പ്രകൃതി ദുരന്തത്തിലോ മറ്റോ മരണപ്പെട്ട വ്യക്തിയുടെ ഒരു അവയവം വേറിട്ടു കിട്ടിയാൽ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കണോ?
കിട്ടിയ അവയവം മരണവേളയിലോ മരിച്ച ശേഷമോ ഒരു മുസ്‌ലിമിന്റെ ശരീരത്തിൽ നിന്നു വേർപെട്ടതാണെന്നറിയുകയും, അവയവം ഉൾപ്പെടെ മയ്യിത്തിനെ കുളിപ്പിച്ചു നമസ്കരിച്ച വിവരം അറിയുകയുമില്ലെങ്കിൽ, പ്രസ്തുത അവയവം കഴുകി ശീല കൊണ്ടു പൊതിഞ്ഞു മയ്യിത്തു നമസ്കരിച്ചു മറവു ചെയ്യൽ നിർബന്ധമാണ്. ആ മയ്യിത്തിന്റെ മേൽ നമസ്കരിക്കുന്നു എന്നാണു കരുതേണ്ടത്.
മുസ്‌ലിമിന്റെതൊ അമുസ്‌ലിമിന്റേതോ എന്നു തിരിച്ചറിയാത്ത അവയവം കിട്ടിയാൽ ആ നാട്ടിൽ മുസ്‌ലിംകൾ താമസിക്കുന്നുണ്ടെങ്കിൽ മേൽപറയപ്പെട്ടതു പോലെ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കേണ്ടതാണ്.(തുഹ്ഫ: 3-160,161)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment