Saturday, 30 June 2018

സ്ത്രീകളും , ജീവികളും

 

ഇമാം ഗസ്സാലി (റ) തന്റെ കിതാബിൽ പറയുന്നു .സ്ത്രീ വിഭാഗം 10 എണ്ണമാകുന്നു. 10 വിഭാഗം ജീവികളോടാണ് ഇമാം സ്ത്രീകളെ ഉപമിച്ചത്. അതിൽ ഒരു വിഭാഗം സ്ത്രീകൾ മാത്രമാണ് ഉത്തമരായ, നല്ലവരായ, ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകുന്നവൾ. ആ 10 വിഭാഗം ആരെല്ലാമായിരിക്കും. 


പന്നി : മതബോധം ഇല്ലാത്ത സ്ത്രീ ആണ് ഈ വിഭാഗത്തിൽ ഉള്ളത്

നായ : അനാവശ്യമായി കുരച്ച് ചാടുന്നവൾ. തൊട്ടതിനും പിടിച്ചതിനും ബഹളം വെക്കുന്നവൾ

കുരങ്ങൻ : അമിതമായ അലങ്കാരം ചമയുന്നവൾ, മാത്യകാ യോഗ്യരല്ലാത്തവരെ അനുകരിച്ച് നടക്കുന്നവർ.

തേൾ : ഫിത് ന വ്യാപിപ്പിക്കുന്നവൾ, ഗീബത്തും നമീമത്തും പറയുന്നവളും പരത്തുന്നവളും

പാമ്പ് : മറ്റുള്ളവരെ കാണുമ്പോൾ (പ്രത്യേകിച്ച് ഭർത്താവിനെ) മൃദുല സ്വഭാവം കാണിക്കുന്നു. അവരുടെ അഭാവത്തിൽ ദുസ്വഭാവം കാണിക്കുന്നു ( പാമ്പിനെ പോലെ പുറമെ മൃദുവായ തൊലി കാണിക്കുകയും, ഉള്ളിൽ വിഷം നിറച്ച് പിന്നിൽ നിന്ന് ഉപദ്രവിക്കുകയും ചെയ്യുന്നു)

കോവർകഴുത : സ്വന്തം അഭിപ്രായം മാത്രം നടപ്പിലാക്കുന്നവൾ, സ്വാർത്ഥത മാത്രം കാണിക്കുന്നവൾ, മറ്റുള്ളവരെ തീരെ പരിഗണിക്കാതെ തന്നഭിപ്രായം മാത്രം ചെയ്യുന്നവൾ

എലി : ഭർത്താവിന്റെ സ്വത്തിൽ നിന്നും മോഷ്ടിക്കുന്നവൾ

പക്ഷി : ഏതു സമയത്തും ആവലാതിയും വേവലാതിയും പരാതിയും ഇല്ലായ്മകളും പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്നവൾ

കുറുക്കൻ : ഭർത്താവിന്റെ അസാദ്ധ്യത്തിൽ സുഖലോലുപതയിൽ കഴിയുകയും ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ അസ്വസ്ഥത ,സുഖമില്ലായ്മ ( ഭർത്താവ് വിട്ടിൽ വന്നതു കണ്ടാൽ അസുഖം നടിച്ച് കിടക്കുക) എന്നിവ കാണിക്കുന്നവൾ

ആട് : നന്ദിയുള്ള സ്വഭാവം, നല്ല സ്വഭാവം ഭർത്താവിനെ അനുസരിക്കുന്നവൾ ,അവൻ അവളിലേക്ക് നോക്കിയാൽ അവന് സന്തോഷം നൽകുന്നവൾ

Tuesday, 5 June 2018

പ്രധാന പഠന ശാഖകൾ

 

1. ശബ്ദം - അക്വാസ്ട്ടിക്സ്

2. തലമുടി - ട്രൈക്കോളജി

3. പർവ്വതം - ഓറോളജി

4. തടാകം - ലിംനോളജി

5. പതാക - വെക്സിലോളജി

6. ഉറുമ്പ് - മെർമിക്കോളജി

7. രോഗം - പാതോളജി

8. ചിലന്തി - അരാക്നോളജി

9. പാമ്പ് - ഒഫിയോളജി

10. തലച്ചോറ് - ഫ്രിനോളജി

11. പഴം - പോമോളജി

12. അസ്ഥി - ഓസ്റ്റിയോളജി

13. രക്തം - ഹെമറ്റോളജി

14. ഗുഹ - സ്പീലിയോളജി

15. കണ്ണ് - ഒഫ്താല്മോളജി

16. ഉറക്കം - ഹൈപ്നോളജി

17. സ്വപ്നം - ഒനീരിയോളജി

18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി

19. മനുഷ്യ വർഗ്ഗം - അന്ത്രോപോളജി

20. മൂക്ക് - റൈനോളജി

21. മഞ്ഞ് - നിഫോളജി

22. മേഘം - നെഫോളജി

23. വൃക്ക - നെഫ്രോളജി

24. ജനസംഖ്യ - ഡെമോഗ്രാഫി

25. കൈയക്ഷരം - കാലിയോഗ്രാഫി

26. പക്ഷികൂട് - കാലിയോളജി

27. ചിരി - ജിലാട്ടോളജി

28. കൈ - ചിറോളജി

29. ഫംഗസ് - മൈക്കോളജി

30. ഇലക്ഷൻ - സെഫോളജി

31. Puzzles-enigmatology 

32. Rubbish - garbology 

33. Sleep - hypnology 

34. Smell - osmology 

35. Wealth - aphnology

36. Beauty - kalology

Monday, 4 June 2018

ആരാണ് യഥാർത്ഥ പണ്ഡിതൻ






പണ്ഡിതരിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബുൽ ഹസനിൽ മാവർദി(റ), ഇമാം ബദ്‌റുദ്ദീനുബ്‌നു ജമാഅ(റ), ഇമാം ആജുർറി(റ), ഖതീബുൽ ബഗ്ദാദി(റ), ഇമാം ഗസ്സാലി(റ) തുടങ്ങിയവർ ഇതുസംബന്ധമായി സ്വന്തം ഗ്രന്ഥം രചിച്ചവരോ വിവിധ ഗ്രന്ഥങ്ങളിൽ പ്രാധാന്യത്തോടെ വിശദീകരിച്ചവരോ ആണ്.

ബദ്‌റുദ്ദീനുബ്‌നു ജമാഅ അൽ കിനാനി(റ) ആലിമിന്റെയും മുഅല്ലിമിന്റെയും വ്യക്തിജീവിതത്തിൽ ഉണ്ടാകേണ്ടതും ഉണ്ടാക്കേണ്ടതുമായ മര്യാദകൾ ആറ് ഇനങ്ങളിലായി വിവരിച്ചിട്ടുണ്ട്. അവ ഹ്രസ്വമായി നമുക്കിവിടെ ചർച്ച ചെയ്യാം.

ഒന്ന്: താൻ അല്ലാഹുവിന്റെ നിരീക്ഷണത്തിന് പുറത്തല്ലെന്ന വിചാരം സദാ ഉണ്ടായിരിക്കുക. അല്ലാഹുവിനെ ഭയന്നുകൊണ്ടായിരിക്കണം ജീവിതത്തിലെ ചലന നിശ്ചലനങ്ങൾ. അല്ലാഹു തന്നിൽ നിക്ഷേപിച്ച അമാനത്താണ് ഇൽമ്. അത് സംരക്ഷിക്കാനുള്ള ബാധ്യത തനിക്കുണ്ട്. അല്ലാഹുവിന്റെ ഔദാര്യമായ സംവേദന ഗ്രഹണശേഷികളും തന്റെ ഉത്തരവാദിത്തത്തിൽ സുരക്ഷിതമായിരിക്കണം.

അല്ലാഹു പറയുന്നു: ‘വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കരുത്. അവൻ നിങ്ങളെ ഏൽപിച്ച അമാനത്തുകളിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് വഞ്ചന ചെയ്യരുത്’ (അൽ അൻഫാൽ 27).

‘അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏൽപിക്കപ്പെട്ടുവെന്ന കാരണത്താൽ അതിനെ സംരക്ഷിച്ചവരായിരുന്നു അവർ (പണ്ഡിതർ). അവരതിന് സത്യസാക്ഷികളുമായിരുന്നു. അതിനാൽ തന്നെ നിങ്ങൾ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക’ (അൽ മാഇദ 44).

കാരണമുണ്ടായാലും ഇല്ലെങ്കിലും പണ്ഡിതർ ദൗത്യത്തിൽ വീഴ്ച വരുത്തിക്കൂടാ എന്ന് ഈ സൂക്തത്തിൽനിന്ന് ഗ്രഹിക്കാം.

ഇമാം ശാഫിഈ(റ) പറഞ്ഞു: ഇൽമ് എന്നാൽ മനഃപാഠമാക്കിയതല്ല. ഉപകാരപ്പെടുന്നതാണ്. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഒരു പണ്ഡിതൻ വിവരമില്ലാത്തവരേക്കാൾ പരിഗണിക്കാൻ ബാധ്യസ്ഥനായിരിക്കും. രഹസ്യപരസ്യങ്ങളുടെ മറയും തുറയും നമുക്ക് മാത്രമാണ്, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതില്ലല്ലോ.

ശാന്തതയും ഗാംഭീര്യവും ഭക്തിയും വിനയവും കീഴ്‌പ്പെടലുമെല്ലാം ഈ വിശേഷണത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ നിരീക്ഷണത്തിൽ നിന്നും ഒഴിവാകുന്ന ഒരു രംഗമില്ല എന്ന വിചാരം അവനിഷ്ടപ്പെടും വിധത്തിൽ മാത്രം ജീവിക്കാൻ വിശ്വാസിയെ പാകപ്പെടുത്തും. പണ്ഡിതനിൽ അത് മുന്തിയ രൂപത്തിൽ ഉണ്ടാവണമെന്ന് പറയേണ്ടതില്ല.


ഇമാം മാലിക്(റ) ഖലീഫ ഹാറൂൻ റശീദിന് ഇങ്ങനെ കത്തെഴുതുകയുണ്ടായി: നിങ്ങൾ വല്ല ജ്ഞാനവും നേടിയാൽ അതിന്റെ അടയാളം നിങ്ങളിൽ കാണണം. അതിന്റെ ഗാംഭീര്യവും ശാന്തതയും സമാധാനവും പ്രതിഫലനവും ഉണ്ടായിരിക്കണം. നബി(സ്വ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്; പണ്ഡിതർ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. ഉമർ(റ) പറഞ്ഞു; നിങ്ങൾ ഇൽമ് പഠിക്കുക. ഗാംഭീര്യത്തെയും ശാന്തതയെയും അതിന്റെ അടയാളമാക്കുക. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനോട് വിനയം കാണിക്കലും സ്വന്തത്തിൽ അരുതായ്മകൾ സൂക്ഷിക്കലും തനിക്ക് അവ്യക്തമായതിലും സംശയമുള്ളതിലും അഭിപ്രായ പ്രകടനം നടത്താതിരിക്കലും പണ്ഡിതരുടെ ബാധ്യതയാണെന്ന് പൂർവ പണ്ഡിതർ പറഞ്ഞിട്ടുണ്ട്.

രണ്ട്: പൂർവികർ ഇൽമിനെ സംരക്ഷിച്ചതുപോലെ ഇൽമിനെ സംരക്ഷിക്കൽ. അല്ലാഹു ഇൽമിന് നൽകിയിട്ടുള്ള ശ്രേഷ്ഠതയും പ്രതാപവും പരിഗണിച്ച് അതിനെ സമീപിക്കണം. അവശ്യഘട്ടങ്ങളിലും അതുമായി ബന്ധപ്പെട്ട ആവശ്യത്തിനുമല്ലാതെ പണ്ഡിതർ ഭൗതികതയുടെ ആളുകളുടെ അടുത്തേക്ക് പോയി ഇൽമിനെ നിസ്സാരപ്പെടുത്തരുത്. അതുപോലെ അവരിൽനിന്ന് അറിയേണ്ട വല്ലകാര്യത്തിനുമല്ലാതെയും അവരുടെ അടുത്ത് പോകരുത്. ഭൗതികരുടെ മുമ്പിൽ ആലിം പോകുന്നതിന് തക്കതായ കാരണം വേണം. അത് അത്യാവശ്യങ്ങൾ നിറവേറ്റലാവാം. കാര്യങ്ങൽ ധരിപ്പിക്കലാവാം. വല്ലതും ഇങ്ങോട്ട് അറിയലുമാവാം. ഇൽമിനും ആലിമിനും അർഹിക്കുന്ന പരിഗണന ലഭ്യമാവാത്തിടത്ത് പോകരുതെന്നർത്ഥം.


വിദ്യാർത്ഥിയുടെ വീട്ടിൽചെന്ന് പഠിപ്പിക്കുന്നത് തന്നെ നിന്ദ്യതയാണെന്ന് ഇമാം സുഹ്‌രി(റ) പറഞ്ഞിട്ടുണ്ട്. പൂർവികരിൽനിന്ന് ഇതുസംബന്ധമായി ധാരാളം പ്രസ്താവനകൾ ഉദ്ധരിക്കപ്പെട്ടത് കാണാം. 

ഖാളീ അബൂ ശുജാഇൽ ജൂർജാനി(റ)യുടെ ഒരു കവിതയുടെ ആശയം ഇങ്ങനെ: കണ്ടവർക്കൊക്കെ ഖിദ്മത്ത് ചെയ്യാനല്ല ഞാൻ കഷ്ടപ്പെട്ട് ഇൽമ് നേടിയത്. മറിച്ച് ഞാൻ സേവിക്കപ്പെടുന്നതിനാണ്. തന്റെ അടുത്തുള്ള ഇൽമിന് തന്നെ സമീപിക്കണം. ഞാൻ ചെറുപ്പത്തിൽ കഷ്ടപ്പെട്ട് ഇൽമ് സമ്പാദിച്ചിട്ട് ഇപ്പോൾ നിന്ദ്യതയാണോ ഫലമായി ലഭിക്കുന്നത്. അങ്ങനെയെങ്കിൽ അജ്ഞതയെ പിന്തുടരലാണ് ഏറ്റവും മെച്ചം. കഷ്ടപ്പെട്ട് നേടിയ വിജ്ഞാനം കൊണ്ട് പ്രതാപം നഷ്ടപ്പെടുത്തി നിന്ദ്യത സ്വീകരിക്കുന്നതിലൂം ഭേദം അജ്ഞതതന്നെയാണ്. ഇൽമുള്ളവർ അതിനെ സംരക്ഷിക്കുന്നുവെങ്കിൽ ഇൽമ് അവരെയും സംരക്ഷിക്കും. ഇൽമിന്റെ മഹത്ത്വം അവരംഗീകരിച്ചാൽ അവർക്കും മഹത്ത്വം ലഭിക്കും. അർഹിക്കുന്ന ആദരവും സംരക്ഷണവും അതിന് നൽകുന്നവർക്ക് ഇൽമ് തിരിച്ചും സംരക്ഷണവും ആദരവും നൽകും’.

ഇമാം ജുർജാനി(റ) ഹിജ്‌റ നാലാം നൂറ്റാണ്ടിൽ വഫാത്തായ കർമശാസ്ത്ര പണ്ഡിതനും കവിയും സാഹിത്യകാരനുമാണ്. ഇൽമിന്റെ മഹത്ത്വം വിവരിക്കുന്ന തന്റെ യഖൂലൂന ഫീകൻഖിബാളുൻ എന്ന കവിതയിൽനിന്നുള്ളതാണിത്. തന്റെ നിലാപടുകളെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണിത്. ഈ കവിതയിൽ ഇൽമിന്റെയും ആലിമിന്റെയും മഹത്ത്വവും അത് പരിരക്ഷിക്കുന്നതിനുള്ള രീതികളും കൃത്യമായി വിവരിക്കുന്നുണ്ട്.


സുനനുദ്ദാരിമിയിൽ അലിയ്യുബ്‌നു അബീത്വാലിബ്(റ)വിന്റെ ഒരു വചനമുണ്ട്. അതിങ്ങനെയാണ്: ‘ഇൽമിന്റെ വാഹകരേ, നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കണം. കാരണം ആലിമെന്നാൽ യഥാർത്ഥത്തിൽ അറിവിനനുസരിച്ച് അമൽ ചെയ്യുന്നവനാണ്. അവന്റെ അമലുകളും ഇൽമും തമ്മിൽ യോജിപ്പുണ്ടാവും. എന്നാൽ ശേഷകാലത്ത് ചില ഇൽമിന്റെ വാഹകർ രംഗത്തുവരും. അവരുടെ ഇൽമ് തൊണ്ടയുടെ താഴേക്ക് വിട്ടുകടന്നിട്ടുണ്ടാവില്ല. അവരുടെ ഇൽമും അമലും തമ്മിൽ പൊരുത്തമുണ്ടാവില്ല. അവരുടെ രഹസ്യവും പരസ്യവും വ്യത്യസ്തമായിരിക്കും. ചിലർ മറ്റു ചിലരോട് പെരുമയും മേൽക്കോയ്മയും നടിച്ചും പറഞ്ഞും അത്തരക്കാർ കൂട്ടമാവും. എത്രത്തോളമെന്നാൽ ഒരാളുടെ കൂടെനിന്ന് മാറി മറ്റൊരാളുടെ അടുത്തൊരാൾ പോയാൽ അവർ കോപിക്കും. അവനെ അവർ ബഹിഷ്‌കരിക്കും. എന്നാൽ അറിയുക, അവരുടെ പ്രവർത്തനങ്ങൾ എത്ര നന്നായിരുന്നാലും ആ സദസ്സിൽനിന്ന് അല്ലാഹുവിലേക്കുയരുകയില്ല’ (ദാരിമി).

ഇൽമിന്റെ ഫലമായുണ്ടാവേണ്ട സൽഗുണമാണ് ഗുണകാംക്ഷയും സഹതാപവും. എന്നാൽ വിരോധവും ഈർഷ്യതയുമായി മാറുന്നത് ഇൽമിന്റെ ഗുണം ലഭിക്കാത്തതിനാലാണ്. ഇൽമിന്റെ സംസ്‌കാരം സംസ്‌കരണത്തിന്റെ സംസ്‌കാരമാണ്. അതിനാൽ ആലിം സഹജീവികളിലും സഹപ്രവർത്തകരിലും ശോഷിച്ചില്ലാതാവുന്ന സംസ്‌കാരത്തെയും സ്വത്വത്തെയും സംരക്ഷിക്കാനാണ് പരിശ്രമിക്കേണ്ടത്. അങ്ങനെയാണ് തന്റെ ഇൽമിനെ സംസ്‌കരിക്കാനാവുക. മറ്റൊരാളുടെ അടുത്തേക്ക് പോകൽ അനിവാര്യമായിത്തീരുകയോ അങ്ങനെ പോകുന്നതുകൊണ്ടുണ്ടാകുന്ന നാശത്തേക്കാൾ വലിയ ഗുണം മതപരമായി ഉണ്ടാവുകയോ ചെയ്താൽ നല്ല നിയ്യത്തോടുകൂടി പോകുന്നതിൽ വിരോധമില്ല. ഇമാം സുഹ്‌രി(റ), ഇമാം ശാഫിഈ(റ) തുടങ്ങിയ പണ്ഡിതർ ഭരണാധികാരികളെ സമീപിച്ചത് ഈ ഗണത്തിലാണുൾപ്പെടുത്തേണ്ടത്.

സമീപിക്കപ്പെടുന്ന ആൾ ഇൽമിലും ഭൗതിക പരിത്യാഗത്തിലും ഉയർന്ന പദവിയുള്ള ആളാണെങ്കിൽ, അവരിൽനിന്ന് ആത്മീയത നേടിയെടുക്കുന്നതിന് വേണ്ടി ആവർത്തിച്ച് തന്നെ പോകാവുന്നതാണ്. മഹാനായ സുഫ്‌യാനുസ്സൗരി(റ) ഇബ്‌റാഹീമുബ്‌നു അദ്ഹമിന്റെ അടുത്തുപോകാറുണ്ടായിരുന്നു. സുഫ്‌യാനുസ്സൗരി(റ) സാഗരസമാനമായ പണ്ഡിതനായിരുന്നു. ഇബ്‌റാഹീമുബ്‌നു അദ്ഹം മഹാസാത്വികനും. രണ്ടുപേർക്കും അവർ തമ്മിൽ ഒരുമിക്കലിൽ ആത്മീയമായ ഗുണമാണ് ലക്ഷ്യമായി ഉണ്ടായിരുന്നത്.


അബൂ ഉബൈദുൽ ഖാസി മുബ്‌നു സല്ലാമിൽ ഹറവീ(റ) പ്രസിദ്ധ ഹദീസ് നിരൂപണവിജ്ഞാന വിശാരദനും ഭാഷാ പണ്ഡിതനുമായിരുന്നു. അദ്ദേഹം അലിയ്യുബ്‌നുൽ മദീനിയുടെ അടുത്തേക്ക് പോവാറുണ്ടായിരുന്നു. അദ്ദേഹവും ഹദീസ് വിജ്ഞാനീയത്തിൽ ഉയർന്നവരായിരുന്നു എന്നതാണു കാരണം. അനേകം ശിഷ്യന്മാരദ്ദേഹത്തിനുണ്ടായിരുന്നു. ആത്മീയവും വൈജ്ഞാനികവുമായ നേട്ടങ്ങൾക്കുവേണ്ടിയുള്ള ഇത്തരം സഞ്ചാരം ആലിമിനെ സംബന്ധിച്ച് കുറവല്ല.

മൂന്ന്: സുഹ്ദ് എന്ന ആത്മീയ ഗുണം സ്വീകരിക്കുന്നവനായിരിക്കണം. പണ്ഡിതർക്ക് ഐഹികമായതിൽ വിരക്തിയുണ്ടാവണം. തന്റെ ശരീരത്തിനും ആശ്രിതർക്കും പ്രയാസകരമാകാത്ത വിധത്തിൽ ഐഹികമായതിൽ കുറവ് വരുത്തണം. അവർക്കാവശ്യമായ ഭൗതിക വിഭവ സൗകര്യങ്ങൾ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും ആത്മീയതക്കും ഭൗതിക വിരക്തിക്കും എതിരല്ല. അത് അത്യാവശ്യമായതിനെ അവലംബിക്കുന്നതിന്റെ പരിധിയിലാണുൾപ്പെടുക.

പണ്ഡിതൻ ദുൻയാവിന്റെ നിസ്സാരതയും അതിന്റെ കുഴപ്പങ്ങളും ക്ഷണികതവും അത് നേടിയെടുക്കുന്നതിനായി കൂടുതൽ പ്രയാസങ്ങളും ത്യാഗങ്ങളും വേണ്ടെന്നും നന്നായി അറിയുന്നവനാണ്. അതിനാൽതന്നെ ഐഹികമായതിനോട് കെട്ട്പിണയുന്നതിനെ മോശമായിക്കാണാനാവുക എന്നത് പണ്ഡിതരുടെ പദവികളിൽ ഏറ്റവും ചെറുതാണ്. അതിന്റെ ചിന്തകളിൽ വ്യാപൃതനാവുന്നതും അതിലേക്ക് മുഴുനായിത്തിരിയുന്നതും ഒഴിവാക്കാൻ ഏറ്റവും ബന്ധപ്പെട്ടവരും പണ്ഡിതർ തന്നെയാണ്.

ഇമാം ശാഫിഈ(റ)വിൽനിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: ‘ഒരാൾ ജനങ്ങളിൽ ഏറ്റവും ബുദ്ധിയുള്ളവർക്ക് വല്ലതും വസ്വിയ്യത്ത് ചെയ്താൽ അത് സാഹിദീങ്ങൾ(ഭൗതികതയിൽ അഭിരമിക്കാത്തവർ)ക്ക് നൽകേണ്ടതാണ്. എന്നാൽ ആലിമുകളേക്കാൾ ബുദ്ധികൂടുതലും പൂർണതയും കൊണ്ട് ബന്ധപ്പെട്ടവരാരാണുള്ളതെന്നെനിക്കറിയില്ല.’

യഹ്‌യ ബ്‌നു മുആദിർറാസി(റ) പറയുന്നു: ഈ ഭൗതികമായത് നശിച്ചില്ലാതാവുന്ന സ്വർണവും പാരത്രികമായത്‌നശിക്കാത്ത കളിമണ്ണുമാണെങ്കിൽ ബുദ്ധിയുള്ളവൻ നശിക്കുന്ന സ്വർണത്തെ വിട്ട് നശിക്കാത്ത മണ്ണിനെയാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ദുനിയാവ് നശിക്കുന്ന മണ്ണും ആഖിറം നശിക്കാത്ത സ്വർണവുമാണല്ലോ. അപ്പോൾ ആഖിറത്തിനെയല്ലേ തിരഞ്ഞെടുക്കേണ്ടത്.


നാല്: സ്ഥാനം, സമ്പത്ത്, പ്രശസ്തി, പ്രചാരം, സേവിക്കപ്പെടൽ, സമകാലികരിൽ മുന്നിലാവൽ തുടങ്ങി ഭൗതികമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു മാർഗമാക്കാതെ ഇൽമിന്റെ പരിശുദ്ധിയെ സംരക്ഷിക്കൽ. ഇമാം ശാഫിഈ(റ)പറയുന്നു: ജനങ്ങളെല്ലാം ഈ ഇൽമിനെ എന്നിൽനിന്ന് പഠിക്കുകയും അതിൽ ഒരക്ഷരംപോലും എന്നോട് ചേർത്തിപ്പറയാതിരിക്കലുമാണെനിക്കിഷ്ടം.

തന്റെ വിദ്യാർത്ഥികളിൽനിന്ന് സമ്പത്തോ ഖിദ്മത്തോ മറ്റുവല്ലതുമോ ലഭിക്കണമെന്നോ അവർ തന്റെ കാര്യത്തിൽ ഏർപ്പെടുകയോ ഇടക്കിടെ വന്നുപോയ്‌ക്കൊണ്ടിരിക്കുകയോ വേണമെന്നോ ആഗ്രഹിക്കുന്നതിൽനിന്നും ഇൽമിനെ പരിശുദ്ധമാക്കണം. മൻസ്വൂറുബ്‌നുൽ മുഅ്തമിറുസ്സലമീ(റ) കൂഫക്കാരനായ താബിഈ പണ്ഡിതനായിരുന്നു. തന്നെ സമീപിക്കുന്ന ശിഷ്യൻമാരിൽനിന്നും അദ്ദേഹം ഒരു സഹായവും സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ  ചെയ്തിരുന്നില്ല.

പ്രമുഖ ഹദീസ് പണ്ഡിതൻ സുഫ്‌യാനുബ്‌നു ഉയൈന(റ) പറയുന്നു: ‘എനിക്ക് വിശുദ്ധ ഖുർആന്റെ ആശയസാഗരം ഗ്രഹിക്കാൻ ശേഷി നൽകപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഖലീഫ അബൂജഅ്ഫറിൽ മൻസ്വൂരിൽനിന്ന് ഒരു നാണയക്കിഴി സ്വീകരിച്ചു. അതോടെ എന്റെ ആ ശേഷി നഷ്ടമായി. അല്ലാഹുവിനോട് ഞാൻ മാപ്പ് തേടുന്നു.’

ഇൽമിനെ ഉപാധിയാക്കി ഭൗതികം തേടാതിരിക്കണം. ഇൽമിന്റെ ഫലമായി ഉണ്ടായിത്തീരുന്ന ഭൗതിക ഗുണങ്ങൾ ഇൽമിനെ തിരിഞ്ഞ് കുത്തുന്ന വിധത്തിലാകാതെ നോക്കുകയും വേണം. ഐഹിക കാര്യങ്ങൾക്കുള്ള ഉപാധിയല്ല ഇൽമ്. അത് പാരത്രിക നേട്ടങ്ങൾക്കുള്ള ഉപാധിയാണ്. എന്നാൽ അതിന്റെയും ഉപാധിയായിവരുന്ന ഭൗതികാവശ്യങ്ങൾ ആക്ഷേപിക്കപ്പെട്ടതല്ല. ഇൽമിന്റെ മഹത്ത്വത്തിനു യാതൊരു ന്യൂനതയും വരുത്തരുതെന്നു ചുരുക്കം.

അഞ്ച്: പ്രകൃത്യാതന്നെ താഴ്ന്നതും മോശപ്പെട്ടതുമായ ജോലികളുണ്ട്. അത്തരം ജോലികൾ പണ്ഡിതർ സ്വീകരിക്കാതിരിക്കണം. അത്തരം ജോലിക്കാരോട് പൊതുസമൂഹത്തിൽ ചിലരുടെ സമീപനം അത്ര ശുഭകരമായിരിക്കില്ല. അതിനാൽ പണ്ഡിന് തന്റെ ദൗത്യ നിർവഹണത്തിൽ വിജയിക്കാൻ കഴിയാതെവരും. ജനങ്ങൾക്കിടയിൽ ഇസ്സത്തുള്ള ജോലിയാകുമ്പോൾ എല്ലാവർക്കും സ്വീകാര്യവുമായിരിക്കും.

തെറ്റിദ്ധാരണക്കിടവരുത്തുന്ന സ്ഥല, സാഹചര്യങ്ങളെ വർജ്ജിക്കണം. സാധാരണ ജനങ്ങളുടെ ദൃഷ്ടിയിൽ പെടാത്തവിധം അകന്ന സ്ഥലത്തായാൽപോലും അതുപേക്ഷിക്കേണ്ടതാണ്. മുറുവ്വത്തിന് അഥവാ ശുദ്ധ വ്യക്തിത്വത്തിന് ന്യൂനത വരുത്തുന്നതോ, അനുവദനീയമാണെങ്കിൽതന്നെയും പ്രത്യക്ഷത്തിൽ വെറുക്കപ്പെടുന്നതോ ആയ കാര്യങ്ങൾ ചെയ്യരുത്. കാരണം തന്നെ തെറ്റിദ്ധരിക്കാനും മോശമായത് പറഞ്ഞുപരത്താനും ജനങ്ങളുടെ വെറുപ്പുളവാക്കുന്ന ധാരണകളിൽ അകപ്പെടുത്താനും അത് കാരണമാവും. യാദൃച്ഛികമായി വല്ല ആവശ്യവുമായി ബന്ധപ്പെട്ട് അങ്ങനെ സംഭവിച്ചാൽ അത് കാണാനിടയായവരെ അതിന്റെ വിധിയും കാരണവും തന്റെ ഉദ്ദേശ്യവും അറിയിക്കണം. എങ്കിലേ അവർക്ക് അതുകാരണം കുറ്റത്തിലകപ്പെടാതിരിക്കാനും തന്നിൽനിന്ന് അകലാതിരിക്കാനും അവസരമുണ്ടാവൂ. അല്ലാത്തപക്ഷം തന്റെ ഇൽമ് ഉപകാരപ്പെടാതെപോവുകയും അറിവില്ലാത്തവർ അത് ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥവരും.

നബി(സ്വ) ഒരിക്കൽ രാത്രിസമയത്തു ഭാര്യ സ്വഫിയ്യ(റ)യുടെ കൂടെ പോകുമ്പോൾ രണ്ട് അൻസ്വാരി സ്വഹാബികൾ നബി(സ്വ)യോട് സലാം പറഞ്ഞുവന്നു. നബി(സ്വ) അവരോട് പറഞ്ഞു. ‘പോയ്‌ക്കോളിൻ സ്വഫിയ്യയാണിത്.’ ഇതുകേട്ട സ്വഹാബികൾ അത്ഭുതം കൂറിയപ്പോൾ നബി(സ്വ) പറഞ്ഞു: ‘പിശാച് മനുഷ്യന്റെ രക്തധമനികളിലൂടെ വരെ സഞ്ചരിക്കും. അതിനാൽ അവൻ നിങ്ങളുടെ മനസ്സിൽ വല്ല ദുശ്ചിന്തയും ഇട്ടുതന്നാലോ എന്ന് ഞാൻ ഭയക്കുന്നു.’ തെറ്റിദ്ധാരണാജനകമായ സാഹചര്യത്തെ വർജിക്കുക എന്നത് പണ്ഡിതർ മാത്രമല്ല, എല്ലാവരും അനുവർത്തിക്കേണ്ട അച്ചടക്കമാണ്.


ആറ്: ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ സൂക്ഷിച്ച് ജീവിക്കുക, ജമാഅത്തായി പള്ളിയിൽവെച്ച് നിസ്‌കരിക്കുക, സലാം പറയുക, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക തുടങ്ങിയ പ്രത്യക്ഷ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുക, വിഷമങ്ങളുണ്ടായാൽ ക്ഷമിക്കുക, ദീൻകാര്യങ്ങൾ നടപ്പാക്കുന്നതിൽ ആക്ഷേപം ഭയപ്പെടാതിരിക്കുക, സത്യം ഭരണാധികാരിയുടെ മുമ്പിലും തുറന്നുപറയുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. പ്രബോധന വിഷയത്തിൽ വിഷമം നേരിട്ടപ്പോൾ ക്ഷമകൈകൊള്ളാൻ നബി(സ്വ)യോട് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഈ നിർദേശവും നബി(സ്വ)യും മറ്റ് അമ്പിയാക്കളും കൈക്കൊണ്ട ക്ഷമയെയും ഓർത്തുകൊണ്ട് പ്രചോദിതരാവണം. സഹന സമീപനംകൊണ്ട് അവർക്ക് അന്തിമവിജയം ഉണ്ടായി എന്നതും ഓർക്കുക.

സുന്നത്തുകൾ പ്രത്യക്ഷപ്പെടുത്തുക, ബിദ്അത്തുകൾ കെടുത്തിക്കളയുക, മതകാര്യങ്ങളിൽ അല്ലാഹുവിന് വേണ്ടി നിലകൊള്ളുക, മുസ്‌ലിംകൾക്ക് പൊതുവായി ഗുണകരമായ കാര്യങ്ങൾ പ്രവർത്തിക്കുക, അതിന് അനുവദനീയ മാർഗങ്ങളവലംബിക്കുക, അനുയോജ്യവും പ്രകൃതിപരവുമായ രീതിയിലായിരിക്കുക, തന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്തമമായതിനെ പൂർണമായും  സ്വീകരിക്കുക, കാരണം, പണ്ഡിതന്മാർ മാതൃകകളാണ്. അവരെ നോക്കിയാണ് മതനിയമങ്ങൾ മനസ്സിലാക്കുക. അവർ സാധാരണക്കാർക്ക് അല്ലാഹുവിന്റെ മുമ്പിൽ പ്രമാണങ്ങളാണ്. പണ്ഡിതരെ നിരീക്ഷിച്ചാണ് അവർ മതനിയമം സ്വീകരിക്കുന്നത്.

ഈ പറഞ്ഞ കാര്യങ്ങളൊക്കെയും ഒരു പണ്ഡിതനെ സംബന്ധിച്ച് അവന്റെ വ്യക്തിജീവിതത്തിന്റെ കൃത്യതയുടെ ഭാഗമാണ്. അതുപാലിക്കുന്നതിലൂടെ ഇൽമിന്റെ ഉപകാരം തനിക്ക് തന്നെ ലഭ്യമാകുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് ഉപകാരമുണ്ടാകുക എന്നത് അസ്വാഭാവികമാണ്. മനഃപാഠമാക്കിയതല്ല, ഉപകാരപ്രദമായതാണ് ഇൽമ്  എന്ന് ഇമാം ശാഫിഈ(റ)യുടെ പരാമർശം ഇവിടെ സ്മരണീയം. അതുകൊണ്ട് തന്നെ പണ്ഡിതന്റെ വഴിവിട്ട പ്രവർത്തനം വളരെ ഗുരുതരമാണ്. കാരണം അത് ജനങ്ങൾ പിന്തുടരുന്നു. അത് മുഖേന ധാരാളം അഹിതങ്ങളുണ്ടായിത്തീരുകയും ചെയ്യും.

Thursday, 31 May 2018

സ്ത്രീ രക്തങ്ങളും - നജസുകളുടെ ശുദ്ധീകരണവും








3 ഇനമാണ്.....

1 -ഹൈള് ( ആര്‍ത്തവം ) .
2 - ഇസ്ത്തിഹാളത്ത് (രോഗം മൂലം ഉണ്ടാകുന്ന രക്തം)
3 - നിഫാസ് (പ്രസവിച്ച ഉടനെ പുറപ്പെടുന്ന രക്തം)



ഇതിൽ രോഗമോ,പ്രസവമോ,കൂടാതെ നിശ്ചിത സമയങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ അറ്റത്തുള്ള ഒരു ഞരബില്‍ നിന്ന് പുറപെടുന്ന രക്തമാണ് ഹൈള് ..

ചന്ദ്രവര്‍ഷ പ്രകാരം (അറബി വർഷ പ്രകാരം) ഒമ്പത് വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ്
ഹൈളിൻെ സമയം.

എങ്കിലും ഒമ്പത് വയസ്സ് തികയാന്‍ പതിനാറു ദിവസത്തിന് താഴെയുള്ളപ്പോള്‍
രക്തം കണ്ടാലും ഹൈള് തന്നെയാണ്.........!
ഒരു സ്ത്രീക്ക്‌ ആര്‍ത്തവമുണ്ടാകുന്ന കുറഞ്ഞ സമയം ഒരു രാപകലും (24 മണിക്കൂര്‍)
അധികരിച്ചാല്‍ 15 ദിവസ്സവും സാധാരണയായി 6 -7 ദിവസവുമാണ്.....!

15 ദിവസ്സം ആര്‍ത്തവമുണ്ടാകുമ്പോള്‍ തുടരെ രക്തം കാണണമെന്നില്ല .
മറിച്ച്‌ 15 ദിവസ്സം പുറപെട്ട ആകെ രക്തത്തിൻെ സമയം കൂട്ടിയാല്‍ 24 മണിക്കൂറിൽ കുറയാതിരിക്കണം... അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആർത്തവമായി  പരിഗണികുകയില്ല ......!
ഒരു ദിവസ്സം മാത്രം ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീക്ക്‌ 24 മണിക്കൂറും രക്തം തുടരെ കാണപെടണം....!
പഞ്ഞിയോ മറ്റോ ഗുഹ്യ ഭാഗത്ത്‌ വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി
ഹുഗ്യത്തിൻെ പ്രതല ഭാഗത്തേക്ക് പുറ പെടണമെന്നില്ല......!

----------------------

സ്ത്രീക്ക് മനിയ്യ്‌ പുരപെടുന്നതിന്റെ സമയം ഹൈള്പോലെത്തന്നെ ഒമ്പത് വയസ്സ് പൂര്‍ത്തിയാകാലാണ് ....
എന്നാല്‍ പുരുഷന് മനിയ്യ്‌ പുറപെടുന്നതിന്റെ സമയം ഒമ്പത് വയസ്സാണെന്നും
ഒമ്പതര വയസ്സാണെന്നും,പത്തു വയസ്സാണെന്നും അഭിപ്രായമുണ്ട്........!

പുരുഷന് ഇന്ദ്രിയവും,സ്ത്രീക്ക് ഇന്ദ്രിയ,ആര്‍ത്തവം ,ഇവയില്‍ ഏതങ്കിലുംഒന്ന് പുറപെട്ടിട്ടില്ലെങ്കിലും 15 വയസ്സായാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കും...!
ശുദ്ധിയും രക്തവും കൂടി 15 ദിവസത്തില്‍ കവിയാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറില്‍ ചുരുങ്ങാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ഹൈളായികൂട്ടുന്നതാണ് ....!

ഒരു ദിവസത്തില്‍ കുറയാതെയും 15 ദിവസത്തില്‍ കവിയാതെയും രക്തം കണ്ടാല്‍ അത് ആര്‍ത്തവം തന്നെയാണ്.

പക്ഷേ , മിക്ക സ്ത്രീകള്‍ക്കും ഇങ്ങനെയുണ്ടാകാറില്ല.....!
ഏറ്റവും ചുരുങ്ങിയത് ശുദ്ധി 15 ദിവസ്സമാണ് അതിന്റെ ഇടയില്‍ രക്തം വീണ്ടും കണ്ടാല്‍ അത് ഹൈളല്ല.....!മറിച്ച് രോഗരക്തമാണ്.

ശുദ്ധിയുടെ ദിവസ്സങ്ങള്‍ക്ക് പരിധിയില്ല....!

ഹൈള് കാലത്തും,നിഫാസ് കാലത്തും ഖളാആയ നോമ്പ് വീട്ടണം. നിസ്ക്കാരം വീട്ടേണ്ടതില്ല , പക്ഷേ ശുദ്ധി ആയത് അസറിന്റെ സമയം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് ആണെങ്കില്‍ ആ അസറും അതിനു മുമ്പുള്ള ളുഹറും നിസ്ക്കരിക്കൽ നിർബന്ധമാണ്....!

ഇശാഇന്റെ സമയത്ത് സുബ്ഹിന്‍റെ മുമ്പാണെൻകിൽ ആ ദിവസത്തിലെ 
ഇശാഹും,മഗ്രിബും നിസ്ക്കരിക്കണം.

സുബ്ഹ്,ളുഹര്‍,ഇവയിലൊന്നിന്‍റെസമയത്താണെങ്കില്‍ അത് മാത്രം നിസ്ക്കരിച്ചാല്‍ മതി"

ചന്ദ്രവര്‍ഷവും സൗര വര്‍ഷവും തമ്മിലുള്ള വ്യത്യാസമെന്ത്?  



കൊല്ലവും തീയതിയും രണ്ട് തരത്തിലാണ് കണക്കുകൂട്ടാറുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം. സൂര്യന്റെ ചലനമനുസരിച്ച് കണക്കാക്കുന്ന വര്‍ഷത്തിനാണ് സൗരവര്‍ഷം അഥവാ ക്രിസ്തുവര്‍ഷം എന്നു പറയുന്നത്. ചന്ദ്രന്റെ ഗതി അടിസ്ഥാനമാക്കി കണക്കുകൂട്ടുന്ന വര്‍ഷത്തിനാണ് ചന്ദ്രവര്‍ഷം അഥവാ ഹിജ്‌റ വര്‍ഷമെന്നു പറയുന്നത്. ഒരു ചന്ദ്രവര്‍ഷം 354 ദിവസവും 8 മണിക്കൂറും 48 മിനുറ്റുമാണ്. ഒരു സൗരവര്‍ഷമെന്നാല്‍ 365 ദിവസവും 6 മണിക്കൂറുമാണ്. ഇത് ചന്ദ്രവര്‍ഷത്തേക്കാള്‍ 10 ദിവസവും 21 മണിക്കൂറും 12 മിനുറ്റും കൂടുതലാണ്. ചന്ദ്രവര്‍ഷമനുസരിച്ച് 9 വയസ്സ് പൂര്‍ത്തിയാവാന്‍ 3189 ദിവസവും 7 മണിക്കൂറും 12 മിനുറ്റും മതിയെങ്കില്‍ സൗരവര്‍ഷമനുസരിച്ച് 3287 ദിവസവും 6 മണിക്കൂറും വേണം. അഥവാ ഒമ്പത് വയസ് പൂര്‍ത്തിയാവുന്ന സമയത്ത് രണ്ടും തമ്മില്‍ 97 ദിവസവും 22 മണിക്കൂറും 48 മിനുറ്റും അന്തരം വരും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ചന്ദ്രവര്‍ഷമാണ് ആധാരം.

ആര്‍ത്തവത്തിന് വല്ല സമയപരിധിയുമുണ്ടോ?

ഒരു രാവും പകലുമാണ് ഏറ്റവും ചുരുങ്ങിയ ആര്‍ത്തവത്തിന്റെ സമയ പരിധി.മിക്കവാറും ആറോ ഏഴോ ദിവസവും അധികരിച്ചാല്‍ 15 ദിവസവുമാണ്.

സ്ത്രീകള്‍ ഋതുമതികളാവാനുണ്ടായ കാരണമെന്ത്?

അല്ലാഹു നിശിതമായി വിലക്കിയ സ്വര്‍ഗീയാരാമത്തിലെ പഴം ഹവ്വാഅ്(റ) ഭുജിക്കുക നിമിത്തം അതില്‍നിന്നും കറ ഒലിക്കുകയും, അതിനാല്‍ മഹതിക്ക് ആര്‍ത്തവമുണ്ടാവുകയും ചെയ്തു. അത് മറ്റു സ്ത്രീകള്‍ക്ക് അന്ത്യനാള്‍ വരെ ഉണ്ടാവുകയും ചെയ്യും. (ശര്‍വാനി 1/384)

ആര്‍ത്തവം മനുഷ്യ സ്ത്രീകളുടെ പ്രത്യേകതയാണോ?

മനുഷ്യ സ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം, കുതിര, മുയല്‍, പട്ടി, കലമാന്‍, വവ്വാല്‍ എന്നീ ജീവികള്‍ക്കും ആര്‍ത്തവമുണ്ട്. (മുഗ്‌നി 1/108)

പതിനഞ്ച് ദിവസം ആര്‍ത്തവമുണ്ടാകുമ്പോള്‍ രക്തം നിരന്തരം പുറപ്പെടണമെന്നുണ്ടോ?

ഇല്ല. പക്ഷെ, പതിനഞ്ച് ദിവസം പുറപ്പെട്ട ആ രക്തത്തിന്റെ സമയം കൂട്ടിയാല്‍ 24 മണിക്കൂറില്‍ കുറയാതിരിക്കണം. അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആര്‍ത്തവമായി ഗണിക്കുകയില്ല. എന്നാല്‍, ഒരു രാപ്പകല്‍ മാത്രം ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂറും  നിരന്തരമായി രക്തം പുറപ്പെടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്തു വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി. മനോരം ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്തേക്ക് പുറപ്പെടണമെന്നില്ല. (തുഹ്ഫ, ശര്‍വാനി 1/385)

അധികരിച്ച ആര്‍ത്തവം 15 ദിവസമാണെന്നു പറഞ്ഞല്ലോ. എന്നാല്‍ ഒരു സ്ത്രീക്ക് പതിനഞ്ച് ദിവസത്തിനിടയില്‍ രക്തവും ശുദ്ധിയും ഇടകലര്‍ന്നു വന്നാല്‍ എന്തു ചെയ്യും?

ഭയപ്പെടാനൊന്നുമില്ല. മറ്റെല്ലാത്തിലും എന്നപോലെ കര്‍മ ശാസ്ത്ര പണ്ഡിതന്‍മാര്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. രക്തവും ശുദ്ധിയും കൂടി പതിനഞ്ച് ദിവസത്തില്‍ അധികരിക്കാതിരിക്കുകയും ആ രക്തം 24 മണിക്കൂറില്‍ കുറയാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ആര്‍ത്തവമായി പരിഗണിക്കപ്പെടും. (നിഹായ 1/307)

നോമ്പ്, ത്വവാഫ് തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാന്‍ മരുന്നുകളുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാന്‍ പാടുണ്ടോ?

ആര്‍ത്തവം നടയാന്‍ മരുന്നുപയോഗിക്കുന്നതുകൊണ്ട് ശറഇല്‍ വിരോധമൊന്നുമില്ല. (തല്‍ഖീസുല്‍ മറാം, പേജ് 247)


ഇടക്കിടെ ആര്‍ത്തവം നിയന്ത്രിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു ഹാനിയും വരില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതുമൂലം ചില തകരാറുകള്‍ കണ്ടേക്കാമെന്ന് പ്രശസ്തരായ ചില ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ വിവരിക്കുന്നത് കാണുക: ”മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഒറ്റക്കായും ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അവയില്‍പ്പെട്ടതാണ് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നതും അണ്‌ഡോല്‍പാദനവുമൊക്കെ. ക്രിതൃമ മാര്‍ഗത്തിലൂടെ, ഔഷധ സേവയിലൂടെ ഈ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് ആ രംഗത്ത് ഉദ്ദേശിച്ച ഫലം ഉളവാക്കിയാലും മറ്റു പല ദൂഷ്യങ്ങളും ശരീരത്തില്‍ വരുത്തിത്തീര്‍ക്കുന്നു. ഇത്തരം ഗുളികകളിലധികവും നിരവധി പാര്‍ശ്വഫലങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നവയാണ്. സ്തനങ്ങളില്‍ കല്ലിപ്പ്, ഛര്‍ദ്ദി, ലൈംഗികാഗ്രഹം കുറയുക, കരള്‍വീക്കം, ശരീരം തടിച്ചു വരിക, ഞരമ്പു തടിക്കുക എന്നിവ ഉദാഹരണം. ഇത്തരം ഔഷധങ്ങള്‍ ഹൃദ്രോഗികള്‍, പ്രമേഹ രോഗമുള്ളവര്‍, രക്ത സമ്മര്‍ദ്ദമേറിയവര്‍ എന്നിവര്‍ ഉപയോഗിക്കരുത്.” (ലൈംഗിക ശാസ്ത്രം -പേജ് 229)

ആര്‍ത്തവ കാലത്തും പ്രസവ രക്തകാലത്തും ഖളാആയ നോമ്പും നിസ്‌കാരവും ഖളാഅ് വീട്ടേണ്ടതുണ്ടോ?

നോമ്പ് ഖളാഅ് വീട്ടണം. പക്ഷെ, രക്തം അവസാനിക്കുന്നത് ഏതെങ്കിലുമൊരു നിസ്‌കാരസമയത്താണെങ്കില്‍ ആ നിസ്‌കാരത്തിന് ഒഴിവ് ബാധകമല്ല.അതെത്ര കുറഞ്ഞ സമയമാണെങ്കിലും ശരി. സുബ്ഹ്, ളുഹ്‌റ്, മഗ്‌രിബ് ഇവയില്‍നിന്ന് ഒന്നിന്റെ സമയത്താണ് രക്തസ്രാവം നിലച്ചതെങ്കില്‍ ആ വഖ്തിലെ നിസ്‌കാരം നിര്‍വഹിക്കണം. എന്നാല്‍ അശുദ്ധി അവസാനിച്ചത് ജംആക്കി നിസ്‌കരിക്കാവുന്ന ളുഹ്‌റ്, അസ്വറ്, ഇശാഅ് എന്നീ നിസ്‌കാരങ്ങളില്‍ ജംഇന്റെ അവസാന സമയത്താണെങ്കില്‍ തൊട്ടു മുമ്പുള്ള നിസ്‌കാരവും നിര്‍ബന്ധമാവും. അതായത് അസ്വറിന്റെ സമയത്ത് ശുദ്ധിയായാല്‍ തൊട്ടു മുമ്പുള്ള ളുഹ്‌റ്, ഇശാഇന്റെ സമയത്താണെങ്കില്‍ മഗ്‌രിബും നിസ്‌കരിക്കണം. (മുഗ്‌നി)

ആര്‍ത്തവ ചക്രം എന്ന പ്രയോഗം കൊണ്ടുള്ള ഉദ്ദേശ്യമെന്ത്?

ഒരു ആര്‍ത്തവം മുതല്‍ അടുത്ത ആര്‍ത്തവം ആവര്‍ത്തിക്കുന്നതുവരെയുള്ള കാലത്തിന് ആര്‍ത്തവ ചക്രം (menstrual cycle) എന്നു പറയുന്നു. ഒരു ആര്‍ത്തവ ചക്രത്തിന്റെ സാമാന്യ ദൈര്‍ഘ്യം 28 ദിവസമാണ്. ഈ ദൈര്‍ഘ്യത്തിന് വ്യത്യാസമുള്ളവരുമുണ്ട്. 25 മുതല്‍ 35 വരെയുള്ള ദിവസങ്ങള്‍ ക്രമമായി ആര്‍ത്തവ ചക്രത്തിനു ദൈര്‍ഘ്യം കണ്ടുവരുന്ന സ്ത്രീകളുമുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ‘ത്വുഹ്‌റ്’ എന്ന് അറബിയില്‍ പറയുന്ന ശുദ്ധിയാണ് ആര്‍ ത്തവ ചക്രംകൊണ്ട് വിവക്ഷ.

ആര്‍ത്തവകാല ദാമ്പത്യം

ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു, താങ്കള്‍ പറയുക അത് മലിനമാണ്, അത് കൊണ്ട് ആര്ത്തവത്ത്തില്‍ ഭാര്യമാരെ  നിങ്ങള്‍ വെടിയുക,  ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്, ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)

ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല. ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്.

പക്ഷെ ഖുര്‍ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ  ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.” ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”

ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67) മേല്‍  വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)

ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത്‌ :28)

അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .ഭാര്യക്ക്‌ ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു.? നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. 

ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)

ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.

‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)

ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത്‌ ഹുല്‍ മുഈന്‍ പേജ് 28)

ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.



ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )

എന്താണ് ഇസ്തിഹാളത്ത്

ഹൈളിന്റെയും (ആര്‍ത്തവരക്തം ) നിഫാസിന്റെയും (പ്രസവരക്തം) സന്ദര്‍ഭങ്ങളിലില്ലാതേയുണ്ടാകുന്ന രക്തസ്രാവത്തിനാണ് ഇസ്തിഹാളത്ത് എന്ന് പറയുന്നത്
ഹൈള്, നീഫാസ്, ഇസ്ത്തിഹാളത്ത് എന്നിവയേകുറിച്ചും അവയീല്‍ നിന്നുള്ള ശുദ്ധീകരണത്തേകുറിച്ചും,സ്ത്രികള്‍ നല്ലത് പോലേ മനസ്സിലാകിയിരിക്കണം. അതവരുടെ മതത്തിന്റെയുംആരോഗ്യത്തിന്റെയും രക്ഷക്ക് അനിവാര്യമാണ്
ഇതിനേ കുറിച്ച് ചെറിയരിതിയില്‍ ഒരു വീവരണം തരാം
ഇസ്തിഹാളത്ത് ഉണ്ടായിരിക്കുബോള്‍ നിസ്കാരവും നോബും ഉപേക്ഷിക്കാന്‍ പാടില്ലാ. ഹൈളും നിഫാസും ഉള്ളവര്‍ക്ക് നിഷിദ്ധമായകാര്യങ്ങളൊന്നുംഇസ്തിഹാളത്തുള്ളവര്‍ക്ക് നിഷിദ്ധമാവുകയില്ലാ. ഭര്‍ത്താവുമായി ലൈംഗീക വേഴെചയീലേര്‍പെടുകയും ച്ചെയ്യാം.
എന്നാല്‍ ഇസ്തിഹാളത്തുള്ള സ്ത്രികള്‍ നിസ്കാരത്തേ സംബന്ധിച്ചടത്തോളം ചില കാര്യങ്ങള്‍ ച്ചെയ്യേണ്ടതുണ്ട്
നിസ്കാരത്തിന്റെ സമയം ആയിടുണ്ട് എന്ന് ഉറപ്പയതിന് ശേഷമേ അവള്‍ വുളു എടുക്കാന്‍ പാടുള്ളു. വുളു എടുക്കൂന്നതിന് മുബായി യോനി നന്നായി കഴുകുകയും പുറത്തേക് രക്തം വരാത്തരീതിയില്‍ കെട്ടിവെക്കുകയും വേണം. എന്നിട്ടേ വുളു എടുക്കാവു.
വുളു എടുത്ത ഉടനേ നിസ്കരീക്കണം. ജമാഅത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയോ ഔറത്ത് മറക്കാന്‍ വേണ്ടിയോഅല്ലാതേ മറ്റൊന്നിനും കാത്ത് നിക്കരുത്. കാത്ത്നിന്നാല്‍ ഈ ചെയ്ത പ്രവര്‍ത്തനങ്ങളൊക്കേ അവള്‍ വിണ്ടും ചെയ്യേണ്ടിവരും.
ഇങ്ങനേയുള്ളവര്‍ വൂളുകൊണ്ട് ഒരു ഫര്‍ള് നിസ്കാരം മാത്രമേ നിര്‍ വ്വഹിക്കാന്‍ പാടുള്ളു . ഒരു വുളു കൊണ്ട്ഒന്നില്‍ കുടുത്തല്‍ സുനത്ത് നിസ്കാരം നിര്‍ വഹിക്കാവുന്നതാണ്.
ഇസ്തിഹാളത്തുള്ളവര്‍ വുളു എടുക്കുബോള്‍ അശുദ്ധിയേ ഉയര്‍ത്തുന്നു എന്ന് നിയ്യത് ചെയ്യാന്‍ പാടില്ലാ.
നമസ്കാരത്തേ ഹലാലാകുന്നതിന് വേണ്ടി എന്നേ പാടുള്ളു.
ഹൈളും നിഫാസും കഴിഞ്ഞ് കുളിക്കുന്ന സ്ത്രികള്‍ തങ്ങളുടേ യോനിഭാഗം നന്നായീകഴുകുകയുംസുഗന്ധദ്രവങ്ങള്‍ ഉപയോഗിച്ച് അവിടത്തേ ദുര്‍ഗന്ധം ദുരികരിക്കേണ്ടതുമാണ് സുഗന്ധദ്രവ്യം പുരട്ടിയ പഞ്ഞിയോ നേര്‍ത്ത ശീലയോ യോനിദളങ്ങള്‍ക്കുള്ളില്‍ വെക്കുന്നത് നല്ലതാണ് പക്ഷേ ഹജ്ജിനും ഉംറകും ഇഹ്റാം കെട്ടിവളും ഇദ്ദയാചരിക്കന്നവളും സുഗന്ധദ്രവ്യം ഉപയോഗിക്കാന്‍ പാടുള്ളതല്ലാ.

നിഫാസ്  (പ്രസവ രക്‌തം)

പ്രസവാനന്തരം സ്ത്രികളുടെ യോനിയിൽ കൂടി (രക്‌തപിണ്ഡത്തെ പ്രസവിച്ചതാണെങ്കിലും) പുറപ്പെടുന്ന രക്‌തത്തിന്  നിഫാസ് (പ്രസവ രക്‌തം) എന്നു പറയുന്നു.

ഗർഭാശയം മുഴുവൻ ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക. സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടർന്ന് നിൽക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഘ്യം ഒരു സെക്കന്റ് മാത്രമാണ്. ഏറിയാൽ 60 ദിവസം വരെ നീണ്ടുപോകാം.

പ്രസവിച്ച ഉടനെ രക്‌തം കാണാത്തവൾക്ക് നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവതല്ല. 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം, നോമ്പ് മുതലായവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസ്‌കാരിയായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം അനുഷ്ഠിച്ച ആരാധനകൾ നിഫാസ് കാലത്തായതിന് അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ ഖളാ‍‌അ് വീട്ടൽ നിർബന്ധവുമാണ്.

പ്രസവിച്ച് 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കിൽ അത് ആർത്തവ രക്തമാണ്. പ്രസവ രക്തമല്ല. പുറപ്പെട്ട്കൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങിവരുകയും ചെയ്താൽ അത് പ്രസവരക്ത തന്നെയായി കണക്കാക്കും. 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.

രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വിത്യാസമില്ലാതിരിക്കുകയോ വിത്യാസം രേഖപ്പെടുത്താതിരിക്കുകയോ ചെയ്താൽ മുൻപതിവനുസരിച്ച് ആരാധന നിർവഹിക്കണം. മുൻ പതിവ് ഓർമ്മിക്കുന്നില്ലെങ്കിൽ സൂക്ഷമത പാലിക്കണം

ആദ്യമായി നിഫാസുണ്ടാകുന്ന സ്ത്രീയുടെ രക്തമാണ് അറുപത് ദിവസം വിട്ടു കടന്നതെങ്കിൽ, ഒരു നിമിഷം നിഫാസും ബാക്കി മുഴുവൻ രോഗ രക്തവുമായി കണക്കാക്കും. ആ സമയത്തുള്ള നിസ്‌കാരവും നോമ്പും ഖളാ‍അ് വീട്ടണം.

60 ദിവസം കഴിഞ്ഞ ശേഷം അല്പസമയം രക്തം നിന്ന് വീണ്ടും പുറപ്പെട്ടാൽ അത് ആർത്തവ രക്തമായി കണക്കാക്കും.

വിത്യസ്തരൂപത്തിലാണ്  സ്ത്രീകളിൽ  നിഫാസിന്റെ കാലം 

ചിലർക്ക് 28 നും 40 നും അതിൽ അധികരിച്ചും ചുരുങ്ങിയുമെല്ലാം രക്‌തം നിലക്കും. പ്രസവിച്ച് 40 ദിവസം കഴിഞ്ഞതിനു ശേഷമേ നിസ്കാരവും മറ്റും നിർബന്ധമാവൂ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സ്ത്രീകളെ പിടികൂടിയിട്ടുണ്ട്. ഇത് ശുദ്ധ വിവരക്കേടാണ്. തിരുത്തപ്പെടേണ്ടതുമാണ്.

ആർത്തവം മൂലം നിശിദ്ധമാകുന്ന കാര്യങ്ങൾ പ്രസവ രക്‌തം മൂലവും നിഷിദ്ധമാണ്. അശുദ്ധകാലത്തെ നിസ്കാരം ഖളാ‍അ് വീട്ടേണ്ടതില്ല. നോമ്പ് ഖളാ‍അ് വീട്ടണം.

പ്രസവം മൂലം കുളി നിർബന്ധമാകും. യാതൊരു ഈർപ്പവുമില്ലാതെ കുട്ടി പുറത്ത് വന്നാലും, മാംസ പിണ്ഡത്തെ പ്രസവിച്ചാലും കുളി നിർബന്ധമാണ്. ഓപ്പറേഷൻ മുഖേന കുട്ടിയെ പുറത്തെടുത്താലും പ്രസവത്തിന്റെ വിധിയാണ്.

സയാമീസ്  ഇരട്ടകളിൽ രണ്ടും പൂർണ്ണമായി പുറത്ത് വന്നാലേ കുളി നിർബന്ധമാവുകയുള്ളൂ.
*************************************************************
എന്റെ പ്രസവം കഴിഞ്ഞിട്ട് 42 ദിവസമായി രക്തസ്രാവം ഒരു മാസം നല്ലവണ്ണം ഉണ്ടായിരുന്നു ശേഷം 10/12 ദിവസമായി വെളുത്ത ഒരു ദ്രാവകം ഇപ്പോഴും വരുന്നുണ്ട് ചിലപ്പോഴൊക്കെ രക്തത്തിന്റെ അടയാളം ഉണ്ട് താനും . എനിക്ക് എപ്പോള്‍ നിസ്കരിക്കാന്‍ പറ്റും ഇപ്പോള്‍ വരുന്നത് നിഫാസ് രകതം ആണോ ? 

പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന രക്ത സ്രാവത്തിന് നിഫാസ് അഥവാ പ്രസവ രക്തം എന്ന് പറയപ്പെടുന്നു. ഏറ്റവും കുറഞ്ഞത് ഒരു സെകന്‍റും സാധാരണ ഗതിയില്‍ 40 ദിവസവും കൂടിയാല്‍ 60 ദിവസവുമാണ് അതിന്‍റെ ദൈര്‍ഘ്യം. ഇങ്ങനെ പുറത്ത് വരുന്ന സ്രവം സാധാരണ രക്തമായാലും അല്ലെങ്കില്‍ മഞ്ഞ നിറത്തിലോ കലര്‍പ് നിറത്തിലോ ഉള്ള ദ്രാവകമായാലും നിഫാസ് തന്നെ.

ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 60 ദിവസമാണ് നിഫാസിന്‍റെ കൂടിയ ദൈര്‍ഘ്യം എന്ന് പറഞ്ഞുവല്ലോ. ഒരു സ്ത്രീക്ക് 60 ദിവസം കഴിഞ്ഞതിന് ശേഷവും രക്തം കാണുകയാണെങ്കില്‍, ശേഷം കാണുന്നത് ആര്‍ത്തവ രക്തം (ഹൈള്) ആയി കണക്കാക്കേണ്ടതാണ്. അറുപത് ദിവസത്തിന് മുമ്പായി രക്തം നിലക്കുകയും അങ്ങനെ 60 ദിവസം കഴിഞ്ഞതിന് ശേഷം വീണ്ടും രക്തം കണ്ടാല്‍ അതും ഹൈള് തന്നെ. എന്നാല്‍ ഇടക്ക് രക്തം മുറിയുകയും 60 ദിവസത്തിനുള്ളിലായി വീണ്ടും രക്തം കാണപ്പെടുകയും ചെയ്താല്‍, രക്തം നിലച്ച ദിവസങ്ങള്‍ 15 ദിവസത്തേക്കാള്‍ താഴെയാണെങ്കില്‍ നിഫാസായിട്ടും 15 ദിവസത്തേക്കാള്‍ കൂടുതലാണെങ്കില്‍ ഹൈള് ആയിട്ടുമാണ് ഗണിക്കേണ്ടത്.

ഇത് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം, ഒരു സ്ത്രീ പ്രസവിച്ച ശേഷം 10 ദിവസം കഴിഞ്ഞ് അവളുടെ രക്തം മുറിയികുയും പിന്നീട് പ്രസവിച്ച് ഇരുപത്തിമൂന്നാം ദിവസം വീണ്ടും രക്തം കണ്ടാല്‍, രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തില്‍ താഴെ ആയതിനാല്‍ അത് നിഫാസ് ആയിട്ടാണ് ഗണിക്കേണ്ടത്. പ്രസവിച്ച് 25 ദിവസം കഴിഞ്ഞിട്ടാണ് വീണ്ടും രക്തം കാണുന്നതെങ്കില്‍ രക്തം മുറഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കൂടുതലായതിനാല്‍ അതിനെ ഹൈള് രക്തമായിട്ടാണ് ഗണിക്കേണ്ടത്. അഥവാ പത്താം ദിവസം അവളുടെ നിഫാസ് നിലച്ചു എന്ന് മനസ്സിലാക്കാം.

നിഫാസ് രക്തം ഉണ്ടാകുമ്പോള്‍ നിസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ സ്പര്‍ശിക്കല്‍, ഥവാഫ്, സംയോഗം, ഥലാഖ് തുടങ്ങി പലകാര്യങ്ങളും നിഷിദ്ധമാണ്. നിഫാസ് രക്തങ്ങളുടെ ഇടയിലുള്ള ഇടവേളകള്‍ നിഫാസിന്‍റെ ഭാഗമായിട്ടാണ് പരിഗണക്കപ്പെടുക. അതിനാല്‍ മേല്‍പറഞ്ഞതെല്ലാം ഈ സമയങ്ങളിലും നിഷിദ്ധമാണ്. എന്നാല്‍ നിഫാസിന്‍റെയും ഹൈളിന്‍റെയും ഇടയിലുള്ള ഇടവേള ശുദ്ധിയുള്ളതും ആ സമയത്ത് മേല്‍പറഞ്ഞ കാര്യങ്ങളുടെ നിഷിദ്ധം നീങ്ങുന്നതുമാണ്.

ഇവിടെ സഹോദരിയുടെ ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത് സോഹദരിക്കുണ്ടായതെല്ലാം നിഫാസ് ഗണത്തില്‍ പെട്ടതാണെന്നാണ്, കാരണം രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കുറവാണല്ലോ. അതിനാല്‍ ഈ കാലമത്രയും നിഫാസുള്ളതിനാല്‍ നിസ്കാരം പോലുള്ളവ പാടില്ല. മുകളില്‍ വിവരിച്ച പോലെ നിഫാസ് മുറിഞ്ഞ് എന്നുറപ്പായാല്‍ സഹോദരിക്ക് നിസ്കാരവും മറ്റു ഇബാദതുകളും നിറവേറ്റാവുന്നതാണ്.

അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ

(അവലംബം: മഹല്ലി, തുഹ്ഫ, മുഗ്‍നി)

നിഫാസ് രക്തം നിലച്ചാല്‍ അപ്പോള്‍ തന്നെ കുളിക്കാമോ? നാല്‍പത് ദിവസം കഴിഞ്ഞേ കുളിക്കാവൂം എന്ന് പറയാറുണ്ട്. സത്യാവസ്ഥ എന്ത്?

നിഫാസ് രക്തത്തിന്‍റെ ഏറ്റവും കുറഞ്ഞ പരിധി ഒരു സെക്കന്‍റ് ആണ്, കൂടിയത് അറുപത് ദിവസവും. നിഫാസ് രക്തം മുറിഞ്ഞാല്‍ വേഗം കുളിച്ച് ശുദ്ധിയായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. രക്തം നിന്നിട്ടും നാല്‍പത് ദിവസം വരെ കുളി പിന്തിപ്പിക്കുന്നതും അതു മൂലം നിസ്കാരം നോമ്പ് ഖളാആക്കുന്നതും ഹറാമാണ്.

നാല്‍പത് ദിവസം കഴിയുന്നതിന് മുമ്പ് നിഫാസ് രക്തം നിന്നാല്‍ നിസ്കരിക്കണമല്ലോ. എന്നാല്‍ സംയോഗം ചെയ്യാന്‍ പറ്റുമോ?

ശുദ്ധിയാവുന്നതോടെ ഭാര്യാഭര്‍തൃബന്ധം പോലോത്ത, നിഫാസ് കൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദനീയമാവുന്നതുമാണ്.

ഹൈളോ നിഫാസോ ഉള്ളപ്പോള്‍ നഖം, മുടി എന്നിവ നീക്കുന്നതിന്റെ വിധി എന്താണ്?

ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്.  എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി  (റഹ്) പറഞ്ഞിട്ടുണ്ട്.

രക്തസ്രാവത്തിന്റെ ഇനങ്ങളും അവയുടെ വിധികളും ചുരുക്കി വിവരിക്കാമോ?

ആര്‍ത്തവത്തിന്റെ പരമാവധി ദിവസമായ പതിനഞ്ചില്‍ കവിയലോടെ ജീവിതത്തില്‍ ആദ്യമായി രക്തം കാണുന്നവള്‍ രണ്ട് വിഭാഗം. 

1) രക്തത്തിന്റെ വര്‍ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും, കുറഞ്ഞതും വിവേചിച്ചറിയുന്നവള്‍. 

2) രക്തം ഒരേ രൂപത്തിലായതിനാല്‍ വിവേചിച്ചറിയാത്തവള്‍. 

മുമ്പ് ആര്‍ത്തവവും ശുദ്ധിയും പതിവുള്ളവളും പിന്നീട് ആര്‍ത്തവം പരിധി കഴിഞ്ഞ് രക്തം സ്രവിക്കുകയും ചെയ്തവള്‍ അഞ്ചു വിഭാഗം.

1) രക്തം പല രൂപത്തിലായതിനാല്‍ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവള്‍.
2) ശക്തമായ രക്തവും അശക്തമായ രക്തവും വേര്‍തിരിച്ചറിയാന്‍ സാധിക്കാതിരിക്കലോടുകൂടെ മുന്‍ ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുള്ളവള്‍.
3) കണക്കും സമയവും മറന്നവള്‍.
4) സമയം അറിയാമെങ്കിലും കണക്ക് മറന്നവള്‍.
5) കണക്ക് ഓര്‍മയുണ്ടെങ്കിലും സമയം മറന്നവള്‍.

ഇങ്ങനെ രണ്ടു വിഭാഗവും കൂടി രക്തസ്രാവമുള്ള സ്ത്രീകള്‍ ഏഴു വിധത്തിലാണ്. ഇവരില്‍നിന്ന് ഒന്നാം വിഭാഗത്തില്‍പ്പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും, ശക്തി കുറഞ്ഞു കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ മാസത്തിലൊരു ദിവസം ആര്‍ത്തവമായും ബാക്കിയുള്ള ഇരുപത്തൊമ്പത് ദിവസം ഇസ്തിഹാളത്തായും പരിഗണിക്കണം. രണ്ടാം വിഭാഗത്തില്‍ പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ പതിവനുസരിച്ച് ആര്‍ത്തവമുണ്ടാവാറുള്ള അത്രയും ദിവസം ആര്‍ത്തവമായും ബാക്കി രോഗ രക്തമായും പിരഗണിക്കണം. മൂന്നാമത്തവള്‍ ഓരോ ഫര്‍ള് നിസ്‌കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്. നാലാമത്തെയും അഞ്ചാമത്തെയും വിഭാഗത്തില്‍ പെട്ടവള്‍ ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നല്‍കുകയും രണ്ടിനും ഹിതമുള്ളതിന് ഉഹ്തിയാഥ് (സൂക്ഷ്മത) പാലിക്കുകയും വേണം.

ഹൈള്, നിഫാസ്, ജനാബത്ത് തുടങ്ങിയ അശുദ്ധിയുള്ളതോടു കൂടെ മാലമൗലിദുകളും റാത്തീബുകളും മറ്റും ഓതാമോ?

വലിയ അശുദ്ധിയുള്ളപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നിഷിദ്ധമാണ്. ഖുര്‍ആന്‍ അല്ലാത്ത മാല, മൗലിദ്, റാത്തീബ് മുതലായവ ഓതുന്നതിന് വിരോധമില്ല. ഖൂര്‍ആനിലെ സൂക്തങ്ങള്‍ തന്നെ ദിക്‌റ് എന്ന ഉദ്ദേശ്യത്തോടെ ഉരുവിടുന്നതിന് വിരോധമില്ല. ബാങ്കിന് ഉത്തരം ചെയ്യുക, നല്ല കാര്യം  ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുക തുടങ്ങിയവ അശുദ്ധിയുള്ളവര്‍ക്കും സുന്നത്താണ്. (തുഹ്ഫ 1 : 271)

ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുക, അതില്‍നിന്ന് വിരമിക്കുക, വിപത്തുണ്ടാവുക, യാത്ര തുടങ്ങുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി ചൊല്ലാറുള്ള ദുക്‌റുകള്‍ ഉതില്‍പെടുന്നു. (ശര്‍വാനി 1 : 271)

വലിയ അശുദ്ധിയുടെ വേളയില്‍ ആത്മീയ ചിന്ത പൂര്‍ണമായി വെടിയുന്ന ചിലരുണ്ട്. അത് അഭിലഷണീയമല്ല.

യോനീസ്രാവം (വെള്ളപോക്ക്)

ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് വെള്ളപോക്ക്. എളുപ്പത്തില്‍ പകരുന്ന രോഗമാണിത്. പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളിലേക്കും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരിലേക്കും ഈ രോഗം പകരുന്നു. ചില പ്രത്യേക തരം രോഗാണുക്കള്‍ യോനീ നാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്. സ്ത്രീകള്‍ ഔഷധം സേവിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്കും ചില ഔഷധങ്ങള്‍ ആവശ്യമായി വരും. കാരണം, മരുന്നുകള്‍ വഴി സ്ത്രീ രോഗ മുക്തി പ്രാപിച്ചാലും സംയോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവ് വീണ്ടും ഭാര്യക്ക് രോഗം സമ്മാനിക്കും.

ആര്‍ത്തവത്തിന്റെ ക്രമക്കേടുകള്‍, അണുബാധ, വിരശല്യം, എരുവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ തുടങ്ങിയ പല കാരണങ്ങള്‍ നിമിത്തം സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നുണ്ടാവുന്ന വെളുപ്പ്, ഇളംചുവപ്പ്, ഇളംപച്ച എന്നീ നിറങ്ങളിലുള്ള നേര്‍ത്തോ കുറുകിയോ നൂലു പോലെയോ ഉണ്ടാവുന്ന സ്രാവത്തിനാണ് വെള്ളപോക്ക് എന്ന് പറയുന്നത്. 

തുടക്കത്തില്‍ കഞ്ഞിത്തെളി പോലെ വെളുത്ത  നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലുമായിരിക്കും. ഈ രോഗത്തിന് അസ്ഥിസ്രാവം എന്നു പറഞ്ഞു വരുന്നതുകൊണ്ട് അസ്ഥി ഉരുകിപ്പോവുകയാണെ ന്നും അതുകൊണ്ടുതന്നെ പേടിക്കേണ്ട രോഗമാണെന്നുമുള്ള തെറ്റായ ധാരണ പലയിടങ്ങളിലുമുണ്ട്. പേരിലല്ലാതെ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല.

ഇത് വന്നുപെട്ടവരില്‍ പനി, ചുമ, തലകറക്കം, വയറെരിച്ചില്‍, നടുവേദന, വിളര്‍ച്ച, കവിള്‍ഒട്ടല്‍, കണ്ണുകുഴിയല്‍, ശരീരം മെലിയല്‍ തുടങ്ങിയവ കണ്ടുവരുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ്  ഈ രോഗം  കൂടുതലായി കണ്ടുവരുന്നത്.

മുസലി ഖദിരാദി കഷായം, ശതാവരി ഗുളം, വര്യാഹ്യാദി ഘൃതം, ധാത്യാദിഘൃതം, ചന്ദ്രപ്രഭാ ഗുളിക, കദള്യാദിഘൃതം, ശ്രംഗഭസ്മം, വലിയ മര്‍മ ഗുളിക, കന്‍മദ ഭസ്മം മുതലായ ആയുര്‍വേദ ഔഷധങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കുക. Sulphur, Thuja, Pulsatila, Sepia, Calcarcarb, Borat മുതലായ ഹോമിയോ ഔഷധങ്ങളില്‍നിന്ന് ഉചിതമായത് ഡേക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.

തണുത്ത ചോറ്, പഴങ്ങള്‍, ചെറുപയര്‍, കൂവ്വപ്പൊടി, ഉളനീര്‍, നെയ്യ് എന്നിങ്ങനെ തണുത്തതും പോഷക മൂല്യമുള്ളതുമാണ് വെള്ളപോക്കു രോഗികള്‍ പതിവാക്കേണ്ടത്.

യൂനാനി ഔഷധങ്ങളായ മാഉല്‍ ഹയാത്ത്, ദവായെ കടായി, സുപാരി പാക്, സര്‍ബത്ത് ബസൂരി തുടങ്ങിയ ഔഷധങ്ങള്‍ വെള്ളപ്പോക്ക് രോഗത്തെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്. ഒരു ഹക്കീമിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നു മാത്രം.

മതവീക്ഷണത്തില്‍ വെള്ളപോക്ക് നജസാണ്. അകത്ത് നിന്നു വരുന്ന എല്ലാ ദ്രാവകങ്ങളും (ഇന്ദ്രിയമൊഴികെ) നജസാണെന്നാണ് വിധി.

പ്രസവാനന്തര രക്തസ്രാവം

മുന്‍ പ്രസവത്തിന് വിപരീതമായി രക്തം പരമാവധി ദിവസമായ അറുപത് ദിവസത്തെ മറികടക്കുകയും വിവിധ രൂപത്തില്‍ രക്തം സ്രവിക്കുന്നതിനാല്‍ ശക്തിയുള്ളതും ശക്തിയില്ലാത്തതും വേര്‍തിരിച്ചറിയുവാന്‍ സാധിക്കുകയും ചെയ്യുന്നവളാണ് ഈ വകുപ്പില്‍ നാലാമത്തേത്. വിവിധങ്ങളായ രൂപത്തില്‍ രക്തം സ്രവിക്കുന്നവളായതു കൊണ്ട് മുന്‍ പ്രസവത്തിലെ പതിവ് ദിവസങ്ങള്‍ ഇവിടെ ബാധകമല്ല. ഇവള്‍ ശക്തിയുള്ള രക്തം ആര്‍ത്തവമായും ശക്തി കുറഞ്ഞത് രോഗ രക്തമായും കണക്കാക്കണം. എന്നാല്‍ ആകെ പുറപ്പെട്ട രക്തം അറുപതു ദിവസത്തില്‍ കവിഞ്ഞില്ലെങ്കില്‍ ശക്തിയേറിയത് പ്രസവ രക്തവും ശക്തി കുറഞ്ഞത് ഇസ്തിഹാളതുമാണ്.

ഉദാഹരണം: മുന്‍പ്രസവത്തിന് വിപരീതമായി ഒരു സ്ത്രീക്ക് കറുപ്പ്, ചുവപ്പ് എന്നിങ്ങനെ വിവിധ വര്‍ണങ്ങളില്‍ രക്തം പുറപ്പെടുകയും അത് നിഫാസിന്റെ പരമാവധി അറുപത് ദിവസത്തെ മറികടക്കുകയും ചെയ്താല്‍ കറുപ്പ് രക്തം ഹൈളായും ചുവപ്പ് രക്തം ഇസ്തിഹാളതായും കണക്കാക്കണം. മുന്‍പ്രസവത്തില്‍ നാല്‍പത് ദിവസമാണ് പ്രസവരക്തമുണ്ടായത് എന്ന വസ്തുത ഇവിടെ പരിഗണനീയമല്ല. മുന്‍പ്രസവം തുടങ്ങിയതും അവസാനിച്ചതുമായ ദിവസങ്ങളുടെ കണക്ക് ഓര്‍മയുണ്ടായിരിക്കലോടു കൂടെ മുന്‍ കണക്കുകള്‍ക്ക് വിപരീതമായി രക്തസ്രാവമുണ്ടാവുകയും ഒരേ രൂപത്തിലുള്ള രക്തം അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തവളാണ് നാലാമത്തവള്‍. ഒരേ രൂപത്തില്‍ രക്തം പുറപ്പെട്ടതിനാലും മുന്‍പ്രസവത്തിലെ രക്തം ഉണ്ടായ ദിവസങ്ങള്‍ ഓര്‍മയുണ്ടായതിനാലും പ്രസ്തുത ദിവസങ്ങളാണ് ഇവിടെ അവള്‍ നിഫാസായി ഗണിക്കേണ്ടത്. 

പ്രസ്തുത ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും ഒരേ രൂപത്തില്‍ രക്തം സ്രവിക്കുന്ന കാലത്തൊക്കെയും പ്രസവത്തിനു തൊട്ടു മുമ്പുള്ള ശുദ്ധികാലം ശുദ്ധിയായും ശേഷമുള്ള ആര്‍ത്തവ ദിവസങ്ങള്‍ ആര്‍ത്തവമായും പരിഗണിക്കണം. ഉദാഹരണം: ഒരു സ്ത്രീക്ക് മുന്‍ പ്രസവത്തില്‍ രക്തം മുപ്പത് ദിവസം നീണ്ടു നിന്നതായും ഈ പ്രസവത്തിന്റെ  തൊട്ടുമുമ്പ് രണ്ട് ആര്‍ത്തവത്തിന്റെ ഇടയില്‍ ഇരുപത് ദിവസം ശുദ്ധിയും ശേഷം പത്തു ദിവസം ഋതുരക്തവും ഉണ്ടായിട്ടുണ്ട് എന്നും ഓര്‍മയുണ്ട്. പക്ഷെ, ഇപ്പോഴുണ്ടായ പ്രസവത്തില്‍ മുന്‍പ്രസവത്തിനു വിപരീതമായി രക്തം സ്രവിക്കുകയും തുടങ്ങിയതു മുതല്‍ അവസാനിക്കുന്നതു വരെ ചുവപ്പ് വര്‍ണമുള്ള രക്തം പുറപ്പെടുകയും അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തു. എന്നാല്‍ മുന്‍പ്രസവത്തില്‍ സ്രവിച്ച മുപ്പത് ദിവസമാണ് ഇവളുടെ നിഫാസ്. ശേഷം ഇരുപത് ദിവസം ശുദ്ധിയായും പിന്നീട് പത്ത് ദിവസം ആര്‍ത്തവമായും ഗണിക്കണം. ഇങ്ങനെ രക്തം ഒരേ രൂപത്തില്‍ സ്രവിക്കുന്ന കാലത്തെല്ലാം ഇതേ ക്രമത്തില്‍ ഓരോ മുപ്പത് ദിവസവും ഇരുപത് ശുദ്ധിയും പത്ത് ദിവസം ഋതുരക്തവും ഉണ്ടാവുമെന്ന് ഗണിക്കേണ്ടതാണ്.

പരിഭ്രമിച്ചവള്‍

നിഫാസുകാരിക്കുണ്ടാവുന്ന രക്തസ്രാവത്തിന്റെ നാലു രൂപങ്ങള്‍ വിശദീകരിച്ചുകഴിഞ്ഞു. അഞ്ചാമത്തേതും അവസാനത്തേതും പരിഭ്രമിച്ചവള്‍ എന്നര്‍ത്ഥമുള്ള മുതഹയ്യിറത്തിന്റെ ചര്‍ച്ചയാണ്
.
ഒരു സ്ത്രീക്ക് തന്റെ പ്രസവത്തിന് വിരുദ്ധമായി ഈ പ്രസവത്തില്‍ രക്തം അറുപത് ദിവസത്തെ മറികടക്കുകയും ആദ്യാവസാനം വരെ പുറപ്പെടുന്ന രക്തം ഒരേ രൂപത്തിലായിരിക്കെ മുന്‍പ്രസവത്തില്‍ സ്രവിച്ച രക്തം എത്ര ദിവസം നീണ്ടുനിന്നു എന്ന് ഓര്‍മയുമില്ല. ഈ പ്രസവത്തില്‍ രക്തം ഒരേ രൂപത്തിലായതുകൊണ്ട് ഓരോ സമയവും നിഫാസിനും നിഫാസ് മുറിയാനും സാധ്യതയുണ്ട്. എന്നാല്‍ ഇവളുടെ നിഫാസ് ഒരു സെക്കന്റ് മാത്രമായി കണക്കാക്കി ബാക്കി ദിവസങ്ങളിലെല്ലാം പ്രസവത്തിന്റെ തൊട്ടു മുമ്പുള്ള രണ്ട് ഹൈളിന്റെ ഇടയിലുള്ള ശുദ്ധികാലവും അതിന്റെ ശേഷമുള്ളത് ആര്‍ത്തവ കാലവുമായാണ്  പരിഗണിക്കേണ്ടത്. (മുഗ്‌നി 1:126)

മുന്‍ ആര്‍ത്തവത്തിന്റെയും ശുദ്ധിയുടെയും കാലാവധി എത്ര നാളുകളാണെന്ന് ഓര്‍മയില്ലെങ്കില്‍ അവള്‍ നിഫാസില്‍ മുതഹയ്യിറത്ത് (പരിഭ്രമിച്ചവള്‍) ആയതുപോലെ ആര്‍ത്തവത്തിലും മുതഹയ്യിറതാണ്. ഇവളുടെ ഓരോ സമയവും ഹൈളിനും ഹൈള്‌രക്തം മുറിയാനും സാധ്യതയുള്ളതിനാല്‍ നിസ്‌കാരം, നോമ്പ് മുതലായ ആരാധനകളുടെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കണം. ഓരോ ഫര്‍ള് നിസ്‌കാരത്തിനും സമയമായ ശേഷം കുളിക്കലും വെച്ചുകെട്ടലും നിര്‍ബന്ധമാണ്.

രക്തസ്രാവവും വിധികളും

രക്‌ത സ്രാവവും അതുമായി ബന്ധപ്പെട്ട വിധികളും മനസ്സിലാക്കാൻ പ്രയാസമേറിയതായതിനാൽ ചുരുക്കി ഒന്നുകൂടെ വിശദീകരിക്കാം.1) രക്തത്തിന്റെ വർണ്ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും കുറഞ്ഞതും വിവേചിച്ചറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കണക്കാക്കണം.

2) രക്തം ഒരേ രൂപത്തിലായതിനാൽ വിവേചിച്ചറിയാത്തവൾ : ഇവൾ മാസത്തിലൊരു ദിവസം ആർത്തവമായും ബാക്കിയുള്ള ദിവസങ്ങൾ ഇസ്തിഹാളത്തായും പരിഗണിക്കണം.

3) രക്തം പല രൂപത്തിലായതിനാൽ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കരുതണം.

4) ശക്തമായ രക്തവും അല്ലാത്ത രക്തവും വേർതിരിച്ചറിയാൻ സാധിക്കാതിരിക്കലോടു കൂടി മുൻ ആർത്തവത്തിന്റെ കണക്കും സമയവും ഓർമ്മയുള്ളവൾ. ഇവൾ പതിവനുസരിച്ച് ആർത്തവമുണ്ടാകാറുള്ള അത്രയും ദിവസം ആർത്തവമായും ബാക്കി രോഗ രക്തമായും പരിഗണിക്കണം.

5) കണക്കും സമയവും മറന്നവൾ. ഇവൾ ഒരേ ഫർള് നിസ്കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കൽ നിർബന്ധമാണ്.

6) സമയം അറിയാമെങ്കിലും കണക്ക് മറന്നവൾ


7) കണക്ക് ഓർമ്മയുണ്ടെങ്കിലും സമയം മറന്നവൾ. ഈ രണ്ട് ( 6,7 ) വിഭാഗത്തിൽ‌പെട്ട സ്ത്രീകളും ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നൽകുകയും രണ്ടിനും സാധ്യതയുള്ളതിനാൽ ഹിതമുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം.


Wednesday, 30 May 2018

ഉസ്താദുമാരെ പേരു വിളിക്കൽ



ഉസ്താദുമാരെ പേരുവിളിക്കുന്നതിന്റെ വിധിയെന്ത് ? ഉസ്താദ് എന്നു ചേർത്തു കൊണ്ട് അവരുടെ പേർ വിളിക്കുന്നതിൽ അപാകതയുണ്ടോ ?ഉദാഹരണമായി മുഹമ്മദുസ്താദ്, ഖാദിറുസ്താദ് എന്നിങ്ങനെ. കത്തുകളിൽ എഴുതുമ്പോൾ ഇങ്ങനെ എഴുതുന്നതിൽ തെറ്റുണ്ടോ ?


ഗുരുവര്യന്മാരെ പേരുകൊണ്ടു വിളിക്കാതിരിക്കൽ സുന്നത്താണ്. നിഹായ: 8-140.

ഇത് ഉസ്താദ് പോലുള്ള ബഹുമാന സൂചകമായ വല്ലതും കൂട്ടിച്ചേർത്തു കൊണ്ടായാലും വിളിക്കരുത്.റശീദി 8-140.

കത്തുകളിൽ എഴുതുമ്പോളും പേര് ഒഴിവാക്കേണ്ടതാണ്.ശബ്റാമല്ലിസി. 8-140.

ഈസാ നബിയെ മറമാടപ്പെടുന്നത്



ഈസാ നബി (അ) വഫാതായാൽ എവിടെയാണു മറമാടപ്പെടുക ? റൗളയിലാണെന്നു കേട്ടു. ശരിയാണോ ? അതു സംബന്ധമായി വല്ലതും സ്ഥിരപ്പെട്ടിട്ടുണ്ടോ ?

സ്ഥിരപ്പെട്ടതല്ലെങ്കിലും ഒരു ഹദീസിലും, സഈദുബ്നുൽ മുസയ്യബ് (റ) പോലുള്ളവരുടെ മൊഴികളിലും ഈസാനബി (അ) യെ മറമാടപ്പെടുക ഹുജ്റ ശരീഫയിലാണെന്നു വന്നിട്ടുണ്ട്. ഫത്ഹുൽബാരി 7-428.

Tuesday, 29 May 2018

ബറാഅത്തുരാവിലെ യാസീൻ



മുജർറബാത്തുദ്ദൈറബി പേ: 19-ൽ ഇപ്രകാരം കാണുന്നു: യാസീൻ സൂറത്തിന്റെ ഖവാസ്സിൽ പ്പെട്ടതാണ്, ശഅ്‌ബാനിന്റെ പകുതിയുടെ രാത്രി മൂന്നു യാസീൻ ഓതുകയെന്നത്.1) ദീർഘായുസ്സിനെ കരുതി 2) ബലാഇനെ തടയുന്നതിനെ കരുതി 3) മനുഷ്യരെത്തൊട്ട് ഐശ്വര്യത്തിനെ കരുതി. ശേഷം ദുആ ചെയ്യാനും ഉണ്ട്. ഈ പറഞ്ഞതിന് അടിസ്ഥാനമുണ്ടോ ? തുഹ്ഫ: 3-463 ൽ ബറാഅത്തു രാവിലാണ് വിധി നിർണ്ണയിക്കപ്പെടുന്നത് ( ഫീഹാ യുഫ്റഖു.....) എന്ന അഭിപ്രായം ഗരീബും ശാദ്ദും ആണെന്നു പറഞ്ഞ നിലക്ക് ഈ അമൽ ബറാഅത്തു രാവിൽ ചെയ്യേണ്ടതുണ്ടോ ? ലൈലത്തുൽ ഖദ്റിൽ എന്തുകൊണ്ടാണ് ആരും ഇങ്ങനെ യാസീൻ ഓതാത്തതും കൽപ്പിക്കാത്തതും ?

ലൈലത്തുൽ ഖദ്ർ റമളാനിലാണല്ലോ. അതിൽ നമസ്കാരം,ഇഅ്‌തികാഫ് തുടങ്ങി അനേകം പ്രത്യേക പുണ്യകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാൾ ഖുർആൻ പാരായണം കൊണ്ടോ അതിൽ തന്നെ സൂറത്തു യാസീൻ ഓതിക്കൊണ്ടോ ആ രാത്രി സജീവമാക്കുകയാണെങ്കിലും അതിനു പുണ്യമുണ്ട്.ശർവാനി 3-462 നോക്കുക. ലൈലത്തുൽ ഖദ്ർ ശഅ്‌ബാൻ 15-ന്റെ രാവാണെന്നു ചിലർ അഭിപ്രായപ്പെട്ടതിനെയാണു തുഹ്ഫ :പ്രസ്തുത പേജിൽ (3- 463) ഒറ്റപ്പെട്ടതും ഗരീബുമെന്നു പറഞ്ഞിട്ടുള്ളത്.അല്ലാതെ ബറാഅത്തുരാവെന്ന നിലക്ക് ശഅ്‌ബാൻ 15-ന്റെ രാവിനു പുണ്യമുണ്ടെന്ന അഭിപ്രായത്തെക്കുറിച്ചല്ല. പ്രസ്തുത രാവിനു പ്രത്യേക സ്ഥാനമുണ്ടെന്നതിനും സവിശേഷമായ പാപമോചനവും ദുആക്കുത്തരവും ആ രാത്രിയിലുണ്ടെന്നതിനും ധാരാളം തെളിവുകളുണ്ടെന്നാണ് ഇമാം ഇബ്നുഹജർ (റ) വ്യക്തമാക്കിയിട്ടുള്ളത്.ഫതാവൽ കുബ്റാ 2-80.
ബറാഅത്തു രാവിൽ മൂന്നു. യാസീനോതുന്നതിനുള്ള അടിസ്ഥാനം താങ്കളുദ്ധരിച്ച മുജർറബാത്തിലെ ഉദ്ധരിണിയിൽ തന്നെയുണ്ടല്ലോ. ' യാസീൻ സൂറത്തിന്റെ സവിശേഷതകളിൽ പെട്ടതാണു പ്രസ്തുത രാത്രിയിലെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയുള്ള മൂന്നു യാസീൻ ഓതലെ 'ന്ന് 'ആരീഫീങ്ങളിൽ ചിലർ പറഞ്ഞതായാ'ണു പ്രസ്തുത ഉദ്ധരണിയിലുള്ളത്. ഇമാം ദൈറബി (റ) യുടെ മുജർറബാത്ത് എന്ന ഗ്രന്ഥം പേരു സൂചിപ്പിക്കുന്നതു പോലെ പരീക്ഷിച്ചുറപ്പിക്കപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. ആരിഫീങ്ങളിൽ ചിലർ പ്രസ്താവിച്ച പ്രസ്തുത മൂന്നു യാസീന്റെ കാര്യവും അനുഭവത്തിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതെന്ന അടിസ്ഥാനത്തിലാണു ദൈറബി (റ) തന്റെ മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ വിശ്വാസമുള്ളവർക്കു തദടിസ്ഥാനത്തിൽ ബറാഅത്തു രാവിൽ അമൽ ചെയ്യാം. ഇതു മാത്രമേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. പണ്ഡിതന്മാർ പഠിപ്പിക്കാറുമുളളൂ.

ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കുന്നതിന്റെ വിധി



ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌'നു ഉമറി(റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌'ലിംകൾക്കും കൊടുക്കണം" എന്ന്.


ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌'ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫി'ഈ മദ്‌'ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌. (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈറ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌.

ഖുതുബയ്‌ക്കിടയില്‍ നമസ്‌കാരം



ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണ ല്ലോ കിതാബുകളില്‍ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌?


നിസ്‌കാരങ്ങളുടെയെല്ലാം പ്രവര്‍ത്തി ഒന്ന ല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?
ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയില്‍ ഹാജറായിട്ടുള്ളവര്‍ ഖതീബു മിമ്പറിനു മുകളില്‍ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫര്‍ളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാന്‍ കാരണം. തുഹ്‌ഫ:2-456,57. അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ പളളിയില്‍ കടന്നുവന്നയാള്‍ക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തുനമസ്‌കാരം നിര്‍വ്വഹിക്കല്‍ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാള്‍ക്കും വേണമെങ്കില്‍ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിര്‍വ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിര്‍ബന്ധമായ കര്‍മ്മങ്ങളില്‍മാത്രം ചുരുക്കി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.


ഇപ്രകാരമാണു നമ്മുടെ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്നയാള്‍ക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കല്‍ സുന്നത്താവാന്‍ കാരണം, നബി(സ)തങ്ങള്‍ അങ്ങനെ നിര്‍ദ്ദേശിച്ചതായി സ്വഹീഹായ ഹദീസില്‍ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോള്‍ പള്ളിയില്‍ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിര്‍ ദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയില്‍ ആ രണ്ടു റക്‌അത്തു നിര്‍വ്വഹിക്കുവാന്‍ നബി(സ)തങ്ങള്‍ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം) തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതില്‍ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിര്‍ദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവര്‍ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേല്‌ക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

ഗർഭപാത്രം മുഖേന ജനിച്ച കുട്ടി.



എന്റെയും എന്റെ ഭാര്യയുടെയും ബീജം (ഭ്രൂണം) എടുത്ത് അത് ഒരന്യ സ്ത്രീയുടെ ഗർഭപാത്രം വാടകക്ക് വാങ്ങി അതിൽ നിക്ഷേപിക്കുകയും, തന്മൂലം ഗർഭിണിയായ സ്ത്രീ പ്രസവിക്കുകയും ചെയ്തു. ഈ കുട്ടിക്ക് ഞാൻ പിതാവും എന്റെ ഭാര്യ മാതാവുമാകുമോ? വാടകക്ക് പ്രസവിച്ച സ്ത്രീ ആ കുട്ടിയുടെ മാതാവാകുമോ? ഇങ്ങനെ അന്യ പുരുഷന്റെ ബീജം ഒരു സ്ത്രീയിൽ നിക്ഷേപിക്കുന്നതിന്റെ വിധിയെന്ത്‌?

താങ്കൾ ആ കുട്ടിയുടെ പിതാവല്ല. എന്ത് കൊണ്ടെന്നാൽ സ്ഖലന വേളയിലും നിക്ഷേപ വേളയിലും 'മുഹ്തറം' (ശറഇൽ സ്ഥാനം കൽപ്പിക്കപ്പെടുന്നത്) ആയ ബീജം നിക്ഷേപിച്ചതിൽ ജനിച്ച കുഞ്ഞിനു മാത്രമേ ആ ബീജത്തിന്റെ ഉടമ പിതാവാകുകയുള്ളൂ. തുഹ്ഫ: 8-231. താങ്കളുടെ ബീജം നിക്ഷേപിച്ചത് ഭാര്യയല്ലാത്ത ഒരപര സ്ത്രീയിൽ, ബോധപൂർവമാണല്ലോ. ആ ബീജം മുഹ്തറമല്ല.

താങ്കളുടെ ഭാര്യ പ്രസ്തുത കുഞ്ഞിനെ പ്രസവിക്കാത്തതിനാൽ ആ കുട്ടിയുടെ മാതാവല്ല. വാടകക്കായാലും കുട്ടിയെ പ്രസവിച്ചു എന്ന സ്ഥിരപ്പെട്ടവളാണ് ആ കുട്ടിയുടെ മാതാവ്. തുഹ്ഫ: 6-361. ഒരന്യ പുരുഷന്റെ ശുക്ലം അഥവാ ബീജം 'ശുബ്ഹത്ത്' കൂടാതെ ഒരന്യ സ്ത്രീയിൽ നിക്ഷേപിക്കുന്നത് ഹറാമാണ്. ശർവാനി: 7-303, ഇബ്നു ഖാസിം: 8-321 എന്നിവ നോക്കുക. 

ശ്മശാനത്തിൽ മുളച്ച മാവ്, കറുമൂസ്സ, പേരക്ക പോലുള്ളവ ഏവർക്കും പറിച്ചു തിന്നൽ അനുവദനീയമാണോ?



പൊതു മഖ്ബറ (ശ്മശാനം) യിൽ മുളച്ച വൃക്ഷത്തിന്റെ ഫലങ്ങളും കായ്കളും ഏവർക്കും പറിച്ചു തിന്നൽ അനുവദനീയമാണ്. എങ്കിലും ആ മഖ്ബറയുടെ മസ്'ലഹത്തുകൾക്ക് വേണ്ടി വിനിയോഗിക്കുകയാണുത്തമം. ശർവാനി: 6-205

സംസം കുടിക്കുമ്പോൾ



സംസം വെള്ളം കുടിക്കുമ്പോൾ പ്രത്യേകം വല്ലതും ചോല്ലെണ്ടതുണ്ടോ.? ചിലർ നിന്നും ചിലർ ഇരുന്നും ആണ് കുടിച്ചു കാണുന്നത്. എങ്ങനെയാണ് വേണ്ടത്.? തത്സമയം ഖിബ്ലക്ക് തിരിയെണ്ടതുണ്ടോ.?


സംസം കുടിക്കാൻ ഉദ്ദേശിക്കുമ്പോൾ ഖിബ്ലക്ക് മുന്നിട്ട് ഇരുന്നു കുടിക്കുന്നതാണ് സുന്നത്ത്.

اللهم انه بلغني ان رسولك محمد صلى الله عليه وسلم قال. ماء زمزم لما شرب له اللهم اني اشربه لكذا اللهم فافعل لي ذلك بفضلك

(അല്ലാഹുവേ, നിന്റെ തിരുദൂതർ മുഹമ്മദ്‌ മുസ്തഫ (സ്വ) സംസം വെള്ളം എന്താവശ്യത്തിനു വേണ്ടി കുടിക്കുന്നുവോ അതിനു ഫലപ്രദം ആണെന്ന് പ്രസ്താവിച്ചതായി എനിക്ക് എത്തിയിട്ടുണ്ട്. ഞാൻ ഇന്ന ആവശ്യത്തിനു വേണ്ടി ഇതാ സംസം കുടിക്കുന്നു. നിന്റെ ഔദാര്യം കൊണ്ട് അക്കാര്യം എനിക്ക് നിറവേറ്റി തരണേ)
എന്ന് പ്രാർഥിച്ചു കൊണ്ട് ബിസ്മി ചൊല്ലി ഇടക്ക് ശ്വാസം വിട്ട്, ഇറക്കുകൾ ആയി (മൂന്ന്) ആണ് സംസം കുടിക്കേണ്ടത്. അതാണ്‌ സുന്നത്ത്. വയറു നിറയെ കുടിക്കലും സുന്നത്താണ്. (തുഹ്ഫ 4-144)

മരണം വരെ നിരാഹാര സമരം: വിധിയെന്ത്‌?




ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മനഃപൂർവം തടഞ്ഞു നിന്നതിനാൽ മരണപ്പെട്ടാൽ അത് ആത്മഹത്യയാണ്. തുഹ്ഫ: 8-381. മഹാപാപമായ ആത്മഹത്യക്ക് ശ്രമിക്കുന്നത് (അത് എന്തിന്റെ പേരിലായാലും ) മഹാപാപമാണെന്ന് പറയാനില്ലല്ലോ. അതിനാൽ അത്തരം സമരമുറകൾ ദീനിന്റെ ദൃഷ്ടിയിൽ തെറ്റാണ്.

ജുമു'അ ദിവസം കുളിക്കലും അൽ കഹ്ഫ്‌ ഓതലും ദു'ആ'ഇനെ വർദ്ധിപ്പിക്കലും പുരുഷന്മാർക്കെന്ന പോലെ സ്‌'ത്രീകൾക്കും സുന്നത്തുണ്ടോ?



ജുമു'അക്ക്‌ ഹാജറാകുവാൻ ഉദ്ധേശിക്കുന്നവർക്ക്‌ മാത്രമേ ജുമു'അ ദിവസം കുളിക്കൽ സുന്നത്തുള്ളൂ. തുഹ്ഫ: 2-465. മറ്റുകാര്യങ്ങൾ എല്ലാവർക്കും സുന്നത്തുണ്ട്‌. ജൗജരി: 1-349.

മ്യൂസിക് തെറാപ്പി എന്ന ചികിത്സാരീതി അനുവദനീയമാണോ ?



നിഷിദ്ദമായ മ്യൂസിക് ഉപകരണങ്ങളുടെ ആസ്വാദനം കൊണ്ടു മാത്രമേ ഒരു രോഗിയുടെ രോഗം സുഖപ്പെടുകയുള്ളൂവെന്ന് രണ്ടു നീതിമാന്മാരായ വൈദ്യന്മാർ അഭിപ്രായപ്പെട്ടാൽ അതനുസരിച്ച് മ്യൂസിക് ചികിത്സ അനുവദനീയമാണ്. നജസുകൾ കൊണ്ട് ചികിത്സിക്കൽ പോലെ .തുഹ്ഫ: 10-219,220.

ബീജനിക്ഷേപം വിധിയില്ലേ?



ഭർത്താവിന് സന്താനോല്പാദന ശേഷിയില്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ ബോധ്യമായാൽ ഭാര്യയിൽ അന്യ പുരുഷന്മാരുടെ ബീജം നിക്ഷേപിച്ച് ഗർഭധാരണം നടത്താമോ ?

ഈ പ്രശ്നം പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിലോ കാണുക സാധ്യമല്ല. അതിനാൽ ഖണ്ഡിതമായ വിധി നല്കാനും പ്രയാസം നേരിടും'  പുസ്തകം: വൈവാഹിക ജീവിതം ഇസ്ലാമിക വീക്ഷണത്തിൽ. പേജ്: 274. By :ശൈഖ് മുഹമ്മദ് കാരക്കുന്ന്.
 നമ്മുടെ ഇമാമുകൾ ഈ പ്രശ്നം കൈകാര്യം ചെയ്തിട്ടില്ലേ ? ഇതിൻറെ വിധിയെന്ത്?

ഉത്തരം: നമ്മുടെ ഇമാമുകൾ ഇതും ഇതിലപ്പുറവും വിഷയങ്ങളെല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. വിശകലനം ചെയ്ത് വിധി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ തൻറെ ഭർത്താവിൻറെ ബീജം അഥവാ ശുക്ളം ഹലാലായ വിധം തന്നിൽ നിക്ഷേപിക്കുന്നതും അതിനാൽ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അനുവദനീയമാണെന്നതു പോലെ ഇതര പുരുഷന്മാരുടെ ബീജം അകത്താക്കുന്നതും നിക്ഷേപിക്കുന്നതും നിയമ വിരുദ്ധമാണെന്നും നിഷിദ്ധമാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: തുഹ്ഫ 8- 231.  

   ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കഠിനപ്രയത്നത്തിലൂടെ കണ്ടെത്തിയവരാണിതു പ്രസ്താവിക്കുന്നത്. പ്രശ്നത്തിലുന്നയിച്ച ഗ്രന്ഥത്തിൽ വ്യക്തമാക്കിയതു പോലെ ബീജ നിക്ഷേപത്തിൻറെ വിധി പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണുക സാധ്യമല്ല. ഇവിടെയാണു ഗവേഷണ യോഗ്യനായ ഒരു പണ്ഡിതൻറെയും ഗവേഷണത്തിൻറെയും പ്രസക്തി. ഈ യോഗ്യത ഗ്രന്ഥകാരനടക്കം ഇല്ലാത്തതു കൊണ്ടാണ് ഇതു കാണുവാൻ സാധിക്കാത്തത്. അതിനാൽ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിൽ ഈ വിഷയം കാണുവാൻ സാധിക്കും. അതും സാധ്യമല്ലെന്ന് ഗ്രന്ഥകാരൻ വിധിച്ചു കളഞ്ഞതു തൻറെ പരിചയക്കുറവു കൊണ്ടാകാം.

മെന്‍സസ് കാലത്തു കൊഴിഞ്ഞ മുടി



മെന്‍സസ് കാലത്തു കൊഴിഞ്ഞ മുടി തീരുന്നതുവരെ സൂക്ഷിക്കണമെന്നും കഴുകിയതിനുശേഷം കുഴിച്ചിടനമെന്നും പറഞ്ഞു കേള്‍ക്കുന്നു.ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ?


മന്‍സസുകാലത്ത് കൊഴിഞ്ഞ മുടികളും മറ്റും കഴുകിയത് കൊണ്ട് അവയിലെ അശുദ്ധി ഉയരുകയില്ല. ശര്‍വാനി:1-284. അവ ആര്‍ത്തവം തീരുന്നത് വരെ സൂക്ഷിച്ച് വെക്കണമെന്നു എവിടെയും കണ്ടിട്ടില്ല.ഇതിനു അടിസ്ഥാനമുള്ളതായറിവില്ല.

ഒരു വലിയ അശുദ്ധിക്കാരന്റെ ശരീരത്തില്‍ നിന്ന് അവന്‍ അറിയാതെ രോമം കൊഴിഞ്ഞു പോയാല്‍ അവന്‍ കുറ്റകാരനാകുമോ?



ഇല്ല.അറിയാതെയായാലും അറിഞ്ഞുകൊണ്ടുതന്നെയായാലും വലിയ ആശുദ്ധിക്കാരന്റെ രോമം കൊഴിഞ്ഞതുകൊണ്ട് അവന്‍ കുറ്റകാരനല്ല.കുളിക്കും മുമ്പ് രോമം നീക്കാതിരിക്കല്‍ സുന്നത്താണന്നെയുള്ളൂ.

നഹ്സു നോക്കുന്നതിന്റെ അടിസ്ഥാനം




പുരയെടുക്കുക , കച്ചവടം തുടങ്ങുക , വിവാഹം കഴിക്കുക , ചികിത്സ ആരംഭിക്കുക , മുതലായ വിഷയങ്ങൾക്കു നഹ്സില്ലാത്ത ദിവസം മുസ്ലീം നോക്കാറുണ്ട്. അതറിയാൻ പണ്ഡിതന്മാരോട് അന്വോഷിക്കാറുമുണ്ട്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? ദിവസങ്ങളിലും നഹ്സും അല്ലാത്തതുമുണ്ടോ

   "ചൊവ്വാഴ്ച്ച രക്തദിനമാണ്. ആ ദിവസത്തിൽ ഒരു സമയമുണ്ട് . ആ സമയത്ത് രക്തം നില്ക്കുകയില്ല. " എന്ന് റസൂൽ ( സ ) പറഞ്ഞതനുസരിച്ച് അബൂബക്കർ ( റ ) ചൊവ്വാഴ്ച്ച കൊമ്പുവക്കൽ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദു രിവായത്തു ചെയ്തിട്ടുണ്ട്. ഇമാം അഹ്മദും അബൂദാവൂദും സുഹ് രിയെ തൊട്ടുനിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരമുണ്ട്. ബുധനാഴ്ച്ചയോ ശനിയാഴ്ച്ചയോ ആരെങ്കിലും കൊമ്പ് വയ്പ്പിക്കുകയും തന്മൂലം അവനു വെള്ളപാണ്ഡു പിടിപെടുകയും ചെയ്താൽ അവൻ അവനെയല്ലാതെ ആക്ഷേപിക്കരുത്. മാസം 17 , 19, 21 എന്നീ തിയ്യതികളിൽ കൊമ്പുവയ്ക്കൽ സർവ്വ രോഗത്തിനും ശമനമാണെന്ന് റസൂൽ ( സ) പറഞ്ഞതായി അബൂഹുറൈറ പറഞ്ഞുവെന്ന് അബൂദാവൂദും റസൂൽ ( സ) ആ തിയ്യതികളിൽ കൊമ്പ് വയ്ക്കൽ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അനസ് ( റ ) പറഞ്ഞതായി ഇമാം ബഗ് വിയും നിവേദനം ചെയ്തിട്ടുണ്ട്.

കൊല്ലത്തിൽ പന്ത്രണ്ടുദിവസം നിങ്ങൾ സൂക്ഷിക്കുക. ആ ദിവസങ്ങൾ മാനം നശിപ്പിക്കുകയും സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങൾ ചോദിച്ചു : നബിയേ ! അവ ഏതാണ് ? റസൂൽ ( സ) പറഞ്ഞു :  മുഹറം 12, സഫർ 10, റ: അവ്വൽ 4, റ: ആഖിർ 18, ജമാദൽ ഊല: 18, ജു: ആഖിർ: 12, റജബ് 12, ശഅബാൻ 16, റമളാൻ 14, ശവ്വാൽ 2, ദുൽഖഅദ് 18, ദുൽഹജ്ജ് 8 ഇവയാണത്. ഈ ഹദീസ് ഇമാം ദമീരി ഹയാതുൽ ഹയവാനിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്രസ്താവിച്ചതിൽ നിന്ന് ദിവസങ്ങളിൽ നഹ്സും ( ബർക്കത്തില്ലാത്തതും ) അല്ലാത്തതും ഉണ്ടെന്ന് വ്യക്തമായി. ഈ അടിസ്ഥാനത്തിലാണ് പുരാതനകാലം മുതലേ മുസ്ലീംകൾ നഹ്സ് അന്വോഷിക്കുന്നത്.