Monday, 26 February 2018

എന്താണ് ഹൃദയാഘാതവും , ഹൃദയസ്തംഭനവും






ഇന്ന് ചെറുപ്പക്കാർ , കുട്ടികൾ , പ്രായമുള്ളവർ എന്നിവരെ പ്രായഭേദമന്യേ പെട്ടെന്ന് മരണം കവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഹൃദയാഘാതവും , ഹൃദയസ്തംഭനവും . എന്താണ് ഇതിന്റെ കാരണം എന്ന് പലർക്കും അറിയില്ല . ഇത് രണ്ടും ഒന്ന് തന്നെയാണ് എന്നാണ് ചിലരുടെയൊക്കെ ധാരണ. കാര്‍ഡിയാക് അറസ്റ്റ് എന്നത് ഏത് സമയത്തും ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. ഹൃദയസ്തംഭനവും ഹൃദയാഘാതവും രണ്ടും രണ്ടാണ്. ഹൃദയ പേശികള്‍ക്ക് ദോഷകരമാവുന്ന വിധത്തില്‍ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നിലക്കുമ്പോഴാണ് ഹൃദയാഘാതം എന്ന അവസ്ഥ ഉണ്ടാവുന്നത്. എന്നാല്‍ ഹൃദയാഘാതത്തില്‍ നിന്ന് വ്യത്യസ്തമായി ഹൃദയമിടിപ്പിലെ തകരാറുകള്‍ മൂലം ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാതാവുകയും അത് മൂലം രക്തത്തിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയ സംതംഭനം. ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. കാര്‍ഡിയാക് അറസ്റ്റിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ചില ലക്ഷണങ്ങളും ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.




ഹൃദയമിടിപ്പിലെ തകരാറുകള്‍ ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്ന ഹൃദയാഘാതത്തില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദതത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനാവാത്ത അവസ്ഥ. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലൊരു അവസ്ഥ സംഭവിക്കാവുന്നതാണ്. ഹൃദയത്തിലേക്കുള്ളതല്ല ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ തടസ്സങ്ങള്‍ നേരിടുന്നത്.

പള്‍സ് നിര്‍ണയിക്കപ്പെടാതാവുന്നു പള്‍സിനാണ് ആദ്യം പ്രശ്‌നം സംഭവിക്കുന്നത്. നാഡീമിടിപ്പ് നിലക്കുകയാണ് ആദ്യം സംഭവിക്കുന്നത്. ഹൃദയമിടിപ്പിന്റെ പ്രതിഫലനമാണ് നാഡിമിടിപ്പ്. അതുകൊണ്ട് തന്നെ ഹൃദയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പള്‍സ് നിര്‍ണയിക്കപ്പെടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു.

ബോധക്ഷയം ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് പെട്ടെന്ന് തന്നെ ബോധക്ഷയം സംഭവിക്കുന്നു. ബോധക്ഷയം സാധാരണ സംഭവിക്കുന്ന ഒരു അവസ്ഥയാണല്ലോ എന്ന് കരുതി കാര്യമായ ചികിത്സകള്‍ തുടങ്ങാതിരുന്നാല്‍ ഇത് മരണത്തിലേക്ക് വരെ രോഗിയെ എത്തിക്കുന്നതിന് പലപ്പോഴും കാരണമാകുന്നു.

നെഞ്ച് വേദന നെഞ്ച് വേദനയാണ് മറ്റൊരു ലക്ഷണം. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്. പലപ്പോഴും നിശബ്ദമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. പലരിലും നെഞ്ച് വേദന പോലും ഉണ്ടാവുകയില്ല.



ഛര്‍ദ്ദി ഛര്‍ദ്ദി ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കുഴഞ്ഞ് വീണ ഉടനേ തന്നെ ഇവരില്‍ ഛര്‍ദ്ദി അനുഭവപ്പെടുന്നു. ഉടന്‍ തന്നെ അടിയന്തര ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം രോഗിക്ക് മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

കിതപ്പ് ഒരു കാര്യവും ചെയ്തില്ലെങ്കില്‍ പോലും പലരിലും കിതപ്പ് അനുഭവപ്പെടുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് രക്തവും ഓക്‌സിജനും എത്താത്തതും എല്ലാമാണ് ഇത്തരത്തില്‍ കിതപ്പിന് കാരണം. അതുകൊണ്ട് ഒരു കാരണവശാലും ഇത്തരം ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഹൃദയമിടിപ്പിലെ തകരാറുകള്‍ ഹൃദയമിടിപ്പിലെ തകരാറുകളാണ് പ്രധാനമായും ഹൃദയസ്തംഭനത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് മരണത്തിലേക്ക് പലരേയും എത്തിക്കുന്നത്. ഹൃദയമിടിപ്പിന് തകരാറു സംഭവിക്കുന്നതിലൂടെയാണ് പലപ്പോഴും രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദം കടുത്ത മാനസിക സമ്മര്‍ദ്ദം ഉള്ളവരിലും ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് കഴിവതും ആരോഗ്യകാര്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കി മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക. ഇതിനായി ശ്വാസഗതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ടെന്‍ഷന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കുക.

ഹൃദയധമനീ രോഗം ഹൃദയസ്തംഭനത്തിന് കാരണമാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട കാരണം മറ്റൊന്നാണ്, ഹൃദയധമനീ രോഗം. ഇത് മൂലം രക്തത്തിന്റെ ഒഴുക്കിന്റെ താളം തെറ്റുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലം പെട്ടെന്നുള്ള മരണം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ആരോഗ്യ പരിപാലനം ഏത് സമയത്തും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ഹൃദയമിടിപ്പിലെ വൈകല്യങ്ങള്‍ ഹൃദയമിടിപ്പിലുണ്ടാവുന്ന വൈകല്യങ്ങള്‍ ഹൃദയത്തിന്റെ അറകളിലുണ്ടാവുന്ന വീക്കം എന്നിവയെല്ലാം പലരേയും മരണത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഈ അവസ്ഥയില്‍ മരണ നിരക്കാകട്ടെ വളരെ കൂടുതലാണ്. നാഡിമിടിപ്പ് തന്നെയാണ് ഇവിടെ താളം തെറ്റുന്നത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും മരണത്തിലേക്ക് തന്നെ നമ്മെ എത്തിക്കുന്നു. 

ശ്രദ്ധിക്കേണ്ടവ ഹൃദയത്തെ പൊന്നു പോലെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കുമുണ്ട്. ആഹാരത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും എല്ലാം അല്‍പം ശ്രദഅധ കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്.

പെട്ടെന്നുണ്ടാവുന്ന ആഘാതങ്ങള്‍


മനസ്സിനും ശരീരത്തിനും പെട്ടെന്നുണ്ടാവുന്ന ആഘാതങ്ങള്‍ പല തരത്തിലാണ് നമ്മളെ ബാധിക്കുക. ഇത് ഹൃദയത്തിനും നാഡിസംവേദനങ്ങളിലും എല്ലാം സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നു. ഇതെല്ലാം ഹൃദയസ്തംഭനം എന്ന അവസ്ഥയിലേക്ക് പലരേയും എത്തിക്കുന്നു.

ആഹാര രീതികള്‍


എരിവ്, ഉപ്പ്, മധുരം എന്നീ രസങ്ങളെല്ലാം തന്നെ കൂടുതല്‍ അളവില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് രക്തത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഇത് രക്തത്തിന്റെ വിതരണ കേന്ദ്രമായ ഹൃദയത്തെ നശിപ്പിക്കാന്‍ അധികം സമയം വേണ്ട എന്ന കാര്യവും മനസ്സിലാക്കണം.

വ്യായാമം കൂട്ടുന്നത്


വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ വ്യായാമം കൂടുന്നത് ഹൃദയത്തിന്റെ അധ്വാനം വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തമര്‍ദ്ദത്തിന്റെ വ്യതിയാനത്തിന് കാരണമാകുകയും ഇത് വഴി ഹൃദയത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുൻപുള്ള ലക്ഷണങ്ങൾ 

നെഞ്ചില്‍ ഭാരം ഇരിക്കുന്ന പോലെ തോന്നുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്താല്‍ അവഗണിക്കരുത്. ഈ വേദന തോളിലേയ്ക്കും കൈകളിലേയ്ക്കും പുറത്തേയ്ക്കും വ്യാപിച്ചാല്‍ സൂക്ഷിക്കുക.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളൊടൊപ്പം ശക്തമായ ജലദോഷം പനി എന്നിവ ഉണ്ടാകുന്നതും അവഗണിക്കാതിരിക്കുക. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.

ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്. രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്.

ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും ശക്തമായ തളര്‍ച്ചയും ക്ഷീണവും തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിലെ രക്തപ്രവാഹം കുറഞ്ഞുവരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.


ശരീരം അമിതമായി വിയര്‍ക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്താണ് ഹൃദയാഘാതം?

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥ. അതിനെയാണ് നമ്മൾ ഹൃദയാഘാതം എന്ന് പറയുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്നത് കൊറോണറി ധമനികൾ ആണ്. ഈ ധമനികളിൽ തടസ്സമുണ്ടാകുന്നതിനാൽ ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം കുറയും. ഇതാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ എന്നിവയും ഹൃദ്രോഗത്തിനു കാരണമാകുന്നുണ്ട്.

ഹൃദയാഘാത സാധ്യത എങ്ങനെ കുറയ്ക്കാം?

ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ദിവസവും ഏത്തപ്പഴമോ വെണ്ണപ്പഴമോ(അവോക്കോഡ) കഴിച്ചാൽ മതിയെന്നാണ് ഗവേഷകരുടെ നിഗമനം. എന്തെന്നാൽ ഈ ഫലങ്ങൾ ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ കട്ടി കുറയ്ക്കുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. പൊട്ടാസ്യം ധാരളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം ഒരുപരിധിവരെ തടയാൻ സഹായിക്കും.

ആർട്ടറിയുടെ കട്ടി കൂടുന്നതാണ് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നത്. പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എലികൾക്കു നൽകി ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ അവയുടെ പ്രധാന ഹൃദയധമനിയായ അരോട്ടയുടെ കട്ടി കുറഞ്ഞതായി കണ്ടു. പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നത്. ആർട്ടറിയുടെ ഇലാസ്തികത നിലനിർത്തുന്നതിന് പൊട്ടാസ്യം സഹായിക്കുമെന്നു ഗവേഷകർ പറയുന്നു. പൊട്ടാസ്യം അടങ്ങിയ ആഹാര സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക.


തൊലി കളയാത്ത ഗോതമ്പ്, തവിട് കളയാത്ത അരി, ബജ്റ, മുത്താറി, ചണ, ഒാട്സ് പോലുള്ള പദാർഥങ്ങൾ എന്നിവ കഴിക്കുന്നതും ഹൃദയാരോഗ്യം വർധിപ്പിക്കുന്നു. ദിവസവും ഒരു കൈപ്പിടി അഥവാ കാൽ കപ്പ് അണ്ടിപ്പരിപ്പുകൾ കഴിക്കാം. ഹൃദയപ്രശ്നങ്ങളിൽ ഭക്ഷണമാറ്റങ്ങളുൾപ്പെടെയുള്ളവ ഗുണം ചെയ്യും. ദിവസവും 2400 മി.ഗ്രാം വെളുത്തുള്ളി നീര് ഒരു വർഷത്തോളം കഴിച്ചവരിൽ ഹൃദ്രോഗം ഒഴിവായതായും കണ്ടെത്തിയിട്ടുണ്ട്.

Sunday, 25 February 2018

തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എങ്ങനെ പുതിയതിന് അപേക്ഷിക്കാം



ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്‌ ആധികാരിക രേഖ ആയതിനാല്‍ ഡ്യൂപ്ലിക്കേറ്റ്‌ കിട്ടാന്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഷ്ട്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ്‌ തിരിച്ചു കിട്ടുന്നില്ല എന്ന് ഉറപ്പായാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. പോലീസിന്‍റെ സര്‍ടിഫിക്കേറ്റ് സഹിതം ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ( തഹസില്‍ദാര്‍ ) ക്കാണ് ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡ്‌ ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ടത്.
വോട്ടര്‍ പട്ടിക പരിശോദിച്ച് തിരിച്ചറിയല്‍ കാര്‍ഡിന്‍റെ നമ്പര്‍ ഉള്‍പ്പെടെ ഉള്ള വിശദാംശങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷകന്‍ നേരിട്ടെത്തി സത്യവാങ്ങ് മൂലവും സമര്‍പ്പിക്കണം. 25 രൂപ ഫീസ്‌ അടയ്ക്കണം. വോട്ടര്‍ പട്ടിക പുതുക്കല്‍ നടക്കുന്ന വേളയില്‍ ഡ്യൂപ്ലിക്കേറ്റ്‌ തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കില്ല.
ഫോറം EPIC-001ല്‍ ആണ് അപേക്ഷ നല്‍കേണ്ടത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ഇതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കും. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്യാം.
 തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ അറിയില്ലെങ്കില്‍ ഈ വെബ്‌സൈറ്റില്‍ കയറിയാല്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സൗകര്യമുണ്ട്. ജില്ല, അസംബ്ലി നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, അച്ഛന്‍/അമ്മ/രക്ഷാകര്‍ത്താവിന്റെ പേര്, വീട്ടുപേര് എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ അപേക്ഷകന്റെ വിവരം ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാവുന്നതാണ്
ആധാര്‍ ബന്ധിപ്പിക്കാം, എളുപ്പത്തില്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ കയറിയാല്‍ തിരഞ്ഞെടുപ്പ് പട്ടികയില്‍ പേരുള്ളവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാം. നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് കരുതേണ്ടത്. വോട്ടര്‍ പട്ടിക തെറ്റുകളോ ഇരട്ടിപ്പുകളോ ഇല്ലാതെ നിലനിര്‍ത്തുന്നതിനാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചില്ല എന്ന കാരണത്താല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഓരാളുടെ വോട്ടവകാശം നിഷേധിക്കില്ല. കാര്‍ഡുകളിലെ വിവരങ്ങളും പേരും ഫോണ്‍നമ്പറും നല്‍കാന്‍ പ്രത്യേക കോളമുണ്ട്. ഇത് നല്‍കിക്കഴിഞ്ഞാല്‍ ലഭിക്കുന്ന രഹസ്യ കോഡ് ചേര്‍ത്തതിനുശേഷം സേവ് ചെയ്യണം. സ്വന്തമായി ഓണ്‍ലൈന്‍ വഴി ചെയ്യാനാവാത്തവര്‍ക്ക് ഈ സേവനങ്ങള്‍ അക്ഷയകേന്ദ്രം വഴിയും, ബി.പി.ഒ. വഴിയും നേടാവുന്നതാണ്.
പേര് വെട്ടണമെങ്കില്‍
വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടണമെങ്കില്‍ രണ്ടു വഴിയാണുള്ളത്. ഫോറം -7 ലാണ് അപേക്ഷ നല്‍കേണ്ടത്. പൂരിപ്പിച്ച ഫോറം അസംബ്ലി നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ ഓഫീസറുടെ പക്കല്‍ നല്‍കിയാല്‍ മതി. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി അയയ്ക്കാം. മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് മാറുകയാണെങ്കിലും ഇതേ നടപടിയാണ് എടുക്കേണ്ടത്. പക്ഷേ, ഫോറം 6 ലാണ് അപേക്ഷ നല്‍കേണ്ടതെന്നുമാത്രം.

Saturday, 24 February 2018

ഇനി പാസ്പോർട്ട് എടുക്കാനും പുതുക്കാനും വളരെ എളുപ്പം



പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും  ഓൺലൈൻ സംവിധാനം  ഇതോടെ ഒരു സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ പാസ്സ്‌പോർട്ട് പുതുക്കാൻ സാധിക്കും. പിസി, ടാബ്ലെറ്റ് എന്നിവയിലും ഇത് നടക്കും. പാസ്‌പോർട്ട് പുതുക്കുക എന്ന ഏറെ സമയമെടുത്തിരുന്ന കാര്യമാണ് ഇതോടെ ഇല്ലാതായത്. പാസ്‌പോർട്ട് ഏറെ എളുപ്പത്തിൽ പുതുക്കാൻ സാധിക്കും. പുതിയ ഓൺലൈൻ സംവിധാനത്തിൽ പാസ്സ്പോർട്ട് അപേക്ഷകൾക്ക് പുറമെ പുതുക്കാനും തെറ്റുകൾ തിരുത്താനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.
പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. ഈ വെബ് സൈറ്റ് ഓപ്പണ്‍ ചെയ്യുക. http://www.passportindia.gov.in/AppOnlineProject/welcomeLink ഒരു യൂസർ ഐടിയും പാസ്സ്‌ വേർഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത്‌ document adviser എന്ന ഒരു ലിങ്ക്‌ കാണാം. അതിൽ ക്ലിക്ക്‌ ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന്‌ അറിയാൻ കഴിയും.അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ഓൺലൈനായി സമർപ്പിക്കുക.
അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ്‌ (ഏതു ടൈപ്പ്‌ പാസ്സ്പോർട്ട്‌ എന്നതിനെ ആശ്രയിച്ച്‌) നെറ്റ്‌ ബാങ്കിംഗ്‌ വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന്‌ ശേഷമേ അപ്പോയിമെന്റ്‌റ്‌ ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ്‌ അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്‌റ്‌ ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ്‌ / ഡെബിറ്റ്‌ കാർഡ്‌ വഴി വേഗം ഫീസ്‌ അടക്കം .
എസ്‌.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ്‌ ബാങ്കിങ്ങിന്‌ സർവീസ്‌ ചാർജ്ജ്‌ ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ്‌ ചാർജ്ജ്‌ ഈടാക്കുന്നു. പഴയത്‌ പോലെ തീയതിയും സമയവും നമുക്ക്‌ തിരഞ്ഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക്‌ ലഭിക്കും.) സേവാ കേന്ദ്രത്തിൽ എത്താൻ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക.
സമയവും തിയതിയും ലഭിച്ചാൽ അതിന്റെ പ്രിന്റ്‌ എടുക്കുക.ആവശ്യമുള്ള എല്ലാ യഥാർത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയിൽ കൃത്യ സമയത്ത്‌ അപേക്ഷകൻ നേരിട്ട്‌ ഹാജരാവുക. 20 മിനിറ്റ്‌ കൊണ്ട്‌ സേവാകേന്ദ്രങ്ങളിലെ ആപ്ലിക്കേഷൻ പ്രോ‍സസ്‌ കഴിയും. മൈനർ, ക്രിമിനൽ കേസ്‌ തുടങ്ങിയ സങ്കീർണതകളുള്ള പക്ഷം പാസ്‌ പോർട്ട്‌ ഓഫീസിൽതന്നെ ചെല്ലേണ്ടിവരും. പാസ്‌പോർട്ട്‌ സേവാകേന്ദ്രങ്ങളിൽ അപേക്ഷകനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം നൽകിയാൽ മതി. ഫോട്ടോ അവിടെവെച്ചുതന്നെ എടുക്കും.പ്രഥമ പരിശോധനാ കൌണ്ടറിൽ നിന്നും ടോക്കൺ കൈപ്പറ്റുക.
ടോക്കണിന്റെ ബാർ കോഡ്‌ സുരക്ഷാ കവാടത്തിൽ കാണിച്ച്‌ ലോഞ്ചിലേക്ക്‌ പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനിൽ നമ്പർ ടോക്കൺ നമ്പർ തെളിയുമ്പോൾ അതിനു നേരെ കാണിക്കുന്ന ‘എ’ സെക്ഷൻ കൌണ്ടറിലേക്ക്‌ പോവുക. ‘എ’ കൌണ്ടറിൽ വെച്ച്‌ അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന്‌ പാസ്പോർട്ടിന്‌ ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത്‌ കാണാനായി അപേക്ഷകന്‌ അഭിമുഖമായി മോണിറ്റർ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ്‌ ഈ കൌണ്ടറിൽ തന്നെ നടക്കുന്നതായിരിക്കും.ഇവിടെ നിന്നും ‘ബി’ കൌണ്ടറിൽ എത്തണം.
ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കിൽ പാസ്സ്പോർട്ട്‌ ഗ്രാന്റിംഗ്‌ വിഭാഗമായ ‘സി’ കൌണ്ടറിലേക്ക്‌ പോകാം.‘സി’ കൌണ്ടറിൽ നിന്നും പുറത്തേക്ക്‌ കടക്കുമ്പോൾ അക്നോളഡ്ജ്മെന്റ്‌ സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പിൽ പാസ്പോർട്ട്‌ ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിർദ്ദേശം, തുടർന്ന്‌ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോൾ സേവാ കേന്ദ്രത്തിൽ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന്‌ അവസരമുണ്ട്‌.അപേക്ഷാ റഫറൻസ്‌ നമ്പർ (എ. ആർ . എൻ ) കുറിച്ചു വയ്ക്കുക.
തത്കാലിനായി അപേക്ഷ സമർപ്പിച്ചാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ പാസ്‌പോർട്ട്‌ ലഭിക്കും. വെരിഫിക്കേഷൻ ആവശ്യമില്ലാത്തതോ, പാസ്‌പോർട്ട്‌ ലഭിച്ചശേഷം വെരിഫിക്കേഷൻ മതിയെന്നുള്ളതുമായവ മൂന്ന്‌ ദിവസം കൊണ്ട്‌ ലഭിക്കും. വെരിഫിക്കേഷൻ ആവശ്യമുള്ളവ വെരിഫിക്കേഷൻ റിപ്പോർട്ട്‌ കിട്ടിയാൽ എപ്പോൾ വേണമെങ്കിലും ലഭിക്കും. 21 ദിവസമാണ്‌ വെരിഫിക്കേഷനെടുക്കുന്ന സമയം.
വെരിഫിക്കേഷനായെത്തുന്ന പോലീസുകാർക്ക്‌ ഒരുതരത്തിലും കാശ്‌ കൊടുക്കേണ്ട കാര്യമില്ല. വെരിഫിക്കേഷനു ചെല്ലുന്ന പോലീസുകാർക്കുള്ള തുക സർക്കാരിൽനിന്ന്‌ ലഭിക്കുന്നുണ്ട്‌. പാസ്‌പോർട്ട്‌ ഓഫീസർമാർക്കടക്കം ആർക്കും പാസ്‌പോർട്ട്‌ തടഞ്ഞുവയ്ക്കാൻ അധികാരമില്ല. പൗരത്വം, ക്രിമിനലാണോ തുടങ്ങിയ കാര്യങ്ങൾ, പിന്നെ അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിലാസമടക്കം ശരിയാണോ എന്നു പരിശോധിക്കുക തുടങ്ങിയവയാണ്‌ വെരിഫിക്കേഷനിൽ ഉൾപ്പെടുന്നത്‌.
പാസ്‌പോർട്ട്‌ ഓഫീസിനു മുന്നിലടക്കം നിരവധി ഏജന്റുമാരെ കാണാം. എന്നാൽ ഒരുതരത്തിലും അവരെ സമീപിക്കരുത്‌. പാസ്‌പോർട്ട്‌ സേവാകേന്ദ്രങ്ങളിൽ ചെന്നു നേരിട്ടുതന്നെ പാസ്‌പോർട്ട്‌ ലഭിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യണം. പാസ്‌പോർട്ട്‌ എടുക്കുന്നതിനാവശ്യമായ രേഖകൾ തീർച്ചയായും സേവാകേന്ദ്രങ്ങളിൽ ചെല്ലുമ്പോൾ കരുതേണ്ടതാണ്‌. വോട്ടർ ഐ.ഡി അല്ലെങ്കിൽ ഡ്രൈവിങ്‌ ലൈസൻസ്‌, അഡ്രസ്‌ വെരിഫിക്കേഷനാവശ്യമായ രേഖ, 1989 ജനവരി 26ന്‌ ശേഷം ജനിച്ചവർക്ക്‌ ജനന സർട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ കരുതേണ്ടത്‌. പാസ്‌പോർട്ട്‌ സ്പീഡ്‌ പോസ്റ്റ്‌ വഴിയാണ്‌ ലഭിക്കുക. നൽകുന്ന അഡ്രസിൽ ചെറിയ തെറ്റുണ്ടെങ്കിൽപ്പോലും പാസ്‌പോർട്ട്‌ ലഭിക്കില്ല കാരണം അവസാന വെരിഫിക്കേഷൻ എന്നുള്ള രീതിയിലാണ്‌ പോസ്റ്റൽ സംവിധാനം ഉപയോഗിക്കുന്നത്‌.

കോട്ടുവായ ഇടുമ്പോൾ ഏതു കൈ കൊണ്ടാണു വായ പൊത്തിപ്പിടിക്കേണ്ടത്?



കോട്ടുവായ ഇടുമ്പോൾ ഇടതു കൈ കൊണ്ടാണു വായ പൊത്തിപ്പിടിക്കേണ്ടത് (ശർവാനി 1/117)

ഹെയർ ഫിക്സിങ് അനുവദനീയമാണോ



ആവശ്യമായി വരുമ്പോൾ എടുത്തു മാറ്റാൻ കഴിയും വിധം ശുദ്ധിയുള്ള നാരുകൾ കൊണ്ടോ നജസല്ലാത്ത രോമങ്ങൾ കൊണ്ടോ മനുഷ്യമുടി അല്ലാത്തതു കൊണ്ടോ ഹെയർ ഫിക്സിങ് അനുവദീയമാണ് എന്നാൽ എടുത്തു മാറ്റാൻ കഴിയാത്ത വിധം ഹെയർ ഫിക്സിങ് ചെയ്യുകയും അതുമൂലം വുളൂ, കുളി എന്നിവ സ്വഹീഹാവാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഇതനുവദനീയമല്ല ഹറാമാണ് (ശർവാനി 1/187, 2/128)

നരച്ച മുടി കറുപ്പിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്



നരച്ച മുടി കറുപ്പിക്കൽ യുദ്ധാവശ്യങ്ങൾക്കു വേണ്ടി മാത്രമേ അനുവദനീയമുള്ളൂ അല്ലാതെ കറുപ്പിക്കൽ ഹറാമാണ് മൈലാഞ്ചിയിട്ടു ചുവപ്പിക്കൽ സുന്നത്താണ് എന്നാൽ വുളൂവിനും കുളിക്കും തടസ്സം വരാത്ത വിധത്തിൽ മുടി കറുപ്പിക്കൽ ഭർത്താവിന്റെ അനുമതിയോടെ സ്ത്രീകൾക്ക് അനുവദനീയമാണ് (ശർവാനി 2/128, 9/376)

സ്ത്രീകൾ മൂക്കു കുത്തുന്നതിന്റെ വിധിയെന്താണ്?



സ്ത്രീകൾക്കു മൂക്കു കുത്തൽ ഹറാമാണ് എന്നാൽ കാതു കുത്തൽ ഹലലാണ് (തുഹ്ഫ 9/195)

മുറിച്ചുണ്ടുള്ള കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്ക് വരെ സൗജന്യ ചികത്സ



പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…

തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,

കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,-

അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
(ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഒപ്പറേഷൻ ഫ്രീയാണ് യാത്ര ചെലവും ഡിസ്ചാർജ് ചെയ്യുമ്പോഴുള്ള മരുന്നും നമ്മൾ വാങ്ങണം)
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271 എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്….

ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും…
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറു…
central Kerala St. Thomas Hospital Malakkara near Aranmula Parthasarathi Temple. Surgery transportation and accommodation free. Dr. Cherian and Dr. Charly.
00919944428056 Dr.Sunil Richardsun ത്രശ്ശൂർ ജൂബിലി മിഷൻ o487 243 2200
AB sheddy ഹൊസ്പിറ്റൽ ദർലകട്ടെ മംഗലാപുരം തികച്ചും സൌജന്യമാണ് 100% ഗ്യാരന്റി ട്രീട്മെന്റ്റ്
Dr.വിക്രമൻ ഷെട്ടി..മംഗലാപുരം.dr.നേരിൽ വിളിക്കാം.9844133252
Dr KS Hegde memorial hospital
Deralakatte, Mangalore – 575018
+(91)-824-2204471, 2204472, 2204473, 2204474
Toll free number: 18004254490

ഗൾഫിൽ ഉള്ളവർക്ക് ആധാർ കാ‍ർഡ് വേണോ?



കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു
നിങ്ങൾ ഒരു പ്രവാസിയാണോ? ആദായനികുതി റിട്ടേണുകൾക്കായി നിങ്ങളുടെ ആധാർ കാർഡ് നമ്പർ ലിങ്കുചെയ്യണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ…

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് എൻആ‍ർഐകൾക്ക് ആധാർ ആവശ്യമില്ല. ജൂലൈ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
ആധാർ നിയമം അനുസരിച്ച്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്ക് മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളൂ. അതിനാൽ ഈ 12 അക്ക ഐഡന്റിറ്റി നമ്പ‍ർ എൻആർഐകൾക്ക് ലഭിക്കില്ല. അതുകൊണ്ട് തന്നെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് എൻആ‍ർഐകൾക്ക് ആധാർ കാർഡിന്റെ ആവശ്യമില്ല.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചിട്ടുള്ള എൻആർഐകൾക്ക് ആധാർ നിർബന്ധമാണ്. അങ്ങനെയുള്ളവ‍‍ർ എത്രയും വേ​ഗം ആധാർ കാ‍ർഡ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. എന്നാൽ 182 ദിവസത്തിൽ താഴെ മാത്രമേ നിങ്ങൾ ഇന്ത്യയിൽ താമസിച്ചിട്ടുള്ളൂവെങ്കിൽ ഐ.ടി ആക്ട് സെക്ഷൻ 139AA പ്രകാരം ആധാർ ആവശ്യമില്ല.ഫിനാൻസ് ആക്ട് 2017 അനുസരിച്ച്, ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും നിലവിലുള്ള പാൻ കാ‍ർഡ് നിലനിർത്തുന്നതിനും ആധാർ നിർബന്ധമാണ്.
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന എല്ലാവരുടെയും ബാങ്ക് അക്കൌണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാക്കുന്നതാണ്. ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ഈ അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കൂ..ബാങ്കുകളിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും ആധാർ നിർബന്ധമാണ്. വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനും ഇനി ആധാർ നിർബന്ധമാണ്.
ആധാർ കാർഡ് ഇല്ലാതെ നിങ്ങൾക്ക് ഇനി പാസ്പോർട്ട് ലഭിക്കില്ല. പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള നിർബന്ധിത രേഖകളിലൊന്നാണ് ആധാർ കാർഡെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ജൂലൈ 1 മുതൽ ആധാറില്ലാത്തവർക്ക് പാസ്പോർട്ട് ലഭിക്കില്ല.

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്



ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…?
ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്.
ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.
പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി.
പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.
ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം.
എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.
ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.

മറ്റൊരാളെ സഹായിക്കാനായി ജമാഅത്ത് നമസ്‌ക്കാരം മുറിക്കാമോ?





ജമാഅത്തായി നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ ഒരാള്‍ കുഴഞ്ഞു വീണു. അത്തരം അടിയന്തര സാഹചര്യത്തില്‍ അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാനായി നമസ്‌ക്കാരം മുറിക്കാന്‍ പറ്റുമോ? അങ്ങനെ മുറിക്കേണ്ടി വന്നാല്‍ നമസ്‌കാരം ബാത്വിലാവുമോ?


ഇത്തരം സാഹചര്യങ്ങളില്‍, കയ്യിളക്കുക, അയാളെ പിടിച്ച് കിടത്തുക, പോലെ ചെറിയ രൂപത്തിലുള്ള നമസ്‌കാരം ചലനങ്ങളേ ആവശ്യമായി വരൂ എന്നാണെങ്കില്‍, നമസ്‌കാരം ബാത്വിലാവാത്ത വിധം തന്നെ അതൊക്കെ ചെയ്യാവുന്നതാണ്. കുറഞ്ഞ രൂപത്തിലുള്ളതോ, വേറിട്ടതോ ആയ വിധത്തിലാണെങ്കില്‍ അത്തരം പ്രവൃത്തികള്‍ നമസ്‌ക്കാരത്തെ ബാത്വിലാക്കുകയില്ല എന്നാണ് പണ്ഡിത മതം. എന്നാല്‍ കാര്യമായ ശ്രദ്ധയും, അടിയന്തിര പരിചരണവും, ആവശ്യമുള്ളതും പെട്ടെന്ന് ഡോക്ടറുടെയടുത്ത് എത്തിക്കേണ്ടതുമൊക്കെയായ കേസാണെങ്കില്‍ ഉടന്‍ നമസ്‌ക്കാരം മുറിച്ച് അയാള്‍ക്ക് അടിയന്തരമായി ചെയ്തു കൊടുക്കേണ്ടതെല്ലാം ചെയ്തു കൊടുക്കേണ്ടതുമാണ്. അത്തരം സാഹചര്യങ്ങളില്‍ പ്രസ്തുത നമസ്‌കാരം ബാത്വിലാകുന്നതാണ് അതുകൊണ്ട് തന്നെ അത് പിന്നീട് നമസ്‌ക്കരിച്ചു വീട്ടേണ്ടതുമാണ്.

ഇമാം നവവി പറയുന്നു: അന്ധന്‍ കിണറ്റില്‍ വീഴാന്‍ പോവുക, എട്ടും പൊട്ടും തിരിയാത്ത കുട്ടി തിയ്യില്‍ വീഴാന്‍ പോവുക, അല്ലെങ്കില്‍ ഉറങ്ങുന്നവനോ, അശ്രദ്ധ നോആയവന്റ നേരെ, വല്ല ഹിംസ്ര ജന്തുക്കളോ, പാമ്പോ വരിക, അല്ലെങ്കില്‍ വല്ല അക്രമിയും കൊല്ലാന്‍ വരിക തുടങ്ങിയ സാഹചര്യം നമസ്‌ക്കരിക്കുന്നവന്‍ കാണുകയാണെങ്കില്‍ സംസാരിക്കല്‍ വാജിബാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവന്റെ നമസ്‌കാരം ബാത്വിലാകുമോ? ഈ വിഷയത്തില്‍ രണ്ടഭിപ്രായമുണ്ട്.... (ശറഹുല്‍ മുഹദ്ദബ്: 4/82).

നമസ്‌കാരം ബാത്വിലാവുമോ എന്നതിനെപ്പറ്റി ഇമാം നവവി തന്നെ റൗദയില്‍ പറയുന്നത് കാണുക: ഒരാള്‍ നാശത്തിന്റെ വക്കിലെത്തുകയും അങ്ങനെ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അയാളെ ഉണര്‍ത്താനും ഉദ്ദേശിക്കുകയും സംസാരിച്ചുകൊണ്ടല്ലാതെ അതിനു സാധ്യമല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം, സംസാരിക്കല്‍ വാജിബാകുന്നതാണ്. ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബലമായ അഭിപ്രായമനുസരിച്ച് അദ്ദേഹത്തിന്റെ നമസ്‌കാരം ബാത്വിലാകുന്നതുമാണ്. (റൗദത്തുത്വാലിബീന്‍: 1/291).

ഇവിടെ ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതിനാണ് മുന്‍ഗണന കല്‍പ്പിക്കേണ്ടത് എന്നാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. ശാഫിഈ മദ്ഹബിലെ വളരെ പ്രഗത്ഭനായ ഇമാം ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നു: മുങ്ങി മരിച്ചു കൊണ്ടിരിക്കുന്നവരുടെ പവിത്രമായ ജീവന്‍ രക്ഷിക്കുക എന്നത് നമസ്‌ക്കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ മുന്‍ഗണനയര്‍ ഹിക്കുന്നതാണ്. കാരണം മുങ്ങിമരിക്കുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് അല്ലാഹുവിങ്കല്‍ നമസ്‌ക്കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം. മുങ്ങി മരിക്കുന്നവനെ രക്ഷിക്കുകയും, എന്നിട്ട് നമസ്‌ക്കരിക്കുകയും ചെയ്യുക എന്ന രണ്ട് മസ്വ് ലഹത്തുക്കളും ഒരുമിച്ച് ചെയ്യാനൊക്കുമല്ലോ. അതുപോലെ നമസ്‌ക്കാരം നിര്‍വഹിക്കുന്നത് നഷ്ടപ്പെടുന്നതിലൂടെയുണ്ടാവുന്ന നഷ്ടം, ഒരു ജീവന്‍ രക്ഷിക്കുക എന്നതുതുമായി താരതമ്യമേയില്ല. (ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം).

വെള്ളിയാഴ്ച തറ പ്രസംഗം അനുവദനീയമോ ?



മുഹിയുസ്സുന്ന പൊന്മള ഉസ്താദ്


Thursday, 22 February 2018

വെള്ളിയാഴ്ച ദിവസം ജുമുഅ ഖുതുബയ്ക്കു മുൻപുള്ള പ്രസംഗത്തിന്റെ മദ്ഹബ് വീക്ഷണം







ജുമുഅ നിസ്കാരത്തിന് മുമ്പുള്ള സമയത്ത് ഏറ്റവും ഉത്തമമായത് സൂറതുല്‍കഹ്ഫും സ്വലാതും ഓതലാണ്. ന്യായമായ കാരണങ്ങളില്ലാതെ അവക്ക് തടസ്സമാവുന്നതൊക്കെ ഉത്തമത്തിന് വിരുദ്ധമാണ്. എന്നാല്‍ ചില ആവശ്യസാഹചര്യങ്ങളില്‍ ആ സമയത്ത് ചില കാര്യങ്ങളൊക്കെ പറയേണ്ടിയും വരും. കേള്‍ക്കുന്നവര്‍ക്കും പ്രതിപാദിക്കുന്ന വിഷയത്തിനും പ്രാധാന്യത്തിനും സാഹചര്യത്തിനും അനുസരിച്ച് ഇതിന്റെ വിധിയില്‍ മാറ്റം വരുന്നതാണ്.

നബി(സ്വ)യുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ശേഷം ഹി. 1300 വര്‍ഷം പിന്നിടുന്നത് വരെയോ അനറബി ഖുത്വുബ ലോകത്തെവിടെയും നടക്കാത്തതുപോലെ ഖുത്വുബക്ക് മുമ്പ് ഒരു തറപ്രസംഗവും നടന്നിട്ടില്ല. ഇതുതന്നെയാണ് ശാഫിഈ കര്‍മശാ സ്ത്ര പണ്ഢിതന്മാര്‍ ഖുത്വുബ അറബിയിലാകണമെന്നതിന് തെളിവായി ഇങ്ങനെ പറഞ്ഞത്. ‘ലിമാ ജറാ അലൈഹിന്നാസു’ (ജനങ്ങള്‍ ആചരിച്ചുപോന്ന ചര്യ അതായതിനു വേണ്ടി) സലഫുസ്സ്വാലിഹുകളും പിന്‍ഗാമികളുമടങ്ങുന്ന ജനങ്ങളാണ് വിവക്ഷ. ചിലരു ടെ വാക്കുകളില്‍ ഇങ്ങനെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വാക്കുകള്‍ കാണുക: “ഇത്തിബാഅന്‍ ലിസ്സലഫി വല്‍ ഖലഫി” (സലഫുസ്സ്വാലിഹുകളോടും ശേഷമുള്ളവരോടും അനുകരിച്ചതിനുവേണ്ടി) സലഫ് കൊണ്ട് വിവക്ഷ സ്വഹാബാക്കളും ഖലഫ് കൊണ്ട് വിവക്ഷ താബിഉകളും താബിഉത്താബിഉകളുമടക്കമുള്ള പിന്‍ഗാമികളുമാണെന്ന് ഇമാം ശര്‍ഖാവി(റ) ഹാശിയതുത്തഹ്രീര്‍ 1/267ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖുത്വുബ സാധുതക്ക് അറബിയാകല്‍ നിബന്ധനയൊന്നുമില്ലെന്നു പറയുന്ന ഹനഫീ പ ണ്ഢിതര്‍ തന്നെ അനറബി ഭാഷയില്‍ ഖുത്വുബ നിര്‍വഹിക്കുന്നത് കുറ്റകരമാണെന്ന്സമ്മതിക്കുന്നു. അറബിയാകല്‍ നിബന്ധനയാണെന്ന് പറയുന്ന ശാഫിഈ പണ്ഢിതന്മാര്‍ ഉന്നയിച്ച രേഖ തന്നെയാണ് ഹനഫീ പണ്ഢിതന്മാരുടെയും രേഖ.

ഹനഫീ കര്‍മശാസ്ത്ര പണ്ഢിതനായ അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) പറയുന്നു: “ഖുത്വുബ അറബിയിലാകല്‍ നിബന്ധനയൊന്നുമില്ല. അപ്പോള്‍ പാര്‍സി ഭാഷ, മറ്റു ഭാഷകള്‍ തുടങ്ങിയവ കൊണ്ട് ഖുത്വുബ നിര്‍വഹിച്ചാലും ഇത് ജാഇസാകും. ഇപ്രകാരമാണ് അവര്‍ (ഹനഫി കര്‍മശാസ്ത്ര പണ്ഢിതര്‍) പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പറഞ്ഞ ജാഇസ് കൊണ്ട് വിവക്ഷ ജുമുഅ നിസ്കാരത്തിന്റെ സാധുത അപേക്ഷിച്ച് മാത്രമാണ്. (ജുമുഅയുടെ നിബന്ധനയായ) ഖുത്വുബ എന്ന ശര്‍ത്വ് വീടാനും ആ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടുള്ള ജുമുഅ സ്വഹീഹാകാനും ആ ഖുത്വുബ തന്നെ മതി എന്നര്‍ഥം. എന്നല്ലാതെ അത് നിരുപാധികം അനുവദനീയമാണെന്ന അര്‍ഥത്തിലല്ല. കാരണം അനറബി ഭാഷയിലുള്ള ഖുത്വുബ നബി(സ്വ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും പരമ്പരാഗത മായി വന്ന ചര്യക്കെതിരാണെന്നതില്‍ സന്ദേഹമില്ലെന്ന് തീര്‍ച്ച. അപ്പോള്‍  പിന്നെ അങ്ങനെ ഖുത്വുബ നിര്‍വഹിക്കുന്നത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു” (അന്‍സ്വാരിയുടെ ഉംദതുര്‍രിആയ ഫീ ഹല്ലി ശറഹില്‍ വിഖായ, 1/200).

മറ്റൊരു ഹനഫീ പണ്ഢിതനായ ശാഹ് വലിയ്യുല്ലാഹിദഹ്ലവി(റ) എഴുതുന്നു: “ഖുത്വുബ അറബിയില്‍ തന്നെയാകണമെന്ന് പറയുന്നത് ലോക മുസ്ലിംകളുടെ നിരന്തരമായ അമല്‍ അപ്രകാരമായി എന്ന അടിസ്ഥാനത്തിലാണ്” (ദഹ്ലവി(റ)യുടെ അല്‍ മുസ്വഫ് ഫാ 1/154).

അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) തന്നെ പറയട്ടെ: “അനറബി ഖുത്വുബ കറാഹത്താണെന്ന് പറഞ്ഞത് നിശ്ചയം അത് സുന്നത്തിന് വിരുദ്ധമായതു കൊണ്ടാണ്. കാരണം നബി(സ്വ)യും സ്വഹാബത്തും എപ്പോഴും അറബിയില്‍ തന്നെയായിരുന്നു ഖുത്വുബ നിര്‍വഹിച്ചിരുന്നത്. ഇതര ഭാഷയില്‍ അവരാരെങ്കിലും ഖുത്വുബ നിര്‍വഹിച്ചതായി ഇതേവരെ ഉദ്ധരിക്കപ്പെട്ടിട്ടില്ല” (അന്‍സ്വാരി(റ)യുടെ ആകാമുന്നഫാഇസ് പേജ് 66).

നബി(സ്വ)യില്‍ നിന്നും  സ്വഹാബത്തില്‍ നിന്നും ശേഷമുള്ളവരില്‍ നിന്നും പരമ്പരാഗതമായി വന്നതും അവര്‍ നിരന്തരമായി ആചരിച്ചു പോന്നതും അറബി ഖുത്വുബ ആയതുകൊണ്ട് അതിന് വിരുദ്ധമായി അനറബി ഖുതുബ നിര്‍വഹിക്കുന്നത് അവരുടെ ചര്യക്ക് എതിരും അവരുടെ നേരായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കലുമായതിനാല്‍ തെറ്റും കുറ്റകരവുമാണെന്നതില്‍ ഇരു മദ്ഹബുകള്‍ക്കിടയിലും തര്‍ക്കമില്ലെന്ന് സംക്ഷിപ്തം.

എന്നാല്‍ ഇതേ മാനദണ്ഢത്തില്‍ വേണം ഖുത്വുബക്ക് മുമ്പുള്ള തറപ്രസംഗത്തെയും കാണാന്‍. ഉപര്യുക്ത കാരണങ്ങള്‍ കൊണ്ട് അനറബി ഖുത്വുബ അനുവദിച്ചുകൂടെന്ന് മനസ്സിലാക്കിയ ചിലര്‍ തന്നെ മസ്വ്ലഹത്തിന്റെ മറപിടിച്ച് തറപ്രസംഗത്തിന് അനുമതി നല്‍കിയത് ആശ്ചര്യം തന്നെ. പക്ഷേ, ഖുത്വുബ സാധുതക്ക് അറബി ഭാഷ നിബന്ധനയായത് കൊണ്ട് ആ നിബന്ധന കൂടാതെ അനറബി ഖുത്വുബ നിര്‍വഹിക്കുന്നത് ഹറാമും ഫാസിദുമാണെന്ന് ശാഫിഈ പണ്ഢിതന്മാര്‍ പ്രസ്താവിച്ചത് പോലെ ഈ തറപ്രസംഗം ഹറാമാണെന്നവര്‍ പ്രസ്താവിച്ചില്ല. കാരണം ഏതൊരു ഇബാദത്തും അതിന്റെ നിബന്ധന കൂടാതെ ചെയ്യുന്നത് ഫാസിദും ഹറാമുമാണെന്ന് പണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്” (ഇമാം ഇബ്നുദഖീഖി(റ)ന്റെ ഇഹ്കാമുല്‍ അഹ്കാം 2/10 നോക്കുക). ഇപ്പറഞ്ഞ ന്യായം തറപ്രസംഗത്തിലില്ലെന്ന് വ്യക്തം.

ഏതായാലും ഈ തറപ്രസംഗം നബി(സ്വ)യും സ്വഹാബത്തും തൊട്ട് പരമ്പരാഗതമായി പോന്ന സുന്നത്തിന് വിരുദ്ധമാണെന്നതില്‍ സന്ദേഹമില്ല. എന്നിരിക്കെ ഇത് സുന്നത്ത് വത്കരിക്കുന്നതിനുവേണ്ടി ചിലര്‍ ന്യായം കണ്ടെത്തുകയാണ്. അതിപ്രകാരമാണ്. ജനങ്ങള്‍ അറിഞ്ഞിരിക്കല്‍ ആവശ്യമായ പല കാര്യങ്ങളും അവരെ തെര്യപ്പെടുത്താനും ബോധവത്കരിക്കാനും നിസ്കാരശേഷത്തേക്ക് പിന്തിക്കുന്ന പക്ഷം ചുരുക്കം ചിലയാളുകളെയല്ലാതെ അതിന് കിട്ടില്ല. അതേസ്ഥാനത്ത് ജനങ്ങളെല്ലാം പള്ളിയില്‍ നിറഞ്ഞ് ഖുത്വുബ തുടങ്ങുന്നതിന് മുമ്പായി പ്രസംഗം നടത്തുന്ന പക്ഷം അവരെല്ലാവരും അത് ശ്രദ്ധിച്ചുകേള്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇതൊരു നല്ല കാര്യമാണെന്നതില്‍ സംശയമില്ലല്ലോ.

വളരെ ബാലിശമായ ന്യായമാണിതെന്നോര്‍ക്കുക. ഈ പറഞ്ഞ ന്യായം  മുന്‍കാലങ്ങളിലുമുണ്ടായിരുന്നു. എന്നിരിക്കെ മുന്‍ഗാമികളാരും ഈ നന്മ പരിഗണിച്ചതായി കാണുന്നില്ല. ബഹു. ഇബ്നുഹജര്‍(റ) പറയുന്നത് കാണുക. “എല്ലാ നന്മകൊണ്ടും ഏറ്റവും ബന്ധപ്പെട്ടവരും നിസ്തുലരുമായിരുന്നു സ്വഹാബാക്കള്‍. എന്നിരിക്കെ ഈ ഉമ്മത്തിലെ ഏറ്റ വും ഉല്‍കൃഷ്ടരും ശ്രേഷ്ഠരുമായ സ്വഹാബാക്കള്‍ക്ക് വിലക്കപ്പെട്ട ഒരു കാര്യം അപ്രകാരമല്ലാത്ത തലമുറക്കാര്‍ക്ക് അനുവദിക്കപ്പെടുമെന്ന് ആരെങ്കിലും ഊഹിക്കുന്നുണ്ടോ? ഒരിക്കലും അതില്ല” (അല്‍ ഫതാവല്‍ കുബ്റാ 3/161)

അതുകൊണ്ടുതന്നെ ഇത് വെറും ധാരണ മാത്രമാണ്. ഇമാം നവവി(റ)യുടെ ഉസ്താദു കൂടിയായ ഇമാം അബൂശാമ(റ) എഴുതുന്നു: “അല്ലാഹുവിലേക്കടുക്കാനുള്ള മാര്‍ഗവും ത്വാഅതുമായി ധാരാളമാളുകള്‍ ധരിക്കുന്ന കാര്യങ്ങളിലധികവും അങ്ങനെയാകില്ല.

ചിലപ്പോള്‍ അത് ചെയ്യുന്നതിലുപരി ഉപേക്ഷിക്കലാകും അഭികാമ്യം. ഈ വസ്തുത വ്യക്തമാക്കാനാണ് എന്റെ ഈ രചന തന്നെ. നിശ്ചിതമായൊരു സമയത്തോ സ്ഥലത്തോ അതല്ലെങ്കില്‍ ഒരു വ്യക്തിയോടോ ശറഅ് ആജ്ഞാപിച്ച ഒരു കാര്യം നിരുപാധികം നല്ലതാണെന്നുവെച്ച് പാമരന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. യഥാര്‍ഥത്തില്‍ അവനത് വിലപ്പെട്ടതാകാം. ചിലതിനെ ചിലതിനോട് തുലനം നടത്തുകയാണവന്‍. സ്ഥലകാല  വ്യത്യാസങ്ങള്‍ അവന്‍ മനസ്സിലാക്കുന്നില്ല. അല്ലാഹുവിലേക്ക് അടുക്കാനുള്ള  മാര്‍ഗങ്ങളും ഇബാദത്തുകളും കൂടുതല്‍ ചെയ്യാനുള്ള അത്യാഗ്രഹമാണ് ശറഅ് വിലക്കിയ സ്ഥലങ്ങളിലും സമയങ്ങളിലും ആ ത്വാഅത്തുകള്‍ ചെയ്യാന്‍ അവര്‍ക്ക് പ്രചോദകമായത്. ഇവരും ഇ വരെ പോലുള്ളവരും അല്ലാഹു ശറആക്കാത്ത കാര്യങ്ങള്‍ കൊണ്ട് അല്ലാഹുവിലേക്കടുക്കാന്‍ വിഫലശ്രമം നടത്തുകയാണ്. എന്നല്ല, അല്ലാഹു വിലക്കിയവ കൊണ്ട്. നിങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയപ്പെട്ടാല്‍ നിശ്ചയം ഞങ്ങള്‍ നന്മ ചെ യ്യുന്നവര്‍ മാത്രമാണെന്നായിരിക്കും അവരുടെ പ്രതികരണം. അറിയുക, തീര്‍ച്ചയായും ഇവര്‍ തന്നെയാണ് നാശകാരികള്‍. പക്ഷേ, അവരത് ഗ്രഹിക്കുന്നില്ല” (ഇമാം അബൂശാമ(റ)യുടെ കിതാബുല്‍ ബാഹിസ്, പേജ് 25).

ചുരുക്കത്തില്‍ ജനങ്ങളെ ബോധവത്കരിക്കലും അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ അ വരെ പറഞ്ഞ് തെര്യപ്പെടുത്തലും കേവലം നല്ലതാണെങ്കിലും സ്ഥല-കാല- വ്യത്യാസമന്യേ നല്ലതാണെന്ന് പറഞ്ഞുകൂട. ജുമുഅക്കുവേണ്ടി ജനങ്ങള്‍ മേളിച്ച സമയത്ത് ഖു ത്വുബക്ക് മുമ്പായി അവരോട് പ്രസംഗം ചെയ്യുന്നത് പരമ്പരാഗതമായ ചര്യക്കെതിരായതിനു പുറമെ ജുമുഅയുടെ പ്രത്യേകമായ സുന്നത്തുകള്‍ക്ക് അത് വിഘാതം സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെ ആ പ്രസംഗം ശ്രവിക്കല്‍ കൊണ്ട് പ്രസ്തുത സുന്നത്തുകളുപേക്ഷിക്കാന്‍ അവര്‍ വിധേയരാവുകയും ചെയ്യുന്നു.

ഖുത്വുബക്ക് മുമ്പായി ജുമുഅക്കെത്തുന്നവര്‍ പാലിക്കേണ്ട സുന്നത്തുകള്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ വിവരിക്കുന്നുണ്ട്. ഇമാം റാഫിഈ(റ) ശറഹുല്‍ കബീര്‍ 4/623, 624 ല്‍ പ റയുന്നു. “ഖുത്വുബക്ക് മുമ്പായി ഹാജരുള്ളവര്‍ ദിക്റ് കൊണ്ടും ഖുര്‍ആന്‍ ഓതല്‍ കൊണ്ടും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ കൊണ്ടും ജോലിയാകണം. വെ ള്ളിയാഴ്ച രാവിലും പകലിലും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് വര്‍ദ്ദിപ്പിക്കുക, സൂറതുല്‍ കഹ്ഫ് ഓതുക തുടങ്ങിയവ സുന്നത്തായ കാര്യങ്ങളാകുന്നു.”

ഇമാം നവവി(റ) പറയുന്നു: “ഖുത്വുബയുടെ മുമ്പ് ഹാജരാകുന്നവര്‍ ദിക്റ്, ഖുര്‍ആന്‍ പാരായണം, സ്വലാത് എന്നിവകൊണ്ട് ജോലിയാകല്‍ സുന്നത്താകുന്നു” (ശറഹുല്‍ മുഹദ്ദബ്, 4/548). ഇപ്രകാരം തന്നെ റൌള 1/551 ലും കാണാം).

ഖുത്വുബയുടെ മുമ്പ് ഉപര്യുക്ത പ്രസംഗം നടത്തുന്നതും അത് ശ്രവിക്കുന്നതും ആ സമയത്ത് ജനങ്ങള്‍ക്ക് സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് ജോലിയാകുന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. വെള്ളിയാഴ്ച ദിവസം നബി(സ്വ)യുടെ മിമ്പറിനരികില്‍ വെച്ച് ശബ്ദിച്ചവരോട് നിങ്ങള്‍ ഇവിടെവെച്ച് ശബ്ദിക്കരുതെന്നും ജുമുഅ നിസ് കാരാനന്തരം നബി(സ്വ)യെ സമീപിച്ച് നിങ്ങളുടെ അഭിപ്രായാന്തരങ്ങളില്‍ ഞാന്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്നും ഉമര്‍(റ) പറഞ്ഞതായി നുഅ്മാനുബ്നു ബശീറി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നത് കാണുക: “വെള്ളിയാഴ്ച ദിവസമാണെങ്കിലും അല്ലെങ്കിലും പള്ളിയില്‍ ശബ്ദമുയര്‍ത്തുന്നത് കറാഹത്താണെന്നതിനും നിസ്കാരത്തിനുവേണ്ടി ജനങ്ങള്‍ മേളിച്ച സമയത്ത് ഇല്‍മ് കൊണ്ടോ മറ്റോ ശബ്ദമുയര്‍ത്തിക്കൂടെന്നതിനും ഈ ഹദീസില്‍ രേഖയുണ്ട്. നിസ്കാരത്തില്‍ മേളിച്ചവര്‍ക്കും ദിക്റും സ്വലാത്തും ചൊല്ലിക്കൊണ്ടിരി ക്കുന്നവര്‍ക്കും അത് ശല്യമാകുമെന്നത് തന്നെ കാരണം” (ശറഹുമുസ്ലിം 13/277).

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇമാംറാസി(റ) എഴുതുന്നു: “വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന് മുമ്പ് വിജ്ഞാന ചര്‍ച്ചക്ക് വേണ്ടി സദസ്സ് സംഘടിപ്പിക്കുന്നതും വട്ടമിട്ട് ഇരിക്കുന്നതും കറാഹത്താണെന്ന് നാം ഉദ്ധരിച്ച ഹദീസ് അറിയിക്കുന്നുണ്ട്. ദിക്റ്, സ്വ ലാത്ത് എന്നിവ കൊണ്ട് ജോലിയാവുകയും പിന്നീട് ഖുത്വുബ ശ്രവിക്കുകയുമാണ് അവന്‍ വേണ്ടത്. നിസ്കാരാനന്തരം സദസ്സ് സംഘടിപ്പിക്കുന്നതിലും വട്ടമിട്ട് ഇരിക്കുന്നതിലും പന്തികേടൊന്നുമില്ല” (തഫ്സീറുല്‍ റാസി 4/15).

ഖത്ത്വാബി(റ)യുടെ വാക്കുകള്‍ കാണുക: “വിജ്ഞാനത്തിനും ചര്‍ച്ചക്കും നിസ്കാരത്തിന് മുമ്പ് വേദി സംഘടിപ്പിക്കുന്നത് കറാഹത്താണ്. ആ സമയത്ത് സ്വലാത് കൊണ്ട് ജോലിയാകാനും ശേഷം ഖുത്വുബ ശ്രവിക്കാനുമാണ് അവനോടുള്ള ആജ്ഞ. നിസ്കാരാനന്തരം സംഘടിക്കലും വട്ടമിട്ട് ഇരിക്കലും അനുവദനീയമാണ്” (ഇമാം സുയൂഥി(റ)യുടെ ശറഹുല്ലുംഅ, പേജ് 52).

മറ്റൊരു ശാഫിഈ പണ്ഢിതനായ ഇമാം ബഗ്വി(റ) ശറഹുസ്സുന്നയില്‍ എഴുതിയത്  കാണുക: “വിജ്ഞാന ചര്‍ച്ചക്ക് വേണ്ടി നിസ്കാരത്തിന് മുമ്പ് വെള്ളിയാഴ്ച സദസ്സ് സം ഘടിപ്പിക്കുന്നത് കറാഹത്താണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സ്വലാത്ത്, ദിക്റ് എന്നിവ കൊണ്ട് ജോലിയാവുക, ശേഷം ഖുത്വുബ ശ്രവിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. നിസ്കാരശേഷം ഇതില്‍ പന്തികേടൊന്നുമില്ല” (മിര്‍ഖാത് 1/468).

ശാഫിഈ മദ്ഹബിലെ പ്രധാന പണ്ഢിതനായ ഇമാം സര്‍കശി(റ) എഴുതുന്നു: “നിസ് കാരത്തിന് മുമ്പ് വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്നത് നിശ്ചയം കറാഹത്താകുന്നു. സ്വലാത്ത് കൊണ്ട് ജോലിയാകാനും ശേഷം ഖുത്വുബ ശ്രവിക്കാനുമാണ് ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്” (സര്‍ഖശിയുടെ ഇഅ്ലാമുസ്സാജിദ് ബി അഹ്കാമില്‍ മസാജിദ്, പേജ് 328, 329).

കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ മാത്രമേ തങ്ങള്‍ രേഖയായി സ്വീകരിക്കുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്ക് ഇഅ്ലാമുസ്സാജിദ് തിരിച്ചടിയാണ്. കാരണം അത് ശാഫിഈ മദ്ഹബിലെ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥമാണ്. മാത്രമല്ല, കര്‍മശാസ്ത്ര പണ്ഢിതന്‍ പറഞ്ഞാലും മതിയാകില്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ പറഞ്ഞെങ്കിലേ രേഖയായി ഗണിക്കാവൂ എന്ന വാദത്തിന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് വല്ല രേഖയും ഉദ്ധരിക്കാനാകില്ല. ഏതായാലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും അല്ലാത്തവയും ഉപര്യുക്ത തറപ്രസംഗത്തിന് കൂട്ടുനില്‍ക്കുന്നില്ല.

വെള്ളിയാഴ്ച ദിവസം  അധ്യാപനം വേണ്ടെന്ന് വെച്ചതിന്റെ രഹസ്യമെന്താണെന്ന ചോ ദ്യത്തിന് മറുപടിയായി ഇബ്നുഹജര്‍(റ)  പറയുന്നത് കാണുക: “വെള്ളിയാഴ്ച ദിവസം മുഅ്മിനുകളുടെ ആഘോഷ ദിവസമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അന്ന് അവ കൊ ണ്ട് ജോലിയാകല്‍ അനുയോജ്യമല്ല. ഇതാണ് അന്ന് അധ്യാപനവും മറ്റും വേണ്ടെന്ന് വെച്ചതിന്റെ രഹസ്യം” (അല്‍ഫതാവല്‍ കുബ്റ, 1/236).

എന്നാല്‍ ഇമാം ഗസ്സാലി(റ) ഇഹ്യാഇല്‍ പറഞ്ഞ ഒരു വാക്കാണ് ഈ പ്രസംഗവാദികള്‍ രേഖയാക്കുന്നത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വന്നതേ സ്വീകരിക്കൂ എന്ന് പറയുന്നവര്‍ ഇഹ്യാ കര്‍മശാസ്ത്ര ഗ്രന്ഥമല്ലെന്ന് ഓര്‍ക്കേണ്ടതാണ്. ഇഹ്യാഇന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന്റെ മുമ്പ് ഹല്‍ഖ സംഘടിപ്പിക്കുന്നത് നബി(സ്വ) വിരോധിച്ചത് കൊണ്ട് ആ ഹല്‍ഖയില്‍ ഹാജരാകല്‍ അനുയോജ്യമല്ല. പക്ഷേ, ഹല്‍ഖ സംഘടിപ്പിച്ചവന്‍ അല്ലാഹുവിനെ കൊണ്ടും അവന്റെ വിധിവിലക്കുകള്‍ കൊണ്ടും ജ്ഞാനിയാവുകയും അല്ലാഹുവിന്റെ ദീന്‍ സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ പള്ളിയില്‍ വെച്ച് ഉത്ബോധനം നടത്തുകയും ചെയ്യുന്നുവെങ്കില്‍ ആ സദസ്സില്‍ പങ്കെടുക്കാവുന്നതാണ്.”

ഇഹ്യാഇന്റെ വാക്കുകള്‍ മുഴുക്കെയും പരിശോധിക്കുന്ന പക്ഷം ഇഹ്യാഅ് ഇക്കൂട്ട ര്‍ക്ക് കൂട്ടുനില്‍ക്കുന്നില്ലെന്ന് വ്യക്തമാകും. വെള്ളിയാഴ്ച പുലര്‍ച്ചയോ ജുമുഅ നിസ് കാര ശേഷമോ വിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നുവെങ്കില്‍ അതില്‍ സംബന്ധിക്കാവുന്നതാണ്. ഇത് പറഞ്ഞ ശേഷമാണ് ഇഹ്യാഇന്റെ ഉപര്യുക്ത വാക്കുകള്‍. തുടര്‍ ന്നുള്ള വാക്കുകള്‍ കൂടി കാണുക:

“അല്ലാഹുവിന്റെ ദീന്‍ കാര്യങ്ങളെ കുറിച്ച് വെള്ളിയാഴ്ച രാവിലെ ഉത്ബോധനം നടത്തുന്നവന്റെ സദസ്സില്‍ പങ്കെടുത്താല്‍ പുലര്‍ച്ചെ പുറപ്പെടുക, വിജ്ഞാനങ്ങള്‍ ശ്രവിക്കുക, എന്നീ രണ്ട് സുന്നത്തുകള്‍ അവന് സമന്വയിപ്പിക്കാനാകും” (ഇഹ്യാഇന്റെ വ്യാ ഖ്യാന ഗ്രന്ഥമായ ഇത്ഹാഫ്, 3/373).

ചുരുക്കത്തില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന്റെ മുമ്പ് ഇഹ്യാ പറഞ്ഞ വിജ്ഞാ ന സദസ്സ് വെള്ളിയാഴ്ച പുലര്‍ച്ചെ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ്. ഇന്ന് ചിലര്‍ നടത്തുന്ന പോലെ ജുമുഅ സമയത്തോടടുത്തായി ബാങ്കിന് മുമ്പോ പിമ്പോ നടത്തുന്നത് സംബന്ധിച്ചല്ല. ജുമുഅക്ക് വേണ്ടി പുലര്‍ച്ചെ പുറപ്പെടുക, വിജ്ഞാനം ശ്രവിക്കുക എന്നീ രണ്ട് സുന്നത്തുകല്‍ അവന് സമന്വയിപ്പിക്കാനാകുമെന്ന പരാമര്‍ശം തന്നെ ഇതിന് വ്യക്തമായ തെളിവാണ്.

അബൂദാവൂദിന്റെ വ്യാഖ്യാനമായ ബദ്ലുല്‍ മജ്ഹൂദ് 6/769, 770ല്‍ എഴുതുന്നു: “നിസ്കാരത്തിന് മുമ്പ് സദസ്സ് സംഘടിപ്പിക്കുന്നത് വിരോധിക്കപ്പെടണമെന്ന് പറഞ്ഞത് സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതിനോടടുത്ത സമയത്താണ്. പ്രത്യുത വെള്ളിയാഴ്ച പുലര്‍ ച്ചെയാണെങ്കില്‍ വിജ്ഞാനത്തിന് വേണ്ടിയും മറ്റു ദീനീ കാര്യങ്ങള്‍ക്കുവേണ്ടിയും സദസ്സ് സംഘടിപ്പിക്കാവുന്നതാണ്.”

ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ ആകാമുന്നഫാഇസ് പേജ് 67ല്‍ എഴുതുന്നു: “(സ്ത്രീകള്‍ പെരുന്നാള്‍ നിസ്കാരത്തിന് പങ്കെടുത്തിരുന്ന കാലത്ത്) അവര്‍ സദസ്സില്‍ നിന്നകലെയായതുകൊണ്ട് ഖുത്വുബ ശ്രവിച്ചുകാണില്ലെന്നുവെച്ച് അതു കഴിഞ്ഞശേഷം നബി  (സ്വ) അവരുടെ അരികില്‍ ചെന്ന് അവര്‍ക്ക് സ്വന്തമായി ഉപദേശം നടത്തിയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. എന്നാല്‍ അനറബികള്‍ പങ്കെടുത്ത ജുമുഅയില്‍ അവര്‍ ഖുത്വുബ ശ്രവിച്ച് കാണില്ലെന്നുവെച്ച് അവരുടെ ഭാഷയില്‍ അവര്‍ക്കുവേണ്ടി ഉത്ബോധനം നടത്തിയെന്ന് ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളിലൂടെയെങ്കിലും ഉദ്ധരിക്കപ്പെട്ടിട്ടില്ല. നബി(സ്വ)ക്ക് അവരുടെ ഭാഷ അറിയില്ലായിരിക്കുമെന്ന ഊഹാപോഹം ശരിയല്ല.”

ഒരു മദ്ഹബിന്റെയും പിന്‍ബലം ഈ തറപ്രസംഗത്തിനില്ലെന്ന് ഉപര്യുക്ത വിശദീകരണത്തില്‍ നിന്ന് ഗ്രാഹ്യമാകും.

Tuesday, 20 February 2018

ഭാര്യാ ഭർത്താക്കന്മാർ വിട്ടു പിരിഞ്ഞ് ഒരു വർഷം കഴിഞ്ഞ ശേഷമാണു ത്വലാഖ് സംഭവിക്കുന്നതെങ്കിൽ അവർ ഇദ്ദ ആചരിക്കേണ്ടതുണ്ടോ?



സംയോഗം ചെയ്ത ഭർത്താവ് ത്വലാഖ് ചൊല്ലിയാൽ ഇദ്ദ നിർബന്ധമാണ് തമ്മിൽ വിട്ടു പിരിഞ്ഞിട്ട് എത്ര വർഷം ആയാലും ശരി (ഫത്ഹുൽ മുഈൻ)


ഭർത്താവ് മരിച്ചാൽ ഭാര്യ ഇദ്ദ കണക്കാക്കുന്നത് ഭർത്താവിന്റെ മരണം മുതലോ ഭാര്യ മരണവാർത്ത അറിഞ്ഞതു മുതലോ? മരണവാർത്ത അറിഞ്ഞതു മുതലാണെങ്കിൽ , നാലു മാസവും 10 ദിവസവും കഴിഞ്ഞതിനു ശേഷമാണ് അറിഞ്ഞതെങ്കിൽ പിന്നെ അവർ ഇദ്ദ ആചരിക്കേണ്ടതുണ്ടോ?

ഇദ്ദയുടെ ആരംഭം ഭർത്താവ് മരിച്ചതു മുതലാണ് ഇദ്ദയുടെ കാലം കഴിഞ്ഞശേഷമാണു ഭാര്യ മരണവാർത്ത അറിഞ്ഞതെങ്കിൽ അവളുടെ ഇദ്ദ കഴിഞ്ഞു പിന്നെ ഇദ്ദ ആചരിക്കേണ്ടതില്ല (തുഹ്ഫ 3/253)


ആർത്തവമുള്ള സ്ത്രീക്കു ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലാമോ?


ദിക്റാണെന്ന ഉദ്ദേശ്യത്തിൽ ബിസ്മിയും മറ്റു ഖുർആൻ സൂക്തങ്ങളും ചൊല്ലുന്നതിനു വിരോധമില്ല (തുഹ്ഫ 1/271)

ആർത്തവകാരിയുടെ നഖം മുറിക്കലും പല്ലു പറിക്കലും രക്തം എടുക്കലും അനുവദനീയമാണോ?



ആർത്തവ- പ്രസവരക്തമുള്ളവൾക്കും വലിയ അശുദ്ധിയുള്ളവൾക്കും നഖം,പല്ല്, മുടി, രക്തം മുതലായവ നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ് തത്സമയം നീക്കപ്പെട്ട വസ്തുക്കൾ നാളെ ആഖിറത്തിൽ ജനാബത്തുള്ളതായിക്കൊണ്ട് വരപ്പെടുമെന്നു പറയപ്പെട്ടിരിക്കുന്നു(തുഹ്ഫ 1/284)

ചികിത്സയ്ക്കും ബർക്കത്തിനും ഖുർആൻ എഴുതപ്പെട്ട ഏലസ്സ് ആർത്തവ- പ്രസവരക്തമുള്ളവൾക്കു ചുമക്കാമോ?


ചുമക്കുന്നതിനു വിരോധമില്ല (തുഹ്ഫ 1/149)

ഒരു സ്ത്രീയെ അവളുടെ ഭർത്താവ് ത്വലാഖ് ചൊല്ലിയതു ശുദ്ധിയുടെ അവസരത്തിലാണെങ്കിൽ എപ്പോഴാണ് അവളുടെ ഇദ്ദ അവസാനിക്കുക?


ത്വലാഖ് ചൊല്ലിയശേഷം മൂന്നാമത്തെ ആർത്തവം ആരംഭിക്കലോടു കൂടി അവളുടെ ഇദ്ദ അവസാനിക്കും കാരണം മൂന്ന് ശുദ്ധി അവൾക്കു ലഭിച്ചു എന്നാൽ ആർത്തവ വേളയിലാണു ഭർത്താവ് ത്വലാഖ് ചൊല്ലിയതെങ്കിൽ നാലാം തവണ ആർത്തവം ഉണ്ടാവലോടു കൂടി മാത്രമേ അവളുടെ ഇദ്ദ അവസാനിക്കുകയുള്ളൂ (തുഹ്ഫ 8/233) 

ഗർഭാശയം കാലിയാണ് എന്നറിയാൻ ഒരു ശുദ്ധി തന്നെ പോരെ? പിന്നെന്തിനാണു മൂന്നും നാലും ശുദ്ധി വരെ കാത്തിരിക്കുന്നത്?



ഒരു ശുദ്ധി കൊണ്ടു തന്നെ അറിയാമെങ്കിലും പൂർണമായി ബോധ്യപ്പെടാൻ വേണ്ടിയാണ് ഇത്രയും സമയം കാത്തിരിക്കുന്നത് അസാധാരണമായി ഗർഭിണിയിൽ നിന്ന് ആർത്തവം ഉണ്ടാകാമല്ലോ (തുഹ്ഫ 8/229)

സംയോഗത്തിനു മുമ്പു ഭർത്താവ് ത്വലാഖ് ചൊല്ലിയാൽ ഭാര്യ ഇദ്ദയിരിക്കണോ?


അവൾക്ക് ഇദ്ദയുടെ ആവശ്യമില്ല സംയോഗം ചെയ്യുന്നതിനു മുമ്പ് ഭർത്താവ് മരിച്ചാൽ അവൾ നാലു മാസവും 10 ദിവസവും ഇദ്ദ ആചരിക്കണം(തുഹ്ഫ 8/250)