ശപിക്കൽ ഒരു മുസ്ലിമിന് ചേർന്ന സ്വഭാവമല്ല , അത് ആരെ ആണെങ്കിലും ശെരി .പ്രെത്യേകിച്ചു സ്ത്രീകൾക്ക് ജന്മ സിദ്ധമായ അങ്ങനെ ഒരു സ്വഭാവം ഉണ്ടെന്നു നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് .
ഒരിക്കൽ നബി (സ) സ്വഹാബി വര്യരോട് പറഞ്ഞു : നരകത്തിൽ ഏറ്റവും അധികം കണ്ടത് സ്ത്രീകളെയാണ് . അതിനു കാരണം സ്വഹാബാക്കൾ തിരക്കിയപ്പോൾ പറഞ്ഞത് , ശാപ വാക്കുകൾ വർദ്ധിപ്പിക്കുകയും , ഭർത്താക്കന്മാരോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവരാണവർ അതിനാലാണ്
لماذا عدد النساء أكبر من عدد الرجال في جهنم ؟
قَالَ: ( تُكْثِرْنَ اللَّعْنَ وَتَكْفُرْنَ الْعَشِير
അപ്പോൾ സ്ത്രീകൾ ജന്മ വാസനയായി ദേഷ്യം വരുമ്പോൾ ഭർത്താക്കന്മാരെ ശപിച്ചു പോകുന്നതാണ് (ആ പ്രവണത ഒരിക്കലും ഒരു മുസ്ലിമിന് ചേർന്നതല്ല , നരക അവകാശി ആയവരുടെ കൂട്ടത്തിൽ നബി (സ) എണ്ണിയ ഒരു വിഭാഗവും ആണിത് )
ഇനി അതിന്റെ പേരിൽ ആ ശാപം ഒന്നും ഭർത്താക്കന്മാർക്ക് ഏൽക്കില്ല. എല്ലാവരുടെയും ജീവിതത്തതിൽ അല്ലാഹു നന്മയും , തിന്മയും നൽകാറുണ്ട് . അപ്പോൾ ജീവിതത്തിൽ ബുദ്ധിമുട്ടോ പ്രയാസമോ , അത് പോലെ നമ്മുടെ ഉദ്ദേശങ്ങളൊക്കെ നടക്കാതെ വരികയുമൊക്കെ ചെയ്യുമ്പോൾ ഈ കാര്യവുമായി കണക്ട് ചെയ്തു ഭാര്യ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണ് അല്ലെങ്കിൽ മറ്റേ ആൾ എന്നെ ശപിച്ചതു കൊണ്ടാണ് എന്ന് വിചാരിക്കാതെ റബ്ബിന് തഖ്‌വ ചെയ്തു ജീവിക്കുകയും അവനിലേക്ക് കൂടുതലായി അടുക്കുകയും ചെയ്യുക .
കൂടാതെ നിസ്കാരം നില നിർത്തുക , അതില്ലെങ്കിൽ എല്ലാ മേഖലയും തകർച്ചയിലായിരിക്കും , ഒരു ബർക്കത്തും കാണില്ല . ഒരു പക്ഷെ ധനം ഉണ്ടായേക്കാം . മനസ്സമാധാനവും , തൃപ്തിയും കിട്ടണമെന്നില്ല .
അതുപോലെ തന്നെ ജീവിതത്തിൽ പ്രയാസങ്ങളും , ബുദ്ധിമുട്ടുകളുമൊക്കെ വരുമ്പോൾ ധാരാളമായി പാപ മോചനം തേടുകയും , ദിക്കിറുകൾ അതികരിപ്പിക്കുകയും ചെയ്യുക .
لا اله الا انت سبحانك اني كنت من الظالمين ، ياحي ياقيوم برحمتك استغيث
തുടങ്ങിയ ദിക്കിറുകൾ അധികരിപ്പിക്കുകയും , അല്ലാഹുവിലേക്ക് കൂടുതൽ തൗബ ചെയ്തു മടങ്ങുകയും ചെയ്യുക
No comments:
Post a Comment