Sunday, 18 July 2021

ശരീഅഃ സ്റ്റോക്കുകൾ അഥവാ ഹലാൽ ട്രേഡിങ്ങ് എന്താണ്


നാം കൊറോണ കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. വല്ലാത്തൊരു പരീക്ഷണ കാലഘട്ടം എന്ന് തന്നെ പറയേണ്ടി വരും. ഏകദേശം 41 ലക്ഷം ആളുകളാണ് ഇതുവരെ ഈ അസുഖം കാരണം ജീവൻ നഷ്ടപ്പെട്ടത് എന്ന് ഔദ്യോദിക കണക്കുകൾ സൂചിപ്പിക്കുന്നത്. 20 കോടിയിലധികം ആൾക്കാർക്ക് ഈ രോഗം പിടിപെടുകയും ചെയ്തത്. കണക്കിൽ എണ്ണപ്പെടാത്ത റിപ്പോർട്ടുകൾ എത്രയായിരിക്കും.

നമ്മുടെ വിഷയം ഇതുമായി ബന്ധിപ്പിക്കാൻ കാരണം , ഈ കാലയളവിൽ ലക്ഷക്കണക്കിനാളുകൾ തൊഴിൽ രഹിതരായി. ഇതിൽ കൂടുതൽ പേരും സ്റ്റോക്ക് മാർക്കറ്റിലേക്ക് ഒരു തയ്യാറെടുപ്പുമില്ലാതെ ഇറങ്ങിപ്പുറപ്പെട്ടു. പലർക്കും നല്ല തുകകൾ നഷ്ടമായി. മുന്നൊരുക്കമില്ലാതെ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഫലം എന്ന് വേണമെങ്കിൽ പറയാം.

സ്റ്റോക്ക് മാർക്കെറ്റിനെപ്പറ്റി പഠിക്കാൻ ഇന്ന് ധാരാളം മാർഗങ്ങളുണ്ട് . യുട്യൂബിൽ നോക്കിയാൽ ആയിരക്കണക്കിന് മലയാളത്തിൽ തന്നെ വീഡിയോകൾ കാണാൻ കഴിയും. നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് ഇസ്‌ലാമികപരമായി , ശരീഅത്ത് അനുശാസിക്കുന്ന രീതിയിൽ എങ്ങനെ പണം ഇൻവെസ്റ്റ് ചെയ്യാം എന്നാണ്.

ഇന്ന് പല സെക്ടറുകളിൽ ഉള്ള സ്റ്റോക്കുകൾ നമുക്ക് നമ്മുടെ ഡീ-മാറ്റ് അക്കൗണ്ടുകളിൽ കാണാൻ കഴിയും. ഇന്ത്യൻ മാർക്കറ്റുകളിൽ പ്രധാനമായി രണ്ടു സ്റ്റോക്ക് എക്സ്ചേഞ്ചുകളാണുള്ളത്-  BSE & NSE (ബോംബേ ഓഹരി വിപണിയും, നാഷണൽ ഓഹരി വിപണിയും) ഇതിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളാണ് നാം വാങ്ങിക്കുന്നത്.ഓഹരികൾ വാങ്ങുവാനും വിൽക്കുവാനും വളരെ എളുപ്പമാണ്. ഒരു ഡീമാറ്റ് അക്കൗണ്ടും (Demat Account) ഇൻറർനെറ്റ് കണക്ഷനും (Internet Connection) ഉണ്ടെങ്കിൽ ഒരു മിനിറ്റിനുള്ളിൽ ഒരു ഓഹരി വാങ്ങുവാനും അത് മറിച്ചു വിൽക്കാനും കഴിയും.

ഓഹരി വിപണിയിലെ ഒഴിവാക്കുകപ്പെടേണ്ടുന്ന സെക്ടറുകൾ

പലിശ ഇടപാടുകൾ ഇസ്‌ലാമിൽ ഹറാമാണെന്ന് പറയേണ്ടതില്ലല്ലോ . പലിശയുമായി നേരിട്ട് ബന്ധമുള്ള ഒരു സെക്ടറാണ് ബാങ്ക് . അതുപോലെ ഇൻഷുറൻസ് കമ്പനികളുടെ ഷെയറുകൾ , NBFC (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി) ഷെയറുകൾ ഇതെല്ലം ശരീഅ അനുവദിക്കപ്പെടാത്ത ഷെയറുകളാണ്.

ഒഴിവാക്കേണ്ടുന്ന മറ്റൊരു സെക്ടറാണ് മയക്കുമരുന്നുമായി (നാർക്കോട്ടിക്) ബന്ധപ്പെട്ടവ . അതായത് മദ്യം വിൽക്കുന്ന കമ്പനികൾ , പുകയില (ടുബാക്കോ) പ്രൊമോട്ട് ചെയ്യുന്ന കമ്പനികൾ ഇതുമായി ബന്ധമുള്ള മറ്റു വസ്തു വകകളും ഒഴിവാക്കപ്പെടേണ്ടതാണ്.

ശരീഅ അനുവദിക്കാത്ത മറ്റൊരു സെക്ടറാണ് എന്റർടൈൻമെന്റ് ഫീൽഡിലുള്ള ഷെയറുകൾ. ഉദാഹരണം, സിനിമകളിൽ നിന്നും വരുമാനമുണ്ടാക്കുന്ന ഷെയറുകൾ സ്റ്റോക്ക് മാർക്കെറ്റിൽ നമുക്ക് ലഭിക്കും. അത് ഒഴിവാക്കപ്പെടേണ്ടതാണ്. ഗാംബ്ലിങ് (ചൂതാട്ടം) വഴി പൈസയുണ്ടാക്കുന്ന ഷെയറുകളും വാങ്ങാൻ പാടില്ല.

പ്രാധാനപ്പെട്ട മറ്റൊരു സെക്ടറാണ് FMCG (Fast-moving consumer goods ) ആഹാരം സപ്ലൈ ചെയ്യുന്ന അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന ഓഹരികളുടെ ഷെയറുകൾ. ഈ സെക്ടറിൽ നിന്നും നമുക്ക് വാങ്ങാം. ഇതിൽ അനുവദിക്കപ്പെട്ട ധാരാളം ഷെയറുകളുണ്ട് . പക്ഷെ ഹലാൽ അല്ലാത്ത ആഹാരങ്ങളുടെ വിപണനം കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. അപ്പോൾ അത് മനസ്സിലാക്കി ആ ഷെയറുകൾ തിരഞ്ഞെടുക്കാതിരിക്കൽ ഒരു മുസ്ലിമിനെ സംബന്ധിച്ച് അഭികാമ്യമായ കാര്യമാണ് . ഉദാഹരണമായി പന്നി ഇറച്ചിയുടെ വ്യാപാരവുമായി ബന്ധമുള്ള കമ്പനികൾ FMCG സെക്ടറിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കമ്പനികളുടെ ഷെയറുകൾ മനസ്സിലാക്കി ഒഴിവാക്കണമെന്നു സാരം .

മറ്റൊരു സെക്ടറാണ് ആയുധങ്ങൾ വിപണനം നടത്തുന്ന കമ്പനികളുടെ ഷെയറുകൾ . ഇതും ശരീഅ അനുവദിക്കാത്ത ഷെയറുകളിൽ പെട്ടതാണ്. ഒരു പക്ഷെ രാജ്യത്തിനെതിരായോ , തീവ്രവാദത്തിനു വേണ്ടിയോ ഈ ആയുധങ്ങൾ ഉപയോഗിക്കാം .

മുകളിൽ സൂചിപ്പിച്ചതു കൂടാതെ ധാരാളം മറ്റുള്ള സെക്ടറിലുള്ള സ്റ്റോക്കുകളും നമുക്ക് പോർട്‌ഫോളിയോയിൽ കാണാൻ കഴിയും. പ്രധാനപ്പെട്ട ചില സെക്ടേഴ്‌സ് ആണ്.

നിഫ്റ്റി ഓട്ടോ ഇൻഡക്സ് (Nifty Auto Index ) : കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും നിർമ്മാതാക്കൾ, ഹെവി വാഹനങ്ങൾ, ഓട്ടോ അനുബന്ധങ്ങൾ, ടയറുകൾ മുതലായവ ഉൾപ്പെടുന്ന ഓട്ടോമൊബൈൽ മേഖലയുടെ സ്വഭാവവും പ്രകടനവും പ്രതിഫലിപ്പിക്കുന്നതിനാണ് നിഫ്റ്റി ഓട്ടോ സൂചിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. (ഇതിൽ ശരീഅ അനുവദിച്ച സ്റ്റോക്കുകളൂം ഉണ്ട് വിലക്കിയതും ഉണ്ട്)

നിഫ്റ്റി ഐ റ്റി (Information Technology (Nifty IT) : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) വ്യവസായം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഐടി മേഖലയുടെ നല്ല മാനദണ്ഡം കൈവരിക്കുന്നതിനായി എൻ‌എസ്‌ഇ സൂചികകൾ നിഫ്റ്റി ഐടി മേഖല സൂചിക വികസിപ്പിച്ചെടുത്തു.ഐടി ഇൻഫ്രാസ്ട്രക്ചർ, ഐടി വിദ്യാഭ്യാസം, സോഫ്റ്റ് വെയർ പരിശീലനം, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, നെറ്റ്‌വർക്കിംഗ് ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, ഹാർഡ്‌വെയർ നിർമ്മാതാക്കൾ, വെൻഡിംഗ്, പിന്തുണ, പരിപാലനം തുടങ്ങിയ ഐടി അനുബന്ധ പ്രവർത്തനങ്ങളിൽ നിന്ന് 50% ത്തിലധികം വിറ്റുവരവുള്ള കമ്പനികളാണ് ഈ സൂചികയിലെ കമ്പനികൾ.  (ഇതിൽ ശരീഅ അനുവദിച്ച സ്റ്റോക്കുകളൂം ഉണ്ട് വിലക്കിയതും ഉണ്ട്)

നിഫ്റ്റി മീഡിയ (Nifty Media ) :- അച്ചടി, പ്രസിദ്ധീകരണം എന്നിവയുൾപ്പെടെയുള്ള മാധ്യമ, വിനോദ മേഖലയുടെ സ്വഭാവവും പ്രകടനവും പ്രതിഫലിപ്പിക്കുന്നതിനാണ് നിഫ്റ്റി മീഡിയ സൂചിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻ‌എസ്‌ഇ) ലിസ്റ്റുചെയ്തിരിക്കുന്ന സ്റ്റോക്കുകൾ ഉൾപ്പെടുന്നതാണ് നിഫ്റ്റി മീഡിയ സൂചിക. (ഇതിൽ ശരീഅ അനുവദിച്ച സ്റ്റോക്കുകളൂം ഉണ്ട് വിലക്കിയതും ഉണ്ട്)

നിഫ്റ്റി മെറ്റൽ (Nifty Metal) : - ഖനനം ഉൾപ്പെടെയുള്ള ലോഹ മേഖലയുടെ സ്വഭാവവും പ്രകടനവും പ്രതിഫലിപ്പിക്കുന്നതിനാണ് നിഫ്റ്റി മെറ്റൽ സൂചിക രൂപകൽപ്പന ചെയ്തിരിക്കുന്നത്.  (ഇതിൽ ശരീഅ അനുവദിച്ച സ്റ്റോക്കുകളൂം ഉണ്ട് വിലക്കിയതും ഉണ്ട്)

നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് (Nifty Oil & Gas) : - ഓയിൽ, ഗ്യാസ്, പെട്രോളിയം വ്യവസായ മേഖലയിലെ ഓഹരികളുടെ പ്രകടനം പ്രതിഫലിപ്പിക്കുന്നതിനാണ് നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. (ഇതിൽ ശരീഅ അനുവദിച്ച സ്റ്റോക്കുകളൂം ഉണ്ട് വിലക്കിയതും ഉണ്ട്)

നിഫ്റ്റി ഫാർമ (Nifty Pharma) : - സോഫ്റ്റ്‌വെയറിനു പുറമെ ഇന്ത്യൻ കമ്പനികൾ സ്വയം ആഗോള ബ്രാൻഡ് സൃഷ്ടിച്ച പ്രധാന മേഖലകളിലൊന്നാണ് ഫാർമസ്യൂട്ടിക്കൽസ് മേഖല. ഇന്ത്യൻ കമ്പനികൾ പാശ്ചാത്യ രാജ്യങ്ങളിലെ നിയന്ത്രിത ജനറിക്സ് വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും പ്രത്യേകിച്ച് വിലകൂടിയ മരുന്നുകൾക്ക് കുറഞ്ഞ വിലയ്ക്ക് തുല്യമായ തുക നൽകുന്നതിൽ ആഴത്തിലുള്ള കടന്നുകയറ്റം നടത്തുകയും ചെയ്തു.കൂടാതെ, ബയോടെക്നോളജിയുടെ അന്തർലീനമായ സാധ്യതയും നിരവധി പുതിയ കമ്പനികളെ ആകർഷിച്ചു, ഇത് ഇന്ത്യൻ കമ്പനികളുടെ പ്രധാന വളർച്ചാ മേഖല കൂടിയാണ്. ഈ മേഖലയിലെ കമ്പനികളുടെ പ്രകടനം മനസ്സിലാക്കുന്നതിനായി എൻ‌എസ്‌ഇ സൂചികകൾ നിഫ്റ്റി ഫാർമ സൂചിക വികസിപ്പിച്ചെടുത്തു.(ഇതിൽ ശരീഅ അനുവദിച്ച സ്റ്റോക്കുകളൂം ഉണ്ട് വിലക്കിയതും ഉണ്ട്)

നിഫ്റ്റി റിയൽറ്റി (Nifty Realty) : - ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല ഗണ്യമായ വളർച്ചയാണ് കാണുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനികളിലുടനീളം സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരത്തെ വിപണിയുടെ സമീപകാല ചലനാത്മകത പ്രതിഫലിപ്പിച്ചു, റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സമീപകാല പട്ടികപ്പെടുത്തലുകൾ തെളിയിച്ചത് പൊതു ഫണ്ടുകളിലും സ്വകാര്യ ഇക്വിറ്റികളിലും പ്രകടമായ വളർച്ചയ്ക്ക് കാരണമായി. (ഇതിൽ ശരീഅ അനുവദിച്ച സ്റ്റോക്കുകളൂം ഉണ്ട് വിലക്കിയതും ഉണ്ട്)

ചുരുക്കം ചില സെക്ടറുകളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്. ഇത്തരത്തിലുള്ള ധാരാളം സെക്ടേഴ്‌സ് വേറെയുമുണ്ട് .


എന്താണ് ശരീഅത്ത് - കംപ്ലയിന്റ് ഇക്വിറ്റി നിക്ഷേപങ്ങൾ : 

ഇക്വിറ്റി സ്റ്റോക്കുകളിൽ നടത്തുന്ന നിക്ഷേപങ്ങളെ ശരീഅത്ത് സൂപ്പർവൈസറി ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ശരീഅത്ത് തത്വങ്ങൾക്കനുസൃതമായി സ്ക്രീനിംഗ് ചെയ്യുന്നത് ശരീഅത്ത് - കംപ്ലയിന്റ് ഇക്വിറ്റി നിക്ഷേപങ്ങൾ എന്ന് വിളിക്കുന്നു.

നിക്ഷേപം നടത്താൻ ശരീഅത്ത് അനുവദനീയമായ സ്റ്റോക്കുകളുടെ ഒരു ലിസ്റ്റ് തിരിച്ചറിയാൻ ഇസ്ലാമിക് ഇക്വിറ്റി ഫണ്ട് മാനേജർമാർ അത്തരം ശരീഅത്ത് ഇക്വിറ്റി സ്ക്രീനിംഗ് ഉപയോഗിക്കുന്നു, 

സെക്ടർ അധിഷ്ഠിത ശരീഅ ഒഴിവാക്കലുകളിൽ മറ്റ്‌ ചിലത് ഇവയാണ്:മദ്യം, പന്നിയിറച്ചി, പുകയില, ചൂതാട്ടം, അശ്ലീലസാഹിത്യം, പരമ്പരാഗത ധനകാര്യ സേവനങ്ങൾ, പരമ്പരാഗത ഇൻഷുറൻസ്, മാറ്റിവച്ച പണത്തിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം എന്നിവയിൽ നിന്നുള്ള വരുമാനം.


ശരീഅ സ്റ്റോക്കുകൾ എങ്ങനെ മനസ്സിലാക്കാം

മുകളിൽ കുറിച്ച വിവരങ്ങൾ സ്റ്റോക്ക് മാർക്കെട്ടിൽ ഇറങ്ങിയവർക്കും , തുടക്കകാർക്കും ഏറെക്കുറെ അറിയാവുന്ന വിഷയമാണ്. ഇനി നമ്മൾ ഒരു സ്റ്റോക്ക് ശരീഅ അനുവദനീയമാണോ എന്ന് എങ്ങനെ മനസ്സിലാക്കി എടുക്കും. 

അതറിയാൻ ഓൺലൈനിൽ തന്നെ സംവിധാനങ്ങൾ ഉണ്ട്. സ്റ്റോക്കുകൾ ഹലാൽ ആണോ എന്ന് പരിശോധിക്കാൻ അൻസാർ ഡോട്ട് ഇൻ എന്ന ഫ്രീ വെബ്സൈറ്റ് നമുക്ക് മുന്നിലുണ്ട്. പക്ഷെ ഈ ഫ്രീ സൈറ്റിൽ ധാരാളം വൈരുധ്യങ്ങൾ ഇതിനെക്കുറിച്ച് പഠിച്ചവർക്ക് കാണാൻ സാധിക്കും.ചില സ്റ്റോക്കുകൾ നമ്മൾ സ്വയമായി വിലയിരുത്തൽ നടത്തിയാൽ ഈ സൈറ്റിൽ ശരീഅ അനുവദനീയം എന്ന് പറഞ്ഞിരിക്കുന്ന സ്റ്റോക്കുകൾ ഹലാൽ അല്ല എന്ന് വ്യക്തമാകും . നേരെ മറിച്ചും കാണാൻ സാധിക്കും. ഈ സൈറ്റ് ഫ്രീ ആയതിനാൽ കുറെ ആൾക്കാർ ഇത് ഫോളോ ചെയ്തു പോകുന്നുണ്ട്. ഇതിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് നമുക്ക് പറയാൻ സാധിക്കില്ല.


ശരീഅ സ്റ്റോക്കുകൾ മനസ്സിലാക്കാനുള്ള മറ്റൊരു ഫ്രീ സൈറ്റാണിത്. ഇതിൽ NSE  യിലും BSE  യിലും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രാധാനപ്പെട്ട കമ്പനികളുടെ പേരുകൾ ഉണ്ട്. ഇതിൽ നിന്നും ശരീഅ അനുവദിച്ച സ്റ്റോക്കിന്റെ ഇടതു വശത്തായി പച്ച നിറത്തിലുള്ള ഒരു ശരി മാർക്ക് കാണാൻ സാധിക്കും. ഇതിലും നമുക്കറിയേണ്ടുന്ന സ്റ്റോക്കുകൾ സെർച്ച് ചെയ്തു കണ്ടു പിടിക്കാനുള്ള ഓപ്‌ഷൻസ് നൽകിയിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യതയും എത്രത്തോളമുണ്ടന്ന് പഠിച്ചിട്ടില്ല. 


ശരീഅ സ്റ്റോക്കുകൾ കണ്ടെത്തനുള്ള മറ്റൊരു മാർഗമാണ് (Taqwaa Advisory and Shariah Investment Solutions (TASIS) Pvt Ltd) . ഈ സൈറ്റുകളൊക്കെ ഓപ്പൺ ആയി വരാൻ താമസമുള്ളതാണ്.


മറ്റൊരു സൈറ്റാണ് ഫിനിസ്‌പിയ (finispia) : ഇതിൽ ലോഗിൻ ചെയ്താൽ ഒരു മാസം മൂന്നു സ്റ്റോക്കുകൾ ഫ്രീ ആയി നോക്കാം . പിന്നീട് ആ മാസം മറ്റു സ്റ്റോക്കുകളെപ്പറ്റി മനസ്സിലാക്കണമെങ്കിൽ ഈ ആപ്‌ പൈസ കൊടുത്ത് സബ്സ്ക്രൈബ് ചെയ്യണം . മൊബൈലിൽ ഉപയോഗിക്കാനായി ഇതിന്റെ ആൻഡ്രോയിഡ് വേർഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

മറ്റൊരു ആപ്ലികേഷനാണ് സോയ  


ഇനി കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും വിശ്വാസ യോഗ്യമാണെന്നു ഏറെക്കുറെ ഉറപ്പുള്ളതുമായ ഒരു പെയ്ഡ് സൈറ്റ് ആണ് ഇസ്‌ലാമിക്കലി (Islamically) . ഇതിന്റെ ആൻഡ്രോയിഡ് , ഐഒഎസ് വേർഷനുകൾ ആപ് സ്റ്റോറിൽ ലഭ്യമാണ്. 

ഇത് സബ്സ്ക്രൈബ് ചെയ്‌താൽ വളരെ എളുപ്പത്തിൽ തന്നെ നമ്മൾ ഉപയോഗിക്കുന്ന സ്റ്റോക്കുകൾ ശരീഅ അനുവദനീയമാണോ എന്ന് കണ്ടെത്താൻ സാധിക്കും. അതിനുള്ള കാരണങ്ങളും അതിൽ വിവരിച്ചിട്ടുണ്ടാകും. കൂടാതെ എന്ത് കൊണ്ട് ഒരു സ്റ്റോക്ക് ശരീഅ അനുവദനീയമായി, ഇത് എങ്ങനെ കണക്കാക്കുന്നു , ഇതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്ന് കമ്മന്റിലൂടെയോ , പേർസണൽ ചാറ്റിങ്ങിലൂടെയോ അവരോടു ചോദിച്ചാൽ മറുപടിയും ലഭിക്കും. അതിലൂടെ നമ്മുടെ സംശയങ്ങൾ ദൂരീകരിക്കാനും കൂടുതൽ വിശ്വാസ്യതയോടെ ഉപയോഗിക്കാനും സാധിക്കും. (മറ്റു പെയ്ഡ് ആപ്പ്ളിക്കേഷനിലും ഈ സൗകര്യങ്ങൾ അവർ ഒരുക്കിയിട്ടുണ്ടാകും)

ഇതിൽ ശരീഅ സ്റ്റോക്കുകൾ നമുക്ക് മുന്നിൽ കണ്ടെത്തിത്തരുന്നവരുടെ ചെറിയൊരു പ്രൊഫൈൽ നൽകിയിട്ടുണ്ട് . ഒന്നാമതായി 

1) Sheikh Dr. Mohammed Ali Elgari

Sheikh Dr. Mohammed Ali Elgari is a graduate from the University of California. He holds a PhD in Economics. He is an Associate Professor of Shari’a Compliant Economics and the former Director of the Centre for Research in Islamic Economics at King Abdul Aziz University in the Kingdom of Saudi Arabia.

Dr. Mohammed serves as a member of the Islamic Fiqh Academy as well as the Islamic Accounting and Auditing Organization for Islamic Financial Institution (AAOIFI). He is an Advisor on the Shari’a board of the Dow Jones Islamic index in addition to several Islamic financial institutions across the world.

2) DR. MUHAMMAD AMIN ALI QATTAN: - 

Dr. Qattan is a highly regarded Shariah Scholar and is currently the Director of Islamic Economics Unit, Centre of Excellence in Management at Kuwait University.
Not only is he an accredited trainer in Islamic Economics, he is also a lecturer as well as a prolific author of texts and articles on Islamic economics and finance.

He also serves as the Shariah advisor to many reputable institutions such as Ratings Intelligence, Standard & Poors Shariah Indices, Al Fajer Retakaful amongst others.

Education : Ph.D. Islamic Banking, Birmingham University, UK
B.A. Islamic Economics, Al-Imam University, Riyadh, Saudi Arabia

3) Sheikh Dr. Nazih Hammad :-

Holder of Bachelors in Shari'ah from Damascus University (1967), a Master from Baghdad University, Iraq (1970), and a Doctorate with the 1st honor from Dar al-Ulum Faculty of Cairo University, Egypt (1973), with the specialization in “Contracts and Financial Transactions in Comparative Islamic Jurisprudence”. 

His thesis was: “The Provisions of Possession in Contracts in Islamic Jurisprudence”.
Retired professor of Islamic Jurisprudence & its fundamentals from Faculty of Shariah, Umm al-Qura University, Mecca (1973 - 1990).

Author of more than 25 books, more than 50 research papers, and has supervised more than 25 master's and doctoral thesis in Islamic Jurisprudence and its fundamentals, and Islamic economics.

Permanent member of the International Islamic Fiqh Academy of the Organization of Islamic Cooperation (OIC) in Jeddah, a designated member of the Islamic Fiqh Council of the Muslim World League in Mecca, and a keynote speaker at the seminars of Future of Business Islamic Bank organized annually by the National Commercial Bank of Saudi Arabia in Jeddah, Saudi Arabia.

Head of Shari’ah Board of Citi Islamic Investment Bank in Bahrain, the Islamic Investment Fund Limited of Credit Suisse in Guernsey, Channel Islands & Minhaj Advisory in Dubai.

Member of Shari’ah Board in many institutions such as FWU Takaful GmbH in Dubai, Ratings Intelligence in United Kingdom, Citi Islamic Global Equity Fund in Luxembourg, the Islamic Fund “Oasis” in United Kingdom, Al Fanar Fund Group (Permal Investment Management Ltd) in United Kingdom, and Islamic Leasing Fund (Australia & New Zealand Bank) in United Kingdom.

ഇതുപോലെയുള്ള പ്രഗത്ഭരാണ് ഇസ്‌ലാമിക്കലി കൈകാര്യം ചെയ്യുന്നത് . അതുകൊണ്ട് നമ്മെ പോലുള്ളവർക്ക് വിശ്വസിച്ച് ഇതിലുള്ള ശരീഅ സ്റ്റോക്കുകൾ ധൈര്യമായി എടുക്കാം.

ഞാൻ പറഞ്ഞു വരുന്നത് ഇസ്‌ലാമിക്കലി മാത്രമാണ് ശെരി എന്നല്ല . ഓരോ ശരീഅ സൈറ്റ് പ്രൊവൈഡ് ചെയ്യുന്നവരും വിലയിരത്തലുകൾക്ക് ശേഷമാണ് ശരീഅ സ്റ്റോക്കുകൾ അവർ അപ്ഡേറ്റ് ചെയ്യുന്നത്. 

പക്ഷെ അൻസാറിൽ ശരീഅ അനുവദനീയം എന്ന് പറഞ്ഞിരിക്കുന്ന പല സ്റ്റോക്കുകളും ഇസ്‌ലാമിക്കലിയിൽ എടുക്കാൻ അനുവാദം ഇല്ലാത്തതാണ് . അതുപോലെ ശരീഅ അനുവദിക്കപ്പെടാത്തത് എന്നവകാശപ്പെടുന്ന ചില സ്റ്റോക്കുകൾ ഇസ്‌ലാമിക്കലിയിൽ അനുവാദം തരുന്നുമുണ്ട് . അതിന്റെ കാര്യ കാരണങ്ങളും അതിൽ വിവരിച്ചിട്ടുണ്ട് .

ഇസ്‌ലാമിക്കലിയിൽ എന്തൊക്കെ മാനദണ്ഡങ്ങളാണ് ശരീഅ സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്നത് എന്ന് ഈ ലിങ്കിൽ നിന്നും വായിക്കുക 

മറ്റൊരു കാര്യം ഉണർത്തതാണുള്ളത് നമ്മൾ എടുത്ത ഒരു സ്റ്റോക്ക് എടുക്കുന്ന സമയത്ത് ഒരു പക്ഷെ ശരീഅ അനുവദനീയമായിരിക്കാം . പക്ഷെ ആ സ്റ്റോക്കിനെപ്പറ്റി നമ്മൾ ശരീഅ അനുവദനീയമാണോ എന്ന് ദിനേന പരിശോധിക്കേണ്ടതായുണ്ട്. സാമ്പത്തികമായി തിരിമറി നടന്നുവെങ്കിൽ അല്ലെങ്കിൽ ആ കമ്പനി പലിശ എടുത്തുവെങ്കിൽ അല്ലെങ്കിൽ ശരീഅ അനുവദിക്കാത്ത മറ്റു മാർഗ്ഗങ്ങൾ വഴി കമ്പനി ബിസിനസ് മുന്നോട്ടു കൊണ്ട് പോകുന്നുവെങ്കിൽ ആ കമ്പനി ശരീഅ അനുവദിക്കാത്ത സ്റ്റോക്കിലേക്ക് മാറ്റപ്പെടും. നേരെ മറിച്ചു ശരീഅ അനുവാദമില്ലാത്ത സ്റ്റോക്കുകൾ ശരീഅ അനുവാദമുള്ള സ്റ്റോക്കുകളായി മാറാറുമുണ്ട് . ഇതെല്ലം നാം ദിനേന പരിശോധിക്കേണ്ടതുണ്ട്.

ചെറിയൊരു കാര്യ കൂടി സൂചിപ്പിക്കുന്നു. ഈ സൈറ്റുകളിൽ കയറിയാൽ ശരീഅ കംപ്ലൈൻസ് (അനുവദിക്കപ്പെട്ട സ്റ്റോക്കുകൾക്ക്) എന്നാണ് കാണാൻ സാധിക്കുക . ചിലർക്ക് സംശയം ഉണ്ടാകാം കംപ്ലൈന്റ് എന്നാൽ മോശമായതല്ലേ ഉപയോഗിക്കാൻ പറ്റാത്തത് എന്നല്ലേ എന്ന്. അതിന്റെ സ്പെല്ലിങ് കൂടി മനസിലാക്കുക.

Compliance - സമ്മതമുള്ളത്, അനുവാദമുള്ളത്
Complaint - പരാതിയുള്ളത്

Sharee-a Compliance എന്നാണുള്ളത്


മുകളിൽ സൂചിപ്പിച്ചതിൽ നിന്നും എന്താണ് ശരീഅ അനുവദനീയ സ്റ്റോക്കുകൾ എന്ന് ബോധ്യമായെന്ന് വിശ്വസിക്കുന്നു. പടച്ചവൻ നമുക്ക് ഹലാൽ ആയ രീതിയിൽ സമ്പത്തുകൾ കൈകാര്യം ചെയ്യാനും , നമ്മളിലേക്ക് ഹലാലായ രീതിയിൽ സമ്പത്തുകൾ വന്നെത്താനും അനുഗ്രഹിക്കട്ടെ. 



അബ്‌ദുൽ ഫത്താഹ് കോന്നി : നന്മയുടെ പൂക്കൾ ബ്ലോഗ് സ്പോട്
Mob : 8113885252 (ഒരു സ്റ്റോക്ക് ശരീഅ അനുവദനീയമാണോ എന്നറിയാൻ വാട്സ് അപ് മെസ്സേജ് അയക്കുക)


Friday, 16 July 2021

വിദേശത്തുള്ള വ്യക്തിയും , നാട്ടിലെ ഉളുഹിയ്യത്തും

 

വിദേശത്തുള്ള ഒരു വ്യക്തി കേരളത്തിൽ അറുക്കപ്പെടുന്ന ഉള്ഹിയ്യത്തിന്റെ ഏഴിലൊരു ഭാഗം പങ്ക് ചേർന്നു. ബലിപെരുന്നാൾ ദിവസം കേരളത്തിൽ അറവ് നടത്തി. പക്ഷേ വിദേശത്ത് അന്ന് പെരുന്നാളായിട്ടില്ല. എന്നാൽ ഈ വിദേശത്തുള്ള വ്യക്തിക്ക് അത് ഉള്ഹിയ്യത്തായി പരിഗണിക്കുമോ ❓


ഈ പറയപ്പെട്ട മൃഗത്തിൽ വിദേശത്തുള്ള വ്യക്തിയുടെ ഓഹരി ഉള്ഹിയ്യത്തായി പരിഗണിക്കില്ല. കാരണം ഉള്ഹിയ്യത്തിൽ അത് അറുക്കുന്ന വ്യക്തി അപ്പോൾ എവിടെയാണോ താമസിക്കുന്നത് ആ നാടാണ് പരിഗണിക്കുക. (ഫതാവൽ കുബ്റ : 4/257)


 وأما العقيقة فليست كذلك لعدم وجوبها واختصاصها بأصناف الزكاة فالأعين لا تطلع إليها فلم يعتبر فيها بلد الولد بل العاق لأن الأعين إن فرض أن لها نوع تطلع فإنما تطلع لبلده وإنما لم ينظر لهذا الفرق في مسألة البلقيني لأن النظر إلى التخرج فيها يترتب عليه المواساة للمستحقين فكان أولى من عدمه لأنه يترتب عليه عدم إيجاب شيء بالكلية وأما هنا فالسنية متفق عليها وإنما التردد في أي المحال أولى بالإخراج وبلد العاق أولى به للمعنى الذي قررناه والظاهر أنه لو أخر أو أرسل إلى بلد الولد وفعلت فيها أجزأت ثم إذا بلغته بعد مضي يوم السابع من الولادة فهل الأفضل فعلها عقب بلوغ الخبر أو يوم السابع منه أو الثالث

"كل محتمل والأقرب الأول ويقاس بالعقيقة فيما مر الأضحية والوليمة بأنواعها التي ذكروها فالعبرة فيهما على الأقرب ببلد المضحي والمولم زوجا كان أو غيره، والله سبحانه وتعالى أعلم."( فتاوى الكبرى : ٤/٢٥٧)




അലി അഷ്ക്കർ - 9526765555

ഉള്ഹിയ്യത്ത് മൃഗത്തിനെ അറുക്കുമ്പോൾ 4 കാലുകളും കൂട്ടി കെട്ടാൻ പാടില്ല എന്ന് പറഞ്ഞു കേട്ടു ശരിയാണോ

 

അതെ ശരിയാണ്. ഉള്ഹിയ്യത്ത് മൃഗത്തെ എന്നല്ല. ആട്, മാട് പോലെയുള്ള മൃഗത്തെ ഏത് സമയത്ത് അറുക്കുകയാണെങ്കിലും ഇടതു ഭാഗത്തിന്റെ മേൽ ചെരിച്ചു കിടത്തുകയും പിൻഭാഗത്തെ വലതു കാൽ ഒഴിച്ച് ബാക്കിയുള്ള 3 കാലുകൾ കൂട്ടിക്കെട്ടി അറുക്കലാണ് സുന്നത്ത്. (തുഹ്ഫ : 9/325) 

(و)سن أن تكون (البقرة، والشاة) ، ونحوهما (مضجعة لجنبها الأيسر) لما صح في الشاة، وقيس بها غيرها، ولكون الأيسر أسهل على الذابح، ويسن للأعسر إنابة غيره، ولا يضجعها على يمينها (وتترك رجلها اليمنى) بلا شد لتستريح بتحريكها (وتشد باقي القوائم) لئلا تضطرب فيخطئ المذبح.( تحفة المحتاج : ٩/٣٢٥)



അലി അഷ്ക്കർ - 9526765555

ദാനധർമ്മങ്ങൾ വർദ്ധിപ്പിക്കണം

 


وتتأكد فِي الأيام الفاضلة كَعَشْرِ ذِي الْحِجَّةِ وَأَيَّامِ الْعِيدِ، وَكَذَا فِي الْأَمَاكِنِ الشَّرِيفَةِ كَمَكَّةَ وَالْمَدِينَةِ، وفي الْغَزْوِ وَالْحَجِّ، وَعِنْدَ الْأُمُورِ الْمُهِمَّةِ كَالْكُسُوفِ وَالْمَرَضِ وَالسَّفَرِ. (مغني المحتاج)

ഖതീബുശ്ശിർബീനി (റ) പറയുന്നു: ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ, പെരുന്നാൾ പോലെയുള്ള ശ്രേഷ്ഠമായ ദിവസങ്ങളില്‍ സ്വദഖ ചെയ്യൽ ശക്തിയായ സുന്നത്താണ്. അതേപോലെ മക്ക, മദീന പോലെയുള്ള പവിത്രമായ സ്ഥലങ്ങളിലും ധർമസമരം ഹജ്ജ് വേളകളിലും ഗ്രഹനം, രോഗം യാത്ര പോലുള്ള പ്രാധാന്യമുള്ള സന്ദർഭങ്ങളിലും സ്വദഖകൾ വർദ്ധിപ്പിക്കൽ ശക്തിയായ സുന്നത്താണ്.(മുഗ്‌നിൽ മുഹ്താജ്)

റമളാൻ കഴിഞ്ഞാൽ പിന്നെ ദാനധർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠത  ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾക്കാണ്.(തുഹ്ഫ)




മുഹമ്മദ് ശാഹിദ് സഖാഫി

Thursday, 15 July 2021

ഒരാൾ തന്റെ ഉള്ഹിയ്യത്ത് കർമ്മത്തിന്റെ പ്രതിഫലത്തിൽ ഭാര്യയേയും മക്കളേയും പങ്ക് ചേർത്താൽ അവർക്കും ആ കൂലി കിട്ടുമോ

 

കിട്ടും. എന്റെ ഉള്ഹിയ്യത്ത് കർമ്മത്തിന്റെ പ്രതിഫലത്തിൽ ഞാൻ എന്റെ വീട്ടിലുള്ളവരെ പങ്ക് ചേർത്തു എന്ന് ഒരാൾ പറഞ്ഞാൽ അവന്റെ വീട്ടിലുള്ളവർക്കും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.

(തുഹ്ഫ & ശർവാനി : 9/349)

ഉള്ഹിയ്യത്ത് എവിടെ വെച്ചാണ് അറുക്കേണ്ടത്

 

ഉള്ഹിയ്യത്ത് എവിടെ വെച്ചാണ് അറുക്കേണ്ടത്. ചില ആളുകൾ പള്ളി പരിസരത്ത് വെച്ചും ചില ആളുകൾ സ്വന്തം വീട്ടിൽ വെച്ചും അറവ് നടത്തുന്നു. ഏതാണ് സുന്നത്ത് 


ഭരണാധികാരി പൊതുഖജനാവിൽ നിന്ന് മുസ്‌ലിംകളെ തൊട്ട് അറവ് നടത്തുകയാണെങ്കിൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞ ഉടനെ നിസ്കാര സ്ഥലത്ത് വെച്ച് അറുക്കലാണ് സുന്നത്ത്. ഭരണാധികാരി അല്ലാത്തവർ സ്വന്തം വീട്ടിൽ വെച്ച്, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അറവ് നടത്തലാണ് സുന്നത്തുള്ളത്. (തുഹ്ഫ : 9/348)

ഈ ദിനങ്ങളിൽ നന്മ ചെയ്യാൻ കഴിയാത്തവർക്ക് നഷ്ടം

 


ﻭَﺭُﻭِﻱَ ﻋَﻦْ ﺃَﺑِﻲ اﻟﺪَّﺭْﺩَاءِ ﺭَﺿِﻲَ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻋَﻨْﻪُ، ﺃَﻧَّﻪُ ﻗَﺎﻝَ: ﻋَﻠَﻴْﻜُﻢْ ﺑِﺼَﻮْﻡِ ﺃَﻳَّﺎﻡِ اﻟْﻌَﺸْﺮِ، ﻭَﺇِﻛْﺜَﺎﺭِ اﻟﺪُّﻋَﺎءِ، ﻭَاﻻِﺳْﺘِﻐْﻔَﺎﺭِ، ﻭَاﻟﺼَّﺪَﻗَﺔِ ﻓِﻴﻬَﺎ، ﻓَﺈِﻧِّﻲ ﺳَﻤِﻌْﺖُ ﻧَﺒِﻴَّﻜُﻢْ ﻣُﺤَﻤَّﺪًا ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ: «اﻟْﻮَﻳْﻞُ ﻟِﻤَﻦْ ﺣُﺮِﻡَ ﺧَﻴْﺮَ ﺃَﻳَّﺎﻡِ اﻟْﻌَﺸْﺮِ» . ﻋَﻠَﻴْﻜُﻢْ ﺑِﺼَﻮْﻡِ اﻟﺘَّﺎﺳِﻊِ ﺧَﺎﺻَّﺔً، ﻓَﺈِﻥَّ ﻓِﻴﻪِ ﻣِﻦَ اﻟْﺨَﻴْﺮَاﺕِ ﺃَﻛْﺜَﺮَ ﻣِﻦْ ﺃَﻥْ ﻳُﺤْﺼِﻴَﻬَﺎ اﻟْﻌَﺎﺩُّﻭﻥَ 

(تبنيه الغافلين)

അബുദ്ദർദാഅ്‌ (റ) പറയുന്നു: നിങ്ങൾ ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങളിൽ നോമ്പെടുക്കുക. പ്രാർത്ഥനകളും ഇസ്തിഗ്ഫാറും സ്വദഖകളും വർധിപ്പിക്കുകയും ചെയ്യുക. കാരണം നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അയ്യാമുൽ അശ്റിലെ നൻമകൾ തടയപ്പെടുന്നവൻ നാശം." 

നിങ്ങൾ ദുൽഹിജ്ജ ഒമ്പതിന് പ്രത്യേകം നോമ്പെടുക്കുക. കാരണം ആ ദിനത്തിൽ എണ്ണി തിട്ടപ്പെടുത്തുന്നതിനെക്കാൾ അധികം നന്മകളുണ്ട്...(തൻബീഗുൽ ഗാഫിലീൻ)



മുഹമ്മദ് ശാഹിദ് സഖാഫി

Sunday, 11 July 2021

ഉബാദതുബ്നു സ്വാമിത്ത്(റ)

 

അൻസാരികളുടെ നേതാവും നായകനുമായിരുന്നു അബുൽവലീദ് ഉബാദത്തുബ്നുസ്വാമിത്ത് (റ). ഖസ്റജ് ഗോത്രക്കാരനായിരുന്നു അദ്ദേഹം...

ചരിത്രപ്രസിദ്ധമായ അഖബ ഉടമ്പടികളിൽ പങ്കെടുക്കുകയും തന്റെ ജനതയുടെ നേതൃത്വം വഹിക്കുകയും ചെയ്തു അദ്ദേഹം. ആദ്യം മദീനയിൽ നിന്ന് പന്ത്രണ്ട് പേർ മക്കയിൽ വരികയും ഇസ്ലാം സ്വീകരിച്ച് നബിﷺയുമായി സഹായ വാഗ്ദാനം നടത്തുകയും ഉണ്ടായി. ഈ സംഭവത്തെ ഒന്നാം അഖബ ഉടമ്പടി എന്ന് പറയുന്നു.

പ്രസ്തുത പന്ത്രണ്ടുപേരിൽ ഉബാദ (റ) അംഗമായിരുന്നു. അടുത്തവർഷം മക്കയിൽ വന്നു നബിﷺയുമായി ഉടമ്പടി നടത്തി. ഇതിനെ രണ്ടാം അഖബ ഉടമ്പടി എന്ന് പറയുന്നു. പ്രസ്തുത സംഘത്തിലും ഉബാദ (റ) അംഗമായിരുന്നു.

അതിന്നു ശേഷം മുസ്ലിംകൾ നേരിട്ട ബദർ, ഉഹ്ദ് പോലെയുള്ള എല്ലാ നിരന്തര പരീക്ഷണഘട്ടത്തിലും ഉബാദ (റ) മുൻപന്തിയിൽ നിലകൊണ്ടു.

നബിﷺയുമായി ബന്ധപ്പെട്ട ശേഷം തന്റെ വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങൾ പരിപൂർണ്ണമായും ഇസ്ലാമിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിന്നു. സത്യവിശ്വാസത്തിന്റെ പ്രതിഫലനം പരിപൂർണ്ണമായും ആ ജീവിതത്തിൽ ദർശിക്കപ്പെട്ടു.

തന്റെ കുടുംബവും മദീനയിലെ ജൂതഗോത്രമായ ബനൂഖൈനുഖാഉം തമ്മിൽ ഒരു പൂർവ്വ സംരക്ഷണക്കരാർ നിലവിലുണ്ടായിരുന്നു. നബിﷺയും സ്വഹാബിമാരും മദീനയിൽ അഭയം പ്രാപിച്ചപ്പോൾ ആദ്യഘട്ടങ്ങളിലെല്ലാം അവിടുത്തെ ജൂതൻമാർ ബാഹ്യമായെങ്കിലും നല്ല സഹവർത്തിത്വം പ്രകടിപ്പിക്കുകയുണ്ടായി. 

ബദറിൽ പരാജിതരായ ശത്രുക്കൾ ഉഹ്ദിന്നുവേണ്ടി തയ്യാറെടുത്തുകൊണ്ടിരുന്ന വിപൽസന്ധിയിൽ ജൂതൻമാരുടെ സ്വഭാവത്തിൽ പ്രത്യക്ഷമായ ശത്രുത പ്രകടമായി. മുസ്ലിംകളെ ആവുന്നത്ര ശല്യംചെയ്യാനും വിനാശത്തിന്റെ വിത്ത് വിതയ്ക്കാനും ബനൂഖനാഅ് തയ്യാറെടുത്തു. 

അവരുടെ പുതിയ നിലപാട് മനസ്സിലാക്കിയി ഉബാദ (റ) അവരോടുള്ള ബന്ധം വിഛേദിച്ചുകൊണ്ട് പറഞ്ഞു: “നാം തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുﷻവും അവന്റെ റസൂലും (ﷺ) സത്യവിശ്വാസികളും മാത്രമാണ് ഇന്നുമുതൽ എന്റെ രക്ഷാധികാരികൾ.'' 

ഈ ധീരമായ പ്രഖ്യാപനത്തെ ശ്ലാഘിച്ചുകൊണ്ട് പിന്നീട് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു: “ഏതൊരാൾ അല്ലാഹുﷻവിനെയും അവന്റെ പ്രവാചകനെയും സത്യവിശ്വാസികളെയും രക്ഷാധികാരികളായി സ്വീകരിക്കുന്നുവോ എങ്കിൽ, അല്ലാഹുവിന്റെ കക്ഷി (അത്തരക്കാർ) വിജയികളാകുന്നു.”

സത്യത്തിന്റെയും സൻമാർഗ്ഗത്തിന്റെയും പതാകയുമേന്തി നബിﷺയുടെ ചുറ്റും നിലകൊണ്ട് അല്ലാഹുﷻവിന്റെ കക്ഷിയിലെ പ്രമുഖാംഗമായിരുന്നു ഉബാദ (റ).


ഒരിക്കൽ ഭരണാധികാരികളുടെയും ജനനേതാക്കളുടെയും ഉത്തരവാദിത്വത്തെയും ബാദ്ധ്യതയെയും കുറിച്ച് നബി (ﷺ) പ്രസംഗിക്കുകയായിരുന്നു.

ഉത്തരവാദിത്വങ്ങളും ബാദ്ധ്യതകളും ഗൗനിക്കാത്ത ഭരണാധികാരികളെ നബി ﷺ പ്രസ്തുത പ്രസംഗത്തിൽ താക്കീത് ചെയ്യുന്നുണ്ടായിരുന്നു. ഇത് കേട്ടുകൊണ്ടിരുന്ന ഉബാദ (റ) വിന്റെ ശരീരത്തിന്ന് ഭയം നിമിത്തം ഒരു കിടിലം അനുഭവപ്പെടുകയുണ്ടായി. അന്ന് അദ്ദേഹം സത്യം ചെയ്തു: “ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും നേതൃത്വം ഏറ്റെടുക്കുകയില്ല. രണ്ടാളുടെ നേതൃത്വം പോലും!” ജീവിതാന്ത്യം വരെ ആ സത്യം അദ്ദേഹം പാലിക്കുകയും ചെയ്തു.

ഉമർ (റ) തന്റെ ഭരണകാലത്ത് സമ്പൽസമൃദ്ധമായ മുസ്ലിം രാഷ്ട്രത്തിന്റെ ഉന്നതമായ പല സ്ഥാനങ്ങളും ഏറ്റെടുക്കാൻ ഉബാദ (റ) വിനോട് ആവശ്യപ്പെടുകയുണ്ടായി അദ്ദേഹം അവയെല്ലാം തിരസ്കരിക്കുകയാണ് ചെയ്തത്. സമ്പത്തും സമൃദ്ധിയും ആഢംബരങ്ങളും നിറഞ്ഞ അധികാരങ്ങൾ അദ്ദേഹം കൈവരിച്ചില്ല. 

എങ്കിലും മുആദുബ്നുജബൽ (റ) വിന്റെയും അബുദ്ദർദാഅ് (റ) വിന്റെയും കൂടെ സിറിയയിലേക്ക് പുറപ്പെട്ടു. അവിടുത്തെ ജനങ്ങൾക്ക് ഇസ്ലാമിക വിജ്ഞാനം പകർന്നുകൊടുക്കുകയും അവിടുത്തെ ന്യായാധിപവൃത്തി നിർവഹിക്കുകയുമായിരുന്നു അദ്ദേഹം ഏറ്റെടുത്ത ബാധ്യത.

അദ്ദേഹം ഹിമ്മസിൽ താമസമാക്കി. പിന്നീട് അദ്ദേഹം ഫലസ്തീനിലെ ന്യായാധിപസ്ഥാനം ഏറ്റെടുത്തു. ഫലസ്തീനിലേക്ക് താമസം മാറ്റി. മുആവിയ(റ)ആയിരുന്നു അക്കാലത്ത് സിറിയയിലെ ഗവർണ്ണർ. അദ്ദേഹത്തിന്റെ കീഴിൽ പ്രസ്തുത ജോലി തുടർന്നുപോകാൻ ഉബാദ (റ) ഇഷ്ടപ്പെട്ടില്ല. പ്രവാചക തിരുമേനി ﷺ യുടെ ഉത്തമശിഷ്യരിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന്ന് മുആവിയ(റ)വിന്റെ നിലപാട് അരോചകമായി തോന്നി.

ഉബാദ (റ) പറഞ്ഞു: “അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിൽ സത്യം തുറന്നു പറയുന്നതിന്ന് ഞാൻ ആരെയും ഭയപ്പെടുകയില്ല. എന്ന് നബിﷺയുമായി ഞാൻ ബൈഅത്ത് ചെയ്തിരിക്കുന്നു. അതുകൊണ്ട് എനിക്ക് ഭരണാധികാരികളുടെ തെറ്റ് തുറന്നുപറയാതിരിക്കാൻ നിർവാഹവുമില്ല.''

അദ്ദേഹത്തിന്റെ ധീരമായ നിലപാട് ഫലസ്തീൻ ജനതയിൽ അത്ഭുതകരമായ പ്രതികരണമുണ്ടാക്കി. മുസ്ലിം ലോകത്ത് ആകമാനം അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ വാർത്ത പരക്കുകയും ചെയ്തു.

മുആവിയ (റ) അതിബുദ്ധിമാനും ക്ഷമാശീലനുമായിരുന്നെങ്കിലും ഉബാദ (റ) വിന്റെ നിലപാട് അദ്ദേഹത്തിന്റെ അസ്വസ്ഥത സൃഷ്ടിച്ചു. തന്റെ അധികാരത്തിനും പ്രതാപത്തിനും അത് ഭീഷണിയായിത്തീരുമോ എന്നദ്ദേഹം ഭയപ്പെടുകയുമുണ്ടായി.

താനും മുആവിയ(റ)വും തമ്മിലുള്ള അഭിപ്രായഭിന്നത കുടിക്കൂടി വരികയാണെന്ന് സ്വയം മനസ്സിലാക്കിയ ഉബാദ (റ) മുആവിയ (റ) വിനോട് പറഞ്ഞു: “ നിങ്ങൾക്ക് വേണ്ടി എക്കാലത്തും ഒരിടത്ത് തന്നെ താമസിക്കാൻ എനിക്ക് സാധ്യമല്ല, ഞാൻ പോവുകയാകുന്നു..!!''

അദ്ദേഹം മദീനയിലേക്ക് യാത്ര തിരിച്ചു. ഖലീഫ ഉമർ (റ) വിനോട് സംഭവങ്ങൾ വിവരിച്ചുകൊടുത്തു. അതിബുദ്ധിമാനും ദീർഘദൃഷ്ടിയുമുള്ള ആളുമായിരുന്ന

ഉമർ (റ), മുആവിയ(റ)വിനെ പോലുള്ള പ്രാപ്തനും നിപുണനുമായിരുന്ന ഭരണാധികാരിയെ പിരിച്ചുവിടാനോ കടിഞ്ഞാണില്ലാതെ അഴിച്ചുവിടാനോ തയ്യാറല്ലായിരുന്നു. 

ഉബാദ (റ) വിനെ പോലുള്ള ഭക്തൻമാരും ഇസ്ലാമിന്റെ അഭ്യദയ കാംക്ഷികളുമായ സ്വഹാബിമാരുടെ സാന്നിദ്ധ്യംകൊണ്ട് അത്തരം ഭരണാധികാരികളെ കടിഞ്ഞാണിടാമെന്നായിരുന്നു ഉമർ (റ) വിന്റെ നിലപാട്. തന്നെയുമല്ല, സഹാബി പ്രമുഖരുടെ സാന്നിദ്ധ്യം തദ്ദേശിയരായ ജനതയിൽ നബി ﷺ ജീവിച്ചിരുന്ന സുവർണ്ണകാലഘട്ടത്തെക്കുറിച്ചുള്ള സ്മരണ മായാതെ നിലനിർത്തുകയും ചെയ്യും. 

ഉമർ (റ) ഉബാദ (റ) വിനോടു പറഞ്ഞു:  “നിങ്ങൾ ഫലസ്തീനിലേക്ക് തന്നെ മടങ്ങിപ്പോവണം. അങ്ങയെപ്പോലുള്ളവരുടെ സാന്നിദ്ധ്യമില്ലാത്ത നാട് നിർഭാഗ്യവതിയാകുന്നു.”

അദ്ദേഹത്തിന്ന് ആ നിർദ്ദേശം നിരാകരിക്കാൻ സാധിച്ചില്ല. ഫലസ്തീനിലേക്ക് തിരിച്ചുപോയി. ഉമർ (റ) മുആവിയ (റ) വിന് ഇങ്ങനെ ഒരു കത്തയക്കുകയും ചെയ്തു: “ഉബാദയുടെ (റ) മേൽ നിങ്ങൾക്ക് ഒരു അധികാരവുമില്ല. അദ്ദേഹം അവിടെ സ്വതന്ത്രനാകുന്നു.”

ഖലീഫ ഉമർ (റ) വിൽ നിന്ന് ഇത്തരം ഒരു പദവി വകവെച്ചുകിട്ടുന്നത് വലിയ ഒരംഗീകാരമാണെന്ന് പറയേണ്ടതില്ലല്ലോ..

ഹിജ്റ 34ൽ ഫലസ്തീനിലെ 'റംല് ' എന്ന സ്ഥലത്ത് വെച്ച്  ഉബാദ (റ) വഫാത്താവുകയും ചെയ്തു.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


ഉസ്മാനുബ്നു മള്ഊൻ(റ)

 

ഉസ്മാനുബ്നു മള്ഊൻ (റ) ഇസ്ലാമാശ്ലേഷിക്കുമ്പേൾ അദ്ദേഹം ഇസ്ലാമിലെ പതിനാലാമത്തെ അംഗമായിരുന്നു.

നബിﷺയും അനുയായികളും മദീനയിൽ അഭയം തേടിയശേഷം മരണമടഞ്ഞ ഒന്നാമത്തെ സ്വഹാബിയും ഒന്നാമത്തെ മുഹാജിറും, മുസ്ലിംകളുടെ ഒന്നാമത്തെ ശ്മശാനമായ "ബഖീഇൽ' ആദ്യമായി മറവുചെയ്യപ്പെട്ട ആളും ഇദ്ദേഹം തന്നെ.

മുൻഗാമികളായ സ്വഹാബിമാരിൽ അത്യുന്നത പദവിയായിരുന്നു അദ്ദേഹത്തിന്നുണ്ടായിരുന്നത്. മരണവക്രതയിൽ കിടക്കുന്ന തന്റെ ഓമന പുത്രി റുഖിയ്യ(റ)യോട് നബി ﷺ അവസാനമായി ഇങ്ങനെ പറയുകയുണ്ടായി. “ഉസ്മാനുബ്നു മള്ഊനെ പോലെയുള്ള നമ്മുടെ ഉത്തമരായ മുൻഗാമികളുടെ സങ്കേതത്തിലേക്ക് പുറപ്പെടൂ, മകളെ!"

ഇതിൽ നിന്ന് അദ്ദേഹത്തിന്റെ പദവി ഊഹിക്കാമല്ലോ.

അദ്ദേഹം സന്യാസിയേപോലെ ജീവിച്ചു. പക്ഷേ, തന്റെ പർണ്ണശാല വിശാലമായിരുന്നു. ജീവിതത്തിന്റെ എല്ലാകർമ്മരംഗങ്ങളിലും അത് വ്യാപിച്ചുകിടന്നിരുന്നു. സത്യത്തിന്റെയും നൻമയുടെയും മാർഗ്ഗത്തിൽ അദ്ദേഹം ജാഗരൂകനായിരുന്നു. 

ഇസ്ലാമിന്റെ പ്രാരംഭദശയിൽ പ്രതിയോഗികൾ അതിന്റെ പ്രഭാകിരണം ഊതിക്കെടുത്താൻ ശ്രമിച്ചപ്പോൾ എണ്ണത്തിൽ ചുരുങ്ങിയ പുണ്യവാളൻമാരായ ചില ത്യാഗികൾ തിരുമേനിﷺയുടെ ചുറ്റും സഹായികളായി നിലകൊണ്ടു. അവർ അനുഭവിച്ച കഷ്ടാരിഷ്ടതകൾ അവർണ്ണനീയവും അചിന്ത്യവുമായിരുന്നു. 

നബി ﷺ തന്നെ പിന്നീടൊരിക്കൽ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങൾ എന്റെ അനുയായികളെ ദുഷിച്ചു പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ്മലയോളം കൊണ്ടുവന്നാലും അവരുടെ അധ്വാനത്തിന് അത് തുല്യമാവുകയില്ല.''

പ്രസ്തുത മുൻഗാമികളിൽ മുൻപനായിരുന്നു അദ്ദേഹം. ഇസ്ലാമിന്ന് വേണ്ടി നിരവധി യാതനകൾ അദ്ദേഹം സഹിക്കേണ്ടിവന്നു.

നിസ്സഹായരും നിരാലംബരുമായ ഒരനുചരവിഭാഗത്തെ നബി ﷺ ശത്രുക്കളുടെ അക്രമത്തിൽ നിന്ന് രക്ഷനൽകാൻ രണ്ടു പ്രാവശ്യം അബ്സീനിയായിലേക്ക് അയക്കുകയുണ്ടായി. പ്രസ്തുത സംഘത്തിൽ തന്റെ മകൻ സാഇബിനോടൊപ്പം ഇബ്നു മള്ഊൻ (റ) യും പങ്കെടുത്തിരുന്നു. 

മക്കയിൽ അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി, തന്റെ പിതൃവ്യപുത്രനായ ഉമയ്യത്ത്ബ്നുഖലഫ് തന്നെയായിരുന്നു. അബ്സീനിയയിലേക്ക് പാലായനം നടത്തിയ മുസ്ലിം അഭയാർത്ഥികൾ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടെ ഒരു കിംവദന്തി പരന്നു. മക്കയിൽ ഇസ്ലാമിന്റെ ശത്രുക്കൾ ഒന്നടങ്കം ഇസ്ലാമാശ്ലേഷിക്കുകയും ഇസ്ലാം അവിടെ വിജയക്കൊടി നാട്ടുകയും ചെയ്തിരിക്കുന്നു എന്നതായിരുന്നു കിംവദന്തി. 

ഈ വാർത്ത അഭയാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. അവർ മക്കയുടെ പരിസരത്ത് എത്തിയപ്പോഴേക്കും അതിന്റെ പൊള്ളത്തരം അവർക്ക് ബോധ്യമായി. ജൻമനാടിനോടുള്ള അവരുടെ ആവേശം ആക്രമികളെക്കുറിച്ചുള്ള ബോധം അകറ്റിക്കളഞ്ഞു. അവർ മക്കയിൽ ഇറങ്ങി. അവരിൽ ചിലർ മക്കയിലെ ചില ഖുറൈശി പ്രമുഖരുടെ സംരക്ഷണത്തിലാണിറങ്ങിയത്. 

അറബികളിൽ ജാഹിലിയ്യാ കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു ആചാരമായിരുന്നു അത്. അതനുസരിച്ച്, തദ്ദേശീയരിൽ ഒരു പ്രധാനി സംരക്ഷണം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്ന് ആ നാട്ടിൽ ഒന്നും ഭയപ്പെടാനുണ്ടായിരുന്നില്ല. 

അപ്രകാരം വലീദുബ്നു മുഗീറത്തിന്റെ സംരക്ഷണത്തിലാണ് ഉസ്മാനുബ്മദ്ഊൻ (റ) മക്കയിലിറങ്ങിയത്. അതുവഴി മക്കയിൽ നിർബാധം സഞ്ചരിക്കാൻ അദ്ദേഹത്തിന്ന് അവസരം ലഭിച്ചു.


വലീദുബ്നു മുഗീറയുടെ സംരക്ഷണത്തിൽ കുറച്ചു ദിവസം സുരക്ഷിതനായി അദ്ദേഹം മക്കയിൽ സഞ്ചരിച്ചെങ്കിലും താൻ ഒരു മുശ്രിക്കിന്റെ സംരക്ഷണം സ്വീകരിക്കുകയും തന്റെ മുസ്ലിം സഹോദരൻമാരിൽ പലരും സംരക്ഷണമില്ലാതെ അക്രമിക്കപ്പെടുകയും ചെയ്യുന്നത് കണ്ടു സഹിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞില്ല. 

അദ്ദേഹം വലീദിനോട് പറഞ്ഞു: “വലീദേ, നിന്റെ സംരക്ഷണം എനിക്കാവശ്യമില്ല. ഞാൻ സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്നു.''

വലീദ് പറഞ്ഞു: “സഹോദരാ, വേണ്ട. എന്റെ സംരക്ഷണവലയത്തിൽ നിന്ന് നീ മോചിതനായാൽ ശത്രുക്കളുടെ അക്രമത്തിന്ന് നീ വിധേയനായേക്കും.''

ഉസ്മാൻ ബ്നു മള്ഊൻ: “എനിക്ക് അല്ലാഹു ﷻ വിന്റെ സംരക്ഷണം മാത്രം മതി. സൃഷ്ടികളുടേത് ആവശ്യമില്ല. അതുകൊണ്ട് പള്ളിയിൽ വെച്ച് അന്ന് പരസ്യമായി എനിക്ക് സംരക്ഷണം പ്രഖ്യാപിച്ചതുപോലെ എന്നെ അതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും നീ നടത്തണം.''

അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയ വലീദ് പള്ളിയിൽ വെച്ച്, തന്റെ സംരക്ഷണം പിൻവലിച്ചതായി ഉറക്കെ പ്രഖ്യാപിക്കുകയും ഉസ്മാനുബ്നു മള്ഊൻ (റ) വിമുക്തനാവുകയും ചെയ്തു. അദ്ദേഹം വലീദിന്ന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സർവ്വ സ്വതന്ത്രനായി പള്ളിയിലുടെ ചുറ്റിനടന്നു. 

അനന്തരം അദ്ദേഹം തൊട്ടടുത്ത ഒരു സദസ്സിൽ ചെന്നിരുന്നു. അവിടെ മറ്റൊരു അറബി പ്രമുഖനായ ലബീദുബ്നുറബീഅത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാൾ സദസ്സിൽ വെച്ച് ഇങ്ങനെ പാടി:

“അറിയുക, അല്ലാഹു ﷻ വല്ലാത്ത എല്ലാ വസ്തുക്കളും നശിച്ചുപോകും. തീർച്ച!'' ഉസ്മാനുബ്നു മള്ഊൻ (റ) അത് ശരിവെച്ചു.

വീണ്ടും ലബീദ് പാടാൻ തുടങ്ങി: “എല്ലാ അനുഗ്രഹങ്ങളും നിസ്സംശയം മറഞ്ഞുപോവുകയും ചെയ്യും.”

ഉസ്മാനുബ്നു മള്ഊൻ (റ) പറഞ്ഞു: “അതു ശരിയല്ല. സ്വർഗ്ഗലോകമാകുന്ന അനുഗ്രഹം ഒരിക്കലും മറഞ്ഞുപോവുകയില്ല.''

ഉസ്മാനുബ്നു മള്ഊൻ (റ) വിന്റെ അഭിപ്രായം ലബീദിന്ന് രസിച്ചില്ല. അവർ തമ്മിൽ വാക്കേറ്റം നടന്നു. അതുകേട്ട് സദസ്സിലുണ്ടായിരുന്ന ഒരു മനുഷ്യൻ എഴുന്നേറ്റു ഉസ്മാനുബ്നു മള്ഊൻ (റ) ന്റെ മുഖത്തടിച്ചു.. അദ്ദേഹത്തിന്റെ ഒരു കണ്ണ് പൊട്ടിപ്പോയി..!!

അൽപ്പം മുമ്പ് സംരക്ഷണം പിൻവലിച്ച വലീദുബ്നുമുഗീറത്ത് ഇതു കണ്ട് അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “സഹോദരാ, നീ എന്റെ സംരക്ഷണത്തിലായിരുന്നുവെങ്കിൽ ആ കണ്ണ് നശിച്ചു പോകുമായിരുന്നില്ലായിരുന്നു. അതുകൊണ്ട് നീ എന്റെ സംരക്ഷണത്തിലേക്ക് മടങ്ങിവരു.”

ഉസ്മാനുബ്നു മള്ഊൻ (റ) പറഞ്ഞു: “സാരമില്ല സഹോദരാ, ദൈവമാർഗ്ഗത്തിൽ എന്റെ ഒരു കണ്ണിന് സംഭവിച്ചത് മറുകണ്ണിനുകൂടി സംഭവിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാനിന്ന് നിങ്ങളെക്കാൾ പ്രതാപവാനും ശക്തനുമായ ഒരു സംരക്ഷകന്റെ കീഴിലാകുന്നു.''

രക്തമൊലിക്കുന്ന കണ്ണു തുടച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പാടുന്നുണ്ടായിരുന്നു: “ദൈവത്തിന്റെ സംപൃതിയോടുകൂടിയാണ് എന്റെ കണ്ണിന്നിത് സംഭവിച്ചതെങ്കിൽ (എനിക്ക് പ്രശ്നമില്ല) മതനിഷേധിയുടെ കരങ്ങൾ സൻമാർഗ്ഗം പ്രാപിക്കുകയില്ല. കരുണാനിധിയായ ദൈവം ഇതിന്നു പ്രതിഫലം നൽകും! അവന്റെ സംതൃപ്തി നേടിയവനാകുന്നു വിജയി! നിങ്ങൾ എന്നെ മാർഗ്ഗ ഭ്രംശം വന്നവനെന്നോ വിഡ്ഢി എന്നോ വിളിക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിﷺയുടെ മാർഗ്ഗത്തിലാകുന്നു ഞാൻ ജീവിക്കുന്നത്. അതിനാൽ ഞാൻ അല്ലാഹുﷻവിന്റെ പ്രീതി കാംക്ഷിക്കുന്നു!”

അദ്ദേഹത്തിന്റെ അനന്തരജീവിതം ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും മുകുടോദാഹരണമായിരുന്നു. അദ്ദേഹം തന്റെ കൂട്ടുകാരായ മുജാഹിറുകളോടൊപ്പം മദീനയിലേക്ക് പാലായനം ചെയ്തു. മക്കാമുശ്രിക്കുകളുടെ അക്രമത്തിൽ നിന്ന് ഹിജ്റ അവർക്ക് സംരക്ഷണം നൽകി. 

എങ്കിലും സ്വൈര്യപൂർണ്ണമായ ഒരു ജീവിതം അവരുടെ ലക്ഷ്യമായിരുന്നില്ല. വിശ്രമം അവർക്ക് വിലക്കപ്പെട്ട കനിയായിരുന്നു. ഇസ്ലാമിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ വിശ്രമലേശമന്യേ അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു. രാത്രിയിൽ ധ്യാനനിരതനും പകലിൽ കുതിരപ്പടയാളിയുമായി അദ്ദേഹം ജീവിതം നയിച്ചു. 

പരുക്കൻ വസ്ത്രവും ഭക്ഷണവുമുപയോഗിച്ചു. ജീവിതാഢംബരങ്ങൾ മുഴുവനും പരിത്യജിച്ച അദ്ദേഹം ഒരിക്കൽ നബിﷺയുടെ അടുത്ത് കയറിച്ചെന്നു. നബിﷺയും അനുയായികളും പള്ളിയിൽ ഇരിക്കുകയായിരുന്നു. കീറിപ്പറഞ്ഞ വേഷവിധാനം കണ്ടു നബിﷺയുടെ കണ്ണുകൾ ആർദ്രമായി. അനുയായികൾ സഹതാപത്തിന്റെ കണ്ണുനീർ ഉതിർത്തു. 

നബി ﷺ അവരോട് ചോദിച്ചു: “പറയൂ, രാവിലെയും വൈകുന്നേരവും ആഢംബരപൂർണ്ണമായ വസ്ത്രങ്ങൾ മാറിമാറി ധരിക്കാനും വിഭവസമൃദ്ധമായ തളികകൾ ആസ്വദിക്കാനും പരവതാനികൾ കൊണ്ട് കഅ്ബാലയം പോലെ, നിങ്ങളുടെ ഭവനങ്ങൾ ആവരണം ചെയ്യപ്പെടാനും സാധിച്ചെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..?"

അനുയായികൾ പറഞ്ഞു: അങ്ങനെയായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അന്ന് ഞങ്ങൾ സുഭിക്ഷമായി തീരുമല്ലോ.

നബി ﷺ പറഞ്ഞു: അതുണ്ടായിത്തീരും. പക്ഷേ, അന്നത്തെ നിങ്ങളെക്കാൾ ഉത്തമം ഇന്നത്തെ നിങ്ങളാകുന്നു.

അതെ, ആ ഉത്തമ ദശയിൽ തന്നെയാണ് ഉസ്മാനുബ്നു മള്ഊൻ (റ) വഫാത്തായത്. ഹിജ്റ മൂന്നാം വർഷം ശഅ്ബാനിൽ...

അത്യാസന്നനായ തന്റെ ഇഷ്ടതോഴന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തിക്കൊണ്ട് സ്നേഹസമ്പന്നനായ നബി ﷺ ചുടുബാഷ്പം വാർത്തുകൊണ്ടിരുന്നു.

ബഖീഅ് ശ്മശാനത്തിൽ ആദ്യമായി മറവ് ചെയ്യപ്പെട്ടതും ഈ മഹാൻ തന്നെ.

ആദ്യമായി തങ്ങളിൽ നിന്ന് കൂട്ടുപിരിഞ്ഞ ഉത്തമനായ തങ്ങളുടെ തോഴനെ ഓർത്ത് മുഹാജിറുകളുടെ നയനങ്ങൾ ജലാർദ്രമായി. “സലാമുൻ അലൈക്ക യാ ഉസ്മാനു ബ്നു മള്ഊൻ”


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു..

ദുൽഹിജ്ജിലെ പവിത്രമായ പത്ത് ദിനങ്ങൾ

 

ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ അടുക്കല്‍ ഈ  ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളെക്കാൾ ശ്രേഷ്ഠമായ മറ്റു ദിവസങ്ങളില്ല.

ഈ ദിവസങ്ങളിലുള്ളതിനേക്കാള്‍ അവന്ന് സന്തുഷ്ടകരമായ മറ്റു കര്‍മങ്ങളുമില്ല. അതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ നിങ്ങള്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും വര്‍ധിപ്പിക്കുക. കാരണം ഈ ദിവസങ്ങൾ തഹ്‌ലീലിന്റെയും തക്ബീറിന്റെയും  ദിക്‌റുകളുടെയും ദിവസങ്ങളാണ്.

അതിലെ ഓരോ ദിവസത്തെ നോമ്പിനും ഒരു വർഷം നോമ്പെടുത്ത പ്രതിഫലമാണ്. ഈ ദിവസങ്ങളില്‍ സല്‍ക്കര്‍മ്മങ്ങള്‍ക്ക് എഴുനൂറ് മടങ്ങ് പ്രതിഫലമുണ്ട്.(ശുഅ്‌ബുൽ ഈമാൻ:3481)


ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കേണ്ട ദിനങ്ങളാണ്. അതിലെ ഒമ്പത് ദവസവും നോമ്പെടുക്കൽ സുന്നത്താണെന്നും, ആ ദിനങ്ങളിൽ സൂറത്തുൽ ഫജ്ർ പാരായണം ചെയ്യൽ സുന്നത്താണെന്നും ഫത്ഹുൽ മുഈനിൽ കാണാം.

ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങൾ ഈ പത്ത് ദിനങ്ങളാണെന്ന് അറിയിക്കുന്ന ബുഖാരിയിലെ ഹദീസിനെ വ്യാഖ്യാനിച്ച് ഇബ്നുഹജരുൽ ഹൈതമി (റ) തുഹ്ഫയിൽ പറഞ്ഞു: "റമളാന്‍" മാസങ്ങളുടെ നേതാവാണെന്നും അതിന് മറ്റു മാസങ്ങളെക്കാള്‍ പോരിശ യുണ്ടെന്നും നിരവധി ഹദീസുകൾ കൊണ്ട് തെളിയിക്കപ്പെട്ടതാണ്. അതിനാൽ ഈ ഹദീസ് കൊണ്ട് ലഭിക്കുന്നത് റമളാന്‍ അല്ലാത്ത സമയങ്ങളില്‍ കൂടുതൽ പ്രതിഫലം ദുല്‍ ഹജ്ജിലെ ആദ്യ ഒമ്പത് ദിനങ്ങള്‍ക്കാണ് എന്നാണ്.


ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ആദരിക്കുന്നവർക്ക് ലഭിക്കുന്ന പത്ത് നേട്ടങ്ങൾ

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ) ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും.

01) ആയുസ്സിൽ ബറകത്തുണ്ടാവും.

02) സമ്പത്തിൽ വർദ്ധനവുണ്ടാവും.

03) കുടുംബത്തെ സംരക്ഷിക്കപ്പെടും.

04) തെറ്റുകൾ പൊറുക്കപ്പെടും.

05) നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.

06) മരണവേദന ലഘൂകരിക്കപ്പെടും.

07) (നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.

08) ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും.

09) പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.

10) സ്ഥാനക്കയറ്റം ലഭിക്കും.(ഗുൻയത്ത്:42)


ഈ ദിനങ്ങളിൽ നന്മ ചെയ്യാൻ കഴിയാത്തവർക്ക് നഷ്ടം

അബുദ്ദർദാഅ്‌ (റ) പറയുന്നു: നിങ്ങൾ ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങളിൽ നോമ്പെടുക്കുക. പ്രാർത്ഥനകളും ഇസ്തിഗ്ഫാറും സ്വദഖകളും വർധിപ്പിക്കുകയും ചെയ്യുക. കാരണം നബി ﷺ ഇപ്രകാരം പറയന്നത് ഞാൻ കേട്ടിട്ടുണ്ട്: "അയ്യാമുൽ അശ്റിലെ നൻമകൾ തടയപ്പെടുന്നവൻ നാശം." 

നിങ്ങൾ ദുൽഹിജ്ജ ഒമ്പതിന് പ്രത്യേകം നോമ്പെടുക്കുക. കാരണം ആ ദിനത്തിൽ എണ്ണി തിട്ടപ്പെടുത്തുന്നതിനെക്കാൾ അധികം നന്മകളുണ്ട്.(തൻബീഗുൽ ഗാഫിലീൻ)


കടം വീടാൻ ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളിൽ ഇത് ഓതുക

അല്ലാമ അശ്ശൈഖ് അൽഹത്വാബുൽ മക്കി (റ) വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു. മഹാനവർകൾ പറഞ്ഞു: കടം വീടിക്കിട്ടാൻ ദുൽഹിജ്ജ മാസം ആദ്യ പത്ത് ദിനങ്ങളിൽ ഓരോ ദിവസവും നിശ്ചിത എണ്ണം കണക്കാക്കാതെ എത്രയാണോ സൗകര്യമാകുന്നത് അത്രയും തവണ താഴെ പറയുന്ന പ്രാർത്ഥന നടത്താൻ തേടപ്പെട്ടിരിക്കുന്നു.


اَللّٰهُمَّ فَرَجَكَ الْقَرِيبَ, اَللّٰهُمَّ سِتْرَكَ الْحَصِينَ, اَللّٰهُمَّ عَوَائِدَكَ الْحَسَنَةَ, اَللّٰهُمَّ عَطَاءَكَ الْحَسَنَ الْجَمِيلَ, يٰا قَدِيمَ الْإِحْسَانِ إِحْسَانَكَ الْقَدِيمَ, يٰا دَائِمَ الْمَعْرُوفِ مَعْرُوفَكَ الدَّائِمَ

(കൻസുന്നജാഹ്‌:282)




മുഹമ്മദ് ശാഹിദ് സഖാഫി

ദുല്‍ഹജ്ജിലെ പത്ത്‌ ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും

 

അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്‍റെ ദാസന്മാര്‍ക്ക് സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണ്ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത് അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത്‌ ദിനരാത്രങ്ങള്‍. പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്തങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്.


ഒന്ന്: അല്ലാഹു പറയുന്നു وَالْفَجْرِ وَلَيَالٍ عَشْرٍ “പ്രഭാതം തന്നെയാണ സത്യം. പത്തു രാത്രികള്‍ തന്നെയാണ സത്യം.” (ഫജ്ര്‍ 1 ,2 )

ഇവിടെ ആയത്തില്‍ പറയുന്ന പത്ത്‌ രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജു മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ് മഹാനായ ഇബ്നു കസീര്‍ (റ)തന്‍റെ തഫ്സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


രണ്ട്: മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 )

മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജിലെ പത്ത്‌ ദിവസങ്ങളാണ് എന്ന് ഇബ്നു അബ്ബാസ് (റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്‌.


മൂന്ന്: നബി (സ്വ)പറഞ്ഞു: “ഈ പത്ത്‌ ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മ്മങ്ങളെക്കാള്‍ ശ്രേഷ്ട്ടമായ മറ്റൊരു കര്‍മ്മവുമില്ല. സ്വഹാബികള്‍ ചോദിച്ചു, അപ്പോള്‍ ജിഹാദോ? നബി(സ്വ)പറഞ്ഞു ഒരാള്‍ തന്‍റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചു വരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചാലല്ലാതെ അതും(ജിഹാദും)ഈ ദിവസങ്ങളിലെ സല്‍കര്‍മ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി റഹ്)


നാല്: അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്നും :നബി(സ്വ)പറയുന്നത് ഞാന്‍ കേട്ടു, ഈ ദിവസങ്ങളെ പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറൊരുദിവസവുമില്ല ഈ ദിവസങ്ങളില്‍ നിര്‍വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളെപ്പോലെ അല്ലാഹുവിനു ഇഷ്ട്ടമുള്ള മറ്റുകര്‍മ്മങ്ങളുമില്ല. അത് കൊണ്ട്‌ നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ് ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക (ത്വർമാനി മുഅജമുല്‍ കബീര്‍)


അഞ്ച്: സഈദുബ്നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു. 


ആറ്: മേല്‍ പറയപ്പെട്ട ദിനരാത്രങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു. (ഇബ്നു ഹജറുല്‍ അസ്ഖ്വലാനി ഫത്ഹുല്‍ ബാരി )


നാം പ്രത്യേകം ശ്രദ്ധിക്കുക:

ദുല്‍ഹജ്ജിലെ ആദ്യ പത്ത്‌ ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വ്വഹിക്കുന്ന കര്‍മ്മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ്ണ രൂപത്തിലും നിര്‍വ്വഹിക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമസ്കാരം, ഫര്‍ള് നമസ്കാരങ്ങള്‍ സമയമായാല്‍ കഴിവതും ജമാഅതതായി പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കുക. സുന്നത്ത് നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മ്മങ്ങള്‍ ആകുന്നു. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല; മറിച്ച് എല്ലാ കാലങ്ങളിലും പാലിക്കേണ്ടതാണ്. 

സൌബാന്‍ (റ)ല്‍ നിന്ന് നബി(സ്വ)പറഞ്ഞു: നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക ഏതൊരു മനുഷ്യനും അവന്‍ നിര്‍വ്വഹിക്കുന്ന ഓരോ സുജൂദുകള്‍ മുഖേനയും അവന്‍റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ നിര്‍വഹിക്കുന്നില്ല. (മുസ്ലിം റഹ്)

നോമ്പ്, പ്രവാച്ചകപത്നിമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ്വ)ദുല്‍ഹജ്ജ് ഒമ്പത്, മുഹറം പത്ത്‌, എല്ലാമാസത്തിലെയും പൌര്‍ണ്ണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ജ് എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ട്ടിക്കാറുണ്ടായിരുന്നു. (മുസ്ലിം റഹ് )


അറഫാദിനം

ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫ ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. അത് കഴിഞ്ഞ്‌ പോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ പൊറുപ്പിക്കാന്‍ പര്യാപ്തമാണ് (മുസ്ലിം റഹ്)

പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നരകത്തില്‍ നിന്നും അല്ലാഹു മോചിപ്പിക്കുക എന്നും അതുപോലെ അല്ലാഹു തന്‍റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീസുകളില്‍ കാണാവുന്നതാണ്.


തക്ബീറുകള്‍

ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ഥബ്റാനി (റഹ്) ഉദ്ധരിച്ച മുകളില്‍ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍, ലാ ഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദു ലില്ലാ എന്നീ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളില്‍ അധികരിപ്പിക്കെണ്ടാതാണ്.

ഇബ്നു ഉമര്‍, അബു ഹുറൈറ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലുകയും അത് കേട്ടു മറ്റു ജനങ്ങളും തക്ബീര്‍ ചൊല്ലിയിരുന്നു (ബുഖാരി റഹ്) അതുപോലെ മിനായില്‍ വെച്ചും തക്ബീര്‍ ചൊല്ലുകയും അങ്ങനെ പള്ളികളിലും അങ്ങാടികളില്‍ ഉള്ളവരും തക്ബീര്‍ ചൊല്ലി മിന തക്ബീര്‍കളാല്‍ മുഴങ്ങാരുണ്ടായിരുന്നു എന്നും ഹദീസുകളില്‍ കാണാവുന്നതാണ്.


ബലിദിനം

ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും, എന്നാല്‍ ദുഹജ്ജ് മാസത്തിലെ വളരെ മഹത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്വമുള്ള ബലി ദിവസം (ദുല്‍ഹജ്ജ് പത്ത്‌)ആകുന്നു. എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്‍റെ സുനനില്‍ ഇപ്രകാരം ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്. (അബൂദാവൂദ് റഹ്) അതുകൊണ്ട് ദുല്‍ഹജ്ജ് പത്ത് ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ ആരാധനകളും പുണ്യകര്‍മ്മങ്ങളും കൂടി നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.


ഉളുഹിയ്യത്ത്

ദുല്‍ഹജ്ജ് പത്ത്‌ ബലിദിനം യൌമുന്നഹര്‍ എന്ന് പ്രവാചകന്‍ (സ്വ)ഹദീസുകളിലൂടെ വ്യക്തമാക്കിയതില്‍ നിന്നു തന്നെ അന്ന്നിര്‍വ്വഹിക്കാനുള്ള പ്രധാന കര്‍മ്മം ബലികര്‍മ്മം (ഉദുഹിയത്തു )ആണെന്ന് മനസ്സിലാക്കാവുന്നതാണ്. 

നബി (സ്വ)പറഞ്ഞു: കഴിവുണ്ടായിരുന്നിട്ടും ഉദുഹിയത്തു നിര്‍വ്വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്കാര സ്ഥലത്തുപോലും അടുക്കെണ്ടതില്ല (അഹ്മദ്, ഇബ്നു മാജ). 

അത്തരക്കാര്‍ക്കു സ്വന്തം മകനെ അല്ലാഹുവിന്‍റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു ഇങ്ങിനെയൊരു കാര്യം ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് അതില്‍ നിന്നും തിരിഞ്ഞു കളയുന്നു.!? ചിന്തിക്കുക പലപ്പോഴും ഐഹിക ജീവിതത്തിനുപോലും യാതൊരു ഉപകാരവുമില്ലാത്ത വിഷയങ്ങളില്‍ ഓരോ വര്‍ഷവും നാം എത്ര പണം അനാവശ്യമായി നശിപ്പിച്ചു കളയുന്നു? അതുകൊണ്ട് ഇപ്പോള്‍ തന്നെ ഒരു തീരുമാനമെടുക്കുക, കൊല്ലത്തില്‍ ആയിരം രൂപ ഉദുഹിയത്തിന്നായി മാറ്റിവെച്ച് തഖ് വയുള്ളവനായി ജീവിച്ച് തനിക്കും തന്നെ ആശ്രയിച്ച്ജീവിക്കുന്ന തന്‍റെ കുടുംബത്തിനും മറ്റു വിശ്വാസികളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുവാനും, ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാണ് എന്ന പ്രതിജ്ഞ യാഥാര്‍ത്യമാക്കി ജീവിക്കുവാനും തയ്യാറെടുക്കുക.


പങ്ക് ചേര്‍ന്നും അറക്കാം

ഒട്ടകം, മാട്, വര്‍ഗ്ഗം എന്നിവയില്‍ ഏഴ് പെര്‍ക്കുവരെ പങ്ക് ചേര്‍ന്ന് അറുക്കുവാന്‍ ഇസ്‌ലാം സൗകര്യം ചെയ്തു തന്നിരിക്കുന്നു. എന്നിട്ടെങ്കിലും ഈ പുണ്യ കര്‍മ്മത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതിനു വേണ്ടിയത്രെ ഇത്. എന്നാല്‍ ആടില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്ക് ചെരാവതല്ല. അത് പോലെ ഒരാള്‍ക്ക്‌ ഒരു മൃഗത്തെ തന്നെ, തനിക്കും തന്‍റെ കുടുംബത്തിനും കൂടി അറുക്കാവുന്നതാണ്. അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ)ല്‍ നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ്വ)യുടെ കാലത്ത് ഒരാള്‍ തനിക്കും തന്‍റെ വീട്ടുകാര്‍ക്കും കൂടി ഒരാടിനെ ബാലിയറുക്കുകയും അവരതില്‍ നിന്നു ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു. (ഇബ്നുമാജ ,തിര്‍മുദി )


മൃഗത്തിന്റെ സ്വഭാവം

കഴിവതും തടിച്ചു കൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങള്‍ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയത്തിനായി തിരഞ്ഞെടുക്കേണ്ടത് എന്ന് ഹദീസുകളില്‍ കാണാവുന്നതാണ്. നബി(സ്വ)പറഞ്ഞു, കണ്ണിനു തകരാറുള്ളത്, രോഗം പ്രകടമായത്, മുടന്ത് കാലുള്ളത്, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങള്‍ ബലിയറുക്കാന്‍ അനുവദനീയമല്ല. (അഹ്മദ്)


അറുക്കേണ്ട സമയം

പെരുന്നാള്‍ നമസ്കാര ശേഷം മാത്രമേ അറുക്കല്‍ അനുവദനിക്കപ്പെടുന്നുള്ളൂ. നബി(സ്വ)പറഞ്ഞു: ഈ ദിവസത്തില്‍ ആദ്യമായി നാം നിര്‍വ്വഹിക്കുന്നത് നമസ്കാരമാണ്, പിന്നെ നാം മടങ്ങുകയും ബാലിയറുക്കുകയും ചെയ്യണം ഇങ്ങിനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ നമ്മുടെ സുന്നത്ത് പിന്‍പറ്റി. ആരെങ്കിലും നമസ്കാരത്തിനു മുമ്പ് അറുത്താല്‍ അത് തന്‍റെ വീട്ടുകാര്‍ക്ക് മാംസത്തിനു വേണ്ടി മാത്രമായിരിക്കും, ഉദുഹിയത്തില്‍ അത് ഉള്‍പ്പെടുന്നതല്ല. (മുസ്ലിം) ദുല്‍ഹജ്ജ് പത്തിന് യൌമുന്നഹ്ര്‍ ബലിദിനം എന്ന് പേര് നല്‍കപ്പെട്ടതിനാല്‍ പ്രസ്തുത ദിനം തന്നെയാണ് അറവിന്നേറ്റവും ഉത്തമമായത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അയ്യാമു ത്തഷ് രീഖ് എന്നറിയപ്പെടുന്ന ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിലും അറുക്കുന്നതിനു വിരോധമില്ല.


മാംസവിതരണം

അവയുടെ (നിങ്ങള്‍ അറുക്കുന്ന മ്രഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതല്ല എന്നാല്‍ നിങ്ങളുടെ തഖ് വ(ധര്‍മ്മനിഷ്ട്ട)യാണ് അവന്റെയടുത്ത് എത്തുന്നത്. (ഖുര്‍ആന്‍ 22 – 37) മാംസം വിതരണം ചെയ്യുന്നതിന് പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല. ബലിയെ സംബന്ധിച്ച് പറയുന്നിടത്ത് വിശുദ്ധഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്.

ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു. (22 -36)

മറ്റൊരിടത്ത്; അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (22 – 28) 

ഇവിടെ നല്കപ്പെടെണ്ടവര്‍ പാവപ്പെട്ടവര്‍ യാചിച്ചുവരുന്നവര്‍ എന്ന് മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍. അപ്രകാരം നിങ്ങള്‍ തിന്നുക, ദാനം ചെയ്യുക, സൂക്ഷികുക. (തിര്‍മുദി) എന്നുമാത്രമാണ് ഹദീസുകളിലും വന്നിട്ടുള്ളത്. ഇവിടെയെല്ലാം നിരുപാധികമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ അല്പം ഭക്ഷിക്കാന്‍ എടുക്കുകയും ബാക്കി ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യുകയുമാണ് ചെയ്യേണ്ടത് എന്നാണ് വ്യക്തമാകുന്നത്. 

അറവുകാരന് കൂലി എന്ന നിലക്ക് മാംസമോ മൃഗത്തിന്റെ തോലോ നല്‍കരുതെന്ന് പ്രത്യേകം, ഹദീസുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് അലി (റ)പറയുന്നു :നബി(സ്വ) തന്‍റെ ഒട്ടകത്തിന്റെ കാര്യം നിര്‍വ്വഹിക്കാനും, അതിന്‍റെ മാംസവും തോലും അതിന്മേലുള്ള വിരിപ്പും ദാനംചെയ്യുവാനും എന്നോട് കല്‍പ്പിച്ചു. ഞങ്ങള്‍ അവര്‍ക്ക് കൂലിയായി വേറെ സ്വന്തമായി നല്‍കുകയാണ് ചെയ്തിരുന്നത്. (ബുഖാരി,മുസ്ലിം) ഇക്കാര്യം നാമും, നമ്മുടെ അറവു സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ഉദ്ഹിയത്തു കര്‍മ്മം ഉദ്ദേശിക്കുന്നവര്‍ ദുഹജ്ജ് മാസം പിറന്നു കഴിഞ്ഞാല്‍ തന്‍റെ ശരീര ഭാഗങ്ങളില്‍ നിന്ന് രോമങ്ങള്‍ നീക്കംചെയ്യുവാനോ നഖം മുറിക്കുവാനോ പാടുള്ളതല്ല. ഉമ്മുസല്‍മ (റ)യില്‍നിന്നു നബി(സ്വ)പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും ഉദ്ഹിയത്തു ഉദ്ദേശിക്കുന്നുവെങ്കില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു കഴിഞ്ഞാല്‍ അറവു നടത്തുന്നത് വരെ അവന്‍റെ ശരീരത്തില്‍ നിന്ന് മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത് നിര്‍ത്തിവെക്കേണ്ടടതാണ്. (മുസ്ലിം)

കഴിവതും സ്വന്തമായി തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം അതിനു പ്രയാസമുള്ളവര്‍ അറവു നടക്കുന്നിടത്ത് ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം. അറവിന്നു സാധാരണ അറവിന്നുള്ള നിയമങ്ങള്‍ ഇവിടെയും പാലിക്കപ്പെടെണ്ടതാണ്. അറുക്കുമ്പോള്‍ ബിസ്മില്ലാഹി വല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൊണ്ടായിരിക്കണം അറുക്കേണ്ടത്. പ്രവാചകന്‍(സ്വ) അപ്രകാരമായിരുന്നു നിര്‍വ്വഹിച്ചിരുന്നത് എന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു ഹദീസുകളില്‍ വന്നിട്ടുണ്ട്. കൂടാതെ അറവിന് ശേഷം നബി(സ്വ) ബലി അറുത്തപ്പോള്‍ അല്ലാഹുമ്മ തകബ്ബല്‍ മിന്‍ മുഹമ്മദിന്‍ (അല്ലാഹുവേ മുഹമ്മദില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ )എന്ന് പ്രാര്‍ഥിചതായി മുസ്ലിമും അബൂദാവൂദും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ നാമും അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ (നാഥാ എന്നില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്നോ അല്ലെങ്കില്‍ നമ്മുടെ പേര് പറഞ്ഞോ പ്രാര്‍ഥിക്കുന്നത്‌ ഉത്തമമാണ്.


നാമും ഒരുങ്ങുക

സഹോദരങ്ങളെ മേല്‍പറഞ്ഞ നല്ല നാളുകളിലെക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ത്ഥതയും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ മാത്രമേ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കുക, കാരണം തെറ്റുകളില്‍ നിന്നും മുക്തി നേടി പാപരഹിത മനസ്സുമായിട്ടായിരിക്കണം നാം എപ്പോഴും കഴിയേണ്ടത്. അതാകുന്നു അല്ലാഹു ഇഷ്ട്ടപ്പെടുന്ന മാര്‍ഗം അല്ലാഹു പറയുന്നു: “നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (29 -69) ”

അതിനാല്‍ നമുക്കൊരുങ്ങാം തഖ് വയുള്ളവരായിത്തീരാന്‍ സ്വര്‍ഗ്ഗം നേടിയെടുക്കാന്‍. “നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. (3 -133) ”

വിജയികളെ ഖുര്‍ആന്‍ പരിച്ചയപെടുത്തുന്നത് കാണുക,”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍ ) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (21 -90) ”


ബലി പെരുന്നാള്‍

മഹാനായ ഖലീലുല്ലാഹി ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ചരിത്രം അയവിറക്കി ഒരിക്കല്‍ കൂടി പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ച നമുക്കൊന്നായി അല്ലാഹുവിനെ വാഴ്ത്താം അലാഹു അക്ബര്‍ …….വലില്ലാഹില്‍ ഹംദ്. നാഥന്‍റെ പ്രഖ്യാപനം ജീവിദത്തില്‍ പകര്‍ത്താന്‍ നമുക്കീ അവസരത്തില്‍ പ്രതിക്ജ്ഞ എടുക്കാം. “തീര്‍ച്ചയായും ഇബ്രാഹീമിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരിലുംനിങ്ങള്‍ക്കു ഉത്തമമായ മാത്രികയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്രാഹീം തന്‍റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്‌. (60 -4) ”

അതെ വ്യക്തമായ ആദര്‍ശ പ്രഖ്യാപനം! തൌഹീദിന്റെ കാഹളം മുഴക്കല്‍ ! സമുദായം ഭിന്നിക്കുമല്ലോ, ശത്രുക്കള്‍ ആകുമല്ലോ എന്ന ചിന്തയ്ക്ക് ഇസ്‌ലാമിക പ്രബോധനരംഗത്ത് സ്ഥാനമില്ലെന്ന് പഠിപ്പിക്കുന്നു. എത്ര മഹനീയമാണ് ആ പാത ! ആ മഹാനവര്‍കളുടെയും കുടുംബത്തിന്റെയും മാര്‍ഗത്തില്‍ തൌഹീദീ പ്രബോധനത്തിനായി, നമുക്ക് പ്രിയപ്പെട്ടതെന്തും ബലിയര്‍പ്പിക്കുവാനായി പ്രതിന്ജയെടുക്കാം അതിനായി പ്രാര്‍ഥിക്കാം!!

സഹോദരന്മാരെ!

പെരുന്നാള്‍ ആനന്ദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ് എന്നാല്‍ അതോടപ്പം അത് ആരാധനയും കൂടിയാണെന്നത്‌ മറക്കാതിരിക്കുക. സന്തോഷവസരങ്ങളില്‍ പോലും വിശ്വാസികള്‍ മുഴെങ്ങേണ്ട ശബ്ദം ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്. എന്നതായിരിക്കണം അത് പോലെ ഏകദൈവ വിശ്വാസ പ്രചരണത്തിന് ഇബ്രാഹീം നബിയും ഇസ്മായില്‍ നബിയും വരിച്ച ത്യാഗ ചരിത്രമനുസ്മരിക്കുന്ന സന്ദര്‍ഭത്തിലാണ് നാമുള്ളത്‌. അപ്രകാരം ലക്ഷക്കണക്കിന്‌ മുസ്ലിം സഹോദരങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി അറഫയിലും മിനായിലും മുസ്ദലിഫയിലും സമ്മേളിക്കുകയും അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പെരുന്നാലെന്നു കരുതി എന്തും പ്രവര്‍ത്തിക്കുവാനോ, മറ്റു മതാനുയായികളുടെ സംസ്കാരങ്ങള്‍ കടമെടുത്ത് പെരുന്നാള്‍ ആഘോഷിക്കുവാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. പെരുന്നാളല്ലാത്ത സമയങ്ങളില്‍ ഹറാമായാതൊന്നും പെരുന്നാള്‍ സ്പെഷലായി ഹലാലാകുന്നില്ലെന്നത് പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.


പെരുന്നാള്‍ നബിചര്യയില്‍

തക്ബീര്‍ ചൊല്ലല്‍

അറഫാദിനം പ്രഭാതം മുതല്‍ അയ്യാമു ത്തഷ് രീഖിന്റെ അവസാന ദിവസം അസ്വര്‍ വരെയാണ് അതിന്നു നിശ്ചയിക്കപ്പെട്ട സമയം. അത് പള്ളികളിലും അങ്ങാടികളിലും വഴികളിലുമെല്ലാം വെച്ച് ചൊല്ലാവുന്നതാണ്.

സന്തോഷപ്രകടനം

പെരുന്നാള്‍ ദിവസങ്ങളില്‍ കുളിച്ചു സുഗന്ധം പൂശി നല്ല വസ്ത്രങ്ങള്‍ അണിയുക എന്നുള്ളത് പ്രവാചകന്‍ പ്രത്യേകം നിര്‍ദ്ദേശിക്കുകയും പാലിക്കുകയും ചെയ്ത കാര്യമാണ്.

വ്യത്യസ്ഥ വഴികള്‍

പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് പോകുന്നതും, വരുന്നതും കഴിവതും നടന്നുകൊണ്ടും വേറെ വേറെ വഴികളിലൂടെ ആയിരിക്കലുമാണ് നബിചര്യ.

പെരുന്നാള്‍ നമസ്കാരം

വിശ്വാസികളുടെ ആഘോഷവും ആരാധനയില്‍ അധിഷ്ട്ടിതമാണ്. പെരുന്നാള്‍ ദിവസത്തെ ഏറ്റവും പ്രധാന ആരാധനപെരുന്നാള്‍ നമസ്കാരം തന്നെയാണ്. പെരുന്നാള്‍ നമസ്കാരം കഴിയുന്നത്ര നേരത്തെ നിര്‍വ്വഹിക്കലാണ് നബി (സ്വ)യുടെ മാതൃക. 

വിനോദങ്ങള്‍

എന്നും മനസ്സുകള്‍ക്ക് കടിഞ്ഞാണിട്ട് വരിഞ്ഞുമുറുക്കണമെന്ന് മതം അനുശാസിക്കുന്നില്ല അത് കൊണ്ട്‌ തന്നെ പെരുന്നാള്‍ സുദിനങ്ങളില്‍ അല്പം ആനന്ദവും വിനോദവുമെല്ലാം ഇസ്‌ലാം അനുവദിക്കുന്നു. ആയിഷ(റ)പറയുന്നു: ഒരിക്കല്‍ അബൂബക്കര്‍(റ) എന്‍റെ അടുക്കലേക്കു കടന്നുവന്നു, അന്നേരം അന്‍സ്വാരി പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ പറ്റിയുള്ള പാട്ടുകള്‍ പാടുകയായിരുന്നു. ഉടനെ അബൂബക്കര്‍ (അതിനെ ആക്ഷേപിച്ചു ഇങ്ങനെ പറഞ്ഞു): നബിയുടെ വീട്ടിലാണോ പിശാചിന്റെ കുഴലൂത്ത്. അന്നേരം നബി(സ്വ)പറഞ്ഞു അബൂബക്കറെ ഇന്ന് പേരുന്നാളല്ലേ അവരെ വിട്ടേക്കുക, അവര്‍ പാടിക്കൊള്ളട്ടെ. (മുസ്ലിം)

അതുപോലെ മറ്റൊരിക്കല്‍ ഒരു പെരുന്നാളില്‍ എത്യോപ്യക്കാര്‍ മദീന പള്ളിയില്‍ ആയുധാഭ്യാസ പ്രകടനം നടത്തുകയും നബി(സ്വ)അന്നേരം ആളുകളില്‍ നിന്നും എനിക്ക് മറയെന്നോണം നിന്ന് തിരിയുകയും ഞാന്‍ നബിയുടെ ചുമലിലൂടെ അത് കാണുകയും ചെയ്തു. എന്ന് ആയിഷ(റ)യില്‍ നിന്നും ഇമാം മുസ്ലിം ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് നിഷിദ്ധമാല്ലാത്തതും ഉപകാരപ്രദവുമായ വിനോദങ്ങള്‍ സംഘടിപ്പിച്ചു നമ്മുടെ യുവാക്കളെയും കുട്ടികളെയും വൃത്തികേടുകളിലെക്കും മറ്റ് തെറ്റായ മാര്‍ഗത്തിലേക്കും തെറ്റിപ്പോകുന്നത് കടിഞ്ഞാണിടാന്‍ ഇന്ന് നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് പുണ്യകര്‍മ്മങ്ങള്‍

ദാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കള്‍, കുടുംബ സന്ദര്‍ശനം, മറ്റ് മതസ്ഥരുമായുള്ള സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കല്‍ എന്നിവക്കും ഇത്തരം സുദിനങ്ങള്‍ ഉപയോഗപ്പെടുത്തെണ്ടതാണ്. അപ്രകാരം തന്നെ, പല കാരണങ്ങളാലും പെരുന്നാലുകളില്‍ പോലും സന്തോഷിക്കുവാനും ആഹ്ലാദിക്കുവാനും അവസരങ്ങളില്ലാതെ കഴിഞ്ഞുകൂടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ഥിക്കാനെങ്കിലും നാം ഈ പുണ്യ സുദിനങ്ങളില്‍ മറന്നു പോകരുത്. പടച്ചവന്‍ പുണ്യ ദിനങ്ങളെയും, പെരുന്നാളിനേയും വരവെല്‍ക്കുവാനും അവനിഷ്ട്ടപ്പെടുന്ന പുണ്യ കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുവാനും നമുക്ക് തൌഫീഖ് നല്‍കട്ടെ (ആമീന്‍)


ഉള്ഹിയ്യത്തുമായി ബന്ധപ്പെട്ട സംശയങ്ങൾ നീങ്ങാൻ ഈ ലേഖനം വായിക്കുക

ഉള്ഹിയ്യത്ത്: വിധിയും വിതരണവും 

ഈ ദിനങ്ങളിൽ നന്മ ചെയ്യാൻ കഴിയാത്തവർക്ക് നഷ്ടം

 

ﻭَﺭُﻭِﻱَ ﻋَﻦْ ﺃَﺑِﻲ اﻟﺪَّﺭْﺩَاءِ ﺭَﺿِﻲَ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻋَﻨْﻪُ، ﺃَﻧَّﻪُ ﻗَﺎﻝَ: ﻋَﻠَﻴْﻜُﻢْ ﺑِﺼَﻮْﻡِ ﺃَﻳَّﺎﻡِ اﻟْﻌَﺸْﺮِ، ﻭَﺇِﻛْﺜَﺎﺭِ اﻟﺪُّﻋَﺎءِ، ﻭَاﻻِﺳْﺘِﻐْﻔَﺎﺭِ، ﻭَاﻟﺼَّﺪَﻗَﺔِ ﻓِﻴﻬَﺎ، ﻓَﺈِﻧِّﻲ ﺳَﻤِﻌْﺖُ ﻧَﺒِﻴَّﻜُﻢْ ﻣُﺤَﻤَّﺪًا ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ: «اﻟْﻮَﻳْﻞُ ﻟِﻤَﻦْ ﺣُﺮِﻡَ ﺧَﻴْﺮَ ﺃَﻳَّﺎﻡِ اﻟْﻌَﺸْﺮِ» . ﻋَﻠَﻴْﻜُﻢْ ﺑِﺼَﻮْﻡِ اﻟﺘَّﺎﺳِﻊِ ﺧَﺎﺻَّﺔً، ﻓَﺈِﻥَّ ﻓِﻴﻪِ ﻣِﻦَ اﻟْﺨَﻴْﺮَاﺕِ ﺃَﻛْﺜَﺮَ ﻣِﻦْ ﺃَﻥْ ﻳُﺤْﺼِﻴَﻬَﺎ اﻟْﻌَﺎﺩُّﻭﻥَ 

(تبنيه الغافلين)


അബുദ്ദർദാഅ്‌ (റ) പറയുന്നു: നിങ്ങൾ ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങളിൽ നോമ്പെടുക്കുക. പ്രാർത്ഥനകളും ഇസ്തിഗ്ഫാറും സ്വദഖകളും വർധിപ്പിക്കുകയും ചെയ്യുക. കാരണം നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അയ്യാമുൽ അശ്റിലെ നൻമകൾ തടയപ്പെടുന്നവൻ നാശം." 

നിങ്ങൾ ദുൽഹിജ്ജ ഒമ്പതിന് പ്രത്യേകം നോമ്പെടുക്കുക. കാരണം ആ ദിനത്തിൽ എണ്ണി തിട്ടപ്പെടുത്തുന്നതിനെക്കാൾ അധികം നന്മകളുണ്ട്. (തൻബീഗുൽ ഗാഫിലീൻ)




✍🏼മുഹമ്മദ് ശാഹിദ് സഖാഫി

കടം വീടാൻ ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളിൽ ഇത് ഓതുക

 

روي عن العلامة الشيخ الحطاب المكى المالكى  رحمه الله تعالى ونفع به قال: يطلب أن يكرره الإنسان كل يوم ما تيسر من غير ضبط عدد معين في عشر ذي الحجة إلى يوم النحر لقضاء الدين وهو هذا: اَللّٰهُمَّ فرجك القريب، اَللّٰهُمَّ سترك الحصين، اللهم عوائدم الحسنة،اَللّٰهُمَّ عطاك الحسن الجميل،ياقديم الاحسان احسانك القديم، يادائم المعروف معروفك الدائم

(كنز النجاح والسرور:٢٨٢)


അല്ലാമ അശ്ശൈഖ് അൽഹത്വാബുൽ മക്കി (റ) വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു. മഹാനവർകൾ പറഞ്ഞു: കടം വീടിക്കിട്ടാൻ ദുൽഹിജ്ജ മാസം ആദ്യ പത്ത് ദിനങ്ങളിൽ ഓരോ ദിവസവും നിശ്ചിത എണ്ണം കണക്കാക്കാതെ എത്രയാണോ സൗകര്യമാകുന്നത് അത്രയും തവണ താഴെ പറയുന്ന പ്രാർത്ഥന നടത്താൻ തേടപ്പെട്ടിരിക്കുന്നു.


اَللّٰهُمَّ فَرَجَكَ الْقَرِيبَ, اَللّٰهُمَّ سِتْرَكَ الْحَصِينَ, اَللّٰهُمَّ عَوَائِدَكَ الْحَسَنَةَ, اَللّٰهُمَّ عَطَاءَكَ الْحَسَنَ الْجَمِيلَ, يٰا قَدِيمَ الْإِحْسَانِ إِحْسَانَكَ الْقَدِيمَ, يٰا دَائِمَ الْمَعْرُوفِ مَعْرُوفَكَ الدَّائِمَ

(കൻസുന്നജാഹ്‌: 282)



✍🏼മുഹമ്മദ് ശാഹിദ് സഖാഫി

Saturday, 10 July 2021

ഇബ്‌നു ബത്തൂത്ത

 


ലോകസഞ്ചാരി. സാമൂഹ്യശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിൽ ഏറെ പ്രഗത്ഭനാണ് ഇബ്നു ബത്തൂത്ത. 1304സഫെബ്രുവരി 25 ന് മൊറോക്കോയിലെ താൻജീർ പട്ടണത്തിൽ ജനിച്ചു. ശംസുദ്ദീൻ അബൂ അബ്ദില്ല മുഹമ്മദ് ബിൻ അബ്ദില്ല എന്ന് പൂർണ നാമം. ഇസ്‌ലാമിക നിയമ പണ്ഡിതനായ ഇബ്‌നു ബത്തൂത്ത ഒരു ന്യായാധിപനാണെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായിട്ടാണ് അറിയപ്പെടുന്നത്

ചെറുപ്പകാലംമുതല്‍തന്നെ സഞ്ചാരത്തില്‍ അതീവ തല്‍പരനായിരുന്നു. നാടുകള്‍ ചുറ്റിക്കാണുന്നതിലും അവിടങ്ങളിലെ വിസ്മയങ്ങള്‍ ദര്‍ശിക്കുന്നതിലും ഭാഷകളും സംസ്‌കാരങ്ങളും പഠന വിധേയമാക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഇരുപത്തൊന്നു വയസ്സായതോടെ ലോകസഞ്ചാരത്തെക്കുറിച്ച് ചിന്തിച്ചു. ആദ്യമായി മക്കയും മദീനയും സന്ദര്‍ശിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്തു. 1325 ജൂണ്‍ പതിമൂന്നിന് സ്വദേശമായ താന്‍ജീരില്‍നിന്ന് വാഹനം കയറുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലോകസഞ്ചാരത്തെക്കുറിച്ച് വലിയ ചിന്തകളൊന്നുമുണ്ടായിരുന്നില്ല. മക്കയിലെത്തി കര്‍മങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ചിരകാലാഭിലാശമായിരുന്ന ലോകസഞ്ചാരം ഉള്ളില്‍ ശക്തമാവുകയായിരുന്നു. അതോടെ യാത്രയാരംഭിക്കുകയും ചെയ്തു. 25 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഈ യാത്ര. 

ഒന്നാം ഘട്ടത്തില്‍ വടക്കെ ആഫ്രിക്ക, ഈജിപ്ത്, സിറിയ, ദമസ്‌കസ്, ഇറാഖ്, ഖൂസിസ്താന്‍, പേര്‍ഷ്യ, ജിബാല്‍, തബ്‌രീസ്, ബാഗ്ദാദ്, മൗസ്വില്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങി മക്കയില്‍തന്നെ തിരിച്ചെത്തി. ആരാധനകളും മറ്റുമായി മൂന്നു വര്‍ഷം അവിടെ ചെലവഴിച്ചു. ഹജ്ജും നിര്‍വഹിച്ചു.

ജിദ്ദയില്‍ നിന്നും തുടങ്ങി ചങ്കടലിലൂടെ യമന്‍ തീരങ്ങളിലേക്കായിരുന്നു രണ്ടാം ഘട്ട യാത്ര. ഏദന്‍, സബീദ് തുടങ്ങിയ ചരിത്ര പ്രാധാന്യമേറിയ പ്രദേശങ്ങള്‍ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ചു.

ഓരോ സ്ഥലം സന്ദര്‍ശിക്കുമ്പോഴും അതിന്റെതായ ആളുകളെ കണ്ട് കാര്യങ്ങള്‍ ചൂഴ്ന്നു മനസ്സിലാക്കി. ഭാഷ, ശൈലി, ജനസംഖ്യ, ജീവിത രീതി, മതങ്ങള്‍, സംസ്‌കാരങ്ങള്‍, വരുമാനമാര്‍ഗം, തുടങ്ങി സര്‍വതും രേഖപ്പെടുത്തി. ഇവയെല്ലാം സമാഹരിച്ച് ഒരു ഗ്രന്ഥം രചിക്കുകയെന്നതിലപ്പുറം ഇത്തരം അമൂല്യമായ വിവരങ്ങള്‍ മാലോകര്‍ക്ക് കൈമാറുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവായിരുന്നു അടുത്ത ലക്ഷ്യം. ഉടനെ യാത്ര തിരിച്ച അദ്ദേഹം പല പൂര്‍വ്വാഫ്രിക്കന്‍ വ്യാപാര കന്ദ്രങ്ങളുമായും ബന്ധം പുതുക്കി. ഒമാനിലൂടെ പേര്‍ഷ്യന്‍ ഉള്‍ക്കടലും കടന്ന് വീണ്ടും മക്കയിലേക്കു മടങ്ങി ഹജ്ജ് നിര്‍വഹിച്ചു.

പിന്നീട്, ഈജിപ്ത്, സിറിയ, ഏഷ്യാ മൈനര്‍, ഗോള്‍ഡന്‍ ഹോര്‍ഡ് പ്രദേശങ്ങള്‍, കോണ്‍സ്റ്റാന്റ്‌നോപ്പിള്‍, തുര്‍ക്കി, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെനിന്നാണ് 1333 സെപ്തംബര്‍ പന്ത്രണ്ടിന് അദ്ദേഹം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യ ഭരിച്ചിരുന്ന മുഹമ്മദ് ബ്‌നു തുഗ്ലക്ക് അദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വര്‍ഷങ്ങളോളം ഇവിടെ തങ്ങിയ അദ്ദേഹം പിന്നീട് ചൈനയിലേക്കു പോയി. അതിനിടെ മലബാറിന്റെ ചില ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. പല കാര്യങ്ങളും പഠന വിധേയമാക്കി. യാത്രക്കിടയില്‍ കപ്പല്‍ തകര്‍ന്നതു കാരണം അദ്ദേഹത്തിന് പല കൂട്ടാളികളെയും നഷ്ടമായി.

ഇബ്നു ബത്തൂത്തയില്ലാതെ മലബാറിനോ കോഴിക്കോടിനോ ചരിത്രമില്ല. എഴുതപ്പെട്ട ചരിത്രത്തിലും എഴുതപ്പെടാത്ത ചരിത്രത്തിലും ആ ചരിത്രപുരുഷനുണ്ട്. പതിന്നാലാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ നിന്നെത്തിയ ആ സമുദ്രസഞ്ചാരി ഏഴുപ്രാവശ്യം കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ തീരത്ത് ഇബ്നുബത്തൂത്തയ്ക്ക് കടല്‍ക്ഷോഭത്തില്‍ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ടു. 

കരയിലായിരുന്നതു കൊണ്ട് രക്ഷപ്പെട്ട ഇബ്‌നു ബത്തൂത്ത കോഴിക്കോട് സന്ദര്‍ശിച്ചു. അവിടെനിന്നും മാലിദ്വീപിലേക്കു പോയി. തുടര്‍ന്ന് പലയിടങ്ങളിലും കറങ്ങി ഒടുവില്‍ ചൈനയിലെത്തി. അവിടെനിന്ന് വീണ്ടും മക്കയിലേക്കു തിരിച്ചു. പിന്നീട്, നാട്ടിലേക്കു പുറപ്പെട്ട അദ്ദേഹം സ്‌പെയിന്‍, കൊറഡോബ തുടങ്ങിയവ സന്ദര്‍ശിച്ചു. മറ്റു ചില ഭാഗങ്ങളില്‍ക്കൂടി ചുറ്റിക്കറങ്ങിയ അദ്ദേഹം ശേഷം മൊറോക്കോ ഭരണാധികാരിയായിരുന്ന അബൂ ഇനാന്റെ ആസ്ഥാന നഗരിയായ ഫാസില്‍ സ്ഥിര താമസമാക്കി. 28 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഇബ്‌നു ബത്തൂത്തയുടെ ലോക സഞ്ചാരം. 124000 കിലോമീറ്ററുകള്‍ സഞ്ചരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

താന്‍ യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ട് ഇബ്‌നു ബത്തൂത്ത വിശ്വവിഖ്യാതമായൊരു യാത്രാവിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരിലത് അറിയപ്പെടുന്നു. താന്‍ സന്ദര്‍ശിച്ച ഓരോ പ്രദേശങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്ന ഈ കൃതി ഭൂമിശാസ്ത്രത്തില്‍ അതിപ്രധാനമായൊരു സംഭാവനയാണ്. ജനങ്ങള്‍, സംസാരം, ഭാഷ, ജീവിത രീതി, തൊഴില്‍, മതം, ആരാധനകള്‍ തുടങ്ങി ഓരോ നാടിന്റെയും സര്‍വ്വ സ്പന്ദനങ്ങളും അദ്ദേഹം ഇതില്‍ വരച്ചുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പഠനങ്ങളുടെ വസ്തുനിഷ്ഠതയറിയാന്‍ കേളത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഭാഗം മാത്രമെടുത്തു പരിശോധിച്ചാല്‍ മതി. കേരളത്തില്‍ ഏഴിമല, ശ്രീകണ്ഠാപുരം, ധര്‍മടം, വളപ്പട്ടണം, പന്തലായനി, കോഴിക്കോട്, ചാലിയം, കൊല്ലം തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം വളരെ ആഴത്തില്‍തന്നെ അവയെ പ്രദിപാതിക്കുന്നുണ്ട്.


യോദ്ധാവും നയതന്ത്രവിദഗ്ധനും ഇസ്ലാമിക പണ്ഡിതനുമായ ബത്തൂത്തയെക്കുറിച്ച് അമേരിക്കയിലെ സാന്റിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എമിറൈറ്റിസ് പ്രൊഫസര്‍ റോസ് ഡണ്‍ സംസാരിക്കുന്നു.  

അതിര്‍വരമ്പുകള്‍ ഇല്ലാത്ത സഞ്ചാരി 

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഇബ്നുബത്തൂത്തയ്ക്ക് ഇല്ലായിരുന്നെന്നുവേണം പറയാന്‍. ആഫ്രോ യൂറേഷ്യന്‍ ചരിത്രത്തില്‍ ഇതുപോലൊരു സഞ്ചാരി വേറെയില്ല. 73000 മൈലുകള്‍ ഒരു ജീവിതംകൊണ്ട് സഞ്ചരിച്ചയാള്‍. ചൈന മുതല്‍ കോഴിക്കോടു വരെ. മൊറോക്കോ മുതല്‍ ഡല്‍ഹി വരെ. 14-ാം നൂറ്റാണ്ടിലെ അദ്ഭുതസഞ്ചാരിയെ വിശേഷിപ്പിക്കാന്‍ എനിക്കു വാക്കുകളില്ല. മുഹമ്മദ് ബിന്‍ തുഗ്ലക്കുമുതല്‍ സാമൂതിരിവരെയുള്ള ഭരണാധികാരികള്‍ അതത് നാട്ടില്‍ വളര്‍ത്തിയ സംസ്‌കാരങ്ങളോട് ഇഴുകിച്ചേര്‍ന്ന സഞ്ചാരിയാണ്. സൂഫിസം മുതല്‍ സഞ്ചാരിയുടെ ഭ്രമകല്പനകള്‍ വരെ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കടന്നുവരുന്നു. ചരിത്രപൈതൃകങ്ങളെയും ജനസംസ്‌കൃതികളെയും ഉള്‍ക്കൊണ്ടായിരുന്നു 21 വര്‍ഷം നീണ്ട ബത്തൂത്തയുടെ യാത്രകള്‍. ഡല്‍ഹിയിലെ സുല്‍ത്താന്‍പോലും അദ്ദേഹത്തിന്റെ സഞ്ചാരപ്രേമത്തെ ആദരിച്ച് തന്റെ രാജ്യാന്തര പ്രതിനിധിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

കോഴിക്കോടിന്റെ ആരാധകന്‍ 

ദില്ലിയില്‍ നിന്ന് കപ്പല്‍മാര്‍ഗം ചൈനയിലേക്കു പോകാനാണ് ബത്തൂത്ത കോഴിക്കോട്ട് എത്തുന്നത്. മംഗലാപുരത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രമായിരുന്നു അന്ന് ചൈനയിലേക്ക് കപ്പല്‍മാര്‍ഗം പോകാന്‍ കഴിയുമായിരുന്നത്. കോഴിക്കോട് തുറമുഖത്തിന്റെ പുഷ്‌കല കാലം. ലോകത്തിലെ ഏറ്റവും സുരക്ഷിത തുറമുഖനഗരം എന്നും മഹിമയില്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ തുറമുഖത്തിനു സമാനമെന്നും കോഴിക്കോടിനെ ബത്തൂത്ത വിശേഷിപ്പിക്കുന്നു. കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളിയെക്കുറിച്ചും അതിന്റെ നിര്‍മാതാക്കളെക്കുറിച്ചുമൊക്കെ ബത്തൂത്ത എഴുതിയിട്ടുണ്ട്.

കേരളം അന്നും ഇന്നും 

അന്നത്തെ കേരളത്തിന്റെ ശേഷിപ്പുകള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നുവേണം പറയാന്‍. മംഗലാപുരം മുതല്‍ കൊല്ലം വരെ നീളുന്ന ഉള്‍നാടന്‍ ജലപാതയെക്കുറിച്ച് ബത്തൂത്ത വിശേഷിപ്പിക്കുന്നുണ്ട്. അന്ന് സജീവമായിരുന്ന ജലഗതാഗതം ഇന്ന് പേരിനുമാത്രമായി. തന്റെ സഞ്ചാരകാലത്ത് കേരളത്തില്‍ കൃഷിയില്ലാത്ത ഒരിടം പോലുമില്ലെന്ന് ബത്തൂത്ത എഴുതിയിട്ടുണ്ട്.

ലോകവ്യാപാരത്തിന്റെ ഭാവി 

ലോകവ്യാപാരത്തിന്റെ ഭാവി ശോഭനമാണ് എന്നല്ല പറയേണ്ടത്. ലോകവ്യാപാരത്തിലൂടെയല്ലാതെ ഒരു രാജ്യത്തിനും ഇനി ശോഭനമായ ഭാവിയില്ല എന്നാണ് റയേണ്ടത്. ഇന്ത്യ ഈ രംഗത്ത് കുറെക്കൂടി മുന്നേറേണ്ടിയിരിക്കുന്നു. ലോകംതന്നെ നന്നേ ചുരുങ്ങിയ ഇക്കാലത്ത് ഒരൊറ്റക്കമ്പോളമെന്ന നിലയില്‍ ലോകത്തെ കാണാം.എല്ലാ സംസ്‌കാരങ്ങളും വൈവിധ്യങ്ങളും ഇഴചേരുന്ന ഒരു വലിയ കമ്പോളം.


ഒന്നുകൂടി ഹ്രസ്വമായി ഇങ്ങനെ വായിച്ചെടുക്കാം 

ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍:

1325-ലാണ് ഇബ്‌നു ബത്തൂത്ത തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നു.

പ്രഥമ ഘട്ടം:കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍, തുനീഷ്യ, അലക്‌സാന്‍ഡ്രിയ, ട്രിപ്പോളി, ഈജിപ്ത്, ഫലസ്തീന്‍, സിറിയ, ഡമസ്‌കസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. പിന്നീട് തന്റെ യാത്ര സംഘത്തോട് വിടപറഞ്ഞ് ടൈഗ്രീസ് നദി കടന്ന് ബസറയിലേക്ക് പോയി.

രണ്ടാം ഘട്ടം:മെസപ്പെട്ടോമിയയിലെ നജഫ്, ബസറ, മൊസൂള്‍, ബഗ്ദാദ്, ആഫ്രിക്കയിലെ മോഗഡിഷു, മൊംബാസ്സ, സന്‍സിബാര്‍, കില്‍വ തുടങ്ങിയ സന്ദര്‍ശിച്ചതിന് ശേഷം വീണ്ടും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. വിവിധ ഭാഷകള്‍ പഠിക്കുന്നതിനും വിശ്രമത്തിനുമായി രണ്ട് വര്‍ഷത്തോളം മക്കയില്‍ ചിലവഴിച്ചു.

മൂന്നാം ഘട്ടം:1332-ല്‍ ആരംഭിച്ച ഈ യാത്ര യമന്‍, ഒമാന്‍, ബഹ്‌റൈന്‍, സിറിയ, ഏഷ്യാമൈനര്‍, ഇന്ത്യ, മാലദ്വീപ്, സിലോണ്‍, കിഴക്കന്‍ ഏഷ്യ ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീണ്ടും ഇന്ത്യ, പേര്‍ഷ്യ, മെസപ്പെട്ടോമ്യ, സിറിയ, ഈജിപ്ത് വഴി ടാന്‍ജിയയില്‍ മടങ്ങിയെത്തി. വീണ്ടും ആഫ്രിക്കന്‍ യാത്ര തിരിച്ച ഇബ്‌നു ബത്തൂത്തയെ മൊറോക്കോ സുല്‍ത്താന്‍ ഉയര്‍ന്ന ബഹുമതികള്‍ നല്‍കി തന്റെ അതിഥിയായി അവിടെ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാലാണ് ഇബ്‌നു ബത്തൂത്ത രിഹ്‌ല എന്ന ഗ്രന്ഥം രചിച്ച് തുടങ്ങിയത്.

ഇബ്‌നു ബത്തൂത്ത ഇന്ത്യയില്‍:ഡല്‍ഹി സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ് അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. മുസ്‌ലിം ലോകത്തെ പുതിയ രാജ്യമായിരുന്ന ഡല്‍ഹിയില്‍ തന്റെ ഭരണം ദൃഢമാക്കുന്നതിന് തുഗ്ലക്ക് പല ഇസ്‌ലാമിക പണ്ഡിതരേയും ഡല്‍ഹിയിലേക്ക് വരുത്തിയിരുന്ന കാലമായിരുന്നു അത്. ഇബ്‌നു ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച് അദ്ദേഹത്തിന് തുഗ്ലക്ക് ന്യായാധിപസ്ഥാനം നല്‍കി.

ഇബ്‌നു ബത്തൂത്ത കേരളത്തില്‍:1342-ല്‍ ചൈനയിലേക്കുള്ള സ്ഥാനപതിയായി നിയമിതനായ ഇബ്‌നു ബത്തൂത്ത അവിടേക്കുള്ള യാത്ര മദ്ധ്യേ ഗ്വാളിയോര്‍, ചന്ദ്രഗിരി, ഉജ്ജയിന്‍, സഹാര്‍, സന്താപ്പൂര്‍, ഹോണാവര്‍, ബാര്‍ക്കൂര്‍, മംഗലാപുരം വഴി കേരളത്തിലെത്തി. അന്ന് കോഴിക്കോട്, കൊല്ലം തുറമുഖങ്ങളില്‍ നിന്ന് മാത്രമേ ചൈനയിലേക്ക് കപ്പലുകള്‍ പുറപ്പെട്ടിരുന്നുള്ളൂ. 1342 ഡിസംബര്‍ 29-ന് ഇബ്‌നു ബത്തൂത്ത ഏഴിമലയിലും, 1343 ജനുവരി 1-ന് പന്തലായനിയും, 1343 ഡിസംബര്‍ 31-ന് ധര്‍മ്മടവും, 1344 ജനുവരി 2-ന് കോഴിക്കോടും, 1344 ഏപ്രില്‍ 7-ന് കൊല്ലത്തും സന്ദര്‍ശിച്ചു.


ഇബ്‌നു ബത്തൂത്ത കണ്ട കേരളം;

മുലൈബാര്‍ എന്നാണ് കേരളത്തെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. നിറയെ വൃക്ഷങ്ങളെ കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ് ഇബ്‌നു ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടത്തെ ജനങ്ങള്‍ സ്വീകരിച്ചിരുന്നുവത്രേ. കോഴിക്കോട് എത്തിയ ഇബ്‌നു ബത്തൂത്ത അത് ഒരു മികച്ച തുറമുഖ പട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ കോണിലെയുമുള്ള വ്യാപാരികളെയും സഞ്ചാരികളെയും അദ്ദേഹമിവിടെ കണ്ടു. കോഴിക്കോട് നിന്ന് ജലമാര്‍ഗ്ഗം ഇബ്‌നു ബത്തൂത്ത കൊല്ലത്തേക്ക് പുറപ്പെട്ടു. ജനവാസവും കൃഷിയും ഇല്ലാത്ത ഒരു സ്ഥലവും അദ്ദേഹം കണ്ടില്ലത്രേ. വേലി കെട്ടിത്തിരിച്ച കൃഷിയിടത്തിനു നനടുവിലായിരുന്നുവത്രെ ഉടമയുടെ വീട്. 

എല്ലാ വീടുകള്‍ക്കും പടിപ്പുര ഉണ്ടായിരുന്നു. ജനങ്ങളാരും മൃഗങ്ങളെ വാഹനമായുപയോഗിച്ചിരുന്നില്ല. കുതിര സവാരി രാജാവിനു മാത്രമായിരുന്നു. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കടുത്ത ശിക്ഷ നല്‍കിയിരുന്നതിനാല്‍ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നത്രെ. കഴുവേറ്റുക, തിളച്ച എണ്ണയില്‍ കൈമുക്കുക മുതലായ ശിക്ഷാവിധികള്‍ പ്രചാരത്തിലുണ്ടായിരുന്നു. അടിമ വ്യാപാരവും തൊട്ടുകൂടായ്മയും അതിന്റെ എല്ലാ തീവ്രതയോടും കൂടി ആചരിച്ചിരുന്നു. മലബാറിലെ ഏറ്റവും ഭംഗിയുള്ള പട്ടണമായിരുന്നുവത്രെ കൊല്ലം. 

വലിയ അങ്ങാടികളും ധനാഢ്യരായ കച്ചവടക്കാരും കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നു. ചൈനയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇബ്‌നു ബത്തൂത്ത സന്താപ്പൂര്‍ സന്ദര്‍ശിച്ച് വീണ്ടും 1344 ജനുവരി 2ന് കോഴിക്കോട് എത്തി. മൂന്ന് മാസത്തോളം ചാലിയത്ത് താമസിച്ചു.1344-ല്‍ കോഴിക്കോട് നിന്ന് മാലിദ്വീപിലേക്കു പോയ ഇബ്‌നു ബത്തൂത്ത അവിടെ നിന്നും 1346 ജനുവരി 20-ന് തിരിച്ചു കൊല്ലത്തെത്തി മൂന്ന് മാസത്തോളം അവിടെ താമസിച്ചു. 1346 മെയ് 2-ന് കോഴിക്കോട് നിന്ന് ചൈനയിലേക്കു പോയ ബത്തൂത്ത വീണ്ടും 1347 ജനുവരിയില്‍ കോഴിക്കോട് എത്തി. 1353 ഡിസംബര്‍ 29-ന് മൊറോക്കയിലേക്ക് അദ്ദേഹം യാത്ര തിരിച്ചു.


"ഇവിഇടെ സുലഭമായി കാണുന്ന ഒരു തരം മരം ഉണ്ട് അതിന്‍റെ കായ് ആണ് നാളികേരം.  നമ്മുടെ ഈത്തപ്പന പോലെയാണ് ആ മരവും. നാളികേരത്തിന് മനുഷ്യന്‍റെ തല പോലെ രണ്ടു കണ്ണും വായുയുമുണ്ട് പുറത്ത് തലമുടി പോലെ നാറും ഉള്ളില്‍ തലചോറും കാണാം "

ലോക പ്രശസ്തന്‍ ആയ ഒരു സഞ്ചാരിയുടെ യാത്ര വിവരണത്തിലെ ചെറിയ ഒരു ഭാഗം ആണ് മുകളില്‍ പറഞ്ഞത്. നാളികേരത്തിന്റ്റെ നാട് ആയ കേരളം പല വട്ടം സന്ദര്‍ശിച്ച് ഇവിടുത്തെ ജനങ്ങളെ പറ്റിയും ജീവിത രീതിയെ കുറിച്ച് വിശദം ആയി പഠിച്ച സഞ്ചാരി ആണ് ഇബ്നു ബത്തൂത്ത.


രിഹ്‌ലതു ഇബ്‌നു ബത്തൂത്ത

അറേബ്യയിലെ പുണ്യസ്ഥലങ്ങളുടെ സന്ദര്‍ശനമായിരുന്നു യാത്രയുടെ പ്രഥമ പ്രചോദനമെങ്കിലും ഭരണാധികാരികളെ സന്ദര്‍ശിച്ച് അവരുടെ പാരിതോഷികങ്ങള്‍ സ്വീകരിച്ച് സാമ്പത്തിക ഭദ്രത നേടലും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളില്‍പ്പെടുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഭക്തനും പണ്ഡിതനും സൂഫിയുമായിരുന്നു. ബത്തൂത്തയുടെ ഭൂഖണ്ഡാന്തര യാത്ര രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരില്‍ വിഖ്യാതമാണ്. ആ ഗ്രന്ഥത്തിന്റെ പൂര്‍ണ നാമം തുഹ്ഫതുന്നുദ്വാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍ വ അജാഇബില്‍ അസ്ഫാര്‍ (രാജ്യങ്ങളിലെ വിചിത്രതകളെയും സഞ്ചാരങ്ങളിലെ അത്ഭുതങ്ങളെയും സംബന്ധിച്ച് പ്രേക്ഷകര്‍ക്കൊരു ഉപഹാരം) എന്നത്രെ. ഇബ്‌നു ബത്തൂത്തയുടെ യാത്രാനുഭവങ്ങള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു. ഇതിന്റെ കര്‍ത്താവ് മുഹമ്മദ്ബിനു മുഹമ്മദിബ്‌നി ജുസ്സയില്‍ കല്‍ബിയാണ്. ഇബ്‌നു ബത്തൂത്ത അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ നോക്കിപ്പറഞ്ഞത് ഇബ്‌നു ജുസയ്യ് രേഖപ്പെടുത്തുകയാണുണ്ടായത്. കുറിപ്പുകള്‍ നഷ്ടപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം ഓര്‍മയെ ആശ്രയിക്കുകയായിരുന്നു. 756 ദുല്‍ഹിജ്ജ 3(1357 ഡിസംബര്‍ 9)നാണ് ഇബ്‌നു ജുസയ്യ് ഇതിന്റെ ക്രോഡീകരണം പൂര്‍ത്തിയാക്കിയത്.

ഇബ്ന്‍ ബത്തൂത്ത സൂക്ഷ്മഗ്രാഹിയായ സഞ്ചാരിയായിരുന്നു. സഞ്ചരിച്ച രാജ്യങ്ങളെയും അവിടത്തെ വിഭവങ്ങളെയും ജനങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും ഭരണ സമ്പ്രദായങ്ങളെയും വിവരിക്കുന്നതില്‍ കുറേയെല്ലാം വസ്തുനിഷ്ഠത അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് അദ്ദേഹം എഴുതിയത് ഈ സമീപനത്തിന് തെളിവാണ്. അത്ഭുതങ്ങളില്‍ സീമാതീതമായ വിശ്വാസമുള്ള സൂഫി മാര്‍ഗാവലംബിയായ ബത്തൂത്ത സംഭവങ്ങളുദ്ധരിക്കുമ്പോള്‍ അതു പലപ്പോഴും അതിശയോക്തി കലര്‍ന്നതും കര്‍തൃനിഷ്ഠവുമാകാറുണ്ടെന്ന ഒരാക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, തുര്‍കിഷ്, പേര്‍ഷ്യന്‍, ഉര്‍ദു തുടങ്ങിയ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിണ്ട്. അതിന്റെ ഒരു സംക്ഷേപം പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് ഇബ്‌നുബത്തൂത്തയുടെ സഞ്ചാര കഥകള്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇബ്‌നു ബത്തൂത്ത 1378ല്‍ (ഹി:780) 74ാമത്തെ വയസ്സില്‍ മൊറോക്കോയില്‍ മരിച്ചു.


കടപ്പാട്: ഇസ്ലാം ഓൺലൈവ്, ഇസ്ലാം ഓൺവെബ് , ഇസ്ലാം കവാടം.കോം, കേരളം അറുനൂറ് കൊല്ലം മുമ്പ്-വേലായുധന്‍ പണിക്കശ്ശേരി

Thursday, 8 July 2021

സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം സാന്നിധ്യം


മറ്റൊരു സ്വാതന്ത്ര്യ പുലരിയെ പുല്‍കാനിരിക്കുകയാണ് ജനാധിപത്യ ഇന്ത്യ. ദീര്‍ഘകാലം നരനായാട്ട് നടത്തിയ അധിനിവേശ സ്വത്ത്വങ്ങളെ തങ്ങളുടെ മനഃക്കരുത്ത് കൊണ്ട് കെട്ടുകെട്ടിച്ച ആ സമ്പൂര്‍ണ്ണ ദിനം ഇന്നും ഓരോ ഇന്ത്യന്‍ പൗരന്‍റെയും അന്തഃരംഗത്തെ പുളകം കൊള്ളിക്കുന്നതാണ്. തന്‍റെ രാജ്യത്തെ അധിനിവേശ ശക്തികള്‍ പിടികൂടിയപ്പോള്‍ സ്വരാജ്യം അത് എന്‍റെ അവകാശമാണെന്ന നിലയില്‍ അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ തനിമയുടെയും സ്വധൈര്യത്തിന്‍റെയും വന്‍ മതിലുകള്‍ പണിതവരും സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തില്‍ അഞ്ഞൂര്‍ വര്‍ഷക്കാലം ജാതിഭേതമന്യേ മഹാ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പറങ്കികള്‍ക്ക് ജീവിതവും അതിലുള്ള സകലമാന സുഖങ്ങളും ബലിയര്‍പ്പിച്ചവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍. വര്‍ഗീയതയുടെയും അക്രമത്തിന്‍റെയും നൂലാമാലകള്‍ പോലും പ്രത്യക്ഷപ്പെടാതെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പുലരിയിലേക്ക് നയിച്ച മഹാരഥന്മാര്‍ ഇന്ന് ചരിത്രത്തില്‍ നിന്നും മായിക്കപ്പെടുകയാണ്.

കൊളോണിയല്‍ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം വഹിച്ച ഒരു പറ്റം ധീര ദേശാഭിമാനികളെ ചരിത്രകാരമ്മാര്‍ മറച്ചു വെച്ചത് വലിയ ക്രൂരതയാണ്. ലോകോ സമസ്തോ സുഖിതോ എന്ന് പാടിയ ഉപനിശത്തും ഈ ലോകത്ത് ഒരു പൂങ്കാവനം ഉണ്ടെങ്കില്‍ അതെന്‍റെ ഇന്ത്യയാണെന്ന് പാടിയ ഇഖ്ബാലും സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും സമാധാനത്തിന്‍റെയും മന്ത്രമാണ് ഉരുവിട്ടതെങ്കില്‍ ഇന്നിന്‍റെ വര്‍ത്തമാന കാലഘട്ടം കലാപ കുലിശതമാണ്.


കലാപങ്ങളുടെ വഴിതാര

1498 ല്‍ പോര്‍ച്ചുഗീസ് നയകനായ വാസ്ഗോഡ് ഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെയാണ് കൊളോണിയലിസത്തിന്‍റെ വിത്ത് കരക്കടിഞ്ഞതും ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും യാത്ര ഇന്ത്യയിലേക്ക് ആരംഭിക്കുകയും ചെയ്തത്. ഇതേ നിമിഷം വിദേശികള്‍ കച്ചവട ആവ്യശ്യാര്‍ത്ഥം വരവേറ്റിരുന്ന ഇന്ത്യക്കാര്‍ അവരെയും നിരാശരാക്കിയില്ല. പക്ഷെ ഇന്ത്യയിലെ സമ്പത്തില്‍ മാത്രം കണ്ണുനട്ടിരുന്ന അവരുടെ ചതി പുറത്താവുന്നത് പിന്നീടാണ്.സമ്പത്തുകള്‍ കൊള്ളയടിക്കുകയും വളരെ അധികം അതിക്രമത്തിന് അവര്‍ നേതൃത്വം നല്‍കുകയും ചെയ്തു.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിയ വാസ്കോഡ് ഗാമയും കൂട്ടുകാരും അവിടെ നിന്ന് സാമൂതിരിയുമായി കച്ചവടം നടത്തി കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഗാമയുടെ തനിസ്വഭാവം പ്രകടമാകാന്‍ തുടങ്ങി.സാമൂതിരിയുമായി ഉടക്കി കൊച്ചിയിലോക്കും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. പല തന്ത്രങ്ങളാലും കച്ചവടവും നാടും പിടിച്ചടക്കാന്‍ ഗാമ പരിശ്രമിച്ചു.സാമൂതിരിയും സൈന്യവും അതിനെതിരെ അഹോരാത്രം പോരാടി.

1600 കാലങ്ങളില്‍ ഇഗ്ലീഷുകാര്‍ ഇന്ത്യയില്‍ കാലുകുത്തിയതോടെ ഇന്ത്യക്കാരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമായി. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം അധിനിവേശ മോഹങ്ങളുമായി കടന്നു വന്ന ബ്രിട്ടീഷുകാര്‍ പറങ്കികളെ പോലെ തന്നെ മുസ്‌ലിം വിരുദ്ധരായിരുന്നു.അവര്‍ ജനങ്ങളെ അക്രമിച്ചത് പല രീതികളിലായിരുന്നു. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ടു ജീവിക്കുന്ന ജനങ്ങള്‍ക്ക് ഭാരിച്ച നികുതി ഏര്‍പ്പെടുത്തലിനെതിരെയും വര്‍ദ്ധനക്കെതിരെയും രാജ്യത്ത് പല തരത്തിലും കലാപങ്ങളും പ്രതിഷേധങ്ങളും അരങ്ങുതീര്‍ത്തു. അധിനിവേശം ഇന്ത്യമഹാരാജ്യത്ത് ഉടലെടുത്തത് മുതല്‍ തന്നെ ചില സേനാനികള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. പോര്‍ച്ചുഗീസുകാരെയും അധിനിവേശ ചക്രിയങ്ങളെയും എന്ത് വിലകൊടുത്തും തുരത്താന്‍ സേനാനികള്‍ പരശ്രമിച്ചു.

പോര്‍ച്ചുഗീസുകാരുടെ നരനായട്ടിനെതിരെ ആദ്യം രംഗത്ത് വന്നതും അധിനിവേശങ്ങള്‍ക്കെതിരെ ബഹുജന പ്രസ്താനം കെട്ടിപ്പടുത്തതും മുസ്ലിം പോരാളികളാണ്.


പ്രതിരോധത്തിലെ മുസ്ലിം സാന്നിദ്ധ്യം

കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും അധിനിവേശ പറങ്കികള്‍ക്കെതിരെയും അചഞ്ചല വിശ്വാസത്തെ ആയുധമാക്കി സന്ധിയില്ലാ സമരം ചെയ്തവരായിരുന്നു മുസ്ലിം സേനാനികള്‍. ഇംഗ്ലീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ അടരാടി അടര്‍ക്കളത്തില്‍ മരിച്ചുവീണവരാണ് മാപ്പിള സ്വാതന്ത്ര്യ സമര സേനാനികള്‍. പറങ്കികളും മലബാറിലെ ധീര ദേശാഭിമാനികളായ നാവികരും തമ്മില്‍ അറബിക്കടലിന്‍റെ വിരിമാറില്‍ നിരന്തരമായി സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ധീര ദേശാഭിമാനികളുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) അവര്‍ക്കെതിരെ പ്രതിരോധത്തിന്‍റെ വേലികള്‍ തീര്‍ക്കുന്നു. ഇസ്ലാമിനോടും മതസ്ഥരോടും കടുത്ത പ്രതികാര മനോഭാവവും വെച്ചുപുലര്‍ത്തിയിരുന്ന പറങ്കി പടയാളികളെ ഇന്ത്യാ മഹാരാജ്യത്തു നിന്ന് തുരുത്താന്‍ ശബ്ദമുയര്‍ത്തിയത് മഖ്ദൂം തങ്ങളായിരുന്നു.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്ഗോഡ ഗാമയും കൂട്ടരും കുറച്ച് കാലയളവിനുള്ളില്‍ സാമൂതിരിയുമായി തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വമ്പിച്ച സഹായമാരാഞ്ഞുകൊണ്ട് കടലിന്‍റെയും ഇന്ത്യാ മഹാരാജ്യത്തിന്‍റെയും അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടി പള്ളികള്‍ പൊളിച്ച് കോട്ട കെട്ടുക, കപ്പല്‍ യാത്രക്കാരെ കൊലചെയ്യുക തുടങ്ങിയ നരനായാട്ടുകള്‍ ഗാമയും കൂട്ടരും നടത്തിയപ്പോള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ആദ്യമായി ചെറുത്തുനില്‍പ്പ് ആരംഭിച്ചിരുന്നത് ഹിന്ദു മതസ്ഥനായ കോഴിക്കോട് സാമൂതിരിയും മുസ്ലിം മതസ്ഥനായ കുഞ്ഞാലി മരക്കാറുമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങളെ ചെറുക്കാനും അവരുടെ നാവിക ശക്തി തടയാനും നമ്മള്‍ ഒരു നാവിക ശക്തിയുണ്ടാക്കണം എന്ന സാമൂതിരിയുടെ ചിന്തക്ക് കുഞ്ഞാലി മരക്കാര്‍ മുന്നിട്ടു നിന്നു. നാവിക സേനയെ തയ്യാറാക്കുകയും സേനാ നേതൃത്വം സാമൂതിരി കുഞ്ഞാലി മരക്കാറെ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ചരിത്രത്തില്‍ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമായിരുന്നു കുഞ്ഞാലി മരക്കാറുടേത്.

ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിരാജയുടെ കൂടെ മരിച്ചുവീണവരായിരുന്നു ടിപ്പു സുല്‍ത്താന്‍, എളം പുതുശ്ശേരി ഉണ്ണി മൂസ, ചെമ്പന്‍ പോക്കര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍. ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്‍റെ പേടിസ്വപ്നമായിരുന്നു ടിപ്പു സുല്‍ത്താന്‍. 1798 ല്‍ സമരത്തില്‍ മരണപ്പെട്ടതോടെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തുള്ളിച്ചാടുകയും എന്നാല്‍ പണ്ഡിതനും കവിയുമായ വെളിയങ്കോട് ഉമര്‍ഖാളി ശക്തികള്‍ക്കെതിരെ പോരാടി. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ട് ജീവിക്കുന്ന മാപ്പിളമാര്‍ക്ക് നികുതി പീഢനം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെ മഹാന്‍ ശബ്ദിക്കുകയും നിഷേധ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. തന്‍റെ ഭൂമിക്ക് മറ്റൊരാള്‍ക്ക് നികുതി കൊടുക്കാന്‍ ഉമര്‍ ഖാളി എതിര്‍ത്തു. ചാവക്കാട് തുക്ടി സാഹിബിന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതു കാരണം മഹാന്‍ ജയില്‍വാസം ആരംഭിക്കുകയും 1857 കാലഘട്ടത്തില്‍ മരണപ്പെടുകയും ചെയ്തു.

അധിനിവേശ കാല്‍വെപ്പുകള്‍ക്കെതിരെ പോരാടിയ മുസ്ലിം വീരയോദോദ്ധാക്കള്‍ അനേകമാണ്. ദേശ സ്നേഹം എന്നത് ഏതൊരു പൗരനും അവകാശമാണ്. എന്നാല്‍ മുസ്ലിം പോരാളികള്‍ക്കത് ആവേശമായിരുന്നു. അധിനിവേശ പടയുടെ കണ്ണിലെ കരടായിരുന്നു എളം പുതുശ്ശേരി മൂസയും സ്വാതന്ത്ര്യ സമരത്തിലെ മായ്ക്കപ്പെടാത്ത സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. താമസിച്ചിരുന്ന ഗ്രാമത്തെ ബ്രിട്ടീഷ് ശക്തികള്‍ വളയുകയും വീടും സ്വത്തും പിടിച്ചെടുക്കുകയും ചെയ്തു. അതൊന്നും ധീരദേശാഭിമാനിയെ ഭീരുവാക്കിയില്ല. കമ്പനിക്ക് കീഴില്‍ ഒരുനിലക്കും തലതാഴ്ത്താതെ ഉണ്ണി മൂസ തന്‍റെ രാജ്യത്തിന്‍റെ ആദര്‍ശത്തില്‍ നിലനിന്നുകൊണ്ട് മരണം വരെ പോരാടി. 1850 ല്‍ ഭയാനകരമായ ഒരു പോരാട്ടം നടക്കുകയും ഈ യുദ്ധത്തില്‍ എളം പുതുശ്ശേരി മൂസയടക്കം നിരവധി പേര്‍ ദേശത്തിനു വേണ്ടി ബലിയാടുകളായി.

ജന്മഭൂമി കീഴടക്കി വൈദേശിക ശക്തികളോട് മേല്‍കീഴ് നോക്കാതെ പോരാടിയവരില്‍ പുരുഷന്മാരെ പോലെ സ്ത്രീകളും അവര്‍ണിയമായ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ നാമങ്ങള്‍ ചരിത്രത്തില്‍ നിന്നും പലരും അപ്രത്യക്ഷമാക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സര്‍വ്വതും സമര്‍പ്പിച്ച് വെള്ളക്കാരന്‍റെ പീരങ്കിയുടെ വീര്യം കെടുത്താന്‍ ചുടുനിണം കൊണ്ട് ചരിത്ര കാവ്യം എഴുതിയ ധീരദേശാഭിമാനികളായിരുന്നു അലി സഹോദരന്മാര്‍. അഥവാ മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും. ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭയപ്പെട്ട നാമങ്ങളായിരുന്നു ഇവരുടെ നാമങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ തന്നെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിതകള്‍ എന്നറിയപ്പെടുന്നത് ആദ്യ വനിതകള്‍ മൗലാനാ മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും മാതാവായ ആബിദാ ബീഗവും മൗലാനാ മുഹമ്മദലിയുടെ ഭാര്യ ലാലി ബീഗവുമാണ്. ലണ്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മക്കളോട് നിങ്ങള്‍ ഇരുവരും ബ്രിട്ടീഷിനെതിരെയുള്ള പോരാളികളായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയുകയുണ്ടായി. പീഢിത മര്‍ദ്ധിതര്‍ക്ക് ആശ്വാസമേകുന്നതിലൂടെയാവണം നിങ്ങളുടെ ജീവിതം എങ്കില്‍ ഞാന്‍ സംതൃപ്തിയായി എന്ന ദേശസ്നേഹിയുടെ മറുപടിയാണ് ധീര വനിത പറഞ്ഞത്. പല വനിതകളെയും ബ്രിട്ടീഷ് ക്രൂരതക്കെതിരെ പ്രതികരിക്കാന്‍ പ്രോത്സാഹിപ്പിച്ചതും ഈ ധീര വനിതകളായിരുന്നു.

1930 നവംബര്‍ 12 ന് ലണ്ടനിലെ വട്ടമേശ സമ്മേളനത്തിലെ മുഹമ്മദലി ജനറല്‍ ബ്രിട്ടീഷുകാരെ നോക്കി ഗര്‍ജിച്ചു. നാടിന്‍റെ സ്വാതന്ത്ര്യം വാങ്ങാനാണ് ഞാന്‍ വന്നത്. ഞാന്‍ നേടി തിരിച്ചു പോവുക തന്നെ ചെയ്യും എന്ന് ഉയര്‍ന്ന ശബ്ദത്തിലൂടെ പ്രഖ്യാപിച്ച് അവിടെ നിന്ന് അദ്ദേഹം മരണത്തിന് വഴികാട്ടി. ഇവിടെ അവസാനിക്കുന്നതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം രക്തത്തിന്‍റെ അടയാളപ്പെടുത്തലുകള്‍.


ചരിത്ര വക്രീകരണവും വര്‍ത്തമാന അക്രമണങ്ങളും

സ്വരാജ്യ സ്വതന്ത്ര്യനായി പോരടിച്ച് മരിച്ച മുസ്ലിം സേനാനികളെ ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് ബ്രിട്ടീഷ് ശക്തികള്‍ മുതല്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്കാരുടെ പാദസേവകരും വെപ്പാട്ടികളുമായി കഴിഞ്ഞ് കൂടിയ ഭരണാധികാരികളെ ധീര ദേശാഭിമാനികളായി ഉയര്‍ത്തുന്നതിനും രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടി പോരാടിയ ടിപ്പുസുല്‍ത്താനെ പോലെയുള്ളവരെ മതഭീകരരായി ഉയര്‍ത്തുന്നതും വിരോധാഭാസമാണ്. സമകാലിക ഇന്ത്യയില്‍ വായിക്കപ്പെടുന്ന സിംഹഭാഗം ചരിത്ര ഗ്രന്ഥങ്ങളിലും കേരള മുസ്ലിം സമര സേനാനികളെക്കുറിച്ചോ അവരുടെ പോരാട്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല.


വെള്ളക്കാരുടെ തീ തുപ്പുന്ന പീരങ്കികള്‍ക്കു മുന്നില്‍ വീരമൃത്യു വരിച്ച് വീരോതിഹാസം രചിച്ച പൂര്‍വ്വീകര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥം കളഞ്ഞു കുളിക്കുവാന്‍ സഹോദരന്‍റെ ജീവന്‍ അറുത്തെടുത്ത് ആനന്ദ നൃത്തം വെക്കുന്ന ഭീകര ചിന്തകളെ വര്‍ത്തമാന കാലത്ത് നിന്ന് തുടച്ചു നീക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന ഇക്കാലത്ത് യഥാര്‍ത്ഥത്തില്‍ ഇന്ത്യ സ്വതന്ത്രമാണോ എന്ന് സംശയിക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യ സമര  പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങളുടെ പങ്ക് പാടെ മറച്ചുവെക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് ..

പരമ്പരാഗതമായി കിട്ടേണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ഝാൻസീ റാണിയും പഴശ്ശിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികളായി വാഴ്ത്തപ്പെടുന്നു..

എന്നാല്‍ പിറന്ന നാട്ടില്‍ നിന്നും വിദേശികളെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടർന്ന് കൊണ്ടിരിക്കുന്നു.

മറക്കാനാവാത്തതാണ് മുസ്ലിം പ്രതിഭകളുടെ പോരാട്ടവീര്യം

ഇന്ത്യയ്ക്ക് ബ്രിട്ടീഷ് കാരിൽ  നിന്ന് സ്വാതന്ത്ര്യം നേടാൻ പോരാടിയ മുസ്ലിം നേതാക്കളായ പണ്ഡിതന്മാരുടെ പേരുകൾ ചുവടെ വായിക്കാം

1. നവാബ് സിറാജുദ്ദൗല.

2. ശഹീദ് ടിപ്പു സുൽത്താൻ.

3. ഹസ്രത്ത് ഷാ  വലിയുല്ലാഹ് മുഹദ്ദിസ് ദഹ് ലവി.

4. ഹസ്രത്ത് ഷാ അബ്ദുൽ അസീസ് മുഹദ്ദിസ് ദഹ് ലവി.

5. ഹസ്രത്ത് സയ്യിദ് അഹമ്മദ് ശഹീദ്.

6. ഹസ്രത്ത് മൗലാന വിലായത്ത് അലി സാദിക്ക് പുരി.

7. അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹ്ദൂർഷാ സഫർ.

8. അല്ലാമ  ഫസൽ ഹഖ് ഖൈറാബാദി.

9.  ഷെഹ്സാദ് ഫിറോസ് ഷാ.

10. മൗലവി മുഹമ്മദ് ബഖർ ശഹീദ്.

11. ബീഗം ഹസ്രത്ത് മഹൽ.

12. മൗലാന അഹ് മദുല്ലാഹ് ഷാ.

13. നവാബ് ബഹ്ദൂർ ഖാൻ.

14. അസിസാൻ ഭായ്.

15.  ഷാ അബ്ദുൽ ഖാദിർ ലുധിയാനവി.

16. ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിറുൽ മക്കിയ്യ്.

17. ഹസ്രത്ത് മൗലാന മുഹമ്മദ് ഖ്വാസിം നന്ദ്വവി.

18. ഹസ്രത്ത് മൗലാന റഹ് മത്തുല്ലാഹ് ഖൈർ നവി.

19. ഷൈഖുൽ ഹിന്ദ് ഹസ്രത്ത് മൗലാന മഹ് മൂദുൽ ഹസ്സൻ.

20. ഹസ്രത്ത് മൗലാന ഉബൈദുല്ലാഹ് സിന്ദി.

21. ഹസ്രത്ത് മൗലാന റഷീദ് അഹ് മദ് ഗംഗോയി.

22. ഹസ്രത്ത് മൗലാന അൻവർ ഷാ കശ്മീരി.

23. മൗലാന ബർക്കത്തുല്ലാഹ് ഭോപ്പാലി.

24. ഹസ്രത്ത് മൗലാന മുഫ്തി ഖിഫായത്തുല്ലാഹ്.

25. ഷഹ്ബാനുൽ ഹിന്ദ് മൗലാന അഹ് മദ് സഈദ് ദഹ് ലവി.

26. ഹസ്രത്ത് മൗലാന സയ്യിദ് ഹുസൈൻ അഹ് മദ് മദനി.

27. സയ്യിദുൽ അഹ്രാർ മൗലാന മുഹമ്മദ് അലി ജൗഹർ.

28. മൗലാന ഹസ്രത്ത് മൊഹാനി.

29. മൗലാന ആരിഫ് ഹിസ് വി.

30. മൗലാന അബ്ദുൽ കലാം ആസാദ്.

31. റഈസുൽ അഹ്രാർ മൗലാന ഹബീബുർ റഹ് മാൻ ലുധിയാനവി.

32. ഡോ: സൈഫുദ്ദീൻ ക്വച്ചുലു അമൃ ത് സരി.

33. മാസിഹുൽ മുൽക്ക് ഹക്കീം അജ്മൽ ഖാൻ.

34. മൗലാന മസ്ഹറുൽ ഹഖ്.

35.  മൗലാന സഫർ അലി ഖാൻ.

36. അല്ല ഇനായത്തുല്ലാഹ് ഖാൻ മശ് രിഖി.

37. ഡോ: മുക് താർ അഹ് മദ് അൻസാരി.

38. ജനറൽ ഷാനവാസ് ഖാൻ.

39. ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് മിയാൻ.

40. മൗലാന മുഹമ്മദ് ഹിഫ്സ്സുർ റഹ് മാൻ സ്യോഹർവി.

41. ഹസ്രത്ത് മൗലാന അബ്ദുൽ ബാരി.

42. ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ.

43. മുഫ്തി ആത്വിഖുർ റഹ് മാൻ ഉസ്മാനി.

44. ഡോ : സയ്യിദ് മഹ് മൂദ്.

45. ഖാൻ അബ്ദുൽ സമദ് ഖാൻ.

46. റാഫി അഹ് മദ് ഖ്വിദ്വ് വി.

47. യൂസ്ഫ് മെഹ്ർ അലി.

 48. അഷ്ഫാഖുല്ലാഹ് ഖാൻ.

49. ബാരിസ്റ്റർ ആസിഫ് അലി.

50. ഹസ്രത്ത് മൗലാന അതാഉല്ലാഹ് ഷാ ബുഖാരി.

51. മൗലാന ഖലീലുർ റഹ് മാൻ ലുധിയാനവി.

52. അബ്ദുൽ ഖയ്യൂം അൻസാരി.

53. മൗലാന മുഹമ്മദലി .

54. മൗലാന ഷൗക്കത്തലി.


മേൽ പറഞ്ഞ മുസ്ലിംകളെല്ലാവരും പാണ്ഡിത്യമുളളവരും ഉത്തരേന്ത്യയിൽ ഗാന്ധിജിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുസ്ലിംകളോടും മറ്റു മത വിഭാഗങ്ങളോടും സമര രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുകയും അവരോടൊപ്പം ബ്രിട്ടീഷുകാരോട് പോരാടി വീര മൃത്യു വരിക്കുകയും ചെയ്തവരായിരുന്നു.

അതേ സമയം ഇങ്ങ് കേരളത്തിലും മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർ (ഒന്നാമൻ  രണ്ടാമൻ  മൂന്നാമൻ) അലി മസ്ലിയാർ അബ്ദുൽ ഖാദർ അത്തൻ ഗുരുക്കൾ ചെമ്പൻ പോക്കർ തുടങ്ങിയ നിരവധി മുസ്ലിംകൾക്കൊപ്പം മറ്റു പിന്നോക്ക ദലിത് വിഭാഗക്കാരും സ്വാതന്ത്ര്യത്തിന് വേണ്ടി സ്വ ജീവൻ വെടിഞ്ഞവരായിരുന്നു ഇന്നത്തെ മുസ്ലിംകളുടെ പൂർവ്വികർ.

എന്നാൽ  ആ സ്വാതന്ത്ര്യ സമരം നടക്കുന്ന വേളയിൽ ഒറ്റിക്കൊടുത്തവരുംചൈനാ ചാരന്മാർ എന്ന് പറഞ്ഞതിൻറ്റെ പേരിൽ ആ സ്വാതന്ത്ര്യ സമരത്തിൽ  പങ്കെടുക്കാത്തവരും ഇന്ന് കപട രാജ്യ സ്നേഹത്തിൻറ്റെ വാക്താക്കളായി

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത  നമ്മുടെ പൂർവ്വികരുടെ ദൗത്യത്തെക്കുറിച്ചുളള ഈ സന്ദേശം കൈ മാറി കൊണ്ടേയിരിക്കണം  കാരണം ചിലർ വരുമ്പോൾ ചരിത്രം വഴി മാറുക തന്നെ ചെയ്യും .


സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം വനിതകള്‍

1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15 വരെ മുസ്ലീം വനിത സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, ഇന്ന് ആ ചരിത്രം മറക്കാന്‍ ശ്രമിക്കുന്ന അല്ലെങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനഃപൂര്‍വമായി ഈ മഹത് വ്യക്തികളെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍, പിറന്ന നാട്ടില്‍ നിന്നും വിദേശിയരെ തുരത്താന്‍ സര്‍വത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുസ്ലീം പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഈ നാടിനെ ബ്രിട്ടീഷുകാരില്‍ നിന്നും മോചിപ്പിക്കുന്നതിനുണ്ടി വാളും തോക്കും എടുത്ത്‌ പോരാടിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ്ലീം സ്ത്രീ സാന്നിധ്യം അധികമൊന്നും അറിയപ്പെടാത്ത അല്ലെങ്കില്‍ അംഗീകരിക്കപ്പെടാത്ത തിളങ്ങുന്ന ചരിത്ര രേഖകളാണ്. അങ്ങനെയുള്ള ചില ചരിത്ര ധീരവനിതകളുണ്ട്. അവരെക്കുറിച്ച്‌ അറിയാം.

ബീഗം ഹസ്രത്ത്‌ മഹല്‍

സ്വന്തം നാടിന്റെ മോചനത്തിനായി ബ്രിട്ടീഷുകാരോട് പോരാടിയ ധീരവനിതയായിരുന്നു ഹസ്രത്ത്‌ മഹല്‍. യഥാര്‍ത്ഥ പേര് മുഹമ്മദീ ഖാനം. എ.ഡി 1847 ല്‍ ഭര്‍ത്താവ് വാജിദ്‌ ആലീശ അവധിന്റെ ഭരണാധികാരിയായതോടെയാണ് അവര്‍ ബീഗം ഹസ്രത്ത്‌ മഹല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ഇസ്ലാം മത വിശ്വാസത്തിന്റെ സമുന്നത പ്രതീകമായിരുന്നു അവര്‍. 1856 ഫെബ്രുവരി 18 നു അവധിലെ അധികാരത്തില്‍ നിന്നും വാജിദ്‌ ആലീശ പുറത്താക്കപ്പെടുകയും കൊല്‍ക്കത്തയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. പിന്നീടു അദ്ദേഹത്തെ കാരാഗ്രഹത്തിലടച്ചു. അതോടെ ബീഗം ഹസ്രത്ത്‌ മഹല്‍ സ്വന്തം നാടായ അവധിന്റെ വിമോചനത്തിനായി ഇംഗ്ലീഷുകാരോട് ആയുധമെടുത്തു പോരാടാന്‍ തീരുമാനിച്ചു.

രാജാ ജയ്പാല്‍ സിംഗ്, രഘുനാഥ് സിംഗ്, മുന്ഷിഗ മതാദിന്‍, ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിര്ജീസ്‌ ഖാദിരിനെ അവധിയിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു. ജനങ്ങള്‍ ഐക്യകണ്ഠേന ഇതംഗീകരിച്ചു. ഡല്‍ഹിയിലെ രാജാവായിരുന്ന ബഹദൂര്‍ഷ സഫറിനു അവര്‍ പിന്തുണയും പ്രഖ്യാപിച്ചു. ഇംഗ്ലീഷുകാരില്‍ നിന്നും അവധിനെ രക്ഷിക്കാന്‍ നാട്ടിലെ ആബാല വൃത്തം ജനങ്ങളും രംഗത്തിറങ്ങി. ബീഗം ഹസ്രത്ത്‌ മഹലിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ഒരു ഭാഗത്ത് മുന്നേറി. ഫൈസാബാദിലെ അഹമ്മദുല്ലാഹ് ഷായും ഒരു കൂട്ടം സൈനികരും അവരുടെ സഹായത്തിനെത്തി. ഗറില്ലാ യുദ്ധ മുറകളിലൂടെ ബീഗത്തിന്റെ അനുയായികള്‍ ഇംഗ്ലീഷുകാരെ തുരത്തി.

1857 മെയ്‌ 17 ന് ലഗ്നോ നഗരത്തില്‍ സവാര്‍ മൈതാനത്തില്‍ ബീഗവും ഇംഗ്ലീഷ് സൈനികരും തമ്മില്‍ ഏറ്റുമുട്ടി. രാവിലെ തുടങ്ങിയ പോരാട്ടത്തില്‍ ബീഗത്തിന്റെ വെട്ടേറ്റ്‌ ഒട്ടേറെ ബ്രിട്ടീഷ്‌ ഭടന്മാര്‍ കൊല്ലപെട്ടു. അതിശക്തമായ പീരങ്കിയുണ്ടകളേറ്റ് വിദേശ സേന ചിന്നഭിന്നമായി. വൈകുന്നേരമായതോടെ സ്ഥിതിഗതികള്‍ മാറി. ഇംഗ്ലീഷുകാര്‍ യുദ്ധത്തില്‍ ജയിച്ചു. എന്നാല്‍ ഈ പരാജയമൊന്നും ബീഗത്തെ തളര്‍ത്തിയില്ല. അവരും സേനയും ഷാജഹാന്‍പൂരിലേക്ക് പിന്‍വാങ്ങി. അവിടെവച്ചു മൌലവി അഹമ്മ്ദുല്ലാഹ് ഷായുമായി ചേര്‍ന്ന് ഇംഗ്ലീഷുകാര്‍ക്കെതിരെ ഒളിയുദ്ധം നടത്തി നിരന്തരം അവരുടെ ഭടന്മാരെ വകവരുത്തി. പിന്നീട് ബല്ജില്‍ വച്ച്‌ ഇംഗ്ലീഷുമായി ഹസ്രത്ത്‌ മഹലും സേനയും ഏറ്റുമുട്ടി. മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടത്തിലും ഇംഗ്ലീഷ് സേനക്കായിരുന്നു ജയം. ഒടുവില്‍ ബീഗം ഹസ്രത്ത്‌ മഹലും കുടുംബവും നേപ്പാളില്‍ അഭയം തേടി. പലതവണ ബ്രിട്ടീഷുകാര്‍ പണവും പദവിയും വാഗ്ദാനം ചെയ്തു അവരെ തിരിച്ചു വിളിച്ചു. എന്നാല്‍, ആ ധീരവനിത ഇംഗ്ലീഷുകാരുടെ പ്രലോഭനങ്ങള്‍ നിരസിച്ചു. 1874 ഏപ്രില്‍ 7 നു ആ ധീര വനിത മരണപ്പെട്ടു. കാന്മാന്ടു സിറ്റി മസ്ജിതിലാണ് ബീഗം ഹസ്രത്ത്‌ മഹലിന്റെ കബറിടം ഉള്ളത്.

സൈറാബീഗം

1857 ല്‍ ഇന്ത്യ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചപ്പോള്‍ ബഹദൂര്‍ഷാ സഫറിനെ ഇന്ത്യന്‍ ചക്രവര്‍ത്തിയായി ഉയര്‍ത്തിക്കാട്ടി 'സ്വാതന്ത്ര്യം ജന്മാവകാശമാണ്' എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ ബഹുജനപ്രക്ഷോഭം തുടങ്ങി. ശിപായിലഹള എന്ന് പരിഹസിച്ച്‌ ബ്രിട്ടീഷുകാര്‍ ഈ സമരത്തെ അടിച്ചമര്‍ത്തി. ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടയ്ക്കപെടുകയും ചെയ്ത ഒട്ടേറെ വനിതകള്‍ ഉണ്ടായിരുന്നു. അവരില്‍ പ്രധാനിയാണ് സൈറാബീഗം അന്നത്തെ ഇംഗ്ലീഷ് ‌ പട്ടാള മേധാവി വൈ.ഡബ്ല്യൂ.ആര്‍ ഹഡ്സാന്‍ തന്റെ റിപ്പോര്‍ട്ടുകളില്‍ 'സമര യോദ്ധാക്കള്‍ക്കിടയിലെ രത്‌നം' എന്ന് സൈറാബീഗത്തെ വിശേഷിപ്പിച്ചത്.

ഡല്‍ഹിയില്‍ ചാന്തിനീക്കിലെ ഒരു മതപണ്ഡിതന്റെ മകളായിരുന്നു സൈറാബീഗം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പട്ടാളമിറങ്ങി സമരക്കാര്‍ക്കെ നേരെ വെടിയുതിര്‍ത്തപ്പോള്‍ കുതിരപ്പുറത്ത് തോക്കും വാളുമായി ബുര്‍ഖ ധരിച്ച്‌ ഇവര്‍ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടി. ബ്രിട്ടീഷുകാര്‍ക്കു നേരെ അവരുടെ കൈകളിലെ തോക്കുകള്‍ തീ തുപ്പിയിരുന്നതായി ഹഡ്സന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ സൈറാബീഗത്തെ ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിലിലടച്ചു. അമ്ബാല ജയിലിലടയ്ക്കപെട്ട ഇവര്‍ വര്‍ഷങ്ങള്‍ക്കുശേഷം ശേഷം തൂക്കിലേറ്റപ്പെട്ടു.

20 വര്‍ഷത്തിനിടെ ആദ്യമായി ദന്തേവാഡയിലും ത്രിവര്‍ണ പതാക ഉയര്‍ന്നു

സ്വാതന്ത്ര്യദിനത്തില്‍ 'പൂര്‍ണതയില്ലാത്ത ഇന്ത്യന്‍ ഭൂപടം'.

ഖുര്‍ഷിദ ബീഗം

പത്രപ്രവര്‍ത്തനത്തിലെ താല്പര്യം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനുവേണ്ടി പ്രയോജനപെടുത്തിയ വനിതയാണ് ഖുര്‍ഷിദ ബീഗം. പ്രശസ്ത കോണ്‍ഗ്രസ് നേതാവ് ഖാജാ അബ്ദുല്‍ മജീദിന്റെ ജീവിത സഖിയായിരുന്നു അവര്‍. ജാമിയ മില്ലിയയുടെ പ്രിന്‍സിപ്പലായിരുന്ന മജീദിന്റെ വീട്ടില്‍ അക്കാലത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം നിത്യ സന്ദര്ശകരായിരുന്നു. ഗാന്ധിജി, സരോജിനി നായിഡു, മൌലാന മുഹമ്മദലി എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെടും. വിദ്യാസമ്ബന്നയായിരുന്ന ഖുര്ഷിദാ ബീഗം വിവാഹശേഷം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയായി. 'ഹിന്ദ്'‌ എന്ന പേരില്‍ അലിഗഡില്‍ നിന്ന് അവര്‍ പുറത്തിറക്കിയിരുന്ന ഉറുദു പത്രം സ്വാതന്ത്ര്യസമരത്തിന്റെ നവായിരുന്നു. ഭര്‍ത്താവിനെ സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ പോലീസ്‌ അറസ്റ്റ് ചെയ്തപ്പോള്‍ ജാമിയ മില്ലിയയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഖുര്‍ഷിദ ആയിരുന്നു. അഹമ്മദാബാദില്‍ ഇന്നും നല്ല നിലയില്‍ നടന്നു വരുന്ന ഹമീദിയ കോളേജ്‌ സ്ഥാപിച്ചതും ഖുര്‍ഷിദ ബീഗം ആയിരുന്നു.

അസീസന്‍ ബീഗം

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷിയാണ് അസീസന്‍ ബീഗം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ ചുറുചുറുക്കും തന്റെടവുമുള്ള വനിതകളുടെ സംഘമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ദൌത്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു. ആയിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു കാന്പൂരിലെ ആ വനിതാ റജിമെന്റില്‍. അവസാനം ബ്രിട്ടീഷ് സൈനിക കോടതി അവരെ വധശിക്ഷ വിധിച്ചു. അങ്ങനേ ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നില്ക്കുമ്ബോള്‍ അസീമുല്ലാ ഖാന്‍ എവിടെയെന്നു പറഞ്ഞാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞെങ്കിലും ആ ധീര വനിത ആ രഹസ്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല . അങ്ങനെ ആ ധീരവനിത ഇംഗ്ലീഷുകാരുടെ വെടിയേറ്റു മരിച്ചു.

ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ബദര്ദീന്‍ ത്വയ്യിബ്ജി, അവരുടെ ഭാര്യ ആമിനാ ത്വയ്യിബ്ജി. ബന്ധുക്കളായ രഹാന ത്വയ്യിബ്ജി, സുഹൈലാ ത്വയ്യിബ്ജി എന്നിവരൊക്കെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഗാന്ധിജിയോടപ്പം ഗുജറാത്തില്‍ കള്ളുഷാപ്പുകളും വിദേശ സാധനങ്ങള്‍ വില്ക്കുന്ന കടകളും പിക്കറ്റ് ചെയ്യുന്നതില്‍ അവര്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഈ കുടുമ്ബത്തിലെ വനിതകളെ ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബ്രിട്ടീഷ്‌ ഭരണകൂടം അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.

ബഹറുദ്ദീന്‍ ത്വയ്യിബ്ജിയുടെ മക്കള്‍ സകീന ലുക്മാനിയും സമര രംഗത്ത് വളരെ സജീവമായിരുന്നു.ബോംബെ പ്രാദേശിക കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു അവര്‍. സകീന ലുക്മാനിയുടെ പ്രസംഗങ്ങള്‍ ആളുകളില്‍ സ്വാതന്ത്ര്യബോധം ഉണര്‍ത്തിയിരുന്നു.

ദണ്ഡിയാത്രയില്‍ ഗാന്ധിജിയോടപ്പം പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനിയായിരുന്നു റസൂല്‍ ഖുറൈഷി. അവരുടെ ഭാര്യയായിരുന്നു അമീന. വിവാഹശേഷം ഭര്‍ത്താവിനോടും ഗാന്ധിയുടെ ഉറ്റ സുഹൃത്തായ പിതാവ്‌ അബ്ദുല്‍ ഖാദര്‍ ബാവസീരിനോടൊപ്പം സബര്‍മതി ആശ്രമത്തില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്. ദണ്ഡിയാത്രയുടെ പേരില്‍ പിതാവും ഭര്‍ത്താവും അറസ്റ്റിലായി. ജയിലില്‍ വെച്ചു ബാവസീര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും മദ്യഷാപ്പ്‌ പിക്കറ്റിങ്ങില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ അമീനയ്ക്ക്‌ ഒട്ടും മടിയുണ്ടായിരുന്നില്ല.

സ്വാതന്ത്ര്യ പോരാളി സൈഫുദ്ദീന്‍ കിച്ച്‌ച്ലുവിന്റെ ഭാര്യ സഹാദത്ത്‌ ബാനു, ബാരിസ്റ്റര്‍ ആസിഫലിയുടെ മാതാവ്‌ അക്തരീ ബീഗം, ഹസ്രത്ത്‌ മോഹാനിയുടെ പത്നി നിശാഅതതുന്നീസ ബീഗം എന്നിവരെല്ലാം സ്വാതന്ത്ര്യസമരത്തില്‍ സജീവമായിരുന്നു. പ്രസംഗങ്ങളിലൂടെയും സ്ത്രീകള്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ആണ് ഇവര്‍ ജനങ്ങളെ സമരപാതയിലേയ്ക്കു കൊണ്ടുവന്നിരുന്നത്.

രണ്ടാം സ്വാതന്ത്ര്യ സമരത്തിലെ മുസ്ലീം സ്ത്രീസാന്നിധ്യത്തിന്റെ രോമാഞ്ചജനകമായ പ്രതീകമാണ് ഭീയുമ്മ. മൌലാന ഷൌക്കത്ത് അലിയുടെയും മുഹമ്മദലിയുടെയും മാതാവായ ഭീയുമ്മയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില മുസ്ലിം വനിതാ സാന്നിധ്യമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി കഷ്ടപാടുകള്‍ സഹിച്ച എന്നാല്‍ അറിയപെടാത്ത ഒരുപാടു ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ ഇനിയും ഉണ്ട്.


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുസ്ലിം ഉമ്മത്ത് എന്ത് ചെയ്തു..?


🔖 മോണിസ് ബിലാൽ ഷംസിയുടെ അവലോകനം📜

◆ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഇന്ത്യ വിടാൻ ആദ്യം ആവശ്യപ്പെട്ടത് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ്. 1686ൽ സൂററ്റിൽ വെച്ചായിരുന്നു ഇത്.

 ◆ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇരുനൂറ് വർഷം മുൻപായിരുന്നു ബ്രിട്ടീഷുകാർക്കെതിരായ ആദ്യ യുദ്ധം നടന്നത്. പ്ലാസി യുദ്ധം, 1757ൽ. അന്ന് യുദ്ധം നയിച്ച ബംഗാൾ നവാബ് സിറാജ്ജുധ്വൗള ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടു.

◆ ബ്രിട്ടീഷുകാരെ തോല്പിച്ച് ആദ്യ വിജയം സ്വന്തമാക്കിയത് മൈസൂർ നവാബ് ഹൈദർ അലിയായിരുന്നു. 1782ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധത്തിൽ ഹൈദർ അലി വിജയിച്ചു. തുടർന്നു വന്ന ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. 1791ലായിരുന്നു ഇത്. പിന്നീട് 1799ലുണ്ടായ യുദ്ധത്തിൽ ടിപ്പു സുൽത്താൻ രക്തസാക്ഷിത്വം വരിച്ചു. യുദ്ധത്തിൽ ആദ്യമായി മിസൈലുകൾ ഉപയോഗിച്ച ജനറലായിരുന്നു ടിപ്പു സുൽത്താൻ.

◆ സായിദ് അഹമ്മദ് ഷഹീദിന്റേയും രണ്ട് അനുയായികളുടേയും നേതൃത്വത്തിൽ 1824 മുതൽ 1831 വരെ മുജാഹിദ്ദീൻ മൂവ് മെന്റ് സജീവമായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നും വടക്ക് പടിഞ്ഞാറ് പ്രവിശ്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അവർ വിജയിച്ചു. ഖലീഫയായി നാമനിർദ്ദേശം ചെയ്യപ്പെട്ട നേതാവായിരുന്നു സായിദ് അഹമ്മദ് ഷഹീദ്. പക്ഷേ, നേടിയ സ്വാതന്ത്ര്യത്തിന് അധികം ആയുസുണ്ടായില്ല. 1831ൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

◆ 1857ലെ സ്വാതന്ത്ര്യസമരം നയിച്ചത് ഒടുവിലത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറാണ്. 1857 മേയ് 31നാണ് രാജ്യവ്യാപകമായി സ്വാതന്ത്ര്യസമരത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് സൈന്യത്തിലുള്ള ഇന്ത്യക്കാർ തന്നെ മേയ് പത്തോടെ പ്രക്ഷോഭത്തിന് തുടക്കമിട്ടു.

◆ 1857 മുതലുണ്ടായ സംഭവങ്ങളിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം മുസ്ലീങ്ങൾ രക്തസാക്ഷിത്വം വരിച്ചു. ഇതിൽ തന്നെ 5000 പേർ ഉലമാക്കളായിരുന്നു. (ഇസ്ലാമീക പണ്ഡിതന്മാർ) ഡൽഹിയിൽ നിന്നും കൊൽക്കത്ത വരെയുള്ള ഗ്രാൻഡ് ട്രങ്ക് റോഡരികിലെ മരങ്ങളിൽ ഒരു ആലിമിന്റെ മൃതദേഹം തൂങ്ങിയാടാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.

◆ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻ ഉലമ ജിഹാദിന് ആഹ്വാനം ചെയ്യുകയും ഇന്ത്യയെ ദാറുൽ ഹർബായി (ശത്രുവിന് കീഴിലുള്ള പ്രദേശമായി) പ്രഖ്യാപിക്കുകയും ചെയ്തു.

◆ കൊളോണിയൽ സംസ്ക്കാരങ്ങളിൽ നിന്നും വിദ്യാഭ്യാസ രീതികളിൽ നിന്നും വിടുതൽ ലഭിക്കാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിക്ക് തുടക്കമിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച യൂണിവേഴ്സിറ്റി ഇന്നും ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ്.

◆ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലുള്ളവരെയും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിപ്പിക്കാൻ 1905ൽ ശെയ്ഖുൽ ഇസ്ലാം മൗലാന മഹ്മൂദ് ഹസനും മൗലാന ഉബൈദുല്ല സിന്ധിയും രേഷ്മി റുമാൽ തരീഖിന് തുടക്കമിട്ടു. മാൾട്ടയിലും കാലാപാനിയിലെ തടവറകളിലും ശിഷ്ടകാലം കഴിച്ചുകൂട്ടി അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു.

◆ ഇന്ത്യൻ സ്വാതന്ത്ര്യസമര മാർഗ്ഗങ്ങൾക്ക് നേതൃത്വം നൽകാനായി രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ 9 പ്രസിഡന്റുമാരും മുസ്ലീങ്ങളായിരുന്നു.

◆ 1916 ൽ ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി ഇന്ത്യയിലെത്തിയപ്പോൾ അലി സഹോദരന്മാരുടെ കീഴിലായിരുന്നു തന്റെ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്.

◆ നിസ്സഹകരണ പ്രസ്ഥാനത്തിലും സ്വദേശി പ്രസ്ഥാനത്തിലും മുസ്ലീം പങ്കാളിത്തമുണ്ടായി. ബഹിഷ്കരണത്തിന് ആക്കം കൂട്ടാൻ അന്നത്തെ പഞ്ചസാരയുടെ ചക്രവർത്തിയായ ജനാബ് സാബുസിദ്ദീഖ് തന്റെ ബിസിനസ് പോലും ഉപേക്ഷിച്ചു. അതുപോലെ തന്നെ ഖ്വാജ, മേമൻ സമുദായങ്ങളും ബഹിഷ്കരണ പ്രസ്ഥാനത്തിന് പൂർണ പിന്തുണ നൽകി.

◆ മൗലാന അബ്ദുൽ കലാം ആസാദായിരുന്നു 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് പദ്ധതിയിട്ടത്. എന്നാൽ ആഗസ്ത് എട്ടിന് അദ്ദേഹത്തെ ജയിലിലടച്ചു. തുടർന്നാണ് ആഗസ്ത് ഒൻപതിന് ഗാന്ധിജി സമരത്തിന് നേതൃത്വം നൽകിയത്.

◆ ദളിതർക്ക് വേണ്ടിയും നിലകൊണ്ടത് മുസ്ലീം നേതാക്കളായിരുന്നു. ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മൗലാന മുഹമ്മദ് അലി ജോഹറിന് ദളിതരുടെ ആവശ്യങ്ങൾ നിരാകരിച്ച് മുസ്ലീങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ദളിതരെ ഉപേക്ഷിക്കാൻ തയ്യാറായില്ല.

◆ 1946ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ ബി ആർ അംബേദ്കർക്ക് വിജയിക്കാനായില്ല. തുടർന്ന് ബംഗാൾ മുസ്ലീം ലീഗാണ് അവരുടെ ഒരു സീറ്റ് ഒഴിഞ്ഞുകൊടുത്ത് അംബേദ്കർക്ക് നൽകിയത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീടുണ്ടായത് ചരിത്രം.

◆ മാധ്യമപ്രവർത്തന രംഗത്തും മുസ്ലീം പോരാളികൾ സജീവമായിരുന്നു. മൗലാന ആസാദ് ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ നേതാവായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ച ആദ്യ ജേർണലിസ്റ്റ് ഒരു മുസ്ലീമായിരുന്നു. മൗലാന ബഖർ അലി.

(ചരിത്രകാരൻ മോണിസ് ബിലാൽ ഷംസിയുടെ അവലോകനം, മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്തിയത്‌)



കടപ്പാട് : അഹ്ലു സുന്ന ഓൺലൈവ് , ഡെയിലി ഹണ്ട്