Friday 19 July 2019

സംശയവും മറുപടിയും - വായ്പ വസ്തു

 

വായ്പ എന്നാലെന്ത്?

ഒരു സാധനം അവ ശേഷിക്കലോടെ അതിന്റെ ഉപകാരം മറ്റൊരാൾക്ക് പ്രയോജനപ്പെടുത്തിക്കൊടുക്കുന്നതിനാണ് വായ്പ (عارية) എന്നു പറയുന്നത് (ഇആനത്ത്: 3/206) 

വായ്പ നൽകുന്നതിന്റെ വിധി?

വായ്പ അത്യാവശ്യ കാര്യമായതിനാൽ അടിസ്ഥാനപരമായി അതു സുന്നത്താണ് (ഇആനത്ത്: 3/207)

വായ്പ നൽകൽ നിർബന്ധമെപ്പോൾ?

നിസ്കാരത്തിന്റെ സാധൂകരണത്തിന് ആവശ്യമായ വസ്ത്രം വായ്പ നൽകൽ നിർബന്ധമാണ് നൽകാതിരിക്കൽ നിഷിദ്ധമാണ് (ഇആനത്ത്: 3/207) 

വായ്പ വാങ്ങിയ കിതാബിലെ അച്ചടിത്തെറ്റ് നന്നാക്കാമോ?

കിതാബിന്റെ ഉടമസ്ഥനു തൃപ്തിയുണ്ടാകുമെന്ന ധാരണയുണ്ടെങ്കിൽ അച്ചടിത്തെറ്റുകൾ നന്നാക്കാം (ഇആനത്ത്: 3/220) 

വായ്പ വസ്തു മുസ്ഹഫ് ആണെങ്കിലോ?

മുസ്ഹഫിലെ അച്ചടിത്തെറ്റ് നന്നാക്കൽ നിർബന്ധമാണ് തന്റെ എഴുത്ത് മോശമായതിനാൽ മുസ്ഹഫിനു ന്യൂനത വരുമെന്നു കണ്ടാൽ നന്നാക്കരുത് (ഇആനത്ത്: 3/220) 

വഖ്ഫ് ചെയ്യപ്പെട്ട ഗ്രന്ഥങ്ങളിലെ അച്ചടിത്തെറ്റോ?

നല്ല കൈയ്യക്ഷരം ഉള്ളവനു വഖ്ഫ് ഗ്രന്ഥങ്ങളിൽ മുസ്ഹഫും മറ്റും ഗ്രന്ഥങ്ങളും അച്ചടിപ്പിശക് കണ്ടാൽ തിരുത്തൽ നിർബന്ധമാണ് തെറ്റാണെന്നു ഉറപ്പു വേണം (തുഹ്ഫ: 5/424, ഇആനത്ത്: 3/220)

കിതാബിന്റെ വക്കിൽ അടിക്കുറിപ്പുകൾ എഴുതാമോ?

എഴുതാം പക്ഷേ, കിതാബ് എഴുതുന്നവന്റേതായിരിക്കണം കിതാബിലെ അച്ചടിത്തെറ്റ് തിരുത്തി لَعَلَّهُ كذَا എന്നെഴുതണമെങ്കിൽ സ്വന്തം അധികാരത്തിരുള്ള ഗ്രന്ഥമായിരിക്കണം (തുഹ്ഫ: 5/424, ഇആനത്ത്: 3/220) 

അടിക്കുറിപ്പെഴുതാൻ വായ്പ നൽകിയവൻ സമ്മതം  നൽകിയാലോ?

സമ്മതമുണ്ടെങ്കിൽ എഴുതാം (ശർവാനി: 5/424) 

മതഗ്രന്ഥങ്ങളിൽ വിധി പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാലോ?

ബോധ്യപ്പെട്ടാലും അതു നീക്കി അവിടെ ശരിയായ വിധി എഴുതിക്കൊടുക്കാൻ പാടില്ല അങ്ങനെ ഓരോരുത്തരും അവർക്കു സത്യമാണെന്ന് തോന്നിയത്  എഴുതിച്ചേർത്താൽ ഗ്രന്ഥത്തിന്റെ രചയിതാവ് എഴുതിയത് ഏതെല്ലാം, പിന്നീട് ചിലർ വെട്ടിച്ചേർത്തതേത് എന്ന തിരിച്ചറിവ് നഷ്ടപ്പെടുകയും ഗ്രന്ഥത്തിന്റെ വിശ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യും  لعلّ  الصواب എന്നെഴുതിത്തിരുത്താനെ പറ്റൂ (ബാജൂരി, ഇആനത്ത് : 4/530) 

പണയ ഇടപാടിൽ ഈജാബും ഖബൂലും വേണോ?

അതേ, ഈജാബ് (ഉദാ: ഞാൻ നിനക്ക് പണയം തന്നു) ഖബൂൽ (ഉദാ: ഞാൻ പണയം സ്വീകരിച്ചു) എന്നിവ നിർബന്ധമാണ് കടമിടപാടിലും കച്ചവടത്തിലും ഈജാബും ഖബൂലും നിർബന്ധമാണ് എന്നാൽ ഈ ഇടപാടുകളിലെല്ലാം ഈജാബും ഖബൂലും ഇല്ലാതെ കേവലം കൊടുക്കലും വാങ്ങലും (മുആത്വാത്) അനുവദനീയമാണെന്നു അഭിപ്രായമുണ്ട് അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ് 


അലി അഷ്‌കർ : 95267 65555

No comments:

Post a Comment