവാൻ കാരണം ഇബ്രാഹീം എന്ന കുട്ടിയുടെ വിയോഗമാണെന്ന് ചിലർ പറഞ്ഞു പ്രവാചകൻ അത് നിഷേധിച്ചു

നബി (സ) തങ്ങൾ അരുൾ ചെയ്തു: സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു അല്ലാഹുവിന്റെ കൽപന അനുസരിച്ചു അവ ചലിച്ചുകൊണ്ടിരിക്കും ചിലപ്പോൾ അവക്ക് ഗ്രഹണം ബാധിക്കും അതും അല്ലാഹുവിന്റെ നിശ്ചയപ്രകാരം നടക്കുന്നതാണ്  ആരുടെയെങ്കിലും ജനനമോ മരണമോ കാരണം അവക്ക് ഗ്രഹണം ബാധിക്കുകയില്ല

അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള ഭയപ്പെടേണ്ട ഒരു കാര്യമാണ് ഗ്രഹണം
ഗ്രഹണം വന്നാൽ നിസ്കരിക്കണം, പ്രാർത്ഥിക്കണം, സ്വദഖ ചെയ്യണം ഇതാണ് ഗ്രഹണം നീങ്ങിക്കിട്ടാൻ ചെയ്യേണ്ടത്

ഗ്രഹണ നിസ്കാരം സുന്നത്താകുന്നു ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണ് തനിച്ചു നിസ്കരിക്കുകയും ചെയ്യാം

ഗ്രഹണ നിസ്കാരത്തെക്കുറിച്ച് ആഇശാ (റ) റിപ്പോർട്ട് ചെയ്ത ഹദീസ് വളരെ പ്രസിദ്ധമാണ് അത് ആരംഭിക്കുന്നത് ഇങ്ങനെയാകുന്നു:

വഅൻ ആഇശത്ത നഹ് വു ഹദീസി ഇബ്നി അബ്ബാസ് 

ഇബ്നു അബ്ബാസി (റ) ൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലെ ഗ്രഹണ നിസ്കാരത്തെക്കുറിച്ച് ആഇശ (റ) യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു ഗ്രഹണ നിസ്കാരത്തെക്കുറിച്ച് ഇബ്നു അബ്ബാസ് (റ) പറഞ്ഞ കാര്യങ്ങൾ ആഇശ (റ) പറഞ്ഞു അതിന് ശേഷം ഇത്രക്കൂടി പറഞ്ഞു 

ഗ്രഹണം കണ്ടാൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും തക്ബീർ ചൊല്ലുകയും, നിസ്കരിക്കുകയും സ്വദഖ കൊടുക്കുകയും ചെയ്യുക
ഇത്രയും പറഞ്ഞ ശേഷം നബി (സ) നടത്തിയ ഒരു പ്രഖ്യാപനം ആഇശ (റ) ഉദ്ധരിക്കുന്നു: അതിപ്രകാരമാകുന്നു:

നബി (സ) തങ്ങൾ അരുൾ ചെയ്തു: മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവാണെ സത്യം അല്ലാഹുവിന്റെ ദാസൻ അല്ലെങ്കിൽ ദാസി വ്യഭിചരിക്കുന്നതിൽ അല്ലാഹുവിനുള്ളതിനെക്കാൾ അഭിമാനരോഷം മറ്റാർക്കുമില്ല 
ഇത് രണ്ട് തവണ ആവർത്തിച്ചതായി ആഇശ (റ) പ്രസ്താവിച്ചു  വല്ലാത്തൊരു താക്കീതോട് കൂടിയാണ് ഈ റിപ്പോർട്ട് അവസാനിക്കുന്നത്

നബി (സ) തങ്ങൾ പ്രസ്താവിച്ചു: മുഹമ്മദിന്റെ സമുദായമേ, ഞാൻ അറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ അൽപം മാത്രം ചിരിക്കുകയും കൂടുതൽ കരയുകയും ചെയ്യുമായിരുന്നു  അങ്ങനെയായിരുന്നു റിപ്പോർട്ട് അവസാനിപ്പിച്ചത് ലൗ തഅ് ല മൂന മാ അഅ് ലമു ലളഹിക്തും ഖലീലൻ വല ബകൈത്തും കസീറൻ


അറഫയിൽ

ഇബ്നു അബ്ബാസ് (റ) സംസാരിക്കുന്നു തന്റെ പിതാവായ അബ്ബാസ് (റ) വുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് പറഞ്ഞത് 

നബി (സ) തങ്ങൾ തന്റെ പിതാവിന്റെ സഹോദരനായ അബ്ബാസ് (റ) വിനെ വിളിച്ചു 

വിളി കേട്ടു അടുത്തേക്കു വന്നു 

നബി (സ) വലിയ സന്തോഷത്തോടെ സംസാരിച്ചു യാ അബ്ബാസ്!

യാ അമ്മാഹ് - പിതൃസഹോദരാ.....

താങ്കൾക്ക് ഞാനൊരു സമ്മാനം തരട്ടെയോ?

ഞാനൊരു സംഭാവന തരട്ടെയോ!

ഞാനൊരു കാര്യം നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ!

താങ്കളെ ഞാൻ പത്ത് കാര്യങ്ങളുടെ ഉടമയാക്കട്ടെയോ?

താങ്കളിത് പ്രവർത്തിക്കുകയാണെങ്കിൽ അല്ലാഹു താങ്കളുടെ പാപങ്ങൾ പൊറുത്തുതരും

ആദ്യമുള്ളത് പിന്നീടുള്ളതുമായ പാപങ്ങൾ പഴയതും പുതിയതുമായ പാപങ്ങൾ മനഃപൂർവം ചെയ്തതും അല്ലാത്തതുമായ പാപങ്ങൾ രഹസ്യമായതും പരസ്യമായതുമായ പാപങ്ങൾ എല്ലാം അല്ലാഹു പൊറുത്തുതരും

നബി (സ) തങ്ങളുടെ ആമുഖം കേട്ടപ്പോൾ അബ്ബാസ് (റ) വിന്റെ മനസ്സിൽ ആകാംക്ഷ വളർന്നു ഇത്ര മഹത്തായ കാര്യം  അതെന്തായിരിക്കും?
നബി (സ) തങ്ങളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവിടുന്ന് ഇങ്ങനെ അരുൾ ചെയ്തു നാല് റക്അത്ത് സുന്നത്ത് നിസ്കരിക്കുക

തസ്ബീഹ് നിസ്കാരം നിയ്യത്ത് ചെയ്യുക തക്ബീറത്തുൽ ഇഹ്റാം ചൊല്ലുക ഫാതിഹ ഓതുക സൂറത്ത് ഓതുക

സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ

ഫാതിഹയും സൂറത്തും ഓതിയതിനുശേഷം ഇത് പതിനഞ്ച് തവണ ചൊല്ലുക  എന്നിട്ട് റുകൂഅ് ചെയ്യുക  റുകൂഇൽ സാധാരണ ചൊല്ലുന്നത് ചൊല്ലുക ശേഷം ഇത് പത്ത് പ്രാവശ്യം ചൊല്ലുക 

റുകൂഇൽ നിന്ന് ഉയരുക

ഇഅ്തിദാലിൽ ചൊല്ലാനുള്ളത് ചൊല്ലുക പത്ത് പത്ത് പ്രാവശ്യം ഇത് ചൊല്ലുക
രണ്ട് സുജൂദിലും സാധാരണ ദിക്റിനു ശേഷം ഇത് പത്ത് പ്രാവശ്യം വീതം ചൊല്ലുക

സുജൂദുകളുടെ ഇടയിലെ ഇരുത്തത്തിൽ സാധാരണ ചൊല്ലുന്നത് ചൊല്ലുക ശേഷം പത്ത് തവണ ഇത് ചൊല്ലുക 

രണ്ടാം സുജൂദ് കഴിഞ്ഞ് നിവർന്നിരുന്ന് പത്ത് പ്രാവശ്യം ചൊല്ലുക

ഒന്നാം റക്അത്ത് കഴിഞ്ഞു രണ്ടാം റക്അത്തിലേക്ക് ഉയരുക
സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അക്ബർ 
എന്ന ദിക്ർ ഒന്നാം റക്അത്തിൽ എഴുപത്തഞ്ച് തവണ ചൊല്ലിക്കഴിഞ്ഞു രണ്ടാം റക്അത്തിലും അത്രയും തവണ ചൊല്ലുന്നു അപ്പോൾ നുറ്റി അമ്പത് 
രണ്ടാം റക്അത്തിൽ അത്തഹിയ്യാത്തിനു ശേഷം സലാം വീട്ടുന്നു
മൂന്നാം റക്അത്ത് തുടങ്ങുന്നു മൂന്നും നാലും റക്അത്തുകളിലായി നൂറ്റി അളത് ദിക്റുകൾ ചൊല്ലുന്നു

നാല് റക്അത്തുകളിലായി മുന്നൂറ് ദിക്റുകൾ ഇതാണ് തസ്ബീഹ് നിസ്കാരം പറഞ്ഞാൽ തീരാത്ത പ്രതിഫലം അബ്ബാസ് (റ) വിന് അതിശയം തോന്നി നബി (സ) ഇങ്ങനെ അരുൾ ചെയ്തു:

തസ്ബീഹ് നിസ്കാരം എല്ലാ ദിവസവും നിർവ്വഹിക്കുക ഒരു തവണ അതിനു കഴിയില്ലെങ്കിൽ എല്ലാ ജുമുഅ ദിവസവും നിർവഹിക്കുക ഒരു തവണ അതിനും കഴിയില്ലെങ്കിൽ മാസത്തിൽ ഒരു തവണ നിർവഹിക്കുക അതിനും കഴിയാതെ വന്നാൽ കൊല്ലത്തിൽ ഒരു തവണ നിസ്കരിക്കുക അതിനും കഴിയാതെ വന്നാൽ ആയുസ്സിൽ ഒരു തവണ നിർവ്വഹിക്കുക
ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത പ്രസിദ്ധമായ ഹദീസിന്റെ ആശയമാണ് നാമിവിടെ വായിച്ചത് 

തസ്ബീഹ് നിസ്കാരത്തിന് മറ്റൊരു രൂപം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 
അബ്ദുല്ലാഹിബ്നു മുബാറക് (റ) വിന്റെ വിവരണം ഇങ്ങനെയാകുന്നു:
ഫാതിഹ ഓതുന്നതിന് മുമ്പായി പതിനഞ്ച് തവണ തസ്ബീഹ് ചൊല്ലുക  ഫാതിഹയും സൂറത്തും ഓതിയതിന് ശേഷം പത്ത് തവണയും ചൊല്ലുക 
റുകൂഅ്, ഇഅ്തിദാൽ, ആദ്യ സുജൂദ്, സുജൂദുകൾക്കിടയിലെ ഇരുത്തം, രണ്ടാം സുജൂദ്, ഇവയിലെല്ലാം പത്ത് തവണ വീതം ചൊല്ലുക

ഒരു റക്അത്തിൽ ആകെ ചൊല്ലിയത് എഴുപത്തഞ്ച് പ്രാവശ്യം അങ്ങനെ നാല് റക്അത്ത് പൂർത്തിയാക്കുക

നാഫിഅ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അള്വീം എന്നു കൂടിയുണ്ട്

നബി (സ) തങ്ങൾ ജഅ്ഫറുബ്നു അബീത്വാലിബ് (റ) വിനെ ഉപദേശിക്കുന്ന രംഗം
അത് ഇതിനോട് ചേർത്തുവായിക്കാം മക്കയിൽ മതപ്രബോധനം തുടങ്ങിയ ആദ്യകാവഘട്ടം കഠിനമായ മർദ്ദനങ്ങളുടെ കാലം  നബി (സ) തങ്ങളുടെ ഉപ്പയുടെ സഹോദരൻ അബൂത്വാലിബിന്റെ മകൻ ജഅ്ഫർ (റ)
മക്കയിൽ ജീവിതം ദുസ്സഹമായി അബ്സീനിയായിലേക്ക് ഹിജ്റ പോയി വർഷങ്ങളോളം അവിടെ താമസിച്ചു കുടുംബത്തോടൊപ്പം  പിന്നീട് നബി (സ) തങ്ങൾ മദീനയിലേക്ക് ഹിജ്റ പോയി ഈ വിവരം അബ്സീനിയയിലറിഞ്ഞു 
ജഅ്ഫർ (റ) മദീനയിലേക്ക് പുറപ്പെട്ടു മദീനക്കാർക്ക് ആഹ്ലാദകരമായ വാർത്ത കിട്ടി  

ജഅ്ഫർ (റ) വും കുടുംബവും മദീനയിലെത്തിയ സന്തോഷവാർത്ത പരന്നു 
നബി (സ) തങ്ങൾ സന്തോഷത്തോടെ ജഅ്ഫർ  (റ) വിനെ ആലിംഗനം ചെയ്തു സ്വീകരിച്ചു നെറ്റിയിൽ ചുംബിച്ചു ആഹ്ലാദം തുളുമ്പുന്ന സ്വരത്തിൽ ഇങ്ങനെ പറയാൻ തുടങ്ങി:

ഞാൻ നിനക്കൊരു സാധനം തരട്ടെയോ?

നിനക്കൊരു സന്തോഷവാർത്ത കേൾപ്പിക്കട്ടെയോ?

ജഅ്ഫർ (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ....തീർച്ചയായും അത് തന്നാലും
നബി (സ) അരുൾ ചെയ്തു നീ നാല് റക്അത്ത് നിസ്കരിക്കണം

ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ പറഞ്ഞതുപോലെ തസ്ബീഹ് ചൊല്ലാൻ ആവശ്യപ്പെട്ടു

ജഅ്ഫർ (റ) സന്തോഷത്തോടെ സ്വീകരിച്ചു പല ചരിത്രസംഭവങ്ങളിലേക്കും വെളിച്ചം വീശുന്ന റിപ്പോർട്ടുകൾ ഇബ്നു  അബ്ബാസ് (റ) വിൽ നിന്ന് വന്നിട്ടുണ്ട്
നബി (സ) തങ്ങളുടെ ഹജ്ജ്  അതൊരു ചരിത്ര സംഭവമാണ് ഹജ്ജ് വേളകളിലെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 

ഹജ്ജിന്റെ അമലുകൾ ക്രോഡീകരിക്കപ്പെട്ടു  ഇഹ്റാം അതാണ് ഹജ്ജിന്റെ ഒന്നാമത്തെ ഫർള് 

നബി (സ) തങ്ങളും സ്വഹാബികളും ഇഹ്റാമിൽ പ്രവേശിച്ചു തൽബിയത്തിന്റെ ശബ്ദമുയർത്തുന്നു

തല തുറന്നിട്ടു സുഗന്ധം പൂശാൻ പാടില്ല

ഹജ്ജിന്റെ രണ്ടാം ഫർള്

അറഫയിൽ നിൽക്കുക

നബി (സ) തങ്ങളും സ്വഹാബികളും അറഫയിലെത്തി ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടന്നത് ഇവിടെയാണ്

ദീൻ പൂർത്തീകരിക്കപ്പെട്ടു

അല്ലാഹുവിന്റെ കാരുണ്യം പൂർത്തിയായി ഇസ്ലാമിനെ തൃപ്തിപ്പെട്ടുതന്നു 
അറഫാ ദിവസം അത് സംഭവിച്ചു ഇഹ്റാം വേഷത്തിൽ ഒരു സ്വഹാബി ഒട്ടകപ്പുറത്ത് നിന്നു വീണു ഗുരുതരമായി പരിക്കേറ്റു വഫാത്തായി
നബി (സ) ഇങ്ങനെ കൽപിച്ചു അദ്ദേഹത്തെ വെള്ളവും താളിയും ഉപയോഗിച്ചു കുളിപ്പിക്കുക തന്റെ രണ്ട് തുണിയിൽ അദ്ദേഹത്തെ കഫൻ ചെയ്യുക സുഗന്ധദ്രവ്യങ്ങൾ പൂശരുത് തല മറക്കരുത് 

അന്ത്യനാളിൽ തൽബിയ്യത്ത് ചൊല്ലുന്നവനായി അദ്ദേഹം പുനർജീവിപ്പിക്കപ്പെടും 

ഫഇന്നഹു യുബ്അസു യൗമൽ ഖിയാമത്തി മുലബ്ബിയൻ

രാത്രി ഖബറടക്കം നടത്തപ്പെട്ട ഒരു സ്വഹാബിയെക്കുറിച്ച് നബി (സ) അന്വേഷിച്ചു ആ സംഭവം ഇബ്നു അബ്ബാസ് (റ) ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു
ഞങ്ങൾ നബി (സ) തങ്ങളോടൊപ്പം നടക്കുകയാണ് പുതിയൊരു ഖബർ കണ്ടു അതിലേക്ക് നോക്കി എന്നിട്ട് ചോദിച്ചു:

ഇതെപ്പോൾ ഖബറടക്കപ്പെട്ടു സ്വഹാബികൾ പറഞ്ഞു: ഇന്നലെ രാത്രി എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ല?

രാത്രി വൈകിയാണ് ഖബറടക്കിയത് അങ്ങയെ വിളിച്ചണർത്തുന്നത് ശരിയല്ലെന്ന് തോന്നി 

നബി (സ) ഖബറിന്നരികിൽ വെച്ച് മയ്യിത്ത് നിസ്കരിച്ചു ഞങ്ങൾ പിന്നിൽ നിന്ന് നിസ്കരിച്ചു 

ഇതുപോലെയെത്രയെത്ര സംഭവങ്ങൾ ഓരോ സംഭവവും ഓർത്തുവെച്ചു പിൽക്കാല തലമുറകൾക്കു വേണ്ടി നിവേദനം ചെയ്തു

ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു നബി (സ) തങ്ങൾ യാത്രയിൽ നോമ്പ് നോറ്റിരുന്നു യാത്രാ ബുദ്ധിമുട്ടുകൾ കാരണം ചിലപ്പോൾ നോമ്പ് നോൽക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്

യാത്രയിൽ നോമ്പ് അനുഷ്ഠിക്കാനുദ്ദേശിക്കുന്നവർ അനുഷ്ഠിച്ചുകൊള്ളട്ടെ അല്ലാത്തവർ നോമ്പ് അനുഷ്ഠിക്കാതിരിക്കട്ടെ ഇത്തരം റിപ്പോർട്ടുകൾ പിൽകാലക്കാർക്ക് വളരെ സഹായകമായിത്തീർന്നു


സൽകർമ്മങ്ങൾ

യമൻ ചരിത്രത്തിന്റെ കളിത്തൊട്ടിൽ പൗരാണിക സാംസ്കാരിക കേന്ദ്രം നബി (സ) തങ്ങൾ യമനിലേക്ക് ഒരു അമീറിനെ നിയോഗിച്ചു

വന്ദ്യരായ മുആദ് (റ) യമനിൽ ധാരാളം ക്രൈസ്തവരുണ്ട് കുറേ ജൂതന്മാരുമുണ്ട് അവർക്കിടയിൽ മതപണ്ഡിതന്മാരുമുണ്ട് അവരുടെ കൈവശം വേദഗ്രന്ഥങ്ങളുണ്ട് അന്ത്യപ്രവാചകരുടെ ആഗമനം അവർക്കറിയാം പ്രവാചകനെ അംഗീകരിക്കാൻ തയ്യാറായ ചിലരുണ്ട് തർക്കിച്ചു പിൻമാറുന്നവർ പലരുമുണ്ട് 

യമനിൽ തൗഹീദിന്റെ വെളിച്ചം എത്തിക്കഴിഞ്ഞു അവർക്ക് ദീൻ പഠിക്കണം ഖുർആൻ പഠിക്കണം മതപ്രചരണം നടക്കണം  ഒരു ആത്മീയ ഗുരുവിനെ അയക്കണം കുറേ നാളായി യമൻകാരുടെ ആവശ്യമാണ് അങ്ങനെയാണ് നബി (സ) തങ്ങൾ മുആദ് (റ) വിനെ യമനിലെ അമീറായി നിയോഗിച്ചത് 
നബി (സ) തങ്ങൾ മുആദ് (റ) വിനെ യാത്ര അയക്കുന്ന രംഗം ഹൃദയസ്പർശിയാണ്

ഇബ്നു അബ്ബാസ് (റ) ആ രംഗം വിവരിച്ചു തരുന്നു മുആദ് (റ) വിനോട് നബി (സ) തങ്ങൾ സംസാരിക്കുന്നു ഓരോ വാക്കും സ്വഹാബികൾ ശ്രദ്ധിച്ചു കേൾക്കുന്നു ലോകത്തോടുള്ള സംസാരമാണത് ഇസ്ലാമിക നിയമങ്ങളാണ് പറയുന്നത് യമനിൽ ചെന്നാൽ ചെയ്യേണ്ട കാര്യങ്ങൾ 

നബി (സ) അരുൾ ചെയ്തു വേദഗ്രന്ഥം നൽകപ്പെട്ട ഒരു ജനതയുടെ സമീപത്തേക്കാണ് താങ്കൾ പോവുന്നത് ക്രൈസ്തവരും ജൂതരും അവിടെയുണ്ട്  താങ്കൾ അവരെ തൗഹീദിലേക്ക് ക്ഷണിക്കണം  ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹ്..... 

അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല, മുഹമ്മദ് നബി അവന്റെ റസൂലാകുന്നു
അവർ സത്യസാക്ഷ്യം വഹിക്കണം അതിന്നവരെ ആഹ്വാനം ചെയ്യുക അവർ സത്യസാക്ഷ്യം വഹിച്ചുകഴിഞ്ഞാൽ അവരോട് നിസ്കാരത്തെക്കുറിച്ചു സംസാരിക്കുക 

രാത്രിയും പകലുമായി അഞ്ച് നിസ്കാരങ്ങൾ നിർബന്ധമാണ് അവ കൃത്യമായി നിസ്കരിക്കണം നിസ്കാരത്തിന്റെ പ്രാധാന്യം ധരിപ്പിക്കുക നിസ്കരിക്കേണ്ടത് എങ്ങനെയെന്ന് വിവരിച്ചുകൊടുക്കുക  

അവർ നിസ്കരിക്കാൻ സന്നദ്ധരായി കഴിഞ്ഞാൽ സകാത്തിനെക്കുറിച്ചു സംസാരിക്കുക 

കഴിവുള്ളവർ സകാത്ത് കൊടുക്കണം ഏതെല്ലാം സാധനങ്ങൾക്ക് സകാത്ത് നിർബന്ധമാണ് അതിന്റെ കണക്കുകൾ  എങ്ങനെയെല്ലാമാണ് സകാത്ത് കൊടുക്കുന്നവരുടെ മഹത്വങ്ങൾ തുടങ്ങിയവ പറഞ്ഞു കൊടുക്കണം  അല്ലാഹുവിന്റെ ശരീഅത്ത് അനുസരിച്ചുകൊള്ളണം അങ്ങനെയൊരു ഉടമ്പടി അവരിൽ നിന്നുണ്ടാവണം കാര്യങ്ങളെല്ലാം ബോധ്യമായി യാത്ര പറഞ്ഞു സലാം ചൊല്ലിപ്പിരിഞ്ഞു മുആദ് (റ) യാത്രയായി ചരിത്രമുറങ്ങുന്ന യമനിലേക്ക്
ഇബ്നു അബ്ബാസ് (റ) വിന്റെ റിപ്പോർട്ടിലൂടെ  ഈ സംഭവം എക്കാലവും ഓർമ്മിക്കപ്പെടും

മുഹർറം പത്ത്

ആശൂറാ ദിനം എന്തെല്ലാം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് പ്രവാചകന്മാരുടെ ജീവിതത്തിലെ മഹാസംഭവങ്ങൾക്ക് ആ ദിവസം സാക്ഷ്യം വഹിച്ചു 

പുണ്യരക്തം ഒഴുക്കപ്പെട്ട കർബല ഇമാം ഹുസൈൻ (റ) രക്തസാക്ഷിയായി ഇത് പിൽകാല സംഭവം 

മുസ്ലിം മനസ്സുകളിലെ ദുഃഖത്തിന്റെ നെരിപ്പോട് തീർത്ത സംഭവം  ആശൂറാ ദിവസത്തെ നോമ്പ്  മുൻകാല പ്രവാചകന്മാരുടെ ജീവിതത്തിലെ വിജയങ്ങൾക്കുള്ള നന്ദി പ്രകടനം

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു: മുഹർറം പത്തിനുള്ള സുന്നത്ത് നോമ്പിന് നബി (സ) തങ്ങൾ വളരെയേറെ പ്രാധാന്യം കൽപിച്ചിരുന്നു മറ്റു ദിവസങ്ങളിലെ സുന്നത്തു നോമ്പുകളെക്കാൾ ശ്രേഷ്ഠതയുണ്ടെന്ന  നിലക്കായിരുന്നു അത്

റമളാൻ മാസത്തിലെ നോമ്പിനും വളരെയേറെ മഹത്വം കൽപിച്ചിരുന്നു മറ്റു മാസങ്ങളെക്കാൾ റമളാൻ മാസത്തിന് ശ്രേഷ്ഠതയുണ്ട് എന്ന നിലക്ക് തന്നെ 
ഉമ്മുഫള്ൽ (റ) അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന്റെ ഉമ്മ 

അറഫാ ദിവസം 

ഹജ്ജിന് വന്നവരൊക്കെ അറഫയിലുണ്ട് അപ്പോൾ ഏതാനും ആളുകൾക്കിടയിൽ  ഒരു തർക്കം നടന്നു  അറഫാ ദിനമായ ഇന്ന് നബി (സ) നോമ്പ് നോറ്റിട്ടുണ്ട് 

ഒരു വിഭിഗം എത്തിർത്തു സംസാരിച്ചു ഇന്ന് അറഫാ ദിനം നബി (സ) നോമ്പ് നോറ്റിട്ടില്ല 

തർക്കം പെട്ടെന്ന് തീർക്കണം അത്യാവശ്യം നബി (സ) തങ്ങൾ അറഫയിൽ ഒട്ടകപ്പുറത്തിരിക്കുകയാണ്  ഉമ്മുൽ ഫള്ൽ (റ) യുടെ മുമ്പിൽ വെച്ചാണ് തർക്കിക്കുന്നത് ബുദ്ധിമതിയായ ഉമ്മുൽ (റ) ഒരു കപ്പിൽ പാലെടുത്തു അത് നബി (സ) ക്ക് കൊടുത്തയച്ചു 

ഒട്ടകപ്പുറത്തിരിക്കുന്ന നബി (സ) തങ്ങൾ കപ്പു വാങ്ങി പാൽ കുടിച്ചു തർക്കം തീർന്നു 

ഉമ്മുൽ ഫള്ൽ (റ) യുടെ സാന്ദർഭികമായ ഇടപെടൽ ഫലം കണ്ടു 

മുഹർറം മാസത്തിലെ സുന്നത്ത് നോമ്പിനെക്കുറിച്ചുള്ള ഇബ്നു അബ്ബാസ് (റ) വിന്റെ മറ്റൊരു റിപ്പോർട്ട് വളരെ പ്രസിദ്ധമാണ് 

നബി (സ) തങ്ങൾ മക്കത്ത് നിന്ന് മദീനയിലെത്തി ഹിജ്റ നടന്നു മുഹറം വന്നു മുഹറം പത്തിന് മദീനയിലെ ജൂതന്മാർ നോമ്പ് നോറ്റതായി കണ്ടു
നബി (സ) അവരോട് ചോദിച്ചു: ഇന്ന് നോമ്പെടുക്കാൻ കാരണമെന്താണ്?
ഇത് മഹത്തായൊരു ദിവസമാണ് മൂസാ നബി (അ) അനുയായികളോടൊപ്പം ചെങ്കടൽ കടന്നു രക്ഷപ്പെട്ട ദിവസമാണിത് ക്രൂരനായ ഫറോവയെയും സംഘത്തെയും ചെങ്കടലിൽ മുക്കിക്കൊന്ന ദിവസവും ഇന്നു തന്നെ 
ഇതിന് നന്ദിയായി മൂസാ  നബി (അ) മുഹറം പത്തിന് നോമ്പെടുത്തു ഞങ്ങളും ആ ചര്യ പിൻപറ്റുന്നു 

നബി (സ) പറഞ്ഞു: മൂസാ നബി (അ) നോട് നിങ്ങളെക്കാൾ ബന്ധം ഞങ്ങൾക്കാണ്  

നബി (സ) അന്ന് നോമ്പെടുത്തു അനുയായികളോട് നോമ്പെടുക്കാൻ കൽപിച്ചു അവർ ഭക്തിപൂർവ്വം നോമ്പെടുത്തു  

മുസ്ലിംകളോട് മുഹർറം ഒമ്പതിനും നോമ്പെടുക്കാൻ കൽപിച്ചു ജൂതന്മാരുടെ ചര്യയുമായി അങ്ങനെയൊരു വ്യത്യാസം വെച്ചു

മക്കയിലെ ഖുറൈശികൾ മുഹർറം പത്തിന് വളരെക്കാലം മുമ്പേ നോമ്പെടുത്തുവരികയാണ് നബി (സ) തങ്ങളും നോറ്റിട്ടുണ്ട് 

മദീനയിലെത്തിയപ്പോൾ ജൂതന്മാരും നോമ്പ് നോൽക്കുന്നതായി കണ്ടു 
ഈ നോമ്പിന്റെ കാര്യത്തിൽ മുസ്ലിംകൾ കൂടുതൽ നിഷ്കർഷ പാലിക്കാൻ നബി (സ) തങ്ങൾ ആവശ്യപ്പെട്ടു   മുഹർറം ഒമ്പതും പത്തും പതിനൊന്നും നോമ്പെടുക്കാം

നബി (സ) തങ്ങളുടെ ഔദാര്യശീലത്തെക്കുറിച്ച്  ഇബ്നു അബ്ബാസ് (റ) വാചാലമായി സംസാരിക്കുന്നുണ്ട്

മനുഷ്യരിൽ ഏറ്റവും വലിയ ഉദാരമതി ആരാകുന്നു?

നബി (സ) തങ്ങൾ 

വിശുദ്ധ റമളാനിലെ എല്ലാ രാവുകളിലും ജിബ്രീൽ (അ) വരും  നബി (സ) തങ്ങൾ ഖുർആൻ പാരായണം ചെയ്യും ജിബ്രീൽ (അ) കേൾക്കും 
ആ രാവുകളിൽ നബി (സ) ഏറ്റവും വലിയ ഉദാരശീലനായിട്ടു മാറും
ഭൂമി മുഴുവൻ തടസ്സമില്ലാതെ അടിച്ചുവീശാൻ അയക്കപ്പെട്ട കാറ്റിനെക്കാൾ വലിയ ഉദാരശീലൻ 

ചിന്തിക്കുക! എത്ര മനോഹരമായ ശൈലിയിലാണ് ഇബ്നു അബ്ബാസ് (റ) നബി (സ) യുടെ ഔദാര്യശീലത്തെ ഉപമിച്ചത് 

മനുഷ്യൻ കർമ്മനിരതനാണ് ഓരോ രാവും പകലും കർമ്മങ്ങൾ ചെയ്യുന്നു 

സൽകർമ്മങ്ങൾ

ദുഷ്കർമ്മങ്ങൾ

ഇവയുടെ വിധിയെന്ത്?

ഇബ്നു അബ്ബാസ് (റ) വിന്റെ വാക്കുകൾ ശ്രദ്ധിക്കാം

നബി (സ) തങ്ങൾ പറഞ്ഞ: അല്ലാഹു സൽകർമ്മങ്ങളെയും ദുഷ്കർമ്മങ്ങളെയും നിർണയിച്ചു രേഖപ്പെടുത്തി

ഒരാൾ ഒരു സൽകർമ്മം ചെയ്യാൻ വിചാരിച്ചു വിചാരിച്ചതേയുള്ളൂ ചെയ്തില്ല  ആ വിചാരത്തിന് പ്രതിഫലമുണ്ട് അല്ലാഹുവിങ്കൽ അവന്ന് ഒരു പൂർണ്ണ സൽകർമ്മം എഴുതപ്പെടും

ഒരാൾ സൽകർമ്മം ചെയ്യാൻ വിചാരിച്ചു എന്നിട്ട് സൽകർമ്മം ചെയ്തു  അപ്പോൾ എന്താണ് പ്രതിഫലം  ചുരുങ്ങിയത് പത്ത് സൽകർമ്മം എഴുതപ്പെടും കൂടിയാലോ? എഴുന്നൂറും അതിലധികവും ഇരട്ടിയായി വർദ്ധിപ്പിക്കപ്പെടും അല്ലാഹുവിന്റെ കാരുണ്യം

ഒരാൾ ഒരു ചീത്ത കാര്യം ചെയ്യാൻ വിചാരിച്ചു പക്ഷേ, ചെയ്തില്ല അതിനുമുണ്ട് പ്രതിഫലം ഒരു പൂർണ സൽകർമ്മം എഴുതപ്പെടും 

ഒരാൾ ചീത്ത കർമ്മം ചെയ്യാനുദ്ദേശിച്ചു എന്നിട്ടത് ചെയ്തു അല്ലാഹു അവന്റെ പേരിൽ ഒരു ദുഷ്കർമ്മം മാത്രം രേഖപ്പെടുത്തും

ഇബ്നു അബ്ബാസ് (റ) വിന്റെ വാക്കുകൾ സൽകർമ്മങ്ങൾ വർദ്ധിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു 

കൊമ്പ് വെക്കൽ അതൊരു പഴയ ചികിത്സാ രീതിയാണ് അത് അനുവദനീയമാണ് കൊമ്പ് വെക്കുന്ന ആൾക്ക് കൂലി വാങ്ങുകയും ചെയ്യാം 
ഒരു സംഭവം ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു അത് നോക്കാം
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) കൊമ്പ് വെപ്പിക്കുകയും കൊമ്പ് വെച്ചവന് അതിന്റെ കൂലി കൊടുക്കുകയും ചെയ്തു 
ആധുനിക കാലഘട്ടത്തിലും ഈ ചികിത്സാരീതി നിലവിലുണ്ട് അവർ കൂലി വാങ്ങുന്നുമുണ്ട് അത് അനുവദനീയമാണ്


വിപ്ലവകാരികൾ

അബുൽ അബ്ബാസ് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) കാലഘട്ടത്തിന്റെ ദൃക്സാക്ഷി ചരിത്രത്തിന്റെ കാവൽക്കാരൻ നബി (സ) തങ്ങൾ വഫാതാവുമ്പോൾ ബാല്യദശ 

നബി (സ) തങ്ങളുടെ സേവകനായി ജീവിച്ചു വുളൂ എടുക്കാൻ വെള്ളം എടുത്തു കൊടുക്കും കൂടെ നിന്ന് നിസ്കരിക്കും നബി (സ) തങ്ങൾ ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോൾ പിന്നിൽ ഇബ്നു അബ്ബാസ് (റ) ഇരിക്കും

എന്തൊരു സ്നേഹം എന്തൊരു സഹവാസം നബി (സ) തങ്ങളിൽ ലയിച്ചുചേർന്നു വാഫാത്തിനെത്തുടർന്നുള്ള നാളുകൾ  എന്തെല്ലാം സംഭവങ്ങൾ നടന്നു എവിടെയെല്ലാം സംഭാഷണങ്ങൾ  നടന്നു 

വീട്ടിനകത്തും പുറത്തുമുള്ള തേങ്ങലുകൾ ഖൽബിന്ന് വേദനകൾ  ഇബ്നു അബ്ബാസ് (റ) എല്ലാം അനുഭവിച്ചറിഞ്ഞു അറിഞ്ഞതൊന്നും മറന്നുപോയില്ല എല്ലാം ഓർത്തുവെച്ചു പിൽകാലക്കാർക്ക് പറഞ്ഞു കൊടുത്തു 
നബി (സ) തങ്ങളുടെ വഫാത്തിന് ശേഷം ദീർഘകാലം ജീവിച്ചു കിടിലംകൊള്ളിക്കുന്ന എന്തെല്ലാം അനുഭവങ്ങൾ 

ഒന്നാം ഖലീഫയുടെ കാലഘട്ടം ശക്തമായ വെല്ലുവിളികളുയർന്ന കാലം അതിനെയെല്ലാം ഖലീഫ ധീരമായി നേരിട്ടു

ഇബ്നു അബ്ബാസ് (റ) ഖലീഫയുടെ പിന്നിൽ ഉറച്ചുനിന്നു പണ്ഡിത സദസ്സിൽ പങ്കെടുത്തു ഖലീഫക്ക് ഉപദേശങ്ങൾ നൽകി 

ഒന്നാം ഖലീഫ കാര്യങ്ങൾ ഭദ്രമാക്കി കള്ളപ്രവാചകന്മാരെ തുടച്ചുനീക്കി സകാത്ത് കാര്യക്ഷമമാക്കി മതം വിട്ടുപോയവരെ തിരിച്ചു കൊണ്ടുവന്നു

രണ്ടാം ഖലീഫയുടെ കാലഘട്ടം  വിദൂര ദിക്കുകളിലേക്ക് ഇസ്ലാം കടന്നു ചെന്നു സമ്പദ്സമൃദ്ധമായ രാജ്യങ്ങൾ ഇസ്ലാം സ്വീകരിച്ചു  പല രാജ്യങ്ങളും തങ്ങളുടെ മാതൃഭാഷക്കു പകരം അറബി ഭാഷ സ്വീകരിച്ചു കാലം ചെന്നപ്പോൾ അറബി അവരുടെ മാതൃഭാഷയായിത്തീർന്നു

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിദൂര ദിക്കുകളിൽ സഞ്ചരിച്ചു അവിടെയെല്ലാം വിജ്ഞാനത്തിന്റെ പ്രകാശം പരത്തി 

മഹാനവർകളുടെ സന്ദർശനം അതൊരു വിശേഷ വാർത്തയാണ് തദ്ദേശവാസികൾ ഒരു നോക്കു കാണാൻ കാത്തിരിക്കും ഇൽമിന്റെ ബഹർ ഒഴുകിവരികയാണ് അനേകം ലക്ഷം പുതുമുസ്ലിംകൾ അവരുടെ വിശ്വാസം ശക്തിപ്പെടുത്തണം അവർ കർമ്മങ്ങൾ ചിട്ടപ്പെടുത്തിക്കൊടുക്കണം ഒട്ടനേകം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് 

സ്വഹാബികളുടെ ജീവിതം അത് നേരിട്ടുകണ്ട് പഠിക്കുകയാണ് നവമുസ്ലിംകൾ  അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം നബി (സ) തങ്ങളോടുള്ള സ്നേഹം ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയാവാനുള്ള അമിതമായ ആഗ്രഹം  

പകൽ വീരശൂര പരാക്രമികൾ ശത്രുനിരകൾക്കിടയിൽ തുളച്ചുകയറി ഉഗ്രമായ പോരാട്ടം നടത്തും പകൽ ഈറ്റപ്പുലികൾ 

രാത്രി ഇരുട്ടിയാലോ? ദീർഘമായ നിസ്കാരം നീണ്ട സൂറതുകൾ ഓതും പൊട്ടിക്കരയും വിനീത ദാസന്മാർ കരയുന്ന കുഞ്ഞാടുകൾ അല്ലാഹുവിന്റെ മുമ്പിൽ സകലതും സമർപിച്ച ത്യാഗികൾ വിനയവും ലാളിത്യവും പ്രകടമാവും 

അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ അവർക്കിടയിൽ ഒരാളാണ് ഇബ്നു അബ്ബാസ് (റ) അദ്ദേഹത്തോട്  മറ്റുള്ളവർ കാണിക്കുന്ന ആദരവ് നിഷ്കളങ്കമായ ബഹുമാനം തദ്ദേശവാസികൾ അത്ഭുതപ്പെടുന്നു ഈ കാണുന്ന ജീവിതം അതാണ് ദീൻ
ഇബ്നു അബ്ബാസ് (റ) എത്തിയാൽ ആളുകൾ തടിച്ചുകൂടും എന്തൊരു ബഹുമാനം  ചോദ്യങ്ങൾ ചോദിക്കും ഉടനെ വരും ഉത്തരം ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമല്ല അനുബന്ധ വിഷയങ്ങളും വിവരിക്കും 

ഓരോ വിഷയത്തെക്കുറിച്ചും സമഗ്ര വിവരണം മറക്കാനാവാത്ത സദസ്സുകൾ കേൾവിക്കാരുടെ മനസ്സിലേക്ക് ഈമാനിന്റെ പ്രകാശം പ്രവഹിക്കുന്നു 
നബി (സ) തങ്ങളെ കണ്ടിട്ടില്ലാത്ത സമൂഹം ഇബ്നു അബ്ബാസ് (റ) വിന്റെ വിവരണം കേട്ടപ്പോൾ നേരിൽകണ്ടത് പോലെ തോന്നുന്നു  

സംസാരത്തിനിടയിൽ ഒഴുകിവരുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ 
ആയത്തുകളുടെ ആഴങ്ങളിലേക്ക് കേൾവിക്കാരെ കൊണ്ടു പോകുന്ന ലളിതമായ വിവരണം  വിവരണത്തിനിടയിൽ ഒഴുകിയെത്തുന്ന നബി വചനങ്ങളെത്രയാണ്! 

വല്ലാത്തൊരു വിജ്ഞാന വിരുന്ന്  ഇബ്നു അബ്ബാസ് (റ) യാത്ര പറഞ്ഞു പിരിയുമ്പോൾ ആളുകളുടെ നയനങ്ങൾ നിറഞ്ഞൊഴുകും 
ആ വാക്കുകൾ കാതുകളിൽ മുഴങ്ങിനിൽക്കും മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കും കാലത്തിന്റെ ശബ്ദം അതിന്റെ പുതുമ നശിക്കില്ല
ഖലീഫ ഉമറുൽ ഫാറൂഖ് (റ) 

മഹാൻ ഒരാളെ ആദരിക്കണമെങ്കിൽ അദ്ദേഹം അതിന് തികച്ചും അനുയോജ്യനായിരിക്കണം ഖലീഫ അവർകൾ ഇബ്നു അബ്ബാസ് (റ) വിനെ ആദരിക്കുന്നത് ആളുകൾ അതിശയത്തോടെ നോക്കിനിന്നു 
ഭരണപരിഷ്കാരങ്ങളുടെ കാലഘട്ടം ലോകത്തെ അമ്പരപ്പിച്ച ഭരണനേട്ടങ്ങൾ നീതിയും ധർമ്മവും നിറഞ്ഞുനിന്ന കാലം

ഉമർ (റ) നിരന്തരമായി ഇബ്നു അബ്ബാസ് (റ) വുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു ഓരോ നടപടികൾ  സ്വീകരിക്കുമ്പോഴും കൂടിയാലോചന നടത്തി 
ഇബ്നു അബ്ബാസ് (റ) വിന്റെ കാതുകളിൽ ആ വാർത്തയെത്തി മഹാനായ ഖലീഫയെ വെട്ടിവീഴ്ത്തി  ഞെട്ടിപ്പിക്കുന്ന വാർത്ത അന്നനുഭവിച്ച ദുഃഖം മനസ്സ് നുറുങ്ങിപ്പോയ വേദന   തുടർന്നുള്ള സംഭവങ്ങൾക്കെല്ലാം മഹത്തായ റൗളാ ശരീഫ് 

അവിടെ (സ) തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നു തൊട്ടടുത്ത് അബൂബക്കർ സിദ്ദീഖ് (റ) അന്ത്യവിശ്രമം കൊള്ളുന്നു തൊട്ടടുത്ത് ഖബറുണ്ടാക്കി  അതിൽ ഖലീഫ ഉമർ (റ) ഖബറടക്കപ്പെട്ടു 

എല്ലാറ്റിനും ഇബ്നു അബ്ബാസ് (റ) സാക്ഷിയായി മദീനയിൽ ദുഃഖം ഘനീഭവിച്ചുനിന്ന നാളുകൾ അമ്പരപ്പ് വിട്ടൊഴിയുന്നില്ല ഇനിയെന്ത്? ഇനി ആര്?

അതിപ്രഗത്ഭനായ ഭരണ നായകൻ മുസ്ലിം ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു വഫാത്താകുന്നതിന് മുമ്പ് ആറ് മഹാത്മാക്കളെ ചുമതലപ്പെടുത്തി അവർ കൂടിയാലോചിച്ച് പുതിയ ഖലീഫയെ തിരഞ്ഞെടുക്കണം

1. അലി (റ)
2. ഉസ്മാൻ (റ)
3. അബ്ദുർറഹ്മാനുബ്നു ഔഫ് (റ)
4. സഅദുബ്നു അബീവഖാസ് (റ)
5. സുബൈറുബ്നു അവ്വാം (റ)
6. ത്വൽഹത്തുബ്നു സുബൈർ (റ) 

അവരിൽ നിന്നൊരാൾ ഖലീഫയാവണം അദ്ദേഹത്തിന്റെ കൈകളിലാണ് മുസ്ലിം ലോകത്തിന്റെ ഭാവി  സ്വഹാബികളെല്ലാം ഖൽബ് തുറന്നു പ്രാർത്ഥിക്കുന്നു ഏറ്റവും നല്ല ഖലീഫയെ നൽകി അനുഗ്രഹിക്കേണമേ....

ഉസ്മാനുബ്നു അഫ്ഫാൻ (റ)

മുസ്ലിം ലോകത്തിന്റെ മൂന്നാം ഖലീഫ ഇബ്നു അബ്ബാസ് (റ) ഖലീഫയോടൊപ്പം നിന്നു എല്ലാ കാര്യങ്ങളിലും സഹായിയായി ഭരണം നല്ല നിലയിൽ മുമ്പോട്ടുനീങ്ങി 

മുനാഫിഖുകൾ നല പൊക്കിത്തുടങ്ങി മുസ്ലിം ഭരണത്തിന്റെ ഭദ്രതക്ക് തുരങ്കം വെക്കാൻ തുടങ്ങി ഖലീഫക്കെതിരിൽ രഹസ്യനീക്കങ്ങൾ തുടങ്ങി  ഒരുത്തൻ ഇസ്സാമിൽ വന്നു

ഇസ്ലാമിനെ നശിപ്പിക്കാനാണ് വന്നത് ഇബ്നുസ്സബാ....

അവൻ ഒരു സംഘത്തെ വളർത്തിയെടുത്തു ഖലീഫക്കെതിരെ തീവ്രമായ ആശയങ്ങൾ പറഞ്ഞു പഠിപ്പിച്ചു വിദൂര ദിക്കുകളിൽ ഒളിത്താവളങ്ങളുണ്ടായി വിപ്ലവത്തിന് യുവാക്കളെ തയ്യാറാക്കിനിർത്തി

ഒരു ഹജ്ജ് കാലം 

വിപ്ലവകാരികൾ മദീനയിലേക്കു പ്രവഹിച്ചു ഖലീഫയെ ബന്ദിയാക്കി പുറത്തിറങ്ങാൻ വയ്യ വെള്ളം നിരോധിച്ചു 

മിക്ക ദിവസവും നോമ്പാണ് നോമ്പു തുറക്കാൻ പോലും വെള്ളം കിട്ടാത്ത അവസ്ഥ  വിപ്ലവകാരികളെ മടക്കി അയക്കാൻ സ്വഹാബികൾ കഠിനാദ്ധ്വാനം ചെയ്തു ഫലിച്ചില്ല 

ഒടുവിൽ ആ ക്രൂരതയും കാണേണ്ടിവന്നു എൺപത് കഴിഞ്ഞ ഖലീഫ ഉസ്മാൻ (റ) വിനെ വിപ്ലവകാരികൾ വധിച്ചു  

ഓതിക്കൊണ്ടിരുന്ന മുസ്വഹഫ് മാറിൽ ചേർത്തു പിടിച്ചു കൊണ്ട് വന്ദ്യരായ ഖലീഫ മരണപ്പെട്ടു 

വിപ്ലവകാരികൾ അഴിഞ്ഞാടി മദീന കൊള്ളയടിക്കപ്പെട്ടു എന്തൊരു കാഴ്ച!

അബുൽ അബ്ബാസ് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) എല്ലാം കാണുന്നു അനുഭവിക്കുന്നു 

നബി (സ) തങ്ങളുടെ പട്ടണം

പുണ്യ മദീന അതിനോട് കാണിച്ച ക്രൂരത ഇതെങ്ങനെ സഹിക്കും സംസാരിക്കുന്നു, ഉദേശിക്കുന്നു വിപ്ലവകാരികൾക്ക് ആരുടെയും ഉപദേശം വേണ്ട തന്റെ വാക്കുകൾ വെറുതെയായി അതിന് വിലവെക്കാത്ത ജനതയാണിത് 

കാലമെത്ര മാറിപ്പോയി ഇബ്നു അബ്ബാസ് (റ) വേദനയോടെ ഓർത്തു നാഥനില്ലാത്ത അവസ്ഥ വന്നിരിക്കുന്നു പുതിയൊരു ഖലീഫയെ തിരഞ്ഞെടുക്കേണ്ട ഘട്ടമാണിത് 

വെല്ലുവിളികൾ നിറഞ്ഞ സാഹചര്യം ഈ സാഹചര്യത്തിൽ നേതൃത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല തല മുതിർന്ന സ്വഹാബികൾ അലി (റ) വിനെ സമീപിച്ചു അവർ പറഞ്ഞു:

ഖിലാഫത്തിന് അങ്ങയെക്കാൾ അനുയോജ്യനായ ഒരാളെയും ഞങ്ങൾ കാണുന്നില്ല അങ്ങ് ഖിലാഫത്ത് ഏറ്റെടുക്കണം ഞങ്ങൾ ബൈഅത്ത് ചെയ്യാം
'എന്നെ ഒഴിവാക്കൂ മറ്റാരെയെങ്കിലും സമീപിക്കൂ'  ഇതായിരുന്നു അലി (റ) വിന്റെ പ്രതികരണം 

ഒഴിഞ്ഞുമാറാൻ ശ്രമിച്ചു ആളുകൾ പിന്നെയും നിർബന്ധിച്ചുകൊണ്ടിരുന്നു 
ഊഹാപോഹങ്ങൾ നാടാകെ പ്രചരിക്കുന്നു മുസ്ലിം സമൂഹത്തെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നു 
ഉസ്മാൻ (റ) വിന്റെ ഘാതകരെ പിടികൂടി ശിക്ഷിക്കണമെന്ന് മുറവിളി ഉയരുന്നു അനേകമാളുകളുടെ നിർബന്ധം കാരണം അലി (റ) വിന് ഖിലാഫത്ത് ഏറ്റെടുക്കേണ്ടിവന്നു നാലാം ഖലീഫ രംഗത്തുവന്നു


ഹുറുറാഅ്

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വേദനയോടെ ഓർത്തു  മുസ്ലിം സമുദായത്തിന്റെ ഖൽബിനു പറ്റിയ രണ്ട് മുറിവുകൾ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ  രണ്ട് യുദ്ധങ്ങൾ

ജമൽ യുദ്ധം

സിഫ്ഫീൻ യുദ്ധം

ആഇശ (റ) ഒട്ടകപ്പുറത്ത് കയറി യുദ്ധക്കളത്തിൽ വന്നു അക്കാരണത്താൽ യുദ്ധത്തിന് ജമൽ യുദ്ധം എന്ന പേര് കിട്ടി  

എതിർദിശയിൽ മറ്റൊരു സൈന്യം വരുന്നു ആ സൈന്യത്തെ നയിക്കുന്നത് അലി (റ) 

യുദ്ധം ആ സൈന്യങ്ങൾ തമ്മിലാണ് 

തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും അതിന്റെ ഫലമോ?  യുദ്ധം
ഇബ്നു അബ്ബാസ് (റ) വിനെപ്പോലുള്ളവർ കരൾ പൊട്ടിക്കരഞ്ഞു 
അവർക്കറിയാം ഖലീഫയുടെ മഹത്വം  നീതിയുടെയും ധർമ്മത്തിന്റെയും കാവൽക്കാരൻ 

രണ്ട് ക്യാമ്പുകൾ യുദ്ധത്തിന് മുമ്പുള്ള ഭീതി നിറഞ്ഞ പകൽ മഹാന്മാരായ സ്വഹാബികൾ ഇരുക്യാമ്പുകളിൽ മാറി മാറി സന്ദർശിച്ചു തെറ്റിദ്ധാരണകൾ നീക്കാൻ ശ്രമിച്ചു   മുസ്ലിംകൾ പരസ്പരം യുദ്ധം ചെയ്യരുത് മുസ്ലിം രക്തം ഒഴുക്കരുത് 

തപിക്കുന്ന മനസ്സുകൾക്കാശ്വാസമായി സത്യം മനസ്സിലായി തെറ്റിദ്ധാരണകൾ നീങ്ങി തിരിച്ചു പോകാൻ തീരുമാനമായി 

രാത്രിയുടെ തിരശ്ശീല വീണ കപടവിശ്വാസികളും ജൂതന്മാരും യുദ്ധം നടക്കണമെന്ന് തീരുമാനിച്ചു

ശാന്തമായുറങ്ങുന്ന മുസ്ലിം ക്യാമ്പുകളെ പെട്ടെന്നാക്രമിച്ചു വീണ്ടും ക്രൂരമായ തെറ്റിദ്ധാരണ   പരസ്പരം പഴിപറച്ചിൽ

ഇരുക്യാമ്പുകളും ആയുധമണിഞ്ഞു പൊരിഞ്ഞ പോരാട്ടം വെട്ടിവീഴ്ത്തപ്പെട്ടവർക്കുണ്ടോ വല്ല കണക്കും?  

മുസ്ലിംകൾ മുസ്ലിംകളെ വധിച്ചു ആഇശ (റ) യുടെ സംഘം പരാജയമറിഞ്ഞു യുദ്ധം നിർത്തി  സംഭവിച്ചതെന്താണെന്ന് പിന്നീടാണ് അറിഞ്ഞത്
ആഇശ (റ) യെ ബഹുമാനപൂർവ്വം മദീനയിലേക്കയച്ചു യുദ്ധമുതലുകൾ ശേഖരിച്ചില്ല എല്ലാം വിട്ടുകൊടുത്തു 

നാലാം ഖലീഫയാണ് അലി (റ) ഗവർണർമാരെല്ലാം ഖലീഫയെ അനുസരിക്കണം ബൈഅത്ത് ചെയ്യണം

ഒരു ഗവർണർ ബൈഅത്ത് ചെയ്യാൻ തയ്യാറായില്ല ഖലീഫയെ അംഗീകരിക്കില്ല  സിറിയയിലെ ഗവർണർ മുആവിയ (റ)  സ്വതന്ത്ര ഭരണാധികാരിയായി വാഴുകയാണ് 

പലതവണ സന്ദേശമയച്ചു ഖലീഫയെ അംഗീകരിക്കുക ബൈഅത്ത് ചെയ്യുക
ഇല്ല ഖലീഫയെ അംഗീകരിക്കില്ല ബൈഅത്ത് ചെയ്യില്ല  

ഇവിടെ ഖലീഫ എന്ത്  ചെയ്യണം?  ബലം പ്രയോഗിക്കണം അംഗീകരിപ്പിക്കണം ഗവർണർ ശക്തമായ സൈന്യത്തെ സജ്ജമാക്കി നിർത്തി ഖലീഫയുടെ സൈന്യം മുന്നേറി

ഇബ്നു അബ്ബാസ് (റ) വേദനയോടെ രംഗം കാണുന്നു സത്യവും ധർമ്മവും അലി (റ) വിനോടൊപ്പമാണ്  താൻ അലി (റ) വിനൊപ്പമാണ്

അലി (റ) വിനെക്കുറിച്ച് നബി (സ) പറഞ്ഞ വാക്കുകൾ താൻ കേട്ടിട്ടുണ്ട് 
പടവാളെടുക്കാൻ കഴിയുന്നില്ല  മുസ്ലിംകൾക്കെതിരെ എങ്ങനെ യുദ്ധം ചെയ്യും? തന്റെ കൈ കൊണ്ട് മുസ്ലിം രക്തം ഒഴുക്കുകയോ?  

സഹിക്കാനാവുന്നില്ല ഒരു മുസ്ലിംമിനെയും ഉപദ്രവിക്കാൻ തനിക്കാവില്ല
അലി (റ) വിന്റെ ഭാഗത്താണ് സത്യം അത് ഉറക്കെ വിളിച്ചു പറഞ്ഞു പക്ഷേ, യുദ്ധം ചെയ്യാൻ തന്നെക്കൊണ്ടാവില്ല യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചുനോക്കി 
വിജയപ്രതീക്ഷയില്ല വിജയിച്ചതുമില്ല സിഫ്ഫീൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടു നിരവധി പേർ വധിക്കപ്പെട്ടുകൊണ്ടിരുന്നു ഖലീഫയുടെ സൈന്യം മുന്നേറിവരുന്ന വിജയം അടുത്തെത്തിക്കഴിഞ്ഞു

അപ്പോൾ സിറിയൻ സൈന്യം തന്ത്രം പ്രയോഗിച്ചു കുന്തത്തിന് മുകളിൽ ഖുർആൻ ഉയർത്തിക്കാണിച്ചു എന്നിട്ട് വിളിച്ചു പറഞ്ഞു 

യുദ്ധം നിർത്തുക ഈ ഗ്രന്ഥം കൊണ്ട് നമുക്ക് വിധി പറയാം
കേട്ടപ്പോൾ ചിലർക്കാശ്വാസം പരിശുദ്ധ ഖുർആനിലേക്കുള്ള ക്ഷണം അത് സ്വീകരിക്കാം 

ഉടനെ അലി (റ) വിളിച്ചു പറഞ്ഞു!

ഇത് തന്ത്രമാണ് തന്ത്രത്തിൽ വീഴരുത് യുദ്ധം തുടരുക വിജയം അടുത്തെത്തിയിരിക്കുന്നു നന്നായി പോരാടുക ധൈര്യമായി മുന്നേറുക 
അലി (റ) വിന്റെ ആഹ്വാനത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത് 
യുദ്ധം തുടരണമെന്ന് ചിലർ വാദിച്ചു 

മറ്റൊരു വിഭാഗം യുദ്ധം നിർത്തണമെന്ന് വാദിച്ചു ഖുർആനിലേക്കുള്ള ക്ഷണം സ്വീകരിക്കണം  

അലി (റ) യുദ്ധം നിർത്താൻ നിർബന്ധിതനായി യുദ്ധം നിന്നു മധ്യസ്ഥന്മാരെ നിയോഗിച്ചു 

സിറയൻ പക്ഷത്തിന്റെ നേതാവ് തന്ത്രശാലിയായ അംറുബ്നുൽ ആസ്വ്
അലി (റ) വിന്റെ പ്രതിനിധിയായി തന്റെ അനുയായികൾ കണ്ടത് ശുദ്ധഗതിക്കാരനായ അബൂമുസൽ അശ്അരിക്ക് കഴിയില്ല 
എന്റെ പ്രതിനിധിയായി ഇബ്നു അബ്ബാസ് (റ) വിനെ നിശ്ചയിക്കുക അല്ലെങ്കിൽ അശ്അറിനെ നിയോഗിക്കുക

അനുയായികൾ അത് അംഗീകരിച്ചില്ല അലി (റ) ഇങ്ങനെ വിളിച്ചുപ്പറഞ്ഞു:
യുദ്ധം തുടരണമെന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ എതിർത്തു ഞാനൊരു പ്രതിനിധിയെ നിർദ്ദേശിച്ചപ്പോൾ അതും നിങ്ങൾ എതിർത്തു 
അലി (റ) വിന്റെ വാക്കുകൾ സ്വന്തം ആളുകൾ തള്ളിക്കളഞ്ഞു കൂറു പുലർത്തിയവർ കുറവ്

കുന്തത്തിൽ ഖുർആൻ ഉയർത്തിയ തന്ത്രം നടപ്പാക്കിയത് അംറുബ്നുൽ ആസ്വ് ആയിരുന്നു അദ്ദേഹം തന്നെ പ്രതിനിധിയായും വന്നു 

അബൂമുസൽ അശ്അരിയെ തന്ത്രത്തിൽ കുരുക്കിക്കളഞ്ഞു  

അലിയെയും മുആവിയയെയും ഖിലാഫത്തിൽ നിന്ന് നിങ്ങൾ പിരിച്ചുവിടുക ജനങ്ങൾ അവർക്ക് ഇഷ്ടമുള്ളവരെ ഖലീഫയായി തിരഞ്ഞെടുക്കട്ടെ 
ഇതൊരു തന്ത്രമാണ് അതിൽ അപകടമുണ്ട് അബൂമൂസൽ അശ്അരിക്ക് അത് മനസ്സിലായില്ല 

പള്ളിയിൽ ആളുകൾ തടിച്ചുകൂടി  

അബൂമൂസൽ അശ്അരി രണ്ടുപേരെയും ഖിലാഫത്തിൽ നിന്ന് പിരിച്ചുവിട്ടു 
ഉടനെ അംറുബ്നുൽ ആസ്വ് മിമ്പറിൽ കയറി ഇങ്ങനെ പ്രഖ്യാപിച്ചു
അബൂമൂസൽ അശ്അരി അലിയെ ഖിലാഫത്തിൽ നിന്ന് പിരിച്ചുവിട്ടു ഞാൻ മുആവിയയെ ഖലീഫയായി സ്ഥിരപ്പെടുത്തുന്നു  

അബൂമൂസൽ അശ്അരി ഒച്ചവെച്ചു സംസാരിച്ചു നിങ്ങൾ പറഞ്ഞത് ശരിയല്ല ഇത് വഞ്ചനയാണ്  

ആ വാക്കുകൾ അവഗണിക്കപ്പെട്ടു

യുദ്ധം തുടരാൻ ചിലർ നിർബന്ധം പിടിച്ചു അലി (റ) ഉടനെ അതിന് സന്നദ്ധനായില്ല ഒരു വിഭാഗം ഇതിൽ ക്ഷൂഭിതരായിത്തീർന്നു

ഹിജ്റ 37 സഫർ മാസം

അംറുബ്നു ആസ്വും അബൂമൂസൽ അശ്അരിയും ചേർന്ന് കരാർ പത്രം എഴുതിയുണ്ടാക്കി 

കരാർ പത്രത്തിൽ അമീറുൽ മുഅ്മിനീൻ അലി എന്നെഴുതിയപ്പോൾ അംറുബ്നുൽ ആസ്വ് എതിർത്തു പേരിൽ നിന്ന് അമീറുൽ മുഅ്മിനീൻ പദം വെട്ടിമാറ്റാൻ നിർബന്ധിച്ചു പദം വെട്ടിമാറ്റി

കരാർ ഒപ്പുവെച്ച ഉടനെ അലിപക്ഷക്കാർ രണ്ട് വിഭാഗമായിത്തീർന്നു അനുകൂലികളും പ്രതികൂലികളും പന്ത്രണ്ടു വീതം യോദ്ധാക്കൾ പിണങ്ങിപ്പോയി

കൂഫയിലെ ഹുറൂറാഅ് എന്ന പ്രദേശത്ത് സമ്മേളിച്ചു ഇവർ ഹുറൂരികൾ എന്ന പേരിൽ അറിയപ്പെട്ടു അവരുടെ മുദ്രാവാക്യം ഇതായിരുന്നു

ലാ ഹുക്മ ഇല്ലാ ലില്ലാഹ്

അല്ലാഹുവിനല്ലാതെ വിധിയില്ല

അല്ലാഹുവിന്റെ വിധിയാണ് നടപ്പിലാക്കേണ്ടത് 

അലി മനുഷ്യരുടെ വിധിക്കു വഴങ്ങി 

ഈ വിഭാഗം തീവ്ര രാഷ്ട്രീയ ചിന്തകളുമായി മുന്നേറി ധാരാളമാളുകളെ നിർബന്ധിച്ചു സംഘടനയിൽ ചേർത്തു ഇവർ ചരിത്രത്തിൽ ഖവാരിജുകൾ എന്നറിയപ്പെടുന്നു 

എത്ര പരിതാപകരമായ അവസ്ഥ!

അലി (റ) യുദ്ധം നിർത്തരുത് എന്ന് കൽപിച്ചപ്പോൾ അധികപേരും അനുസരിച്ചില്ല യുദ്ധം നിർത്തി

തന്റെ പ്രതിനിധിയായി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെ നിയോഗിക്കണമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല

അബൂമൂസൽ അശ്അരിയെ നിയമിക്കാൻ നിർബന്ധം ചെലുത്തി അദ്ദേഹം അംറിന്റെ തന്ത്രത്തിൽ കുടുങ്ങി ഒടുവിൽ നിരാശനായി മക്കത്തേക്ക് മടങ്ങി
ഇബ്നു അബ്ബാസ് (റ) തന്റെ അറിവും യുക്തിയും അനുഭവജ്ഞാനവുമെല്ലാം അലി (റ) വിന് വേണ്ടി ഉപയോഗപ്പെടുത്തി എന്നിട്ടും വിജയം വരിക്കാനായില്ല
ഇബ്നു അബ്ബാസ് (റ) അലി (റ) വിനോടൊപ്പം ഉറച്ചുനിന്നു ജീവൻ നൽകിയും അലി (റ) വിനെ രക്ഷപ്പെടുത്താൻ സന്നദ്ധനായി 

ഖവാരിജുകൾ എല്ലാ കുറ്റങ്ങളും അലി (റ) വിൽ ചുമത്തി അവർ പരസ്യമായി പ്രഖ്യാപിച്ചതിങ്ങനെ:

മുആവിയ പിഴച്ചു
അലിയും പിഴച്ചു 

ഇരുവരും ശിക്ഷാർഹരാണ്

ശിക്ഷയെന്നാൽ വധം 

അലി (റ) വിനെ അനുകൂലിക്കുന്ന ആരെക്കണ്ടാലും വധിക്കും അതൊരു ഭ്രമമായി മാറി 

ഇബ്നു അബ്ബാസ് (റ) അലി (റ) വിനോട് ഇങ്ങനെ പറഞ്ഞു:

എന്നെ ഖവാരിജുകളുടെ അടുത്തേക്ക് പോവാൻ അനുവദിക്കുക ഞാനൊന്നു സംസാരിച്ചു നോക്കട്ടെ 

അലി (റ) വിലക്കി

താങ്കൾ പോവരുത് താങ്കൾക്കെന്തെങ്കിലും സംഭവിച്ചുപോകുമോ എന്നാണെന്റെ ഭയം


ഖവാരിജുകളുമായി സംവാദം

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന് മരണ ഭയമില്ല തെറ്റിപ്പിരിഞ്ഞുപോയവരെ നേർവഴിയിലേക്ക് നയിക്കാൻ തന്നെക്കൊണ്ട് കഴിയുമോ?കഴിഞ്ഞേക്കാം കഴിഞ്ഞില്ലെന്നും വരാം കഴിയട്ടെ, കഴിയാതിരിക്കട്ടെ അതിന് ശ്രമിക്കേണ്ടത് തന്റെ ബാധ്യതയല്ലേ? സംശയമില്ല അത് തന്റെ ബാധ്യത തന്നെയാണ് അലി (റ) വിനോട് പലതവണ സമ്മതം ചോദിച്ചു നിർബന്ധിച്ചു സമ്മതം വാങ്ങി കൂടെയുള്ളവർക്ക് ഭീതിയായി

വന്ദ്യരായ ഇബ്നു അബ്ബാസ് (റ) ഒറ്റക്ക്  പോവുകയാണ് ഭീകരന്മാരായ ഖവാരിജുകളുടെ സമീപത്തേക്ക്  ഇബ്നു അബ്ബാസ് (റ) വിന് അലി (റ) വിനോടുള്ള സ്നേഹം പ്രസിദ്ധമാണ് ഖവാരിജുകൾക്ക് അത് നന്നായിട്ടറിയാം

ഇബ്നു അബ്ബാസ് (റ) വളരെ പരിശുദ്ധമായ ലക്ഷ്യവുമായിട്ടാണ് പോവുന്നത് ആ പരിശുദ്ധിയൊന്നും ഖവാരിജുകൾ മനസ്സിലാക്കിയില്ല സംസാരിക്കാൻ അവസരം നൽകുമോ? അതോ വാളെടുക്കുമോ?

ധീരനായ ഇബ്നു അബ്ബാസ് (റ) യാത്ര തുടങ്ങിക്കഴിഞ്ഞു ഖവാരിജുകളുടെ ക്യാമ്പിന്നടുത്തെത്തി ഖവാരിജുകൾ കണ്ടുകഴിഞ്ഞു ചിലർ കോപത്തോടെ നോക്കുന്നു ചിലർ സംശയത്തോടെ നോക്കുന്നു   ചിലർ മുമ്പോട്ടു വന്നു ചോദിച്ചു: നിങ്ങളെന്തിനിവിടെ വന്നു? 

നിങ്ങളെയൊക്കെ കാണാൻ കുറച്ചു സംസാരിക്കാൻ
അപ്പോൾ ചിലർ ശബ്ദമുയർത്തി ഇബ്നു അബ്ബാസിനോട് ആരും സംസാരിക്കരുത് അയാളുടെ സംസാരം കേൾക്കരുത് ഇവിടെ നിൽക്കരുത്

ചിലർ ഇങ്ങനെ പറഞ്ഞു: ഇബ്നു അബ്ബാസിനെ തടയണ്ട സംസാരിക്കട്ടെ നമുക്ക് കേൾക്കാം ഇയാളെ എന്ത് ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം
എനിക്കൊരു കാര്യം അറിഞ്ഞാൽ മതി നിങ്ങളെന്തിനാണ് അലിയെ ഉപേക്ഷിച്ചുപോന്നത്?

ചോദ്യം കേട്ടതും അവർ രോഷാകുലരായി മാറി ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി 

ഇബ്നു അബ്ബാസ് (റ) ശാന്തനായി സംസാരിച്ചു 

അലിയെ നിങ്ങൾക്കറിയാം നബി (സ) തങ്ങളുടെ പിതാവിന്റെ സഹോദരപുത്രനാണ് പ്രിയപുത്രിയുടെ ഭർത്താവാണ് ആദ്യമായി ഇസ്ലാം സ്വീകരിച്ച കുട്ടിയാണ് അങ്ങനെയുള്ള ഒരാളെ നിങ്ങളെന്തിന് എതിർക്കുന്നു? 
മൂന്ന് കാരണങ്ങളുണ്ട്

പറയൂ, കേൾക്കട്ടെ

ഒന്ന്: അല്ലാഹുവിന്റെ ദീനിൽ അദ്ദേഹം മനുഷ്യരെ വിധികർത്താക്കളാക്കി
അംറുബ്നുൽ ആസ്വിന്റെയും അബൂമൂസൽ അശ്അരിയുടെയും തീരുമാനം സ്വീകരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചില്ല

രണ്ട്: രണ്ട് യുദ്ധങ്ങൾ നടന്നു ജമൽ യുദ്ധം സിഫ്ഫീൻ യുദ്ധം രണ്ടിടത്തും യുദ്ധമുതലുകൾ സ്വീകരിച്ചില്ല യുദ്ധത്തടവുകാരെ പിടികൂടിയില്ല എല്ലാം വിട്ടുകൊടുത്തു

മൂന്ന്: അലിയെ ജനങ്ങൾ ഖലീഫയായി തിരഞ്ഞെടുത്തു അവർ ബൈഅത്ത് ചെയ്തു കരാർ പത്രം എഴുതിയപ്പോൾ തന്റെ പേരിൽ നിന്ന് അമീറുൽ മുഅ്മിനീൻ എന്ന പദം വെട്ടിമാറ്റി 

ഇതാണ് അലി ചെയ്ത കുറ്റങ്ങൾ ഈ കുറ്റങ്ങൾക്ക് അലി ശിക്ഷിക്കപ്പെടണം
ഈ മൂന്ന് ആരോപണങ്ങളെക്കുറിച്ചും എനിക്ക് ചിലത് സംസാരിക്കാനുണ്ട് നിങ്ങൾ കേൾക്കുമോ?

ഞങ്ങൾ കേൾക്കാം നിങ്ങൾ പറയൂ.....

മനുഷ്യരെ വിധികർത്താക്കളാക്കി എന്നതാണ് ആരോപണം ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അനിഷേധ്യമായ തെളിവുകൾ ഹാജരാക്കിയാൽ നിങ്ങൾ ഈ ആരോപണത്തിൽ നിന്ന് പിൻമാറുമോ?

ഞങ്ങൾ പിൻമാറാം

ഇബ്നു അബ്ബാസ് (റ) മാഇദ സൂറത്തിലെ 98 ആം വചനം ഓതി  ഇഹ്റാമിൽ പ്രവേശിച്ചതിനുശേഷം വേട്ടയാടാൻ പാടില്ല ആരെങ്കിലും വേട്ടയാടിയാലോ? അതിന്റെ വിധിയാണ് ഈ വചനത്തിലുള്ളത് 

അതിന്റെ ആശയം ഇതാണ്:

ഓ..... മുഅ്മിനീങ്ങളേ, നിങ്ങളിൽ ഇഹ്റാമിൽ ആയിരിക്കുമ്പോൾ വേട്ടയാടിപ്പിടിച്ച ജന്തുക്കളെ കൊല്ലരുത് നിങ്ങളിലാരെങ്കിലും കൽപിച്ചുകൂട്ടി അതിനെ കൊന്നാൽ കൊന്നതിനു തുല്യമായ ഒരു പ്രായശ്ചിത്തം നൽകേണ്ടതാണ്  നിങ്ങളിൽ നിന്നുള്ള നീതിമാന്മാരായ രണ്ട് ആളുകൾ അതിനെപ്പറ്റി വിധി കൽപിക്കേണ്ടതാണ്

ഇബ്നു അബ്ബാസ് (റ) ചോദിച്ചു: നിങ്ങൾ ചിന്തിക്കൂ ഒരു വെള്ളിനാണയത്തിന്റെ നാലിൽ ഒരംശം വില വരുന്ന ഒരു കാട്ടുമുയലിന്റെ കാര്യത്തിൽ പോലും വിധികർത്താക്കളെ നിയമിക്കാൻ അല്ലാഹു കൽപിക്കുന്നു

അലി (റ) എന്താണ് ചെയ്തത്?

മുസ്ലിംകളുടെ രക്തച്ചൊരിച്ചിൽ നിർത്താൻ വിധികർത്താക്കളെ നിശ്ചയിച്ചു
ഇബ്നു അബ്ബാസ് (റ) ഉറക്കെ ചോദിച്ചു

കാൽ ദിർഹം വിലയുള്ള ഒരു മുയലിന്റെ കാര്യത്തിൽ മനുഷ്യരുടെ തീർപ്പ് സ്വീകരിക്കുന്നതോ അതോ, കൊലയും രക്ത ചൊരിച്ചിലും ഒഴിവാക്കാനും ജനങ്ങൾക്കിടയിൽ രമ്യതയുണ്ടാക്കാനും മനുഷ്യരുടെ തീർപ്പ് സ്വീകരിക്കുന്നതോ ഏതാണ് നല്ലത്?

അവർ വിളിച്ചു പറഞ്ഞു: മനുഷ്യർക്കിടയിലെ രക്തച്ചൊരിച്ചിൽ നിർത്തുന്നതും രമ്യതയുണ്ടാക്കുന്നതും തന്നെയാണ് നല്ല കാര്യം 
ഒന്നാമത്തെ ആരോപണത്തിൽ നിന്ന് നിങ്ങൾ പിൻമാറിയോ?
ഞങ്ങൾ പിൻമാറിയിരിക്കുന്നു

നിങ്ങളുടെ രണ്ടാമത്തെ ആരോപണം ഗുരുതരമാണ് യുദ്ധമുതലുകൾ ശേഖരിച്ചില്ല യുദ്ധത്തടവുകാരെ പിടിച്ചില്ല എന്നതാണ്
മുഅ്മിനീങ്ങളുടെ മാതാവ് ആഇശ (റ) അവരെ അലി (റ) പിടികൂടണമായിരുന്നോ? യുദ്ധത്തടവുകാരിയാക്കി ആർക്കെങ്കിലും വിതരണം ചെയ്യണമായിരുന്നോ? മുസ്ലിംകൾ വിട്ടേച്ചുപോയ സ്വത്ത് യുദ്ധമുതലായി പിടിക്കണമായിരുന്നോ?

വേണ്ട....വേണ്ട....

ഈ ആരോപണത്തിൽ നിന്ന് പിൻമാറിയോ?

ജമൽ യുദ്ധശേഷം മുസ്ലിംകൾ വിട്ടേച്ചുപോയ സ്വത്ത് ശേഖരിച്ചു പള്ളിയിൽ കൂട്ടിയിട്ടു ഉടമസ്ഥരോട് കൊണ്ടുപോവാൻ കൽപ്പിച്ചു

ഇതാണ് അലി (റ) ചെയ്തത്

ആഇശ (റ) മുഅ്മിനീങ്ങളുടെ മാതാവാണ് അല്ലെന്ന് പറഞ്ഞാൽ ഇസ്ലാമിൽ നിന്ന് പുറത്തുപോകും ആഇശാ (റ) യെ തടവുകാരിയാക്കി വിതരണം ചെയ്യണമെന്ന് പറഞ്ഞാലും ഇസ്ലാമിൽ നിന്ന് പുറത്താകും  കൂരമ്പ് പോലെ തറച്ചുക്കയറുന്ന വാക്കുകൾ

അമീറുൽ  മുഅ്മിനീൻ എന്ന സ്ഥാനപ്പേര് തന്റെ പേരിൽ നിന്ന് അലി (റ) വെട്ടിമാറ്റി എന്നതാണ് മൂന്നാമത്തെ ആരോപണം

ഹുദൈബിയ്യ സന്ധിയെക്കുറിച്ച് നിങ്ങൾ ഓർക്കുക  ഉംറ നിർവഹിക്കാൻ വേണ്ടി നബി (സ) തങ്ങളും സ്വഹാബികളും മദീനയിൽ നിന്ന് പുറപ്പെട്ടു ആവേശപൂർവ്വം മക്കയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു 
അവർ ഹുദൈബിയ്യ എന്ന സ്ഥലത്തെത്തി മുമ്പോട്ടു നീങ്ങാൻ ഖുറൈശികൾ സമ്മതിച്ചില്ല മക്കയിൽ പ്രവേശിക്കാനായില്ല  ഖുറൈശികളും നബി (സ) തങ്ങളും തമ്മിൽ ഒരു സന്ധിയുണ്ടാക്കി ഹുദൈബിയ്യാ സന്ധി കരാർ പത്രത്തിൽ മുഹമ്മദുറസൂലുല്ലാഹ് എന്നെഴുതാൻ നബി (സ) തങ്ങൾ ആവശ്യപ്പെട്ടു 

മുശ്രിക്കുകൾ സമ്മതിച്ചില്ല  അബ്ദുല്ലായുടെ മകൻ മുഹമ്മദ് എന്നെഴുതണം മുഹമ്മദുറസൂലല്ലാഹ് എന്ന് എഴുതിയത് വെട്ടണം

അത് വെട്ടിക്കളയാൻ നബി (സ) കൽപ്പിച്ചു 

അത് വെട്ടി കരാർ തയ്യാറാക്കി ഇനി നിങ്ങൾക്കെന്താണ് പറയാനുള്ളത്
ഞങ്ങൾ പിൻവാങ്ങിയിരിക്കുന്നു 

ഇരുപതിനായിരം പടയാളികൾ അവർക്ക് സത്യം ബോധ്യപ്പെട്ടു 
ഇബ്നു അബ്ബാസ് (റ) വിന്റെ ആഴമുള്ള വിജ്ഞാനവും യുക്തിയും ഫലം ചെയ്തു
ഇരുപതിനായിരം പേരും അലി (റ) വിന്റെ ക്യാമ്പിലേക്ക് മടങ്ങി 
അൽഹംദുലില്ലാഹ്....

നാലായിരം പടയാളികൾ
അവർ മർക്കട മുഷ്ടിക്കാർ  

അവർ പഴയ വാദഗതിയിൽ ഉറച്ചുനിന്നു ഇബ്നു അബ്ബാസ് (റ) വിന്റെ ഈ സേവനം ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്നു 

പാണ്ഡിത്യത്തിന്റെ നിറകുടമാണ് ഇബ്നു അബ്ബാസ് (റ) പണ്ഡിതന്മാരെ ബഹുമാനിക്കുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ട്

സൈദുബ്നു സാബിത് (റ)

പാണ്ഡിത്യത്തിന്റെ ബഹർ

വിശുദ്ധ ഖുർആൻ വചനങ്ങൾ രേഖപ്പെടുത്താൻ നബി (സ) തങ്ങൾ നിയോഗിച്ച മഹാൻ 

എല്ലാവരും ആദരിക്കപ്പെട്ടു

ഒരു ദിവസം സൈദുബ്നു സാബിത് (റ) ഒട്ടകപ്പുറത്ത് കയറാൻ തുനിയുകയാണ് 
യുവാവായ ഇബ്നു അബ്ബാസ് (റ) ഒട്ടകത്തെ പിടിച്ചു കൊടുത്തു സൈദ് (റ) ഒട്ടകപ്പുറത്തിരുന്നു ഇബ്നു അബ്ബാസ് (റ) ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചു നടന്നു 

സൈദ് (റ) വെപ്രാളത്തോടെ വിളിച്ചു പറഞ്ഞു:
അരുത് അരുത് ഒട്ടകത്തെ വിടൂ 

ഇബ്നു അബ്ബാസ് (റ) ശാന്തനായിപ്പറഞ്ഞു  പണ്ഡിതന്മാരെ ഇങ്ങനെ ആദരിക്കണമെന്നാണ് ഞങ്ങൾക്ക് കിട്ടിയ കൽപ്പന

ഉടനെ സൈദ് (റ) പറഞ്ഞു: ആ കൈ നീട്ടൂ

ഇബ്നു അബ്ബാസ് (റ) കൈ നീട്ടി സൈദ് (റ) കൈ ബഹുമാനത്തോടെ പിടിച്ചു  ചുംബിച്ചു എന്നിട്ടിങ്ങനെ പറഞ്ഞു:

നബി (സ) തങ്ങളുടെ കുടുംബാംഗങ്ങളെ ഇങ്ങനെ ബഹുമാനിക്കണമെന്നാണ് ഞങ്ങൾക്ക് കിട്ടിയ കൽപ്പന 

ആ സംഭവവും ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു


വിടവാങ്ങി


ഇബ്നു അബ്ബാസ് (റ) ഒരു സംഭവം വിവരിക്കുന്നു:

വാദിൽ അസ്റഖ് (നീലത്താഴ് വര) മക്കയ്ക്കും മദീനക്കും ഇടയിലുള്ള ഒരു താഴ് വര  

ഏതാനും സ്വഹാബികൾ നബി (സ) തങ്ങളോടൊപ്പം യാത്ര ചെയ്യുകയാണ് ബാല്യദശയിലുള്ള അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ആ സംഘത്തിലുണ്ട് കുറേ നേരമായി യാത്ര തുടരുന്നു ഒരു പ്രത്യേക താഴ് വരയിലെത്തി 
നബി (സ) ചോദിച്ചു: ഇത് ഏത് താഴ് വരയാണ്?

അനുയായികൾ പറഞ്ഞു: വാദിൽ അസ്റഖ് (നീലത്താഴ് വര ) 
നബി (സ) പറഞ്ഞു: ഞാനിതാ മൂസാ നബി (അ) നെ കാണുന്നതുപോലെ എനിക്കു തോന്നുന്നു 

തൽബിയത്ത് ചൊല്ലിക്കൊണ്ട് മുമ്പോട്ടു പോവുന്നു മൂസാ (അ) ന്റെ ശരീരഘടനകൾ പറയാൻ തുടങ്ങി 

മൂസാ നബി (അ) ന്റെ നിറം

മൂസാ നബി (അ) ന്റെ മുടി

അതെല്ലാം വിവരിച്ചു എന്നിട്ടങ്ങനെ പറഞ്ഞു:

മൂസാ നബി (അ) തന്റെ ഇരുകൈകളിലെയും ചൂണ്ടുവിരലുകൾ കാതിൽ വെച്ച് ഉറക്കെ തൽബിയ്യത്ത് ചൊല്ലി നീങ്ങുകയാണ് 

നബി (സ) തങ്ങൾ ആ ശബ്ദം കേൾക്കുന്നു ആ നടപ്പ് കാണുന്നു ഞങ്ങൾ അതിശയത്തോടു കൂടി കേട്ടുകൊണ്ടിരുന്നു  യാത്ര തുടർന്നു ഒരു മലയുടെ ദുർഘടമായ നടപ്പാത നടക്കാൻ വളരെ പ്രയാസം 

നബി (സ) ചോദിച്ചു: ഈ ദുർഘടമായ നടപ്പാത ഏതാണ്? അവർ പറഞ്ഞു: ഇത് ഹർശ് മലയിലെ പാത അല്ലെങ്കിൽ ലിഫ്ത് മലയിലെ പാത അപ്പോൾ നബി (സ) തങ്ങൾ പറഞ്ഞു:

തൽബിയത്ത് ചൊല്ലിക്കൊണ്ട് അതാ ഒരാൾ പോവുന്നു യൂനുസ് നബി (അ)  ചുവന്ന ഒട്ടകപ്പുറത്ത് ഇരുന്നാണ് യാത്ര ഒട്ടകത്തിന്റെ മൂക്കുകയർ ഈത്തപ്പനനാരുകൾ കൊണ്ട് ഉണ്ടാക്കിയതാണ് 

ഇതാണ് ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത സംഭവം അനുഭവ സമ്പന്നനാണ് ഇബ്നു അബ്ബാസ് (റ) നാല് ഖലീഫമാരോടൊപ്പം സഹവസിച്ചു അവരെ ഉപദേശിച്ചു എന്തെന്ത് സംഭവങ്ങൾക്ക് സാക്ഷിയായി

ഉസ്മാൻ (റ) വിന്റെ ഭരണക്കാലം ഖലീഫ അനുഭവിച്ച കഷ്ടപ്പാടുകൾ ദുർഘടമായ പരീക്ഷണങ്ങൾ അപ്പോഴെല്ലാം കൂടെ നിന്നു അപകടങ്ങൾ ഭയപ്പെട്ടില്ല
തന്റെ പ്രിയപ്പെട്ട ഉമ്മ ഉമ്മുൽ ഫള്ൽ (റ) ഉസ്മാൻ (റ) വിന്റെ ഭരണകാലം വരെ ജീവിക്കാൻ തന്റെ ഉമ്മാക്ക് സൗഭാഗ്യമുണ്ടായി  

ഭക്തിനിർഭരമായ ജീവിതം മുപ്പതോളം ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്തതായി ചരിത്രത്തിലുണ്ട് 

നബി (സ) തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം പരിശുദ്ധമായ സ്നേഹം   ഉമ്മയെക്കുറിച്ച് എന്ത് മാത്രം കാര്യങ്ങളാണ് ഇബ്നു അബ്ബാസ് (റ) വിന് പറയാനുള്ളത് ചോദിച്ചറിയാൻ പുതിയ തലമുറകൾ വന്നു  

ആ ദുഃഖ സംഭവം ണകനെ വല്ലാതെ വേദനിപ്പിച്ചു  ഉമ്മയുടെ വഫാത്ത് സംതൃപിതിയോടെ അല്ലാഹുവിലേക്ക് മടങ്ങി ഉമ്മയൊടൊത്തുള്ള ജീവിതത്തിന്റെ മധുര സ്മരണകൾ മകന്റെ മനസ്സിൽ തുടിച്ചുനിന്നു
പ്രിയപ്പെട്ട പിതാവ് അബ്ബാസ് (റ) ഏറെക്കാലം 

ഖുറൈശികളോടൊപ്പമായിരുന്നു ഉമ്മായും മക്കളും മദീനയിലേക്ക് പോയി ഉപ്പ മക്കത്ത് തനിച്ചായി ഏകാന്തതയുടെ വിരസത അനുഭവിച്ചു
 
ഒടുവിൽ അബ്ബാസ് (റ) വന്നു മദീനയിലേക്ക് 

നബി (സ) സന്തോഷത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചു  അബ്ബാസ് എന്റെ ഉപ്പായുടെ കൂടെപ്പിറപ്പാണ് അബ്ബാസിനെ വേദനിപ്പിച്ചാൽ എന്നെ വേദനിപ്പിച്ചു

കേട്ടവരുടെ മനസ്സിളകിപ്പോയി അവർ അബ്ബാസ് (റ) വിനെ അളവില്ലാതെ സ്നേഹിച്ചു ആ പിതാവ് പ്രിയപുത്രൻ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിന് ജനങ്ങൾ നൽകുന്ന ആദരവ് നേരിൽ കണ്ടു

അബ്ബാസ് (റ) തന്റെ ജീവിതം ഇസ്ലാമിന് വേണ്ടി സമർപ്പിച്ചു കഴിഞ്ഞു ഇനിയുള്ള  യുദ്ധങ്ങളിൽ താൻ മുൻപന്തിയിലുണ്ടാവും 

ഹിജ്റ എട്ടാം വർഷം ഹുനൈൻ യുദ്ധം  അബ്ബാസ് (റ) വീരശൂര പരാക്രമങ്ങൾ പ്രകടിപ്പിച്ച യുദ്ധമാണത് 

മലയിടുക്കിലൂടെ നബി (സ) തങ്ങളും വമ്പിച്ച സൈന്യവും കടന്നുപോവുന്നു പെട്ടെന്ന് ശത്രുക്കൾ ആക്രമിച്ചു 

ആയിരങ്ങൾ ജീവനും കൊണ്ട് ഓടാൻ തുടങ്ങി നിരവധി പേർ മുറിവേറ്റു വീണു അമ്പുകളും കുന്തങ്ങളും വന്നുപതിക്കുന്നു 

നബി (സ) തന്റെ വെള്ളക്കഴുതയുടെ പുറത്ത് കയറിയിരുന്ന് വിളിച്ചു പറയാൻ തുടങ്ങി 

ജനങ്ങളേ.... നിങ്ങൾ എങ്ങോട്ടാണ് ഓടുന്നത്? ഞാൻ സത്യ പ്രവാചകനാണ് ഞാൻ അബ്ദുൽ മുത്വലിബിന്റെ മകനാണ്

ആപൽകരമായ ആ സന്ദർഭത്തിൽ നബി (സ) യുടെ കഴുതയുടെ മൂക്കുകയർ പിടിച്ചു കൊണ്ട് ഒരാൾ നിൽക്കുന്നു

അബ്ബാസ് (റ) ഉയർന്ന ശബ്ദമുള്ള ആളാണ് അബ്ബാസ് (റ) 
അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം മലഞ്ചെരുവിൽ മുഴങ്ങാൻ തുടങ്ങി 
ജനങ്ങളേ! അല്ലാഹുവിന്റെ റസൂൽ (സ) നിങ്ങളെ വിളിക്കുന്നു തിരിച്ചുവരൂ.... ഓടിവരൂ....

ആ ശബ്ദം വളരെ ദൂരെ വരെ കേൾക്കാമായിരുന്നു അബ്ബാസ് (റ) വിന്റെ ശബ്ദം കേട്ടവർ നിന്നു ശ്രദ്ധിച്ചു  

ലബ്ബൈക.... യാ റസൂലല്ലാഹ്......

അതിശക്തമായ തിരിച്ചുവരവ്

യുദ്ധം ആവേശകരമായിത്തീർന്നു അല്ലാഹുവിന്റെ സഹായമിറങ്ങി വിജയം നേടി അബ്ബാസ് (റ) വിന്റെ വികാരഭരിതമായ വിളി കുറേ കാലത്തേക്ക് അതായിരുന്നു പ്രധാന സംസാരം വിഷയം ആ വിളി ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു

ഈ വരികൾ വായിക്കുമ്പോൾ നാം വിളിക്കുന്നില്ലേ? കേൾക്കും
നബി (സ) യുടെ വഫാത്ത് അബ്ബാസ് (റ) വിന്റെ ദുഃഖഭാരം എല്ലാവരും കണ്ടു സദാനേരവും ഇബാദത്തിലായിക്കഴിഞ്ഞു സംസാരം കുറഞ്ഞു ഉസ്മാൻ (റ) വിന്റെ ഭരണകാലം 

ഹിജ്റ മുപ്പത്തിരണ്ട് റജബ് പതിനാല്  അബ്ബാസ് (റ) മദീനയിൽ വഫാത്തായി 
ഇബ്നു അബ്ബാസ് (റ) വിന്റെ മനസ്സിളകിപ്പോയി മദീന തിങ്ങിനിറഞ്ഞു ദുഃഖാകുലരായ ജനങ്ങളുടെ നിലക്കാത്ത പ്രവാഹം 

ഉസ്മാൻ (റ) വിന്റെ നേതൃത്വത്തിൽ ജനാസ നിസ്കാരം നടന്നു  ജന്നത്തുൽ ബഖീഇൽ ഖബറടക്കി ഉപ്പയുടെ വിയോഗം  ഇബ്നു അബ്ബാസ് (റ) വിനെ പിടിച്ചുലച്ചുക്കളഞ്ഞു
 
പിന്നെയും എന്തെല്ലാം അനുഭവങ്ങൾ അലി (റ) വിന്റെ കാലം 
കൂഫയിൽ അമീറായി നിയോഗിക്കപ്പെട്ടു രാജ്യഭരണം വളരെ ബുദ്ധിമുട്ടായിരുന്നു ഇൽമിന് വേണ്ടി നീക്കിവെക്കപ്പെട്ട ജീവിതം ഉദ്യോഗം തുടർന്നില്ല വിജ്ഞാനത്തിനു വേണ്ടി ജീവിച്ചു ജനങ്ങളെ വെളിച്ചത്തിലേക്ക് നയിച്ചു പദവികൾ വേണ്ടെന്നു വെച്ചു
 
മദീനയിൽ നബി (സ) തങ്ങളുടെ സമീപത്തുതന്നെ കഴിയാനായിരുന്നു ആഗ്രഹം സാഹചര്യങ്ങളുടെ സമ്മർദം കാരണം മദീനയിൽ ശാന്തജീവിതം നയിക്കാനും കഴിയുന്നില്ല 

ഹസൻ (റ)

ഹുസൈൻ (റ)  നബി (സ) തങ്ങളുടെ പേരക്കുട്ടികൾ റസൂൽ (സ) തങ്ങൾ ആ കുട്ടികളോടു കാണിച്ച സ്നേഹവും വാത്സല്യവും എത്ര അതിശയകരം! 
ഹസ്സനെ ഓർത്താൽ എന്നെ ഓർത്തു ഹസ്സനെ സ്നേഹിച്ചാൽ എന്നെ സ്നഹിച്ചു 
നബി (സ) തങ്ങൾ   അങ്ങനെ പറയുന്നത് ഇബ്നു അബ്ബാസ് (റ) കേട്ടിട്ടുണ്ട്  നബി (സ) ഇങ്ങനെ പറയുമായിരുന്നു:

ഹുസൈനെ സ്നേഹിച്ചാൽ എന്നെ സ്നേഹിച്ചു ഹുസൈനെ മറന്നാൽ എന്നെ മറന്നു

നബി (സ) തങ്ങൾ അവരോട് കാണിച്ച സ്നേഹവും വാത്സല്യവും വിവരിക്കാൻ ഭാഷയിൽ വാക്കുകളില്ല

ഇബ്നു അബ്ബാസ് (റ) ആ കുട്ടികളെ വല്ലതെ സ്നേഹിച്ചു പരിശുദ്ധമായ ഇഷ്ടം 
ഇമാം ഹസൻ (റ) വിന്റെ അന്ത്യം അന്ന് ഇബ്നു അബ്ബാസ് (റ) അനുഭവിച്ച ദുഃഖം അതൊന്നും വർണ്ണിക്കാനാവില്ല ഇമാം ഹുസൈൻ (റ) വിന്റെ യാത്ര കർബലാഇലേക്കുള്ള യാത്ര ആരെല്ലാം അത് തടയാൻ നോക്കി 
കൂഫക്കാരെ വിശ്വസിച്ചു അങ്ങനെ യാത്ര തിരിച്ചു യസീദിന്റെ ക്രൂര ഭരണത്തിൽ നിന്ന് തങ്ങളെ രക്ഷിക്കമെന്നായിരുന്നു കൂഫക്കാരുടെ അഭ്യർത്ഥന 

നീതിക്ക് വേണ്ടിയുള്ള ദാഹം കേട്ടില്ലെന്ന് നടിക്കാനായില്ല പോയി കൂഫയിലെത്തിയപ്പോഴോ?  കൂഫക്കാർ കാലു മാറി യസീദിന്റെ കൂടെച്ചേർന്നു ഇമാം ഹുസൈൻ (റ) വിനെതിരിൽ അണിനിരന്നു 

നിണമണിഞ്ഞ കർബല ഇമാം ഹുസൈൻ (റ) വിന്റെ അന്ത്യം മുസ്ലിം ലോകം ഞെട്ടിവിറച്ചു

ഇബ്നു അബ്ബാസ് (റ) ആ ദുഃഖവും സഹിച്ചു ഇബ്നു അബ്ബാസ് (റ) വിന്റെ ഇബാദത്തിനെക്കുറിച്ച് പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

മിക്ക ദിവസവും നോമ്പാണ് രാത്രി നീണ്ടുനിൽക്കുന്ന നിസ്കാരം 
അബ്ദുല്ലാഹിബ്നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ഇബ്നു അബ്ബാസ് (റ) വിന്റെ കൂടെ മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്തിട്ടുണ്ട് രാത്രി വിശ്രമത്തിനു വേണ്ടി ഇറങ്ങിയാൽ എല്ലാവരും ഇബ്നു അബ്ബാസ് (റ) നിസ്കാരത്തിലായിരിക്കും 

ധാരാളം കരയും, രാത്രി കരച്ചിൽ കൂടുതലാണ് ഇരുകവിളുകളിലും കണ്ണീർച്ചാലുകളുണ്ടായി കണ്ണീരൊഴുകിയ പാടുകൾ കവിളുകളിൽ കാണാമായിരുന്നു

നബി (സ) തങ്ങളുടെ വഫാത്തിന് ശേഷം അമ്പത്തി എട്ട് കൊല്ലം ജീവിച്ചു  എന്ത്മാത്രം ജീവിതാനുഭവങ്ങൾ ഹിജ്റ അറുപത്തി എട്ട് എഴുപത്തൊന്ന് വയസ്സ് പ്രായം അന്ത്യനാളുകൾ ത്വാഇഫിലായിരുന്നു

ഒരിക്കൽ പിതാവായ അബ്ബാസ് (റ) പുത്രനായ ഇബ്നു അബ്ബാസ് (റ) വിനെ നബി (സ) തങ്ങളുടെ അടുത്തേക്കയച്ചു സുപ്രധാനമായൊരു കാര്യം സംസാരിക്കാനാണ് പോയത്

നബി (സ) തങ്ങളുടെ സന്നിധിയിലെത്തി  അവിടെ ഒരാളെക്കണ്ടു വല്ലാത്ത പ്രതാപമുള്ള ഒരാൾ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് സംസാരിക്കുന്നത് ശരിയല്ലെന്ന് തോന്നി  ഒന്നും സംസാരാക്കാതെ മടങ്ങി 

വീട്ടിൽ ചെന്ന് അബ്ബാസ് (റ) വിനോട് വിവരം പറഞ്ഞു അദ്ദേഹം അത് തന്നെ ചിന്തിച്ചിരുന്നു  പിന്നീട് അബ്ബാസ് (റ) നബി (സ) തങ്ങളെ നേരിട്ട് കണ്ടു അബ്ബാസ് (റ) പറഞ്ഞു:

അല്ലാഹുവിന്റെ റസൂലേ, ഞാനെന്റെ മകനെ താങ്കളുടെ അടുത്തേക്കയച്ചിരുന്നു അപ്പോൾ അവിടെ ഒരാൾ ഉണ്ട് അദ്ദേഹത്തിന്റെ മുമ്പിൽ വെച്ച് സംസാരിക്കാൻ മടി തോന്നി ഒന്നും പറയാതെ മടങ്ങിപ്പോന്നു 

നബി (സ) ചോദിച്ചു:

എന്റെ അടുത്തുണ്ടായിരുന്ന ആൾ ആരായിരുന്നുവെന്ന് താങ്കൾക്കറിയാമോ?
ഇല്ല

എന്നാൽ അറിയുക അത് ജിബ്രീൽ (അ) ആയിരുന്നു  നബി (സ) അബ്ബാസ് (റ) വിനോട് പറഞ്ഞു:

നിങ്ങളുടെ മകൻ വേണ്ടത്ര ജ്ഞാനം നേടുന്നതുവരെ മരണപ്പെടുകയില്ല 
താങ്കളുടെ മകന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് മരണപ്പെടുകയില്ല 

മരണത്തിന്റെ രണ്ട് ലക്ഷണങ്ങൾ ഒന്ന് വേണ്ടത്ര വിജ്ഞാനം ലഭിക്കും മരണം അതിനുശേഷമേ വരികയുള്ളൂ 

രണ്ടാമത്തെ കാര്യം കൺകാഴ്ചയുടെ നഷ്ടപ്പെടൽ അവസാന കാലത്ത് ഭരണാധികാരികൾക്ക് ബൈഅത്ത് ചെയ്യാൻ നീതി ബോധം അനുവദിച്ചില്ല 

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) മദീന വിട്ടു ത്വാഇഫിലെത്തി ത്വാഇഫുകാർ കൂടെ കൂടി  ത്വാഇഫിൽ വെച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ചികിത്സിക്കാൻ ഡോക്ടർ വന്നു ഡോക്ടർ പറഞ്ഞു: കണ്ണിന് ചികിത്സിക്കാം രോഗം മാറും ഒരു നിബന്ധയുണ്ട് ഏഴ് ദിവസം നിസ്കരിക്കരുത്

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ശക്തമായി മറുപടി നൽകി:

ഇല്ല നിസ്കാരം ഉപേക്ഷിക്കില്ല നിസ്കരിക്കാത്തവനെ അല്ലാഹു കോപത്തോടെയാണ് നേരിടുക  എന്റെ കണ്ണിന്റെ പ്രകാശമേ കുറഞ്ഞുള്ളൂ അത് അല്ലാഹുവാണ് എടുത്തുമാറ്റിയത്  എന്റെ നാവിലും ചെവിയിലും മനസ്സിലും ബുദ്ധിയിലും പ്രകാശമാണുള്ളത് 

ഒരു പുരുഷായുസ്സിന്റെ ദൗത്യം തീർന്നു തിരിച്ചു പോകാൻ സമയമായി അലി (റ) വിന്റെ പുത്രൻ മുഹമ്മദ് കൂടെയുണ്ട് അദ്ദേഹം മരണാനന്തര കർമ്മങ്ങൾ നിർവഹിച്ചു  

ഖബറടക്കുമ്പോൾ ഒരു അശരീരി കേട്ടു ഇങ്ങനെ:

ഹേ സമാധനമടഞ്ഞ ആത്മാവേ, തൃപ്തിപ്പെട്ടുകൊണ്ട്; തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക എന്നിട്ട് എന്റെ അടിയാന്മാരിൽ പ്രവേശിച്ചു കൊള്ളുക എന്റെ സ്വർഗത്തിലും പ്രവേശിച്ചുകൊള്ളുക (89:27,28,29,30)

ഈ വിശുദ്ധ വചനങ്ങൾ കേട്ടു പാരായണം ചെയ്യുന്ന ആളെ കണ്ടില്ല അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) മണ്ണിലേക്ക് മടങ്ങി  വിജ്ഞാനം നേടാനും പ്രചരിപ്പിക്കാനും വേണ്ടി വിനിയോഗിച്ച ഒരു പുരുഷായുസ്സ് അവസാനിച്ചു  പരലോകത്ത് വെച്ച് ആ വിജ്ഞാന സാഗരത്തെ കണ്ടെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ -ആമീൻ 


അലി അഷ്‌കർ : 95267 65555


No comments:

Post a Comment