Friday 6 October 2017

ഏർവാടി ഇബ്രാഹിം ബാദ്ഷാ (റ)



ഖബർ സിയാറത്ത് സുന്നത്താണ് അതിനെ എതിർക്കുന്നതോ വലിയ വിവരക്കേടും വിശേഷിച്ച് നബി  (സ) യുടെ റൗളാ സിയാറത്തിൽ തർക്കിക്കുന്നവൻ  വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് ശർവാനി ഉദ്ധരിക്കുന്നു 

സിയാറത്തിനോടനുബംന്ധിച്ചുള്ള അനാചാരങ്ങൾ അവസാനിപ്പിച്ചേ പറ്റൂ ജീവിതകാലത്ത് നാം ഒരാളോട് എങ്ങനെ പെരുമാറിയോ അപ്രകാരം മരണശേഷവും നാം നിലകൊള്ളണം  പക്ഷെ ചില അറിവുള്ളവർ പോലും മഹാന്മാരുടെ മഖ്ബറകളിൽ വന്ന് കാണിക്കുന്ന പ്രവർത്തനങ്ങൾ സാധാരണക്കാരെയും കുട്ടികളെയും മറ്റു തെറ്റിൽ അകപ്പെടുത്തുന്നു  

സ്ത്രീകൾ സീയാറത്തിനു വരുന്ന മഹാന്മാരുടെ മഖ്ബറകളിൽ ഇസ്ലാം അനുവദിക്കുന്ന രീതിയിൽ മാത്രം കാര്യങ്ങൾ നിയന്ത്രിക്കാൻ നടത്തിപ്പുകാർ ശ്രദ്ധിക്കണം  

ഏർവാടി  

വീരനായകന്മാർ അന്ത്യവിശ്രമം കൊള്ളുന്ന നാട് നബി  (സ) തങ്ങളുടെ നിർദ്ദേശമനുസരിച്ചാണവർ വന്നത് തൗഹീദിന്റെ വെളിച്ചമെത്താത്ത ജനതക്ക് അതെത്തിച്ചു കൊടുക്കുക ഔലിയാക്കന്മാരിലൂടെ അതിവിടെ നടന്നു കൊണ്ടിരിക്കുന്നു  

സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) റസൂൽ (സ) തങ്ങളുടെ പ്രതിനിധിയായി ഇവിടെയെത്തി ഇസ്ലാം മതം പരിചയപ്പെടുത്തി വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധിയാളുകൾ ഇസ്ലാം സ്വീകരിച്ചു അവരിലൂടെ മതാനുയായികൾ വളർന്നു  ബാദ്ഷ (റ) വിന്നെതിരെ വൻശക്തികൾ ആർത്തിരമ്പി വന്നു യുദ്ധക്കളത്തിൽ ആ വീരനായകൻ രക്തസാക്ഷിയായി നാം ആ ചരിത്രമറിയണം അതിനുള്ള എളിയ ശ്രമമാണ്  മഹാത്മാക്കളെ സ്നേഹിക്കാൻ നമുക്ക് കഴിയുമാറകാട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ  


സയ്യ്ദ് അഹ്മദ്  (റ)

ഏർവാടി വീര ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമി വിശ്വപ്രസിദ്ധമായ സിയാറത്ത് കേന്ദ്രം പൗരാണിക ചരിത്രത്തിലെ പൗത്രമാണിക്യപട്ടണം  സുൽത്വാൻ ഇബ്രാഹിം ബാദ്ഷ (ഖ:സി:) 

അന്ത്യപ്രവാചകൻ  മുഹമ്മദ് മുസ്തഫ  (സ) തങ്ങളുടെ പുണ്യ നിറദ്ധേശമനുസരിച്ച് ഏർവാടിയിലെത്തിയ മഹാപുരുഷൻ തന്റെ ദൗത്യ നിർവ്വഹണത്തിനുശേഷം ആ മണ്ണിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു  തൗഹീദിന്റെ ദിവ്യ വെളിച്ചവുമായി വന്നു മനുഷ്യമനസ്സുകളിൽ തൗഹീദിന്റെ വെളിച്ചം പരത്തി ഒരു പുരുഷായുസ്സ് മുഴുവൻ ആ ശ്രമത്തിൽ മുഴുകി  വീര ശുഹദാക്കളുടെ നേതാവായിത്തീർന്നു  ഇന്ത്യൻ മുസൽമാൻ ആ മഹാനെ അറിയണം ആ പാദങ്ങൾ നടന്നുപോയ മനണ്ണിനെ അറിയണം ആ പാദ മുദ്രകൾ പിന്തുടരണം അങ്ങനെ സൗഭാഗ്യവാനായിത്തീരണം അപ്പോൾ നാം നന്ദിയുള്ളവരായിത്തീരുകയും ചെയ്യും  

ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ  (സ) തങ്ങൾ ദീനിന്റെ പ്രചാണത്തിനായി ഒരു മഹാനെ ഇന്ത്യയിലേക്കയക്കുക നബി  (സ) തങ്ങളുടെ പ്രതിനിധി ഇന്ത്യയിലെത്തുക ഒരു പുരുഷായുസ്സ് മുഴുവൻ ത്യാഗപൂർണ്ണമായ സേവനം നടത്തുക ഈ മണ്ണിൽ തന്നെ അന്ത്യവിശ്രമം കൊള്ളുക   ആ മഹാനെ അറിയാത്തവനായി ഇന്ത്യൻ മുസൽമാന് ജീവിക്കാൻ കഴിയുമോ ? ഒരിക്കലും അങ്ങനെയാവാൻ പറ്റില്ല  

ആ മഹാനെ അടുത്തറിയണം അറിഞ്ഞവർ അറിയാത്തവർക്കു പറഞ്ഞു കൊടുക്കണം  അനുഗ്രഹീത ദാസന്മാരുടെ ദൗത്യം അതാണ് ചരിത്രത്തിന്റെ താളുകൾ തേടി നമുക്ക് മദീനയിലേക്ക് പോവാം നബി  (സ) തങ്ങളുടെ വഫാത്തിന് ശേഷം അഞ്ഞൂറ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു  അഞ്ച് നൂറ്റാണ്ടുകൾ അതൊരു നീണ്ട കാലഘട്ടമാണ് മുസ്ലിം ലോകത്ത് ഒട്ടേറെ മാറ്റങ്ങൾ വന്നിരിക്കുന്നു മുസ്ലിം ലോകത്തിന് ഒരൊറ്റ നേതൃത്വം എന്ന നിലയൊക്കെ മാറിപ്പോയിരിക്കുന്നു  അനേക രാജ്യങ്ങൾ ധാരാളം ഭരണാധികാരികൾ ഓരോ ഭരണാധികാരിക്കും സൈന്യം കൊട്ടാരം അധികാര ചിഹ്നങ്ങൾ പോരടിക്കുന്ന രാജാക്കന്മാർ കിടമത്സരങ്ങളും യുദ്ധങ്ങളും നടക്കുന്നു 

അതിനിടയിലൂടെ ഇസ്ലാമിക പ്രചാരണവും നടക്കുന്നു ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങൾ ഉയർന്നു വരുന്നു ഇസ്ലാം കിഴക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിക്കുന്നു   അക്കാലത്തു മദീനയും പരിസര പ്രദേശങ്ങളും ഭരിച്ചിരുന്ന ഗവർണർ വളരെ പ്രസിദ്ധനായിരുന്നു സയ്യിദ് അബ്ദുൽ ഗഫൂർ ആത്മീയ പുരുഷനായ ഭരണാധികാരി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആത്മിയതയുടെ വെളിച്ചമുണ്ട് അഴിമതിയില്ലാത്ത സൽഭരണം ജനങ്ങൾ അദ്ദേഹത്തെ നന്നായി ഇഷ്ടപ്പെട്ടു സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലം ഇദ്ദേഹത്തിന്റെ പുത്രൻ കൂടുതൽ പ്രസിദ്ധനായിത്തീർന്നു സയ്യിദ് അഹ്മദ് പണ്ഡിതനായ നേതാവ് ജനങ്ങളുടെ പ്രിയങ്കരനായ ഭരണാധികാരി  നബി  (സ)തങ്ങളുടെ പതിനേഴാം പേരക്കുട്ടി മദീനയിലെ മറ്റൊരു പുണ്യപുരുഷന്റെ ഓമന മകളാണ് സയ്യദത്ത് ഫാത്വിമ   

ബുദ്ധിമതിയും പണ്ഡിതയുമായ ചെറുപ്പക്കാരി ഇൽമിലും ഇബാദത്തിലും മുന്തി നിന്ന ഈ ചെറുപ്പക്കാരിയെ സയ്യിദ് അഹ്മദ് വിവാഹം ചെയ്തു  സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ ദാമ്പത്യജീവിതം ഈ ദമ്പതികൾക്കൊരു ഓമാനപുത്രൻ ജനിച്ചു ഹിജ്റ അഞ്ഞൂറ്റി മുപ്പത് പുണ്യ റമാളാനിലെ മൂന്നാം നാൾ അന്നാണ് സയ്യിദത്ത് ഫാത്വിമ ആൺകുഞ്ഞിനെ പ്രസവിച്ചത് ഈ കുഞ്ഞാണ് ചരിത്ര പുരുഷനായിത്തീർന്ന സുൽത്വാൻ ഇബ്രാഹിം ബാദ്ഷാ (റ) (ഖ:സ:)  

കാണാനഴകുള്ള കുഞ്ഞ് അഹ്ലുബൈത്തിലുദിച്ച പുണ്യതാരം സ്നേഹ വാത്സല്യങ്ങളുടെ സാഗരത്തിൽ നീന്തിത്തുടിച്ചാണ് കുഞ്ഞ് വളരുന്നത്  ആരോഗ്യവും ബുദ്ധിശക്തിയുമുള്ള കുട്ടി വീട്ടിൽ ഭക്തി നിർഭരമായ അന്തരീക്ഷം  ആ അന്തരീക്ഷം കുട്ടിയുടെ മനസ്സിനെ സ്വാധീനിച്ചു ഉമ്മായുടെ മടിത്തട്ടാണ്  ആദ്യ വിദ്യാലയം  സയ്യിദത്ത് ഫാത്വിമയുടെ മടിത്തട്ട് ഉന്നത നിലവാരമുള്ള വിദ്യലയമായിരുന്നു  ഉമ്മ പണ്ഡിത വനിതയാണ് കുഞ്ഞിന് നൽകുന്ന വാത്സല്യവും പരിചരണവും ലാളനയുമെല്ലാം സ്വാലിഹായ അമലാണെന്ന് ഉമ്മാക്കറിയാം  

കുഞ്ഞിന്റെ ഇളം കവിളിൽ ചാർത്തുന്ന മുത്തം സൽക്കർമ്മമാണ് പൊന്നുമോൻ മുലപ്പാൽ കുടിക്കുമ്പോൾ ഓരോതുള്ളി പാലിന്റെയും കണക്കനുസരിച്ച് അല്ലാഹു തന്റെ പാപങ്ങൾ പൊറുക്കും നന്മകൾ വർദ്ധിപ്പിച്ചു തരും  അതൊക്കെ ഓർക്കുമ്പോൾ കുഞ്ഞിനോടുള്ള സ്നേഹം കവിഞ്ഞൊഴുകുകയാണ്  അതെല്ലാം കുഞ്ഞിനു കിട്ടിയ സൗഭാഗ്യം കുഞ്ഞിന് ആരോഗ്യമുള്ള മനസ്സും ശരീരവും കിട്ടി ഉമ്മയിൽ നിന്നാണ് കുട്ടി പഠിക്കുന്നത് കേട്ടു മനസ്സിലാക്കാൻ പ്രായമായപ്പോൾ ഉമ്മ മോന് ഇമ്പമുള്ള കഥകൾ പറഞ്ഞു കൊടുത്തു  മുത്ത് നബിയുടെ കഥകൾ ഓരോ കഥയും കുഞ്ഞുമനസ്സിലേക്കിറങ്ങിച്ചെന്നു നബി തങ്ങളുടെ രൂപം, സ്വഭാവം, സംസാരം, എല്ലാം ഉമ്മ മോന്റെ മനസ്സിൽ രൂപപ്പെടുത്തുകയാണ്  ഒരിക്കലും മറക്കാത്ത രൂപം പിന്നേയും പിന്നേയും കഥകൾ പറഞ്ഞുകൊണ്ടിരുന്നു നബി തങ്ങളുടെ പുന്നാരമോൾ ഫാത്വിമ  (റ) ആ മോളുടെ എത്രയെത്ര കഥകൾ  

ആ മകളുടെ പുത്രൻ ഇമാം ഹുസൈൻ  (റ) കഥ കേൾക്കുമ്പോൾ ഹുസൈൻ എന്ന മോനെ കൺമുമ്പിൽ കാണുംപോലെ തോന്നും  ഇമാം ഹുസൈൻ  (റ)വിന്റെ സന്താനപരമ്പരയിലാണ് ഈ മോൻ ജനിച്ചത്  ഉമ്മാക്ക് പരമ്പര നന്നായറിയാം പരമ്പരയിലെ മഹാന്മാരുടെ ചരിത്രവുമറിയാം  ഉപ്പയെക്കാണാൻ ധാരാളം സന്ദർശകരെത്തും ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവർ സാദാത്തീങ്ങൾ ,പണ്ഡിത്മാർ ,നേതാക്കൾ, വിവിധ രാജ്യങ്ങളിൽ നിന്നും ഭരണാധികാരികൾ ,വ്യപാരികൾ,യാത്രക്കാർ, സാധാരണക്കാർ 

ബാല്യ ദശയിലെത്തിയ ഇബ്രാഹിം അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കും എന്തെല്ലാം വിഷയങ്ങൾ ഏതെല്ലാം കൈവഴികളിലൂടെ ഒഴുകിപ്പോവുന്ന ചർച്ചകൾ കൊച്ചു മനസ്സിൽ ലോകവിവരങ്ങൾ വന്നു ചേരുകയാണ് വിശുദ്ധ ഖുർആൻ പഠിക്കാൻ തുടങ്ങി പഠിച്ചതൊന്നും മറക്കില്ല എല്ലാം മനഃപ്പാഠം വയസ്സ് പതിമൂന്ന് വിശുദ്ധ ഖുർആൻ ഓതിത്തീർത്തു അറബിയല്ലേ മാതൃഭാഷ വിശുദ്ധ ഖുർആൻ അറബി ഭാഷയിലാണ് വിശദീകരിച്ചു കൊടുക്കാൻ ഉമ്മയുണ്ട് അടുത്ത ബന്ധുക്കളുണ്ട്  ഉസ്താദുമാരുണ്ട്  

മസ്ജിദുന്നബവി പ്രവാചകരുടെ മസ്ജിദ് ഇബ്രാഹിമിന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ദിവ്യഭവനം മഹത്തായ റൗളാ ശരീഫ് ആദരവായ റസൂലുല്ലാഹി (സ) അന്ത്യവിശ്രമം കൊള്ളുന്നതിവിടെയാണ്  റസൂലുല്ലാഹി(സ)  റൗളാശരീഫിൽ അന്ത്യവിശ്രമം തുടങ്ങിയിട്ട് അഞ്ച് നൂറ്റാണ്ടുകൾ കടന്നു പോയിരിക്കുന്നു നബി തങ്ങൾ കൺമുമ്പിൽ നിന്ന് മറഞ്ഞതേയുള്ളൂ ഇവിടെത്തന്നെയുണ്ട് നാം ചെയ്യുന്ന സൽകർമ്മങ്ങൾ കാണും സന്തോഷിക്കും സലാം ചൊല്ലിയാൽ മടക്കും അങ്ങനെയാണ് ഉമ്മ പറഞ്ഞ് കൊടുത്തത് 

ഇബ്രാഹിം ധാരാളം സ്വലാത്ത് ചൊല്ലും കൂടുതൽ സ്വലാത്ത് ചൊല്ലുന്നവരെ നബി  (സ)തങ്ങൾക്ക് വളരെ ഇഷ്ടമാണ് ആ ഇഷ്ടം കിട്ടണം അതിനുവേണ്ടിയാണ് മോൻ ധാരാളം സ്വലാത്ത് ചൊല്ലുന്നത്  വീട്ടിൽ എല്ലാവരും സ്വലാത്ത് ചൊല്ലും ആണുങ്ങളും പെണ്ണുങ്ങളും സ്വലാത്ത് വർധിപ്പിച്ചു നബി  (സ) തങ്ങളുടെ സാമീപ്യം നേടാൻ ശ്രമിക്കുകയാണ്  മോനും ആ ശ്രമത്തിൽ തന്നെയാണ്  ലോകത്ത് എവിടെയെല്ലാം മുസ്ലിംകളുണ്ടോ അവരെല്ലാം റൗളാ ശരീഫിനെ ഓർക്കും  ഒരുവിധം കഴിവുള്ളവരെല്ലാം റൗളാ ശരീഫിൽ വരും ഈജിപ്ത്, ഇറാഖ്, സിറിയ,ഫലസ്തീൻ ,തുർക്കി, ആഫ്രിക്ക ,മൊറോക്കൊ, യൂറോപ്യൻ രാജ്യങ്ങൾ, കിഴക്കൻ രാജ്യങ്ങൾ.....അവിടെ നിന്നെല്ലാം മദീനയിൽ സത്യവിശ്വാസികൾ എത്തിച്ചേരും ഇത് കിഴക്കും പടിഞ്ഞാറും ഒഴുകിച്ചേരുന്ന സംഗമസ്ഥലമാണ് ഇവിടെയെത്തുന്ന പ്രമുഖന്മാർ മദീനാ ഗവർണറെ കാണാൻ വരും തന്റെ വന്ദ്യപിതാവാണ് ഗവർണർ പിതാവ് പ്രമുഖന്മാരെ സൽക്കരിക്കും  ലോകമെങ്ങുമുള്ള മുസ്ലിംകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും തന്റെ വീട് അങ്ങനെയുള്ള എത്രയെത്ര ചർച്ചകൾക്ക് വേദിയായിരിക്കുന്നു 

ലോകത്തെവിടെ മുസ്ലിംകൾ അക്രമിക്കപ്പെട്ടാലും അത് മദീനയിൽ ചർച്ചയാവും പെട്ടെന്ന് തീരുമാനമുണ്ടാവും സഹായ സേനകളെ അയക്കും  പ്രബല മുസ്ലിം രാഷ്ട്രങ്ങളോട് ദുർബ്ബല രാഷ്ട്രങ്ങളെ സഹായിക്കാൻ മദീനയിൽ ചേരുന്ന ഉച്ചകോടികൾ ആവശ്യപ്പെടും ഇബ്രാഹിം അങ്ങനെയുള്ള എത്രയെത്ര രംഗങ്ങൾ കണ്ടു അതെല്ലാം കണ്ട് തന്റെ മനസ്സ് വളർന്നു ലോകം മുഴുവൻ ഉൾക്കൊള്ളാൻ പറ്റുന്ന വിശാലമായ മനസ്സ് മദീനാ പുണ്യനഗരത്തിലെത്തുന്നവർ ഏതെല്ലാം ഭാഷകൾ സംസാരിക്കുന്നു വർണ്ണ വൈവിധ്യമുള്ളവർ വേഷവിധാനത്തിലും വൈവിധ്യം ആഹാര രീതിയിലും വ്യത്യാസം എല്ലാവരും അല്ലാഹുവിന്റെ അടിമകൾ.അടിമകൾ തിരുനബിയെ  തേടി വരുന്നു റൗളാശരീഫിൽ അവർ ഒന്നിച്ചു ചേരുന്നു വിശുദ്ധ മനസ്കരുടെ സംഗമം വിശുദ്ധനായ ഇബ്രാഹിം അത് കണ്ട് വളർന്നു  


ബാദ്ഷാ

മതഗ്രന്ഥങ്ങൾ ഓതിപ്പഠിക്കാൻ തുടങ്ങി ബുദ്ധിമാനായ ചെറുപ്പക്കാരൻ വളരെ വേഗതയിലാണ് ഓതിപ്പഠിക്കുന്നത് ഉസ്താദുമാരുടെ പ്രശംസ പിടിച്ചു പറ്റി വിശ്വസപരവവും കർമ്മപരവുമായ കാര്യങ്ങൾ പഠിച്ചു ചരിത്രം പഠിച്ചു തസവ്വുഫിൽ വിശാലമായ പഠനം നടത്തി വിജ്ഞാനത്തിന്റെ മറ്റു ശാഖകളിലും അവഗാഹം നേടി ശൈഖിന്റെ തർബിയത്തിൽ വളർന്നു വളരെ നേരം മസ്ജിദുന്നബവിയിലിരിക്കും കണ്ണുകളടയും ഖൽബ് തുറക്കും മുറാഖബ ആത്മീയതയുടെ ഉന്നത പദവി പ്രാപിക്കുകയാണ് ഉമ്മയുടെ സാമീപ്യം ഉമ്മായുടെ ഉപദേശം തന്റെ ജീവിത പാതയിൽ വെളിച്ചം വിതറുന്ന ദീപമാണ് ഉമ്മ എല്ലാ പുരോഗതിക്കും ഉമ്മ പ്രചോദനമായി പ്രിയ പുത്രന്റെ വളർച്ച നോക്കിക്കാണുകയാണ് ഉമ്മ ഖൽബ് തുറന്നുള്ള പ്രാർത്ഥന പുത്രന് വയസ്സ് ഇരുപത്തഞ്ച് നബി  (സ) തങ്ങൾ ഇരുപത്തഞ്ച് വയസ്സുള്ളപ്പോൾ വിവാഹിതനായി 

തന്റെ മകനും ഈ പ്രായത്തിൽ വിവാഹിതനാവണം ഉമ്മയുടെ മോഹം ആ മോഹം ഭർത്താവിനെ അറിയിച്ചു മകനിൽ നിന്ന് ചില സൂചനകൾ കിട്ടിയതും അക്കാലത്ത് തന്നെയായിരുന്നു  ഒരാൾ ചെറുപ്പക്കാരനായ ഇബ്രാഹിമിനെ കുറച്ചു നാൾ മുമ്പെ സമീപിച്ചിരുന്നു ഒരു വിവാഹാലോചനയുമായി അക്കാര്യം ഉപ്പ പരിഗണിച്ചു ആ വഴിയേ അന്വേഷണമായി ആത്മീയതയും സാമ്പത്തികമായും ഉയർന്ന നിലവാരത്തിലുള്ള ഒരു പൗരപ്രമുഖന്റെ മകൾക്കു വേണ്ടിയാണ് ആലോചന വന്നത് സയ്യിദ് ഇബ്രാഹിമിന്റെ പാണ്ഡിത്യവും ആത്മീയ നിലവാരവും പൗരപ്രമുഖന്റെ മകളെ ആകർഷിച്ചു ചെറുപ്പക്കാരിയുടെ പേര് സൈനബ പിൽക്കാല ചരിത്രത്തിൽ അവർ അലി ഫാത്വിമ എന്നറിയപ്പെട്ടു 

വിവാഹലോചന സജീവമായി കാരണവൻമാർ ഇടപ്പെട്ടു വിവാഹം നിശ്ചയിച്ചു പ്രതിശ്രുത വധുവിനെ ഉമ്മാക്ക് ഇഷ്ടമായോ എന്ന് മാത്രമേ സയ്യിദ് ഇബ്രാഹിമിന് അറിയേണ്ടതുള്ളൂ ഉമ്മ പറഞ്ഞാൽ  താൻ സമ്മതിക്കും  ഉമ്മാക്ക് ഇഷ്ടമായി പൊരുത്തമായി കാരണവന്മാർ കല്യാണത്തെക്കുറിച്ചു ചർച്ച ചെയ്തു തിയ്യതി നിശ്ചയിച്ചു വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചു ഭക്തിനിർഭരമായ സദസ്സൊരുക്കി നിക്കാഹ് നടന്നു വലില സംഖ്യ മഹറ് നൽകി വിഭവ സമൃദ്ധമായ സദ്യവിളമ്പി ബുദ്ധികൂർമ്മതയും പാണ്ഡിത്യവും ഇഴുകിച്ചേർന്ന സുന്ദരിയായ സൈനബ സയ്യിദ് ഇബ്രാഹിമിന്റെ ഭാര്യയായി സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യ ജീവിതം ഉമ്മായും മരുമകളും അവരുടെ ആത്മീയ ലോകം ഉമ്മ മരുമകൾക്ക് മാതൃകയായിരുന്നു 

കുടുംബ സംരക്ഷണം ഭർത്താവിന്റെ പരിചരണം ബന്ധുക്കളോടുള്ള സ്നേഹം തുടങ്ങിയ കാര്യങ്ങൾ ഉമ്മായിൽ നിന്ന് പഠിച്ചു ഹിജ്റ: 555- ലാണ് സയ്യിദ് ഇബ്രാഹിമും അലി ഫാത്വിമ എന്ന സൈനബയും തമ്മിലുള്ള വിവാഹം നടന്നത്  ഏറെ കഴിയും മുമ്പെ അലി ഫാത്വിമ ഗർഭിണിയായി കുടുംബാംഗങ്ങൾക്കെല്ലാം അതൊരു സന്തോഷവാർത്തയായിരുന്നു ധാരാളം ബന്ധുക്കൾ ഗർഭിണിയെ കാണാൻ വന്നു കൊണ്ടിരുന്നു ഉമ്മ മരുമകൾക്ക് സന്ദർഭോചിതമായ ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു   

ഗർഭം ചുമക്കുന്നത് സൽക്കർമ്മമാണ് അവളുടെ പ്രാർത്ഥനകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട് മരുമകൾ ഉമ്മായുടെ ഉപദേശമനുസരിച്ചു ജീവിച്ചു ആദ്യത്തെ കൺമണി ആൺകുഞ്ഞായിരുന്നു സയ്യിദ് ഇബ്രാഹിമിന്ന് പുത്രൻ പിറന്നത് നാട്ടിൽ നല്ല വാർത്തയായി   കുഞ്ഞിന് പേരിട്ടു അബൂത്വാഹിർ പിൽക്കാല ചരിത്രത്തിൽ വീരനായകനായി വളർന്നുവന്ന അബൂത്വാഹിർ 

സയ്യിദ് ഇബ്രാഹിം വളരെ ചെറുപ്പത്തിൽ തന്നെ കുതിര സവാരി അഭ്യസിച്ചു ആയുധ പരിശീനവും നേടി നല്ല കായികാഭ്യാസിയാണ് കുടുംബത്തിലെ പെണ്ണുങ്ങളും കുതിരസവാരിയും കായിക പരിശീലനവും നേടാറുണ്ട് പിൽക്കാല ചരിത്രത്തിൽ സയ്യിദ് ഇബ്രാഹിമിന്റെ ഉമ്മയും ഭാര്യയും ആയിരക്കണക്കിൽ കിലോമീറ്റർ കുതിര സവാരി ചെയ്തതായും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിച്ചതായും മനസ്സിലാവുന്നുണ്ട് സ്വഹാബി വനിതകളിൽ ചിലർ ശത്രുക്കൾക്കെതിരെ പടപൊരുതിയിട്ടുണ്ട് പിൽക്കാലത്തും ധീര വനിതകൾ പടക്കളത്തിലിറങ്ങിയിട്ടുണ്ട്  ആത്മീയതയും പാണ്ഡിത്യവും യുദ്ധപാടവവും ഭരണനൈപുണ്യവുമെല്ലാം ഒത്തിണങ്ങിയതായിരുന്നു അവരുടെ ജീവിതം  

സയ്യിദ് ഇബ്രാഹിം പതിവുപോലെ മസ്ജിദുന്നബവിയിൽ പ്രവേശിച്ചു ആരാധനകളിൽ മുഴുകി പുണ്യം നിറഞ്ഞ വെള്ളിയാഴ്ച രാവ് സയ്യിദ് ഇബ്രാഹിം മുറാഖബയിൽ ഇരുന്നു ബാഹ്യനയനങ്ങൾ അടഞ്ഞു അകക്കണ്ണ് തുറന്നു ആത്മീയലോകത്തിന്റെ അജണ്ടകൾ തെളിയുന്നു ദിവ്യപ്രകാശം തെളിയുന്നു ഇത്പോലൊരു പ്രകാശം മുമ്പ് കണ്ടിട്ടില്ല അത് നീങ്ങി വരുന്നു തന്റെ നേരെ  പ്രകാശത്തിന്റെ ഒരാൾ രൂപം ആരാണത് ? 

ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ  (സ) തങ്ങൾ സയ്യിദ് ഇബ്രാഹിം ആദരവോടെ സലാം ചൊല്ലി നബി  (സ) തങ്ങൾ സലാം മടക്കി  വാത്സല്യപൂർവം ഇങ്ങനെ പറഞ്ഞു:  

പ്രിയപ്പെട്ട മകനേ 

ഇസ്ലാമിന്റെ സന്ദേശമെത്താത്ത വലിയൊരു ജനവിഭാഗമുണ്ട് ഇന്ത്യയിൽ ഇസ്ലാമിന്റെ വെളിച്ചവുമായി സിന്ധിലേക്ക് പുറപ്പെടുക അല്ലാഹു നിങ്ങളുടെ ദൗത്യം വിജയിപ്പിച്ചു തരും  തേൻമഴ പോലുള്ള വാക്കുകൾ മനസ്സ് കുളിരണിഞ്ഞു ഭംഗിയും മൂർച്ചയുമുള്ള വാൾ നൽകി മനോഹരമായ കിരീടം നബി  (സ) തങ്ങൾ സയ്യിദ് ഇബ്രാഹിമിന്റെ ശിരസ്സിൽ വെച്ചു കൊടുത്തു സാവധാനം ആ പ്രകാശം അകന്നുപോയി നബി  (സ)തങ്ങൾ കൺമുമ്പിൽ നിന്ന് മറഞ്ഞു വല്ലാത്തൊരു ആത്മീയ അനുഭവം വാളും കിരീടവും അധികാര ചിഹ്നങ്ങളാണവ അവ തനിക്കണിയിക്കപ്പെട്ടിരിക്കുന്നു താൻ ബാദ്ഷാ ആയിരിക്കുന്നു  നബി  (സ)തങ്ങളാണ് തന്നെ ബാദ്ഷാ ആക്കിയത്

മഹത്തായൊരു ദൗത്യമാണ് തന്നെ ഏല്പിച്ചിരിക്കുന്നത് ഇസ്ലാമിന്റെ പ്രകാശം ഇത് വരെ ലഭിച്ചിട്ടില്ലാത്ത ഒരു ജനതക്ക് അതെത്തിച്ചു കൊടുക്കുക  സാഹസികമായ യജ്ഞം തന്നെ തനിക്കു ലഭിച്ച ദൗത്യത്തെക്കുറിച്ച് ബന്ധുക്കളോട് സംസാരിച്ചു ബന്ധുക്കളിൽ നിന്ന് നാട്ടാക്കാരറിഞ്ഞു മദീനയിൽ സിയാറത്തിന്നു വന്ന രാജ്യക്കാരറിഞ്ഞു  സിന്ധ് പരിചയമുള്ള യാത്രക്കാർ അക്കൂട്ടത്തിലുണ്ട് അവിടേക്കുള്ള യാത്രാ റൂട്ടിനെ കുറിച്ചവർ സംസാരിച്ചു ഏകാധിപതിയായ രാജാവാണ് ഭരിക്കുന്നത് താഴ്ന്ന ജാതിക്കാർ പീഡിപ്പിക്കപ്പെടുന്നു അവർക്ക് അവകാശങ്ങളൊന്നുമില്ല  

ഭൂമി സൃഷ്ടിച്ചത് അല്ലാഹുവാണ് വായുവും വെള്ളവും സസ്യലതാദികളും സൃഷ്ടിച്ചതും അവൻ തന്നെ ഭൂമിയിൽ മനുഷ്യനെ പടച്ചതും അവൻ തന്നെ  പടച്ചവനെ അറിയാത്ത പടപ്പുകൾ അതാണ് ഒരു വലിയ വിഭാഗം മനുഷ്യരുടെ അവസ്ഥ അവരുടെ വിമോചനം അനിവാര്യമാണ് ശക്തന്മാർ ദുർബ്ബലരെ അടിമകളാക്കി വെക്കുന്നു ചൂഷണമാണ് നടക്കുന്നത് അത് നിർത്തണം ശക്തന്മാരെയും ദുർബ്ബലരെയും ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കണം  ക്ഷണം തുടങ്ങുമ്പോൾ എതിർപ്പുകളുണ്ടാവും ബലപ്രയോഗങ്ങൾ നടക്കും പ്രതിരോധം അനിവാര്യമായി വരും വലിയൊരു സംഘം കൂടെ വേണം   ചെറുപ്പക്കാരും മുതിർന്നവരും മുമ്പോട്ടുവന്നു സംഘത്തിൽ ചേരാൻ സിന്ധിലേക്കു പുറപ്പെടാൻ മറ്റു രാജ്യക്കാരും സന്ധദ്ധരായി  നല്ല യുദ്ധ പരിശീലനം നേടിയ യോദ്ധാക്കളുടെ സംഘം രൂപം കൊള്ളുകയാണ് 

ഈജിപ്ത്, ഫലസ്തീൻ, യമൻ,മൊറോക്കൊ തുടങ്ങിയ പലനാടുകളിൽ നിന്ന് യുദ്ധക്കാർ വന്നു ചേർന്നു  മുവ്വായിരത്തോളം വരുന്ന യോദ്ധാക്കൾ അവർ യാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു ഒട്ടകങ്ങൾ, കഴുതകൾ , കുതിരകൾ തമ്പടിക്കാനുള്ള സാമഗ്രികൾ, ആഹാര സാധനങ്ങൾ, ഉടുപ്പുകൾ ,മരുന്ന് ,ആയുധങ്ങൾ, വെള്ളം ശേഖരിക്കാനുള്ള തോൽപാത്രങ്ങൾ ,ആഹാരം പാകം ചെയ്യാനുള്ള വലിയ പാത്രങ്ങൾ, വെള്ളം കുടിക്കാനും ആഹാരം വിളമ്പിത്തിന്നാനുമുള്ള ചെറുപാത്രങ്ങൾ ....അങ്ങനെ എന്തെല്ലാം സാധനങ്ങൾ  

മസ്ജിദുന്നബവിയിൽ ചെന്നു ദുആ ഇരുന്നു സമ്മതം സമ്മതം ചോദിച്ചു യാത്ര പറഞ്ഞു   ചരിത്ര  സ്മരണകൾ ഉറങ്ങുന്ന മദീന ഇവിടെ നിന്നാണ് ബദറിലേക്ക് പുറപ്പെട്ടത് അത് ദാരിദ്ര്യത്തിന്റെയും കാഷ്ടപ്പാടുകളുടെയും കാലഘട്ടമായിരുന്നു അത് ഹിജ്റയുടെ രണ്ടാം വർഷം പുണ്യ റമളാൻ മാസം റമളാനിൽ നോമ്പ് നിർബന്ധമാക്കപ്പെട്ടത് ആ വർഷമായിരുന്നു സ്വഹാബികൾ നോമ്പ് തുടങ്ങി  ആദ്യത്തെ പത്ത് കഴിയുമ്പോൾ വലിയ സന്തോഷമായിരുന്നു പട്ടിണിയാണെങ്കിലും നോമ്പ് ആവേശകരമായിരുന്നു 

ഞെട്ടിക്കുന്ന വാർത്ത വന്നു മക്കയിൽ നിന്ന് ശത്രു സൈന്യം പുറപ്പെട്ടിരിക്കുന്നു ബദറിൽ വെച്ചു അവരെ നേരിടണം മുസ്ലിം സൈന്യം രൂപപ്പെട്ടു മുന്നൂറ്റി പതിമൂന്നു പേരാണ് ബദ്രീങ്ങൾ ബദർ യുദ്ധത്തിൽ അത്ഭുത വിജയം നേടി അന്ന് പട നയിക്കാൻ നബി  (സ)തങ്ങളുണ്ടായിരുന്നു ഇന്നും നബി  (സ) റൗളാശരീഫിലുണ്ട് അവിടുത്തെ സമ്മതം വാങ്ങി ഓരോ യോദ്ധാവിന്റെ മനസ്സിലും ബദറിന്റെ സ്മരണകളുണ്ട് ബദർ യുദ്ധം കഴിഞ്ഞിട്ട് അഞ്ഞൂറിൽ പരം വർഷങ്ങൾ കടന്നു പോയിരിക്കുന്നു എന്നിട്ടും അതിന്റെ സ്മരണകൾ ജ്വലിച്ചു നിൽക്കുന്നു സയ്യിദ് ഇബ്രാഹിം ബാദ്ഷാ അവർകളും സംഘവും മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു മദീനക്കാർ ആവേശപൂർവ്വം അവരെ യാത്രയാക്കി മലകളും മരുഭൂമിയും സാക്ഷ്യം വഹിച്ചു  


തൗഹീദിന്റെ വെളിച്ചം

സയ്യിദ് ഇബ്രാഹിം ബാദ്ഷ (റ) അവർകളും അനുയായികളും പുണ്യ മക്കാ ശരീഫിൽ എത്തിച്ചേർന്നു മക്കാപട്ടണം അവരെ ആദരവോടെ സ്വീകരിച്ചു അവർ കഅബ കണ്ടു ഉംറ നിർവഹിച്ചു ദുആ ചെയ്തു പലരും അവരോടൊപ്പം പുറപ്പെടാൻ സന്നദ്ധരായി ഏതാനും ദിവസങ്ങൾ കടന്നുപോയി ഇനി യാത്ര നേരെ ഇറാഖിലേക്ക്  വിശാലമായ മരുഭൂമിയിലൂടെ ആ സംഘം നീങ്ങി വളരെ ദൂരം വിജനമായ മരുഭൂമിയിലൂടെ സഞ്ചരിച്ചാൽ ചെറിയ ജനവാസ കേന്ദ്രങ്ങൾ കാണാം അവിടെ വിശ്രമിക്കും വെള്ളം ശേഖരിക്കും ആഹാരം കഴിക്കും മൃഗങ്ങൾക്കും ആഹരവും വെള്ളവും കിട്ടും കുറച്ചു നേരത്തെ വിശ്രമം പിന്നെയും യാത്ര  ഐശ്വര്യത്തിന്റെ നാടാണ് ഇറാഖ് മേത്തരം ഈത്തപ്പഴവും മുന്തിരിയും ലഭിക്കും ഓരോ കേന്ദ്രത്തിലും ഹൃദ്യമായ സ്വീകരണം ഇറാഖ് പിന്നിട്ട് ഇറാനിലെത്തി സമ്പന്ന രാജ്യമാണ് ഇറാൻ സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) വും സംഘവും ആ രാജ്യത്തുകൂടെ കടന്നുപോയി സംഘം ബലൂചിസ്ഥാനിലെത്തി നന്നായി വിശ്രമിച്ചു   

ആയിരക്കണക്കിൽ കിലോമീറ്റർ സഞ്ചരിച്ചു നല്ല ക്ഷീണമുണ്ട് കാലാവസ്ഥ മാറിജനങ്ങൾ മാറി പുതിയ ചുറ്റുപാട്  അതിർത്തി പ്രദേശത്തെ ദുർഘടമായ പാതകളിലൂടെയാണ് യാത്ര  മലമ്പാതകൾ പിന്നിലാക്കി ഇന്ത്യയുടെ മണ്ണിലെത്തി അഫ്താബ് സിംഗ് എന്ന രാജാവ് ഭരിക്കുന്ന സിന്ധ് സമൃദ്ധിയുടെ നാടാണ് സിന്ധ് നന്നായി കൃഷി ചെയ്യും നല്ല വിളവ് ലഭിക്കും വ്യാപാര കേന്ദ്രവുമാണ് അറബി കച്ചവടക്കാർ ഇവിടെ വരാറുണ്ട് നല്ല കന്നുകാലി സമ്പത്തുണ്ട് മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന സാധാരണക്കാർ അവരുടെ വിയർപ്പിന്റെ വില അനുഭവിക്കുന്നത് മേൽക്കിടക്കാർ അഫ്താബ് സിംഗ് സുഖലോലുപനായ രാജാവാണ് സൂര്യനെയും അഗ്നിയെയും ആരാധിക്കുന്നു പാമ്പും കാറ്റും മറ്റ് ആരാധ്യവസ്തുക്കളാണ്  

സയ്യിദ് ഇബ്രാഹിം ബാദ്ഷാ(റ) അവരുടെ ജീവിതരീതികൾ കണ്ട് മനസ്സിലാക്കി പട്ടിണിക്കാരുടെ കൂട്ടത്തിലേക്ക് ചെന്നു അവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞു അവർക്ക് ആഹാരമുണ്ടാക്കിക്കൊടുത്തു അനേകം രോഗികൾ അവരെ പരിചരിച്ചു ചികിത്സിച്ചു മനുഷ്യത്വത്തിന്റെ നീരുറവ കാണുകയാണവർ അവർ ബാദ്ഷായുടെ ചുറ്റുംകൂടി പരമകാരുണികനായ അല്ലാഹുവിനെക്കുറിച്ചും ബാദ്ഷാ സംസാരിച്ചു പരിഭാഷകൻ അത് സന്ധിയിലാക്കി അവരെ കേൾപ്പിച്ചു ചെറിയൊരു പ്രഭാഷണം അതവരുടെ മനസ്സിനെ ഇളക്കി മറിച്ചു മനസ്സിലെ കട്ടപിടിച്ച ഇരുട്ടിലേക്ക് വിജ്ഞാനത്തിന്റെ പ്രകാശ രശ്മികൾ  കടന്നു ചെന്നു 

കൂടുതൽ കേൾക്കാൻ മോഹം കൂടുതലറിയാൻ തിടുക്കം ബാദ്ഷാ അവർകൾ തന്റെ കൂടെയുള്ളവരെ പല സംഘങ്ങളാക്കി ഗ്രാമങ്ങളിലേക്കയച്ചു വാചാലതയുള്ളവർ ഗ്രാമീണരോട് സംസാരിച്ചു ആയിരക്കണക്കായ സിന്ധികൾക്കും പരിസരവാസികൾക്കും തൗഹീദിന്റെ പ്രകാശം കിട്ടി    സർവ്വ ശക്തനായ റബ്ബിനെ അവരറിഞ്ഞു റബ്ബിന്റെ ദൂതനായ മുഹമ്മദ് റസൂലുല്ലിഹി (സ) തങ്ങളെ അവർ മനസ്സിലാക്കി  അവർ സത്യ സാക്ഷ്യം വഹിച്ചു ഏകനായ റബ്ബിൽ വിശ്വസിച്ചു മുഹമ്മദ് അവന്റെ റസൂലാണെന്ന് വിശ്വസിച്ചു സത്യസാക്ഷ്യം പ്രഖ്യാപിച്ചു അല്ലാഹുവിന്റെ കല്പനയനുസരിച്ചു ജീവിച്ചുകൊള്ളാമെന്ന് അവർ പ്രതിജ്ഞയെടുത്തു നിരവധി ഗ്രാമങ്ങളിൽ ഇസ്ലാം പ്രചരിച്ചു അറബികൾ വളരെ വേഗത്തിൽ സിന്ധി ഭാഷ പഠിച്ചു അതോടെ ആശയ വിനിമയം എളുപ്പമായി 

ഗ്രാമവാസികൾ നിസ്കരിച്ചു ചെറിയ മസ്ജിദുകൾ ഉണ്ടായി മതപഠന കേന്ദ്രങ്ങളുണ്ടായി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇതൊക്കെ നടന്നത് നാട്ടിലെന്താണ് സംഭവിക്കുന്നതെന്ന് രാജാവിന്ന് പെട്ടെന്ന് മനസ്സിലായില്ല മനസ്സിലായിത്തുടങ്ങിയപ്പോൾ അദ്ദേഹം രോഷാകുലനായിത്തീർന്നു അറബികളെ നാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കാൻ തന്നെ രാജാവ് തീരുമാനിച്ചു  ഒരു ദിവസം ബാദ്ഷായുടെ ക്യാമ്പിലേക്ക് രാജാവിന്റെ ദൂതൻ കടന്നു വന്നു ഒരു കത്ത് നൽകി അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു 

ബഹുമാന്യനായ ഇബ്രാഹിം ബാദ്ഷാ അവർകൾക്ക് സിന്ധ് രാജാവ് അഫ്ത്താബ്സിംഗ് അറിയിക്കുന്നത്  താങ്കളും അനുയായികളും നമ്മുടെ രാജ്യത്ത് വന്നവിവരം ഞാനറിഞ്ഞു നിങ്ങൾ പുതിയ മതം പ്രചരിപ്പിക്കുന്നതായും നമ്മുടെ ജനങ്ങളെ വഴിപിഴപ്പിക്കുന്നതായും നമ്മുടെ അറിവിൽ പെട്ടിട്ടുണ്ട് സാധാരണക്കാരായ ഗ്രാമീണരെ പലതും പറഞ്ഞ് വിശ്വസിപ്പിക്കുകയും നമുക്കെതിരെ തിരിച്ചു വിടുകയും ചെയ്യാനാണ് നിങ്ങളുടെ പദ്ധതിയെന്ന് നം സംശയിക്കുന്നു   ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കുകയില്ല ഇന്നത്തോട് കൂടി മത പ്രചരണം അവസാനിപ്പിക്കുക ഈ നാട് വിട്ട് പോവുക  ഈ രാജശാസന അനുസരിക്കുക അനുസരിച്ചില്ലെങ്കിൽ താങ്കൾക്കും അനുയായികൾക്കും വലിയ കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടി വരും ഇതൊരു മുന്നറിയിപ്പാണ് അനുസരിക്കുക 

ബാദ്ഷാ അവർകൾ കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കി മറുപടി തയ്യാറ്ക്കാൻ തീരുമാനിച്ചു  രാജാവിനുള്ള മറുപടിക്കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു 

ബഹുമാന്യരായ സിന്ധ് രാജാവ് അഫ്ത്താബ്സിംഗ് അവർകൾക്ക്  താങ്കളുടെ കത്ത് കിട്ടി വായിച്ചു ഉള്ളടക്കം മനസ്സിലാക്കി ഞങ്ങളുടെ ദൗത്യത്തെക്കുറിച്ചു താങ്കൾ വേണ്ടത്പോലെ മനസ്സിലാക്കിയിട്ടില്ല  താങ്കളുടെ പരിഗണനക്കുവേണ്ടി ചില വസ്തുതകൾ രേഖപ്പെടുത്തട്ടെ 

സർവ്വരുടെയും സ്രഷ്ടാവും സംരക്ഷകനും അല്ലാഹുവാകുന്നു മനുഷ്യരെ സന്മാർഗത്തിലേക്കു നയിക്കാൻ വേണ്ടി അവൻ കാലാകാലങ്ങളിൽ പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് മുസ്തഫ  (സ) തങ്ങൾ  

മുഹമ്മദ് നബി  (സ) തങ്ങളുടെ നിർദ്ദേശമനുസരിച്ചാണ് ഞങ്ങൾ ഇന്നാട്ടിൽ വന്നത് ഇന്നാട്ടുകാരെ അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുവാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്  അല്ലാഹു ഏകനാണെന്നും ആരാധനക്കർഹൻ അവൻ മാത്രമാണെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞങ്ങൾ ജനങ്ങളോട് പറയുന്നു  ഈ വിശ്വാസം അവരെ ഉന്നതന്മാരാക്കുന്നു അവർ സ്നേഹസമ്പന്നരും വിശാല മനസ്കരുമായിത്തീരുന്നു 

എല്ലാ ജീവികളും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിയുന്നു   ഈ വിശ്വാസം കൊണ്ട്  നാട്ടിൽ ഭിന്നിപ്പുണ്ടാവില്ല ഒരു പ്രശ്നവും ഉണ്ടാവില്ല ഭരണാധികാരിയായ താങ്കളെ അനുസരിക്കും നാട്ടിന്റെ ക്ഷേമത്തിന്നുവേണ്ടി കഠിനാദ്ധ്വാനം ചെയ്യും  അല്ലാഹുവിന്റെ പ്രീതി ലഭിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങളിത് ചെയ്യുന്നത് 

ധനമോ,സ്വാധീനമോ,അധികാരമോ ഞങ്ങൾക്ക് വേണ്ട ജനങ്ങൾ അവരെ പടച്ച തമ്പുരാനെ അറിയട്ടെ അവനെ ആരാധിക്കട്ടെ  ഭീഷണിയും മുന്നറിയിപ്പും ഞങ്ങളെ പിന്തിരിപ്പിക്കുകയില്ല ഞങ്ങളുടെ ദൗത്യം നിർവഹിക്കാൻ ഞങ്ങളെ അനുവദിക്കുക അത് കഴിഞ്ഞ് ഞങ്ങൾ മടങ്ങിപ്പോയ്ക്കൊള്ളാം  താങ്കൾക്ക് ക്ഷേമവും സമാധാനവും നേരുന്നു  സയ്യിദ് ഇബ്രാഹിം ബാദ്ഷാ  ഈ കത്ത് ദൂതൻ രാജാവിന്റെ കൈകളിലെത്തിച്ചു രാജാവ് കത്ത് വായിച്ചു പലതവണ വായിച്ചു ആശയം മനസ്സിലാക്കി മനുഷ്യരെ പടച്ചത് ദൈവം ആ ദൈവത്തിന്റെ മാർഗ്ഗത്തിലേക്കാണിവർ മനുഷ്യരെ ക്ഷണിക്കുന്നത് 

ദൈവത്തെമാത്രം ആരാധിക്കണം മറ്റൊന്നിനെയും  ആരാധിക്കുകയില്ല ദൗത്യം പൂർത്തിയാക്കും എന്നിട്ട് മടങ്ങിപ്പോവും അതിന്ന് മുമ്പ് മടങ്ങിപ്പോവില്ല മുന്നറിയിപ്പും ഭീഷണിയും വിലപ്പോവില്ല കത്ത് വായിക്കും തോറും രാജാവിന്റെ അസ്വസ്ഥത വർധിച്ചു കൊണ്ടിരുന്നു  നാട്ടിന്റെ നാനാഭാഗത്തും ചാരന്മാരുണ്ട് അവർ വിവരങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നു ബാദ്ഷായുടെ പ്രതിനിധി സംഘങ്ങൾ നിരവധി ഗ്രാമങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു അവർ ജനസേവകരായി അറയപ്പെടുന്നു  അവരുടെ പ്രഭാഷണം കേൾക്കാൻ നിരവധിയാളുകൾ തടിച്ചു കൂടുന്നുണ്ട് 

മേൽജാതിക്കാരും കീഴ്ജാതിക്കാരും അക്കൂട്ടത്തിലുണ്ട് ഇസ്ലാം മതം സ്വീകരിക്കുന്നതോടെ എല്ലാവരും സമന്മാരായിത്തീരുന്നു ഏകോദര സഹോദരന്മാർ ഒന്നിച്ചിരുന്നാണ് ആഹാരം  കുടുംബങ്ങൾ കൂട്ടത്തോടെ പുതുവിശ്വാസികളായി മാറുന്നു വിശ്വാസം സംരക്ഷിക്കാൻ അവരെന്തും ചെയ്യും ജീവൻ നൽകിയും വിശ്വാസം സംരക്ഷിക്കും മനുഷ്യരെയെല്ലാം സ്നേഹിക്കണമെന്നാണ് അവർ ഉപദേശിക്കുന്നത് അവർ പരലോകത്തെപ്പറ്റി പറയുന്നു  നന്മശചെയ്തവർക്ക് സ്വർഗ്ഗം കിട്ടും തിന്മ ചെയ്തവർക്ക് നരകം നല്ലത് ചിന്തിക്കാനും, നല്ലത് പറയാനും ,നല്ലത് ചെയ്യാനും അവർ പരസ്പരം ഉപദേശിക്കുന്നു  

എല്ലാവരും ഉപദേശം നൽകുന്നവർ എല്ലാവരും ഉപദേശം സ്വീകരിക്കുന്നവർ ഇതാണവരുടെ രീതി സമൂഹത്തിന്റെ താഴേത്തട്ടിൽ കിടന്നവർ ഇപ്പോഴിതാ ശക്തരായി ഉയർത്തെഴുന്നേറ്റിരിക്കുന്നു വിവിധ വിഭാവങ്ങളിലായി കിടന്നവർ ഇപ്പോഴിതാ ഒറ്റക്കെട്ടായിരിക്കുന്നു അവരുടെ ഐക്യം ഭദ്രതയാണ് അവർ കൂട്ടം ചേർന്ന് നിസ്കരിക്കുന്നത് കാണണം കാണാനെന്ത് ഭംഗിയാണ് നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇങ്ങനെയുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത് ഇന്നവർക്ക് പരമശക്തൻ ദൈവമാണ് പരമകാരുണികനും ദൈവം തന്നെ   ഇന്നലെവരെ അവർക്ക് അതെല്ലാം രാജാവായിരുന്നു രാജാവല്ലാത്ത ഒരു ശക്തനെയും ഒരു കാരുണികനെയും അവർക്ക് പരിചയമില്ലായിരുന്നു അവർക്ക് ദൈവത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ബാദ്ഷായാണ്  അത്  തന്നെയാണ് വലിയ  കുറ്റം  

ബലം പ്രയോഗിച്ച് തന്നെ ഇത് തടയണം വേണ്ടി വന്നാൽ യുദ്ധം രാജാവ് രണ്ടും കൽപ്പിച്ചിറങ്ങിക്കഴിഞ്ഞു രാജാവ് വീണ്ടും വീണ്ടും ബാദ്ഷാക്ക് സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു  നാട് വിട്ട് പോവുക അല്ലെങ്കിൽ നശിക്കാൻ തയ്യാറാവുക ഇതായിരുന്നു സന്ദേശം  ബാദ്ഷാ അങ്ങോട്ടും സന്ദേശം അയച്ചുകൊണ്ടിരുന്നു അവയെല്ലാം ഉപദേശങ്ങളായിരുന്നു ഏകനായ റബ്ബിലേക്കുള്ള ക്ഷണം ഓരോ ക്ഷണവും രാജാവിനെ കോപാകുലനാക്കി ഒരു വെള്ളിയാഴ്ച ദിവസം  വിശാലമായൊരു മൈതാനിയിൽ മുസ്ലിംകൾ ഒരുമിച്ചു കൂടി ഖുത്ബയും ജുമുഅയും നിർവ്വഹിക്കേണ്ട ദിവസം  കുറച്ചു നാളുകളായി സാമൂഹിക വിരുദ്ധർ മുസ്ലിംകളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ് കണ്ടാൽ തെറിവിളിക്കും കയ്യേറ്റം നടത്തും  മുസ്ലിംകൾ ഒഴിഞ്ഞു മാറിക്കളയും ക്ഷമിക്കും ഇന്ന് രാജാവ് തന്നെ നേരിട്ടു എത്തിയിരിക്കുകയാണ് തന്റെ പ്രജകളായ നവ മുസ്ലിംകളോടാണ് രാജാവ് സംസാരിച്ചത്  

എന്റെ പ്രജകളേ  

നിങ്ങൾക്കെന്ത് പറ്റിപ്പോയി എവിടെ നിന്നോ വന്ന ഈ മനുഷ്യനെ നിങ്ങളെന്തിന് വിശ്വസിച്ചു  ? നിങ്ങൾക്കൊരു മതമില്ലേ ? സംസ്കാരമില്ലേ നിങ്ങൾ അവയെല്ലാം കൈവിട്ട് ഈ വിദേശി പറയും പോലെ ജീവിക്കകയാണോ ? പഴയ ആചാരങ്ങളിലേക്ക് മടങ്ങി വരൂ ഞാൻ നിങ്ങളെ സഹായിക്കാം  

ഒരു പ്രതികരണവുമില്ല  

അവർ ഖുത്ബ ശ്രദ്ധിക്കുകയാണ് ഖുത്വുബക്ക് ശേഷം ഇഖാമത്ത് കൊടുത്തു ജുമുഅഃ നിസ്കാരം തുടങ്ങി  

അടിക്കെടാ ....ധിക്കാരികളെ രാജാവ് ക്രോധത്തോടെ വിളിച്ചു പറഞ്ഞു  ദുഷ്ടന്മാർ മുസ്ലിംകളുടെ മേൽചാടി വീണു ഇടിയും തൊഴിയും തുടങ്ങി എല്ലാം സഹിച്ചുകൊണ്ടവർ നിസ്കാരം പൂർത്തിയാക്കി നിസ്കാര ശേഷം  മുസ്ലിംകൾ ശത്രുക്കളെ പ്രതിരോധിച്ചു മെല്ലെ ഏറ്റുമുട്ടൽ അവസാനിച്ചു രാജാവും കൂട്ടരും മടങ്ങി പലർക്കും പരിക്കേറ്റിട്ടുണ്ട് അവർക്കു ചികിത്സ നൽകി  

സയ്യിദ് ഇബ്രാഹിം  ബാദ്ഷാ (റ) അനുയായികൾക്കു ഹൃദയ സ്പർശിയായ ഉപദേശം നൽകി 

സഹോദരങ്ങളേ ,

നാം മുഹ്മിനീങ്ങളാണ് പരലോക വിജയമാണ് നമ്മുടെ ലക്ഷ്യം ഈ ലോക ജീവിതം പരീക്ഷണമാണ് പരീക്ഷണങ്ങളിൽ വിജയിക്കണം നാം ഒരു യുദ്ധത്തിന്റെ മുമ്പിലാണിപ്പോൾ ഏത് സമയത്തും യുദ്ധം തുടങ്ങാം  നാം യുദ്ധത്തിന് സന്നദ്ധരാവുക യുദ്ധപരിശീലനം തുടങ്ങണം യുദ്ധത്തിൽ വീര രക്തസാക്ഷിയാവുക സമുന്നത പദവിയാണത് നമുക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അല്ലാഹു നമ്മെ സഹായിച്ചുകൊണ്ടിരിക്കും സംശയം വേണ്ട  പിന്നെ താമസമുണ്ടായില്ല ആയുധപരിശീലനം തുടങ്ങി യുദ്ധ സാമഗ്രികളുടെ ശേഖരണം യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നത് കാത്തിരിക്കുകയാണവർ അതിശക്തമാണ് ശത്രുനിര ഈമാനിന്റെ കരുത്തുമായി മുസ്ലിംകളും തയ്യാറെടുപ്പ് തുടങ്ങി  ഒരു പ്രഭാതത്തിൽ രാജാവിന്റെ ശക്തമായ സൈന്യം മുസ്ലിംകൾക്കുനേരെ കുതിച്ചു ചെന്നു മുസ്ലിം സൈന്യം പ്രതിരോധനിര തീർത്തു  


ഗുജറാത്ത് 

സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) തന്റെ അനുയായികൾ യുദ്ധ യന്ത്രങ്ങളും യുദ്ധ മര്യാദകളും പഠിപ്പിച്ചു കൊടുത്തിരുന്നു അതെല്ലാം പാലിച്ചുകൊണ്ടാണവർ യുദ്ധം ചെയ്യുന്നത്  ബാദ്ഷാ (റ) വാൾ ചുഴറ്റികൊണ്ട് ശത്രു നിരയിലേക്ക് തുളച്ചു കയറി നിരവധി പേർ വെട്ടേറ്റു വീണു  സമയം നീണ്ട് പോയി യുദ്ധത്തിന്റെ ശൗര്യം കൂടി മനുഷ്യ രക്തം പരന്നൊഴുകി  ബാദ്ഷാ (റ)രാജാവിന്റെ മുന്നിലെത്തി ഇങ്ങനെ വിളിച്ചു പറഞ്ഞു : രാജാവേ ഇനിയും മനുഷ്യരെ വെട്ടി നശിപ്പിക്കണോ ? യുദ്ധം നിർത്തുക നമുക്ക് സംഭാഷണം നടത്താം കാര്യങ്ങൾ പറഞ്ഞു തീർക്കാം നിരപരാധികളായ മനുഷ്യരെ കൊന്ന് തീർക്കരുത്  

യുദ്ധം നിർത്തില്ല നിന്നെയൊക്കെ വക വരുത്തിയിട്ടെ യുദ്ധം നിർത്തുള്ളൂ 

യുദ്ധം ശക്തി പ്രാപിച്ചു ബാദ്ഷയും രാജാവും ഏറ്റുമുട്ടി രാജാവ് വെട്ടേറ്റു വീണു  യോദ്ധാക്കൾ അമ്പരന്നു രാജാവ് വീണു കഴിഞ്ഞു ഇനിയെന്തു യുദ്ധം  ശത്രുക്കൾ കൂട്ടത്തോടെ ഓടിപ്പോയി യുദ്ധം അവസാനിച്ചു ബാദ്ഷാക്ക് അല്ലാഹു വിജയം നൽകി സിന്ധിയിൽ മുസ്ലിംകളുടെ ഭരണം വന്നു ധാരാളമാളുകൾ ഇസ്ലാം മതം സ്വീകരിച്ചു ഓരോ ഗ്രാമത്തിലും പള്ളികൾ നിർമ്മിക്കപ്പെട്ടു കുട്ടികളെ മത തത്വങ്ങൾ പഠിപ്പിക്കാൻ ധാരാളം മദ്റസകൾ സ്ഥാപിച്ചു ബാദ്ഷാക്ക് രാജ്യം ഭരിക്കണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല ഇപ്പോൾ അതിന്ന് നിർബന്ധിതനായിത്തീർന്നിരിക്കുന്നു  ഏക ദൈവ വിശ്വാസത്തിലേക്ക് ജനങ്ങൾ കൂട്ടത്തോടെ വന്നുകൊണ്ടിരിക്കുന്നു സിന്ധിൽ നിന്ന് ഏകദൈവ വിശ്വാസ പ്രചാരണത്തിനുവേണ്ടി ഗുജറാത്തിലേക്കു പോവാൻ ബാദ്ഷാ തീരുമാനിച്ചു  സിന്ധ് ഭരിക്കാൻ ചിലരെ ചുമതലപ്പെടുത്തിയ ശേഷം ബാദ്ഷാ ഗുജറാത്തിലെത്തി കൂടെയുള്ളവരെ ചെറുസംഘങ്ങളാക്കി തിരിച്ചു ഗ്രാമത്തിലേക്കയച്ചു  സിന്ധിലെ വിശേഷങ്ങളെല്ലാം ഗുജറാത്തികൾ അറിഞ്ഞു കഴിഞ്ഞിരുന്നു  

സയ്യിദ് ഇബ്രാഹിം ബാദ്ഷ ഗുജറാത്ത് ഛനതയോട് സുദീർഘമായി സംസാരിച്ചു  

ഗുജറാത്തിലെ പ്രിയ സഹോദരമാരേ ഈ ലോകം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹുവിനെക്കുറിച്ച് നിങ്ങളോട് സംസാരിക്കാനാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്   അല്ലാഹു കൃപാലുവാണ് ദയാപരനാണ് സൂര്യനും, ചന്ദ്രനും ,ഭൂമിയും,നക്ഷത്രങ്ങളുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് ഭൂമിയിൽ കാണുന്ന വൻ വൃക്ഷങ്ങളും, കല്ലുകളും ,വന്യമൃഗങ്ങളും ,പാമ്പുകളും ,പക്ഷികളുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് സൃഷ്ടികളിൽ ഒന്നിനെയും ആരാധിക്കരുത് ആരാധ്യൻ അല്ലാഹു മാത്രം അവനെ മാത്രം ആരാധിക്കണമെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു  മനുഷ്യരെല്ലാം സഹോദരന്മാരാണ് ഇവിടെ ധാരാളം അടിമകളെ കാണുന്നു അടിമകൾ അടിച്ചമർത്തപ്പെടുന്നു അവരുടെ സ്ഥിതി വളരെ ദയനീയമാണ് മൃഗങ്ങൾക്കുള്ള പരിഗണന പോലും അടിമകൾക്കു ലഭിക്കുന്നില്ല  

അടിമകൾ പകലന്തിയോളം പണിയെടുക്കണം കൂലിയില്ല അവരുടെ വിയർപ്പിന്റെ വില ഉന്നതന്മാർ തട്ടിയെടുക്കുന്നു  ഇത് ചൂഷണമാണ് ഇതവസാനിപ്പിക്കണം അല്ലാഹു ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി കാലാകാലങ്ങളിൽ പ്രവാചകന്മാരെ അയച്ചിട്ടുണ്ട് അവസാനത്തെ പ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ) തങ്ങളാകുന്നു  മനുഷ്യ സ്നേഹത്തിന്റെ മഹത്വം പഠിപ്പിച്ച മഹാനായിരുന്നു അന്ത്യപ്രവാചകൻ  ആ പ്രവാചകരുടെ കല്പന പ്രകാരമാണ് ഞാൻ നിങ്ങളെ കാണാനെത്തിയത്  പ്രിയ സഹോദരന്മാരേ  ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക 

ബാദ്ഷാ(റ)അവർകളുടെ സംസാരം ജനങ്ങളെ വല്ലാതെ ആകർഷിച്ചു  ആ വാക്കുകൾ ഓരോന്നും അവരുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോയി  അവരുടെ ഖൽബിൽ ഈമാനിന്റെ തിളക്കമുണ്ടായി അനേകമാളുകൾ ഇസ്ലാം മതം സ്വീകരിച്ചു ഇസ്ലാം മതം സ്വീകരിച്ചതോടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി അടിമകളും ഉന്നതന്മാരും ഒന്നായി എല്ലാവരും സഹോദരങ്ങൾ സാഹോദര്യവും സമഭാവനയും അവർക്കിടയിൽ വളർന്നു വന്നു അവർ സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ കൈ പിടിച്ചു പ്രതിജ്ഞയെടുത്തു  അല്ലാഹുവിന്റെ കല്പനകൾക്കനുസരിച്ച് ഞങ്ങൾ ജീവിച്ചു കൊള്ളാം അല്ലാഹു നിരോധിച്ചതിൽ നിന്നെല്ലാം ഞങ്ങൾ അകന്ന് നിന്ന് കൊള്ളാം  മഹത്തായ ബൈഅത്ത് 

സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ അനുയായികൾ ഗ്രാമങ്ങളിലേക്കു സഞ്ചരിച്ചു അവർ തൗഹീദിന്റെ വെളിച്ചം ഗ്രാമീണ ജനങ്ങൾക്കെത്തിച്ചു കൊടുത്തു ധാരാളമാളുകൾ ആ സന്ദേശം സ്വീകരിച്ചു  

മനുഷ്യരെ അടക്കിഭരിച്ചിരുന്ന ധിക്കാരിയായ രാജാവ് ഇതൊന്നും സഹിച്ചില്ല നാട് വിട്ടുപോവാൻ ബാദ്ഷായോടാവശ്യപ്പെട്ടു  തന്റെ ദൗത്യത്തെക്കുറിച്ചു രാജാവിനെ അറിയിച്ചു രാജാവിന്റെ അധികാരത്തെ ചോദ്യം ചെയ്യില്ലെന്നും യാതൊരു പദവിയും തനിക്ക് വേണ്ടെന്നും ബാദ്ഷാ അറിയിച്ചു   ബാദ്ഷാ പലതവണ രാജാവിനെ ഉപദേശിച്ചു ഒന്നും ഫലം ചെയ്തില്ല  ധിക്കാരിയായ രാജാവ് ബലപ്രയോഗത്തിന് തന്നെ തയ്യാറായി  ഒരു യുദ്ധം അനിവാര്യമായിത്തീർന്നു  യുദ്ധം തുടങ്ങി മുസ്ലിം സൈന്യം ധീരമായി പോരാടി വിജയം വരിച്ചു  രാജാവിന്റെ കുടുംബാംഗങ്ങളിൽ പലരും ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി ഇസ്ലാം മതം സ്വീകരിച്ചു രാജാവിന്റെ സഹോദരനെ ഭരണാധികാരിയായി നിയോഗിച്ചു   

ഗുജറാത്തിലെ ഗ്രാമങ്ങളിൽ ധാരാളം മസ്ജിദുകളും മദ്റസകളും ഉയർന്നു വന്നു ഇസ്ലാമിക പഠനത്തിന് മികച്ച സൗകര്യങ്ങളുണ്ടായി മതചിട്ടയോടെ ജീവിക്കുന്ന മുസ്ലിം ജനത അവരെ നയിക്കാൻ മതപണ്ഡിതന്മാരെ നിയോഗിച്ചു  ഇതിന്നിടയിൽ രണ്ട് വർഷങ്ങൾ കടന്നുപോയി കാര്യങ്ങൾ ഇനി മുറപോലെ നടക്കും ഉന്നത നിലവാരമുള്ള പണ്ഡിതന്മാർ തദ്ദേശീയരിൽ നിന്ന് ഉണ്ടായിക്കോണ്ടിരിക്കും അവർ ജനങ്ങളെ നയിക്കും അതിനുള്ള സംവിധാനങ്ങളായി ഇനി സിന്ധിലേക്കു മടങ്ങാം  വാർത്തകേട്ട്  ഗുജറാത്ത് ജനത ഞെട്ടിപ്പോയി  ഇസ്ലാം മതം സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ബാദ്ഷായുടെ സാന്നിധ്യം അനുഗ്രഹമായിരുന്നു ദീർഘകാലം ബാദ്ഷാ തങ്ങളോടൊപ്പം ഉണ്ടാവണമെന്നാണ് അവർ കരുതിയത്  മനുഷ്യസ്നേഹത്തിന്റെ മഹാസാഗരം അത് നീങ്ങിപ്പോവുകയോ? സഹിക്കാനാവുന്നില്ല എല്ലാവർക്കും ദുഃഖം എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി കുട്ടികളും സ്ത്രീകളും പൊട്ടിക്കരഞ്ഞു സിന്ധിലേക്കു മടങ്ങുന്നു അവിടെ നിന്ന് മദീനയിലേക്കു പോവും എങ്ങനെ സഹിക്കും ഈ വിടവാങ്ങലിന്റെ ദുഃഖം വിടവാങ്ങൽ പ്രസംഗം  മനുഷ്യ മനസ്സുകളെ കോരിത്തരിപ്പിച്ച വാക്കുകൾ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ഇരുളടഞ്ഞ മനസ്സുകൾക്ക് വെളിച്ചം നൽകിയില്ലേ ? അല്ലാഹുവിലേക്കുള്ള മാർഗ്ഗം കണ്ടെത്താനായില്ലേ അതിലൂടെ മുന്നേറുക ദുആ ചെയ്യുക വിടവാങ്ങൽ പ്രാർത്ഥന  സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) പ്രാർഥന നടത്തി ജനങ്ങൾ ആമീൻ പറഞ്ഞു കൊണ്ടിരുന്നു 

അതൊരു കൂട്ടക്കരച്ചിലിന്റെ ഈണത്തിലായി  സയ്യിദ് ഇബ്രാഹിം ബാദ്ഷാ(റ) ഇല്ലാത്ത ഗുജറാത്ത് ആളുകൾക്ക് അതോർക്കാൻ വയ്യ  മഹാന്റെ പ്രതിനിധികൾ ഇവിടെത്തന്നെയുണ്ട് മനുഷ്യസ്നേഹമാണവരിൽ നിന്നും ഉറവയെടുക്കുന്നത് ജനക്കൂട്ടം അവരുടെ സാന്നിധ്യം വലിയ അനുഗ്രഹമായിക്കരുതി സിന്ധിലെ ജനങ്ങൾ ആഹ്ലാദ ഭരിതരാണ് ബാദ്ഷാ(റ)അവരിലേക്ക് വരികയാണ് ആവേശകരമായ സ്വീകരണം നൽകണം ഓരോ വീട്ടിലും ആഹ്ലാദം അലയടിക്കുന്നു ഗുജറാത്ത് വിടുന്നതിന് മുമ്പ് അവിടത്തെ മുസ്ലിംകൾക്ക് ഒരു നായകനെ തിരഞ്ഞെടുത്തു കൊടുത്തു രാജകുടുംബാംഗമായ അലി ജനാബ് ഇംപ്രത് സിംഗ് അദ്ദേഹത്തിന്റെ പഴയ പേരാണ് ഇംപ്രത് സിംഗ് ബാദ്ഷായിൽ നിന്ന് ഇസ്ലാം മതം കേട്ട് പഠിച്ചു ബാദ്ഷായുടെ ജീവിതം ഒരു തുറന്ന പുസ്തകം തന്നെയായിരുന്നു അതാണ് ഇംപ്രത് സിംഗ്  പഠിച്ചത് അങ്ങനെ ഇസ്ലാം മതം സ്വീകരിച്ചു ബാദ്ഷാ(റ)ജനങ്ങളോടിങ്ങനെ പ്രഖ്യാപിച്ചു 

സഹോദരന്മാരെ ഇദ്ദേഹത്തെ നിങ്ങൾക്ക് നന്നായറിയാം നിങ്ങളെ നയിക്കാൻ വേണ്ട കഴിവുകൾ അല്ലാഹു അദ്ദേഹത്തിന് നൽകിയിട്ടുണ്ട് വിശാല മനസ്കനാണ് രാജകുടുംബാംഗമാണ് അദ്ദേഹത്തെ ഞാൻ നിങ്ങളുടെ നായകനായി പ്രഖ്യാപിച്ചു കൊള്ളുന്നു  ഉച്ചത്തിൽ തക്ബീർ ധ്വനിയുയർന്നു പ്രസംഗവും ദുആയും കഴിഞ്ഞു പരസ്പരം ദുആ വസ്വിയത്ത് ചെയ്തു  

സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) കുതിരപ്പുറത്ത് കയറി  അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു സലാം ചൊല്ലി ജനങ്ങൾ കണ്ണീരോടെ സലാം മടക്കി  കുതിര മുമ്പോട് കുതിച്ചു യാത്രാസംഘം പിന്നാലെ നീങ്ങി അകന്നകന്നു പോവുന്ന സംഘത്തെ ജനങ്ങൾ നോക്കി നിന്നു അവർക്ക് കരച്ചിലടക്കാനായില്ല ഇനിയൊരു മടക്കമുണ്ടോ ? കണ്ടുമുട്ടലുണ്ടോ ? അവരുടെ ഖൽബിൽ ചോദ്യങ്ങൾ നിറഞ്ഞു വന്നു  


മദീനയിലേക്ക് 

സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ)വും സംഘവും സിന്ധിൽ തീരിച്ചെത്തി സിന്ധ് ആവേശപൂർവം അവരെ സ്വീകരിച്ചു സിന്ധിലെ മുസ്ലിം ജനസംഖ്യ വീണ്ടും വർദ്ധിച്ചിരിക്കുന്നു മതപഠന സൗകര്യങ്ങൾ വിപുലമായിട്ടുണ്ട് സിന്ധ് ജനതക്ക് ഒരു നായകനെ തിരഞ്ഞെടുക്കണം കാര്യങ്ങളെല്ലാം അദ്ദേഹത്തെ ഏൽപിക്കണം എന്നിട്ട് തനിക്ക് മദീനയിലേക്ക് മടങ്ങണം  ബാദ്ഷായുടെ പരിപാടി അങ്ങനെയാണ്  

ദുൽഫുഖാർ അലി ഖാൻ  

സിന്ധിലെ ജനങ്ങളുടെ നേതാവായി ബാദ്ഷാ(റ) കണ്ടെത്തിയ മഹാപുരുഷൻ സിന്ധിലെ മുസ്ലിംകളെ വിളിച്ചു കൂട്ടി ബാദ്ഷാ(റ) അവരോട് പ്രസംഗിച്ചു  പ്രിയപ്പെട്ട സഹോദരന്മാരെ   

അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴും ഓർക്കണം സത്യസന്ദേശം സ്വീകരിച്ച് നാം സൗഭാഗ്യവാന്മാരായിത്തീർന്നിരിക്കുന്നു  അജ്ഞതയുടെ അന്ധകാരത്തിലാണ് നിങ്ങൾ കഴിഞ്ഞിരുന്നത് അപ്പോഴാണ് നബി  (സ) തങ്ങൾ ഞങ്ങളെ ഇങ്ങോട്ടയച്ചത് ഞങ്ങളിവിടെയെത്തി അല്ലാഹുവിന്റെ ദീൻ പരിചയപ്പെടുത്തിത്തന്നു നിങ്ങളത് സ്വീകരിച്ചു  നിങ്ങൾ ദീനിന്റെ ചിട്ടകൾ പഠിച്ചു നിങ്ങൾക്കിടയിൽ സമഭാവനയും സാഹോദര്യവും വളർന്നു എതിർപ്പുകൾ വന്നപ്പോൾ നിങ്ങൾ പതറിയില്ല ഉറച്ചു നിന്നു യുദ്ധം ചെയ്യേണ്ടി വന്നു 

രണാങ്കണത്തിൽ നിങ്ങൾ വീരശൂരന്മാരായി ശോഭിച്ചു അപ്പോൾ അല്ലാഹുവിന്റെ വലിയ സഹായമെത്തി സിന്ധിലും ഗുജറാത്തിലും മുസ്ലിംകൾ പ്രതാപമുള്ള സമൂഹമാണ് സ്വന്തം കാലിൽ നിൽക്കാൻ അവർക്ക് കഴിവുണ്ട് ഗുജറാത്തിലെ ജനങ്ങൾക്ക് ഒരു നായകനെ നിയോഗിച്ച ശേഷമാണ് ഞാനിങ്ങോട്ട് പോന്നത് സിന്ധിലെ മുസ്ലിംകൾക്കും ഒരു നേതാവ് വേണം എല്ലാ നേതൃഗുണങ്ങളും ഒത്തിണങ്ങിയ മഹാപുരുഷനാണ് ദുൽഫുഖാർ അലി ഖാൻ   അദ്ദേഹത്തെ നിങ്ങളുടെ നേതാവായി ഞാൻ കാണുന്നു നിങ്ങളാണ് തിരഞ്ഞെടുക്കേണ്ടത് ദുൽഫുഖാർ അലിഖാനെ അവർ നേതാവായി അംഗീകരിച്ചു കഴിഞ്ഞു ഇനി ബാദ്ഷാ (റ) പ്രഖ്യാപിച്ചാൽ മതി 

ബാദ്ഷാ(റ)വിന്റെ പ്രഖ്യാപനം വന്നു  ജനങ്ങൾ തക്ബീർ ചൊല്ലി അത് സ്വീകരിച്ചു ബാദ്ഷാ(റ) സംസാരം തുടർന്നു എല്ലാ ദീനീചിട്ടകളും പാലിക്കണം അല്ലാഹുവിന്റെ പൊരുത്തത്തിലായി ജീവിക്കണം ഞാൻ നിങ്ങളെ ഒരു കാര്യം അറിയിക്കുകയാണ് നിങ്ങൾ അത് കേട്ട് വിഷമിക്കരുത്  വേദനിക്കരുത്  ഞാൻ മദീനയിലേക്ക് മടങ്ങുവാൻ ഉദ്ദേശിക്കുന്നു എന്റെ കൂടെ  വന്ന ചില മഹാന്മാരെ ഇവിടെ നിർത്തിയാണ് ഞാൻ പോവുന്നത് ജനക്കൂട്ടം ഒരു ഞെട്ടലോടെയാണത് കേട്ടത് സയ്യിദ് ഇബ്രാഹിം ബാദ്ഷാ(റ) അവർകളെ കണ്ട് മതിയായിട്ടില്ല  ആ സംസാരം കേട്ട് കൊതി തീർന്നിട്ടില്ല സ്വദേശത്തേക്ക് പോവരുത് എന്ന് പറയാൻ പറ്റുമോ?  പോയാൽ ....വേർപാടിന്റെ ദുഃഖം സഹിക്കാനാവുമോ? 

നാളുകൾ നീങ്ങിക്കൊണ്ടിരുന്നു സിന്ധിലാകെ ദുഃഖം പടർന്നു  മടക്കയാത്ര യാഥാർത്ഥ്യമാവുകയാണ് വന്നവഴിയേ മടക്കം കരയിലൂടെയാണ് യാത്ര വ്യാഴാഴ്ചയാണ് യാത്ര അത് വിളംബരം ചെയ്യപ്പെട്ടു മുവ്വായിരം അനുയായികളോടൊപ്പമാണ് സിന്ധിയിൽ വന്നത് ആയിരത്തിലേറെപ്പേർ മരണപ്പെട്ടു കഴിഞ്ഞു യുദ്ധങ്ങളിൽ കുറെപേർ കൊല്ലപ്പെട്ടു പ്രതികൂല കാലാവസ്ഥയും രോഗങ്ങളും കാരണം പലരും മരിച്ചു  അഞ്ഞൂറിൽപരം ആളുകളെ സിന്ധിലും  ഗുജറാത്തിലും നിലനിർത്തിയിട്ടുണ്ട് ഇപ്പോൾ കൂടെപ്പോവുന്നത് ആയിരത്തോളമാളുകൾ  വ്യാഴാഴ്ച പുലർന്നു വേർപാടിന്റെ  വേദനയോടെ സിന്ധ് ഉണർന്നു നിശ്ചയിച്ച സമയമായി സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) പ്രാർഥന നടത്തി സ്വരമിടറിപ്പോയി  ആമീൻ പറയുന്ന ജനക്കൂട്ടം അവർ നന്നായി കരയുന്നുണ്ട് ദുആ കഴിഞ്ഞു  കൈമുത്തി വാഹനം കയറി സലാം ചൊല്ലി ബാദ്ഷ (റ)വും സംഘവും നീങ്ങിപ്പോയി  മാസങ്ങളോളം നീണ്ടു നിന്നയാത്ര വിജനമായ പാതയിലൂടെ ഏറെ ദൂരം യാത്ര ചെയ്യുമ്പോൾ ചെറിയ ജനവാസ കേന്ദ്രങ്ങളിലെത്തും അവിടെ ഇറങ്ങി വിശ്രമിക്കും  ബാദ്ഷാ(റ) വിനെ ഓരോ പ്രദേശത്തുകാരും ആദരവോടെ സ്വീകരിക്കും സൽക്കരിക്കും

ഇന്ത്യയിലെ വിശേഷങ്ങൾ ചോദിച്ചറിയും  ഭക്തിനിർഭരമായ ഹൃദയത്തോടെയാണ് ബാദ്ഷാ(റ) സംസാരിക്കുക അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ പറയും സ്നേഹം നിറഞ്ഞ സഹവാസം പിന്നെ യാത്ര  പുണ്യമക്കയാണ് ലക്ഷ്യം ഉംറ നിർവഹിച്ചു നന്ദി രേഖപ്പെടുത്തണം മക്കയിൽ ഹൃദ്യമായ സ്വീകരണം കഅബാത്വവാഫ് വിശേഷങ്ങൾ പറയാനും കേൾക്കാനും നിരവധി പേർ ദിവസങ്ങൾ കടന്നുപോയി ഇനി മദീന യാത്ര പുണ്യ മദീനാ പട്ടണം തിരുദൂതരുടെ റൗളാശരീഫ്എല്ലാം കാണാൻ കൊതിയായി ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞു സയ്യിദ് ഇബ്രാഹിം ബാദ്ഷാ(റ) മടങ്ങി വരുന്നു  മദീന ആകാംക്ഷയോടെ കാത്തിരിക്കുന്നു സംഘം മദീനയിൽ പ്രവേശിച്ചു ബന്ധുക്കളും അയൽക്കാരും നാട്ടുകാരും ആവേശത്തോടെ വന്നു  സലാം ചൊല്ലി ആലിംഗനം ചെയ്തു സ്വീകരിച്ചു പലരും പലരും ചോദിക്കുന്നു  

ബാദ്ഷാ(റ) ചുരുങ്ങിയ രീതിയിൽ മറുപടി നൽകുന്നു  പുണ്യ റൗളാശരീഫിലേക്ക്  മനസ്സിടറപ്പോയി നിറകണ്ണുകളോടെ സലാം ചൊല്ലി അസ്വലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ് കരച്ചിലടക്കാനാവുന്നില്ല അങ്ങ് ഏൽപിച്ച ദൗത്യം കഴിയും വിധം നിർവഹിച്ച് ഈ എളിയൻ തിരിച്ചെത്തിയിരിക്കുന്നു മനസ്സിലൂടെ ഓർമ്മകൾ ഒഴുകുകയാണ് മസ്ജിദുന്നബവി അവിടെ ജനങ്ങൾ  തടിച്ചു കൂടിയിട്ടുണ്ട് അവിടെ തിങ്ങിക്കൂടിയ ജനങ്ങളോട് സിന്ധിയിലേയും ഗുജറാത്തിലേയും അനുഭവങ്ങൾ വിവരിച്ചു മനണപെട്ടുപോയ മഹാത്മാക്കളെ അനുസ്മരിച്ചു അവർക്കു വേണ്ടി ദുആ ഇരന്നു ഇനി സ്വന്തം വീട്ടിലേക്ക് ബന്ധുക്കൾ കാത്തിരിക്കുന്നു 

പിതാവ് സയ്യിദ് അഹ്മദ് മകനെ ആലിംഗനം ചെയ്തു സ്വീകരിച്ചു പ്രിയ പുത്രൻ അബൂത്വാഹിർ പുത്രൻ വളർന്നിരിക്കുന്നു എടുത്ത് ഓമനിച്ചു ഉമ്മായുടെ മുമ്പിൽ വന്നു നിന്നു സലാം ചൊല്ലി ഉമ്മ ആലിംഗനം ചെയ്തു സ്വീകരിച്ചു   വീട്ടിൽ സന്തോഷം നിറഞ്ഞ അന്തരീക്ഷം ആ നിലയിൽ ദിവസങ്ങൾ കടന്നുപോയി ബാദ്ഷാ(റ)വിന്റെ ആത്മീയ ലോകം വളർന്നിരിക്കുന്നു വളരെ നേരം മുറാഖബയിലാണ് ഇബാദത്തിൽ മുഴുകിയ നിമിഷങ്ങൾ വളരെപ്പേർ കാണാൻ വരും അവർക്ക് ആത്മീയ ഉപദേശങ്ങൾ നൽകും ഉറങ്ങിക്കിടക്കുന്ന ഖൽബുകളെ ഉണർത്തി ദിക്റ് സജീവമാക്കി സേവനത്തിന്റെ മറ്റൊരു മണ്ഡലം ആത്മീയ പുരുഷനെന്ന രീതിയിൽ പ്രതിസന്ധി വർദ്ധിക്കുകയാണ് ഏറെ നേരവും മസ്ജിദുന്നബവിയിലാണ് പിതാവിന്ന് ഭരണകാര്യങ്ങളിൽ തന്റെ സഹായം വേണം ബാദ്ഷാ (റ) അത് മനസ്സിലാക്കി ഇടക്കിടെ പിതാവിനെ സഹായിക്കാനും സമയം കണ്ടെത്തി ഹിജ്റ: 564  

മദീനയെ വേദനയിലാഴ്ത്തിയ സംഭവം നടന്നത് ആ വർഷത്തിലാണ്  

സയ്യിദ് അഹ്മദ്  (റ) വഫാത്തായി സയ്യിദ് ഇബ്രാഹിം ബാദ്ഷാ വല്ലാതെ ദുഃഖിതനായി മരണാനന്തര കർമ്മങ്ങളെല്ലാം നിർവഹിച്ചു പിതാവിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു ഭരണാധികാരിയായിത്തീർന്നു സമയം കിട്ടുമ്പോഴെല്ലാം സത്യമത പ്രചാരണത്തിൽ മുഴുകി ക്രിസ്ത്യാനികളോടും ജൂതന്മാരോടും സംവാദം നടത്തി അവരിൽ പലരും ഇസ്ലാം സ്വീകരിച്ചു  കൊല്ലങ്ങൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നു മദീനയിൽ എന്തുമാത്രം മാറ്റങ്ങളുണ്ടായി സന്ദർശകരുടെ എണ്ണം വർധിച്ചു വരുന്നു എന്നും പുതിയ മുഖങ്ങൾ കാണാം ലോകത്തിന്റെ നാനാഭാഗത്തു നിന്ന് വരുന്നവർ സാദാത്തീങ്ങൾ ,ആലിമീങ്ങൾ ,ആരിഫീങ്ങൾ,സാധാരണക്കാർ ഔലിയാക്കന്മാർ വരുന്നുണ്ട് നബി  ( സ)തങ്ങളുമായി ആശയവിനിമയം നടത്തുന്നു 

ഹിജ്റ: 580 കാലം ഒരു വെള്ളിയാഴ്ച രാവ് പുതിയ ചമച്ച രാത്രിയാണത് ഇന്ത്യാചരിത്രത്തിൽ ഏർവാടി എന്നൊരധ്യായം ചേർക്കപ്പെടാൻ ഇടയാക്കിയ രാത്രി  ആ രാത്രിയുടെ ഓർമ്മ നമുക്കെപ്പോഴും വേണം സംഭവങ്ങൾ അവിസ്മരണീയം  

സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) മസ്ജിദുന്നബവിയിലെത്തി ആരാധനകളിൽ മുഴുകി  ഉറക്കം കൺപോളകളെ തഴുകി കിടന്നു ഉറങ്ങിപ്പോയി ഉറക്കത്തിൽ സ്വപ്നം കണ്ടു  കസ്തൂരിയുടെ പരിമളം   നബി  (സ) തങ്ങൾ തന്റെ സമീപത്തേക്കു വരുന്നു അവർണ്ണനിയമായ തേജസ്സ് ശോഭ കൂടിയ നാല് മഹാന്മാർ കൂടെയുണ്ട്  അബൂബക്കർ  സിദ്ദീഖ്  (റ) ,ഉമറുൽ ഫാറൂഖ്  (റ), ഉസ്മാനുബ്നു അഫ്ഫാൻ  (റ),അലിയ്യുബ്നു അബീത്വാലിബ് (റ) ആയിരക്കണക്കായ സ്വഹാബികൾ കൂടെയുണ്ട്  സയ്യിദ് ഇബ്രാഹിം ബാദ്ഷ (റ) നബി  (സ) തങ്ങളുടെ കരങ്ങൾ പിടിച്ചു ചുംബിച്ചു പിന്നെ ആലിംഗനം  നബി  (സ)തങ്ങൾ സംസാരിക്കുന്നു 

മകനേ.... 

നേരത്തെ ഞാൻ നിനക്കൊരു ചുമതല ഏല്പിച്ചു അതേറ്റെടുത്തു നന്നായി നിർവഹിച്ചു  ഇപ്പോൾ മറ്റൊരു ചുമതല ഏല്പിക്കുകയാണ് തെക്കെ ഇന്ത്യയിലാണ് പാണ്ഡ്യരാജ്യം അവിടെ അവിടെ ഭരിക്കുന്നത് ക്രൂരനായ രാജാവാണ് തലസ്ഥാനം മധുരയാണ് അവിടുത്തെ പ്രധാന തുറമുഖപട്ടണമാണ് പൗത്രമാണിക്യം പട്ടണം നിന്റെ കർമ്മരംഗം അവിടെയാണ്  രാജാവിന്റെ കോട്ട ശക്തമാണ് കൊട്ടാരം വളരെ വലുതാണ് രണ്ട് പുത്രന്മാരും അഞ്ച് സേനാ നായകന്മാരും നയിക്കുന്ന വൻ സൈന്യമുണ്ട്  രാജാവ് വീര പാണ്ഡ്യൻ ഏകാധിപതിയാണ് ജനങ്ങൾ പൊറുതിമുട്ടിക്കഴിയുകയാണ് ഒരു വിമോചനത്തിന് കാത്തിരിക്കുകയാണവർ  മോനേ..... അല്ലാഹുവിന്റെ അനുഗ്രഹത്തോടെ പാണ്ഡ്യരാജ്യത്തേക്ക് കടന്നു ചൊല്ലുക അന്ധവിശ്വാസത്തിലും ബഹുദൈവാരാധനയിലും കഴിയുന്ന ജനങ്ങളെ മോചിപ്പിക്കുക  തൗഹീദിന്റെ പ്രകാശം അവർക്കെത്തിച്ചു കൊടുക്കുക വമ്പിച്ച പ്രതിഷേധവും പ്രതിരോധവുമുണ്ടാവും കടമ്പകൾ പലത് തരണം ചെയ്യാനുണ്ടാവും എല്ലാ പ്രതിസന്ധികളിലും അല്ലാഹുവിന്റെ സഹായമുണ്ടാവും ധീരമായി പുറപ്പെടുക ഈ സന്ദേശം നൽകി നബി  (സ) അപ്രത്യക്ഷനായി 


യാത്ര 

നബി(സ) തങ്ങൾ ജനിക്കുന്നതിന്റെ എത്രയോ നൂറ്റണ്ടുകൾക്കു മുമ്പു തന്നെ അറബികൾക്ക് തെക്കെ ഇന്ത്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നു പൗത്രമാണിക്യ പട്ടണം അവർക്ക് സുപരിചിതമായിരുന്നു  കിളക്കരയിൽ അറബികൾ വരാറുണ്ടായിരുന്നു മുത്തുകൾ, മാണിക്യക്കല്ലുകൾ , ചിപ്പികൾ എന്നിവ അറബികൾ പാണ്ഡ്യരാജ്യത്തെ പട്ടണങ്ങളിൽ നിന്ന് വാങ്ങിക്കൊണ്ട് പോവാറുണ്ടായിരുന്നു 

മുത്തുപ്പേട്ട പൗത്രമാണിക്യ പട്ടണം എന്നീ സ്ഥലപ്പേരുകൾ  ഈ വ്യാപരത്തെ സൂചിപ്പിക്കുന്നുണ്ട്  

സുലൈമാൻ നബി  (അ) ബൽഖീസ് രാജ്ഞി  എന്നിവർ തെക്കെ ഇന്ത്യയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ഇറുക്കുമതി ചെയ്തിരുന്നതായി ലോക സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്  രാമനാഥപുരവുമായുള്ള വ്യാപബന്ധത്തെക്കുറിച്ച്  സഞ്ചാരക്കുറിപ്പുകളിൽ പറയുന്നുണ്ട്  പാണ്ഡ്യരാജ്യത്തെ മുത്തുകൾ ബൽക്കീസ് റാണിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് രേഖകളിലുണ്ട് ദക്ഷിണേന്ത്യയും അറബികളും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് ലോക പ്രസിദ്ധ സഞ്ചാരികളായ മാർക്കോ പോളോയും ഇബ്നു ബത്തൂത്തയും രേഖപ്പെടുത്തിയിട്ടുണ്ട്  

പാണ്ഡ്യ രാജ്യത്തെ കുറിച്ചറിയാവുന്ന വ്യാപാരികൾ മദീനയിലുണ്ടായിരുന്നു സയ്യിദ് ഇബ്രാഹിം ബാദ്ഷാ അവരുമായി സംസാരിച്ചു  മദീനയിയെ പ്രമുഖന്മാരെ വിളിച്ചു കൂട്ടി ബാദ്ഷാ അവർകൾ തന്റെ സ്വപ്നത്തെക്കുറിച്ചു സംസാരിച്ചു  തൗഹീദിന്റെ  പ്രകാശം പരത്താൻ പാണ്ഡ്യരാജ്യത്തേക്ക് പോവുകയാണ് ഈ ദൗത്യത്തിൽ പങ്കാളികളാവാൻ ഒട്ടേറെപ്പേർ മുമ്പോട്ട് വന്നു   അയൽ രാജ്യങ്ങളിലൊക്കെ വിവരമറിഞ്ഞു ധാരാളമാളുകൾ യാത്രക്കു സന്നദ്ധരായി തുർക്കിയിൽ നിന്ന് വരെ ആളുകൾ സന്നദ്ധ അറിയിച്ചു  
സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) പല രാജാക്കന്മാർക്കും കത്തയച്ചു സഹകരണം തേടി എല്ലാവരും സഹായം വാഗ്ദാനം ചെയ്തു സുൽത്താൻ മുഹമ്മദ് ബാദ്ഷാ തന്റെ സൈന്യാധിപനായ അമീർ അബ്ബാസിനെയും ധാരാളം പട്ടാളക്കാരെയും അയച്ചു കൊടുക്കാൻ തീരുമാനിച്ചു  

ഡോക്ടർ അബ്ദുൽ ഹഖീം , അബ്ദുൽ കരീം എന്നിവരും കൂടെപ്പോവുന്നു 
പലനാടുകളിൽ നിന്നെത്തിയ  ആയിരക്കണക്കായ യോദ്ധാക്കൾ മസ്ജിദുന്നബവിയിൽ സമ്മേളിച്ചു  റൗളാ ശരീഫ് സിയാറത്ത് ചെയ്തു  കണ്ണീരോടെ ദുആ ചൊല്ലി  യാത്ര ചോദിച്ചിറങ്ങി സൈനിക നേതൃത്വം വഹിക്കുന്നത് അമീർ അബ്ബാസ്  പുണ്യ മദീനയിൽ നിന്നവർ പുറപ്പെട്ടു  കഴിഞ്ഞു  

ബാദ്ഷാ (റ) വിന്റെ മൂത്ത മകൻ അബൂ ത്വാഹിർ ,ഇളയ മകൻ സൈനുൽ ആബ്ദീൻ ,ബാദ്ഷായുടെ അനുജൻ സയ്യിദ് ഇസ്മാഈൽ,അദ്ദേഹത്തിന്റെ മകൻ സയ്യിദ് ഇസ്ഹാഖ് തുടങ്ങിയവർ കൂട്ടത്തിലുണ്ട്  ധാരാളം സ്ത്രീകളും കൂട്ടത്തിലുണ്ട്  

ബാദ്ഷാ (റ) അവർകളുടെ പ്രിയമാതാവ് സയ്യിദത്ത് ഫാത്വിമ, സഹോദരി സയ്യിദത്ത് റാബിആ ബീവി ,റബിഅ ബീവിയുടെ മകൾ സൈനബ ബീവി ,ബാദ്ഷാ അവർകളുടെ ഭാര്യ സയ്യിദത്ത് അലി ഫാത്തിമ  നൂറ്റി ഇരുപത്തൊന്ന് വനിതകൾ സംഘത്തിലുണ്ടായിരുന്നു ധാറാളം കുതിരകൾ, ഭക്ഷ്യ വസ്തുക്കൾ, ആയുധങ്ങൾ, മരുന്നുകൾ... ഇവയെല്ലാമായി സംഘം പുറപ്പെട്ടു  
പുണ്യ മക്കാ ശരീഫിലെത്തി ഉംറ ചെയ്തു അവിടെ നിന്ന് ധാരാളമാളുകൾ സംഘത്തിൽ ചേർന്നു 

കമാലുദ്ദീൻ ,നൂറുദ്ദീൻ, ഷംസുദ്ദീൻ തുടങ്ങിയ പൗരപ്രമുഖന്മാർ  സംഘത്തിലുണ്ട് മക്കായുടെ നായകന്മാർ   

സംഘം ജിദ്ദയിലേക്ക് നീങ്ങുകയാണ് യാത്രക്കാരെ അക്രമിച്ചു സാധനങ്ങൾ പിടിച്ചെടുക്കുന്ന ഒരു കൊള്ള സംഘം ഈ യാത്ര കാണാനിടയായി ആയിരങ്ങളുടെ തക്ബീർ ശബ്ദം അവരുടെ മനസ്സുമാറി അവർ ബാദ്ഷായുടെ മുമ്പിൽ വന്ന് പശ്ചാത്തപിക്കുകയും തങ്ങളെയും സംഘത്തിൽ ചേർക്കണമെന്നപേക്ഷിക്കുകയും ചെയ്തു അബ്ദുല്ല ഇമയാൻ ആയിരുന്നു കൊള്ളത്തലവൻ അവരെല്ലാവരെയും സംഘത്തിൽ ചേർത്തു  
പിൽക്കാല ചരിത്രത്തിൽ ഇദ്ദേഹം വീരർ അബ്ദുല്ല ഇമൈയാർ എന്നറിയപ്പെട്ടു  
സംഘം ജിദ്ദയിൽ എത്തിച്ചേർന്നു 

ഒന്നാമത്തെ പരിപാടി ഉമ്മൂമയായ ഹവ്വാ ഉമ്മ ബീവി (റ)യുടെ ഖബർ സിയാറത്ത് ആയിരുന്നു ഖബറിന്നരികിൽ ചെന്ന് സലാം ചൊല്ലി ഫാത്തിഹയും സൂറത്തുകളും ഓതി ദുആ ഇരുന്നു 

വിശാലമായ കടൽതീരത്ത് നിരവധി തമ്പുകൾ സ്ഥാപിച്ചു അതിൽ വിശ്രമിച്ചു  സയ്യിദ് ഇബ്രാഹിം ബാദ്ഷ ഒരു ദൂതനെ ജിദ്ദാഭരണാധികാരിയായ സിക്കന്തർ ബാദ്ഷായുടെ കൊട്ടാരത്തിലേക്കയച്ചു കൊട്ടാരത്തിലെത്തിയ ദൂതൻ എല്ലാ കാര്യങ്ങളും സിക്കന്തർ ബാദ്ഷായെ വിശദമായി പറഞ്ഞു കേൾപ്പിച്ചു 
സിക്കന്തറും ഏതാനും ഉന്നതന്മാരും ധൃതിയിൽ യാത്ര ചെയ്തു സയ്യിദ് ഇബ്രാഹിം  (റ) തന്റെ യാത്രയുടെ പ്രാധാന്യം വിവരിച്ചു സിക്കന്തർ വികാരാവേശത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചു  

ഞാനും ഏതാനും അനുയായികളും തങ്ങളോടൊപ്പം പാണ്ഡ്യ രാജ്യത്തേക്കു വരാം യാത്ര ചെയ്യാൻ കപ്പലുകൾ തയ്യാറാക്കാം വലിയ കപ്പലുകൾ കേടുപാടുകൾ തീർത്ത് ഉപയോഗ പ്രദമാക്കാം  

സയ്യിദ് ഇബ്രാഹിം ബാദ്ഷ എല്ലാവരേയും വിളിച്ചു കൂട്ടി ഒരു പ്രസംഗം ചെയ്തു  
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹു
 
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ  

ദൈർഘ്യമേറിയതും ദുർഘടവുമായ ഒരു യാത്രക്കാണ് നാം ഒരുങ്ങുന്നത് നാം ജീവനേക്കാളേറെ സ്നേഹിക്കുന്ന ഹബീബായ നബി  (സ) തങ്ങളുടെ നിർദേശ പ്രകാരമാണ് നാം പോവുന്നത് അപരിചിതമായ നാട്ടിലേക്കാണ് യാത്ര ഏറ്റുമുട്ടലുകൾ നടന്നേക്കാം ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം അതിന്ന് സന്നദ്ധതയുള്ളവർ മാത്രം കൂടെ വന്നാൽ മതി മറ്റുള്ളവർക്ക് മടങ്ങിപ്പോവാം യാത്രക്കുവേണ്ടി ആരെയും നിർബന്ധിക്കുന്നില്ല ഈ ദൗത്യത്തിൽ പങ്കെടുക്കുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകും സകല  ത്യാഗങ്ങൾക്കും സന്നദ്ധതയുള്ളവർ കപ്പലിൽ കയറുക മറ്റുള്ളവർക്ക് സന്തോഷത്തോടെ തിരിച്ചു പോകാം 

ഉപദേശം തീർന്നു ദുആ ഇരന്നു 

ഒരാളും മടങ്ങിപ്പോയില്ല എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു
 
അല്ലാഹുവേ നിന്റെ ദീനിനെ പാണ്ഡ്യ രാജ്യത്ത് പ്രചരിപ്പിക്കാൻ വേണ്ടി ഞങ്ങൾ പുറപ്പെടുകയാണ് ഞങ്ങളെ നീ സഹായിക്കേണമേ കടലിലും കരയിലും സഹായിക്കേണമേ അല്ലാഹുവേ ഞങ്ങളോട് കൃപ കാണിക്കേണമേ  ആളുകൾ കണ്ണീരൊഴുക്കിക്കൊണ്ട് ആമീൻ പറഞ്ഞു 

അമീർ അബ്ബാസ്  (റ) സൈന്യത്തെ നാല് ഭാഗമായി തിരിച്ചു നാല് കപ്പലുകളിൽ കയറ്റി ഓരോ കപ്പലിന്റെയും നേതൃത്വം ഓരോ സൈന്യാധിപന്മാരെ ഏല്പിച്ചു 

1. സയ്യിദ് ഖാദിർ   
2. സയ്യിദ് മുഹ്യിദ്ദീൻ  
3. സയ്യിദ് സൈനുൽ ആബിദീൻ (സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ അളിയൻ) 4. സയ്യിദ് ശംസുദ്ദീൻ  

ഇവർ നാല് കപ്പലുകൾ നിയന്ത്രിക്കും  മറ്റൊരു കപ്പലിൽ സാധന സാമഗ്രികൾ കയറ്റി അതേ കപ്പലിൽ തന്നെ സിക്കന്തർ ബാദ്ഷാ , സയ്യിദ് ഖമറുദ്ദീൻ, സയ്യിദ് നുറുദ്ദീൻ ,വീരർ അബ്ദുല്ല ഇമൈയാർ എന്നിവർ കയറി  മറ്റൊരു കപ്പലിൽ സയ്യിദ് ഇബ്രാഹിം ബാദ്ഷാ, പുത്രന്മാരായ സയ്യിദ് അബൂത്വാഹിർ , സയ്യിദ് സൈനുൽ ആബിദീൻ എന്നിവരും കുടുംബാംഗങ്ങളും  കയറി   കപ്പലുകളുടെ പൊതു നേതൃത്വം അമീർ അബ്ബാസിന്നായിരുന്നു സ്ത്രീകളെയെല്ലാം പലകപ്പലകളിലായി കയറ്റി  കപ്പലുകൾ നിരന്നു കഴിഞ്ഞു  എല്ലാ കപ്പലുകളുടെയും പായകൾ നിവർത്തി ചന്ദ്രപ്പിറവിയുടെ ചിഹ്നമുള്ള പാതകൾ ഉയർത്തി കെട്ടി  അറബിക്കടലിന്റെ വിശാലമായ വിരിമാറിലൂടെ കപ്പലുകൾ നീങ്ങിത്തുടങ്ങി യാത്രക്കാർ സ്വലാത്തിലും ദിക്റിലും മുഴുകി  ഭക്തി നിർഭരമായ യാത്ര മണിക്കൂറുകൾ കടന്നുപോയി ഇപ്പോൾ കര കാണാനില്ല ചുറ്റും വെള്ളം മാത്രം മീതെ ആകാശം സമയമാകുമ്പോൾ നിസ്കരിക്കും ദുആ ചെയ്യും വിശുദ്ധ ഖുർആൻ പാരായണം  .ആഹാരം കഴിക്കും   

സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നു ചക്രവാളത്തിൽ ചുവപ്പ് പടർന്നു അവിടെ വെള്ളത്തിന്നും അതേ വർണ്ണം പിന്നെ വെളിച്ചം മാഞ്ഞുപോയി നേർത്ത ഇരുട്ട് പരന്നു രാത്രിയുടെ ആധിപത്യം  മഗ്രിബും ഇശായും കഴിഞ്ഞു വളരെനേരം ഔറാദ് ചൊല്ലിയിരുന്നു പിന്നെ ആഹാരം കഴിച്ചു ഉറങ്ങാൻ കിടന്നു ഓർത്തോർത്തു കിടന്നു  കടന്നുപോയ ഇന്നലെകൾ
 അറബ് ജീവിതത്തിന്റെ ഏടുകൾ  ഇന്നിതാ അറബിക്കടലിന്റെ മധ്യത്തിൽ ദിവസങ്ങളോളം കടൽ യാത്രയാണ് അല്ലാഹു തുണച്ചാൽ തീരത്തിറങ്ങാം അപരിചിതമായ രാജ്യം എന്തായിരിക്കും അവിടത്തെ അവസ്ഥ ഒന്നുമറിയില്ല മനസ്സ് പിടഞ്ഞു കരളിൽ തട്ടിയ ദുആ..... 

മെല്ലെ ഉറക്കിലേക്ക് വീണു  കാറ്റിന്റെ ഗതിയനുസരിച്ചു പായക്കപ്പലുകൾ ചലിച്ചുകൊണ്ടിരുന്നു കപ്പലിൽ കത്തുന്ന വിളക്കുകൾ പരസ്പരം കാണാം ഒരേ റൂട്ടിൽ അവ നീങ്ങിക്കൊണ്ടിരിക്കുന്നു  ആകാശനീലിമയിൽ അനേകം കോടി നക്ഷത്രങ്ങൾ അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവം  പാതിരാത്രിയിലും  ആരാധനയിൽ മുഴുകിയ ഭക്തന്മാർ പലരുണ്ട് ഞങ്ങളുടെ ദൗത്യം പരിശുദ്ധമാണ് അത് വിജയിപ്പിച്ചു തരേണമേ എന്ന പ്രാർത്ഥന  
ഉറക്കമുണർന്നവർ തഹജ്ജുദിന്ന് തയ്യാറെടുക്കുന്നു കിഴക്കൻ ചക്രവാളത്തിൽ പ്രഭാതത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി ചുവപ്പ് പടരുകയാണവിടെ കപ്പലുകളിൽ സുബ്ഹി വാങ്ക് ഉയരുന്നു കടൽക്കാറ്റിലൂടെ അത് പരന്നു ഇളകുന്ന കപ്പലിൽ സുബ്ഹി നിസ്കാരം  ദുആകൾ ,ഔറാദ് ,വിശുദ്ധ ഖുർആൻ പാരായണം  എല്ലാ നയനങ്ങളും കിഴക്കൻ ചക്രവാളത്തിലേക്ക് അവിടെ പ്രകാശം പരക്കുന്നു അല്പാല്പമായി അത് കടൽവിതാനത്തിലേക്കു കടന്നുവരുന്നു ഇപ്പോൾ കടൽ വിതാനം കാണാം  

പടിഞ്ഞാറ് ഭാഗത്ത് ഇരുൾ നീങ്ങിയിട്ടില്ല കൂറെ കഴിഞ്ഞപ്പോൾ പ്രകാശം ആ ഭാഗത്തേക്കുമെത്തി  കിഴക്കു ഭാഗത്ത്, അലകൾക്കിടയിൽ നിന്ന് ചെമെന്ന സൂര്യൻ ഉയർന്നുവരുന്നു  കടൽ വിതാനത്തിൽ ഇളം വെയിൽ പരക്കുന്നു പിന്നെ വെയിലിന്ന് ചൂട് കൂടി പകലിന്റെ ആധിപത്യമായി മനസ്സെപ്പോഴും ഭക്തി നിർഭരം  രാപ്പകലുകളങ്ങിനെ പോയി പലർക്കും ക്ഷീണം കൂടി കര കാണാൻ മോഹമായി  നോക്കി നോക്കി നിൽക്കെ കര കണ്ട് തുടങ്ങി  ഇനി ഏതാനും മണിക്കൂറുകളുടെ യാത്ര ദൂരം സമയം പിന്നെയും നീങ്ങി കപ്പലുകൾ ഓരോന്നായി കരക്കണഞ്ഞു അൽഹംദുലില്ലാഹ് സർവ്വ സ്തുതിയും അല്ലാഹുവിന്നാകുന്നു അല്ലാഹുവിന്റെ മാർഗ്ഗത്തിലാണീയാത്ര ഇത് പുണ്യമുള്ള യാത്രയാണ് കടൽത്തീരത്ത് തമ്പുകളുയർന്നു വിശ്രമ കേന്ദ്രങ്ങൾ കരയിലെ ജീവിതം ആരംഭിക്കുകയായി .


യുദ്ധ പരമ്പര 

സയ്യിദ് ഇബ്രാഹിം ബാദ്ഷാ തങ്ങളുടെയും സംഘത്തിന്റെയും യാത്രാ റൂട്ടിനെ കുറിച്ച് ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു 

കപ്പലുകൾ വന്നണഞ്ഞത് കൊടുങ്ങല്ലൂർ തുഴമുഖത്തായിരുന്നു ഏതാനും മാസങ്ങൾ അവിടെ താമസിച്ച് ദീനി പ്രചരണം നടത്തിയ കൊച്ചിയിൽ വന്നു അവിടെ നിന്ന് ആലപ്പുഴയിലേക്ക് പോയി രണ്ടിടത്തും സന്മാർഗോപദേശം നൽകി ധാരാളം പേർ ഇസ്ലാമിലേക്ക് വന്നു പിന്നീട് കൊല്ലത്തെത്തി അവിടെ നിന്ന് വിഴിഞ്ഞത്തെത്തി എല്ലാ സ്ഥലത്തും രാജാക്കന്മാരുടെ സ്വീകരണവും സഹകരണവും ലഭിച്ചു വിഴിഞ്ഞത്ത് നിന്ന് കായൽ പട്ടണത്തേക്ക്  പോയി അവിടെ കൂടാരമടിച്ചു താമസമായി ഇത് തിരുനൽവേലി ജില്ലയിലാകുന്നു

അവരെ കാണാൻ തദ്ദേശവാസികൾ ധാരാളമായി വരാൻ തുടങ്ങി എല്ലാ ജാതിക്കാരും വരുന്നു താഴ്ന്ന ജാതിക്കാർ ആദ്യമൊക്കെ പേടിച്ചു നിന്നു സയ്യിദ് ഇബ്രാഹിം ബാദ്ഷായും കൂട്ടരും അവരോട് കരുണയോടെ പെരുമാറി അതോടെ താഴ്ന്ന ജാതിക്കാർ കൂട്ടംകൂട്ടമായി വന്നു തുടങ്ങി  അവർ അല്ലാഹുവിനെക്കുറിച്ചും അന്ത്യപ്രവാചകനെക്കുറിച്ചും കേട്ടു മനുഷ്യരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും സഹോദരങ്ങളാണെന്നും കേട്ടു അവർ ഇസ്ലാം മതം സ്വീകരിച്ചു അതോടെ അവർ ഉന്നതന്മാരായിത്തീർന്നു എല്ലാവരും ഒരുപോലെയായി ഒന്നിച്ചാഹാരം കഴിക്കാം ഒന്നിച്ചാണ് ആരാധന എല്ലാം ഒരുമയോടെ വമ്പിച്ചൊരു സാമൂഹിക മാറ്റമാണ് കയൽപട്ടണത്ത് നടന്നത് 

പിന്നീട് ബാദ്ഷാ അവർകളും  സംഘവും തിരുനൽവേലി ജില്ലയിലെ വൈപ്പാർ എന്ന സ്ഥലത്തേക്ക് മാറിത്താമസിച്ചു  അന്നത്തെ പാണ്ഡ്യ രാജ്യത്ത് മൂന്ന് ജില്ലകൾ ഉൾക്കൊള്ളുന്നതായിരുന്നു തിരുനൽവേലി, മധുര,രാമനാഥപൂരം പാണ്ഡ്യരാജാവിന്റെ മരണശേഷം മൂന്നു പുത്രന്മാർ രാജ്യം ഭാഗിച്ചെടുത്തു ഭരണം നടത്തി  കുലശേഖര പാണ്ഡ്യൻ ,തിരുപാണ്ഡ്യൻ (വീര പാണ്ഡ്യൻ) വിക്രമപാണ്ഡ്യൻ എന്നിവരാണ് പുത്രൻമാർ  രാമനാഥപൂരം വിക്രമപാണ്ഡ്യൻ ഭരിച്ചു മധുര തിരുപാണ്ഡ്യുൻ എന്ന വീരപാണ്ഡ്യൻ ഭരിച്ചു തിരുനൽവേലി കുലശേഖര പാണ്ഡ്യനും ഭരിച്ചു വന്നു  പരാക്രമികളും ഏകാധിപതികളുമായ രാജാക്കന്മാർ സയ്യിദ് ഇബ്രാഹിം ബാദ്ഷാ ( റ) ന്റെ അനുയായികളെ വിവിധ സംഘങ്ങളായി വിഭജിച്ചു ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കാൻ വേണ്ടി പല സ്ഥലത്തേക്കും അയച്ചു 

ബാദ്ഷായും രാജാക്കന്മാരും തമ്മിൽ പല തവണ ആശയവിനിമയം നടന്നു ബാദ്ഷായുടെ സന്മാർഗോപദേശങ്ങൾ അവർ സ്വീകരിച്ചില്ല സമൂഹത്തിൽ ഉന്നത പദവിയിലുള്ളവർ ബ്രാഹ്മണരാകുന്നു അവരെയും ബാദ്ഷാ ഉപദേശിച്ചു അവരിൽ ഏറെപ്പേരും ബാദ്ഷായുടെ ശത്രുക്കളായിത്തീർന്നു ചെറിയൊരു വിഭാഗം ഉപദേശം സ്വീകരിച്ചു  

ബാദ്ഷാ (റ) അവർകൾ ഒരു സംഘം ആളുകളെ വൈപ്പാറിൽ നിന്ന് മധുരയിലേക്കയച്ചു ആ സംഘത്തിന്റെ നേതാക്കന്മാരായ സിക്കന്തർ ബാദ്ഷ, സയ്യിദ് മുഹ്യിദ്ദീൻ എന്നിവർ കൊട്ടാരത്തിൽ ചെന്ന് രാജാവിനെ കണ്ടു സയ്യിദ് ഇബ്നു ബാദ്ഷായുടെ കത്ത് കൈമാറി  കത്ത് വായിച്ച് രാജാവ് കോപാകുലനായിത്തീർന്നു 

സന്ദേശവാഹകരെ തിരിച്ചയച്ചു  പാണ്ഡ്യരാജാവും ചോള രാജാവും തമ്മിൽ ഇടക്കിടെ യുദ്ധങ്ങൾ നടക്കാറുണ്ട് എന്ത് ത്യാഗം ചെയ്തും മധുര കീഴ്പ്പെടുത്തണമെന്ന് ചോള രാജാവ് തീരുമാനിച്ചു  ചോള രാജാവും സൈന്യവും മധുരയിലേക്ക് പുറപ്പെട്ടു  മധുരയെ ചോളന്മാരിൽനിന്ന് രക്ഷിക്കണമെന്ന് ബാദ്ഷാ(റ) തീരുമാനിച്ചു  ബാദ്ഷ (റ) മുവ്വായിരത്തോളം വരുന്ന സൈന്യവുമായി മധുരയിലേക്കു പുറപ്പെട്ടു 
ചോള സൈന്യവും തിരുപാണ്ഡ്യന്റെ സൈന്യവും ഏറ്റുമുട്ടി ചോളന്മാർ വിജയിച്ചു അവർ നഗരത്തിന്റെ ഒരു ഭാഗം കൊള്ളയടിച്ചു ജനങ്ങളെ ഉപദ്രവിച്ചു  തിരുപാണ്ഡ്യൻ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു രാജാവും കുടുംബവും തിരുപ്പതി കൊട്ടാരത്തിലെത്തി അവിടത്തെ രാജാവ് അവർക്ക് അഭയം നൽകി  

ചോള സൈന്യം മധുരയിൽ പ്രവേശിച്ചു ഓർക്കാപ്പുറത്താണവർ മുസ്ലിം സൈന്യത്തെ കണ്ടത് അതോടെ അവർ തളർന്നു മുസ്ലിം സൈന്യം ധീരമായി മുന്നേറി ചോള സൈന്യം പിന്തിരിഞ്ഞോടി  മധുര മുസ്ലിംകൾക്കു കീഴടങ്ങി അവിടെ സൽഭരണം സ്ഥാപിക്കപ്പെട്ടു ജനങ്ങൾ സന്തുഷ്ടരായി അവർക്ക് ശാന്തിയും സമാധാനവും ലഭിച്ചു  ചോള സൈന്യത്തിന്റെ ആക്രമണം കാരണം തിരുപാണ്ഡ്യൻ എന്ന വീരപാണ്ഡ്യൻ കുടുംബം സമേതം മധുരവിട്ട് ഓടിപ്പോയെന്നും തിരുപ്പതിയിൽ അഭയം തേടിയെന്നും സഹോദരന്മാർ അറിഞ്ഞു 

സഹോദരന്മാരായ കുലശേഖര പാണ്ഡ്യനും വിക്രമപാണ്ഡ്യനും മധുര കീഴടക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു വീരപാണ്ഡ്യനെ തോൽപ്പിച്ച് മധുര കീഴടക്കാമെന്ന മോഹം അവരുടെ മനസ്സിലുണ്ടായിരുന്നു  അവിചാരിതമായ  വാർത്തയാണ് പിന്നെ കേട്ടത്  മുസ്ലിം സൈന്യം ചോളന്മാരെ പരാജയപ്പെടുത്തി മധുര കീഴടക്കി  അതവർക്കു സഹിക്കാനാവില്ല എന്ത് ത്യാഗം സഹിച്ചും മധുര മോചിപ്പിക്കണമെന്നവർ തീരുമാനിച്ചു  വൈപ്പാറിലെ മുസ്ലിംകളെ നശിപ്പിക്കുകയാണ് ആദ്യം വേണ്ടത് എന്നിട്ട് മധുരയിലേക്ക് നീങ്ങാം ഒരേ സമയം പലവഴികളിലൂടെ മധുരയിൽ കടന്നു യുദ്ധം ചെയ്യാം

പതിനായിരക്കണക്കിൽ വരും പാണ്ഡ്യ സൈന്യം മുസ്ലിം സൈന്യം അയ്യായിരത്തിലേറെയില്ല ഞെട്ടിക്കുന്ന വാർത്ത മുസ്ലിംകളറിഞ്ഞ് നവ മുസ്ലിംകൾക്ക് സൈനിക പരിശീലനം നൽകാൻ തുടങ്ങി  അമീർ അബ്ബാസിന്റെ നേതൃത്വത്തിൽ മുസ്ലിം സൈന്യം വൈപ്പാറിൽ യുദ്ധ സന്നദ്ധരായി നിലയുറച്ചു  സയ്യിദ് സൈനുൽ ആബിദീൻ ,സയ്യിദ് ശംസുദ്ദീൻ, സയ്യിദ് ഖാദിർ എന്നിവരും സൈന്യത്തിന്റെ തലപ്പത്തുണ്ട് ചെറിയൊരു സൈന്യത്തെ മധുരയിൽ നിർത്തി ബാദ്ഷാ (റ) പരിവാരങ്ങളോടൊപ്പം വൈപ്പാറിലേക്ക് പുറപ്പെട്ടു  പാണ്ഡ്യസൈന്യം വൈപ്പാറിലെത്തി ജയസൂര പാണ്ഡ്യൻ ,സുന്ദരപാണ്ഡ്യൻ എന്നിവരാണ് സൈന്യാധിപൻമാർ വർധിച്ച ശൂരതയോടെ അവർ കുതിച്ചു വന്നു  

സയ്യിദ് സൈനുൽ ആബിദീൻ ജയസൂര പാണ്ഡ്യനെ നേരിട്ടു സയ്യിദ് ശംസുദ്ദീൻ സുന്ദര പാണ്ഡ്യനെയും നേരിട്ടു പലവിധ ആയുധങ്ങളുമായി ഇരുകൂട്ടരും ഉഗ്രപോരാട്ടം തുടങ്ങി തക്ബീർ ധ്വനികൾ മുഴങ്ങിക്കൊണ്ടിരുന്നു  
സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ വാക്കുകൾ മുഴങ്ങിക്കേട്ടു സഹോദരന്മാരേ നബി  (സ) തങ്ങളുടെ കല്പന സ്വീകരിച്ചു കൊണ്ടാണ് നാമിവിടെ വന്നത് നമുക്ക് രാജ്യം വേണ്ട ഭലണം വേണ്ട തൗഹീദ് പ്രചരിപ്പിക്കാനുള്ള സമ്മതം കിട്ടിയാൽ മതി ഇക്കൂട്ടർ നമ്മെ അതിന്നനുവദിക്കുന്നില്ല അവർ നമ്മെ നശിപ്പിക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നു  

സഹോദരൻമാരെ ധീരമായി പോരാടുക ഒന്നുകിൽ വിജയം അല്ലെങ്കിൽ വീര രക്തസാക്ഷിത്വം പൊരുതുക പൊരുതി മുന്നേറുക യുദ്ധം ആളിപ്പടരുകയാണ് കൈകളുടെ ചലന വേഗത കൂട്ടി സയ്യിദ് ഖാദിർ  (റ)വിന്റെ കുതിരയെ സുന്ദരപാണ്ഡ്യൻ വെട്ടിവീഴ്ത്തി ഖാദിർ  (റ) ചാടിയിറങ്ങി  സുന്ദരൻ കുതിരപ്പുറത്ത് ഖാദിർ  (റ) താഴെ  ഖാദിർ  (റ) ഉയർന്നു ചാടിവെട്ടി സുന്ദരൻ താഴെ വീണു സുന്ദരന്റെ ജ്വേഷ്ഠൻ സൗന്തര പാണ്ഡ്യൻ ഖാദിർ  (റ)വിനെ വക വരുത്താൻ കുതിച്ചെത്തി  നേരിട്ടെതിർക്കാൻ ധൈര്യം വന്നില്ല ചതിച്ചു കൊല്ലാൻ തീരുമാനിച്ചു തോറ്റോടുന്നത് പോലെ യുദ്ധക്കളം വിട്ടോടി ഖാദിർ  (റ) പിന്നാലെ കുതിച്ചു    

സൗന്തരൻ കുറ്റിക്കാട്ടിലൊളിച്ചു ഖാദിർ (റ) അത് കണ്ടില്ല സമീപത്തെത്തിയ ഖാദിർ  (റ)വിന്റെ മേൽ ചാടി വീണു മാരകായുധങ്ങൾ പ്രയോഗിച്ചു  ഖാദിർ  (റ) നിലത്തു വീണുപോയി  സയ്യിദ് ശംസുദ്ദീൻ  (റ) ദൂരെ നിന്ന് ഈ രംഗം കണ്ടു തിരിച്ചെത്തി സൗന്തരനെ വകവരുത്തി  സയ്യിദ് ഖാദിർ  (റ)വിന്റെ സമീപം ഓടിയെത്തി  ആ മഹാൻ വീരരക്തസാക്ഷിയായി കഴിഞ്ഞിരുന്നു  സയ്യിദ് ഖാദിർ  (റ) കാട്ടുപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു സന്ധ്യയോടു കുടി അന്നത്തെ യുദ്ധം കഴിഞ്ഞു ശത്രുപാളയത്തിൽ രാത്രി ചർച്ച നടക്കുകയാണ് രാജാവ് സൈന്യാധിപനോട് പറഞ്ഞു:  നാളെ രണ്ട് തലകൾ ഇവിടെ കൊണ്ട് വരണം സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ തല മകൻ അബൂ ത്വാഹിറിന്റെ തല കൊണ്ട് വന്നില്ലെങ്കിൽ നിന്റെ തല പോകും

മുസ്ലിം ക്യാമ്പിൽ ഖൽബ് ഉരുകുന്ന പ്രാർത്ഥനയാണ് നവ മുസ്ലിംകൾ ആയുധങ്ങളണിഞ്ഞു വന്നു അവരുടെ എണ്ണം ആയിരക്കണക്കിൽ വരും  മുസ്ലിം സൈന്യത്തിന്റെ മൊത്തം സംഖ്യ പതിനായിരത്തിനുമേൽവരും  രണ്ടാം ദിവസം മുസ്ലിം സൈനികരിൽ കണ്ട ആവേശവും ധൈര്യവും ശത്രുക്കളേ ഭയപ്പെടുത്തി അവരുടെ സൈന്യാധിപൻ അതിവേഗം മുമ്പോട്ടു കുതിച്ചു സൈന്യാധിപനൊരു ലക്ഷ്യമുണ്ട്  രണ്ട് തലകൾ വേണം പിതാവിന്റെയും പുത്രന്റെയും അതിനു കഴിഞ്ഞില്ലെങ്കിൽ തന്റെ തലപോവും 

ഏറെക്കഴിഞ്ഞില്ല അവരുടെ സൈന്യാധിപൻ വധിക്കപ്പെട്ടു അതോടെ സൈന്യം പിന്തിരിഞ്ഞോടി   ജയസൂര സയ്യിദ് ശംസുദ്ദീൻ  (റ)വിനെ ചതിച്ചു കൊല്ലാൻ പരിപാടിയിട്ടു കാട്ടിൽ കുഴികളുണ്ടാക്കി കുഴികളിൽ പട്ടാളക്കാരെ ഇരുത്തി അമ്പും വില്ലും നൽകി   ജയസൂര കുറെ നേരം സയ്യിദ് ശംസുദ്ദീനുമായി പൊരുതി പിന്നെ തോറ്റോടും പോലെ ഓടി വനത്തിലെത്തി കുഴിയിൽ ഒളിച്ചിരുന്ന പട്ടാളക്കാർ തുരുതുരെ അമ്പെയ്യാൻ തുടങ്ങി സയ്യിദ് ശംസുദ്ദീൻ വീര രക്തസാക്ഷിയായി   

സയ്യിദ് ശംസുദ്ദീൻ രക്തസാക്ഷിയായ വിവരം ഞെട്ടലോടെയാണ് മുസ്ലിം ക്യാമ്പിലെത്തിയത്  സയ്യിദ് മുഹ്യിദ്ദീൻ കാട്ടിലേക്കു കുതിച്ചു ആഹ്ലാദം കൊണ്ട് മതിമറന്ന ജയസൂരയെ പെട്ടെന്നാക്രമിച്ചു വകവരുത്തി  ഏർവാടിയിലാണ് സയ്യിദ് ശംസുദ്ദീൻ  (റ) ഖബറടക്കപ്പെട്ടത് മൂന്നാം ദിവസം പ്രഭാതമായി സുബ്ഹി നിസ്കാരശേഷം  ബാദ്ഷാ (റ) കുറച്ചു നേരം സംസാരിച്ചു  

സഹോദങ്ങളേ ശത്രുക്കൾ വളരെ ശക്തന്മാരാണ് നമ്മെ നശിപ്പിച്ചേ അടങ്ങൂ എന്ന  വാശിയിലാണവർ ധാരാളം സഹായ സൈന്യം വരുന്നുണ്ട് നമ്മുക്ക് അല്ലാഹുവിന്റെ സഹായത്തിലാണ് പ്രതീക്ഷ ധീരമായി പൊരുതുക അല്ലാഹുവിന്റെ വിധിയിൽ  സംതൃപ്തരാവുക കണ്ണീരിൽ കുതിർന്ന പ്രാർത്ഥന  യുദ്ധത്തിനൊരുങ്ങാൻ  സമയമായി എല്ലാവരും കവചം ധരിച്ചു ആയുധമേന്തി ചെറുപ്രായക്കാരനായ മകൻ അബൂത്വാഹിർ ഉപ്പായുടെ അടുത്തേക്കു വന്നു പതിനെട്ടു വയസ്സുകാരൻ ഉപ്പാ..... ഞാനും യുദ്ധക്കളത്തിലേക്കു പോവുന്നു  

മോനേ നീ വളരെ ചെറുപ്പമാണ്  ഉപ്പാ....അത് സാരമില്ല എന്നെ കവചം ധരിപ്പിക്കൂ  ബാദ്ഷാ(റ) മകനെ  കവചം ധരിപ്പിച്ചു ആയുധങ്ങളണിയിച്ചു പടക്കളത്തിലേക്ക് വിട്ടു സേനാ നായകൻ അമീർ അബ്ബാസിനെ നേരിടാൻ വന്നത് ശൂരപരാക്രമിയായ ഇന്ദിരാ പാണ്ഡ്യനാണ് വളരെ നേരം അവർ പോരാടി അമീർ അബ്ബാസിനെ നേർക്കുനേരെ പടപൊരുതി തോൽപിക്കാനാവില്ല ഇനിയെന്ത് വഴി? 

ചതിച്ചു കൊല്ലുകു നീചമായ പരിപാടി ആസൂത്രണം ചെയ്തു അന്നത്തെ സായാഹ്നത്തിൽ അത് സംഭവിച്ചു യുദ്ധക്കളത്തിൽ നിന്നകലെ വെച്ചാണത് സംഭവിച്ചത്  കൺമുമ്പിൽ ശത്രുക്കളാരും ഉണ്ടായിരുന്നില്ല ഒളിച്ചിരിക്കുകയായിരുന്നു  പലഭാഗത്തു നിന്നും അമ്പുകൾ വന്നുകൊണ്ടിരുന്നു നിരവധി അസ്ത്രങ്ങൾ ആ ശരീരത്തിൽ തുളച്ചു കയറി രക്തം ചീറ്റി ശക്തിയറ്റ് നിലത്തു വീണു  ഉറക്കെ കലിമ ചൊല്ലി വീര മരണം വരിച്ചു രക്തസാക്ഷിയായി 

മുസ്ലിം സൈന്യത്തെ പിടിച്ചു കുലുക്കിയ സംഭവം സർവ്വ സൈന്യാധിപൻ നഷ്ടപ്പെട്ടിരിക്കുന്നു എല്ലാവരും കടുത്ത ദുഃഖത്തിലാണ് എന്നാലും പിന്തിരിഞ്ഞോടാൻ പറ്റില്ല രക്തസാക്ഷികളാവുക അതേ നിശ്ചയത്തോടെ മുന്നേറി നിരവധി ശത്രുക്കളെ വക വരുത്തി ഒട്ടേറെപ്പേരെ തടവുകാരായി പിടിച്ചു യുദ്ധമുതലുകൾ ധാരാളം കിട്ടി തന്റെ മന്ത്രിയായിരുന്ന അമീർ അബ്ബാസിന്റെ മയ്യിത്ത് ഖബറടക്കണം അതിന് ഒരുക്കം തുടങ്ങി ഏർവാടിയിലെ കാട്ടുപള്ളിയിൽ ഖബറടക്കി  

വൈപ്പാറിൽ ആരംഭിച്ച യുദ്ധം കാട്ടുപള്ളിവരെ വ്യാപിച്ചു നാലാം ദിവസത്തെ യുദ്ധത്തിലും ചതി പ്രയോഗം നടന്നു യുദ്ധം കൊടുമ്പിരികൊണ്ട നേരത്ത് പാണ്ഡ്യ സൈന്യാധിപൻ വിളിച്ചു പറഞ്ഞു:  യുദ്ധം നിർത്താം നമുക്ക് സമാധാന സന്ധിയാകാം  സയ്യിദ് മുഹ്യിദ്ദീൻ (റ) അത് വിശ്വസിച്ചു യുദ്ധം നിർത്തി സയ്യിദ് മുഹ്യുദ്ദീൻ (റ) അവർകളെ ഒറ്റക്ക് കിട്ടിയപ്പോൾ അവർ അക്രമിച്ചു ആ മഹാനും ശഹീദായി  

മുസ്ലിംകൾ വലിയ പരീക്ഷണത്തിലായി കാട്ടുപള്ളിയിൽ തന്നെയാണ് മഹാനവർകളും ഖബറടക്കപ്പെട്ടത്  

തടവുകാർക്ക് ഇസ്ലാം മത തത്വങ്ങൾ പറഞ്ഞു കൊടുത്തു അവരിൽ ഏറെപ്പേരും ഇസ്ലാം മതം വിശ്വസിച്ചു മുസ്ലിം സേനേയിൽ ചേർന്നു    ആറാം ദിവസം യുദ്ധം തുടരുകയാണ്  സയ്യിദ് സൈനുൽ ആബിദീൻ (റ) ,അബ്ദുല്ല ഇമയാൻ (റ),അബൂത്വാഹിർ (റ) എന്നിവരാണ് ആറാം ദിവസം മുസ്ലിം സൈന്യത്തെ നയിച്ചത്   

പാണ്ഡ്യ സൈന്യം അന്നും ചതി പ്രയോഗിച്ചു  സയ്യിദ് സൈനുൽ ആബിദീൻ (റ) ഒരു കൂട്ടം ശത്രുക്കളോട് പൊരുതുകയാണ് അവർ പിന്നോട്ട് പിന്നോട്ട് നീങ്ങി അവരെ ആക്രമിച്ചുകൊണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നു 

മുസ്ലിം സൈന്യത്തിൽ നിന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള അടവായിരുന്നു അത് കുഴികളിലും കുറ്റിക്കാടുകളിലും ഒളിച്ചിരുന്നവർ അദ്ദേഹത്തിനു നേരെ അമ്പെയ്യാൻ തുടങ്ങി നാനാഭാഗത്തു നിന്നും ഒരെസമയം ആക്രമണം  
സയ്യിദ് സൈനുൽ ആബിദീൻ (റ) ശഹീദായി ബാദ്ഷാ (റ)വിന്റെ ഭാര്യാസഹോദരൻ അബൂത്വാഹിർ (റ) വിന്റെ അമ്മാവൻ  സയ്യിദ് സൈനുൽ ആബിദീൻ (റ) അവർകളെ ഏർവാടിയിൽ ഖബറടക്കം ചെയ്തു  
ഏഴാം ദിവസവും യുദ്ധം തന്നെ അബൂ ത്വാഹിർ (റ) വിനെ വകവരുത്താനുള്ള ശ്രമമാണ് അന്ന് നടന്നത് പലചതി പ്രയോഗങ്ങളും നോക്കിയെങ്കിലും നടന്നില്ല 

യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുന്നു അന്ന് വെള്ളിയാഴ്ച ദിവസമാണ്  സയ്യിദ് ഇബ്രാഹിം ബാദ്ഷാ ( റ) അവർകളും അനുയായികളും കുറച്ചകലെയുള്ള മൈതാനിയിൽ ജുമുഅഃ നിർവഹിക്കാൻ പോയി  അബ്ദുല്ല ഇമയാൻ (റ) അവർകളെയും ഏതാനും സൈനികരെയും തമ്പിന്റെ കാവൽ ഏൽപിച്ചു നട്ടുച്ചനേരത്ത് പാണ്ഡ്യ സൈന്യമെത്തി ചെറിയ മുസ്ലിം സൈന്യം അവരെ നേരിട്ടു ഈ ആക്രമത്തിൽ ഇമയാൻ (റ) ശഹീദായി മുസ്ലിംകളെ വല്ലാതെ ദുഃഖിപ്പിച്ച സംഭവമാണത്  ഏർവാടിയിൽ നിന്ന് പതിഞ്ച് കിലോമീറ്റർ അകലെ വാൽനോക്കം  എന്ന സ്ഥലമുണ്ട് ഇമയാൻ (റ)അവർകളും ഏതാനും ശുഹദാക്കളും അവിടെ ഖബറടക്കപ്പെട്ടു  

യുദ്ധം ഒമ്പതാം ദിവസത്തിലേക്ക് കടന്നു  അബൂത്വാഹിർ (റ) വിനെ വധിക്കാൻ പല ചതിപ്രയോഗങ്ങളും ആസൂത്രണം ചെയ്യപ്പെട്ടു അതിശക്തമായ യുദ്ധം തുടങ്ങി രാജാവ് വിക്ര പാണ്ഡ്യൻ തന്നെ യുദ്ധക്കളത്തിൽ ഇറങ്ങിയിരിക്കുകയാണ്  വിക്രപാണ്ഡ്യൻ രഥത്തിലേറി യുദ്ധം ചെയ്യുന്നു അബൂത്വാഹിർ (റ) കുതിരപ്പുറത്താണ്  പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള അബൂ ത്വാഹിർ (റ) മിന്നൽപ്പിണറുകൾ സൃഷ്ടിക്കുകയാണ്  വാൾ പിടിച്ച കൈയുടെ വേഗത അതിശയകരമാണ് അബൂത്വാഹിർ (റ)വിന്റെ കുതിരയെ വിക്രപാണ്ഡ്യൻ വെട്ടി വീഴ്ത്തി മഹാൻ മറ്റൊരു കുതിരപ്പുറത്ത് ചാടിക്കയറി  വിക്രമപാണ്ഡ്യന്റെ ഇടത് കൈ വെട്ടിത്തെറിക്കപ്പെട്ടു ചതി പ്രയോഗിക്കാൻ സമയമായി  

വിക്രമപാണ്ഡ്യൻ പിൻമാറി അബൂ ത്വാഹിർ (റ) ഓടിച്ചിട്ടു വെട്ടുകയാണ്  വിക്രമപാണ്ഡ്യൻ ഓടുന്നു അബൂത്വാഹിർ പിന്നാലെ ഓടുന്നു  കാട്ടിലെത്തി വിക്രമപാണ്ഡ്യൻ ഏതോ മരത്തിന്റെ പിന്നിലൊളിച്ചു 

അബൂത്വാഹിർ (റ) കാട്ടിൽ ഒറ്റക്കാണ്  കാട്ടിൽ ഒളിച്ചിരുന്ന ശത്രുക്കൾ അമ്പെയ്യാൻ തുടങ്ങി പതിനെട്ടുകാരന്റെ മൃദുല മേനി രക്തത്തിൽ കുളിച്ചു വീര ശഹീദായി  മുസ്ലിം സൈനികർ അബൂത്വാഹിർ (റ) വിനെ തിരഞ്ഞു നടന്നു ചേതനയറ്റ ശരീരം കണ്ടെത്തി  പിതാവിന്റെ മുമ്പിൽ കൊണ്ട് വന്നു കിടത്തി  ബാദ്ഷാ(റ)വിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി പ്രമുഖന്മാരെല്ലാവരും പോയി നാളെ ഞാൻ തന്നെ യുദ്ധം നയിക്കും ഇൻശാഅല്ലാഹ് 
വീര രക്തിസാക്ഷിയാവാൻ തീരുമാനിച്ചു കഴിഞ്ഞു  ഏർവാടി ദർഗാശരീഫിൽ അബൂത്വാഹിർ (റ) അന്ത്യവിശ്രമം കൊള്ളുന്നു  കൊട്ടാരത്തിൽ ഗൂഢാലോചന നടക്കുന്നു ബാദ്ഷായെ ചതിക്കാനുള്ള പദ്ധതികൾ ആവാഷ്കരിക്കുകയാണ്

സുബ്ഹി നിസ്കരിച്ചു  ഔറാദുകൾ ചൊല്ലി കണ്ണീരിൽ കുതിർന്ന പ്രാർത്ഥന നടത്തി  സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) കവചമണിഞ്ഞു ആയുധങ്ങളേന്തി കുതിരപ്പുറത്ത് കയറി  എല്ലാവരും മഹാനെ നോക്കുന്നു കരയുന്നു മഹാൻ വധിക്കപ്പെടുകയാണെങ്കിൽ ഞങ്ങളും വധിക്കപ്പെടട്ടെ എല്ലാ ഖൽബുകളും അതാണ് ചിന്തിക്കുന്നത് 

അതിരാവിലെ തന്നെ വിക്രമപാണ്ഡ്യൻ വൻ സൈന്യവുമായി യുദ്ധത്തിനിറങ്ങി യുദ്ധ കാഹളം മുഴക്കി  വീരപാണ്ഡ്യനും ബാദ്ഷായും നേർക്കുനേർ പോരാട്ടം തുടങ്ങി എല്ലാവരുടെയും ശ്രദ്ധ യുദ്ധക്കളത്തിലാണ്  അതിരാവിലെ തന്നെ ഒരു മുസ്ലിം സേന വിഭാഗം കോട്ടയുടെ അങ്ങേ ഭാഗത്തേക്കു നീങ്ങിയിരുന്നു  മൈതാനിയിൽ ഉഗ്രപോരാട്ടം നടക്കുന്നു 

ഇതിന്നിടയിൽ മുസ്ലിം കോട്ടയിൽ പ്രവേശിച്ചു കോട്ടയ്ക്കകത്തുണ്ടായിരുന്ന സൈന്യത്തെ തുരത്തി കോട്ട മുസ്ലിം സൈന്യം അധീനപ്പെടുത്തി  
സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ യുദ്ധപാടവം കണ്ട് വിക്രമപാണ്ഡ്യൻ ആശ്ചര്യപ്പെട്ടുപോയി ബാദ്ഷാ ആഞ്ഞു വീശി ഒറ്റവെട്ട് രാജാവിന്റെ വലതുകൈ വെട്ടിമാറ്റപ്പെട്ടു ഇരുകൈകളും നഷ്ടപ്പെട്ട വിക്രമപാണ്ഡ്യൻ കോട്ടയിലേക്കു കുതിച്ചു  കോട്ടയിലെത്തിയപ്പോൾ അതിനകത്ത് മുസ്ലിം സൈന്യം അദ്ദേഹം മരണം ഏറ്റുവാങ്ങി  

വിക്രമപാണ്ഡ്യൻ മരണപ്പെട്ട വാർത്ത കാട്ടുതീപോലെ പടർന്നു സൈന്യം നാല് പാടും ചിതറി ഓടുകയാണ്  യുദ്ധ മുതലുകൾ വലിച്ചെറിഞ്ഞ് ജീവനും കൊണ്ടോടുകയാണ് തോറ്റോടുന്നവരെ പിടികൂടി തടവിലാക്കി  രാജവാവ് കാലയവനികൾക്കുള്ളിൽ മറഞ്ഞു കോട്ടയും കൊട്ടാരവും മുസ്ലിംകളുടെ പിടിയിലായി  

വീര  ശുഹദാക്കളെ പല സ്ഥലങ്ങളിലായി ഖബറടക്കി അൽഹംദുലില്ലാഹ്  പത്താം ദിവസം മഹാവിജയം നേടി  എന്ത് മാത്രം മഹാന്മാരാണ് ശഹീദായത് തന്നോടൊപ്പം

അറേബ്യയിൽ നിന്ന് വന്ന പ്രമുഖരിൽ ഏറെപ്പേരും ശഹീദായിക്കഴിഞ്ഞു അത് തന്നെയായിരുന്നല്ലോ അവരുടെ മോഹം ജിദ്ദയിൽ നിന്ന് കയറിവന്ന കപ്പലുകളെല്ലാം തിരിച്ചയച്ചിരുന്നു മരണഭീതിയോടെ ഓടിച്ചെന്ന് കപ്പലിൽ കയറി രക്ഷപ്പെടാമെന്ന ചിന്തയെയില്ല കാരണം കപ്പലുകൾ അവിടെയില്ല  യൂറോപ്പ് വൻകരയിലെ സ്പെയ്നിൽ എത്തിച്ചേർന്ന മുസ്ലിംകൾ ആദ്യം ചെയ്തത് എന്തായിരുന്നു ?  കയറി വന്ന കപ്പലുകൾ കത്തിച്ചു കളഞ്ഞു    ത്വാരിഖ് ബ്നു സിയാദ് ആയിരുന്നു അവരുടെ നായകൻ സ്പെയിനിന്റെ തീരത്ത് വെച്ചു അദ്ദേഹം ചെയ്ത പ്രസംഗം ചരിത്രത്തിന്റെ താളുകളിലുണ്ട്  

സഹോദരങ്ങളേ  നിങ്ങളെവിടെയാണ് നിൽക്കുന്നത്?  ഒരു ഭാഗത്ത് അലറി വിളിക്കുന്ന സമുദ്രം മറുഭാഗത്ത് റോഡ്റിക്ക് രാജാവിന്റെ വമ്പിച്ച സൈന്യം  അതിന്ന് മധത്യത്തിലാണ് നിങ്ങൾ പടപൊരുതി ജയിക്കുക അല്ലെങ്കിൽ പടപൊരുതി രക്തസാക്ഷികളാവുക  മറ്റൊരു മാർഗ്ഗവും നിങ്ങളുടെ മുമ്പിലില്ല അവർ ധീരമായി പടപൊരുതി സ്പെയിൻ കീഴടക്കി  സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ പ്രസംഗങ്ങളും ഏതാണ്ട് ഇത് പോലെ തന്നെ  പടപൊരുതി ജയിച്ചു നൂറുകണക്കായ ഖബ്റുകളാണ് ഏർവാടിയിലും പരിസര പ്രദേശങ്ങളിലും ഉയർന്നുവന്നത് രക്തസാക്ഷികളുടെ ഖബറുകൾ അവരെല്ലാം മഹത്തുക്കളാണ് ബർകത്ത് ഉടയവർ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ ദീനിന്നു വേണ്ടി രക്തവും ജീവനും നൽകിയവർ  അബൂത്വാഹിർ (റ) എന്ന പതിനെട്ടുകാരന്റെ മയ്യിത്ത് കൊണ്ട് പോവുമ്പോൾ ഉമ്മായും മറ്റ് സ്ത്രീകളും വിങ്ങിക്കരയുകയായിരുന്നു ഓരോ മരണവും അവരുടെ ഈമാൻ ശക്തിപ്പെടുത്തുകയായിരുന്നു .


രക്തസാക്ഷികൾ 

തിങ്കളാഴ്ച ദിവസം സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) ഭരണാധികാരിയായി കൊട്ടാരത്തിൽ പ്രവേശിക്കുകയാണ്  തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കൊട്ടാരം ശുദ്ധീകരണം നടന്നു മനുഷ്യരടക്കം കട്ടപിടിച്ചു കിടക്കുന്നു ശത്രുക്കളുടെ മരവിച്ച ശവശരീരങ്ങൾ അവയെല്ലാം മറവ് ചെയ്തു കൊട്ടാരം പലതവണ കഴുകി വൃത്തിയാക്കി ചന്ദനം തേച്ചു പനിനീർ കുടഞ്ഞു അത്തർ പൂശി കൊട്ടാരത്തിന്നകം പരിമള പൂരിതമായി സാമ്പ്രാണി പുകച്ചും ചന്ദനത്തിരി കത്തിച്ചും മുസ്ലിം സൈന്യം കാവൽ നിന്നു  

സുഗന്ധമുള്ള പൂക്കൾക്കൊണ്ട് സിംഹാസനം അലങ്കരിച്ചു ബാദ്ഷാ(റ) പരിവാരങ്ങളോട് കൂടി വന്നു ചേർന്നു  ബിസ്മി ചൊല്ലി പ്രവേശിച്ചു ഭക്തി നിർഭരമായ അന്തരീക്ഷം സിംഹാസനത്തിനു നേരെ നടന്നു ബിസ്മി ചൊല്ലി സിംഹാസനത്തിലിരുന്നു പ്രാർത്ഥനയോടെ രാജ്യ ഭരണത്തിന് തുടക്കം ഖജനാവിലെ സ്വർണ്ണവും നാണയങ്ങളും പരിശോധിക്കാൻ കല്പനയായി അതൊരു വലിയ സംഖ്യയായിരുന്നു യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും കഷ്ടത അനുഭവിക്കുന്നവർക്കും നാണയങ്ങൾ വിതരണം ചെയ്യാൻ കല്പിച്ചു 

നാട്ടിന്റെ വികസനത്തിന്നു വേണ്ടിയുള്ള ഭരണം എല്ലാ വിഭാഗക്കാർക്കും  സന്തോഷവും സംതൃപ്തിയും നൽകുന്ന ഭരണം  കച്ചവടക്കാർ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും മായം ചേർക്കലും നടത്തരുത് നല്ല സാധനങ്ങൾ നാട്ടുകാർക്ക് നൽകണം മിതമായ ലാഭം എടുക്കാം കൊള്ളലാഭം പാടില്ല  കറഷകർക്ക് എല്ലാ പ്രോത്സാഹനവും നൽകും നല്ല വിളവ് ലഭിക്കണം പാവപ്പെട്ട കർഷകരെ സഹായിക്കും എല്ലാവർക്കും നീതി ലഭിക്കും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥ പോയി ബാദ്ഷായുടെ ഭരണം എല്ലാവരും ഇഷ്ടപ്പെട്ടു

ഇസ്ലാമിനെക്കുറിച്ചു മനസ്സിലാക്കാൻ ജനങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിച്ചു നിരവധിയാളുകൾ ഇസ്ലാം മതം സ്വീകരിച്ചു  സിംഹാസനാരോഹണം ചെയ്ത ഉടനെ ആ പ്രദേശത്തിന്ന് പുതിയ പേര് നൽകാൻ തീരുമാനിച്ചു   മസ്ജിദുന്നബവിയിൽ നിന്ന് സയ്യിദ് ഇബ്രാഹിം ബാദ്ഷായുടെ വീട്ടിലേക്ക് നടന്നു പോവുന്ന വഴിയുടെ പേര് ഏർവാദ് എന്നായിരുന്നു കൊട്ടാരം നിൽക്കുന്ന സ്ഥലത്തിന്ന് ഏർവാദ് എന്ന് പേരിട്ടു 

ഏർവാദ് പിൽക്കാലത്ത് ഏർവാടിയായിത്തീർന്നു പൗത്രമാണിക്യപട്ടണം ഏർവാടിയായി മാറി മധുരയും രാമനാഥപുരവും ബാദ്ഷായുടെ ഭരണത്തിലാണ് തെക്കെ ഇന്ത്യയിൽ മുസ്ലിം ഭരണം വന്നതങ്ങനെയായിരുന്നു ഈ ഭരണം പന്ത്രരക്കൊല്ലം നീണ്ടു നിന്നു അദ്ദേഹം പുതിയ നാണയങ്ങൾ അടിച്ചിറക്കി അതിൽ സുൽത്താൻ ഇബ്രാഹിം എന്ന് മുദ്രണം ചെയ്തിരുന്നു ഒരിക്കൽ ബാദ്ഷ തന്നോടൊപ്പം മദീനയിൽ നിന്നു വന്ന ആളുകളെയെല്ലാം വിളിച്ചു കൂട്ടി വളരെപ്പേർ മരിച്ചുപോയിട്ടുണ്ട് മരണപ്പെട്ടവർക്കുവേണ്ടി ദുആ ചെയ്തു  

ബാദ്ഷ (റ) സംസാരിച്ചു  സഹോദരങ്ങളേ നിങ്ങളെല്ലാം വളരെ കഷ്ടപ്പെട്ട് എന്നോടൊപ്പം ഇന്നാട്ടിൽ വന്നു ഇവിടെ വന്ന ശേഷം എന്തെല്ലാം സംഭവങ്ങൾ നടന്നു ഇപ്പോൾ ഇവിടെ ശാന്തിയും സമാധാനവും നിലനിൽക്കുന്നു സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നവർക്കെല്ലാം മടങ്ങിപ്പോവാം ഇവിടെ നിൽക്കണമെന്നാഗ്രഹിക്കുന്നവർ നിൽക്കുകയും ചെയ്യാം  നാടിന്റെ ഓർമ്മകൾ തെളിഞ്ഞു വന്നു പലരും പോവാൻ സന്നദ്ധരായി രണ്ട് കപ്പലുകൾ തയ്യാറാക്കി ബാദ്ഷായുടെ രണ്ടാമത്തെ മകൻ സൈനുൽ ആബിദീൻ (റ) അവരോടൊപ്പം മടങ്ങി  മദീനയിലെത്തി മറ്റുള്ളവർ അവരവരുടെ നാടുകളിലെത്തി  അവരിൽ നിന്ന് നാട്ടുകാർ ഏർവാടിയിലെ വിശേഷങ്ങളെല്ലാം അറിഞ്ഞു ബാദ്ഷായുടെ മനസ്സിലെപ്പോഴും ആത്മീയ ചിന്തകളാണ് ഒഴിഞ്ഞിരുന്ന് ഇബാദത്തെടുക്കണം ഭരണം മറ്റാരെങ്കിലും ഏല്പിക്കണം ആരെ ? 

തന്റെ അനുജനായ ഇസ്മാഈലിന്റെ മകനാണ് ചെറുപ്പക്കാരനായ ഇസ്ഹാഖ് മിടുക്കനാണ് ധീരനാണ്  ആദ്യം അവനെകൊണ്ട് വിവാഹം കഴിപ്പിക്കണം എന്നിട്ട് രാജ്യ ഭരണവും ഏല്പിക്കണം തനിക്ക് ആത്മീയ കാര്യങ്ങളിൽ മുഴുകാം  മധുരയിൽ വളരെ നേരത്തെ തന്നെ ബാദ്ഷായുടെ ഭരണം നിലവിൽ വന്നിരുന്നു ചോള രാജാവിനോട് തോറ്റ വീരപാണ്ഡ്യൻ തിരുപ്പതിയിലേക്ക് ഓടിപ്പോയി ചോള സൈന്യവും മുസ്ലിം സൈന്യവും തമ്മിൽ യുദ്ധം നടന്നു മുസ്ലിം സൈന്യം വിജയിച്ചു മധുര ബാദ്ഷായുടെ ഭരണത്തിലായി  
കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് വൈപ്പാറിൽ യുദ്ധം തുടങ്ങിയത് യുദ്ധത്തിന് നേതൃത്വം നൽകാൻ സയ്യിദ് ഇബ്രാഹിം ബാദ്ഷാ വൈപ്പാറിലേക്ക് പുറപ്പെടുമ്പോൾ മധുരയുടെ ഭരണ ചുമതല സിക്കന്തർ ബാദ്ഷയെ ഏല്പിച്ചു  

സിക്കന്തർ ബാദ്ഷാ മധുരയുടെ ഭരണം ഭംഗിയായി നിർവഹിച്ചു പോന്നു സയ്യിദ് ഇബ്രാഹിം ബാദ്ഷ (റ) ഏർവാടി ആസ്ഥാനമായി പന്ത്രണ്ടര വർഷം ഭരണം നടത്തി അക്കാലമത്രയും മധുര ഭരിച്ചത് സിക്കന്തർ ബാദ്ഷ (റ) തന്നെയായിരുന്നു   മധുര സമ്പൽ സമൃദ്ധമായിരുന്നു അത്കണ്ട് ചോള രാജാവിന്റെ മനസ്സിൽ അസൂയ മൂത്തു എങ്ങനെയും മധുര കീഴടക്കണമെന്ന ചിന്തയായി സൈനിക ശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി  ചോഴ രാജാവിന്റെ വൻസൈന്യം മധുര ആക്രമിച്ചു യുദ്ധം അനിവാര്യമായിത്തീർന്നു  

ധാരാളം മനുഷ്യർ കൊല്ലപ്പെടും ബാദ്ഷാ(റ) ദുഃഖിതനായി സന്ധി  സംഭാഷണത്തിന് സന്നദ്ധരായി ചോഴ രാജാവിന്റെ പ്രതിനിധികൾ വന്നു സയ്യിദ് ഇബ്രാഹിം ബാദ്ഷായുമായി മൂന്നു ദിവസം ചർച്ച നടത്തി  അവർ പറഞ്ഞതിങ്ങനെ : 

ഇസ്ലാം മത പ്രചരണമാണല്ലോ നിങ്ങളുടെ ലക്ഷ്യം രാജ്യ ഭരണമല്ലല്ലോ ? മധുരയിലും പരിസര പ്രദേശങ്ങളിലുമെല്ലാം നിങ്ങൾക്ക് ഇസ്ലാം മതപ്രചരണം നടത്താം ഞങ്ങൾ സഹകരിക്കും മധുരയുടെ ഭരണം ഞങ്ങളെ ഏല്പിക്കണം  അല്ലെങ്കിൽ യുദ്ധം തുടങ്ങാം  

ബാദ്ഷാ(റ) ചിന്തയിൽ മുഴുകി ഇസ്ലാം മത പ്രചാരണം നടത്താം രാജ്യം വിട്ടുകൊടുക്കണം എന്ത് ചെയ്യും ?  ഒടുവിൽ അവർ സമ്മതിച്ചു  മധുര ചോഴരാജാവിന്ന് വിട്ടുകൊടുത്തു സിക്കന്തർ ബാദ്ഷാ(റ) ഏർവാടിയിലെത്തി  സയ്യിദ് ഇബ്രാഹിം ബാദ്ഷ (റ) അവർകളുടെ സഹോദരിയാണ് സയ്യിദത്ത് റാബിഅഃ  (റ) 

അവരുടെ ഓമന മകളാണ് സൈനബ ബീവി എന്ന പതിമൂന്നുകാരി  ബാദ്ഷാ അവർകളുടെ അനുജൻ ഇസ്മാഈലിന്റെ മകനാണ് ഇസ്ഹാഖ്  
ഇസ്ഹാഖിനെക്കൊണ്ട് സൈനബ ബീവിയെ കെട്ടിക്കാൻ തീരുമാനിച്ചു ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നിക്കാഹ് നടന്നു അതിഥികൾക്ക് സൽക്കാരവും നൽകി ലളിതമായിരുന്നു ചടങ്ങുകൾ വിവാഹം കഴിഞ്ഞ് നാല്പത്തി ഒന്നാം ദിവസം രാജഭരണം ഇസ്ഹാഖിനെ ഏല്പിച്ചു ഇസ്ലാം ഇനിയും എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) യാത്രയായി  

തിരുപ്പതിയിൽ അഭയം തേടിയിരുന്ന തിരുപാണ്ഡ്യൻ എന്ന വീരപാണ്ഡ്യൻ ഈ വിവരങ്ങളൊക്കെ അറിഞ്ഞു തനിക്കു നഷ്ടപ്പെട്ട മധുര തിരിച്ചു പിടിക്കണം അതിന്നുശേഷം ഏർവാടിയും അധീനമാക്കണം  വീരപാണ്ഡ്യൻ വമ്പിച്ച സൈന്യത്തെ സജ്ജമാക്കി പലരുടെയും സഹായം തേടി  വീരപാണ്ഡ്യൻ രഹസ്യമാർഗത്തിലൂടെ സഞ്ചരിച്ചു മധുരയിലെത്തി അപ്പോൾ അവിടെ സൈന്യം കുറവായിരുന്നു പൊടുന്നനെയുള്ള ആക്രമണം ചോഴ സൈന്യം തോറ്റു പിന്മാറി അനേക വർഷങ്ങൾക്കു ശേഷം മധുര തിരുപാണ്ഡ്യൻ എന്ന വീരപാണ്ഡ്യന്റെ കയങ്ങളിൽ തന്നെ വന്നുചേർന്നു ഏർവാടിയെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ വീരപാണ്ഡ്യൻ ശേഖരിച്ചു കഴിഞ്ഞു മദീനയിൽ നിന്ന് വന്ന പലരും തിരിച്ചു പോയി വീരനായ നായകന്മാരിൽ പലരും രക്തസാക്ഷികളായി 

സയ്യിദ് ഇബ്രാഹിം ബാദ്ഷാക്ക് രാജ്യകാര്യങ്ങളിൽ താല്പ്യമില്ല സയ്യിദ് ഇസ്ഹാഖാണ് രാജ്യം ഭരിക്കുന്നത് ഈ സന്ദർഭത്തിൽ അവർ ഒരുയുദ്ധം പ്രതീക്ഷിക്കുന്നില്ല  പൊന്നനെ ആക്രമിച്ചാൽ ഏർവാടി പിടിച്ചെടുക്കാം  ആദ്യം തന്നെ ബാദ്ഷാക്ക് ഒരു സന്ദേശമയക്കാം സന്ദേശം തയ്യാറാക്കി ദൂതന്മാർ വശം സയ്യിദ് ഇബ്രാഹിം ബാദ്ഷാക്ക് കൊടുത്തയച്ചു
 
ഏർവാടി തന്നെ ഏല്പിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോവുക ഇതായിരുന്നു സന്ദേശം  യുദ്ധം ഒരിക്കൽ കൂടി അനിവാര്യമായി വന്നിരിക്കുന്നു പെട്ടെന്ന് സൈനിക പരിശീലനം തുടങ്ങാൻ ബാദ്ഷാ(റ) അനുയായികളോടാവശ്യപ്പെട്ടു  

സിക്കന്തർ ബാദ്ഷ (റ) ,സയ്യിദ് ഇസ്ഹാഖ് (റ) എന്നിവരെ കൊട്ടാരം സൂക്ഷിക്കാൻ ഏല്പിച്ചു ചെറിയൊരു  സൈന്യത്തെയും നിർത്തി ശൈഖ് ഇബ്രാഹിം ബാദ്ഷ (റ) മുസ്ലിം സൈന്യത്തെ നയിച്ചുകൊണ്ട് മുന്നേറി  
തിരുപാണ്ഡ്യൻ ആനപ്പുറത്ത് കയറി വരുന്നു  

ബാദ്ഷാ (റ) വെള്ളക്കുതിരപ്പുറത്താണുള്ളത്  ഏകനായ റബ്ബിന്റെ മാർഗ്ഗത്തിലേക്ക് ബാദ്ഷാ (റ) വീരപാണ്ഡ്യനെ അപ്പോഴും ക്ഷണിച്ചുകൊണ്ടിരുന്നു  തെറിയഭിഷേകമായിരുന്നു മറുപടി 

യുദ്ധം കത്തിപ്പടരുകയാണ് നിരവധി പേർ മരിച്ചു വീണു സായാഹ്നമായപ്പോൾ യുദ്ധം നിർത്തി  മുസ്ലിംകളെ വംശനാശം വരുത്താമെന്ന വാശിയിലാണ് വീരപാണ്ഡ്യൻ  രണ്ടാം ദിവസം പുലർന്നപ്പോൾ പാണ്ഡ്യ സൈന്യം യുദ്ധ സന്നാഹത്തോടെ കുതിച്ചെത്തി ഒരുപകൽ മുഴുവൻ യുദ്ധം തന്നെ  ഓരോ ദിവസം കഴിയുംതോറും മുസ്ലിംകളുടെ നില പരുങ്ങലിലായി വരികയാണ്  ഭക്ഷ്യവസ്തക്കളില്ല നിത്യോപയോഗ സാധനങ്ങളില്ല നൂറുക്കണക്കിനാളുകൾ ശഹീദായിരിക്കുന്നു  വിശപ്പും ദാഹവും സഹിച്ചുകൊണ്ടാണ് പടപൊരുതുന്നത് 

യുദ്ധം പത്താം ദിവസത്തിലെത്തി  പകൽ എരിഞ്ഞടങ്ങുകയാണ് സയ്യിദ് ഇബ്രാഹിം വലിയുല്ലാഹി (റ)വും വീരപാണ്ഡ്യനും ഉഗ്രപോരാട്ടത്തിലാണ് അദ്ദേഹം ആഞ്ഞുവെട്ടി ശത്രുവിന്റെ ശരീരത്തിൽ പലതവണ വെട്ടേറ്റു വീരപാണ്ഡ്യൻ ചക്രായുധം കയ്യിലെടുത്തു അത് മഹാന്റെ നേരെ ആഞ്ഞുവിടുകയും ചെയ്തു സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) അവർകളുടെ ശരീരത്തിൽ ആയുധം വന്നു തറച്ചു  ബാദ്ഷാ (റ) വീര രക്തസാക്ഷിയായി  

ഹിജ്റ: 595 ദുൽഖഅദ് മാസം 25.ആം ദിവസം സന്ധ്യാനേരത്ത് അത് സംഭവിച്ചു   
വീര പാണ്ഡ്യൻ ഇങ്ങനെ പ്രഖ്യാപിച്ചു  

സയ്യിദ് ഇസ്ഹാഖ് അഞ്ച് ദിവസത്തിനകം കൊട്ടാരം വിട്ട്പോയ്ക്കൊള്ളണം ഗ്രാമത്തിൽ പോയി താമസിക്കുക കൊല്ലപ്പെട്ടവരുടെ മയ്യത്തുകൾ നിങ്ങളുടെ മതാചാരപ്രകാരം ഖബറടക്കുക  

സിക്കന്തർ ബാദ്ഷ (റ) ,ഇസ്ഹാഖ് (റ) എന്നിവരുടെ നേതൃത്വത്തിൽ മയ്യിത്തുകൾ ഓരോന്നായി ഖബറടക്കി  ഏർവാടിയിൽ ഖബറുകൾ കൊണ്ട് നിറഞ്ഞു നോക്കുന്നേടത്തെല്ലാം ഖബറുകൾ എന്തൊരു കാഴ്ച വീരപാണ്ഡ്യൻ ആവശ്യപ്പെട്ടത് പോലെ കൊട്ടാരം വിട്ടുകൊടുത്തു  അവശേഷിക്കുന്ന മുസ്ലിംകൾ ഗ്രാമത്തിലേക്ക് മാറിത്താമസിച്ചു  അഞ്ചാം ദിവസം വീരപാണ്ഡ്യനും സംഘവും കൊട്ടാരത്തിൽ പ്രവേശിച്ചു ആഡംബര ജീവിതം തുടങ്ങി    ശരീരത്തിൽ ഏറെ വെട്ടുകൾ പഴുത്തു വേദന സഹിക്കവയ്യാതായി നീരും ചലവും ഒഴുകി അങ്ങനെ അന്ത്യം സംഭവിച്ചു വീരപാണ്ഡ്യന്റെ ദയനീയമായ അന്ത്യം
   
സിക്കന്തർ ബാദ്ഷായും സയ്യിദ് ഇസ്ഹാഖും ദീനി പ്രചരണം തുടർന്നു  
ഒരിക്കൽ സിക്കന്തർ ബാദ്ഷ (റ) മധുരയിൽ മതപ്രഭാഷണം നടത്തുകയായിരുന്നു ശത്രുക്കൾ ചതിപ്രയോഗത്തിലൂടെ അദ്ദേഹത്തെ വധിച്ചു  

മധുരയിലെ മുസ്ലിംകൾ അദ്ദേഹത്തെ മധുരക്കടുത്തുള്ള ഒരു കുന്നിൻ പുറത്ത് ഖബറടക്കി  സിക്കന്തർ ബാദ്ഷാ ദർഗ പ്രസിദ്ധമായ സിയാറത്തു കേന്ദ്രമാകുന്നു 
 
സയ്യിദ് ഇസ്ഹാഖ് (റ) വിന്ന് സയ്യിദ് ഇബ്രാഹിം എന്ന് പേരുള്ള ഒരു മകനുണ്ടായി  

ഉപ്പായും മകനും ചേർന്നു ദീനി പ്രവർത്തനങ്ങൾ നടത്തിവരുന്നു പാണ്ഡ്യസേനയിൽ ഒരു വിഭാഗം ഇസ്ഹാഖ് (റ) വിനെ ചതിയിൽ പെടുത്തി കൊന്നുകളഞ്ഞു 

സയ്യിദ് ഇബ്രാഹിം  (റ) തന്റെ പിതാവ് വധിക്കപ്പെട്ടതറിഞ്ഞ് വളരെ ദുഃഖിതനായി ഏതാനും അനുയായികളോടൊപ്പം ചെന്ന് പിതാവിന്റെ മയ്യിത്ത് കൊണ്ടു വന്നു കാട്ടുപ്പള്ളിയിലെ സാറാമ്മാ ദർഗയിൽ ഖബറടക്കി പിതാവായ സയ്യിദ് ഇസ്മാഈൽ (റ)വിന്റെ ഖബറിഞ്ഞു സമീപം തന്നെയാണ്  ഇത് 
സയ്യിദ് ഇബ്രാഹിം  (റ) അവർകളുടെ സന്താനപരമ്പരയിൽ പെട്ടവരെല്ലാം പണ്ഡിതന്മാരും നല്ലദീനി പ്രചാരകരുമായിരുന്നു  മുസ്ലിംകൾക്കിടയിൽ ദീനിതാല്പര്യം വർദ്ധിപ്പിക്കണം പുതുതായി പലരേയും ദീനിലേക്ക് കൊണ്ട് വരാനും ഇവർക്ക് സാധിച്ചു  

ഈ പരമ്പരയിലെ സയ്യിദ് ഹുസൈൻ, സയ്യിദ് ബാഖിർ, എന്നിവർ ദീനി പ്രചരണങ്ങൾക്ക് സജീവ നേതൃത്വം നൽകി ഈ പരമ്പരയിൽ വന്ന മഹാനാണ് സത്യം ഖാസിം അക്കാലത്തെ ദീനി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി ഏർവാടിയിലെ മഖ്ബറകളുടെ പരിചരണം നടത്തിയതും ഇവർ തന്നെ  മീതെ പറഞ്ഞ മഹാന്മാരെല്ലാം ഖബറടക്കം ചെയ്യപ്പെട്ടത് ഏർവാടിയിലെ കാട്ടുപ്പള്ളിയിലാണ്  മദീനയിൽ നിന്ന് വന്ന കുലീന വനിതകളെല്ലാം മരണപ്പെട്ടുപോയി സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) വിന്റെ ഉമ്മ, ഭാര്യ, സഹോദരി ഉൾപ്പെടെയുള്ള സ്ത്രീകൾ ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്നു ആയിരക്കണക്കായ സത്യവിശ്വാസികളുടെ അന്ത്യവിശ്രമ കേന്ദ്രമാണ്  ഏർവാടി 

സയ്യദത്ത് സാറാമ്മ (റ) ,സയ്യദത്ത് അബൂറമ്മാൾ (റ), സയ്യദത്ത് സൈനബ (റ) തുടങ്ങി  എത്രയെത്ര പുണ്യവനിതകൾ  

ബാദ്ഷാ (റ) വിന്റെ വഫാത്തിനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞു  അതോടെ ഏർവാടി വിസ്മരിക്കപ്പെട്ടു   കാടുമൂടിപ്പോയി ആരും അങ്ങോട്ട് പോവാതെയായി പാണ്ഡ്യ രാജാക്കന്മാരുടെ പിൻഗാമികൾ ദുർബലരായിരുന്നു അത്കൊണ്ട് അവർക്ക് രാജ്യത്തെ ഭദ്രമാക്കി നിർത്താൻ കഴിഞ്ഞില്ല ആഭ്യന്തര ലഹളകളുണ്ടായി പുറത്തു നിന്നുള്ള ശത്രുക്കൾ പല പ്രദേശങ്ങൾ അധീനപ്പെടുത്തി നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടായി  അത്കൊണ്ടായിരിക്കാം ആളുകൾ ഏർവാടിയിൽ നിന്നകന്ന് പോയത് പിൽക്കാലക്കാർക്ക് ചരിത്രബോധമില്ലാതെയും വന്നു  

മറവിയുടെ   വർഷമാണ് പിന്നെ കടന്നു പോയത് അതിന്ന് ശേഷം ചരിത്രത്തിലേക്ക് വെളിച്ചം വിതറപ്പെടുന്നു അതൊരു വലിയ അത്ഭുതമാണ്  ഇന്ത്യയിലെ പ്രസിദ്ധമായ മറ്റ് മക്ബറകളുടെ അവസ്ഥയെന്താണ് ? ഖബറടക്കം നടന്ന നാൾ മുതൽ അത് സിയാറത്ത് കേന്ദ്രമാണ് സന്ദർശകർ വന്നുകൊണ്ടേയിരിക്കും ഇടവേളയില്ല  

എന്നാൽ ഏർവാടിയോ ? സംവത്സരങ്ങളുടെ വിസ്തൃതി  സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) വിന്റെ പരമ്പര ഏർവാടിയിൽ നിലനിന്നത് അനുജൻ സയ്യിദ് ഇസ്മാഈൽ (റ) വിലൂടെയാകുന്നു  ആ പരമ്പര ഇങ്ങനെയാകുന്നു 

1.  സയ്യിദ് ഇസ്മാഈൽ (റ)
2. സയ്യിദ് ഇസ്ഹാഖ് (റ)
3.സയ്യിദ് ഇബ്രാഹിം  (റ)
4. സയ്യിദ് ഇസ്മാഈൽ (റ)
5. സയ്യിദ് ഹുസൈൻ  ( റ)
6. സയ്യിദ് ബാഖിർ (റ) 
7.സയ്യിദ് അഹ്മദ്(റ)
8. സയ്യിദ് മുഹമ്മദ് ഇബ്രാഹിം  (റ)
9. സയ്യിദ് ഖാസിം (റ) 
10. സയ്യിദ് ഇബ്രാഹിം  (റ) 
11.സയ്യിദ് മുർസൽ ഇബ്രാഹിം  (റ) 
12. സയ്യിദ് നല്ല ഇബ്രാഹിം  (റ) (മുജാവർ ഇബ്രാഹിം) 

പിൽക്കാലത്ത് ചില അന്വേഷകന്മാർ കണ്ടെത്തിയ പരമ്പരയാണിത് ഇടക്ക് കണ്ണികൾ വിട്ടുപോയിട്ടുണ്ടോ എന്നറയില്ല മീതെ പറഞ്ഞവരെല്ലാം ആ പരമ്പരയിലുള്ളവർ തന്നെയാണ്  

മധുരക്കടുത്തുള്ള കണവ്മായ് എന്ന പ്രദേശം ധാരാളം മുസ്ലിംകൾ തിങ്ങിത്താമസിക്കുന്നു മീതെ കൊടുത്ത പരമ്പരയിൽ കാണുന്ന സയ്യിദ് മുർസൽ ഇബ്രാഹിം  (റ) കണവായിലെ മുസ്ലിംകളുടെ നേതാവാണ് പൊതുവേദികളിലെ നിറസാന്നിദ്ധ്യം  ഇദ്ദേഹത്തിന്റെ മകനാണ് സയ്യിദ്  നല്ല ഇബ്രാഹിം  (മുജാവർ) കുടുംബം കിളിയൂർ എന്ന സ്ഥലത്തേക്കു മാറിത്താമസിച്ച ശേഷമാണ് നല്ല ഇബ്രാഹിം ജനിച്ചത്  വലിയ പണ്ഡിതനും വലിയ്യുമായിരുന്നു ഇദ്ദേഹം ഉറക്കത്തിൽ ഒരു സ്വപ്നം കാണുന്നു 
സയ്യിദ് ഇബ്രാഹിം ബാദ്ഷ (റ) വരുന്നു വിളിച്ചു സംസാരിക്കുന്നു  

മകനേ..... നീ എന്റെയടുത്തേക്ക് വരണം കിളിയൂരിൽ നിന്ന് ഒറ്റയടിപ്പാതയിലൂടെ സഞ്ചരിക്കുക ഒരു കുളത്തിന്റെ സമീപം എത്തിച്ചേരും നല്ല സുഗന്ധമുള്ള മുല്ലപ്പൂക്കൾ കാണാം അത് നോക്കി സഞ്ചരിക്കുക മുല്ലപ്പുക്കൾ അവസാനിക്കുന്നത് എന്റെ ഖബറിന്നടുത്താണ് പിറ്റേ ദിവസം ഇതെ ദിശയിൽ യാത്ര ചെയ്തു ഏർവാടിയിൽ എത്തിച്ചേർന്നു ഖഫർ കണ്ടു കാട് വെട്ടി വൃത്തിയാക്കി പല ഖബറുകൾ കണ്ടു  വിളക്കു കത്തിച്ചു വൈകുന്നേരം വരെ അവിടെയിരുന്ന് ഖുർആൻ പാരായണം നടത്തി  വൈകുന്നേരം മടങ്ങിപ്പോയി പിന്നെ ആഴ്ചയിലൊരിക്കൽ അവിടെ വരിക പതിവാക്കി കാട്ടിൽ നാൽക്കാലികളെ മേയ്ക്കുന്ന  ഇടയന്മാർ ഇത് കണ്ടു വാർത്ത പരന്നു കിളിയൂരിൽ നിന്ന് ഏർവാടിയിലേക്ക് താമസം മാറ്റാൻ ബാദ്ഷാ (റ) സ്വപ്നത്തിൽ അറിവ് നൽകി   കുടുംബസമേതം ഏർവാടിയിലേക്ക് താമസമാക്കി 

ഇതോടെ ഏർവാടിയിലേക്ക് സന്ദർശകർ വരാൻ തുടങ്ങി  രാമനാഥപുരം ഭരിച്ചിരുന്നത് സേതുപതി വംശത്തിൽപെട്ട ഒരു രാജാവായിരുന്നു 
 രാജാവിന്റെ അമ്മാവന് രോഗം ബാധിച്ചു ഒരു ചികിത്സയും ഫലിക്കുന്നില്ല ശരീരം മെലിഞ്ഞൊട്ടി അദ്ദേഹം സയ്യിദ് നല്ല ഇബ്രാഹിം വലിയുല്ലാഹിയെ കണ്ടു സങ്കടം പറഞ്ഞു രണ്ട് പേരും കൂടി സയ്യിദ് ഇബ്രാഹിം ബാദ്ഷ(റ)വിന്റെ ഖബറിന്നടുത്തു വന്നു പ്രാർത്ഥന നടത്തി 

സയ്യിദ് നല്ല ഇബ്രാഹിം ഖബറിന്നടുത്ത് നിന്ന് ഒരു പിടി മണ്ണ് വാരി രോഗിക്കു നൽകി മൂന്നു തവണ വെള്ളത്തിൽ കലക്കിക്കുടിക്കാൻ പറഞ്ഞു അയാൾ അത്പോലെ ചെയ്തു രോഗം മാറി  ഈ വിവരം രാജാവ് അറിഞ്ഞു രാജാവും രാജ്ഞിയും അക്കാര്യം സംസാരിച്ചു  അവർക്കൊരു കടുത്ത ദുഃഖമുണ്ട് മക്കളില്ല തങ്ങൾക്കുശേഷം രാജ്യം ഭരിക്കാൻ അവകാശിയില്ല രാജാവ് തന്നെ ദുഃഖം അമ്മാവനോട് പറഞ്ഞു  മുത്തുകുമര വിജയ രഘുനാഥ സേതുപതി രാജാവിനെ അമ്മാവൻ ഇങ്ങനെ ഉപദേശിച്ചു  

നമുക്ക് ഏർവാടിയിൽ പോവാം ബാദ്ഷാ തങ്ങളോട് സങ്കടം പറയാം രജാവ് സമ്മതിച്ചു .


ചരിത്രത്തിന്റെ ഗതിമാറ്റം

ചരിത്രത്തിന്റെ അത്ഭുതകരമായ ഗതിമാറ്റമാണ് നാം ഇനി കാണാൻ പോവുന്നത്  

സയ്യിദ് ഇബ്രാഹിം ബാദ്ഷ (റ) ജീവിച്ചിരുന്നപ്പോൾ രാജാക്കന്മാർ അദ്ദേഹത്തെ എതിർത്തു വെല്ലുവിളിച്ചു യുദ്ധം ചെയ്തു അദ്ദേഹവും ഒട്ടനേകം സ്ത്രീ പുരുഷന്മാരും യുദ്ധത്തിൽ ശഹീദായി ശുഹദാക്കളുടെ എണ്ണം ഒരു പക്ഷെ ആയിക്കണക്കിൽ വരാം 

യുദ്ധം കത്തിപ്പടർന്നപ്പോൾ വധിക്കപ്പെട്ട കുലീന വനിതകളും നിരവധിയാണ് രാമനാഥപൂരം ,തിരുനൽവേലി ,മധുര തുടങ്ങിയ പ്രദേശങ്ങളിൽ അവർ അന്ത്യവിശ്രമം കൊള്ളുന്നു  അവരുടെ കിടിലം കൊള്ളിക്കുന്ന ഓർമ്മകൾ പിൽക്കാല തലമുറകൾക്കു നൽകാൻ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു  
പതിനെട്ടാം നൂറ്റാണ്ടിൽ രാമനാഥപൂരം ഭരിച്ചിരുന്ന രാജാവായിരുന്നു മുത്തുകുമാര വിജയ രഘുനാഥ സേതുപതി  ഇദ്ദേഹത്തിന് മക്കളില്ല ദുഃഖം കടിച്ചിറക്കി ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി ചികിത്സകൾ എത്രയോ നടത്തി വഴിപാടുകൾ നേർന്നു  ഒന്നും ഫലിച്ചില്ല പ്രതീക്ഷ നശിച്ചു  ആ സമയത്താണ് അമ്മാവന് രോഗം മാറിവന്നത് രാജാവിനോട് ഏർവാടിയിൽ പോവാൻ ഉപദേശിച്ചു  

സയ്യിദ് ഇബ്രാഹിം ബാദ്ഷ (റ) ജീവിച്ചിരുന്നപ്പോൾ രാജാക്കന്മാർ അദ്ദേഹത്തിന്റെ സന്നിധിയിൽ പോയില്ല  ഇപ്പോഴിതാ മരണപ്പെട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞശേഷം ബാദ്ഷായുടെ സന്നിധിയിലേക്കു ഒരു രാജാവ് അപേക്ഷ സമർപ്പിക്കാൻ പോവുന്നു  ഇത് രഹസ്യയാത്രയല്ല നാടറിയുന്ന പുറപ്പാടാണ്  രാജാവ്, രാജ്ഞി, ബന്ധുക്കൾ, മന്ത്രിമാർ, ഉന്നതന്മാർ, പടനായകർ,സാധാരണക്കാർ എല്ലാവരുമുണ്ട്  

ആവേശകരമായ കാഴ്ച തന്നെ ബാദ്ഷായുടെ ദർബാറിലേക്ക് ദർബാർ എന്ന് പറയാൻ അന്നവിടെ കെട്ടിടങ്ങളൊന്നുമില്ല ശുഹദാക്കളുടെ സന്നിധി തന്നെ ദർബാർ ഏർവാടിയുടെ അതിർത്തിയിലെത്തി രാജാവും രാജ്ഞിയും കുതിരപ്പുറത്ത് നിന്നിറങ്ങി എല്ലാവരും ഇറങ്ങി പാദരക്ഷകൾ ഊരി ബഹുമാനക്കുറവ് വന്നുപോകരുത് എവിടെയൊക്കെയാണ് ഖബറുകൾ ഉള്ളത് എന്നറിയില്ല വളരെ സൂക്ഷിച്ചു നടന്നു എല്ലായിടത്തും കാടുപിടിച്ചു കിടക്കുന്നു വള്ളികളും ചെടികളും വകഞ്ഞു മാറ്റി നടന്നു   അകലെ ഒരാൾ രൂപം കണ്ടു  

മുജാവർ ഇബ്രാഹിം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന ശബ്ദം കേൾക്കാം  

രാജാവിന്റെ മനസ്സ് പിടയാൻ തുടങ്ങി വല്ലാത്തൊരു ഭയം മനസ്സിൽ നിറഞ്ഞു രാജ്ഞിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി  മുജാവർ ഇബ്രാഹിം എഴുന്നേറ്റു നിന്നു മുസ്ഹാഫ് അടച്ചുവെച്ചു രാജാവും രാജ്ഞിയും പൊട്ടിക്കരഞ്ഞുകൊണ്ട് ഖബറിന്നരികിൽ വീണു  ആ മണൽത്തരികളിൽ കണ്ണുനീർത്തുള്ളികൾ വീണു 

ഞങ്ങൾക്കൊരു പുത്രനെ  തരണം ഇവിടത്തെ അനുഗ്രഹം കൊണ്ട് തരണം .....തന്നേ തീരൂ....പ്രതിഫലമായി എന്ത് വേണമെങ്കിലും ചെയ്യാം  ......

രാജദമ്പതികൾ തൊണ്ടയിടറി പ്രാർത്ഥിക്കുകയാണ് കൂടെ വന്നവരെല്ലാം കരയുന്നു കരളുരുകി പ്രാർത്ഥിക്കുന്നു 

മുജാവർ ഇബ്രാഹിം വലിയുല്ലാഹി (റ) അവർകൾ രാജാവിനെയും കൂട്ടരെയും സമാധാനിപ്പിച്ചു ശാന്തരാക്കി  അദ്ദേഹം ഫാത്തിഹ ഓതി ദുആ ഇരന്നു സർവ്വശക്തനായ അല്ലാഹുവേ 

ഈ രാജ്യം ഭരിക്കുന്ന രാജാവിന്ന് അനന്തരാവകാശികളില്ല അല്ലാഹുവേ അവരുടെ സങ്കടം നിനക്കറിയാം അവർക്കൊരു പുത്രനെ നൽകാൻ നിനക്കൊരു പ്രയാസവുമില്ലല്ലോ സയ്യിദ് ഇബ്രാഹിം ബാദ്ഷാ(റ)വിന്റെ ഹഖ് കൊണ്ട് നീയവർക്ക് പുത്രനെ നൽകേണമേ   അല്ലാഹുവേ സകലകാര്യങ്ങളും നിന്നിൽ അർപ്പിച്ചുകൊണ്ട് ഞാനിതാ അവർക്ക് വാക്ക് നൽകുകയാണ് ഒരു പുത്രൻ ജനിക്കുമെന്ന് ഞാനവർക്ക് ഉറപ്പ് നൽകുകയാണ് ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തുക്കളെ മുൻനിർത്തിക്കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്   നീ ഖബൂൽ ചെയ്യേണമേ ആമീൻ  യാ റബ്ബൽ ആലമീൻ  ദുആ കഴിഞ്ഞപ്പോൾ മുജാവർ ഇബ്രാഹിം വലിയുല്ലാഹിയും കരഞ്ഞുപോയി ഖബറിന്റെ ഭാഗത്ത് നിന്ന് ഒരുപിടിമണ്ണെടുത്ത് രാജാവിന്ന് കൊടുത്തു വെള്ളത്തിൽ കലക്കിക്കുടിക്കാൻ പറഞ്ഞു  

രാജ ദമ്പതികളുടെ മനസ്സിൽ വെളിച്ചം വീശിയത് പോലെ വല്ലാത്തൊരു പ്രതീക്ഷ നിരാശ പോയി  

ഇവിടെ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തണം സന്ദർശകർക്ക് വിശ്രമിക്കാൻ സൗകര്യം വേണം വഴി ശരിയാക്കണം ദൂരെ നിന്ന് വരുന്നവർക്ക് ആഹാരം നൽകണം  രാജാവ് പറഞ്ഞു:  ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഏർവാടി ഉണരുകയാണ് ശുഹദാക്കളുടെ ശക്തി ലോകമറിയാൻ പോവുകയാണ്  രാജാവും പരിവാരങ്ങളും മടങ്ങിപ്പോയി ഏറെ നാൾ കഴിഞ്ഞില്ല രാജ്ഞി ഗർഭിണിയായി നാട്ടിലാകെ വാർത്തയായി രാജാവും പരിവാരങ്ങളും ഇടക്കിടെ ഏർവാടിയിൽ വരും അവിടെ സൗര്യങ്ങൾ വർധിച്ചു കൊണ്ടിരുന്നു  

മുജാവർ ഇബ്രാഹിം വലിയുല്ലാഹി (റ) സ്വപ്ന ദർശനത്തിലൂടെ നിരവധി ഖബറുകൾ മനസ്സിലാക്കി  മണ്ണ് കൂട്ടി വെച്ച് അടയാളപ്പെടുത്തി ബാദ്ഷായുടെ തൊട്ടടുത്ത് ഉമ്മായുടെ ഖബർ പതിനെട്ടാം വയസ്സിൽ വീര രക്തസാക്ഷിയായ മകൻ അബൂത്വാഹിറിന്റെ ഖബറും അടുത്തുത്തന്നെ അധികം അകലെയല്ലാതെ ഭാര്യയുടെ ഖബർ അതിന്നപ്പുറം സഹോദരിയുടെ ഖബർ  ഖബറുകൾ കൂടുതലായി തെളിഞ്ഞുവരികയാണ് 

കാടുകൾ വെട്ടുംതോറും ഖബറുകൾ തെളിയുന്നു അതിന്നകത്ത് അന്ത്യവിശ്രമം കൊള്ളുന്നത് ആരാണെന്ന് മുജാവർ ഇബ്രാഹിം മനസ്സിലാക്കുന്നു  

മാസം തികഞ്ഞു രാജ്ഞി പ്രസവിച്ചു തേജസുള്ള പുത്രനെ നാട്ടിനുത്സവമായി  രാജ്ഞിയെയും കുഞ്ഞിനെയും മഖ്ബറയിലേക്ക് കൊണ്ട് പോവാൻ  രാജാവിന്ന് ധൃതിയായി  ശുദ്ധിയാവണം അതിന്ന് നാല്പത് നാൾ കാത്തിരിക്കണം ആഘോഷകരമായ നാൽപ്പത് നാളുകൾ നാൽപത്തൊന്നാം ദിവസം പിറന്നു രാവിലെത്തന്നെ രാജ്ഞി കുളിച്ചൊരുങ്ങി വന്നു പുതിയ ഉടുപ്പുകളും ആഭരണങ്ങളും ധരിച്ചു തോഴിമാർ ഒരുങ്ങി വന്നു

ബന്ധത്തിൽപെട്ട ധാരാളം പേർ എത്തി രാജാവ് രാജ ചിഹ്നങ്ങളണിഞ്ഞു കുതിരപ്പുറത്ത് കയറി  ആവേശം അലതല്ലിയ യാത്ര അകലെ മലഞ്ചരിവിൽ താഴ്ന്ന ജാതിക്കാരുടെയും ആദിവാസികളുടെയും നിരവധി കുടിലുകളുണ്ട് കാലികളെ മേയ്ക്കാൻ കൊണ്ട് പോവുന്ന ഇടയന്മാരുണ്ട്  എല്ലാവരും കൂട്ടം കൂടി നിന്ന് ആ കാഴ്ച കാണുകയാണ്  എല്ലാ കണ്ണുകളിലും വിസ്മയം നിറഞ്ഞു നിൽക്കുന്നു ഏർവാടിയുടെ അതിർത്തിയിലെത്തിയപ്പോൾ വാഹനപ്പുറത്ത് നിന്നിറങ്ങി പാദരക്ഷകൾ ഊരിമാറ്റി വളരെ വിനയാന്വിതരായി ഖബറിന്നടുത്തെത്തി 

കുഞ്ഞിനെ ഖബറിന്നരികിൽ കിടത്തി  വല്ലാത്തൊരു സമർപ്പണം റാണിക്ക് കരച്ചിലടക്കാനാവുന്നില്ല വലിയ പാത്രം അടുപ്പത്ത് വെച്ചു ആഹാരമുണ്ടാക്കുകയാണ് അവിടെ കൂടിയവർക്കെല്ലാം ആഹാരം നൽകണം ആഹാരം വെന്ത് പാകമായി വരുന്നു പെട്ടെന്നാണ് സംഭവിച്ചത് പാത്രത്തിന്റെ അടിഭാഗം പിളർന്നു രാജാവും രാജ്ഞിയും ഞെട്ടി ആഹാരം താഴെ പോകുമല്ലോ ഇതെന്തിന്റെ ലക്ഷണമാണ്  

അത്ഭുതം ആഹാരം പാത്രത്തിനകത്ത് തന്നെ കിടന്നു താഴെപോയില്ല വന്നവർക്കെല്ലാം ആഹാരം നൽകി പാത്രത്തിലെ വിള്ളൽ അങ്ങനെ തന്നെ കിടക്കുന്നു ഏർവാടിയിലെ മഖ്ബറകൾക്ക് സംരക്ഷണം വേണം കാലമെത്ര കടന്നുപോയാലും ഇവിടെ തീർത്ഥാടകർ വരണം മുജാവർ ഇബ്രാഹിമിന്റെ സന്താനപരമ്പരയിൽ വരുന്ന പുത്രന്മാർ ഇതിനെ സംരക്ഷിക്കണം അതിന്നവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരരുത്  അങ്ങനെയൊക്കെ രാജാവ് ചിന്തിച്ചു അതിന്ന് വേണ്ടതൊക്കെ താൻ ചെയ്യും രാജാവിന്റെ പ്രഖ്യാപനം 

രാജാവും മുജാവർ ഇബ്രാഹിമും ചേർന്ന് ചില കരാറുകൾ എഴുതിയുണ്ടാക്കി  6666 ഏക്കർ സ്ഥലം മഖ്ബറക്കുവേണ്ടി വിട്ടുകൊടുത്തു മുജാവർ ഇബ്രാഹിമിന്റെ പേരിൽ ചെമ്പു പട്ടയം നൽകി കാലാകാലങ്ങളിൽ അത് സംരക്ഷിക്കേണ്ടത് മുജാവർ ഇബ്രാഹിമിന്റെ സന്താന പരമ്പരയിലെ പുരുഷന്മാരാകുന്നു ജീവിതകാലത്തേക്കാൾ ശക്തമാണ് മരണശേഷമുള്ള അവസ്ഥ ദൂരാദിക്കുകളിൽ ഏർവാടി പ്രസിദ്ധമായി രോഗികളുടെ നിലക്കാത്ത പ്രവാഹം ആവശ്യക്കാരുടെ ആഗമനം പ്രശ്നങ്ങളുടെ കുരുക്കിൽ പെട്ടവർ സിഹ്റ് ബാധിച്ചവർ പിശാചിന്റെ ശല്യമുള്ളവർ ഇവരെല്ലാം ഏർവാടിയിലേക്കൊഴുകുന്നു 

രോഗം മാറിയതിന്റെ ആയിരം അനുഭവങ്ങൾ നാട്ടിൽ സംസാരവിഷയമായി പ്രയാസം നീങ്ങിക്കിട്ടിയ ആയിരങ്ങൾ അനുഭവങ്ങൾ പങ്ക് വെക്കുന്നു ഔലിയാക്കന്മാർ മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചു മനുഷ്യവർഗ്ഗം അവർക്കു സ്നേഹം തിരിച്ചു നൽകുന്നു ഈമാൻ കിട്ടി മരിക്കണം അതിന്ന് ഔലിയാക്കന്മാരുടെ സഹവാസം വേണം  ഔലിയാക്കന്മാരുടെ സഹവാസം തേടി ഏർവാടിയിലെത്തിയവർ പരസഹസ്രമാണ്  നബി  (സ) തങ്ങൾ പ്രതിനിധിയായി തെക്കെ ഇന്ത്യയിലേക്കയച്ച മഹാനാണ് സയ്യിദ് ഇബ്രാഹിം ബാദ്ഷ(റ) അവർകൾ പ്രതിനിധിയായി സന്തോഷത്തോടെ സ്വീകരിക്കേണ്ടത് ദക്ഷിണേന്ത്യക്കാരുടെ കടമയല്ലേ ? 

നബി  (സ) തങ്ങളുടെ നിർദ്ദേശമനുസരിച്ചു വന്ന ബാദ്ഷ (റ) വിനെ മറന്നുകളയാമോ ? 

ചിന്തിക്കുക ഗൗരവമായി ചിന്തിക്കുക പ്രതിനിധിയെ മറന്നാൽ നബി  (സ) തങ്ങൾ നമ്മെക്കുറിച്ച് എന്ത് ധരിക്കുമെന്ന് കൂടി ചിന്തിക്കുക.


രക്തസാക്ഷികളുടെ നാട് 

നിങ്ങൾ ഏർവാടി ദർഗാശരീഫിലേക്ക് കടന്നു ചെല്ലുകയാണ് മഹാനായ സയ്യിദ് ഇബ്രാഹിം ബാദ്ഷാ  (റ) വിന്റെ തിരുസന്നിധിയിലേക്കാണ് കടന്നുചെല്ലുന്നത് വളരെയേറെ ബഹുമാനത്തോടെ സലാം ചൊല്ലി പ്രവേശിക്കാം  

പ്രധാന ദർഗയിൽ ഒരു മുറിക്കുള്ളിൽ സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) വിന്റെ ഖബർ കാണാം  

ബാദ്ഷാ (റ) വന്ദ്യമാതാവ് സയ്യിദത്ത് ഫാത്വിമ  (റ) യുടെ ഖബറും കാണാം  
തൊട്ടടുത്ത മുറിയിൽ ബാദ്ഷാ (റ)വിന്റെ ഓമനപുത്രൻ സയ്യിദ് അബൂത്വാഹിർ(റ) വിന്റെ ഖബറിടവുമുണ്ട്  ബാദ്ഷാ (റ) വിന്റെ ഭാര്യയും അബൂത്വാഹിർ (റ) ഉമ്മയുമായ ധീരവനിത സയ്യിദത്ത് അലിഫാത്വിമ (റ) എന്ന സൈനബബീവിയുടെ ഖബർ മറ്റൊരു കെട്ടിടത്തിലാണ് ശുഹദാക്കളായ അനേകം വനിതകൾ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു ബാദ്ഷാ (റ) വിന്റെ സഹോദരി ധീരവനിതയായ സയ്യിദത്ത് റാബിഅഃ (റ)യുടെ ഖബർ മറ്റൊരു കെട്ടിടത്തിൽ കാണാം  

നല്ല ഇബ്രാഹിം വലിയുല്ലാഹി (മുജവർ) (റ)വിന്റെ ഖബർ സമീപത്ത് തന്നെയുണ്ട്  

ധീരരക്തസാക്ഷികളായ സയ്യിദ് ശംസുദ്ദീൻ(റ) ,സയ്യിദ് ഖമറുദ്ദീൻ  (റ),സയ്യിദ് നൂറുദ്ദീൻ  (റ), സയ്യിദ് സൈനുൽ ആബിദീൻ (റ) തുടങ്ങിയവർ സമീപത്ത് തന്നെ അന്ത്യവിശ്രമം കൊള്ളുന്നു   ദർഗാശരീഫിൽ നിന്ന് ഒരു കിലോമീറ്റർ പോയാൽ കാട്ടുപള്ളിയിലെത്താം നിരവധി മഹാന്മാർ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്   
 
ബാദ്ഷാ (റ)വിന്റെ പ്രധാനമന്ത്രിയും സൈന്യാധിപനുമായിരുന്ന അമീർ അബ്ബാസ്  (റ) വിന്റെ മഖ്ബറ വളരെ ശ്രദ്ധേയമാണ്  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുദ്ധം ചെയ്ത വീര രക്തസാക്ഷികളായിത്തീർന്ന നൂറുക്കണക്കിലാളുകൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു
 
സൈന്യത്തിൽ ധാരാളം ഡോക്ടർമാരുണ്ടായിരുന്നു അവരും ശഹീദായി ഡോക്ടർ സയ്യിദ് അബൂൽ ഹകീം (റ) വിന്റെ ദർഗ പ്രസിദ്ധമാണ് അവിടെ ഇപ്പോഴും ചികിത്സയുണ്ട് മാരകമായ രോഗങ്ങൾ സുഖപ്പെടുന്നു അദ്ദേഹം ബാദ്ഷാ (റ) വിന്റെ പ്രധാന ഡോക്ടറായിരുന്നു 

അബ്ദുല്ല ശഹീദ് (റ), അബ്ദുൽ ഖാദിർ  (റ) ,അബ്ദുൽ ഖാദിർ സമദാനി  (റ) ,സയ്യിദ് ഖാദിർ മുഹ്യിദ്ദീൻ (റ) എന്നീ ശുഹദാക്കൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു  

ഡോ: അഹ്മദ്  (റ),ബീവി ബൽഖീസ് (റ),ബീവി ഉമ്മു ഖുൽസൂ(റ) ,ബീവി റുഖിയ്യ (റ),പത്താൻ സാഹിബ് (റ),ഡോ: സയ്യിദ് അബ്ദുല്ല (റ) ഡോ: ജഹ്ഫർ സ്വാദിഖ് (റ) ,സയ്യിദ് ഇസ്ഹാഖ് (റ),സയ്യിദ് ഇസ്മാഈൽ (റ), സയ്യിദ് ഹുസൈൻ  (റ) ,സയ്യിദ് ബാഖിർ (റ) ,സയ്യിദ് ഖാസിം(റ) തുടങ്ങിയ ശുഹദാക്കൾ ഇവിടെയുണ്ട്  
ദർഗാശരീഫിൽ നിന്ന് കാട്ടുപള്ളിക്കു പോകുന്ന വഴിയിൽ ഖബറുകളുണ്ട്  ഒരു ഭരണകൂടമാണ് ദർഗാശരീഫ് അവിടെ കേസുകൾ എടുക്കുന്നു വിചാരണ നടക്കുന്നു വിധി പ്രഖ്യാപിക്കുന്നു  പിശാചിന്റെ ഉപദ്രവത്താൽ ഗതിമുട്ടിയവർക്ക് ഇവിടെ നിന്ന് ആശ്വാസം ലഭിക്കുന്നു 

അന്ന് സൈന്യത്തിൽ ഡോക്ടർമാരും ,ലേഡി ഡോക്ടർമാരും, നഴ്സുമാരും ,മരുന്നു നൽകുന്നവരുമെല്ലാം ഉണ്ടായിരുന്നു ഇന്നും അവരെല്ലാം സജീവ രംഗത്തുണ്ട് നമ്മുടെ ബാഹ്യ നയനങ്ങൾകൊണ്ട് കാണാൻ കഴിയുന്നില്ലെന്ന് മാത്രം ഉറങ്ങിടക്കുന്ന രോഗികൾക്ക് ഇഞ്ചക്ഷനും, മരുന്നുകളും നൽകുന്നു ഓപ്പറേഷൻ നടക്കുന്നുണ്ട് ഓപ്പറേഷൻ നടക്കുമ്പോൾ സഹായികളായി പലരും എത്താറുണ്ട്  

ഡോക്ടർമാരിൽ ഏറ്റവും പ്രധാനി ഡോ: അബ്ദുൽ ഹകീം (റ) അവർകളാകുന്നു ഡോ:ജഹ്ഫർ സ്വാദിഖ് (റ),ഡോ: അബ്ദുല്ല  (റ) ,ഡോ: യൂസുഫ്  (റ) എന്നിവരും പ്രധാനികൾ തന്നെ  

ലേഡി ഡോക്ടർമാരിൽ ഡോ: റുഖിയ ഉമർ (റ) ,ഡോ: ജൈലാനി ഉമ്മാൾ (റ) എന്നിവർ പ്രധാനികളാണ്  

മഹ്മൂദാ ബീവി (റ), സുഹറാ ബീവി (റ) എന്നിവർ നഴ്സുമാരിൽ പ്രധാനികളാകുന്നു  

ഇവരുടെയെല്ലാം ഖബറുകൾ ഇവിടെയുണ്ട്  

ധീരനായകൻ അഹ്മദ് വലിയുല്ലാ (റ) പടത്തലവൻ വീരർ അബ്ദുല്ല  (റ) ,സേനാ നായകന്മാരായ അബ്ദുല്ല ഗഫൂർ (റ),സയ്യിദ് മാലിക് (റ) ,മീരാൻ സാഹിബ് (റ) ,ചന്ദനപ്പീർ (റ) ,ഹംസതുൽ ബശീർ (റ) എന്നിവരും ഇവിടെയുണ്ട്  
സയ്യിദ് ഇബ്രാഹിം ബാദ്ഷാ (റ) വിന്റെ ബന്ധുവായ സയ്യിദത്ത് കുൽസൂം ബീവി (റ),അവരുടെ മകൾ ബിൽഖീസ് (റ),ഡോക്ടർ റുഖിയ്യ (റ) നഴ്സുമാരായ ഹൈറുന്നിസ (റ) ,മൻസൂറ (റ) എന്നിവരുടെ അന്ത്യവിശ്രമ കേന്ദ്രവും ഇതു തന്നെ   

വാൽനോക്കം എന്ന സ്ഥലത്ത് ചില ശുഹദാക്കളുണ്ട് രാമേശ്വരത്തിന്നടുത്ത സുന്ദരമുടയാൻ പട്ടണത്തിലും ശുഹദാക്കളുണ്ട്  കീളക്കരയിൽ ധാരാളം ശുഹദാക്കളുണ്ട് ഇവരിൽ പലരുടേയും മഖ്ബറകൾ പ്രസിദ്ധമാണ്  
ബാദ്ഷാ (റ)വിന്റെ  കൂടെ വന്ന സയ്യിദ് അലി വലിയുല്ല ശഹീദ് (റ) പെരിയ പട്ടണത്തും ,മുഹിയുദ്ദീൻ സാഹിബ് വലിയുല്ല (റ) മരക്കായർ പട്ടണത്തും അന്ത്യവിശ്രമം കൊള്ളുന്നു  

ബാദ്ഷാ (റ)വിന്റെ അഞ്ച് പടത്തലവന്മാരെ പാണ്ഡ്യ സൈന്യം വഞ്ചിച്ചുകൊന്നു അവരുടെ മഖ്ബറകൾ മാനമധുരയിലാകുന്നു പാഞ്ച്പീർ ശുഹദാക്കൾ ദർഗ 

സിക്കന്തർ ബാദ്ഷ (റ) വിന്റെ മഖ്ബറ പ്രസിദ്ധമാണ്  വളരെയേറെ ശുഹദാക്കൾ കായൽ പട്ടണത്തുണ്ട് എണ്ണമറ്റ മഹാത്മാക്കൾ  അല്ലാഹുവിന്റെ ഔലിയാക്കൾ 

തമിഴ്നാടിന്റെ മണ്ണിൽ പലയിടത്തായി അന്ത്യവിശ്രമം കൊള്ളുന്നു  
സയ്യിദ് ഇബ്രാഹിം ബാദ്ഷാ(റ)വും അനുയായികളും മഹാന്മാരായതെങ്ങനെ ? 
ശരീഅത്തും ത്വരീഖത്തും അവരെ മഹാന്മാരാക്കി  മുറാഖബയിലൂടെ അവർ ആത്മീയതയുടെ ഉന്നത പദവികളിൽ എത്തിച്ചേർന്നു ആത്മീയതയുടെ വെളിച്ചത്തിലേക്ക് അവർ ജനങ്ങളെ നയിച്ചു  ഏർവാടി മഖാമിൽ എത്തുന്ന ചിലരുടെ ദുആയിലെ പ്രധാന ആവശ്യം മുറബ്ബിയായ ശൈഖിലേക്ക് എത്തിക്കേണമേ എന്നായിരിക്കും  

സയ്യിദ് ഇബ്രാഹിം ബാദ്ഷാ(റ) അവർകൾ പലർക്കും ശൈഖിനെ കാണിച്ചുകൊടുത്തിട്ടുണ്ട്  നമ്മളും ഏർവാടിയിലെത്തുമ്പോൾ അങ്ങനെ പ്രാർത്ഥിക്കണം മുറബ്ബിയായ ശൈഖിനെ കാണിച്ചു തരാൻ വേണ്ടി സർവ്വ ശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുക  ചോദിച്ചാൽ കിട്ടും ഇൻശാ അല്ലാഹ്  കിട്ടിയാലോ ? 

ഔലിയാക്കന്മാരുമായുള്ള ബന്ധം സുദൃഢമാക്കിത്തീർക്കാൻ അതു വഴി സാധിക്കും  
  
ഖബർ സിയാറത്ത് സുന്നത്താണ് അതിനെ എതിർക്കുന്നതോ വലിയ വിവരക്കേടും വിശേഷിച്ച് നബി  (സ) യുടെ റൗളാ സിയാറത്തിൽ തർക്കിക്കുന്നവൻ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് ശർവാനി ഉദ്ധരിക്കുന്നു  

ഏർവാടി ശുഹദാക്കളോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ   



അലി അഷ്‌കർ : 95267 65555

No comments:

Post a Comment